സ്വാഗതം
WELCOME

News Update..

Sunday, July 15, 2012

ജപ്പാനില്‍ പ്രളയം; 20 മരണം Madhyamam News Feeds

ജപ്പാനില്‍ പ്രളയം; 20 മരണം Madhyamam News Feeds

Link to

ജപ്പാനില്‍ പ്രളയം; 20 മരണം

Posted: 14 Jul 2012 11:35 PM PDT

Image: 
Subtitle: 
രണ്ടര ലക്ഷം ജനങ്ങളോട് താമസസ്ഥലം ഒഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു

ടോക്കിയോ: പ്രളയം കനത്ത നാശം വിതച്ച തെക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ രണ്ടര ലക്ഷം ജനങ്ങളോട് താമസസ്ഥലം ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം ക്യുഷു ദ്വീപില്‍ 20 ഓളം പേര്‍ മരിച്ചിട്ടുണ്ട്. ഏഴു പേരെ കാണാതായതായി റിപ്പോട്ടുണ്ട്. നദികള്‍ കരകവിഞ്ഞ് റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. ഫിക്കുവോക്ക, ഒയിറ്റ, കുമാമോട്ടോ പ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിനു പേരെ അധികൃതര്‍ ഒഴിപ്പിച്ചിട്ടുണ്ട്.

read more

കോളജുകളില്‍ മയക്കുമരുന്ന് വിതരണം: ആറുപേര്‍ പിടിയില്‍

Posted: 14 Jul 2012 11:26 PM PDT

വെഞ്ഞാറമൂട്: കോളജ് കാമ്പസുകളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന മയക്കുമരുന്ന് എക്സൈസ് പിടികൂടി. ആറുപേര്‍ അറസ്റ്റില്‍.

read more

ഏഴുവര്‍ഷം തലമുടി കഴിച്ചു; ശസ്ത്രക്രിയയിലൂടെ അഞ്ചുകിലോ പുറത്തെടുത്തു

Posted: 14 Jul 2012 11:20 PM PDT

Image: 

കൊല്ലം: ഏഴുവര്‍ഷമായി തലമുടി കഴിച്ചുവന്ന പതിനാലുകാരിയുടെ വയറ്റില്‍നിന്ന് അഞ്ച് കിലോയോളം മുടിക്കെട്ട് നാലുമണിക്കൂര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ശാരീരികവളര്‍ച്ച കുറവുള്ള 10ാം ക്ളാസ് വിദ്യാര്‍ഥിനിക്ക് നിരന്തരം വയറുവേദനയും ഛര്‍ദിയും വരുന്ന പതിവുണ്ടായിരുന്നു. ഏതെങ്കിലും ക്ളിനിക്കില്‍ കാണിച്ച് മരുന്ന് വാങ്ങുകയാണ് പതിവ്. എന്നാല്‍ അടുത്ത കാലങ്ങളില്‍ ഛര്‍ദിയും വയറുവേദനയും കലശലായതോടെ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍കോളജിലെ സര്‍ജറി വിഭാഗത്തില്‍ എത്തിച്ചു.

read more

രണ്ടാംഘട്ട പട്ടയ വിതരണം 22ന് നെടുങ്കണ്ടത്ത്

Posted: 14 Jul 2012 11:13 PM PDT

നെടുങ്കണ്ടം: യു.ഡി.എഫ് സര്‍ക്കാറിന്‍െറ രണ്ടാംഘട്ട പട്ടയ വിതരണം 22 ന് നെടുങ്കണ്ടത്ത് നടക്കും. നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കുന്ന പന്തലിലാണ് പട്ടയ വിതരണം. ഓരോ വില്ളേജുകള്‍ക്കും പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കും. 5000 കര്‍ഷകര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു.
കര്‍ഷകരുടെ അപേക്ഷകളില്‍ പല ഘട്ടങ്ങളായ പരിശോധന ആറുമാസമായി നടന്നുവരികയാണ്. സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതുള്‍പ്പെടെ പൂര്‍ത്തിയായി. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ആദ്യ പട്ടയമേള.

read more

ചിരിയുടെ തമ്പുരാന് സ്മാരകമായില്ല; അധികൃതര്‍ വാഗ്ദാനം വിസ്മരിക്കുന്നു

Posted: 14 Jul 2012 11:09 PM PDT

അടൂര്‍: മലയാള സാഹിത്യത്തിലെ ചിരിയുടെ തമ്പുരാനായിരുന്ന ഇ.വി. കൃഷ്ണപിള്ളയുടെ പണിതീരാത്ത സ്മാരകം ഏറ്റെടുക്കാനുള്ള നഗരസഭാ നടപടികള്‍ എങ്ങുമത്തെിയില്ല.
ഇ.വിയുടെ കുടുംബാഗങ്ങള്‍ ചേര്‍ന്ന് രൂപവത്കരിച്ച ഇ.വി ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി ഉപാധികളോടെ സ്മാരകവും സ്ഥലവും വിട്ടുകൊടുക്കാന്‍ മൂന്നു വര്‍ഷം മുമ്പ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സ്ഥലം ഏറ്റെടുക്കാന്‍ ബജറ്റില്‍ തുക വക കൊള്ളിച്ചതല്ലാതെ തുടര്‍നടപടിയുണ്ടായില്ല.

read more

‘ഭീകര ബന്ധം ആരോപിച്ചുള്ള അറസ്റ്റുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം’

Posted: 14 Jul 2012 10:58 PM PDT

കാഞ്ഞിരപ്പള്ളി : ഭീകര ബന്ധം ആരോപിച്ച് നടക്കുന്ന അറസ്റ്റുകള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് തെഹല്‍ക മുന്‍ എഡിറ്റര്‍ അജിത്ത് സാഹി പറഞ്ഞു. ഇതിന്‍െറ പേരില്‍ പിടികൂടുന്നവരെ വര്‍ഷങ്ങളോളം ജയിലിലടച്ച ശേഷം നിരപരാധിയെന്നു കണ്ട് വിട്ടയക്കുന്ന കാഴ്ചയാണ് കാണുന്നത്. ജയില്‍ മോചിതരാവുന്ന ഇവര്‍ക്ക് നഷ്ടമാവുന്നത് അവരുടെ ജീവിതമാണെന്നും ഇതിന് പരിഹാരമായി ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

read more

മെഡിക്കല്‍ കോളജിന് സമീപം മാലിന്യം; രോഗികള്‍ ദുരിതത്തില്‍

Posted: 14 Jul 2012 10:28 PM PDT

അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് പരിസരത്ത് മാലിന്യം കുന്നു കൂടിയതു മൂലം രോഗികള്‍ വലയുന്നു. സമീപത്തെ പൊട്ടക്കുളത്തിലാണ് മാലിന്യം കുന്നുകൂടുന്നത്. മെഡിക്കല്‍ കേളജ് ബ്ളോക്കില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും വിശ്രമകേന്ദ്രത്തില്‍ എത്തുന്നവര്‍ക്കും ഇത് ദുരിതമാവുകയാണ്. കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതാണ് വിശ്രമ കേന്ദ്രം.

read more

'എന്തു നഷ്ടം സഹിച്ചും മാധ്യമം നീതിയുടെ പക്ഷത്തു നില്‍ക്കും'

Posted: 14 Jul 2012 10:26 PM PDT

Image: 

സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് എന്ത് നഷ്ടം സഹിച്ചും നിലകൊള്ളുന്നു എന്നതാണ് മാധ്യമത്തെ വ്യത്യസ്തമാക്കുന്നതെന്ന് ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എം.കെ. മുഹമ്മദാലി. മാധ്യമം കോട്ടയം എഡിഷന്‍ ഓഫിസ് സമുച്ചയം ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ അനാരോഗ്യ പ്രവണതകളെ ചൂണ്ടിക്കാട്ടി തിരുത്താന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മാധ്യമം സ്വീകരിച്ചിട്ടുള്ളത്. മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുമ്പോള്‍ നഷ്ടവും നേട്ടവും പരിഗണിച്ചിട്ടില്ല.

read more

തര്‍ക്കം പരിഹരിച്ചു; പാഴൂര്‍ പദ്ധതി അടുത്ത വര്‍ഷം പൂര്‍ത്തിയാകും

Posted: 14 Jul 2012 10:21 PM PDT

കൊച്ചി: നഗരത്തിലെയും പശ്ചിമകൊച്ചി മേഖലയിലെയും കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള പാഴൂര്‍ കുടിവെള്ളപദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം. 205 കോടി ചെലവില്‍ ജനൂറം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി പിറവം -നടക്കാവ് ഹൈവേ റോഡ് വെട്ടിപ്പൊളിക്കലിനെതിരെ ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന സമരം ഒത്തുതീര്‍പ്പായതായി കലക്ടര്‍ പി.ഐ.

read more

സോമാലിയക്കും വേണം ഒളിമ്പിക്സ് മെഡല്‍

Posted: 14 Jul 2012 10:18 PM PDT

Image: 

ഏദന്‍ കടലിടുക്കില്‍ പേടിസ്വപ്നം തീര്‍ക്കുന്ന കടല്‍കൊള്ളക്കാരുടെ നാട്. എന്നും പൊട്ടിത്തെറിയും കലാപവുമായി ചോരക്കഥകള്‍ മാത്രം ലോകത്തോട് പറയാറുള്ള ആഫ്രിക്കന്‍ രാഷ്ട്രം. ഇങ്ങനെയൊക്കെയാണ് സോമാലിയ. പതിറ്റാണ്ടുകളായി ലോകം പരിചയിച്ച സോമാലിയന്‍ കഥകള്‍ക്ക് തിരുത്ത് നല്‍കാനാണ് ഈ ആഫ്രിക്കന്‍ രാഷ്ട്രം ലണ്ടന്‍ ഒളിമ്പിക്സിലേക്ക് രണ്ടംഗ സംഘത്തെ അയക്കുന്നത്. യുദ്ധഭൂമിയില്‍ നിന്നും ഓടിത്തുടങ്ങി, ചീറിവരുന്ന വെടിയുണ്ടകളെ വകഞ്ഞുമാറ്റി, അല്‍ഖാഇദ അടക്കമുള്ള ഭീകരവാദികളെയും തോല്‍പിച്ചാണ് ലണ്ടനിലേക്കുള്ള ഈ ഓട്ടം.

features: 
Facebook

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP