സ്വാഗതം
WELCOME

News Update..

Monday, July 23, 2012

ആഴക്കടല്‍ നോമ്പുതുറക്ക് അവധി Madhyamam News Feeds

ആഴക്കടല്‍ നോമ്പുതുറക്ക് അവധി Madhyamam News Feeds

Link to

ആഴക്കടല്‍ നോമ്പുതുറക്ക് അവധി

Posted: 23 Jul 2012 01:22 AM PDT

ആഴക്കടല്‍ പരപ്പിലെ നോമ്പുതുറക്ക് മത്സ്യത്തൊഴിലാളികള്‍ ഇത്തവണ അവധി നല്‍കിയിരിക്കയാണ്. ട്രോളിങ് നിരോധവും കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് രാത്രികാല മത്സ്യപ്പൊലിപ്പ് ഇറങ്ങാത്തതുമാണ് പരമ്പരാഗത ഒഴുക്കല്‍ മത്സ്യബന്ധന വള്ളങ്ങളെയും തൊഴിലാളികളെയും കരയില്‍ തളച്ചിട്ടത്. ട്രോളിങ് നിരോധം ജൂലൈ 31 വരെ തുടരും.

read more

ഗ്യാസ് ഏജന്‍സിയിലെ തൊഴില്‍ സമരത്തിന് താല്‍ക്കാലിക ശമനം

Posted: 23 Jul 2012 01:16 AM PDT

ചെങ്ങന്നൂര്‍: രണ്ടാഴ്ച പിന്നിട്ട ഗ്യാസ് ഏജന്‍സിയിലെ തൊഴില്‍ സമരത്തിന് താല്‍ക്കാലിക ശമനം. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ നാല് താലൂക്കുകളില്‍പ്പെട്ട ഏഴോളം പഞ്ചായത്ത് പ്രദേശങ്ങള്‍ പ്രവര്‍ത്തനമേഖലയായി വരുന്ന മാന്നാറിലെ ഇന്‍ഡേന്‍ പാചകവാതക വിതരണ ഏജന്‍സിയില്‍ കഴിഞ്ഞ ആറിനാണ് തൊഴില്‍സമരം ആരംഭിച്ചത്.

read more

കരിമുകള്‍ കാര്‍ബണ്‍ മലിനീകരണ വിരുദ്ധ സമരം 12ാം വര്‍ഷത്തിലേക്ക്

Posted: 23 Jul 2012 01:10 AM PDT

പള്ളിക്കര: കരിമുകള്‍ ഫിലിപ്സ് കാര്‍ബണ്‍ കമ്പനിയുടെ മലിനീകരണത്തിനെതിരെ കാര്‍ബണ്‍ മലിനീകരണ വിരുദ്ധ സമിതി നേതൃത്വത്തില്‍ നടക്കുന്ന സമരം 12ാം വര്‍ഷത്തിലേക്ക്. 25 വര്‍ഷമായി കരിമുകള്‍ നിവാസികള്‍ മലിനീകരണംമൂലം ദുരിതം അനുഭവിക്കുകയാണ്.

read more

മാനന്തവാടി ഡിപ്പോ വരുമാനമുള്ള സര്‍വീസുകള്‍ റദ്ദാക്കുന്നെന്ന്

Posted: 23 Jul 2012 12:30 AM PDT

മാനന്തവാടി: കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപ്പോയില്‍നിന്ന് വരുമാനമുള്ള സര്‍വീസുകള്‍ റദ്ദാക്കുന്നതായി പരാതി. ഡ്രൈവര്‍മാരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് സര്‍വീസുകള്‍ മുടക്കുന്നത്. 9.05 കോഴിക്കോട്, 9.25 കോഴിക്കോട്, 5.15 എറണാകുളം, 6.10 തിരുനെല്ലി, 7.30 വരയാല്‍ എന്നീ വരുമാനമുള്ള ട്രിപ്പുകളാണ് പതിവായി മുടങ്ങുന്നത്. അതേസമയം, വരുമാനം കുറവുള്ള 5.10 പടിഞ്ഞാറത്തറ-കോഴിക്കോട്, 2.20 പെരിക്കല്ലൂര്‍ സര്‍വീസുകള്‍ ഓടുന്നുണ്ട്. ഡ്രൈവര്‍മാരുടെ കുറവുണ്ടെന്ന് പറയുമ്പോള്‍ 10 ഡ്രൈവര്‍മാര്‍ അദര്‍ ഡ്യൂട്ടിയില്‍ ജോലി ചെയ്യുന്നുണ്ടത്രെ.

read more

മുല്ലപ്പെരിയാര്‍; അറ്റകുറ്റപ്പണി നടത്താന്‍ കോടതി അനുമതി

Posted: 23 Jul 2012 12:29 AM PDT

Image: 

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്നാടിന് സുപ്രീംകോടതി അനുമതി നല്‍കി. തമിഴ്നാട് സര്‍ക്കാരിന്റെ ഹരജി പരിഗണിച്ചാണ് നടപടി. അറ്റകുറ്റപ്പണിയുടെ മേല്‍നോട്ടത്തിനായി മൂന്നംഗ ഉന്നതസമിതി രൂപീകരിക്കും. ഇരു സംസ്ഥാനങ്ങളിലെയും സൂപ്രണ്ടിങ്ങ് എന്‍ജിനീയര്‍മാരും കേന്ദ്ര പ്രതിനിധിയും ഉള്‍പ്പെടുന്നതാണ് സമിതി. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച വിദഗ്ദസമിതി പഠനറിപ്പോര്‍ട്ട് ഇരു സംസ്ഥാനങ്ങള്‍ക്കും നല്‍കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

മണല്‍ക്കടവുകളില്‍ ഇപ്പോഴും ‘കുത്തക’ വാഹനങ്ങള്‍

Posted: 23 Jul 2012 12:23 AM PDT

കോഴിക്കോട്: മണല്‍ക്കടത്തിന് ഉപഭോക്താവിന് ഇഷ്ടമുള്ള വാഹനം തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്ന ഹൈകോടതി വിധിക്ക് മണല്‍ കടവുകളില്‍ പുല്ലുവില.
ജില്ലയിലെ പ്രധാന കടവുകളെല്ലാം ചില ലോറി ഉടമകള്‍ കുത്തകയാക്കി വെക്കുന്നത് തുടരുകയാണ്. പ്രത്യേക രജിസ്ട്രേഷന്‍െറ മറവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് കൂട്ടുനില്‍ക്കുകയുമാണ്.

read more

ക്യാപ്റ്റന്‍ ലക്ഷ്മി അന്തരിച്ചു

Posted: 22 Jul 2012 11:49 PM PDT

Image: 

കാണ്‍പുര്‍: സ്വാതന്ത്ര്യസമരമുഖത്തെ ധീരനായികയായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സെഗാള്‍ (98) അന്തരിച്ചു. കാണ്‍പൂരിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ തിങ്കളാഴ്ച രാവിലെ പതിനൊന്നരക്കായിരുന്നു അന്ത്യം. വ്യാഴാഴ്ച രാവിലെയാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സി.പി.എം ഉത്തര്‍പ്രദേശ് സംസ്ഥാന സമിതി അംഗമാണ്.

read more

ഗ്രാമങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞ്...

Posted: 22 Jul 2012 11:09 PM PDT

Image: 

ഇന്ത്യയിലെ ഒരു കൂട്ടം മനുഷ്യസ്നേഹികളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ‘ഹ്യൂമന്‍ വെല്‍ഫയര്‍ ഫൗണ്ടേഷന്‍െറ’ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനായി സംഘടിപ്പിച്ച യാത്ര യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ ആത്മാവ് തേടിയുള്ള ഒരു യാത്രതന്നെയായിരുന്നു.

read more

പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

Posted: 22 Jul 2012 10:58 PM PDT

Image: 

തിരുവനന്തപുരം: കോഴിക്കോട് മീഞ്ചന്തയില്‍ മോഷ്ടാക്കളുടെ വെട്ടേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. കെ.കെ ലതിക എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ കൂടിവരുന്നതിന് ഉദാഹരണമാണ് സംഭവമെന്ന് പ്രതിപക്ഷം ചൂണ്ടികാട്ടി.

read more

യുഗപിറവിയുടെ സ്മരണയില്‍ ഒമാന്‍

Posted: 22 Jul 2012 10:43 PM PDT

Image: 
Subtitle: 
ഇന്ന് 42ാം നവോഥാന ദിനം

മസ്കത്ത്: സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് എന്ന കരുത്തനായ ഭരണാധികാരിക്ക് കീഴില്‍ ഒമാന്‍ എന്ന അനുഗ്രഹീത ഭൂമി ആധുനിക യുഗത്തിലേക്ക് പ്രയാണമാരംഭിച്ചതിന്‍െറ 42ാം വാര്‍ഷികമാണ് ഇന്ന്. ചരിത്രത്തിന്‍െറ പടയോട്ടങ്ങള്‍ക്ക് ഏറെ സാക്ഷ്യംവഹിച്ച മണ്ണിന്‍െറ നവോത്ഥാനത്തിന് 42വയസ് തികയുന്നു. 1970 ജൂലൈ 23ന് പുരോഗതിയുടെ, വികസനത്തിന്‍െറ, അറിവിന്‍െറ, സംസ്കാരത്തിന്‍െറ പുതിയ ചക്രവാളങ്ങളിലേക്ക് രാജ്യത്തെയും ജനതയെയും നയിക്കുമെന്ന് സുല്‍ത്താന്‍ നടത്തിയ പ്രഖ്യാപനം നാലുപതിറ്റാണ്ടു പിന്നിടുമ്പോഴും പുലര്‍ന്നുകൊണ്ടിരിക്കുന്നു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP