സ്വാഗതം
WELCOME

News Update..

Monday, July 9, 2012

തുടര്‍വിദ്യാഭ്യാസ കലോത്സവം: അരീക്കോട് ബ്ളോക്ക് ചാമ്പ്യന്മാര്‍ Madhyamam News Feeds

തുടര്‍വിദ്യാഭ്യാസ കലോത്സവം: അരീക്കോട് ബ്ളോക്ക് ചാമ്പ്യന്മാര്‍ Madhyamam News Feeds

Link to

തുടര്‍വിദ്യാഭ്യാസ കലോത്സവം: അരീക്കോട് ബ്ളോക്ക് ചാമ്പ്യന്മാര്‍

Posted: 09 Jul 2012 12:28 AM PDT

മലപ്പുറം: ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ 166 പോയന്‍റ് നേടി അരീക്കോട് ബ്ളോക്ക് ഓവറോള്‍ ചാമ്പ്യന്മാരായി. 85 പോയന്‍റ് നേടിയ മലപ്പുറം ബ്ളോക്കിനാണ് രണ്ടാം സ്ഥാനം. പ്രേരക്മാരുടെ വിഭാഗത്തില്‍ 61 പോയന്‍േറാടെ മലപ്പുറം ഒന്നാം സ്ഥാനവും 60 പോയന്‍േറാടെ അരീക്കോട് രണ്ടാം സ്ഥാനവും നേടി. പത്താംതരക്കാരുടെ വിഭാഗത്തില്‍ വണ്ടൂര്‍, തിരൂരങ്ങാടി ബ്ളോക്കുകള്‍ ഒന്നും രണ്ടും സ്ഥാനം നേടി. 40, 35 എന്നിങ്ങനെയാണ് പോയന്‍റ് നില.

read more

കര്‍ക്കടക വാവ്: തിരുനെല്ലി ക്ഷേത്രത്തില്‍ ഒരുക്കം തുടങ്ങി

Posted: 09 Jul 2012 12:20 AM PDT

മാനന്തവാടി: കര്‍ക്കടക വാവുബലിക്ക് തിരുനെല്ലി ക്ഷേത്രത്തില്‍ ഒരുക്കം തുടങ്ങി. ജൂലൈ 18നാണ് ബലിതര്‍പ്പണ ചടങ്ങുകള്‍.
മുന്‍വര്‍ഷത്തെപ്പോലെ ഇത്തവണയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സബ് കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വാഹനങ്ങള്‍ക്ക് കാട്ടിക്കുളത്തുവരെ മാത്രമേ പ്രവേശമുണ്ടാകൂ. അവിടെനിന്ന് കെ.എസ്.ആര്‍.ടി.സി, പ്രിയദര്‍ശിനി ബസുകളിലാണ് യാത്ര ചെയ്യേണ്ടത്. ഇതിന് ബസുകള്‍ ചെയിന്‍ സര്‍വീസ് നടത്തും.

read more

‘ഇടിച്ചിട്ടുപോകല്‍’ ബൈപാസില്‍ പതിവാകുന്നു

Posted: 09 Jul 2012 12:13 AM PDT

കോഴിക്കോട്: പൂളാടിക്കുന്ന്-ഇടിമൂഴിക്കല്‍ ബൈപാസില്‍ രാത്രിയില്‍ അജ്ഞാത വാഹനങ്ങള്‍ മൂലമുള്ള അപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ആഴ്ചയില്‍ മൂന്ന് അപകടങ്ങളാണ് രാത്രിയില്‍ ഉണ്ടായത്. മൂന്നിലും അപകടം വരുത്തിയ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു.

read more

റമദാന്‍: 275 ഇനങ്ങള്‍ക്ക് ഈ മാസം 11 മുതല്‍ വിലനിയന്ത്രണം

Posted: 09 Jul 2012 12:04 AM PDT

Image: 

ദോഹ: ഭക്ഷ്യവിഭവങ്ങളുടെ ഉപഭോഗം വര്‍ധിക്കുന്ന റമദാനില്‍ അടിസ്ഥന ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ യഥേഷ്ടം ലഭൃമാക്കാനും അമിത വില ഈടാക്കിയുള്ള ചൂഷണത്തില്‍നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനുമായി സര്‍ക്കാര്‍ 275 ഇനങ്ങള്‍ക്ക് വിലനിയന്ത്രണം ഏര്‍പ്പെടുത്തി. വാണിജ്യ വകുപ്പ് മന്ത്രി ശൈഖ് ജാസിം ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയാണ് വിലനിയന്ത്രണം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വില നിയന്ത്രണം ഈ മാസം 11 മുതല്‍ നിലവില്‍ വരും.

read more

മൂന്നു മാസത്തിനിടെ സൗദിയില്‍ പിടിച്ചത് 734 കിലോ മയക്കുമരുന്ന്

Posted: 08 Jul 2012 11:50 PM PDT

Image: 

ദമ്മാം: മൂന്നു മാസം കൊണ്ട് സൗദി കസ്റ്റംസ് പിടികൂടിയത് 734 കിലോ മയക്കുമരുന്ന്. ഇതിനുപുറമെ 87 ലക്ഷം മയക്കുമരുന്ന് ഗുളികകളും 60,000 കുപ്പി മദ്യവും ഒരു കോടി 82 ലക്ഷം വ്യാജ ഉല്‍പന്നങ്ങളും പിടിച്ചെടുത്തായി കസ്റ്റംസിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലാണ് ഈ വേട്ടകള്‍ നടന്നത്.

read more

ഷുക്കൂര്‍ വധം: പി ജയരാജനെ വീണ്ടും ചോദ്യം ചെയ്തു

Posted: 08 Jul 2012 11:38 PM PDT

Image: 
Subtitle: 
പൊലീസിനെതിരെ എം.വി ജയരാജന്റെഅസഭ്യവര്‍ഷം

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസിന്റെഅന്വേഷണവുമായി ബന്ധപ്പെട്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജിയരാജനെ വീണ്ടും ചോദ്യം ചെയ്തു. പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ നടന്ന ചോദ്യം ചെയ്യല്‍ ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. എം.വി ജയരാജനൊപ്പമാണ് അദ്ദേഹം ഗസ്റ്റ് ഹൗസിലെത്തിയത്. ചോദ്യം ചെയ്യലിന് ശേഷം അതെകുറിച്ച് പ്രതികരിക്കാന്‍ ജയരാജന്‍ തയ്യാറായില്ല. അന്വേഷണം നടക്കുന്ന അവസരത്തില്‍ കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് കണ്ണൂര്‍ എസ് പി രാഹുല്‍ ആര്‍ നായരും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

read more

സുല്‍ത്താനേറ്റില്‍ ആദ്യമായി യന്ത്രമനുഷ്യന്‍െറ സഹായത്താല്‍ കുടല്‍ ശസ്ത്രക്രിയ

Posted: 08 Jul 2012 11:36 PM PDT

Image: 

മസ്കത്ത്: ഒമാനില്‍ ആദ്യമായി യന്ത്രമനുഷ്യന്‍െറ സഹായത്തോടെ വിജയകരമായി കുടല്‍ ശസ്ത്രക്രിയ നടത്തി. റോയല്‍ ആശുപത്രിയിലാണ് രാജ്യത്തെ മെഡിക്കല്‍, സര്‍ജിക്കല്‍ രംഗത്തിന്‍െറ ചരിത്രത്തില്‍ പൊന്‍തൂവലായി മാറിയ ശസ്ത്രക്രിയ നടന്നത്. വന്‍കുടലില്‍ അര്‍ബുദം ബാധിച്ച 40 വയസുകാരനിലാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയത്. വയറില്‍ ചെറിയ മുറിവുണ്ടാക്കി അതിലൂടെ സര്‍ജിക്കല്‍ റോബോട്ടിനെ കടത്തിവിട്ടായിരുന്ന ശസ്ത്രക്രിയ.

read more

റസിഡന്‍ഷ്യല്‍ കെട്ടിടം: നിയമലംഘകരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും

Posted: 08 Jul 2012 11:01 PM PDT

Image: 

കുവൈത്ത് സിറ്റി: റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ സംബന്ധിച്ച നിയമങ്ങളും നിബന്ധനകളും ലംഘിക്കുന്ന പൗരന്മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം കെട്ടിടങ്ങള്‍ താമസസൗകര്യത്തിന് അല്ലാതെയുള്ള പ്രവൃത്തികള്‍ക്ക് വാടകക്ക് നല്‍കുന്നവര്‍ക്കെതിരെയാണ് നടപടി കര്‍ശനമാക്കുന്നതെന്ന് ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് അല്‍ കുവൈത്താത്ത് പത്രം റിപോര്‍ട്ട് ചെയ്തു.

read more

നിലവാരം കുറഞ്ഞ സ്വാശ്രയ കോളേജുകളില്ലെന്ന് അബ്ദുറബ്ബ്

Posted: 08 Jul 2012 10:58 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവാരം കുറഞ്ഞ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. ചിലകോളേജുകളില്‍ അടിസ്ഥാനസൗകര്യത്തിന്റെ കുറവാണുള്ളതെന്നും നിയമസഭയില്‍ കെ.കെ നാരായണന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

read more

എയര്‍ ഇന്ത്യ വിമാനം പാകിസ്താനില്‍ അടിയന്തരമായി ഇറക്കി

Posted: 08 Jul 2012 10:38 PM PDT

Image: 

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വിമാനം പാകിസ്താനില്‍ അടിയന്തരമായി ഇറക്കി. അബുദാബിയില്‍ നിന്ന് ന്യൂദല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ബസ് എ 319 വിമാനമാണ് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ നവാബ്ഷാ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിലെ 122 യാത്രക്കാരും മുഴുവന്‍ ജീവനക്കാരും സുരക്ഷിതരാണെന്നും സാങ്കേതിക തകരാറു മൂലമാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയതെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 3.37നാണ് സംഭവം.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP