സ്വാഗതം
WELCOME

News Update..

Saturday, August 15, 2015

‘ഏയ് ഓട്ടോ’ : കോഴിക്കോട്ട് ഓട്ടോറിക്ഷ വിളിക്കാന്‍ മൊബൈല്‍ ആപ് Madhyamam News Feeds

‘ഏയ് ഓട്ടോ’ : കോഴിക്കോട്ട് ഓട്ടോറിക്ഷ വിളിക്കാന്‍ മൊബൈല്‍ ആപ് Madhyamam News Feeds

Link to

‘ഏയ് ഓട്ടോ’ : കോഴിക്കോട്ട് ഓട്ടോറിക്ഷ വിളിക്കാന്‍ മൊബൈല്‍ ആപ്

Posted: 14 Aug 2015 11:59 PM PDT

Image: 
കോഴിക്കോട്: യാത്രക്കാര്‍ക്ക് ഓട്ടോ സേവനം എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാന്‍ സഹായിക്കുന്ന ‘ഏയ് ഓട്ടോ’ മൊബൈല്‍ ആപ്ളിക്കേഷനുമായി ജില്ലാ ഭരണകൂടം. സമീപത്തെ ഓട്ടോറിക്ഷകള്‍ ഏതൊക്കെയെന്നറിയാനും മൊബൈല്‍ സ്ക്രീനില്‍ തെളിയുന്ന നമ്പറില്‍ ഡ്രൈവറെ വിളിക്കാനും സഹായിക്കുന്ന ആപ്ളിക്കേഷനാണ് ഏയ് ഓട്ടോ. ഓട്ടോറിക്ഷാ സേവനം കൂടുതല്‍ ജനസൗഹൃദവും സുരക്ഷിതവും ലാഭകരവുമാക്കുകയെന്ന ലക്ഷ്യമാണ് ജില്ലാ കലക്ടര്‍ മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പദ്ധതിക്കു പിന്നില്‍.
 ഇന്‍റര്‍നെറ്റ് കണക്ഷനുള്ള ആന്‍ഡ്രോയ്ഡ് ഫോണിലെ പ്ളേസ്റ്റോറില്‍നിന്ന് Hey Auto എന്ന ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ആപ്ളിക്കേഷന്‍ തുറന്നാലുടന്‍ സമീപം ലഭ്യമായ ഓട്ടോകളുടെ നമ്പറും ഡ്രൈവര്‍മാരുടെ പേരും ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങളും സ്ക്രീനില്‍ തെളിയും. ഡ്രൈവറുടെ നമ്പറില്‍ വിളിച്ചാല്‍ മിനിറ്റുകള്‍ക്കകം ഓട്ടോ മുന്നിലത്തെും. 
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ഓട്ടോകളുടെ വിവരങ്ങളാണ് മൊബൈലില്‍ തെളിയുക. ഇതിന് ഓട്ടോ ഡ്രൈവര്‍മാര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്ളിക്കേഷനില്‍ പാസ്വേഡ് ഉപയോഗിച്ച്  സൈന്‍ അപ് ചെയ്ത ശേഷം പേര്, ഓട്ടോ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. ഓട്ടത്തിന് റെഡിയാണെങ്കില്‍ ആപ്ളിക്കേഷനിലെ പ്രത്യേക ബട്ടന്‍ ഓണ്‍ ചെയ്താല്‍ മതി. 
വിശ്രമവേളകളില്‍ ഇത് ഓഫ് ചെയ്ത ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാവില്ല. ഓട്ടോ തൊഴിലാളി സംഘടനകള്‍ വഴിയാണ് ഡ്രൈവര്‍മാരെ രജിസ്റ്റര്‍ ചെയ്യിക്കുക. 
ഓണത്തിനു മുന്നോടിയായി ഏയ് ഓട്ടോ പദ്ധതി തുടങ്ങാന്‍ കഴിയുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍െറ കണക്കുകൂട്ടല്‍. ഇതിന്‍െറ മുന്നോടിയായി ജില്ലാ കലക്ടര്‍ ഓട്ടോറിക്ഷാ യൂനിയന്‍ നേതാക്കളുടെ യോഗം വിളിച്ചു. പദ്ധതിയെക്കുറിച്ച് പരിചയപ്പെടുത്താനും താല്‍പര്യമുള്ളവരെ രജിസ്റ്റര്‍ ചെയ്യിക്കാനും ഈമാസം 18ന് രാവിലെ 11ന് പൊലീസ് ക്ളബില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കുള്ള ശില്‍പശാല നടക്കും. 
കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ വിവിധ യൂനിയന്‍ പ്രതിനിധികളായ യു. സതീശന്‍, എ. മമ്മത് കോയ, കെ.പി. ഗോപാലകൃഷ്ണന്‍, ടി.വി. അബൂബക്കര്‍ കോയ, പി.കെ. സതീശന്‍, എം.വി. ബൈജു, പി.കെ. നാസര്‍, പി.വി. സുരേഷ്, ബിജിത്ത്, ആപ്ളിക്കേഷന്‍ തയാറാക്കിയ സംഘത്തിലെ റഫ്ജിത്ത്, മുജീബ്, റിഫാസ്, ബിജീഷ് എന്നിവര്‍ പ
ങ്കെടുത്തു.

ഗേറ്റ് വേ ഓഫ് നിലമ്പൂര്‍ ടൂറിസം പദ്ധതി ; ഒന്നാംഘട്ട സമര്‍പ്പണവും രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനവും നാളെ

Posted: 14 Aug 2015 11:56 PM PDT

നിലമ്പൂര്‍: നിലമ്പൂരിനെ പ്രധാന ടൂറിസം കവാടമാക്കി മാറ്റുന്ന ഗേറ്റ് വേ ഓഫ് നിലമ്പൂര്‍ പദ്ധതിയുടെ ഒന്നാംഘട്ട സമര്‍പ്പണവും രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനവും ഞായറാഴ്ച നടക്കും. വൈകുന്നേരം മൂന്നരക്ക് വടപുറം പാലത്തിന് സമീപം ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിക്കും. പി.വി. അബ്ദുല്‍ വഹാബ് എം.പി മുഖ്യാതിഥിയാകും. കലക്ടര്‍ ടി. ഭാസ്കരന്‍ പങ്കെടുക്കും.
കേരളത്തില്‍നിന്ന് തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളെ നിലമ്പൂര്‍ വഴി ആകര്‍ഷിക്കുന്ന ടൂറിസം പ്രവേശ കവാടമായി നിലമ്പൂരിനെ മാറ്റുന്നതാണ് പദ്ധതി. ഒരുകോടി രൂപ ചെലവിട്ട് നിലമ്പൂരിന്‍െറ പ്രവേശ കവാടത്തില്‍ ടൈലുകള്‍ പാകി മനോഹരമാക്കി നടപ്പാതയും വിശ്രമ സ്ഥലവും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് ലഘുഭക്ഷണം നല്‍കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ടു കഫ്റ്റീരിയയും സജ്ജമായിക്കഴിഞ്ഞു.
രണ്ടാം ഘട്ടമായി ഈസ്റ്റേണ്‍ കോറിഡോര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പ് ഒരുകോടി രൂപയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ ആസ്തി വികസന ഫണ്ടില്‍നിന്ന് 80 ലക്ഷം രൂപയും ഉള്‍പ്പെടെ 1.80 കോടിയുടെ പ്രവൃത്തിയാണ് ആരംഭിക്കുന്നത്. സഞ്ചാരികള്‍ക്ക് നിലമ്പൂരിന്‍െറ പ്രവേശ കവാടത്തില്‍ തന്നെ രണ്ടു നിലകളുള്ള ഇന്‍ഫര്‍മേഷന്‍ സെന്‍ററും വിശ്രമകേന്ദ്രവും ഒരുക്കും. ആദിവാസി കലകള്‍ അടക്കമുള്ള നിലമ്പൂരിന്‍െറ തനതു കലാരൂപങ്ങള്‍ സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ 500 പേര്‍ക്കിരിക്കാവുന്ന ആംഫി തിയറ്റര്‍, കംഫര്‍ട്ട് സ്റ്റേഷന്‍, വിശ്രമമുറി, റസ്റ്റാറന്‍റ്, കുട്ടികള്‍ക്ക് കളിക്കാനുള്ള മിനി പാര്‍ക്ക്, നിലമ്പൂരിലെ വനവിഭവങ്ങളും ഉല്‍പന്നങ്ങളും വില്‍ക്കുന്ന കേന്ദ്രങ്ങള്‍, സുവനീര്‍ ഷോപ്പുകള്‍, നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചും ഡിജിറ്റല്‍ വിവരങ്ങള്‍, അവിടങ്ങളിലേക്കുള്ള വാഹനസൗകര്യം എന്നിവ ഇവിടെ ലഭ്യമാകും.
നിലമ്പൂരിലെ മലനിരകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ട്രക്കിങ്ങിന് ആവശ്യമായ ഉപകരണങ്ങളും പ്രകൃതി സൗഹൃദമായി നിലമ്പൂര്‍ കണ്ടറിയാന്‍ സൈക്കിളുകളും നല്‍കും. സഞ്ചാരികള്‍ക്ക് സൈക്കിള്‍ സവാരിക്കായി നിലമ്പൂരിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി സൈക്കിള്‍ പോയിന്‍റുകള്‍ ഉണ്ടാക്കും. ഡി.ടി.പി.സിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ് കരാര്‍ നല്‍കിയിട്ടുള്ളത്.

സ്വാതന്ത്യദിനത്തില്‍ ദണ്ഡിയാത്രയുടെ ഡൂഡ് ലുമായി ഗൂഗ്ള്‍

Posted: 14 Aug 2015 10:18 PM PDT

Image: 

ന്യൂഡല്‍ഹി: ഇന്ത്യയുടെ 69ാം സ്വാതന്ത്യ ദിനത്തില്‍ ഡൂഡ്ല്‍ ഒരുക്കി ഗൂഗ്ള്‍. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ദണ്ഡിയാത്രയുടെ രേഖാ ചിത്രവുമായാണ് ഇന്ന് ഇന്ത്യയില്‍ ഗൂഗ്ളിന്‍െറ ഹോം പേജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമാണ് ഈ ഡൂഡ്ല്‍ ലഭിക്കുക.

ഖാദി വസ്ത്രം ധരിച്ച് ഗാന്ധിജി മുന്നില്‍ നിന്ന് യാത്ര നയിക്കുകയും പുരുഷന്‍മാരും സ്ത്രീകളുമടക്കം അദ്ദേഹത്തെ അനുഗമിക്കുന്നതുമാണ് ചിത്രത്തിലുള്ളത്.

1930 മാര്‍ച്ച് 12നാണ്  മഹാത്മാഗാന്ധി ദണ്ഡി മാര്‍ച്ച് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം, 68ാം സ്വാതന്ത്ര്യ ദിനത്തില്‍,  സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ സ്റ്റാമ്പ് ഹോംപേജില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ഗൂഗ്ള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തെ ഓര്‍മിച്ചത്.
 

സ്വാതന്ത്ര്യദിനം: രാജാവും കിരീടാവകാശിയും ആശംസ നേര്‍ന്നു

Posted: 14 Aug 2015 08:37 PM PDT

Image: 
ജിദ്ദ: ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ആശംസ സന്ദേശമയച്ചു. 
പ്രസിഡന്‍റിനും ഇന്ത്യ ഗവണ്‍മെന്‍റിനും ജനങ്ങള്‍ക്കും സൗദി ഭരണാധികാരി ക്ഷേമാരോഗ്യങ്ങള്‍ നേര്‍ന്നു. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും ആഭ്യന്തമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസും രാഷ്ട്രപതിക്ക് സ്വാതന്ത്ര്യദിന ആശംസ സന്ദേശയമച്ചു. സഹോദര രാഷ്ട്രമായ ഇന്ത്യക്കും അവിടത്തെ ജനങ്ങള്‍ക്കും കൂടുതല്‍ പുരോഗതിയും ക്ഷേമവുമുണ്ടാകട്ടെയെന്ന് കിരീടാവകാശി ആശംസാസന്ദേശത്തില്‍ പറഞ്ഞു.
 

ശൈഖ് ഈസ ബിന്‍ മുഹമ്മദ് ആല്‍ഖലീഫ നിര്യാതനായി

Posted: 14 Aug 2015 08:33 PM PDT

Image: 
മനാമ: വിവിധ സാമൂഹിക സൊസൈറ്റികളുടെയും സ്ഥാപനങ്ങളുടെയും സ്ഥാപകനും മുന്‍മന്ത്രിയുമായ ശൈഖ് ഈസ ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ കഴിഞ്ഞ ദിവസം നിര്യാതനായതായി റോയല്‍ കോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു. 1938ല്‍ മുഹറഖിലാണ് ജനനം. കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്നാണ് നിയമത്തില്‍ ബിരുദം നേടിയത്. 1963 മുതല്‍ 1968 വരെ ബഹ്റൈനിലെ കോടതിയില്‍ ജഡ്ജിയായും 68 മുതല്‍ 73 വരെ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു. റിവിഷന്‍ ഹൈകോര്‍ട്ട് അംഗമായും നീതിന്യായ മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് ഒരു വര്‍ഷക്കാലം നീതിന്യായ മന്ത്രിയായും 1975 മുതല്‍ 80 വരെ തൊഴില്‍ മന്ത്രിയായും നിയമിക്കപ്പെട്ടു. അല്‍ ഇസ്ലാഹ് സൊസൈറ്റിയുടെ വളര്‍ച്ചയിലും വികാസത്തിലും അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. ഇബ്നു ഖല്‍ദൂന്‍ നാഷണല്‍ സ്കൂള്‍ സൊസൈറ്റി, ബഹ്റൈന്‍ അഭിഭാഷക യൂനിയന്‍, ലഹരി വിരുദ്ധ സൊസൈറ്റി, ഇബ്നുല്‍ ഹൈഥം ഇസ്ലാമിക് സ്കൂള്‍, അല്‍ഫലാഹ് സ്കൂള്‍ എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നു. വിവിധ സൊസൈറ്റികളിലും കൂട്ടായ്മകളിലും  പ്രവര്‍ത്തിക്കുകയും അവയുടെ മുന്നേറ്റത്തില്‍ ശക്തമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര അഭിഭാഷക യൂനിയന്‍, ഗള്‍ഫ് കണ്‍സള്‍ട്ടന്‍സ് യൂനിയന്‍, കുവൈത്ത് ആസ്ഥാനമായുള്ള ഇന്‍റര്‍നാഷനല്‍ ചാരിറ്റി അസോസിയേഷന്‍, സുഡാനിലെ ഇസ്ലാമിക് ദഅ്വ ഓര്‍ഗനൈസേഷന്‍, ജോര്‍ഡന്‍ കേന്ദ്രമായുള്ള അല്‍ബൈത്ത് എസ്റ്റാബ്ളിഷ്മെന്‍റ് എന്നിവയില്‍ അംഗമായിരുന്നു. ബഹ്റൈനില്‍ ആദ്യമായി വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന് വ്യവസ്ഥാപിത രീതി ആവിഷ്കരിക്കുന്നതിന്‍െറ ഭാഗമായി അല്‍ ഇസ്ലാഹ് സൊസൈറ്റിക്ക് കീഴില്‍ ‘വാഹാത്തുല്‍ ഖുര്‍ആന്‍’ എന്ന സ്ഥാപനം ആരംഭിച്ചത് അദ്ദേഹമാണ്. രാജ്യത്ത് ജനാധിപത്യപരമായ രൂപത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച സന്ദര്‍ഭത്തില്‍ അതില്‍ ജനങ്ങളെ പങ്കാളികളാക്കുന്നതിന് ‘അല്‍മിമ്പര്‍ ഇസ്ലാമിക് സൊസൈറ്റി’ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നതിനും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. ആദ്യത്തെയും രണ്ടാമത്തെയും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകളില്‍ ശ്രദ്ധേയമായ വിജയം കൈവരിക്കാന്‍ ‘അല്‍മിമ്പറി’ന് സാധിക്കുകയും ചെയ്തു. ഇന്ന് രാവിലെ എട്ടിന് ഹുനൈനിയ്യ ഖബറിസ്ഥാനില്‍ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
 

ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പാക്കും; തൊഴിലാളികള്‍ക്ക് പുതിയ പദ്ധതി: പ്രധാനമന്ത്രി

Posted: 14 Aug 2015 07:33 PM PDT

Image: 
Subtitle: 
വര്‍ഗീയതയെ തോല്‍പിക്കണം, ടീം ഇന്ത്യയായി പ്രവര്‍ത്തിക്കണം, അഴിമതിരഹിത ഇന്ത്യയെ സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സാമുദായിക ഭിന്നതകള്‍ക്ക് ഇടം നല്‍കരുതെന്നും രാജ്യത്തിന്‍െറ ഐക്യം നഷ്ടപ്പെടുത്തുന്ന ഒരു നീക്കവും അനുവദിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യം തകര്‍ന്നാല്‍ സ്വപ്നങ്ങളും തകരും. വര്‍ഗീയതയെയും വിഘടനവാദത്തെയും തോല്‍പിക്കണം. രാജ്യം ടീം ഇന്ത്യയായി പ്രവര്‍ത്തിക്കണം. ഇത് പ്രതീക്ഷയുടെ പുലരിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 69ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കല്‍ക്കരി, സ്പെക്ട്രം ലേലത്തിലൂടെ മൂന്ന് ലക്ഷം കോടി രൂപ സര്‍ക്കാറിന് ലഭിച്ചു. അഴിമതി നടത്തിയവര്‍ അഴിമതിക്കെതിരെ സന്ദേശം നല്‍കുന്നു. അഴിമതിരഹിത ഇന്ത്യയെ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എല്ലാ തലത്തിലുമുള്ള അഴിമതിയും ഇല്ലാതാക്കും. 15 മാസത്തിനിടെ സര്‍ക്കാറിനെതിരെ ഒരു അഴിമതിയാരോപണം പോലും ഉണ്ടായിട്ടില്ല. ജി20 ഉച്ചകോടിയില്‍ കള്ളപ്പണത്തിനെതിരെ പ്രസ്താവന നടത്തി. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം സര്‍ക്കാര്‍ ഖജനാവില്‍ എത്തിക്കും.

സൈനികര്‍ക്കുള്ള ഒരു റാങ്ക് ഒരു പെന്‍ഷന്‍ സര്‍ക്കാര്‍ നടപ്പാക്കും. ഇതിനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. വൈകാതെ തീരുമാനമെടുക്കും. ബാങ്കുകളുടെ എല്ലാ ബ്രാഞ്ചുകളും ഒരു ദലിതനോ ഗോത്രവര്‍ഗക്കാരനോ വായ്പ ഉറപ്പാക്കണം. രാജ്യത്തെ തൊഴിലാളികള്‍ക്കായി "ശ്രമേവ ജയതെ" എന്ന പുതിയ പദ്ധതി നടപ്പാക്കും. പുതു സംരംഭങ്ങള്‍ക്കായി "സ്റ്റാര്‍ട്ട് അപ് ആന്‍ഡ് സ്റ്റാന്‍ഡ് അപ്പ്" പദ്ധതി. രാജ്യത്തിന്‍െറ കിഴക്കല്‍ മേഖലയില്‍ ഗ്യാസ് പൈപ്പ് ലൈനും റെയില്‍ ശൃംഖലയും സ്ഥാപിക്കും. കൃഷി ഭവന്‍ ഇനി "കൃഷി കിസാന്‍ കല്യാണ്‍ മന്ത്രാലയ" എന്നറിയപ്പെടും. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

മന്‍കി ബാത്തിലൂടെ രാജ്യത്തെ ഗ്രാമങ്ങളുടെ ശബ്ദം അറിയാന്‍ സാധിച്ചു. പാവങ്ങള്‍ക്ക് മുമ്പില്‍ അടഞ്ഞിരുന്ന ബാങ്കുകളുടെ വാതിലുകള്‍ തുറക്കാന്‍ കഴിഞ്ഞു. ജന്‍ധന്‍ യോജന വഴി 17 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചു. ഇതുവരെ 30,000 കോടി രൂപ ബാങ്കുകളിലെ ത്തി. ഓരോ ദരിദ്രന്‍െറയും പങ്കാളിത്തതോടെ ജന്‍ധന്‍ യോജന വിജയകരമായി തീര്‍ന്നു. സ്വഛ് ഭാരത് പദ്ധതിയുടെ അംബാസഡര്‍ കുട്ടികളാണ്. പദ്ധതി നടപ്പാക്കുന്നതിന് കുട്ടികളുടെ പങ്കാളിത്തം നിസ്തുലമാണ്. ശുചിത്വ പാഠം നല്‍കിയ കുട്ടികള്‍ക്ക് മുമ്പില്‍ തല കുനിക്കുന്നു.

എല്‍.പി.ജി സബ്സിഡി വെട്ടിക്കുറച്ചതോടെ 15,000 കോടി രൂപയുടെ ലാഭമുണ്ടായി. 20 ലക്ഷം പേര്‍ സബ്സിഡി ഉപേക്ഷിച്ചു. സുരക്ഷ ഇതുവരെ ലഭിക്കാത്തവര്‍ക്കും പ്രധാനമന്ത്രിയുടെ പദ്ധതികളുടെ ഗുണം ലഭിച്ചു. രാജ്യത്തിന്‍െറ വികസനത്തിന്‍െറ പിരമിഡ് തകര്‍ക്കാന്‍ പറ്റാത്തതാണ്. എല്ലാവരെയും ഉള്‍കൊള്ളുന്നതായിരിക്കണം രാജ്യത്തിന്‍െറ വികസനം. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കും. ഒരു വര്‍ഷത്തിനകം രാജ്യത്തെ പുതിയ ഇന്ത്യയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാവിലെ ഗാന്ധി സമാധിയായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെ ത്തിയത്. അവിടെ കര, നാവിക, വ്യോമ സേനകളുടെ അഭിവാദ്യം സ്വീകരിച്ച ശേഷം ലാഹോര്‍ ഗേറ്റിലൂടെ ചെങ്കോട്ടക്കുള്ളില്‍ കടന്ന് ദേശീയപതാക ഉയര്‍ത്തിയ ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

യുവാക്കള്‍ക്കായി 'യൂത്ത് ചലഞ്ച്' പദ്ധതി ^ഉമ്മന്‍ചാണ്ടി

Posted: 14 Aug 2015 07:31 PM PDT

Image: 

തിരുവനന്തപുരം: കേരള വികസനത്തിനുള്ള ഏഴിന പരിപാടികള്‍ പ്രഖ്യാപിച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്വാതന്ത്ര്യദിന സന്ദേശം. കോഴിക്കോട്^തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രണ്ടാംഘട്ട ഡിജിറ്റല്‍ സാക്ഷരത സംസ്ഥാനത്ത് നടപ്പിലാക്കും. അഴിമതിക്കെതിരെ "വിജിലന്‍റ് കേരള"യുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ജൈവ കൃഷിക്ക് പ്രത്യേക പ്രോത്സാഹനവും വിഷം കലര്‍ന്ന പച്ചക്കറി തടയാന്‍ കര്‍ശന നടപടിയും സ്വീകരിക്കും. 14 ജില്ലകളില്‍ 3,770 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പൊതുമരാമത്ത് വകുപ്പിന്‍െറ 21 മെഗാ പദ്ധതികള്‍ ഉടന്‍ ആരംഭിക്കും. ഇതിന്‍െറ പ്രോജക്ട് റിപ്പോര്‍ട്ട് സെപ്റ്റംബറില്‍ പൂര്‍ത്തിയാകും. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള സുസ്ഥിര കാഴ്ചപ്പാടും വികസനവും നടപ്പാക്കാന്‍ സര്‍ക്കാര്‍ "കേരള സുസ്ഥിര വികസന കൗണ്‍സില്‍" രൂപീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.  

യുവജനങ്ങള്‍ക്കായി എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ പേരില്‍ "യൂത്ത് ചലഞ്ച്" പദ്ധതി നടപ്പാക്കും. യുവാക്കളുടെ ആശയങ്ങള്‍ വ്യവസായമായി മാറ്റാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് തുടക്കം കുറിക്കുന്നത്. കേരളത്തിലെ സര്‍വകലാശാലകളില്‍ പഠിക്കുന്ന യുവാക്കള്‍ക്കോ അവരുടെ സംഘങ്ങള്‍ക്കോ ഇതില്‍ പങ്കാളിയാകാം. ഏറ്റവും മികച്ച ആശയങ്ങള്‍ അവതരിപ്പിക്കുന്ന സംഘങ്ങള്‍ക്ക് വര്‍ഷം തോറും അഞ്ച് ലക്ഷം രൂപ വീതവും ഒരു വര്‍ഷത്തിന് ശേഷം മികച്ച ആശയം നടപ്പാക്കുന്നവര്‍ക്ക് 50 ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കും.

ക്ഷേമരംഗത്ത് വലിയ സ്വപ്നങ്ങളാണ് സംസ്ഥാനത്തിനുള്ളത്. വിവിധ ലക്ഷ്യങ്ങള്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്‍െറ കീഴില്‍ 14 പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനോടകം ആരോഗ്യ വകുപ്പ് 30 പദ്ധതികള്‍ നടപ്പിലാക്കി. കാരുണ്യ പദ്ധതിയും ജനസമ്പര്‍ക്ക പരിപാടികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും ജനങ്ങള്‍ക്ക് സഹായകരമായി. ക്ഷേമ പെന്‍ഷനുകളുടെയും സാമ്പത്തിക സഹായങ്ങളുടെയും രൂപത്തില്‍ 12,350 കോടി രൂപയാണ് നാലു വര്‍ഷമായി സര്‍ക്കാര്‍ നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാവര്‍ക്കും വീട് എന്ന കേന്ദ്ര പദ്ധതിയില്‍ പലിശ കുറച്ച് വായ്പ ലഭ്യമാക്കും. പെട്രോള്‍, ഡീസല്‍ അധിക വില്‍പന നികുതിയില്‍ നിന്ന് ലഭിക്കുന്ന 50 ശതമാനം വിഹിതം ഉപയോഗിച്ച് 20 വര്‍ഷം കൊണ്ട് ഈ വായ്പ സര്‍ക്കാര്‍ തിരിച്ചടക്കും. എല്ലാ വികസന പദ്ധതികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കും. സംസ്ഥാനത്തിന്‍െറ അനന്ത സാധ്യതകളെ കുറിച്ച് എല്ലാവരും സ്വപ്നം കാണുകയും ചിന്തിക്കുകയും കൂട്ടായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അത് പുതിയ കേരളത്തിന് തുടക്കമാകുമെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറയുന്നു.

രാവിലെ പൊലീസ്, എന്‍.സി.സി, സ്കൗട്ട് ആന്‍ഡ് ഗൗഡ് എന്നിവയുടെ മാര്‍ച്ച് പാസ്റ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സല്യൂട്ട് സ്വീകരിച്ചു. "മാലിന്യത്തില്‍ നിന്ന് പദ്ധതി" എന്ന പരിപാടിയുടെ ഭാഗമായി പ്രത്യേക പ്രതിജ്ഞ മുഖ്യമന്ത്രി ചൊല്ലിക്കൊടുത്തു.

കൊല്ലത്ത് രമേശ് ചെന്നിത്തല, ആലപ്പുഴയില്‍ വി.എസ് ശിവകുമാര്‍, ഇടുക്കിയില്‍ പി.ജെ ജോസഫ്, കോട്ടയത്ത് കെ.എം മാണി, കൊച്ചിയില്‍ കെ. ബാബു, തൃശൂരില്‍ സി.എന്‍ ബാലകൃഷ്ണന്‍, കോഴിക്കോട് എം.കെ മുനീര്‍, മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി, കണ്ണൂരില്‍ കെ.സി ജോസഫ്, കാസര്‍കോട് കെ.പി മോഹനന്‍, വയനാട്ടില്‍ പി.ജെ ജയലക്ഷ്മി എന്നീ മന്ത്രിമാര്‍ വിവിധ സേനാംഗങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

ചിട്ടിതട്ടിപ്പുകേസ്; അമൃതശ്രീ ചിട്ടി ഉടമ അറസ്റ്റില്‍

Posted: 14 Aug 2015 07:28 PM PDT

Image: 

കൊച്ചി: കോടികളുടെ ചിടിതട്ടിപ്പ് നടത്തിയ കേസില്‍ അമൃതശ്രീ ചിട്ടി ഉടമ അറസ്റ്റിലായി. ചെറായി സ്വദേശി ശിവദാസന്‍ നായരാണ് കൊച്ചിയില്‍ അറസ്റ്റിലായത്. പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ഉടമക്കും മാനേജര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. പണം നഷ്ടപ്പെട്ടതായി പരാതി പറഞ്ഞവരുടെ എണ്ണം ആയിരം കവിഞ്ഞതിന് പിന്നാലെയാണ് ചിട്ടി ഉടമ അറസ്റ്റിലാകുന്നത്.

കോട്ടയം എറണാകുളം ജില്ലകളിലായിരുന്നു ഇയാളുടെ ചിട്ടി സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. അഞ്ച് ദിവസം മുമ്പ് ചിട്ടിപ്പണം പിരിക്കാന്‍ ഏജന്‍റുമാര്‍ എത്താത്തതിനെ തുടര്‍ന്നും പണം തിരിച്ചുകിട്ടാത്തതിനാലും ഇടപാടുകാര്‍ ഓഫീസിലെ ത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. അഞ്ച് ദിവസത്തോളമായി ശാഖകള്‍ തുറക്കാറില്ല.

ഓഫീസിലെ ത്തിയ ഇടപാടുകാരില്‍ നിന്ന് അതിന്‍െറ പരിസരത്ത് വെച്ചുതന്നെ പൊലീസ് പരാതി സ്വീകരിക്കുകയായിരുന്നു. 200ലേറെ പേരാണ് അന്ന് പരാതി നല്‍കിയത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍െറ ഒന്നാം പാപ്പാന്‍ വിഷം കഴിച്ച് മരിച്ചു

Posted: 14 Aug 2015 07:27 PM PDT

Image: 

തൃശൂര്‍: ചോറില്‍ ബ്ലേഡ് കണ്ടെത്തിയതിനെ പറ്റി അന്വേഷണം പുരോഗമിക്കുന്നതിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍െറ ഒന്നാം പാപ്പാന്‍ വിഷം കഴിച്ച് മരിച്ചു. വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇടുക്കി രാജാക്കാട് പാലത്തുവീട്ടില്‍ ഷിബു (40)വാണ് ശനിയാഴ്ച രാവിലെ 7.45ഓടെ മരിച്ചത്.

അന്വേഷണത്തിനായി വെള്ളിയാഴ്ച പൊലീസ് തെച്ചിക്കോട്ടുകാവില്‍ എത്തിയിരുന്നു. പൊലീസെത്തിയപ്പോള്‍ താന്‍ നിരപരാധിയാണെന്ന് വിളിച്ചുപറഞ്ഞ് താമസിക്കുന്ന മുറിയില്‍ നിന്ന് ഷിബു പുറത്തുവന്നു. സമീപത്തെ വ്യാപാരി പറഞ്ഞപ്പോഴാണ്  ഷിബു വിഷം കഴിച്ചിട്ടുണ്ട് എന്ന് അറിയുന്നത്. ഷിബു ആനയുടെ സമീപത്തായതിനാല്‍ ആര്‍ക്കും അടുക്കാനായില്ല. നിരപരാധിയാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് ഛര്‍ദിക്കാന്‍ മാറി നില്‍ക്കുന്നതിനിടെ പിടിച്ചുമാറ്റി പൊലീസ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വലിയ അളവില്‍ വിഷം ഉള്ളില്‍ചെന്നിരുന്നു.

ഈമാസം ഏഴിന് വൈകീട്ട് ആനക്കുള്ള ചോറില്‍ ബ്ലേഡ് കണ്ടത്തെിയതിനെക്കുറിച്ച് പൊലീസും വനംവകുപ്പും അന്വേഷിച്ചു വരികയാണ്. ചോറ് ചൂടാറ്റാന്‍ ഇളക്കുമ്പോള്‍ ഷിബുവാണ് ഒരു ബ്ലേഡും ബ്ളേഡിന്‍െറ കഷണങ്ങളും കണ്ടെത്തിയത്. ഷിബു ഉള്‍പ്പെടെയുള്ളവരില്‍നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. ആനയെ അപായപ്പെടുത്താന്‍ ശ്രമിച്ചതാരെന്ന് നിഗമനത്തിലത്തൊന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

 

നരേന്ദ്ര മോദി നാളെ യു.എ.ഇയില്‍

Posted: 14 Aug 2015 07:08 PM PDT

Image: 

ദുബൈ: ഇന്ത്യ^യു.എ.ഇ ബന്ധത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുമെന്ന പ്രതീക്ഷ വളര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അബൂദബിയിലത്തെും. 25 ലക്ഷത്തോളം ഇന്ത്യക്കാര്‍ അധിവസിക്കുന്ന യു.എ.ഇയിലേക്ക് 34 വര്‍ഷത്തിനുശേഷമുള്ള ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവിന് പ്രവാസിസമൂഹവും രാഷ്ട്രീയ-വാണിജ്യ കേന്ദ്രങ്ങളും വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. അധികാരമേറ്റെടുത്തശേഷം നരേന്ദ്ര മോദിയുടെ ഗള്‍ഫ് മേഖലയിലേക്കുള്ള ആദ്യ യാത്രകൂടിയാണിത്.  മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂവെങ്കിലും പ്രധാനമന്ത്രി വരുന്ന സമയമോ പങ്കെടുക്കുന്ന  പരിപാടികളുടെ പൂര്‍ണ വിശദാംശങ്ങളോ വെള്ളിയാഴ്ച രാത്രിവരെ ലഭ്യമല്ല. എല്ലാം ഡല്‍ഹിയില്‍നിന്നറിയിക്കുമെന്നാണ് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ പറയുന്നത്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ മോദി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമുമായും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായും കൂടിക്കാഴ്ച നടത്തും. യു.എ.ഇയില്‍നിന്ന് കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനും പ്രവാസികളും സ്വദേശികളുമായ വ്യവസായികള്‍ക്ക് മുന്നില്‍ തന്‍െറ ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതി അവതരിപ്പിക്കുന്നതിനുമായിരിക്കും മോദി ഊന്നല്‍ നല്‍കുക.

ഞായറാഴ്ച അബൂദബിയില്‍ ഇന്ത്യന്‍ ബിസിനസ് സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്. ഊര്‍ജ മേഖലയിലെ സഹകരണം, തീവ്രവാദത്തിനെതിരായ യോജിച്ച പോരാട്ടം തുടങ്ങിയവ മറ്റു പ്രധാന ചര്‍ച്ചാവിഷയങ്ങളാകും.  ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളിലൊന്നിലും മോദി സന്ദര്‍ശനം നടത്തും. തിങ്കളാഴ്ച ദുബൈയിലത്തെുന്ന മോദി  ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വൈകീട്ട് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലൊരുക്കുന്ന സ്വീകരണസമ്മേളനത്തില്‍ പങ്കെടുക്കും. ഇതാണ് മോദിയുടെ യു.എ.ഇയിലെ ഏക പൊതുപരിപാടി. 40,000 പേര്‍ക്കേ സ്റ്റേഡിയത്തില്‍ ഇരിപ്പിടസൗകര്യമുള്ളൂവെങ്കിലും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അരലക്ഷം പിന്നിട്ടതോടെ സംഘാടകര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

പൊതുസ്വീകരണത്തിനുശേഷം 17ന് രാത്രിതന്നെ ദുബൈയില്‍നിന്ന് മോദി ന്യൂഡല്‍ഹിക്ക് തിരിക്കും. അധികാരമേറ്റശേഷം ഒന്നര ഡസനോളം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞ മോദിയുടെ യു.എ.ഇ പര്യടനത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷംതന്നെ സൂചനകളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പെട്ടെന്ന് യാത്ര നിശ്ചയിച്ചതിന് പിന്നില്‍ ഈ വര്‍ഷാവസാനം അദ്ദേഹം പരിപാടിയിട്ട ഇസ്രായേല്‍ സന്ദര്‍ശനമാണെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനൊരുങ്ങുന്ന മോദി, അതിനുമുമ്പ് അറബ് രാജ്യത്തത്തെുന്നത് നയതന്ത്ര സന്തുലിതത്വം പാലിക്കാനാണെന്നാണ് നിരീക്ഷണം.

സി.പി.എമ്മില്‍ വീണ്ടും വി.എസ് ‘വധം’

Posted: 14 Aug 2015 07:03 PM PDT

Image: 
Subtitle: 
സംസ്ഥാന സമ്മേളന അവലോകന റിപ്പോര്‍ട്ട് അവതരിപ്പിക്കവെയാണ് വി.എസിന്‍െറ നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശമുയര്‍ന്നത്

തിരുവനന്തപുരം: ഒരിടവേളക്കുശേഷം സി.പി.എമ്മില്‍ വീണ്ടും വി.എസ് വിചാരണയും ‘വധ’വും. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം, തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിലെ  അശാസ്ത്രീയതയും തെരഞ്ഞെടുപ്പ് വൈകലിന്‍െറ സാധ്യതയും, എസ്.എന്‍.ഡി.പി യോഗം- ബി.ജെ.പി സഖ്യം തുടങ്ങിയ നിര്‍ണായക രാഷ്ട്രീയ വിഷയങ്ങളും സംഘടനാപ്രശ്നവും പരിഗണിക്കാന്‍ ചേരുന്ന നാലു ദിവസത്തെ നേതൃയോഗത്തിലാണ് വി.എസ്. അച്യുതാനന്ദന്‍െറ പാര്‍ട്ടിവിരുദ്ധ നടപടികള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമായത്.

വ്യാഴാഴ്ച ആരംഭിച്ച സംസ്ഥാന സമിതിയില്‍ സംസ്ഥാന സമ്മേളന അവലോകന റിപ്പോര്‍ട്ട് അവതരിപ്പിക്കവെയാണ് വി.എസിന്‍െറ നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി നേതൃത്വം രംഗത്തത്തെിയത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഫെബ്രുവരിയില്‍, സംസ്ഥാന സമ്മേളനത്തിനുമുമ്പ് വി.എസ് കേന്ദ്ര കമ്മിറ്റിക്ക് നല്‍കിയ പരാതി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചുവെന്നതും പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം നല്‍കിയ ചാനല്‍ അഭിമുഖങ്ങളില്‍ സംസ്ഥാന നേതൃത്വത്തെയും മുന്‍ ജനറല്‍ സെക്രട്ടറിയെയും വിമര്‍ശിച്ചതുമടക്കം എടുത്തുപറഞ്ഞായിരുന്നു കോടിയേരിയുടെ റിപ്പോര്‍ട്ടിങ്. ആയുര്‍വേദ ചികിത്സയിലായതിനാല്‍ സംസ്ഥാന സമിതിയിലെ ക്ഷണിതാവായ വി.എസ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.  

വി.എസ് തുടര്‍ച്ചയായി പാര്‍ട്ടിക്ക് വഴങ്ങുന്നില്ളെന്ന് കോടിയേരി പറഞ്ഞു. അദ്ദേഹം ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് പാര്‍ട്ടിയെ വിവാദത്തില്‍ കൊണ്ടത്തെിക്കുന്നത്. അല്ലാതെ പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ വിഭാഗീയ പ്രശ്നങ്ങളില്ല. ഒരിക്കല്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീര്‍പ്പുകല്‍പിച്ച എ.ഡി.ബി വായ്പ, പി.ഡി.പി ബാന്ധവം, എസ്.എന്‍.സി ലാവലിന്‍, സോളാര്‍ സമരമടക്കമുള്ള വിഷയങ്ങള്‍ വീണ്ടും ഉന്നയിക്കുകയാണ് വി.എസ് ചെയ്യുന്നത്. കേന്ദ്ര കമ്മിറ്റിക്ക് അദ്ദേഹം നല്‍കിയ രേഖയുടെ പൂര്‍ണരൂപം സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്നു. വി.എസിന്‍െറ കത്ത് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചര്‍ച്ച ചെയ്ത് തള്ളിയതാണ്. വി.എസിന്‍െറ അച്ചടക്കലംഘനങ്ങള്‍ അവസാനിക്കുന്നില്ളെന്നാണ് ഇത് കാണിക്കുന്നത്. മുമ്പ് ടി.പി. ചന്ദ്രശേഖരന്‍ വധത്തിനുശേഷവും ജനറല്‍ സെക്രട്ടറിക്കയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയിരുന്നു.

പാര്‍ട്ടിക്കെതിരെ ഫാഷിസ്റ്റ് മനോഭാവം എന്ന ആരോപണം ഉന്നയിച്ചു. യു.ഡി.എഫ് വന്‍ പ്രതിസന്ധിയില്‍ നീങ്ങുമ്പോഴെല്ലാം വി.എസ് അവരെ സഹായിക്കുന്ന തരത്തില്‍ പാര്‍ട്ടിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ് പതിവെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തിയതും നേതൃത്വം വിശദീകരിച്ചു. എന്നാല്‍ നേതൃത്വത്തിന്‍െറ നടപടിക്കെതിരെ എസ്. ശര്‍മ രംഗത്തുവന്നു. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചചെയ്യാത്ത കാര്യങ്ങള്‍ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയാണ് നേതൃത്വം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഈ ഭാഗങ്ങള്‍ പിന്നീട് റിപ്പോര്‍ട്ടില്‍നിന്നുതന്നെ പിന്‍വലിക്കേണ്ടിവന്നുവെന്നത് മറക്കരുത്.

അണികളില്‍ വി.എസ് വിരുദ്ധ വികാരമുണ്ടാക്കുന്ന നടപടികളാണ് നേതൃത്വത്തിന്‍െറ ഭാഗത്തുനിന്ന് സമ്മേളനകാലയളവില്‍ ഉണ്ടായത്. തയാറാക്കിയ റിപ്പോട്ട് പിന്‍വലിക്കേണ്ടിവന്നതടക്കമുള്ള നടപടികളില്‍ സ്വയംവിമര്‍ശപരമായി വിലയിരുത്തലാണ് സെക്രട്ടേറിയറ്റിന്‍െറ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും ശര്‍മ പറഞ്ഞു. വി.എസിനെതിരായ വിമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിന്‍െറ ഭാഗമല്ളെന്നും ഇവിടെ പരാമര്‍ശിച്ചതേയുള്ളൂവെന്നും കോടിയേരി ബാലകൃഷ്ണന്‍ ശര്‍മക്ക് മറുപടിയായി പറഞ്ഞു. കേന്ദ്ര നേതൃത്വത്തെ പ്രതിനിധീകരിച്ച് എസ്. രാമചന്ദ്രന്‍പിള്ളയും സന്നിഹിതനായിരുന്നു.

ദേശീയ പ്രതിജ്ഞ നവീകരിക്കുക

Posted: 14 Aug 2015 06:50 PM PDT

Image: 

‘ലോകമേ തറവാട് തനിക്കീ ചെടികളും
പുല്‍കളും പുഴുക്കളും
കൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം
താഴ്മതാന്‍ അഭ്യുന്നതി’
‘എന്‍െറ ഗുരുനാഥന്‍’ എന്ന കവിതയില്‍ മഹാകവി വള്ളത്തോള്‍ നമുക്ക് നല്‍കിയ വിശ്വസ്നേഹ സന്ദേശമാണ് മേല്‍ ചേര്‍ത്ത വരികള്‍. നമ്മുടെ വിദ്യാലയങ്ങളില്‍ സ്കൂള്‍ അസംബ്ളിയില്‍ നടത്തുന്നതും പാഠപുസ്തകങ്ങളിലൂടെ പ്രചരിക്കുന്നതുമായ പ്രതിജ്ഞയെ ഈ വരികളിലെ ആശയവുമായി താരതമ്യം ചെയ്യാനാണ് ഈ കുറിപ്പ്. ഈ പ്രതിജ്ഞ തയാറാക്കിയ കാലത്തേക്കാള്‍ എത്രയോ അധികം പുതിയ സ്വതന്ത്ര രാജ്യങ്ങള്‍ ഈ ഭൂമുഖത്ത് യാഥാര്‍ഥ്യമാവുകയും ചിലതെല്ലാം ശിഥിലമാവുകയും ചെയ്തതും യാഥാര്‍ഥ്യബോധത്തോടെ വീക്ഷിക്കപ്പെടണം. സ്വത്വബോധത്തിന്‍െറയും വംശീയതയുടെയും വിഘടനവാദങ്ങളുടെയും മതവിദ്വേഷങ്ങളുടെയും ഒരു കൊളാഷ് ആയി ഭൂഗോളം മാറിക്കൊണ്ടിരിക്കുന്നു. ജീവസന്ധാരണാര്‍ഥം ജനങ്ങള്‍ അതിരുകള്‍ കടന്ന് ലോകമെമ്പാടും ചേക്കേറിക്കൊണ്ടിരിക്കുന്നു. ഒരുതരത്തില്‍ അടുത്ത അരനൂറ്റാണ്ട് അന്നത്തേതില്‍നിന്ന് വ്യത്യസ്തമായി ആഗോളീകരണത്തിന്‍െറ സ്വാധീനത്തില്‍ സങ്കലിത സംസ്കൃതിക്ക് ലോക ജനതയെ മാറ്റിക്കൊണ്ടിരിക്കുന്നതായും കാണാനാകും.
സങ്കുചിത സ്വരാജ്യസ്നേഹം ഇന്നത്തെ ലോകത്തില്‍ വെറും ഭ്രാന്താണ്.  അത് മനസ്സിനെ ആര്‍ദ്രമാക്കുന്നില്ല; ഹൃദയത്തിന്‍െറ ഉള്ളറകളിലേക്ക് എത്തുന്നുമില്ല. വൈകാരികമായ ഒരുതലത്തില്‍ അത് വ്യക്തിയെ തളക്കാന്‍ ശ്രമം നടത്തുന്നു.

കാര്യകാരണബോധത്തോടെ വിശകലനം ചെയ്ത് മനസ്സിലാക്കുമ്പോള്‍ വളര്‍ന്നുവരേണ്ടത് വിശ്വമാനവിക ദര്‍ശനമാണെന്നു കാണാം.
വാഗ അതിര്‍ത്തിയില്‍ ദിവസവും നടത്തുന്ന ഒരു ചടങ്ങുണ്ട്. ഇരുപക്ഷത്തെയും സൈനികര്‍ സ്വന്തം രാജ്യത്തോടുള്ള കൂറ് പ്രഖ്യാപിക്കുന്ന മുദ്രാവാക്യങ്ങള്‍ ആമന്ത്രണം ചെയ്യുന്ന ചെറിയ പരേഡ്. ഭക്തിയും വിശ്വാസവും ചൂഷണം ചെയ്ത് രാജ്യസ്നേഹം ഉണ്ടാക്കുന്നതിന്  എല്ലാ രാഷ്ട്രങ്ങളിലും എക്കാലവും സമാന ചടങ്ങുകള്‍ നടന്നിരുന്നതായി കാണാം. രാജാക്കന്മാര്‍ വെട്ടിപ്പിടിച്ചിരുന്ന ഫ്യൂഡല്‍ വ്യവസ്ഥയുടെ കാലത്ത് യുദ്ധത്തിന് പുറപ്പെടുന്നതിന് മുമ്പായി ജനമനസ്സുകളില്‍ യുദ്ധാനുകൂല ചിന്ത അങ്കുരിപ്പിക്കാന്‍ കുടുംബ പരദേവതയെയോ ദേശ ദൈവത്തെയോ തട്ടകങ്ങളില്‍ ചെന്ന് വണങ്ങുന്ന രീതി പ്രാബല്യത്തിലുണ്ടായിരുന്നു.

രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ക്ക് പവിത്രത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സോവിയറ്റ് യൂനിയനും ചെക്കോസ്ലോവാക്യയും ഇന്നില്ല. യു.കെ എത്രകാലം യുനൈറ്റഡ് ആകുമെന്നും പറയാനാവില്ല. രാഷ്ട്രബാഹുല്യം, ബഹുസ്വരത, സ്വത്വബോധം, വംശീയത മുതലായ നിരവധി ഘടകങ്ങള്‍ ഇന്നു ലോകഗതി നിശ്ചയിക്കുന്നതില്‍ നിര്‍ണായകങ്ങളായി ഭവിക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍  ‘ഇന്ത്യ എന്‍െറ രാജ്യമാണ്’ എന്നു തുടങ്ങുന്ന പ്രതിജ്ഞ ഉള്‍പ്പെടെ ഓരോ രാജ്യവും സ്വന്തം ദേശീയ പ്രതിജ്ഞകളില്‍ ക്രിയാത്മക തിരുത്തുകള്‍ നടത്തുന്നത് സംഗതമാവും. പി.വി. സുബ്ബറാവു 1962ല്‍ തെലുങ്കുഭാഷയില്‍ രചിച്ച പ്രതിജ്ഞയാണ് നമ്മുടെ വിദ്യാലയങ്ങളില്‍ ഒന്നടങ്കം അംഗീകരിക്കപ്പെട്ടത്.

1963ല്‍ ഈ പ്രതിജ്ഞ ഇതര ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. 1964ല്‍ ബംഗളൂരുവില്‍ ചേര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡ് തൊട്ടടുത്ത വര്‍ഷം മുതല്‍ ദേശീയ പ്രതിജ്ഞയായി ചൊല്ലാന്‍ തീരുമാനമെടുക്കുകയും ചെയ്തു. പുതിയ ലോക സാഹചര്യത്തില്‍ പ്രതിജ്ഞയിലെ കാലഹരണപ്പെട്ട ദേശീയ പ്രയോഗങ്ങള്‍ നവീകരിക്കേണ്ടതല്ളേ?  ‘ഈ ഭൂമി ഞാനടക്കം അധിവസിക്കുന്ന എല്ലാ ജീവജാലങ്ങളുടേതുമാണ്’ എന്ന വാക്യമാണ് വിദ്യാര്‍ഥികളെ മാനവികതയിലേക്കും വിശ്വദര്‍ശനത്തിലേക്കും എത്തിക്കാന്‍ പര്യാപ്തമാവുന്നത്. എല്ലാ ജനവിഭാഗങ്ങളെയും ഒന്നായി കാണേണ്ടതിന് എന്‍െറ സഹോദരീസഹോദരന്മാരാണ് എല്ലാ ഭാരതീയരും എന്നതിലെ ‘ഭാരതീയരും’ എന്നിടത്ത് ജീവജാലങ്ങളും എന്നുചേര്‍ക്കുന്നതല്ളേ കരണീയം. നമ്മുടെ രാജ്യത്തെ മാത്രം സ്നേഹിച്ചാല്‍ മതിയോ? ഇതു ഏകലോക സൃഷ്ടിക്ക് മനുഷ്യനെ ഉയര്‍ത്തുന്നവിധത്തിലേക്കുമാറ്റിയാല്‍ സൈനിക ചെലവ് ലോകത്തുനിന്ന് ഇല്ലായ്മ ചെയ്യാന്‍ കഴിയും. ‘ലോക സമസ്ത സുഖിനോ ഭവന്തു’ എന്ന ദര്‍ശനം ഉയര്‍ന്നുവന്ന രാജ്യമാണിത്. അര്‍ഥരഹിതമായ യുദ്ധങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ആയുധങ്ങള്‍ ഇല്ലാത്ത ഒരു ലോകം ഉണ്ടാക്കാന്‍ ഞാന്‍ പരിശ്രമിക്കും. യുദ്ധങ്ങളും ആയുധങ്ങളും ഇല്ലാതാക്കുക വഴി ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കാന്‍ സാധിക്കും. ഈ ചിന്തയിലേക്കു മാനവരാശി എത്താതിരിക്കാനാണ് ആയുധകച്ചവടക്കാര്‍ ശ്രമിക്കുക. അവരുടെ കെണികളെക്കുറിച്ച് നേരത്തേയുള്ള ബോധവത്കരണം ഗുണപ്രദമായിരിക്കും.

മാനവരാശിയുടെ ഇത$പര്യന്തമുള്ള സര്‍ഗാത്മകതയുടെ ശാശ്വത സ്മാരകങ്ങളെല്ലാം മാനവരാശിയുടെ പൊതു സ്വത്താണ്. അത് ഏതെങ്കിലുമൊരു രാജ്യത്ത് മാത്രം ഒതുങ്ങുന്നില്ല. ആ പരമ്പരാഗത സമ്പത്തിലാണ് നാം അഭിമാനം കൊള്ളേണ്ടത്. ഏറ്റവും അതിശയകരമാവുന്ന സംഗതി ഞാന്‍ എന്‍െറ രാജ്യത്തെ സ്നേഹിക്കുന്നു. അതിന്‍െറ പരമ്പരാഗത സമ്പത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു എന്ന് ഇംഗ്ളീഷ് മീഡിയം സ്കൂളുകളിലെ കുട്ടികളെക്കൊണ്ട് ഇംഗ്ളീഷില്‍ പ്രതിജ്ഞയെടുപ്പിക്കുന്ന രീതിയാണ്. പരമ്പരാഗത സമ്പത്തില്‍ അഭിമാനമുണ്ടാകണമെങ്കില്‍ സംസ്കൃതത്തിലോ തമിഴിലോ പ്രതിജ്ഞചെയ്യാമല്ളോ. തന്നെയുമല്ല, തന്‍െറ മാതൃഭാഷയില്‍ പ്രതിജ്ഞ ചെയ്യുമ്പോഴേ അത് കുട്ടിയുടെ മനസ്സില്‍ തട്ടുകയുള്ളൂ എന്നും മന$ശാസ്ത്രജ്ഞരെങ്കിലും മനസ്സിലാക്കേണ്ടതായിരുന്നു. മനസ്സില്‍തട്ടി ഭക്തിയും സ്നേഹവും പ്രകടിപ്പിക്കുക മാതൃഭാഷയില്‍ തന്നെയാണ്. അമ്പലങ്ങളുടെ മുന്നില്‍ തന്‍െറ ഹൃദയവികാരങ്ങള്‍ ആരുംതന്നെ ഇംഗ്ളീഷിലോ സംസ്കൃതത്തിലോ പറയാറില്ല.

പ്രതിജ്ഞയില്‍ ‘ഞാന്‍, എന്‍െറ’ എന്ന വിധത്തിലുള്ള പ്രയോഗങ്ങള്‍ക്കു പകരം നാം, നമ്മുടെ തുടങ്ങിയ പദങ്ങള്‍ സ്വീകരിക്കുന്നതാകും ഉചിതം. സ്വാര്‍ഥതയോടു പടവെട്ടുന്നവരും മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കുന്നവരുമായി തലമുറ വളരേണ്ടതുണ്ട്. സഹിഷ്ണുത, ക്ഷമ, അഹിംസ, പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ എന്നിവയുടെ പ്രാധാന്യതകൂടിയ ഇന്നത്തെ ലോകസാഹചര്യത്തില്‍ പ്രതിജ്ഞകള്‍ മാറ്റുന്നതിന് എല്ലാ രാജ്യങ്ങളിലും ശ്രമം നടക്കേണ്ടിയിരിക്കുന്നു. ചുരുക്കത്തില്‍, ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങളിലും നടത്തുന്ന സദൃശമായ പ്രതിജ്ഞകള്‍ ബദല്‍ പ്രതിജ്ഞകൊണ്ട് പുനര്‍വിന്യസനം നടത്തേണ്ടതായി വരുന്നു. അന്തര്‍ദേശീയതയും മാനവികതയും ഉണ്ടാകുന്നവിധത്തില്‍ ഈ പ്രതിജ്ഞ മാറേണ്ടിയിരിക്കുന്നു. അന്തര്‍ദേശീയ യോഗദിനംപോലെ അന്തര്‍ദേശീയ പ്രതിജ്ഞയെടുക്കുന്നതിലൂടെ നമുക്കു ‘വിവേകാനന്ദം’ അനുഭവപ്പെടും. ദാര്‍ശനിക ലോകത്തിനു മഹത്തായ സംഭാവന നല്‍കിയ ഭാരതം തന്നെ അതിനു തുടക്കംകുറിക്കട്ടെ. ലോകത്തിനു വഴികാട്ടിയായി നമ്മുടെ പ്രതിജ്ഞകള്‍ വെളിച്ചം വീശട്ടെ.

‘നാം അധിവസിക്കുന്ന ഭൂമിയിലെ എല്ലാ സസ്യ ജന്തുജാലങ്ങളെയും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന ചരാചരങ്ങളെയും ചരിത്രവഴികളിലൂടെ മാനവരാശി നേടിയ പരമ്പരാഗത മൂല്യങ്ങളെയും സ്മാരകങ്ങളെയും നാം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും. സര്‍വരോടും മര്യാദയോടെ പെരുമാറും. അഹങ്കാരം, ദ്വേഷം, വിദ്വേഷം എന്നിവ കൈവെടിയാനും തല്‍സ്ഥാനത്ത് സ്നേഹം, വിനയം, സഹിഷ്ണുത, ക്ഷമ, അഹിംസ എന്നീ മൂല്യങ്ങളെ ഉള്‍ക്കൊള്ളാനും നാം പരിശ്രമിക്കണം. അന്യന്‍െറ ദു$ഖങ്ങള്‍ പങ്കുവെക്കാനും സ്വാര്‍ഥതയില്ലാതെ വളരാനും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു’ എന്ന ഒരു നിര്‍ദേശം ചര്‍ച്ചചെയ്യപ്പെടുന്നതിന് ആദ്യപടിയായി ഇവിടെ സമര്‍പ്പിക്കട്ടെ.         

ജനാധിപത്യമാണ് സ്വാതന്ത്ര്യത്തിന്‍െറ കാതല്‍

Posted: 14 Aug 2015 06:48 PM PDT

Image: 

നമ്മുടെ രാജ്യം ഇന്ന് പാരതന്ത്ര്യത്തിന്‍െറ ഓര്‍മകളയവിറക്കുകയും സ്വാതന്ത്ര്യത്തിന്‍െറ നിറമുള്ള അനുഭവങ്ങള്‍ ആഘോഷിക്കുകയും ചെയ്യുകയാണ്.  സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വിശാലമായ പരികല്‍പനകളുടെ അടിത്തറയില്‍  ഇന്ത്യയിലെ പൗരന്മാര്‍ ഇപ്പോഴും പൂര്‍ണ സ്വതന്ത്രരല്ളെന്ന് വാദിക്കാമെങ്കിലും ജനാധിപത്യം എന്ന സംസ്കാരം മുറുകെപിടിക്കുന്നതിലും വിയോജിക്കാനുള്ള സാമൂഹിക അന്തരീക്ഷം നിലനിര്‍ത്തുന്നതിലും നാം വിജയിച്ചിട്ടുണ്ട്. ആത്മാഭിമാനവും തുല്യതയും വിയോജിക്കാനുള്ള അവകാശവും വ്യക്തിക്കും സമൂഹത്തിനും ലഭ്യമാകുമ്പോഴാണ് സ്വാതന്ത്ര്യം അര്‍ഥപൂര്‍ണമാകുന്നത്. സ്വാതന്ത്ര്യത്തിന്‍െറ കാതല്‍ ജനാധിപത്യമാണ്. വ്യക്തികള്‍ക്കും സമുദായങ്ങള്‍ക്കും വ്യത്യസ്തമായിരിക്കാനും വ്യതിരിക്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള സാഹചര്യം ഒരുക്കുകയാണ് ജനാധിപത്യം നിര്‍വഹിക്കുന്ന സുപ്രധാന ദൗത്യം. ഭൂരിപക്ഷം, ന്യൂനപക്ഷങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിലൂടെയാണത് സാര്‍ഥകമായി സമൂഹത്തില്‍ പരിലസിക്കുക. ദൗര്‍ഭാഗ്യവശാല്‍ ജനാധിപത്യത്തിന്‍െറ കാവലാളുകളാകേണ്ട രാഷ്ട്രനേതൃത്വവും രാഷ്ട്രീയ നേതാക്കളും പാര്‍ലമെന്‍റില്‍പോലും ജനാധിപത്യമൂല്യങ്ങളെ ഗളച്ഛേദം ചെയ്യുന്ന ദുരന്തകാലത്താണ്, സഹനപര്‍വം താണ്ടി നേടിയെടുത്ത സ്വാതന്ത്ര്യത്തെ  നാം ഓര്‍ത്തെടുക്കുന്നത്.

ജനാധിപത്യത്തിന്‍െറ ശ്രീകോവിലായ പാര്‍ലമെന്‍റിലെ വര്‍ഷകാല സമ്മേളനം ഭരണപക്ഷത്തിന്‍െറയും പ്രതിപക്ഷത്തിന്‍െറയും ജനാധിപത്യ വിരുദ്ധതകൊണ്ട് ഒഴുകിപ്പോയതിന് നാം സാക്ഷികളായി. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തെ ഏറ്റവും പ്രാധാന്യമേറിയ നികുതി പരിഷ്കരണമായ ചരക്കുസേവന നികുതി ബില്‍ രാജ്യസഭയില്‍ ചര്‍ച്ചചെയ്യപ്പെടാതിരിക്കുകയും പാസാകാതെ പോകുകയും ചെയ്തു. കര്‍ഷകരെയും ഗ്രാമീണമേഖലയേയും ബാധിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്‍റില്‍ സംവാദവിഷയം പോലുമായില്ല. പാസാക്കേണ്ടിയിരുന്ന പന്ത്രണ്ട് ബില്ലുകളില്‍ ഒന്നു മാത്രമാണ് ലോക്സഭയില്‍ അംഗീകരിച്ചത്. വര്‍ഷകാല സമ്മേളനത്തില്‍ രാജ്യസഭ പ്രവര്‍ത്തിച്ചത് ആകെ ഒമ്പതു മണിക്കൂര്‍, അതും സാങ്കേതികമായി മാത്രം. ലോക്സഭയുടെ പ്രവര്‍ത്തനക്ഷമത 48 ശതമാനം. പാര്‍ലമെന്‍റ് ബഹിഷ്കരണത്തിന് നിദാനമായ വ്യാപം കേസും ലളിത് മോദി വിവാദവും അതിന്‍െറ പൂര്‍ണമായ വ്യാപ്തിയിലും വ്യക്തതയിലും ജനങ്ങളില്‍ എത്തിക്കുന്നതുപോലും സാമാജികര്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടു. ഇത്രയും മോശമായ രീതിയില്‍ പാര്‍ലമെന്‍റ് സമീപകാലത്തൊന്നും പ്രവര്‍ത്തിച്ചിട്ടില്ല.

സത്യം ഉറക്കെ പ്രഖ്യാപിക്കുന്നതിനും ജനങ്ങളുടെ സ്വച്ഛന്ദ ജീവിതത്തെയും അവകാശങ്ങളെയും സംരക്ഷിക്കുന്നതിന് ഭരണകൂടത്തെ നിര്‍ഭയമായി വിമര്‍ശിക്കാനും നിയമപരിരക്ഷയുള്ള ഇടങ്ങളാണ് നിയമനിര്‍മാണസഭകള്‍.  പക്ഷേ, ജനാധിപത്യത്തിന്‍െറ ഈറ്റില്ലങ്ങളില്‍ അരങ്ങേറുന്നത് രാജ്യത്തിന്‍െറ ഭാവിയെ നിര്‍ണയിക്കുന്ന സംവാദങ്ങളുടെ നിര്‍ഝരിയല്ല;  പ്രതിപക്ഷത്തിന്‍െറ പ്രതിഷേധമെന്ന പേരിലുള്ള പൊറാട്ടുനാടകങ്ങളും ഭരണപക്ഷത്തിന്‍െറ  ഏകാധിപത്യ പ്രയോഗങ്ങളുമാണ്. രാജ്യം ഉറ്റുനോക്കിയ പ്രധാന രണ്ട് അഴിമതി വിഷയങ്ങള്‍, അതും ബി.ജെ.പിയിലെ ഏറ്റവും പ്രധാനികള്‍ക്കുനേരത്തെന്നെ ഉയര്‍ന്നിട്ടും പ്രധാനമന്ത്രി സഭയില്‍ ഹാജരായി പ്രസ്താവനയിറക്കാന്‍ തയാറായിരുന്നെങ്കില്‍ മെച്ചപ്പെട്ട സംവാദത്തിലേക്ക് സഭയെ നയിക്കാന്‍ സാധിക്കുമായിരുന്നു.

ചെറുതാണങ്കിലും പ്രതിപക്ഷത്തെ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം സഫലമാകുക. ഭരണപക്ഷം ഭൂരിപക്ഷത്തിന്‍െറ അഹന്തയില്‍ പ്രതിപക്ഷത്തിന്‍െറ ആവശ്യങ്ങളെ അവഗണിക്കുകയും ശരിയായ ചര്‍ച്ചക്കുപോലും ക്ഷണിക്കാതെ അവഹേളിക്കുകയുമായിരുന്നു. ജനാധിപത്യം ഒരു സംസ്കാരവും പ്രവര്‍ത്തനരീതിയുമാണ്. അതില്‍ വിശ്വാസമര്‍പ്പിക്കാനും  പ്രയോഗവത്കരിക്കാനുമുള്ള പ്രഥമ ബാധ്യത രാഷ്ട്രീയപാര്‍ട്ടികള്‍ക്കുണ്ട്.  ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും ഇപ്പോഴും രാജഭരണം  ഉള്ളില്‍ താലോലിക്കുന്നുവെന്നതാണ്  ജനാധിപത്യകാലത്തും സ്വാതന്ത്ര്യത്തെ സംബന്ധിച്ച ആശങ്കകള്‍ ശക്തിപ്പെടുത്തുന്നത്.
 ഭയരഹിതമായി സംസാരിക്കാന്‍ കഴിയാതിരിക്കുകയും ജനങ്ങള്‍ സംശയത്തോടെ അധികാരവര്‍ഗത്തെ നോക്കാന്‍ തുടങ്ങുകയും ചെയ്യുന്നതിന്‍െറ അര്‍ഥം പാരതന്ത്ര്യത്തിന്‍െറ ഭീതിദമായ ബൂട്ടടികള്‍ അടുത്തുവരുക എന്നാണ്.

നിലപാടുകളോട് വിയോജിക്കുന്ന പൗരന്മാരിലെ ഒരു വിഭാഗത്തോട് പാകിസ്താനിലേക്ക് പോകൂ എന്ന് അധികാരശ്രേണീസംഘം ആക്രോശിക്കുകയും പ്രധാനമന്ത്രിയടക്കമുള്ളവര്‍ മൗനംപുലര്‍ത്തുകയും ചെയ്യുമ്പോള്‍, സ്വകാര്യത പൗരന്‍െറ മൗലികാവകാശമല്ല എന്ന് കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുമ്പോള്‍, പരിസ്ഥിതി സംഘടനകളെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയും രാജ്യദ്രോഹികളായി മുദ്രകുത്തുമ്പോള്‍, ദേശം, സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ സംജ്ഞകള്‍തന്നെ ഗൗരവപൂര്‍ണമായ സംവാദവിഷയങ്ങളാകുകയാണ്.  ഈ പശ്ചാത്തലത്തില്‍ 69ാം സ്വാതന്ത്ര്യ ദിനത്തിലെ ആലോചനകള്‍ രാജ്യത്തെ എങ്ങനെ കൂടുതല്‍ ജനാധിപത്യപരമാക്കാമെന്നതാകട്ടെ. കൂടുതല്‍ മെച്ചപ്പെട്ട സ്വതന്ത്രാവസ്ഥയിലേക്ക് രാജ്യം മുന്നേറട്ടെ. എല്ലാവര്‍ക്കും ‘മാധ്യമ’ത്തിന്‍െറ സ്വാതന്ത്ര്യദിനാശംസകള്‍.

ഗിരിനിരയൊരുങ്ങി; വയനാട് ക്രിക്കറ്റ് ആവേശത്തിലേക്ക്

Posted: 14 Aug 2015 06:45 PM PDT

Image: 
Subtitle: 
ഇന്ത്യ 'എ' x ദക്ഷിണാഫ്രിക്ക 'എ' ചതുര്‍ദിനം 18 മുതല്‍. ടീമുകള്‍ നാളെ എത്തും

കല്‍പറ്റ: കൃഷ്ണഗിരിയുടെ കുന്നിന്‍മുകളില്‍ വീണ്ടും ക്രിക്കറ്റിന്‍െറ ആരവമുയരുന്നു. കഴിഞ്ഞ സീസണില്‍ ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിന്‍െറ വീറുറ്റ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച വയനാടന്‍ മണ്ണ് ഇക്കുറി ലോകക്രിക്കറ്റിന്‍െറ ശ്രദ്ധയെ കളിയുടെ മലമുകളിലേക്ക് ക്ഷണിക്കുകയാണ്. രാഹുല്‍ ദ്രാവിഡിന്‍െറ പരിശീലനത്തിനുകീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇളമുറസംഘമായ ഇന്ത്യ ‘എ’യും ലോക ക്രിക്കറ്റില്‍ സാന്നിധ്യമറിയിച്ച ശ്രദ്ധേയ താരങ്ങള്‍ അണിനിരക്കുന്ന ദക്ഷിണാഫ്രിക്ക ‘എ’യും മാറ്റുരക്കുന്ന രാജ്യാന്തര ചതുര്‍ദിന ടെസ്റ്റ് മത്സരത്തിന് ഈമാസം 18 മുതല്‍ പന്തെറിഞ്ഞുതുടങ്ങും. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി അരങ്ങേറുന്ന രാജ്യാന്തര ചതുര്‍ദിന മത്സരത്തിന് വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സജ്ജമായിക്കഴിഞ്ഞു. ആഗസ്റ്റ് 25 മുതല്‍ 28 വരെ ഇതേ വേദിയില്‍ ഇരുനിരയും രണ്ടാം ടെസ്റ്റിനും പാഡുകെട്ടിയിറങ്ങും.

ദക്ഷിണേന്ത്യയിലെ ഏക ഹൈ ആള്‍റ്റിറ്റ്യൂഡ് സ്റ്റേഡിയമെന്ന വിശേഷണമുള്ള കൃഷ്ണഗിരിയില്‍ പിച്ച് നിര്‍മാണം ഏറക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. പിച്ച് നിര്‍മാണത്തിന് കര്‍ണാടകയിലെ ചാമരാജ്നഗറില്‍നിന്നാണ് മണ്ണെത്തിച്ചത്. സ്റ്റേഡിയപരിസരത്ത് പരിശീലനത്തിനായി നാല് പിച്ചുകള്‍ വേറെയും ഒരുക്കിയിട്ടുണ്ട്. തുടരെ പെയ്യുന്ന മഴ സംഘാടകരെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും മത്സരദിനങ്ങളോട് ചേര്‍ന്ന് കനത്ത മഴ പെയ്തില്ളെങ്കില്‍ പെട്ടെന്ന് വെള്ളം വലിയുന്ന പ്രതലത്തില്‍ കളി നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരിക്കില്ളെന്നാണ് കണക്കുകൂട്ടല്‍. ന്യൂസിലന്‍ഡ്, ആസ്ട്രേലിയ എന്നിവിടങ്ങളിലെ ചില സ്റ്റേഡിയങ്ങളിലേതുപോലെ കാണികള്‍ക്കിരിക്കാന്‍ പുല്ലുവെച്ചുപിടിച്ചിച്ച സ്റ്റേഡിയത്തില്‍ ചതുര്‍ദിന മത്സരങ്ങള്‍ക്കായി താല്‍ക്കാലിക ഇരിപ്പിടം ഒരുക്കുന്നുണ്ട്. 5000 പേര്‍ക്കിരിക്കാവുന്ന ഗാലറിയില്‍ ഓണാവധിക്കാലത്ത് കൂടുതല്‍ കാണികളെ പ്രതീക്ഷിക്കുകയാണ് സംഘാടകര്‍. ടീമുകള്‍ 16ന് ജില്ലയിലത്തെും. മുത്തങ്ങയില്‍ ടീമുകളെ സംഘാടകര്‍ സ്വീകരിച്ചാനയിക്കും. വത്തെിരി വില്ളേജ് റിസോര്‍ട്ടിലാണ് ഇരുടീമിനും താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.

സ്വാതന്ത്ര്യദിനം ഇന്ന്; ഡല്‍ഹി കനത്ത കാവലില്‍

Posted: 14 Aug 2015 06:40 PM PDT

Image: 

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഡല്‍ഹി അതിസുരക്ഷാ വലയത്തില്‍. തീവ്രവാദി ആക്രമണം വരെ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കാണുന്ന കര്‍ക്കശ ക്രമീകരണങ്ങളാണ് തലസ്ഥാനത്ത്. 40,000ത്തില്‍പരം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം രാജ്യത്തിന് കൈമാറുന്ന ചെങ്കോട്ടയില്‍ വിവിധ തലങ്ങളിലുള്ള സുരക്ഷാനടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ചെങ്കോട്ടയുടെ 200 മീറ്റര്‍ അകലെ വരെ ദേശസുരക്ഷാ ഗാര്‍ഡുകളും അര്‍ധസേനയും കാവല്‍ നില്‍ക്കും. പൂര്‍ണസജ്ജരായ കമാന്‍ഡോകള്‍ പുറമെ. ഹെലികോപ്ടറുകള്‍ രാവിലെ നിരീക്ഷണപ്പറക്കല്‍ നടത്തും. ചെങ്കോട്ടക്കു ചുറ്റും 500ല്‍പരം സി.സി.ടി.വി കാമറകളാണ് ഘടിപ്പിച്ചിട്ടുള്ളത്.

ചെങ്കോട്ടപ്രസംഗത്തിനിടെ വിമാനങ്ങള്‍ പറക്കുന്നത് വിലക്കി. തന്ത്രപ്രധാനമായ സ്ഥാപനങ്ങള്‍ക്കും പൊതുകേന്ദ്രങ്ങള്‍ക്കും പ്രത്യേക കാവലുണ്ട്. ചെങ്കോട്ടയില്‍ മാത്രം 6000ത്തില്‍പരം പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. ഗതാഗതത്തിനും മെട്രോ ട്രെയിന്‍ സര്‍വിസിനും നിയന്ത്രണമുണ്ട്.
 

അരനൂറ്റാണ്ട് പിന്നിടുന്ന നിയോഗം; കുട്ടൂക്ക ഇന്നും പതാകയുയര്‍ത്തും

Posted: 14 Aug 2015 06:33 PM PDT

Image: 

ചേമഞ്ചേരി: രാജ്യമെങ്ങും 68ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കാപ്പാട് ഒരു 95കാരന്‍ ആവേശത്തോടെ ദേശീയപതാക ഉയര്‍ത്തും. അരനൂറ്റാണ്ടിലേറെയായി അദ്ദേഹംതന്നെയാണ് അത് നിര്‍വഹിക്കുന്നത്. കാപ്പാട്ടുകാരുടെ പ്രിയപ്പെട്ട അറയില്‍ കുട്ടൂക്ക. ആരോഗ്യപ്രശ്നങ്ങള്‍ കാരണം നാലഞ്ച് മാസമായി അദ്ദേഹം പഴയതുപോലെ പുറത്തിറങ്ങാറില്ല. എന്നാലും അവിചാരിതമായ അസൗകര്യങ്ങളൊന്നും ഉണ്ടായില്ളെങ്കില്‍ ശനിയാഴ്ച കൃത്യം ഏഴിന് അദ്ദേഹം കാപ്പാട് അങ്ങാടിയിലത്തെും, ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപതാക ഉയര്‍ത്താന്‍.

15 വര്‍ഷമായി അദ്ദേഹമാണ് കാപ്പാട് ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്. അദ്ദേഹത്തിന്‍െറ വയസ്സിനെക്കുറിച്ച് നാട്ടില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ജ്യേഷ്ഠന്‍ അറയില്‍ അബു ഹാജിയുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം കുട്ടൂക്കയുടെ പ്രായം 106 ആണ്. ജ്യേഷ്ഠനേക്കാള്‍ രണ്ടു വയസ്സ് കുറവ്. പക്ഷേ, തനിക്ക് 95 വയസ്സേ ആയുള്ളൂ എന്ന് കുട്ടൂക്ക പറയുന്നു. 30ാം വയസ്സില്‍ 1950ലായിരുന്നു വിവാഹം. അത് കണക്കാക്കിയാല്‍ 95  കഴിഞ്ഞു. ഭാര്യ കരുവാങ്കണ്ടി കദീശുമ്മയും (ബീവി) അത് ശരിവെക്കുന്നു.

അറയില്‍ കുട്ടൂസയാണ് കാപ്പാട്ടുകാര്‍ക്ക് കുട്ടൂക്കയായത്. എട്ടു വര്‍ഷത്തോളം കാപ്പാട് കച്ചവടം ചെയ്തതൊഴിച്ചാല്‍ കൃഷിയായിരുന്നു കാര്യമായ ജോലി. പിതാവ് കപ്പോളി മമ്മത് വലിയ ജന്മിയായിരുന്നു. കുട്ടൂക്കക്കും 2000 ഇടങ്ങഴി നെല്ല് പാട്ടം കിട്ടുന്ന കൃഷിസ്ഥലമുണ്ടായിരുന്നു. ജാതിമത ഭേദമന്യേ എല്ലാവരും കുട്ടൂക്കയുടെ കൂട്ടുകാരാണ്. അഞ്ചു മാസം മുമ്പുവരെ എന്നും രാവിലെയും വൈകീട്ടും കാപ്പാട് അങ്ങാടിയിലത്തെും. കാണുന്നവരോടൊക്കെ കുശലം പറയും. അതുതന്നെ ആരോഗ്യത്തിന്‍െറ രഹസ്യം. എല്ലാ പാര്‍ട്ടിക്കാരുടെയും പ്രസംഗം കേള്‍ക്കാന്‍ കുട്ടൂക്കയുണ്ടാകും.

ഇഷ്ടപ്പെട്ടാല്‍ അവസാനംവരെ ഇരുന്ന് കേള്‍ക്കും. പുലര്‍ച്ചെ നാലിന് എഴുന്നേറ്റ് പള്ളിയില്‍ പോയി സുബ്ഹി നമസ്കരിച്ച്  രണ്ടു വര്‍ഷം മുമ്പുവരെ മൂന്നു കിലോമീറ്ററോളം നടന്നിരുന്നു. ഭക്ഷണത്തിന് നിയന്ത്രണമൊന്നുമില്ല. പ്രമേഹമോ രക്തസമ്മര്‍ദമോ കൊളസ്ട്രോളോ ഇതുവരെ അദ്ദേഹത്തെ ശല്യപ്പെടുത്തിത്തുടങ്ങിയിട്ടില്ല. 90ാം വയസ്സിലാണ് അദ്ദേഹം ഉംറ നിര്‍വഹിച്ചത്.  നല്ല ചുറുചുറുക്കോടെയായിരുന്നു കുട്ടൂക്കയുടെ ഉംറ യാത്രയെന്ന് കൂടെയുണ്ടായിരുന്ന മകള്‍ ഇമ്പിച്ചിപ്പാത്തുവും ഭാര്യയും ഓര്‍മിക്കുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് ലീഗുകാരനായിരുന്നു കുട്ടൂക്ക. പിന്നീട് കോണ്‍ഗ്രസിലത്തെി.

പട്ടോളി മമ്മദ്കോയ, അഴിക്കുന്നത്ത് അബൂബക്കര്‍ സിദ്ദീഖ്, തന്‍െറ ജ്യേഷ്ഠനായ അറയില്‍ അബു ഹാജി, ചേമഞ്ചേരി മൂശാരുകണ്ടി കേളപ്പന്‍ മുതലായവരാണ് കാപ്പാട് കോണ്‍ഗ്രസിന് തുടക്കംകുറിച്ചതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. പിന്നീട് എം.സി. കുഞ്ഞായിന്‍ വൈദ്യര്‍, കൊറ്റഞ്ചേരി ഇമ്പിച്ചിമമ്മു, കപ്പോളി കുട്ടിപ്പോക്കര്‍, നടമ്മല്‍ കുഞ്ഞിപ്പോക്കര്‍ എന്നിവര്‍ നേതൃത്വത്തിലത്തെി.  തന്നെ തനിച്ചാക്കി എല്ലാവരും യാത്രയായി.

കാപ്പാട് ചെറിയപള്ളി കമ്മിറ്റി പ്രസിഡന്‍റ്, കാപ്പാട് ജി.യു.പി സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ്, കരുവഞ്ചേരി പള്ളി പ്രസിഡന്‍റ്, ഇര്‍ഷാദ് മദ്റസ പ്രസിഡന്‍റ് മുതലായ സ്ഥാനങ്ങള്‍ കുട്ടൂക്ക വഹിച്ചിട്ടുണ്ട്. നാടിന്‍െറ ചരിത്രം  അറിയാന്‍  കാപ്പാട് ജി.യു.പി സ്കൂളിലെ അധ്യാപകര്‍ ഇദ്ദേഹത്തെ സ്കൂളില്‍ എത്തിക്കാറുണ്ട്. വ്യത്യസ്ത സംഘടനകളില്‍നിന്ന് 17ഓളം ആദരവുകള്‍  ലഭിച്ചിട്ടുണ്ട്. നാല് പെണ്‍മക്കള്‍ ഉള്‍പ്പെടെ ആറുപേരാണ് കുട്ടൂക്കക്ക്. 20 പേരക്കുട്ടികള്‍. പേരക്കുട്ടി ആയിഷബിയുടെ മകള്‍ റുക്സാറിന്‍െറ വിവാഹമാണ് ഡിസംബര്‍ 18ന്. അതില്‍ പങ്കെടുക്കാനുള്ള കാത്തിരിപ്പിലാണ് കുട്ടൂക്കയിപ്പോള്‍.

അരുവിക്കര: ബി.ജെ.പിയിലേക്ക് ചോര്‍ന്നത് 12000 വോട്ട്

Posted: 14 Aug 2015 12:59 PM PDT

Image: 
Subtitle: 
ന്യൂനപക്ഷ വോട്ടില്‍ ചോര്‍ച്ചയില്ല; ചോര്‍ന്നത് ഈഴവ വോട്ട്

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ലഭിക്കേണ്ട 12000ത്തോളം വോട്ട് ബി.ജെ.പിയിലേക്ക് ചോര്‍ന്നെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ബി.ജെ.പിക്ക് വോട്ട് ലഭിച്ചത് മുന്‍കൂട്ടി കാണാനായില്ളെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിക്കവേ വ്യക്തമാക്കി. വോട്ട് ചോര്‍ച്ചയടക്കം തിരിച്ചടികള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. അതേസമയം, പ്രചാരണരംഗത്തെ വി.എസിന്‍െറ സജീവതയെ വാനോളം പുകഴ്ത്തുന്നുണ്ട്.
ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പിനു മുമ്പും പിമ്പും നല്‍കിയ വോട്ട് കണക്കുകളിലെ പൊരുത്തമില്ലായ്മ വെളിവാക്കുന്നതായിരുന്നു റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. അരുവിക്കരയില്‍ സി.പി.എമ്മിന് 2500 അംഗങ്ങളാണുള്ളത്. വോട്ടെടുപ്പിന് തൊട്ടുമുമ്പ് 65000 വോട്ട് ലഭിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. തെരഞ്ഞെടുപ്പിനുശേഷം 60000 വോട്ട് ലഭിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. പാര്‍ട്ടി വോട്ടും അനുഭാവികളുടെ വോട്ടുമടക്കം 50000 ത്തിലധികം വോട്ടെങ്കിലും ഇടത് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കണമായിരുന്നു. ഒ. രാജഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായതോടെ ത്രികോണ മത്സരമായി. അത് മൂന്‍കൂട്ടി കാണുന്നതില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി, എല്‍.ഡി.എഫിനൊപ്പമുണ്ടായിരുന്നപ്പോള്‍ ലഭിച്ച വോട്ടിനെക്കാള്‍ 500ന് അടുത്ത് വോട്ട് മാത്രമാണ് കൂടുതല്‍ ലഭിച്ചത്. പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന ഈഴവ സമുദായത്തില്‍നിന്നാണ് കൂടുതല്‍ ചോര്‍ച്ചയുണ്ടായത്. മറ്റു സമുദായങ്ങളില്‍നിന്നും ചോര്‍ച്ചയുണ്ടായി. എന്നാല്‍, പാര്‍ട്ടി പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ടുകള്‍ ചെറുതായിരുന്നെങ്കിലും അത് എല്‍.ഡി.എഫിന് ലഭിച്ചു. ബി.ജെ.പിക്ക് അനുകൂലമായ വോട്ട് ചോര്‍ച്ച മനസ്സിലാക്കുന്നതിലും ജില്ലാ നേതൃത്വം പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
മാധ്യമങ്ങള്‍ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടും അതില്‍ വീഴാതെ പാര്‍ട്ടിക്കും സ്ഥാനാര്‍ഥിക്കുംവേണ്ടി വി.എസ്. അച്യുതാനന്ദന്‍ പ്രചാരണ രംഗത്ത് സജീവമായിരുന്നെന്ന് റിപ്പോര്‍ട്ട് എടുത്തുപറയുന്നു. പ്രചാരണത്തിന്‍െറ അവസാന ദിവസം ശാരീരിക അവശതകള്‍ മറന്ന് തുറന്ന ജീപ്പില്‍ സ്ഥാനാര്‍ഥിക്കൊപ്പം സഞ്ചരിച്ചതിനെയും യോഗം അഭിനന്ദിച്ചു. എന്നാല്‍, മണ്ഡലത്തിന്‍െറ ചുമതല നല്‍കിയ പിണറായി വിജയന്‍ പൊതുയോഗങ്ങളില്‍നിന്ന് മാറിനിന്നത് തിരിച്ചടിയായെന്ന അഭിപ്രായമുയര്‍ന്നു. ചര്‍ച്ചക്ക് മറുപടി നല്‍കിയ കോടിയേരി ബാലകൃഷ്ണന്‍, സംഘടനാ ചുമതല ഉണ്ടായിരുന്നതിനാലാണ് പിണറായി പൊതുയോഗങ്ങളില്‍നിന്ന് വിട്ടുനിന്നതെന്ന് വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടവരെ അടുത്ത തെരഞ്ഞെടുപ്പില്‍നിന്ന് ഒഴിവാക്കാനും സി.പി.എം തീരുമാനിച്ചു. സമൂഹത്തില്‍ പൊതുസമ്മതിയുള്ളവരെയും ചെറുപ്പക്കാരെയും സ്ത്രീകളെയും സ്ഥാനാര്‍ഥികളാക്കണമെന്നും നിര്‍ദേശിക്കുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് സംസ്ഥാന സമിതി അംഗീകരിച്ചു.
 

റാബിഅ അദവിയ്യ കൂട്ടക്കൊലക്ക് രണ്ടു വയസ്സ്

Posted: 14 Aug 2015 12:29 PM PDT

Image: 

കൈറോ: ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് ഭരണം പിടിച്ചടക്കിയ അബ്ദുല്‍ ഫത്താഹ് അല്‍സീസി സര്‍ക്കാറിനെതിരെ പ്രതിഷേധിച്ച നൂറുകണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുടെ മരണത്തിന് കാരണമായ റാബിഅ അദവിയ്യ കൂട്ടക്കൊലക്ക് രണ്ടു വയസ്സ്. 2013 ആഗസ്റ്റ് 14ന് നടന്ന കൂട്ടക്കൊലയുടെ അനുസ്മരണ പരിപാടികളോടനുബന്ധിച്ച് രാജ്യത്ത് സുരക്ഷ ശക്തമാക്കി. റാബിഅ അല്‍അദവിയ്യ സ്ക്വയറില്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നവരെ സൈന്യം കടന്നാക്രമിക്കുകയായിരുന്നു. സൈന്യത്തിന്‍െറ വെടിവെപ്പില്‍ 700ഓളം  പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രധാന നഗരങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലും പ്രതിഷേധക്കാര്‍ അനുസ്മരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. സംഭവം നടന്ന് രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ മുര്‍സി അനുകൂലികളായ നിരവധി നേതാക്കളും അനുയായികളും വിചാരണക്ക് വിധേയമായിട്ടുണ്ടെങ്കിലും ഒറ്റ പൊലീസുകാരെയും ഇതുവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായിട്ടില്ല.
സംഭവത്തിനിടെ 10 പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. സൈനികര്‍ കൊല്ലപ്പെട്ടതിനത്തെുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നാണ് ഒൗദ്യോഗിക ഭാഷ്യം. അതേസമയം, നിരായുധരായ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം വെടിവെക്കുകയും കൊല്ലുകയുമായിരുന്നു എന്ന് പ്രതിഷേധക്കാരെ ഉദ്ധരിച്ച് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.
ന്യൂയോര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ് വാച്ച് കൂട്ടക്കൊലയില്‍ അന്വേഷണം നടത്താന്‍ യു.എന്‍ മനുഷ്യാവകാശ സമിതിയോട് ആവശ്യപ്പെട്ടു. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയില്‍ അവിടെയുള്ള സര്‍ക്കാര്‍ അന്വേഷണം നടത്താതിരുന്നപ്പോള്‍ യൂറോപ്പും വാഷിങ്ടണും അതില്‍ ഇടപെടാതെ മാറിനില്‍ക്കുകയാണ് ഉണ്ടായതെന്ന് അവര്‍ ആരോപിച്ചു. യു.എന്‍ മനുഷ്യാവകാശ സമിതി ഇതുവരെയും ഈ വിഷയം അഭിമുഖീകരിക്കാന്‍ സന്നദ്ധമായിട്ടില്ളെന്നും അവര്‍ ആരോപിച്ചു.
രാജ്യത്ത് ജനാധിപത്യപരായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്‍റായിരുന്നു മുഹമ്മദ് മുര്‍സി. അധികാരമേറ്റ് ഒരു വര്‍ഷത്തിനു ശേഷം സൈനിക അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയായിരുന്നു അദ്ദേഹം. വധശിക്ഷ കാത്ത് ജയിലില്‍ കഴിയുകയാണ് മുര്‍സി ഇപ്പോള്‍. ഇപ്പോഴത്തെ പ്രസിഡന്‍റും മുന്‍ സൈനിക മേധാവിയുമായ അബ്ദുല്‍ ഫത്താഹ് അല്‍സീസി മുസ്ലിം ബ്രദര്‍ഹുഡിനെയും മുര്‍സിയെയും രാജ്യത്തുനിന്ന് ഉന്മൂലനംചെയ്യാനുള്ള തീവ്രയത്നത്തിലാണ്. പ്രതിഷേധക്കാരെ നിയന്ത്രിക്കാനായി സീസി സംഘടനയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും നേതാക്കളെയും പ്രവര്‍ത്തകരെയും വ്യാപകമായി അറസ്റ്റ് ചെയ്യുകയുമാണ്.

ഇന്ത്യ ജയത്തിലേക്ക്

Posted: 14 Aug 2015 10:49 AM PDT

Image: 

ഗല്ളെ: മൂന്നാംദിനം തന്നെ തീരുമാനമായിരുന്ന പോരാട്ടത്തിന് ആയുസ്സ് നീട്ടിയെടുക്കാന്‍ സഹായിച്ചതിന് ദിനേശ് ചണ്ഡിമല്‍ എന്ന ആറാമനോട് ശ്രീലങ്ക കടപ്പെട്ടിരിക്കുന്നു. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്‍െറ രണ്ടാം ഇന്നിങ്സില്‍ അഞ്ചിന് 95 എന്ന നിലയില്‍ കുടുങ്ങിയ ലങ്കയെ സെഞ്ച്വറിയിലൂടെ ലീഡിലേക്ക് നയിച്ചാണ് ചണ്ഡിമല്‍ താരമായത്. 162 റണ്‍സുമായി ചണ്ഡിമല്‍ പുറത്താകാതെ നിന്നപ്പോള്‍ ഇന്ത്യക്കുമുന്നില്‍ ഉയര്‍ന്നത് 176 റണ്‍സിന്‍െറ ലക്ഷ്യം. 82.2 ഓവറില്‍ 367 റണ്‍സാണ് രണ്ടാം ഇന്നിങ്സില്‍ ലങ്ക നേടിയത്. സ്കോര്‍ പിന്തുടരാനിറങ്ങിയ ഇന്ത്യ മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 23 എന്ന നിലയിലാണ്. ശിഖര്‍ ധവാനും (13) നൈറ്റ് വാച്ച്മാനായിറങ്ങിയ ഇശാന്ത് ശര്‍മയുമാണ് (5) ക്രീസില്‍.

സ്പിന്‍ തന്നെയായിരുന്നു രണ്ടാം ഇന്നിങ്സിലും ഇന്ത്യന്‍ ആയുധം. ആദ്യ ഇന്നിങ്സില്‍ ആറു വിക്കറ്റുകള്‍ കൊയ്ത ആര്‍. അശ്വിന്‍ കുതിപ്പ് തുടര്‍ന്നപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ സ്വന്തമാക്കിയത് നാലു വിക്കറ്റുകള്‍. മത്സരത്തില്‍ 10 വിക്കറ്റിന്‍െറ നേട്ടത്തിനും അശ്വിന്‍ അര്‍ഹനായി. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് എന്നനിലയില്‍ മൂന്നാംദിനം കളിതുടങ്ങിയ ആദ്യ പന്തില്‍തന്നെ ധമ്മിക പ്രസാദിനെ (3) നഷ്ടപ്പെട്ടു. തുടര്‍ന്ന് കുമാര്‍ സംഗക്കാരയും ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസും ചേര്‍ന്ന സഖ്യമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 40 റണ്‍സെടുത്തുനിന്ന സംഗക്കാരയെ അശ്വിന്‍െറ പന്തില്‍ അവിശ്വസനീയമായൊരു ക്യാച്ചിലൂടെ അജിന്‍ക്യ രഹാനെ പുറത്താക്കിയതോടെ വീണ്ടും പ്രശ്നം തലപൊക്കി. തൊട്ടുപിന്നാലെ മാത്യൂസിനെ അമിത് മിശ്രയും പറഞ്ഞുവിട്ടതോടെ അഞ്ചിന് 95 എന്നനിലയിലായി ആതിഥേയര്‍. തുടര്‍ന്നാണ് ചണ്ഡിമലിന്‍െറ ഇന്നിങ്സ് പിറന്നത്.

ആറാം വിക്കറ്റില്‍ തിരിമന്നെക്കൊപ്പം ചേര്‍ന്ന് 125 റണ്‍സാണ് ചണ്ഡിമല്‍ കണ്ടത്തെിയത്. 44 റണ്‍സുമായി തിരിമന്നെ പോയതിനുപിന്നാലെ ജെഹാന്‍ മുബാറക്കിലും ചണ്ഡിമലിന് കൂട്ടുകിട്ടി. 82 റണ്‍സിന്‍െറ കൂട്ടുകെട്ട് മുബാറക്കിന്‍െറ(49) പുറത്താകലിലൂടെ പൊളിഞ്ഞു. എന്നാല്‍, കീഴടങ്ങാന്‍ കൂട്ടാക്കാതെ ചണ്ഡിമലും വാലറ്റവും നിന്നതോടെയാണ് സ്കോര്‍ 350 കടന്ന് മുന്നേറിയത്. ഒടുവില്‍ ശേഷിച്ചവരെയും പുറത്താക്കി ഇന്ത്യന്‍ ബൗളിങ് മൂന്നാംദിനംതന്നെ ബാറ്റ്സ്മാന്മാര്‍ക്ക് അവസരമൊരുക്കി. ലോകേഷ് രാഹുലിനെയാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിന്‍െറ തുടക്കത്തില്‍തന്നെ നഷ്ടമായത്.

രക്ഷാപദ്ധതിക്ക് ഗ്രീക് പാര്‍ലമെന്‍റിന്‍െറ അംഗീകാരം

Posted: 14 Aug 2015 10:19 AM PDT

Image: 

ആതന്‍സ്: ഭരണകക്ഷിയിലെ കടുത്ത എതിര്‍പ്പ് മറികടന്ന് പുതിയ രക്ഷാ പദ്ധതിക്ക് ഗ്രീക് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. പ്രധാനമന്ത്രിക്കെതിരെ സ്വന്തം കക്ഷിയിലെ കൂടുതല്‍ അംഗങ്ങള്‍ രംഗത്തത്തെിയതോടെ രാജ്യത്ത് വിശ്വാസ വോട്ടെടുപ്പിനും സാധ്യതയേറി.
രാത്രി വൈകിയും തുടര്‍ന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ്, യൂറോപ്യന്‍ യൂനിയനും അന്താരാഷ്ട്ര നാണയനിധിയും ചേര്‍ന്ന് മുന്നോട്ടുവെച്ച മൂന്നാം കടാശ്വാസ പദ്ധതി അനായാസം പാര്‍ലമെന്‍റ് കടന്നത്. പ്രതിപക്ഷ അംഗങ്ങള്‍ കൂട്ടമായി പ്രധാനമന്ത്രി അലക്സിസ് സിപ്രാസിനൊപ്പം നിലയുറപ്പിച്ചപ്പോള്‍ ഭരണകക്ഷിയായ സിറിസയിലെ 43 അംഗങ്ങള്‍ എതിര്‍ത്തു. മുന്‍ ധനമന്ത്രി യാനിസ് വാരുഫാകിസ് ഉള്‍പ്പെടെ വിശ്വസ്തരൊക്കെയും കൂറുമാറിയതിനെ തുടര്‍ന്ന് സിപ്രാസിന്‍െറത് ന്യൂനപക്ഷ സര്‍ക്കാറായതോടെയാണ് വിശ്വാസവോട്ടെടുപ്പിന് സാധ്യത തുറന്നത്. 300 അംഗ പാര്‍ലമെന്‍റില്‍ ഭരണകക്ഷിയിലെ 120ല്‍ താഴെ അംഗങ്ങളാണ് അനുകൂലമായി വോട്ടുരേഖപ്പെടുത്തിയത്. ഗ്രീക് പാര്‍ലമെന്‍റിന്‍െറ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ യൂറോപ്യന്‍ യൂനിയന്‍െറ അനുമതിയും ഉടനുണ്ടാകുമെന്നാണ് സൂചന.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനുള്ള കടം ആഗസ്റ്റ് 20ന് അവധിയത്തെും മുമ്പേ 86 കോടിയുടെ രക്ഷാപദ്ധതിയിലെ ഒന്നാം ഗഡു അനുവദിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തുക ലഭ്യമാക്കാനായില്ളെങ്കില്‍ പുതിയ പ്രതിസന്ധിയിലേക്ക് രാജ്യം വീണ്ടും തള്ളപ്പെടും. ഇത് ഒഴിവാക്കാനാണ് തിരക്കിട്ട നീക്കം. തുക ലഭിക്കുന്നതോടെ വിശ്വാസവോട്ടെടുപ്പും പ്രഖ്യാപിക്കപ്പെട്ടേക്കും.
രക്ഷാപദ്ധതിയെ എതിര്‍ത്ത ഭരണകക്ഷി അംഗങ്ങളില്‍ ചിലരെങ്കിലും സിപ്രാസിനൊപ്പം നിലകൊള്ളുമെന്നാണ് സൂചന. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനായില്ളെങ്കില്‍ ഗ്രീസ് നേരത്തേ തെരഞ്ഞെടുപ്പിന് നിര്‍ബന്ധിതമാകും.

ക്യൂബയില്‍ അമേരിക്കന്‍ എംബസി തുറന്നു

Posted: 14 Aug 2015 09:49 AM PDT

Image: 

ഹവാന: 54 വര്‍ഷം മുമ്പ് അടച്ച ക്യൂബയിലെ അമേരിക്കന്‍ എംബസി തുറന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ സാന്നിധ്യത്തിലാണ് ഹവാനയിലെ എംബസി തുറന്നത്. 50 വര്‍ഷത്തെ പരസ്പര വൈരം അവസാനിപ്പിച്ച് ഐക്യപ്പെടാനുള്ള ഇരുരാജ്യങ്ങളുടെയും തീരുമാനത്തിന്‍െറ ഭാഗമായാണ് അമേരിക്ക എംബസി തുറന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഒബാമയും റൗള്‍ കാസ്ട്രോയും പരസ്പര സഹകരണത്തിന് ധാരണയിലത്തെിയത്. കഴിഞ്ഞ മാസം വാഷിങ്ടണിലെ ക്യൂബന്‍ എംബസി തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
അതേസമയം, സാമ്പത്തിക ഉപരോധം മൂലമുണ്ടായ നഷ്ടം നികത്താന്‍ അമേരിക്ക കോടിക്കണക്കിന് ഡോളര്‍ നല്‍കാനുണ്ടെന്ന് മുന്‍ ക്യൂബന്‍ തലവന്‍ ഫിദല്‍ കാസ്ട്രോ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു. 53 വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ ഉപരോധം പൂര്‍ണമായി പിന്‍വലിക്കാന്‍ അമേരിക്ക തയാറായിട്ടില്ളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള അമേരിക്കന്‍ കോണ്‍ഗ്രസിന്‍െറ അനുമതി ലഭിക്കാത്തതിനാലാണ് സാമ്പത്തിക ഉപരോധം എടുത്തുകളയാത്തത്. എന്നാല്‍, കാസ്ട്രോയുടെ രൂക്ഷവിമര്‍ശം അമേരിക്കന്‍ എംബസി തുറക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിച്ചില്ല.
70 വര്‍ഷത്തിനുശേഷം ക്യൂബയിലത്തെുന്ന ആദ്യ സ്റ്റേറ്റ് സെക്രട്ടറിയാണ് ജോണ്‍ കെറി. 1961 ജനുവരി നാലിന് അമേരിക്കന്‍ പതാക താഴ്ത്തിയ മൂന്ന് ഉദ്യോഗസ്ഥരാണ് പുതിയ എംബസി തുറക്കുന്നതിന് മുന്നോടിയായി പതാക ഉയര്‍ത്തിയത്.

പണപ്പെരുപ്പം കുറഞ്ഞു; വിപണി കുതിച്ചുകയറി

Posted: 14 Aug 2015 09:11 AM PDT

Image: 

മുംബൈ: മൊത്തവിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂലൈയില്‍ വീണ്ടും കുറഞ്ഞതിനെ തുടര്‍ന്ന് ഓഹരിവിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്സ് 517.78 പോയന്‍റ് ഉയര്‍ന്ന് 28,067.31ലും നിഫ്റ്റി 162.70 പോയന്‍റ് നേട്ടത്തില്‍ 8518.55ലുമാണ് ക്ളോസ് ചെയ്തത്. സെന്‍സെക്സില്‍ ഏഴുമാസത്തിനിടെ ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ നേട്ടമാണിത്. മൊത്തവിലസൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പം ജൂണില്‍ -2.40 ശതമാനമായിരുന്നത് ജൂലൈയില്‍ -4.05 ശതമാനമായി കുറഞ്ഞു. തുടര്‍ന്ന്, ആര്‍.ബി.ഐ. ഇനിയും പലിശനിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയിലാണ് വിപണി കുതിച്ചുകയറിയത്. റിയല്‍റ്റി, ബാങ്കിങ്, ഓട്ടോ, എന്നിവയാണ് നേട്ടമുണ്ടാക്കിയത്.

പാര്‍ലമെന്‍റ് സംഘര്‍ഷഭൂമിയായി ^രാഷ്ട്രപതി

Posted: 14 Aug 2015 07:21 AM PDT

Image: 

ന്യൂഡല്‍ഹി: സംവാദത്തിന്‍െറ വേദിയാകേണ്ട പാര്‍ലമെന്‍്റ് സംഘര്‍ഷ ഭൂമിയായി മാറിയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സ്വാതന്ത്യദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിയാത്മകമായ സംവാദത്തിനാണ് ജനപ്രതിനിധികള്‍ തയാറേകേണ്ടത്. എന്നാല്‍ അതിന് തയാറാകാതെ പോരടിക്കാനാണ് ഇപ്പോള്‍  ശ്രമിക്കുന്നത്. അത് നമ്മുടെ ജനാധിപത്യത്തിന് കളങ്കമാണ്. പാര്‍ലമെന്‍റിന്‍െറ മഴക്കാല സമ്മേളനം പൂര്‍ണമായും ബഹളത്തില്‍ ഒലിച്ചുപോയതിന്‍െറ പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ പരാമര്‍ശം.

ജനാധിപത്യസ്ഥാപനങ്ങള്‍ കടുത്ത സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ഊര്‍ജസ്വലമായ നമ്മുടെ ജനാധിപത്യത്തിന്‍െറ വേരുകള്‍ ആഴത്തിലേക്ക് ഇറങ്ങിയതാണ്. എന്നാല്‍ അതിന്‍െറ ഇലകള്‍ വാടാന്‍ തുടങ്ങിയിരിക്കുന്നു. ഈ രംഗത്ത് നവീകരണത്തിന് സമയമായിരിക്കുന്നു.

ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഇപ്പോള്‍ നാം ശ്രമിച്ചി െല്ലങ്കില്‍ 70 വര്‍ഷങ്ങള്‍ക്കുമുമ്പ് ചെയ്ത സേവനങ്ങള്‍ക്ക് നാം ആദരിക്കുകയും ആരാധിക്കുകയും ചെയ്തവര്‍ക്ക് നമ്മോട് ആദരവുണ്ടാകുമോ. ഇതിന്‍െറ ഉത്തരം അത്ര സുഖകരമായിരിക്കില്ല. എന്നാല്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കണം.

ബഹുസ്വരമായതുകൊണ്ടുതന്നെ നമ്മുടെ ജനാധിപത്യം സര്‍ഗാത്മകമാണ്. എന്നാല്‍ ക്ഷമയും പരസ്പര സഹകരണവുമാണ് ഇതിനെ പരിപോഷിപ്പിക്കേണ്ടത്. സമൂഹത്തിന്‍െറ പൊരുത്തവും ഐക്യവും സ്ഥാപിത താത്പര്യങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. സാങ്കേതിക വിദ്യകള്‍ നിമിഷങ്ങള്‍ തോറും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് രാജ്യത്തിന്‍െറ ഏകത തകരാതെ നോക്കാന്‍ നാം ജാഗ്രത പാലിക്കണം.

തീവ്രവാദത്തിനും അക്രമത്തിനും എതിരെ കര്‍ശന നടപടി തുടരും. രാഷ്ട്രത്തിന്‍െറ സുരക്ഷ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

സംഝോധ സ്ഫോടനം: അസീമാനന്ദക്ക് ജാമ്യം നല്‍കിയതില്‍ പാകിസ്താന് പ്രതിഷേധം

Posted: 14 Aug 2015 06:45 AM PDT

Image: 

ഇസ് ലാമാബാദ്: 2007ലെ സംഝോധ എക്സ്പ്രസ് സ്ഫോടനക്കേസ് പ്രതി സ്വാമി അസീമാനന്ദയുടെ സോപാധിക ജാമ്യത്തെ എതിര്‍ക്കാതിരുന്ന എന്‍.ഐ.എ നടപടിയില്‍ പാകിസ്താന് പ്രതിഷേധം. പ്രതിഷേധമറിയിക്കുന്നതിനായി പാകിസ്താനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ജെ.പി സിങ്ങിനെ പാകിസ്താന്‍ വിളിച്ചുവരുത്തി.

കോടതിയുടെ കാര്യപ്രാപ്തിയെ പറ്റി പാകിസ്താന് സംശയങ്ങളുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രത്യേകിച്ച് പാകിസ്താന്‍ പൗരന്‍മാരും സ്ഫോടനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിനാല്‍. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തക്കതായ ശിക്ഷ നല്‍കാന്‍ ഇന്ത്യ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

അസീമാനന്ദക്ക് ലഭിച്ച സോപാധിക ജാമ്യത്തെ എതിര്‍ക്കേണ്ടതി െല്ലന്ന് എന്‍.ഐ.എ തീരുമാനിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് പരതിഭായ് ചൗധരി ഈയാഴ്ച ലോക്സഭയെ അറിയിച്ചതാണിത്. 2014 ആഗസ്റ്റ് 28നാണ് പഞ്ചാബ് ^ഹരിയാന ഹൈകോടതി അസീമാനന്ദക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെങ്കിലും മറ്റ് രണ്ട് കേസുകളില്‍ പ്രതിയായതിനാല്‍ അസീമാനന്ദ ഇപ്പോഴും ഹരിയാനയിലെ ജയിലിലാണ്.

68 പേരാണ് സംഝോധ എക്സ്പ്രസ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 42 പേര്‍ പാകിസ്താനില്‍ നിന്നുള്ളവരായിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏക ട്രെയിന്‍ ബന്ധമാണ് സംഝോധ.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP