ആശാറാം ബാപ്പുവും രാംദേവും മാഹാന്‍മാരെന്ന് ടെക്സ്റ്റ് ബുക്ക് Madhyamam News Feeds | ![]() |
- ആശാറാം ബാപ്പുവും രാംദേവും മാഹാന്‍മാരെന്ന് ടെക്സ്റ്റ് ബുക്ക്
- എ.എ.പി, ബിജെ.പി പോസ്റ്റര്‍ യുദ്ധത്തിനെതിരെ വ്യാപക പ്രതിഷേധം
- നിലവിളക്ക് കത്തിക്കില്ല; നിലപാടിലുറച്ച് അബ്ദുറബ്ബ്
- പെരുമ്പാവൂരില്‍നിന്ന് കൊണ്ടുപോയ തെരുവുനായ്ക്കളെ പെരിയാര്‍ തീരത്ത് ഉപേക്ഷിച്ച നിലയില്‍
- മാന്നാറിലെ ഓട്ടുപാത്ര വില്‍പന സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന; വ്യാപാരികള്‍ റോഡ് ഉപരോധിച്ചു
- എ.സിയില്ല; അര്‍ബുദ വാര്‍ഡ് ഉപയോഗിക്കാനാകുന്നില്ല
- അതിര്‍ത്തിയില്‍ പാകിസ്താന്‍ ആക്രമണം; ശക്തമായി നേരിട്ട് ഇന്ത്യ
- ദുബൈയില്‍ 10 നടപ്പാലങ്ങള്‍ കൂടി വരുന്നു
- സിത്രയിലും നഈമിലും പ്രവാസികള്‍ക്കായി എല്‍.എം.ആര്‍.എ സേവന കേന്ദ്രങ്ങള്‍
- റിയാദില്‍ ശക്തമായ പൊടിക്കാറ്റ്: ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങള്‍ മുടങ്ങി
- സംഘര്‍ഷം ഇന്ത്യ^പാക് ക്രിക്കറ്റ് ബന്ധത്തെ ബാധിക്കരുത് ^വസീം അക്രം
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സഹപാഠികള്‍ അറസ്റ്റില്‍
- ചീഫ് എന്‍ജിനീയര്‍മാരുടെ സസ്പെന്‍ഷന്‍: മുഖ്യമന്ത്രി ഇടപെടുന്നു
- മുംബൈ സ്ഫോടനകേസ് വിചാരണ ടാഡാ കോടതിയില്‍ തുടരുന്നു
- നിലവിളക്കും ലീഗിലെ കമാലിസ്റ്റുകളും
- ആത്മസുഖാന്വേഷി
- പ്രവാസി പ്രശ്ന പരിഹാരത്തിന് എന്‍.ആര്‍.ഐ കമീഷന്‍ ഉടന്‍ –മുഖ്യമന്ത്രി
- പി.എസ്.ജിയിലേക്ക് പോകാന്‍ ഡി മരിയക്ക് മോഹം ^പാസ്തോര്‍
- ഹാംബര്‍ഗ് ഓപ്പണില്‍ നദാല്‍ ഫൈനലില്‍
- മുപ്പതാണ്ട് കണ്ണീരായി തോര്‍ന്നു; സുഹൃത്തുക്കളുടെ ആലിംഗനത്തില്‍...
- വെള്ളവുമില്ല വെളിച്ചവുമില്ല; ഇറാഖി ജനത തെരുവിലിറങ്ങി
- പിഞ്ചുകുഞ്ഞിന്‍െറ കൊല: അന്താരാഷ്ട്ര കോടതിയെ സമീപിക്കും ^ഫലസ്തീന്‍
- മണിപ്പൂരില്‍ ഗ്രാമത്തെ വിഴുങ്ങി വന്‍ ഉരുള്‍പൊട്ടല്‍; 20ലേറെ മരണം
- ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍: മന്ത്രിമാര്‍ പരാതി നല്‍കിയിട്ടില്ല ^ചെന്നിത്തല
- ഐ.എസുമായി ഇന്ത്യക്ക് ഇടപാടുണ്ടോയെന്ന് മനീഷ് തിവാരി
ആശാറാം ബാപ്പുവും രാംദേവും മാഹാന്‍മാരെന്ന് ടെക്സ്റ്റ് ബുക്ക് Posted: 02 Aug 2015 12:44 AM PDT Image: ![]() ജയ്പൂര്‍: സ്വയം പ്രഖ്യാപിത ആള്‍ദൈവവും ബലാത്സംഗ കേസിലെ പ്രതിയുമായ ആശാറാം ബാപ്പുവിനെയും യോഗാചാര്യന്‍ ബാബാ രാംദേവിനെയും മഹാന്‍മാരായി ചിത്രീകരിച്ച് ടെക്സ്റ്റ് ബുക്ക്. രാജസ്ഥാനിലെ ജോധ്പൂരിലെ മൂന്നാം ക്ലാസിലെ പാഠപുസ്തത്തിലാണ് വിവേകാനന്ദന്‍, ഗുരുനാനാക്, മദര്‍ തെരേസ എന്നിവരുടെ കൂടെ ആശാറാം ബാപ്പുവിനെ മഹാനായി ചിത്രീകരിച്ചത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുരുകുല്‍ പ്രകാശന്‍ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്‍.സി.ഇ.ആര്‍.ടിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്നാണ് പ്രസാധകര്‍ പറയുന്നത്. മോറല്‍ സയന്‍സ് ടെക്സ്റ്റ് ബുക്കിലാണ് ഇരുവരെയും മഹാന്‍മാരുടെ ഗണത്തില്‍ പെടുത്തി ചിത്രീകരിച്ചിരിക്കുന്നത്. നയാ ഉജാല എന്ന പുസ്തകത്തിന്‍െറ നാല്‍പതാം പേജിലാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം പുസ്തത്തെ പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ജോധ്പൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഇതിനെ പറ്റി വിവരം ലഭിക്കാതെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ഓഫീസര്‍ പ്രഭുലാല്‍ പന്‍വര്‍ പറഞ്ഞു. 2013 സെപ്റ്റംബര്‍ മുതല്‍ ജയിലിലാണ് 73കാരനായ ആശാറാം ബാപ്പു. സൂറത്തിലെ രണ്ട് സഹോദരിമാരാണ് ബാപ്പുവിനെതിരെയും മകന്‍ നാരായണ്‍ സായിക്കെതിരെയും പരാതി നല്‍കിയത്. ലൈംഗിക പീഡനത്തിന് പുറമെ മറ്റ് കേസുകളും ഇയാള്‍ക്കും മകനുമെതിരെ നിലനില്‍ക്കുന്നുണ്ട്. Jodhpur, Rajasthan: Class 3 book shows Asaram as a Saint in a list of 'Country's famous saints'. pic.twitter.com/48TO2DoHcu |
എ.എ.പി, ബിജെ.പി പോസ്റ്റര്‍ യുദ്ധത്തിനെതിരെ വ്യാപക പ്രതിഷേധം Posted: 02 Aug 2015 12:33 AM PDT Image: ![]() ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലുള്ള പോസ്റ്റര്‍യുദ്ധത്തിനെതിരെ തലസ്ഥാനനഗരിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള എ.എ.പിയുടെ നിലപാടുകളാണ് ഡല്‍ഹിസര്‍ക്കാരിന്‍െറ പോസ്റ്ററുകളില്‍ പ്രതിഫലിക്കുന്നത്. പ്രധാനമന്ത്രിസാര്‍ എന്ന അഭിസംബോധന ചെയ്യുന്ന എ.എ.പി പോസ്റ്ററുകള്‍ക്ക് കെജ് രിവാള്‍ സാര്‍ എന്ന അഭിസംബോധന ചെയ്യുന്ന പോസ്റ്ററുകള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി മറുപടി പറയുന്നത്. പരസ്യപ്രചരണത്തിനുവേണ്ടി എ.എ.പി സര്‍ക്കാര്‍ ഇപ്രാവശ്യത്തെ ബജറ്റില്‍ 525 കോടിരൂപ നീക്കിവെച്ചതാണ് ബി.ജെ.പിയുടെ പ്രധാന ആയുധം. ഈ തുക സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സി.സി.ടി.വി കാമറ ഘടിപ്പിക്കുന്നതിനും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുമായി ചെലവഴിക്കണമെന്നാണ് ബി.ജെ.പിയുടെ വാദം. ബി.ജെ.പിയുടെ വാദങ്ങള്‍ക്ക് മറുപടിയും മറുവാദങ്ങളുമായി എ.എ.പി വീണ്ടും പോസ്റ്ററുകളുമായി രംഗത്തത്തെിയിട്ടുണ്ട്. എന്തായാലും സാധാരണക്കാരന്‍െറ നികുതിപ്പണമെടുത്ത് പോസ്റ്റര്‍യുദ്ധം നടത്തുന്ന ഡല്‍ഹിസര്‍ക്കാരിന്‍െറ നിലപാടില്‍ വോട്ടര്‍മാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. ഹോര്‍ഡിങുകളെ രാഷ്ട്രീയ ആയുധമാക്കുന്നതിന് പകരം വിജ്ഞാനപ്രദമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കണമെന്നാണ് ഭൂരിഭാഗം ഡല്‍ഹിനിവാസികളും അഭിപ്രായപ്പെടുന്നത്. |
നിലവിളക്ക് കത്തിക്കില്ല; നിലപാടിലുറച്ച് അബ്ദുറബ്ബ് Posted: 01 Aug 2015 11:43 PM PDT Image: ![]() മലപ്പുറം: പൊതുചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കുന്നതില്‍ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. ഇനിയും ഒരു ചടങ്ങിലും നിലവിളക്ക് കത്തിക്കില്ലെന്ന് അബ്ദുര്‍റബ്ബ് വ്യക്തമാക്കി. മുന്‍ഗാമികള്‍ ചെയ്ത കാര്യങ്ങള്‍ പിന്തുടരുകയാണ് താന്‍ ചെയ്യുന്നത്. നിലവിളക്ക് വിവാദം തനിക്ക് ഒരു തരത്തിലും വിഷമം ഉണ്ടാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് താന്‍ കാരണം പ്രതിരോധത്തിലാകേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. വിവാദത്തില്‍ ഒറ്റപ്പെട്ടതായി കരുതുന്നില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു. ഒരു ചടങ്ങില്‍ വെച്ച് അബ്ദുറബ്ബ് നിലവിളക്ക് കത്തിക്കാത്തതിനെ നടന്‍ മമ്മൂട്ടി വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് നിലവിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച വീണ്ടും സജീവമായത്. ഇക്കാര്യത്തില്‍ ലീഗ് നിലപാട് എടുത്തിട്ടില്ല എന്ന് മന്ത്രി എം.കെ മുനീറും നിലവിളക്ക് കത്തിക്കുന്നതില്‍ പ്രശ്നമില്ലെന്ന് കെ.എം ഷാജി എം.എല്‍.എയും വ്യക്തമാക്കിയിരുന്നു. നേതാക്കളുടെ വാക്കുകളില്‍ തന്നെ വൈരുദ്ധ്യം ഉണ്ടായ സാഹചര്യത്തില്‍ വിഷയത്തില്‍ ഒൗദ്യോഗികമായി ലീഗ് നിലപാട് സ്വീകരിക്കുന്നില്ല എന്ന വിമര്‍ശം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ നിലവിളക്ക് കത്തിക്കേണ്ട എന്നുതന്നെയാണ് ലീഗിന്‍െറ നിലപാട് എന്ന് പറഞ്ഞ് ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി രംഗത്തുവന്നിരുന്നു. ഫേസ്ബുക്കിലാണ് ബഷീര്‍ ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെയാണ് അബ്ദുറബ്ബ് തന്‍െറ നിലപാട് വീണ്ടും വ്യക്തമാക്കിയത്. |
പെരുമ്പാവൂരില്‍നിന്ന് കൊണ്ടുപോയ തെരുവുനായ്ക്കളെ പെരിയാര്‍ തീരത്ത് ഉപേക്ഷിച്ച നിലയില്‍ Posted: 01 Aug 2015 11:28 PM PDT കളമശ്ശേരി: പെരുമ്പാവൂരില്‍നിന്ന് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കയറ്റിക്കൊണ്ടുപോയ തെരുവുനായ്ക്കളെ പെരിയാര്‍ തീരത്തെ ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍. അമ്പതോളം വരുന്ന നായ്ക്കള്‍ പ്രദേശത്തെ വീടുകളിലും ഇടവഴികളിലും ദേശീയപാതയിലേക്കും വിഹരിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്. |
മാന്നാറിലെ ഓട്ടുപാത്ര വില്‍പന സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന; വ്യാപാരികള്‍ റോഡ് ഉപരോധിച്ചു Posted: 01 Aug 2015 11:21 PM PDT ചെങ്ങന്നൂര്‍: മാന്നാറിലെ പ്രശസ്തമായ ഓട്ടുപാത്ര നിര്‍മാണ-വില്‍പന സ്ഥാപനങ്ങളില്‍ വില്‍പന നികുതി വിഭാഗം മിന്നല്‍ പരിശോധന നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ റോഡ് ഉപരോധിച്ചു. ഉപരോധത്തില്‍ പങ്കെടുത്ത 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്യായമായി സംഘം ചേര്‍ന്ന് ഉപരോധസമരം സംഘടിപ്പിക്കുകയും ഗതാഗതതടസ്സം ഉണ്ടാക്കുകയും ചെയ്തെന്നാണ് കുറ്റം. |
എ.സിയില്ല; അര്‍ബുദ വാര്‍ഡ് ഉപയോഗിക്കാനാകുന്നില്ല Posted: 01 Aug 2015 10:46 PM PDT കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ഓങ്കോളജി വിഭാഗത്തിനായി നിര്‍മിച്ച വാര്‍ഡുകളില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ ഉപയോഗിക്കാനാകുന്നില്ല. കാന്‍സര്‍ ബ്ളോക്കിന്‍െറ മുകള്‍നിലയില്‍ ടി.എന്‍. സീമ എം.പിയുടെ ഫണ്ടില്‍നിന്ന് 75 ലക്ഷം രൂപ ചെലവഴിച്ചാണ് 20 കിടക്കകളുള്ള രണ്ടു വാര്‍ഡുകള്‍ വീതം നിര്‍മിച്ചത്. എന്നാല്‍, സ്ത്രീകളുടെ വാര്‍ഡില്‍ ഐ.സി.യു, ബാത്റൂം, വാഷ് ബേസിന്‍ എന്നിവയില്ല. ഇതിന് എം.പി വീണ്ടും 20 ലക്ഷം അനുവദിച്ചിട്ടുണ്ടെങ്കിലും സൗകര്യങ്ങളായിട്ടില്ല. പുരുഷന്മാരുടെ വാര്‍ഡില്‍ അഞ്ചു കിടക്കയുടെ സൗകര്യമുള്ള ഐ.സി.യു ഉണ്ടാക്കിയിട്ടുണ്ടെങ്കിലും എ.സിയില്ല. മൂന്ന് എ.സിയെങ്കിലും ഈ ഐ.സി.യുവിലേക്ക് ആവശ്യമാണ്. എന്നാല്‍, ഒന്നുപോലും ഇതുവരെ നല്‍കിയിട്ടില്ല. എ.സി സൗകര്യം ശരിയാക്കാമെന്ന് പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളായെന്നും ഇനിയും സമയം പിടിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നതെന്നും ഓങ്കോളജി വിഭാഗം ഇന്‍ ചാര്‍ജ് ഡോ. മജീദ് പറഞ്ഞു. |
അതിര്‍ത്തിയില്‍ പാകിസ്താന്‍ ആക്രമണം; ശക്തമായി നേരിട്ട് ഇന്ത്യ Posted: 01 Aug 2015 10:40 PM PDT Image: ![]() ജമ്മു: നിയന്ത്രണരേഖക്കുസമീപമുള്ള ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ ആക്രമണം നടത്തി വീണ്ടും പാക് റേഞ്ചേഴ്സിന്‍െറ പ്രകോപനം. ആര്‍.എസ് പുരയിലെ കോത്രാങ്ക സെക്ടറിലെ ഒൗട്ട്പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം വെടയുതിര്‍ത്തത്. പ്രകോപനമില്ലാതെയാണ് പാകിസ്താന്‍ വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചെ ഒന്നരക്കായിരുന്നു വെടിവെപ്പ്. പാക് റേഞ്ചേഴ്സിനെതിരെ ബി.എസ്.എഫ് ശക്തമായ തിരിച്ചടിയാണ് നടത്തിയത്. ആക്രമണപ്രത്യാക്രമണങ്ങള്‍ ഒരു മണിക്കൂറിലേറെ നീണ്ടു. ഇന്ത്യന്‍ സൈനികരുടെ ഭാഗത്ത് അപായങ്ങളൊന്നും സംഭവിച്ചിട്ടി െല്ലന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരവധി തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയത്. ജമ്മു, കത്വ, സാംബ ജില്ലകളാണ് പാക് ആക്രമണത്തില്‍ ഭീതിയിലായിരിക്കുന്നത്. ഇവിടങ്ങളില്‍ നിന്നും പലരും അവരുടെ വീടുകളും കൃഷിസ്ഥലങ്ങളും വിട്ട് മാറിത്താമസിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പാകിസ്താന്‍െറ ഭാഗത്തുനിന്നുള്ള ആക്രമണം. പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. |
ദുബൈയില്‍ 10 നടപ്പാലങ്ങള്‍ കൂടി വരുന്നു Posted: 01 Aug 2015 09:44 PM PDT Image: ![]() ദുബൈ: യാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ രണ്ടുവര്‍ഷത്തിനകം ദുബൈയില്‍ 10 നടപ്പാലങ്ങള്‍ കൂടി നിര്‍മിക്കുമെന്ന് ആര്‍.ടി.എ അറിയിച്ചു. 2017ഓടെ ദുബൈയിലെ മൊത്തം നടപ്പാലങ്ങളുടെ എണ്ണം 120 ആയി മാറുമെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ചെയര്‍മാനുമായ മതാര്‍ അല്‍ തായിര്‍ പറഞ്ഞു. ആര്‍.ടി.എ നടത്തുന്ന പഠനത്തിന്‍െറ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന മേഖലകളിലായിരിക്കും നടപ്പാലങ്ങള്‍ നിര്‍മിക്കുക. ബനിയാസ് റോഡില്‍ പുതുതായി രണ്ട് നടപ്പാലങ്ങള്‍ വരും. ഒരെണ്ണം ലാന്‍ഡ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് വകുപ്പിന് സമീപവും മറ്റൊന്ന് ദുബൈ നഗരസഭ ഓഫിസിന് സമീപവും. ഖാലിദ് ബിന്‍ വലീദ് റോഡില്‍ അല്‍ റിഫ അല്‍ സാദിയാത്ത് റോഡിന് സമീപം, അല്‍ തവാര്‍ സെന്‍ററിന് സമീപം, അല്‍ ഇത്തിഹാദ് റോഡില്‍ ഡനാറ്റക്ക് സമീപം, അറേബ്യന്‍ റാഞ്ചസ് റോഡ്, അല്‍ മന്‍ഖൂല്‍ റോഡ്, ലത്തീഫ ബിന്‍ ഹംദാന്‍ റോഡില്‍ അല്‍ ഖൈല്‍ മാള്‍ റോഡിന് സമീപം, ബില്‍ റുമൈത ക്ളബിന് സമീപം, ദുബൈ- അല്‍ഐന്‍ റോഡില്‍ സ്കൈ കോര്‍ട്സ് ബില്‍ഡിങിന് സമീപം എന്നിവിടങ്ങളിലാണ് പുതുതായി നടപ്പാലങ്ങള്‍ വരുക. ഏഴ് നടപ്പാലങ്ങളുടെ നിര്‍മാണം നടന്നുവരികയാണ്. ബഗ്ദാദ് റോഡില്‍ രണ്ടെണ്ണവും ആല്‍ മക്തൂം റോഡ്, അല്‍ മിന റോഡ്, അമ്മാന്‍ റോഡ്, ബനിയാസ് റോഡ്, അല്‍ റശീദ് റോഡ് എന്നിവിടങ്ങളില്‍ ഓരോന്നുമാണ് നിര്‍മിച്ചുവരുന്നത്. ഈ പാലങ്ങളുടെ നിര്‍മാണം 30 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യപാദത്തില്‍ തുറന്നുകൊടുക്കാന്‍ സാധിക്കും. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 22 നടപ്പാലങ്ങള്‍ ആര്‍.ടി.എ നിര്‍മിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ രണ്ട് നടപ്പാലങ്ങള്‍ വന്നു. അവീര്‍ പഴം- പച്ചക്കറി മാര്‍ക്കറ്റിന് സമീപവും ഖിസൈസ് വര്‍കേഴ്്സ് കോംപ്ളക്സിന് സമീപവും. ഉമ്മുസുഖീം റോഡില്‍ മൂന്നും അല്‍ അസായില്‍ റോഡ്, ഫസ്റ്റ് അല്‍ ഖൈല്‍ റോഡ് എന്നിവിടങ്ങളില്‍ രണ്ട് വീതവും ശൈഖ് റാശിദ് റോഡ്, അല്‍ സഅദ റോഡ്, അല്‍ മിന റോഡ്, അല്‍ വുഹൈദ റോഡ്, അമ്മാന്‍ റോഡ്, അല്‍ റശീദ് റോഡ്, അല്‍ മന്‍ഖൂല്‍ റോഡ്, ലത്തീഫ ബിന്‍ ഹംദാന്‍ റോഡ്, അബൂബക്കര്‍ സിദ്ദീഖ് റോഡ്, അല്‍ ഖലീജ് റോഡ്, അല്‍ റിബാത് റോഡ്, ജെ.എല്‍.ടി എന്നിവിടങ്ങളില്‍ ഓരോന്നും പാലങ്ങള്‍ നിര്‍മിച്ചു. വിശദമായ പഠനത്തിന് ശേഷമാണ് എവിടെയൊക്കെ നടപ്പാലങ്ങള്‍ നിര്‍മിക്കണമെന്ന് ആര്‍.ടി.എ തീരുമാനിക്കുന്നത്. വാഹനമിടിച്ചുള്ള അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സ്ഥലങ്ങള്‍, വാഹനത്തിരക്ക് ഏറ്റവുമധികം ഉള്ള പ്രദേശങ്ങള്‍, ബസ് സ്റ്റോപ്പുകളും മാളുകളും ഉള്ള പ്രദേശങ്ങള്‍ എന്നിവക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. ദുബൈ പൊലീസിന്‍െറയും പൊതുജനങ്ങളുടെയും അഭിപ്രായം ഇതിനായി തേടും. 2006ല്‍ 14 നടപ്പാലങ്ങളാണ് ദുബൈയില്‍ ഉണ്ടായിരുന്നത്. 2014ല്‍ 100 എണ്ണമായി വര്‍ധിച്ചു. 2017ഓടെ 120 ആകും. നടപ്പാലങ്ങള്‍ വന്നതിന് ശേഷം വാഹനമിടിച്ചുള്ള മരണനിരക്കില്‍ കുറവ് വന്നിട്ടുണ്ട്. ഒരുലക്ഷത്തിന് 9.5 എന്നതായിരുന്നു 2007ലെ നിരക്കെങ്കില്‍ 2008ല്‍ ഇത് ഏഴായി കുറഞ്ഞു. 2010ല്‍ 2.3 ആയും 2014ല്‍ ഒന്നായും കുറഞ്ഞിട്ടുണ്ടെന്ന് മതാര്‍ അല്‍ തായിര്‍ പറഞ്ഞു. റോഡ് മുറിച്ചുകടക്കാന്‍ പൊതുജനങ്ങള്‍ നടപ്പാലങ്ങളും അണ്ടര്‍പാസുകളും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. |
സിത്രയിലും നഈമിലും പ്രവാസികള്‍ക്കായി എല്‍.എം.ആര്‍.എ സേവന കേന്ദ്രങ്ങള്‍ Posted: 01 Aug 2015 09:37 PM PDT Image: ![]() മനാമ: സിത്രയിലും നഈമിലും വിദേശികള്‍ക്കായി ആരംഭിച്ച സര്‍വീസ് സെന്‍ററുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്സി വ്യക്തമാക്കി. സിത്ര ഇന്‍ഡ്ട്രിയല്‍ ഏരിയയിലും നഈമിലെ അല്‍റാസി ഹെല്‍ത് സെന്‍ററിലുമാണ് വിദേശികള്‍ക്കായി പ്രത്യേക സര്‍വീസ് സെന്‍ററുകള്‍ ആരംഭിക്കുന്നത്. പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയാണ് ഇവിടേക്ക് നിയമിക്കുക. പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും വിവരശേഖരണത്തിനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. കൂടാതെ വിദേശ പൗരന്‍മാരുടെ സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മറുപടി നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് സെന്‍ററുകളും ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്സി സന്ദര്‍ശിക്കുകയും സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് എല്‍.എം.ആര്‍.എ പ്രതിജ്ഞാബദ്ധമാണെന്നും വിവിധ പ്രദേശങ്ങളില്‍ സമാനമായ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ ബയോളജിക്കല്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് വിദേശികള്‍ എല്‍.എം.ആര്‍.എ കേന്ദ്ര ആസ്ഥാനത്താണ് എത്തുന്നത്. അവിടെയുള്ള തിരക്ക് കുറക്കുന്നതിനും വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്ക് അവരുടെ സമീപത്ത് തന്നെ സേവനം ലഭ്യമാക്കുന്നതിനുമാണ് ഒന്നാം ഘട്ടമെന്ന നിലക്ക് രണ്ടിടങ്ങളില്‍ സേവന കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മൊത്തം 3,83,000 ഇടപാടുകളാണ് എല്‍.എം.ആര്‍.എ നടത്തിയത്. നിലവില്‍ തൊഴിലുടമകള്‍ക്ക് ഏകദേശം ആറ് മിനിട്ടിനുള്ളില്‍ അവരുടെ ഇടപാടുകള്‍ തീര്‍ക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ബാക്കിയുള്ള സേവനങ്ങള്‍ക്ക് നാല് മുതല്‍ 31 വരെ മിനിറ്റ് സമയമാണ് വേണ്ടിവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. |
റിയാദില്‍ ശക്തമായ പൊടിക്കാറ്റ്: ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങള്‍ മുടങ്ങി Posted: 01 Aug 2015 09:28 PM PDT Image: ![]() റിയാദ്: കടുത്ത ചൂടിന്‍െറ സൂചനയുമായി സൗദി തലസ്ഥാന നഗരിയില്‍ ശനിയാഴ്ച ശക്തമായ പൊടിക്കാറ്റ് വീശി. കാറ്റിനെ തുടര്‍ന്ന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ സര്‍വീസുകളും സിവില്‍ എവിയേഷന്‍ അതോറിറ്റി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഉച്ചക്ക് ശേഷം അനുഭവപ്പെട്ട പൊടിക്കാറ്റിനത്തെുടര്‍ന്ന് ചക്രവാളദൃശ്യം പ്രയാസകരമായതിനാലാണ് ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടിലോടുന്ന വിമാനങ്ങള്‍ നിര്‍ത്തിവെച്ചതെന്ന് ഏവിയേഷന്‍ അതോറിറ്റി വാര്‍ത്താക്കുറിപ്പിറക്കി. റിയാദിലേക്ക് വന്ന പല അന്താരാഷ്ട്ര വിമാനങ്ങളും തിരിച്ചു വിടുകയായിരുന്നു. കൊളംബോ, റഫാ, കെയ്റോ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ദമ്മാമിലേക്ക് തിരിച്ചുവിട്ടു. ആഭ്യന്തര റൂട്ടിലുള്ള വിമാന സര്‍വീസ് മാറ്റിവെച്ചു. 45 ഡിഗ്രിക്ക് മുകളില്‍ ചൂട് അനുഭവപ്പെട്ട റിയാദില്‍ ശനിയാഴ്ച ഉച്ചക്ക് ശേഷം പെട്ടെന്നുണ്ടായ പൊടിക്കാറ്റ് സാധാരണ ജീവിതത്തെ ബാധിച്ചു. വാരാന്ത അവധി കഴിഞ്ഞ് ഞായറാഴ്ചത്തെ പ്രവൃത്തിദിനം കണക്കാക്കി തലസ്ഥാനത്തേക്ക് തിരിച്ച പലരുടെയും യാത്ര പ്രയാസപ്പെട്ടു. ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ കരമാര്‍ഗം യാത്ര ചെയ്തവരും ഹൈവേകളില്‍ കുരുങ്ങിക്കിടന്നു. റിയാദിന്‍െറ വടക്ക്, കിഴക്ക് ഭാഗങ്ങളിലാണ് പൊടിക്കാറ്റ് ഏറ്റവും കൂടുതല്‍ ശക്തമായി അനുഭവപ്പെട്ടത്. ഇടക്കുണ്ടായ ചാറല്‍ മഴ പൊടിക്ക് നേരിയ ആശ്വാസം നല്‍കിയിട്ടുണ്ട്. അതേസമയം റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും ഉള്‍പ്പെടെ സൗദിയുടെ പല ഭാഗത്തും വേനല്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണവിഭാഗം അറിയിച്ചു. ഇടിയും മിന്നലോടു കൂടിയ നേരിയ മഴ ലഭിക്കാനിടയുണ്ട്. തെക്കന്‍ സൗദിയിലെ അസീര്‍, ജീസാന്‍ മേഖലകളില്‍ താരതമ്യേന നല്ല മഴ ലഭിച്ചേക്കും. ജീസാനിലെ കുന്നിന്‍പുറങ്ങളില്‍ ശനിയാഴ്ച രാവിലെ കനത്ത മഴ ലഭിച്ചതിനെ തുടര്‍ന്ന് ദിയാര്‍ ബനീമാലികിലെ വാദികള്‍ നിറഞ്ഞൊഴുകി. പൊടിക്കാറ്റും മഴയും കരുതിയിരിക്കണമെന്ന് പ്രവിശ്യ സിവില്‍ ഡിഫന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍ബാഹ, നജ്റാന്‍, മക്ക, മദീന മേഖലകളിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനത്തില്‍ പറയുന്നു. മഴയും പൊടിക്കാറ്റും ലഭിച്ചാലും കിഴക്കന്‍ പ്രവിശ്യയിലും റിയാദ് മേഖലയിലും കടുത്ത ചൂട് അടുത്ത ദിവസങ്ങളിലും തുടരും. |
സംഘര്‍ഷം ഇന്ത്യ^പാക് ക്രിക്കറ്റ് ബന്ധത്തെ ബാധിക്കരുത് ^വസീം അക്രം Posted: 01 Aug 2015 09:04 PM PDT Image: ![]() കറാച്ചി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തിന് പരിഹാരമാകുന്നതുവരെ ക്രിക്കറ്റ് ബന്ധം പാടി െല്ലന്ന സൗരവി ഗാംഗുലിയുടെ പ്രസ്താവന തള്ളി മുന്‍ പാക് ക്യാപ്റ്റന്‍ വസീം അക്രം. രാഷ്ട്രീയമായ വൈരം മറന്ന് കായിക മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്ന് വസീം അക്രം പറഞ്ഞു. സ്പോര്‍ട്സും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുത്. രണ്ടും വേറിട്ടതാണ്. ഇരുരാജ്യങ്ങളും ക്രിക്കറ്റ് കളിക്കണണം ^അക്രം പറഞ്ഞു. 1999ല്‍ ക്യാപ്റ്റനായി ഇന്ത്യയിലേക്ക് പരമ്പരക്ക് വന്നത് അക്രം ഓര്‍മിച്ചു. സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലായിരുന്നു ഇന്ത്യയിലേക്കുള്ള വരവെന്ന് അക്രം പറഞ്ഞുു. സമാധാനാന്തരീക്ഷം ഒട്ടുമില്ലാതിരുന്ന ആ സമയത്തും പാകിസ്താന്‍ പരമ്പരയില്‍ നിന്ന് വിട്ടുനിന്നില്ല. തങ്ങളോടൊപ്പം എപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥരാിരുന്നു. അധികസമയവും തങ്ങള്‍ ഹോട്ടല്‍മുറികളിലാണ് കഴിച്ചുകൂട്ടിയതെന്നും അക്രം പറഞ്ഞു. ഇരു രാജ്യങ്ങളിലെ ജനങ്ങളും ക്രിക്കറ്റ് ബന്ധം ഏറെ ആഗ്രഹിക്കുന്നെന്ന് ഇന്ത്യയില്‍ സ്ഥിരം സന്ദര്‍ശകനായ തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അക്രം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര ഡിസംബറില്‍ നടക്കുമെന്നാണ് പാകിസ്താന്‍െറ പ്രതീക്ഷയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ രണ്ട് മാസത്തിനകം തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്ഷഹരിയാര്‍ ഖാന്‍ ശനിയാഴ്ച ഒരു ടി.വി അഭിമുഖത്തില്‍ പറഞ്ഞു. |
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സഹപാഠികള്‍ അറസ്റ്റില്‍ Posted: 01 Aug 2015 09:04 PM PDT Image: ![]() ഗുഡ്ഗാവ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് സഹപാഠികള്‍ അറസ്റ്റില്‍. സംഭവത്തെ തുടര്‍ന്ന് ഒളിവിലായ ഓട്ടോ ഡ്രൈവറേയും മറ്റൊരു സഹപാഠിയേയും പൊലീസ് അന്വേഷിച്ചുവരികയാണ്. ഗുഡ്ഗാവ് 46 സെക്ടറിലെ താമസക്കാരിയായ ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥിനി സ്കൂളില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ ഓട്ടോയിലേക്ക് ബലമായി പിടിച്ചു കയറ്റുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയ മൂന്നു സഹപാഠികളും ഓട്ടോ ഡ്രൈവറും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. വൈദ്യപരിശോധനയില്‍ ബലാല്‍സംഗം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സഹപാഠികളായ രണ്ടുപേരെ ഗുഡ്ഗാവ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇവരെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്്. |
ചീഫ് എന്‍ജിനീയര്‍മാരുടെ സസ്പെന്‍ഷന്‍: മുഖ്യമന്ത്രി ഇടപെടുന്നു Posted: 01 Aug 2015 08:16 PM PDT Image: ![]() തിരുവനന്തപുരം: ചീഫ് എന്‍ജിനിയര്‍മാരുടെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഭ്യന്തരസെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. എന്‍ജിനിയര്‍മാരുടെ പരാതി മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. വിജിലന്‍സും പരാതി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തങ്ങള്‍ക്കെതിരെയുളള നടപടിയിലെ പോരായ്മ ചൂണ്ടിക്കാട്ടിയാണ് എന്‍ജിനിയര്‍മാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. വിജിലന്‍സ് കുറ്റക്കാരെന്ന് കണ്ടത്തെിയ രണ്ട് ചീഫ് എന്‍ജിനീയര്‍മാര്‍ക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടപടിക്കെതിരെ മന്ത്രിമാരായ വി.കെ. ഇബ്രാഹികുഞ്ഞും പി.ജെ. ജോസഫും മുഖ്യമന്ത്രിയെ പരാതി അറിയിച്ചിരുന്നു. എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്യാനുള്ള ആഭ്യന്തരവകുപ്പ് തീരുമാനം ഏകപക്ഷീയമാണെന്നും പിന്‍വലിക്കണമെന്നും മുഖ്യമന്ത്രിയോട് മന്ത്രിമാര്‍ ആവശ്യപ്പെട്ടു. കോഴിക്കോട് കടലുണ്ടി പാലത്തിന്‍െറ അറ്റകുറ്റപ്പണിക്ക് നല്‍കിയ എട്ട് കോടിയുടെ കരാറില്‍ അഴിമതി കണ്ടത്തെിയതിനെ തുടര്‍ന്നാണ് പി.ഡബ്ള്യു.ഡി ചീഫ് എന്‍ജിനീയര്‍ പി.കെ. സതീഷ്, ജലവിഭവവകുപ്പിലെ വി.കെ. മഹാനുദേവന്‍ എന്നിവരെ സര്‍വിസില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിഞ്ഞയാഴ്ച ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. ബന്ധപ്പെട്ട വകുപ്പ്മന്ത്രിമാരെ ഫയലുകള്‍ കാണിക്കാതെ രണ്ട് വകുപ്പുകളിലെയും ചീഫ് എന്‍ജിനീയര്‍മാരെ ആഭ്യന്തര സെക്രട്ടറി നേരിട്ട് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. സസ്പെന്‍ഷനിലുള്ള മുന്‍ മരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് ആണ് കേസിലെ ഒന്നാംപ്രതി. ചട്ട വിരുദ്ധമായാണ് ആഭ്യന്തരവകുപ്പ് തീരുമാനമെടുത്തതെന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. നടപടിക്രമങ്ങളില്‍ വീഴ്ചവരുത്തിയെന്നും ബന്ധപ്പെട്ട വകുപ്പ് അറിയാതെ ആരെയെങ്കിലും സസ്പെന്‍ഡ് ചെയ്താല്‍ പ്രാബല്യത്തില്‍ വരില്ളെന്നത് ആഭ്യന്തരവകുപ്പ് മാനിക്കുന്നില്ളെന്നും പരാതിപ്പെട്ടതായാണ് അറിയുന്നത്.വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കിയിട്ടുണ്ട്. |
മുംബൈ സ്ഫോടനകേസ് വിചാരണ ടാഡാ കോടതിയില്‍ തുടരുന്നു Posted: 01 Aug 2015 07:45 PM PDT Image: ![]() അബൂസലിം, മുസ്തഫ ദോസ എന്നിവരാണ് വിചാരണ നേരിടുന്നത് മുംബൈ: യാക്കൂബ് മേമന്‍െറ വധശിക്ഷ നടപ്പായശേഷവും മുംബൈ സ്ഫോടനപരമ്പരകേസ് വിചാരണ പ്രത്യേക ടാഡാ കോടതിയില്‍ പുരോഗമിക്കുന്നു. 2002നു ശേഷം പിടിയിലായ പ്രതികള്‍ക്കെതിരെയാണ് നഗരത്തിലെ ആര്‍തര്‍ റോഡ് ജയിലിനകത്തു സജ്ജമാക്കിയ കോടതിയില്‍ വിചാരണ നടക്കുന്നത്. 2003 മാര്‍ച്ചില്‍ ദുബൈ അധികൃതര്‍ പിടികൂടി ഇന്ത്യക്കു കൈമാറിയ മുസ്തഫ ദോസ, 2002ല്‍ പോര്‍ചുഗീസ് അധികൃര്‍ കൈമാറിയ അബൂസലിം, 2010 ദുബൈ അധികൃതര്‍ കൈമാറിയ മുഹമ്മദ് താഹിര്‍ മര്‍ച്ചന്‍റ് തുടങ്ങി ഏഴോളം പേരാണ് വിചാരണ നേരിടുന്നത്. |
നിലവിളക്കും ലീഗിലെ കമാലിസ്റ്റുകളും Posted: 01 Aug 2015 07:35 PM PDT Image: ![]() കേരളത്തിലെ മുന്‍നിര ‘സെക്കുലര്‍’ എഴുത്തുകാരനായ ഹമീദ് ചേന്ദമംഗലൂര്‍ എഡിറ്റ് ചെയ്ത് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ഏകീകൃത സിവില്‍ കോഡ്: അകവും പുറവും’. പ്രമുഖ യുക്തിവാദി നേതാവായ യു. കലാനാഥന്‍, ഇന്ത്യയില്‍ നടപ്പാക്കേണ്ട ഏകീകൃത സിവില്‍ കോഡിന്‍െറ ഒരു മാതൃക ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. കലാനാഥന്‍െറ മാതൃകാ സിവില്‍ കോഡില്‍ ‘ശവസംസ്കാരം’ എന്ന തലക്കെട്ടിലെ നിര്‍ദേശം ഇങ്ങനെയാണ്: ‘ദഹിപ്പിക്കല്‍ രീതിയാണ് ഉത്തമമായിട്ടുള്ളത്. അതിന് തടസ്സമുണ്ടെങ്കില്‍ കുഴിച്ചിടുന്ന രീതിയാവാം’. യുക്തിവാദി നേതാവ് സമര്‍പ്പിക്കുന്ന ഏകീകൃത സിവില്‍ കോഡില്‍, പഞ്ചായത്തുകള്‍ തോറും മൃതദേഹങ്ങള്‍ ഉപയോഗിച്ചുള്ള വളനിര്‍മാണ ഫാക്ടറികള്‍ തുടങ്ങണമെന്ന് നിര്‍ദേശിക്കുന്നതായിരുന്നു കൂടുതല്‍ യുക്തിസഹമാവുക. അതിനു പകരം, നാട്ടിലെ സവര്‍ണവിഭാഗങ്ങളുടെ ശവസംസ്കാര രീതി ഏകീകൃത സിവില്‍ കോഡിന്‍െറ ഭാഗമാക്കണമെന്ന് നിഷ്കര്‍ഷിക്കുന്നത് വെറുതെയങ്ങ് സംഭവിക്കുന്നതല്ല. കളങ്കമില്ലാത്ത സവര്‍ണബോധമാണ് നമ്മുടെ നാട്ടില്‍ യുക്തിവാദമായും മതേതരത്വമായും മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത് എന്നതിന്‍െറ മികച്ചൊരു സൂചകം മാത്രമാണത്. സവര്‍ണ സംസ്കാരത്തെ മതേതര സംസ്കാരമായി വ്യാഖ്യാനിക്കുകയും തുടര്‍ന്ന് ദേശീയ സംസ്കാരമായി അടിച്ചേല്‍പിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമാണ്. ഈ ‘ദേശീയ സംസ്കാര’ത്തിന്‍െറ ഏറ്റവും മഹത്ത്വവത്കരിക്കപ്പെട്ട ബിംബമായി കേരളത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട വസ്തുവാണ് നിലവിളക്ക്. പരിപാടികള്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ നിലവിളക്ക് കത്തിക്കുകയെന്നത് ദേശീയ മതേതര സംസ്കാരത്തിന്‍െറ ഭാഗമാണെന്നാണ് നാട്ടില്‍ മതേതരവാദികളില്‍ ഒരു വിഭാഗവും ഹിന്ദുത്വവാദികളും വാദിക്കുന്നത്. ഇങ്ങനെ വിളക്ക് കത്തിക്കുന്നതില്‍ തങ്ങള്‍ക്ക് വിശ്വാസപരമായ വിയോജിപ്പുകളുണ്ടെന്ന് പറയുന്നവരെ ദേശദ്രോഹികളും തീവ്രവാദികളുമാക്കുകയെന്നതാണ് അടുത്ത പടി. |
Posted: 01 Aug 2015 07:26 PM PDT Image: ![]() ‘അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം’ എന്നാണ് നാരായണഗുരു ‘ആത്മോപദേശ ശതക’ത്തില്‍ എഴുതിയിരിക്കുന്നത്. നടേശഗുരു ബൈഹാര്‍ട്ട് പഠിച്ച ഏകപദ്യം അതാണ്. അതനുസരിച്ചാണിപ്പോള്‍ കാര്യങ്ങള്‍ നടത്തുന്നത്. ഗുരുവിന്‍െറ വചനങ്ങള്‍ തന്നാലാവുംവിധം ജീവിതത്തില്‍ പകര്‍ത്തുന്നയാളാണ് നടേശഗുരു എന്ന സത്യം പലര്‍ക്കുമറിയില്ല. നാരായണഗുരുവിന്‍െറ ആത്മോപദേശ ശതകവും നടേശഗുരുവിന്‍െറ ആത്മസുഖാന്വേഷനടപടികളും ചേര്‍ത്തു വായിച്ചുനോക്കൂ. സംഗതി സത്യമാണ് എന്ന് തെളിയും. ഇത്രയുംനാള്‍ ഗുരുവിന്‍െറ കാല്‍പാടുകള്‍ സിമന്‍റിട്ട് അടക്കുന്ന ആള്‍ എന്ന പേരുദോഷമുണ്ടായിരുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവചനം തിരുത്തി ജാതി ചോദിക്കണം, ചോദിച്ചില്ളെങ്കിലും പറയണം എന്നു പറഞ്ഞവന്‍. മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്നുപറഞ്ഞ ഗുരുവിനെ ധിക്കരിച്ച് മദ്യക്കച്ചവടം നടത്തിയവന്‍. അതൊക്കെ പഴങ്കഥ. കണിച്ചുകുളങ്ങരയില്‍നിന്ന് നവകേരളത്തിന്‍െറ നവോത്ഥാനകാഹളം മുഴക്കുകയാണ് ഇപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍. |
പ്രവാസി പ്രശ്ന പരിഹാരത്തിന് എന്‍.ആര്‍.ഐ കമീഷന്‍ ഉടന്‍ –മുഖ്യമന്ത്രി Posted: 01 Aug 2015 11:45 AM PDT Image: ![]() Subtitle: നിയമസഭാ തെരഞ്ഞടുപ്പില്‍ ഓണ്‍ലൈന്‍ വോട്ടിങ് ഏര്‍പ്പെടുത്താനാകും തിരുവനന്തപുരം: വിദേശമലയാളികള്‍ക്ക് കേരളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്‍.ആര്‍.ഐ കമീഷന്‍ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അമേരിക്കന്‍ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസിന്‍െറ (ഫോമ) ആഭിമുഖ്യത്തില്‍ നടന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാം അനുസ്മരണവും കേരള കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശമലയാളികളുടെ സ്വത്ത് തര്‍ക്കവും ബന്ധുക്കള്‍ നേരിടുന്ന പ്രശ്നങ്ങളും ഉള്‍പ്പെടെ പരാതികള്‍ സര്‍ക്കാറിന് ലഭിക്കുന്നുണ്ട്. ഇവ പരിഹരിക്കാന്‍ എന്‍.ആര്‍.ഐ കമീഷന്‍ സഹായകമാകും. ഇതിനുള്ള നിയമനിര്‍മാണ നടപടികള്‍ ഉടന്‍ തുടങ്ങും. |
പി.എസ്.ജിയിലേക്ക് പോകാന്‍ ഡി മരിയക്ക് മോഹം ^പാസ്തോര്‍ Posted: 01 Aug 2015 10:49 AM PDT Image: ![]() ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് ഫ്രഞ്ച് ചാമ്പ്യന്‍ ക്ളബായ പാരിസ് സെന്‍റ് ജെര്‍മെയ്നിലേക്ക് (പി.എസ്.ജി) പോകാന്‍ എയ്ഞ്ചല്‍ ഡി മരിയ ആഗ്രഹിക്കുന്നതായി അര്‍ജന്‍റീന സഹതാരം യാവിര്‍ പാസ്തോര്‍. ഇക്കാര്യം ഡി മരിയ തന്നോട് പറയുകയായിരുന്നെന്നും ക്ളബിനെക്കുറിച്ചും നാടിനെക്കുറിച്ചും ഏറെക്കാര്യങ്ങള്‍ താരം ചോദിച്ചറിഞ്ഞതായും പി.എസ്.ജി താരമായ പാസ്തോര്‍ വ്യക്തമാക്കി. ഈ സീസണില്‍തന്നെ കൂടുമാറാനാണ് അര്‍ജന്‍റീന താരം മോഹിക്കുന്നത്. റയല്‍ മഡ്രിഡില്‍നിന്ന് കഴിഞ്ഞ സീസണില്‍ ബ്രിട്ടീഷ് റെക്കോഡ് തുകക്ക് മാഞ്ചസ്റ്ററിലത്തെിയ ഡി മരിയക്ക് ലൂയി വാന്‍ ഗാലിന് കീഴില്‍ തിളങ്ങാനായിരുന്നില്ല. താരം ഉടനെ പി.എസ്.ജിയിലത്തെുമെന്ന് കരുതുന്നതായി പാസ്തോര്‍ പറഞ്ഞു. |
ഹാംബര്‍ഗ് ഓപ്പണില്‍ നദാല്‍ ഫൈനലില്‍ Posted: 01 Aug 2015 10:35 AM PDT Image: ![]() ഹാംബര്‍ഗ്: അനായാസ ജയവുമായി ഹാംബര്‍ഗ് ഓപ്പണില്‍ റാഫേല്‍ നദാല്‍ ഫൈനലിലേക്ക് കുതിച്ചു. സെമിയില്‍ ഇറ്റാലിയന്‍ താരം ആന്ദ്രെസ് സെപ്പിയെ 6-1, 6-2 നാണ് നദാല്‍ തോല്‍പ്പിച്ചത്. ലോക 10 ാം നമ്പര്‍ സ്പാനിഷ് താരം ഒരു മണിക്കൂര്‍ 18 മിനിറ്റില്‍ മത്സരം സ്വന്തമാക്കി. ഏഴ് തവണയാണ് നദാല്‍ എതിരാളിയുടെ സെര്‍വ് ബ്രേക്ക് ചെയ്തത്. കരിയറിലെ 47 ാം കളിമണ്‍ കോര്‍ട്ട് കിരീടമാണ് നദാല്‍ ലക്ഷ്യമിടുന്നത്. മറ്റൊരു ഇറ്റാലിയന്‍ താരമായ ഫാബിയോ ഫോഗിനിയാണ് ഫൈനലില്‍ നദാലിന്‍െറ എതിരാളി. |
മുപ്പതാണ്ട് കണ്ണീരായി തോര്‍ന്നു; സുഹൃത്തുക്കളുടെ ആലിംഗനത്തില്‍... Posted: 01 Aug 2015 10:21 AM PDT Image: ![]() Subtitle: ഇന്ന് ലോക സൗഹൃദ ദിനം ചാവക്കാട്: ഒമാനില്‍ മൂന്നുപതിറ്റാണ്ടിന്‍െറ അജ്ഞാതവാസത്തിനുശേഷം പഴയ സുഹൃത്തിനെ കാണാന്‍ ദാസന്‍ ചാവക്കാട്ടത്തെുമ്പോള്‍ വെള്ളിയാഴ്ച അര്‍ധരാത്രി. വിമാനത്താവളത്തില്‍നിന്ന് ജന്മനാടായ താനൂരിലേക്ക് പോകുന്നതിനിടെ, ഒമാനിലെ പഴയ സഹമുറിയനെ കണ്ട് നന്ദി പറയേണ്ടതുണ്ടായിരുന്നു ദാസന്. കാലങ്ങള്‍ക്കു ശേഷം നാടണയാന്‍ വഴിയൊരുക്കിയത് ഈ സുഹൃത്താണ്. നാട്ടിലെ സുഹൃത്ത് പണ്ട് ഒമാനില്‍ കൂടെപ്പൊറുത്ത അവസ്ഥയിലല്ല. എം.എല്‍.എയാണ്. പേര് കെ.വി. അബ്ദുല്‍ ഖാദര്‍. ദാസന്‍ കാണാന്‍ വരുന്നതറിഞ്ഞ് വെള്ളിയാഴ്ച വൈകീട്ട് ആറ് മുതല്‍ ചാവക്കാട് പി.ഡബ്ള്യു.ഡി റെസ്റ്റ്ഹൗസില്‍ എം.എല്‍.എ കാത്തിരുന്നു. ദാസന്‍ എത്തുമ്പോള്‍ രാത്രി 11 കഴിഞ്ഞു. എം.എല്‍.എയെ കണ്ടപ്പോള്‍ത്തന്നെ ദാസന്‍ ഓടിയടുത്തു. കണ്ണീരോടെ കെട്ടിപ്പിടിച്ചു. ‘ഒരിക്കലും പ്രതീക്ഷിച്ചില്ല വീണ്ടും കാണുമെന്ന്’ ^ദാസന്‍ വിതുമ്പി പറഞ്ഞു. പൂച്ചെണ്ട് നല്‍കിയാണ് ചങ്ങാതിയെ എം.എല്‍.എ സ്വീകരിച്ചത്. താനൂര്‍ പരിയാപുരം പരേതനായ മേലേപുരക്കല്‍ നാരായണന്‍െറ മകന്‍ ദാസന് 59 വയസ്സുണ്ട്. 1982 മാര്‍ച്ച് നാലിനാണ് ദാസന്‍ ഒമാന്‍െറ വടക്കുപടിഞ്ഞാറന്‍ നഗരമായ അല്‍ ബുറൈമിയിലത്തെിയത്.തയ്യല്‍ വിദഗ്ധനായിരുന്നു. സ്പോണ്‍സര്‍ മറ്റൊരു രാജ്യത്തേക്ക് പോയതോടെ കഷ്ടകാലമായി. പാസ്പോര്‍ട്ടും വിസയും നഷ്ടപ്പെട്ടു. അനധികൃത താമസക്കാരെ പിടികൂടാന്‍ ഒമാന്‍ സര്‍ക്കാര്‍ നാട് അരിച്ചുപെറുക്കുകയായിരുന്നു. കൂടെ താമസിച്ച ഖാദര്‍ നാട്ടിലത്തെി നേതാവും എം.എല്‍.എയും ആയത് ദാസന്‍ അറിഞ്ഞിരുന്നു. ഒരുദിവസം യാദൃച്ഛികമായി എം.എല്‍.എക്ക് ദാസന്‍െറ ഫോണ്‍ വന്നു. ‘എനിക്ക് നാട്ടില്‍ വരണം. മസ്കത്തിലെ എംബസിയില്‍ ബന്ധമുള്ള ആരെയെങ്കിലും അറിയുമോ’? -ദാസന്‍െറ ദൈന്യമാര്‍ന്ന ചോദ്യം എം.എല്‍.എയും ഓര്‍ക്കുന്നു. ഉടന്‍ സുഹൃത്തും മസ്കത്തിലെ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജാബിറുമായി ബന്ധപ്പെട്ടു. ഒൗട്ട്പാസിന് വഴി തെളിഞ്ഞത് അങ്ങനെയാണ്. മസ്കത്തില്‍ ഇങ്ങനയൊരാളുണ്ടെന്ന് കഴിഞ്ഞ മാസം ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വരാനുള്ള തയാറെടുപ്പിലും ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ടറും സംഘവും സഹായവുമായി എത്തിയത് ദാസന്‍ ഓര്‍ക്കുന്നു. |
വെള്ളവുമില്ല വെളിച്ചവുമില്ല; ഇറാഖി ജനത തെരുവിലിറങ്ങി Posted: 01 Aug 2015 10:06 AM PDT Image: ![]() Subtitle: ഡെപ്യൂട്ടി ഗവര്‍ണറെ പ്രക്ഷോഭകാരികള്‍ പ്ളാസ്റ്റിക് കുപ്പികള്‍ കൊണ്ട് എറിഞ്ഞു ബഗ്ദാദ്: ശുദ്ധജലവും വൈദ്യുതിയും ഉള്‍പ്പെടെ അടിസ്ഥാനസൗകര്യങ്ങളില്ലാതെ പൊറുതിമുട്ടിയ ഇറാഖി ജനത കനത്തചൂടിനെ അവഗണിച്ച് പ്രക്ഷോഭവുമായി തെരുവിലിറങ്ങി. ബഗ്ദാദിലെ ബസ്റ മേഖലയിലുള്ളവരാണ് 54 ഡിഗ്രിയില്‍ ചുട്ടുപൊള്ളുന്ന നഗരത്തില്‍ പ്രതിഷേധവുമായി ഗവര്‍ണറുടെ ഓഫിസിന് മുന്നില്‍ തടിച്ചുകൂടിയത്. പ്രാദേശിക ഭരണകൂടത്തിന്‍െറ അഴിമതിയും കൊള്ളയുമാണ് വെള്ളവും വെളിച്ചവും നിഷേധിക്കപ്പെടാന്‍ കാരണമെന്നാണ് പ്രക്ഷോഭകാരികള്‍ പറയുന്നത്. വൈദ്യുതി മുടങ്ങിയിട്ട് മാസങ്ങളായി. ശുദ്ധജലത്തിന് പകരം ലഭിക്കുന്നത് ഉപ്പുവെള്ളമാണ്. രാജ്യത്തെ മുച്ചൂടും മുടിക്കുന്ന പ്രാദേശികഭരണകൂടത്തിന്‍െറ അഴിമതിയാണിതിന് കാരണം -24കാരനായ സയ്ദ് സിയാദ് താരിഖ് പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിണിക്കാമെന്നാണ് ഗവര്‍ണര്‍ ഉറപ്പുനല്‍കുന്നത്. എന്നാല്‍ അവരുടെ വാഗ്ദാനങ്ങള്‍ വിശ്വസിക്കാന്‍ കൊള്ളില്ല. അവര്‍ കള്ളം പറയുകയാണെന്നും താരിഖ് പറഞ്ഞു. ഇതിനിടെ സമരക്കാരുടെ പ്രശ്നം കേള്‍ക്കാനത്തെിയ ഡെപ്യൂട്ടി ഗവര്‍ണറെ പ്രക്ഷോഭകാരികള്‍ പ്ളാസ്റ്റിക് കുപ്പികള്‍ കൊണ്ട് എറിയുകയും ചെയ്തു. 2003ല്‍ സദ്ദാം ഹുസൈനെ ഭരണത്തില്‍നിന്ന് പുറത്താക്കി അമേരിക്ക അധിനിവേശം ആരംഭിച്ചതുമുതല്‍ ഇറാക്കിന്‍െറ പ്രധാനനഗരങ്ങളില്‍ വൈദ്യുതിക്ഷാമവും കുടിവെള്ളക്ഷാമവും രൂക്ഷമാണ്. മിക്ക നഗരങ്ങളിലും മണിക്കൂറുകളോളം പവര്‍ കട്ട് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മധ്യവര്‍ഗത്തെയാണ് ഇത് ഏറ്റവുംകൂടുതല്‍ ദുരിതത്തിലാക്കിയത്. ഉയര്‍ന്ന ജീവിതനിലവാരമുള്ളവര്‍ ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള പകരം സംവിധാനങ്ങള്‍ കണ്ടത്തെുന്നുണ്ട്. ശക്തമായ ചൂടിനെ നേരിടാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. ക്രമാതീതമായി ചൂട് കൂടിയതോടെ കഴിഞ്ഞ വ്യാഴാഴ്ചയും ഞായറാഴ്ചയും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാറിന്‍െറ പ്രവൃത്തിയില്‍ ജനങ്ങള്‍ ഏറെ നിരാശരാണെന്ന് സാംസ്കാരിക മന്ത്രാലയത്തിലെ ജീവനക്കാരിയായ പ്രക്ഷോഭകാരി പറഞ്ഞു. |
പിഞ്ചുകുഞ്ഞിന്‍െറ കൊല: അന്താരാഷ്ട്ര കോടതിയെ സമീപിക്കും ^ഫലസ്തീന്‍ Posted: 01 Aug 2015 10:02 AM PDT Image: ![]() Subtitle: ബിന്യമിന്‍ നെതന്യാഹു അപലപിച്ചു റാമല്ല: ലോകത്തെ ഞെട്ടിച്ച പിഞ്ചുകുഞ്ഞിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് ഫലസ്തീന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിലെ ദുമാ ഗ്രാമത്തില്‍ 18 മാസം പ്രായമുള്ള കുഞ്ഞാണ് ഇസ്രായേല്‍ കുടിയേറ്റക്കാര്‍ വീടിന് തീയിട്ടതിനെ തുടര്‍ന്ന് വെന്തുമരിച്ചത്. ഈ സംഭവത്തെ തുടര്‍ന്ന് ഇസ്രായേല്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി ഫലസ്തീന്‍ സര്‍ക്കാറും വിവിധ സംഘടനകളും രംഗത്തുവന്നു. അക്രമത്തിന്‍െറ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേല്‍ സര്‍ക്കാറിനാണെന്നും അക്രമത്തിനെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) വ്യക്തമാക്കി. ഫലസ്തീനു നേരെയുള്ള ഇസ്രായേല്‍ ആക്രമണം ഒറ്റപ്പെട്ടതല്ളെന്നും ഭീകരവാദത്തിനെതിരെ ശക്തമായി പോരാടുമെന്നും വ്യക്തമാക്കിയ ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് വിദേശമന്ത്രിയോട് വിഷയത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ കേസ് ഫയല്‍ചെയ്യാനും ആവശ്യപ്പെട്ടു. നീതിയാണ് ഞങ്ങള്‍ക്ക് വേണ്ടത്. പക്ഷേ, ഇസ്രായേല്‍ അത് അംഗീകരിക്കുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും അബ്ബാസ് പറഞ്ഞു. കൊലപാതകത്തിനെതിരെ ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുവന്നു. ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. ഇസ്രായേല്‍ ആക്രമണത്തെ അങ്ങേയറ്റം ക്രൂരമായ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച യു.എസ് വിദേശകാര്യ വകുപ്പ് സംഘര്‍ഷം ഒഴിവാക്കാന്‍ ഇരുപക്ഷത്തോടും ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ രക്ഷിതാക്കളും നാലുവയസ്സുകാരന്‍ സഹോദരനും ഇസ്രായേല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം കുഞ്ഞിന്‍െറ ഖബറടക്കത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. അതേസമയം, ഇന്നലെ വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യവുമായുള്ള സംഘര്‍ഷത്തിനിടയില്‍ ഫലസ്തീനിയായ ആണ്‍കുട്ടി കൊല്ലപ്പെട്ടു. 14 വയസ്സുകാരനായ ലൈത് ഖാലിദിയാണ് കൊല്ലപ്പെട്ടത്. അതാര ചെക്പോയന്‍റില്‍ കഴിഞ്ഞദിവസം വൈകീട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ലൈത് മണിക്കൂറുകള്‍ക്കു ശേഷം ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. |
മണിപ്പൂരില്‍ ഗ്രാമത്തെ വിഴുങ്ങി വന്‍ ഉരുള്‍പൊട്ടല്‍; 20ലേറെ മരണം Posted: 01 Aug 2015 09:08 AM PDT Image: ![]() ഇംഫാല്‍: മണിപ്പൂരില്‍ മ്യാന്‍മര്‍ അതിര്‍ത്തിയിലെ ചന്ദേല്‍ ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ഗ്രാമം മണ്ണിനടിയിലായി. ജൂമോല്‍ ഗ്രാമത്തെയാണ് ഉരുള്‍പൊട്ടല്‍ വിഴുങ്ങിയത്. 20 ഓളം പേര്‍ മരിച്ചു. നിരവധി പേര്‍ മണ്ണിനടിയില്‍പെട്ടു കിടക്കുകയാണ്. മണിപ്പൂരില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടലാണിതെന്ന് സര്‍ക്കാര്‍ അറിയിച്ചു. പൊലിസും രക്ഷാ പ്രവര്‍ത്തകരുടെ സംഘങ്ങളും സ്ഥലത്ത് എത്തിയിയെങ്കിലും മണ്ണുമാറ്റാന്‍ കഴിഞ്ഞിട്ടില്ല. എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് യഥാര്‍ഥ കണക്ക് വ്യക്തമല്ല. ഒരാളെ മാത്രമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. മണ്ണ് പൂര്‍ണമായി നീക്കി ആളുകളെ പുറത്തെടുത്ത ശേഷമേ മരണ സംഖ്യ ഉറപ്പാക്കാനാവൂ. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇതുമൂലം കൂടുതല്‍ സംവിധാനങ്ങള്‍ ദുരന്ത സ്ഥലത്ത് എത്തിക്കാനാവാത്തത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
|
ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍: മന്ത്രിമാര്‍ പരാതി നല്‍കിയിട്ടില്ല ^ചെന്നിത്തല Posted: 01 Aug 2015 06:37 AM PDT Image: ![]() തിരുവനന്തപുരം: അഴിമതി ആരോപണ വിധേയരായ ചീഫ് എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത വിഷയത്തില്‍ മന്ത്രിമാര്‍ പരാതി നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശയെ തുര്‍ന്നാണ് പൊതുമരാമത്ത്, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ല. അഴിമതി തടയേണ്ടത് തന്‍െറ ചുമതലയും ഉത്തരവാദിത്വവുമാണ്. അത് നിര്‍വഹിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. |
ഐ.എസുമായി ഇന്ത്യക്ക് ഇടപാടുണ്ടോയെന്ന് മനീഷ് തിവാരി Posted: 01 Aug 2015 06:11 AM PDT Image: ![]() ന്യൂഡല്‍ഹി: ലിബിയയിലെ ഇസ് ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദികളുമായി ഇന്ത്യക്ക് എന്ത് ഇടപാടാണ് ഉള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ലിബിയയില്‍ ഐ.എസ് തട്ടിക്കൊണ്ടുപോയ നാല് ഇന്ത്യക്കാരില്‍ രണ്ടു പേരെ മോചിപ്പിച്ചത് തന്‍െറ ശ്രമഫലമായാണെന്ന സുഷമ സ്വരാജിന്‍െറ അവകാശവാദത്തോട് ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലിബിയയില്‍ രണ്ട് ഇന്ത്യക്കാരെ മോചിപ്പിച്ചതില്‍ സന്തോഷമുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. തന്‍െറ ശ്രമഫലമായാണ് ഇവരെ വിട്ടയച്ചതെന്ന് സുഷമ സ്വരാജ് അവകാശപ്പെടുന്നു. ഐ.എസുമായി ഇന്ത്യ കൂട്ടുകച്ചവടം നടത്തുകയാണോ?. വിദേശകാര്യമന്ത്രിക്ക് ഐ.എസുമായി ഹോട്ട്ലൈന്‍ ബന്ധമുണ്ടെന്നാണ് തോന്നുന്നത്. എങ്കില്‍ പഞ്ചാബില്‍ നിന്നുള്ള 57പേര്‍ക്ക് എന്ത് സംഭവിച്ചു. അവര്‍ മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ? ^തിവാരി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, തിവാരിയെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി രംഗത്തുവന്നു. ഇന്ത്യക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ വിജയം നേടുമ്പോള്‍ കോണ്‍ഗ്രസ് അസ്വസ്ഥമാവുന്നത് എന്തിനാണെന്ന് ബി.ജെ.പി വക്താവ് നളിന്‍ കോഹ് ലി ചോദിച്ചു.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment