സ്വാഗതം
WELCOME

News Update..

Sunday, July 29, 2012

തലസ്ഥാനത്ത് 18 സ്വകാര്യ ലാബുകള്‍ പൂട്ടി Madhyamam News Feeds

തലസ്ഥാനത്ത് 18 സ്വകാര്യ ലാബുകള്‍ പൂട്ടി Madhyamam News Feeds

Link to

തലസ്ഥാനത്ത് 18 സ്വകാര്യ ലാബുകള്‍ പൂട്ടി

Posted: 29 Jul 2012 12:16 AM PDT

തിരുവനന്തപുരം: ലൈസന്‍സില്ല, യോഗ്യതയുള്ള ജീവനക്കാരില്ല, അടിസ്ഥാന സൗകര്യമില്ല, ഉപയോഗിക്കുന്നമരുന്നുകള്‍ പലതും പഴകിയത്, പരിശോധനാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നില്ല...തലസ്ഥാന ജില്ലയിലെ സ്വകാര്യ ലാബുകളുടെ സ്ഥിതി കണ്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഞെട്ടി.

read more

ചരക്ക് ലോറി മറിഞ്ഞ് ദേശീയപാതയില്‍ 10 മണിക്കൂര്‍ ഗതാഗതതടസ്സം

Posted: 28 Jul 2012 11:58 PM PDT

പുനലൂര്‍: തടി ലോറി സംസ്ഥാന അതിര്‍ത്തിയില്‍ മറിഞ്ഞ് ദേശീയപാത 744 ലെ ഗതാഗതം പത്ത് മണിക്കൂറോളം തടസ്സപ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. രാത്രി എത്തിയ യാത്രക്കാരടക്കം വലഞ്ഞു.

read more

സംസ്ഥാനത്ത് ഒന്നിനും കൊള്ളാത്ത മന്ത്രിമാരുണ്ട്

Posted: 28 Jul 2012 11:51 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭക്കെതിരെ രൂക്ഷവിമര്‍ശവുമായി വി.എം സുധീരന്‍ രംഗത്ത്. മന്ത്രിസഭയില്‍ ഒന്നിനും കൊള്ളാത്ത മന്ത്രിമാരുണ്ടെന്നും എന്താണ് നടക്കുന്നതെന്ന് പലര്‍ക്കും അറിയില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി. പല മന്ത്രിമാരും പേഴ്സണല്‍ സ്റ്റാഫുകളുടെ പിടിയിലാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി മാത്രം കഠിനാധ്വാധി ആയാല്‍ ഭരണം നന്നാവില്ല. അതിന് എല്ലാവരും ശ്രമിക്കണം. മന്ത്രിസഭയില്‍ മിടുക്കന്മാരുണ്ടെങ്കിലും ഒന്നിനും കൊള്ളാത്തവരുമുണ്ട്. അവരോടുള്ള ആദരവിന്റെ കുറവുകൊണ്ടല്ല ഇങ്ങനെ പറയുന്നത്.

read more

ഭക്ഷ്യസുരക്ഷാ പരിശോധന വ്യാപിപ്പിക്കണം -വികസന സമിതി

Posted: 28 Jul 2012 11:49 PM PDT

ഇടുക്കി: ജില്ലയില്‍ നടത്തുന്ന ഭക്ഷ്യ സുരക്ഷാ പരിശോധന റിസോര്‍ട്ടുകളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് കലക്ടറേറ്റില്‍ കലക്ടര്‍ ടി. ഭാസ്കരന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

read more

വള്ളസദ്യക്ക് ഒരുക്കം പൂര്‍ത്തിയാകുന്നു

Posted: 28 Jul 2012 11:44 PM PDT

കോഴഞ്ചേരി : ആറന്മുള വള്ളസദ്യ തിങ്കളാഴ്ച ആരംഭിക്കും. ഞായറാഴ്ച രാവിലെ 11ന് അടുപ്പില്‍ തീ കൊളുത്തുന്നതോടെ പാചകപ്പുര സജീവമാകും. വള്ളസദ്യക്ക് ഒരുക്കം പൂര്‍ത്തിയായതായി പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ.വി. സാംബദേവന്‍, സെക്രട്ടറി രതീഷ് ആര്‍. മോഹന്‍ എന്നിവര്‍ അറിയിച്ചു.

read more

പെരുന്നയില്‍ ആറ് വീടുകളില്‍ മോഷണം; സ്വര്‍ണം കവര്‍ന്നു

Posted: 28 Jul 2012 11:31 PM PDT

ചങ്ങനാശേരി: പെരുന്ന കിഴക്ക് ഭാഗത്ത് ആറ് വീടുകളില്‍നിന്ന് മോഷണസംഘം മൂന്നര പവന്‍ കവര്‍ന്നു. മന്നം റോഡ് മുതല്‍ ഉറവ ഭാഗംവരെ വെള്ളിയാഴ്ച രാത്രിയായിരുന്നു കവര്‍ച്ച.
രണ്ട് വീടുകളില്‍നിന്ന് ഉറങ്ങിക്കിടന്ന സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിച്ചു. ഉറവ ഭാഗത്ത് പുതുപ്പറമ്പില്‍ ശിഹാബിന്‍െറ വീടിന്‍െറ മുന്‍വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്ന് ഭാര്യ മനീഷയുടെ കഴുത്തില്‍കിടന്ന രണ്ടരപവന്‍ മാലയാണ് പൊട്ടിച്ചെടുത്തത്.

read more

ഹസാരെ ഉപവാസം ആരംഭിച്ചു

Posted: 28 Jul 2012 11:24 PM PDT

Image: 

ന്യൂദല്‍ഹി: ഡോക്ടര്‍മാരുടെയും ടീം അംഗങ്ങളുടെയും അഭ്യര്‍ത്ഥന അവഗണിച്ച് അണ്ണാഹസാരെയുടെ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ജന്തര്‍ മന്തിറില്‍ ആരംഭിച്ചു. ഹസാരെ ടീമിലെ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോഡിയ, ഗോപാല്‍ റായ് എന്നിവര്‍ ബുധനാഴ്ച മുതല്‍ ഇവിടെ നിരാഹാര സത്യഗ്രഹം ആരംഭിച്ചിരുന്നു. ഇവര്‍ക്കൊപ്പമാണ് ഇന്ന് രാവിലെ ഹസാരെയും ചേര്‍ന്നത്. അഴിമതിക്കാരായ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹസാരെ ടീം വീണ്ടും നിരാഹാരം ആരംഭിച്ചത്.

read more

തോട് നികത്തിയത് മൂലം വെള്ളക്കെട്ട്; കര്‍ഷക അവാര്‍ഡ് ജേതാവിന്‍െറ കുടുംബമടക്കം 10 ഓളം വീട്ടുകാര്‍ ദുരിതത്തില്‍

Posted: 28 Jul 2012 11:04 PM PDT

വാടാനപ്പള്ളി: സ്വകാര്യവ്യക്തി തോട് നികത്തിയതോടെ വെള്ളക്കെട്ടിനെത്തുടര്‍ന്ന് കൃഷി നശിച്ച് കര്‍ഷക അവാര്‍ഡ് ജേതാവിന്‍െറ കുടുംബമടക്കം 10 ഓളം വീട്ടുകാര്‍ ദുരിതത്തില്‍. ഏങ്ങണ്ടിയൂര്‍ പുളിഞ്ചോട് പുത്തൂരാന്‍ തോമസ്, കാക്കനാട്ട് ഷര്‍ഷന്‍, കുണ്ടലിയൂര്‍ ശ്രീജിത്ത്, പി.ജെ. ജയിംസ് എന്നിവരുടെ കൃഷിയിടത്തിലാണ് കൃഷിനാശം ഏറെ ഉണ്ടായത്.

read more

ഭക്ഷണത്തില്‍ പാറ്റ; ഹോട്ടലിന് നോട്ടീസ്

Posted: 28 Jul 2012 10:59 PM PDT

കളമശേരി: ഹോട്ടല്‍ ഭക്ഷണത്തില്‍ ചത്ത പാറ്റയെ കണ്ടതായി പരാതി. കളമശേരി പുത്തലത്ത് വീട്ടില്‍ രാജേഷിന്‍െറ പരാതി യില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി നോട്ടീസ് നല്‍കി. നോര്‍ത്ത് കളമശേരി-ഏലൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘അഭിരാമി’ ഹോട്ടലിലെ ഭക്ഷണത്തിലാണ് പാറ്റയുടെ അവശിഷ്ടം കണ്ടത്.

read more

ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷണം പിടികൂടി

Posted: 28 Jul 2012 10:52 PM PDT

ചേര്‍ത്തല: നഗരസഭാ ഹെല്‍ത്ത് സ്ക്വാഡിന്‍െറ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. രണ്ടുദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ ബാര്‍ ഹോട്ടല്‍, കള്ളുഷാപ്പുകള്‍, ബേക്കറി, ഹോട്ടലുകള്‍ എന്നിങ്ങനെ 13 സ്ഥാപനങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP