സ്വാഗതം
WELCOME

News Update..

Friday, December 12, 2014

അനന്തപുരിയില്‍ ഇനി കാഴ്ചയുടെ വാരാഘോഷം Madhyamam News Feeds

അനന്തപുരിയില്‍ ഇനി കാഴ്ചയുടെ വാരാഘോഷം Madhyamam News Feeds

Link to

അനന്തപുരിയില്‍ ഇനി കാഴ്ചയുടെ വാരാഘോഷം

Posted: 12 Dec 2014 12:58 AM PST

Image: 

തിരുവനന്തപുരം: അഭ്രപാളിയിലെ വര്‍ണക്കൂട്ടുകളിലേക്ക് മിഴിതുറക്കുന്ന അനന്തപുരിക്ക് ഇനി ഒരാഴ്ച ഉത്സവ രാപകലുകള്‍. 19ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച തിരിതെളിയും. നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്‍െറയും അധിനിവേശത്തിന്‍െറയും പ്രണയത്തിന്‍െറയും പ്രതികാരത്തിന്‍െറയും നേര്‍ക്കാഴ്ചകളുമായി ഒരുപിടി നല്ല ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. പതിവുപോലെ 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ലോകസിനിമാ വിഭാഗത്തില്‍ 37 രാജ്യങ്ങളില്‍നിന്ന് 60 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇറാന്‍ റിക്ളിസ് സംവിധാനം ചെയ്ത ‘ഡാന്‍സിങ് അറബ്സ്’ ആണ് ഉദ്ഘാടന ചിത്രം. ഇതിലെ നായകന്‍ തൗഫിക് ബാറോമിന്‍െറ സാന്നിധ്യം ഉദ്ഘാടന ചടങ്ങില്‍ ശ്രദ്ധേയമാകും. വൈകീട്ട് 5.30ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സമഗ്രസംഭാവനക്കുള്ള അവാര്‍ഡ് നല്‍കി ആദരിക്കുന്ന ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബലോച്ചിയോ, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിക്കും. ഉദ്ഘാടന ചിത്രം നിശാഗന്ധിയിലും കൈരളി തിയറ്ററിലും ഒരേസമയം പ്രദര്‍ശിപ്പിക്കും. സിഗ്നേച്ചര്‍ സിനിമയുടെ ആദ്യ പ്രദര്‍ശനവും നടക്കും. കലാഭവന്‍, കൈരളി, ശ്രീ, നിള, ന്യൂ തിയറ്ററിലെ മൂന്ന് വേദികള്‍, ശ്രീകുമാര്‍, ശ്രീവിശാഖ്, ധന്യ, നിശാഗന്ധി എന്നിവിടങ്ങളിലായാണ് പ്രദര്‍ശനം.

ഗോഡ്സെ ദേശീയവാദി: സാക്ഷി മഹാരാജ് പ്രസ്താവന പിന്‍വലിച്ചു

Posted: 11 Dec 2014 11:20 PM PST

Image: 

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ ദേശീയവാദിയെന്ന്  ബി.ജെ.പി എം.പി വിശേഷിപ്പിച്ചതിനെതിരെ ലോക്സഭയില്‍ ബഹളം. സാക്ഷി മഹാരാജ് നിരുപാധികം മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് എം.പിമാര്‍ ആവശ്യപ്പെട്ടു.വിഷയത്തില്‍ സഭ പ്രക്ഷുബ്ദമായതിനെ തുടര്‍ന്ന് വിവാദ പ്രസ്താവന പിന്‍വലിക്കുന്നതായി സാക്ഷി മഹാരാജ് അറിയിച്ചു.

’താന്‍ ഗാന്ധിജിയെ ബഹുമാനിക്കുന്നു. ഗാന്ധിയെ വധിച്ചത് ഗോഡ്സെയാണ്. എന്നാല്‍ ഗാന്ധി യഥാര്‍ഥത്തില്‍ കൊല്ലപ്പെട്ടത് 1984 ല്‍  സിഖ് കലാപം നടന്നപ്പോഴാണെന്ന്  താന്‍ വിശ്വസിക്കുന്നു. തന്‍റെ പ്രസ്താവന ഏതെങ്കിലും വ്യക്തികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും  പ്രതിപക്ഷം ഇതൊരു പ്രശ്നമായി ഉയര്‍ത്തരുതെന്നും മഹാരാജ് സഭയില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ഒരു പരിപാടിയില്‍ ഗോഡ്സെയെ ആദരിക്കുന്ന ചടങ്ങ് നടന്നതായി കോണ്‍ഗ്രസ് എം.പി പാര്‍ലമെന്‍റില്‍ അറിയിച്ചതിന് തൊട്ടുടനെ ആയിരുന്നു പാര്‍ലമെന്‍റിനു പുറത്ത് സാക്ഷി മഹാരാജിന്‍െറ വിവാദ പ്രസ്താവന.നാഥുറാം ഗോഡ്സെ ദേശീയവാദിയാണെന്നും മഹാത്മാ ഗാന്ധിക്കൊപ്പം ആദരിക്കപ്പെടേണ്ട വ്യക്തിയാണെന്നുമുള്ള  പ്രസ്താവന സാക്ഷി മഹാരാജ് ഉടന്‍ തിരുത്തിയിരുന്നു. എന്നാല്‍ വിഷയം കോണ്‍ഗ്രസ് എം.പിമാര്‍ വീണ്ടും സഭയില്‍ ഉന്നയിക്കുകയായിരുന്നു.
 

ഗൂഗ്ള്‍ പരിഭാഷ ഇനി മലയാളത്തിലും

Posted: 11 Dec 2014 11:00 PM PST

Image: 

ന്യൂഡല്‍ഹി: ഗൂഗ്ള്‍ പരിഭാഷ ഇനി നമ്മുടെ മലയാളത്തിലും. മൂന്നു കോടി ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയെ ഇനി ലോകത്തിലെ ഏതു ഭാഷയിലേക്കും ഗൂഗ്ളിലൂടെ പരിഭാഷ ചെയ്യാം.

നേരത്തെ നിരവധി ഇന്ത്യന്‍ ഭാഷകള്‍ക്ക് ഗൂഗ്ള്‍ ഈ സൗകര്യം ഒരുക്കിയിരുന്നുവെങ്കിലും മലയാളം അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍, പുതുതായി ഉള്‍പെടുത്തിയ പത്ത് ഭാഷകളില്‍ മലയാളത്തെയും ഗൂഗ്ള്‍ തെരഞ്ഞെടുത്തിരിക്കുകയാണ്. അതേസമയം,തുടക്ക ഘട്ടമെന്ന നിലയില്‍ നിരവധി അബദ്ധങ്ങളാണ് പരിഭാഷയില്‍ ഉള്‍പെട്ടിട്ടുള്ളത്.

കൂടുതല്‍ ഇന്ത്യക്കാരെ ഇന്‍്റര്‍നെറ്റിന്‍്റെ ലോകത്തേക്ക് കൊണ്ടു വരികയെന്നതാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. 2017 ഓടു കൂടി ഇന്ത്യയില്‍ ഗൂഗ്ളിന് 50 കോടി ഉപഭോക്താക്കെള സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഗൂഗ്ള്‍ ഇന്ത്യ എം.ഡി രാജന്‍ ആനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഹിന്ദി, പഞ്ചാബി, തമിഴ്, ഉര്‍ദു, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷകളടക്കം 90 ഭാഷകളാണ് നിലവില്‍ ഗൂഗ്ള്‍ പരിഭാഷയില്‍ ഉള്ളത്.
 

ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ പാകിസ്താനിലേക്ക് മടങ്ങും ^മലാല

Posted: 11 Dec 2014 10:57 PM PST

Image: 

 ഓസ് ലോ: അടുത്ത വര്‍ഷം പാകിസ്താനിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നതായി പ്രമുഖ വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയും നൊബേല്‍ പുരസ്കാര ജേതാവുമായ മലാലാ യൂസുഫ് സായി. ദൈവം അനുഗ്രഹിക്കുകയാണെങ്കില്‍ ഏറ്റവും അടുത്തു തന്നെ പാകിസ്താനിലേക്ക് മടങ്ങും എന്ന് അവര്‍ പറഞ്ഞു. പുരസ്കാരം ഏറ്റുവാങ്ങിയതിനുശേഷം ഓസ്ലോയില്‍ ഒരു അഭിമുഖത്തിനിടെയാണ് 17കാരി തന്‍റെ ആഗ്രഹം വ്യക്തമാക്കിയത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ സ്വന്തം ദേശമായ പാകിസ്താനിലെ സ്വാത് താഴ്വരയില്‍ വെച്ച് 15ാം വയസ്സില്‍ മലാലക്ക് താലിബാന്‍ തീവ്രവാദികളില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു. ബ്രിട്ടനിലെ ബെര്‍മിങ്ഹാം സിറ്റിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്കു വിധേയയായ മലാല മരണമുഖത്തു നിന്നും രക്ഷപ്പെട്ടു. അതിനുശേഷം തന്‍റെ കുടുംബവുമൊത്ത് ഇംഗ്ളണ്ടില്‍ താമസിച്ചുവരികയായിരുന്നു. അവിടെ ഇരുന്നു തന്നെ തന്‍റെ വിദ്യാഭ്യാസവും അവകാശ പോരാട്ടവും മലാല തുടര്‍ന്നു. നോബല്‍ സമ്മാനത്തുക പാകിസ്താനിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ചെലവഴിക്കുമെന്ന് മലാല വ്യക്താമക്കിയിരുന്നു.

രാമക്ഷേത്രം ഇന്ത്യക്കാരുടെ അഭിലാഷമെന്ന് യു.പി ഗവര്‍ണര്‍

Posted: 11 Dec 2014 10:08 PM PST

Image: 

ന്യുഡല്‍ഹി: ‘രാമന്‍്റെ മക്കള്‍’, ‘ഭഗവദ്ഗീത’, ‘മതപരിവര്‍ത്തനം’തുടങ്ങിയ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനിടെ രാമക്ഷേത്രം സംബന്ധിച്ച് വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രംഗത്ത്. അയോധ്യയില്‍ ഉടന്‍ തന്നെ രാമക്ഷേത്രം പുന:നിര്‍മ്മിക്കണമെന്നും  ഇന്ത്യന്‍ ജനതയുടെ അഭിലാഷമാണ് അയോധ്യയിലെ രാമഭൂമിയില്‍ ക്ഷേത്രമെന്നും ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക് പ്രസ്താവിച്ചു. ഫൈസാബാദിലെ അവാധ് സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യയിലെ രാമക്ഷേത്രം യാഥാര്‍ഥ്യമായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ക്കിടെ പാര്‍ലമെന്‍്റില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിക്കാന്‍ ഗവര്‍ണറുടെ പ്രസ്താവനയും   പ്രതിപക്ഷം ആയുധമാക്കാനാണ് സാധ്യത.
 

തടവറകളിലെ ക്രൂരതയെ ന്യായീകരിച്ച് സി.ഐ.എ മേധാവി

Posted: 11 Dec 2014 09:41 PM PST

Image: 

വാഷിങ്ടണ്‍: തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്തവരെ ക്രൂരമായി പീഢിപ്പിച്ച നടപടിയെ ന്യായീകരിച്ച് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ മേധാവി രംഗത്ത്.കൃത്യമായ ഉത്തരം കിട്ടാത്തപ്പോള്‍ പോലും സി.ഐ.എ ശരിയായ രീതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഉത്തരവാദിത്തമില്ലാത്ത ചില ഓഫീസര്‍മാരാണ് ചോദ്യം ചെയ്യലില്‍ നിയമം ലംഘിച്ചതെന്ന് സി.ഐ.എ മേധാവി ജോണ്‍ ബ്രണ്ണന്‍ പറഞ്ഞു.

ചോദ്യം ചെയ്യുക എന്നത് തങ്ങളുടെ ജോലിയാണ്. തടവുകാര്‍ക്കെതിരെ ചില അവസരങ്ങളില്‍ നിയമവിരുദ്ധമായ രീതികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജോണ്‍ ബ്രണ്ണന്‍ വ്യക്തമാക്കി.
വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തെ തുടര്‍ന്ന് തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്യലിന്‍െറ പേരില്‍ ക്രൂരപീഢനത്തിനിരയാക്കിതിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഡിസംബര്‍ 10 നാണ് യു.എസ് സെനറ്റിന്‍െറ ഇന്‍റലിന്‍സ് കമ്മിറ്റി പുറത്തുവിട്ടത്.

ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് സി.ഐ.എ നടത്തിയ ക്രൂരതകളെന്ന ഇന്‍റലിന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഡയാന ഫെയ്ന്‍സ്റ്റീന്‍ പറഞ്ഞു.
റിപ്പോര്‍ട്ടിലെ ഓരോ വസ്തുതയും സി.ഐ.എ രേഖകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് ഇന്‍റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍െറ ഓഫീസ് വ്യക്തമാക്കി. സെനറ്റ് റിപ്പോര്‍ട്ടിനെതിരെ സി.ഐ.എ മേധാവി രംഗത്ത് വന്നതിനെ തുടര്‍ന്നാണ്  വിശദീകരണം.

ഇന്ത്യ 444ന് പുറത്ത്; ലീഡുയര്‍ത്തി ഓസീസ്

Posted: 11 Dec 2014 08:45 PM PST

Image: 

അഡലെയ്ഡ്: ഇന്ത്യ^ ആസ്ട്രേലിയ ഒന്നാം ടെസ്റ്റിന്‍െറ രണ്ടാം ഇന്നിങ്സില്‍ ഓസീസിന് 209 റണ്‍സിന്‍്റെ ലീഡ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെന്ന നിലയിലുള്ള ഓസിസിനായി ഷെയ്ന്‍ വാട്സണ്‍(32) ഡേവിഡ് വാര്‍ണര്‍(67) എന്നിവരാണ് ഇപ്പോള്‍ ക്രീസിലുള്ളത്. ഇരുവരുടെയും കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നേറുകയാണ്. മത്സരത്തില്‍ ഇന്ത്യയെ 444 റണ്‍സിന് പുറത്താക്കി ആദ്യ ഇന്നിങ്സില്‍ കംഗാരുക്കള്‍ 73 റണ്‍സിന്‍്റെ ലീഡ് കരസ്ഥമാക്കിയിരുന്നു. കരണ്‍ ശര്‍മയുടെ പന്തില്‍ ഓസീസ് നിരയില്‍ ക്രിസ്റോജേഴ്സ് ആണ് കൂടാരം കയറിയത്.

നേരത്തേ അഞ്ച് വിക്കറ്റിന് 369 റണ്‍സെന്ന നിലയില്‍ കളിയാരംഭിച്ച ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ (43), വൃദ്ധിമാന്‍ സാഹ(25) എന്നിവര്‍ പെട്ടന്നു തന്നെ പുറത്തായിരുന്നു. കരണ്‍ശര്‍മ(4), വരുണ്‍ ആരോണ്‍( 3) എന്നിവര്‍ രണ്ടക്കം കാണാതെയും പുറത്തായി. മുഹമ്മദ് ഷമി(340 മാത്രമാണ് ഓസിസ് ബൗളര്‍മാരെ ചെറുത്തു നിന്നത്.

ഐ.എസിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ബംഗളൂരു എക്സിക്യൂട്ടീവ്

Posted: 11 Dec 2014 08:43 PM PST

Image: 

ബംഗളൂരു: തീവ്രവാദ സംഘടനയായ ഇസ്ളാമിക് സ്റ്റേറ്റിലേക്ക് ഓണ്‍ലൈനായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ബംഗളൂരുവില്‍ നിന്നുള്ള മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് ആണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടന്‍റെ ചാനല്‍ ഫോര്‍ ന്യൂസാണ് ഐ.എസിന്‍െറ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ബംഗളൂരുവിലെ എക്സിക്യൂട്ടീവാണെന്ന വിവരം പുറത്തുവിട്ടത്.

മെഹ്ദി എന്ന പേരിലുള്ള മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവാണ് ഷാമി വിറ്റ്നസ് എന്ന ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിക്കുന്നത്. 17,700 ഓളം ഫോളോവേഴ്സ് ഉള്ള അക്കൗണ്ടിലൂടെ ഒരോ മാസം രണ്ടു ദശലക്ഷം ട്വീറ്റുകളാണ് കൈമാറുന്നത്. ഇത് ഐ.എസിന്‍റെ ഏറ്റവും സ്വാധീനമുള്ള അക്കൗണ്ടാണ് - ചാനല്‍ ഫോര്‍ ന്യൂസ് വെളിപ്പെടുത്തി.

സുരക്ഷാ കാരണങ്ങളാലാണ് വ്യക്തിയുടെ പേര് മുഴുവനായും വെളിപ്പെടുത്താന്‍ കഴിയില്ളെന്നും ചാനല്‍ പറയുന്നു. ഐ.എസ് അജണ്ട വ്യക്തമാക്കി കൊണ്ടുള്ള ആയിരക്കണക്കിന് ട്വീറ്റുകളാണ് ഒരോ ദിവസം പോസ്റ്റ് ചെയ്യുന്നത്. ഷാമി വിറ്റ്നസ് തീവ്രവാദ സംഘടന പിന്തുണക്കുന്നവര്‍ക്കും ജിഹാദികള്‍ക്കും അതില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള വിവരണങ്ങളാണ് നല്‍കുന്നത്. ഐ.എസ് പോരാളികളില്‍ മൂന്നില്‍ രണ്ടുഭാഗം ആളുകളും ഈ ട്വിറ്റര്‍ അക്കൗണ്ട് പിന്തുണക്കുന്നുണ്ടെന്നും ചാനല്‍ വെളിപ്പെടുത്തുന്നു.

കുടുംബം പൂര്‍ണമായും തന്നെ ആശ്രയിക്കുന്നതിനാലാണ് താന്‍ ഐ.എസില്‍ ചേരാത്തത്. എല്ലാ ഉപേക്ഷിക്കാന്‍ കഴിയുന്ന ദിവസം താന്‍ ഐ.എസില്‍ ചേരുമെന്നും മെഹ്ദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ബ്രീട്ടീഷ് ഐ.എസ് പോരാളികളുമായി നിരന്തരമായി ബന്ധപ്പെടാറുണ്ടെന്നും അയാള്‍ പറയുന്നു.

ചാനല്‍ ഫോര്‍ ന്യൂസ് പുറത്തുവിട്ട ഈ വാര്‍ത്തയില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

ദുബൈ ചലച്ചിത്രോത്സവത്തിന് വര്‍ണാഭ തുടക്കം

Posted: 11 Dec 2014 08:11 PM PST

Image: 

ദുബൈ: പതിനൊന്നാമത് ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ സിനിമാ പ്രേമികള്‍ ആവേശത്തില്‍. വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്സിന്‍െറ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ‘ദ തിയറി ഓഫ് എവരിതിങ്’ എന്ന ഉദ്ഘാടന ചിത്രം തന്നെ മികച്ച ദൃശ്യാനുഭവമായിരുന്നെന്ന പൊതു അഭിപ്രായം കൂടുതല്‍ പേരെ മേളയിലേക്ക് ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിാലാണ് സംഘാടകര്‍. മദീനത്ത് ജുമൈറയില്‍ ചുകപ്പ് പരവതാനി വിരിച്ച ഗാല സ്ക്രീനിങ് താര സമ്പന്നമായിരുന്നു.  അക്കാദമി അവാര്‍ഡ് ജേതാവ് ജെയിംസ് മാര്‍ഷ് സംവിധാനം ചെയ്ത സിനിമയില്‍ സ്റ്റീഫന്‍ ഹോക്കിങ്സിനെ തന്മയത്വത്തോടെ അവതരിപ്പിച്ച എഡ്ഡീ റെഡ്മെയ്ന്‍ ഏവരുടെയും കൈയടി നേടി.
പ്രമുഖ ഇന്ത്യന്‍ ഗായിക ആശാ ഭോസ്ലേക്ക് ലഭിച്ച ചുകപ്പ് പരവതാനി സ്വീകരണം മേളയുടെ ആദ്യദിവസം തന്നെ ഇന്ത്യയുടെ സാന്നിധ്യം വിളിച്ചറിയിക്കുന്നതായിരുന്നു. സമഗ്ര സംഭാവന പുരസ്കാരം ആശ ഭോസ്ലെക്ക് ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂംഉദ്ഘാടന ചടങ്ങില്‍ സമ്മാനിച്ചു. തുടര്‍ന്ന് ആശ ഗാനമാലപിക്കുകയും ചെയ്തു. ഈജിപ്ഷ്യന്‍ നടന്‍ നൂര്‍ അല്‍ ഷെറീഫിനും ചടങ്ങില്‍ സമഗ്ര സംഭാവന പുരസ്കാരം സമ്മാനിച്ചു. മദീനത്തു ജുമൈറയിലെ മദീനത്ത് അറീന, മദീനത്ത് തിയറ്റര്‍, മാള്‍ ഓഫ് എമിറേറ്റ്സിലെ വോക്സ് സിനിമാ തിയറ്ററുകള്‍ എന്നിവിടങ്ങളിലാണ് 48 രാജ്യങ്ങളില്‍ നിന്നുള്ള 118 സിനിമകള്‍ എട്ടു ദിവസങ്ങളായി പ്രദര്‍ശിപ്പിക്കുന്നത്.
ദ ബീച്ചില്‍ സൗജന്യ പ്രദര്‍ശനം
ജുമൈറ ബീച്ച് റസിഡന്‍സിലെ ‘ദ ബീച്ചില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ സിനിമാ പ്രദര്‍ശനം ദിവസവും നടക്കും. ഷെറാട്ടണ്‍ ഹോട്ടലിന് സമീപമുള്ള പ്രദര്‍ശന വേദിയിലേക്ക് ജുമൈറ ബീച്ച് റസിഡന്‍സ് രണ്ട് ട്രാം സ്റ്റേഷനില്‍ നിന്ന് നടക്കാവുന്ന ദൂരമേയുള്ളൂ. ഇന്ന്  ആറു മണിക്ക് സാംസങ് ഹ്രസ്വ സിനിമാ മത്സരമാണ് ഇവിടെ നടക്കുന്നത്. 7.30ന് ‘മീറ്റ് ദ പട്ടേല്‍സ്’ പ്രദര്‍ശിപ്പിക്കും.
ടിക്കറ്റ് നിരക്ക്
സാധാരണ പ്രദര്‍ശനങ്ങള്‍ക്ക് 35 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. റെഡ് കാര്‍പറ്റ് ഗാല സ്ക്രീനിങിന് 100 ദിര്‍ഹം നല്‍കണം. ഫോറം സെഷനുകള്‍ക്ക് ഓരോന്നിനും 50 ദിര്‍ഹമാണ് നിരക്ക്. 25 ടിക്കറ്റുകള്‍ ഒന്നിച്ച്  550 ദിര്‍ഹത്തിന് വാങ്ങാം. 10 ടിക്കറ്റ് 275 ദിര്‍ഹത്തിനും മൂന്നു ടിക്കറ്റ് 80 ദിര്‍ഹത്തിനും ലഭിക്കും. ഗാല സ്ക്രീനിങ് ഇതില്‍ കാണാനാവില്ല. ഒരു സിനിമക്ക് പരമാവധി 10 ടിക്കറ്റേ ലഭിക്കു.
ടിക്കറ്റ് ഓണ്‍ലൈന്‍ വഴി വിറ്റു തീര്‍ന്നാലും ലഭിക്കാന്‍ സാധ്യതയുണ്ട്. സിനിമ തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്കുള്ള ടിക്കറ്റ് അപ്പോള്‍ ക്യൂവിലുള്ളവര്‍ക്ക് നല്‍കും. ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുത്തവര്‍ പ്രദര്‍ശനത്തിന് 15 മിനിറ്റ് മുമ്പ് എത്തിയാലേ ഇരിപ്പിടം ലഭിക്കു. പ്രദര്‍ശനം തുടങ്ങിക്കഴിഞ്ഞാല്‍ ആരെയും പ്രവേശിപ്പിക്കില്ല. ടിക്കറ്റ് ഓണ്‍ലൈനില്‍ വാങ്ങാന്‍ diff.ae  സന്ദര്‍ശിക്കുക. 04 3633456 എന്ന നമ്പറില്‍ വിളിച്ചും ടിക്കറ്റ് ബുക്ക് ചെയ്യാം.

ഇന്നത്തെ പ്രധാന സിനിമകള്‍
മദീനത്ത് അറീന- പേപ്പര്‍ പ്ളെയിന്‍സ് (ആസ്ട്രേലിയ)-2.00,ബോയകൊയര്‍ (യു.എസ്.എ)-5.30,ഡോള്‍ഫിന്‍സ് (യു.എ.ഇ)-9.00
മദീനത്ത് തിയറ്റര്‍- ഫിഡില്‍സ്റ്റിക്ക്സ്  (ജര്‍മ്മനി)-11.00, ഷെല്‍ട്ടര്‍  (യു.എസ്.എ)-10.15
മാള്‍ ഓഫ് എമിറേറ്റ്സ് 2-നിയര്‍ബൈ സ്കൈ  (യു.എ.ഇ) 5.30,
മാള്‍ ഓഫ് എമിറേറ്റ്സ് 10-വി ആര്‍ മനി (യു.കെ) 8.45,
മാള്‍ ഓഫ് എമിറേറ്റ്സ് 11-ഹാപ്പി ടൈംസ് (മെക്സിക്കോ) 8.45,
മാള്‍ ഓഫ് എമിറേറ്റസ് 12-അയാം നോട്ട് ആംഗ്രി (ഇറാന്‍) 8.30.

 

ജി.സി.സി : ഏകീകൃത നാവിക സേനക്ക് രൂപംനല്‍കും

Posted: 11 Dec 2014 07:52 PM PST

Image: 

ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ക്കായി ഏകീകൃത നാവിക സേന രൂപവല്‍കരിക്കാനും അംഗ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ദീര്‍ഘദൂര റെയില്‍ പദ്ധതി ഊര്‍ജ്ജിതമാക്കാനും ജി.സി.സി ഉച്ചകോടിയില്‍ തീരുമാനം.
ആറ് ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത നാവികസേനക്ക് രൂപം നല്‍കണമെന്നും സുരക്ഷ ഭീഷണികളെ ഏകീകൃതമായി നേരിടണമെന്നും കുവൈത്തില്‍ ചേര്‍ന്ന ജി.സി.സി പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച ശിപാര്‍ശ പരിശോധിച്ച ഉച്ചകോടി ഏകീകൃത നാവികസേനക്ക് അംഗീകാരം നല്‍കുകയായിരുന്നു. ഗള്‍ഫിലും സമീപരാജ്യങ്ങളിലും നിലനില്‍ക്കുന്ന സുരക്ഷാഭീഷണിയുടെ സാഹചര്യത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ കടല്‍, കര, വായു മാര്‍ഗമുള്ള സുരക്ഷക്ക് ഏകീകൃത നീക്കം ആവശ്യമാണെന്ന് യോഗം വിലയിരുത്തി. കരസേന രംഗത്ത് ജി.സി.സി രാജ്യങ്ങളില്‍ നിലവിലുള്ള ‘ദിര്‍ഉല്‍ ജസീറ’ എന്ന സംയുക്തസേന ഒരു പരിധിവരെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ സജ്ജമാണ്. ബഹ്റൈനിലെ ആഭ്യന്തരസംഘര്‍ഷങ്ങളില്‍ ദിര്‍ഉല്‍ ജസീറ കഴിവ് തെളിയിച്ചിട്ടുണ്ട്. സമാന സ്വഭാവത്തിലായിരിക്കും നാവികസേനയും പ്രവര്‍ത്തിക്കുക. ജി.സി.സി രാജ്യങ്ങളില്‍ ജലസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ജി.സി.സി തീരുമാനമായി. ജിസിസിയിലെ വാട്ടര്‍ ലിങ്കേജ്, ജലസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉച്ചകോടി പരിശോധിച്ചു. ഗള്‍ഫ് കോമണ്‍ മാര്‍ക്കറ്റ് രൂപവല്‍കരിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാനും നിര്‍ദേശം നല്‍കി.
സുരക്ഷ, നയതന്ത്ര സാമ്പത്തിക വിഷയങ്ങള്‍ക്കൊപ്പം പ്രാധാന്യത്തോടെയാണ് ഗതാഗത പദ്ധതികളെക്കുറിച്ചും ചര്‍ച്ച നടന്നത്. ജി.സി.സി റെയില്‍ നാല് വര്‍ഷത്തിനുളളില്‍ പ്രവര്‍ത്തന സജജമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജി.സി.സി സുപ്രീം കൗണ്‍സില്‍ അറിയിച്ചു. അംഗരാജ്യങ്ങള്‍ക്കിടയില്‍ പൊതുജന-ചരക്ക് ഗതാഗതം വര്‍ധിപ്പിക്കുന്നതില്‍ റെയില്‍ പദ്ധതിക്ക് വര്‍ലിയ പങ്ക് വഹിക്കാനാവുമെന്നതിനാല്‍ എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്നതാണ് ജി.സി.സി സുപ്രീം കൗണ്‍സിലിന്‍െറ തീരുമാനം. 2,117കിലോമീറ്റര്‍ നീളമുളള റെയില്‍വേ ലൈന്‍ കുവൈത്തില്‍ നിന്ന് ഒമാനിലേക്ക് സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ വഴി കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. 15.4 കോടി ഡോളറാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ഖത്തര്‍ സൗദി അതിര്‍ത്തിയില്‍ നിന്ന് ദോഹയിലേക്കുളള 148 കിലോ മീറ്റര്‍ റെയില്‍ നിര്‍മ്മിക്കും. ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. റെയില്‍ വഴി എജുക്കേഷന്‍ സിറ്റിയിലെ സ്റ്റേഷനിലത്തെുന്ന യാത്രക്കാര്‍ക്ക് ദോഹയുടെ മറ്റു ഭാഗങ്ങളിലത്തൊന്‍ ദോഹ മെട്രോയെ അവലംബിക്കാം. ഇവിടെ നിന്നും പുതിയ തുറമുഖത്തേക്കും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കും ചരക്ക് റെയില്‍ പാതയും നിര്‍മ്മിക്കും. അവസാനഘട്ടത്തില്‍ ഖത്തറിനെ ബഹ്റൈനുമായി ബന്ധിപ്പിച്ചുകൊണ്ടുളള റെയില്‍ പാതയും നിര്‍മ്മിക്കും.
റെയില്‍ ശൃംഖല നിലവില്‍ വരുന്നതോടെ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുളള ചരക്കുനീക്കം റെയില്‍ വഴിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍, എല്ലാ രാജ്യങ്ങളും പദ്ധതി പ്രവര്‍ത്തനത്തില്‍ പിന്നിലാണെന്നും 2018ല്‍ പണി പൂര്‍ത്തിയാക്കുകയെന്നത് കനത്ത വെല്ലുവിളിയാണെന്നും ബഹ്റൈന്‍ ഗതാഗത മന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നിര്‍മാണം 2019ല്‍ പൂര്‍ത്തിയാക്കുന്നതിനെ കുറിച്ച് കുവൈത്തും ആലോചിച്ചിരുന്നു.
നടപടികള്‍ നടക്കുന്നുണ്ടെങ്കിലും ഖത്തറിലും നിര്‍മാണ പ്രവൃത്തികള്‍ നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാകുന്ന കാര്യം സംശയമാണ്. രാജ്യത്തെ ടെണ്ടര്‍ നടപടികള്‍ 2014 മധ്യത്തോടെ മാത്രമാണ് പൂര്‍ത്തിയായത്.
 

മാണിയുടെ രാജി: പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

Posted: 11 Dec 2014 07:51 PM PST

Image: 

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണി മന്ത്രിസഭയില്‍ തുടരുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം നിയമസഭാ സ്തംഭനത്തിലും ബഹളത്തിലും കലാശിച്ചു. ബഹളം നിയന്ത്രിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. വീണ്ടും പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.  നടുത്തളത്തില്‍ കുത്തിയിരിപ്പ് നടത്തിയ  പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് ബാനര്‍ വലിച്ചെറിഞ്ഞു.

വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മിലെ കെ. സുരേഷ് കുറുപ്പാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മാണിക്ക് കൈക്കൂലി കൊടുത്തതായി എഫ്.ഐ.ആറില്‍ വ്യക്തമായി പറയുന്നുണ്ടെന്ന് സുരേഷ് കുറുപ്പ് പറഞ്ഞു. നിയമം നിയമത്തിന്‍െറ വഴിക്കും മാണി മാണിയുടെ വഴിക്കും പോകുന്നു. മന്ത്രിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേസിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെങ്കില്‍ മാണി വെളിപ്പെടുത്തണം. ഒരു കുറ്റവാളിക്കും കിട്ടാത്ത ആനുകൂല്യം ഉപയോഗിച്ചാണ് മന്ത്രിപദവിയില്‍ തുടരുന്നത്. രാജിവെച്ചില്ളെങ്കില്‍ മാണിയെ പുറത്താക്കണമെന്നും സുരേഷ് കുറുപ്പ് ആവശ്യപ്പെട്ടു.

ഇതിനിടെ, കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചര്‍ച്ച നടത്തിയെന്ന് കോടിയേരി ആരോപിച്ചു. വിജിലന്‍സ് ഡയറക്ടര്‍ സ്വതന്ത്രമായി തീരുമാനമെടുക്കണമെന്നാണ് ഹൈകോടതി നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, ആഭ്യന്തര മന്ത്രി വിവരങ്ങള്‍ ശേഖരിച്ചു. ഇത് ഹൈകോടതി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ചര്‍ച്ച നടത്തിയില്ളെങ്കില്‍ ഇത്രയും വിവരങ്ങള്‍ ചെന്നിത്തലക്ക് എവിടെന്ന് കിട്ടിയെന്നും കോടിയേരി ചോദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടില്ളെന്ന് ചെന്നിത്തല സഭയില്‍ വിശദീകരിച്ചു. എഫ്.ഐ.ആറിലെ കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്. പരാതിയില്‍ കഴമ്പുണ്ടോയെന്ന് വിജിലന്‍സ് അന്വേഷിച്ചിട്ടില്ല. എഫ്.ഐ.ആറില്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് സഭയില്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

എഫ്.ഐ.ആറിന്‍െറ പേരില്‍ രാജിവെക്കുകയാണെങ്കില്‍ ഒരു മന്ത്രിയും ഉണ്ടാകില്ല. പ്രതിപക്ഷത്തിന്‍െറ കൈയ്യില്‍ സര്‍ക്കാരിനെതിരെ ആയുധമില്ലാത്തതു കൊണ്ടാണ് പുതിയ നീക്കമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

മാണിയെ പിന്തുണച്ചു കൊണ്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നും രംഗത്തെത്തി. മാണിക്ക് അഴിമതി കേസുമായി ബന്ധമില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ആരോപണങ്ങള്‍ കെ.എം മാണി നിഷേധിച്ചു. എല്ലാം അവാസ്തവമാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ നിയമസഭ ചേര്‍ന്ന ഉടന്‍ തന്നെ സഭക്കുള്ളില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടങ്ങി. പ്ളക്കാര്‍ഡുകളും ബാനറുകളുമായാണ് അംഗങ്ങള്‍ രാവിലെ സഭയിലെത്തിയത്. ചോദ്യോത്തരവേള പല തവണ തടസപ്പെട്ടു. ഇതേ തുടര്‍ന്ന് ചോദ്യോത്തരവേള സ്പീക്കര്‍ റദ്ദാക്കി. കൂടാതെ ചോദ്യോത്തരവേളയിലെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തരുതെന്ന് മാധ്യമങ്ങളെ സ്പീക്കര്‍ വാക്കാല്‍ വിലക്കുകയും ചെയ്തു.

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷം വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തത് കൊണ്ടു മാത്രം മാണി രാജിവെക്കേണ്ടെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചിട്ടുള്ളത്.

ബ്ളാസ്റ്റേഴ്സ് ^ചെന്നൈയിന്‍ ആദ്യപാദ സെമി നാളെ

Posted: 11 Dec 2014 07:39 PM PST

Image: 

കൊച്ചി: ആരാധകര്‍ തോളിലേറ്റിയ കേരള ബ്ളാസ്റ്റേഴ്സിന്‍െറ സെമി പോരാട്ടത്തിന് കൊച്ചിയൊരുങ്ങി. ഗോളടിക്കാന്‍ മറന്നും എതിരാളിയെ ഗോളടിക്കാതെ പ്രതിരോധിച്ചും പിടിച്ചുനിന്ന ബ്ളാസ്റ്റേഴ്സ് ഐ.എസ്.എല്ലിലെ ആദ്യ സെമിയില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്.സിയെ നേരിടും.

ഹോം-എവേ അടിസ്ഥാനത്തില്‍ രണ്ട് പാദങ്ങളിലായാണ് സെമി മത്സരങ്ങള്‍. 16ന് ചെന്നൈയിലാണ് ബ്ളാസ്റ്റേഴ്സിന്‍െറ രണ്ടാംപാദ സെമി. രണ്ടാംസെമിയില്‍ ഞായറാഴ്ച അത്ലറ്റികോ കൊല്‍ക്കത്ത-ഗോവ എഫ്.സി മത്സരത്തിന് കൊല്‍ക്കത്ത വേദിയാകും. 17ന് ഗോവയിലാണ് ഇവരുടെ രണ്ടാം പാദമത്സരം. ലീഗ് റൗണ്ടില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ചെന്നൈയിനെതിരെ ബ്ളാസ്റ്റേഴ്സ് തോല്‍വി വഴങ്ങിയിരുന്നു.  ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 2-1നും കൊച്ചിയില്‍ 1-0നും ചെന്നൈ വിജയം സ്വന്തമാക്കി.  ബ്ളാസ്റ്റേഴ്സിന് ഒരുപോയന്‍റ് പോലും സമ്മാനിക്കാത്ത ടീമും ചെന്നൈയിന്‍തന്നെ. ടൂര്‍ണമെന്‍റില്‍ ഗോള്‍ നേടിയതിന്‍െറയും (ഒമ്പത്), വഴങ്ങിയതിന്‍െറയും (11) കാര്യത്തില്‍ ഏറ്റവും കുറവുള്ള ടീമാണ് ബ്ളാസ്റ്റേഴ്സ്. ചെന്നൈയിനാവട്ടെ 24 ഗോള്‍ അടിക്കുകയും 20 ഗോള്‍ വഴങ്ങുകയും ചെയ്തു.

ടിക്കറ്റ് ഇന്നുമുതല്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മാത്രം
ശനിയാഴ്ചത്തെ കേരള ബ്ളാസ്റ്റേഴ്സ്-ചെ ന്നൈയിന്‍ എഫ്.സി ഒന്നാംപാദ സെമിഫൈനല്‍ മത്സരത്തിന്‍െറ ടിക്കറ്റുകള്‍ വെള്ളിയാഴ്ച മുതല്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം കൗണ്ടറുകള്‍ വഴിമാത്രം. ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴി ഇക്കുറി ടിക്കറ്റ് വില്‍പന ഉണ്ടായിരിക്കില്ളെന്ന് കേരള ബ്ളാസ്റ്റേഴ്സ് സെക്രട്ടറി രാജീവ് കാമിനേനി അറിയിച്ചു. സ്റ്റേഡിയത്തിലെ രണ്ട് കേന്ദ്രങ്ങളിലെ 14 കൗണ്ടറുകള്‍ വഴിയാവും ടിക്കറ്റ് വില്‍പന. ഓണ്‍ലൈന്‍ വഴിയും ടിക്കറ്റുകള്‍ സ്വന്തമാക്കാം.  
സെമിഫൈനലിലെ എതിരാളിയാരെന്ന് തീരുമാനമാകാന്‍ വൈകിയതോടെയാണ് ടിക്കറ്റ് വില്‍പന ആരംഭിക്കാനും കാലതാമസമുണ്ടായത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ കൗണ്ടര്‍ വഴി വില്‍പന ആരംഭിക്കും.

സല്‍മാബാദില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം

Posted: 11 Dec 2014 07:33 PM PST

Image: 

മനാമ: സല്‍മാബാദ് ഹാജി ഹസനടുത്തുള്ള വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ഇന്നലെ വൈകീട്ട് നാലുമണിയോടെയുണ്ടായ തീപിടുത്തത്തില്‍ നിരവധി ഗോഡൗണുകളും ഫാക്ടറികളും പൂര്‍ണമായി കത്തിയമര്‍ന്നു. ആളപായമില്ല. ഡസന്‍കണക്കിന് ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകള്‍ പ്രവര്‍ത്തിപ്പിച്ചിട്ടും തീയണക്കാനായില്ല. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നത്തെിയ 70ഓളം അഗ്നിശമനസേനാംഗങ്ങളാണ് തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്.
നെസ്റ്റോ സൂപ്പര്‍മാര്‍ക്കറ്റിന് പുറകില്‍ ചെമ്മീന്‍ ഫാക്ടറിക്കുസമീപമുള്ള വെയര്‍ഹൗസാണ് അഗ്നി വിഴുങ്ങിയത്. വെയര്‍ഹൗസിലുള്ള ടിഷ്യൂ കമ്പനിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് അനുമാനം. ഇത് സ്ഥിരീകരിച്ചിട്ടില്ല. മലയാളിയുടെ ഉടമസ്ഥതയിലുള്ള സോള ഫര്‍ണിച്ചര്‍ ഫാകട്റിയും കത്തിച്ചാമ്പലായവയില്‍ പെടും. ഇവിടെ മൊത്തം ആറ് ഫാക്ടറികളും ഗോഡൗണുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഫാക്ടറി-ഗോഡൗണ്‍ ഉടമകള്‍ക്കെല്ലാം വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

ഒമാന്‍ സായുധസേനാ ദിനം ആഘോഷിച്ചു

Posted: 11 Dec 2014 07:31 PM PST

Image: 

മസ്കത്ത്: സുല്‍ത്താനേറ്റിന്‍െറ വിവിധ ഭാഗങ്ങളില്‍ സായുധസേനാ ദിനാഘോഷം വര്‍ണാഭ പരിപാടികളോടെ ആഘോഷിച്ചു. മസ്കത്ത്, ദോഫാര്‍, മുസന്തം തുടങ്ങിയ വിവിധ മേഖലകളില്‍ പരിപാടികള്‍ നടന്നു. സൈനിക പരേഡുകളും അഭ്യാസപ്രകടനങ്ങളും ആദരിക്കല്‍ ചടങ്ങുകളും സേനയില്‍നിന്ന് വിരമിച്ചവര്‍ക്കുള്ള പരിപാടികളും സായുധസേനാ ദിനത്തിന്‍െറ ഭാഗമായി അരങ്ങേറി. മന്ത്രിമാരും ജഡ്ജിമാരും മജ്ലിസുശ്ശൂറ അംഗങ്ങളും അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ച സായുധസേനാ അംഗങ്ങള്‍ക്കുള്ള മെഡലുകള്‍ വിവിധ ഭാഗങ്ങളില്‍ നടന്ന ചടങ്ങുകളില്‍ സമ്മാനിച്ചു. ദീര്‍ഘകാലം സായുധസേനയില്‍ സേവനം അനുഷ്ഠിച്ചവരെയും ആദരിച്ചു.
മസ്കത്ത് എസ്.എ.എഫ് ട്രെയിനിങ് ബറ്റാലിയനിലെ ഷൂട്ടിങ് റേഞ്ചില്‍ നടന്ന പരിപാടിയില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് മന്ത്രി ഡോ. മുഹമ്മദ് ബിന്‍  ഹമദ് അല്‍ റുഹ്മി വിശിഷ്ടാതിഥിയായിരുന്നു. പരേഡില്‍ സല്യൂട്ട് സ്വീകരിച്ച മന്ത്രി, മികച്ച സേവനം കാഴ്ചവെച്ചവര്‍ക്കുള്ള മെഡലുകളും സമ്മാനിച്ചു. പരേഡിന് മുന്നോടിയായി ദേശീയഗാനവും ആലപിച്ചു. സേനാംഗങ്ങളെ അനുമോദിച്ച മന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുഹ്മി, റോയല്‍ ഒമാന്‍ ആര്‍മിയുടെ ആധുനികവത്കരണത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ റസ്ബിയും സൈനിക മേധാവികളും വിമുക്ത ഭടന്മാരും പരിപാടികളില്‍ പങ്കെടുത്തു.  റോയല്‍ ഒമാന്‍ ആര്‍മിയുടെ മുസന്തം കമാന്‍ഡില്‍ നടന്ന പരിപാടിയില്‍ ഗവര്‍ണര്‍ സയ്യിദ് ഖലീഫ ബിന്‍ അല്‍ മുര്‍ദസ് ബിന്‍ അഹ്മദ് അല്‍ ബുസൈദി മുഖ്യാതിഥിയായിരുന്നു. മുസന്തം കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സലീം ബിന്‍ മുഹമ്മദ് അല്‍ ഗഹ്ദമി സംബന്ധിച്ചു.  
ഇന്‍ഫന്‍ട്രി ബ്രിഗേഡ്, ഫിറാഖ് ഫോഴ്സസ് എന്നിവയുടെ നേതൃത്വത്തിലും സായുധസേനാ ദിനം ആഘോഷിച്ചു.
 

അല്‍ഖാഇദയില്‍ അംഗമായിരുന്ന സ്വദേശി യുവാവിന് 27 വര്‍ഷം കഠിന തടവ്

Posted: 11 Dec 2014 07:09 PM PST

Image: 

റിയാദ്: അല്‍ഖാഇദ തീവ്രവാദ സംഘടനയില്‍ അംഗമായിരുന്ന സ്വദേശി യുവാവിന് ക്രിമിനല്‍ കോടതി 27 വര്‍ഷത്തെ കഠിന തടവ് വിധിച്ചു. പിഴച്ച ചിന്താഗതികള്‍ പുലര്‍ത്തിയിരുന്ന പ്രതി സൗദി അടക്കമുള്ള ഭരണകൂടങ്ങളെ അവിശ്വാസി ഭരണകൂടങ്ങളായി ഗണിച്ചിരുന്നതായി കുറ്റപത്രത്തില്‍ ആരോപിച്ചു. യമനിലെ സൗദി ഡെപ്യൂട്ടി കോണ്‍സുലര്‍ അബ്ദുല്ല അല്‍ഖാലിദിയെ തട്ടിക്കൊണ്ടുപോയ കേസിലും ഇയാള്‍ പ്രതിയായിരുന്നു. മുന്‍ അല്‍ഖാഇദ നേതാവായിരുന്ന ഉസാമ ബിന്‍ലാദിനുമായി പ്രതിജ്ഞ ചെയ്ത് സംഘടനയില്‍  പ്രവര്‍ത്തിച്ചുവന്നിരുന്നതായും കോടതി കണ്ടത്തെി. തീവ്രവാദ കേസില്‍ സൗദി പൊലീസ് അന്വേഷിച്ചുവരുന്ന ചിലരുമായി ത്വാഇഫില്‍ വെച്ച് പ്രതി സംഗമിച്ചതായും അനധികൃത മാര്‍ഗത്തിലൂടെ രണ്ട് കൂട്ടാളികളുമായി യമനിലേക്ക് കടക്കാന്‍ ശ്രമിച്ചതായും കോടതി പറഞ്ഞു. നേരത്തെ യമനിലെ അല്‍ഖാഇദയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പ്രതി സംഘടനയില്‍ പുതുതായി ചേരുന്ന യുവാക്കള്‍ക്ക് സായുധ പരിശീലനം നല്‍കിയിരുന്നതായും കുറ്റപത്രത്തില്‍ വ്യക്തമാക്കി. യമന്‍ കേന്ദ്രമാക്കി സൗദിയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രതി പരിപാടിയിട്ടിരുന്നതായും കോടതി നിരീക്ഷിച്ചു. യമനില്‍ നടന്ന നിരവധി സായുധ പ്രവര്‍ത്തനങ്ങളില്‍ പ്രതി പങ്കെടുത്തിട്ടുണ്ട്. അല്‍ഖാഇദയുടെ മാധ്യമ വക്താവായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സംഘടനയുടെ ഇംഗ്ളീഷ് പ്രസിദ്ധീകരണത്തിന്‍െറ ആദ്യലക്കത്തില്‍ മാധ്യമവക്താവായി പരിചയപ്പെടുത്തുകയും അഫ്ഗാനിസ്താനിലെ പ്രവര്‍ത്തന പരിചയം പങ്കുവെക്കുകയും ചെയ്തിരുന്നതായും കോടതി കണ്ടത്തെി.

രാഷ്ട്രീയധാര്‍മികത: മാണി പ്രതിരോധത്തില്‍

Posted: 11 Dec 2014 06:36 PM PST

Image: 
Subtitle: 
തല്‍ക്കാലത്തേക്ക് കസേര ഉറപ്പിച്ചുനിര്‍ത്താമെങ്കിലും അന്വേഷണം പുരോഗമിക്കുമ്പോള്‍ സാധ്യത സംശയകരം

കോട്ടയം: ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കോഴ വാങ്ങിയെന്ന കേസില്‍ കെ.എം. മാണി പ്രതിയായതോടെ മന്ത്രിസഥാനത്തിരുന്ന്  അന്വേഷണം നേരിടുന്നതിന്‍െറ യുക്തി ചര്‍ച്ചയാകുന്നു. രാഷ്ട്രീയധാര്‍മികതയെന്ന ചോദ്യമാണ് മാണിക്കുമുന്നില്‍ ഉയരുന്നത്. ഘടകകക്ഷികളുടെ പിന്തുണകൂടി ഉള്ളതുകൊണ്ട് തല്‍ക്കാലത്തേക്ക് കസേര ഉറപ്പിച്ചുനിര്‍ത്താമെങ്കിലും അന്വേഷണം പുരോഗമിക്കുമ്പോള്‍ അതിന് എത്രമാത്രം സാധ്യതയുണ്ടെന്നത് സംശയകരമാണ്.

മാണി കോഴക്കേസില്‍ പ്രതിയാക്കപ്പെട്ടത് അദ്ദേഹത്തിന്‍െറ തട്ടകമായ കോട്ടയത്തും പാലായിലും അണികള്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്. നേതാവിന്‍െറ കൈകള്‍ ശുദ്ധമാണെന്ന് വിശ്വസിക്കുമ്പോള്‍തന്നെ എല്ലാത്തിനും കാരണം കോണ്‍ഗ്രസുകാരാണെന്നും അതില്‍ പ്രധാനി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും കരുതുന്നവരാണ് ഏറെ. ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങളാണ് കോഴക്കേസ് സജീവമാക്കി നിര്‍ത്തിയതും മന്ത്രി ചെന്നിത്തലയെക്കൊണ്ട് അന്വേഷണം സജീവമാക്കിച്ചതുമെന്ന് വലിയൊരുവിഭാഗം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതുന്നു.
പദവി ദുരുപയോഗവും അഴിമതിയും കേരള കോണ്‍ഗ്രസുകളില്‍ പുതുമയുള്ളതല്ല.

ആര്‍. ബാലകൃഷ്ണപിള്ള, ടി.എം. ജേക്കബ് എന്നിവര്‍ ആരോപണവിധേയരായി. പിള്ള തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. പി.സി. ജോര്‍ജും ആരോപണവിധേയനായി അന്വേഷണം നേരിട്ടിട്ടുണ്ട്. ഇക്കാലത്തൊക്കെ അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും അതിന്‍െറ പേരില്‍ പാര്‍ട്ടിയിലെ രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുകയും ചെയ്ത നേതാവാണ് മാണി. അദ്ദേഹത്തിന് ഉണ്ടായ തിരിച്ചടി പാര്‍ട്ടിയുടെ ജൂബിലി വര്‍ഷത്തിലാണെന്നതും ശ്രദ്ധേയം. പാര്‍ട്ടിയോളം തന്നെ രാഷ്ട്രീയപഴക്കവും ജനപ്രതിനിധിയായും ധനമന്ത്രിയായും ഏറെ പാരമ്പര്യവും റെക്കോഡുമുള്ള മാണിയുടെ വലിയ വീഴ്ചയായാണ് കോഴ വിവാദം വിലയിരുത്തപ്പെടുന്നത്.

മന്ത്രിമാരില്‍ കൂടുതല്‍ പേരും അവരുടെ വകുപ്പുകളുടെ ക്രമക്കേടുകളില്‍കൂടിയാണ് അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടതെങ്കില്‍ മാണി വ്യക്തിപരമായി പണം വാങ്ങി അഴിമതിക്ക് കൂട്ടുനിന്നുവെന്ന ദുഷ്പേരാണ് നേടിയത്. അത്തരമൊരാള്‍ മന്ത്രിക്കസേരയിലിരുന്ന് അന്വേഷണം നേരിടുന്നതിലെ  ഒൗചിത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. താന്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറേണ്ട കാര്യമില്ളെന്ന് മാണിതന്നെ വ്യക്തമാക്കിക്കഴിഞ്ഞു. രാഷ്ട്രീയ ഗൂഢാലോചനയെന്ന മുന്‍കൂര്‍ ജാമ്യവും എടുത്തിട്ടുണ്ട്.

കോഴ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ പാര്‍ട്ടിതല സമിതി ഗൗരവമായി ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് നേതാവിനുതന്നെ ഒന്നാം പ്രതിയാകേണ്ടിവന്നത്.മാണിയുടെ അഴിമതിക്കറ പുരളാത്ത നേതാവെന്ന പ്രതിച്ഛായക്കും  ഇതോടെ ഇളക്കം തട്ടി.

മറാത്താ മന്ദിറില്‍ ആ പ്രണയം ഒഴുകുന്നു; ഏഴായിരം ദിവസങ്ങളെന്ന ചരിത്രത്തിലേക്ക്

Posted: 11 Dec 2014 06:32 PM PST

Image: 
Subtitle: 
മുംബൈ തിയറ്ററില്‍ 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ' പ്രദര്‍ശനത്തിന് തിരക്കൊഴിയുന്നില്ല

മുംബൈ:  ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ എന്ന പ്രണയ കഥക്ക് ഇന്ന് ഏഴായിരം ദിവസം. എന്നിട്ടും, മുംബൈ നഗരത്തിന്‍െറ അടയാളങ്ങളിലൊന്നായ മറാത്താ മന്ദിര്‍ തിയറ്ററിലെ പതിനൊന്നരയുടെ പ്രദര്‍ശനത്തിന് തിരക്കൊഴിഞ്ഞില്ല. വ്യാഴാഴ്ചയും ബാല്‍ക്കണി ‘ഹൗസ്ഫുള്‍’. അറുന്നൂറ്റമ്പത് പേര്‍ അകത്തിരുന്ന് ആ പ്രണയ കഥക്കൊപ്പം ഒഴുകി. കൈയടിയും വിസിലടിയും ഒക്കെയായി. യാഷ്ചോപ്ര ഫിലിംസിനായി സംവിധായകന്‍ ആദിത്യ ചോപ്ര തീര്‍ത്ത പ്രണയകാവ്യം ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ അങ്ങനെ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ സുവര്‍ണാക്ഷരങ്ങളായി. ഈ പ്രണയകാവ്യം  മുടക്കില്ലാതെ മറാത്താ മന്ദിറിലെ സ്ക്രീനില്‍ തെളിഞ്ഞു തുടങ്ങിയിട്ട് ഇന്നേക്ക് ഏഴായിരം ദിവസം തികഞ്ഞു.

‘ജീവന്‍ പൊലിയും മുമ്പ് കണ്ടിരിക്കേണ്ട 1001 (ലോക ) സിനിമകളില്‍’ ഇടം നേടിയ രണ്ടാമത്തെ ഇന്ത്യന്‍ സിനിമയാണ് ഷാറൂഖ് ഖാനും കജോളും പ്രണയ ജോടികളായി പ്രേക്ഷക ഹൃദയം കവര്‍ന്ന ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’. 1995ല്‍ നിര്‍മിച്ച ചിത്രം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമയെന്ന ബഹുമതി നേടിക്കഴിഞ്ഞു. 2001 വരെ ‘ഷോലെ’ക്കായിരുന്നു ബഹുമതി. സിനിമക്ക് ആദിത്യ തന്നെ രചിച്ച കഥയും ഷാറൂഖ്, കജോള്‍ ജോടികളുടെ ഭാവാഭിനയവും ഇന്ത്യന്‍ സിനിമയുടെ ചരിത്രത്താളുകളിലേക്കാണ് കടന്നുചെന്നത്. ഇതുവരെ രാജ്യത്തിനകത്തും പുറത്തുമായി സിനിമ വാരിക്കൂട്ടിയ പണത്തിന് കണക്കില്ല. നായകനും നായികക്കും നല്‍കിയ ജനസമ്മതിക്കും.  

മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി, പാട്ട്, തിരകഥ തുടങ്ങി 96ലെ ഫിലിംഫെയര്‍ അവാര്‍ഡ് പത്തെണ്ണമാണ് ചിത്രം നേടിയത്. ആ വര്‍ഷത്തെ മികച്ച പോപുലര്‍ സിനിമയെന്ന ദേശീയ ബഹുമതിയും. ലണ്ടനില്‍ കഴിയുന്ന ഇന്ത്യന്‍ വംശജരായ രാജ് മല്‍ഹോത്രയെന്ന യുവാവിന്‍െറയും സിമ്രാന്‍ സിങ്ങെന്ന യുവതിയുടെയും പ്രണയമാണ് കഥ. തീര്‍ത്തും ഇന്ത്യന്‍ സംസ്കാരത്തിനകത്ത് വളര്‍ന്ന നായികയെ സ്വതന്ത്ര ചിന്താഗതിക്കാരനായ നായകന്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിലെ വ്യത്യസ്തതയാണ് കഥയുടെ മര്‍മം. ഒളിച്ചോടാന്‍ നില്‍ക്കാതെ കടുപ്പക്കാരനായ നായികാ പിതാവിന്‍െറ മനസ്സു നേടാനുള്ള നായകന്‍െറ ശ്രമമാണത്. ഇന്ത്യ, ലണ്ടന്‍, സ്വിസ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്. പിന്നണി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡോക്യുമെന്‍ററി ഇറങ്ങിയ ചിത്രമെന്ന ഖ്യാതിയും ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ക്കുണ്ട്. 1000 വാരം തികക്കുന്നതിന്‍െറ ഭാഗമായി പുതിയ ട്രെയിലറും ഇറങ്ങി.

ആയിരം ആഴ്ചകള്‍ തികയുന്ന ദിവസം ആഘോഷം കേമമാക്കുന്നുമുണ്ട്.  നായികാനായകന്മാരായ ഷാറൂഖും കജോളും ചിത്രീകരണാനുഭവങ്ങള്‍ പങ്കുവെക്കും. ചിത്രത്തിനൊപ്പം മറാത്താ മന്ദിറും ചരിത്രത്താളുകളില്‍ ഇടംപിടിക്കുകയാണ്. നിരവധി ഹിന്ദി സിനിമകള്‍ നിറഞ്ഞോടിയ തിയറ്ററെന്ന ഖ്യാതി നേരത്തെ തന്നെയുണ്ട്. നഗരത്തിന്‍െറ പ്രശസ്തമായ അടയാളങ്ങളിലൊന്നാണ് മുംബൈ സെന്‍ട്രലില്‍ നിലകൊള്ളുന്ന  തിയറ്റര്‍.

More Film News: Movies

അനശ്വരപ്രണയത്തിന്‍െറ കഥയുമായി ‘കൂനന്‍’ 1898ാം വേദിയില്‍ നിറഞ്ഞാടി

Posted: 11 Dec 2014 06:09 PM PST

Image: 

തിരൂര്‍: വിശുദ്ധ പ്രണയത്തിന്‍െറ കഥ പറയുന്ന ‘കൂനന്‍’ എന്ന ഏകാങ്ക നാടകത്തിന് മലയാള സര്‍വകലാശാലയുടെ രംഗശാലയില്‍1898ാം അരങ്ങേറ്റം.
മനുഷ്യര്‍ തമ്മിലുള്ള സ്നേഹമില്ലായ്മ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഒരു കൂനന്‍െറയും അയാള്‍ സ്നേഹിക്കുന്ന പെണ്ണിന്‍െറയും വേഷത്തില്‍ അരങ്ങിലത്തെിയപ്പോള്‍ രംഗശാല അനശ്വരപ്രണയത്തിന്‍െറ തീവ്രതയിലലിഞ്ഞു. നാടക-സിനിമാനടന്‍ മഞ്ജുളനാണ് സംവിധാനം.

പത്ത് വര്‍ഷത്തിനുള്ളിലാണ് കൂനന്‍ 1898 വേദികളില്‍ അരങ്ങേറിയതെന്ന് മഞ്ജുളന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ജയപ്രകാശ് കുളൂര്‍ ആണ് രചന നിര്‍വഹിച്ചത്. ആദ്യം ഏഴ് മിനിറ്റ് മാത്രമുള്ളതായിരുന്നു. പിന്നീട് വിപുലീകരിച്ച് 40 മിനിറ്റാക്കി. അഭിനയത്തിനിടെ കാണികള്‍ക്ക് കൂടി ഇടപെടാന്‍ അവസരമുണ്ടെന്നതാണ് ഏകാങ്കത്തിന്‍െറ പ്രത്യേകത. അതിനാല്‍ ഒന്നേകാല്‍ മണിക്കൂര്‍ വരെ പലപ്പോഴും നീണ്ടതായി അദ്ദേഹം പറഞ്ഞു.

മലയാള സര്‍വകലാശാലയില്‍ രണ്ട് ദിവസങ്ങളിലായി നടന്ന നാടക പരിശീലന കളരിയുടെ ഭാഗമായാണ് വേദിയൊരുക്കിയത്. ‘കൂനന്‍’ ഇറാഖിലുള്‍പ്പെടെ അരങ്ങിലത്തെിയിട്ടുണ്ട്. 2010ലായിരുന്നു ഇത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വേദികളിലും കൈയടി നേടി. 2500 വേദി പിന്നിടുന്നതോടെ ഗിന്നസ് ബുക്കില്‍ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മഞ്ജുളന്‍. അഞ്ച് വര്‍ഷംമുമ്പ് 500ാം പ്രദര്‍ശനത്തിന് ആശംസയുമായി നടന്‍ മമ്മൂട്ടി എത്തിയിരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ മഞ്ജുളന്‍ തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഒന്നാംറാങ്കോടെ ബിരുദപഠനം പൂര്‍ത്തിയാക്കിയാണ് കലാരംഗത്തേക്ക് ചുവടുവെച്ചത്.

അട്ടപ്പാടിയിലെ അനാരോഗ്യ പരിപാലനം

Posted: 11 Dec 2014 05:41 PM PST

Image: 
Subtitle: 
അട്ടപ്പാടിയിലെ വംശഹത്യകള്‍

അധികം മുമ്പല്ല. രാത്രി 2.30ന് കോയമ്പത്തൂര്‍ ആശുപത്രിക്കുമുന്നില്‍ കൈയില്‍ ഒരു സഞ്ചിയുമായി ആദിവാസി യുവതി നിസ്സഹായയായി നിന്ന് നിലവിളിച്ചു. സ്വന്തം കുഞ്ഞിന്‍െറ മൃതശരീരമായിരുന്നു ആ സഞ്ചിയില്‍. അട്ടപ്പാടിയിലെ ഒരു ദരിദ്ര യുവതിയായിരുന്നു അവര്‍. അവരുടെ കുട്ടി കോട്ടത്തറ ആശുപത്രിയില്‍വെച്ച് മരിച്ചു. എന്നാല്‍, കുട്ടിക്ക് മരണം സംഭവിച്ചുവെന്ന് അറിയിക്കാതെ ആശുപത്രി അധികൃതര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലേക്ക് അയച്ചു. ഇവരെ അവിടെ ഇറക്കിയശേഷം മടങ്ങിപ്പോരാനാണ് ആശുപത്രി അധികൃതര്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് നല്‍കിയ നിര്‍ദേശം. അയാളത് ചെയ്തു. കോയമ്പത്തൂരില്‍ ആശുപത്രി ഗേറ്റില്‍ യുവതിയെ ഇറക്കി ആംബുലന്‍സ് പാഞ്ഞുപോയി. കുട്ടി നേരത്തേ മരിച്ചിരുന്നുവെന്ന് അറിയുമ്പോഴേക്കും വാഹനമില്ല. മരിച്ച കുഞ്ഞുമായി റോഡില്‍ നിന്നാല്‍ പൊലീസ് പിടിക്കുമെന്ന് കണ്ടതിനാല്‍ അവര്‍ മൃതശരീരം ഒരു പ്ളാസ്റ്റിക് സഞ്ചിയിലാക്കി. അധികം വൈകാതെ വഴിയില്‍ മണ്ണുമാന്തി കുഴിച്ചിട്ടു. പിന്നെ വളഞ്ഞ വഴിയിലൂടെ വീട്ടിലത്തെി.

അട്ടപ്പാടിയിലെ ഒരു പതിവു കഥയാണിത്. ഇത്തരം ദശക്കണക്കിന് കഥകള്‍ ആദിവാസികള്‍ക്ക് പറയാനുണ്ട്. പക്ഷേ, ആരു കേള്‍ക്കാന്‍? കേള്‍ക്കേണ്ടവരില്‍ ഒരാളായ മന്ത്രി കെ.സി. ജോസഫ് അട്ടപ്പാടിയിലത്തെിയപ്പോള്‍ സര്‍ക്കാറിന് വീഴ്ചപറ്റിയെന്ന് തുറന്നുപറഞ്ഞിരുന്നു. എന്നാല്‍, തിരുവനന്തപുരത്ത് എത്തിയപ്പോള്‍ വാക്ക് മാറ്റി. പിറക്കുന്ന കുട്ടികള്‍ക്ക് മരണം സംഭവിക്കുന്നതിന് സര്‍ക്കാര്‍ എന്തു പിഴച്ചുവെന്നാണ് മന്ത്രിയുടെ ചോദ്യം. മാത്രമല്ല, മാധ്യമങ്ങള്‍ നല്‍കുന്നതുപോലെ ഒരവസ്ഥ അട്ടപ്പാടിയിലില്ളെന്ന് മന്ത്രി സൂചിപ്പിച്ചു. അട്ടപ്പാടിയിലും തിരുവനന്തപുരത്തും എത്തുമ്പോള്‍ രണ്ട് നിലപാടുള്ള മന്ത്രിമാര്‍ ഉള്ളപ്പോള്‍ ആദിവാസികളുടെ അവസ്ഥ എങ്ങനെ മാറാന്‍?

ആദിവാസി ക്ഷേമത്തിന് അനുവദിച്ച 100 ശതമാനം ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയാണ്് കോട്ടത്തറ. അതിപ്പോള്‍ കോട്ടത്തറ ജനറല്‍ ആശുപത്രിയാണ്. ഇടതു ഭരണ കാലത്ത് ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയാണ് കോട്ടത്തറയിലെ ആശുപത്രിക്ക് ഉയര്‍ന്ന പദവി നല്‍കിയത്. അതോടെ ആശുപത്രിയില്‍ ആദിവാസികള്‍ അഭയാര്‍ഥികളായി. നാടിന്‍െറ വികസനം ആദിവാസികള്‍ക്ക് മാത്രല്ല എല്ലാവര്‍ക്കും ലഭിക്കട്ടേയെന്നായിരുന്നു ഇടതു സര്‍ക്കാറിന്‍െറ ന്യായീകരണം. അതോടെ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ജനറല്‍ വിഭാഗത്തെ അഡ്മിറ്റ് ചെയ്തു തുടങ്ങി. ആശുപത്രി വികസനത്തിന് ആരോഗ്യവകുപ്പിന് ഫണ്ടില്ളെന്നത് വേറെ കാര്യം. ആദിവാസി കുടുംബങ്ങളുടെ വലിയ പ്രതിസന്ധികള്‍ തിരിച്ചറിയാതെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍. ഗര്‍ഭിണികളെ വീട്ടില്‍ച്ചെന്ന് വിളിക്കും. വന്നില്ളെങ്കില്‍ അടുത്ത ദിവസം പൊലീസിനെയും കൂട്ടിയാണ് ഉദ്യോഗസ്ഥരുടെ വരവ്.

അതോടെ ആദിവാസികള്‍ക്ക് ആരോഗ്യവകുപ്പ് ജീവനക്കാര്‍ ശത്രുക്കളായി മാറുന്നു. പൊലീസിനെ കണ്ട് പലപ്പോഴും ഊരിലുള്ള പുരുഷന്മാര്‍ ഓടിമറയും. ഇനി സ്ത്രീകളെ എത്തിച്ചാല്‍ കിടത്താന്‍ കോട്ടത്തറയില്‍ സ്ഥലമില്ല. ആശുപത്രിയിലെ ബെഡുകളില്‍ 80 ശതമാനത്തിലധികം ജനറല്‍ വിഭാഗത്തിലുള്ളവരുടെ കൈയിലാണ്. ഒരു ബെഡില്‍ മൂന്നും നാലും ആദിവാസി സ്ത്രീകളെ കുത്തിനിറക്കുകയാണ് ആശുപത്രി മേധാവികള്‍ ചെയ്യുന്നത്. രാത്രി ഉരുണ്ട് നിലത്ത് വീഴുമോയെന്നാണ് സ്ത്രീകള്‍ക്ക് ഭയം. പക്ഷേ, നിവൃത്തിയില്ല. സഹിച്ചേ പറ്റൂ. കോട്ടത്തറ ആശുപത്രിയില്‍ ആദിവാസികള്‍ കൂടുതലായി എത്തിയാല്‍ അഗളിക്ക് മാറ്റുകയാണ് പതിവ്.

എന്നാല്‍, അഗളിയില്‍ ഗൈനക്കോളജിസ്റ്റില്ല. അത് കോട്ടത്തറയില്‍ മാത്രമേ ഉള്ളൂ. അതേസമയം, ജനറല്‍ വിഭാഗത്തിലുള്ള രോഗികള്‍ ഡോക്ടര്‍മാരുടെ വീട്ടില്‍ പൈസയുമായത്തെും. അതിനാല്‍, പലര്‍ക്കും ആദിവാസികളോട് താല്‍പര്യമില്ല. അഗളിയിലെ രണ്ട് വാര്‍ഡുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നില്ല. ഇവിടെ രോഗികളില്ല. അഗളിയില്‍ മതിയായ സ്റ്റാഫുമില്ല. കിടത്തിചികിത്സ വേണ്ട ആദിവാസികളെ മടക്കിയയക്കും.
അഞ്ചാറ് ഗര്‍ഭിണികള്‍ എത്തിയാല്‍ ആംബുലന്‍സ് പാലക്കാട്ടേക്ക് ഓടും. പലര്‍ക്കും പാലക്കാട്ടേക്ക് പോകാന്‍ താല്‍പര്യമില്ല. കാരണം, കോട്ടത്തറയെക്കാള്‍ മോശമായ പെരുമാറ്റമാണ് പാലക്കാട്ട് അനുഭവിക്കേണ്ടിവരുക.

പാലക്കാട്ടേക്ക് ദിവസം ശരാരശി ആറ് ആംബുലന്‍സ് ഓടുന്നുണ്ടെന്നാണ് കണക്ക്. ആംബുലന്‍സ് ഓടുന്നതിന് വര്‍ഷംപ്രതി ഐ.ടി.ഡി.പി 70 ലക്ഷം ചെലവഴിക്കുന്നു. അതില്‍ 20 ലക്ഷം മുടക്കിയാല്‍ റേഡിയോളജിസ്റ്റിനെ നിയമിക്കാം. ബാക്കി 50 ലക്ഷം ഐ.ടി.ഡി.പിക്ക് ലാഭിക്കാം. ആറ് ആംബുലന്‍സില്‍ മൂന്നെണ്ണം വിവേകാനന്ദ ആശുപത്രിയുടേതാണ്. റേഡിയോളജിസ്റ്റിനെ നിയമിക്കാത്തതില്‍ അവര്‍ക്കാണ് പ്രയോജനം. വിവേകാനന്ദ പ്രവര്‍ത്തിക്കുന്നതുതന്നെ ആംബുസന്‍സിന്‍െറ വരുമാനത്തിലാണ്. ഗര്‍ഭകാലം മുതല്‍ പ്രസവം വരെ ആനകെട്ടി ബഥനിയില്‍ പോയാല്‍ ആദിവാസികള്‍ക്ക് മൂന്നിലൊന്ന് സൗജന്യം. അങ്ങനെ കോട്ടത്തറയില്‍ ചികിത്സ ലഭിക്കാത്തപ്പോള്‍ നേട്ടം ബഥനിക്കാണ്. കോട്ടത്തറയില്‍ ചെയ്യാവുന്ന കാര്യങ്ങളാണ് ബഥനിയില്‍ പോവുന്നത്.

ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ ആദിവാസികളോട് സ്നേഹപൂര്‍വമല്ല പെരുമാറുന്നത്. അതിന് പരിഹാരമായി ഡോ. പ്രഭുദാസ് ആദിവാസികളത്തെന്നെ ജീവനക്കാരായി നിയമിച്ചിരുന്നു. പിന്നീട് അവരെയെല്ലാം പിരിച്ചുവിട്ടു. നിയമനമെല്ലാം രാഷ്ട്രീയ സ്വാധീനത്തിലാണ്. അത് കോട്ടത്തറയെ തകര്‍ത്തു. യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ഡോ. പ്രഭുദാസിനെ പീഡിപ്പിക്കുകയാണ്. അദ്ദേഹം പറഞ്ഞാല്‍ കേള്‍ക്കുന്ന ജീവനക്കാരില്ല. പ്രഭുദാസിനെ പൂര്‍ണസമയം കോട്ടത്തറയില്‍ നിയോഗിക്കുമെന്ന് മന്ത്രി നിരന്തരം പറഞ്ഞതല്ലാതെ ഉത്തരവ് ഇറക്കിയില്ല. അതിനാല്‍, അഡീഷനല്‍ ചാര്‍ജ് മാത്രമാണ് ലഭിച്ചത്. പാലക്കാട്ടാണ് മുഴുവന്‍ ചാര്‍ജ്. ഡോക്ടര്‍ക്ക് കോട്ടത്തറയിലേക്കുള്ള യാത്രക്ക് വണ്ടി നല്‍കി. ഡീസലിന് പണമില്ല. ഒ.പി കോട്ടത്തറയില്‍ അവസാനിപ്പിക്കണം. അതുവഴി ഡോക്ടര്‍മാര്‍ അല്‍പം ഫ്രീയാവും.

അട്ടപ്പാടിയില്‍ അഞ്ച് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ ആരോഗ്യ ക്യാമ്പ് നടത്തുമെന്ന് പറയുന്നത് കടലാസില്‍ മാത്രമാണ്. ആഴ്ചയിലൊരിക്കല്‍ ഊരുകളില്‍ മൊബൈല്‍ യൂനിറ്റ് എത്തും. മറ്റൊന്നും ചെയ്യുന്നില്ല. ആരോഗ്യവകുപ്പിന്‍െറ പ്രവര്‍ത്തനം മൂലം ആരുടെയും നില മെച്ചപ്പെട്ടില്ല. എം.പി. രാജേഷ് എം.പി നിരാഹാര സമരം നടത്തിയത് കോട്ടത്തറ ആശുപത്രിയിലെ അടിസ്ഥാന സൗകര്യം.

(നാളെ: ആദിവാസികള്‍ക്ക് നന്മ വരുത്താത്ത പാക്കേജുകളെപ്പറ്റി)

ആര്‍.എസ്.എസിന്‍െറ മതവും ബി.പി.എല്‍ കാര്‍ഡും

Posted: 11 Dec 2014 05:31 PM PST

Image: 

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍, പഴയ സാധനങ്ങള്‍ പെറുക്കി വിറ്റ് ജീവിക്കുന്ന, ബംഗാളില്‍നിന്ന് കുടിയേറിയ അങ്ങേയറ്റം ദരിദ്രരായ മനുഷ്യര്‍ താമസിക്കുന്ന പ്രദേശമാണ് വേദ് നഗര്‍ കോളനി. കോളനിയിലെ 57 മുസ്ലിം കുടുംബങ്ങളില്‍പെട്ട 350 പേരെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി സംഘ്പരിവാര്‍ സംഘടനകളായ ബജ്റംഗ് ദളും ധര്‍മ ജാഗരണ്‍ സമന്വയ വിഭാഗും മൂന്നു ദിവസം മുമ്പ് അവകാശപ്പെട്ടിരുന്നു. താനാണ് ഈ ‘ശുദ്ധീകരണ’ കര്‍മത്തിന് ചുക്കാന്‍പിടിച്ചതെന്ന് അവകാശപ്പെട്ട് ബജ്റംഗ് ദള്‍ ഉത്തര്‍പ്രദേശ് കോ-കണ്‍വീനര്‍ അവനീന്ദ്ര പ്രതാപ് സിങ് രംഗത്തുവരികയും ചെയ്തു. സമാന തരത്തിലുള്ള കൂട്ട മതപരിവര്‍ത്തനം ഡിസംബര്‍ 25ന് അലീഗഢിലും സംഘടിപ്പിക്കുമെന്നും അയാള്‍ അവകാശപ്പെട്ടു.

മതപരിവര്‍ത്തനം നിയമം വഴി നിരോധിക്കണമെന്ന നിലപാടുള്ളവരാണ് ആര്‍.എസ്.എസും അനുബന്ധ സംഘടനകളും. ബി.ജെ.പി അധികാരത്തിലിരുന്ന പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തനത്തെ തടയാന്‍/ കര്‍ശനമായി നിയന്ത്രിക്കാന്‍ ആവശ്യമായ നിയമങ്ങള്‍ അവര്‍ നടപ്പാക്കിയിട്ടുമുണ്ട്. മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരം നിയമങ്ങള്‍ നിലനില്‍ക്കുന്നത്. ഗുജറാത്ത് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് പ്രകാരം, ഒരാള്‍ക്ക് തന്‍െറ വിശ്വാസം മാറ്റണമെന്നുണ്ടെങ്കില്‍ ജില്ലാ മജിസ്ട്രേറ്റിന്‍െറ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം! മതസ്വാതന്ത്ര്യത്തിനായുള്ള യു.എന്‍ സമിതിയുടെ വിമര്‍ശം ഏറ്റുവാങ്ങിയ നിയമമാണിത്. ഏതു മതം തെരഞ്ഞെടുക്കണം എന്ന വ്യക്തിയുടെ അവകാശങ്ങള്‍ക്കുമേല്‍ കര്‍ശനമായ നിയന്ത്രണം വെക്കുന്നതാണ് ഇത്തരം നിയമങ്ങള്‍. രാജ്യമാസകലം ഇത്തരം നിയമങ്ങള്‍ വേണമെന്നതാണ് സംഘ്പരിവാര്‍ നിലപാട്. അതേസമയം, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ടവരെ ഹിന്ദുമതത്തിലേക്ക് മതം മാറ്റുന്ന കാര്യത്തില്‍ ആര്‍.എസ്.എസിന് വലിയ ആവേശവുമാണ്. ‘ഘര്‍ വാപസി’ (വീട്ടിലേക്കുള്ള തിരിച്ചു പോക്ക്) എന്നാണ് ഇതിന് അവര്‍ വിളിക്കുന്ന പേര്‍. അതായത്, ഇവിടെയുള്ള മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൂര്‍വികര്‍ ഹിന്ദുക്കളാണ്, അതിനാല്‍ അവര്‍ അവരുടെ പൂര്‍വ ഗൃഹത്തിലേക്ക് തിരിച്ചുപോകണം.

ആര്‍ക്കും അവരുടെ മതതത്വങ്ങള്‍^മതേതര തത്വങ്ങളും^സ്വതന്ത്രമായി പ്രചരിപ്പിക്കാനും ഏതൊരു വ്യക്തിക്കും അതില്‍ തനിക്ക് യുക്തിപൂര്‍ണമായി തോന്നിയത് തെരഞ്ഞെടുക്കാനും അഥവാ ഒന്നും തെരഞ്ഞെടുക്കാതിരിക്കാനും കഴിയുമ്പോഴാണ് വിശ്വാസ സ്വാതന്ത്ര്യം പ്രയോഗത്തില്‍ വരുന്നത്. ഈ അടിസ്ഥാന കാഴ്ചപ്പാടിന് എതിരാണ് ആര്‍.എസ്.എസിന്‍െറ നിലപാടുകള്‍. പാര്‍ട്ടിമാറിയവരെ കുലംകുത്തികളായി പ്രഖ്യാപിച്ച് കൊന്നു തള്ളുന്ന ചില മതേതര പാര്‍ട്ടികളുടെ നിലപാടും മതം മാറിയവരെ പിടിച്ചുകൊണ്ടുപോയി തിരിച്ചെടുക്കുന്ന മത യാഥാസ്ഥികരുടെ നിലപാടും അടിസ്ഥാനപരമായി ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. പക്ഷേ, ആഗ്രയില്‍ സംഘ്പരിവാറിന്‍െറ നേതൃത്വത്തില്‍ നടന്നത് ഇതിലും വഷളായ ഏര്‍പ്പാടായിരുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. ദരിദ്രരായ മനുഷ്യര്‍ക്ക് ബി.പി.എല്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ശരിയാക്കിക്കൊടുക്കാം എന്ന് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അവരെക്കൊണ്ട് പലവിധം കടലാസുകളില്‍ ഒപ്പിടീക്കുകയും നെറ്റിയില്‍ തിലകം ചാര്‍ത്തുകയും ചെയ്തു. ചിലര്‍ക്കെല്ലാം ഹിന്ദുത്വ സംഘടനകള്‍ പുതിയ പേരും നിര്‍ദേശിച്ചു കൊടുത്തു. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞപ്പോഴാണ് തങ്ങള്‍ക്ക് ‘വിശ്വാസ മാറ്റം’ സംഭവിച്ചതായി ആ മനുഷ്യര്‍ അറിയുന്നത്! അവര്‍തന്നെ ടെലിവിഷന്‍ കാമറകള്‍ക്കു മുമ്പില്‍ വന്ന് ബി.പി.എല്‍ കാര്‍ഡിന്‍െറ കഥ പറയുകയും ചെയ്തു. ആര്‍.എസ്.എസ് കൊണ്ടുനടക്കുന്ന വിശ്വാസദര്‍ശനത്തിന് ഒരു ബി.പി.എല്‍ കാര്‍ഡിന്‍െറ വിലയേ ഉള്ളൂ എന്ന ചോദ്യമാണ് ഇത് ഉയര്‍ത്തുന്നത്.

സ്വതന്ത്രമായി മതം മാറാനും പാര്‍ട്ടി മാറാനുമൊക്കെയുള്ള അവകാശം ജനാധിപത്യ സംസ്കാരത്തിന്‍െറ ഭാഗമാണ്. അതേസമയം, ദരിദ്രരായ മനുഷ്യര്‍ക്ക് പണവും വസ്തുക്കളും നല്‍കി പ്രലോഭിപ്പിച്ച് കൗശലത്തില്‍ അവരുടെ വിശ്വാസം ‘മാറ്റി’യെടുക്കുന്ന ഏര്‍പ്പാട് അങ്ങേയറ്റം വഷളത്തം നിറഞ്ഞതുമാണ്. നക്കാപിച്ച നല്‍കി വിലക്കു വാങ്ങേണ്ട ഒന്നല്ല മതവിശ്വാസം. ഇനി, അങ്ങനെ കുറേ വിശ്വാസികളെ സൃഷ്ടിച്ചതുകൊണ്ട് മതത്തിനെന്തു കാര്യം; ദൈവത്തിനെന്തു കാര്യം? ജനങ്ങളുടെ ദൈന്യതയെ തങ്ങളുടെ കുടിലമായ മത/രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മുതലെടുക്കുന്നത് എന്തുമാത്രം അശ്ളീലമായ കാഴ്ചയാണ്. ബി.ജെ.പി രാജ്യം ഭരിക്കുന്ന സന്ദര്‍ഭത്തില്‍ ആര്‍.എസ്.എസും അനുബന്ധ സംഘടനകളും സ്വല്‍പം ഒൗചിത്യത്തോടെ പെരുമാറും എന്ന് പ്രതീക്ഷിച്ചവര്‍ ഉണ്ടായിരുന്നു. രാജ്യഭരണത്തിന്‍െറ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ട ഒരു പ്രസ്ഥാനത്തില്‍നിന്ന് ആരും സ്വാഭാവികമായും പ്രതീക്ഷിക്കുന്ന ഒൗചിത്യബോധം. അത് സ്വായത്തമാക്കാന്‍ സംഘ്പരിവാറിന് കഴിഞ്ഞില്ല എന്നു മാത്രമല്ല, അക്കാര്യത്തില്‍ അവര്‍ കൂടുതല്‍ പിന്നാക്കം പോവുകയാണ് എന്നാണ് ആഗ്ര സംഭവം കാണിക്കുന്നത്.

ബാര്‍ കോഴ: മാണി പ്രതി

Posted: 11 Dec 2014 12:15 PM PST

Image: 
Subtitle: 
കോഴവാങ്ങല്‍, അധികാര ദുര്‍വിനിയോഗം •ഏഴുവര്‍ഷംവരെ തടവ് ലഭിക്കാം

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിയെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ കേസ് രജിസ്റ്റര്‍ ചെയ്തു.
 പ്രഥമ വിവര റിപ്പോര്‍ട്ട് വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.  അഴിമതി നിരോധന നിയമത്തിലെ ഏഴ്, 13(1)(ഡി)  വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ മാണി മാത്രമാണ് പ്രതിസ്ഥാനത്തുള്ളത്. കോഴവാങ്ങല്‍, അധികാര ദുര്‍വിനിയോഗം എന്നിങ്ങനെ ഏഴുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.  
വ്യാഴാഴ്ച രാവിലെ 11ന് തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് എസ്.പി ആര്‍. സുകേശനാണ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. മാണി കോഴ കൈപ്പറ്റിയതിന് ദൃക്സാക്ഷിയുണ്ടെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളില്‍നിന്ന് കോഴ കൈപ്പറ്റിയിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞതിനെ തുടര്‍ന്നാണ് കേസെടുത്തത്. തിരുവനന്തപുരത്തെ ഒൗദ്യോഗികവസതിയിലും പാലായിലെ വസതിയിലും വെച്ച് കോഴ വാങ്ങിയെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് കേസ്. മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ രണ്ടുവരെയുള്ള ദിവസങ്ങളില്‍ വിവിധഘട്ടങ്ങളിലായി ഒരുകോടി കൈമാറി. അവസാന ഗഡു ഏപ്രില്‍ രണ്ടിന് പാലായിലെ വസതിയില്‍വെച്ച് കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജു രമേശ് ഉള്‍പ്പടെ നാല് ബാര്‍ ഉടമകളുടെയും ബിജുവിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെയും മൊഴികളാണ് നിര്‍ണായകമായത്.
ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് മൂന്നുതവണ നോട്ടീസ് നല്‍കിയെങ്കിലും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായില്ളെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്വേഷണത്തിന്‍െറ രണ്ടാംഘട്ടത്തില്‍ ഏഴോളം ബാര്‍ ഉടമകളുടെ മൊഴി രേഖപ്പെടുത്തും. ബിജുവിന്‍െറ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച പരാതിയിലാണ് അന്വേഷണം നടന്നത്.
മാണി ഒരുകോടി കോഴ വാങ്ങിയെന്ന ആരോപണം പുറത്തുവന്നതോടെ മാണിയുടെ രാജി ആവശ്യം വിവിധ കോണുകളില്‍നിന്നുയര്‍ന്നിരുന്നു. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തി. എന്നാല്‍ പ്രതിപക്ഷനേതാവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ കത്തിന്‍െറ അടിസ്ഥാനത്തില്‍ ത്വരിതപരിശോധന നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ധനമന്ത്രി കുറ്റംചെയ്തിട്ടില്ളെന്ന നിലപാട് മുഖ്യമന്ത്രി അടക്കം ഭരണപക്ഷം കൈക്കൊണ്ടു. എന്നാല്‍ വി.എസിന്‍െറ പരാതിയില്‍ അന്വേഷിച്ച വിജിലന്‍സ് മാണിക്കെതിരെ കേസെടുത്ത് അന്വേഷിക്കാനുള്ള നിര്‍ണായക തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്.

ഫോട്ടോഫിനിഷ്

Posted: 11 Dec 2014 11:09 AM PST

Image: 
Subtitle: 
സെന്‍റ് ജോര്‍ജ് കിരീടം കാത്തു •കോഴിക്കോടന്‍ സ്കൂളുകള്‍ക്ക് മുന്നേറ്റം •പാലക്കാട്ട് കല്ലടിയെ കടന്ന് പറളി •അദ്ഭുതമായി നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്

തിരുവനന്തപുരം: ലീഡ് നില മാറിമറിഞ്ഞ് അന്തിമഫലം വന്നപ്പോള്‍ ലഭിക്കുന്നത് ട്രാക്കിലും ഫീല്‍ഡിലും കുത്തകകള്‍ അവസാനിക്കുകയാണെന്ന വ്യക്തമായ സന്ദേശം. 58ാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 130 പോയന്‍റും കിരീടവുമെന്ന ലക്ഷ്യവുമായി എത്തിയ എറണാകുളം കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസ് കിരീടം നിലനിര്‍ത്തിയത് 83 പോയന്‍റ് മാത്രം നേടിയാണ്.

സെന്‍റ് ജോര്‍ജിനും 82 പോയന്‍റുമായി രണ്ടാം സ്ഥാനത്തത്തെിയ കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിനും നിരന്തര വെല്ലുവിളി ഉയര്‍ത്തിയാണ് പാലക്കാട് പറളി എച്ച്.എസ് (72) മൂന്നാമതായി ഫിനിഷ് ചെയ്തിരിക്കുന്നത്. ഒപ്പം പിന്നാക്ക സാഹചര്യങ്ങളില്‍നിന്ന് വരുന്ന സര്‍ക്കാര്‍ സ്കൂളുകളുള്‍പ്പെടെയുള്ളവയുടെ മുന്നേറ്റത്തിനും ഈ മേള സാക്ഷിയായി.

കഴിഞ്ഞ വര്‍ഷം 100 പോയന്‍റാ യിരുന്നു സെന്‍റ് ജോര്‍ജിന്‍െറ സമ്പാദ്യം. 80 പോയന്‍റുള്ള മാര്‍ബേസില്‍ അന്ന് ഏറെ പിറകിലായിരുന്നു. എന്നാല്‍, ഇക്കുറി പോരാട്ടം ഇഞ്ചോടിഞ്ചായി. ഷിബി മാത്യു മുഖ്യ പരിശീലകനായ മാര്‍ബേസിലിന്‍െറ മുന്നേറ്റമാണ് തുടക്കത്തില്‍ കണ്ടതെങ്കില്‍ ഇടക്ക് ഒമ്പതാം കിരീടത്തിനായി രാജുപോളിന്‍െറ സെന്‍റ് ജോര്‍ജ് മുന്നോട്ടുകയറി.

പലപ്പോഴും രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ച പറളിയാവട്ടെ എറണാകുളം സ്കൂളുകളെ അട്ടിമറിച്ചേക്കുമെന്ന തോന്നല്‍ വരെയുണ്ടാക്കി. 2012ല്‍ 59 പോയന്‍റുമായി പാലക്കാട് കുമരംപുത്തൂര്‍ കല്ലടി എച്ച്.എസിന് പിറകില്‍ നാലാമതായിരുന്നു പറളി. ഇപ്രാവശ്യം 16 പോയന്‍റ് അധികം നേടി കല്ലടിക്കാരെ (59) മറികടന്ന് പി.ജി. മനോജിന്‍െറ കുട്ടികള്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.

2011ല്‍ 150 പോയന്‍റുമായി ജേതാക്കളായ മാര്‍ബേസില്‍ പിന്നീട് പിറകോട്ട് പോവുകയായിരുന്നു. അന്ന് കല്ലടിക്ക് പിറകില്‍ 71 പോയന്‍റുമായി മൂന്നാം സ്ഥാനത്തായിരുന്ന സെന്‍റ് ജോര്‍ജാവട്ടെ പിറ്റേവര്‍ഷം കിരീടം തിരിച്ചുപിടിച്ച് ഹാട്രിക് ചാമ്പ്യന്‍ പട്ടത്തിലത്തെിയിരിക്കുകയാണിപ്പോള്‍. പി.യു. ചിത്രയുടെ കരുത്തില്‍ കഴിഞ്ഞവര്‍ഷം 42 പോയന്‍റ് നേടി നാലാം സ്ഥാനത്തുണ്ടായിരുന്ന പാലക്കാട് മുണ്ടൂര്‍ എച്ച്.എസ് ഇക്കുറി ചിത്രത്തിലേയില്ല. മാര്‍ബേസിലിന്‍െറ മുന്‍ പരിശീലകന്‍ പി.ഐ. ബാബുവിന്‍െറ നേതൃത്വത്തില്‍ എത്തിയിരിക്കുന്ന എറണാകുളം മാതിരപ്പള്ളി ഗവ. വി.എച്ച്.എസ്.എസ് (54) അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത് 21 പോയന്‍റ് അധികം നേടിയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു നൂറ്റാണ്ട് പഴക്കമുള്ള മാതിരപ്പള്ളിയുടെ ചരിത്രത്തിലെ ആദ്യ സ്വര്‍ണം.

കോഴിക്കോടന്‍ സ്കൂളുകളുടെ മുന്നേറ്റമാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. 2012ല്‍ 24 പോയന്‍േറാടെ ആറാം സ്ഥാനത്തായിരുന്ന സെന്‍റ് ജോസഫ്സ് എച്ച്.എസ് പുല്ലൂരാംപാറ (41) ഈ മീറ്റില്‍ ആറാം സ്ഥാനത്തേക്ക് കയറി. ഇക്കുറി നാല് പോയന്‍റ് അധികം സ്വന്തമാക്കി ഉഷ സ്കൂളിലെ താരങ്ങളുമായി വന്ന എ.എച്ച്.എം.എസ് പൂവമ്പായി ഏഴാം സ്ഥാനം നിലനിര്‍ത്തി.  28 പോയന്‍റ് നേടി കോഴിക്കോട്ടെ തന്നെ സെന്‍റ് ജോണ്‍സ് നെല്ലിപ്പൊയില്‍ ഒരു സ്ഥാനം മുന്നോട്ടുകയറി എട്ടിലത്തെി.

മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തൃശൂര്‍ നാട്ടികയിലെ സര്‍ക്കാര്‍ സ്കൂളായ ഗവ. ഫിഷറീസ് എച്ച്.എസ്.എസിന്‍െറ മുന്നേറ്റം കായികകേരളത്തെ അതിശയിപ്പിക്കുകയാണ്. നാല് സ്വര്‍ണവും രണ്ട് വെങ്കലവുമടക്കം 22 പോയന്‍റാണ് പരിമിത സൗകര്യങ്ങള്‍ക്കുള്ളില്‍നിന്ന് ഈ സ്ഥാപനം നേടിയിരിക്കുന്നത്. ഇവിടത്തെ പി.ഡി. അഞ്ജലി 100, 200, 400 മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തത്തെി വ്യക്തിഗത ചാമ്പ്യനായി. പേരും പെരുമയുമുണ്ടാക്കാന്‍ കുട്ടികളെ ചാക്കിട്ട് പിടിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയാണ് നാട്ടുകാരെ അണിനിരത്തി നേട്ടം കൊയ്ത സ്കൂളുകള്‍.

മികവിന്‍െറ നിറവില്‍ ഇവര്‍

Posted: 11 Dec 2014 11:00 AM PST

Image: 

തിരുവനന്തപുരം: മധ്യദൂരത്തിലും ദീര്‍ഘദൂരത്തിലും നാളെയുടെ വാഗ്ദാനമായി കരുതുന്ന പറളിയുടെ മുഹമ്മദ് അഫ്സല്‍ മൂന്നാം സ്വര്‍ണവുമായി സ്കൂള്‍ കായികമേളയില്‍ നിന്ന് പടിയിറങ്ങി. വ്യാഴാഴ്ച നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ ജി.വി. രാജയുടെ സനു രാജന്‍െറ കടുത്ത വെല്ലുവിളി അതിജയിച്ച അഫ്സല്‍ ഓടിക്കയറിയത് തുടര്‍ച്ചയായ മൂന്നാം സ്വര്‍ണത്തിലേക്ക്.ഒപ്പം മീറ്റിലെ മൂന്നാമത്തെ വ്യക്തിഗത ചാമ്പ്യന്‍ പട്ടത്തിലേക്കും. അഫ്സലിനൊപ്പം സെന്‍റ് ജോര്‍ജിന്‍െറ ബിബിന്‍ ജോര്‍ജും പൂവമ്പായി സ്കൂളിലെ ജിസ്ന മാത്യുവും നാട്ടിക ഫിഷറീസ് സ്കൂളിലെ പി.ഡി. അഞ്ജലിയും ട്രിപ്പിള്‍ മികവുമായി മീറ്റിന്‍െറ താരങ്ങളായി. സെന്‍റ് ജോര്‍ജിന്‍െറ സ്മൃതിമോള്‍ രാജേന്ദ്രനും അഭിഷേക് മാത്യുവും അഭിനവുമാണ് വിവിധ വിഭാഗങ്ങളില്‍ ഈ നേട്ടം പങ്കിട്ട  മറ്റു താരങ്ങള്‍.

അവസാന മീറ്റിനിറങ്ങിയ അഫ്സല്‍ 800 മീറ്റര്‍ ഒരു മിനിറ്റ് 53.18 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് മൂന്നാം സ്വര്‍ണവും സീനിയര്‍ ആണ്‍കുട്ടികളില്‍ വ്യക്തിഗത ചാമ്പ്യന്‍പട്ടവും സ്വന്തമാക്കിയത്.2011ലും 2012ലും ജൂനിയര്‍ വിഭാഗം ചാമ്പ്യന്‍പട്ടം നേടിയ അഫ്സലിന് കഴിഞ്ഞ വര്‍ഷം ബ്രസീലിലായതിനാല്‍ സ്കൂള്‍മീറ്റില്‍ പങ്കെടുക്കാനായിരുന്നില്ല. ഇത്തവണ 5000 മീറ്ററിലും 3000 മീറ്ററില്‍ റെക്കോഡോടെയും അഫ്സലിനായിരുന്നു സ്വര്‍ണം.സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്നാം സ്വര്‍ണം തേടിയിറങ്ങിയ സെന്‍റ് ജോര്‍ജിന്‍െറ സ്മൃതിമോള്‍ 800 മീറ്റര്‍ ഫൈനലില്‍ പുല്ലൂരാംപാറയുടെ തേരേസ ജോസഫിന് പിറകിലായിപ്പോയെങ്കിലും 13 പോയന്‍റുമായി വ്യക്തിഗത പട്ടം സ്വന്തമാക്കി. 400 മീറ്ററിലും 400 മീറ്റര്‍ ഹര്‍ഡ്ല്‍സിലും സ്മൃതിക്കായിരുന്നു സ്വര്‍ണം.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടിയ ബിബിന്‍ ജോര്‍ജിന്‍െറ സമ്പാദ്യത്തില്‍ 1500, 5000 മീറ്റര്‍ ഒന്നാം സ്ഥാനവുമുണ്ടായിരുന്നു. ടിന്‍റു ലൂക്കയുടെ പിന്‍ഗാമിയായി ഉഷാ സ്കൂളില്‍ നിന്ന് ഉയരങ്ങള്‍ കീഴടക്കുന്ന ജിസ്ന മാത്യു വ്യാഴാഴ്ച ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററിലും അപരാജിതയായി മുന്നേറിയാണ് വ്യക്തിഗത മികവ് നിലനിര്‍ത്തിയത്. പൂവമ്പായി സ്കൂളിനെ പ്രതിനിധീകരിച്ചത്തെിയ ജിസ്ന 100 മീറ്ററിലും 400 മീറ്ററില്‍ റെക്കോഡോടെയും സ്വര്‍ണമണിഞ്ഞിരുന്നു.

സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ പുതിയ താരോദയമായ പി.ഡി. അഞ്ജലിയാണ് ട്രിപ്പിളിലേക്ക് കുതിച്ച മറ്റൊരു പ്രതിഭ.വേഗമേറിയ താരങ്ങളില്‍ ഇടം നേടിയ അഞ്ജലി  400 മീറ്ററിന് പിന്നാലെ 200 മീറ്ററിലും എതിരാളികളില്ലാതെ മുന്നിലത്തെി. സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ മാര്‍ ബേസിലിന്‍െറ അഭിഷേക് മാത്യുവും തിരുവനന്തപുരം സായിയിലെ സി. അഭിനവും രണ്ട് സ്വര്‍ണവുമായാണ് വ്യക്തിഗത ചാമ്പ്യന്‍പട്ടം പങ്കിട്ടത്. അഭിനവ് 100, 200 മീറ്ററുകളില്‍ ഒന്നാമതത്തെിയപ്പോള്‍ അഭിഷേക് 400, 600 മീറ്ററുകളില്‍ വിജയക്കൊടി നാട്ടി.
 

സിറ്റി ക്വാര്‍ട്ടറില്‍; ബാഴ്സക്കും ജയം

Posted: 11 Dec 2014 10:40 AM PST

Image: 

പാരിസ്: ചാമ്പ്യന്‍സ് ലീഗില്‍  ഫ്രഞ്ച് താരം സാമിര്‍ നസ്റിയുടെ മികവില്‍ റോമക്കെതിരെ ജയത്തോടെ ഇ ഗ്രൂപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ (2-0) ഉറപ്പാക്കി. മറ്റൊരു മത്സരത്തില്‍ പി.എസ്.ജിക്കെതിരെ തകര്‍പ്പന്‍ ജയത്തോടെ ബാഴ്സലോണ (3-1) എഫ് ഗ്രൂപ് ചാമ്പ്യന്മാരായി. ജി ഗ്രൂപ്പില്‍ സ്പോര്‍ട്ടിങ് സി.പിയെ വീഴ്ത്തി ചെല്‍സിയും മുന്നിലത്തെി.  

ഗോള്‍ രഹിതമായി ആദ്യപകുതിക്കുശേഷം ഫ്രഞ്ച് താരം സമിര്‍ നസ്റിയുടെ ഗോളിലാണ് സിറ്റി മുന്നിലത്തെിയത്. 60ാം മിനിറ്റിലാണ് ചാമ്പ്യന്‍സ് ലീഗില്‍ തന്‍െറ 50ാം മത്സരത്തിനിറങ്ങിയ നസ്റി റോമയുടെ വലകുലുക്കിയത്. കളി അവസാനിക്കാന്‍ നാല് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ പാബ്ളോ സബലേറ്റയുടെ ഗോളില്‍ സിറ്റി വിജയം ആധികാരികമാക്കി.

സൂപ്പര്‍താരങ്ങളായ മെസ്സിയുടെയും നെയ്മറുടെയും ഗോളുകളായിരുന്നു ബാഴ്സലോണ ജയത്തിന്‍െറ സവിശേഷത. സ്ളാറ്റന്‍ ഇബ്രാഹിമോവിച്ചിന്‍െറ ഗോളില്‍ പി.എസ്.ജിയാണ് ആദ്യം ലീഡ് നേടിയത്്. എന്നാല്‍, 19ാം മിനിറ്റില്‍ മെസ്സി ബാഴ്സയെ ഒപ്പമത്തെിച്ചു. പിന്നാലെ ഇടവേളക്ക് മുമ്പ് നെയ്മര്‍ (41) ലീഡുയര്‍ത്തി. 77ാം മിനിറ്റില്‍ ലൂയി സുവാരസിലൂടെ കറ്റാലിയന്‍ ക്ളബ് ഗോള്‍ പട്ടിക തികച്ചു.
 പോര്‍ചുഗല്‍ ക്ളബായ സ്പോര്‍ട്ടിങ് സി.പിയെ 3-1 എന്ന സ്കോറിനാണ് അവസാന ഗ്രൂപ് പോരില്‍ ചെല്‍സി മറികടന്നത്.  സെസ്ക് ഫാബ്രിഗസ് (എട്ടാം മിനിറ്റ്), ആന്ദ്രേ ഷ്റൂള്‍ (16), ഒബി മൈകല്‍ (56) എന്നിവരായിരുന്നു ഇംഗ്ളീഷ് ടീമിന്‍െറ സ്കോറര്‍മാര്‍. ജോനാഥന്‍ സില്‍വയാണ് (50) പോര്‍ചുഗല്‍ ക്ളബിന്‍െറ ആശ്വാസഗോള്‍ നേടിയത്.
സ്ലോവേനിയന്‍ ടീം മാരിബോറിനെ 1-0ന് പരാജയപ്പെടുത്തി ജര്‍മന്‍ ടീം ഷാല്‍ക്കെയും ജി ഗ്രൂപ്പില്‍നിന്ന് ക്വാര്‍ട്ടറില്‍ ഇടംനേടിയിട്ടുണ്ട്. മറ്റ് മത്സരങ്ങളില്‍ ഇ ഗ്രൂപ്പില്‍ സി.എസ്.കെ.എ മോസ്കോവിനെതിരെ 3-0ന്‍െറ ജയത്തോടെ ബയേണ്‍ മ്യൂണിക്ക് ഒന്നാമതത്തെി.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP