സ്വാഗതം
WELCOME

News Update..

Wednesday, December 3, 2014

കൃത്രിമ ബുദ്ധിയുള്ള യന്ത്രങ്ങള്‍ മനുഷ്യ വംശത്തിന് ഭീഷണി -സ്റ്റീഫന്‍ ഹോക്കിങ് Madhyamam News Feeds

കൃത്രിമ ബുദ്ധിയുള്ള യന്ത്രങ്ങള്‍ മനുഷ്യ വംശത്തിന് ഭീഷണി -സ്റ്റീഫന്‍ ഹോക്കിങ് Madhyamam News Feeds

Link to

കൃത്രിമ ബുദ്ധിയുള്ള യന്ത്രങ്ങള്‍ മനുഷ്യ വംശത്തിന് ഭീഷണി -സ്റ്റീഫന്‍ ഹോക്കിങ്

Posted: 03 Dec 2014 12:53 AM PST

Image: 

ലണ്ടന്‍: കൃത്രിമ ബുദ്ധിയുള്ള യന്ത്രങ്ങളുടെ വികസനം മനുഷ്യ വംശത്തിന് ഭീഷണിയാണെന്ന് പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. കൃത്രിമ ബുദ്ധിയുള്ള യന്ത്രങ്ങള്‍ സ്വയം പ്രവര്‍ത്തിക്കുന്ന കാലം വരുമെന്നും അത് മനുഷ്യ വംശത്തിന് ഭീഷണിയാകുമെന്നുമാണ് ഹോക്കിങ് നല്‍കുന്ന മുന്നറിയിപ്പ് .
ജൈവിക ബുദ്ധി പരിണാമത്തിന്‍െറ വേഗം വളരെ കുറവാണ്. അതിനേക്കാള്‍ വേഗത്തിലാണ് കൃത്രിമ ബുദ്ധി വികസിക്കുന്നത്. പൂര്‍ണ തോതില്‍ കൃത്രിമ ബുദ്ധി വികസിക്കുന്നത് മനുഷ്യ വംശത്തിന്‍െറ  ബുദ്ധിയെ മറികടക്കുമെന്നു സ്റ്റീഫന്‍ ഹോക്കിങ് പറയുന്നു.

നാഡീ വ്യവസ്ഥയെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ അസുഖത്തെ തുടര്‍ന്ന് പൂര്‍ണ പക്ഷാഘാതം ബാധിച്ച സ്റ്റീഫന്‍ ഹോക്കിങ് കമ്പ്യൂട്ടറിന്‍െറ സഹായത്തോടെയാണ് സംസാരിക്കുന്നത്. എന്നാല്‍, ഈ സംവിധാനം ഉപയോഗിച്ച് തനിക്ക് പൂര്‍ണമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നില്ളെന്നും അതിനാല്‍ കൂടുതല്‍ വേഗത്തില്‍ ടൈപ് ചെയ്യാനും ഇ മെയില്‍ അയക്കാനും പുതിയ സാങ്കേതി ക വിദ്യ ഇന്‍്റല്‍ വികസിപ്പിച്ചതായും സ്റ്റീഫന്‍ ഹോക്കിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മരുന്നിന് എന്‍െറ രോഗം മാറ്റാന്‍ കഴിയില്ല. അതിനാല്‍ ഞാന്‍ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നു. 25 വര്‍ഷമായി ഇന്‍്റല്‍ കമ്പനിയുമായി സഹകരിച്ചാണ് സ്റ്റീഫന്‍ ഹോകിങ് പ്രവര്‍ത്തിക്കുന്നത്. 20 വര്‍ഷത്തിനു ശേഷമാണ് അദ്ദേഹത്തിന്‍െറ ആശയ വിനിമയ സംവിധാനത്തില്‍ മാറ്റം വരുത്തുന്നത്.

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: സിബി മാത്യൂസ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി

Posted: 03 Dec 2014 12:47 AM PST

Image: 

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ വിവരാവകാശ കമ്മിഷണര്‍ സിബി മാത്യൂസ്  ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ്  അപ്പീല്‍. എട്ടംഗ അന്വേഷണസംഘത്തില്‍ അഞ്ചു പേര്‍ക്കെതിരെ മാത്രമാണ് സി.ബി.ഐ നടപടിക്ക് ശിപാര്‍ശ ചെയ്തതെന്ന് അപ്പീലില്‍ പറയുന്നു. നമ്പി നാരായണനെ അറസ്റ്റുചെയ്തത് താന്‍ അല്ളെന്നും നടപടിക്കുള്ള സി.ബി.ഐ ശിപാര്‍ശ നിയമപരമല്ളെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.

കേസിന്‍െറ തുടക്കത്തില്‍ അന്വേഷണം നടത്തിയ പ്രത്യേക സംഘത്തിന്‍െറ തലവനായിരുന്നു സിബി മാത്യൂസ്. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ളെ ന്ന് കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

പൊലീസിന്‍െറ ഭാഗത്തുണ്ടായ വീഴ്ചയില്‍ നടപടി വേണമെന്ന സി.ബി.ഐ റിപ്പോര്‍ട്ട് അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനാണ് ഹൈകോടതിയെ സമീപ്പിച്ചത്. ഇതേതുടര്‍ന്ന് അന്വേഷണ സംഘാംഗങ്ങളായിരുന്ന സിബി മാത്യൂസ്, കെ.കെ ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടെന്ന 2011 ജൂണ്‍ 29ലെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഹൈകോടതി റദ്ദാക്കി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമോയെന്ന് സര്‍ക്കാര്‍ മൂന്നു മാസത്തിനകം തീരുമാനിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

ചാരക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കളായ കെ. മുരളീധരനും പത്മജയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചാരക്കേസില്‍ മുഖ്യമന്ത്രി കെ. കരുണാകരനെതിരെ ഉയര്‍ന്ന ആരോപണം അദ്ദേഹത്തിന്‍െറ രാജിയിലാണ് കലാശിച്ചത്.

 

ഉദ്ഘാടനം കഴിഞ്ഞിട്ടും മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങിയില്ല

Posted: 03 Dec 2014 12:41 AM PST

ഇരവിപുരം: ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും പോളയത്തോട്ടിലെ മോഡേണ്‍ ഫിഷ് മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങിയില്ല. പബ്ളിക് മാര്‍ക്കറ്റ് വളപ്പില്‍ കൊല്ലം കോര്‍പറേഷനാണ് ആധുനിക സൗകര്യങ്ങളോടെ മാര്‍ക്കറ്റ് നിര്‍മിച്ചത്.
2013 ഫെബ്രുവരി 15ന് മന്ത്രി മഞ്ഞളാംകുഴി അലിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മത്സ്യവില്‍പനക്കാര്‍ക്ക് ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വില്‍പനക്കാരെ കണ്ടത്തെി നല്‍കാന്‍ കോര്‍പറേഷന്‍ മുന്‍കൈയെടുക്കാത്തതിനെ തുടര്‍ന്ന് കെട്ടിടം അടച്ചിട്ടിരിക്കുകയാണ്. രാത്രി മത്സ്യകച്ചവടം നടത്താന്‍ ഉതകുന്നരീതിയിലാണ് മാര്‍ക്കറ്റ് നിര്‍മിച്ചത്. നിലവില്‍ പഴയ മാര്‍ക്കറ്റിലാണ് മത്സ്യക്കച്ചവടം.

കുപ്രസിദ്ധ കുറ്റവാളി ജംബുലിംഗം സുരേഷ് പിടിയില്‍

Posted: 03 Dec 2014 12:39 AM PST

നെയ്യാറ്റിന്‍കര: നിരവധി ആക്രമണക്കേസിലും പിടിച്ചുപറിക്കേസിലും പ്രതിയായ കൊടുംകുറ്റവാളി ജംബുലിംഗം സുരേഷ് എന്ന പുന്നക്കാട് കുളത്തിന്‍കര പുത്തന്‍വീട്ടില്‍ സുരേഷ്(40)പിടിയില്‍. നെയ്യാറ്റിന്‍കര സി.ഐ അനില്‍കുമാറിനെ വെട്ടിയ കേസിലെ മുഖ്യപ്രതിയാണിയാള്‍.
തിങ്കളാഴ്ച രാത്രി പുന്നക്കാട് കട നടത്തുന്ന ബിജുവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ബിജുവിനെ വാള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും തടഞ്ഞതിനത്തെുടര്‍ന്ന് ആക്രമിക്കുകയും ചെയ്ത ഇയാള്‍ മൂന്നുപവന്‍ മാലയും മൊബൈലും പണവും പിടിച്ചുപറിച്ച് കടക്കുകയായിരുന്നു. ഓടിയത്തെിയ നാട്ടുകാരെ വാള്‍ കാട്ടി ഭീഷണിപ്പെടുത്തി കടക്കാന്‍ ശ്രമിക്കവെ തടഞ്ഞ ബിജുവിന്‍െറ ബന്ധു പുന്നക്കാട് സ്വദേശി രാജശേഖരന് (50) വെട്ടേറ്റു. പിടിവലിക്കിടെ ജംബുലിംഗത്തിനും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ജംബുലിംഗം ഓടിമറഞ്ഞു. പൊലീസ് തമിഴ്നാട്ടിലും ജില്ലയിലെ ആശുപത്രികളിലും അന്വേഷണം വ്യാപിപ്പിച്ചു. വീടുകളുടെ മേല്‍ക്കൂരയിലും മരത്തിലും കാടിനുള്ളിലും കഴിയുന്ന ശീലമുള്ള ജംബുലിംഗത്തെ പിടികൂടാന്‍ പ്രദേശത്തെ കുറ്റിക്കാട്ടിലും മറ്റും പൊലീസ് അരിച്ചുപെറുക്കി. പുന്നക്കാട്ട് ആള്‍ താമസമില്ലാത്ത വീടിന്‍െറ ചിമ്മിനിയില്‍ രക്തത്തില്‍ കുളിച്ചുകിടന്ന ജംബുലിംഗത്തെ ചെവ്വാഴ്ച വൈകീട്ട് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ജയകുമാറിന്‍െറ നേതൃത്വത്തില്‍ സി.ഐ സി.ജോണ്‍, എസ്.ഐ പി. ശ്രീകുമാരന്‍ നായര്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജംബുലിംഗത്തെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല്‍പതിലേറെ കേസുകളിലെ പ്രതിയാണ് ജംബുലിംഗം. നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ 20 കേസും ബാലരാമപുരം സ്റ്റേഷനില്‍ 14 കേസുമുണ്ട്. അന്യസംസ്ഥാനത്തും ജില്ലയിലെ വിവിധ പ്രദേശങ്ങളിലും നിരവധി കേസുകളുള്ളതായി പൊലീസ് പറഞ്ഞു.

മന്ത്രിസഭയില്‍ ‘ശുദ്ധി കലശം’: രണ്ട് മന്ത്രിമാരെ നെതന്യാഹു പുറത്താക്കി

Posted: 03 Dec 2014 12:29 AM PST

Image: 

തെല്‍ അവീവ്: തന്‍റെ മന്ത്രിസഭയില്‍ എതിര്‍ ശബ്ദമുയര്‍ത്തിയ രണ്ടു മുതിര്‍ന്ന മന്ത്രിമാരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുറത്താക്കി. രാജ്യത്ത് നേരത്തെ തെരഞ്ഞെടുപ്പ് നടത്തി പ്രതിഛായ മെച്ചപ്പെടുത്തി തിരിച്ചുവരാനുള്ള ശ്രമത്തിലാണ് നെതന്യാഹുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ധനമന്ത്രി യെര്‍ ലാപിഡ്,നീതിന്യായ മന്ത്രി സിപ്പി ലിവ്നി എന്നിവരെയാണ് പുറത്താക്കിയത്.

തന്‍റെ സര്‍ക്കാറിലെ വിമത ശബ്ദത്തെ ഒരിക്കലും പൊറുപ്പിക്കാനാവില്ളെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു.  2013ല്‍ അധികാരത്തിലേറിയ സര്‍ക്കാറിനകത്ത്  ഭിന്ന സ്വരങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍, ഏതാനും ആഴ്ചകളായി സുപ്രധാന വിഷയങ്ങളെ ചൊല്ലി ഭിന്നത രൂക്ഷമായി. ലാപിഡും ലിവ്നിയും പ്രധാനമന്ത്രിക്കുനേരെ പ്രത്യക്ഷത്തില്‍ രൂക്ഷ വിമര്‍ശം എയ്തിരുന്നു.

പുറത്താക്കല്‍ നടപടി ഭീരുത്വപരമാണെന്നും നെതന്യാഹുവിന് നിയന്ത്രണം നഷ്ടമായിരിക്കുകയാണെന്നും ലാപിഡ് പ്രതികരിച്ചു. ദേശീയ താല്‍പര്യം പരിഗണിക്കാതെ രാജ്യത്തെ അനാവശ്യമായ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുകയാണെന്നും ലാപിഡ് കുറ്റപ്പെടുത്തി.

അനധികൃത മദ്യവില്‍പനക്കെതിരെ നടപടി കര്‍ശനമാക്കും

Posted: 03 Dec 2014 12:06 AM PST

കണ്ണൂര്‍: മദ്യലഭ്യത കുറയുന്നതോടെ അനധികൃത മദ്യവില്‍പന വര്‍ധിക്കാനുള്ള സാഹചര്യമുള്ളതിനാല്‍ എക്സൈസ് വകുപ്പിന്‍െറ പരിശോധനയും നടപടിയും ശക്തമാക്കാന്‍ ജില്ലാതല ജനകീയ സമിതി തീരുമാനം.
കഴിഞ്ഞ രണ്ടുമാസത്തിനിടെ ജില്ലയില്‍ 179 അബ്കാരി കേസുകളെടുക്കുകയും 192 പേരെ പ്രതിചേര്‍ക്കുകയും ചെയ്തതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അബ്ദുല്‍ കലാം യോഗത്തെ അറിയിച്ചു.
20 എന്‍.ഡി.പി.എസ് കേസുകള്‍ എടുത്തു. 559.31 ലിറ്റര്‍ വിദേശ മദ്യവും 95.76 ലിറ്റര്‍ മാഹി മദ്യവും പിടികൂടി. 12.93 ലിറ്റര്‍ കര്‍ണാടക മദ്യം, 36.85 ലിറ്റര്‍ ബിയര്‍, 47 ലിറ്റര്‍ ചാരായം എന്നിവയും പിടികൂടി. ഈ കാലയളവില്‍ 5.574 കി.ഗ്രാം കഞ്ചാവും 45.6 ലിറ്റര്‍ അരിഷ്ടവും പിടിച്ചിട്ടുണ്ട്. 1690 ലിറ്റര്‍ വാഷ് നശിപ്പിച്ചു. കള്ളുഷാപ്പുകള്‍ 1038 തവണയും ബാര്‍ ഹോട്ടലുകള്‍ 26 തവണയും പരിശോധിച്ചു.
മദ്യത്തിനെതിരായ ബോധവത്കരണ പ്രവര്‍ത്തനവും ശക്തമായി നടത്തുന്നുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു. നിയമസഭാ മണ്ഡലം തലത്തില്‍ നാലും പഞ്ചായത്ത് തലത്തില്‍ 81ഉം ജനകീയ കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്തു. ജില്ലയിലെ സ്കൂളുകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കുന്ന പ്രവര്‍ത്തനവും ആരംഭിച്ചു. ഈ മാസത്തോടെ 100 സ്കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ പി.കെ. സുധീര്‍ ബാബു അധ്യക്ഷത വഹിച്ചു.
വിവിധ സംഘടനാ പ്രതിനിധികളായ എം. മുകുന്ദന്‍ മാസ്റ്റര്‍, കെ.കെ. രാജന്‍, കല്ളേന്‍ ദാമോദരന്‍, സി.എച്ച്. രാഘവന്‍, ടി. ചന്ദ്രന്‍, ജോസ് പൈനാടത്ത്, അസി. എക്സൈസ് കമീഷണര്‍ വി.കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഓഡിറ്റിങ് റിപ്പോര്‍ട്ട്: മൂവാറ്റുപുഴ നഗരസഭക്കെതിരെ ഗുരുതര ആരോപണം

Posted: 02 Dec 2014 11:23 PM PST

മൂവാറ്റുപുഴ: ലോക്കല്‍ ഫണ്ട് ഓഡിറ്റിങ്ങിന് പിന്നാലെ പെര്‍ഫോമന്‍സ് ഓഡിറ്റിങ് റിപ്പോര്‍ട്ടിലും മൂവാറ്റുപുഴ നഗരസഭക്കെതിരെ ഗുരുതര ആരോപണം. 2010-'11, 2011-'12 വര്‍ഷങ്ങളിലെ ഓഡിറ്റിങ് റിപ്പോര്‍ട്ടിലാണ് മൂവാറ്റുപുഴ നഗരസഭക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. നഗരസഭയുടെ കീഴിലെ ലതാ പാര്‍ക്കില്‍നിന്നുള്ള വരുമാനം മുനിസിപ്പല്‍ ഫണ്ടില്‍ അടക്കാതെ ചെയര്‍മാന്‍െറ പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിച്ച് ചെലവഴിക്കുകയാണെന്ന് ഓഡിറ്റിങ്ങില്‍ കണ്ടത്തെി.
2010-'11ല്‍ 4,51,987 രൂപയും 2011-'12ല്‍ 58,216 രൂപയും വരുമാനം ലഭിച്ചിരുന്നു. ഈ തുക നഗരസഭാ ചെയര്‍മാന്‍െറ പേരില്‍ അര്‍ബന്‍ ബാങ്കിലുള്ള അക്കൗണ്ടില്‍ നിക്ഷേപിച്ചാണ് ചെലവഴിക്കുന്നതെന്ന് കണ്ടത്തെിയിരിക്കുന്നത്. നഗരസഭയുടെ തനത് വരുമാനം നഗരസഭാ ഫണ്ടില്‍ ഉള്‍പ്പെടുത്താതെ പുറമെ സൂക്ഷിച്ച് ചെലവഴിക്കുന്നത് 1994ലെ മുനിസിപ്പല്‍ നിയമത്തിന്‍െറ 283ാം വകുപ്പിന്‍െറ ലംഘനമാണെന്നും ഓഡിറ്റിങ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇക്കാര്യം ചട്ടവിരുദ്ധമാണെന്ന് അക്കൗണ്ട് ജനറല്‍ ഓഡിറ്റിങ്ങില്‍ ചൂണ്ടിക്കാണിച്ചതിന്‍െറ അടിസ്ഥാനത്തില്‍ നഗരസഭാ ചെയര്‍മാന്‍െറ പേരിലുള്ള അക്കൗണ്ട് അവസാനിപ്പിക്കാനും തുക നഗരസഭാ ഫണ്ടില്‍ അടക്കാനും വേണ്ടി 29.10.2011ലെ കൗണ്‍സില്‍ യോഗത്തിലേക്ക് അജണ്ട തയാറാക്കിയിരുന്നെങ്കിലും കൗണ്‍സില്‍ യോഗങ്ങളില്‍ അജണ്ട വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ളെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും സൂചനയുണ്ട്. അതുകൊണ്ടുതന്നെ മുനിസിപ്പല്‍ ഫണ്ടില്‍ വരവ് വെക്കേണ്ട വരുമാനം അക്കൗണ്ട് മെച്ചപ്പെടാതെ പോവുകയാണ്. മുനിസിപ്പല്‍ ഫണ്ടില്‍ ലതാപാര്‍ക്കില്‍ നിന്നുള്ള വരുമാനം വരാതിരിക്കുമ്പോള്‍തന്നെ പാര്‍ക്കിന്‍െറ നവീകരണത്തിന് മുനിസിപ്പല്‍ ഫണ്ടില്‍നിന്ന് ചെലവഴിച്ചതായും കണ്ടത്തെി. മുനിസിപ്പല്‍ അക്കൗണ്ട് ചട്ടങ്ങളിലെ ലംഘനമാണ് മുനിസിപ്പല്‍ ഫണ്ടില്‍ തുക നിക്ഷേപിക്കാതെ ചെയര്‍മാന്‍െറ പേരിലെ അക്കൗണ്ടില്‍ ലതാപാര്‍ക്കില്‍നിന്നുള്ള വരുമാനം നിഷേധിച്ചതിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
ചട്ടലംഘനം നടത്തിയ ചെയര്‍മാന്‍, സെക്രട്ടറി, ചീഫ് അക്കൗണ്ടന്‍റ് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഭരണക്കാരും ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലെ അവിശുദ്ധ ബന്ധമാണ് ടാര്‍ നല്‍കുന്നതിലൂടെ കണ്ടത്തെിയിരിക്കുന്നത്. ഇതിനെതിരെ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പി.എസ്. സലീം, കൗണ്‍സിലര്‍മാരായ സി.എം. ഷുക്കൂര്‍, ഷൈലജാ പ്രഭാകരന്‍, നസീര്‍ അന്ത്രുകൊച്ച്, ഹിപ്സണ്‍ എബ്രഹാം എന്നിവര്‍ ആവശ്യപ്പെട്ടു.

സിനിമകളില്‍ ഐറ്റം ഡാന്‍സ് കളിക്കുന്നവര്‍ വേശ്യകള്‍ ^ഹിന്ദു മഹാസഭ നേതാവ്

Posted: 02 Dec 2014 11:17 PM PST

Image: 

ന്യൂഡല്‍ഹി: സിനിമകളില്‍ ഐറ്റം ഡാന്‍സ് കളിക്കുന്ന നടിമാരെ വേശ്യകളായി കാണണമെന്ന് ഹിന്ദുമഹാസഭ ഉത്തര്‍പ്രദേശ് യൂണിറ്റ് ജനറല്‍ സെക്രട്ടറി നവീന്‍ ത്യാഗി. സിനിമകളില്‍ വിവസ്ത്രരാകുകയും ഐറ്റം നമ്പറുകള്‍ കാണിക്കുകയും ചെയ്യുന്ന നടിമാരെ വേശ്യകളായി കാണണം.  ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെട്ട് പണം സമ്പാദിക്കുന്നവര്‍ അഭിസാരികകള്‍ക്ക് തുല്യരാണ്. സമൂഹത്തിലാകെ മാലിന്യം പ്രചരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ആവശ്യമെങ്കില്‍ ഈ വിഷയം സുപ്രീംകോടതിയുടെ മുന്നിലത്തെിക്കുമെന്നും ഹിന്ദുമഹാസഭ നേതാവ് പറഞ്ഞു. പ്രസ്താവനക്കെതിരെ ദേശീയ വനിത കമ്മീഷനും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തത്തെിയിട്ടുണ്ട്.

എന്നാല്‍ ഇത് തെറ്റായ പ്രസ്താവനയാണെന്നും ത്യാഗിയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി സ്വാമി ചക്രപാണി പറഞ്ഞു.

ത്യാഗിയുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്നും സമൂഹത്തെ ഭരിക്കാനുള്ള ത്വരയുടെ ഭാഗമായി പതിനഞ്ചാം നൂറ്റാണ്ടില്‍ നില നിന്നിരുന്ന ഏകാധിപത്യ സ്വഭാവത്തിന്‍െറ അംശങ്ങളുമായി ഒരു സംഘടന രംഗത്തുവരുന്നത് അപലപനീയമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല അഭിപ്രായപ്പെട്ടു.

ഫില്‍ ഹ്യൂസിന് ലോകത്തിന്‍െറ അന്ത്യാഞ്ജലി

Posted: 02 Dec 2014 11:10 PM PST

Image: 

മാക്സ് വില്ല (ആസ്ട്രേലിയ): മത്സരത്തിനിടെ പന്ത് തലയില്‍ കൊണ്ട് മരിച്ച ആസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ജന്മനാടായ മാക്സ് വില്ല ഗ്രാമത്തിലെ ഹൈസ്കൂള്‍ ഹാളിലാണ് അന്ത്യോപചാര ചടങ്ങുകള്‍ നടന്നത്. ലോകത്തിന്‍െ വിവധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ഹ്യൂസിന്‍െറ അന്ത്യയാത്രക്ക് എത്തിച്ചേര്‍ന്നത്. സഹതാരത്തിന്‍െറ ശവമഞ്ചം പേറി ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കും ഒപ്പമുണ്ടായിരുന്നു.
ആസ്ട്രേലിയന്‍ രാഷ്ട്രീയ, ക്രിക്കറ്റ് മേഖകളിലെ  പ്രമുഖര്‍ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ടീം ഡയറക്ടര്‍ രവി ശാസ്ത്രിയും ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹ്യൂസ് തലയില്‍ പന്തുകൊണ്ടുണ്ടായ പരിക്കിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. ആസ്ട്രേലിയന്‍ പ്രാദേശിക ക്രിക്കറ്റായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ന്യൂ സൗത്ത് വെല്‍സ് ബൗളര്‍ സീന്‍ അബട്ട് എറിഞ്ഞ പന്ത് ഹ്യൂസിന്‍റെ തലയില്‍ കൊള്ളുകയായിരുന്നു.
സംസ്കാര ചടങ്ങുള്‍ ടി.വി ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തു. മാക്സ് വില്ലയിലേക്ക് ആളുകള്‍ക്ക് എത്തിച്ചരേുന്നതിനായി രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍സുകളായ ഖ്വാന്‍റസ്, വിര്‍ജിന്‍ ആസ്ട്രേലിയ എന്നിവ പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു.

സെവന്‍സ് ആരവമുയരുന്നു; കിക്കോഫ് നാളെ മമ്പാട്ട്

Posted: 02 Dec 2014 11:03 PM PST

മലപ്പുറം: കേരള സെവന്‍സ് ഫുട്ബാള്‍ അസോസിയേഷന് കീഴിലെ ജില്ലയിലെ ഈ വര്‍ഷത്തെ ആദ്യ അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്‍റിന് വ്യാഴാഴ്ച ഫുട്ബാള്‍ ഗ്രാമമായ മമ്പാട്ട് കിക്കോഫ്. മമ്പാട് ഫ്രണ്ട്സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന എട്ടാമത് അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്‍റാണ് ക്ളബിന്‍െറ ഉടമസ്ഥതയിലെ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുക. 8000 പേര്‍ക്ക് ഇരിക്കാവുന്ന താല്‍ക്കാലിക സ്റ്റേഡിയത്തിന്‍െറ ഗാലറിയടക്കം ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിദേശ താരങ്ങള്‍ അടക്കം അണിനിരക്കുന്ന 22 ടീമുകള്‍ മാറ്റുരക്കും.
മുന്‍ അന്താരാഷ്ട്ര താരം കുരികേശ് മാത്യു ടൂര്‍ണമന്‍റ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഫ്രണ്ട്സ് മമ്പാട് ഹണ്ടേഴ്സ് കൂത്തുപറമ്പിനെ നേരിടും. മത്സരം വൈകീട്ട് ഏഴിന് തുടങ്ങും.
ടൂര്‍ണമെന്‍റില്‍നിന്നുള്ള വരുമാനം മമ്പാട് പഞ്ചായത്ത് നിര്‍ധന രോഗികളെ സഹായിക്കാന്‍ നടപ്പാക്കുന്ന പരിരക്ഷാ ചികിത്സാ സഹായ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും ഫുട്ബാളിന്‍െറ വളര്‍ച്ച ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കും. ഉദ്ഘാടന പരിപാടിക്ക് കൊഴുപ്പേകാന്‍ ഘോഷയാത്ര, നൃത്തശില്‍പം, വെടിക്കെട്ട് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ കേരള സെവന്‍സ് ഫുട്ബാള്‍ അസോ. സംസ്ഥാന സെക്രട്ടറി സൂപ്പര്‍ അഷ്റഫ്, ടൂര്‍ണമന്‍റ് കമ്മിറ്റി കണ്‍വീനര്‍ കെ. സലാഹുദ്ദീന്‍, ഗഫൂര്‍ എന്ന മാനു, എ.ടി. അക്ബര്‍, ടി. സഫറുല്ല എന്നിവര്‍ പങ്കെടുത്തു.

നിരഞ്ജന ജ്യോതിയുടെ രാജി ആവശ്യപ്പെട്ട് ഇരു സഭകളിലും ബഹളം

Posted: 02 Dec 2014 10:58 PM PST

Image: 

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന ജ്യോതിയുടെ പ്രസ്താവനയെ ചൊല്ലി പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും ബഹളം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ പത്ത് മിനിട്ട് നേരത്തേക്ക് പിരിഞ്ഞു.  സ്പീക്കറുടെ പോഡിയത്തിലേക്ക് നീങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ വനിതാമന്ത്രിയുടെ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നല്‍കണമെന്ന ആവശ്യമുന്നയിച്ചു.

റബര്‍ വിലത്തകര്‍ച്ച : എട്ടിന് മലയോര ഹര്‍ത്താല്‍

Posted: 02 Dec 2014 10:32 PM PST

തിരുവമ്പാടി: റബര്‍ വിലത്തകര്‍ച്ചയില്‍ പ്രതിഷേധിച്ച് എട്ടിന് മലയോര ഹര്‍ത്താല്‍ നടത്താന്‍ തിരുവമ്പാടിയില്‍ ചേര്‍ന്ന ഇടത് കര്‍ഷക സംഘടനകളുടെ സംയുക്ത സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
റബറിന് 200 രൂപ തറവില നിശ്ചയിച്ച് സംഭരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മലയോര മേഖലയില്‍ ദുരിതമനുഭവിക്കുന്ന റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എം.എല്‍.എമാരും എം.പിമാരും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളില്‍ സമ്മര്‍ദം ചെലുത്തണമെന്നും സമരപ്രഖ്യാപനം ആവശ്യമുന്നയിച്ചു.
കണ്‍വെന്‍ഷന്‍ മുന്‍ എം.എല്‍.എ സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അബ്രഹാം കുഴുമ്പില്‍, ഇ.വി. ദാമോദരന്‍, ജോര്‍ജ് എം. തോമസ്, സി.എന്‍. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

മദ്യനയത്തില്‍ പ്രായോഗിക മാറ്റമുണ്ടാകും ^ മുഖ്യമന്ത്രി

Posted: 02 Dec 2014 10:28 PM PST

Image: 

തിരുവനന്തപുരം: മദ്യനയത്തില്‍ പ്രായോഗിക മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൊഴിലാളികളുടെ ആശങ്കകള്‍ പരിഗണിച്ച് മാറ്റങ്ങള്‍ ഉണ്ടാകുമെന്നും എന്നാല്‍ അടിസ്ഥാനപരമായ കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

പത്തുവര്‍ഷത്തിനകം സംസ്ഥാനത്തെ സമ്പൂര്‍ണ മദ്യവിമുക്തമാക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ല.എന്നാല്‍, മദ്യനയത്തെ അനുകൂലിക്കുന്ന പ്രസ്താവനകളും വിമര്‍ശങ്ങളും സര്‍ക്കാര്‍ പരിഗണിക്കും. ബാര്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ ഗൗരവമായി കാണും. നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള കേസുകളിലെ വിധി വന്നശേഷമാവും അന്തിമ തീരുമാനം ^മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. 22 ബാറുകളുടെ ലൈസന്‍സ് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ബാറുടമകളുമായി സര്‍ക്കാര്‍ ഒത്തു കളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍, മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ പ്രതികരിച്ചു. മദ്യനയത്തില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചലനമറ്റ ശരീരങ്ങള്‍ക്കുവേണ്ടി കരുണവറ്റാത്ത മനസ്സുകളുണ്ടോ?

Posted: 02 Dec 2014 10:19 PM PST

Image: 
Subtitle: 
ഇന്ന് ലോക ഭിന്നശേഷി ദിനം

ഭൂമിയില്‍ ഏറ്റവുംകൂടുതല്‍ പ്രയാസമനുഭവിക്കുന്നത് ആരാണെന്ന ചോദ്യത്തിന് രണ്ടുത്തരമുണ്ടാകാന്‍ സാധ്യതയില്ല. നട്ടെല്ലിനു ക്ഷതംപറ്റി ചലനമറ്റു കിടക്കുന്നവരാണ്. ഒരു കാലത്ത് ഭൂമിയിലൂടെ ഓടിച്ചാടി നടന്നിരുന്നവര്‍. സ്വന്തം ആവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നവരും, മറ്റുള്ളവരുടെ ആവശ്യ പൂര്‍ത്തീകരണത്തിനു ശ്രമിച്ചിരുന്നവരും നട്ടെല്ലു തകര്‍ന്നതോടെ ജീവിതം വഴിമുട്ടുന്നു. ലോകം കിടക്കുന്ന കട്ടിലിലൊതുങ്ങുന്നു. അവരില്‍ കൈകാലുകള്‍ പൂര്‍ണമായി തളര്‍ന്നവര്‍, പ്രാഥമികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പരസഹായം അനിവാര്യമായി വരുന്നവര്‍, തിന്നാനും കുടിക്കാനും മലമൂത്രവിസര്‍ജനം വൃത്തിയാക്കാനും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നവര്‍. എന്തിനേറെ, മൂക്കിന്മേല്‍ വന്നിരിക്കുന്ന ഈച്ചയെമാറ്റാന്‍പോലും കഴിയാതെ പ്രയാസപ്പെടുന്നവര്‍, സദാപരിചരണം ആവശ്യമുള്ളവര്‍. ഇവ്വിധം പൂര്‍ണമായും കിടപ്പിലായവര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും ജീവിക്കാനാവശ്യമായ സാഹചര്യം സര്‍ക്കാര്‍ നിര്‍ബന്ധമായും അനുവദിക്കേണ്ടിയിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗവൈകല്യമുള്ളവര്‍ക്കായുള്ള ഫണ്ടില്‍ ഇതിനാവശ്യമായ സംഖ്യ നീക്കിവെക്കാവുന്നതാണ്.
നട്ടെല്ലിനു ക്ഷതം പറ്റിയവരെല്ലാം കാലിനു ചലനശേഷി നഷ്ടപ്പെട്ടവരായിരിക്കുമെങ്കിലും ചിലര്‍ക്ക് കൈകള്‍ ഉപയോഗിക്കാന്‍ സാധിക്കും. അത്തരക്കാര്‍ക്ക് അഭിരുചിയുള്ള കൈത്തൊഴില്‍ പരിശീലനം നല്‍കാന്‍ സംവിധാനമുണ്ടാകണം. ഇന്നത്തെ സാഹചര്യത്തില്‍ കമ്പ്യൂട്ടര്‍ പോലുള്ളവ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കാവുന്നതാണ്. അതോടൊപ്പം, തൊഴിലുപകരണങ്ങളും അവ ഉപയോഗിക്കാനാവശ്യമായ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കണം.
നട്ടെല്ലുതകര്‍ന്ന് കിടപ്പിലായവര്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ വീല്‍ചെയറുകള്‍ നല്‍കാന്‍ സംവിധാനമുണ്ടാകണം. ഇതുപയോഗിക്കാന്‍ കഴിയുന്നവര്‍ക്ക് സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സൗകര്യത്തോടുകൂടിയ വീല്‍ചെയറുകള്‍ തയാറാക്കുന്നത് ഏറെ പ്രയോജനപ്രദമായിരിക്കും. വാഹനാപകടങ്ങള്‍ വളരെയേറെ വര്‍ധിക്കുകയും നട്ടെല്ലിനു ക്ഷതം പറ്റുന്നവരുടെ എണ്ണം അവിശ്വസനീയമാംവിധം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ കാഴ്ചപ്പാടോടെയായിരിക്കണം പൊതുസ്ഥാപനങ്ങള്‍ നാം നിര്‍മിക്കേണ്ടത്.
പാവപ്പെട്ടവര്‍ക്കായി പലയിനം ഭവനനിര്‍മാണപദ്ധതികള്‍ ഇന്നുണ്ട്. നട്ടെല്ലിനു ക്ഷതം ബാധിച്ചവര്‍ പതിറ്റാണ്ടുകളോളം കഠിനപ്രയാസം സഹിച്ച് ജീവിക്കേണ്ടിവരുന്നവരാണ്. അതിനാല്‍ ഇവ്വിധം പ്രയാസപ്പെടുന്നവരില്‍ സ്വന്തമായി വീടില്ലാത്ത ആരുമില്ളെന്ന് ഉറപ്പുവരുത്താന്‍ ഭരണകൂടം ബാധ്യസ്ഥമാണ്.അത്തരക്കാര്‍ക്കായി വീടു നിര്‍മിക്കുമ്പോള്‍ അവരുടെ പ്രാഥമികാവശ്യങ്ങള്‍ പരമാവധി പ്രയാസരഹിതമായി നിര്‍വഹിക്കാന്‍ സാധിക്കുന്ന സംവിധാനത്തോടുകൂടിയാവണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റു സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സൗജന്യമായി വീടനുവദിക്കുമ്പോള്‍ പ്രഥമപരിഗണന നല്‍കേണ്ടത് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന ഇക്കൂട്ടര്‍ക്കാണ്.
സൗജന്യറേഷന്‍ അനുവദിച്ചും വീട്ടുനികുതിയും വൈദ്യുതിചാര്‍ജും ഒഴിവാക്കിയും പരമാവധി സഹായം സര്‍ക്കാര്‍ ഇവ്വിധം കഷ്ടപ്പെടുന്നവര്‍ക്ക് ചെയ്തു കൊടുക്കണം. ഏതെങ്കിലും തൊഴില്‍ ചെയ്യാന്‍ സാധിക്കുന്നവര്‍ക്കെല്ലാം അതിനാവശ്യമായ സകലവിധ സൗകര്യങ്ങളും മുടക്കുമുതലും ഒരുക്കിക്കൊടുക്കേണ്ടത് അനിവാര്യമാണ്. അതോടൊപ്പം, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ നട്ടെല്ലിനു ക്ഷതംപറ്റി പൂര്‍ണമായും കിടപ്പിലായവരെ പരിചരിക്കുന്നവരെ കൂടി ഉള്‍പ്പെടുത്തുകയും വര്‍ഷത്തില്‍ എല്ലാ ദിവസവും അവര്‍ക്ക് വേതനം നല്‍കുകയും വേണം.
നാട്ടിലെങ്ങും ഇന്ന് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ക്ളിനിക്കുകള്‍ സജീവമാണ്. കാന്‍സര്‍ ബാധിച്ചവരും കിഡ്നി രോഗികളുമാണ് അവയിലൂടെ പ്രധാനമായും പരിചരിക്കപ്പെടുന്നത്. അതിമഹത്തായ സേവനമാണ് ഈ രംഗത്തു നിര്‍വഹിക്കപ്പെടുന്നത്. എന്നാല്‍, നട്ടെല്ലിനു ക്ഷതം പറ്റിയ പലരും മുഴുസമയപരിചരണം ആവശ്യമുള്ളവരാണ്. രോഗികളുടെ വീട്ടുകാര്‍ക്ക് പരിചരണത്തില്‍ വേണ്ടത്ര പരിശീലനം നല്‍കലും അവരുടെ സംരക്ഷണത്തിനാവശ്യമായ സാമ്പത്തികസഹായം നല്‍കലുമാണ് ഈ രംഗത്ത് ഏറ്റവും പ്രായോഗികവും ഫലപ്രദവും.
നട്ടെല്ലുരോഗികളില്‍ പലരും കടുത്ത നിരാശക്കും ഇച്ഛാഭംഗത്തിനും അടിപ്പെട്ടവരായിരിക്കും. പ്രത്യേകിച്ച്, ഒന്നും ചെയ്യാനാകാതെ പതിറ്റാണ്ടുകള്‍ കിടക്കയില്‍ കഴിയേണ്ടിവരുന്നതും ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ലാതിരിക്കുന്നതും അത്തരക്കാരെ അത്യധികം അസ്വസ്ഥപ്പെടുത്തുക സ്വാഭാവികമാണ്. അതിനാലവര്‍ക്ക് സാന്ത്വനസന്ദേശങ്ങളും കൗണ്‍സലിങ് ക്ളാസുകളും നല്‍കിക്കൊണ്ടിരിക്കണം. നട്ടെല്ലിനു ക്ഷതം ബാധിച്ചവരില്‍ നിന്നുതന്നെ റഈസിനെപ്പോലെ വളരെ യോഗ്യതയുള്ള ആളുകളെ സര്‍ക്കാര്‍ ഇതിനായി നിയോഗിക്കണം. സര്‍ക്കാര്‍ അതിനു മുന്നോട്ടുവരുന്നതുവരെ സന്നദ്ധസംഘടനകള്‍ ഈ ബാധ്യത ഏറ്റെടുക്കുന്നത് അതിമഹത്തായ സേവനമായിരിക്കും. കഴിഞ്ഞ 13 വര്‍ഷമായി നട്ടെല്ലിനു ക്ഷതംപറ്റി കിടക്കയില്‍ കഴിയുന്ന റഈസ് പ്രാഥമികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് മാതാവിന്‍െറയും സഹോദരിയുടെയും സഹായത്തോടെയാണ്. എന്നിട്ടും ടെലിഫോണിലൂടെയും വീല്‍ചെയറിലിരുന്നു സഞ്ചരിച്ചും പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുകയും അവരില്‍ പ്രതീക്ഷ വളര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. തന്‍െറ കൂട്ടുകാരുടെ ഉദാരതയെ ഉപയോഗപ്പെടുത്തി കഷ്ടപ്പെടുന്ന രോഗികള്‍ക്ക് സഹായമത്തെിക്കുന്നതിലും റഈസ് മഹത്തായ പങ്കുവഹിക്കുന്നു. സര്‍ക്കാറും സന്നദ്ധസംഘടനകളും ഇത്തരം വ്യക്തികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത് മാനസികപ്രയാസവും  ഇച്ഛാഭംഗവും അനുഭവിക്കുന്നവരെ ഒരുമിച്ചുകൂട്ടി സാന്ത്വനസന്ദേശങ്ങളും പാഠങ്ങളും നല്‍കാന്‍ സന്നദ്ധമാകേണ്ടിയിരിക്കുന്നു. റഈസിനെപ്പോലുള്ളവരെ കാണുന്നതും അടുത്തിടപഴകുന്നതും വളരെയേറെ പോസിറ്റിവ് എനര്‍ജി നല്‍കുമെന്നതില്‍ സംശയമില്ല. എന്തായാലും ശാരീരികമായും മാനസികമായും തളര്‍ച്ചബാധിച്ച നട്ടെല്ലുരോഗികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തേണ്ടിയിരിക്കുന്നു.

.

ബില്‍ കോസ്ബിക്കെതിരെ ലൈംഗികാരോപണം

Posted: 02 Dec 2014 09:21 PM PST

Image: 

ലോസ് ആഞ്ചലീസ്: പ്രമുഖ അമേരിക്കന്‍ ഹാസ്യ നടനും ടി.വി അവതാരകനുമായ ബില്‍ കോസ്ബിക്കെതിരെ ലൈംഗിക പീഡനാരോപണം. തനിക്ക് 15 വയസ്സുള്ളപ്പോള്‍ കോസ്ബി ലൈംഗിക അതിക്രമം നടത്തിയെന്നാണ് ഇപ്പോള്‍ 55 വയസ്സുള്ള ജൂഡി ഹത്ത് ലോസ് ആഞ്ചലീസ് സുപീരിയര്‍ കോടതിയില്‍ നല്‍കിയ പരാതി. തന്നേയും അന്ന് 16 വയസ്സുള്ള സുഹൃത്തിനേയും പ്ളേ ബോയ് വസതിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
1974ല്‍ സിനിമ ഷൂട്ടിംഗ് സൈറ്റില്‍ വെച്ചാണ് കോസ്ബിയെ പരിചയപ്പെടുന്നതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ലോസ് ആഞ്ചലീസിലെ ടെന്നീസ് ക്ളബ്ബിലേക്ക് തങ്ങളെ ക്ഷണിച്ചെന്നും അവിടെ എത്തിയ തങ്ങളെ കോസ്ബി പ്ളേ ബോയ് മാന്‍ഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇവിടെ വെച്ചാണ് തന്നെ പീഡനത്തിനിരയാക്കിയതെന്നും അതിനു ശേഷം താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിനിടയായെന്നും ജൂഡിയുടെ പരാതിയിലുണ്ട്്.
വിദ്യാഭ്യാസ സാമൂഹ്യ പ്രവര്‍ത്തകന്‍, നടന്‍, സംഗീതജ്ഞന്‍, സിനിമ നിര്‍മാതാവ് എന്നീ നിലകളില്‍ അമേരിക്കയില്‍ പ്രശസ്തനാണ് ബില്‍ കോസ്ബി.

മുല്ലപ്പെരിയാര്‍ : കേരളത്തിന്‍െറ പുന:പരിശോധനാ ഹരജി തള്ളി

Posted: 02 Dec 2014 08:46 PM PST

Image: 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളം നല്‍കിയ പുന:പരിശോധനാ ഹരജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എച്്.എല്‍ ദത്തു അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജി തള്ളിയത്.  ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്നാടിന് അനുമതി നല്‍കിയ  വിധിക്കെതിരെയാണ് കേരളം പുന:പരിശോധനാ ഹരജി നല്‍കിയത്.

അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് സുരക്ഷാ ഭീഷണിയാണെന്ന  കേരളത്തിന്‍െറ വാദം കോടതി തള്ളി. 1886 ലെ പാട്ടക്കരാറനുസരിച്ചാണ് അണക്കെട്ടിന്‍െറ ഉടമാവസ്ഥാവകാശം തമിഴ്നാടിന് ലഭിച്ചതെന്നും സ്വാതന്ത്ര്യം ലഭിച്ചതോടെ നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള കരാറിന് പ്രസക്തി നഷ്ടമായെന്നും കേരളം വാദിച്ചു.

നേരത്തെ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്നാടിന് സുപ്രീംകോടതി അനുമതി നല്‍കിയത്.
അണക്കെട്ടിന്‍െറ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നിരുന്നു.

ആവേശം, ആഹ്ളാദം; ആഘോഷം കെങ്കേമം

Posted: 02 Dec 2014 08:35 PM PST

Image: 

അബുദബി/ദുബൈ: സ്വദേശികള്‍ക്കൊപ്പം പ്രവാസികളും ഐക്യത്തിന്‍െറ ആണ്ടുപിറന്നാള്‍ കേമമാക്കി. രാജ്യമെങ്ങും 43ാമത് ദേശീയദിനത്തെ അത്യാഹ്ളാദപൂര്‍വം കൊണ്ടാടി. തിങ്കളാഴ്ച രാത്രി തുടങ്ങിയ ആഘോഷങ്ങള്‍ അവധിദനത്തിന്‍െറ ഉല്ലാസത്തില്‍ ചൊവ്വാഴ്ച പാരമ്യതയിലത്തെി.  അലങ്കരിച്ച വാഹനങ്ങളില്‍ ചുറ്റിക്കറങ്ങുന്ന സ്വദേശികള്‍ രാവിലെ മുതല്‍ രാത്രി വരെ നിരത്തുകളിലെ കാഴ്ചയായിരുന്നു. രാഷ്ട്ര നേതാക്കളുടെ ചിത്രങ്ങള്‍ പതിച്ച ഷാളുകള്‍ അണിഞ്ഞ് സ്വദേശികളും പ്രവാസികളും പാര്‍ക്കുകളിലും മാളുകളിലും  ഒരുമിച്ച് കൂടി.
അബുദബിയില്‍ പതിവുപോലെ കോര്‍ണിഷ് തന്നെയായിരുന്നു ആഘോഷ പരിപാടികളുടെ മുഖ്യവേദി. രാവിലെ കോര്‍ണിഷില്‍ ബ്രേക്ക്വാട്ടര്‍ പരിസരത്ത് നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം,  റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി, ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി,  ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി,അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് സായുധസേനാ പരേഡ് നടന്നു. കോര്‍ണിഷിന്‍െറ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ച വേദികളില്‍ പരമ്പരാഗത കലാപരിപാടികള്‍ അരങ്ങേറി.
വൈകുന്നേരം മൂന്നരയോടെ എമിറേറ്റ്സ് പാലസ് ഭാഗത്ത്  വ്യോമാഭ്യാസ പ്രകടനങ്ങള്‍ക്ക് തുടക്കമായി. വ്യോമാഭ്യാസം കാണാന്‍ പതിനായിരങ്ങളാണ് ഉച്ചയോടെ കോര്‍ണിഷ് ഭാഗത്ത് എത്തിയത്. തിരക്കേറിയതിനെ തുടര്‍ന്ന് ഈ ഭാഗത്ത് മണിക്കൂറുകള്‍ നീളുന്ന ഗതാഗതകുരുക്കും ഉണ്ടായി.  വ്യോമസേനയുടെ എയറോബാറ്റിക് ടീമായ അല്‍ ഫുറാസാന്‍െറ ഭാഗമായ ഏഴ് വിമാനങ്ങളാണ് അഭ്യാസ പ്രകടനങ്ങളുമായി എത്തിയത്. മാനത്ത് യു.എ.ഇ ദേശീയപതാകയുടെ നിറങ്ങള്‍ വാരി വിതറിയും മറ്റും 20 മിനിറ്റോളം അഭ്യാസ പ്രകടനങ്ങള്‍ നീണ്ടു. തുടര്‍ന്ന് യു.എ.ഇ ദേശീയ പതാകയേന്തിയ പരമ്പരാഗത വള്ളങ്ങളുടെ ഘോഷയാത്രയും തുടര്‍ന്ന് വാഹന റാലിയും നടന്നു. ആകര്‍ഷകമായി അലങ്കരിച്ച പഴയതും പുതിയതുമായ നിരവധി വാഹനങ്ങള്‍ അണിനിരന്ന കാര്‍ റാലി വൈകുന്നേരം വരെ തുടര്‍ന്നു. കാഴ്ചപൂരമൊരുക്കി രാത്രി കോര്‍ണിഷിലും ഖോര്‍ അല്‍ മക്ത ഭാഗത്തും വെടിക്കെട്ടും നടന്നു.
അല്‍ഐനില്‍ അയ്ദ അല്‍ മെന്‍ഹാലി, ഫാത്തിമ സഹ്റാത്ത് എന്നിവരുടെയും മദീന സായിദ് പാര്‍ക്കില്‍ ഹാലാ തുര്‍ക്ക്, മൗദാദ് അല്‍ കാബി, റുവൈദ അല്‍ മഹ്റൂഖി ആദില്‍ ഇബ്രാഹിം എന്നിവരുടെയും ഡെല്‍മ ഐലന്‍റിലെ  പൊതു പാര്‍ക്കില്‍ സഊദ് ബൂ സുല്‍ത്താന്‍, ഈസ അബ്ദുല്ല എന്നിവരുടെയും സംഗീത പരിപാടികള്‍ അരങ്ങേറി.
ദുബൈയില്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് വലിയ ആവേശമാണ് പ്രകടമായത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ പോറ്റമ്മയോടുള്ള അതിരറ്റ സ്നേഹപ്രകടനത്തില്‍ മുന്നില്‍ നിന്നു. പലയിടത്തും മധുര വിതരണവും ഘോഷയാത്രയും നടന്നു. നടന്നു. ചതുര്‍വര്‍ണ പതാകകള്‍ പാറാത്ത കെട്ടിടങ്ങളോ വാഹനങ്ങളോ കുറവായിരുന്നു. അവധി ദിനം കൂടിയായതിനാല്‍ മെട്രോയിലും ബസുകളിലും അബ്രകളിലും മാളുകളിലും ബീച്ചുകളിലും പാര്‍ക്കുകളിലുമെല്ലാം രാവിലെ മുതല്‍ തിരക്കായിരുന്നു. വൈകിട്ടോടെ ജനബാഹുല്യം നിയന്ത്രിക്കാനാവാതെയായി. റോഡുകളില്‍ ഗതാഗതകുരക്കുകള്‍ രൂപപ്പെട്ടു. മറ്റു എമിറേറ്റുകളില്‍ നിന്നത്തെിയവര്‍ ദുബൈയുടെ എല്ലാ കാഴ്ച സ്ഥലങ്ങളും കൈയടക്കി. ഈയിടെ മാത്രം സര്‍വീസാരംഭിച്ച ദുബൈ ട്രാമില്‍ ചൊവ്വാഴ്ച പലരും ആദ്യമായി യാത്ര ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ  ബുര്‍ജ് ഖലീഫയിലും പരിസരങ്ങളിലും വന്‍ ജനപ്രവാഹമായിരുന്നു. ആഡംബര ഹോട്ടലായ ബുര്‍ജുല്‍ അറബിലും ആഘോഷത്തിന്‍െറ ഭാഗമായി ഗംഭീര കരിമരുന്ന് പ്രയോഗം നടന്നു.
മംസാര്‍ ബീച്ചിന് യു.എ.ഇയുടെ നിറമായിരുന്നു. നൂറ് കണക്കിന് വാഹനങ്ങളാണ് ഇവിടെ എത്തിയത്. ചിലര്‍ വാഹനത്തിന്‍െറ മുകളില്‍ കയറി കസര്‍ത്ത് കാട്ടിയപ്പോള്‍ പൊലീസ് താക്കിത് ചെയ്തു.
ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കുളില്‍ വിവിധ സാംസ്കാരിക പരിപാടികള്‍ നടന്നു. ദേശീയ പതാകയും പോസ്റ്ററുകളും കൊണ്ട് സ്കൂളും പരിസരങ്ങളും അലങ്കരിച്ചിരിന്നു.നൃത്ത,ഗാന,സ്കിറ്റ് അവതരണവും നടന്നു.
ദുബൈ ജാമിഅ: സഅദിയ ഇന്ത്യന്‍ സെന്‍റര്‍ സംഘടിപിച്ച ദേശിയ ദിന പരിപാടി പൊലീസ് മേധാവി സയ്യിദ് ഈസാകരീം ഉദ്ഘാടനം ചെയ്തു. സെന്‍ററില്‍ നിന്നാരംഭിച്ച റാലിയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഐ.സി.എഫ്, ആര്‍.എസ്.സി പ്രവര്‍ത്തകരും അണിനിരന്നു.  പൊതുപരിപാടിയില്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ദുബൈ നഗരസഭാ പ്രതിനിധി ശൈഖ് ഇബ്രാഹിം ലഞ്ചാവി, മൂസാ അബ്ദുല്ല മുഹമ്മദ്, തുടങ്ങിയവര്‍ സംബന്ധിച്ചു.  അബൂബക്കര്‍ സഅദി ആലക്കാട് സ്വാഗതവും കരീം തളങ്കര നന്ദിയും പറഞ്ഞു.
റാസല്‍ഖൈമ: ദിവസങ്ങളായി ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ റാസല്‍ഖൈമയില്‍ നടന്നുവന്നിരുന്ന ദേശീയ ദിനാഘോഷ പരിപാടികള്‍ക്ക് പിറന്നാള്‍ ദിനത്തില്‍ നിശബ്ദതയുടെ ആഹ്ളാദനിറവ്. ദേശീയ ദിനത്തിലെ ആഘോഷ പരിപാടികള്‍ പരിധി വിടാതിരിക്കാന്‍ അധികൃതര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതാണ് ശബ്ദമയമില്ലാതെ 43ാം പിറന്നാളാഘോഷത്തെ വേറിട്ടതാക്കിയത്. റാസല്‍ഖൈമയിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നും മറ്റും അലംകൃതമായ വാഹനങ്ങളില്‍ തദ്ദേശീയരായ യുവാക്കള്‍ ചൊവ്വാഴ്ച വൈകുന്നേരം ആഘോഷത്തിന് വേദിയാകാറുള്ള കോര്‍ണീഷിലേക്ക് തിരിച്ചെങ്കിലും അധികൃതര്‍ ഇവരെ വഴിതിരിച്ച് വിട്ടു. വര്‍ഷന്തോറും ആഘോഷവേദിയാകാറുള്ള സ്ഥലങ്ങളെല്ലാം അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. എങ്കിലും കോര്‍ണീഷില്‍ കുടുംബങ്ങളുടെ നല്ല തിരക്കനുഭവപ്പെട്ടു. ഈ മാസം 11ന് കെ.എം.സി.സിയുടെ ആഭിമുഖ്യത്തിലും വരും ദിവസങ്ങളില്‍ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും മുന്‍കൈയിലും റാസല്‍ഖൈമയില്‍ ആഘോഷ പരിപാടികള്‍ നടക്കും.
റാസല്‍ഖൈമഇന്ത്യന്‍ റിലീഫ് കമ്മിറ്റി (ഐ.ആര്‍.സി) യു.എ.ഇയുടെ 43ാമത് ദേശീയ ദിനം ആഘോഷിച്ചു. ഐ.ആര്‍.സി അങ്കണത്തില്‍ ചൊവ്വാഴ്ച രാവിലെ നടന്ന ചടങ്ങില്‍ രക്ഷാധികാരി ഡോ. ബേബി മാത്യു യു.എ.ഇ ദേശീയ പതാക ഉയര്‍ത്തി. ഭാരവാഹികളായ ഡോ. നിഷാം നൂറുദ്ദീന്‍, അഡ്വ. നജ്മുദ്ദീന്‍, വില്ലറ്റ് കൊറയ്യ, ഡോ. മാത്യു കെ.വി, എന്നിവര്‍ സംസാരിച്ചു. അതുല്‍ ചന്ദ്, അനന്യ ചന്ദ് എന്നിവര്‍ യു.എ.ഇ ദേശീയ ഗാനം ആലപിച്ചു. ഐ.ആര്‍.സി അംഗങ്ങളും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
ഖോര്‍ഫക്കാന്‍: ഖോര്‍ഫക്കാന്‍ ഈസ്റ്റ് കോസ്റ്റ് ഇംഗ്ളീഷ് സ്കൂളിന്‍െറ ആഭിമുഖ്യത്തില്‍ദേശീയ ദിനാഘോഷം നടന്നു. വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സ്കൂള്‍ അങ്കണത്തില്‍ നടന്നു. പ്രിന്‍സിപ്പല്‍ സുജ ബോബി, മാനേജര്‍ ബോബി മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഷാര്‍ജ: ഷാര്‍ജ മ്യുസിയം വിഭാഗം ദേശീയതയെ പ്രകീര്‍ത്തിക്കുന്ന ചിത്രങ്ങളൊരുക്കിയാണ് ദേശിയ ദിനത്തെ ധന്യമാക്കിയത്. ഷാര്‍ജ പൊലീസ് യാത്രക്കാര്‍ക്ക് ദേശീയ പതാക വിതരണം ചെയ്യാനത്തെിയത് വേറിട്ട കാഴ്ച്ചയായി.  
അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെല്ലാം തന്നെ ദേശിയാഘോഷത്തിന് പത്തരമാറ്റായിരുന്നു. യു.എ.ഇയിലെ കോര്‍ണീഷുകളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. കവലകളില്‍ കൊടി വില്‍ക്കാന്‍ ഇറങ്ങിവരേയും കാണാനായി. ബേക്കറികളില്‍ ദേശീയ നിറമുള്ള സ്പെഷല്‍ പലഹാരങ്ങള്‍ സ്ഥലം പിടിച്ചു. സ്ഥാപനങ്ങളിലും താമസ കേന്ദ്രങ്ങളിലും തോരണങ്ങളും കൊടികളും കൊണ്ട് നിറഞ്ഞിരുന്നു. പലഭാഗങ്ങളിലും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പുകള്‍ നടന്നു. ചില ഭാഗങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കപ്പെട്ടിരുന്നു.

 

എജുക്കേഷന്‍ സിറ്റി ലോകകപ്പ് സ്റ്റേഡിയം മാതൃക പുറത്തിറക്കി

Posted: 02 Dec 2014 08:26 PM PST

Image: 

ദോഹ: ലോകകപ്പ് ഫുട്ബാളിനായി ഖത്തര്‍ ഫൗണ്ടേഷന്‍ എജുക്കേഷന്‍ സിറ്റിയില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്‍െറ മാതൃക സുപ്രീം കമ്മിറ്റി പുറത്തുവിട്ടു. ‘മരുഭൂമിയിലെ വജ്രം’ എന്ന ആശയത്തിലുള്ള രൂപകല്‍പനയില്‍ കൂറ്റന്‍ ഡയമണ്ടിന്‍െറ രൂപത്തിലാണ് മാതൃക തയാറായിരിക്കുന്നത്. 2022ലെ ഫിഫ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതിന്‍െറ നാലാം വാര്‍ഷികാഘോഷചടങ്ങിലാണ് മാതൃക പുറത്തിറക്കിയത്.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറലായി ഹസന്‍ അല്‍ തവാദി, മറ്റ് ഒഫീഷ്യലുകള്‍ ഖത്തര്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് എന്‍ജിനീയര്‍ സാദ് അല്‍ മുഹന്നദി എന്നിവര്‍ പങ്കെടുത്തു.
കൃത്യമായ അളവിലല്ലാതെ മുറിച്ച ഡയമണ്ടിന്‍്റെ(ജാഗ്ഡ് ഡയമണ്ട്) ആകൃതി സ്റ്റേഡിയത്തിന് മനോഹരമായ കാഴ്ചാനുഭവം പകരും. പകല്‍ സൂര്യപ്രഭയില്‍ വെട്ടിത്തിളങ്ങുകയും രാത്രിയില്‍ ദീപപ്രഭയില്‍ കുളിച്ചുനില്‍ക്കുകയും ചെയ്യുന്ന നിലയിലാണ് സറ്റേഡിയം നിര്‍മ്മിക്കുക. സ്റ്റേഡിയത്തിന്‍െറ പുറംഭാഗം മുഴുവന്‍ കണ്ണാടികള്‍ പതിച്ചാണ് നിര്‍മ്മിക്കുക. പരമ്പരാഗത ഇസ്ലാമിക് വാസ്തു വിദ്യക്കുള്ള സമര്‍പ്പണമെന്ന നിലയിലാണ് ഇത് തയാറാക്കിയിരിക്കുന്നത്. 40,000 പേര്‍ക്ക് കളി കാണാനുതകുന്ന തരത്തിലാണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. എജുക്കേഷന്‍ സിറ്റിയില്‍ യൂനിവേഴ്സിറ്റി കാമ്പസുകളുടെ മധ്യത്തിലായാണ് സ്റ്റേഡിയം നിര്‍മ്മിക്കുക. ലോകകപ്പിന് ശേഷം സീറ്റിങ് കപ്പാസിറ്റി 25,000ആയി ചുരുക്കും. ലോകകപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇവിടെയായിരിക്കും.
ഖത്തറിന്‍െറ പൈതൃകത്തിന്‍െറയും പാരമ്പര്യത്തിന്‍െറയും   ശാശ്വത മുദ്രയായി സ്റ്റേഡിയം നിലനില്‍ക്കുമെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കി. 2018ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സ്റ്റേഡിയത്തിന് മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. ലോകകപ്പ് മത്സരങ്ങള്‍ക്ക് പുറമെ വ്യത്യസ്ത കായിക ഇനങ്ങള്‍ ഉള്‍പ്പെടുന്ന പ്രാദേശിക, ആഭ്യന്തര ടൂര്‍ണ്ണമെന്‍റുകള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള സൗകര്യങ്ങള്‍ സ്റ്റേഡിയത്തോടനുബന്ധിച്ചുണ്ടാവും.
പരിശീലനത്തിനാവശ്യമായ സൗകര്യവും ക്രമീകരിക്കും. കൂടാതെ സ്റ്റേഡിയത്തിന്‍െറ ഭാഗമായി ക്ളാസ്റൂമുകള്‍, ഓഫീസുകള്‍, കോണ്‍ഫറന്‍സ് റൂമുകള്‍, ഹെല്‍ത്ത് ക്ളബുകള്‍ എന്നിവയും സജ്ജമാക്കും. കമ്യൂണിറ്റി പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന കേന്ദ്രമെന്ന നിലയിലും വിഭാവനം ചെയ്യുന്നുണ്ട്.
പരിസ്ഥിതി സൗഹാര്‍ദ്ദ കാഴ്ചപ്പാട് മുന്‍നിര്‍ത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇവിടെ ആവിഷ്കരിക്കുന്നതെന്ന് ക്യാപിറ്റല്‍ പ്രൊജക്റ്റ്സ് ഡയറക്ടറേറ്റ് പ്രോജകട് മാനേജര്‍ ഈദ് അല്‍ ഖഹ്താനി പറഞ്ഞു. യു.എസ് ഗ്രീന്‍ബില്‍ഡിങ് കൗണ്‍സിലിന്‍െറ ഗോള്‍ഡ് ലീഡ് സര്‍ട്ടിഫിക്കറ്റ് കൂടി ലക്ഷ്യമിട്ടാണ് സ്റ്റേഡിയം നിര്‍മിക്കുകയെന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഖത്തര്‍ ഗ്രീന്‍ബില്‍ഡിങ് കൗണ്‍സിലിന്‍െറ സ്ഥാപകാംഗവും അസ്താദ് പ്രൊജക്റ്റ് മാനേജ്മെന്‍്റിന്‍്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ അലി ബിന്‍ നാസര്‍ അല്‍ ഖലീഫ പറഞ്ഞു.
നേരത്തെ വക്റ, അല്‍ ഖോര്‍, ഖലീഫ സ്റ്റേഡിയങ്ങളുടെ മാതൃക സുപ്രീം കമ്മിറ്റി പുറത്തുവിട്ടിരുന്നു. റയ്യാന്‍ സ്റ്റേഡിയത്തിന്‍െറ മാതൃക ദേശീയ ദിനത്തില്‍ അനാവരണം ചെയ്യും.

നിയമസഭ ഗ്യാലറിയില്‍ കെ.എസ്.ആര്‍.ടി.സി മുന്‍ ജീവനക്കാരന്‍െറ പ്രതിഷേധം

Posted: 02 Dec 2014 08:10 PM PST

Image: 

തിരുവനന്തപുരം: നിയമസഭയുടെ സന്ദര്‍ശക ഗ്യാലറിയില്‍ കെ.എസ്.ആര്‍.ടി.സിയുടെ മുന്‍ ജീവനക്കാരന്‍െറ പ്രതിഷേധം. ഗ്യാലറിയില്‍ നിന്ന് മുദ്രാവാക്യം വിളിച്ചയാളെ സുരക്ഷാജീവനക്കാര്‍ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റി. പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇയാള്‍ മുദ്രാവാക്യം വിളിച്ചത്. നിയമസഭാ സമ്മേളനം തുടങ്ങിയ ഉടനെയായിരുന്നു പ്രതിഷേധം.

സഭയുടെ സന്ദര്‍ശനഗ്യാലറിയില്‍ ബഹളം വെക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും ചട്ടവിരുദ്ധമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ റൂളിങ് നല്‍കി.  ഉടന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ഓടിയത്തെി പ്രതിഷേധിച്ചയാളെ ബലമായി പിടിച്ചു പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

പ്രതിഷേധക്കാരനെ ബലമായി പിടിച്ചു കൊണ്ടുപോകരുതെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞെങ്കിലും പ്രശ്നത്തില്‍ ഇടപെടരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ടിനുള്ള സാധ്യതാപഠനത്തിന് അനുമതി

Posted: 02 Dec 2014 07:19 PM PST

Image: 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള സാധ്യതാപഠനം നടത്താന്‍ കേരളത്തിന് അനുമതി. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. പദ്ധതി പ്രദേശത്തിന്‍റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പഠനം നടത്താമെന്നാണ് നിര്‍ദേശം. കൂടുതല്‍ വനപ്രദേശം നഷ്ടമാകില്ലന്നെ് കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു. കൊച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് എല്‍.പി.ജി ലൈന്‍ സ്ഥാപിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

 മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ ഏകപക്ഷീയമായ നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജി കഴിഞ്ഞദിവസം സുപ്രീംകോടതി ബെഞ്ച് പരിഗണിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 1.45ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്‍െറ അടച്ചിട്ട ചേംബറില്‍ പരിഗണിച്ച ഹരജിയിലെ വിധി സുപ്രീംകോടതി പുറത്തുവിട്ടില്ല.

മുല്ലപ്പെരിയാര്‍ പ്രശ്നത്തിലെ ശാശ്വത പരിഹാരം പുതിയ ഡാം നിര്‍മിക്കുകയാണെന്ന് സുപ്രീംകോടതി ഉന്നതാധികാര സമതി വിലയിരുത്തിയിരുന്നു.

മഹാരാഷ്ട്ര: അധികാരം പങ്കിടാന്‍ ബി.ജെപി–ശിവസേന ധാരണ

Posted: 02 Dec 2014 07:14 PM PST

Image: 
Subtitle: 
ശിവസേനക്ക് അഞ്ച് കാബിനറ്റ്, ഏഴ് സഹമന്ത്രിമാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരം പങ്കിടാന്‍ ബി.ജെ.പിയും ശിവസേനയും ധാരണയിലത്തെി. ഇതനുസരിച്ച് ശിവസേനക്ക് അഞ്ച് കാബിനറ്റ് മന്ത്രിപദവും ഏഴ് സഹമന്ത്രിപദവും ലഭിക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍െറ ഒൗദ്യോഗിക വസതിയായ ‘വര്‍ഷ’യില്‍ തിങ്കളാഴ്ച രാത്രി നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
ഫട്നാവിസ്, മുതിര്‍ന്ന മന്ത്രിമാരായ സുധീര്‍ മുഗന്തിവാര്‍, വിനോദ് തോഡെ, ചന്ദ്രകാന്ത് പാട്ടീല്‍ എന്നിവര്‍ ബി.ജെ.പിയെയും സുഭാഷ് ദേശായി, അനില്‍ ദേശായി എന്നിവര്‍ ശിവസേനയെയും ചര്‍ച്ചയില്‍ പ്രതിനിധാനം ചെയ്തു. അധികാരം പങ്കിടാനുള്ള വിവിധ സമവാക്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഫോര്‍മുല അംഗീകരിക്കുകയായിരുന്നുവെന്നും വിനോദ് തോഡെ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2:1 എന്ന ബി.ജെ.പിയുടെ സീറ്റ് പങ്കിടല്‍ ഫോര്‍മുല ശിവസേന ഏതാണ്ട് അംഗീകരിച്ചുവെന്നും കൂടിയാലോചനകള്‍ ശുഭമായി പര്യവസാനിക്കുമെന്നും തിങ്കളാഴ്ച ഫട്നാവിസ് പറഞ്ഞിരുന്നു. പൊതുമരാമത്ത്, ഊര്‍ജം, ജലസേചനം തുടങ്ങിയവയാണ് സേനക്ക് ലഭിക്കാനിടയുള്ള സുപ്രധാന വകുപ്പുകള്‍. സുഭാഷ് ദേശായി, ദിവാകര്‍ റൗദെ, ഏകനാഥ് ഷിന്‍ഡെ എന്നിവര്‍ കാബിനറ്റ് മന്ത്രിമാരാകുമെന്നാണ് സൂചന. മാസത്തോളം നീണ്ട സീറ്റ് തര്‍ക്കത്തിനൊടുവിലാണ് മന്ത്രിസഭയുടെ ഭാഗമാകാന്‍ ശിവസേന തീരുമാനിച്ചത്.
മുഖ്യമന്ത്രിപദവും ആഭ്യന്തര വകുപ്പും വേണമെന്ന നിലപാട് ഉപേക്ഷിച്ച് ബി.ജെ.പി വരച്ച വരയില്‍ നില്‍ക്കാനാണ് സേനയുടെ തീരുമാനം. ഒക്ടോബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സീറ്റ് പങ്കിടല്‍ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് 25 വര്‍ഷമായി തുടര്‍ന്ന സഖ്യം വഴിപിരിഞ്ഞത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. അധികാരം പങ്കിടുന്ന കാര്യത്തില്‍ ധാരണയിലത്തെിയില്ളെങ്കില്‍ തങ്ങള്‍ പ്രതിപക്ഷത്തിരിക്കുമെന്നായിരുന്നു സേനയുടെ പ്രഖ്യാപനം. ഉപമുഖ്യമന്ത്രിപദവും ആഭ്യന്തരവകുപ്പും വേണമെന്ന ആവശ്യത്തിന് ബി.ജെ.പി വഴങ്ങിയില്ല. തുടര്‍ന്ന് ബി.ജെ.പി മന്ത്രിമാര്‍ മാത്രമായി ഫട്നാവിസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു. വിവാദമായ വിശ്വാസവോട്ടിനെതിരെ കോണ്‍ഗ്രസിനൊപ്പം ശിവസേനയും പ്രതിഷേധിച്ചിരുന്നു.

‘വീട്ടിലിരുന്ന് ജോലി’ ജനുവരി മുതല്‍

Posted: 02 Dec 2014 06:57 PM PST

Image: 

റിയാദ്: സ്വദേശിവത്കരണ മേഖലയില്‍ നടപ്പാക്കുന്ന പുതിയ സംവിധാനമായ ‘വീട്ടിലിരുന്ന് ജോലി’ ഡിസംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്നും പുതുവര്‍ഷത്തില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും തൊഴില്‍ മന്ത്രാലയം. സ്വദേശി സ്ത്രീകള്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കുമാണ് നിയമത്തിന്‍െറ ആനുകൂല്യം ലഭിക്കുക. മന്ത്രാലയത്തിന്‍െറ നിബന്ധനകള്‍ പൂര്‍ത്തിയാക്കി വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ നിതാഖാത്ത് വ്യവസ്ഥയില്‍ ഒന്നിന് പകരം 1.25 ആയി പരിഗണിക്കുമെന്നും മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.
വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പുതിയ സംവിധാനത്തിലേക്ക് സ്ഥാപനങ്ങള്‍ ജോലിക്കാരെ എടുത്തുതുടങ്ങിയിട്ടുണ്ടെന്നും ഡിസംബറിലെ പരീക്ഷണ ഘട്ടം പിന്നിട്ട് 2015 ജനുവരി ആരംഭത്തില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും പേര് വെളിപ്പെടുത്താത്ത തൊഴില്‍ മന്ത്രാലയ പ്രതിനിധി പറഞ്ഞു. സ്ഥാപനത്തിലെ തൊഴിലാളി പട്ടികയിലും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷൂറന്‍സ് (ഗോസി)യിലും പേര് റജിസ്റ്റര്‍ ചെയ്തിരിക്കുക, വീട്ടിലോ സൗകര്യപ്രദമായ സ്ഥലത്തോ ജോലിക്ക് ചേര്‍ന്ന അന്തരീക്ഷം സജ്ജീകരിക്കുക, ശമ്പളം കൈപറ്റിയ രേഖ മാസാന്തം കമ്പനിക്ക് എത്തിക്കുക തുടങ്ങിയ നിബന്ധനകളാണ് വീട്ടിലിരുന്നുള്ള ജോലിക്ക് മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. പുരുഷന്മാരില്‍ ഈ ആനുകൂല്യം വികലാംഗര്‍ക്ക് മാത്രം പരിമിതമാണ്. അത്തരക്കാര്‍ വൈകല്യം തെളിയിക്കുന്ന രേഖ ഹാജരാക്കണം. വികലാംഗരെ നിതാഖാത്തില്‍ നാല് പേരായും സ്ത്രീകളെ 1.25 ആയും പരിഗണിക്കും. നാല് സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരമൊരുക്കുന്ന സ്ഥാപനത്തിന് അഞ്ച് സ്വദേശികളെ നിയമിച്ച ആനുകൂല്യം ലഭിക്കും. വികലാംഗരുടെ കൂടിയ എണ്ണം പത്തായിരിക്കും.
പത്തില്‍ കൂടുതലുള്ള വകലാംഗരെ സാധാരണ പൗരന്‍െറ എണ്ണത്തിലാണ് പരിഗണിക്കുക. സ്ത്രീകള്‍ 18 വയസ് പൂര്‍ത്തിയായവരും 50 കവിയാത്തവരുമായിരിക്കണം. ചുരുങ്ങിയ ശമ്പളം 3,000 റിയാലായും മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്.
തൊഴില്‍ മന്ത്രാലയം ആരംഭിച്ച www.ma3an.gov.sa എന്ന ‘മഅന്‍’ വെബ്സൈറ്റ് വഴി അഭിപ്രായരൂപവത്കരണം നടത്തിയാണ് നിയമാവലിയും നിബന്ധനകളും ചിട്ടപ്പെടുത്തിയതെന്ന് തൊഴില്‍ മന്ത്രാലയത്തിലെ പ്രത്യേക പദ്ധതി വിഭാഗം അണ്ടര്‍സെക്രട്ടറി ഡോ. ഫഹദ് അത്തിഖൈഫി പറഞ്ഞു.

ഹ്യൂസിന് ഇന്ന് യാത്രാമൊഴി

Posted: 02 Dec 2014 06:44 PM PST

Image: 

മാക്സ്വില്ല (ആസ്ട്രേലിയ): ക്രിക്കറ്റ് പിച്ചില്‍ കണ്ണീര്‍ഓര്‍മകള്‍ ബാക്കിയാക്കി വിടപറഞ്ഞ ഫില്‍ ഹ്യൂസിന് ഇന്ന് മണ്ണിലേക്ക് മടക്കം. സ്പോര്‍ട്സിനെ ജീവസ്പന്ദനമായി കരുതുന്ന ആസ്ട്രേലിയന്‍ ജനതയും ലോക ക്രിക്കറ്റും അവസാനമായി ഹ്യൂസിന് യാത്രാമൊഴി ചൊല്ലും. ഹ്യൂസ് ജനിച്ചുവളര്‍ന്ന മാക്സ്വില്ല എന്ന കൊച്ചുപട്ടണത്തിലാണ് സംസ്കാരം നടക്കുന്നത്. വാഴകൃഷിക്കാരന്‍ ഗ്രെഗ് ഹ്യൂസിന്‍െറ മകനായ ഫില്‍ ഓടിക്കളിച്ചുവളര്‍ന്ന തോട്ടത്തിനടുത്തുള്ള മാക്സ്വില്ല ഹൈസ്കൂളിന്‍െറ ഹാളിലാണ് അന്ത്യോപചാര ചടങ്ങുകള്‍ നടക്കുന്നത്. ആസ്ട്രേലിയന്‍ പ്രാദേശിക സമയം ഉച്ചക്ക് ശേഷം രണ്ടു മണിയോടെ നടക്കുന്ന ചടങ്ങുകള്‍ ചാനല്‍ 9 തത്സമയം സംപ്രേഷണം ചെയ്യും. 2500ഓളം ആളുകള്‍ മാത്രം പാര്‍ക്കുന്ന മാക്സ്വില്ല തങ്ങളുടെ പ്രിയപ്പെട്ട ഹീറോയുടെ അകാലവിയോഗത്തില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ ലോകത്തിന്‍െറ വിവിധ കോണുകളില്‍നിന്നും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആളുകള്‍ ഒഴുകിയത്തെും. ആസ്ട്രേലിയന്‍ ക്രിക്കറ്റിലെ വിവിധ തലമുറകളിലും തലത്തിലുമുള്ള കളിക്കാരും സപോര്‍ട്ടിങ് സ്റ്റാഫുകളും അധികാരികളും സംസ്കാരച്ചടങ്ങുകളില്‍ സംബന്ധിക്കും. മറ്റു രാജ്യങ്ങളുടെ പ്രതിനിധികള്‍, രാഷ്ട്രീയക്കാര്‍, കായിക രംഗത്തെ പ്രമുഖര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ 5000ല്‍ അധികം പേര്‍ മാക്സ്വില്ലയില്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ട്. മാക്സ്വില്ലയിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരുന്നതിനായി രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍സുകളായ ഖ്വാന്‍റസ്, വിര്‍ജിന്‍ ആസ്ട്രേലിയ എന്നിവ പ്രത്യേകം സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സര്‍വീസുകളിലെ സീറ്റുകള്‍ മുഴുവന്‍ ബുക് ആയിക്കഴിഞ്ഞതോടെയാണ് പുതിയ സര്‍വീസുകള്‍ നടത്തുന്നത്.
ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് തന്‍െറ പ്രിയ സുഹൃത്തിന്‍െറ നാട്ടില്‍ എത്തിയിരുന്നു. സഹോദരതുല്യനായിരുന്ന ഹ്യൂസിന്‍െറ മരണത്തില്‍ തകര്‍ന്നിരിക്കുന്ന ക്ളാര്‍ക്കാണ് ഹ്യൂസ് കുടുംബത്തിനായി മാധ്യമങ്ങളോടും മറ്റും സംസാരിക്കുന്നതും സംസ്കാരച്ചടങ്ങുകളുടെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയില്‍ പൊട്ടിക്കരഞ്ഞ ക്ളാര്‍ക് ഹ്യൂസിന്‍െറ മരണത്തില്‍ ആസ്ട്രേലിയ പേറുന്ന ദു$ഖത്തിന്‍െറ പരിച്ഛേദമാകുകയാണ്. ഹ്യൂസിന്‍െറ ശവമഞ്ചം പേറുന്നവരിലൊരാള്‍ ക്ളാര്‍ക്കായിരിക്കും. മാക്സ്വില്ലയുടെ എല്ലാകോണുകളിലും ഹ്യൂസിനുള്ള ആദരാഞ്ജലി സന്ദേശങ്ങള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹ്യൂസ് തലയില്‍ പന്തുകൊണ്ടുണ്ടായ പരിക്കിനെ തുടര്‍ന്ന് 2മരണത്തിന് കീഴടങ്ങിയത്.

ലോക ഇസ്ലാമിക് ബാങ്കിങ് സമ്മേളനത്തിന് ബഹ്റൈനില്‍ തുടക്കം

Posted: 02 Dec 2014 06:36 PM PST

Image: 

മനാമ: മൂന്ന് ദിവസം നീളുന്ന 21ാമത് ലോക ഇസ്ലാമിക ബാങ്കിങ് സമ്മേളനത്തിന് ബഹ്റൈന്‍ ഗള്‍ഫ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ തുടക്കമായി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 50 രാജ്യങ്ങളില്‍ നിന്ന് 1300ഓളം വിദഗ്ധരാണ് പങ്കെടുക്കുന്നത്. ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ റശീദ് മുഹമ്മദ് അല്‍ മറാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര സാമ്പത്തിക രംഗത്ത് സമീപ കാലയളവിലുണ്ടായ മാറ്റങ്ങള്‍ ബാങ്കുകളെയും സാമ്പത്തിക സ്ഥാപനങ്ങളെയും പ്രവര്‍ത്തന രീതിയെക്കുറിച്ച് പുനരാലോചനക്ക് പ്രേരിപ്പിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ആഗോള തലത്തില്‍ അതിവേഗത്തിലുള്ള വളര്‍ച്ച പ്രകടമാണ്. ലോകമെങ്ങും ബാങ്കുകള്‍ ഇസ്ലാമിക രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ബഹ്റൈനും സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈനും ഇതിന് വലിയ പിന്തുണയാണ് നല്‍കുന്നത്. ഇസ്ലാമിക സമ്പദ്വ്യവസ്ഥയുടെ ആഗോള കേന്ദ്രങ്ങളിലൊന്നായി ബഹ്റൈന്‍ ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനില്‍ ഇസ്ലാമിക് ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗം സഈദ വാര്‍സി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
നാഷണല്‍ ബാങ്ക് ഓഫ് കസഖ്സ്താന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ നൂര്‍ലാന്‍ കുസൈനോവ്, ഇസ്ലാമിക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബോര്‍ഡ് സെക്രട്ടറി ജനറല്‍ ജസീം അഹ്മദ് എന്നിവരും പ്രഭാഷണം നടത്തി. 90ഓളം വിദഗ്ധര്‍ മൂന്നുദിവസങ്ങളിലായി സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. ഇന്‍റര്‍നാഷണല്‍ ഇസ്ലാമിക് ലിക്വിഡിറ്റി മാനേജ്മെന്‍റ് കോര്‍പറേഷന്‍ സി.ഇ.ഒ പ്രഫ. ദാതൂക് റിഫാത്ത് അഹ്മദ് അബ്ദുല്‍ കരീമുമായുള്ള മുഖാമുഖമാണ് മറ്റൊരു പ്രധാന പരിപാടി. വിവിധ രാജ്യങ്ങളിലെ ഇസ്ലാമിക് ബാങ്ക് മേധാവികള്‍ പങ്കെടുക്കുന്ന സംവാദവും സമ്മേളനത്തിന്‍െറ പ്രത്യേകതയാണ്്. സമ്മേളനം ബുധനാഴ്ച സമാപിക്കും.

മാവോവാദി ആക്രമണത്തില്‍നിന്ന് മുക്തിയില്ളേ?

Posted: 02 Dec 2014 05:58 PM PST

Image: 

ഛത്തിസ്ഗഢ് വീണ്ടും മാവോവാദികളുടെ ശക്തമായ ആക്രമണത്തിന് ശരവ്യമായെന്നാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാവോവാദി സ്വാധീന മേഖലയായ സുഖ്മ ജില്ലയില്‍ ഭീകരര്‍ പതിയിരുന്നാക്രമിച്ച് രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെടെ 14 സി.ആര്‍.പി.എഫ് ജവാന്മാരെ കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റവരുടെ സംഖ്യ അതിലും കൂടുതലാണ്. നവംബര്‍ 21ന് അര്‍ധ സൈനികര്‍ നടത്തിയ ഓപറേഷനില്‍ 15 മാവോവാദികള്‍ കൊല്ലപ്പെട്ടതായി അവകാശപ്പെട്ടിരുന്നു. ആ സംഭവത്തിന്‍െറ തുടര്‍ച്ചയാവണം മാവോവാദികളുടെ പ്രത്യാക്രമണം. ഛത്തിസ്ഗഢിലെ വനപ്രദേശങ്ങളായ ബസ്തറിലും അനുബന്ധ ജില്ലകളിലും മാവോവാദി ഭീകരരുടെ അപ്രഖ്യാപിത ഭരണമാണ് നടക്കുന്നതെന്നത് സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്. നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിച്ച ഇത$പര്യന്തമുള്ള നടപടികളൊന്നും ലക്ഷ്യംകണ്ടിട്ടില്ളെന്നാണ് ഏറ്റവും പുതിയ സംഭവവും തെളിയിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലും മാവോവാദി ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സി.ആര്‍.പി.എഫുകാരും ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് തൊട്ടുമുമ്പ് മാര്‍ച്ച് 11ന് ഇപ്പോള്‍ ആക്രമണം നടന്ന അതേ സുഖ്മയില്‍ 20 സുരക്ഷാ ഭടന്മാര്‍ മാവോവാദി ആക്രമണത്തിനിരകളായി. 2011 മുതല്‍ മൂന്നു വര്‍ഷത്തിനിടെ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് തീവ്രവാദികളുടെ ഭീകരാക്രമണങ്ങളില്‍ മൊത്തം 1922 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജ്യസഭയെ അറിയിച്ചത്. 2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം വിദേശ തീവ്രവാദികളില്‍നിന്ന് വന്‍ ഭീഷണികളൊന്നും രാജ്യം നേരിട്ടിട്ടില്ല. അതേയവസരത്തില്‍ ആഭ്യന്തരമായ മാവോവാദി ആക്രമണം രാജ്യസുരക്ഷക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടുതന്നെ തുടരുന്നു എന്നാണ് ഛത്തിസ്ഗഢിലേതുപോലുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
മാവോവാദി സംഘടനകള്‍ ക്ഷയിച്ചുവരുകയാണെന്നും അവരുടെ പല നേതാക്കളും കൊല്ലപ്പെട്ടതിനെ തുടര്‍ന്നും സര്‍ക്കാറുകളുടെ വിജയകരമായ ഓപറേഷന്‍ കാരണത്താലും നിരവധി തീവ്രവാദികള്‍ കീഴടങ്ങിയിട്ടുണ്ടെന്നും ഒൗദ്യോഗിക ഏജന്‍സികള്‍ അവകാശപ്പെടുമ്പോള്‍ തന്നെയാണ് സുരക്ഷാ സൈനികരുടെ കൂട്ടക്കൊല അരങ്ങേറുന്നതെന്നത് ആശങ്കാജനകമാണ്. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ്, ബംഗാള്‍, ആന്ധ്ര എന്നിവയാണ് പ്രധാനമായും മാവോവാദി ഭീഷണി നേരിടുന്ന സംസ്ഥാനങ്ങള്‍. 223 ജില്ലകളില്‍ 2000 പൊലീസ്സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ മാവോവാദികള്‍ സജീവമാണെന്ന് പാര്‍ലമെന്‍റില്‍ ഒൗദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. ഇവിടങ്ങളില്‍നിന്ന് 2011-2014 കാലത്ത് 1440 ഭീകരര്‍ കീഴടങ്ങിയതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍, ഈ കീഴടങ്ങല്‍ കണക്കുകളെ മുഖവിലക്കെടുക്കാമോ എന്ന് സംശയിപ്പിക്കുന്നതാണ് സാഹചര്യം. മേലുദ്യോഗസ്ഥന്മാരുടെയും മീഡിയയുടെയും പ്രശംസ മോഹിച്ച് നിരപരാധികളായ ഗോത്രവര്‍ഗക്കാരെ കീഴടങ്ങാന്‍ നിര്‍ബന്ധിക്കുകയാണ് സുരക്ഷാ സേനയെന്ന് ഛത്തിസ്ഗഢ് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഭൂപേശ് ഭഗല്‍ കഴിഞ്ഞ സെപ്റ്റംബര്‍ 14ന് ചൂണ്ടിക്കാട്ടുകയുണ്ടായി. രണ്ട് തീവ്ര മാവോവാദികളെന്ന് പൊലീസ് ആരോപിച്ച ചൈത്രം സലമും അയാളുടെ ഭാര്യ മഞ്ജുളയും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍, കീഴടങ്ങല്‍ നാടകത്തിന് മുമ്പേ വെറും ഒരു പാചകക്കാരിയായിരുന്നു മഞ്ജുളയെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതിനുമുമ്പ് പട്ടികയില്‍ സ്ഥലംപിടിച്ച 100 പേര്‍ ‘സംഗം’, ‘ജന്‍മിലീഷ്യ’ എന്നീ കൂട്ടായ്മകളില്‍ സര്‍ക്കാര്‍ തന്നെ ഉള്‍പ്പെടുത്തിയവരുമായിരുന്നു. ഏറ്റുമുട്ടല്‍ കൊലകളിലെന്നപോലെ ഇക്കാര്യത്തിലും സമ്മാനവും പ്രമോഷനും മോഹിച്ച് പൊലീസ് സേന ഒപ്പിക്കുന്ന വേലകളുണ്ട് എന്ന് ചുരുക്കം. നമ്മുടെ സര്‍ക്കാര്‍ ഏജന്‍സികളുടെ ഏറ്റവും വലിയ ദൗര്‍ബല്യവും ഇത്തരം വ്യാജനിര്‍മിതികളാണ്. കൃത്രിമമായി പെരുപ്പിച്ച കണക്കുകള്‍ യഥാര്‍ഥ തീവ്രവാദ ഭീഷണിയെ ബലപ്പെടുത്തുകയേ ഉള്ളൂ. ഒന്നും നഷ്ടപ്പെടാനില്ലാത്ത ആദിവാസി, ഗിരിവര്‍ഗ വിഭാഗങ്ങളാണ് മാവോവാദി സ്വാധീനത്തിന് എളുപ്പത്തില്‍ വിധേയരാവുന്നവര്‍. അവരുടെ ജീവല്‍പ്രശ്നങ്ങളുടെ പരിഹാരത്തിനും മാനവികവികസനത്തിനും ഫലപ്രദമായ പദ്ധതികള്‍ കാര്യക്ഷമമായും ആത്മാര്‍ഥമായും നടപ്പാക്കാതെ, തീവ്രവാദ ഭീഷണി നേരിടാനെന്നും രാജ്യരക്ഷക്കെന്നും പറഞ്ഞ് നീക്കിവെക്കുന്ന സഹസ്രകോടികള്‍ വഴിമാറി ഒഴുകുകയാണ്. എല്ലാം തിരുത്താനും അഴിച്ചുപണിയാനും മിനക്കെട്ടിറങ്ങിയ നരേന്ദ്ര മോദി സര്‍ക്കാറെങ്കിലും ഇക്കാര്യത്തില്‍ സമഗ്രമായ പരിശോധനക്കും കാര്യക്ഷമമായ നടപടികള്‍ക്കും തയാറാവുമോ എന്നാണറിയേണ്ടത്. തീവ്രവാദികളായിത്തീര്‍ന്ന മാവോവാദികളും അവരെ പിടികൂടാന്‍ ഏല്‍പിച്ചിരിക്കുന്ന സി.ആര്‍.പി.എഫ് ജവാന്മാരും ഒരുപോലെ ഇരകളാണെന്ന ബോധ്യമാണ് ഒന്നാമതായി ഉണ്ടാവേണ്ടത്. സത്യസന്ധത കളഞ്ഞുകുളിച്ച രാഷ്ട്രീയനേതൃത്വവും ബ്യൂറോക്രസിയും സുരക്ഷാ മേധാവികളുമാണ് രാജ്യം തീവ്രവാദ ഭീഷണിയില്‍നിന്ന് മുക്തമാവാതിരിക്കാന്‍ യഥാര്‍ഥ ഉത്തരവാദികളെന്ന് തിരിച്ചറിയുകതന്നെ വേണം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP