സ്വാഗതം
WELCOME

News Update..

Wednesday, July 25, 2012

അണ്ണാസംഘം വീണ്ടും അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി Madhyamam News Feeds

അണ്ണാസംഘം വീണ്ടും അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി Madhyamam News Feeds

Link to

അണ്ണാസംഘം വീണ്ടും അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

Posted: 25 Jul 2012 12:58 AM PDT

Image: 

ന്യൂദല്‍ഹി: അഴിമതിക്കാരായ മന്ത്രിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് അണ്ണാസംഘം വീണ്ടും അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ദല്‍ഹി ജന്തര്‍മന്തറില്‍ ബുധനാഴ്ച രാവിലെ
അണ്ണാസംഘാംഗങ്ങളായ അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോഡിയ, ഗോപാല്‍ റായ് എന്നിവരാണ് നിരാഹാരസമരം ആരംഭിച്ചത്. 75 കാരനായ അണ്ണാ ഹസാരെ ജൂലൈ 29 മുതല്‍ സംഘത്തോടൊപ്പം നിരാഹാരത്തില്‍ പങ്ക് ചേരും.

read more

‘സദാചാര ഗുണ്ടാ’ മര്‍ദനം; വിദ്യാര്‍ഥിയുടെ താടിയെല്ല് പൊട്ടി

Posted: 25 Jul 2012 12:29 AM PDT

Image: 

കൊച്ചി: ഉയരക്കുറവിന്‍െറ പേരില്‍ യുവതിയെ കളിയാക്കിയെന്നാരോപിച്ച് ‘സദാചാര പൊലീസ്’ ചമഞ്ഞെത്തിയ 15 അംഗ സംഘം ഒമ്പതാം ക്ളാസുകാരനെ മര്‍ദിച്ച് അവശനാക്കി. മുളന്തുരുത്തി പുളിക്കമാലി പാമ്പ്ര കോളനിയിലെ ഇമ്മാനുവല്‍ കോട്ടേജില്‍ കുഞ്ഞുമോളുടെ മകനും മണീട് ഗവ. സ്കൂളിലെ വിദ്യാര്‍ഥിയുമായ ജിനോക്കാണ് (13) ഞായറാഴ്ച മര്‍ദനമേറ്റത്. മര്‍ദനത്തെത്തുടര്‍ന്ന് താടിയെല്ല് പൊട്ടിയ കുട്ടിയെ ബുധനാഴ്ച രാവിലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കും.

read more

വാട്ടര്‍അതോറിറ്റി വെള്ളത്തില്‍ എലിയുടെ അവശിഷ്ടം

Posted: 25 Jul 2012 12:18 AM PDT

കൊടുങ്ങല്ലൂര്‍: കേരളവാട്ടര്‍ അതോറിറ്റി പൈപ്പിലൂടെ ലഭിച്ച വെള്ളത്തില്‍ എലിയുടെ അവശിഷ്ടം. കൊടുങ്ങല്ലൂര്‍ നഗരസഭയിലെ പത്താം വാര്‍ഡില്‍ പുല്ലൂറ്റ് തുരുത്തില്‍ വിതരണം ചെയ്ത വെള്ളത്തിലാണ് അവശിഷ്ടം കണ്ടെത്തിയത്. ഏതാനും ദിവസം മുമ്പ് ഇവിടെ ലഭിച്ച ശുദ്ധജലത്തില്‍ പുഴുക്കളെ കണ്ടെത്തിയതായും വാര്‍ഡ് കൗണ്‍സിലര്‍ സി.കെ. രാമനാഥന്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റി പൈപ്പ് വഴി തുടര്‍ച്ചയായി മലിനജലം എത്തുന്നത് സ്ഥലവാസികളില്‍ പ്രതിഷേധവും ഉണ്ടാക്കി.

read more

പ്രതിപക്ഷ ബഹളം: സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

Posted: 25 Jul 2012 12:01 AM PDT

Image: 

തിരുവനന്തപുരം: അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭ ഇന്നും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. തുടര്‍ന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ബി.എസ്. എന്‍.എല്ലിന്റെനിര്‍മാണവിഭാഗത്തിന് നല്‍കിയ കേരള വെറ്റിനറി സര്‍വകലാശാലയുടെ കരാര്‍ റദ്ദാക്കിയത് സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ വി എസ് സുനില്‍ കുമാറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

read more

കഞ്ചിക്കോട് വീണ്ടും പുലിയിറങ്ങി; കൂട് സ്ഥാപിക്കാന്‍ നടപടി

Posted: 24 Jul 2012 11:55 PM PDT

കഞ്ചിക്കോട്: നാട്ടുകാരെ ഭീഷണിയിലാഴ്ത്തി കഞ്ചിക്കോട് മേഖലയില്‍ വീണ്ടും പുലിയിറങ്ങി. വനം വകുപ്പ് അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

read more

മായാത്ത ഓര്‍മകളുമായി ക്യാപ്റ്റന്‍െറ മൈലാഞ്ചിക്കാരി

Posted: 24 Jul 2012 11:53 PM PDT

Image: 

ആനക്കര: ക്യാപ്റ്റന്‍ ലക്ഷ്മിസൈഗാളിന്‍െറ ഓര്‍മകള്‍ ഗ്രാമീണരെ പിന്തുടരുന്നു. ലക്ഷ്മിയേടത്തി ആനക്കരയിലെ തറവാട്ടില്‍ വരുമ്പോഴൊക്കെ കൈയില്‍ മൈലാഞ്ചിയിട്ടു കൊടുത്തിരുന്ന ഓര്‍മയില്‍ കഴിയുകയാണ് ഷാനിബ. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മമ്മിക്കുട്ടിയുടെ മകളാണ് ഷാനിബ. ക്യാപ്റ്റന് മൈലാഞ്ചിയിടണമെന്ന ആഗ്രഹം തോന്നുമ്പോള്‍ ഷാനിബയെ ആശ്രയിക്കുകയാണ് പതിവ്. അവസാനമായി 2009ലെ ഒരു ഓണക്കാലത്ത് ക്യാപ്റ്റനുമായി ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ ഇനി കേരളത്തിലേക്ക് വരാന്‍ കഴിയില്ലെന്ന മറുപടിയാണ് ഉണ്ടായത്.

read more

കോട്ടക്കുന്ന് അമ്യൂസ്മെന്‍റ് പാര്‍ക്ക് നവീകരണം തുടങ്ങി

Posted: 24 Jul 2012 11:45 PM PDT

മലപ്പുറം: കോട്ടക്കുന്ന് അമ്യൂസ്മെന്‍റ് പാര്‍ക്ക് നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലികമായി അടച്ചു. പുതിയ റൈഡുകള്‍ ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ച് ആഗസ്റ്റ് രണ്ടാം വാരത്തോടെ പ്രവര്‍ത്തനം പുനരാരംഭിക്കും.

read more

വി.എസിന്റേത് വിഭാഗീയതയെന്ന് കേന്ദ്രകമ്മിറ്റി

Posted: 24 Jul 2012 11:42 PM PDT

Image: 

ന്യൂദല്‍ഹി: പാര്‍ട്ടി നിലപാടുകള്‍ക്കെതിരെയും സംസ്ഥാന നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍ നടത്തിയ ആരോപണങ്ങള്‍ക്ക് സി.പി.എം കേന്ദ്രകമ്മിറ്റിയുടെ രൂക്ഷ വിമര്‍ശനം.

read more

ജില്ലയില്‍ ഇ-മണല്‍ സംവിധാനം നടപ്പാക്കുന്നു

Posted: 24 Jul 2012 11:30 PM PDT

കണ്ണൂര്‍: മണല്‍ ക്ഷാമം പരിഹരിക്കുന്നതിന് ജില്ലയില്‍ ഇ-മണല്‍ സംവിധാനം നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ആഗസ്റ്റ് 13ന് ഇതിന് തുടക്കം കുറിക്കും.
പുഴകളില്‍നിന്നുള്ള അമിതമായ മണല്‍ വാരല്‍ നിയന്ത്രിക്കാനും ചൂഷണം അവസാനിപ്പിച്ച് ന്യായവിലക്ക് മണല്‍ ലഭ്യമാക്കാനും പദ്ധതി ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കലക്ടര്‍ പറഞ്ഞു. ജില്ലാതല റിവര്‍ മാനേജ്മെന്‍റ് വിദഗ്ധ സമിതിയുടെ തീരുമാനപ്രകാരമാണ് ഇ-മണല്‍ സംവിധാനം നടപ്പാക്കുന്നത്.

read more

സാമൂഹികക്ഷേമ വകുപ്പിന്‍െറ ‘നിര്‍ഭയ’ പദ്ധതി പ്രവര്‍ത്തനം തുടങ്ങിയില്ല

Posted: 24 Jul 2012 11:29 PM PDT

കാസര്‍കോട്: ഉദ്ഘാടനം നടന്ന് ഒന്നര മാസം കഴിഞ്ഞിട്ടും സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിന്‍െറ ‘നിര്‍ഭയ’ പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയില്ല. സ്ത്രീകള്‍ക്കും 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗികാതിക്രമം തടയാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് ‘നിര്‍ഭയ’.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP