സ്വാഗതം
WELCOME

News Update..

Friday, July 27, 2012

ജില്ലയിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന Madhyamam News Feeds

ജില്ലയിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന Madhyamam News Feeds

Link to

ജില്ലയിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന

Posted: 27 Jul 2012 01:08 AM PDT

മുണ്ടക്കയം: ജില്ലയിലെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷ വിഭാഗം മിന്നല്‍ പരിശോധന നടത്തി.മുണ്ടക്കയത്ത് നടത്തിയ പരിശോധനയില്‍ നാല് ഹോട്ടലുകള്‍ക്ക് 22500 രൂപ പിഴയിട്ടു.

read more

എസ്.ബി.ഐയുടെ വിദേശ കടപ്പത്ര വില്‍പ്പനക്ക് മികച്ച പ്രതികരണം

Posted: 27 Jul 2012 12:35 AM PDT

Image: 

മുംബൈ:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ലണ്ടന്‍ ശാഖ വഴി പുറ·ിറക്കിയ വിദേശ കടപ്പത്ര വില്‍പ്പനക്ക് മികച്ച പ്രതികരണം. 125 കോടി ഡോളര്‍ ലക്ഷ്യമിട്ട കടപ്പത്ര വില്‍പ്പനക്ക്് ഇതിന്‍െറ 5.4 മടങ്ങ് തുകയ്ക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. അഞ്ച് വര്‍ഷ കാലാവധിയുള്ള കടപ്പത്രങ്ങള്‍ക്ക് 4.125 ശതമാനം പലിശയാണ് എസ്.ബി.ഐ വാഗ്ദാനം ചെയ്തിരുന്നത്. ഒരു ഇന്ത്യന്‍ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ വിദേശ കടപ്പത്ര വില്‍പ്പന കൂടിയാണിത്.

read more

വ്രതകാലത്ത് പ്രമേഹത്തെ സൂക്ഷിക്കാം

Posted: 26 Jul 2012 11:48 PM PDT

Image: 

പ്രായപൂര്‍ത്തിയായ, ആരോഗ്യമുള്ള എല്ലാ മുസ്ലിംകള്‍ക്കും നിര്‍ബന്ധമായ കര്‍മങ്ങളില്‍പെട്ട ഒന്നാണല്ലോ റമദാന്‍ മാസത്തില്‍ വ്രതം (നോമ്പ്) അനുഷ്ഠിക്കല്‍. വ്രതാനുഷ്ഠാന സമയത്ത്, ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കാനോ മരുന്നു കഴിക്കാനോ പാടുള്ളതല്ല. രോഗകാരണങ്ങളാല്‍ ബുദ്ധിമുട്ടുന്നവരെയും നോമ്പ് നോല്‍ക്കുന്നതില്‍നിന്ന് ഇളവ് അനുവദനീയമായവരെയും (ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, യാത്രക്കാര്‍) പെട്ടെന്നുണ്ടാകുന്ന അസുഖമുള്ളവരെയും നോമ്പു നോല്‍ക്കുന്നതില്‍നിന്ന് ഒഴിവാക്കിയിരുന്നു.

read more

അബ്കാരി നിയമഭേദഗതി ഹൈകോടതി റദ്ദാക്കി

Posted: 26 Jul 2012 11:32 PM PDT

Image: 

കൊച്ചി: സര്‍ക്കാര്‍ കൊണ്ടുവന്ന അബ്കാരി നിയമഭേദഗതി ഹൈകോടതി റദ്ദാക്കി. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന നിയമഭേദഗതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. പുതിയ ബാറുകള്‍ അനുവദിക്കുന്നതിലെ ദൂരപരിധി സംബന്ധിച്ച വ്യവസ്ഥിതിയും ഹൈകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.നിയമഭേദഗതിക്കെതിരെ ത്രീസ്റ്റാര്‍ ഹോട്ടലുകളും ബാര്‍ ഉടമകളും സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
നിയമഭേദഗതി ശാസ്ത്രീയമല്ലെന്നു നിരീക്ഷിച്ച കോടതി പുതിയ നയം ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടികാട്ടി.

read more

‘ജ്യോതിര്‍ഗമയ’ കൂടുതല്‍ സ്കൂളുകളിലേക്ക്; ആരോഗ്യരംഗത്ത് സമഗ്രവികസനത്തിന് പദ്ധതി

Posted: 26 Jul 2012 11:31 PM PDT

ആലപ്പുഴ: ആരോഗ്യമേഖലയുടെ സമഗ്രവികസനവുമായി ബന്ധപ്പെട്ട് ഹോമിയോ വകുപ്പ് നല്‍കിയ ശിപാര്‍ശകള്‍ക്ക് ജില്ലാപഞ്ചായത്ത് ആവശ്യമായ സഹായം നല്‍കുമെന്ന് പ്രസിഡന്‍റ് അഡ്വ. പ്രതിഭാഹരി. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. ജ്യോതിര്‍ഗമയ പദ്ധതി വ്യാപിപ്പിക്കാനും തീരുമാനിച്ചു.

read more

നിരോധം മറികടന്ന് വിദേശ കപ്പലുകള്‍ ട്രോളിങ് നടത്തുന്നെന്ന് പരാതി

Posted: 26 Jul 2012 11:28 PM PDT

മട്ടാഞ്ചേരി: ട്രോളിങ് നിരോധം കാറ്റില്‍ പ്പറത്തി വിദേശ കപ്പലുകള്‍ കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്നതായി സംസ്ഥാന ബോട്ടുടമ അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കി.

read more

നഗരസഭയും സര്‍ക്കാറും ഏറ്റുമുട്ടലിലേക്ക്

Posted: 26 Jul 2012 11:23 PM PDT

തൃശൂര്‍: ദേശീയ ഗെയിംസിന്‍െറ മുന്നോടിയായി കോര്‍പറേഷന്‍ സ്റ്റേഡിയം നവീകരിക്കുന്നതിനെ ചൊല്ലി നഗരസഭയും സര്‍ക്കാറും ഏറ്റുമുട്ടലിലേക്ക്. നഗരസഭയുടെ കൈവശമുള്ള സ്റ്റേഡിയത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തങ്ങളെ അറിയിക്കാഞ്ഞതാണ് നഗരസഭയെ ചൊടിപ്പിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്റ്റേഡിയത്തിലെ മരം മുറി നഗരസഭ തടഞ്ഞതാണ് പുതിയ സംഭവവികാസം.

read more

സ്വന്തം സ്ഥലത്ത് കൃഷിയിറക്കി ഉദ്യോഗസ്ഥര്‍ മാതൃകയാവണം -മന്ത്രി

Posted: 26 Jul 2012 11:18 PM PDT

പാലക്കാട്: സ്വന്തം സ്ഥലത്ത് കൃഷിയിറക്കിയും കോഴി വളര്‍ത്തിയും ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്ക് മാതൃകയാവണമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍. ജില്ലയിലെ കാര്‍ഷിക പ്രശ്നങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥര്‍ കര്‍ഷകരോട് മാന്യമായി ഇടപെടണം. സാങ്കേതികത പറഞ്ഞ് പദ്ധതികളെപ്പറ്റി അജ്ഞത നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

read more

2296 കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറി

Posted: 26 Jul 2012 11:00 PM PDT

മലപ്പുറം: ജില്ലയിലെ 2296 ഭൂരഹിത കുടുംബങ്ങള്‍ക്ക് പട്ടയരേഖ കൈമാറി. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പട്ടയമേള റവന്യു മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി ഇ. അഹമ്മദ് മുഖ്യാതിഥിയായിരുന്നു. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു.

read more

വീടില്ല; എന്‍ഡോസള്‍ഫാന്‍ ഇരക്ക് ദുരിത ജീവിതം

Posted: 26 Jul 2012 10:54 PM PDT

പയ്യന്നൂര്‍: എന്‍ഡോസള്‍ഫാന്‍ നല്‍കിയ നിസ്സഹായതയുടെ ശയ്യയിലാണ് സുപ്രഭ. ആശുപത്രി വിട്ടാലും കയറിക്കിടക്കാന്‍ ദുരന്തഭൂമിയില്‍ ഇടമില്ലാത്ത ദുരിതജീവിതത്തെ ശപിക്കുകയാണ് ഈ 23കാരിയും രണ്ടു സഹോദരങ്ങളും. കാസര്‍കോട് പനത്തടി പഞ്ചായത്ത് ഗഡിക്കാലിലെ പരേതരായ സോമശേഖരന്‍െറയും ഓമനയുടെയും ഇളയ മകളാണ് സുപ്രഭ. ഏതാനും മാസം മുമ്പാണ് സോമശേഖരന്‍ മരിച്ചത്. ഇതോടെയാണ് ഈ പെണ്‍കുട്ടിയെ വിധി കൂടുതല്‍ ദുരന്തത്തിലേക്ക് തള്ളിവിട്ടത്. സ്കൂളില്‍ പഠിക്കുമ്പോഴാണ് എന്‍ഡോസള്‍ഫാന്‍ സുപ്രഭയുടെ ജീവിതം കരിച്ചുകളഞ്ഞത്. ഓര്‍മക്കുറവായിരുന്നു ആദ്യമുണ്ടായത്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP