സ്വാഗതം
WELCOME

News Update..

Saturday, July 7, 2012

ലണ്ടന്‍ ഒളിംപിക്സ് ഉദ്ഘാടന വേദിയില്‍ റഹ്മാനും ഇളയരാജയും Madhyamam News Feeds

ലണ്ടന്‍ ഒളിംപിക്സ് ഉദ്ഘാടന വേദിയില്‍ റഹ്മാനും ഇളയരാജയും Madhyamam News Feeds

Link to

ലണ്ടന്‍ ഒളിംപിക്സ് ഉദ്ഘാടന വേദിയില്‍ റഹ്മാനും ഇളയരാജയും

Posted: 07 Jul 2012 12:28 AM PDT

Image: 

2012 ലണ്ടന്‍ ഒളിംപിക്സിന് ഇനി അവശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രം. ഒളിംപിക്സിന്‍െറ ഉദ്ഘാടന പരിപാടികള്‍ എല്ലാ തവണയും ലോകത്താകമാനമുള്ള കായിക പ്രേമികള്‍ക്ക് തീരാത്ത അത്ഭുതമാണ് സമ്മാനിക്കാറ്. ഉദ്ഘാടന ചടങ്ങിന് മിഴവേകാന്‍ ഒരുക്കുന്ന പരിപാടികളെക്കുറിച്ച് ആതിഥ്യമരുളുന്ന രാജ്യം തീരാത്ത സസ്പെന്‍സ് കാത്തുവക്കുകയാണ്. ഒളിംപിക്സിന് ലണ്ടന്‍ നഗരം ആതിഥ്യമരുളുമ്പോള്‍ ലോകത്താകമാനമുള്ള ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന നിമിഷമാകും അത്. തമിഴ് സിനിമാ സംഗീത ലോകത്തു നിന്നും വളര്‍ന്ന രണ്ട് അതികായര്‍ ലോകത്തെ ഏറ്റവും വലിയ വേദികളിലൊന്നില്‍ ഒന്നിക്കുകയാണ്.

read more

ചിക്കണാമ്പാറയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്

Posted: 07 Jul 2012 12:10 AM PDT

കൊല്ലങ്കോട്: ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. പൊള്ളാച്ചിയില്‍നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും പാലക്കാട്ട്നിന്ന് കാമ്പ്രത്ത്ചള്ളയിലേക്ക് വരികയായിരുന്ന എസ്.എന്‍.ആര്‍ ട്രാവല്‍സ് എന്ന സ്വകാര്യ ബസുമാണ് വെള്ളിയാഴ്ച രാവിലെ 11ഓടെ കൊല്ലങ്കോട് ചിക്കണാമ്പാറക്കടുത്ത് ഇടിച്ചത്.
പരിക്കേറ്റവരെ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

read more

വില്ളേജുകളില്‍നിന്ന് ഇ സര്‍ട്ടിഫിക്കറ്റ് വിതരണം ജൂലൈ അവസാനം

Posted: 07 Jul 2012 12:06 AM PDT

മലപ്പുറം: മലപ്പുറം ഇ ജില്ലയാകുന്നതോടെ വില്ളേജ് ഓഫിസുകളില്‍നിന്നുള്ള ഇ സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ അവസാനത്തോടെ വിതരണം ആരംഭിക്കും.
ഇതിന് ജില്ലയിലെ 135 വില്ളേജ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം അടുത്ത ആഴ്ച ആരംഭിക്കും. 15 പേരടങ്ങുന്ന സംഘത്തിന് ഒരു ദിവസത്തെ അടിസ്ഥാന കമ്പ്യൂട്ടര്‍ പരിശീലനവും സോഫ്റ്റ്വെയര്‍ പരിജ്ഞാനവും നല്‍കും. വില്ളേജ് ഓഫിസര്‍മാര്‍ക്ക് സ്വന്തമായി ലാപ്ടോപ്പും ഓഫിസ് ഉപയോഗത്തിന് കമ്പ്യൂട്ടറും നല്‍കും.

read more

മത്സ്യ സമൃദ്ധി പദ്ധതി തുടക്കം

Posted: 06 Jul 2012 11:59 PM PDT

കാഞ്ഞങ്ങാട്: ജില്ലയില്‍ മത്സ്യസമൃദ്ധി പദ്ധതിക്ക് തുടക്കമായി. കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സന്‍ ഹസീന താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടി, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ. വനജ, എം. അസിനാര്‍, അഡ്വ. കെ.ടി. ജോസ്, എ.വി. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ. പത്മനാഭന്‍ സ്വാഗതവും ടി.കെ. കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു.

read more

വിഴിഞ്ഞം: പുതിയ നിര്‍ദേശവുമായി വെല്‍സ്പണ്‍

Posted: 06 Jul 2012 11:51 PM PDT

Image: 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഗ്രാന്‍റ് പൂര്‍ണമായും ഒഴിവാക്കാനാവില്ലെന്ന് നിലവില്‍ പദ്ധതിയുടെനടത്തിപ്പിനായി രംഗത്തുള്ള വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യം. വെല്‍സ്പണ്‍ സമര്‍പിച്ച പുതിയ നിര്‍ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 479 കോടിയുടെ ഗ്രാന്‍റ് അനുവദിക്കണമെന്നായിരുന്നു വെല്‍സ്പെണിന്‍െറ ആവശ്യം. ഈ ഗ്രാന്‍റില്‍നിന്ന് 100 കോടി കുറക്കാമെന്നാണ് ഇപ്പോള്‍ വെല്‍സ്പെണ്‍ അറിയിച്ചത്.

read more

ടി.പി വധം; കുഞ്ഞനന്തനെ റിമാന്റ് ചെയ്തു

Posted: 06 Jul 2012 11:48 PM PDT

Image: 

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗം പി.കെ കുഞ്ഞനന്തനെ ഈ മാസം 21 വരെ റിമാന്റ് ചെയ്തു. വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി. കുഞ്ഞനന്തന്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി.

ടി.പി വധത്തിന് പിന്നിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് കണ്ടെത്തിയ കുഞ്ഞനന്തന്‍ ജൂണ്‍ 22നാണ് കോടതിയിലെത്തി കീഴടങ്ങിയത്.

features: 
Facebook

തലശ്ശേരി തുറമുഖ ഓഫിസ് നവീകരണ പാതയില്‍

Posted: 06 Jul 2012 11:46 PM PDT

തലശ്ശേരി: ചരിത്ര പൈതൃക സാക്ഷിയായ തലശ്ശേരി തുറമുഖ ഓഫിസ് നവീകരണത്തിന്‍െറ പാതയില്‍. മലബാറിന്‍െറ സുഗന്ധവ്യഞ്ജന മൂല്യം കടലുകള്‍ക്കക്കരെയത്തെിച്ച് സമ്പന്നമായ ചരിത്രം സമ്മാനിക്കാന്‍ കാരണമായ തലശ്ശേരി തുറമുഖ ഓഫിസാണ് നവീകരിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിരിക്കുന്നത്.
ഇതിനായി സമര്‍പ്പിച്ച 50 ലക്ഷത്തിന്‍െറ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചു. കൂടാതെ തലശ്ശേരിയില്‍ പുതിയ കടല്‍പാലം നിര്‍മിക്കാനുള്ള സാധ്യതാ പഠനത്തിന് സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയുമാണ്.

read more

ലണ്ടന്‍ ഒളിമ്പിക്സിന് ഇന്ത്യന്‍ തേയിലയും

Posted: 06 Jul 2012 11:37 PM PDT

Image: 

ലണ്ടന്‍ ഒളിമ്പിക്സിന് രുചി പകരാന്‍ ഇന്ത്യയില്‍ നിന്ന് തേയിലയത്തെും. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഒഴുകിയത്തെുന്ന ഒളിമ്പിക്സ് വേദിയില്‍ ഇന്ത്യന്‍ തേയിലക്ക് പ്രചാരണം നല്‍കുന്നതിന്‍െറ ഭാഗമായണിത്. തേയില ബോര്‍ഡ് ഇതിനായി 1.17 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്.
ഒളിമ്പിക്സ് വേദിയിലും താരങ്ങളും പ്രക്ഷകരും വന്നിറങ്ങുന്ന വിമാനത്തിലുമുള്ള പ്രചാരണങ്ങള്‍ക്കും സൗത്ത·് ബാങ്ക് സെന്‍ററിലെ പ്രദര്‍ശനം, ഉപഭോക്തൃ കൂടിക്കാഴ്ച്ച, ബ്രാന്‍റ് പ്രൊമോഷന്‍ എന്നിവയ്ക്കുമായാവും പണം ചെലവഴിക്കുക.

read more

വാണിമേലിലും തൂണേരിയിലും സ്റ്റീല്‍ ബോംബുകള്‍ കണ്ടത്തെി

Posted: 06 Jul 2012 11:26 PM PDT

വാണിമേല്‍: ഗ്രാമപഞ്ചായത്തിലെ ഇരുന്നലാട്ടുമ്മല്‍ കുന്നില്‍ ചെങ്കല്ല് കൊത്തിയ കുഴിയില്‍നിന്ന് ആറ് സ്റ്റീല്‍ ബോംബ് കണ്ടത്തെി. അടപ്പില്ലാത്ത ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സി.ഐ എം. സുനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തത്തെി. കുഴിയിലിറങ്ങി പരിശോധിച്ച പൊലീസ് ബോംബ് സ്ക്വാഡിനെ വിവരമറിയിച്ചു. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ബക്കറ്റില്‍ രണ്ടു ഭാഗങ്ങളിലായി ആറു ബോംബുകള്‍ സൂക്ഷിച്ച നിലയിലായിരുന്നു. രണ്ടെണ്ണത്തിന്‍െറ മരുന്നുകള്‍ ദ്രവിച്ച് പുറത്തായ നിലയിലാണ്.

read more

തുരുമ്പെടുക്കാന്‍ നാല് പുത്തന്‍ ആംബുലന്‍സുകള്‍

Posted: 06 Jul 2012 11:15 PM PDT

മാനന്തവാടി: ജില്ലക്ക് ലഭിച്ച ആറ് ആംബുലന്‍സുകളില്‍ രണ്ടെണ്ണം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും സാങ്കേതിക പ്രശ്നങ്ങളും മൂലം ഇനിയും പ്രവര്‍ത്തനം തുടങ്ങിയില്ല. മന്ത്രി പി.കെ. ജയലക്ഷ്മി പ്രത്യേക താല്‍പര്യമെടുത്താണ് 6.3 കോടി രൂപക്ക് ജില്ലയില്‍ ആറ് ആംബുലന്‍സുകള്‍ എത്തിച്ചത്. മേയ് ഒന്നിന് മന്ത്രി തന്നെ ഇവ കൈമാറുകയും ചെയ്തു. രണ്ടെണ്ണം ജില്ലാ ആശുപത്രിക്കും ഓരോന്ന് വൈത്തിരി, സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രികള്‍ക്കും നല്‍കി.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP