സ്വാഗതം
WELCOME

News Update..

Thursday, December 18, 2014

റോഡു പണിയിലെ കൃത്രിമം; കോണ്‍ട്രാക്ടര്‍മാരെ ‘നിര്‍ത്തിപ്പൊരിച്ച്’ വനിതാ മജിസ്ട്രേറ്റ് Madhyamam News Feeds

റോഡു പണിയിലെ കൃത്രിമം; കോണ്‍ട്രാക്ടര്‍മാരെ ‘നിര്‍ത്തിപ്പൊരിച്ച്’ വനിതാ മജിസ്ട്രേറ്റ് Madhyamam News Feeds

Link to

റോഡു പണിയിലെ കൃത്രിമം; കോണ്‍ട്രാക്ടര്‍മാരെ ‘നിര്‍ത്തിപ്പൊരിച്ച്’ വനിതാ മജിസ്ട്രേറ്റ്

Posted: 18 Dec 2014 12:14 AM PST

Image: 

ബുലന്ദേശ്വര്‍: തലേന്ന് നന്നാക്കിയ റോഡ് പിറ്റെ ദിവസം പൊളിയുന്ന വിധം പണിയില്‍ കൃത്രിമം കാണിക്കുന്ന കോണ്‍ട്രാക്ടര്‍മാരും ഉദ്യോഗസ്ഥരും നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍, ഈ കോണ്‍ട്രാക്ടര്‍മാരുടെ ചെവിക്കുപിടിക്കുന്ന മേലുദ്യോഗസ്ഥര്‍ അത്ര പതിവു കാഴ്ചയല്ല. ഇതാ യു.പിയിലെ ബുലന്ദേശ്വറില്‍ ഒരു വനിതാ മജിസ്ട്രേറ്റിന്‍റെ തകര്‍പ്പന്‍ പ്രകടനം. കള്ളത്തരം കയ്യോടെ പിടിച്ച ഇവര്‍ കോണ്‍ട്രാക്ടര്‍മാരെ നടുറോഡില്‍ കണക്കിനു ശകാരിക്കുന്ന വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. ഒരു ദിസവത്തിനകം ആറു ലക്ഷത്തിലേറെ പേരാണ് ഇതു കണ്ടു കഴിഞ്ഞത്.
ബുലന്ദേശ്വറിലെ ജില്ലാ മജിസ്ട്രേറ്റ് ബി. ചന്ദ്രകലയാണ് അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരായ യുവ ഹീറോ ആയി മാറിയത്. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന നിസ്സഹായരായ ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കുവേണ്ടിയുള്ള ശക്തമായ ശബ്ദമായി സോഷ്യല്‍ മീഡിയയും ഇവരെ ആഘോഷിക്കുന്നു. നേരത്തെ യു.പിയിലെ  മഥുര ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന ചന്ദ്രകലയെ യാതൊരു വിശദീകരണവും കൂടാതെ അധികൃതര്‍ ബുലന്ദേശ്വറിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.
 റോഡുനിര്‍മാണം നേരിട്ട് കാണാനത്തെിയ മജിസ്ട്രേറ്റ്, നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ ഗുണമേന്‍മ കുറഞ്ഞതാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ക്ഷുഭിതയാവുന്നതും തുടര്‍ന്ന് ശകാരിക്കുന്നതുമായ ദൃശ്യങ്ങള്‍ ആണ് വീഡിയോയില്‍ ഉള്ളത്. ഇതാണോ നിങ്ങള്‍ ചെയ്യുന്ന ജോലി? ഇങ്ങനെയാണെങ്കില്‍ നിങ്ങളെല്ലാം അഴിയെണ്ണേണ്ടി വരും. നാണമില്ളേ? നിങ്ങളുടെയൊന്നും വീട്ടില്‍ നിന്ന്കൊണ്ടുവരുന്ന പണമല്ല ഇത്. പൊതുജനങ്ങളുടേതാണെന്നോര്‍മ്മ വേണം ഒരു കോണ്‍ട്രാക്ടറെ നോക്കി അവര്‍ പൊട്ടിത്തെറിച്ചു. പകല്‍ റോഡുകള്‍ നിര്‍മിക്കുന്നു. രാവ് പലരുമ്പോഴേക്ക് അവ പൊട്ടിപ്പൊളിയുന്നു. കൈക്കൂലിയുടെയും അഴിമതിയുടെയും ഊറ്റമാണ് ഈ കാണുന്നത് മറുത്തൊന്നും പറയാനില്ലാതെ തലതാഴ്ത്തി ശകാരം കേട്ടുനില്‍ക്കുന്നവര്‍ സ്കൂള്‍ കുട്ടികളെ അനുസ്മരിപ്പിക്കുന്നു.
 സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എന്തുമാത്രം പണം ഇതിനൊക്കെ വേണ്ടി ഒഴുകുന്നു. ഒരു പണിയും നടക്കുന്നുമില്ല. പേപ്പറില്‍ എല്ലാം നല്ലതുപോലെ നടക്കുന്നു. പുതിയ ഇഷ്ടികക്കു പകരം നിങ്ങള്‍ പഴയത് ഉപയോഗിക്കുന്നു ഇതെല്ലാം കേട്ട് മറുത്തു പറയാനാഞ്ഞ ഒരാളെ കൈ വിരല്‍ ചൂണ്ടി സ്തബ്ധയാക്കിക്കളഞ്ഞു അവര്‍. അര ഡസനോളം ഉദ്യോഗസ്ഥന്‍മാരും ശകാരത്തിനിരയായി തലയും കുമ്പിട്ട് വായടച്ച് നിന്നു.
കൃത്രിമം കാണിച്ച കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒപ്പമുള്ള ഉദ്യോഗസ്ഥരോട് കല്‍പിച്ചാണ് അവര്‍ നിര്‍ത്തിയത്. രണ്ടു ദിവസത്തിനകം തന്നെ പുതിയ കല്ലുകള്‍ ഉപയോഗിച്ച് മാറ്റിപ്പണിതില്ളെങ്കില്‍ തന്നെയെല്ലാം കരിമ്പട്ടികയില്‍ പെടുത്തുമെന്ന മുന്നറിയിപ്പും നല്‍കി അവര്‍ മടങ്ങി. കൃത്രിമം കാണിച്ച 17 കരാറുകാരുടെ ലൈസന്‍സ് ഇവര്‍ റദ്ദാക്കുകയും ചെയ്തു.

 

 

വ്യാപാര വിലക്ക് യു.എസ് പിന്‍വലിക്കണമെന്ന് റൗള്‍ കാസ്ട്രോ

Posted: 17 Dec 2014 11:22 PM PST

Image: 

ഹവാന: ക്യൂബക്കെതിരെ അമേരിക്ക തുടരുന്ന വ്യാപാര  വിലക്ക്  അവസാനിപ്പിക്കണമെന്ന് പ്രസിഡന്‍റ് റൗള്‍ കാസ്ട്രോ. അരനൂറ്റാണ്ടിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് റൗള്‍ കാസ്ട്രോയുടെ ആവശ്യം. യു.എസ് കോണ്‍ഗ്രസിന് നിരോധനാജ്ഞ എടുത്തുകളയാന്‍ അധികാരമുണ്ട്. ക്യൂബക്കെതിരെയുള്ള നടപടിയില്‍ റിപബ്ളിക്കന്‍ പാര്‍ട്ടിക്ക് കടുത്ത എതിര്‍പ്പുണ്ടെന്നും കാസ്ട്രോ പറഞ്ഞു.

ബുധനാഴ്ചയാണ് ക്യൂബയും യു.എസും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതതിയുണ്ടാക്കാന്‍ ബറാക് ഒബാമയും റൗള്‍ കാസ്ട്രോയും തീരുമാനിച്ചത്. യു.എസില്‍ തടവിലുള്ള ക്യൂബന്‍ കോണ്‍ട്രാക്ടര്‍ അലന്‍ ഗ്രോസിനെയും യു.എസിലുള്ള മൂന്ന് ക്യൂബക്കാരെയും വിട്ടയക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു.

1960കളിലാണ് ക്യൂബയുമായുള്ള ബന്ധം യു.എസ് അവസാനിപ്പിച്ചത്. രാജ്യത്ത് കമ്യൂണിസം അധികാരത്തില്‍ വന്നതോടെയാണ് യു.എസിന് ക്യൂബ അനഭിമതരായത്. ഇതിനെത്തുടര്‍ന്ന് എല്ലാ വിധത്തിലുള്ള നയതന്ത്ര ബന്ധങ്ങളും യു.എസ് ഉപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നെല്‍സണ്‍ മണ്ടേലയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒബാമയും റൗള്‍ കാസ്ട്രോയും തമ്മില്‍ ഹസ്തദാനം നടത്തിയത് വാര്‍ത്തയായിരുന്നു. 1959ന് ശേഷം ആദ്യമായിട്ടായിരുന്നു ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള നേതാക്കള്‍ ഇത്തരത്തില്‍ ബന്ധം പുതുക്കിയത്.

കെ.എസ്.ആര്‍.ടി.സി പണിമുടക്ക് പൂര്‍ണം

Posted: 17 Dec 2014 11:22 PM PST

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ സൂചനാ പണിമുടക്ക് ജനത്തെ വലച്ചു.
സിറ്റി, ദീര്‍ഘദൂര സര്‍വീസുകള്‍ പൂര്‍ണമായി മുടങ്ങി. ഓഫിസുകളിലും സ്കൂളുകളിലും എത്തേണ്ടവരാണ് ഏറെ ബുദ്ധിമുട്ടിയത്. സമാന്തര സര്‍വിസുകള്‍ രാവിലെതന്നെ നിരത്ത് കീഴടക്കിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. വിദ്യാര്‍ഥികളെയടക്കം കുത്തിഞെരുക്കിയാണ് സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തിയത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയായിരുന്നു പണിമുടക്ക്.
തമ്പാനൂരില്‍നിന്ന് പമ്പയിലേക്കുള്ള സര്‍വീസ് മാത്രമാണ് നടന്നത്. തമിഴ്നാട് കോര്‍പറേഷന്‍െറ ബസും ജില്ലയില്‍ സര്‍വിസ് നടത്തിയില്ല. മാര്‍ത്താണ്ഡത്തു വെച്ച് ബസുകള്‍ തിരിച്ചുവിട്ടു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലത്തെിയവര്‍ സ്വകാര്യ ബസുകളെയാണ് ആശ്രയിച്ചത്.
ഇതര ജില്ലകളില്‍നിന്ന് തലസ്ഥാന ജില്ലയിലേക്കത്തെിയവരാണ് വലഞ്ഞത്. മറ്റ് ജില്ലകളില്‍നിന്നുള്ള ദീര്‍ഘദൂര സര്‍വിസുകള്‍ കിളിമാനൂര്‍, ആറ്റിങ്ങല്‍ ഡിപ്പോകളില്‍ അവസാനിപ്പിച്ചു. ശബരിമലയിലേക്കും മെഡിക്കല്‍ കോളജിലേക്കും നടത്തിയ സര്‍വിസുകള്‍ തടഞ്ഞത് കിളിമാനൂര്‍ ഡിപ്പോയില്‍ സംഘര്‍ഷത്തിനിടയാക്കി.
ആറ്റിങ്ങലില്‍ യാത്രക്കാരുമായത്തെിയ ബസ് തടഞ്ഞു. ആര്‍.സി.സിയില്‍ കൊണ്ടുപോകുന്നതിനുള്ള രോഗിയുമായി എത്തിയതായിരുന്നു ബസ്. തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ ഡ്രൈവര്‍ അനില്‍കുമാറിന് മര്‍ദനമേറ്റു. ആറ്റിങ്ങലില്‍ മുന്‍കരുതലെന്ന നിലയില്‍ രണ്ടു നേതാക്കളെ കസ്റ്റഡിയിലെടുത്തതും വിവാദമായി. ബഹളമുണ്ടായതിനെ തുടര്‍ന്ന് ഇവരെ വിട്ടയച്ചു. യാത്രക്കാരുമായി ജില്ലയിലേക്കു വന്ന ബസിനെ വെഞ്ഞാറമൂട്ടില്‍ ജീവനക്കാര്‍ തടഞ്ഞതും വാക്കുതര്‍ക്കത്തിന് കാരണമായി.
പെന്‍ഷന്‍ വിതരണത്തിന് ശാശ്വത പരിഹാരം കാണുക, ശമ്പള വിതരണം കൃത്യമാക്കുക, സര്‍വിസുകള്‍ കാര്യക്ഷമമാക്കുക, വര്‍ക് ഷോപ്പുകളില്‍ കിടക്കുന്ന ബസുകള്‍ പുറത്തിറക്കുക, ജനുറം ബസുകള്‍ നിയന്ത്രിക്കുന്ന അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ ആസ്ഥാനം തിരുവനന്തപുരമാക്കുക, സ്വകാര്യ മേഖലയില്‍നിന്ന് സൂപ്പര്‍ ക്ളാസ് സര്‍വിസുകള്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തിയത്.
കെ.എസ്.ആര്‍.ടി.സി എംപ്ളോയീസ് അസോസിയേഷന്‍ കൂടാതെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് അടക്കമുള്ള സംഘടനകളും സമരത്തില്‍ പങ്കെടുത്തു. തലസ്ഥാനത്ത് പണിമുടക്കും മറ്റ് ജില്ലകളിലെ ഡിപ്പോ ആസ്ഥാനങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിച്ചു.
നഗരത്തില്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ആവശ്യങ്ങള്‍ നടപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ളെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാനാണ് ട്രേഡ് യൂനിയനുകളുടെ തീരുമാനം.

കഞ്ചാവ് പുകയുന്ന കൊല്ലം

Posted: 17 Dec 2014 11:19 PM PST

കൊല്ലം: ജില്ലയില്‍ കഞ്ചാവുമായി പിടിയിലാകുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ദിവസവും ശരാശരി ഒന്ന് എന്ന നിലയില്‍ കഞ്ചാവുകച്ചവടക്കാര്‍ പിടിയിലാകുന്നതായാണ് കണക്കുകള്‍.
എന്നാല്‍, വില്‍പനക്കും ഉപയോഗത്തിനും അറുതിയില്ല. 'മുഖ്യവിതരണക്കാരന്‍', 'സൂത്രധാരന്‍' 'പ്രധാന ഏജന്‍റ്' എന്ന് ഓരോരുത്തര്‍ പിടിയിലാകുമ്പോഴും എക്സൈസുകാര്‍ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ആഴ്ചകളായി തുടര്‍ച്ചായി 'മുഖ്യവിതരണക്കാര്‍' വലയിലായിട്ടും വില്‍പന അവസാനിക്കുന്നില്ളെന്നത് കൗതുകമാണ്.
പിടിയിലാകുന്നവരെല്ലാം വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് പ്രധാനമായും കഞ്ചാവ് വിതരണം ചെയ്യുന്നതെന്ന എക്സൈസ് ഭാഷ്യം.
ആന്ധ്രയില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കാര്യമായി ജില്ലയിലേക്കൊഴുകുന്നത്. ട്രെയിനിനുള്ളില്‍ കടന്ന് ലഹരി കടത്ത് പരിശോധിക്കാന്‍ എക്സൈസിന് അധികാരമില്ല. എന്നാല്‍, റെയില്‍വേ പൊലീസും ആര്‍.പി.എഫുമാണ് പരിശോധന കാര്യക്ഷമമാക്കുന്നുമില്ല. ബംഗളൂരുവില്‍നിന്നുള്ള ദീര്‍ഘദൂര ബസ് സര്‍വിസുകള്‍ വഴിയും കഞ്ചാവ് ജില്ലയിലേക്ക് എത്തിക്കുന്നുണ്ട്. ഇത്തരം ബസുകളിലെ പരിശോധനയും ശരിയായ രീതിയിലല്ല. തമിഴ്നാട്ടില്‍നിന്ന് കഞ്ചാവ് കടത്തുന്നതിന് ഇപ്പോള്‍ പുതിയ രീതികളാണ് അവലംബിക്കുന്നത്.
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ ബസുകളിലാണ് അതിര്‍ത്തി കടന്ന് കഞ്ചാവത്തെിക്കുന്നത്. മുമ്പ് 'ഗുഡ്സി'നൊപ്പം 'കാരിയറു'ം ഒപ്പമുണ്ടായിരുന്നു. ഇപ്പോര്‍ 'അനാഥക്കെട്ടായി' കഞ്ചാവ് ചാക്ക് ബസിലെവിടെയെങ്കിലും തള്ളിയിരിക്കും. അതിര്‍ത്തിയിലെ പരിശോധനയൊക്കെ കഴിഞ്ഞ് ബസ് സുരക്ഷിത സ്ഥാനത്തത്തെുമ്പോഴേക്കും കെട്ടെടുക്കാന്‍ ആളത്തെും. അതിര്‍ത്തിയില്‍ പിടിക്കപ്പെട്ടാല്‍ കണ്ടക്ടര്‍ക്കോ ഡ്രൈവര്‍ക്കോ ഉത്തരവാദിത്തമില്ല. അറസ്റ്റ് ചെയ്യാന്‍ 'ഗുഡ്സി'നൊപ്പം ആളുമുണ്ടാകില്ല. അന്യസംസ്ഥാന തൊഴിലാളികളാണ് നിരോധിത ലഹരി വസ്തുക്കളുടെ ജില്ലയിലെ പ്രധാന ഉപഭോക്താക്കള്‍. ഇവര്‍ക്ക് പ്രത്യേക കോഡുകളുമുണ്ട്. തദ്ദേശീയര്‍ ഒരു കെട്ട്'തേങ്ങ', 'പുല്ല്' എന്നിവയാണ് കഞ്ചാവ് കച്ചവടത്തിന് ഉപയോഗിക്കുന്ന രഹസ്യഭാഷ.
'ചാവല്‍, ഥാല്‍' തുടങ്ങിയ ആഹാര പദാര്‍ഥങ്ങളുടെ പേരിലാണ് കഞ്ചാവ് അന്യസംസ്ഥാനക്കാര്‍ക്കിടയില്‍ പ്രചരിക്കുന്നത്. മയക്കുമരുന്നു കേസുകളും മുമ്പുള്ളതിനെക്കാള്‍ കൂടുതല്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വയനാട് റെയില്‍പാത : പൊതു–സ്വകാര്യ പങ്കാളിത്തത്തിന് സാധ്യത തേടുമെന്ന്

Posted: 17 Dec 2014 11:14 PM PST

കല്‍പറ്റ: നഞ്ചന്‍കോട്-വയനാട് -നിലമ്പൂര്‍ റെയില്‍പാത പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന്‍്റെ സാധ്യതകള്‍ പരിശോധിക്കുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവും കേന്ദ്രസര്‍ക്കാര്‍ റെയില്‍വേ ഏകാംഗ കമീഷനുമായ ഇ. ശ്രീധരന്‍ പറഞ്ഞതായി ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പൊതു മരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‍്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം നിയമസഭാ കോംപ്ളക്സില്‍ നീലഗിരി-വയനാട് നാഷനല്‍ ഹൈവേ ആന്‍റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണിത്. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചര്‍ച്ച.
നഞ്ചന്‍കോട് - നിലമ്പൂര്‍ പാതയുടെ ആദ്യഘട്ടമായ നഞ്ചന്‍കോട് - സുല്‍ത്താന്‍ ബത്തേരി പാതക്ക് സംസ്ഥാന സര്‍ക്കാര്‍ പകുതി വിഹിതം പ്രഖ്യാപിക്കുകയും പ്രാരംഭ നടപടികള്‍ക്കായി 5 കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തിരുന്നു.
എന്നാല്‍, കര്‍ണാടകയില്‍നിന്ന് വിഹിതം ലഭിക്കാത്ത സാഹചര്യത്തിലാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ പാത യാഥാര്‍ത്ഥ്യമാക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടത്. പൊതു-സ്വകാര്യ പങ്കാളിത്തം പ്രായോഗികമായ ആശയമാണെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഇ. ശ്രീധരന്‍ അറിയിച്ചു. വയനാട് റെയില്‍പാത നടപ്പാക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ കണ്ടത്തെണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. നഞ്ചന്‍കോട്-നിലമ്പൂര്‍ പാത സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
പാതയുടെ സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ ഭാഗത്തെ അലൈന്‍മെന്‍റിലെ അപാകതകളും ആക്ഷന്‍ കമ്മിറ്റി ഇ. ശ്രീധരന്‍്റെ ശ്രദ്ധയില്‍ പെടുത്തി. ഈ ഭാഗത്ത് 80 കി. മീറ്ററും 2000 കോടി രൂപയും ലാഭിക്കാവുന്ന അലൈന്‍മെന്‍റ് സാധ്യമാണ്. കൊച്ചിയില്‍നിന്ന് ബംഗളൂരുവിലേക്ക് ഏറ്റവും എളുപ്പത്തില്‍ എത്താവുന്ന ഈ പാത കേരളത്തിന്‍്റെ വ്യവസായ വികസനത്തിനും കൊച്ചി തുറമുഖത്തിന്‍്റെ വികസനത്തിനും ഏറ്റവും അത്യാവശ്യമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ചര്‍ച്ചയില്‍ ആക്ഷന്‍ കമ്മറ്റിയെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്ത് അംഗം ടി.മുഹമ്മദ്, കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ്, അഡ്വ.പി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

അതിവേഗം നിര്‍മാണം :അന്താരാഷ്ട്ര നിലവാരത്തിലേക്ക് എം.സി റോഡ്

Posted: 17 Dec 2014 11:11 PM PST

കോട്ടയം: കെ.എസ്.ടി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി എം.സി റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ജോലി അതിവേഗം പുരോഗമിക്കുന്നു. ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍, ഏറ്റുമാനൂര്‍-മൂവാറ്റുപുഴ എന്നീ രണ്ട് ഭാഗങ്ങളായാണ് നിര്‍മാണം. പത്തുമാസം വൈകി ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ ഭാഗത്തെ നിര്‍മാണത്തിനും തുടക്കമായതോടെയാണ് ജോലികള്‍ക്ക് വേഗതയായത്.
ചെങ്ങന്നൂരില്‍നിന്നാണ് പണികള്‍ക്ക് തുടക്കമായത്. കല്ലിശേരി, കുറ്റൂര്‍, ളായിക്കാട് പാലങ്ങളുടെ പ്രാരംഭജോലികളാണ് ആരംഭിച്ചത്്. വലിയ ആറ് പാലങ്ങളാണ് ഈ ഭാഗത്ത് നിര്‍മിക്കുന്നത്. പത്തിലധികം ചെറുകലുങ്കുകളും നിര്‍മിക്കും. ഡെല്‍മ-ശ്രീധന്യ കമ്പനികളുടെ സംയുക്ത കണ്‍സോര്‍ട്യത്തിനാണ് നിര്‍മാണകരാര്‍.
മൂന്നുവര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. റോഡിന്‍െറ വശങ്ങളിലുണ്ടായിരുന്ന തിരുവല്ലവരെ ഭാഗത്തെ മരങ്ങള്‍ മുറിച്ചുമാറ്റി. അടുത്ത ഘട്ടമായി വളവുകള്‍ നിവര്‍ത്തും. ഇതിന്‍െറ സര്‍വേ ജോലികളും ആരംഭിച്ചു. ഗ്രീന്‍ ട്രൈബ്യൂണലിന്‍െറ സ്റ്റേ നീക്കിയതിനത്തെുടര്‍ന്ന് തിരുവല്ല ബൈപാസിന്‍െറ ജോലികളും തുടങ്ങി. സ്ഥലം ഉടമകള്‍ നല്‍കി ഹരജിയത്തെുടര്‍ന്നാണ് പണികള്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നത്. ഇപ്പോള്‍ ബൈപാസിനായി വയല്‍ നികത്തുന്ന പ്രവൃത്തികളാണ് നടക്കുന്നത്. ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍, ഏറ്റുമാനൂര്‍-മൂവാറ്റുപുഴ എന്നിങ്ങനെ ഒരുമിച്ചാണ് ടെന്‍ഡര്‍ വിളിച്ചിരുന്നതെങ്കിലും ആദ്യഭാഗത്തെ നിര്‍മാണത്തില്‍നിന്ന് കരാറുകാരന്‍ പിന്‍വാങ്ങുകയായിരുന്നു. ഇതോടെയാണ് ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ ഭാഗത്തെ നിര്‍മാണം വൈകിയത്.
ഏറ്റുമാനൂര്‍-മൂവാറ്റുപുഴ ഭാഗത്ത് പട്ടിത്താനം മുതല്‍ വെമ്പള്ളിവരെ ഭാഗത്തെ നിര്‍മാണപ്രവര്‍ത്തനങ്ങളും തകൃതി. വളവുകള്‍ നിവര്‍ത്തിയും സമീപത്തെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്ന പ്രവര്‍ത്തനങ്ങളുമാണ് പുരോഗമിക്കുന്നത്. കാലാവധിക്കുള്ളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയില്ളെങ്കില്‍ പിഴ അടക്കണമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്. പട്ടിത്താനം മുതല്‍ മൂവാറ്റുപുഴവരെ 42 കിലോമീറ്റര്‍ ഭാഗത്ത് 350ലധികം വളവുകളാണുള്ളത്. ഇതില്‍ അപകടകരമായതെല്ലാം നിവര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പട്ടിത്താനം ജങ്ഷന്‍, രത്നഗിരി പള്ളി, റേഷന്‍കട പടി, വെമ്പള്ളി, ഹരിജന്‍ കോളനി എന്നിവിടങ്ങളിലെ വളവുകള്‍ നിവര്‍ത്തുന്ന ജോലികള്‍ പൂര്‍ത്തിയായി. റോഡ് ബലപ്പെടുത്തുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. പട്ടിത്താനം മുതല്‍ കോഴാവരെ ഭാഗത്തെ 33 കലുങ്കുകള്‍ പുനര്‍ നിര്‍മിക്കുന്ന ജോലികളും അവസാനഘട്ടത്തിലാണ്.
നിലവിലെ റോഡ് പൊളിച്ചുനീക്കി ഉയര്‍ത്തി മൂന്ന് തട്ടുകളായിട്ടാണ് ടാറിങ്് നടത്തുന്നത്. മഴക്കാലത്ത് റോഡില്‍ വെള്ളം കെട്ടിനില്‍ക്കാതെ ഇരുവശത്തേക്കും ചരിച്ച് പത്തുമീറ്റര്‍ വീതിയിലാണ് ടാറിങ് നടത്തുക. ഓടനിര്‍മാണ ജോലികളും നടന്നുവരുന്നുണ്ട്. ഓടയുടെ മാതൃകയില്‍ തയാറാക്കിയ സ്ളാബുകള്‍ കുഴികളില്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഇവ കൂട്ടിയോജിപ്പിക്കും. മുഴുവന്‍ ഭാഗത്തും ഓടകള്‍ സ്ഥാപിക്കും. വെള്ളം ഓടയിലേക്ക് ഒലിച്ചിറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കും വിധമാകും നിര്‍മാണമെന്ന ്കെ.എസ്.ടി.പി അധികൃതര്‍ അറിയിച്ചു. വാഹനഗതാഗതം തടയാതെയാണ് നിര്‍മാണം. നിര്‍മാണം നടക്കുന്ന ഭാഗത്ത് ഒറ്റലൈന്‍ ഗതാഗതമാണ് അനുവദിച്ചത്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുമുണ്ട്.

ശബരിമല തീര്‍ഥാടകരെ ആക്രമിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

Posted: 17 Dec 2014 10:54 PM PST

ഗുരുവായൂര്‍: ശബരിമല തീര്‍ഥാടകരെ ആക്രമിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. മുതുവട്ടൂര്‍ സ്വദേശി പോക്കാക്കില്ലത്ത് നിസാമുദ്ദീനെയാണ് (25) അറസ്റ്റ് ചെയ്തത്. അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട ഷിമില്‍, ശ്യാം, രഞ്ജു, ജംഷീര്‍, റിയാസ് എന്നിവര്‍ക്കായി അന്വേഷണം നടത്തി വരികയാണ്. നസിമുദ്ദീനെ തീര്‍ഥാടക സംഘത്തില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് പിടികൂടി പൊലീസിന് കൈമാറിയത്.
കോഴിക്കോട് നിന്ന് ഗുരുവായൂരിലത്തെിയ സംഘത്തിന് നേരെയാണ് ചൊവ്വാഴ്ച രാത്രി ആക്രമണം നടന്നത്. ബൈക്കിന് സൈഡ് കൊടുക്കാത്തതിന്‍െറ തര്‍ക്കത്തിന്‍െറ തുടര്‍ച്ചയായി കാറിലും രണ്ട് ബൈക്കിലുമായത്തെിയ ഗുരുവായൂര്‍ കൈരളി ജങ്ഷനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന തീര്‍ഥാടക സംഘത്തെ ആക്രമിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന അയ്യപ്പ ഭക്തന്‍ കോഴിക്കോട് കൃഷ്ണനിവാസില്‍ രാജു, ബസ് ഡ്രൈവര്‍ ഷാനവാസ്, യാത്രാ സംഘത്തിന്‍െറ ഗൈഡ് ബാലുശേരിസ്വദേശി ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തീര്‍ഥാടകരെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. മുതുവട്ടൂരില്‍ നിന്നാരംഭിച്ച പ്രകടനം കിഴക്കെ നടയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം മീഡിയ സെല്‍ കണ്‍വീനര്‍ രാജന്‍ തറയില്‍ ഉദ്ഘാടനം ചെയ്തു. കെ.സി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.

ശബരിമല തീര്‍ഥാടനം: സര്‍ക്കാര്‍ നടപടി കടലാസില്‍ മാത്രം

Posted: 17 Dec 2014 10:49 PM PST

പീരുമേട്: ശബരിമല തീര്‍ഥാടനകാലം ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോഴും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പ്രഖ്യാപിച്ച നടപടി കടലാസില്‍. തീര്‍ഥാടനകാലം ആരംഭിക്കുന്നതിനുമുമ്പ് നടന്ന അവലോകന യോഗത്തിലെ തീരുമാനങ്ങളും നടപ്പായില്ല. വിവിധ വകുപ്പുകള്‍ക്ക് കലക്ടര്‍ നല്‍കിയ നിര്‍ദേശങ്ങളും പ്രഖ്യാപനത്തില്‍ മാത്രമായി.
ദേശീയപാത 183ന്‍െറ ശോച്യാവസ്ഥയും റോഡുവക്കിലേക്ക് വളര്‍ന്നുനില്‍ക്കുന്ന കാട്ടുചെടികളും അപകടഭീഷണി ഉയര്‍ത്തുന്നു. തീര്‍ഥാടനകാലം ആരംഭിച്ച് 15 ദിവസത്തിനുള്ളില്‍ ദേശീയപാതയിലെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കുമെന്നും കാടുകള്‍ വെട്ടിമാറ്റുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
പുല്ലുപാറ മുതല്‍ കരടിക്കുടിക്ക് സമീപം പട്ടുമുടിവരെ ദൂരത്തിലെ ഗട്ടറുകള്‍ നികത്താന്‍ സാധിച്ചില്ല. പുല്ലുപാറ, കടുവാപ്പാറ, മുറിഞ്ഞപുഴ, വളഞ്ഞങ്ങാനം, പാമ്പനാര്‍, ചിദംബരം വളവ്, മൂക്കര്‍ത്താന്‍ വളവിന് സമീപം, പട്ടുമുടി എന്നിവിടങ്ങളിലെ വലിയ കുഴികള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. അപകട മേഖലയായ പീരുമേട് മത്തായിക്കൊക്ക, വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷന്‍ മുതല്‍ 55ാം മൈല്‍ വരെയും കുട്ടിക്കാനം മുതല്‍ പെരുവന്താനം വരെയും റോഡിലേക്ക് വളര്‍ന്നുനില്‍ക്കുന്ന കാട്ടുചെടികള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. കുടിവെള്ളവിതരണം കാര്യക്ഷമമാക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചെങ്കിലും പാമ്പനാറില്‍ രണ്ടാഴ്ചയായി ജലവിതരണം മുടങ്ങി.
ശൗചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ കുട്ടിക്കാനം, വളഞ്ചാങ്കാനം തുടങ്ങിയ മേഖലകള്‍ മലമൂത്ര വിസര്‍ജ്യത്താല്‍ മലിനമാണ്. താല്‍ക്കാലിക ശൗചാലയങ്ങള്‍ തുറക്കാനും ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചില്ല.
വണ്ടിപ്പെരിയാര്‍, പാമ്പനാര്‍ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കും തീര്‍ഥാടകര്‍ക്ക് വിനയാകുന്നു.
മോട്ടോര്‍ വാഹന, പൊലീസ് അധികൃതരുടെ സേവനം 24 മണിക്കൂറും റോഡില്‍ ലഭ്യമാണ്. പൊലീസ്, ഹൈവേ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പിന്‍െറ പട്രോളിങ് നടത്തുന്നതിനാലും തീര്‍ഥാടക വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാലും അപകടനിരക്ക് ഗണ്യമായി കുറഞ്ഞു.
തീര്‍ഥാടനകാലം ആരംഭിച്ചശേഷം ദേശീയപാതയില്‍ മൂന്ന് അപകടങ്ങള്‍ മാത്രമാണ് ഉണ്ടായത്. യാത്രക്കാര്‍ക്ക് നിസ്സാര പരിക്കുകളെ ഉണ്ടായുള്ളൂ.തീര്‍ഥാടനകാലം പകുതി പിന്നിടുമ്പോഴും ദേശീയപാത അധികൃതരുടെ കെടുകാര്യസ്ഥതക്കെതിരെയും അവലോകന യോഗങ്ങളിലെ തീരുമാനങ്ങള്‍ നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും ആവശ്യം ഉയര്‍ന്നു.

ജില്ലാ പഞ്ചായത്തിന്‍െറ 61 റോഡുകള്‍ക്ക് ടെന്‍ഡര്‍ അംഗീകാരം

Posted: 17 Dec 2014 10:26 PM PST

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍പെടുത്തി നടപ്പാക്കുന്ന 61 റോഡുകളുടെ ടെന്‍ഡറുകള്‍ക്ക് ജില്ലാ പഞ്ചായത്ത് യോഗം അംഗീകാരം നല്‍കി. സിംഗിള്‍ ടെന്‍ഡര്‍, നോ റെസ്പോണ്‍സ് ടെന്‍ഡറുകള്‍ റീ ടെന്‍ഡര്‍ വിളിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.
മധൂര്‍ പഞ്ചായത്തിലെ പത്തിക്കാലടുക്ക-കോയിപ്പാടി-കുറുപ്പിനടുക്ക റോഡ് ടാറിങ് 9.95 ലക്ഷം, കോട്ടക്കണ്ണി- കൊല്ലങ്കാന റോഡ് റീടാറിങ് -9.95 ലക്ഷം, മന്നിപ്പാടി ഗോപാലകൃഷ്ണ ക്ഷേത്ര റോഡ് 9.93 ലക്ഷം, കുമ്പള പഞ്ചായത്തിലെ കളത്തൂര്‍ കാരിഞ്ച റോഡ് ടാറിങ് 99.73 ലക്ഷം, ഓള്‍ഡ് എം.എ.സി.സി റോഡ് കോണ്‍ക്രീറ്റ് കള്‍വര്‍ട് നിര്‍മാണം 11.37 ലക്ഷം, ആരിക്കാടി കുന്നില്‍ പി.കെ നഗര്‍ റോഡ് വികസനം 14.97 ലക്ഷം, ചെമ്മനാട് പഞ്ചായത്തിലെ ചട്ടഞ്ചാല്‍ ഹൈസ്കൂള്‍ കൂനിക്കുന്ന് റോഡ്-ബന്താട് റോഡ് റിപ്പയറിങ് 13.93 ലക്ഷം, കോളിയടുക്കം-മുതലപ്പാറ-ചേരൂര്‍കടവ് റോഡ് റീടാറിങ് 15.68 ലക്ഷം, മണ്ഡലിപ്പാറ-കൂളിക്കുന്ന് റോഡ് റീടാറിങ് 9.77 ലക്ഷം, മണ്ട്യം-ബാലനടുക്കം ക്രോസ് റോഡ് ടാറിങ് 9.95 ലക്ഷം, വടക്കുംഭാഗത്ത്-ചിറാക്കല്‍-കൊമ്പനടുക്കം-കപ്പണയടുക്കം റോഡ് റീടാറിങ് 18.75 ലക്ഷം, പൊയ്നാച്ചി രാജധാനി ഓഡിറ്റോറിയം-ചെറുകര റോഡ് ടാറിങ് 12.45 ലക്ഷം, ചട്ടഞ്ചാല്‍- തൈര റോഡ് കോണ്‍ക്രീറ്റ് 8.84 ലക്ഷം, ചെങ്കള പഞ്ചായത്തിലെ എടനീര്‍-കളരിയടുക്കം റോഡ് ടാറിങ് 9.75 ലക്ഷം, ചേരൂര്‍ കെ.കെ കുന്ന്-കോട്ട റോഡ് റീടാറിങ് 19.97 ലക്ഷം, ബെള്ളൂരടുക്കം കൈലാര്‍ നഗര്‍-ചാലക്കര റോഡ് വികസനം 14.96 ലക്ഷം, തട്ടാന്‍മൂല- പട്ടന്‍മാര്‍മൂല റോഡ് ടാറിങ് 9.84 ലക്ഷം, ചെങ്കള ചേരൂര്‍ റോഡ് വികസനം 41.88 ലക്ഷം രൂപയും അനുവദിച്ചു.
പള്ളിക്കര പഞ്ചായത്തിലെ മവ്വല്‍-കരുവാക്കോട്-വെളുത്തോളി-കെട്ടുങ്കല്‍ റോഡ് വികസനം 34.24 ലക്ഷം, കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ കണിയാങ്കോട് ചേമ്പ്രാഞ്ചേരി-ചള്ളുവക്കോട് റോഡ് ടാറിങ് 9.95 ലക്ഷം, തോട്ടുപ്പള്ളി ഒയോളം റോഡ് ടാറിങ്ങും കള്‍വര്‍ട്ട് നിര്‍മാണവും 9.93 ലക്ഷം, ഞണ്ടാടിമുക്ക്-പള്ളിപ്പാറ റോഡ് വീതി കൂട്ടല്‍ 15.38 ലക്ഷം, നാലുകുന്ന് മാവില കോളനി റോഡ് കള്‍വര്‍ട്ട് നിര്‍മാണം 14.51 ലക്ഷം, പലോത്ത് മയ്യില്‍ റോഡ് റീടാറിങ് 18.68 ലക്ഷം, പെരുന്തോള്‍-ചെമ്പ്രകാനം റോഡ് ടാറിങ് 9.72 ലക്ഷം, മുഴക്കോം-നന്ദാവനം കള്‍വര്‍ട്ട് നിര്‍മാണം 11.32 ലക്ഷം, പിലിക്കോട് പഞ്ചായത്തിലെ കണ്ണാടിപ്പാറ-പുത്തിലോട്ട് വെള്ളച്ചാല്‍ റോഡ് ടാറിങ് 15.97 ലക്ഷം, പിലിക്കോട് ഫാം പടന്ന റോഡ് വീതി കൂട്ടല്‍ 23.67 ലക്ഷം, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കൊല്ലംപാറ ബിരിക്കുളം റോഡ് വികസനം 47.71 ലക്ഷം, കാലിച്ചാമരം-പരപ്പ റോഡ് കള്‍വര്‍ട്ട് ഡ്രെയിനേജ് നിര്‍മാണം 45.64 ലക്ഷം, അരയാക്കടവ്-കണിയാട റോഡ് വികസനം 13.72 ലക്ഷം കോടോം ബേളൂര്‍ പഞ്ചായത്തിലെ തായന്നൂര്‍-ചേരളം വലപ്പടി റോഡ് വികസനം 7.97 ലക്ഷം, ഉദയപുരം-പനംകോട്-പിണ്ടിക്കടവ് റോഡ് വികസനം 13.72 ലക്ഷം, ക്ളായിക്കോട്-മുണ്ട്യാനം റോഡ് വികസനം 9.89 ലക്ഷം, ഏഴാംമൈല്‍-എണ്ണപ്പാറ റോഡ് വികസനം 49.17 ലക്ഷം.
ഉദുമ പഞ്ചായത്തിലെ ഉദുമ ജി.എച്ച്.എസ്.എസിന് കഞ്ഞിപ്പുര നിര്‍മാണം 9.38 ലക്ഷം രൂപ, അജാനൂര്‍ പഞ്ചായത്തിലെ കണ്ണോട്ട് കുന്നമ്മങ്ങാനം-ചാലിങ്കാല്‍ റോഡ് ടാറിങ് 9.87 ലക്ഷം, ചെറുവത്തൂര്‍ പഞ്ചായത്തിലെ ചെറുവത്തൂര്‍ ജി.എഫ്.വി.എച്ച്.എസ്.എസിന് അടുക്കള നിര്‍മാണം 9.77 ലക്ഷം, കൈതക്കാട് കാടങ്കോട് റോഡ് വീതി കൂട്ടല്‍ 23.58 ലക്ഷം, കാരി-മയ്യിച്ച റോഡ് റീടാറിങ് 14.53 ലക്ഷം, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ തൃക്കരിപ്പൂര്‍ മാത്തില്‍ റോഡ് വികസനം 31.42 ലക്ഷം, എടാട്ടുമ്മല്‍-കിഴക്കേകര റോഡ് റിപ്പയര്‍ 10.93 ലക്ഷം, ഉദിനൂര്‍ സെന്‍ട്രല്‍-പരത്തിച്ചാല്‍ റോഡ് റിപ്പയര്‍ 9.25 ലക്ഷം.
മഞ്ചേശ്വരം പഞ്ചായത്തിലെ ഗുഡ്ഡഗേരി-അങ്കണവാടി-പൊലീസ് സ്റ്റേഷന്‍ റോഡ് ടാറിങ് 9.97 ലക്ഷം, വോര്‍ക്കാടി പഞ്ചായത്തിലെ നീറോളികെ-അടുക്കലക്കട്ട റോഡ് ടാറിങ് 9.78 ലക്ഷം, പുത്തിഗെ പഞ്ചായത്തിലെ വാഡൂര്‍-നായിമുഗറു ഡോണിക്കടവ് റോഡ് ടാറിങ് 9.76 ലക്ഷം, പജ്ജനകണ്ടല്‍ മസ്ജിദ് റോഡ് വികസനം 9.89 ലക്ഷം, പെര്‍മുദെ-കോലാര്‍ റോഡ് റീടാറിങ് 14.66 ലക്ഷം, ദേലംപാടി പഞ്ചായത്തിലെ നീര്‍ക്കയ-പടുപ്പ് റോഡ് ടാറിങ് 9.81 ലക്ഷം, അഡൂര്‍ തമ്പിനടുക്കം റോഡ് ടാറിങ് 9.66 ലക്ഷം, ആട്ടക്കാരമൂല-മണിയൂര്‍ റോഡ് റീടാറിങ് 9.82 ലക്ഷം, മുളിയാര്‍ പഞ്ചായത്തിലെ പായംകുടല-ബീട്ടിയടുക്കം റോഡ് ടാറിങ് 9.97 ലക്ഷം, പാണ്ടിക്കണ്ടം-അരിയില്‍ കുട്ട്യാനം റോഡ് ടാറിങ് 9.98 ലക്ഷം, ബെള്ളൂര്‍ പഞ്ചായത്തിലെ കുമ്പഡാജെ-ബെളിഞ്ചെ നാട്ടക്കല്‍ റോഡ് വികസനം 29.96 ലക്ഷം, കുറ്റിക്കോല്‍ പഞ്ചായത്തിലെ ആനക്കല്‍ ഒറ്റമാവുങ്കാല്‍ റോഡ് റീടാറിങ് 9.92 ലക്ഷം, ബെള്ളൂര്‍ പഞ്ചായത്തിലെ കായാര്‍പദവ്-കക്കെബെട്ടു റോഡ് ടാറിങ് 9.94 ലക്ഷം, കള്ളാര്‍ പഞ്ചായത്തിലെ ബളാല്‍-രാജപുരം റോഡ് വികസനം 49.91 ലക്ഷം രൂപയും അനുവദിച്ചു. പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കുണിയ- ആയംപാറ അമ്പലം റോഡ് റീടാറിങ് 13.23 ലക്ഷം, പൂക്കളം എസ്.ടി കോളനിയില്‍ കമ്യൂണിറ്റി ട്രെയ്നിങ് സെന്‍റര്‍ നിര്‍മാണം 15.78 ലക്ഷം എന്നീ പ്രവൃത്തികള്‍ക്കാണ് ടെന്‍ഡര്‍ നല്‍കിയത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. കുര്യാക്കോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഓമന രാമചന്ദ്രന്‍, പി. ജനാര്‍ദനന്‍, കെ.സുജാത, മമത ദിവാകരന്‍ എന്നിവര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. അംഗങ്ങളായ പാദൂര്‍ കുഞ്ഞാമു ഹാജി, ഫരീദ സക്കീര്‍, ഹരീഷ് പി. നായര്‍, പ്രമീള സി. നായക്, തിമ്മപ്പ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കൊയിലി ആശുപത്രി മാലിന്യ പ്രശ്നം: പുതിയ രോഗികളെ പ്രവേശിപ്പിക്കരുതെന്ന് കാണിച്ച് ഇന്ന് നോട്ടീസ് നല്‍കും

Posted: 17 Dec 2014 10:23 PM PST

കണ്ണൂര്‍: മാലിന്യ സംസ്കരണത്തിനും മലിനജലം സംസ്കരിക്കുന്നതിനും സംവിധാനമില്ളെന്നു കണ്ടത്തെിയ കൊയിലി ആശുപത്രിയില്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കരുതെന്നും നിലവില്‍ അഡ്മിറ്റായ രോഗികളെ ഉടന്‍ മാറ്റണമെന്നും ആവശ്യപ്പെട്ട് ഡി.എം.ഒ ഇന്ന് മാനേജ്മെന്‍റിന് നോട്ടീസ് നല്‍കും. മാലിന്യ സംസ്കരണ പ്ളാന്‍റ് പണിമുടക്കിയതിനെ തുടര്‍ന്ന് രോഗികളും പരിസരവാസികളും ദുരിതമനുഭവിക്കുകയായിരുന്ന സാഹചര്യം ഇന്നലെ നേരിട്ടത്തെി ഡി.എം.ഒയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് പരിശോധിച്ചിരുന്നു. പ്ളാന്‍റിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കാന്‍റീനിന്‍െറ അടുക്കള ഇന്നലെ തന്നെ അടച്ചു പൂട്ടാനും നിര്‍ദേശം നല്‍കി.
മാലിന്യ സംസ്കരണ പ്ളാന്‍റ് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ളവ സമീപ പ്രദേശങ്ങളായ അറച്ചിക്കുളം, ബാലഭവന്‍ പരിസരം എന്നിവിടങ്ങളിലേക്കാണ് ഒഴുക്കിവിട്ടിരുന്നത്. പ്ളാന്‍റ് പ്രവര്‍ത്തിക്കുമ്പോഴും മാലിന്യങ്ങള്‍ ഒഴുക്കിയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. 350 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്തെ കിണറുകളിലെല്ലാം ആശുപത്രി മാലിന്യങ്ങള്‍ അടിഞ്ഞിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പ് സമാനമായ സംഭവമുണ്ടായപ്പോള്‍ പള്ളിക്കുന്ന് പി.എച്ച്.സിയുടെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം ഇടപെട്ട് നടപടി സ്വീകരിക്കുകയും പിഴ അടപ്പിക്കുകയും ചെയ്തിരുന്നു. മാലിന്യങ്ങള്‍ പുറന്തള്ളുന്നത് വിലക്കി കോടതി ഉത്തരവും നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് എസ്.എന്‍ വിദ്യാമന്ദിറില്‍ നടന്ന യോഗത്തില്‍ ആവശ്യമായ സംസ്കരണ പ്ളാന്‍റ് നിര്‍മിക്കാമെന്ന് ആശുപത്രി അധികൃതര്‍ എഴുതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, പൂര്‍ണമായും കാര്യക്ഷമതയുള്ള പ്ളാന്‍റ് നിര്‍മിക്കാതെ മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്കുതന്നെ ഒഴുക്കിവിടുകയാണുണ്ടായത്. ഡി.എം.ഒ കെ.ജെ റീനയെ കൂടാതെ ഡെപ്യൂട്ടി ഡി.എം.ഒ ഷാജ്, ടെക്നിക്കല്‍ ഓഫിസര്‍ ടി.വി. അഭയന്‍, പള്ളിക്കുന്ന് പി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശശീന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.എ. താഹ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

കൃഷ്ണപിള്ള സ്മാരകം: കേസ് അട്ടിമറിക്കാന്‍ സി.പി.എം നീക്കം –എ.എ. ഷുക്കൂര്‍

Posted: 17 Dec 2014 10:20 PM PST

ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തീവെച്ച് നശിപ്പിച്ചത് സി.പി.എമ്മിനുള്ളില്‍ നിന്നുതന്നെയുള്ളവരാണെന്ന് ബോധ്യപ്പെട്ടതോടെ പാര്‍ട്ടി സമ്മേളനങ്ങള്‍ രൂക്ഷവിമര്‍ശവും വിഭാഗീയതയും മൂലം കൂടുതല്‍ കലുഷിതമായെന്ന് ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ ആരോപിച്ചു.
ഈ സാഹചര്യത്തില്‍ സമാധാനപരമായി സമ്മേളനം നടത്തി ജനങ്ങളുടെ മുന്നില്‍ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ സി.പി.എം അനുഭാവികളായ പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടൂപിടിച്ച് കേസ് അട്ടിമറിക്കാന്‍ സി.പി.എം നേതാക്കള്‍ ശ്രമിക്കുകയാണ്.
തുടക്കത്തില്‍തന്നെ സി.പി.എം അനുഭാവികളായ ഒരുപറ്റം പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് എടുത്തിരുന്നെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിയുന്ന സാഹചര്യത്തില്‍ വരുംദിനങ്ങളിലെ അന്വേഷണത്തില്‍ പല പ്രധാന ഉദ്യോഗസ്ഥരും ഗൂഢാലോചനയില്‍ പങ്കുള്ള നേതാക്കളുടെ വിവരങ്ങളും പുറത്തുവരും എന്നുകണ്ടാണ് അന്വേഷണസംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ ലോക്കല്‍ സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയതിലെ വികാരമെന്ന് ഷുക്കൂര്‍ കുറ്റപ്പെടുത്തി. കഞ്ഞിക്കുഴി ഭാഗത്തെ സ്ഥിരം ക്രിമിനല്‍ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍ എന്ന് ലോക്കല്‍ പൊലീസിന് അറിയാമായിരുന്നിട്ടും ആരുടെയോ നിര്‍ദേശപ്രകാരം ഈ കേസില്‍ പൊലീസ് നിഷ്ക്രിയരാവുകയായിരുന്നു. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിലെ മുഴുവന്‍ പ്രതികളെയും ഗൂഢാലോചനയില്‍ പങ്കുള്ള നേതാക്കളെയും കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി കൈക്കൊള്ളണമെന്നും ആഭ്യന്തരമന്ത്രിയെ നേരില്‍ സന്ദര്‍ശിച്ച് പരാതി നല്‍കിയതായും ഷുക്കൂര്‍ പറഞ്ഞു.

കൊച്ചിക്ക് ജലഗതാഗത വികസനപദ്ധതി വൈകില്ളെന്ന് മന്ത്രി തിരുവഞ്ചൂര്‍

Posted: 17 Dec 2014 10:17 PM PST

കൊച്ചി: കൊച്ചി മെട്രോക്ക് അനുബന്ധമായി ലക്ഷ്യമിടുന്ന ജലഗതാഗത വികസന പദ്ധതിക്ക് നടപടി പുരോഗമിക്കുകയാണെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഹൈബി ഈഡന്‍ എം.എല്‍.എയുടെ സബ്മിഷന് നിയമസഭയില്‍ മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബോട്ട് ജെട്ടികളുടെ നവീകരണം, പുതിയ വേഗംകൂടിയ ജലനൗകകള്‍, വിവര സാങ്കേതികവിദ്യയുടെ സാധ്യതാ ഉപയോഗം എന്നിവ എപ്രകാരം പദ്ധതിക്ക് ഉപയോഗിക്കാം എന്ന കാര്യത്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) വിശദപഠനം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിക്കായി സ്പെഷല്‍ പര്‍പ്പസ് വെഹിക്ക്ള്‍ രൂപവത്കരിക്കേണ്ടതുണ്ട്. ജലഗതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഫ്രഞ്ച് സാങ്കേതിക ഏജന്‍സി എ.എഫ്.സിയും ജര്‍മന്‍ സാങ്കേതിക ഏജന്‍സിയായ കെ.എഫ്.ഡബ്ള്യുവും സാമ്പത്തികസഹായം നല്‍കാമെന്ന് തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
പദ്ധതി സര്‍ക്കാറിന്‍െറ തത്ത്വത്തിലെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. തൃശൂര്‍, ആലപ്പുഴ, ഇടുക്കി, കോട്ടയം, ജില്ലക്ക് കൂടി പ്രയോജനം ലഭിക്കത്തക്കവിധം വിശദ രൂപരേഖ തയാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും രൂപരേഖ ലഭിച്ചുകഴിഞ്ഞാല്‍ തുടര്‍നടപടി വേഗത്തിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. റോഡ് -ജലഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ടതിന്‍െറ ആവശ്യകതയാണ് ഹൈബി ഈഡന്‍ സഭയില്‍ ഉന്നയിച്ചത്. ഇതിന് സ്പെഷല്‍ പര്‍പ്പസ് വെഹിക്ക്ള്‍ രൂപവത്കരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

മാവൂര്‍ കാന്‍സര്‍ സെന്‍റര്‍ ഏറ്റെടുത്തിട്ട്നാലുവര്‍ഷം; കെട്ടിടം കാടുമൂടുന്നു

Posted: 17 Dec 2014 10:15 PM PST

മാവൂര്‍: മലബാറിലെ പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസകേന്ദ്രമാകുമെന്ന പ്രതീക്ഷയില്‍ തികച്ചും സൗജന്യമായി സര്‍ക്കാറിന് കൈമാറിയ മാവൂര്‍ തെങ്ങിലക്കടവിലെ കാന്‍സര്‍ സെന്‍റര്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് വ്യാഴാഴ്ച നാലുവര്‍ഷം പൂര്‍ത്തിയായി. 2010 ഡിസംബര്‍ 18നാണ് മാനേജിങ് ട്രസ്റ്റിയായ ഇംഗ്ളണ്ടിലെ ഡോ. ഹഫ്സത്ത് കാദര്‍കുട്ടി കാന്‍സര്‍ സെന്‍ററിന്‍െറ ആറര ഏക്കര്‍ ഭൂമിയും കെട്ടിടങ്ങളും സര്‍ക്കാറിന് കൈമാറിയത്. അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന പി.കെ. ശ്രീമതിക്കാണ് ഇതിന്‍െറ പ്രമാണങ്ങള്‍ കൈമാറിയത്. തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ അനുബന്ധ സ്ഥാപനമായി പ്രവര്‍ത്തിപ്പിക്കും എന്നതായിരുന്നു അന്ന് മന്ത്രിയടക്കമുള്ളവര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഭരണം മാറിവന്നതോടെ തുടര്‍നടപടികളൊന്നുമുണ്ടായില്ല.
ഏറ്റെടുത്ത് ഒരുവര്‍ഷത്തോളം തലശ്ശേരി മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചുമതലപ്പെട്ടവര്‍ ഇവിടെ എത്താറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആരും തിരിഞ്ഞുനോക്കാറില്ല. അതോടെ കെട്ടിടത്തിന്‍െറ പരിസരമാകെ പ്രദേശവാസികള്‍ക്കുപോലും ഭീഷണിയാകുംവിധം കാടുമൂടുകയും കെട്ടിടത്തിനകത്തെ ഉപകരണങ്ങള്‍ തുരുമ്പിച്ച് ദ്രവിക്കുകയും ചെയ്തു.
ഇതിനിടെ, ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂരില്‍ സ്വകാര്യ ഉടമസ്ഥതയില്‍ കാന്‍സര്‍ സെന്‍ററിന് അനുമതി നല്‍കുകയും അതിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുമുണ്ട്. സ്വകാര്യ മേഖലയില്‍ വരുന്ന ഈ കാന്‍സര്‍ സെന്‍ററിനുവേണ്ടിയാണ് തെങ്ങിലക്കടവിലെ കാന്‍സര്‍ സെന്‍റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കാലതാമസം വരുത്തുന്നതെന്നാണ് ആക്ഷേപം.
ഇതിനിടയില്‍ അഡ്വ. പി.ടി.എ. റഹീം എം.എല്‍.എയുടെ ഇടപെടലിന്‍െറ ഫലമായി മുഖ്യമന്ത്രി മാസങ്ങള്‍ക്കുമുമ്പ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തെങ്ങിലക്കടവിലെ കാന്‍സര്‍ സെന്‍റര്‍ കോഴിക്കോട് മെഡി. കോളജിന് കീഴില്‍ കമ്യൂണിറ്റി കാന്‍സര്‍ സെന്‍ററും ഗവേഷണ കേന്ദ്രവും ആക്കുമെന്ന് അറിയിച്ചിരുന്നു. ആര്‍.സി.സി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍, കോഴിക്കോട് മെഡി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ഡോ. സി. രവീന്ദ്രനാണ് കമ്യൂണിറ്റി കാന്‍സര്‍ സെന്‍റര്‍ എന്ന ആശയം മുന്നോട്ടുവെച്ചത്. നാലരക്കോടിയുടെ അടിസ്ഥാന സൗകര്യവും 60 ലക്ഷം രൂപയുടെ ഉപകരണങ്ങളുമാണ് ഈ രൂപരേഖയില്‍ നിര്‍ദേശിച്ചിരുന്നത്. 35 ജീവനക്കാരെ നിയമിക്കാന്‍ 69 ലക്ഷം രൂപയും വകയിരുത്തി. ബോധവത്കരണം, ആര്‍.സി.സി ഉള്‍പ്പെടെ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ക്കുള്ള തുടര്‍ പരിശോധനാ സംവിധാനം എന്നിവയൊരുക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, യോഗം കഴിഞ്ഞ് പിരിഞ്ഞ ശേഷം പുറത്തുവിട്ട യോഗത്തിന്‍െറ മിനുട്സില്‍ തെങ്ങിലക്കടവിലെ കാന്‍സര്‍ സെന്‍ററിന്‍െറ കാര്യങ്ങളൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ യോഗതീരുമാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. ഇത് ഉള്‍പ്പെടുത്തി കമ്യൂണിറ്റി കാന്‍സര്‍ സെന്‍റര്‍ സ്ഥാപിക്കാനുള്ള തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ.

മുഖ്യമന്ത്രി ഇടപെട്ട് മാണിയെ വിശുദ്ധനായി പ്രഖ്യാപിക്കണം ^വി.എസ്

Posted: 17 Dec 2014 10:12 PM PST

Image: 

തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ വിജിലന്‍സ് പ്രതിയാക്കിയ ധനമന്ത്രി കെ.എം മാണിയെ പരിഹസിച്ച് വി.എസ് അച്യതാനന്ദന്‍. മുഖ്യമന്ത്രി ഇടപെട്ട് മാണിയെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള ശ്രമം നടത്തണമെന്ന് വി.എസ് പറഞ്ഞു. മുഖ്യമന്ത്രിക്കുപ്പായം തുന്നി നടന്ന ആള്‍ ഇപ്പോള്‍ മുഖ്യപ്രതിയായെന്നും വി.എസ് പരിഹസിച്ചു.

ബാര്‍ തൊഴിലാളികളുടെ ആത്മഹത്യ സംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ നിലപാടില്‍ ആത്മാര്‍ഥതയില്ല. അത് മുതലക്കണ്ണീരാണ്. അഴിമതി സര്‍ക്കാര്‍, കോഴ സര്‍ക്കാര്‍ എന്ന പേരിന്‍െറ കൂടെ കൊലയാളി സര്‍ക്കാറെന്നുകൂടി കൂട്ടിച്ചേര്‍ക്കാമെന്നും വി.എസ് പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി പെന്‍ഷനും ശമ്പളവും ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി. ഇത് അനുവദിക്കാതിരുന്ന ഡെപ്യൂട്ടി സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്ത തിങ്കളാഴ്ച യോഗം ചേരുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

കടല്‍ക്കൊല: അംബാസഡറെ തിരിച്ചുവിളിക്കുമെന്ന് ഇറ്റലി

Posted: 17 Dec 2014 09:24 PM PST

Image: 

റോം: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികരുടെ അപേക്ഷ തള്ളിയ ഇന്ത്യന്‍ സുപ്രീംകോടതി വിധിക്കെതിരെ ഇറ്റലിയും യൂറോപ്യന്‍ യൂനിയനും രംഗത്ത്.
ഇന്ത്യയിലെ അംബാസഡറെ പിന്‍വലിക്കുമെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി പാവ്ലോ ജെന്‍റിലോണി ഭീഷണി മുഴക്കി. സുപ്രീംകോടതി വിധി ഇന്ത്യയുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍െറ പുതിയ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗേരിനി മുന്നറിപ്പ് നല്‍കി.
ചികിത്സക്കായി രണ്ടുമാസംകൂടി ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന മസ്സിമലാനോ ലത്തോറയുടെയും ക്രിസ്മസിന് ഇറ്റലിയില്‍ പോകാന്‍ അനുവദിക്കണമെന്ന സാല്‍വതോര്‍ ഗിറോണിന്‍െറയും ഹരജികളാണ് സുപ്രീംകോടതി തള്ളിയത്.
 ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ നടപടിയില്‍ പ്രതിഷേധിച്ച് ന്യൂഡല്‍ഹിയിലെ അംബാസഡറെ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്ന് പാര്‍ലമെന്‍റ് സമിതിയെ പാവ്ലോ ജെന്‍റിലോണി അറിയിച്ചു.
എന്നാല്‍, നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നുവെന്ന് ഇതിന് അര്‍ഥമില്ളെന്നും അദ്ദേഹം പറഞ്ഞു.
ലത്തോറയുടെ ആരോഗ്യം സര്‍ക്കാറിന്‍െറ പ്രഥമ പരിഗണനയാണെന്നും അത് അപകടത്തിലാക്കുന്ന ഒന്നും ചെയ്യില്ളെന്നും പ്രതിരോധ മന്ത്രി റോബര്‍ട്ട പിനോട്ടി പറഞ്ഞു.
സുപ്രീംകോടതി വിധിയില്‍ നിരാശ പ്രകടിപ്പിച്ച  യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗേരിനി മൂന്നു വര്‍ഷത്തോളമായി കേസ് തീര്‍പ്പാകാതെ കിടക്കുകയാണെന്ന് കുറ്റപ്പെടുത്തി.

ലഡാക്കില്‍ വീണ്ടും ചൈനയുടെ നുഴഞ്ഞുകയറ്റം

Posted: 17 Dec 2014 08:43 PM PST

Image: 

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സൈനികരുടെ നുഴഞ്ഞുകയറ്റം. ലഡാക്കിലെ ചുഷുല്‍ മേഖലയിലാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നുഴഞ്ഞുകയറിയിരിക്കുന്നത്. മൈനസ് 30 ഡിഗ്രി തണുപ്പുള്ള അതിര്‍ത്തി മേഖലയാണ് ചുഷുല്‍. അതിര്‍ത്തിയില്‍ നിലയുറപ്പിച്ച ചൈനീസ് സൈനികരോട് ഇന്ത്യന്‍ സേന തിരിച്ചു പോവാന്‍ ആവശ്യപ്പെടുകയായിരുന്നു.
'നിങ്ങള്‍ അതിര്‍ത്തി ലംഘിച്ചു. തിരിച്ചുപോകണം' -ഒൗദ്യോഗിക ബാനര്‍ ഉയര്‍ത്തി ഇന്ത്യന്‍ സൈന്യം ആവശ്യപ്പെട്ടു. തുടര്‍ന്ന് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന നിലയുറപ്പിക്കുകയായിരുന്നു. മൂന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ് ചൈനീസ് സൈനികര്‍ പിന്‍മാറിയത്.

സെപ്റ്റംബറില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈനീസ് സൈനികര്‍ നിരവധി തവണ നുഴഞ്ഞുകയറ്റം നടത്തിയിരുന്നു. സെപ്തംബര്‍ 11ന് ഡെംചോക്ക് മേഖലയില്‍ 30 ചൈനീസ് സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിക്ക് 500 മീറ്റര്‍ ഉള്ളിലേക്ക് കയറി താല്‍ക്കാലിക തമ്പുകള്‍ സ്ഥാപിക്കുകയും ചുമാറില്‍ ഇന്ത്യന്‍ സൈനികരെ തടഞ്ഞു വെക്കുകയും ചെയ്തിരുന്നു.

സംഭവം നടന്ന് രണ്ട് മാസങ്ങള്‍ക്കു ശേഷമാണ് വീണ്ടും നുഴഞ്ഞുകയറ്റ ശ്രമമുണ്ടായിരിക്കുന്നത്. 2014 ല്‍ മാത്രം ഇത്തരത്തിലുള്ള 334 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ജി.എസ്.എല്‍.വി മാര്‍ക്ക് ^3 വിജയകരമായി വിക്ഷേപിച്ചു

Posted: 17 Dec 2014 08:16 PM PST

Image: 

ബംഗളൂരു: പുതുതലമുറ ബഹിരാകാശ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് ^3 വിക്ഷേപിച്ചു. വ്യാഴാഴ്ച രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നാണ് മാര്‍ക്ക്^3 കുതിച്ചുയര്‍ന്നത്. പരീക്ഷണ വിക്ഷേപണമായതിനാല്‍ മൂന്നാം ഘട്ടമായ ക്രയോജനിക് എന്‍ജിന്‍ പ്രവര്‍ത്തനക്ഷമമാവില്ല.

വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ബഹിരാകാശ വിക്ഷേപണ രംഗത്ത് ഇന്ത്യക്ക് മറ്റൊരു ചരിത്ര നിമിഷമാണിതെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ബഹിരാകാശത്തേക്ക് മനുഷ്യനെ കൊണ്ടുപോകുന്ന ക്രൂ മൊഡ്യൂളും വഹിച്ചുകൊണ്ടാണ് ജി.എസ്.എല്‍.വി ബഹിരാകാശത്തേക്ക് പോകുന്നത്. മൂന്നു പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ക്രൂ മൊഡ്യൂള്‍. 3.65 ടണ്‍ ഭാരമാണ് മൊഡ്യൂളിനുള്ളത്.

126 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പെടുന്ന മൊഡ്യൂള്‍ ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പോര്‍ട്ട് ബ്ളെയറിന്‍െറ 600 കിലോമീറ്റര്‍ അകലെയായി ബംഗാള്‍ ഉള്‍ക്കടലില്‍ മൊഡ്യൂള്‍ പതിക്കുമെന്നാണ് ഐ.എസ്.ആര്‍. ഒ കണക്കുകൂട്ടുന്നത്. ഇത് തീരദേശ സേന ചെന്നൈയിലെ എന്നോറിലെത്തിക്കും. പിന്നീടിത് തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.

നിലവില്‍ റഷ്യ, യു.എസ്, ചൈന എന്നീ രാജ്യങ്ങള്‍ക്ക്  മാത്രമാണ് ഈ സങ്കീര്‍ണമായ സാങ്കേതിക വിദ്യയുള്ളത്. 155 കോടി രൂപയാണ് വിക്ഷേപണത്തിന് ആകെ വരുന്ന ചെലവ്. 42.4 മീറ്റര്‍ ഉയരമുള്ള റോക്കറ്റിന്‍െറ പരീക്ഷണം വിജയിച്ചാല്‍ ഇന്ത്യക്ക് ഭാരമേറിയ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനാകും.
 

എണ്ണ വിലയിടിവ് താല്‍ക്കാലികം; ഗള്‍ഫ് സമ്പദ്ഘടനയെ ബാധിക്കില്ല- യൂസഫലി

Posted: 17 Dec 2014 08:12 PM PST

Image: 

ദുബൈ: ലോക വിപണിയില്‍ എണ്ണവിലയിലുണ്ടായ ഇടിവ് താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അതിനെ അതിജീവിക്കാനാകുമെന്നും ലുലു ഗ്രൂപ്പ് എം.ഡി എം.എ.യൂസഫലി. ബഹ്റൈന്‍ ദേശീയ ദിനത്തില്‍ ആ രാജ്യത്തെ പരമോന്നത ബഹുമതിയായ ‘വിസാമുല്‍ ബഹ്റൈന്‍’ രാജാവില്‍ നിന്ന് ഏറ്റുവാങ്ങി തിരിച്ചത്തെിയ അദ്ദേഹം ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
എണ്ണവില ഇതിനു മുമ്പും ഇടിഞ്ഞിട്ടുണ്ട്. തിരിച്ചുകയറിയിട്ടുമുണ്ട്. ദീര്‍ഘദര്‍ശിത്വത്തോടെ നിലപാടുകളും നയങ്ങളും സ്വീകരിക്കുക വഴി പ്രതിസന്ധിയെ മറികടക്കാന്‍ അറബ് ഭരണാധികാരികള്‍ക്ക് സാധിക്കുന്നു. എണ്ണയെ മാത്രം ആശ്രയിക്കാതെ സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നതിന് മറ്റു മാര്‍ഗങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ അവലംബിക്കുന്നുണ്ട്. ദുബൈ ഇതിന് മികച്ച ഉദാഹരണമാണ്.
വിനോദ സഞ്ചാരം, വ്യവസായം തുടങ്ങിയ മേഖലകളിലെ കുതിപ്പ് വഴി എണ്ണയെ ആശ്രയിക്കാതെ നിലനില്‍ക്കാമെന്ന് ദുബൈ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വിലയിടിവ് മാറി പഴയ വിലയിലേക്ക് എണ്ണ എത്തുമെന്നും യൂസഫലി പറഞ്ഞു.
തനിക്ക് ബഹ്റൈന്‍ പരമോന്നത ബഹുമതി ലഭിച്ചതില്‍ ദൈവത്തെ സ്തുതിക്കുന്നതോടൊപ്പം ബഹ്റൈനിലെ മലയാളി സമൂഹത്തിനും നന്ദി പറയുന്നു. മലയാളികളും അവിടത്തെ ബിസിനസ് സമൂഹവും ഈ ബഹുമതിയില്‍ ഏറെ സന്തോഷിക്കുന്നുണ്ട്. ബഹ്റൈന് വേണ്ടി ചെയ്ത നിസ്തുല സേവനത്തിനാണ് ഈ അംഗീകാരം നല്‍കിയതെന്നാണ് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ പറഞ്ഞത്. അവിടെ ആഭ്യന്തര പ്രശ്നങ്ങളുണ്ടായപ്പോള്‍ സര്‍ക്കാരിനോടും ജനങ്ങളോടും അടുത്തുപ്രവര്‍ത്തിക്കാനായതായി യൂസഫലി വ്യക്തമാക്കി.
ബഹ്റൈന്‍െറ വാണിജ്യ-സാമ്പത്തിക മേഖലകളില്‍ കഴിയുന്ന എല്ലാ സഹായ സഹകരണവും ഇനിയും തുടരുമെന്ന് താന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. മൂന്നു ഹൈപ്പര്‍മാര്‍ക്കറ്റുകളും ഒരു ലോജിസ്റ്റിക് സെന്‍ററും ലുലു ഗ്രൂപ്പ് ബഹ്റൈനില്‍ ഉടന്‍ തുടങ്ങും. ഈജിപ്തില്‍ നാലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ പണി അവസാനഘട്ടത്തിലാണ്. അടുത്തവര്‍ഷം രണ്ടെണ്ണം തുറക്കും. സൗദിയില്‍ ഒമ്പത് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഒന്നിന്‍െറ ഉദ്ഘാടനം ഉടനെയുണ്ടാകും. ഖത്തറിലും ഈ മാസം ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് തുറക്കും.
മലേഷ്യയിലും ഇന്തോനേഷ്യയിലും നിര്‍മാണം പുരോഗമിക്കുന്നു. ഇന്ത്യയില്‍ ഹൈദരാബാദില്‍ ഷോപ്പിങ് മാളും ഭക്ഷ്യ സംസ്കരണ കേന്ദ്രവും തുടങ്ങാന്‍ പരിപാടിയുണ്ട്.
കേരളം നിക്ഷേപ സൗഹൃദമല്ളെന്ന പ്രചാരണം മാറ്റാന്‍ താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് യൂസഫലി പറഞ്ഞു. ഇത്തരമൊരു പ്രചാരണത്തിന് അടുത്ത തലമുറയാണ് വില നല്‍കേണ്ടിവരിക. വമ്പന്‍ ഗ്രൂപ്പുകള്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയാലേ കേരളത്തിന് കുതിക്കാനാകൂ. മറ്റു സംസ്ഥാനങ്ങളെല്ലാം നിര്‍മാണാത്മകവും വികസനപരവുമായ കാര്യങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ സോളാറും ബാര്‍കോഴയുമാണ് ചര്‍ച്ചാവിഷയം.
നിലവിലെ കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപ സൗഹൃദ നടപടികളാണ് സ്വീകരിക്കുന്നതെന്ന് യൂസഫലി പറഞ്ഞു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യു.എ.ഇയില്‍ വന്നപ്പോള്‍ വന്‍കിട അറബ് ബിസിനസുകാരുമായി ചര്‍ച്ച നടത്താന്‍ താന്‍ സഹായിച്ചിരുന്നു.
‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതി കൂടൂതല്‍ നിക്ഷേപകരെ ആകര്‍ഷിക്കും. ഏതു സര്‍ക്കാര്‍ ഭരിച്ചാലും ലോകത്തെ ഏറ്റവും മികച്ച സമ്പദ്ഘടനയാകാനുള്ള ശക്തി ഇന്ത്യക്കുണ്ട്.
കൂടുതല്‍ വിമാന സര്‍വീസുകള്‍ വന്നതോടെ പ്രവാസികളുടെ യാത്രാപ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരമായിട്ടുണ്ട്. എങ്കിലും എയര്‍കേരള പദ്ധതി ഉപേക്ഷിച്ചിട്ടില്ല.
ഇതുസംബന്ധിച്ച നിയമത്തില്‍ മാറ്റം വന്നാല്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനാകും. ഗുജറാത്തില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ പ്രവാസികളുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

ലോകകപ്പ് വേദി : റിപ്പോര്‍ട്ട് മുഴുവന്‍ പുറത്തുവിടണമെന്ന ആവശ്യം ഫിഫ തള്ളി

Posted: 17 Dec 2014 08:07 PM PST

Image: 

ദോഹ: ഖത്തറിനും റഷ്യക്കും ലോകകപ്പ് വേദി അനുവദിച്ച് സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി പുറത്തുവിടണമെന്ന ആവശ്യം ഫിഫ തള്ളി. റിപ്പോര്‍ട്ട് വികലമാക്കിയാണ് സംക്ഷിപ്ത രൂപം പുറത്തുവിട്ടതെന്നാരോപിച്ച്, ഇത് തയ്യാറാക്കിയ മൈക്കല്‍ ഗാര്‍ഷ്യയാണ് ഫിഫക്ക് അപ്പീല്‍ നല്‍കിയിരുന്നത്. 430 പേജ് വരുന്ന റിപ്പോര്‍ട്ടിന്‍െറ സംഗ്രഹ രൂപം എത്തിക്സ് ജഡ്ജ് ഹന്‍സ് ജോച്ചിം എക്കര്‍ട്ട് നവംബര്‍ 13ന് പുറത്തുവിട്ടിരുന്നു. ലോകകപ്പ് ബിഡ് റഷ്യക്കും ഖത്തറിനും ലഭിച്ചതില്‍ അപാകതകളൊന്നുമില്ളെന്നാണ് 42 പേജുള്ള സംക്ഷിപ്ത റിപ്പോര്‍ട്ടില്‍ പറഞ്ഞത്. സംഗ്രഹം പിന്‍വലിക്കുകയോ റിപ്പോര്‍ട്ട് മുഴുവനായി പ്രസിദ്ധീകരിക്കുകയോ ചെയ്യണമെന്ന ഗാര്‍ഷ്യയുടെ ആവശ്യമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിഫ യോഗം തളളിയത്.
ലോകകപ്പ് വേദി സ്വന്തമാക്കാനായി ഖത്തറും റഷ്യയും തെറ്റൊന്നും ചെയ്തിട്ടില്ളെന്നും ഫിഫ അന്വേഷണം അവസാനിപ്പിക്കുകയാണെന്നുമുള്ള റിപ്പോര്‍ട്ട് സംഗ്രഹം പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകമാണ് പ്രതിഷേധവുമായി ഗാര്‍ഷ്യ രംഗത്തുവന്നത്. പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വസ്തുതാപരമായ പിശകുകള്‍ കടന്നുകൂടിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍െറ ആരോപണം. എന്നാല്‍, എക്കേര്‍ട്ടിന്‍െറ സംഗ്രഹം അഭിപ്രായം മാത്രമാണെന്നും തീരുമാനമല്ളെന്നും അതിനാല്‍ ഇതിനെതിരെ അപ്പീല്‍ സ്വീകാര്യമല്ളെന്നാണ് ഫിഫയുടെ നിലപാട്. ഗാര്‍ഷ്യയുടെ റിപ്പോര്‍ട്ട് മുഴുവന്‍ പ്രസിദ്ധീകരിക്കുന്നതിന് ഫിഫയുടെ എത്തിക്സ് കോഡില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മൊറോക്കോയില്‍ ഫിഫ എക്സിക്യൂട്ടിവ് യോഗം നടക്കാനിരിക്കെയാണ് ഫിഫ റൂളിങ് നടത്തിയിരിക്കുന്നത്. ഫിഫയുടെ എത്തിക്സ് കോഡില്‍ മാറ്റം വരുത്താതെ ഗാര്‍ഷ്യ റിപോര്‍ട്ട് മുഴുവനായി പ്രസിദ്ധീകരിക്കാന്‍ കഴിയില്ളെന്ന ഫിഫയുടെ വിശദീകരണം അന്താരാഷ്ട്ര ഫുട്ബോള്‍ വേദിയുടെ സുതാര്യതയെ കുറിച്ച് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ഫിഫയുടെ എത്തിക്സ് കോഡിലെ ആര്‍ട്ടിക്ക്ള്‍ 36 അനുസരിച്ച് കേസുകള്‍, അന്വേഷണ റിപോര്‍ട്ടുകള്‍, ചര്‍ച്ചകള്‍, തീരുമാനങ്ങള്‍ എന്നിവ സ്വകാര്യമായി സൂക്ഷിക്കണമെന്നാണ്. റിപ്പോര്‍ട്ടിന്‍െറ ഉളളടക്കം പുറത്തുവിടല്‍ നിര്‍ബന്ധമില്ളെന്നും അന്തിമ തീരുമാനം മാത്രം പുറത്തുവിട്ടാല്‍ മതിയെന്നും ഫിഫ വിശദീകരിക്കുന്നു.
ആര്‍ട്ടികിള്‍ 78 അനുസരിച്ച് കക്ഷികളിലൊരാള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതുളളൂ.
എക്കേര്‍ട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ തങ്ങള്‍ക്കെതിരെ പരാമര്‍ശമുണ്ടെന്ന മറ്റു രണ്ടു പേരുടെ ആരോപണങ്ങളും ഫിഫ തളളി. ഖത്തറിനായി പ്രവര്‍ത്തിച്ചിരുന്ന ഫയേദ്ര അല്‍മാജിദ്, ഓസ്ട്രേലിയക്കായി പ്രവര്‍ത്തിച്ച ബോണിറ്റ മേഴ്സിയാഡസ് എന്നിവരാണ് സ്വകാര്യതയുടെ ലംഘനം നടത്തിയെന്ന ആരോപണം ഉന്നയിച്ചിരുന്നത്. സ്വകാര്യത സൂക്ഷിക്കുമെന്ന ഉറപ്പിലാണ് ഗാര്‍ഷ്യ കമ്മിറ്റിക്ക് വിവരങ്ങള്‍ കൈമാറിയതെന്നും എന്നാല്‍ ഇത് ലംഘിച്ചാണ് സംക്ഷിപ്ത റിപോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നതെന്നും അല്‍മാജിദ് പറഞ്ഞു.
എന്നാല്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ളെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും ഫിഫ അച്ചടക്ക സമിതി നിരീക്ഷിച്ചു.
 

സൗദി ബജറ്റ് തിങ്കളാഴ്ച; വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുഖ്യ ഊന്നല്‍

Posted: 17 Dec 2014 08:01 PM PST

Image: 

റിയാദ്: സൗദി അറേബ്യയുടെ 2015 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റ് തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വളരെ പ്രയാസകരമായ സാമ്പത്തിക സാഹചര്യത്തില്‍ തയാറാക്കിയ ബജറ്റ് സൗദി ഉന്നതസാമ്പത്തിക സഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടുണ്ടെന്നും അടുത്ത് ചേരുന്ന മന്ത്രിസഭയില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും ധനകാര്യ മന്ത്രി ഡോ. ഇബ്രാഹീം അല്‍അസ്സാഫ് പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം എന്നിവക്കാണ് ബജറ്റില്‍ മുഖ്യ ഊന്നല്‍. അതേസമയം മേഖലയിലെ രാഷ്ട്രീയ, സുരക്ഷ സാഹചര്യം പരിഗണിച്ച് പ്രതിരോധത്തിനും അര്‍ഹമായ പങ്ക് നല്‍കിയിട്ടുണ്ട്. നടപ്പുവര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയ ഇനങ്ങളുടെ വിനിമയം വാരാന്തത്തില്‍ നിര്‍ത്തിവെക്കും. അടുത്ത ബജറ്റ് മന്ത്രിസഭ അംഗീകരിക്കുന്നതോടെ വരും വര്‍ഷത്തെ ബജറ്റ് വിനിമയം ആരംഭിക്കും. നടപ്പുവര്‍ഷത്തെ ബജറ്റില്‍ അധികം വന്ന സംഖ്യ ഉപയോഗിച്ച് പൊതുകടം കുറക്കാനും രാഷ്ട്രത്തിന് ആവശ്യമായ ഇറക്കുമതിക്കും വിനിയോഗിക്കും.
പെട്രോള്‍ വിപണിയിലെ വിലക്കുറവ് യാഥാര്‍ഥ്യമായി ഉള്‍ക്കൊണ്ടാണ് ബജറ്റ് തയാറാക്കിയതെങ്കിലും അത് സൗദി സാമ്പത്തിക മേഖലയെ ആശങ്കയിലാക്കിയിട്ടില്ല. 2008, 2009 കാലയളവില്‍ അന്താരഷ്ട്ര സാമ്പത്തിക മേഖല പ്രതിസന്ധിയിലായപ്പോഴും സന്തുലിത ബജറ്റുമായാണ് സൗദി സാമ്പത്തിക പദ്ധതികള്‍ നടപ്പാക്കിയതെന്ന് ധനമന്തി പറഞ്ഞു. രാജ്യത്ത് പൂര്‍ത്തിയായിവരുന്ന ഭീമന്‍ പദ്ധതികളുടെ നടത്തിപ്പ് തുടരുമെന്നും വികസനപ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ മുന്നോട്ടുപോവുമെന്നും ബജറ്റിന്‍െറ വെളിച്ചത്തില്‍ ധനമന്ത്രി വ്യക്തമാക്കി. എന്നാല്‍ വിശദാംശങ്ങളിലേക്ക് കടക്കാന്‍ മന്ത്രി തയാറായില്ല.
 

കുറ്റവിചാരണയില്‍ പരിക്കേല്‍ക്കാതെ ധനമന്ത്രി

Posted: 17 Dec 2014 07:50 PM PST

Image: 

കുവൈത്ത് സിറ്റി: പാര്‍ലമെന്‍റില്‍ കുറ്റവിചാരണക്ക് വിധേയനായ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ അബ്ദുല്‍ മുഹ്സിന്‍ അല്‍മുദ്ഇജ് അവിശ്വാസപ്രമേയത്തെ അഭിമുഖീകരിക്കേണ്ടിവന്നില്ല.
ഭരണതലത്തില്‍ ക്രമക്കേടുകള്‍ ആരോപിച്ച് എം.പി അബ്ദുല്ല അല്‍തുരൈജി സമര്‍പ്പിച്ച കുറ്റവിചാരണപ്രമേയം പരിഗണിച്ച പാര്‍ലമെന്‍റില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കുശേഷം ആരും അവിശ്വാസ പ്രമേയം ആവശ്യപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് ധനമന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. മന്ത്രാലയത്തിന് കീഴിലെ സബ്സിഡി വകുപ്പില്‍ നടക്കുന്ന ക്രമക്കേടുകള്‍ക്ക് മന്ത്രിയാണ് ഉത്തരവാദിയെന്ന് പ്രമേയം അവതരിപ്പിച്ച് സംസാരിച്ച തുജൈരി പറഞ്ഞു. ഭക്ഷ്യ സബ്സിഡിയിലും ഭവന സബ്സിഡിയിലും ക്രമക്കേട് നടക്കുന്നുണ്ട്. ഒരു സ്റ്റീല്‍ ഫാക്ടറി ഉടമക്ക് അര്‍ഹിച്ചതിലും 100 മില്യന്‍ ദീനാര്‍ മന്ത്രാലയം നല്‍കി. വില പിടിച്ചുനിര്‍ത്തുന്നതില്‍ പരാജയപ്പെട്ട മന്ത്രാലയം കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്‍ക്കുന്നത് തടയുന്നതിലും പരാജയപ്പെട്ടു. കൂടാതെ, മന്ത്രാലയത്തിലെ പല ഉന്നതര്‍ക്കും വാണിജ്യ ലൈസന്‍സുകളുമുണ്ട്. മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മന്ത്രിയുടെ അടുത്തയാളായതിനാല്‍ മാത്രം അര്‍ഹിക്കുന്നതിലും കൂടുതല്‍ ശമ്പളം വാങ്ങുന്നു തുടങ്ങിയ ആരോപണങ്ങളും എം.പി ഉന്നയിച്ചു.
ആരോപണങ്ങളെല്ലാം നിഷേധിച്ച മന്ത്രി കുറ്റവിചാരണ നടത്താന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കുള്ള ഭരണഘടനാപരമായ അവകാശത്തെ മാനിക്കുന്നുവെന്നും ഭരണം മെച്ചപ്പെടുത്താന്‍ എല്ലാ ആഴ്ചയും കുറ്റവിചാരണ നേരിടേണ്ടിവന്നാലും സന്തോഷമേയുള്ളൂവെന്നും കൂട്ടിച്ചേര്‍ത്തു. കുറ്റവിചാരണയെ അനുകൂലിച്ച് എം.പി അബ്ദുല്‍ഹമീദ് അല്‍ദശ്തി, എതിര്‍ത്ത് എം.പി മുബാറക് അല്‍ഹാരിസ് എന്നിവര്‍ സംസാരിച്ചു.
കുറ്റവിചാരണ ചര്‍ച്ചക്കുശേഷം അവിശ്വാസപ്രമേയം സമര്‍പ്പിക്കാന്‍ 10 എം.പിമാരുടെ പിന്തുണ ആവശ്യമാണ്. ഇതുണ്ടായില്ളെങ്കിലും ധനമന്ത്രാലയത്തിന്‍െറയും മന്ത്രിയുടെയും പ്രകടനം മെച്ചപ്പെടുത്താന്‍ 15 നിര്‍ദേശങ്ങള്‍ ചില എം.പിമാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
 

44 വര്‍ഷത്തെ പ്രവാസത്തിന് വിട; കുറുപ്പുചേട്ടന്‍ നാട്ടിലേക്ക് മടങ്ങുന്നു

Posted: 17 Dec 2014 07:45 PM PST

Image: 

മനാമ: നീണ്ട നാലര പതിറ്റാണ്ട് ബഹ്റൈനില്‍ ജീവിച്ച് ഇവിടുത്തെ മറുനാട്ടുകാരുടെയും സ്വദേശികളുടെയും മനസ് തൊട്ടറിഞ്ഞ എസ്.പി. കേശവ കുറുപ്പ് എന്ന കുറുപ്പുചേട്ടന്‍ പ്രവാസത്തിന് പൂര്‍ണവിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്നു. റാസ്റുമ്മാന്‍ മിഡ്വെ സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള ‘സ്റ്റിച്ച് വെല്‍ ടൈലേഴ്സി’ല്‍ ഈ മാസം 25നുശേഷം കുറുപ്പുചേട്ടന്‍ ഉണ്ടാകില്ല.
ബോംബെയില്‍ (ഇപ്പോള്‍ മുംബൈ) തുന്നല്‍ക്കട നടത്തുകയായിരുന്ന കേശവ കുറുപ്പ് 1970ലാണ് ഭാഗ്യം തേടി ബഹ്റൈനിലത്തെുന്നത്. അന്ന് കപ്പലിലായിരുന്നു യാത്ര. ‘ദ്വാരക’ എന്ന് പേരുള്ള കപ്പലിലെ ബോംബെയില്‍ നിന്ന് ബഹ്റൈനിലേക്കുള്ള നീണ്ട 9 ദിവസത്തെ യാത്ര അദ്ദേഹം ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍ക്കുന്നു. പാകിസ്താന്‍, മസ്കത്ത് വഴിയായിരുന്നു യാത്ര. കപ്പലിലെ നീണ്ട യാത്രയും കടല്‍ച്ചൊരുക്കും മൂലം മറുകരയണയുമ്പോഴേക്കും പലരും അവശരായിരുന്നത്രെ.
ഇന്നത്തെ പോലെയുള്ള വലിയ സൗകര്യങ്ങളൊന്നും അന്ന് മനാമയില്‍ വന്നിട്ടില്ളെന്ന് കുറുപ്പുചേട്ടന്‍ പറയുന്നു. പഴയ കേരള സമാജത്തിന്‍െറ പിറകില്‍ ഒരു ‘നായര്‍ മെസ് ഹൗസ്’ ഉണ്ടായിരുന്നു. അവിടെ നിന്നായിരുന്നു ഒട്ടുമിക്ക മലയാളികളും ഭക്ഷണം കഴിച്ചിരുന്നത്. പക്ഷേ അന്നേ ബഹ്റൈന്‍കാര്‍ വളരെയധികം സൗഹാര്‍ദ്ദം സൂക്ഷിക്കുന്നവരായിരുന്നു. അത് കൊണ്ട് ഒരു വിദേശ രാജ്യത്ത് പോയ യാതൊരു പ്രശ്നവുമുണ്ടായില്ല. ആദ്യമായി വന്ന ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് തിരിച്ചു പോയത്. തിരിച്ചുള്ള യാത്ര വിമാനത്തിലായിരുന്നെന്ന് അദ്ദേഹം ഓര്‍ക്കുന്നു. താന്‍ വന്ന വര്‍ഷം ഇവിടെ ഇംഗ്ളീഷുകാരുടെ സാന്നിധ്യവും സ്വാധീനവും വളരെ പ്രകടമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശികളുടെ വസ്ത്രധാരണത്തില്‍ പോലും ഇംഗ്ളീഷ് സ്വാധീനമുണ്ടായിരുന്നു. പിന്നീട് അധികാര കൈമാറ്റമുണ്ടാവുകയും ഇംഗ്ളീഷുകാര്‍ വിട്ടുപോവുകയും ചെയ്തത് ഓര്‍മയുണ്ടെന്ന് കുറുപ്പുചേട്ടന്‍ പറഞ്ഞു.
ഷര്‍ട്ടുമുതല്‍ സ്യൂട്ടുവരെ തയ്ക്കുന്ന കുറുപ്പുചേട്ടന്‍ ക്ളാസിക്കല്‍ നൃത്തത്തിനായുള്ള ഉടയാടകള്‍ ഒരുക്കുന്നതില്‍ വിദഗ്ധനാണ്. അതുകൊണ്ട് കുറുപ്പുചേട്ടന്‍െറ പ്രവാസമവസാനിപ്പിക്കലില്‍ പല മലയാളികളും സങ്കടത്തിലാണ്. നൃത്തവേഷങ്ങള്‍ ആവശ്യക്കാര്‍ മനസില്‍ കാണുന്ന രൂപത്തില്‍ ഒരുക്കുന്ന വൈദഗ്ധ്യം അദ്ദേഹത്തിന്‍െറ കരങ്ങള്‍ക്കുണ്ട്.
ചെങ്ങന്നൂര്‍ പെണ്ണുക്കര സ്വദേശിയായ ഇദ്ദേഹം ഭാര്യാ സമേതം കായംകുളത്തെ വീട്ടിലേക്കാണ് തിരികെ പോകുന്നത്. രണ്ടു മക്കളും ബഹ്റൈനില്‍ തന്നെ തുടരും. ഏറെ പ്രയാസത്തോടെയാണ് ബഹ്റൈന്‍ വിടുന്നതെന്ന് കുറുപ്പുചേട്ടന്‍ പറയുന്നു. പലരും പോകരുതെന്ന് പറയുന്നുണ്ട്. അവരോടെല്ലാം വിസിറ്റിങ് വിസയില്‍ വരാമെന്നാണ് പറയുന്നുത്. അതിന് സൗകര്യപ്പെടട്ടെയെന്നാണ് പ്രാര്‍ഥന.
തന്‍െറ ദീര്‍ഘകാലത്തെ ബഹ്റൈന്‍ ജീവിതത്തിന് ഈ നാട്ടുകാരോടും ഭരണാധികാരികളോടും വലിയ നന്ദിയുണ്ടെന്ന് കുറുപ്പുചേട്ടന്‍ പറയുന്നു. ദീര്‍ഘനാളത്തെ പ്രവാസം പരിഗണിച്ച് കുറുപ്പു ചേട്ടനെ 2010ല്‍ ‘ഗള്‍ഫ് മാധ്യമം’ പത്താം വാര്‍ഷികം ആഘോഷിച്ച വേളയില്‍ ആദരിച്ചിരുന്നു.

സ്വര്‍ണവില 80 രൂപ കുറഞ്ഞു; പവന് 20,120 രൂപ

Posted: 17 Dec 2014 07:20 PM PST

Image: 

കൊച്ചി: സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20,120 രൂപയായാണ് ഇന്ന് വില്‍പന നടക്കുന്നത്. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 2,515 രൂപയായി. കഴിഞ്ഞ മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വര്‍ണത്തിന്‍െറ വില.
 

സ്കൂളില്‍ പോകാന്‍ കൊതിച്ചു; കൂട ചുമക്കാന്‍ വിധിച്ചു

Posted: 17 Dec 2014 06:51 PM PST

Image: 

മതംമാറ്റ വഞ്ചന പുറത്തുപറഞ്ഞവരില്‍ പലരും ഭയം കൊണ്ട് കോളനിയില്‍നിന്ന് മാറി വിട്ടുനിന്നു, റേഷന്‍ കാര്‍ഡിനുവേണ്ടി മതം മാറിയവരെന്ന് പ്രചരിക്കപ്പെട്ടതിലെ അപമാനം കാരണം പലരും പണിക്കുപോകാതെയായി. മതംമാറ്റ ചടങ്ങിനായി ഹവനകുണ്ഠമൊരുക്കിയ സ്ഥലത്ത് തീ കത്തിച്ച് തണുപ്പകറ്റുകയാണ് കുറെ പേര്‍. പക്ഷേ, പാട്ടപെറുക്കാന്‍ പോയില്ളെങ്കില്‍ അരപ്പട്ടിണി മുഴുപ്പട്ടിണിയാകുമെന്ന് ബോധ്യമുള്ളതിനാല്‍ റാണി പതിവുപോലെ പഴഞ്ചാക്കുമെടുത്ത് ജോലിക്കിറങ്ങി. കൊല്‍ക്കത്തയില്‍നിന്ന് ആഗ്രയില്‍ എത്തിപ്പെട്ട കുടുംബത്തിന്‍െറ അത്താണിയാണ് ഈ പതിനഞ്ചുകാരി. മറ്റേതൊരു പെണ്‍കുട്ടിയെയുംപോലെ യൂനിഫോമിട്ട് സ്കൂളില്‍ പോകണമെന്നും പഠിച്ച് വലിയൊരാളാവണമെന്നും അവളും മോഹിച്ചിരുന്നു. പക്ഷേ സ്കൂള്‍ ബാഗിനുപകരം തോളത്ത് ഏറ്റേണ്ടി വന്നത് ഈ പൊക്കണ സഞ്ചി. ഗതികേടുകൊണ്ടു മാത്രം തങ്ങള്‍ ചെയ്യുന്ന ഈ ജോലി മക്കളും തുടരണമെന്ന് ഇവിടെ ഒരു മാതാപിതാക്കളും ആഗ്രഹിക്കുന്നില്ല, എന്നാല്‍ ഫീസ് കൊടുത്ത് സ്കൂളിലയക്കാനുള്ള സാഹചര്യം ആര്‍ക്കുമില്ല. അതുകൊണ്ട് കുറെക്കാലം കുട്ടികളെ കളിക്കാന്‍ വിടും.
പിന്നെ ഒരു പുലര്‍ച്ചെ ജോലിക്കുപോകുമ്പോള്‍ ഒരു കുട്ടിച്ചാക്കും കൈയില്‍ കൊടുത്ത് കൂടെ കൊണ്ടുപോകും. അവരും ക്രമേണ കൂടാ-കബാഡി വാലകളാവും. കോളനിയില്‍ സാമൂഹികസേവന പ്രോജക്ടിന്‍െറ ഭാഗമായി ഏതോ സന്നദ്ധ സംഘടനകള്‍ ഇടക്കാലത്ത് അക്ഷരം പഠിപ്പിച്ചിരുന്നു. പ്രോജക്ടിന്‍െറ കാലാവധി കഴിഞ്ഞപ്പോള്‍ അവര്‍ നിര്‍ത്തിപ്പോയി. തണുപ്പുകാലം വന്നതുകൊണ്ട് മാസ്റ്റര്‍ജി നാട്ടില്‍ പോയതാണെന്നും തിരിച്ചുവരുമ്പോള്‍ ഇനിയും പഠിക്കാനാകുമെന്നും വിശ്വസിച്ച് കാത്തിരിക്കുകയാണ് പാവം കുരുന്നുകള്‍. മതംമാറ്റ വിവാദം കത്തിപ്പടര്‍ന്നപ്പോള്‍ സമുദായത്തിന്‍െറ സ്വയം പ്രഖ്യാപിത രക്ഷാകര്‍ത്താവായി രംഗത്തുവന്ന സമാജ്വാദി നേതാവ് അസം ഖാന്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‍െറയും ന്യൂനപക്ഷ വികസനത്തിന്‍െറയും മന്ത്രിക്കസേരയിലിരിക്കുന്ന നാട്ടിലാണ് ഈ ദുരവസ്ഥയെല്ലാമെന്ന് ചേര്‍ത്തു വായിക്കണം. നിര്‍ബന്ധിത മതംമാറ്റ സംഭവം പുറത്തറിഞ്ഞതും ഒരു കൂട്ടം സമുദായ സംഘടനകള്‍ ഹൈവേ ഉപരോധിക്കാനും തക്ബീര്‍ മുഴക്കാനുമാണ് മുന്നിട്ടിറങ്ങിയത്. മറ്റു ചിലര്‍ക്ക് കോളനിവാസികളുടെ വിശ്വാസ ദൗര്‍ബല്യത്തെ ശപിക്കാനായിരുന്നു ഉത്സാഹം. എന്നാല്‍ ഇവര്‍ എങ്ങനെ ജീവിക്കുന്നുവെന്നന്വേഷിക്കാന്‍ സമയം കണ്ടത് വളരെ ചുരുക്കംപേര്‍ മാത്രം. ബറേലി ആസ്ഥാനമായ ഒരു സംഘടന കോളനിയിലെ കുട്ടികള്‍ക്കായി ഒരു മുറി പാഠശാല തുടങ്ങിയിട്ടുണ്ട്. ഷാഹിദുല്‍ ഇസ്ലാമും ചോട്ടീ മുനീറയും മുഹമ്മദ് ബാബു അസാറുമെല്ലാം അതിനകത്തിരുന്ന് അറബി അക്ഷരമാല എഴുതിപ്പഠിക്കുന്നു.
ഹിന്ദുവെന്നും മുസ്ലിമെന്നുമുള്ള വിഭജനങ്ങളൊന്നുമറിയാതെ വളര്‍ന്ന കുട്ടികള്‍ക്ക് മതമെന്നാല്‍ പ്രശ്നം പിടിച്ച എന്തോ ഒരു സംഗതിയാണെന്ന് മനസ്സിലായി തുടങ്ങിയിരിക്കുന്നു. ഒറ്റമുറി പള്ളിക്കൂടത്തില്‍ വൈകാതെ ഇംഗ്ളീഷും കണക്കും പഠിപ്പിക്കാന്‍ തുടങ്ങുമെന്നു പറഞ്ഞപ്പോള്‍ ഷാഹിദിന്‍െറ കണ്ണില്‍ മിന്നിയ തിളക്കം ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നു. പഠിച്ചുവളരട്ടെ കുഞ്ഞുങ്ങള്‍. അവരുടെ മാതാപിതാക്കള്‍ നേരിട്ടതുപോലുള്ള സാമൂഹിക വിഷമതകളും വര്‍ഗീയ വഞ്ചനകളും വിദ്യാഭ്യാസം കൊണ്ടല്ലാതെ എങ്ങനെ മറികടക്കാനാവും?

എന്തുകൊണ്ട് ആഗ്രയും അലീഗഢും

ഉത്തരേന്ത്യയിലെ ഏതാണ്ടെല്ലാ നഗര ദരിദ്രരുടെയും ഗ്രാമവാസികളുടെയും ജീവിതം ഇത്രമേല്‍ ദുരിതം നിറഞ്ഞതായിട്ടും സഹായവാഗ്ദാനങ്ങളുടെ മറവില്‍ ഒരു മതപരിവര്‍ത്തന പദ്ധതി എന്തുകൊണ്ട് ആഗ്രയില്‍ അരങ്ങേറി?  
സൗഹാര്‍ദത്തിനു പേരുകേട്ട, താജ്മഹല്‍ കൊണ്ട് പുകള്‍പെറ്റ, മുഗള്‍ ചക്രവര്‍ത്തിമാരുടെ ആസ്ഥാനമായി ചരിത്രത്തിലെഴുതപ്പെട്ട ആഗ്ര എന്ന പൗരാണിക നഗരത്തില്‍ ഇത്തരമൊരു നീക്കം നടത്തുമ്പോള്‍  സാംസ്കാരിക ലോകത്തുണ്ടായ ഞെട്ടലും ന്യൂനപക്ഷങ്ങളിലുണ്ടായ നടുക്കവും- അതുതന്നെയാണ് സംഘ്പരിവാര്‍ ലക്ഷമിട്ടതും.
ന്യൂനപക്ഷങ്ങളുടെ വൈകാരികവും വൈജ്ഞാനികവും സാംസ്കാരികവുമായ ചിഹ്നങ്ങളില്‍ പോറലേല്‍പിച്ച് അധീശത്വം സ്ഥാപിക്കുക എന്ന ആഴമുള്ള വര്‍ഗീയ അജണ്ട.
 ഘര്‍ വാപസി എന്ന ഓമനപ്പേരില്‍ വിശേഷിപ്പിക്കുന്ന മതംമാറ്റ ചടങ്ങ് ക്രിസ്മസ് ദിനത്തില്‍  അലീഗഢില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചതും ഇതേ ലക്ഷ്യം വെച്ചുതന്നെ.
അലീഗഢ് മുസ്ലിം സര്‍വകലാശാലയെ ചുറ്റിപ്പറ്റി അനാവശ്യ വിവാദം കുത്തിപ്പൊക്കി മേഖലയില്‍ പ്രക്ഷുബ്ധ അന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പരിപാടിയുടെ വേദിയായി അലീഗഢിനെ പ്രഖ്യാപിച്ചത്.
വീര രജപുത്രരുടെ ഭൂമിയില്‍ അധികാരം തിരിച്ചുകിട്ടിയതിന്‍െറ പ്രഘോഷണമാണെന്നും മതങ്ങളുടെ ശക്തി പരീക്ഷിക്കാനാണ് ക്രിസ്മസ് തെരഞ്ഞെടുത്തതെന്നുമാണ് നേതാക്കള്‍ ഇതേക്കുറിച്ച് വിശദീകരിച്ചിരുന്നത്.
പാര്‍ലമെന്‍റിനകത്തും പുറത്തും ഉയര്‍ന്ന സംഘടിത പ്രതിരോധത്തില്‍ പതറിയ സംഘ്പരിവാര്‍ അലീഗഢിലെ ചടങ്ങില്‍നിന്ന് പിന്മാറിയെങ്കിലും  അവര്‍ നടത്തിയ ഒരുക്കങ്ങള്‍ മതേതര ഇന്ത്യയുടെ മനസ്സില്‍ ആവുന്നത്ര ആഘാതമേല്‍പിച്ചുകഴിഞ്ഞു.

                            (അവസാനിച്ചു)

ബ്രിസ്ബേന്‍ ടെസ്റ്റ്: ഇന്ത്യ 408 റണ്‍സിന് പുറത്ത്; ഹസില്‍വുഡിന് അഞ്ച് വിക്കറ്റ്

Posted: 17 Dec 2014 06:45 PM PST

Image: 

ബ്രിസ്ബേന്‍: ആസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍െറ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 408 റണ്‍സിന് പുറത്ത്. നാല് വിക്കറ്റിന് 311 എന്ന ഭേദപ്പെട്ട നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് ഇന്ന് 97 റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞത്. അരങ്ങേറ്റ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ ജോഷ് ഹസില്‍വുഡാണ് ആസ്ട്രേലിയന്‍ ബൗളിംഗിനെ മുന്നില്‍ നിന്ന് നയിച്ചത്.

81 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് ഇന്ന് ആദ്യം പുറത്തായ ബാറ്റ്സ്മാന്‍. പിന്നാലെ വന്ന ക്യാപ്റ്റന്‍ എം.എസ് ധോണി രോഹിത് ശര്‍മയുമൊത്ത് മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ കൂട്ടുകെട്ട് അധികം നീണ്ടുനിന്നില്ല. രോഹിത് 32ഉം ധോണി 33ഉം റണ്‍സെടുത്ത് പുറത്തായി. പിന്നീടെ ത്തിയ ആര്‍. അശ്വിന്‍ 35 റണ്‍സെടുത്തു.

കഴിഞ്ഞദിവസം ഓപണര്‍ മുരളി വിജയ് സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ പിന്നീട് വന്ന ബാറ്റ്സ്മാന്‍മാരില്‍ രഹാനെ ഒഴികെ ആര്‍ക്കും വലിയ സ്കോറുകള്‍ പടുത്തുയര്‍ത്താനായില്ല. ഹസില്‍വുഡിന് മികച്ച പിന്തുണ നല്‍കിയ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ മാര്‍ഷലും ഷെയ്ന്‍ വാട്സണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ 1-0ന് മുന്നിലാണ് ആസ്ട്രേലിയ.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP