സ്വാഗതം
WELCOME

News Update..

Monday, December 1, 2014

മഹാരാഷ്ട്രയില്‍ ബി.ജെ.പി^ശിവസേന സര്‍ക്കാര്‍: ഇന്ന് തീരുമാനമുണ്ടായേക്കും Madhyamam News Feeds

മഹാരാഷ്ട്രയില്‍ ബി.ജെ.പി^ശിവസേന സര്‍ക്കാര്‍: ഇന്ന് തീരുമാനമുണ്ടായേക്കും Madhyamam News Feeds

Link to

മഹാരാഷ്ട്രയില്‍ ബി.ജെ.പി^ശിവസേന സര്‍ക്കാര്‍: ഇന്ന് തീരുമാനമുണ്ടായേക്കും

Posted: 30 Nov 2014 11:35 PM PST

Image: 

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി^ശിവസേന സഖ്യസര്‍ക്കാറിനായുള്ള സാധ്യതകള്‍ തെളിയുന്നതായി റിപ്പോര്‍ട്ട്. ഇതിന്‍െറ ഭാഗമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നവിസുമായി ശിവസേന നേതാക്കള്‍ ചര്‍ച്ച നടത്തി. വിഷയത്തില്‍ ഇന്ന് തീരുമാനുണ്ടാകുമെന്നാണ് മുംബൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനത്തിന് മുമ്പ് ശിവസേനയെ സര്‍ക്കാറിന്‍െറ ഭാഗമാക്കാന്‍ ബി.ജെ.പി ശക്തമായ ശ്രമം നടത്തുന്നുണ്ട്. ഡിസംബര്‍ എട്ടിനാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.

സഖ്യചര്‍ച്ചകള്‍ 80 ശതമാനവും പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നവിസ് അറിയിച്ചു. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സേനാ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഫദ്നവിസ് പറഞ്ഞു.

സര്‍ക്കാറുമായി ചേരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അതിന്‍െറ അവസാന ഘട്ടത്തിലാണെന്ന് ശിവസേന വൃത്തങ്ങള്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് പിരിഞ്ഞ സഖ്യം വീണ്ടും ഒന്നിക്കുന്നതിന്‍െറ ഭാഗമായുള്ള ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ഇന്ന് നടന്നത്. സേന സര്‍ക്കാറുമായി ചേരണമെന്ന് ഫദ്നാവിസിന് ആഗ്രഹമുണ്ടെന്നും ശിവസേന അറിയിച്ചു. ഉപമുഖ്യമന്ത്രിസ്ഥാനവും ചില പ്രധാന വകുപ്പുകളും വേണമെന്നാണ് സേനയുടെ ആവശ്യം.

ശിവസേനയുടെ മന്ത്രിസഭാ പ്രവേശനക്കാര്യത്തില്‍ തീരുമാനമായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതനുസരിച്ച് പത്ത് മന്ത്രിസ്ഥാനങ്ങള്‍ നല്‍കാനും ധാരണയായതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിരുന്നില്ല.

288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 122 സീറ്റുകളാണ് ബി.ജെ.പി നേടിയത്. 63 എം.എല്‍.എമാരാണ് ശിവസേനക്കുള്ളത്.

കേരള സര്‍വകലാശാല ആസ്ഥാനത്തെ അക്രമം; നടപടിക്ക് ഗവര്‍ണറുടെ നിര്‍ദേശം

Posted: 30 Nov 2014 11:18 PM PST

തിരുവനന്തപുരം: സെനറ്റ് അംഗവും കെ.പി.സി.സി സെക്രട്ടറിയുമായ ജ്യോതികുമാര്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ കേരള സര്‍വകലാശാല ആസ്ഥാനത്ത് അക്രമം നടത്തുന്നതിന്‍െറ ദൃശ്യങ്ങള്‍ പുറത്ത്.
സര്‍വകലാശാല ആസ്ഥാനത്ത് ഒക്ടോബര്‍ 14 മുതല്‍ 18വരെ നടന്ന സമരത്തിനിടെയാണ് പ്രവേശകവാടം ചവിട്ടിത്തുറന്ന് അതിക്രമിച്ചുകയറുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നത്. സംഭവത്തില്‍ നടപടിയെടുക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി. സദാശിവം വൈസ്ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കി.
സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് വൈകുന്നതില്‍ പ്രതിഷേധിച്ച് സെനറ്റ് അംഗം എസ്. കൃഷ്ണകുമാര്‍ നടത്തിയ നിരാഹാരത്തിന്‍െറ ഭാഗമായി നടത്തിയ സമരത്തിനിടെയായിരുന്നു അക്രമങ്ങള്‍ നടന്നത്. ഇതിന്‍െറ ദൃശ്യങ്ങളാണ് സര്‍വകലാശാല അധികൃതര്‍ ഗവര്‍ണര്‍ക്ക് കൈമാറുകയും പുറത്തുവിടുകയും ചെയ്തത്. തന്‍െറ വീട് ആക്രമണം സംബന്ധിച്ചും മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ജ്യോതികുമാര്‍ ചാമക്കാല, ആര്‍.എസ്. ശശികുമാര്‍ എന്നിവരുടെ മോശം പെരുമാറ്റവും ചൂണ്ടിക്കാട്ടി പ്രോ-വൈസ്ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഇതില്‍ ഗവര്‍ണര്‍ വി.സിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പി.വി.സിയുടെ പരാതിയില്‍ ജ്യോതികുമാര്‍ ചാമക്കാല, ആര്‍.എസ്. ശശികുമാര്‍ എന്നിവര്‍ക്കെതിരെ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന് ഗവര്‍ണര്‍ക്ക് വൈസ്ചാന്‍സലര്‍ ഡോ. പി.കെ. രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബറില്‍ നടന്ന സമരത്തിനിടെ വാടക ഗുണ്ടകളുടെയും സാമൂഹിക വിരുദ്ധരുടെയും സഹായത്തോടെ സെനറ്റ് ഹാള്‍ കെട്ടിടത്തിന്‍െറ വാതിലുകളും ജനലുകളും തകര്‍ക്കുകയും സര്‍വകലാശാല ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി വി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്‍െറ വിഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ജ്യോതികുമാര്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം വ്യക്തികള്‍ സെനറ്റിലും സിന്‍ഡിക്കേറ്റിലും തുടരുന്നത് സര്‍വകലാശാലയുടെ താല്‍പര്യങ്ങള്‍ക്ക് കോട്ടം തട്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവര്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

'ഇസ് ലാമിന്‍െറ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ മുസ് ലിം നേതാക്കള്‍ രംഗത്ത് വരണം'

Posted: 30 Nov 2014 11:18 PM PST

Image: 

ഇസ് താംബൂള്‍: ഇസ് ലാമിന്‍െറ പേരില്‍ നടക്കുന്ന അക്രമങ്ങളെ മുസ് ലിം നേതാക്കള്‍ ശക്തമായി അപലപിക്കണമെന്ന് പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ.

എല്ലാ മുസ് ലിം നേതാക്കളും ഇസ് ലാമിന്‍െറ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് മുസ് ലിംകളെ കുറിച്ചുള്ള തെറ്റിദ്ധാരണ ഇല്ലാതാക്കും.  ഇസ് ലാമിനെ ഭീകരതയുടെ പര്യായമായി കാണരുത്. ഇസ്ലാം എന്നാല്‍ ഭീകരവാദം എന്നല്ല. പാശ്ചാത്യരുടെ ഈ മനോഭാവം ഇസ്ലാം മതവിശ്വാസികളെ മുറിവേല്‍പ്പിക്കുന്നുണ്ടെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു. വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നത് സമാധാനത്തിന്‍െറ  സന്ദേശമാണെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.
 

ഗവി ടൂറിസം വികസനത്തിന് എട്ടു കോടിയുടെ പദ്ധതി

Posted: 30 Nov 2014 11:04 PM PST

പത്തനംതിട്ട: ഗവിയുടെ ടൂറിസം വികസനത്തിനായി എട്ടുകോടി രൂപയുടെ പ്രത്യേക പദ്ധതി തയാറാക്കി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചതായി മന്ത്രി അടൂര്‍ പ്രകാശ്. സാംസ്കാരിക വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കേരള ലളിതകലാ അക്കാദമി, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗവിയില്‍ ആരംഭിച്ച ശിശിരം സംസ്ഥാന ചിത്രകലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതിരമണീയ വിനോദസഞ്ചാര കേന്ദ്രമായ ഗവിയുടെ സൗന്ദര്യം സഞ്ചാരികളില്‍ എത്തിക്കുന്നതിനും ഇതിലൂടെ ജില്ലയുടെ വിനോദസഞ്ചാര സാധ്യതകള്‍ വികസിപ്പിക്കുന്നതിനുമായാണ് 10 ചിത്രകാരന്മാരെ ഉള്‍പ്പെടുത്തി ക്യാമ്പ് ആരംഭിച്ചത്. ഇവര്‍ വരക്കുന്ന ചിത്രങ്ങള്‍ കലണ്ടര്‍, ഗ്രീറ്റിങ് കാര്‍ഡ് എന്നിവയില്‍ ഉള്‍പ്പെടുത്തി പുറത്തിറക്കാന്‍ സംവിധാനമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരി ഒന്നു മുതല്‍ അഞ്ച് വരെ ആലപ്പുഴയില്‍ നടക്കുന്ന കയര്‍ കേരള പ്രദര്‍ശനത്തില്‍ പ്രത്യേക പവലിയന്‍ ഒരുക്കി ഗവിയുടെ സൗന്ദര്യം തുളുമ്പുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കും.
ഗവിയിലേക്കുള്ള റോഡുകള്‍ സഞ്ചാര യോഗ്യമാക്കുമെന്നും സീതത്തോട് വഴി കൂടുതല്‍ പേര്‍ക്ക് ഗവിയിലേക്ക് എത്താന്‍ അവസരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കാന്‍വാസില്‍ ഓയില്‍ പെയിന്‍റ് ഉപയോഗിച്ച് ചിത്രം വരച്ചാണ് മന്ത്രി അടൂര്‍ പ്രകാശ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.
ഇവിടെ വരക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കോഫി ടേബിള്‍ ബുക്ക് പുറത്തിറക്കാനുള്ള നിര്‍ദേശം ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കലക്ടര്‍ എസ്.ഹരികിഷോര്‍ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന റോഡ്ഷോകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും. ഒരു ചിത്രകാരന്‍ രണ്ടു ചിത്രങ്ങള്‍ വീതം വരക്കും. ഗവി ടൂറിസത്തെ കലാപരമായി വികസിപ്പിക്കുന്നതിനുള്ള നടപടി ലളിതകലാ അക്കാദമി ഏറ്റെടുക്കുമെന്ന് ചെയര്‍മാന്‍ കെ.എ.ഫ്രാന്‍സിസ് പറഞ്ഞു. ചിത്രകലാ ക്യാമ്പിന്‍െറ തുടര്‍ച്ചയായി ഫോട്ടോഗ്രഫി ക്യാമ്പ് സംഘടിപ്പിക്കും.
ഡിസംബര്‍ മൂന്നുവരെ നടക്കുന്ന ക്യാമ്പില്‍ പ്രശസ്ത ചിത്രകാരന്മാരായ പുണിഞ്ചിത്തായ, ഡോ.അജിത്, എന്‍.എസ്.അബ്ദുല്‍ സലിം, വി.എസ്.മധു, മോപ്പസാങ് വാലത്ത്, സദു അലിയൂര്‍, സി.കെ.ഷാജി, സുനില്‍ അശോകപുരം, സുനില്‍ ലിനസ്ഡേ എന്നിവരാണ് ഗവിയുടെ സൗന്ദര്യം കാന്‍വാസില്‍ പകര്‍ത്തുന്നത്. ഗവിയുടെ പ്രകൃതിഭംഗി നേരിട്ടറിയാന്‍ ചിത്രകാരന്‍മാര്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ചിത്രകാരന്‍ എന്‍.എസ്.അബ്ദുല്‍ സലിം മന്ത്രി അടൂര്‍ പ്രകാശിന്‍െറ സ്പോട്ട് കാരിക്കേച്ചര്‍ വരച്ച് സമ്മാനിച്ചു.
പ്രശസ്ത ചിത്രകാരനായ പുണിഞ്ചിത്തായ ഗവിയുടെ പ്രകൃതിഭംഗി കാന്‍വാസില്‍ പകര്‍ത്തി മന്ത്രിക്ക് നല്‍കി.
സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.വി.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ ഇ.എം.അഗസ്തി, അസിസ്റ്റന്‍റ് കലക്ടര്‍മാരായ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, ജാഫര്‍ മാലിക്ക്, ഗവി വാര്‍ഡ് മെമ്പര്‍ തായ്പുള്ളേ ഗുരുസ്വാമി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജി.സുരേഷ്കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി വര്‍ഗീസ് പുന്നന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, എസ്.ബിനു, അഡ്വ.റോഷന്‍ നായര്‍, അജി അലക്സ്, ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ.ഷിബു, കെ.എഫ്.ഡി.സി ഗവി ഡിവിഷനല്‍ മാനേജര്‍ പീറ്റര്‍ ഡി.ഫെര്‍ണാണ്ടസ് എന്നിവര്‍ സംസാരിച്ചു.

സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

Posted: 30 Nov 2014 10:59 PM PST

കുറവിലങ്ങാട്: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് കുറവിലങ്ങാട് സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തിങ്കളാഴ്ച തിരിതെളിയും.
13 വിദ്യാഭ്യാസ ഉപജില്ലകളിലെ 7000 കലാപ്രതിഭകള്‍ 18 വേദികളില്‍ നിറയുന്ന സുന്ദര നിമിഷങ്ങളെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്താന്‍ ഗ്രാമം ഒരുങ്ങിക്കഴിഞ്ഞു. തിങ്കളാഴ്ച ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും പ്രധാനവേദിയില്‍ ചവിട്ടുനാടകവും നടക്കും. രണ്ടാംദിവസം മുതല്‍ 18 വേദികളും സജീവമാകും.
തിങ്കളാഴ്ച രാവിലെ 10ന് രജിസ്ട്രേഷന്‍ ആരംഭിക്കും. ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജെസ്ളി ജോസഫ് പതാക ഉയര്‍ത്തും.
തുടര്‍ന്ന് പള്ളി റോഡില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ടൗണ്‍ ചുറ്റി കലോത്സവത്തിന്‍െറ പ്രധാനവേദിയായ സെന്‍റ് മേരീസ് എച്ച്.എസ്.എസ് മൈതാനത്ത് സമാപിക്കും. സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി അധ്യക്ഷത വഹിക്കും.
മൂന്ന്, നാല്, അഞ്ച് തീയതികളില്‍ 10 വേദികളിലാണ് മത്സരങ്ങള്‍. അഞ്ചിന് സമാപിക്കും.
നാലാം തീയതി നടത്താനിരുന്ന എച്ച്.എസ്.എസ് വിഭാഗം ഗിത്താര്‍ മത്സരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് പ്രധാന വേദിയില്‍ നടക്കും.
തിങ്കളാഴ്ച ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് പ്രധാന വേദിയില്‍ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിലെ ചവിട്ടുനാടകം നടക്കും. മേളക്ക് ഒരുക്കം പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു.

ജില്ലാ കേരളോത്സവം സമാപിച്ചു

Posted: 30 Nov 2014 10:55 PM PST

ചെറുവത്തൂര്‍: പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ നടന്ന കലാമത്സരങ്ങളോടെ ജില്ലാ കേരളോത്സവത്തിന് സമാപനം. ഒരാഴ്ചയായി പിലിക്കോട് പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളിലായാണ് കേരളോത്സവ മത്സരങ്ങള്‍ നടന്നത്. സമാപന ഘോഷയാത്ര ഞായറാഴ്ച വൈകീട്ട് ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.യു.പി സ്കൂള്‍ പരിസരത്ത് നടന്നു.
സമാപന സമ്മേളനം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ സമ്മാനദാനം നിര്‍വഹിച്ചു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് എ.വി. രമണി സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍ നന്ദിയും പറഞ്ഞു. മത്സരഫലങ്ങള്‍ ഒന്ന്, രണ്ട് സ്ഥാനം യഥാക്രമം: മിമിക്രി -വിനോദ്കുമാര്‍ (കാറഡുക ബ്ളോക്), സതീഷ് (പരപ്പ ബ്ളോക്), ലളിതഗാനം -ആതിര കെ. രാമന്‍ (നീലേശ്വരം ബ്ളോക്), വി. അഞ്ജലി (പരപ്പ ബ്ളോക്), കഥാപ്രസംഗം -എം. ശ്രീലക്ഷ്മി (നീലേശ്വരം ബ്ളോക്), വി. ഭാഗ്യലക്ഷ്മി (കാഞ്ഞങ്ങാട് ബ്ളോക്), കാര്‍ട്ടൂണ്‍ -കെ.വി. ശരവണ്‍ (നീലേശ്വരം ബ്ളോക്), കെ. അനീഷ് (കാറഡുക്ക ബ്ളോക്), പെന്‍സില്‍ ഡ്രോയിങ് -പി.വി. അനൂപ്കുമാര്‍ (നീലേശ്വരം നഗരസഭ), കെ. അനീഷ് (കാറഡുക്ക ബ്ളോക്), ലളിതഗാനം ആണ്‍ -കെ. ഷൈജു (നീലേശ്വരം ബ്ളോക്), നിജേഷ് (കാസര്‍കോട് ബ്ളോക്).

ബി.ജെ.പി സര്‍ക്കാറിന്‍െറ മലക്കംമറിച്ചിലുകള്‍ ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ് കൈപുസ്തകം

Posted: 30 Nov 2014 10:50 PM PST

Image: 

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനം കൂടുതല്‍ പ്രക്ഷുബ്ധമാക്കാന്‍ കോണ്‍ഗ്രസ്. അധികാരത്തിലെത്തിയതിന് ശേഷം ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ 'യു-ടേണു'കള്‍ ഓര്‍മപ്പെടുത്താനുള്ള കൈപുസ്തകവുമായാണ് കോണ്‍ഗ്രസ് എത്തുന്നത്.

അധികാരത്തില്‍ വരുന്നതിന് മുമ്പ് ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങളും അധികാരത്തിലെത്തിയതിന് ശേഷം സമാന വാഗ്ദാനങ്ങളില്‍ സ്വീകരിച്ച നിലപാടുകളുമാണ് കൈപുസ്തകത്തിലുള്ളത്. കള്ളപ്പണം, ചൈനയുടെ കടന്നുകയറ്റം, പാകിസ്താന്‍െറ വെടിനിര്‍ത്തല്‍ ലംഘനം എന്നിവയാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാന വിഷയങ്ങളെന്ന് മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍ പറഞ്ഞു.

33 പേജുള്ളതാണ് കൈപ്പുസ്തകം. 24ലേറെ വിവിധ വിഷയങ്ങളാണ് പുസ്തകത്തില്‍ പറയുന്നത്. സി.എ.ജി റിപ്പോര്‍ട്ടുകളിലും ബലാത്സംഗ കേസുകളിലും ബി.ജെ.പിയുടെ നിലപാടുകളും ബുക് ലെറ്റില്‍ ചര്‍ച്ചയാകും.

അതേസമയം മോദി സര്‍ക്കാറിനെതിരെ പാര്‍ലമെന്‍റില്‍ നിലപാട് ശക്തമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കള്ളപ്പണ വിഷയത്തിലാണ് തൃണമൂല്‍ നിലപാട് ശക്തമാക്കുന്നത്. കഴിഞ്ഞയാഴ്ച കറുത്ത കുടയേന്തിയും കറുത്ത ഷാളണിഞ്ഞുമാണ് വിഷയത്തില്‍ പാര്‍ലമെന്‍റിന് പുറത്ത് തൃണമൂല്‍ പ്രതിഷേധിച്ചത്. നൂറുദിവസത്തിനുള്ളില്‍ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ട് ഇപ്പോള്‍ 200 ദിവസമായെന്ന് തൃണമൂല്‍ നേതാവ് സുഖേന്തു ശേഖര്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്നും ശേഖര്‍ ആവശ്യപ്പെട്ടു.

നൂറ് ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പയ്യന്നൂര്‍ സഹകരണ ബാങ്ക് ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി

Posted: 30 Nov 2014 10:40 PM PST

പയ്യന്നൂര്‍: വന്‍ പൊലീസ് വലയത്തില്‍ പൊതുതെരഞ്ഞെടുപ്പിന്‍െറ വീറും വാശിയും നിറഞ്ഞ പയ്യന്നൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.എം നേതൃത്വം നല്‍കുന്ന സഹകരണ മുന്നണി ഭരണം നിലനിര്‍ത്തി. നിലവില്‍ ബാങ്ക് പ്രസിഡന്‍റായ അഡ്വ. ശശി വട്ടക്കൊവ്വലിനാണ് ഏറ്റവും കൂടുതല്‍ വോട്ട്. ശശി വട്ടക്കൊവ്വല്‍ 3302 വോട്ട് നേടി. മിക്ക സഹകരണ മുന്നണി സ്ഥാനാര്‍ഥികള്‍ക്കും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികളേക്കാള്‍ അമ്പതു ശതമാനത്തോളം വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്.
രാവിലെ ഒമ്പതുമണി മുതല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്ത് ബൂത്തുകളിലായാണ് പോളിങ് നടന്നത്. രാവിലെ മുതല്‍ പൊതുതെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ വോട്ടര്‍മാരുടെ വന്‍ ക്യൂ ഉണ്ടായിരുന്നു. പോളിങ് സ്റ്റേഷന്‍െറ നിയന്ത്രണം പൂര്‍ണമായും പൊലീസിന്‍െറ കൈയിലായിരുന്നു. എ.ഇ.ഒ ഓഫിസിന് സമീപത്തെ ഗേറ്റില്‍നിന്ന് ബാങ്കിന്‍െറ തിരിച്ചറിയല്‍ കാര്‍ഡുള്ളവരെയും മാധ്യമ പ്രവര്‍ത്തകരെയും പോളിങ് ഏജന്‍റുമാരെയും മാത്രമേ അകത്തേക്ക് കയറ്റിവിട്ടിരുന്നുള്ളൂ. മെയിന്‍ ഗേറ്റ് വഴിയാണ് വോട്ട് ചെയ്തവര്‍ക്ക് തിരിച്ചുപോകാന്‍ സൗകര്യമൊരുക്കിയിരുന്നത്.
15501 അംഗങ്ങളുള്ള ബാങ്കില്‍നിന്ന് 14721 പേരാണ് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റിയത്. ഇതില്‍ 5269 പേര്‍ വോട്ട് ചെയ്തു. 1996 വരെ കോണ്‍ഗ്രസിന്‍െറ കൈയിലുണ്ടായിരുന്ന ബാങ്കില്‍ 96ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലത്തെിയത്. യു.ഡി.എഫ് നേതൃത്വത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ശക്തമായി രംഗത്തത്തെിയെങ്കിലും വിജയം ഇടതുപക്ഷത്തോടൊപ്പമായിരുന്നു. വന്‍ പൊലീസ് കാവലില്‍ സമാധാനപരവും നീതിയുക്തവുമായാണ് തെരഞ്ഞെടുപ്പ് നടന്നത്. വൈകീട്ട് നാലുമണിയോടെയാണ് വോട്ടെടുപ്പ് അവസാനിച്ചത്. മത്സരിച്ച സ്ഥാനാര്‍ഥികളും ലഭിച്ച വോട്ടും
സഹകരണ മുന്നണി (സി.പി.എം): എം.വി. കണ്ണന്‍ - 3125, പി. ജയന്‍-3152, ടി.സി.വി. ബാലകൃഷ്ണന്‍-3191, വി.പി. രാജന്‍-3093, വി.കെ. രാമകൃഷ്ണന്‍-3057, അഡ്വ. ശശി വട്ടക്കൊവ്വല്‍-3302, ഇ.വി. ഗിരിജ-3233, സുജാത പിലാങ്കൂല്‍-1394, സുധ വലിയവീട്ടില്‍-3077, മധു തളിയില്‍-3140, രമേശന്‍ മടത്തുംകണ്ടി-3129.
സഹകരണ ജനാധിപത്യമുന്നണി (കോണ്‍): കെ.കെ. കുമാര്‍-1505, വി.സി. നാരായണന്‍-1502, പി. പുരുഷോത്തമന്‍-1383, കെ. രാമചന്ദ്രന്‍-1551, കല്ലത്ത് രാമചന്ദ്രന്‍-1400, കിഴക്കെവീട്ടില്‍ രമണി-1395, ഷേര്‍ളി റാസ്-1361, കെ.വി. സരോജിനി-1369, ഇ. ബിജു-1406, എ.പി. നാരായണന്‍-1489. 125 വോട്ട് അസാധുവായി.

ബാറുടമകളില്‍ നിന്ന് പണം വാങ്ങിയിട്ടില്ല^ കെ. എം മാണി

Posted: 30 Nov 2014 10:37 PM PST

Image: 

തിരുവനന്തപുരം: ബാറുടമകളില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ പറഞ്ഞു. മദ്യലോബിയുമായി ചേര്‍ന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയാണ്. ബാര്‍ വിഷയത്തില്‍ എല്ലാ തീരുമാനങ്ങളും മന്ത്രിസഭായോഗം ചേര്‍ന്ന് തീരുമാനിച്ചതാണ്. താന്‍ മാത്രമായി ഒരു തീരുമാനവും എടുത്തിട്ടില്ളെന്നും മാണി വ്യക്തമാക്കി.

സര്‍ക്കാറിനെ അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. നിയമപ്രശ്നമുള്ള ഫയല്‍ മന്ത്രിസഭ പരിഗണിക്കുന്നതിനു മുന്‍പ് നിയമവകുപ്പ് കാണേണ്ടതുണ്ടെന്നും മാണി പറഞ്ഞു.  ഒരു കോടി വാങ്ങിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ കോടിയേരി രാജിവെക്കുമോയെന്നും മാണി ചോദിച്ചു.
 

കൊച്ചിയില്‍ വാട്ടര്‍ മെട്രോയും പരിഗണനയില്‍ –മന്ത്രി പി.ജെ. ജോസഫ്

Posted: 30 Nov 2014 10:33 PM PST

കൊച്ചി: വാട്ടര്‍ മെട്രോ പദ്ധതി കൊച്ചിയില്‍ നടപ്പാക്കുന്ന കാര്യം സര്‍ക്കാറിന്‍െറ പരിഗണനയിലുണ്ടെന്ന് ജലവിഭവ മന്ത്രി പി.ജെ. ജോസഫ്. നവീകരിച്ച എറണാകുളം മാര്‍ക്കറ്റ് കനാലിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തേവര പേരണ്ടൂര്‍ കനാലിന്‍െറ നവീകരണവും സര്‍ക്കാറിന്‍െറ മുന്‍ഗണനാ പട്ടികയിലുള്ള വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇറിഗേഷന്‍ വകുപ്പില്‍നിന്ന് അനുവദിച്ച ഒരു കോടി 72 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തിയത്. മാലിന്യങ്ങള്‍ നിറഞ്ഞും സംരക്ഷണ ഭിത്തികള്‍ ഇടിഞ്ഞും ശോച്യാവസ്ഥയിലായ മാര്‍ക്കറ്റ് കനാലിന്‍െറ കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷം ഉറപ്പുതന്നതിലും രണ്ടുമാസം മുമ്പേ പ്രവൃത്തി പൂര്‍ത്തിയാക്കിയതായി എം.എല്‍.എ അറിയിച്ചു. മാലിന്യങ്ങള്‍ നീക്കം ചെയ്തും സംരക്ഷണ ഭിത്തികള്‍ നിര്‍മിച്ചും മനോഹരമായ രീതിയിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. മറൈന്‍ ഡ്രൈവില്‍ മഴവില്‍ പാലത്തിനടുത്ത് നിന്ന് ആരംഭിച്ച് മാര്‍ക്കറ്റ് കുളം വഴി ബാനര്‍ജി റോഡു വരെ ഏകദേശം ഒരു കിലോമീറ്ററിലധികമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. ഇരുവശത്തും വാക്ക് വേയും മാലിന്യങ്ങള്‍ നിക്ഷേപിക്കാതിരിക്കാന്‍ ഫെന്‍സിംഗും നടത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ചടങ്ങില്‍ കെ.വി തോമസ എം.പി, മേയര്‍ ടോണി ചമ്മണി, കൗണ്‍സിലര്‍ ലിനോ ജേക്കബ്, ഇറിഗേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഹരികുമാര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശിവാനന്ദന്‍, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ അജയകുമാര്‍, സ്റ്റാള്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജോര്‍ജ്, കേരള മര്‍ച്ചന്‍റ്സ് യൂനിയന്‍ പ്രസിഡന്‍റ് ഗോപാല്‍ ഷേണായി, ബദര്‍, ടി.കെ. രമേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചൂ.

നെന്മേനിയില്‍ സമഗ്ര കാന്‍സര്‍ നിയന്ത്രണപദ്ധതി

Posted: 30 Nov 2014 10:08 PM PST

സുല്‍ത്താന്‍ ബത്തേരി: നെന്മേനി ഗ്രാമപഞ്ചായത്തില്‍ സമഗ്ര കാന്‍സര്‍ നിയന്ത്രണ പരിപാടി ആവിഷ്കരിച്ചു. പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കാന്‍സര്‍ വ്യാപകമാവുകയും നിരവധിപേര്‍ മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി, കുടുംബശ്രീ എന്നിവയുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. മലബാര്‍ കാന്‍സര്‍ സൊസൈറ്റിയുടെ സഹകരണവും പദ്ധതിനിര്‍വഹണത്തില്‍ ലഭ്യമാകും. ഒന്നാം ഘട്ടമായി പരിശീലനം ലഭിച്ച വളന്‍റിയര്‍മാര്‍ വീടുകള്‍തോറും കയറി വിവരങ്ങള്‍ ശേഖരിക്കും. ഒപ്പം കാന്‍സര്‍രോഗ ബോധവത്കരണവും നടക്കും. രോഗ ലക്ഷണമുള്ളവരെ ആരംഭദശയില്‍തന്നെ കണ്ടത്തെി മലബാര്‍ കാന്‍സര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സ ഉറപ്പാക്കും. ഡിസംബര്‍ 11ന് കോളിയാടി പാരിഷ് ഹാളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടത്തും. പഞ്ചായത്ത് പരിധിയില്‍ കീടനാശിനി, രാസവളപ്രയോഗം നിയന്ത്രിച്ച് മണ്ണിനെയും വെള്ളത്തെയും സംരക്ഷിക്കാനുള്ള നടപടികളും സ്വീകരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയ മുരളി സംഘാടകസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ.ആര്‍. സാജന്‍ വിഷയം അവതരിപ്പിച്ചു. ചീരാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിജൂനേഷ് മുഖ്യപ്രഭാഷണം നടത്തി. കെ.കെ. പ്രേമചന്ദ്രന്‍, ഷീജ രാജു, ഷീല പുഞ്ചവയല്‍, സുരേന്ദ്രന്‍ കുഴിമാളം, കെ. രാജഗോപാലന്‍, ഡോ. അപര്‍ണ, ഡോ. ദയാല്‍, ബെന്നി ജോര്‍ജ്, അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

ആദിവാസി കോളനികളിലെ സൗരോര്‍ജ വിളക്കുകള്‍ കണ്ണുചിമ്മിയിട്ട് വര്‍ഷങ്ങള്‍

Posted: 30 Nov 2014 10:04 PM PST

നിലമ്പൂര്‍: ജില്ലയുടെ മലയോരത്തെ ആദിവാസി മേഖലയില്‍ അനര്‍ട്ടിന്‍െറ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ സൗരോര്‍ജ വൈദ്യുതീകരണ പദ്ധതി ഇനിയും ലക്ഷ്യം കണ്ടില്ല. ഉദ്യോഗസ്ഥ അലംഭാവവും ആദിവാസികളുടെ അറിവില്ലായ്മയുംമൂലം പദ്ധതി ഫലം കാണാതെ പോകുകയായിരുന്നു. ഇതിനിടെ ആദിവാസികളെ സ്വാധീനിച്ച് കോളനികളില്‍ നിന്ന് വ്യാപകമായി പലരും സൗരോര്‍ജ പാനലുകള്‍ കടത്തുകയും ചെയ്തു.
കേന്ദ്ര പാരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിന്‍െറ ധനസഹായത്തോടെ ജില്ലയില്‍ 1996-97, 2000-2001 വര്‍ഷങ്ങളില്‍ രണ്ട് ഘട്ടമായാണ് അനര്‍ട്ട് സൗരോര്‍ജ പദ്ധതി നടപ്പാക്കിയത്. 2000-01ല്‍ മലപ്പുറം അനര്‍ട്ട് മുഖേന ഒരു കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്.
വീടുകളിലെ 458 വിളക്കുകള്‍ (ഹോംലൈറ്റിങ് സിസ്റ്റം), 20 തെരുവ് വിളക്കുകള്‍ എന്നിവ സ്ഥാപിച്ചു. ഇതില്‍ ഭൂരിഭാഗവും ആദിവാസി കോളനികളിലാണ്.
2000-01 ല്‍ ജില്ലാ പഞ്ചായത്ത് സഹായത്തോടെ 26 ലക്ഷം ചെലവില്‍ കരുളായി പഞ്ചായത്തിലെ നെടുങ്കയം, മുണ്ടക്കടവ് കോളനികളില്‍ സോളാര്‍ പവര്‍ പ്ളാന്‍റുകള്‍ സ്ഥാപിച്ചു. ഇതിനുപുറമെ വിവിധ കോളനികളില്‍ 1998-99ല്‍ ഐ.ടി.ഡി.പിയും വനംവകുപ്പും ട്രൈബല്‍ ഫണ്ടുപയോഗിച്ച് സോളാര്‍ വേലി, തെരുവ് വിളക്ക് എന്നിവ സ്ഥാപിച്ചു.
ഹോം ലൈറ്റിങ് സിസ്റ്റം തിരുവനന്തപുരത്തെ ഒമേഗ കമ്പനിയും പവര്‍ പ്ളാന്‍റ്, തെരുവ് വിളക്ക് എന്നിവ ഹൈദരാബാദിലെ എക്സ്-എല്‍ ടെല്‍കോം കമ്പനിയുമാണ് സ്ഥാപിച്ചത്. അഞ്ച് വര്‍ഷമായിരുന്നു ഗ്യാരന്‍റി. അറ്റകുറ്റപണി ചുമതല കമ്പനിക്കും മേല്‍നോട്ടം അനര്‍ട്ടിനുമായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ സര്‍വീസ് ചെയ്യണമെന്നും നിബന്ധന വെച്ചിരുന്നു. എന്നാല്‍, കമ്പനികളുടെയും അനര്‍ട്ട് ഉദ്യോഗസ്ഥരുടേയും അലംഭാവം മൂലം അറ്റകുറ്റപണി നടക്കാതായതോടെ വിളക്കുകള്‍ കത്താതായി. 13,850 രൂപയായിരുന്നു ഒരു ഹോംലൈറ്റിങ് സിസ്റ്റത്തിന്‍െറ വില. പല കോളനികളിലെയും ഹോം ലൈറ്റിങ് സിസ്റ്റം പിന്നീട് മോഷണം പോയി. 29,000 രൂപ വില വരുന്ന തെരുവുവിളക്കുകളും മോഷണം പോയതിലുള്‍പ്പെടും.
പരാതികളുയര്‍ന്നെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. തകരാറിലായതില്‍ അവശേഷിച്ചവ കോളനികളില്‍ കിടക്കുന്നു. അറ്റകുറ്റപ്പണിക്കായി വേറെതുക കമ്പനികള്‍ക്ക് അനുവദിച്ചിരുന്നു. വര്‍ഷം തോറും അറ്റകുറ്റപണി നടത്തിയെന്ന റിപ്പോര്‍ട്ട് അനര്‍ട്ടിന്‍െറ സംസ്ഥാന പ്രോജക്ട് ഓഫിസിലത്തെിയെന്നല്ലാതെ ഒന്നും നടന്നില്ല. ഈ വര്‍ഷം വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതിവകുപ്പ് അനര്‍ട്ടിന്‍െറ സഹായം തേടിയിരുന്നു.
ഇതിന്‍െറ മുന്നോടിയായി അറ്റകുറ്റ പണി കാര്യക്ഷമമാക്കാന്‍ ജില്ലയിലെ വിവിധ ആദിവാസി കോളനികളില്‍ നിന്ന് തെരഞ്ഞെടുത്ത പത്ത് യുവാക്കള്‍ക്ക് നിലമ്പൂര്‍ കേന്ദ്രീകരിച്ച് അനര്‍ട്ട് പത്ത് ദിവസത്തെ പരിശീലനം നല്‍കി.
പരിശീലനം പൂര്‍ത്തീകരിച്ചെങ്കിലും അറ്റകുറ്റപ്പണി മാത്രം നടന്നില്ല. പരിശീലനം നേടിയവരെ പിന്നെ കാണാന്‍ കഴിഞ്ഞില്ളെന്നാണ് അനര്‍ട്ട് ജില്ലാ ഓഫിസില്‍ നിന്നുള്ള മറുപടി. കോളനികളില്‍ സ്ഥാപിച്ച പ്ളാന്‍റുകളില്‍ അഞ്ചുവര്‍ഷം ഗ്യാരന്‍റിയുള്ള ബാറ്ററികളാണുള്ളത്. ഇവക്ക് പകരം പുതിയ ബാറ്ററികള്‍ സ്ഥാപിക്കാന്‍ ഫണ്ടനുവദിച്ചിട്ടില്ല. മൂന്ന് കിലോവാട്ടിന്‍െറ ഒരു പ്ളാന്‍റിന് രണ്ട് ലക്ഷം രൂപയുടെ ബാറ്ററി സ്ഥാപിക്കണം. ഭീമമായ സംഖ്യ ബാറ്ററിക്ക് ചെലവ് വരുമെന്നും അനര്‍ട്ട് ജില്ലാ ഓഫിസ് അധികൃതര്‍ അറിയിച്ചു.

കലയുടെ നാട്ടില്‍ 46ാം നാള്‍ കേളികൊട്ട്

Posted: 30 Nov 2014 09:26 PM PST

കോഴിക്കോട്: കലാകിരീടം കുത്തകയാക്കിയ കോഴിക്കോടന്‍ മണ്ണില്‍ 46ാം നാള്‍ കേളികൊട്ട്. ഏഷ്യയിലെ ഏറ്റവുംവലിയ കലാ മാമാങ്കത്തിനാണ് കോഴിക്കോട്ട് വീണ്ടും ആതിഥേയത്വം വഹിക്കുന്നത്. ജനുവരി 15മുതല്‍ 21വരെ നടക്കുന്ന കൗമാരോത്സവത്തിന്‍െറ ഒരുക്കങ്ങള്‍ തുടങ്ങി.
മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹൈസ്കൂള്‍ മൈതാനം മുഖ്യവേദിയാക്കിയാണ് നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ കോഴിക്കോടിന്‍െറ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. ¥ൈവകി ലഭിച്ച വിവരമാണെങ്കിലും ആതിഥേയത്വത്തില്‍ ഒരു കുറവും വരുത്താതിരിക്കാന്‍ ആവുമെന്നാണ് സത്യത്തില്‍ നഗരത്തിന്‍െറ പ്രതീക്ഷ.
മുഖ്യവേദിയും ചെയര്‍മാന്‍ പദവിയുമൊക്കെ സൃഷ്ടിച്ച വിവാദങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. കലോത്സവത്തിനത്തെുന്നവര്‍ക്ക് താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന തിരക്കിലാണ് സംഘാടകര്‍. നഗരത്തിലെ മിക്ക ഹോട്ടലുകളും ഇതിനകം കലോത്സവത്തിനായി ബുക് ചെയ്തുകഴിഞ്ഞു. സ്കൂള്‍ കലോത്സവത്തിന് ഏഴാം തവണയാണ് കോഴിക്കോട് വേദിയാകുന്നത്. 1960ലാണ് ജില്ല സ്കൂള്‍ കലോത്സവത്തിന് ആദ്യമായി ആതിഥേയരാകുന്നത്. 1976ലാണ് രണ്ടാമത് വേദിയായത്. 1987, 1994, 2002, 2010 വര്‍ഷങ്ങളിലാണ് പിന്നീട് മേള ജില്ലയിലത്തെിയത്. കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ ജേതാക്കളായെന്ന സവിശേഷതകൂടി ജില്ലക്കുണ്ട്. കണ്ണൂരില്‍ 2007ല്‍ നടന്ന കലോത്സവം മുതല്‍ സ്വര്‍ണക്കപ്പ് കോഴിക്കോടിന്‍െറ ഷോക്കേസിലാണ്. തുടര്‍ച്ചയായി എട്ടുതവണ കിരീടം ചൂടിയ ജില്ലക്ക് ഈ മേളയും പ്രതീക്ഷ നല്‍കുന്നു. 59ല്‍ ചിറ്റൂരില്‍ നടന്ന മേളയിലാണ് ജില്ല ആദ്യം കിരീടം നേടുന്നത്. പിന്നീട് മൂന്നു പതിറ്റാണ്ടുവരെ ജില്ലക്ക് ചാമ്പ്യന്‍ പട്ടമൊന്നും ലഭിച്ചില്ല. '91ല്‍ കാസര്‍കോട്ട് നടന്ന മേളയിലാണ് കിരീടവഴിയില്‍ കോഴിക്കോടന്‍ ജൈത്രയാത്രയുടെ തുടക്കം. ചെറിയ ഇടവേളകള്‍ ഒഴിച്ചാല്‍ പിന്നീടിങ്ങോട്ട് കോഴിക്കോടിന്‍െറ നല്ല നാളുകളായിരുന്നു.
2010ലാണ് അവസാനമായി ജില്ലയില്‍ കലോത്സവം നടന്നത്. മാനാഞ്ചിറ മൈതാനം മുഖ്യവേദിയും പരിസരത്തെ ടൗണ്‍ഹാള്‍, ടാഗോര്‍ ഹാള്‍ എന്നിവക്കു പുറമെ പരിസരത്തെ സ്കൂളുകളും വേദിയായി. മാനാഞ്ചിറയേക്കാള്‍ വലുതെന്ന നിലക്കാണ് ഇത്തവണ സ്വപ്ന നഗരി മുഖ്യവേദിയാക്കാന്‍ ആലോചിച്ചത്. വിവിധ വേദികളിലേക്ക് എത്തിപ്പെടുന്നതിലുള്ള പ്രയാസം കാരണമാണ് ക്രിസ്ത്യന്‍ കോളജ് മുഖ്യവേദിയാക്കാന്‍ തീരുമാനിച്ചത്.
തിരക്കേറിയ കണ്ണൂര്‍ റോഡിനോട് ചേര്‍ന്നുള്ള ഇവിടം മാനാഞ്ചിറയേക്കാളും സൗകര്യം കുറവാണ്. ബസ് ഗതാഗതം വഴി തിരിച്ചുവിട്ട് ക്രിസ്ത്യന്‍ കോളജ് മൈതാനത്തിനു എതിര്‍വശത്തെ സ്കൂള്‍ ഗ്രൗണ്ടും കൂടി ഉള്‍പ്പെടുത്തി സൗകര്യം വര്‍ധിപ്പിക്കുന്ന കാര്യങ്ങളാണ് സംഘാടകരുടെ ആലോചന. ഡിസംബര്‍ മൂന്നിന് നടക്കുന്ന വിവിധ സബ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയുണ്ടാകും.

മോദിക്ക് മണിക് സര്‍ക്കാരിന്‍െറ ക്ഷണം

Posted: 30 Nov 2014 09:23 PM PST

Image: 

അഗര്‍ത്തല: ത്രിപുര മന്ത്രിസഭാംഗങ്ങളെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്‍െറ ക്ഷണം. സദ്ഭരണം എന്ന മോഡിയുടെ ആശയം അവതരിപ്പിക്കാനാണ് ക്ഷണം. ത്രിപുര പവര്‍ കമ്പനി ലിമിറ്റഡ് നിര്‍മ്മിച്ച 762 മെഗാവാട്ട് വൈദ്യുതി നിലയത്തിന്‍െറ രണ്ടാം ഘട്ട ഉദ്ഘാടനത്തിന് ഇന്ന് മോദി വരുമ്പോള്‍ മന്ത്രിസഭാ അംഗങ്ങളുമായി ആശയ വിനിമയം നടത്താനാണ് പരിപാടി.

വികസനത്തില്‍ രാഷ്ട്രീയം വേണ്ട എന്ന മോദിയുടെ ആശയം മണിക്ക് സര്‍ക്കാരും ഏറ്റെടുക്കുകയാണ്. 1998 മുതല്‍ ത്രിപുര ഭരിക്കുന്ന മണിക്ക് സര്‍ക്കാര്‍ സി.പി.എമ്മിന്‍െറ പി.ബി മെമ്പര്‍ കൂടിയാണ്. കേരളത്തിലും ബംഗാളിലും ഇടതു പക്ഷത്തിനു ഭരണം നഷ്ടപ്പെട്ടപ്പോള്‍ ത്രിപുരയില്‍ 2013ല്‍ 60ല്‍ 50 സീറ്റും നേടിയാണ് സി.പി.എം അധികാരത്തില്‍ തിരിച്ചെത്തിയത്.

രാജ്യത്തെ ഏറ്റവും ദരിദ്രനായ രാഷ്ട്രീയ നേതാവാണ് സര്‍ക്കാര്‍. കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ സ്വത്തു വിവര പട്ടികയില്‍ പണമായി കൈയില്‍ 1,080 രൂപയും ബാങ്കില്‍ 9,720 രൂപയുമാണ് ഉണ്ടായിരുന്നത്. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത മണിക്ക് സര്‍ക്കാര്‍ മുന്‍ കാലങ്ങളില്‍ സൈക്കിളിലാണ് സെക്രട്ടേറിയറ്റിലെ ഓഫീസില്‍ പോയിരുന്നത്. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചപ്പോഴാണ് അദ്ദേഹം കാര്‍ ഉപയോഗിച്ച് തുടങ്ങിയത് .

കഴിഞ്ഞ ആഗസ്റ്റില്‍ മണിക്  സര്‍ക്കാര്‍ ഡല്‍ഹിയില്‍ വന്നപ്പോള്‍ മോദിയെ സന്ദര്‍ശിച്ചിരുന്നു. ഗ്രാമീണ തൊഴില്‍ പദ്ധതിയുടെ ഘടന കേന്ദ്ര സര്‍ക്കാര്‍ മാറ്റിയതില്‍ അദ്ദേഹം പ്രതിഷേധം അറിയിക്കുകയും നിവേദനം നല്‍കുകയും ചെയ്തു.
 

മാണിക്കെതിരെ ആരോപണങ്ങളുമായി കോടിയേരി സഭയില്‍

Posted: 30 Nov 2014 09:01 PM PST

Image: 

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ മന്ത്രി കെ.എം മാണിക്കെതിരെ ശക്തമായ ആരോപണങ്ങളുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ബാറുടമകള്‍ കെ.എം മാണിയുടെ വീട്ടിലെത്തി ആദ്യം 15 ലക്ഷവും പിന്നീട് 35 ലക്ഷവും കൈമാറിയെന്ന് കോടിയേരി നിയമസഭയില്‍ ആരോപിച്ചു.

ഏപ്രില്‍ രണ്ടിന് രാവിലെ ആറ് മണിക്കാണ് പണം കൈമാറിയത്. കെ.എല്‍ 01 B 7878 എന്ന നമ്പറിലുള്ള കാറിലെത്തി ബിജു രമേശിന്‍െറ ഡ്രൈവറാണ് പണം നല്‍കിയത്. ബാര്‍ അസോസിയേഷന്‍ നേതാക്കളുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു. തെളിവുകള്‍ ഉള്‍പ്പെടുന്ന സി.ഡി കോടിയേരി സഭയുടെ മേശപ്പുറത്ത് വെച്ചു.

മദ്യനയം ചര്‍ച്ച ചെയ്ത മാര്‍ച്ചിലെ ക്യാബിനറ്റ് യോഗത്തിന്‍െറ മിനുട്സ് സഭയുടെ മേശപ്പുറത്ത് വെക്കണം. ആരൊക്കെ നയത്തെ എതിര്‍ത്തു എന്ന് പുറത്തുവിടണം. പി.സി ജോര്‍ജിന്‍െറ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കോടിയേരി സഭയില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കുരങ്ങുപനിയും

Posted: 30 Nov 2014 08:51 PM PST

Image: 

തിരുവനന്തപുരം: പക്ഷിപ്പനി ഭീതി നിലനില്‍ക്കെ സംസ്ഥാനത്ത് വീണ്ടും കുരങ്ങുപനി (കേസാനൂര്‍ ഫോറസ്റ്റ് ഡിസീസ്) സ്ഥിരീകരിച്ചു. ആറുമാസത്തെ ഇടവേളക്കുശേഷം നിലമ്പൂര്‍-കരുളായി വനത്തിലാണ് കുരങ്ങുപനി കണ്ടത്തെിയത്. മാഞ്ചീരി നാഗമലയിലെ അളയില്‍ താമസിക്കുന്ന 61 കാരനായ താടി മാതന് കുരങ്ങുപനിയാണെന്ന് മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍കോളജില്‍ നടത്തിയ രക്തപരിശോധനയില്‍ സ്ഥിരീകരിച്ചു.താടി മാതന്‍െറ മൂന്ന് പേരക്കുട്ടികളും പനിബാധിതരാണെങ്കിലും ഇവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടില്ല. രോഗം കണ്ടത്തെിയതിനെ തുടര്‍ന്ന് ഫലപ്രദമായ പ്രതിരോധ,നിയന്ത്രണനടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

184 പേര്‍ മാത്രം താമസിക്കുന്ന നിലമ്പൂര്‍ ഉള്‍വനത്തിലെ മാഞ്ചീരി കോളനിയിലേക്ക് 22 കിലോമീറ്ററോളം നടന്നുവേണം എത്താന്‍. എങ്കിലും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള ആരോഗ്യസേവനങ്ങള്‍ നല്‍കുന്നുണ്ട്.കുരങ്ങ് ചത്ത വിവരമറിഞ്ഞ് നവംബര്‍ 26 ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂനയുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കോളനിയിലത്തെി 31 പേര്‍ക്കുകൂടി പ്രതിരോധ വാക്സിന്‍ നല്‍കി.  എന്നാല്‍ അന്ന് കുത്തിവെപ്പെടുക്കാത്ത താടിമാതന് പിന്നീട് പനി ബാധിച്ചു. വിവരമറിഞ്ഞ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അന്നുതന്നെ മാതനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളനിയില്‍ മറ്റ് അഞ്ചുപേര്‍ക്കുകൂടി പനി ബാധയുണ്ട്. ഇത് ഏതുതരം പനിയാണെ് സ്ഥിരീകരിച്ചിട്ടില്ല.  ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുരങ്ങുപനി 1955ല്‍ കര്‍ണാടകയിലെ ഷിമോഗക്ക് അടുത്ത കേസാനൂര്‍ വനമേഖലയിലാണ് ലോകത്ത് ആദ്യമായി കണ്ടത്തെിയത്. പനിക്കെതിരായ പ്രതിരോധ വാക്സിന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഫോര്‍മുല വണ്‍ താരം മാര്‍ക്ക് വെബറിനു മത്സരത്തിനിടെ പരിക്ക്

Posted: 30 Nov 2014 08:27 PM PST

Image: 

സാവോപോളോ: ഫോര്‍മുല വണ്‍ മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ ആസ്ട്രേലിയന്‍ ഡ്രൈവര്‍ മാര്‍ക്ക് വെബറിന് പരിക്കേറ്റു. ബ്രസീലില്‍ ലോക എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പിനിടെയായിരുന്നു പോര്‍ഷേ ടീം ഡ്രൈവറായ വെബറിനു പരിക്കേറ്റത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയിലായിരുന്ന വെബറിന്‍െറ കാര്‍ കോണ്‍ക്രീറ്റ് അതിരില്‍ തട്ടി ഫെറാറിയുടെ മാറ്റിലം ക്രെസ്സോനിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് തീ പിടിച്ച കാര്‍ സര്‍ക്യൂട്ടിനെ ഭീതിയിലാക്കി.  

പരിക്കേറ്റ വെബറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്‍െറ ആരോഗ്യ നില സംബന്ധിച്ച് ഒൗദ്യാഗിക അറിയിപ്പുകള്‍ ഇനിയും വന്നിട്ടില്ല. ആരോഗ്യനില തൃപ്തികരമാണെന്ന് പോര്‍ഷേ ടീം അറിയിച്ചു. ഫെറാറി ഡ്രൈവര്‍ക്കു പരിക്കേറ്റിട്ടില്ല.
 

നിയമസഭാ സമ്മേളനം ആരംഭിച്ചു: മാണിക്കെതിരെ പ്രതിഷേധം

Posted: 30 Nov 2014 07:26 PM PST

Image: 

തിരുവനന്തപുരം: പ്രതിപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധങ്ങള്‍ക്കിടെ നിയമസഭാ സമ്മേളനം ആരംഭിച്ചു. ബാര്‍ കോഴ വിഷയത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ സഭയില്‍ മുദ്രാവാക്യം വിളിച്ചു. മാണി സഭയില്‍ ഹാജരാവാത്തതും പ്രതിഷേധത്തിന് ആക്കം കൂട്ടി. മാണി പിന്നീട് സഭയില്‍ എത്തി. ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍െറ ആവശ്യം സ്പീക്കര്‍ നിഷേധിച്ചു. പ്ളകാര്‍ഡുകളുമായാണ് എം.എല്‍.എമാര്‍ സഭയിലെത്തിയത്.

കെ.എം മാണിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സി.പി.എം നേതാവ് എ.കെ ബാലന്‍ പറഞ്ഞു. മദ്യനയത്തില്‍ സര്‍ക്കാറും കെ.പി.സി.സിയും രണ്ട് തട്ടിലാണെന്നും എന്താണ് സര്‍ക്കാറിന്‍െറ മദ്യനയമെന്ന് വ്യക്തമാക്കണമെന്നും എ.കെ ബാലന്‍ ആവശ്യപ്പെട്ടു.

സ്വദേശിവത്കരണം ബഖാലകളിലേക്കും

Posted: 30 Nov 2014 07:14 PM PST

Image: 

റിയാദ്: രാജ്യത്തെ വിദേശികളുടെ സാന്നിധ്യം കൂടുതലുള്ള ചില്ലറ വില്‍പന കടകളില്‍ (ബഖാല) സ്വദേശിവത്കരണത്തിന് ഊര്‍ജിത പദ്ധതിയുമായി തൊഴില്‍ മന്ത്രാലയം. പച്ചക്കറി വില്‍പന വിപണികളിലെ സ്വദേശിവത്കരണം വിജയം കണ്ട സാഹചര്യത്തിലാണ് കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരം ലഭിക്കുന്ന ഗ്രോസറികളി (ബഖാലകള്‍)ലേക്ക് തിരിയാന്‍ തീരുമാനിച്ചതെന്ന് തൊഴില്‍ മന്ത്രാലയം പ്രതിനിധി അബ്ദുല്‍ മുന്‍ഇം അശ്ശഹ്രി പറഞ്ഞു. ഉപഭോക്തൃ സഹകരണ സൊസൈറ്റികളിലൂടെ സ്വദേശി യുവാക്കളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാനാണ് പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു. ദിനേന 500 റിയാല്‍ ലാഭമുള്ള ബഖാല നടത്താനായാല്‍ മാസത്തില്‍ 15,000 റിയാല്‍ യുവാക്കള്‍ക്ക് വരുമാനമുണ്ടാക്കാനാവുമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ പ്രതീക്ഷ.
വിദേശികള്‍ ബിനാമി സ്വഭാവത്തില്‍ നടത്തുന്ന ഗ്രോസറികള്‍ (ബഖാലകള്‍) ഇല്ലാതാക്കുന്നതോടൊപ്പം സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ ലക്ഷ്യം. ഒരു സഹകരണ സൊസൈറ്റിയുടെ കീഴില്‍ 100 ബഖാല എന്ന കണക്കില്‍ സാധ്യമാകുന്നത്ര സൊസൈറ്റികള്‍ രൂപവത്കരിക്കാനാണ് പദ്ധതി. സമീപ ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച ഈ പദ്ധതി സൗദിയിലും വിജയം കാണുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ജിദ്ദയിലെ പച്ചക്കറി വില്‍പനവിപണിയില്‍ നടപ്പാക്കിയ സ്വദേശിവത്കരണം വിജയിച്ചതും ഇത്തരത്തില്‍ ആലോചിക്കാന്‍ തൊഴില്‍ മന്ത്രാലയത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.
ചില്ലറ വില്‍പന രംഗം വിദേശികള്‍ കൈയടക്കിവെച്ചിരിക്കയാണെന്നും വാണിജ്യ, വ്യവസായ, തൊഴില്‍ മന്ത്രാലയങ്ങള്‍ക്ക് ആവശ്യമായ വിഭവശേഷി നല്‍കി ഈ രംഗത്തേക്ക് സ്വദേശി യുവാക്കളെ ആകര്‍ഷിക്കാനുള്ള നീക്കം നടത്തണമെന്നും മാസങ്ങള്‍ക്ക് മുമ്പ് സൗദി മന്ത്രിസഭ നിര്‍ദേശിച്ചിരുന്നു. വഞ്ചനയും പൂഴത്തിവെപ്പും തടയാനും സ്വദേശി ഉല്‍പന്നങ്ങള്‍ കൂടുതല്‍ വിറ്റഴിക്കാനും ചില്ലറ വില്‍പന മേഖലയിലെ സ്വദേശിവത്കരണം സഹായകമാകും. വിവിധ മന്ത്രാലയങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. തൊഴില്‍ മന്ത്രാലയത്തിന് പുറമെ വാണിജ്യ, വ്യവസായ, തദ്ദേശഭരണ, സിവില്‍ സര്‍വീസ്, ധനകാര്യ മന്ത്രാലയങ്ങള്‍ സംരംഭത്തില്‍ പങ്കാളികളായിരിക്കും. സ്വദേശികളുടെ തൊഴിലുറപ്പുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രാലയത്തിന് പുറമെ വാണിജ്യ മന്ത്രാലയം ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷൂറന്‍സ് (ഗോസി) എന്നിവയും ആവശ്യമായ സേവനങ്ങള്‍ ചെയ്യും.
സ്വദേശികള്‍ ഈ രംഗത്തേക്ക് കടന്നുവരാതിരിക്കാന്‍ ചില സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കാരണമായിട്ടുണ്ടെന്നും തൊഴില്‍ മന്ത്രാലയം കുറ്റപ്പെടുത്തി. കടകളുടെ കൂടിയ വാടക, ലൈസന്‍സ് രേഖകള്‍ ശരിയാക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്ന ബ്യൂറോക്രസി എന്നിവ ഇതില്‍ ചിലതാണ്. മറ്റു ചില കടമ്പകള്‍ തൊഴില്‍ മന്ത്രാലയം ഇടപെട്ട് ഇല്ലാതാക്കാനും തീരുമാനിച്ചിട്ടുണ്ട്.
 

പാര്‍ലമെന്‍റ്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

Posted: 30 Nov 2014 07:08 PM PST

Image: 

മനാമ: ബഹ്റൈന്‍ പാര്‍ലമെന്‍റിലേക്കും മുനിസിപ്പാലിറ്റിയിലേക്കും നടന്ന തെരഞ്ഞെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. നീതിന്യായ- ഇസ്ലാമിക കാര്യ വകുപ്പുമന്ത്രിയും ഹൈ ഇലക്ഷന്‍ കമീഷന്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫയാണ് രണ്ടാം വട്ട വോട്ടെടുപ്പിന് ശേഷം അന്തിമ ഫലം പ്രഖ്യാപിച്ചത്.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ വിജയികള്‍: കാപിറ്റല്‍ ഗവര്‍ണറേറ്റ്- 1. ആദില്‍ അബ്ദുറഹ്മാന്‍ മുഹമ്മദ് അഹ്മദ് അല്‍ അസ്സൂമി, 2. അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഹസന്‍ ഖറാത്ത, 3. ആദില്‍ ഹമീദ് അബ്ദുല്‍ ഹുസൈന്‍ ജഅ്ഫര്‍, 4. അബ്ദുറഹ്മാന്‍ റാശിദ് അബ്ദുറഹ്മാന്‍ ഖലഫ് ബൂമജീദ്, 5. നാസര്‍ അബ്ദുല്‍ രിദ മുഹമ്മദ് അലി അല്‍ ഖസീര്‍, 6. അലി ഹസന്‍ അഹ്മദ് അലി അല്‍ അതീശ്, 7. ഉസാമ അബ്ദുല്‍ ഹമീദ് അബ്ദുല്ല അല്‍ ഖാജ, 8. മജീദ് മുഹ്സിന്‍ മുഹമ്മദ് അല്‍ അസ്ഫൂര്‍, 9. മുഹമ്മദ് ജഅ്ഫര്‍ മീലാദ് അബ്ബാസ്, 10. നബീല്‍ അബ്ദുല്ല അലി മുഹമ്മദ് അല്‍ ബലൂഷി.
മുഹറഖ് ഗവര്‍ണറേറ്റ്- 1. അലി ഈസ അബ്ദുല്ല അഹ്മദ് ബൂ ഫര്‍സാന്‍, 2. ഇബ്രാഹിം ജുമ അലി മുഹമ്മദ് അല്‍ ഹമ്മാദി, 3. ജമാല്‍ അലി ജാസിം ബൂഹസന്‍, 4. ഈസ അബ്ദുല്‍ ജബ്ബാര്‍ മഹ്മൂദ് അല്‍ കൂഹിജി, 5. മുഹമ്മദ് ഹസന്‍ റാശിദ് അല്‍ ജൗദര്‍, 6. അബ്ബാസ് ഈസ അലി ഹസന്‍ അല്‍ മാദി, 7. അലി യാഖൂബ് യൂസുഫ് മുഹമ്മദ് അല്‍ മുഖ്ലഹ്, 8. അബ്ദുറഹ്മാന്‍ അലി അബ്ദുറഹ്മാന്‍ ബൂഅലി.
നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ്- 1. ഫാത്തിമ അബ്ദുല്‍ മഹ്ദി യൂസുഫ് അല്‍ അസ്ഫൂര്‍, 2. ജലാല്‍ ഖാദിം ഹസന്‍ ഖാദിം, 3. ഹമദ് സലിം അലി ഈദ് അല്‍ ദൂസരി, 4. ഗാസി ഫൈസല്‍ ഹസന്‍ ഹുസൈന്‍ അല്‍ റഹ്മ, 5. അലി അബ്ദുല്ല അലി ഹുസൈന്‍ അല്‍ അറാദി, 6. റുവ ബദര്‍ മുബാറക് അലി അലി അല്‍ ഹൈകി, 7. മാജിദ് ഇബ്രാഹിം ഹസന്‍ ഇബ്രാഹിം അല്‍ മാജിദ്, 8. ഈസ അഹ്മദ് മുസ്തഫ തുര്‍ക്കി, 9. അബ്ദുല്‍ ഹമീദ് അബ്ദുല്‍ ഹുസൈന്‍ അഹ്മദ് മുഹമ്മദ്, 10. മുഹമ്മദ് ഇസ്മായില്‍ അഹ്മദ് അല്‍ അമ്മാദി, 11. ജമാല്‍ ദാവൂദ് സല്‍മാന്‍ അഹ്മദ്, 12. ജമീല മന്‍സൂര്‍ ജാസിം അല്‍ സമ്മാക്.
സതേണ്‍ ഗവര്‍ണറേറ്റ്- 1. ഖാലിദ് അബ്ദുല്‍ അസീസ് യൂസുഫ് അല്‍ ശായിര്‍, 2. മുഹമ്മദ് സല്‍മാന്‍ മുഹമ്മദ് സാലിഹ് അഹ്മദ്, 3. അബ്ദുല്‍ ഹലീം അബ്ദുല്ല അഹ്മദ് മുറാദ്, 4. മുഹമ്മദ് യൂസുഫ് മുഹമ്മദ് അല്‍ മാരിഫി, 5. ഖലീഫ അബ്ദുല്ല മുഹമ്മദ് അല്‍ ഗാനിം, 6. അനസ് അലി അലി സൈഫ് ബൂഹിന്ദി, 7. അബ്ദുല്ല അലി ജാബിര്‍ ഹുവൈല്‍, 8. ദിയാബ് മുഹമ്മദ് മുഹമ്മദ് ദിയാബ് അല്‍ നുഐമി, 9. മുഹ്സിന്‍ അലി മുഹമ്മദ് അബ്ദുല്ല അല്‍ ബക്രി, 10. അഹ്മദ് ഇബ്രാഹിം റാശിദ് റാശിദ് അല്‍ മുല്ല.    
മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വിജയികള്‍: മുഹറഖ് ഗവര്‍ണറേറ്റ്- 1. യൂസുഫ് മുഹമ്മദ് അബ്ദുല്ല മുഹമ്മദ് അല്‍ റായിസ്, 2. മുഹമ്മദ് അബ്ദുല്ല ഹമദ് അബ്ദുല്ല സഅദ് അല്‍ സിനാന്‍, 3. നജും അബ്ദുല്ല ഹമദ് അബ്ദുല്ല സഅദ് അല്‍ സിനാന്‍, 4. ഗാസി അബ്ദുല്‍ അസീസ് യൂസുഫ് ജഅ്ഫര്‍ അല്‍ മുര്‍ബാതി, 5. മുഹമ്മദ് ഖലീഫ അഹ്മദ് ഖലീഫ ഹിറസ്, 6. അലി അബ്ദുല്ല അലി അല്‍ നസൂഹ്, 7. സബാഹ് റാശിദ് മുഹമ്മദ് അല്‍ ദൂസരി, 8. യൂസുഫ് അഹ്മദ് ഹസന്‍ മുഹമ്മദ് അല്‍ തവാദി.  
നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ്- 1. അലി അബ്ദുല്ല അല്‍ ശുവൈഖ്, 2. ഫാത്തിമ അബ്ബാസ് ഖാസിം മുഹമ്മദ്, 3. അബ്ദുല്ല ഇബ്രാഹിം മുബാറക് ഖലീല്‍ അല്‍ ദൂസരി, 4. ഹമദ് അബ്ദുല്ല ജാബിര്‍ അല്‍ ദൂസരി, 5. അഹ്മദ് മുഹമ്മദ് അബ്ദുല്ല അല്‍ കൂഹിജി, 6. അബ്ദുല്ല അബ്ദുല്‍ ഹമീദ് അബ്ദുല്ല അശൂര്‍, 7. ബിദൂര്‍ ജഅ്ഫര്‍ ഹസന്‍ അബ്ദുല്‍ റസൂല്‍ ബിന്‍ റജബ്, 8. മുഹമ്മദ് അബ്ദുല്ല ഈസ ഖലീഫ ബല്‍ശൂക്, 9. ഖാലിദ് ഇബ്രാഹിം മുഹമ്മദ് ഖംബാര്‍, 10. താഹ സാലിഹ് ഇബ്രാഹിം ജുമ അല്‍ ജുനൈദ്, 11. മുഹമ്മദ് ഖലീഫ അബ്ദുല്ല ഹുസൈന്‍ ബൂഹുമൂദ്, 12. ഹുസൈന്‍ അലി ഹുസൈന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഖയ്യാത്ത്.
സതേണ്‍ ഗവര്‍ണറേറ്റ്- 1. അബ്ദുല്ല മുബാറക് ബിലാല്‍ മുബാറക്, 2. മുഹമ്മദ് അബ്ദുല്ല മുഹമ്മദ് അല്‍ഖാല്‍, 3. അഹ്മദ് യൂസുഫ് അബ്ദുല്‍ഖാദര്‍ മുഹമ്മദ് അല്‍ അന്‍സാരി, 4. യൂസുഫ് ഇബ്രാഹിം യൂസുഫ് മുഹമ്മദ് അല്‍ സബ്ബാഗ്, 5. മുഹമ്മദ് മൂസ അലി മുഹമ്മദ്, 6. നജീബ് ഹമദ് ജുമ അല്‍ കവ്വാരി, 7. അബ്ദുല്‍ ലത്തീഫ് മുഹമ്മദ് സല്‍മാന്‍ മുഹമ്മദ്, 8. ബദ്ര്‍ സാലിഹ് അബ്ദുല്‍ അസീസ് അല്‍ തമീമി, 9. ബദര്‍ സൗദ് ജാബിര്‍ അബ്ദുല്ല അല്‍ ദൂസരി, 10. ഈസ യൂസുഫ് അബ്ദുല്ല അഹ്മദ് അല്‍ ദൂസരി.
 

എല്‍.ഡി.എഫ് പ്രവര്‍ത്തനം: പാര്‍ട്ടി വിമര്‍ശം ഫലം കണ്ടുവെന്ന് സി.പി.ഐ

Posted: 30 Nov 2014 06:42 PM PST

Image: 
Subtitle: 
ഇപ്പോള്‍ നടന്നുവരുന്ന സംവാദങ്ങളില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് മാത്രം മേലില്‍ പാര്‍ട്ടി സെക്രട്ടറി മറുപടി നല്‍കിയാല്‍ മതിയെന്ന് തീരുമാനം

തിരുവനന്തപുരം: എല്‍.ഡി.എഫ് പ്രവര്‍ത്തനം സംബന്ധിച്ച് ഉന്നയിച്ച വിമര്‍ശങ്ങള്‍ ഫലം കണ്ടുവെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉണര്‍വുണ്ടായെന്നും സി.പി.ഐ. ബാര്‍ കോഴ വിവാദത്തില്‍ എല്‍.ഡി.എഫിനുണ്ടായ ‘പരാജയങ്ങള്‍’  എടുത്തുപറഞ്ഞാണ് സി.പി.ഐ സ്വന്തം നേട്ടങ്ങള്‍ വിലയിരുത്തുന്നത്. ബാര്‍ കോഴയില്‍ രണ്ടാം ഘട്ട സമരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച എല്‍.ഡി.എഫ്  നേതൃയോഗം ചേരാനിരിക്കെയാണ് സി.പി.ഐയുടെ അവകാശവാദം. പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ചൊവ്വാഴ്ച ചേരുന്നുണ്ട്.
ഇപ്പോള്‍ നടന്നുവരുന്ന സംവാദങ്ങളില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് മാത്രം മേലില്‍ പാര്‍ട്ടി സെക്രട്ടറി മറുപടി നല്‍കിയാല്‍ മതിയെന്ന് സി.പി.ഐ നേതൃത്വം തീരുമാനിച്ചു. സി.പി.ഐ മുഖപ്പത്രമായ ‘നവയുഗ’ത്തിന്‍െറ ഡിസംബര്‍ ഒന്ന് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള സംസ്ഥാന സെക്രട്ടറിയുടെ കത്തിലാണ് പാര്‍ട്ടിയുടെ വിശകലനം.
നേതൃത്വത്തിന്‍െറ ധീരമായ നിലപാടിന്‍െറ ഫലമായി പാര്‍ട്ടി പൊതുയോഗങ്ങള്‍ക്കുണ്ടായിരുന്ന വിരസതയും താല്‍പര്യക്കുറവും അടക്കം മാറുന്നുവെന്നാണ് കത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നു. ബാര്‍ കോഴ വിവാദത്തില്‍ സി.പി.ഐ ഒറ്റക്ക്  നവംബര്‍ 12ന് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചും വിജയമായിരുന്നു. മാര്‍ച്ചില്‍ പങ്കെടുത്ത മുഴുവന്‍ പേരും അവസാനം വരെ പങ്കെടുത്തു.
 ‘ഇതെല്ലാം പെട്ടെന്നുള്ള വികാരം കൊണ്ടുണ്ടായതല്ല. പാര്‍ട്ടി സ്വീകരിച്ച സത്യസന്ധവും ധീരവുമായ നിലപാടുകളാണ് കാരണം. അഴിമതിക്കെതിരായും നീതിക്ക് വേണ്ടിയുള്ളതുമായ സമീപനം എല്ലാവിഭാഗം ജനങ്ങളും അംഗീകരിച്ചതാണ്’-പന്ന്യന്‍ ചൂണ്ടിക്കാട്ടുന്നു. ‘ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം. മാണിക്ക് എതിരായ വെളിപ്പെടുത്തല്‍ വലിയ പൊട്ടിത്തെറി ഉണ്ടാക്കിയെങ്കിലും എല്‍.ഡി.എഫിന് കൂട്ടായ സമരത്തിനോ ഏകീകരിച്ച അഭിപ്രായം ഉന്നയിക്കാനോ കഴിഞ്ഞില്ളെന്നും സി.പി.ഐ സ്വീകരിച്ച സമരപരിപാടികളും പ്രതിഷേധവും ജനം സ്വീകരിച്ചു’വെന്നും പറയുന്നു. നവംബര്‍ 17ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗം കൂടുതല്‍ ജാഗ്രതയോടെ പ്രതിപക്ഷത്തിന്‍െറ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചു.
ഇടത് സര്‍ക്കാറുകളുടെ നേട്ടമായി 1957, ’67, ’80കള്‍ മാത്രം സി.പി.എം എടുത്തുപറയുമ്പോള്‍ 1970-77 കാലഘട്ടം ഒഴിവാക്കുന്നത് സി.പി.ഐയെ ചൊടിപ്പിച്ചിരുന്നു.  ഇത് മുന്‍നിര്‍ത്തിയാണ് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ ഉണ്ടായ വികസന പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറഞ്ഞ് സി.പി.ഐ നേതാക്കള്‍ സി.പി.എമ്മിന് മറുപടി നല്‍കിയത്.
പിണറായി വിജയന്‍ നടത്തുന്ന സി.പി.ഐ വിമര്‍ശങ്ങള്‍ക്ക് അതേ നാണയത്തില്‍ സംസ്ഥാന സെക്രട്ടറി മാത്രം മറുപടി നല്‍കും. മറ്റ് സി.പി.എം നേതാക്കളുടെ വിമര്‍ശങ്ങള്‍ക്ക് അവരുടെ പദവിക്ക് അനുയോജ്യരായ സി.പി.ഐ നേതാക്കളും മറുപടി പറയും.

 

മരണമടുത്തത്തെും നേരത്തും തോല്‍ക്കാന്‍ മനസ്സില്ലാതെ

Posted: 30 Nov 2014 06:11 PM PST

Image: 
Subtitle: 
ഭോപ്പാല്‍ വാതക ദുരന്തത്തിന് നാളെ 30 വയസ്

ഭോപാല്‍: ഒരു പ്രേതനഗരത്തിന്‍െറ, വന്‍ ദുരന്തത്തിന്‍െറ വടുകെട്ടിയ മുഖഭാവമാണ് ഭോപാലിന്. അവിടെ നിവര്‍ന്നുനിന്ന് പോരാടുന്ന അനേകം പേരില്‍ ഒരാളാണ് രാംപ്യാരി ബായി. വയസ്സ് 90. ബധിര. അര്‍ബുദബാധിത. ദേഹത്ത് പലയിടത്തും വ്രണങ്ങള്‍. പഴയ യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ തൊട്ടടുത്താണ് താമസം. കുടുംബത്തിലും സമൂഹത്തിലും ദുരന്തങ്ങള്‍ ഏറെ കണ്ട രാംപ്യാരി ബായിക്ക് നിശ്ചയദാര്‍ഢ്യം: മുപ്പത് വര്‍ഷം മുമ്പ് സംഭവിച്ച വാതകദുരന്തത്തിന് ഇരയായ തനിക്കും കുടുംബത്തിനും മതിയായ നഷ്ടപരിഹാരം കിട്ടിയേ തീരൂ.
‘മരണം തൊട്ടടുത്തുണ്ട്. പക്ഷേ, അവസാന ശ്വാസം വേര്‍പെടുന്നതുവരെ ഞാന്‍ പോരാടും. ഈ മണ്ണില്‍ ഇഴഞ്ഞുവന്നിട്ടാണെങ്കിലും’-രാംപ്യാരി ബായി പറയുന്നു. 1984 ഡിസംബര്‍ രണ്ടിനുണ്ടായ ഭോപാല്‍ ദുരന്തത്തിന്‍െറ ജീവിക്കുന്ന ഇരകളില്‍ ഒരാളാണ് അവര്‍.
യൂനിയന്‍ കാര്‍ബൈഡ് കമ്പനിയില്‍നിന്ന് അര്‍ധരാത്രി 30,000 ടണ്‍ മീഥൈല്‍ ഐസോസൈനേറ്റ് വായുവിലേക്ക് പരക്കുമ്പോള്‍ വീട്ടിലായിരുന്നു അവര്‍. വിഷവാതകം രാംപ്യാരി ബായുടെ ആരോഗ്യം തകര്‍ത്തു. ശ്വാസകോശത്തിന് കേടുപാടുകള്‍. മകന്‍ പ്രഭുലാലിനെ ദുരന്തം ശരിക്കും വേട്ടയാടി. ചലനശേഷി നഷ്ടപ്പെട്ടു. പല അവയവങ്ങളും പ്രവര്‍ത്തന രഹിതമായി. മരുമകള്‍ ജമുന ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. ദുരന്തരാത്രിയില്‍ മരുമകള്‍ ആശുപത്രില്‍ പിടഞ്ഞുമരിച്ചു.
അതിജീവനത്തിനുള്ള രാംപ്യാരി ബായിയുടെ പോരാട്ടം അന്നുമുതല്‍ തുടങ്ങി. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാനും ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുമായി അവര്‍ മുന്നിട്ടിറങ്ങി.  പലതവണ പൊലീസ് മര്‍ദനം. പലതവണ ജയില്‍ വാസം.  ഇതിനിടയില്‍ വന്ന അര്‍ബുദത്തോടും വായിലടക്കമുള്ള വ്രണങ്ങളോടും അവര്‍ പോരാടുന്നു. നഷ്ടപരിഹാരമായി ഇവര്‍ക്ക് ലഭിച്ചത് 25,000 രൂപ മാത്രം.
ദുരന്തത്തില്‍ 3,500 പേരാണ് മരിച്ചത്. 25,000 പേര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കി. നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിച്ച കമ്പനി ഇതിനിടയില്‍ ഭോപാലിലെ പ്ളാന്‍റ് ഉപേക്ഷിച്ചു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടില്ല. അടുത്തിടെ കമ്പനി ഉടമ വാറണ്‍ ആന്‍ഡേഴ്സണ്‍ മരിക്കുകയും ചെയ്തു.
സര്‍ക്കാറുമായുണ്ടാക്കിയ ധാരണപ്രകാരം യൂനിയന്‍ കാര്‍ബൈഡ്  47 കോടി ഡോളര്‍ കൈമാറിയിരുന്നു. അതാകട്ടെ തീര്‍ത്തും അപര്യാപ്തമായിരുന്നു. ദുരന്തവുമായി തട്ടിച്ചുനോക്കുമ്പോള്‍ തീര്‍ത്തും നിസ്സാരതുക.
ഇരകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഇതില്‍നിന്ന് വീതംവെച്ച് കിട്ടിയത്  ശരിക്കും നക്കാപിച്ച.
കമ്പനി ഉടമകളായ ഡവ് കെമിക്കല്‍സിനോട് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മുഖംതിരിച്ചിരിക്കുകയാണ് കമ്പനി.
പലവട്ടം ഇരകള്‍ അപമാനിക്കപ്പെട്ടു. പരിക്ക് ‘നിസ്സാര’മാണെന്നു പറഞ്ഞ് പലര്‍ക്കും നഷ്ടപരിഹാരം നിഷേധിച്ചു. ഇതിനെതിരെ കഴിഞ്ഞമാസം ഡല്‍ഹിയില്‍ വാതക ദുരന്ത ഇരകള്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കമ്പനിയില്‍നിന്ന് വിഷവാതകം പുറത്തേക്ക് തള്ളിയ ഇ 610 ടാങ്ക് തുരുമ്പുപിടിച്ച് ഇപ്പോഴും പലതിനും സാക്ഷിയായി അവിടെതന്നെയുണ്ട്. കമ്പനിയുടെ കണ്‍ട്രോള്‍ റൂമിന് മുന്നില്‍  ഒരു ബോര്‍ഡ് തുരുമ്പുപിടിച്ച് തൂങ്ങുന്നുണ്ട്. ശ്രമിച്ചാല്‍ അതില്‍ ഇങ്ങനെ വായിക്കാം: ‘സുരക്ഷ എല്ലാവരുടെയും കാര്യമാണ്.’
 

ഈജിപ്ത് വീണ്ടും ‘ഡീപ് സ്റ്റേറ്റി’ലേക്ക്

Posted: 30 Nov 2014 06:06 PM PST

Image: 

മുല്ലപ്പൂ വസന്തകാലത്ത് ജനാധിപത്യ പ്രക്ഷോഭകാരികളെ കൊലപ്പെടുത്തിയ കേസില്‍ ഈജിപ്തിലെ മുന്‍ ഏകാധിപതി ഹുസ്നി മുബാറകിനെയും അന്നത്തെ ആഭ്യന്തര മന്ത്രിയെയും ആറ് ഉന്നത സൈനിക മേധാവികളെയും കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നു. ഇസ്രായേലിനു വിപണിവിലയേക്കാള്‍ കുറഞ്ഞ നിസ്സാരവിലയില്‍ ഈജിപ്തിന്‍െറ പ്രകൃതിവാതകം വില്‍പന നടത്തിയ അഴിമതി കേസില്‍ തടവിലായ മുബാറകിന്‍െറ മക്കള്‍ അലാ, ജമാല്‍ എന്നിവരെയും ഹുസൈന്‍ സാലിം എന്ന വ്യവസായപ്രമുഖനെയും കൂടി കോടതി കുറ്റക്കാരല്ളെന്നു കണ്ടു വിട്ടയച്ചിട്ടുണ്ട്. അങ്ങനെ ജനകീയ ജനാധിപത്യവിപ്ളവത്തെ പ്രതിവിപ്ളവത്തിലൂടെ അറുകൊല ചെയ്ത ഈജിപ്തിലെ സൈനികമേധാവിത്വം ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചിരിക്കുന്നു.
മുബാറകിന്‍െറ മുപ്പതാണ്ട് സ്വേച്ഛാവാഴ്ചക്കെതിരെ 2011 ഫെബ്രുവരിയില്‍ തലസ്ഥാനമായ കൈറോയിലും രാജ്യത്തെ സുപ്രധാന നഗരങ്ങളിലും ആളിപ്പടര്‍ന്ന മുബാറക് വിരുദ്ധ ജനാധിപത്യപ്രക്ഷോഭത്തെ സൈന്യം നേരിട്ടപ്പോള്‍ എണ്ണൂറിലധികം പേര്‍ കൊല്ലപ്പെടുകയും രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 18 നാള്‍ നീണ്ട അന്നത്തെ പ്രക്ഷോഭത്തിനിടെ 239 പ്രകടനക്കാരെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ടതിനാണ് മുബാറകിനെ 2012 ജൂണില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രക്ഷോഭകര്‍ക്കു നേരെ മനുഷ്യത്വരഹിതമായ വെടിവെപ്പിന് നേതൃത്വം നല്‍കിയതിനായിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രി, സൈനികമേധാവികള്‍ എന്നിവര്‍ക്കെതിരായ കേസ്. മുബാറകിനെ താഴെയിറക്കിയ ജനകീയ വിപ്ളവത്തിനു ശേഷം അധികാരത്തില്‍ വന്ന ജനാധിപത്യ ഭരണകൂടത്തിന്‍െറ കാലത്താണ് മുന്‍ ഏകാധിപതിയെയും കിങ്കരന്മാരെയും പിടികൂടി ശിക്ഷ വിധിച്ചത്. എന്നാല്‍, മുഹമ്മദ് മുര്‍സിയുടെ ജനാധിപത്യ സര്‍ക്കാറിനെ ഒരു വര്‍ഷത്തിനകം അട്ടിമറിച്ച് ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസി അധികാരം പിടിച്ചെടുത്തതില്‍ പിന്നെ കോടതിവിധി റദ്ദാക്കാനുള്ള നീക്കമാണ് നടന്നത്. അങ്ങനെ പുനര്‍വിചാരണക്കെടുത്ത കേസാണ് ശനിയാഴ്ച എല്ലാവരെയും വെറുതെ വിട്ടുകൊണ്ട് കോടതി അവസാനിപ്പിച്ചത്. പൊതുധനാപഹരണ കേസില്‍ ഒരു മൂന്നു വര്‍ഷത്തെ തടവുശിക്ഷ കൂടിയുണ്ടെങ്കിലും വിചാരണത്തടവ് കാലയളവിലേക്ക് അത് കണക്കാക്കി വൈകാതെ മുബാറക് ജയില്‍ മോചിതനാകും.
കുറ്റമുക്തിക്കുള്ള കാരണമെന്താണെന്ന് ജഡ്ജി മഹ്മൂദ് കാമില്‍ റഷീദി പറഞ്ഞിട്ടില്ല. കേസിലുണ്ടായ കാലതാമസം എന്ന സാങ്കേതികന്യായം ഉന്നയിച്ച ന്യായാധിപന്‍, ഇത്രയേറെ പ്രായമുള്ളയാളുടെ വിധി കാലത്തിനോ ദൈവത്തിനോ വിട്ടുകൊടുക്കാന്‍ ഉപദേശിക്കുകവരെ ചെയ്തിട്ടുണ്ട്. അപ്പോഴും ജനുവരി 25 വിപ്ളവത്തിന്‍െറ പേരില്‍ സൈന്യം യമപുരിക്കയച്ച ആയിരത്തോളം നിരപരാധരായ ആത്മാക്കള്‍ക്ക് എന്തു നീതി എന്നതിന് ഉത്തരമൊന്നും പറഞ്ഞിട്ടില്ല. ഇത്രയധികം പേര്‍ കൊല്ലപ്പെട്ട ഒരു സംഭവത്തിലെ അപരാധികളാരെന്നു കോടതി പറയുന്നില്ല. അതേസമയം, അന്നു പ്രക്ഷോഭം നയിച്ചതിന് പിടികൂടി തടവിലിട്ടവരില്‍ നിരവധി പേര്‍ ഇനിയും തടവില്‍ കഴിയുന്നുണ്ട്. എന്നു മാത്രമല്ല, കഴിഞ്ഞ വര്‍ഷം ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച പലര്‍ക്കും ഈജിപ്തിലെ തന്നെ കോടതി വധശിക്ഷവരെ വിധിച്ചിട്ടുമുണ്ട്. അവര്‍ക്കെതിരെ നിരത്തിയ ന്യായങ്ങളധികവും ആളുകള്‍ കൊല്ലപ്പെടാനിടയാക്കിയ പ്രക്ഷോഭം നയിച്ചെന്നാണ്. അഥവാ, ജനാധിപത്യത്തെ അപഹാസ്യമാക്കിയ അതേ പരുവത്തില്‍തന്നെ ഇപ്പോള്‍ ജുഡീഷ്യറിയെയും സീസി ഭരണകൂടം കൈകാര്യം ചെയ്തിരിക്കുന്നു. അങ്ങനെ പഴയ ഡീപ് സ്റ്റേറ്റിന്‍െറ ഗൃഹാതുരത വിട്ടുമാറാത്ത ഈജിപ്തിലെ സൈനികനേതൃത്വം മുന്‍ യജമാനന്മാര്‍ക്ക് നഷ്ടപ്രതാപം വീണ്ടെടുത്തു കൊടുത്തിരിക്കുന്നു.
30 വര്‍ഷത്തെ ഭരണത്തിനിടെ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ളെന്ന മുബാറകിന്‍െറ വാദം കോടതി അംഗീകരിച്ചുകൊടുത്തു. എങ്കില്‍ പിന്നെ ഇതേ സീസി അടക്കമുള്ള സൈനികമേധാവികള്‍ എന്തിന് ജനകീയവിപ്ളവത്തിന്‍െറ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത് മുബാറകിനെ താഴെയിറക്കി? ഇസ്ലാമിസ്റ്റുകളുടെ ഭരണത്തില്‍ പ്രതിരോധമന്ത്രിപദത്തിലിരിക്കെ സീസി മുബാറകിന് അഴിയെണ്ണാന്‍ വഴിയൊരുക്കി? അതേ സീസി എന്തേ ഇപ്പോള്‍ അകത്താക്കിയ മുബാറകിനെ പുറത്തത്തെിക്കാന്‍ വ്യഗ്രത കാട്ടി? ജനാധിപത്യത്തിന്‍െറ മേല്‍ക്കുപ്പായമിട്ട് സൈനികസ്വേച്ഛാധിപത്യം വാഴുന്നിടത്ത് ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും അര്‍ഥമില്ല. തെരുവുകള്‍ സൈനികബൂട്ടിലമര്‍ത്തിവെക്കുകയും മാധ്യമലേഖകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ എന്നു വേണ്ട ഭരണകൂടത്തിനെതിരെ വിരല്‍ചൂണ്ടുന്നവരെ മുഴുവന്‍ തടവിലിടുകയും മാരണനിയമം കൊണ്ട് മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുകയും ചെയ്ത സീസി ഭരണകാലത്തെ കോടതിയില്‍നിന്നു ഈ വിധി അപ്രതീക്ഷിതമെന്നു പറയാനാവില്ല. ‘ഈ വിധി ഞങ്ങളുടെ നെഞ്ചില്‍ തറച്ച വെടിയുണ്ടകളാണ്. എന്‍െറ മകന്‍ അഹ്മദ് ഖലീഫ അന്നല്ല, ഇന്നാണ് കൊല്ലപ്പെട്ടത്’ എന്നു പ്രക്ഷോഭനാളില്‍ കൊലചെയ്യപ്പെട്ട പത്തൊമ്പതുകാരന്‍െറ പിതാവ് നിലവിളിച്ചത് അര്‍ഥവത്താണ്. ജനതയുടെയും ജനാധിപത്യത്തിന്‍െറയും നെഞ്ചിലേക്ക് ഏകാധിപത്യത്തിന്‍െറ വെടിയുതിര്‍ത്ത് അബ്ദുല്‍ ഫത്താഹ് സീസിയുടെ ഈജിപ്ത് ‘ഡീപ് സ്റ്റേറ്റി’ലേക്ക് തിരിച്ചു നടക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നതിന്‍െറ തെളിവാണ് മുബാറകിന്‍െറയും പ്രഭൃതികളുടെയും കുറ്റമുക്തി. എന്നാല്‍, തഹ്രീര്‍ സ്ക്വയര്‍ പിന്നെയും പ്രതിഷേധ മുഖരിതമാവുമ്പോള്‍ ചരിത്രത്തിനുനേരെ കൊഞ്ഞനം കുത്തിയുള്ള ഈ തിരിഞ്ഞുനടത്തത്തിന്‍െറ ഭാവി കണ്ടുതന്നെ അറിയണം.

മനുഷ്യ ബഹിരാകാശയാത്ര; ആദ്യഘട്ട പരീക്ഷണവുമായി ഐ.എസ്.ആര്‍.ഒ

Posted: 30 Nov 2014 06:06 PM PST

Image: 
Subtitle: 
10 വര്‍ഷത്തിനകം മനുഷ്യനെ അയക്കും

ബംഗളൂരു: ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ക്ക് ഈ മാസം ആദ്യ പരീക്ഷണം. ഇന്ത്യ പുതുതായി വികസിപ്പിച്ച ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ ജി.എസ്.എല്‍.വി മാര്‍ക്ക്-3, മനുഷ്യപേടകം എന്നിവയുടെ പരീക്ഷണമാണ് ഈ മാസം നടക്കുക. ഡിസംബര്‍ 15 നും 20 ഇടയിലായിരിക്കും പരീക്ഷണമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാകും പരീക്ഷണ വിക്ഷേപണം. ഉയര്‍ന്ന ഭാരമുള്ള പേടകത്തെ വഹിക്കാനുള്ള റോക്കറ്റിന്‍െറ ശേഷി, റോക്കറ്റില്‍നിന്ന് പേടകം വേര്‍പെടലും ശേഷമുള്ള സങ്കീര്‍ണമായ പ്രക്രിയകകളും പരീക്ഷണ വിക്ഷേപണത്തില്‍ ഐ.എസ്.ആര്‍.ഒ നിരീക്ഷിക്കും. നാലു ടണ്‍വരെ ഭാരം വഹിക്കുന്നതും ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതുമാണ് ഇന്ത്യ പുതുതായി വികസിപ്പിച്ചെടുത്ത ജി.എസ്.എല്‍.വി മാര്‍ക്ക-3. 140 കോടി രൂപ ചെലവിട്ടാണ് റോക്കറ്റ് വികസിപ്പിച്ചത്. മനുഷ്യപേടകത്തിന്‍െറ നിര്‍മാണത്തിന് 15 കോടിയാണ് ഏകദേശ ചെലവ്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തില്‍ മനുഷ്യപേടകത്തിന്‍െറ മാതൃകയുടെ നിര്‍മാണപ്രക്രിയകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജി.എസ്.എല്‍.വി മാര്‍ക്ക്-3 റോക്കറ്റിനൊപ്പം വിക്ഷേപിക്കുന്ന പേടകം സമുദ്രനിരപ്പില്‍നിന്ന് 126 കിലോമീറ്റര്‍ ഉയരത്തില്‍ വേര്‍പെട്ട്  80 കിലോമീറ്ററിലേക്ക് വന്ന് ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കും. ശേഷം ബംഗാള്‍ ഉള്‍കടലില്‍ പതിക്കും.
ഇന്ത്യ ആദ്യമായാണ് 3,000 കിലോക്ക് മുകളിലുള്ള പേടകം വിക്ഷേപിക്കുന്നത്. 2007-ല്‍ പി.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശ പേടക വിക്ഷേപണം ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതിന് 555 കിലോ മാത്രം ഭാരവും മനുഷ്യനെ വഹിക്കാന്‍ ശേഷിയില്ലാത്തതുമായിരുന്നു. മൂന്ന് പാരച്യൂട്ടുകള്‍ പേടകത്തിലുണ്ടാകും. ഇതില്‍ 31 മീറ്റര്‍ വ്യാസമുള്ള ഒന്ന് രാജ്യത്ത് നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലുതാണ്. പേടകത്തിലെ ചെറിയ മുറിയുടെ വലിപ്പമുള്ള ഇടത്തില്‍ മൂന്ന് പേര്‍ക്ക് തങ്ങാനാകും.

ബംഗ്ളാദേശിലെ നിശ്ചലത

Posted: 30 Nov 2014 06:05 PM PST

Image: 

ഞാന്‍ ബംഗ്ളാദേശ് സന്ദര്‍ശിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഒന്നല്ളെങ്കില്‍ മറ്റൊരു പ്രതിസന്ധി ആ രാജ്യത്ത് നീറിപ്പുകയുന്നതായി കാണാറുണ്ട്. ഇത്തവണ നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട ജീര്‍ണതയാണ് മര്‍മപ്രധാന പ്രശ്നം.
കിഴക്കന്‍ പാകിസ്താന്‍െറ ചൂഷകഭരണത്തില്‍നിന്ന് ധീരമായ പോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യം കൈവരിച്ച രാജ്യമായിരുന്നിട്ടും ബംഗ്ളാദേശിലെ ജനങ്ങള്‍ ഇപ്പോള്‍ നിശ്ചല സമൂഹമായി പരിണമിച്ചത് ദൗര്‍ഭാഗ്യകരമാണ്. സൈനിക നിഴലിലാണ് ഭരണം. അതേസമയം, സര്‍വ അധികാരങ്ങളും തന്നിലേക്ക് കേന്ദ്രീകരിക്കുന്നതിനുള്ള സൂത്രങ്ങള്‍ മെനയുന്ന പ്രധാനമന്ത്രി ശൈഖ് ഹസീന നീതിപീഠങ്ങളെയും സ്വന്തം ചൊല്‍പ്പടിക്കു നിര്‍ത്തുന്നു. തന്നോട് കൂറുള്ളവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്ന രീതിയാണ് ഹസീന അനുവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യബോധമുള്ള പൗരന്മാര്‍ക്ക് അസ്വീകാര്യമായ ജനാധിപത്യവിരുദ്ധ സ്വജനപക്ഷപാതം മാത്രമാണിത്.
പാര്‍ലമെന്‍റ് പൂര്‍ണമായും ഹസീനയുടെ വരുതിയിലാണ്. കാവല്‍ മന്ത്രിസഭക്ക് കീഴില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തയാറാകാതിരുന്ന ഹസീന വിജയം മുന്‍കൂര്‍ ഉറപ്പുവരുത്തിയിരുന്നു. ബംഗ്ളാദേശ് നാഷനല്‍ പാര്‍ട്ടി ഉള്‍പ്പെടെ പ്രബല പ്രതിപക്ഷ പാര്‍ട്ടികള്‍  ബഹിഷ്കരിച്ചതിനാല്‍ തെരഞ്ഞെടുപ്പ് ‘വിജയം’ ജനങ്ങള്‍ ബൂത്തില്‍ എത്തും മുമ്പേ നിര്‍ണയിക്കപ്പെട്ടു. പ്രഹസനമായി മാറിയ ഇലക്ഷന്‍ റദ്ദാക്കി പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന മുറവിളി ഹസീന ചെവിക്കൊണ്ടില്ല. പ്രതിപക്ഷം ഇല്ലാത്ത സഭ എന്ന തന്‍െറ ലക്ഷ്യം  ഹസീന ആവേശപൂര്‍വം സാക്ഷാത്കരിക്കുകയായിരുന്നു.
ഇത്തരം സാഹചര്യത്തില്‍ സ്വതന്ത്ര നീതിന്യായ സംവിധാനത്തിന്‍െറ ആവശ്യകതയും പ്രസക്തിയും വളരെ ഏറെയാണ്. രണ്ട് ദശകമായി നിയമവ്യവഹാര വാര്‍ത്തകള്‍ ശേഖരിച്ച് വിശകലനം ചെയ്തുവരുന്ന പ്രമുഖ ബംഗ്ളാദേശി മാധ്യമ പ്രവര്‍ത്തകനുമായി ഞാന്‍ ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു. നീതിന്യായ സംവിധാനത്തിന്‍െറ സര്‍വ അറകളിലും അഴിമതിയുടെ കളങ്കം കലര്‍ന്നുകഴിഞ്ഞെന്നാണ് അദ്ദേഹം സംഭാഷണമധ്യേ എന്നോട് വിശദീകരിച്ചത്. ജഡ്ജിമാരെ വിലക്കെടുത്ത് വിധികള്‍ക്ക് വിലപറയുന്ന ഉന്നതര്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം അറിയിച്ചു. പിതാക്കന്മാരോ അംഗങ്ങളോ പ്രധാന ജഡ്ജിമാരായ ഓഫിസുകളില്‍ മക്കളും മരുമക്കളും ന്യായാധിപന്മാരും അഭിഭാഷകരുമായി ഒൗദ്യോഗിക സേവനം നടത്തുമ്പോള്‍ യഥാര്‍ഥ നീതിപുലരുമെന്ന് പ്രതീക്ഷിക്കാനാകുമോ? മോശമായ സ്ഥിതിവിശേഷം കൂടുതല്‍ മൂര്‍ച്ഛിപ്പിക്കാനാണ് ഇത്തരം നിയമനങ്ങള്‍ വഴിയൊരുക്കുക.
പ്രധാനമന്ത്രിയുമായി കൂടിയാലോചന നടത്തിയശേഷം പ്രസിഡന്‍റായിരിക്കണം ജഡ്ജിമാരെ നിയമിക്കേണ്ടതെന്നാണ് ബംഗ്ളാദേശ് ഭരണഘടനയുടെ അനുശാസനം. എന്നാല്‍, തീരുമാനങ്ങള്‍ കൈക്കൊണ്ടശേഷം ഹസീന പ്രസിഡന്‍റിനെ അറിയിക്കുന്ന രീതിയാണ് ഇപ്പോള്‍ അവലംബിക്കപ്പെടുന്നത്. ഈ  സാഹചര്യത്തില്‍  കേസില്ലാ വക്കീലന്മാര്‍ പോലും ജഡ്ജിമാരായി പ്രതിഷ്ഠിക്കപ്പെടുന്നു! വിധികളില്‍ പക്ഷപാതിത്വങ്ങളുടെ കലര്‍പ്പുചേരുന്നു. നിയമനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ സര്‍വരും മടിക്കുന്നു.  വിമര്‍ശകരെ ശത്രുവായി മുദ്രകുത്തപ്പെടുന്ന സ്ഥിതിവിശേഷമുള്ളതിനാല്‍ നീതിപീഠങ്ങളുടെ കാര്യത്തിലും സ്വേച്ഛാ പ്രമത്തതയാണ് ബംഗ്ളാദേശിലെ പുതിയ പ്രവണത.
പ്രതിപക്ഷ  ബി.എന്‍.പി നേതാവ് ഖാലിദ സിയയുടെ യോഗങ്ങളില്‍ വിപുലമായ ജനസാന്നിധ്യം കാണാം. എന്നാല്‍, എന്‍െറ മുന്‍കാല സന്ദര്‍ശനങ്ങളുമായി  താരതമ്യംചെയ്യുമ്പോള്‍ ജനങ്ങളുടെ ഊര്‍ജ്ജസ്വലത അസ്തമിച്ചുപോയതായി തോന്നുന്നു. ഹസീനയുടെ ഏകാധിപത്യത്തിന് ജനങ്ങള്‍ കീഴടങ്ങി എന്നുപറയാന്‍ വയ്യ. എന്നാല്‍, അവര്‍ ക്ഷീണിതരും ഹതാശരുമായിരിക്കുന്നു. കുടുംബവാഴ്ച ലക്ഷ്യമിടുന്ന ഹസീന സ്വന്തം പുത്രന് വന്‍ അധികാരാവകാശങ്ങള്‍ അനുവദിച്ചുകൊടുത്തിട്ടുണ്ട്.  ഒരുപക്ഷേ പിതാവ് മുജീബുര്‍റഹ്മാന്‍െറ പാത പിന്തുടരുകയാവാം അവര്‍.
ശമ്പളവര്‍ധന, അലവന്‍സ്, സുഖസൗകര്യങ്ങള്‍ എന്നിവയിലൂടെ സൈനികരെയും ഹസീന സ്വപക്ഷത്ത് നിര്‍ത്തുന്നു. സൈനിക മേല്‍ക്കോയ്മക്കെതിരെ കലാപത്തിനിറങ്ങാന്‍ ജനങ്ങള്‍ തയാറാകാത്തത് എന്തുകൊണ്ടെന്ന എന്‍െറ സംശയത്തിന് ഒരു പ്രമുഖ പത്രാധിപരില്‍നിന്ന് മറുപടി കിട്ടി.  സംഘര്‍ഷമോ കലാപമോ അരങ്ങേറിയശേഷം അതിന്‍െറ പരിണാമം എവ്വിധമാകുമെന്ന ആശങ്കയ നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ സംയമനം ദീക്ഷിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി. എരിചട്ടിയില്‍നിന്ന് വറചട്ടിയിലേക്ക് എന്ന ദുരന്താവസ്ഥ അവര്‍ ആഗ്രഹിക്കുന്നുണ്ടാകില്ല.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP