സ്വാഗതം
WELCOME

News Update..

Monday, December 8, 2014

ദേശീയ ലോക് അദാലത്ത് : 3150 കേസുകള്‍ തീര്‍പ്പാക്കി Madhyamam News Feeds

ദേശീയ ലോക് അദാലത്ത് : 3150 കേസുകള്‍ തീര്‍പ്പാക്കി Madhyamam News Feeds

Link to

ദേശീയ ലോക് അദാലത്ത് : 3150 കേസുകള്‍ തീര്‍പ്പാക്കി

Posted: 07 Dec 2014 11:23 PM PST

മലപ്പുറം: നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ദേശീയ ലോക് അദാലത്തില്‍ ജില്ലയില്‍ 3150 കേസുകള്‍ തീര്‍പ്പാക്കി. ഇതില്‍ 2948 കേസുകള്‍ കോടതിയുടെ പരിഗണനയിലുള്ളതാണ്. 5323 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. ആറ് കേന്ദ്രങ്ങളിലായി 21 ബെഞ്ചുകളാണ് കേസുകള്‍ പരിഗണിച്ചത്. ആറ് ബെഞ്ചുകളാണ് ജില്ലാ കോടതിയില്‍ ഉണ്ടായിരുന്നത്.
തിരൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ നാല് വീതവും മലപ്പുറത്ത് മൂന്നും പെരിന്തല്‍മണ്ണയില്‍ രണ്ടും പൊന്നാനി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ഓരോ ബെഞ്ച് വീതവും പ്രവര്‍ത്തിച്ചിരുന്നു. വിവിധ കോടതികള്‍ കേന്ദ്രീകരിച്ചായിരുന്നു അദാലത്ത്. രാവിലെ 10ന് തുടങ്ങിയ അദാലത്ത് രാത്രി ഒമ്പത് മണിയോടെയാണ് അവസാനിച്ചത്.
മോട്ടോര്‍ അപകട നഷ്ടപരിഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പരിഗണിച്ചതില്‍ 263 കേസുകള്‍ തീര്‍പ്പാക്കി. നഷ്ടപരിഹാരമായി 3,37,23,700 രൂപ നല്‍കാന്‍ അദാലത്തില്‍ വിധിയായി.
വിവിധ പെറ്റി കേസുകളിലായി 39,85,685 പിഴ ഈടാക്കി. ഉപഭോക്തൃ കേസുകളില്‍ 53,000 രൂപയും വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് 25,36,500 രൂപയും നഷ്ടപരിഹാരം ഈടാക്കി.
ബാങ്ക് ലോണ്‍ കുടിശ്ശിക ഈടാക്കിയതില്‍ 3,49,17,172 രൂപ ബാങ്കുകള്‍ക്ക് ലഭിച്ചു. കോപറേറ്റിവ് ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളതില്‍ 17,40,899 രൂപ ഇടപാടുകാര്‍ അദാലത്തില്‍ തിരികെ നല്‍കി.
അദാലത്തിന്‍െറ ഉദ്ഘാടനം മഞ്ചേരി ജില്ലാ കോടതിയില്‍ ജില്ലാ ജഡ്ജി എന്‍.കെ. ജോസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഇ.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
സബോര്‍ഡിനേറ്റ് ആന്‍ഡ് അസി. സെഷന്‍സ് ജഡ്ജി രാജന്‍ തട്ടില്‍, പബ്ളിക് പ്രോസിക്യൂട്ടര്‍ റോയ് ജേക്കബ്, ശിരസ്തദാര്‍ വി. രമേശന്‍, കെ.എ.സി.എ ജില്ലാ സെക്രട്ടറി കെ .അബൂബക്കര്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി സി. സതീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കുറ്റ്യാടി മണ്ഡലത്തില്‍ റോഡ് വികസനത്തിന് 12 കോടി

Posted: 07 Dec 2014 11:14 PM PST

വില്യാപ്പള്ളി: കുറ്റ്യാടി മണ്ഡലത്തിലെ വിവിധ പി.ഡബ്ള്യു.ഡി റോഡുകളുടെയും പഞ്ചായത്ത് റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി 12 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസില്‍നിന്നറിയിച്ചു.
മണ്ഡലത്തിലെ മുഴുവന്‍ റോഡുകളുടെയും ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് പി. അമ്മദ് മാസ്റ്റര്‍, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല, മണ്ഡലം ലീഗ് പ്രസിഡന്‍റ് സി.കെ. കുഞ്ഞമ്മദ്, സെക്രട്ടറി പി.എം. അബൂബക്കര്‍ മാസ്റ്റര്‍ എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.
മണ്ഡലത്തിലെ പ്രധാന റോഡായ കാവില്‍-തീക്കുനി റോഡിന് 10 കോടി രൂപയാണ് അനുവദിച്ചത്. റോഡ് ഉയര്‍ത്തല്‍, അഴുക്കുചാല്‍ നിര്‍മാണം, റബറൈസ്ഡ് ടാറിങ് എന്നിവയാണ് പദ്ധതി. ആയഞ്ചേരി കമ്പനിപീടിക-കടമേരി-തണ്ണീര്‍പന്തല്‍ റോഡ് ഉയര്‍ത്തി ടാറിങ്ങിന് 17 ലക്ഷം രൂപ അനുവദിച്ചു. ആയഞ്ചേരി-തിരുവള്ളൂര്‍ റോഡിന് 10 ലക്ഷം, ഡ്രെയിനേജ് നിര്‍മാണത്തിന് അഞ്ചുലക്ഷം, ആയഞ്ചേരിതെരു-അരൂര്‍ റോഡിന് അഞ്ച് ലക്ഷം, എസ്മുക്ക്-വള്ള്യാട് റോഡിന് 10 ലക്ഷം, ശിവക്ഷേത്രം-മാഹി കനാല്‍ റോഡിന് അഞ്ച് ലക്ഷം, വില്യാപ്പള്ളി-ആയഞ്ചേരി റോഡ് -10 ലക്ഷം രൂപ, പൊക്ളാര്‍ത്ത് താഴ-മാണിക്കോത്ത് റോഡ് നാല് ലക്ഷം, വടകര-വില്യാപ്പള്ളി-തണ്ണീര്‍പന്തല്‍ റോഡ് 18 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്. നരത്തെ ആയഞ്ചേരി ടൗണ്‍ വികസനത്തിന് ഒന്നരക്കോടി രൂപ അനുവദിച്ചിരുന്നു. പക്ഷേ പണി പാതിവഴിയില്‍ നിന്നുപോയിരുന്നു.
പണി ദ്രുതഗതിയില്‍ തീര്‍ക്കാനും മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ മുഴുവന്‍ റോഡിന്‍െറയും ശോച്യാവസ്ഥ പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫിസില്‍നിന്നറിയിച്ചു.

പരിശോധന നിലച്ചു; പാന്‍മസാല വില്‍പന സജീവം

Posted: 07 Dec 2014 11:06 PM PST

മാനന്തവാടി: പരിശോധന നിലച്ചതോടെ മാനന്തവാടി നഗരത്തില്‍ പാന്‍മസാലയുടെ വില്‍പന സജീവമായി. മാനന്തവാടി ബ്ളോക് പഞ്ചായത്ത് പുകയില രഹിത ബ്ളോക്കായി പ്രഖ്യാപിക്കുന്നതിന്‍െറ ഭാഗമായി ബ്ളോക്, ഗ്രാമപഞ്ചായത്ത്, എക്സൈസ്, പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവ റെയ്ഡ് കര്‍ശനമാക്കുകയും പാന്‍മസാലകള്‍ പിടികൂടുകയും വില്‍പന നടത്തുന്ന കടകള്‍ അടച്ചുപൂട്ടിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇവയുടെ വില്‍പന ചുരുങ്ങിയിരുന്നു. മറ്റെവിടെയെങ്കിലും സ്റ്റോക് ചെയ്യുന്ന സാധനം വിശ്വസ്തര്‍ക്ക് മാത്രം ആവശ്യപ്പെടുന്നതനുസരിച്ച് എത്തിച്ചുനല്‍കുകയായിരുന്നു. എന്നാല്‍, പരിശോധന ഏറക്കുറെ നിലച്ചതോടെ മിക്ക കടകളിലും പാന്‍മസാലകള്‍ വിതരണം തുടങ്ങിയിട്ടുണ്ട്.
അതിര്‍ത്തി പ്രദേശമായ ബാവലി, കുട്ട എന്നിവിടങ്ങളില്‍നിന്നാണ് കഞ്ചാവ്, ഹാന്‍സ് തുടങ്ങിയവ മാനന്തവാടി നഗരത്തിലത്തെിക്കുന്നത്. മുമ്പ് ബസുകളില്‍ കര്‍ശന പരിശോധന നടത്തിയതിനെ തുടര്‍ന്ന് ക്വിന്‍റല്‍ കണക്കിന് പാന്‍മസാലകള്‍ പിടികൂടിയിരുന്നു. ബസുകളിലെ പരിശോധനകളും ഏതാണ്ട് നിലച്ചമട്ടാണ്. അതുകൊണ്ടുതന്നെ അവയുടെ ഒഴുക്കും വര്‍ധിച്ചിട്ടുണ്ട്. വിദ്യാലയങ്ങളില്‍നിന്ന് 100 മീറ്റര്‍ ദൂരെ മാത്രമേ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന പാടുള്ളൂ എന്നാണ് നിയമം. എന്നാല്‍, ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയ പരിസരങ്ങളില്‍ എത്തിച്ചുനല്‍കുന്ന ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ പരിശോധന പുനരാരംഭിച്ച് കര്‍ശനമാക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

ഇഫ്താര്‍ വിരുന്നിന് പണം സ്വീകരിച്ചതില്‍ അപാകത പറ്റിയെന്ന് അബ്ദുറബ്ബ്

Posted: 07 Dec 2014 11:03 PM PST

Image: 

തിരുവനന്തപുരം: ഇഫ്താര്‍ വിരുന്നിന് ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നിന്ന് പണം സ്വീകരിച്ചതില്‍ അപാകത പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. ഇഫ്താര്‍ വിരുന്നിന്‍െറ പണം സ്വന്തം ചെലവില്‍ വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ജൂലൈ10ന് ശാസ്ത്ര സാങ്കതേിക മ്യൂസിയത്തില്‍ മന്ത്രി നടത്തിയ ഇഫ്താര്‍വിരുന്നിന് വിദ്യാഭ്യാസവകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് പിരിച്ചെ ന്നായിരുന്നു ആക്ഷേപം. ഇഫ്താര്‍ വിരുന്ന് നടത്തിപ്പുമായി ബന്ധപ്പെട്ട് ശാസ്ത്ര സാങ്കതേിക മ്യൂസിയം ഡയറക്ടര്‍ അരുണ്‍ ജെറാള്‍ഡ്പ്രകാശ് പുറത്തിറക്കിയ കത്തുകളാണ് വിരുന്നിന് വകുപ്പില്‍ നിന്ന് പണം പിരിച്ചന്നെതിന് തെളിവായി ചൂണ്ടിക്കാട്ടിയിരുന്നത്.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് പിരിച്ചടെുത്ത 2.3 ലക്ഷം രൂപ നല്‍കിയതാവട്ടെ മുസ്ലിം ലീഗുമായി അടുത്ത ബന്ധമുള്ള കൊല്ലത്തെ ഒരു ഹോട്ടല്‍ ആന്‍ഡ് കാറ്ററിങ് സ്ഥാപനത്തിനാണ്. ജൂലൈ 10ന് വൈകീട്ട് 6.30ന് വിദ്യാഭ്യാസമന്ത്രി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നുവെന്നും ഇതിന്‍െറ ചെലവിലേക്ക് വിവിധ സ്ഥാപനങ്ങള്‍ 46,200 രൂപ വീതം നല്‍കണമെന്നുമായിരുന്നു കത്ത്.

സെന്‍റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍, കേരള സ്റ്റേറ്റ് ഓപണ്‍ സ്കൂള്‍, എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, സി-ആപ്റ്റ്, സാക്ഷരതാ മിഷന്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് കത്ത് നല്‍കിയത്. മന്ത്രിയുടെ ഇഫ്താര്‍ പാര്‍ട്ടി നടന്ന ദിവസം വകുപ്പ്തല യോഗങ്ങളൊന്നും നടന്നിട്ടില്ളെ ന്നും തീയതി തെറ്റിയതാകാമെന്നും കരുതി ശാസ്ത്ര സാങ്കതേിക മ്യൂസിയം ഡയറക്ടറെ വിവിധ സ്ഥാപന മേധാവികള്‍ ബന്ധപ്പെട്ടപ്പോഴാണ് വിരുന്നിന്‍െറ ചെലവിനാണ് തുക ശേഖരിക്കുന്നതെന്ന വിവരം ലഭിച്ചത്. എന്നാല്‍ ഇഫ്താറിന് പണം പിരിക്കാന്‍ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ളെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് ആദ്യം അറിയിച്ചിരുന്നത്.

 

ജമ്മുവിലും ഝാര്‍ഖണ്ഡിലും മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ

Posted: 07 Dec 2014 10:01 PM PST

Image: 

ശ്രീനഗര്‍: ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ. കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഇരു സംസ്ഥാനങ്ങളിലും ഒരുക്കിയിട്ടുള്ളത്.

ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം ഭീകരാക്രമണങ്ങളുണ്ടായ ഉറി, സോപോര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്.  143 സ്ഥാനാര്‍ഥികളാണ് കശ്മീരില്‍ മല്‍സരരംഗത്തുള്ളത്. ബീര്‍വാ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുന്ന മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയടക്കം ഒട്ടേറെ പേര്‍ ജനവിധി തേടുന്നുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കശ്മീരിലെ ത്തും. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് കശ്മീരില്‍ ഒരുക്കിയിരിക്കുന്നത്. 450 കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരെയാണ് 16 മണ്ഡലങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന പോളിങ് വൈകിട്ട് നാലിന് അവസാനിക്കും.

തലസ്ഥാനമായ റാഞ്ചിയടക്കം പതിനേഴ് മണ്ഡലങ്ങളിലാണ് ഝാര്‍ഖണ്ഡില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 289 സ്ഥാനാര്‍ഥികളാണു മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനുള്ള നക്സലൈറ്റ് ആഹ്വാനം തള്ളി രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 65 ശതമാനം പോളിങ്ങാണ് ഝാര്‍ഖണ്ഡില്‍ രേഖപ്പെടുത്തിയത്.

ജലവിഭവമന്ത്രി അന്നപൂര്‍ണ്ണ ദേവി, ധനമന്ത്രി രാജേന്ദ്രപ്രസാദ് സിങ് എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍. റാഞ്ചി, ഹഠ്യ, കാംകെ എന്നി മണ്ഡലങ്ങളില്‍ ഏഴുമണി മുതല്‍ വൈകീട്ട് അഞ്ചുമണിവരെയും മറ്റു മണ്ഡലങ്ങളില്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി വൈകിട്ട് മൂന്നുമണിവരെയുമാണ് വോട്ടെടുപ്പ്.

ചെലവന്നൂര്‍ ഡി.എല്‍.എഫ് കെട്ടിടം പൊളിച്ചുനീക്കണം ^ഹൈകോടതി

Posted: 07 Dec 2014 09:57 PM PST

Image: 

കൊച്ചി: തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് ചെലവന്നൂര്‍ കായല്‍ തീരത്ത് ഡി.എല്‍.എഫ് നിര്‍മിച്ച കെട്ടിടത്തിന്‍െറ ഭാഗങ്ങള്‍ പൊളിച്ചുനീക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ജസ്റ്റിസ് രാമകൃഷ്ണപിള്ളയുടെ അധ്യക്ഷതയിലുള്ള  സിംഗിള്‍ ബെഞ്ചിന്‍െതാണ് ഉത്തരവ്. നിലവിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം. കായല്‍ നികത്തി കെട്ടിടം നിര്‍മിക്കാന്‍ കമ്പനിക്ക് അനുമതി നല്‍കിയ കൊച്ചി നഗരസഭയുടെ നടപടി നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം കെട്ടിടം പൊളിക്കാന്‍ കോടതി പ്രത്യേക സമയം നിശ്ചയിച്ചിട്ടില്ല.

കെട്ടിടത്തിന്‍െറ പ്രധാനഭാഗങ്ങള്‍ കായല്‍ നികത്തിയാണ് പണിതിരിക്കുന്നത്. ഉത്തരവ് നടപ്പായാല്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടം പൂര്‍ണമായിത്തന്നെ ഒഴിവാക്കേണ്ടിവരും.

ഡി.എല്‍.എഫിന്‍െറ ഫ്ളാറ്റ് നിര്‍മാണം തീരദേശ സംരക്ഷണനിയമം ലംഘിച്ചാണെന്ന് ജൂലൈയില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം ശമ്പളത്തിന് പോലും തികയില്ല: തിരുവഞ്ചൂര്‍

Posted: 07 Dec 2014 09:29 PM PST

Image: 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും തികയില്ളെ ന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ദീര്‍ഘകാലമായി കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

ജീവനക്കാരും പെന്‍ഷന്‍കാരും അടക്കം ഒരു ലക്ഷം പേരിലധികമാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷ എം.എല്‍.എ എളമരം കരീമാണ്  നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

അതേസമയം, പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ളെ ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. കോടതിയാണ് കേസില്‍ അവസാന തീര്‍പ്പ് കല്‍പ്പിച്ചത്. കേസില്‍ ചാര്‍ജ് ഷീറ്റ് വൈകിയതിനെ തുടര്‍ന്നാണ് കോടതി ഇടപെട്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മാവോയിസ്റ്റുകളെ നേരിടാന്‍ പൊലീസ് സുസജ്ജം: ചെന്നിത്തല

Posted: 07 Dec 2014 08:59 PM PST

Image: 

തിരുവനന്തപുരം: മാവോയിസ്റ്റുകളെ നേരിടാന്‍ കേരള പൊലീസ് സുസജ്ജമെന്ന് ആഭ്യന്തരമന്ത്രി രമേശ് െചന്നിത്തല. മാവോയിസ്റ്റുകള്‍ക്ക് എതിരായ നടപടി സുരക്ഷാകാരണങ്ങളാല്‍ വിശദീകരിക്കാന്‍ കഴിയില്ളെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

തമിഴ്നാട്, കര്‍ണാടക ആഭ്യന്തരമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വയനാട് വെള്ളമുണ്ട ചപ്പ കോളനിയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും ഏറ്റുമുട്ടിയ സംഭവത്തില്‍ മാവോയിസ്റ്റുകള്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഡല്‍ഹി പീഡനം: അറസ്റ്റിലായ ഡ്രൈവര്‍ മാനഭംഗകേസിലെ പ്രതി

Posted: 07 Dec 2014 08:29 PM PST

Image: 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യാത്രക്കാരിയെ കാറിനുള്ളില്‍ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ മറ്റൊരു പീഡനകേസിലെ പ്രതി.  2011 ല്‍ നടന്ന  മാനഭംഗക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച പ്രതിയാണ് അറസ്റ്റിലായ ശിവ കുമാര്‍ യാദവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാളെ ഇന്ന് ഡല്‍ഹി കോടതിയില്‍ ഹാജരാക്കും.
യുവതിയെ പീഡിപ്പിച്ച കേസില്‍ ടാക്സി സേവന ശൃംഖലയായ യൂബര്‍ ടാക്സി സര്‍വ്വീസ് നടത്തുന്ന ഡ്രൈവര്‍ ശിവ കുമാര്‍ യാദവിനെ (33) ഞായറാഴ്ച രാത്രിയാണ് അറസ്റ്റുചെയ്തത്. പൊലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ധനകാര്യ സ്ഥാപനത്തില്‍ ഫിനാന്‍ഷ്യല്‍ എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന മഥുര സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. യുവതി രാത്രി യൂബര്‍ വഴി ടാക്സി വിളിക്കുകയായിരുന്നു.  ഉറങ്ങിപ്പോയ  യുവതിയെ കാര്‍ വിജനമായ സ്ഥലത്തു നിര്‍ത്തി ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം ഇയാള്‍ നോര്‍ത്ത് ഡല്‍ഹിയില്‍ യുവതിയുടെ വീടിനടുത്ത് ഇറക്കി വിടുകയും സംഭവം പുറത്തു പറഞ്ഞാല്‍ ഡല്‍ഹി കൂട്ടമാനഭംഗത്തിലേതു പോലെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അക്രമിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വൈദ്യ പരിശോധയില്‍ യുവതി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു.

സംഭവത്തിനുശേഷം ഡ്രൈവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. സംഭവം അറിഞ്ഞില്ളെന്നും ഡ്രൈവറുമായോ  യുവതിയുമായോ ബന്ധപ്പെട്ടിട്ടില്ളെന്നുമാണ് യൂബര്‍ സര്‍വ്വീസ് അധികൃതര്‍ പൊലീസിനോട് പറഞ്ഞത്. ശിവ കുമാറിനെ പൊലീസ് വെരിഫിക്കേഷന്‍ കൂടതെയാണ് ജോലിക്ക് ചേര്‍ത്തതതെന്നും പീഡനക്കേസ് പ്രതിയാണെന്ന് അറിവില്ലായിരുന്നുവെന്നും യൂബര്‍ അധികൃതര്‍ പറഞ്ഞു.
 

ഹാഗുപിറ്റ് ചുഴലിക്കൊടുങ്കാറ്റ്: ഫിലിപ്പീന്‍സില്‍ സ്കൂളുകളും ഓഫീസുകളും അടച്ചു

Posted: 07 Dec 2014 08:04 PM PST

Image: 

മനില: ഫിലിപ്പീന്‍സിലെ സമര്‍ ദ്വീപില്‍ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റ് നാശംവിതച്ചതിനെ തുടര്‍ന്ന്  മൂന്ന് പ്രദേശങ്ങളില്‍ സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചു.  ഈ സ്ഥാപനങ്ങള്‍ ആവശ്യം വന്നാല്‍ പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് ഉപയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച രാത്രിയോടെ എത്തിയ ചുഴലികൊടുങ്കാറ്റായ ഹാഗുപിറ്റിനെ തുടര്‍ന്ന്  1,200 ഓളം സ്കൂളുകള്‍, ടൗണ്‍ ഹാളുകള്‍, ജിംനേഷ്യങ്ങള്‍, ചര്‍ച്ചുകള്‍, സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 12 ലക്ഷത്തിലേറെ പേരാണ് ഇതുവരെ അഭയാര്‍ത്ഥികളായത്തെിയത്. ഹാഗുപിറ്റ് ഞായറാഴ്ച രാവിലെയോടെ ശക്തികുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

മനില ദ്വീപിലെ ഡൊളോറസ് പട്ടണത്തിലും തീരഗ്രാമങ്ങളിലും 80 ശതമാനം വീടുകളും നിലംപൊത്തിയതായി മേയര്‍ എമിലിയാന വില്ലാകാറില്ളോ പറഞ്ഞു. മൂന്നു പേര്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. താമസക്കാരിലേറെയും നേരത്തേ നാടുവിട്ടതിനാല്‍ കൂടുതല്‍ ആളപായമുണ്ടായില്ളെ ന്നാണ് സൂചന. വീടുകള്‍ തകര്‍ന്നതോടെ അഭയാര്‍ഥികളുടെ ഒഴുക്ക് വീണ്ടും വര്‍ധിച്ചിട്ടുണ്ട്. 20-30 കിലോമീറ്റര്‍ ദൂരത്തില്‍ പ്രധാനനിരത്തുകളില്‍ മരങ്ങള്‍വീണ് ഗതാഗതം മുടങ്ങി.
 

ഖത്തര്‍ ദേശീയ ദിനത്തില്‍ പ്രവാസികള്‍ക്ക് ആഘോഷ പരിപാടികള്‍

Posted: 07 Dec 2014 08:00 PM PST

Image: 

ദോഹ: ഖത്തര്‍ ദേശീയ ദിനത്തില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രവാസികള്‍ക്കായി വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പി.ആര്‍. ഡയര്‍ക്ടര്‍ കേണല്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദേശീയ ദിനാനേഘാഷ കമ്മിറ്റിയുമായി സഹകരിച്ച് ഡിസംബര്‍ 18 ന് രാവിലെ എട്ട് മണി മുതല്‍ രാത്രി 10 മണിവരെ വെസ്റ്റ്എന്‍ഡ് പാര്‍ക്ക് ആംഫി തിയറ്റര്‍, അല്‍ വക്റ സ്പോര്‍ട്സ് ക്ളബ്, റയ്യാന്‍ സ്പോര്‍ട്സ് ക്ളബ്, അല്‍ഖോര്‍ സ്പോര്‍ട്സ് ക്ളബ് എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക. സ്കൂള്‍ വിദ്യാര്‍ഥികളും വിവിധ പ്രവാസി സംഘടനകളുമാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്.
വെസ്റ്റ് എന്‍ഡ് പാര്‍ക്കില്‍ ഇന്ത്യന്‍ , ശ്രീലങ്കന്‍ കമ്മ്യൂണിറ്റികള്‍ പരിപാടി അവതരിപ്പിക്കും. വക്റയില്‍ പാകിസ്താന്‍, ബംഗ്ളാദേശ് പ്രവാസി സമൂഹവും റയ്യാനില്‍ ഇന്തോനോഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് കമ്മ്യൂണിറ്റികളും വിവിധ പരിപാടികള്‍ അവതരിപ്പിക്കും. നേപ്പാളി സമൂഹത്തിനുള്ള പരിപാടി അല്‍ഖോര്‍ സ്പോര്‍ട്സ് ക്ളബിലാണ് നടക്കുക. രാവിലെ എട്ട് മണിക്ക് ദേശീയ ഗാനാലാപനത്തോടെയാണ് നാല് കേന്ദ്രങ്ങളിലും പരിപാടികള്‍ ആരംഭിക്കുക. ഖത്തറിന്‍െറ മഹത്തായ സംസ്കാരവും പാരമ്പര്യവുമെല്ലാം അനുസ്മരിക്കുന്ന വര്‍ണാഭമായ പരേഡ് നാല് കേന്ദ്രങ്ങളിലുമുണ്ടാകും.
ശേഷം സ്കൂള്‍ വിദ്യാര്‍ഥികളുടെ കലാ മത്സരങ്ങള്‍ നടക്കും. സംഘഗാനം, തീമാറ്റിക് ഖത്തര്‍ ഷോ, പങ്കെടുക്കുന്ന സമൂഹത്തിന്‍െറ സാംസ്കാരിക പരിപാടികള്‍ എന്നിവ അരങ്ങേറും. കലാപരിപാടികള്‍ക്ക് പുറമെ കമ്പവലി, ഫുട്ബാള്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുളള മത്സരം, ട്രാഫിക് ബോധവല്‍ക്കരണം, പ്രമേഹ പരിശോധന തുടങ്ങിയ പരിപാടികളും നടക്കും.
ഉച്ചക്ക് 12 മണിക്കും മൂന്ന് മണിക്കും മധ്യേയാണ് കായിക പരിപാടികള്‍. ക്രിക്കറ്റ് മത്സരം വെസ്റ്റ് എന്‍ഡ് പാര്‍ക്കിലാണ് അരങ്ങേറുക. മത്സരങ്ങളില്‍ വിജയിക്കുന്ന സ്കൂളുകള്‍ക്കും ടീമുകള്‍ക്കും കാഷ് അവാര്‍ഡുകളും നല്‍കും. ഒന്നാം സ്ഥാനം നേടുന്ന സ്കൂള്‍ ടീമുകള്‍ക്ക് 7,000 റിയാലാണ് സമ്മാനം.
രണ്ട്, മൂന്ന് നാല് സ്ഥാനങ്ങള്‍ ലഭിക്കുന്ന ടീമുകള്‍ക്ക് യഥാക്രമം 5000, 3000, 2000 റിയാല്‍ സമ്മാനമായി ലഭിക്കും. ഫുട്ബാള്‍ മത്സര വിജയികള്‍ക്ക് 3000-വും രണ്ടാം സ്ഥാനക്കാര്‍ക്ക് 2000-വും പാരിതോഷികമായി ലഭിക്കും. പരിപാടിയിലേക്കുളള പ്രവേശനം സൗജന്യമായിരിക്കുമെന്നും കുടുംബങ്ങള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ വിവിധ കമ്മ്യൂണിറ്റി പ്രതിനിധികളും സ്കൂള്‍ പ്രതിനിധികളും സംബന്ധിച്ചു.
 

കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് തീപിടിച്ച് പൊന്നാനി സ്വദേശി വെന്തുമരിച്ചു

Posted: 07 Dec 2014 07:50 PM PST

Image: 

മനാമ: നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് തീപിടിച്ച് പൊന്നാനി സ്വദേശി വെന്തുമരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം പൊന്നാനി മുക്കാടി വാഴത്തോപ്പില്‍ ഹംസയുടെ മകന്‍ മുഹമ്മദ് ബഷീര്‍ (39) ആണ് മരിച്ചത്.
ബഹ്റൈനിലെ അല്‍ ഫാത്തിഹ് ഹൈവേയിലൂടെ സൗദിയില്‍ നിന്നത്തെിയ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ മിന സല്‍മാന്‍ ഭാഗത്ത് ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. സൗദിയില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി മുഹമ്മദ് അക്ബറിന്‍േറതാണ് കാര്‍. പൊന്നാനി സ്വദേശി ജവാദിനൊപ്പമാണ് അക്ബര്‍ ബഹ്റൈനിലത്തെിയത്.
തുടര്‍ന്ന് ബഷീറിനെയും സൃഹൃത്തായ പൊന്നാനി സ്വദേശി ഫസലിനെയും കൂട്ടി ബഹ്റൈന്‍ ചുറ്റിക്കാണാനിറങ്ങി. ബഷീറാണ് കാര്‍ ഓടിച്ചിരുന്നത്. അല്‍ ഫാത്തിഹ് ഹൈവേയില്‍ ഗ്രാന്‍ഡ് മോസ്കിന് സമീപം കാറിന്‍െറ നിയന്ത്രണം വിട്ടു.
ഡിവൈഡറിലിടിച്ച് മറിഞ്ഞ കാറിന് തീപിടിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ കാറിന്‍െറ ചില്ല് പൊട്ടിച്ച് മറ്റുള്ളവരെ രക്ഷപ്പെടുത്തി. എന്നാല്‍ ഡ്രൈവറുടെ ഭാഗത്തേക്ക് ചെരിഞ്ഞ് മറിഞ്ഞതിനാലും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതിനാലും ബഷീറിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. നിമിഷങ്ങള്‍ക്കകം കാര്‍ കത്തിനശിച്ചു. വിവരമറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തത്തെിയെങ്കിലും ഇതിനിടെ അപ്രത്യക്ഷരായ ജവാദിനെയും ഫസലിനെയും കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. അക്ബര്‍ പൊലീസ് കസ്റ്റഡിയിലാണ്.
അക്ബര്‍ നല്‍കിയ വിവരമനുസരിച്ചാണ് ബഹ്റൈനിലെ സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകന്‍ കെ.ടി.സലീമും മോര്‍ച്ചറിയിലത്തെി ബഷീറിന്‍െറ മൃതദേഹം തിരിച്ചറിഞ്ഞത്.  ബഹ്റൈനില്‍ തന്നെ ഖബറടക്കാനാണ് തീരുമാനമെന്ന് സൃഹൃത്തുക്കള്‍ അറിയിച്ചു.
എട്ടുവര്‍ഷത്തോളമായി ബഹ്റൈനിലുള്ള ബഷീര്‍ സീഫിലെ ഇറ്റാലിയന്‍ റെസ്റ്റോറന്‍റില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: റാഷിദ. ഏഴുവയസ്സുകാരി ഹിബ ഫാത്തിമ ഏക മകളാണ്.

സലാലയില്‍ സഫേല വിളവെടുപ്പിന് തുടക്കം

Posted: 07 Dec 2014 07:42 PM PST

Image: 

മസ്കത്ത്: സലാലയിലെ പ്രധാന കടല്‍ സമ്പത്തായ സഫേലയുടെ വിളവെടുപ്പ് ഞായറാഴ്ച ആരംഭിച്ചു. ജി.സി.സി രാജ്യങ്ങളില്‍ സലാല തീരത്ത് മാത്രം കാണപ്പെടുന്ന സഫേലക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ചൈന, ജപ്പാന്‍, ദക്ഷിണാഫ്രിക്ക, കാനഡ, അമേരിക്ക, ആസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ സഫേലയുണ്ടെങ്കിലും സലാലയിലെ സഫേലക്ക് അന്താരാഷ്ട്ര വിപണിയില്‍ ഏറെ ഡിമാന്‍ഡുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ കിലോക്ക് 40 മുതല്‍ 70 റിയാല്‍ വരെയാണ് വില. ഈ മാസം 18നാണ് വിളവെടുപ്പ് അവസാനിക്കുന്നത്.
12 ദിവസം കൊണ്ട് ടണ്‍ കണക്കിന് സഫേലയാണ് പറിച്ചെടുക്കുക.
രാജ്യത്തിന് വന്‍ സാമ്പത്തിക വരുമാനം നല്‍കുന്നതായതിനാല്‍ കാര്‍ഷിക മത്സ്യവിഭവ മന്ത്രാലയമാണ് വിളവെടുപ്പ് കാലവും മറ്റും നിശ്ചയിക്കുന്നത്. വിളവെടുപ്പിനത്തെുന്ന നൂറുകണക്കിന് പേര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കാറുണ്ട്.
2012ല്‍ 54 ടണ്‍ സഫേലയാണ് സലാലയില്‍ വിളവെടുത്തത്. 150 ടണ്‍ വരെ വിളവെടുത്ത വര്‍ഷവുമുണ്ട്.
പാകമാകാതെ അനിയന്ത്രിതമായി സഫേല വിളവെടുക്കുന്നത് ഇവയുടെ ഉല്‍പാദനം കുറക്കാന്‍ കാരണമാക്കിയതായി കണ്ടത്തെിയതിനെതുടര്‍ന്നാണ് അധികൃതര്‍ നിയന്ത്രണം ശക്തമാക്കിയത്. 2007 ല്‍ ഒമാന്‍ കടലില്‍ പ്രത്യക്ഷപ്പെട്ട ചുവന്ന തിരമാലകള്‍ സഫേലയുടെ നാശത്തിന് കാരണമാക്കിയിരുന്നു. ഇതിനാല്‍ 2008, 2009, 2010 വര്‍ഷങ്ങളില്‍ സഫേല വിളവെടുക്കുന്നത് അധികൃതര്‍ നിരോധിച്ചിരുന്നു. മാത്രമല്ല സഫേല വിപണനം നടത്തുന്നതിനും വിളവെടുപ്പിനും കര്‍ശന നിയന്ത്രണങ്ങളുണ്ട്. ദോഫാര്‍ ഗവര്‍ണറേറ്റിലെ മിര്‍ബാത്ത്, സാദ, ഹഡ്ബിന്‍, ഷര്‍ബത്താത്ത് എന്നിവിടങ്ങളിലാണ് സഫേല കണ്ടുവരുന്നത്. പാറകള്‍ക്ക് മുകളിലും കടലില്‍ അഞ്ച് മുതല്‍ 40 മീറ്റര്‍ വരെ താഴ്ചയിലും സഫേല കണ്ടുവരുന്നു. സഫേല പറിച്ചെടുക്കുന്നവര്‍ക്ക് മുങ്ങലിലും നീന്തലിലും ഏറെ പ്രാവീണ്യം ആവശ്യമാണ്.
സഫേല വിളവെടുപ്പ് കാലം ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഉത്സവകാലമാണ്. നൊടിയിടയില്‍ കൈനിറയെ പണം ലഭിക്കുന്ന ഈ വിളവെടുപ്പിന് ഗ്രാമം മുഴുവന്‍ ഒരുങ്ങും. ആര്‍പ്പുവിളയും ബഹളവുമായാണ് യുവാക്കളും മുതിര്‍ന്നവരും വിളവെടുപ്പ് നടത്തുന്നത്. പതിറ്റാണ്ടുകളായി ഇവിടെ വിളവെടുപ്പ് നടക്കാറുണ്ടെങ്കിലും മഴക്കാലം സഫേല കൃഷിയെ പ്രതികൂലമായി ബാധിക്കാറുണ്ട്. കാര്‍ഷിക മത്സ്യവിഭവ മന്ത്രാലയം 23 വര്‍ഷമായി ഈ മേഖലയില്‍ ഗവേഷണം നടത്തുന്നുണ്ട്. കൂടുതല്‍ വിളവുതരുന്ന സഫേല കൃഷി ചെയ്യുന്നതടക്കം നിരവധി പദ്ധതികള്‍ മന്ത്രാലയം നടത്തുന്നുണ്ട്. സഫേല കൃഷിക്ക് പറ്റിയ 180 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഒമാനിലുള്ളത്. ഇവിടെ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഒരുലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ വിത്തുകള്‍ ഗുണനിലവാരമുള്ള സഫേല കൃഷി നടത്താനാണ് അധികൃതര്‍ പദ്ധതിയിടുന്നത്.

യമനുള്ള സാമ്പത്തിക സഹായം സൗദി നിര്‍ത്തിവെച്ചു

Posted: 07 Dec 2014 07:31 PM PST

Image: 

റിയാദ്: ആഭ്യന്തര കലഹം രൂക്ഷമായ യമനിലേക്കുള്ള എല്ലാവിധ സാമ്പത്തിക സഹായവും സൗദി അറേബ്യ നിര്‍ത്തിവെച്ചു. ഹൂതി വിമതര്‍ തലസ്ഥാനമായ സന്‍ആയില്‍ നിന്ന് പിന്‍മാറാത്തതിനെ തുടര്‍ന്നാണ് സൗദിയുടെ നടപടി. ആഭ്യന്തര പ്രശ്നങ്ങളും അഴിമതിയും ദുര്‍ഭരണവും കാരണം വലയുന്ന യമന്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും സൗദിയുടെ സാമ്പത്തിക സഹായത്തെയാണ് ആശ്രയിക്കുന്നത്.
സെപ്റ്റംബറില്‍ ഹൂതി വിമതര്‍ സന്‍ആ പിടിച്ചടക്കിയപ്പോള്‍ തന്നെ സാമ്പത്തിക സഹായം നിര്‍ത്തുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കിയിരുന്നു. കൈയൂക്കു കൊണ്ട് വിമതര്‍ രാജ്യത്ത് പിടിമുറുക്കുകയാണെന്നായിരുന്നു സൗദിയുടെ പരാതി. ഹൂതികളുടെ മുന്നേറ്റം യമനിലെ സുന്നി മേഖലകളില്‍ അല്‍ഖാഇദയുടെ സ്വാധീനം വര്‍ധിപ്പിക്കുമെന്നും അത് ആത്യന്തികമായി സൗദിയുടെ സുരക്ഷയെ ബാധിക്കുമെന്നും ആശങ്കയുണ്ട്. ഹൂതി മുന്നേറ്റത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ യമനെ സഹായിക്കാന്‍ വിവിധ വിദേശ രാഷ്ട്രങ്ങള്‍ രംഗത്തത്തെിയിരുന്നു. തുടര്‍ന്ന് രാജ്യത്ത് ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കാനും തലസ്ഥാനത്ത് നിന്ന് വിമതര്‍ പിന്‍മാറാനും ധാരണ ആയതോടെ പ്രതിസന്ധി പരിഹരിക്കപ്പെടുകയാണെന്ന ധാരണ പരന്നു. പക്ഷേ, സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടും വിമതര്‍ തലസ്ഥാനം വിടാത്തതാണ് ഇപ്പോള്‍ പ്രശ്നം വഷളാക്കിയത്. നഗരത്തിലേക്കുള്ള ചെക്പോയിന്‍റുകളും തന്ത്രപ്രധാന മന്ദിരങ്ങളും ഇപ്പോഴും നിയന്ത്രിക്കുന്നത് ഹൂതികള്‍ തന്നെ. ഹൂതികള്‍ പിന്‍മാറിയശേഷമേ ഇനി എന്തു സഹായവും നല്‍കുകയുള്ളുവെന്ന് സൗദി അറിയിച്ചതായി യമനി വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
സര്‍ക്കാരിനുള്ള സഹായം നിര്‍ത്തിവെച്ചെങ്കിലും മാനുഷിക പരിഗണന അര്‍ഹിക്കുന്ന നിരവധി പദ്ധതികള്‍ക്ക് സൗദി സഹായം തുടരുന്നുണ്ട്. കടുത്ത ദുരിതം അനുഭവിക്കുന്ന 45,000 കുടുംബങ്ങള്‍ക്കുള്ള 54 ദശലക്ഷം ഡോളറിന്‍െറ ഭക്ഷ്യ സഹായം കഴിഞ്ഞ ദിവസം സൗദി പ്രഖ്യാപിച്ചിരുന്നു. അടിയന്തര പ്രാധാന്യമുള്ള ചില വികസന പദ്ധതികള്‍ക്കുള്ള സഹായവും തുടരുന്നുണ്ട്.
സന്‍ആയുടെ പതനത്തിന് തൊട്ടുമുമ്പ് സര്‍ക്കാരിന്‍െറ സാമൂഹികക്ഷേമ പദ്ധതികള്‍ക്കായി 450 ദശലക്ഷം ഡോളറാണ് അവസാനമായി സൗദി നല്‍കിയത്. 950 ദശലക്ഷം ഡോളറിനുള്ള എണ്ണയും എണ്ണ ഉത്പന്നങ്ങളും നല്‍കിയിരുന്നു. തുടര്‍ന്ന് സൈനിക മേഖലക്കായി  നല്‍കേണ്ടിയിരുന്ന 500 ദശലക്ഷം ഡോളറാണ് സൗദി പിടിച്ചുവെച്ചത്. വെടിക്കോപ്പുകളും കാലഹരണപ്പെട്ട വ്യോമസേനക്കുള്ള സ്പെയര്‍പാര്‍ട്സുകളും വാങ്ങാനായിരുന്നു ഈ പണം ഉദ്ദേശിച്ചിരുന്നത്. ഈ പണം ഹൂതികളുടെ കൈകളിലത്തെുന്നത് ഒഴിവാക്കാനാണ് സൗദി അടിയിരമായി കൈമാറ്റം നിര്‍ത്തിയത്.
 

പൊന്നുരുകും പൂക്കാലം

Posted: 07 Dec 2014 07:27 PM PST

Image: 

മേലടി സബ്ജില്ലാ കായികമേളയില്‍ ഏവരുടെയും ശ്രദ്ധനേടിയ മെലിഞ്ഞ് നീണ്ട ഉഷ എന്ന പെണ്‍കുട്ടി, കോട്ടയം ആര്‍പ്പൂക്കര മെഡിക്കല്‍ കോളജ് ഹൈസ്കൂളില്‍നിന്നത്തെി സംസ്ഥാന മേളയില്‍ താരമായ ഷൈനി അബ്രഹാം, കോരുത്തോട് സി. കേശവന്‍ സ്മാരക സ്കൂളിലെ അഞ്ജു മാര്‍ക്കോസ്, ജോസഫ് ജി. അബ്രഹാം, രാജാക്കാട് സ്കൂളിലെ പ്രീജ ശ്രീധരന്‍, സ്കൂള്‍ ഗെയിംസിലെ ഫുട്ബാളില്‍ തൃശൂരിനെ ജേതാക്കളാക്കിയ കറുത്തു മെലിഞ്ഞ എട്ടാം ക്ളാസുകാരന്‍ കോലോത്തുംപാടത്തെ വിജയന്‍ -സംസ്ഥാന സ്കൂള്‍ കായികമേളക്ക് വീണ്ടും അരങ്ങൊരുങ്ങുമ്പോള്‍ ഓര്‍മയുടെ ട്രാക്കില്‍ സ്പൈക്കണിയുന്നവരില്‍ ചിലര്‍ ഈ മിടുക്കികളും മിടുക്കന്മാരുമാണ്. ഇല്ലായ്മയും വല്ലായ്മയും മറികടന്ന് ഈ പ്രതിഭകള്‍ രാജ്യത്തിന്‍െറ കീര്‍ത്തിമുദ്രകളായി. അന്താരാഷ്ട്ര വേദികളില്‍ ഇവര്‍ മിന്നുംതാരങ്ങളായപ്പോള്‍ സംസ്ഥാന സ്കൂള്‍ കായികമേളക്ക് അര്‍ഹിക്കുന്ന ഫലം കൈവന്നു. പണം വാരിയെറിയുന്ന ചില സ്കൂളുകളുടെ അനാവശ്യ കിടമത്സരത്തിന്‍െറ വര്‍ത്തമാനകാലത്തും നന്മയുടെ ചെറുവെട്ടം മിന്നിച്ച് പൊന്നുരുക്കുന്ന പൂക്കാലത്തിനായി അനന്തപുരി കാത്തിരിക്കുന്നു.

അനന്തപുരി മുതല്‍ അനന്തപുരി വരെ

1957ല്‍ പ്രഫ. പി.ഐ. അലക്സാണ്ടറിന്‍െറ കാര്‍മികത്വത്തില്‍ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ അരങ്ങേറിയ സംസ്ഥാന സ്കൂള്‍ കായികമേള കറങ്ങിത്തിരിഞ്ഞ് തലസ്ഥാനത്തുതന്നെ എത്തിയിരിക്കുകയാണ്. കേരളപ്പിറവിക്കുശേഷം സംസ്ഥാനം മൊത്തമായി കായികമേള നടത്തണമെന്ന് അഭിപ്രായമുയര്‍ന്നപ്പോള്‍ മേളക്ക് രൂപവും ഭാവവും നല്‍കിയത് അലക്സായിരുന്നു. തിരുവനന്തപുരം ഫിസിക്കല്‍ എജുക്കേഷന്‍ കോളജിന്‍െറ ആദ്യ പ്രിന്‍സിപ്പലായിരുന്ന ഇദ്ദേഹം സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കപ്പയും മീനും കഴിച്ച് മലയോരത്തെയും തീരപ്രദേശങ്ങളിലെയും കുഞ്ഞുതാരങ്ങള്‍ സ്കൂള്‍ മേളകളില്‍ മെഡലുകള്‍ വാരിക്കൂട്ടി. മുള കുത്തിച്ചാടി അവര്‍ പോള്‍വാള്‍ട്ടില്‍ സ്വര്‍ണം നേടി. സാങ്കേതികത്തികവില്ലാതെ ചുമ്മാ ചാടി ലോങ്ജംപിലും ഹൈജംപിലും ഒന്നാമതായി. മണ്ണിനെ സ്പര്‍ശിക്കുന്ന പാദവുമായി ഫിനിഷിങ് ലൈനില്‍ ഓടിയത്തെി. ഇതിനിടെ, തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിന് പിറവിയായി. കേണല്‍ ഗോദവര്‍മ രാജയുടെ പേരിലുള്ള സ്കൂള്‍ മഹാനായ കായിക സംഘാടകന്‍െറ സല്‍പ്പേര് നശിപ്പിച്ചില്ല. ആ കായിക വിദ്യാലയത്തില്‍ ഒന്ന് കയറിപ്പറ്റാന്‍ താരങ്ങള്‍ ക്യൂ നിന്നു. പിന്നാലെ, കണ്ണൂരും കോട്ടയത്തും കുന്നംകുളത്തുമെല്ലാം സ്പോര്‍ട്സ് ഡിവിഷനുകള്‍ക്ക് മികച്ച സ്റ്റാര്‍ട്ടിങ് കിട്ടി. പി.ടി. ഉഷ മുതല്‍ സ്റ്റെനി മൈക്കിള്‍ വരെയുള്ളവര്‍ക്ക് ജന്മമേകിയ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ ഇപ്പോള്‍ മരണശയ്യയിലാണെന്നത് വിധിവൈപരീത്യം. ഷൈനി അബ്രഹാം 10ാം ക്ളാസ് മുതല്‍ പഠിച്ച ജി.വി. രാജ സ്കൂളിനും പഴയ പ്രതാപം നഷ്ടമായി. 1976നുശേഷം വിദ്യാഭ്യാസ വകുപ്പാണ് കായികമേളയെന്ന മഹാപൂരത്തിന്‍െറ സംഘാടകര്‍. പിന്നീട് സ്കൂള്‍ കലോത്സവംപോലെ ഗ്ളാമറിന്‍െറ മേലങ്കിയണിഞ്ഞ് കായികമേളയും വളര്‍ന്നു വലുതാവുകയായിരുന്നു.

അന്നൊരുനാള്‍ കോരുത്തോട്

കോരുത്തോട് സി. കേശവന്‍ മെമ്മോറിയല്‍ സ്കൂളിന്‍െറ ചിറകിലേറി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല കായികമേളയില്‍ കുതിച്ച ഒരു കാലമുണ്ടായിരുന്നു. കെ.പി. തോമസ് എന്ന മുന്‍ സൈനികന്‍െറ ശിക്ഷണത്തിലായിരുന്നു 16 വര്‍ഷത്തോളം കോരുത്തോടുകാര്‍ സ്വര്‍ണത്തിലേക്ക് ഓടിയത്തെിയത്. അഞ്ജു മാര്‍ക്കോസും ജിന്‍സി ഫിലിപ്പുമടക്കമുള്ള താരങ്ങള്‍ ഈ മലയോര വിദ്യാലയത്തില്‍നിന്ന് പൊന്നുഷസ്സായി തിളങ്ങി. ഗുരുമുഖത്തുനിന്ന് പാഠങ്ങള്‍ നുകര്‍ന്ന് ഗുരുസന്നിധിയില്‍ താമസിച്ച് തോമസ് മാഷിന്‍െറ ശിഷ്യന്മാരും ശിഷ്യകളും കൗമാര കായിക കേരളത്തിന്‍െറ പൂവും പ്രസാദവുമായി. കായികമേളകളില്‍ താരങ്ങള്‍ക്കൊപ്പം കുടുംബസമേതമത്തെിയ തോമസ് മാഷ് കുഞ്ഞുകാര്യങ്ങളിലടക്കം അതീവ ശ്രദ്ധപുലര്‍ത്തിയിരുന്നു. മറ്റ് സ്കൂളുകള്‍ക്കും കായിക പരിശീലകര്‍ക്കും മാതൃകയാകാന്‍ ഈ ദ്രോണാചാര്യര്‍ക്ക് കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ നേട്ടം. സ്പോര്‍ട്സ് ഡിവിഷനുകള്‍ക്ക് പ്രത്യേകം മത്സരങ്ങള്‍ നടത്തുന്ന അക്കാലത്ത് കണ്ണൂരും തിരുവനന്തപുരം ജി.വി. രാജയും ട്രാക്കില്‍ നിരവധി താരങ്ങള്‍ക്ക് ജന്മമേകി. ബീന അഗസ്റ്റിനും ടി. താലിബും സി.ടി. രാജിയുമടക്കമുള്ളവര്‍ സ്പോര്‍ട്സ് ഡിവിഷന്‍െറ സന്തതികളാണ്. പിന്നീട് സ്പോര്‍ട്സ് ഡിവിഷനും ജനറല്‍ സ്കൂളുകളും ഒന്നായി മത്സരിച്ചതോടെ പേരാട്ടം കനത്തു. തോമസ് മാഷ് ജോലിയില്‍നിന്ന് വിരമിച്ചതോടെ കോരുത്തോടിന്‍െറ മഹിമ മങ്ങി. അപ്പോഴേക്കും മത്സരങ്ങള്‍ ജില്ലാ അടിസ്ഥാനത്തിലേക്ക് മാറിയിരുന്നു. 2003ല്‍ കണ്ണൂരില്‍ നടന്ന മീറ്റിലാണ് തോമസ് മാഷും കുട്ടികളും അവസാനമായി ചാമ്പ്യന്‍ സ്കൂളായത്. കോരുത്തോട് ക്ഷീണിച്ച ഒഴിവില്‍ കോതമംഗലം സെന്‍റ് ജോര്‍ജ് സ്കൂളും മാര്‍ ബേസിലും ട്രാക്കില്‍ മിന്നല്‍പ്പിണറായി. ഏന്തയാര്‍ ജെ.ജെ. മര്‍ഫി, വണ്ണപ്പുറം എസ്.എന്‍.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ തോമസ് മാഷ് പിന്നീട് താരങ്ങള്‍ക്ക് വിജയമന്ത്രമേകി.

കോതമംഗലത്തിന്‍െറ വരവ്

സ്കൂള്‍ കായികമേളകളെ അനാവശ്യ മത്സരത്തിന്‍െറ വേദിയാക്കിയെന്ന ആരോപണം നേരിടുന്നവരാണ് കോതമംഗലം സെന്‍റ് ജോര്‍ജും മാര്‍ ബേസിലും. മികച്ച സ്കൂളുകളുടെ കിരീടം ചൂടാനുള്ള ശ്രമത്തിനിടെ കഠിനഭാരം ചുമന്ന കുഞ്ഞുതാരങ്ങള്‍ ഒന്നുമാവാതെ ട്രാക്ക് വിട്ടതും വര്‍ത്തമാനകാല കാഴ്ചകളാണ്. 2001ല്‍ കോട്ടയത്ത് നടന്ന മേളയിലാണ് കോരുത്തോടിന് ഭീഷണിയായി കോതമംഗലം മാര്‍ ബേസില്‍ സ്കൂള്‍ ശ്രദ്ധനേടിയത്. ആ വര്‍ഷവും 2002ലും മാര്‍ ബേസില്‍ കോരുത്തോടിന് പിന്നില്‍ രണ്ടാമതായിരുന്നു. 1999ല്‍ സി.എം. മനോജ് എന്ന താരവുമായത്തെി മാര്‍ ബേസില്‍ സാന്നിധ്യമറിയിച്ചിരുന്നു. 2003ല്‍ കോരുത്തോടിന് പിന്നിലായിരുന്ന കോതമംഗലം സെന്‍റ് ജോര്‍ജ് സ്കൂള്‍ 2004 മുതല്‍ 2008 വരെ മികച്ച സ്്കൂളിനുള്ള പദവി സ്വന്തമാക്കി. മാര്‍ ബേസിലും സെന്‍റ് ജോര്‍ജും വാശിയോടെ അങ്കത്തിനിറങ്ങിയത് എറണാകുളം ജില്ലക്കാണ് രക്ഷയായത്. എന്നാല്‍, കോതമംഗലം സ്കൂളുകളുടെ തമ്മില്‍ തല്ലിനൊടുവില്‍ 2012ല്‍ എറണാകുളത്തെ മറികടന്ന് പാലക്കാട് കിരീടം ചൂടി. ട്രാക്കില്‍ മെഡലുകള്‍ വാരിയെടുത്തിരുന്ന ഇ.എം. ഇന്ദുലേഖ, പി.ബി. ഗിരീഷ് കുമാര്‍, ജിജിമോള്‍ ജേക്കബ് തുടങ്ങിയ താരങ്ങള്‍ ഒന്നുമാവാതെ കളംവിടേണ്ടിവന്നതും അമിതഭാരം എടുത്തേല്‍പിച്ച സ്കൂളുകള്‍ കാരണമാണ്.
എറണാകുളം തമ്മിലടിച്ച് പിന്നോട്ടോടിയപ്പോള്‍ താരമായത് പാലക്കാടായിരുന്നു. പറളി എച്ച്.എസ്.എസും മുണ്ടൂര്‍ സ്കൂളും കുമരംപുത്തൂര്‍ കല്ലടി സ്കൂളുമാണ് പാലക്കാടിന്‍െറ കരിമ്പനക്കരുത്തിന് ആവേശമായത്. പി.ജി. മനോജും എന്‍.എസ്. സിജിനും ജാഫറുമെല്ലാം പരിശീലക മികവുമായി പാലക്കാടിന്‍െറ കോട്ടകാത്തു. പി.യു. ചിത്രയും മുഹമ്മദ് അഫ്സലും കെ.ടി. നീനയും എം.ഡി. താരയും എം.വി. രമേശ്വരിയും പാലക്കാടിന്‍െറ സൂപ്പര്‍ താരങ്ങളായി.
സ്കൂള്‍ മേളകള്‍ താരങ്ങളെ ഞെക്കിപ്പിഴിയാനുള്ളതല്ളെന്ന ഉറച്ച വിശ്വാസവുമായി മുന്നോട്ടുപോകുന്ന പി.ടി. ഉഷയുടെ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് പോലുള്ള സ്ഥാപനങ്ങള്‍ പ്രതീക്ഷ നിലനിര്‍ത്തി കുതിപ്പ് തുടരുന്നുമുണ്ട്. ടിന്‍റു ലൂക്ക, സി. ശില്‍പ, അശ്വതി മോഹന്‍, എം.എസ്. ദര്‍ശന, ജെസി ജോസഫ്, ഷഹര്‍ബാന സിദ്ദീഖ്, ജിസ്ന മാത്യു എന്നിങ്ങനെ ഉഷയുടെ ശിഷ്യകളുടെ മികവ് ഏറെ കണ്ടതാണ് മലയാളികള്‍.

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: ദുരൂഹത നീക്കാനാകാതെ സി.പി.എം

Posted: 07 Dec 2014 07:15 PM PST

Image: 
Subtitle: 
ടി.പി വധത്തില്‍ അന്വേഷണത്തെ തള്ളിയ സി.പി.എം മലക്കംമറിഞ്ഞു

കൊച്ചി: ടി.പി വധക്കേസില്‍ അന്വേഷണ ഏജന്‍സികളെയെല്ലാം തള്ളിയ സി.പി.എമ്മിന് കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ മലക്കംമറച്ചില്‍. സ്മാരകം തകര്‍ത്തവരെന്ന് പൊലീസ് കണ്ടത്തെിയ രണ്ടുപേരെ പുറത്താക്കിയ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നടപടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചതോടെ ഇക്കാര്യത്തില്‍ പുകമറ നിലനിര്‍ത്തി നടപടികള്‍ അവസാനിപ്പിക്കാനുള്ള നീക്കമാണ് സി.പി.എമ്മില്‍. പൊലീസ് നടത്തിയ അന്വേഷണം സുതാര്യമല്ളെന്ന വി.എസ്. അച്യുതാനന്ദന്‍െറ നിലപാടും പാര്‍ട്ടിതലത്തില്‍ അന്വേഷിക്കണമെന്ന, പ്രതിയാക്കപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസിന്‍െറ മുന്‍ പേഴ്സണല്‍ സ്റ്റാഫ് ലതീഷ് ബി. ചന്ദ്രന്‍െറ ആവശ്യവും തള്ളിയ സി.പി.എം ടി.പി വധക്കേസിലും ഗൂഢാലോചന സംബന്ധിച്ച പുകമറ നീക്കാന്‍ ഇതുവരെ തയാറായിട്ടില്ല. സ്മാരകം തകര്‍ത്ത കേസില്‍ പൊലീസ് നടപടിക്കെതിരെ വി.എസ്. അച്യുതാനന്ദന്‍ തന്നെയാണ് ആദ്യം രംഗത്തുവന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ച സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയെ വി.എസ് നേരില്‍ വിളിച്ച് കാര്യങ്ങള്‍ ആരായുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ വൈകാരിക പ്രശ്നമായി ചൂണ്ടിക്കാട്ടിയാണ് ടി.പി കേസില്‍ കൈക്കൊണ്ട നിലപാടിന് വിരുദ്ധമായി സംസ്ഥാന സെക്രട്ടേറിയറ്റ് നടപടി ശരിവെച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍നിന്ന് നേരത്തേ പുറത്താക്കപ്പെട്ട ലതീഷ് ബി. ചന്ദ്രന് പുറമെ കേസില്‍ പ്രതികളായ മുന്‍ ലോക്കല്‍ സെക്രട്ടറി പി. സാബു, പാര്‍ട്ടിയംഗം പ്രമോദ് എന്നിവരെയാണ് സി.പി.എം പുറത്താക്കിയത്.
കണ്ണാര്‍ക്കാട് പ്രദേശത്തെയും അതുള്‍പ്പെട്ട ആലപ്പുഴ ജില്ലയിലെയും പാര്‍ട്ടി ബോധ്യപ്പെട്ട് അംഗീകരിച്ച് കൈക്കൊണ്ട നടപടിയാണിതെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇത്തരക്കാര്‍ പാര്‍ട്ടിയുടെ പൊതുതാല്‍പര്യത്തിനെതിരെ വേറിട്ട വഴികളിലൂടെ നീങ്ങുന്നതും പാര്‍ട്ടിയില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കുറ്റകൃത്യങ്ങള്‍ പാര്‍ട്ടിക്കെതിരെ ചെയ്യുന്നതും ഇത് ആദ്യമല്ളെന്നുകൂടി ചൂണ്ടിക്കാട്ടുന്ന സി.പി.എം സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നുവെന്നോ കൂടുതല്‍ അന്വേഷണം വേണമെന്നോ വ്യക്തമാക്കുന്നില്ല.
അതേസമയം  ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചിട്ടും ഇവരില്‍ കെ.സി. രാമചന്ദ്രനെ മാത്രമായിരുന്നു പാര്‍ട്ടി പുറത്താക്കിയത്. മറ്റുള്ളവരില്‍ പാര്‍ട്ടിയംഗങ്ങളായ ട്രൗസര്‍ മനോജ്, പി.കെ. കുഞ്ഞനന്തന്‍ എന്നിവരുടെ കാര്യത്തില്‍ സി.പി.എം ഇപ്പോഴും മൗനം തുടരുകയാണ്.
 

ഭീകരതക്കെതിരെ ജനാധിപത്യത്തെ ജയിപ്പിക്കാന്‍

Posted: 07 Dec 2014 06:56 PM PST

Image: 

തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലത്തെിനില്‍ക്കെ ജമ്മു-കശ്മീരില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 21 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണങ്ങളുടെ സന്ദേശം വ്യക്തമാണ്. അതിര്‍ത്തികടന്നത്തെുന്ന തീവ്രവാദത്തിന്‍െറയും വിഘടനവാദി ഗ്രൂപ്പുകളുടെയും അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണകൂടത്തിന്‍െറയും ഇടയില്‍ ഞെരുങ്ങിക്കഴിയുന്ന കശ്മീരി ജനത ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ മുന്നോട്ടുവരുന്നത് ദഹിക്കാത്തവര്‍ അകത്തും പുറത്തുമുണ്ട്. തെരഞ്ഞെടുപ്പിന്‍െറ ആദ്യ രണ്ടു ഘട്ടങ്ങളില്‍ കനത്ത പോളിങ്ങാണ് കശ്മീര്‍ താഴ്വരയിലടക്കം രേഖപ്പെടുത്തിയത്. മാറിവരുന്ന സര്‍ക്കാറുകളുടെ ഭരണക്കെടുതി അനുഭവിക്കുന്ന ഗ്രാമപ്രദേശങ്ങള്‍ പ്രതികൂല കാലാവസ്ഥയെയും തീവ്രവാദികളുടെ ബഹിഷ്കരണഭീഷണിയെയും മറികടന്ന് കൂട്ടംകൂട്ടമായി പോളിങ് ബൂത്തിലത്തെുകയായിരുന്നു. ഇത്രയും കാലം കശ്മീര്‍ താഴ്വരയില്‍ സൗഹൃദമത്സരം കാഴ്ചവെച്ചിരുന്ന  ബി.ജെ.പി മോദികാലത്തിന്‍െറ പുതിയ തന്ത്രങ്ങളുമായി സജീവമാകുകയും സജ്ജാദ് ലോണിന്‍െറ പോലുള്ള ചെറുകിട പാര്‍ട്ടികളെ ചാക്കിട്ടു ജയമുറപ്പിച്ചുള്ള മത്സരത്തിനൊരുങ്ങുകയും ചെയ്തതും തെരഞ്ഞെടുപ്പ് ആവേശത്തിനു നിമിത്തമായി. എന്നാല്‍, ജനാധിപത്യക്രമത്തിന് അങ്ങനെയങ്ങ് വഴങ്ങേണ്ടെന്നാണ് വിഘടനവാദി സംഘടനകളുടെയും തീവ്രവാദി ഗ്രൂപ്പുകളുടെയും അവര്‍ക്കു പിറകില്‍ ചരടുവലിക്കുന്ന ബാഹ്യശക്തികളുടെയുമൊക്കെ വീറും വാശിയും. അതിന്‍െറ പ്രത്യാഘാതമാണ് ഉറിയിലെ സൈനികക്യാമ്പിനു നേരെയും ശ്രീനഗര്‍, ട്രാല്‍, ഷോപിയാന്‍ എന്നിവിടങ്ങളിലും വെള്ളിയാഴ്ച നടന്ന ആക്രമണങ്ങള്‍.
ജനാധിപത്യത്തെ അട്ടിമറിക്കാനും ജമ്മു-കശ്മീരിനെ അസ്ഥിരപ്പെടുത്താനുമുള്ള ശ്രമമാണ് ആക്രമണമെന്നും പിന്നില്‍ പാകിസ്താന്‍െറ കൈയുണ്ടെന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മുതല്‍ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വരെ പറയുന്നു. കശ്മീരില്‍ പാകിസ്താനുള്ള താല്‍പര്യവും അതിര്‍ത്തി കടന്നുള്ള തീവ്രവാദവുമൊന്നും പുതുമയല്ല. എന്നാല്‍, ഇത്തരമൊരു സന്ദിഗ്ധാവസ്ഥയെ കേന്ദ്ര ഭരണകൂടം എങ്ങനെ നേരിടുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യംകുറിക്കാനും കശ്മീരിനെ ജനാധിപത്യത്തിലേക്ക് പൂര്‍ണമായി വഴക്കിയെടുക്കാനുമുള്ള ശ്രമങ്ങളുടെ വിജയം. പാകിസ്താനുനേരെ വിരല്‍ചൂണ്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെ വീരസ്യമാര്‍ന്ന പ്രസ്താവനകള്‍ ഇറക്കിക്കഴിഞ്ഞു. എന്നാല്‍, ഇതിനപ്പുറം താഴ്വരയിലെ തീവ്രവാദഭീഷണി നുള്ളിക്കളയാനും ജനാധിപത്യത്തിന് ദീര്‍ഘായുസ്സ് നല്‍കാനും യാഥാര്‍ഥ്യബോധത്തിലൂന്നിയ എന്തു നയസമീപനവും കര്‍മപരിപാടിയും സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതുകൊണ്ടും മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സംസ്ഥാനവ്യാപകമായി ഇത്തവണ സീറ്റുകള്‍ നേടണമെന്ന വാശിയുള്ളതുകൊണ്ടും കശ്മീരിലെ തീവ്രവാദി ആക്രമണങ്ങളുടെ പേരില്‍ ഇളകിവശാകുന്ന പതിവുരീതി ബി.ജെ.പി കൈയൊഴിഞ്ഞിട്ടുണ്ട്. കശ്മീരിന്‍െറ കാര്യത്തില്‍ മണ്ണു മതി, മനസ്സുവേണ്ട എന്ന പഴയ സമീപനമൊഴിവാക്കി ജമ്മു-കശ്മീരില്‍ കൂടി അധികാരം വെട്ടിപ്പിടിച്ച് കാവി അജണ്ട വിജയിപ്പിക്കാനുള്ള തയാറെടുപ്പിലായതിനാല്‍ പാകിസ്താനെ ചൂണ്ടി തീവ്രവാദികളെ അവഗണിക്കാനും കശ്മീര്‍ ജനതയെ ചേര്‍ത്തുപിടിക്കാനുമൊക്കെയുള്ള രാഷ്ട്രീയ പക്വത ബി.ജെ.പി പ്രകടിപ്പിക്കുന്നുണ്ട്. 11 വര്‍ഷം മുമ്പ് കശ്മീരിലെ റാലിയില്‍ മുന്‍ ബി.ജെ.പി പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ഇന്‍സാനിയ്യത്ത്’ (മാനവികത), ‘ജുംഹൂരിയ്യത്ത്’ (ജനാധിപത്യം), ‘കശ്മീരിയ്യത്ത്’ (കശ്മീരത) മുദ്രാവാക്യമാണ് തന്‍േറതുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്റു മുതല്‍ കോണ്‍ഗ്രസ് ഭരണാധികാരികള്‍ എല്ലാം ഫാറൂഖ് അബ്ദുല്ല കുടുംബത്തോടൊപ്പം ചേര്‍ന്ന് വഞ്ചിച്ചെന്ന സാമാന്യധാരണ നിലനില്‍ക്കുന്ന താഴ്വരയില്‍ അന്ന് വാജ്പേയിക്ക് ചില്ലറ അനക്കമുണ്ടാക്കാനായി. ഈ വഴി പിന്തുടരുന്ന മോദിയുടെ നീക്കങ്ങള്‍ ജനാധിപത്യത്തെ വിജയിപ്പിച്ച് തങ്ങളുടെ അസ്തിത്വം അപ്രസക്തമാക്കുമോ എന്ന് വിഘടനവാദികളും അവരുടെ പുറം പിന്തുണക്കാരും ഭയക്കുന്നുണ്ട്. ആ ഭയാശങ്കകളാണ് തെരഞ്ഞെടുപ്പിന്‍െറയും വി.ഐ.പി സന്ദര്‍ശനങ്ങളുടെയും മുഹൂര്‍ത്തങ്ങളില്‍ പൊട്ടിത്തെറികളായി പുറത്തുവരുന്നത്.
ഇതിനെ ശക്തമായി നേരിട്ടേ മതിയാവൂ. പക്ഷേ, അതിനു മോദിയുടെ വായ്ത്താരി മതിയാവില്ല. ചെറുപാര്‍ട്ടികളെ കൂട്ടുപിടിക്കുമ്പോഴും ഏകകക്ഷി ഛത്രാധിപത്യമാണ് ബി.ജെ.പി മുന്നില്‍ കാണുന്നത്. അഖണ്ഡതയിലൂടെ വികസനം എന്ന മുദ്രാവാക്യത്തിനു പിന്നില്‍ ഭരണഘടനയുടെ 370 ാം വകുപ്പിന്‍െറ നിഗ്രഹമാണ് ലക്ഷ്യമെന്നും അതേസമയം, ദോഗ്രകള്‍ക്കു സര്‍ക്കാര്‍നിയമനങ്ങളില്‍ ആനുകൂല്യങ്ങള്‍ തരപ്പെടുത്താനുള്ള പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നീക്കത്തിനു പിന്നില്‍ വര്‍ഗീയതയുണ്ടെന്നും ജനം തിരിച്ചറിയുന്നുണ്ട്. കശ്മീരിന്‍െറ പതിറ്റാണ്ടുകള്‍ പഴകിയ മുറിവുണക്കാന്‍ ജനമനസ്സുകളെ സ്വാധീനിച്ചുള്ള സാന്ത്വനചികിത്സതന്നെ വേണം. അത് അധരത്തിലൊതുക്കി അകമേ കാവി അജണ്ട ജയിപ്പിച്ചെടുക്കാനാണ് ബി.ജെ.പിയുടെ നീക്കമെങ്കില്‍ അദ്ഭുതമൊന്നും സംഭവിക്കില്ല. ജമ്മു-കശ്മീരില്‍ ജനാധിപത്യത്തെ ഗളഹസ്തം ചെയ്തതും അതിന്‍െറ വിശ്വാസ്യത കെടുത്തിയതും നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെയാണ്. ആ തെറ്റുകള്‍ തിരിച്ചറിഞ്ഞു തിരുത്തുകതന്നെയാണ് ഭീകരവാദത്തിനു മേല്‍ ജനാധിപത്യത്തെ ജയിപ്പിച്ചെടുക്കാനുള്ള ഏറ്റവും നല്ല വഴി. അതാകട്ടെ, പ്രഘോഷണത്തിലല്ല, പ്രയോഗത്തിലാണ് സാധിക്കേണ്ടതും.

പുതിയ മെഡിക്കല്‍ കോളജുകളും ഡോക്ടര്‍മാരുടെ സമരവും

Posted: 07 Dec 2014 06:48 PM PST

Image: 

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ തസ്തികകള്‍ ഇടുക്കി, മഞ്ചേരി എന്നിവിടങ്ങളിലെ പുതിയ മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് കേരള ഗവ.മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ ഇപ്പോള്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ഈയവസരത്തിലെങ്കിലും ‘എല്ലാ ജില്ലയിലും ഓരോ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്’ എന്ന സര്‍ക്കാര്‍ നയം പൊതു സമൂഹം ചര്‍ച്ചചെയ്യേണ്ടതും രാഷ്ട്രീയ വീണ്ടുവിചാരം നടത്തേണ്ടതുമാണ്.
നമ്മുടെ മെഡിക്കല്‍ കോളജുകള്‍ക്ക് പരമ പ്രധാനമായ മൂന്നു ലക്ഷ്യങ്ങള്‍ നിറവേറ്റേണ്ടതുണ്ട്. 1. വൈദ്യശാസ്ത്ര പഠനം 2. വൈദ്യശാസ്ത്ര ഗവേഷണം 3.  രോഗീചികിത്സ.

മെഡിക്കല്‍ കോളജുകളും
കേന്ദ്ര സര്‍ക്കാര്‍ നയവും

ഇന്ത്യയില്‍ നിലവില്‍ 1700 ജനങ്ങള്‍ക്ക് ഒരു ഡോക്ടര്‍ എന്ന അനുപാതമാണ്. ഇന്ത്യന്‍ ഗ്രാമീണ മേഖലകളില്‍ പ്രത്യേകിച്ചും രാജസ്ഥാന്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം നന്നെ കുറവാണ്. ഈ സാഹചര്യത്തിലാണ് 2011ല്‍ വരുന്ന 10 വര്‍ഷത്തിനുള്ളില്‍ ഡോക്ടര്‍മാരുടെ കുറവ് നികത്തി ഡോക്ടര്‍ അനുപാതം 1:1000 എന്ന നിലയില്‍ എത്തിക്കണമെന്ന് പ്ളാനിങ് കമീഷന്‍െറ HLEGകമ്മിറ്റിയുടെ നിര്‍ദേശത്തിനനുസൃതമായി 200 മെഡിക്കല്‍ കോളജുകള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ നയരൂപവത്കരണം നടത്തിയത്.
ഡോക്ടര്‍ അനുപാതം കേരളത്തില്‍ ഇപ്പോള്‍തന്നെ 1:900 ആണ്. ഇത് വികസിത യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സമാനമാണ്. ഡോക്ടര്‍ അനുപാതം മാത്രമല്ല സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസപരമായ ഘടകങ്ങളും നല്ലതോതില്‍ പൊതുജനാരോഗ്യത്തെ ബാധിക്കുന്നതാണെന്നതിന് കേരളം തന്നെ ഒരു തെളിവാണ്. അതുതന്നെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആരോഗ്യരംഗത്ത് കേരളത്തെ വ്യത്യസ്തമാക്കുന്നതും. കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത ആരോഗ്യസൂചികകള്‍ എന്നേ കേരളം കൈവരിച്ചു കഴിഞ്ഞു. പക്ഷേ, ഇന്ന് കേരളം പുതിയ പുതിയ വെല്ലുവിളികള്‍ നേരിടുകയാണ്. രോഗപ്രതിരോധ കുത്തിവെപ്പുകളിലൂടെ നിര്‍മാര്‍ജനം ചെയ്തെന്നു കരുതിയ രോഗങ്ങള്‍ തിരിച്ചു വരുന്നു. ഡെങ്കിപ്പനി, മലേറിയ, ജപ്പാന്‍ജ്വരം,  ടൈഫോയ്ഡ് എലിപ്പനി മഞ്ഞപ്പിത്തം തുടങ്ങിയവ പെരുകുന്നു.
ജീവിതശൈലീരോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവയും. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാറിന്‍െറ പൊതുവായ ആരോഗ്യനയം അതേപടി കേരളത്തില്‍ നടപ്പാക്കാന്‍ ഒരുമ്പെടുന്ന സര്‍ക്കാറിന് തനതായ ആരോഗ്യനയം ഇല്ളെന്നു തെളിയിക്കുക മാത്രമല്ല മെഡിക്കല്‍ കോളജുകള്‍ അനുവദിക്കുന്നതിലൂടെ സാമ്പത്തികവും രാഷ്ട്രീയപരവുമായ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുകയും ചെയ്യും. കേരളത്തിലടക്കം ഇന്ത്യയില്‍ മെഡിക്കല്‍ കോളജ് അധ്യാപകരുടെ ക്ഷാമം വളരെ രൂക്ഷമാണെന്ന് വ്യക്തമാണ്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) മെഡിക്കല്‍ കോളജുകളില്‍ തുടരാനുള്ള അധ്യാപകരുടെ പ്രായപരിധി 65 ആക്കി. കേരളത്തില്‍ ഇപ്പോള്‍ 60 ആണ്. മെഡിക്കല്‍ കോളജ് അധ്യാപകര്‍ക്ക് മൂന്നും നാലും മെഡിക്കല്‍ കോളജുകളില്‍ ഒരേസമയം പഠിപ്പിക്കാനുള്ള അനുമതിയടക്കം നല്‍കാനുള്ള ആലോചനയിലാണ് എം.സി.ഐ. ഇപ്പോള്‍.
ഗ്രാമപ്രദേശങ്ങളില്‍ എന്ന് മാത്രമല്ല പട്ടണങ്ങളില്‍പോലും സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എം.ബി.ബി.എസ് പഠനം കഴിഞ്ഞ ശേഷം സ്പെഷലൈസേഷനുള്ള അവസരം കേരളത്തില്‍ വളരെ കുറവാണ്.

നിലവാരം തകരുന്നു
എന്‍ട്രന്‍സ് പരീക്ഷയില്‍  ഉന്നത റാങ്കുകള്‍ നേടുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ പഠനത്തിന് ആശ്രയിക്കുന്നത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളെയാണ്. കുറച്ചു വര്‍ഷങ്ങളായി നമ്മുടെ മെഡിക്കല്‍ കോളജുകളുടെ നിലവാരം താഴോട്ടാണ്. തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ്. സീറ്റുകളുടെ എണ്ണം 50 വീതം കൂട്ടി. എന്നാല്‍, അതിനാനുപാതികമായ അധ്യാപക തസ്തികകള്‍ കൂട്ടിയില്ല. സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചില്ല. അതുകൊണ്ടുതന്നെ നിരവധി എം.ഡി. എം.എസ്. കോഴ്സുകളുടെയും വര്‍ധിപ്പിച്ച എം.ബി.ബി.എസ്. സീറ്റുകളുടെയും മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നഷ്ടമായി.
ഈയവസരത്തിലാണ് ജില്ലാ ജനറല്‍ ആശുപത്രികളെ മെഡിക്കല്‍ കോളജുകളാക്കി മാറ്റി ‘എല്ലാ ജില്ലയിലും ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്’ എന്ന നയം നടപ്പാക്കാന്‍ ആരംഭിക്കുന്നത്. പൂര്‍ണമായ തോതില്‍ തസ്തികകള്‍ സൃഷ്ടിക്കാതെയും നിലവിലെ മെഡിക്കല്‍ കോളജുകളില്‍നിന്നും സ്ഥലം മാറ്റം വഴിയും അധ്യാപകരെ മഞ്ചേരിയിലേക്കും ഇടുക്കിയിലേക്കും നിയമിക്കുന്നതിലൂടെ മെഡിക്കല്‍ കോളജ് അധ്യാപകരുടെ കുറവ് വീണ്ടും രൂക്ഷമായി.
മികവിന്‍െറ കേന്ദ്രങ്ങളാകേണ്ടതും മറ്റു സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് മാതൃകയായി നില്‍ക്കേണ്ടതുമായ സര്‍ക്കാര്‍ മേഖലയിലെ പുതിയ മെഡിക്കല്‍ കോളജുകള്‍ വരുന്ന രീതി തീര്‍ത്തും നിരാശജനകമാണ്. മുന്‍കാലങ്ങളില്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയപ്പോള്‍ അതാതു സ്ഥലങ്ങളിലെ ജില്ലാ ജനറല്‍ ആശുപത്രികള്‍ ആദ്യ വര്‍ഷങ്ങളില്‍ ക്ളിനിക്കല്‍ പഠനത്തിന് ഉപയോഗപ്പെടുത്തിയിരുന്നെങ്കിലും മെഡിക്കല്‍ കോളജുകള്‍ക്ക് സ്വന്തമായിതന്നെ വിശാലമായ കാമ്പസും ആശുപത്രിയുമൊക്കെ നിര്‍മിച്ചിരുന്നു. കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ മെഡിക്കല്‍ കോളജുകളൊക്കെ അങ്ങനെയാണ് പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ ഇപ്പോഴത്തെ രീതി വ്യത്യസ്തമാണ്. അതില്‍ ഏറ്റവും ആദ്യത്തെ ഉദാഹരണമാണ് മഞ്ചേരി. അവിടെ പ്രവര്‍ത്തിച്ചിരുന്ന ജനറല്‍ ആശുപത്രിയുടെ ബോര്‍ഡ് മാറ്റി മെഡിക്കല്‍ കോളജാശുപത്രിയാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടം ബോര്‍ഡ് മാറ്റി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ളോക് ആക്കി. ഫലത്തില്‍ രണ്ടു വലിയ ആശുപത്രികള്‍ ഇല്ലാതാക്കി. ഏറ്റവും ചുരുങ്ങിയത് 350 കോടി മുതല്‍ മുടക്ക് വേണ്ട സ്ഥാനത്ത് 2.4 കോടി രൂപ കൊണ്ട് മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് തയാര്‍.

‘കേരള മോഡല്‍ ആരോഗ്യം’ തകരുന്നു
ഏറെ പ്രശംസ പിടിച്ചുപറ്റിയ ലോക ശ്രദ്ധയാകര്‍ഷിച്ച ‘കേരളമോഡല്‍’ ആരോഗ്യരംഗത്തും നമുക്ക് ഉണ്ടായിരുന്നു എന്ന് മാത്രമേ ഇനി നമുക്കാശ്വസിക്കാനാകൂ. 1970കള്‍ക്ക് മുമ്പുതന്നെ കേരളത്തില്‍ ഗ്രാമീണര്‍ക്ക് പ്രാപ്യവും ആരോഗ്യ സേവനങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്ന സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെ ശൃംഖല നിലനിന്നിരുന്നു. 1996നു ശേഷം വികേന്ദ്രീകരണം പൊതുജനാരോഗ്യ രംഗത്ത് ഉദ്ദേശിച്ച ഗുണഫലങ്ങള്‍ ഉണ്ടാക്കിയിട്ടില്ല എന്നു വേണം അനുമാനിക്കാന്‍. ഉന്നത തലത്തിലെ സ്ഥാപനങ്ങള്‍ പൊതുവെ ചികിത്സാരംഗത്ത് മാറ്റങ്ങള്‍ ഒരു പരിധിവരെ ഉള്‍ക്കൊണ്ടെങ്കിലും പൊതുജനാരോഗ്യത്തെ സംരക്ഷിക്കുന്ന രീതിയിലായിരുന്നില്ല മിക്കവാറും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. പ്രൈമറി, സെക്കന്‍ഡറി, ടെര്‍ഷ്യറി എന്നീ മൂന്നു തലത്തിലുള്ള ആരോഗ്യപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ശക്തമായിരുന്നു.
സബ്സെന്‍ററുകള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, കമ്യൂണിറ്റി ഹെല്‍ത് സെന്‍ററുകള്‍ എന്നിവ പ്രൈമറി കെയറിനു കീഴിലും താലൂക്ക്, ജില്ലാ ജനറല്‍ ആശുപത്രികള്‍ സെക്കന്‍ഡറി കെയറിനുകീഴിലും മെഡിക്കല്‍ കോളജുകളും റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ടെര്‍ഷ്യറി കെയറിനു കീഴിലുമാണ് വിന്യസിച്ചിരുന്നത്. ഈ സംവിധാനത്തെ തകിടം മറിക്കുന്ന രീതിയിലാണ് ഇപ്പോള്‍ സെക്കന്‍ഡറി കെയറിനു കീഴിലെ ജില്ലാ ജനറല്‍ ആശുപത്രികളെ ടെര്‍ഷ്യറി കെയറിനു കീഴിലെ മെഡിക്കല്‍ കോളജുകളാക്കി മാറ്റുന്നത്.

ഇപ്പോള്‍ വേണ്ടത്
നിലവിലെ മെഡിക്കല്‍ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങളും അധ്യാപക തസ്തികകളും ആവശ്യത്തിന് സൃഷ്ടിച്ച് ഒഴിവുകള്‍ നികത്തിയെങ്കില്‍ മാത്രമേ ഇപ്പോള്‍ അംഗീകാരം നഷ്ടപ്പെട്ട എം.ബി.ബി.എസ്, പി.ജി   കോഴ്സുകളുടെ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നിലനിര്‍ത്താന്‍ കഴിയൂ. വന്‍ മുതല്‍മുടക്കും സന്നാഹവും ആവശ്യമുള്ള മെഡിക്കല്‍ കോളജുകളല്ല കേരളത്തിന് ഇപ്പോള്‍ ആവശ്യം. മറിച്ച് രോഗികള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഓരോ ജില്ലയിലും നല്ല സ്പെഷാലിറ്റി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളാണ് വേണ്ടതെന്ന തിരിച്ചറിവ്  പൊതുസമൂഹത്തില്‍ വളരേണ്ടതുണ്ട്.
കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലേക്കടക്കം പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കൂടുതല്‍ സ്പെഷാലിറ്റി ,സൂപ്പര്‍ സ്പെഷാലിറ്റി ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുകയും വേണം.
സര്‍ക്കാര്‍ മെഡിക്കല്‍  കോളജുകളിലെ എം.ഡി. എം.എസ്, പി.ജി സീറ്റുകള്‍ വര്‍ധിപ്പിക്കണം.
ഡി.എന്‍.ബി കോഴ്സുകള്‍ മെഡിക്കല്‍ കോളജുകളില്‍ പുന$സ്ഥാപിക്കണം
നിലവിലെ ജനറല്‍ ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളജാക്കി നാമകരണം ചെയ്യുന്നതിലൂടെ ചികിത്സാരംഗത്ത് പൊതുസമൂഹത്തിന് ഗുണകരമായ ഒരു മാറ്റവും ഉണ്ടാകാന്‍ സാധ്യതയില്ല. മറിച്ച് ഉന്നത വിദ്യാഭ്യാസനിലവാരം താഴുകയും മെഡിക്കല്‍ കോളജുകള്‍ മെഡിക്കല്‍ സ്കൂളുകളായി ചുരുങ്ങുകയും ചെയ്യും. ആവശ്യത്തിന് ട്രെയിനിങ് ലഭിക്കാത്ത കുറേ ഡോക്ടര്‍മാര്‍ സൃഷ്ടിക്കപ്പെടുകയും ചികിത്സാനിലവാരം തകരുകയുമാകും ഫലം. ഇനിയെങ്കിലും പൊതുസമൂഹം ഉണര്‍ന്നു ചിന്തിക്കട്ടെ.

(മഞ്ചേരി ജനറല്‍ ആശുപത്രി
അനസ്തറ്റിസ്റ്റാണ് ലേഖകന്‍)

‘കേരളം സ്വര്‍ണഖനി’

Posted: 07 Dec 2014 06:25 PM PST

Image: 
Subtitle: 
വയനാട്ടിലെ അനാഥാലയത്തില്‍ പഠിക്കുന്ന ഈ മണിപ്പൂരികുട്ടികള്‍ കായികമേളകളില്‍ മെഡല്‍ വാരുകയാണ്

തിരുവനന്തപുരം: അന്നവും അക്ഷരവും തേടി മണിപ്പൂരില്‍നിന്ന്് കേരളത്തിലത്തെിയ നാല് കൗമാരക്കാര്‍ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മെഡല്‍ വാരാന്‍ അനന്തപുരിയില്‍. സുല്‍ത്താന്‍ ബത്തേരി മുസ്ലിം കള്‍ചറല്‍ ഫൗണ്ടേഷന്‍ ഓര്‍ഫനേജിലെ അന്തേവാസികളായ മുഹമ്മദ് ജാഹിദ്, അബ്ദുല്‍ ജബ്ബാര്‍, മുഹമ്മദ് ഇല്‍യാസ്, മുഹമ്മദ് ഇബ്രാഹിം എന്നിവര്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രകടനം മെച്ചപ്പെടുത്തി ജില്ലാതലത്തില്‍ വിവിധ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ് പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ചുരമിറങ്ങിയിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥികളാണിവര്‍. ഒമ്പതു വര്‍ഷമായി കേരളത്തിലുള്ള നാലുപേരും ശുദ്ധമലയാളത്തില്‍ത്തന്നെ തങ്ങളുടെ കഥ പറഞ്ഞു.
ജൂനിയര്‍ ബോയ്സ് ജാവലിന്‍ത്രോയില്‍ 53 മീറ്റര്‍ എറിഞ്ഞാണ് ജാഹിദ് ജില്ലാ തലത്തില്‍ ഒന്നാമനായിരിക്കുന്നത്. സംസ്ഥാനതലത്തില്‍ മെഡല്‍ പ്രതീക്ഷിക്കാവുന്ന പ്രകടനം. 100 മീറ്ററിലും ഒരു കൈ നോക്കുന്നുണ്ട് ജാഹിദ്. 2012ല്‍ സബ് ജൂനിയര്‍ ബോയ്സ് ലോങ്ജംപില്‍ വെള്ളി മെഡല്‍ നേടിയായിരുന്നു സംസ്ഥാന മീറ്റിലെ അരങ്ങേറ്റം. ഇംഫാല്‍കാരനായ ജാഹിദിന്‍െറ കുടുംബത്തെ പിതാവ് ഉപേക്ഷിച്ചുപോയി. മയൂരിയാണ് മാതാവ്. രണ്ട് സഹോദരങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം വയനാട് ജില്ലക്ക് ലഭിച്ച ഏക സ്വര്‍ണത്തിന് അവകാശിയായിരുന്നു അബ്ദുല്‍ ജബ്ബാര്‍. സബ് ജൂനിയര്‍ വിഭാഗം 400 മീറ്ററില്‍ ഒന്നാമതത്തെിയ ഈ മിടുക്കന് 600 മീറ്ററില്‍ രണ്ടാം സ്ഥാനവും കിട്ടി. 200 മീ., 400 മീ., 4x100 മീ. റിലേ എന്നിവയിലാണ് ഇക്കുറി പങ്കെടുക്കുന്നത്. കൃഷിപ്പണിക്കാരനായ അബ്ദുല്‍ ജബ്ബാറിന്‍െറയും ബഷീറയുടെയും മകനായ ജബ്ബാറിന് ഏഴ് സഹോദരങ്ങളുണ്ട്.
2013ലെ മീറ്റില്‍ സബ് ജൂനിയര്‍ 100 മീറ്ററില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന ഇല്‍യാസ് ജൂനിയര്‍ 100 മീ., 4x100 മീ. റിലേ എന്നിവയിലാണ് ഇത്തവണ ഇറങ്ങുന്നത്. തൗബാല്‍ ജില്ലക്കാരനാണ് ഇല്‍യാസ്. ഇബ്രാഹിമിന് കഴിഞ്ഞ വര്‍ഷം സബ് ജൂനിയര്‍ ഷോട്ട്പുട്ട്, ഡിസ്കസ്ത്രോ, ലോങ്ജംപ് എന്നിവയില്‍ മെഡല്‍ ലഭിച്ചു. ഡിസ്കസിലും ലോങ്ജംപിലും വെള്ളിയും ഷോട്ട്പുട്ടില്‍ വെങ്കലവുമായിരുന്നു. ഇപ്രാവശ്യം ജൂനിയര്‍ ഡിസ്കസ് ത്രോ, ജാവലിന്‍ ത്രോ എന്നിവയിലാണ് പങ്കെടുക്കുന്നത്. തൗബാലിലെ ത്വയ്യിബലി-ഹാമിദ ദമ്പതികളുടെ മകനായ ഇബ്രാഹിമിന് 10 സഹോദരങ്ങളുണ്ട്.
സാമ്പത്തികപ്രയാസങ്ങളാണ് തങ്ങളെ കേരളത്തിലത്തെിച്ചതെന്ന് നാലുപേരും ഒരേ സ്വരത്തില്‍ പറയുന്നു. ഒന്നാം ക്ളാസ് മുതല്‍ ഇവര്‍ വയനാട്ടിലുണ്ട്. മുമ്പ് മണിപ്പൂരില്‍നിന്നത്തെി കേരളത്തില്‍ പഠിച്ച ഇഖ്ബാല്‍ എന്നയാളാണ് ഇവരെ കേരളത്തിലേക്ക് കൊണ്ടുവന്നത്. വേറെയും മണിപ്പൂരി കുട്ടികള്‍ എം.സി.എഫ് അനാഥാലയത്തിലെ അന്തേവാസികളായുണ്ട്. സൈ്വരജീവിതവും പഠിക്കാനുള്ള സൗകര്യവും ഇവിടെ കിട്ടുന്നുണ്ട്. കേരളത്തെ അതിരറ്റ് സ്നേഹിക്കുന്ന ഇവര്‍ രണ്ടു വര്‍ഷം കൂടുമ്പോഴാണ് നാട്ടില്‍ പോകാറ്.
 

സ്കൂള്‍ കായികമേള; ആദ്യ രണ്ട് സ്വര്‍ണം പാലക്കാടിന്

Posted: 07 Dec 2014 06:16 PM PST

Image: 

തിരുവനന്തപുരം: 58ാമത് സംസ്ഥാന സ്കൂള്‍ കായികമേളക്ക് കാര്യവട്ടം എല്‍.എന്‍.സി.പി  ഗ്രൗണ്ടില്‍ തുടക്കം. മേളയിലെ ആദ്യ രണ്ട് സ്വര്‍ണങ്ങളും  പാലക്കാട് സ്വന്തമാക്കി. രണ്ട് മീറ്റ് റെക്കോര്‍ഡുകളും ആദ്യദിനം പിറന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളി സ്കൂളിന്‍െറ മുഹമ്മദ് അഫ്സലും പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളി സ്കൂളിലെത്തന്നെ എം.വി ഹര്‍ഷയുമാണ് പാലക്കാടിന്‍െറ സ്വര്‍ണക്കൊയ്ത്തിന് തുടക്കമിട്ടത്.

സ്വര്‍ണം നേടിയെങ്കിലും മുഹമ്മദ് അഫ്സലിന്‍െറ റെക്കോര്‍ഡ് തകരുന്നതിനും ഇന്ന് കായിക മേള സാക്ഷിയായി. കോതമംഗലം മാര്‍ ബേസിലിലെ ബിപിന്‍ ജോര്‍ജാണ് 2012ല്‍ 3,000 മീറ്ററില്‍ അഫ്സല്‍ നേടിയ റെക്കോര്‍ഡ് തകര്‍ത്തത്. അഫ്സലിന്‍െറ 8:53.04 എന്ന സമയമാണ് ബിപിന്‍ 8:46.66 ആയി തിരുത്തിയത്. ഈയിനത്തില്‍ പറളി സ്കൂളിന്‍െറ അജിത്തിനാണ് വെള്ളി.

സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ മാതിരപ്പള്ളി വി.എച്ച്.എസ്.എസിലെ സിജോ മാത്യൂവും റെക്കോര്‍ഡ് നേടി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ കോഴിക്കോട് നെല്ലിപ്പൊയില്‍ സെന്‍റ് ജോസഫ്സിലെ കെ.ആര്‍ ആതിര സ്വര്‍ണം നേടി. മാര്‍ ബേസിലിലെ അനുമോള്‍ തമ്പിക്കാണ് വെള്ളി.

ചുംബന സമരം അക്രമാസക്തം

Posted: 07 Dec 2014 11:53 AM PST

Image: 

കോഴിക്കോട്: കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ കോഴിക്കോട്ട് നടത്തിയ ചുംബന സമരം അക്രമാസക്തമായി. ചുംബന സമരക്കാര്‍ക്കും തടയാനത്തെിയവര്‍ക്കും നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പൊലീസ് വിലക്ക് മറികടന്ന് സമരം നടത്തിയ നൂറോളം പേരെ അറസ്റ്റ് ചെയ്തു.

സമരവേദിയായ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിരോധാജ്ഞ പ്രഖ്യാപിച്ചാണ് പൊലീസ് നേരിട്ടത്. എന്നാല്‍, നിരോധാജ്ഞ ലംഘിച്ച് സമരക്കാര്‍ ബസ്സ്റ്റാന്‍ഡിലത്തെി.

അറസ്റ്റിലായവര്‍ പൊലീസ് സ്റ്റേഷനിലും സമരവും പ്രതിഷേധവും തുടര്‍ന്നു.  വനിതാ പൊലീസിനെ മുഖത്തടിച്ച സമരക്കാരിയെ  ഒൗദ്യോഗികകൃത്യം തടസ്സപ്പെടുത്തിയതിനും പൊലീസിനെ കൈയേറ്റം ചെയ്തതിനും കേസെടുത്ത് അറസ്റ്റ് ചെയ്തു. സമരാനുകൂലികളും എതിര്‍ക്കുന്നവരും പൊലീസും തമ്മില്‍ പലതവണ ഏറ്റുമുട്ടി.  കിസ് ഓഫ് ലവ് 2.0 മലബാര്‍ എന്ന പേരില്‍ ഫേസ് ബുക് പ്രചാരണത്തിലൂടെ സംഘടിച്ചത്തെിയ ഇരുനൂറോളം പേരാണ് നഗരഹൃദയത്തില്‍ സമരത്തിന് എത്തിയത്. സമരക്കാര്‍ ഒരുഭാഗത്തും ഹനുമാന്‍ സേന, ശിവസേന തുടങ്ങിയ എതിരാളികള്‍ മറുവശത്തും കാണാന്‍ എത്തിയവരും കൂടിയായതോടെ നഗരം മൂന്ന് മണിക്കൂറോളം  സംഘര്‍ഷ ഭൂമിയായി.

പല തവണ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സമരം നടക്കുന്നതുപോലും അറിയാതെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്ക് വീണ് പരിക്കേറ്റു.  ഞായറാഴ്ച വൈകീട്ട് മൂന്നരക്ക് തുടങ്ങുമെന്ന് നിശ്ചയിച്ച സമരം നിരോധാജ്ഞ പ്രഖ്യാപിച്ചതോടെ രണ്ടരക്ക് തുടങ്ങി. വൈകിട്ട് നാലര വരെ ബസ്സ്റ്റാന്‍ഡ് പരിസരത്ത് തുടര്‍ന്ന  സമരം പിന്നീട്  മിഠായിത്തെരുവിലേക്കും വ്യാപിച്ചു.  ചുംബന സമര അനുകൂലികളായ 54  പുരുഷന്മാരും 19 സ്ത്രീകളും ഉള്‍പ്പെടെ 73 അനുകൂലികളെയും സമരവിരുദ്ധരായ ഒരു സ്ത്രീ അടക്കം 24 ശിവസേന, ഹനുമാന്‍സേന പ്രവര്‍ത്തകരെയുമാണ് അറസ്റ്റ് ചെയ്തത്.  

ഉച്ചക്ക് രണ്ടരയോടെ ജാഫര്‍ഖാന്‍ കോളനി പരിസരത്തുനിന്ന് അമ്പതോളം കിസ് ഓഫ്  ലവ് പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചുംബിക്കും... ചുംബിക്കും എന്ന മുദ്രാവാക്യമുയര്‍ത്തി എത്തിയ സംഘം പുതിയ ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് കിസ് ഓഫ് ലവ് പ്രവര്‍ത്തകരായ എച്ച്. ഷഫീക്ക്, ദിവ്യ, ഷാന്‍ഡി, രാഹുല്‍ പശുപാലന്‍, രശ്മി നായര്‍ തുടങ്ങിയവരടങ്ങുന്നവര്‍ ചുംബിക്കവെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ, രാജാജി റോഡ് വഴി  ഭക്തവത്സലന്‍, വാസുദേവന്‍, സന്തോഷ്, രാധ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എത്തിയ പത്തോളം വരുന്ന ഹനുമാന്‍ സേന, ശിവസേന പ്രവര്‍ത്തകരെയും  അറസ്റ്റ് ചെയ്തു. തൊട്ടുടനെ പുതിയ ബസ്സ്റ്റാന്‍ഡില്‍ പ്രകടനവുമായത്തെിയ  15ഓളം ചുംബനക്കാരെയും അറസ്റ്റ് ചെയ്തു.   

സംവിധായകന്‍ ജയന്‍ ചെറിയാന്‍, തെഹല്‍ക ലേഖകന്‍ ബൈജുജോണ്‍ എന്നിവരും അറസ്റ്റിലായവരില്‍ പെടും. ചുംബന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച തിരക്കഥാ കൃത്ത് ദീദി ദാമോദരനും ഭര്‍ത്താവ്  പ്രേംചന്ദിനും ശിവസേനക്കാരുടെ മര്‍ദനമേറ്റു.

അറസ്റ്റ് ചെയ്ത സമരക്കാരെ രാത്രി 7 മണിയോടെയാണ് പൊലീസ് വിട്ടയച്ചത്. ക്രിമിനലുകളോട് പെരുമാറുന്ന രീതിയിലാണ് പൊലീസ് പെരുമാറിയതെന്ന് സമരക്കാര്‍ ആരോപിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

 

അറസ്റ്റ് ചെയ്ത സമരക്കാരെ രാത്രി 7 മണിയോടെയാണ് പൊലീസ് വിട്ടയച്ചത്. ക്രിമിനലുകളോട് പെരുമാറുന്ന രീതിയിലാണ് പൊലീസ് പെരുമാറിയതെന്ന് സമരക്കാര്‍ ആരോപിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. - See more at: http://origin-www.madhyamam.com/news/328427/141207#sthash.mIza1QSE.dpuf

മാലോം കൂട്ടക്കൊല: ഇരകള്‍ക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈകോടതി

Posted: 07 Dec 2014 11:34 AM PST

Image: 
Subtitle: 
ഇറോം ശര്‍മിളയുടെ നിരാഹാര സമരത്തിന് കാരണമായ സംഭവമാണ് മാലോം കൂട്ടക്കൊല

ഇംഫാല്‍: 2000 നവംബര്‍ രണ്ടിന് മാലോം പട്ടണത്തില്‍ അസം റൈഫിള്‍സ് വധിച്ച 10 പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ മണിപ്പൂര്‍ ഹൈകോടതി ഉത്തരവിട്ടു. മാലോം കൂട്ടക്കൊല എന്ന പേരില്‍ അറിയപ്പെട്ട, വ്യാജ ഏറ്റുമുട്ടല്‍ എന്ന് ആരോപണമുയര്‍ന്ന സംഭവത്തിനെ തുടര്‍ന്നാണ് സായുധ സേന പ്രത്യേക അധികാര നിയമ(അഫ്സ്പ)ത്തിനെതിരെ ഇറോം ശര്‍മിള ഇന്നും തുടരുന്ന നിരാഹാര സമരം ആരംഭിച്ചത്. പ്രശ്നബാധിത പ്രദേശങ്ങളില്‍ സായുധ നടപടി സ്വീകരിക്കുന്ന സൈനികര്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമമാണ് അഫ്സ്പ.
ഇംഫാലിനടുത്ത് മാലോമില്‍ ബസ്സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന സാധാരണക്കാരെയാണ് അസം റൈഫിള്‍സ് സൈനികര്‍ വെടിവെച്ചുകൊന്നത്. തങ്ങളുടെ കണ്‍വോയ്ക്കുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചു ആക്രമിക്കുകയാണ് ചെയ്തതെന്നാണ് അസം റൈഫിള്‍സ് അവകാശപ്പെട്ടത്. എന്നാല്‍ അത്തരത്തില്‍ ഒരു ഏറ്റുമുട്ടല്‍ നടന്നു എന്നതിന് തെളിവില്ളെന്ന് ഹൈകോടതി നിരീക്ഷിച്ചു. നഷ്ടപരിഹാരം കോടതിവിധിച്ചെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ട സൈനികര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചാര്‍ത്തണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പോരാട്ടം തുടരുമെന്ന് ഇരകളുടെ അഭിഭാഷകര്‍ വ്യക്തമാക്കി. തീവ്രവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന മണിപ്പൂരില്‍ സൈന്യവും തീവ്രവാദികളും  സാധാരണക്കാരെ കൊല്ലുന്നുണ്ട്. സുപ്രീംകോടതി നിയമിച്ച കമീഷന്‍ സൈന്യം നടത്തിയ 10 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ച്അടുത്ത് നടത്തിയ അന്വേഷണത്തില്‍ അവയെല്ലാം വ്യാജമാണെന്ന് കണ്ടത്തെിയിരുന്നു.
ഇതിനൊപ്പം ഹൈകോടതിയുടെ പുതിയ വിധിയുംകൂടെ വന്നതോടെ നിഷ്കളങ്കരായ തങ്ങളുടെ ബന്ധുക്കളെയാണ് കൊന്നത് എന്ന് അവകാശപ്പെടുന്നവര്‍ക്ക് പ്രതീക്ഷ കൈവന്നിരിക്കുകയാണ്.

സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം

Posted: 07 Dec 2014 11:02 AM PST

Image: 

ഡമസ്കസ്: ഇസ്രയേലിന്‍െറ പോര്‍വിമാനങ്ങള്‍ സിറിയയില്‍ വ്യോമാക്രമണം നടത്തി. സിറിയന്‍ സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ള അല്‍ ഇഖ്ബാരിയ ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാനമായ ഡമസ്കസിന് വടക്കാണ് ഇസ്രായേല്‍ ലക്ഷ്യം വെച്ചത്. ഡമസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള അല്‍ദിമാസ് പട്ടണത്തിന്‍െറ സമീപമാണ് ആക്രമണം നടന്നത്. എന്നാല്‍ സംഭവത്തില്‍ ആള്‍നാശമുണ്ടായിട്ടില്ല.

എന്നാല്‍ വാര്‍ത്തയോട് ഇസ്രായേല്‍ ഒൗദ്യോഗികമായി പ്രതികരിച്ചില്ല. ഡമസ്കസ് അന്താരാഷ്ട്ര വിമാനത്താവളം സര്‍ക്കാര്‍ ആയുധപ്പുരയാക്കി മാറ്റിയിരിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

2011ലെ സായുധ കലാപത്തിന് ശേഷം നിരവധി തവണ സിറിയയെ ലക്ഷ്യമാക്കി ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. 1967ല്‍ ഇസ്രായേല്‍ ജൂലാന്‍ കുന്നുകളിലെ പ്രദേശങ്ങള്‍ പിടിച്ചടക്കിയ ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമല്ല നിലനില്‍ക്കുന്നത്.

മദ്യനയം: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടാവില്ല –ആന്‍റണി

Posted: 07 Dec 2014 10:33 AM PST

Image: 
Subtitle: 
ഹൈകമാന്‍ഡിന്‍െറ സഹായമില്ലാതെതന്നെ പ്രശ്നങ്ങള്‍ പരിഹരിക്കാം

തിരുവനന്തപുരം: മദ്യനയം കോണ്‍ഗ്രസിലും യു.ഡി.എഫിലും പൊട്ടിത്തെറി ഉണ്ടാക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രി എ.കെ.ആന്‍റണി. വഴുതക്കാട്ടെ വസതിയില്‍ കോണ്‍ഗ്രസ് മെംബര്‍ഷിപ് സ്വീകരിച്ചശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റിയ നേതാക്കള്‍ കേരളത്തിലുണ്ട്. ഹൈകമാന്‍ഡിന്‍െറ സഹായമില്ലാതെതന്നെ ഇവിടത്തെ സഹപ്രവര്‍ത്തകര്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്.
പാര്‍ട്ടിപ്രവര്‍ത്തകര്‍ ആവേശഭരിതരാണ്. പാര്‍ട്ടിയുടെ കെട്ടുറപ്പിന്‍െറയും വളര്‍ച്ചയുടെയും കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. മദ്യനയം പാര്‍ട്ടിയെ ശക്തിപ്പെടുത്തിയോ എന്ന ചോദ്യത്തില്‍ നിന്ന് ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ആന്‍റണി പിന്നീട് അത് പാര്‍ട്ടിവിഷയമല്ല സാമൂഹിക വിഷയമാണെന്ന് കൂട്ടിച്ചേര്‍ത്തു.  മദ്യനയത്തെക്കുറിച്ച്  ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഇന്ന് ഏറ്റവും സന്തോഷമുള്ള ദിവസമാണെന്നും മറ്റ് വിഷയങ്ങള്‍ സംസാരിക്കാമെന്നുമായിരുന്നു ആന്‍റണിയുടെ പ്രതികരണം. കോണ്‍ഗ്രസിന്‍െറ ജനപിന്തുണ വര്‍ധിച്ചെന്ന യാഥാര്‍ഥ്യം എല്ലാവരും അംഗീകരിച്ചിട്ടുണ്ട്.കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കാലത്തേക്കാള്‍ കോണ്‍ഗ്രസും യു.ഡി.എഫും ഇപ്പോള്‍ ശക്തമാണ്.
സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍െറ നേതൃത്വത്തില്‍ തീരുമാനമെടുക്കുമെന്നും ആന്‍റണി പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ആന്‍റണിയുടെ അംഗത്വനമ്പറും വിലാസവും പരിശോധിച്ചു. വിലാസം പൂര്‍ണമായി രേഖപ്പെടുത്തിയശേഷം  ജഗതി വാര്‍ഡ് 79ാം നമ്പര്‍ ബൂത്ത് പ്രസിഡന്‍റ് ജി.വിശ്വനാഥപിള്ളയില്‍നിന്ന് ആന്‍റണി ഫോട്ടോ പതിച്ച അംഗത്വരസീത് കൈപ്പറ്റി. മന്ത്രി വി.എസ്.ശിവകുമാര്‍, എം.എം.ഹസന്‍, ഡി.സി.സി പ്രസിഡന്‍റ് കെ.മോഹന്‍കുമാര്‍,പത്മജ വേണുഗോപാല്‍, ജഗതി മണ്ഡലം ഭാരവാഹി വേണുഗോപാലകൃഷ്ണന്‍,മണ്ഡലം വൈസ് പ്രസിഡന്‍റ് വിനോദ്, പി.കെ.വേണുഗോപാലന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

തെരുവുയുദ്ധം, നിരോധാജ്ഞ, ലാത്തിച്ചാര്‍ജ്; നഗരം മണിക്കൂറുകള്‍ മുള്‍മുനയില്‍

Posted: 07 Dec 2014 10:20 AM PST

Image: 

കോഴിക്കോട്: സദാചാര പൊലീസിനെതിരെ ചുംബന സമരവുമായി നൂറോളം യുവതീയുവാക്കള്‍. നേരിടാന്‍ നിമിഷങ്ങള്‍ക്കുമുമ്പ് നിരോധാജ്ഞ പ്രഖ്യാപനം. സമരക്കാരും തടയാനത്തെിയവരും തമ്മില്‍ തെരുവ് യുദ്ധം... കേട്ടറിവുമാത്രമുള്ള  സമരകോലാഹലം കോഴിക്കോട് നഗരത്തില്‍ സൃഷ്ടിച്ചത് ആശങ്കയുടെ മൂന്നു മണിക്കൂര്‍.
കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തിയ ചുംബന സമരത്തിന്‍െറ രണ്ടാംഘട്ടമാണ് കോഴിക്കോട്ട് നടന്നത്.
മൂന്നരയോടെ പുതിയ ബസ്സ്റ്റാന്‍ഡില്‍ സമരം നടക്കുമെന്നാണ് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. ഫേസ്ബുക് കൂട്ടായ്മയിലൂടെ നടത്തിയ പ്രചാരണം വഴി 200ഓളം പേര്‍ ഉച്ചക്കുമുമ്പേ നഗരത്തിലത്തെി. സമരത്തിന് കാഴ്ചക്കാരായി നൂറുകണക്കിനാളുകള്‍ അതിലും നേരത്തേ ബസ്സ്റ്റാന്‍ഡിലത്തെി ഇടംപിടിച്ചു.
സമരം നടത്താന്‍ പ്രത്യേക അനുമതിയൊന്നും സംഘാടകര്‍ വാങ്ങിയില്ല. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ ഇടപെടുമെന്ന് പൊലീസും പ്രഖ്യാപിച്ചു. വലിയ മുന്‍കരുതലൊന്നും പൊലീസ് കൈക്കൊണ്ടില്ല. വരുന്നിടത്തുവെച്ച് കാണാമെന്ന നിലപാടിലായിരുന്നു പൊലീസും സംഘാടകരും.
പ്രഖ്യാപിച്ചതിനെക്കാള്‍ മണിക്കൂര്‍ മുമ്പേ സമരക്കാര്‍ പുതിയ ബസ്സ്റ്റാന്‍ഡിലത്തെി. സമരക്കാര്‍ എത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പേ ബസ്സ്റ്റാന്‍ഡിന്‍െറ അരകിലോമീറ്റര്‍ ചുറ്റളവില്‍ പൊലീസ് നിരോധാജ്ഞ പ്രഖ്യാപിച്ചു. സംഘം ചേരുന്നതും സമരം നടത്തുന്നതുമെല്ലാം വിലക്കി. ഇതൊന്നും വകവെക്കാതെ കിസ് ഓഫ് ലവ് പ്രവര്‍ത്തകരായ  100ഓളം പേര്‍ പ്ളക്കാര്‍ഡുകളും ബലൂണുമേന്തി പ്രകടനമായി പുതിയ ബസ്സ്റ്റാഡിലത്തെി. സദാചാര പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. അറസ്റ്റ് നടക്കുന്നതിനിടെ സമരക്കാര്‍ പരസ്പരം ചുംബിക്കുകയും ചെയ്തു.
തൊട്ടുപിന്നാലെയാണ് പത്തോളം വരുന്ന ഹനുമാന്‍ സേനക്കാര്‍  സമരക്കാരെ നേരിടാനായി എത്തിയത്. രാജാജി റോഡില്‍ പൊലീസ് ഇവരെയും അറസ്റ്റ് ചെയ്തു.
ഇരു കൂട്ടരെയും അറസ്റ്റ് ചെയ്തെങ്കിലും സംഘര്‍ഷാവസ്ഥ നീങ്ങിയില്ല. സമരക്കാരെ അനുകൂലിച്ചും എതിര്‍ത്തും നൂറുകണക്കിന് കാഴ്ചക്കാര്‍ സ്ഥലത്ത് നിലകൊണ്ടു. പ്രകടനമില്ലാതെ രണ്ടും മൂന്നും പേര്‍ ചുംബിക്കാനായി ബസ്സ്റ്റാന്‍ഡിലത്തെി. നിരോധാജ്ഞയും ക്രമസമാധാനവും കണക്കിലെടുത്ത്  ഓരോരുത്തരെയായി പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
കാഴ്ചക്കാര്‍ തമ്മിലും വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. ഇവരെ നേരിടാന്‍ പലതവണ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
പുതിയ ബസ്സ്റ്റാന്‍ഡിലെ സംഘര്‍ഷാവസ്ഥ ഏറക്കുറെ നിയന്ത്രണാധീനമായപ്പോള്‍  ചുംബനസമരക്കാര്‍ മാനാഞ്ചിറ കിഡ്സണ്‍ കോര്‍ണറില്‍ തമ്പടിച്ചു.  ചുംബിച്ചും ആശ്ളേഷിച്ചും നിലകൊണ്ട സമരക്കാരെ നേരിടാന്‍ ശിവസേനക്കാരും മാനാഞ്ചിറയിലത്തെി. സമരക്കാരും ശിവസേനക്കാരും ഏറെസമയം തെരുവില്‍ ഏറ്റുമുട്ടി. ഇരു കൂട്ടര്‍ക്കുമെതിരെ പൊലീസ് ലാത്തി വീശി. പുതിയ ബസ്സ്റ്റാന്‍ഡിനു പിറകെ മാനാഞ്ചിറയും മണിക്കൂറുകള്‍ മുള്‍മുനയിലായി.
കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ എന്ന് സംശയിച്ച് നഗരത്തിലത്തെിയവര്‍ക്കു നേരെയും അങ്ങിങ്ങ് അക്രമമുണ്ടായി.
കമീഷണര്‍ ഓഫിസിനുമുന്നില്‍ ഓട്ടോയില്‍ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ചു. കസബ, ടൗണ്‍, നടക്കാവ്, പന്നിയങ്കര, ചേവായൂര്‍, എലത്തൂര്‍, എ.ആര്‍. ക്യാമ്പ് എന്നിവിടങ്ങളില്‍നിന്നത്തെിയ ഇരുനൂറോളം പൊലീസാണ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നത്. അറസ്റ്റിലായവരെ മോചിപ്പിക്കാനായി രാത്രി വൈകിയും പ്രതിഷേധപരമ്പര അരങ്ങേറി.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP