സ്വാഗതം
WELCOME

News Update..

Saturday, July 28, 2012

മണല്‍വള്ളങ്ങള്‍ പൊലീസ് കായലില്‍ മുക്കി: തൊഴിലാളികള്‍ കിലോമീറ്ററുകള്‍ നീന്തി Madhyamam News Feeds

മണല്‍വള്ളങ്ങള്‍ പൊലീസ് കായലില്‍ മുക്കി: തൊഴിലാളികള്‍ കിലോമീറ്ററുകള്‍ നീന്തി Madhyamam News Feeds

Link to

മണല്‍വള്ളങ്ങള്‍ പൊലീസ് കായലില്‍ മുക്കി: തൊഴിലാളികള്‍ കിലോമീറ്ററുകള്‍ നീന്തി

Posted: 28 Jul 2012 12:22 AM PDT

പരവൂര്‍: നഗരസഭയുടെ അംഗീകാരമുള്ള കടവില്‍നിന്ന് മണല്‍വാരുന്ന തൊഴിലാളികളുടെ വള്ളങ്ങള്‍ കായലില്‍ മുക്കിത്താഴ്ത്തി. പരവൂരിലെ അംഗീകൃത കടവായ കുറുമണ്ടല്‍ പെരുമ്പുഴ ആലുവിള കടവില്‍നിന്ന് മണല്‍വാരാന്‍ പോയവരുടെ 15 വള്ളങ്ങളാണ് വെള്ളിയാഴ്ച രാവിലെ എട്ടോടെ ബോട്ടിലെത്തിയ ഇരവിപുരം പൊലീസ് പരവൂര്‍ കായലില്‍ മുക്കിയത്. വള്ളങ്ങള്‍ മുക്കാന്‍ ആദ്യം പൊലീസ് ആവശ്യപ്പെട്ടു. താഴ്ത്തിയില്ലെങ്കില്‍ വള്ളങ്ങള്‍ വെട്ടിക്കീറുമെന്ന് ഭീഷണിപ്പെടു ത്തിയതോടെ തൊഴിലാളികള്‍ വള്ളങ്ങള്‍ താഴ്ത്തിയശേഷം നീന്തി കരക്കെത്തുകയായിരുന്നു.

read more

സര്‍ക്കാര്‍ വക സൗജന്യ യൂനിഫോം: വ്യാപാരികള്‍ക്ക് ഇനിയും തുക ലഭിച്ചില്ല

Posted: 28 Jul 2012 12:10 AM PDT

പീരുമേട്: പ്രതിസന്ധിയിലായ തോട്ടങ്ങളിലെ തൊഴിലാളികളുടെ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കുന്നതിന് പ്ളാന്‍േറഷന്‍ റിലീഫ് കമ്മിറ്റി വഴി സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്ത യൂനിഫോം, പഠനോപകരണങ്ങള്‍ എന്നിവയുടെ തുക രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ലെന്ന് വ്യാപാരികള്‍.
13ല്‍പരം വ്യാപാരികള്‍ക്ക് 80 ലക്ഷത്തില്‍പരം രൂപയാണ് ലഭിക്കാനുള്ളത്. കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളില്‍ വിതരണം ചെയ്ത തുണിയുടെ പണത്തിനാണ് വ്യാപാരികള്‍ സര്‍ക്കാറോഫിസുകള്‍ കയറിയിറങ്ങുന്നത്.

read more

ബസുകള്‍ കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

Posted: 27 Jul 2012 11:52 PM PDT

അടൂര്‍: സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 14 യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളെ അടൂര്‍ ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. അടൂര്‍-പത്തനാപുരം പാതയില്‍ ഏനാദിമംഗലം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ കവലക്കു പടിഞ്ഞാറ് കൊടുംവളവിലാണ് അപകടം. ഒരേദിശയില്‍ സഞ്ചരിച്ച ബസുകളാണ് അപകടത്തില്‍പെട്ടത്. മറികടന്ന് നിര്‍ത്തിയപ്പോള്‍ പിന്നിലെ ബസ് മുന്നിലെ ബസിലിടിക്കുകയായിരുന്നു.

read more

‘തോക്കിന്‍മുനയില്‍ നിര്‍ത്തി അവര്‍ ഞങ്ങളോട് ഗ്രാമം വിടാന്‍ കല്‍പിച്ചു’

Posted: 27 Jul 2012 11:45 PM PDT

Image: 

ഗുവാഹതി: ആയിരത്തോളം മുസ്ലിംകള്‍ അടങ്ങിയ ക്രൊക്രജറിലെ ബടിപാര ഖാനിബ്ബാസ് ഗ്രാമം അന്ന് ഭയന്നുവിറക്കയായിരുന്നു. രാവിലെ മുതല്‍ എല്ലാവരും ഗ്രാമം സംരക്ഷിക്കാനുള്ള പെടാപ്പാടിലായിരുന്നു. ആരും അന്ന് വയലിലേക്ക് പോയില്ല. കുട്ടികളെ കുടിലിനകത്താക്കി വാതിലടച്ചു. മൃഗങ്ങളെ സുരക്ഷിതമാക്കാനുള്ള തിരക്കിലായിരുന്നു സ്ത്രീകള്‍. അക്രമികള്‍ തൊട്ടടുത്തെത്തിയെന്നതിന് ഉറപ്പായി സമീപഗ്രാമത്തില്‍നിന്ന് കുടിലുകള്‍ കത്തിയ പുക ഉയരുന്നു. യുവാക്കള്‍ കത്തികളും വടികളുമായി ഗ്രാമത്തിലേക്കുള്ള വഴികളടച്ച് കാവല്‍ നിന്നു. പക്ഷേ, എന്തു ഫലം.

read more

പ്രധാനമന്ത്രിയുടെ അസം സന്ദര്‍ശനം തടസ്സപ്പെട്ടു

Posted: 27 Jul 2012 11:35 PM PDT

Image: 

അസം: വംശീയ കലാപം നടക്കുന്ന അസം സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെും സോണിയാ ഗാന്ധിയുടെയും ശ്രമം മുടങ്ങി. അസമിലേക്ക് പുറപ്പെട്ടെങ്കിലും ഇരുവരും സഞ്ചരിച്ച ഹെലികോപടര്‍ മോശം കാലാവസ്ഥ കാരണം ഇറക്കാനായില്ല. സംഘര്‍ഷ പ്രദേശം സാധാരണ നിലയിലേക്ക് മടങ്ങുന്നതായാണ് സൂചന.

ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

Posted: 27 Jul 2012 11:20 PM PDT

കോട്ടയം: നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ വീണ്ടും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നഗരസഭാ ആരോഗ്യവിഭാഗം വെള്ളിയാഴ്ച രാവിലെ എട്ട് ഹോട്ടലുകള്‍ പരിശോധിച്ചതില്‍ അഞ്ചിടത്തുനിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ബേക്കര്‍ ജങ്ഷനിലെ ജോബ്ജീസ്, ശ്രീആര്യാസ്, തിരുനക്കര ക്ഷേത്രത്തിന് എതിര്‍വശത്തെ ആര്യഭവന്‍, തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്തിന് സമീപത്തെ ആനന്ദമന്ദിരം, ഹോട്ടല്‍ സുരേഷ് എന്നിവിടങ്ങളില്‍നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.

read more

ആനുകൂല്യങ്ങള്‍ താഴത്തേട്ടിലെത്താന്‍ പ്രമോട്ടര്‍മാര്‍ മുന്നിട്ടിറങ്ങണം -കലക്ടര്‍

Posted: 27 Jul 2012 11:07 PM PDT

ആലപ്പുഴ: പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ താഴത്തേട്ടിലെത്തിക്കാനും അവകാശങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും ബോധവത്കരിക്കാനും എസ്.സി-എസ്.ടി പ്രമോട്ടര്‍മാര്‍ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കലക്ടര്‍ പി. വേണുഗോപാല്‍. പട്ടികജാതി-ഗോത്രവര്‍ഗ കമീഷന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും 2007ലെ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള കേരള സംസ്ഥാന കമീഷന്‍ നിയമത്തെക്കുറിച്ചും തയാറാക്കിയ കൈപ്പുസ്തകത്തിന്‍െറ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

read more

വൈദ്യുതി നിരക്ക് വര്‍ധന: പ്രതിഷേധം കത്തുന്നു

Posted: 27 Jul 2012 11:01 PM PDT

കൊച്ചി: വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കണമെന്ന് എന്‍.സി.പി നേതൃയോഗം ആവശ്യപ്പെട്ടു. എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ടി.പി. പീതാംബരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ.സി. ഷണ്‍മുഖദാസ്, ഉഴവൂര്‍ വിജയന്‍, മാമന്‍ ഐപ്പ്, ജിമ്മി ജോര്‍ജ്, വര്‍ക്കല രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

read more

ശക്തന്‍ മാര്‍ക്കറ്റില്‍ വീണ്ടും കയറ്റിറക്ക് സ്തംഭിച്ചു

Posted: 27 Jul 2012 10:50 PM PDT

തൃശൂര്‍: ഭാരം കൂടിയ ചാക്കുകള്‍ സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കിയതോടെ ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ വെള്ളിയാഴ്ചയും കയറ്റിറക്ക് സ്തംഭിച്ചു. പുലര്‍ച്ചെ നാലുമുതല്‍ തൊഴിലാളികള്‍ പണിമുടക്കി. വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് രാവിലെ പത്തിന് ശേഷമാണ് കയറ്റിറക്കിന് തൊഴിലാളികള്‍ സന്നദ്ധരായത്.

read more

എ.ഐ.വൈ.എഫ് വൈദ്യുതി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം: 16 പേര്‍ക്ക് പരിക്ക്

Posted: 27 Jul 2012 10:38 PM PDT

പാലക്കാട്: വൈദ്യുതി ചാര്‍ജ് വര്‍ധനയില്‍ പ്രതിഷേധിച്ച് നടന്ന എ.ഐ.വൈ.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പാലോട് മണികണ്ഠന്‍, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഷാജഹാന്‍ എന്നിവരുള്‍പ്പെടെ 16 പേര്‍ക്ക് പരിക്കേറ്റു. പാലോട് മണികണ്ഠന്‍, ആലത്തൂര്‍ മണ്ഡലം സെക്രട്ടറി അബ്ബാസ്, പാലക്കാട് മണ്ഡലം ഭാരവാഹി ഉമ്മര്‍ എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP