വളപട്ടണം ബോട്ട്ജെട്ടിയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമാകുന്നു Madhyamam News Feeds | ![]() |
- വളപട്ടണം ബോട്ട്ജെട്ടിയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമാകുന്നു
- മത്സ്യോല്‍പാദനത്തില്‍ വന്‍ നേട്ടം –മന്ത്രി ബാബു
- ആഷസില്‍ തോറ്റ ലേമാന് ഫുട്ബാള്‍ കാണണം
- ലൈംഗിക വീഡിയോ നിര്‍മിക്കുന്ന സംഘം അറസ്റ്റില്‍
- മോദി വിവാദം^വ്യാപം ക്രമക്കേട്: പാര്‍ലമെന്‍റ് സ്തംഭനം തുടരുന്നു
- ഭൂമി കിട്ടിയിട്ടും ഞാറയ്ക്കാട്ടുവിള അങ്കണവാടിക്ക് കെട്ടിടമായില്ല
- ഫണ്ടിന്‍െറ അഭാവം : സര്‍ക്കാര്‍ ആശുപത്രികളിലെ മാതൃ–ശിശുസംരക്ഷണ പദ്ധതി നിലച്ചു
- തുര്‍ക്കിയില്‍ യു.എസ് കോണ്‍സുലേറ്റിനും പൊലീസ് സ്റ്റേഷനും നേരെ ആക്രമണം
- പഴകിയ ഭക്ഷണം നല്‍കിയ ഹോട്ടല്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു
- ചാവക്കാട് കൊലപാതകം: മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ചെന്നിത്തല
- ഹനീഫ വധം: മുഖ്യപ്രതിയോടൊപ്പമുള്ള ഐ ഗ്രൂപ്പ് നേതാവിന്‍െറ ഫോട്ടോ പുറത്ത്
- അയോഗ്യനാക്കല്‍: പി.സി ജോര്‍ജ് സ്പീക്കര്‍ക്ക് വിശദീകരണം നല്‍കി
- കുറ്റം നിഷേധിച്ച് പാകിസ്താന്‍ അബ്ദുറഹ്മാന്‍; നൗഫല്‍ കണ്ടുമുട്ടിയത് അവിചാരിതമായി
- 2018 ലോകകപ്പ് യോഗ്യത: ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചു
- ഒമാനിലെ പുതിയ അംബാസഡര്‍ ഇന്ന് ചുമതലയേല്‍ക്കും
- സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 18,880 രൂപ
- തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടില്ലെന്ന് മുഖ്യമന്ത്രി
- തുടര്‍ചികിത്സക്കായി ഇന്നസെന്‍റ് ആശുപത്രിയില്‍
- ഐ.എസ്.എല്‍: തിരുവനന്തപുരത്ത് കളിയില്ല
- ഝാര്‍ഖണ്ഡില്‍ തിക്കിലും തിരക്കിലും 11 മരണം
- അറബിക് സര്‍വകലാശാല: കുരുക്ക് മുറുക്കി ധനവകുപ്പ്
- യുദ്ധത്തോട് നാം വിടപറയണം
- അടിയന്തരാവസ്ഥയുടെ മണിമുഴക്കം
- ഒരുമയുടെ താളത്തില്‍ ദേശഭക്തിയുടെ ശ്രുതിയില്‍ ഒന്നിച്ച് പാടി ആയിരം ഗായകര്‍
- പ്രധാനമന്ത്രിയുടെ സൈനിക പരിഷ്കരണത്തിന് താക്കീതായി നാഗസാക്കി ഓര്‍മദിനം
വളപട്ടണം ബോട്ട്ജെട്ടിയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമാകുന്നു Posted: 10 Aug 2015 01:21 AM PDT പുതിയതെരു: വളപട്ടണം ബോട്ട്ജെട്ടിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ നടപടി. മാലിന്യം നിറയാന്‍ കാരണമായ തോണികള്‍ ബോട്ട് ജെട്ടിയില്‍നിന്ന് ഉടന്‍ മാറ്റാന്‍ കലക്ടര്‍ ഉത്തരവിട്ടു. |
മത്സ്യോല്‍പാദനത്തില്‍ വന്‍ നേട്ടം –മന്ത്രി ബാബു Posted: 10 Aug 2015 01:17 AM PDT മൂവാറ്റുപുഴ: സംസ്ഥാനത്ത് മത്സ്യസമൃദ്ധി പദ്ധതി നടപ്പാക്കിയതുമൂലം കഴിഞ്ഞവര്‍ഷം മത്സ്യോല്‍പാദനത്തില്‍ വന്‍ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി മന്ത്രി കെ. ബാബു പറഞ്ഞു. 95,000 ടണ്‍ മത്സ്യം അധികം ഉല്‍പാദിപ്പിക്കാനായിരുന്നു ലക്ഷ്യം വെച്ചതെങ്കിലും 1,00,020 ടണ്‍ മത്സ്യം ഉല്‍പാദിപ്പിക്കാനായി. 1000 കോടി രൂപയുടെ വര്‍ധനയാണ് ഇതുവഴിയുണ്ടായതെന്നും മന്ത്രി പറഞ്ഞു. മൂവാറ്റുപുഴ നഗരസഭയുടെ ആധുനിക മത്സ്യമാര്‍ക്കറ്റിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം തിങ്കളാഴ്ച എറണാകുളത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതി വന്‍ വിജയമായിരുന്നു. |
ആഷസില്‍ തോറ്റ ലേമാന് ഫുട്ബാള്‍ കാണണം Posted: 10 Aug 2015 01:00 AM PDT Image: ![]() ലണ്ടന്‍: ആഷസ് ടെസ്റ്റില്‍ ഇംഗ്ളണ്ടിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഓസീസ് ടീം കോച്ച് ഡാരന്‍ ലേമാന്‍ പുതിയ വിവാദത്തില്‍. കംഗാരുപ്പട തോല്‍വിയുടെ നാണക്കേടിലായിരിക്കെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ കാണാന്‍ ടിക്കറ്റ് കിട്ടുമോ എന്ന് ട്വിറ്ററിലൂടെ ആരാഞ്ഞതാണ് പുലിവാലായത്. ടീം താമസിക്കുന്ന സ്ഥലത്തു നിന്നും 80 കിലോമീറ്റര്‍ അകലെ നോട്ടിങ്ഹാമില്‍ ലിവര്‍പൂളും സ്റ്റോക്ക്സിറ്റിയും തമ്മിലുള്ള മത്സരം കാണാനാണ് ലേ മാന്‍ പരസ്യ ട്വീറ്റിട്ടത്. 'പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ കാണാന്‍ ആഗ്രഹിക്കുന്നു, സഹായിക്കാന്‍ ആരെങ്കിലുമുണ്ടോ' എന്നായിരുന്നു ട്വീറ്റ്. തോല്‍വിയുടെ വിമര്‍ശങ്ങളാല്‍ ആസ്ട്രേലിയന്‍ മാധ്യമങ്ങളുടെ പേജുകള്‍ നിറഞ്ഞിരിക്കെയാണ് ലേ മാന്‍െറ ട്വീറ്റ് വരുന്നത്. ഇതോടെ തോല്‍വിയില്‍ ടീമൊന്നടങ്കം മുങ്ങിയിരിക്കെ പരിശീലകന്‍ ഇംഗ്ളണ്ടില്‍ ഉല്ലസിക്കുകയാണെന്ന തരത്തിലായി വാര്‍ത്തകള്‍. അടുത്ത മത്സരത്തിലെ തയാറെടുപ്പുകളെക്കുറിച്ച് ആലോചിക്കേണ്ട സമയത്ത് ഫുട്ബാള്‍ കാണാനാണ് ഓസീസ് കോച്ചിന് താല്‍പര്യം എന്ന തരത്തിലായിരുന്നു വിമര്‍ശങ്ങള്‍. അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 3^1 നാണ് കംഗാരുക്കള്‍ക്ക് നഷ്ടപ്പെട്ടത്. അവസാന രണ്ടു മത്സരങ്ങളിലെ വന്‍ തോല്‍വിയാണ് ഓസീസ് ആരാധകരെ ഞെട്ടിച്ചത്.
|
ലൈംഗിക വീഡിയോ നിര്‍മിക്കുന്ന സംഘം അറസ്റ്റില്‍ Posted: 10 Aug 2015 12:29 AM PDT Image: ![]() ലാഹോര്‍(പാകിസ്താന്‍): മുന്നൂറോളം കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുകയും പീഡനദൃശ്യങ്ങളുടെ വീഡിയോ നിര്‍മിച്ച് വില്‍ക്കുകയും ചെയ്യുന്ന സംഘം പാകിസ്താനില്‍ അറസ്റ്റിലായി. 15 അംഗ സംഘത്തിലെ ഏഴുപേരാണ് അറസ്റ്റിലായത്. ലാഹോറില്‍ നിന്ന് 55 കിലോമീറ്റര്‍ര്‍ അകലെ ഹുസൈന്‍ കാന്‍ വാലാ ഗ്രാമത്തിലാണ് സംഭവം. സംഘത്തെക്കുറിച്ചുള്ള അന്വേഷണം പാകിസ്താന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയില്‍ 14 വയസിന് താഴെയുള്ള 280 കുട്ടികളാണ് പീഡനത്തിനിരയായത്. കുട്ടികളെ പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഇതുകാണിച്ച് ഭീഷണിപ്പെടുത്തി കുട്ടികളില്‍ നിന്നും ഇവരുടെ മാതാപിതാക്കളില്‍ നിന്നും പണം തട്ടുകയുമാണ് സംഘം ചെയ്യുന്നത്. കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയാണ് സംഘം പീഡിപ്പിച്ചിരുന്നതെന്നും ഇവരില്‍ ആറ് വയസുകാര്‍ വരെ ഉള്‍പ്പെടുന്നുവെന്നും 'ദ നേഷന്‍' ഇംഗ്ളീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘത്തിന്‍െറ കൈവശം ഇത്തരത്തില്‍ പകര്‍ത്തിയ നൂറുക്കണക്കിന് വീഡിയോ ദൃശ്യങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയെ തുടര്‍ന്ന് പീഡനത്തിനിരയായ കുട്ടികളില്‍ ചിലര്‍ ആഭരണങ്ങളും പണവും മോഷ്ടിച്ച് സംഘാംഗങ്ങള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ വെറും 30 വീഡിയോ ദൃശ്യങ്ങള്‍ മാത്രമാണ് സംഘത്തിന്‍െറ പക്കലുള്ളത് എന്നാണ് പൊലീസ് പറയുന്നത്. പ്രവിശ്യ പൊലീസ് ഓഫിസര്‍മാര്‍ കുറ്റകൃത്യത്തിന്‍െറ ഗൗരവം കുറച്ചുകാണുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 2007ല്‍ സ്കൂള്‍ വിദ്യാര്‍ഥികളായിരുന്ന കാലം മുതല്‍ തന്നെ സംഘം കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടിരുന്നതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. |
മോദി വിവാദം^വ്യാപം ക്രമക്കേട്: പാര്‍ലമെന്‍റ് സ്തംഭനം തുടരുന്നു Posted: 10 Aug 2015 12:10 AM PDT Image: ![]() ന്യൂഡല്‍ഹി: ലളിത് മോദി വിവാദം, വ്യാപം അഴിമതി വിഷയങ്ങളില്‍ ബി.ജെ.പി മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്‍റിലെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. രാവിലെ കറുത്ത ബാഡ്ജും പ്ളക്കാര്‍ഡുമായാണ് കോണ്‍ഗ്രസ് എം.പിമാര്‍ ലോക്സഭയിലെത്തിയത്. സഭാ നടപടികള്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ ആരംഭിച്ചപ്പോള്‍ തന്നെ ലളിത് മോദി വിവാദത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരുടെ രാജി ആവശ്യപ്പെട്ടു കോണ്‍ഗ്രസ് രംഗത്തെ ത്തി. കൂടാതെ, വ്യാപം ക്രമക്കേടില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍െറ രാജിയും പ്രതിപക്ഷം മുന്നോട്ടുവെച്ചു. എന്നാല്‍, പ്രതിപക്ഷ ആവശ്യം പാര്‍ലമെന്‍ററികാര്യ മന്ത്രി എം. വെങ്കയ്യ നായിഡു തള്ളിയോടെ കോണ്‍ഗ്രസ് എം.പിമാര്‍ ബഹളം ശക്തമാക്കി. ഇതേതുടര്‍ന്ന് ലോക്സഭയും രാജ്യസഭയും 12 വരെ നിര്‍ത്തിവെച്ചു. നാലാം തവണയാണ് ആരോപണവിധേയരായ മന്ത്രിമാരുടെ രാജി സഭയില്‍ ആവശ്യപ്പെടുന്നതെന്ന് നോട്ടീസ് നല്‍കിയ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. മാനുഷിക പരിഗണനവെച്ചല്ല ലളിത് മോദിയെ സുഷമ സ്വരാജ് സഹായിച്ചത്. വിഷയത്തില്‍ ജനാധിപത്യ മാര്‍ഗത്തിലുള്ള പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍െറ അസാന്നിധ്യത്തില്‍ മന്ത്രി സുഷമ സ്വരാജ് സഭയില്‍ പ്രസ്താവന നടത്തിയതിനെ ഖാര്‍ഗെ വിമര്‍ശിച്ചു. സമാന ആവശ്യം ഉന്നിയിച്ച് കോണ്‍ഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ഗുലാം നബി ആസാദും നോട്ടീസ് നല്‍കി. മന്ത്രിമാര്‍ക്കെതിരായ ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണപക്ഷത്തെ മുതിര്‍ന്ന നേതാക്കളും പ്രതികരിക്കണമെന്ന് ആസാദ് ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ക്കാരിന്‍െറ പ്രവര്‍ത്തനങ്ങളെ പാര്‍ലമെന്‍റില്‍ തടസപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ധന മന്ത്രി അരുണ്‍ ജെയ്റ്റ് ലി ആരോപിച്ചു. സുഷമയുടെ രാജി ആവശ്യപ്പെട്ട് ബഹളംവെച്ചതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട 25 കോണ്‍ഗ്രസ് എം.പിമാര്‍ അഞ്ചു ദിവസത്തിന് ശേഷം ലോക്സഭയില്‍ തിരിച്ചെത്തി. പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്തതിനാല്‍ ആഗസ്റ്റ് 13ന് സമാപിക്കുന്ന പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തിന്‍െറ അവശേഷിക്കുന്ന ദിനങ്ങളും പ്രക്ഷുബ്ധമാകും. |
ഭൂമി കിട്ടിയിട്ടും ഞാറയ്ക്കാട്ടുവിള അങ്കണവാടിക്ക് കെട്ടിടമായില്ല Posted: 10 Aug 2015 12:03 AM PDT ആറ്റിങ്ങല്‍: ഭൂമി ലഭ്യമാക്കിയിട്ടും അങ്കണവാടിക്ക് കെട്ടിടം നിര്‍മിച്ചുനല്‍കുന്നില്ളെന്ന് ആക്ഷേപം. കരവാരം ഗ്രാമപഞ്ചായത്തിലെ ഞാറയ്ക്കാട്ടുവിളയിലെ അങ്കണവാടിയാണ് സ്വന്തം കെട്ടിടമില്ലാത്തതിനാല്‍ സൗകര്യങ്ങളില്ലാത്ത വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. |
ഫണ്ടിന്‍െറ അഭാവം : സര്‍ക്കാര്‍ ആശുപത്രികളിലെ മാതൃ–ശിശുസംരക്ഷണ പദ്ധതി നിലച്ചു Posted: 09 Aug 2015 11:29 PM PDT മഞ്ചേരി: ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി സര്‍ക്കാര്‍ ആശുപത്രികളില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ മേല്‍നോട്ടത്തില്‍ നടത്തുന്ന മാതൃ-ശിശുസംരക്ഷണ പദ്ധതി (ജെ.എസ്.എസ്.കെ) ഫണ്ടിന്‍െറ അഭാവം മൂലം നിലച്ചു. |
തുര്‍ക്കിയില്‍ യു.എസ് കോണ്‍സുലേറ്റിനും പൊലീസ് സ്റ്റേഷനും നേരെ ആക്രമണം Posted: 09 Aug 2015 11:28 PM PDT Image: ![]() ഇസ്താംബൂള്‍: തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ യു.എസ് കോണ്‍സുലേറ്റിനും പൊലീസ് സ്റ്റേഷനും നേരെ ആക്രമണം. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡോഗണ്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.പൊലീസ്സ്റ്റേഷനു നേരെ ബോംബ് ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു കോണ്‍സുലേറ്റ് ആക്രമണം. |
പഴകിയ ഭക്ഷണം നല്‍കിയ ഹോട്ടല്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു Posted: 09 Aug 2015 11:18 PM PDT കോഴിക്കോട്: ശനിയാഴ്ച പഴകിയ ഭക്ഷണം വിതരണംചെയ്ത ഹോട്ടല്‍ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിച്ചതില്‍ പ്രതിഷേധിച്ച് പത്തംഗ സംഘം ഹോട്ടല്‍ അടിച്ചുതകര്‍ത്തു. മെഡിക്കല്‍ കോളജിനു സമീപത്തെ കെ.എം ഹോട്ടലാണ് തകര്‍ത്തത്. ഓട്ടോഡ്രൈവര്‍ റഷീദ് എന്ന ഡി.വൈ.എഫ്.ഐക്കാരന്‍െറ നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന 10 അംഗ സംഘമാണ് ഹോട്ടല്‍ തകര്‍ത്തെന്നും മൂന്നു ജീവനക്കാരെ മര്‍ദിച്ചെന്നും ഹോട്ടലുടമ മുസ്തഫ പറഞ്ഞു. |
ചാവക്കാട് കൊലപാതകം: മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ചെന്നിത്തല Posted: 09 Aug 2015 11:14 PM PDT Image: തിരുവനന്തപുരം: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആരുവിചാരിച്ചാലും പ്രതികളെ രക്ഷിക്കാന്‍ കഴിയില്ല. നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടത്താനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരിക്കുന്നതെന്നും കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം, ചാവക്കാട് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ പൊതുസമ്മേളനങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും 15 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കൃത്യസമയത്ത് നടക്കണമെന്നാണ് സര്‍ക്കാരിന്‍െറ നിലപാടെന്നും വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമീഷനോട് അഭിപ്രായ വ്യത്യാസമില്ളെന്നും ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു.
|
ഹനീഫ വധം: മുഖ്യപ്രതിയോടൊപ്പമുള്ള ഐ ഗ്രൂപ്പ് നേതാവിന്‍െറ ഫോട്ടോ പുറത്ത് Posted: 09 Aug 2015 10:45 PM PDT Image: ![]() ചാവക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫ കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതിയോടൊപ്പമുള്ള ഐ ഗ്രൂപ്പ് നേതാവിന്‍െറ ഫോട്ടോ പുറത്ത്. ഗുരുവായൂര്‍ ബ്ളോക് കമ്മിറ്റി പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട സി.എ ഗോപപ്രതാപനും അറസ്റ്റിലായ മുഖ്യപ്രതി ഷമീറും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തായത്. ഹനീഫയെ കൊല്ലാന്‍ ഷമീറിനെ നിയോഗിച്ചത് ഗോപപ്രതാപനാണെന്ന് ഹനീഫയുടെ കുടുംബവും നാട്ടുകാരും ആരോപിച്ചിരുന്നു. അതേസമയം, ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗവും സി.പി.എമ്മും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ഗോപപ്രതാപന്‍ ആരോപിച്ചു. എ വിഭാഗത്തിന്‍െറ പേരെടുത്ത് പറയാതെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വക്താവ് കൂടിയായ ഗോപപ്രതാപന്‍െറ വിമര്‍ശം. തന്നെ കുറ്റവാളിയായി ചിത്രീകരിക്കാനാണ് നീക്കം. അറസ്റ്റിലായ പ്രതി തന്‍െറ നാട്ടുകാരനാണെന്നും അതിനാല്‍ ഏതെങ്കിലും ചടങ്ങുകളില്‍വെച്ച് തന്നോടൊപ്പം ഫോട്ടോയെടുത്തതാകാമെന്നും അദ്ദേഹം വിശദീകരിച്ചു. അറസ്റ്റിലായ മുഖ്യപ്രതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് ഗോപപ്രതാപന്‍ ഇന്നലെ സമ്മതിച്ചിരുന്നു. സംഭവത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകുകയാണ്. ഗോപപ്രതാപനെതിരായ കെ.പി.സി.സി നടപടി ഏകപക്ഷീയമാണെന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഇന്നു വൈകിട്ട് ചാവക്കാട് നടത്താനിരുന്ന പ്രതിഷേധ പ്രകടനം മാറ്റിവച്ചിട്ടുണ്ട്. കെ.പി.സി.സിയുടെ നിര്‍ദേശ പ്രകാരം മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഇടപെട്ടാണ് പ്രകടനം മാറ്റിവെപ്പിച്ചത്. കൊലപാതകത്തെ തുടര്‍ന്ന് പാര്‍ട്ടി ഗുരുവായൂര്‍ ബ്ളോക് കമ്മിറ്റി പ്രസിഡന്‍റ് ഗോപപ്രതാപനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ പി.എം സുരേഷ് ബാബുവിന്‍െറ പ്രാഥമിക റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു നടപടി. ഗുരുവായൂര്‍ ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിടുകയും ചുമതല തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാലിനെ ഏല്‍പിക്കുകയും ചെയ്തിട്ടുണ്ട്. |
അയോഗ്യനാക്കല്‍: പി.സി ജോര്‍ജ് സ്പീക്കര്‍ക്ക് വിശദീകരണം നല്‍കി Posted: 09 Aug 2015 10:40 PM PDT Image: ![]() തിരുവനന്തപുരം: എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം നല്‍കിയ കത്തിന് പി.സി ജോര്‍ജ് സ്പീക്കര്‍ക്ക് വിശദീകരണം നല്‍കി. വിശദീകരണ കത്ത് നിയമസഭാ സെക്രട്ടറിക്കാണ് കൈമാറിയത്. നിയമസഭാ ചട്ടം ആറു പ്രകാരം കേരളാ കോണ്‍ഗ്രസിന്‍െറ പരാതി നിലനില്‍ക്കില്ളെന്നും തള്ളിക്കളയണമെന്നും കത്തില്‍ ജോര്‍ജ് ആവശ്യപ്പെടുന്നു. അയോഗ്യനാക്കണമെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നും കത്തില്‍ പറയുന്നു. പാര്‍ട്ടി നീക്കത്തിനെതിരെ നിയമ പോരാട്ടം തുടരുമെന്നും ജോര്‍ജ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പി.സി. ജോര്‍ജിനെ കൂറുമാറ്റ നിരോധനിയമ പ്രകാരം എം.എല്‍.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ജൂലൈ 21നാണ് സ്പീക്കര്‍ക്ക് കത്തു നല്‍കിയത്. പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തു പോയതായി കണക്കിലെടുത്ത് ജോര്‍ജിനെ അയോഗ്യനാക്കണമെന്നാണ് പാര്‍ട്ടി വിപ്പ് കൂടിയായ ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ കത്തില്‍ ആവശ്യപ്പെട്ടത്. മുന്‍ ഗവ. ചീഫ് വിപ്പ് കൂടിയായ പി.സി. ജോര്‍ജിനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ മാണി വിഭാഗം ഉന്നതാധികാര സമിതിയോഗം നേരത്തെ തീരുമാനിച്ചിരുന്നു. പി.സി ജോര്‍ജ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ പ്രതിനിധിയാണ്. |
കുറ്റം നിഷേധിച്ച് പാകിസ്താന്‍ അബ്ദുറഹ്മാന്‍; നൗഫല്‍ കണ്ടുമുട്ടിയത് അവിചാരിതമായി Posted: 09 Aug 2015 10:35 PM PDT Image: ![]() ദുബൈ: കാസര്‍കോട് ഹംസ വധക്കേസിലെ മുഖ്യപ്രതി പാകിസ്താന്‍ അബ്ദുറഹ്മാനെ ഹംസയുടെ മകന്‍ നൗഫല്‍ ദുബൈയില്‍ കണ്ടുമുട്ടിയത് തികച്ചും യാദൃശ്ചികമായി. ഞായറാഴ്ച ഉച്ചക്ക് നമസ്കാരത്തിനായി ദേര ഹംരിയ പോര്‍ട്ടിന് സമീപത്തെ പള്ളിയിലത്തെിയതായിരുന്നു നൗഫല്‍. നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് അബ്ദുറഹ്മാന്‍ നടന്നുപോകുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ അടുത്ത് ചെന്ന് പേര് ചോദിച്ചു. അബ്ദുറഹ്മാന്‍ എന്ന് പറഞ്ഞപ്പോള്‍ തന്ത്രപൂര്‍വം പള്ളിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലത്തെിച്ചു. തുടര്‍ന്ന് നൗഫല്‍ ബന്ധുക്കളെ വിവരമറിയിക്കുകയും അവര്‍ സ്ഥലത്തത്തെുകയും ചെയ്തു. അബ്ദുറഹ്മാനെ കണ്ടത്തെിയ വാര്‍ത്തയറിഞ്ഞ് സ്ഥലത്തത്തെിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ആദ്യം അദ്ദേഹം തയാറായില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കൊടുവിലാണ് പ്രതികരിച്ചത്. ഹംസ വധവുമായി ഒരുതരത്തിലും ബന്ധമില്ളെന്ന് അദ്ദേഹം പറഞ്ഞു. ഏതോവിധത്തില്‍ കേസില്‍ പ്രതിയാക്കപ്പെട്ടതാണ്. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നറിയില്ല. ഹംസയുമായി വളരെ അടുത്ത സ്നേഹബന്ധമായിരുന്നു. കഴിഞ്ഞ റമദാനില്‍ പോലും ഹംസയെ സ്വപ്നം കണ്ടു. 1968 മുതല്‍ ദുബൈയിലുണ്ട്. ചെറിയ രീതിയില്‍ ബിസിനസ് നടത്തിവരികയായിരുന്നു. പിന്നീട് പൊളിഞ്ഞു. നാട്ടില്‍ വെച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു. അന്നൊക്കെ ഹംസ വളരെയധികം സഹായിച്ചു. വാക്കറിന്‍െറ സഹായത്തോടെയാണ് ഇപ്പോള്‍ നടക്കുന്നത്. ഹംസ കൊല്ലപ്പെട്ടതിന് ശേഷം ബന്ധുക്കളുമായി ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് താല്‍പര്യമില്ലായിരുന്നു. ഇപ്പോള്‍ ഹംസയുടെ മകനെ കണ്ടുമുട്ടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. വധക്കേസില്‍ തന്നെ നാട്ടില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോടതിയുടെ വാറന്‍റ് ഇതുവരെ നേരിട്ട് കൈപ്പറ്റിയിട്ടില്ല. 1992ല്‍ ഉദ്യോഗസ്ഥര്‍ തന്‍െറ സ്റ്റേറ്റ്മെന്‍റ് എടുത്ത് പോയിരുന്നു. ദുബൈയില്‍ തനിക്കെതിരെ കേസൊന്നുമില്ല. സംഭവത്തിന് ശേഷം ഭാര്യക്കും മക്കള്‍ക്കുമൊപ്പം ഇന്ത്യ വിട്ടതാണ്. പിന്നെ അങ്ങോട്ട് പോയിട്ടില്ല. വാറന്‍റുള്ളതുകൊണ്ട് അറസ്റ്റ് ചെയ്യുമെന്ന ഭയമുള്ളതിനാലാണ് പോകാത്തത്. എന്നാല്‍ പല തവണ ഉംറക്ക് പോയിട്ടുണ്ട്. മകന്‍െറ ആശ്രിതവിസയിലാണ് ഇപ്പോള്‍ ദുബൈയില്‍ കഴിയുന്നത്. സ്വന്തമായി വരുമാനമൊന്നുമില്ല. ദൈവാനുഗ്രഹത്താല്‍ നല്ലരീതിയില്‍ ജീവിച്ചുപോകുന്നു. പണ്ട് എന്‍െറ കൂടെ മക്കള്‍ ജീവിച്ചു. ഇപ്പോള്‍ അവരുടെ കൂടെ കഴിയുന്നു. നാട്ടിലത്തെി കോടതിക്ക് മുന്നില്‍ കീഴടങ്ങാന്‍ ആഗ്രഹമുണ്ട്. അതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. എല്ലാം വിധിച്ചത് പോലെ വരും. പള്ളിയില്‍ വന്ന തന്നെ പിടികൂടി തടഞ്ഞുവെച്ചത് ശരിയായില്ല. തനിക്കെതിരെ ഇവിടെ കേസില്ലാത്തതിനാല്‍ പൊലീസിന് കൈമാറിയിട്ട് കാര്യമില്ല. 70 വയസ്സ് പ്രായമുള്ള തന്നെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍റര്‍പോളിന്‍െറ വാണ്ടഡ് ലിസ്റ്റില്‍ ഇപ്പോള്‍ പേരില്ലാത്തിനാല്‍ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിയ ശേഷം അബ്ദുറഹ്മാനെ വിട്ടയച്ചതായി നൗഫല്‍ പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നൗഫല്‍ കൂട്ടിച്ചേര്‍ത്തു. |
2018 ലോകകപ്പ് യോഗ്യത: ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചു Posted: 09 Aug 2015 10:29 PM PDT Image: ![]() ദോഹ: 2018 റഷ്യന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കും 2019 ഏഷ്യന്‍ കപ്പ് യോഗ്യത മത്സരങ്ങള്‍ക്കുമുള്ള 27 അംഗ ഖത്തര്‍ ദേശീയ ഫുട്ബോള്‍ ടീമിനെ കോച്ച് ഡാനിയല്‍ കാരിനോ പ്രഖ്യാപിച്ചു. യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് സിയില്‍ ദോഹയില്‍ വരുന്ന സെപ്റ്റംബര്‍ മൂന്നിന് ഭൂട്ടാനെതിരെയുള്ള ഹോം മത്സരവും എട്ടിന് ഹോങ്കോങിനെതിരെ എവേ മത്സരവുമാണ് ഖത്തറിന് നേരിടാനുള്ളത്. ഇതിനായി ഇന്ന് മുതല്‍ സ്വിറ്റ്സര്‍ലന്‍റിലെ സൂറിച്ചില്‍ ടീം പരീശീലനത്തിലേര്‍പ്പെടും. ആഗസ്റ്റ് 25 വരെ നീളുന്ന പരിശീലന ക്യാമ്പിനിടക്ക് മൂന്ന് സൗഹൃദ മത്സരങ്ങളിലും ഖത്തര്‍ കളിക്കും. ആഗസ്റ്റ് 13ന് ഗ്രീക്ക് വമ്പന്‍മാരായ ഒളിംപിയാക്കോസുമായുള്ള മത്സരമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ടീം അംഗങ്ങള്‍. ബ്രാക്കറ്റില്‍ ക്ളബിന്‍െറ പേര്: മുഹമ്മദ് മൂസ, ഖാലിദ് മിഫ്താഹ്, മുഹമ്മദ് അബ്ദുല്ല, കുലൂദ് അമീന്‍, മുഹമ്മദ് മുന്‍താരി, അഹ്മദ് മുഹമ്മദി (ലഖ്വിയ), അബ്ദുല്‍ അസീസ് ഹാതിം, മുഅയിദ് ഹസന്‍, മഹ്ദി അലി (ഗറാഫ), സഅദ് ശൈബ്, അബ്ദുല്‍ കരീം, ഹസന്‍ ഹൈദൂസ്, അലീ ഹസന്‍ (സദ്ദ്), അബ്ദുല്‍ ഖാദിര്‍ ഇല്യാസ്, ഖാലിദ് റഊഫ്, മുഹമ്മദ് മുത്തലിബ്, അബ്ദുറഹ്മാന്‍ മുഹമ്മദ്, മിസ്അബ് (അല്‍ ജെയ്ഷ്), ഹാമിദ്, ഉമര്‍ ബാരി (റയാന്‍), മിശ്അല്‍ ( അല്‍ അഹ്ലി), മജ്ദി (സൈലിയ), അഹ്മദ് സുഫ്യാന്‍ (കര്‍ത്തിയാത്), ഖാലിദ് സ്വാലിഹ് (ഖത്തര്‍), യൂസുഫ് അഹ്മദ് (അല്‍ അറബി) ഹസന്‍ അഫീഫ്, അഹ്മദ് ദൂസിന്ദ (ഓപന്‍ ബെല്‍ജിയം). |
ഒമാനിലെ പുതിയ അംബാസഡര്‍ ഇന്ന് ചുമതലയേല്‍ക്കും Posted: 09 Aug 2015 09:53 PM PDT Image: ![]() മസ്കത്ത്: ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ ആയി ഇന്ദ്രമണി പാണ്ഡേ തിങ്കളാഴ്ച ചുമതലയേല്‍ക്കും. സ്ഥലം മാറിപ്പോയ ജെ.എസ്. മുകുളിന് പകരമാണ് ഇന്ദ്രമണി പാണ്ഡേ ചുമതലയേല്‍ക്കുന്നത്. ഞായറാഴ്ച രാത്രി പുതിയ അംബാസഡര്‍ മസ്കത്തിലത്തെിയിട്ടുണ്ട്. ഒമാനിലെ പ്രവാസി ഇന്ത്യക്കാരുടെ വിവിധ വിഷയങ്ങളില്‍ അനുയോജ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് ഒമാനിലേക്ക് പുറപ്പെടുംമുമ്പ് ഇന്ദ്രമണി പാണ്ഡേ വ്യക്തമാക്കിയിട്ടുണ്ട്. ഒമാനില്‍ പാണ്ഡേയുടെ ‘പ്രചാരണ സംസ്ഥാന’ങ്ങള്‍ എന്ന പദവി കേരളത്തിനും ജമ്മു-കശ്മീരിനും ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. 2014 അവസാനം വിദേശകാര്യ മന്ത്രാലയം കൈക്കൊണ്ട നടപടികളുടെ ഭാഗമായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കഴിവുകളും ശേഷിയും പ്രചരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എംബസികളും കോണ്‍സുലേറ്റുകളും വഴിയാണ് വിവിധ സംസ്ഥാനങ്ങളെ ലോകത്തിനുമുന്നില്‍ കൂടുതല്‍ പരിചയപ്പെടുത്തുക. ഇതിന്‍െറ ഭാഗമായി ഓരോ അംബാസഡറും രണ്ട് സംസ്ഥാനങ്ങളെ പ്രചാരണ സംസ്ഥാനങ്ങള്‍ ആയി തെരഞ്ഞെടുക്കണം. ഒമാനിലെ പുതിയ അംബാസഡര്‍ ജമ്മു-കശ്മീരിനെയും കേരളത്തെയുമാണ് പ്രചാരണ സംസ്ഥാനങ്ങളായി തെരഞ്ഞെടുക്കുകയെന്നാണ് സൂചന. ഒമാനിലേക്ക് പുറപ്പെടുംമുമ്പ് രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും പാണ്ഡേ ചര്‍ച്ച നടത്തിയിരുന്നു. തിരുവനന്തപുരത്തും ശ്രീനഗറിലും എത്തിയാണ് മുഖ്യമന്ത്രിമാരെ കണ്ടത്. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ചനടത്തിയ പാണ്ഡേ പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസമാണ് ശ്രീനഗറില്‍ എത്തി ജമ്മു-കശ്മര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദുമായി കൂടിക്കാഴ്ച നടത്തിയത്. കശ്മീരിലേക്ക് കൂടുതല്‍ ഒമാനി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതും കശ്മീരിന്‍െറ കരകൗശല ഉല്‍പന്നങ്ങള്‍ സുല്‍ത്താനേറ്റിലേക്ക് കയറ്റുമതി ചെയ്യുന്നതും അടക്കം വിഷയങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. കശ്മീര്‍ ചീഫ് സെക്രട്ടറിയുമായും ചര്‍ച്ചനടത്തിയിരുന്നു. നിക്ഷേപവും തൊഴിലവസരങ്ങളും വികസനവും അടക്കം പല വിഷയങ്ങളിലും ‘പ്രചാരണ സംസ്ഥാനങ്ങള്‍’ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കും. ഈ സംസ്ഥാനങ്ങളുമായി നയതന്ത്ര പ്രതിനിധികള്‍ കൂടുതല്‍ പരിചയപ്പെടുകയും മറ്റും ചെയ്യുന്നതിന്‍െറ ഭാഗമായി സന്ദര്‍ശനങ്ങളും നടത്തുന്നുണ്ട്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്ക് ഉതകുന്ന രീതിയില്‍ വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ നയതന്ത്ര പ്രതിനിധികളെ തയാറാക്കുകയെന്ന ലക്ഷ്യവും വിദേശകാര്യ മന്ത്രാലയത്തിനുണ്ട്. |
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 18,880 രൂപ Posted: 09 Aug 2015 09:34 PM PDT Image: ![]() കൊച്ചി: വാരാരംഭത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 18,880 രൂപയും ഗ്രാമിന് 2,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗസ്റ്റ് എട്ടിനാണ് പവന്‍വില 18,800ല്‍ നിന്ന് 18,880 രൂപയിലെത്തിയത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.69 ഡോളര്‍ കൂടി 1,094.90 ഡോളറിലെത്തി. |
തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടില്ലെന്ന് മുഖ്യമന്ത്രി Posted: 09 Aug 2015 09:02 PM PDT Image: ![]() കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരു കാരണവശാലും നീട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതി അംഗീകരിച്ചാല്‍ പുതുക്കിയ വാര്‍ഡ് വിഭജനം നടപ്പിലാക്കും. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമീഷനുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാത്ത പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വൈകുന്നതിനെകുറിച്ച് ഗവര്‍ണര്‍ പി. സദാശിവം സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷണര്‍ കെ. ശശിധരന്‍ നായര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നീളുന്നതില്‍ ആശങ്ക അറിയിച്ച പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നടപടി. അതേസമയം, കോടതിയെ സമീപിച്ച് 2010ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് കമീഷന്‍ നീക്കം. നവംബര്‍ ഒന്നിന് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ നിലവില്‍വരും. |
തുടര്‍ചികിത്സക്കായി ഇന്നസെന്‍റ് ആശുപത്രിയില്‍ Posted: 09 Aug 2015 08:21 PM PDT Image: ![]() ന്യൂഡല്‍ഹി: നര്‍മം തെല്ലും കൈവിടാതെ തന്‍െറ സ്വതസിദ്ധമായ ശൈലിയിലൂടെ കാന്‍സര്‍ രോഗത്തേയും നേരിട്ട നടനും എം.പിയുമായ ഇന്നസെന്‍റ് തുടര്‍ചികിത്സക്കായി ആശുപത്രിയില്‍. ചികിത്സക്കായി ഡല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് ഇന്നസെന്‍റ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരേയും മണ്ഡലത്തിലെ ജനങ്ങളെയും അറിയിച്ചത്. കാന്‍സര്‍ രോഗത്തില്‍ നിന്ന് മുക്തനായ ശേഷം കൃത്യമായ ഇടവേളകളില്‍ ഞാന്‍ വൈദ്യ പരിശോധന നടത്തുന്നുണ്ടായിരുന്നു. അടുത്തിടെ നടത്തിയ ഇത്തരമൊരു പരിശോധനയ്ക്ക് ശേഷം തുടര്‍ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഡോക്ടര്‍ വി.പി ഗംഗാധരന്‍, ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍ ലളിത് എന്നിവരുടെ ഉപദേശപ്രകാരം ഒരു ചികിത്സാ ഘട്ടം പൂര്‍ത്തിയാക്കുന്നതിനായി ഞാന്‍ അഡ്മിറ്റ് ആയിരിക്കുകയാണ്. 2013ല്‍ തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഇന്നസെന്‍റ് ഏറെ നാളായി ചികിത്സയിലായിരുന്നു. രോഗത്തില്‍ നിന്നും മുക്തി നേടിയതിനുശേഷമാണ് 2014ല്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ പിന്തുണയോടെ എം.പിയായി തെരെഞ്ഞടുക്കപ്പെട്ടത്.
|
ഐ.എസ്.എല്‍: തിരുവനന്തപുരത്ത് കളിയില്ല Posted: 09 Aug 2015 07:56 PM PDT Image: ![]() Subtitle: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം മാത്രം കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ രണ്ടാം സീസണില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകില്ല. പകരം കേരള ബ്ളാസ്റ്റേഴ്സ് ടീമിന്‍െറ പരിശീലനത്തിന് സ്റ്റേഡിയം വേദിയാകും. കാണികളുടെ എണ്ണത്തില്‍ കുറവുണ്ടായേക്കുമെന്ന ചിന്തയാണ് തിരുവനന്തപുരത്തെ തഴയാനുള്ള പ്രധാന കാരണം. ഐ.എസ്.എല്ലില്‍ കേരളത്തിന്‍െറ ഏതാനും ഹോം മത്സരങ്ങള്‍ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുമെന്നായിരുന്നു പ്രതീക്ഷ. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം, കളിക്കാര്‍ക്കും കോച്ചിനുമുള്ള താമസ സൗകര്യം, പരിശീലന സൗകര്യങ്ങള്‍, ഗതാഗത സൗകര്യം എന്നിവക്കൊപ്പം അണ്ടര്‍ 17 മത്സരങ്ങള്‍ക്ക് ബ്ളാസ്റ്റേഴ്സിന്‍െറ ഹോംഗ്രൗണ്ടായ കൊച്ചി സ്റ്റേഡിയത്തിന്‍െറ അവസാനഘട്ട നവീകരണം പൂര്‍ത്തിയാക്കേണ്ടതും തിരുവനന്തപുരത്തിന്‍െറ പ്രതീക്ഷകളെ വളര്‍ത്തി. എന്നാല്‍, ഈ സീസണില്‍ തിരുവനന്തപുരത്ത് മത്സരങ്ങള്‍ ഉണ്ടായേക്കില്ളെന്നാണ് ഐ.എസ്.എല്ലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ സീസണില്‍ കൊച്ചിയിലേക്കൊഴുകിയ കാണികളില്‍ ഭൂരിപക്ഷവും വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവരായിരുന്നു. ഇവര്‍ക്ക് യാത്ര ചെയ്ത് എത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് സംഘാടകര്‍ തിരുവനന്തപുരത്തെ ഒഴിവാക്കുന്നത്. കേരളത്തിന്‍െറ മധ്യഭാഗം എന്ന നിലയില്‍ കൊച്ചിയിലേക്ക് തെക്ക്, വടക്ക് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് എത്തിച്ചേരാന്‍ അത്ര പ്രയാസമുണ്ടാകില്ല. എന്നാല്‍, തിരുവനന്തപുരത്തത്തൊന്‍ ഇവര്‍ക്ക് പത്തും പന്ത്രണ്ടും മണിക്കൂര്‍ യാത്രക്കായി മാത്രം ചെലവിടേണ്ടിവരും. അത് കാണികളുടെ ഒഴുക്ക് കുറച്ചേക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. കൂടാതെ, സാഫ് ഗെയിംസ് ഫുട്ബാളിന് ഗ്രീന്‍ഫീല്‍ഡ് വേദിയാകുമെന്നതും തിരുവനന്തപുരത്തിന് തിരിച്ചടിയായി. ഡിസംബര്‍ 23 മുതല്‍ ജനുവരി മൂന്ന് വരെയാണ് സാഫ് ഗെയിംസ് ഫുട്ബാള്‍ മത്സരങ്ങള്‍. അതിനുമുമ്പ് സ്റ്റേഡിയത്തിന്‍െറ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതേസമയം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ബ്ളാസ്റ്റേഴ്സിന്‍െറ പ്രധാന പരിശീലന മൈതാനമായി പരിഗണിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആദ്യ സീസണിലുണ്ടായ പോരായ്മകളെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് സംഘാടകര്‍. ഉദ്ഘാടന സീസണെന്ന നിലയില്‍ കഴിഞ്ഞവര്‍ഷം കളി കാണാനത്തെിയവര്‍ ഇത്തവണയും ഉണ്ടാകുമോ എന്ന ആശങ്ക സംഘാടകര്‍ക്കുണ്ട്. അതുകൊണ്ടാണ് ഹോംഗ്രൗണ്ട് മാറ്റം ഉള്‍പ്പെടെ കാര്യങ്ങള്‍ ഇപ്പോള്‍ പരിഗണിക്കാത്തത്. എന്നാല്‍, ലീഗിന് കേരളത്തില്‍ സ്വീകാര്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടുത്ത സീസണില്‍ തിരുവനന്തപുരം ഉള്‍പ്പെടെ മറ്റു വേദികളെയും മത്സരത്തിന് പരിഗണിച്ചേക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് ജനകീയത വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. |
ഝാര്‍ഖണ്ഡില്‍ തിക്കിലും തിരക്കിലും 11 മരണം Posted: 09 Aug 2015 07:49 PM PDT Image: ![]() ഡിയോഗര്‍: ഝാര്‍ഖണ്ഡില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം. 11 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 5.30ന് ദേവ്ഗഡിലെ ബൈദ്യനാഥ് ദുര്‍ഗ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 50ലേറെ പേരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുരന്തത്തെ തുടര്‍ന്ന് ക്ഷേത്രം താല്‍കാലികമായി അടച്ചു. |
അറബിക് സര്‍വകലാശാല: കുരുക്ക് മുറുക്കി ധനവകുപ്പ് Posted: 09 Aug 2015 07:42 PM PDT Image: ![]() Subtitle: പുതിയ തടസ്സവാദവുമായി ഫയല്‍ മടക്കാന്‍ നീക്കം തിരുവനന്തപുരം: സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള നിര്‍ദേശത്തിനെതിരെ ധനവകുപ്പ് കുരുക്ക് മുറുക്കി. വിദഗ്ധസമിതിയുടെ ശിപാര്‍ശ അംഗീകരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് അന്താരാഷ്ട്ര അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിച്ചത്. പദ്ധതിക്കെതിരെ ധനവകുപ്പ് തുടക്കംമുതല്‍ ഉന്നയിച്ച തടസ്സവാദങ്ങള്‍ക്ക് വിദ്യാഭ്യാസവകുപ്പ് വിശദീകരണവും നല്‍കിയിരുന്നു. എന്നാല്‍, ഒന്നരമാസത്തിലധികമായിട്ടും ഫയലില്‍ ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല. പുതിയ തടസ്സവാദവുമായി ഫയല്‍ തിരിച്ചയക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍. സാമ്പത്തികബാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു സര്‍വകലാശാലക്കെതിരായ ആദ്യ എതിര്‍പ്പ്. സര്‍വകലാശാലയുടെ ഘടന സംബന്ധിച്ചും വിശദാംശങ്ങള്‍ തേടി. എന്നാല്‍, സാമ്പത്തിക ബാധ്യത കുറവായിരിക്കുമെന്നും പി.ജി, ഗവേഷണ കോഴ്സുകള്‍ മാത്രമുള്ള സര്‍വകലാശാലയാണ് നിര്‍ദേശിക്കുന്നതെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി. മാത്രവുമല്ല, കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കാത്ത രീതിയില്‍ നോണ്‍ അഫിലിയേറ്റിങ് സര്‍വകലാശാലയാണ് ലക്ഷ്യമിടുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ധനവകുപ്പിന്‍െറ കടമ്പ കടക്കാന്‍ കഴിയാതിരുന്നതോടെ വിഷയം നേരിട്ട് മന്ത്രിസഭയുടെ പരിഗണനക്ക് വെക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍െറ ശ്രമം. മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് ശേഷം കാബിനറ്റ് നോട്ട് സഹിതം ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച ഫയല്‍ വീണ്ടും ധനവകുപ്പിന്‍െറ പരിഗണനക്ക് വിടുകയായിരുന്നു. ഒന്നര മാസത്തോളമായി ഫയല്‍ ധനവകുപ്പില്‍ കുടുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നത് ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം അയച്ചെങ്കെിലും ധനമന്ത്രി കെ.എം. മാണി എതിര്‍ക്കുകയായിരുന്നു. അറബിക് സര്‍വകലാശാല സ്ഥാപിക്കുമ്പോള്‍ ക്രിസ്ത്യന്‍ സര്‍വകലാശാലയും വേണമെന്നായിരുന്നു നിലപാട്. എന്നാല്‍ അറബി ഭാഷാ സര്‍വകലാശാലയാണെന്ന് വിദ്യാഭ്യാസ വകുപ്പ് നിലപാട് സ്വീകരിച്ചു. തര്‍ക്കത്തില്‍ കുരുങ്ങി നിര്‍ദേശം ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല. ഒടുവില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിന്‍െറ ഭാഗമായി സ്പെഷല്‍ ഓഫിസറെ നിയമിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍െറ നിര്‍ദേശമടങ്ങിയ ഫയലും ധനവകുപ്പ് മടക്കി. സാമ്പത്തികബാധ്യതയാണ് തടസ്സമെങ്കില്‍ അറബി ഭാഷ പ്രോത്സാഹിപ്പിക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഏജന്‍സികളില്‍നിന്ന് പണം കണ്ടത്തൊനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. സര്‍വകലാശാല തുടങ്ങിയാല്‍ ‘റുസ’ ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പണം കണ്ടത്തൊനാകുമെന്നും വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എട്ടുമാസം മുമ്പാണ് ടി.പി. ശ്രീനിവാസന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്. ഡോ.പി. അന്‍വര്‍ ചെയര്‍മാനായ ഉപസമിതി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു ഇത്. |
Posted: 09 Aug 2015 07:14 PM PDT Image: ![]() Subtitle: 1965ലെ ഇന്ത്യ^പാക് യുദ്ധം ഇരുപക്ഷത്തിന്‍െറയും പരാജയം 1965ലെ ഇന്ത്യ-പാക് യുദ്ധത്തിന്‍െറ അമ്പതാം വാര്‍ഷികത്തില്‍ പാകിസ്താനെതിരായ ശത്രുതാമനോഭാവം ഇളക്കിവിടാനുള്ള വ്യഗ്രത പ്രകടമാണ് ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളില്‍. യുദ്ധവിജയ പരേഡുകള്‍ സംഘടിപ്പിച്ച് ദേശസ്നേഹത്തിന്‍െറ തലതൊട്ടപ്പന്മാരാകാം എന്നാണ് അവരുടെ കണക്കുകൂട്ടല്‍. യുദ്ധം ജയിച്ചതിന്‍െറ ക്രെഡിറ്റ് അവകാശപ്പെടാനുണ്ടെങ്കില്‍ അത് അന്ന് ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിനു മാത്രം അര്‍ഹതപ്പെട്ടതാണ്. പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ സംഭാവനകളെ കോണ്‍ഗ്രസില്‍നിന്ന് വേറിട്ടുനിര്‍ത്തി വീക്ഷിക്കാനുള്ള ശ്രമങ്ങളാകട്ടെ ശുദ്ധ ഭോഷ്ക് മാത്രവും. കാരണം, കോണ്‍ഗ്രസിനോട് ശക്തമായ പ്രതിബദ്ധതയുള്ള നേതാവായിരുന്നു ശാസ്ത്രി. സാധാരണ പൗരന്മാരുടേതില്‍നിന്ന് വ്യത്യസ്തമായി ഒരു യുദ്ധകാല സേവനവും നല്‍കാന്‍ കഴിയാത്ത ബി.ജെ.പിക്കും ആര്‍.എസ്.എസിനും 1965ലെ യുദ്ധവിജയത്തില്‍ ഒരു റോളും ഇല്ലാഞ്ഞിട്ടും വ്യാജ പിതൃത്വം ഏറ്റെടുക്കുന്ന രീതിയിലുള്ള അവരുടെ നീക്കങ്ങള്‍ ഒൗദ്ധത്യത്തിന്‍െറയും അഹങ്കാരത്തിന്‍െറയും അടയാളങ്ങളായി കരുതേണ്ടിയിരിക്കുന്നു. ഇനി മറ്റൊരു സത്യം. 1965ലെ യുദ്ധത്തില്‍ വിജയംവരിച്ചു എന്ന ഇന്ത്യയുടെ അവകാശവാദത്തിന് യാഥാര്‍ഥ്യവുമായി ബന്ധമുണ്ടോ? പ്രസ്തുത യുദ്ധത്തില്‍ ഇരുപക്ഷവും ഏറ്റുമുട്ടി. രണ്ടുകൂട്ടരും രക്തം ചിന്തി. അന്താരാഷ്ട്ര സമൂഹത്തിനു മുമ്പാകെ ഇരു രാജ്യങ്ങളും പാതകം നടത്തിയവരായി. യുദ്ധം അവസാനിപ്പിക്കാന്‍ യു.എന്‍ രക്ഷാസമിതി രണ്ട് വിഭാഗത്തോടും പ്രമേയം വഴി ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്താനും സോവിയറ്റ് യൂനിയനിലേക്ക് വിളിപ്പിക്കപ്പെട്ടു (സോവിയറ്റ് യൂനിയന്‍ ഇന്ത്യയോട് കൂടുതല്‍ അനുഭാവം പുലര്‍ത്തുന്ന പ്രതീതി ഉണ്ടായിരുന്നു). മൂന്നാമതൊരു രാഷ്ട്രത്തിന്‍െറ മേല്‍നോട്ടപ്രകാരമുള്ള യുദ്ധവിരാമ സന്ധിയില്‍ ഇരുവിഭാഗവും ഒപ്പുവെച്ചു. 1965 ആഗസ്റ്റ് ആറിന് ആരംഭിച്ച് സെപ്റ്റംബര്‍ 22ന് താഷ്കന്‍റില്‍ ഒപ്പുവെച്ച ഉടമ്പടിയോടെ സമാപിച്ച ഇന്ത്യ-പാക് യുദ്ധത്തിന്‍െറ വാര്‍ഷികം ആചരിക്കുമ്പോള്‍ പരിഗണനയില്‍ വരേണ്ടത് ഈ യാഥാര്‍ഥ്യങ്ങള്‍ ആകണം. അടക്കത്തോടെയുള്ള, വ്യസനസമേതമുള്ള ചടങ്ങുകളാകണം സംഘടിപ്പിക്കേണ്ടത്. കാരണം, സയാമീസ് ഇരട്ടകള്‍ക്ക് തുല്യരായ രണ്ട് അയല്‍രാജ്യങ്ങള്‍ വകതിരിവില്ലാതെ നടത്തിയ ഏറ്റുമുട്ടല്‍സാഹസം ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ നമ്മെ അത്രമാത്രം അധിക്ഷേപാര്‍ഹരാക്കുകയുണ്ടായി. ഇപ്പോള്‍ പാകിസ്താന്‍െറ ഭാഗമായ പ്രദേശങ്ങളില്‍ ബാല്യ-കൗമാര യൗവനങ്ങള്‍ പിന്നിട്ട എന്നെപ്പോലെയുള്ള വയോധികര്‍ക്ക് ആ പഴയ സ്മരണകള്‍ അനായാസം ഉപേക്ഷിക്കാനാകില്ല. എന്നാല്‍, ദേശസ്നേഹത്തിന്‍െറ പാഠങ്ങള്‍ ബി.ജെ.പിയില്‍നിന്ന് സ്വീകരിക്കേണ്ട ആവശ്യവുമില്ല. 1965ലെ യുദ്ധത്തിന്‍െറ കെടുതികളും വേദനകളും ഏറ്റുവാങ്ങിയവരാണ് ഞങ്ങള്‍. അന്നത്തെ മരണങ്ങളും നഷ്ടങ്ങളും സുഹൃത്തുക്കളുമായി ഞങ്ങള്‍ വേദനയോടെ പങ്കുവെക്കുന്നു. എന്നാല്‍, ഈ വേദനയല്ല ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ഞങ്ങളുടെ അഭ്യര്‍ഥനക്കു പിന്നിലെ പ്രേരകശക്തി. സാമാന്യബോധവും യാഥാര്‍ഥ്യങ്ങളുമാണ് ഞങ്ങളെ അതിന് പ്രേരിപ്പിക്കുന്നത്. ഇരുരാജ്യങ്ങളും ആണവായുധങ്ങള്‍ സ്വായത്തമാക്കിയിരിക്കെ ഇനിയൊരു യുദ്ധം അരങ്ങേറുന്നപക്ഷം രണ്ട് രാജ്യങ്ങളും ഭൂമുഖത്ത് അവശേഷിക്കാനിടയില്ല എന്നതാണ് ദാരുണമായ സ്ഥിതിവിശേഷം. ക്രൂഷ്ചേവിന്‍െറ താക്കീത് ക്രൂഷ്ചേവിന്‍െറ നര്‍മത്തില്‍ പൊതിഞ്ഞ ഈ ഭീഷണി അന്തര്‍വഹിക്കുന്ന പാഠം മാനിക്കാതിരിക്കാന്‍ ഇന്ത്യക്കും പാകിസ്താനും സാധിക്കുമോ? ഇന്ത്യ ലാഹോര്‍ നഗരം ബോംബിട്ട് നശിപ്പിക്കുന്നു എന്നു സങ്കല്‍പിക്കുക. അമൃത്സര്‍ നഗരത്തില്‍ പിന്നെ ജീവിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കുമോ? പാകിസ്താന്‍ അമൃത്സറില്‍ ബോംബ് വര്‍ഷിക്കുന്നപക്ഷം അതിന്‍െറ ആഘാതം ലാഹോറിനെയും വിജനമാക്കുകയില്ളേ? പാക് സൈന്യത്തിന്‍െറ കൊള്ളരുതായ്മകള്‍ ഉയര്‍ത്തിക്കാട്ടുന്ന യുദ്ധവിജയ റാലി നടത്താനുള്ള സമ്മര്‍ദങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിന് വഴങ്ങുന്നു? ഈയിടെ എത്തിച്ചേര്‍ന്ന ഉഭയകക്ഷി സൗഹാര്‍ദ ധാരണകളെ തകിടംമറിക്കാനേ അത്തരം ചെയ്തികള്‍ ഉതകൂ. ഈയിടെ നടത്തിയ മധ്യേഷ്യന്‍ പര്യടനങ്ങളില്‍ സംയമനത്തോടെയുള്ള മോദിയുടെ നിലപാടുകള്‍ക്ക് വ്യാപക അംഗീകാരം ലഭിക്കുകയുണ്ടായി. മോദിയെയും പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെയും ഒരേ വേദിയില്‍ ഇരുത്താന്‍ സാധിച്ചതില്‍ ഇരുപക്ഷത്തുള്ള നയതന്ത്രജ്ഞര്‍ നിര്‍വൃതികൊണ്ടതും നാം കാണുകയുണ്ടായി. എന്തുകൊണ്ട് 1965ലെ യുദ്ധ വാര്‍ഷികം ഇന്ത്യക്കും പാകിസ്താനും സംയുക്തമായി ആഘോഷിച്ചുകൂടാ? അങ്കംവെട്ടി പരസ്പരം മേല്‍ക്കൈ നേടിയതിന്‍െറ ആഘോഷമായല്ല, ചരിത്രത്തിന്‍െറ ഒരു ദു$ഖാധ്യായത്തിന്‍െറ ഓര്‍മപുതുക്കലായി വേണം ആ ദിനങ്ങള്‍ ആചരിക്കപ്പെടേണ്ടത്. സൈനിക പരേഡുകള്‍ നടത്തിയല്ല അയല്‍ദേശങ്ങളുടെ യുദ്ധവെറികള്‍ ആചരിക്കേണ്ടത്. പകരം ഇരുരാജ്യങ്ങളിലെയും പ്രതിരോധമന്ത്രിമാര്‍ പരസ്പരം സന്ദര്‍ശിച്ച് കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി പുഷ്പചക്രങ്ങള്‍ സമര്‍പ്പിക്കട്ടെ. ഇന്ത്യന്‍ മന്ത്രി ലാഹോറിലും പാക് മന്ത്രി ഡല്‍ഹിയിലും റീത്തുകള്‍ സമര്‍പ്പിക്കുമ്പോള്‍ നമുക്ക് ഇനി സമാധാനപരമായി ജീവിക്കാം എന്ന സന്ദേശം ജനങ്ങളിലേക്ക് പ്രസരിക്കാതിരിക്കുകയില്ല. സമാധാനപരമായ അയല്‍ജീവിതത്തിന്‍െറ പ്രായോഗികതയും പ്രസക്തിയും തിരിച്ചറിയാന്‍ ഇരുപക്ഷത്തെയും നേതാക്കള്‍ തയാറാകണം. പഴയ യുദ്ധങ്ങള്‍ ശത്രുതയുടെ ഉദ്ദീപനത്തിനുവേണ്ടിയല്ല, സൗഹൃദ ഭാവിയുടെ ഊഷ്മളതക്കുവേണ്ടിയാകണം അനുസ്മരിക്കേണ്ടത്. |
Posted: 09 Aug 2015 07:09 PM PDT Image: ![]() അവശ്യസന്ദര്‍ഭങ്ങളില്‍ വാ തുറക്കാതിരിക്കുകയും പ്രതിശബ്ദങ്ങളുടെയും വിമര്‍ശങ്ങളുടെയും വായ് മൂടിക്കെട്ടുകയും ചെയ്യുന്ന ഫാഷിസത്തിലേക്ക് മോദിഭരണം മാറുകയാണെന്ന ആശങ്കയെ ത്വരിപ്പിക്കുന്നതാണ് സര്‍ക്കാറിന്‍െറ ഓരോ നീക്കവും. വന്‍ അഴിമതിയിലും ഭീകരമായ അധോലോക ക്രിമിനല്‍ രാഷ്ട്രീയത്തിലും സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും പങ്കുണ്ടെന്നു വ്യക്തമായിട്ടും അതിനെതിരെ മുറവിളികളുയര്‍ന്നിട്ടും പ്രധാനമന്ത്രി ഒരക്ഷരം ഉരിയാടുന്നില്ല. എന്നാല്‍, ഒൗദ്യോഗികസംവിധാനങ്ങള്‍ക്കെതിരെ ഉയരുന്ന ചൂണ്ടുവിരലുകളൊടിക്കുന്നതില്‍ ഭരണകൂടം ബദ്ധശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്നു. മന്ത്രിമാരായ സഹപ്രവര്‍ത്തകര്‍ക്ക് കമാന്നു മിണ്ടാന്‍ നിയന്ത്രണം. മുഖ്യമന്ത്രിയറിയാതെ ഗവര്‍ണര്‍മാരെ കേന്ദ്രത്തില്‍നിന്ന് നൂലില്‍കെട്ടിയിറക്കുന്നു. കേന്ദ്ര നിയന്ത്രണസ്ഥാപനങ്ങളില്‍ സ്ഥാനത്തിനും രാജ്യത്തിനു പോലും പേരുദോഷം കേള്‍പ്പിക്കാവുന്നവര്‍ക്കു പോലും കുഞ്ചികസ്ഥാന പ്രതിഷ്ഠ. കോടതി തല്‍ക്കാലം ഇടപെടാന്‍ നിര്‍വാഹമില്ളെന്നു പറഞ്ഞ് കൂടുതല്‍ വിസ്താരത്തിനു മാറ്റിവെച്ച വെബ്സൈറ്റ് നിയന്ത്രണവിഷയത്തില്‍ സര്‍ക്കാര്‍ ചാടിയിറങ്ങി ഉത്തരവ്. ആര്‍ക്കോ പിടിക്കാത്തത് പ്രദര്‍ശിപ്പിച്ചെന്നും പറഞ്ഞ് ചില ചാനലുകള്‍ക്ക് നിരോധം...ഇങ്ങനെ എതിരനക്കങ്ങളെ അടിച്ചമര്‍ത്തി ജനാധിപത്യത്തിനെതിരെ സ്വേച്ഛാധിപത്യം ദംഷ്ട്രകള്‍ പുറത്തുകാട്ടിത്തുടങ്ങുകയാണ്. ഇതിന്‍െറ ഭാഗമായി വേണം മൂന്നു വാര്‍ത്താചാനലുകള്‍ക്കെതിരെ കേന്ദ്ര വാര്‍ത്താപ്രക്ഷേപണ വിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഷോകോസ് നോട്ടീസിനെ കാണാന്‍. കേബ്ള്‍ ടി.വി നെറ്റ്വര്‍ക്കുകള്‍ക്കുള്ള നിയമമനുസരിച്ചാണ് സ്വകാര്യചാനലുകളുടെ വാര്‍ത്താവതരണത്തിനു മേല്‍ കുറ്റം ചുമത്തിയിരിക്കുന്നത് എന്നത് അത്യന്തം അപഹാസ്യമാണ്. അനാശാസ്യവും അപകീര്‍ത്തികരവും അര്‍ധസത്യങ്ങള്‍ നിറഞ്ഞതുമായ ഉള്ളടക്കങ്ങളും അക്രമത്തിനും ക്രമസമാധാനത്തകര്‍ച്ചക്കുമിടയാക്കുന്ന സംഗതികളും പ്രചരിപ്പിക്കുന്നതില്‍നിന്ന് കേബ്ള്‍ ശൃംഖലക്കാരെ തടയുന്ന നിയമവകുപ്പുകളാണ് വാര്‍ത്തകളും വിശകലനങ്ങളും വ്യത്യസ്ത വീക്ഷണങ്ങളും കൈകാര്യംചെയ്യുന്ന വാര്‍ത്താമാധ്യമങ്ങളുടെ വായടപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ആശയപ്രകാശന സ്വാതന്ത്ര്യത്തെ ഞെക്കിക്കൊല്ലാന്‍ ധിറുതിപ്പെടുമ്പോള്‍ വകുപ്പിന്‍െറ ന്യായാന്യായങ്ങള്‍ പരിശോധിക്കാനൊന്നും ഗവണ്‍മെന്‍റ് മിനക്കെട്ടിട്ടില്ല. സംയമനത്തിനുള്ള സര്‍ക്കാറിന്‍െറ ആഹ്വാനത്തിനു വഴങ്ങിയാണ് ദൃശ്യമാധ്യമങ്ങള്‍ മേമന്‍െറ സംസ്കാരച്ചടങ്ങുകളുടെ ദൃശ്യവത്കരണത്തിനു മുതിരാതിരുന്നത്. പരമോന്നത നീതിപീഠത്തിനകത്തുതന്നെ വിയോജിപ്പുകള്‍ പ്രകടിപ്പിക്കപ്പെട്ട യാക്കൂബ് മേമന്‍െറ തൂക്കിക്കൊലയുമായി ബന്ധപ്പെട്ട് വിഷയത്തിന്‍െറ മറുപുറങ്ങളും മറുവാദങ്ങളും പ്രക്ഷേപണംചെയ്യുന്നതും കുറ്റകരമാണെന്നാണ് ഗവണ്‍മെന്‍റിന്‍െറ വാദം. അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനും മാധ്യമങ്ങളെ ഗവണ്‍മെന്‍റിന്‍െറ മെഗാഫോണുകളാക്കി വഴക്കിയെടുക്കാനുമുള്ള ശ്രമമാണിതെന്ന് രാജ്യത്തെങ്ങുമുള്ള മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ ആശങ്ക പ്രകടിപ്പിക്കുകയും നോട്ടീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. വിഷയത്തില്‍ സര്‍ക്കാറുമായി സംസാരിക്കാന്‍ തീരുമാനിച്ച ചാനല്‍ പത്രാധിപന്മാരുടെ സംഘടനയും തീവ്രവാദ ഓപറേഷനുകളിലടക്കം ഒൗദ്യോഗികവിവരങ്ങള്‍ മാത്രം പ്രക്ഷേപണം ചെയ്യിക്കാനുള്ള തീരുമാനത്തെ ചോദ്യംചെയ്തിട്ടുണ്ട്. ജനാധിപത്യത്തിന്‍െറ കാവല്‍സ്തംഭങ്ങളിലൊന്നായ മാധ്യമങ്ങളെ സര്‍ക്കാറിന്‍െറ ഒൗദ്യോഗികജിഹ്വകളാക്കി മാറ്റാനും സ്വേച്ഛാധിപത്യനീക്കങ്ങള്‍ക്ക് ഇരുമ്പുമറ തീര്‍ക്കാനുമുള്ള മാരണനീക്കങ്ങളെ ചെറുത്തുതോല്‍പിച്ചേ മതിയാകൂ. സുതാര്യത മാധ്യമപ്രവര്‍ത്തകരുടെ ജീവനെടുക്കുമ്പോള്‍ നിഷ്ക്രിയമായിരിക്കുന്ന ഭരണകൂടം മാധ്യമസ്വാതന്ത്ര്യത്തെ കൊന്നു കൊലവിളിക്കാനൊരുങ്ങുന്നത് ഫാഷിസ്റ്റ് ഭരണക്രമത്തിനു വേണ്ടിയുള്ള അടിയന്തരാവസ്ഥയുടെ കേളികൊട്ടായിത്തന്നെ കാണണം. |
ഒരുമയുടെ താളത്തില്‍ ദേശഭക്തിയുടെ ശ്രുതിയില്‍ ഒന്നിച്ച് പാടി ആയിരം ഗായകര്‍ Posted: 09 Aug 2015 11:45 AM PDT Image: ![]() തിരുവനന്തപുരം: ഒരുമയുടെ താളത്തില്‍ അവര്‍ ഒറ്റശ്രുതിയില്‍ ദേശത്തിനായി ഒന്നിച്ച് പാടിയപ്പോള്‍ തലസ്ഥാനത്തിന് പുതുചരിതം. ക്വിറ്റിന്ത്യ ദിനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘ദേശത്തിനായ് പാടൂ’ പരിപാടിയില്‍ അണിനിരന്നത് ആയിരം ഗായകര്‍. ഗാന്ധിയന്‍ സംഘടനയായ സബര്‍മതിയുടെ നേതൃത്വത്തില്‍ കേരള ഗാന്ധിസ്മാരക നിധിയുടെ സഹകരണത്തോടെയാണ് സമൂഹ ദേശഭക്തി ഗാനാലാപനം അരങ്ങേറിയത്. |
പ്രധാനമന്ത്രിയുടെ സൈനിക പരിഷ്കരണത്തിന് താക്കീതായി നാഗസാക്കി ഓര്‍മദിനം Posted: 09 Aug 2015 11:41 AM PDT Image: ![]() ടോക്യോ: നാഗസാക്കി ദുരന്തത്തിന്‍െറ എഴുപതാം സ്മരണ ദിനം പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ പുതിയ സൈനിക നയത്തിന് താക്കീതായി മാറി. രാജ്യത്തിന് പുറത്തുള്ള സൈനികര്‍ക്ക് ആയുധം ഉപയോഗിക്കാനുള്ള അനുമതി പുന$സ്ഥാപിച്ച നയത്തിനെതിരെയുള്ള പ്രതിഷേധം കൂടിയായി നാഗസാക്കി ദിനം. രണ്ടാം ലോകയുദ്ധത്തിന് ശേഷം എടുത്തുമാറ്റിയ അനുമതി നിലവിലെ പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് പുന$സ്ഥാപിച്ചത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment