സ്വാഗതം
WELCOME

News Update..

Saturday, July 21, 2012

എം.എ യൂസഫലി എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജി വെച്ചു Madhyamam News Feeds

എം.എ യൂസഫലി എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജി വെച്ചു Madhyamam News Feeds

Link to

എം.എ യൂസഫലി എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജി വെച്ചു

Posted: 21 Jul 2012 12:54 AM PDT

Image: 

മുംബൈ: പ്രമുഖ വ്യവസായി എം.എ യൂസുഫലി എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജി വെച്ചു. എയര്‍ ഇന്ത്യയില്‍ ഉണ്ടായ സമരത്തെ തുടര്‍ന്നും മറ്റും പ്രവാസികള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടായെന്നും ഇപ്പോഴും അത് തുടരുന്ന സാഹചര്യത്തിലാണ് രാജിയെന്നും യൂസുഫലി പറഞ്ഞു. 2010 ലാണ് എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി യൂസുഫലി ചുമതലയേറ്റത്. പ്രശ്നങ്ങളെ തുടര്‍ന്ന് ബോര്‍ഡില്‍നിന്ന് രാജി വെക്കുന്ന മൂന്നാമത്തെ അംഗമാണ് യൂസുഫലി. എയര്‍ ഇന്ത്യയിലെ മോശം സാഹചര്യങ്ങളുടെ ഇരകള്‍ ഗര്‍ഫ് മലയാളികള്‍ ആണെന്നും യൂസുഫലി പറഞ്ഞു.

ബാല്യകാലസഖി അഭ്രപാളിയിലേക്ക്

Posted: 21 Jul 2012 12:04 AM PDT

Image: 

തിരുവനന്തപുരം: ബാല്യകാലസഖിക്ക് ചലച്ചിത്രരൂപം നല്‍കാന്‍ പുതുമുഖങ്ങളെ തേടി ശില്‍പശാല. കേരള യൂനിവേഴ്സിറ്റി യൂനിയനും അണിയറ ശില്‍പികളും ചേര്‍ന്നാണ് ശില്‍പശാല സംഘടിപ്പിച്ചത്.

read more

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

Posted: 20 Jul 2012 11:58 PM PDT

Image: 

കോഴിക്കോട്: സ്വര്‍ണ വില പവന് 40 രൂപ വര്‍ധിച്ച് 21,880 യിലെത്തി. തങ്കത്തിന് 55 രൂപ വര്‍ധിച്ച് 29,750തില്‍ എത്തി. വെള്ളി വിലയില്‍ മാറ്റമില്ല. 52400 രൂപയാണ് ഇന്നത്തെ വെള്ളിയുടെ വില.

യുവാവിനെ തട്ടിക്കൊണ്ടുപോയി വസ്തു എഴുതിവാങ്ങിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Posted: 20 Jul 2012 11:55 PM PDT

Image: 

തിരുവനന്തപുരം: കവടിയാറില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി വസ്തു എഴുതി വാങ്ങിയ കേസില്‍ നാല് പ്രതികള്‍ അറസ്റ്റില്‍. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച സാന്‍ട്രോ കാറും കസ്റ്റഡിയിലെടുത്തു.

read more

പരിശോധന തുടരുന്നു;അടപ്പിച്ച ഹോട്ടല്‍ തുറന്നു

Posted: 20 Jul 2012 11:51 PM PDT

കൊല്ലം: നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ബേക്കറികളിലും വെള്ളിയാഴ്ചയും വ്യാപക പരിശോധന. കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന്‍െറ നേതൃത്വത്തിലെ സ്ക്വാഡുകളാണ് നഗരത്തില്‍ പരിശോധന നടത്തിയത്. പഴകിയ മാംസമുള്‍പ്പെടെ ഭക്ഷ്യസാധനങ്ങള്‍ കണ്ടെത്തി.

read more

കുമളിയില്‍ ആരോഗ്യവകുപ്പ് റെയ്ഡ്; ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദേശം

Posted: 20 Jul 2012 11:44 PM PDT

കുമളി: വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയിലെയും കുമളി ടൗണിലെയും ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പധികൃതര്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു.
ഹോട്ടലില്‍നിന്നുള്ള മലിനജലം പൊതുസ്ഥലത്തെ ഓടയിലേക്ക് ഒഴുക്കുന്നത് കണ്ടെത്തിയതിനെത്തുടര്‍ന്ന് കുമളി ടൗണിലെ ഹോട്ടല്‍ രാജധാനി അടച്ചിടാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.

read more

ഹോട്ടലുകളില്‍ റെയ്ഡ്; മൂന്നെണ്ണം പൂട്ടിച്ചു

Posted: 20 Jul 2012 11:37 PM PDT

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ ഹോട്ടലുകളില്‍ ജില്ലാ ഫുഡ് സേഫ്റ്റി വിഭാഗവും ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍.
മലിനജലം കെട്ടിക്കിടക്കുന്ന ഈച്ചയും പുഴുക്കളും നിറഞ്ഞ അടുക്കള. ദിവസങ്ങള്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍, പഴകിയ ഇറച്ചി, മീന്‍, മുട്ട, അജിനാമോട്ടോ ഉപയോഗിച്ച് തയാറാക്കിയ കറികള്‍ എന്നിവയായിരുന്നു ഇവിടങ്ങളിലെ കാഴ്ചകള്‍. വൃത്തിഹീനമല്ലെന്ന് കണ്ടെത്തിയ മൂന്ന് ഹോട്ടലുകള്‍ അടപ്പിച്ചു.

read more

നവജാത ശിശുവിന് എച്ച് 1 എന്‍ 1; പനിക്ക് ചികിത്സ തേടിയത് 618 പേര്‍

Posted: 20 Jul 2012 11:15 PM PDT

കോട്ടയം: നവജാത ശിശുവിന് എച്ച്1 എന്‍1. കൂരോപ്പട സ്വദേശി ദമ്പതികളുടെ 17 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചത്.
മാതാവില്‍നിന്നല്ല രോഗം പകര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രസവ ശുശ്രൂഷക്കായി പ്രവേശിപ്പിച്ച ആശുപത്രിയില്‍നിന്നാണ് രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നു. കുട്ടി ഇപ്പോള്‍ എസ്.എച്ച് മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലാണ്. ഇതോടെ ജൂണ്‍ ഒന്ന് മുതല്‍ വെള്ളിയാഴ്ച വരെ ജില്ലയില്‍ എച്ച്1എന്‍1 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി.

read more

പെരുമ്പാവൂരില്‍ റെയ്ഡ്; ഹോട്ടല്‍ അടപ്പിച്ചു

Posted: 20 Jul 2012 10:57 PM PDT

പെരുമ്പാവൂര്‍: മേഖലയില്‍ വെള്ളിയാഴ്ചയും ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്‍െറ പരിശോധന തുടര്‍ന്നു. വൃത്തിഹീനമായ അടുക്കള കണ്ടെത്തിയതിനെത്തുടര്‍ന്ന് അക്ബര്‍ ഹോട്ടല്‍ അടച്ചുപൂട്ടി. മാലിന്യങ്ങള്‍ ഓടയിലേക്ക് തള്ളുന്നതായും കണ്ടെത്തി. അറക്കപ്പടി ജയ്ഭാരത് കോളജ് കാന്‍റീനും അടച്ചു. ഇവിടെ കിണര്‍ കാടുകയറി മലിനമായിരുന്നു. കിണര്‍ ശുചീകരിച്ച് ആരോഗ്യവകുപ്പിന്‍െറ അനുമതി വാങ്ങിയ ശേഷം തുറന്ന് പ്രവര്‍ത്തിപ്പിക്കാനാണ് നിര്‍ദേശം.

read more

‘‘പുകയില വിമുക്ത തൃശൂര്‍’

Posted: 20 Jul 2012 10:55 PM PDT

തൃശൂര്‍: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ഓഫിസുകളെയും പൊതുസ്ഥലങ്ങളെയും പുകയില രഹിതമാക്കാന്‍ ‘പുകയില രഹിത തൃശൂര്‍ ജില്ല’ പദ്ധതി ആരംഭിച്ചു.
ആറുമാസംകൊണ്ട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ നാനൂറ് മീറ്റര്‍ ചുറ്റളവും പുകയില രഹിതമാക്കാനാണ് പദ്ധതിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വീനസ് അറിയിച്ചു.
ജില്ലാ ഭരണകൂടവും ആരോഗ്യ -വിദ്യാഭ്യാസ -പൊലീസ് വകുപ്പും സന്നദ്ധ സംഘടനകളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP