ബയോഗ്യാസ് പ്ളാന്‍റ് നിര്‍മാണം: കരാറുകാരനെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെടും Madhyamam News Feeds | ![]() |
- ബയോഗ്യാസ് പ്ളാന്‍റ് നിര്‍മാണം: കരാറുകാരനെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെടും
- മാഗി നിരോധത്തിന് താല്‍കാലിക സ്റ്റേ
- ശിഖര്‍ ധവാന് സെഞ്ച്വറി; ഇന്ത്യ മുന്നേറുന്നു
- സ്വാതന്ത്ര്യ ദിനാഘോഷം: ഇന്ത്യയും പാകിസ്താനും മധുരം കൈമാറില്ല
- മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഭൂമി നല്‍കണം –സി.കെ. ജാനു
- കേഡറ്റിന്‍െറ മരണം: ദുരൂഹതയുണ്ടോയെന്ന് പറയാനാവില്ല ^എന്‍.സി.സി അന്വേഷണ സംഘം
- സുരക്ഷാ സംവിധാനമൊരുക്കാതെ തൈക്വാന്‍ഡോ മത്സരം
- ഹനീഫ വധം: പ്രതി അന്‍സാറിനെ ബന്ധുക്കളും പൊലീസും ചേര്‍ന്ന് പിടികൂടി
- തൊണ്ടിവയല്‍ പൊലീസ് അക്രമം: സംരക്ഷണ സമിതി മാര്‍ച്ച് നടത്തി
- ആനവേട്ടക്കേസ്: സി.ബി.ഐ അന്വേഷണം വേണമെന്ന് സര്‍ക്കാര്‍
- മഞ്ചേരിയില്‍ ഭൂമി കാത്ത് 100 കുടുംബങ്ങള്‍
- ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സ്ഥലംമാറ്റി
- അര്‍ബുദ ബാധിതനാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍
- സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,440 രുപ
- രാജീവ് വധം: തമിഴ്നാട് തീരുമാനത്തിന് കേരളത്തിന്‍െറ പിന്തുണ
- അബഹ ചാവേര്‍ ആക്രമണം: 34 പേര്‍ പിടിയില്‍
- തൃശൂരിലെ എ^ഐ ഗ്രൂപ്പ് പോരിന് വെടിനിര്‍ത്തല്‍
- ജോലിക്ക് നിന്ന വീട്ടില്‍ പീഡനമനുഭവിച്ച യുവതിക്ക് മോചനം
- ചൈനയിലെ വെയര്‍ഹൗസില്‍ സ്ഫോടനം: 44 മരണം
- അമ്മ തടവറയില്‍; നെഞ്ചുനീറി ചിന്നു
- പാടും പാട്ടെഴുതും; ജംഷീനക്ക് പക്ഷേ, സ്വന്തമായി വീടില്ല
- മലപ്പുറത്ത് ലീഗ്^കോണ്‍ഗ്രസ് തര്‍ക്കം തീര്‍ക്കാന്‍ തിരക്കിട്ട നീക്കം
- ഷോപിയാനില്‍ ഗ്രനേഡ് പൊട്ടി എട്ടു പേര്‍ക്ക് പരിക്ക്
- പോസ്റ്റ്കാര്‍ഡ് വാങ്ങാന്‍ പൈസയെവിടെ?
- ആള്‍ദൈവങ്ങളുടെ ആലയം
ബയോഗ്യാസ് പ്ളാന്‍റ് നിര്‍മാണം: കരാറുകാരനെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെടും Posted: 13 Aug 2015 12:16 AM PDT കുന്നംകുളം: വീടുകളില്‍ നടപ്പാക്കുന്ന ബയോഗ്യാസ് പ്ളാന്‍റ് നിര്‍മാണം പൂര്‍ത്തിയാകാത്തതിനെ ചൊല്ലി ഭരണ നേതൃത്വത്തിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശം. |
മാഗി നിരോധത്തിന് താല്‍കാലിക സ്റ്റേ Posted: 13 Aug 2015 12:03 AM PDT Image: ![]() മുംബൈ: മാഗി നൂഡ്ല്‍സിന് ഏര്‍പ്പെടുത്തിയ നിരോധം ബോംബെ ഹൈകോടതി താല്‍കാലികമായി നീക്കി. ആറാഴ്ചത്തേക്കാണ് മാഗിക്ക് കോടതി ഇളവ് നല്‍കിയിരിക്കുന്നത്. മാഗി നിരോധം ഭരണഘടനാ വിരുദ്ധമാണെന്നും വ്യാപാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കാണിച്ച് നെസ്ലെ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ന്യൂഡില്‍സ് സാമ്പിളുകള്‍ വീണ്ടും പരിശോധിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പരിശോധന ഫലം വരുന്നതു വരെ മാഗി വില്‍ക്കാന്‍ പാടില്ല. അംഗീകൃത ലാബുകളിലല്ല പരിശോധന നടത്തിയിരിക്കുന്നതെന്നും കോടതി പറഞ്ഞു. പരിശോധനക്കെടുത്ത സാമ്പിളുകള്‍ ഗുണനിലവാരമുള്ള ലബോറട്ടറികളിലല്ല പരിശോധിച്ചതെന്നായിരുന്നു നെസ്ലെയുടെ വാദം. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് (എഫ്.എസ്.എസ്.എ.ഐ) മാഗി നിരോധിക്കാനുള്ള അധികാരത്തെയും ഹൈകോടതി ചോദ്യം ചെയ്തു. ജസ്റ്റിസുമാരായ വി.എം. കനാഡെ, ബര്‍ഗസ് കൊളാബാവാല എന്നിവരടങ്ങിയ ബെഞ്ചാണ് മാഗി നിരോധനം താല്‍കാലികമായി റദ്ദാക്കിയത്. ജൂണ്‍ അഞ്ചിനാണ് മാഗി നൂഡില്‍സ് രാജ്യത്ത് നിരോധിച്ചത്. ഈയത്തിന്‍്റെ അളവ് അനുവദനീയമായതിലും വളരെ കൂടുതലാണെന്ന് പരിശോധനയില്‍ കണ്ടെ ത്തിയതിനെ തുടര്‍ന്നാണ് മാഗി നൂഡില്‍സ് ഇന്ത്യയില്‍ നിരോധിച്ചത്. |
ശിഖര്‍ ധവാന് സെഞ്ച്വറി; ഇന്ത്യ മുന്നേറുന്നു Posted: 12 Aug 2015 11:55 PM PDT Image: ![]() ഗലെ: ഇന്ത്യ^ ശ്രീലങ്ക ടെസ്റ്റിന്‍െറ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ മുന്നേറുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ (86) കൂട്ടുപിടിച്ച് ഇന്ത്യന്‍ താരം ശിഖര്‍ ധവാന് (110) സെഞ്ച്വറി നേടി. ധവാന്‍െറ നാലാം ടെസ്റ്റ് സെഞ്ച്വറി നേട്ടമാണിത്. ഇരുവരും ലങ്കന്‍ ബൗളര്‍മാര്‍ക്ക് അവസരങ്ങളൊന്നും കൊടുക്കാതെ തന്നെ മുന്നേറുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്ക് 44 റണ്‍സിന്‍െറ ലീഡുണ്ട്. ഇന്നലെ ആതിഥേയരെ 49.4 ഓവറില്‍ 183 റണ്‍സിന് ഇന്ത്യ പുറത്താക്കിയിരുന്നു.13.4 ഓവറില്‍ 46 റണ്‍സിന് ആറു വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍െറ മിന്നും ഫോമിലാണ് ഇന്ത്യ ദ്വീപുകാരെ പിടിച്ചുകെട്ടിയത്. |
സ്വാതന്ത്ര്യ ദിനാഘോഷം: ഇന്ത്യയും പാകിസ്താനും മധുരം കൈമാറില്ല Posted: 12 Aug 2015 11:53 PM PDT Image: ![]() ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍െറ ഭാഗമായി ഇന്ത്യ^പാക് സേനാംഗങ്ങള്‍ പരസ്പരം ആശംസയും മധുരവും കൈമാറില്ല. പാകിസ്താന്‍െറ ഭാഗത്തു നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും അതിര്‍ത്തി കടന്നുള്ള തീവ്രവാദി ആക്രമണവും തുടരുന്ന സാഹചര്യത്തില്‍ ബി.എസ്.എഫ് ആണ് ഈ തീരുമാനമെടുത്തത്. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളുമായാണ് പാകിസ്താന്‍ രാജ്യാന്തര അതിര്‍ത്തി പങ്കിടുന്നത്. സൈന്യത്തിന്‍െറ മേല്‍നോട്ടത്തില്‍ ബി.എസ്.എഫിനെയാണ് അതിര്‍ത്തി കാവലിന് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്. 1947 ആഗസ്റ്റ് 14ന് പാകിസ്താനും ആഗസ്റ്റ് 15ന് ഇന്ത്യയും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഈ ദിവസം പഞ്ചാബിലെ അമൃത്സറിലെ അട്ടാരി^വാഗാ അതിര്‍ത്തില്‍വെച്ച് ഇരുരാജ്യങ്ങളുടെ അതിര്‍ത്തി രക്ഷാസേനകളായ ബി.എസ്.എഫും പാക് റേഞ്ചേഴ്സും ആശംസയും മധുരവും പരസ്പരം കൈമാറിയിരുന്നു. ജൂലൈയില്‍ ഈദ് ദിനാഘോഷത്തിന്‍െറ ഭാഗമായി ആശംസയും മധുരവും കൈമാറാന്‍ ബി.എസ്.എഫ് തീരുമാനിച്ചിരുന്നെങ്കിലും പാക് റേഞ്ചേഴ്സ് നിരസിച്ചു. |
മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഭൂമി നല്‍കണം –സി.കെ. ജാനു Posted: 12 Aug 2015 11:46 PM PDT തിരുവനന്തപുരം: മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഭൂമി നല്‍കണമെന്ന് ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ ജാനു. ലാന്‍ഡ് അസൈമെന്‍റ് ആക്ടില്‍ ഭേദഗതി വരുത്തിയിറക്കിയ വിജ്ഞാപനങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുക, യഥാര്‍ഥ ഭൂരഹിതര്‍ക്ക് അടിയന്തരമായി ഭൂമി വിതരണം ചെയ്യുക, നെല്‍വയല്‍ നീര്‍ത്തട നിയമഭേദഗതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ കലക്ടറേറ്റ് ഉപരോധസമരത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. |
കേഡറ്റിന്‍െറ മരണം: ദുരൂഹതയുണ്ടോയെന്ന് പറയാനാവില്ല ^എന്‍.സി.സി അന്വേഷണ സംഘം Posted: 12 Aug 2015 11:35 PM PDT Image: ![]() കോഴിക്കോട്: പരിശീലനത്തിനിടെ എന്‍.സി.സി കേഡറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ളെന്ന് ബ്രിഗേഡിയര്‍ രജനീഷ് സിന്‍ഹ. അന്വേഷണം നീതിപൂര്‍വമായി നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. സംഭവത്തില്‍ രജനീഷ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള സൈനികതല അന്വേഷണം തുടങ്ങി. ബ്രിഗേഡിയര്‍ രജനീഷ് സിന്‍ഹയെക്കൂടാതെ കര്‍ണ്ണാടകയില്‍ നിന്നുള്ള ബ്രിഗേഡിയര്‍ ചൗധരി ,കേണല്‍ അശ്വിന്‍ എന്നിവരും സംഘത്തിലുണ്ട്. വെസ്റ്റ്ഹില്ലില്‍ എന്‍.സി.സി കേഡറ്റ് ധനുഷ് കൃഷ്ണ വെടിയേറ്റ് മരിച്ച സ്ഥലവും അന്വേഷണ സംഘം സന്ദര്‍ശിക്കും. ധനുഷ് കൃഷ്ണ വെടിയേറ്റുവീണത് ഇരിക്കുമ്പോഴെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്‍.സി.സി അധികൃതരുടെ ഭാഷ്യം സാധൂകരിക്കുന്നതാണ് ഫോറന്‍സിക് വിഭാഗത്തിന്‍െറ വിശദീകരണം. ഇരുകാലിലും കുത്തിയിരുന്ന് ഒരുകാല്‍കൊണ്ട് കാഞ്ചി വലിക്കാന്‍ കഴിയുമെന്ന് ഫോറന്‍സിക് വിഭാഗം മേധാവി മാധ്യമങ്ങള്‍ക്ക് മുമ്പാകെ അഭിനയിച്ചുകാണിച്ചു കൊടുത്തു. പൊലീസ് അനുമാനം സാധൂകരിക്കുംവിധമാണ് ധനുഷിന് വെടിയേറ്റതെന്നും ഡോക്ടര്‍ വിശദീകരിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ധനുഷിന്‍്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.കേരളാ പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. എന്നാല്‍, അധികൃതരുടെ പിഴവുകള്‍ മൂടിവെക്കാന്‍ ശ്രമം നടക്കുന്നതായി അരോപണമുണ്ട്. റൈഫ്ളും തിരകളും കൈകാര്യം ചെയ്തതിലും വെടിവെപ്പ് നിരീക്ഷിക്കുന്നതിലും അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതിന്‍െറ വിവരങ്ങള്‍ പുറത്തുവന്നിട്ടും മരണം ആത്മഹത്യയെന്ന് വരുത്താന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. |
സുരക്ഷാ സംവിധാനമൊരുക്കാതെ തൈക്വാന്‍ഡോ മത്സരം Posted: 12 Aug 2015 11:33 PM PDT മട്ടാഞ്ചേരി: മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ല കായിക മത്സരങ്ങള്‍ ആരംഭിച്ചപ്പോള്‍തന്നെ തര്‍ക്കം. തോപ്പുംപടി സെന്‍റ് സെബാസ്റ്റ്യന്‍ സ്കൂള്‍ ഹാളിലാണ് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്. ഉദ്ഘാടനത്തിന്‍െറ ഭാഗമായി നടന്ന തൈക്വാന്‍ഡോമത്സരത്തിന് നിയമപ്രകാരമുള്ള മാറ്റുകള്‍ (ഫോം ബെഡുകള്‍) ഉപയോഗിക്കാത്തതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. |
ഹനീഫ വധം: പ്രതി അന്‍സാറിനെ ബന്ധുക്കളും പൊലീസും ചേര്‍ന്ന് പിടികൂടി Posted: 12 Aug 2015 11:03 PM PDT Image: ![]() ചാവക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി. ഹനീഫയെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടയാളെ ബന്ധുക്കളും പൊലീസും ചേര്‍ന്ന് പിടികൂടി. തൊണ്ടംപിരി വീട്ടില്‍ അന്‍സാറിനെയാണ് (21) പുത്തന്‍കടപ്പുറത്ത് മാതാവിന്‍െറ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോള്‍ പിടികൂടിയത്. ഇയാള്‍ ഒളിവില്‍ കഴിയുന്നതായി ഹനീഫയുടെ സഹോദരന്‍ ഉമ്മറിന് സൂചന കിട്ടിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിച്ചിരുന്നു. വേഷം മാറിയെ ത്തിയ പൊലീസും ഉമ്മര്‍ ഉള്‍പ്പെടെയുള്ള ഹനീഫയുടെ ബന്ധുക്കളും സമീപവാസികളും ചേര്‍ന്നാണ് പിടികൂടിയത്. കേസിന്‍െറ അന്വേഷണം ഇഴയുന്നുവെന്ന ആരോപണം നേരിട്ട ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുല്‍ മുനീറിനെ ആഭ്യന്തര വകുപ്പ് സ്ഥലംമാറ്റിയിട്ടുണ്ട്. |
തൊണ്ടിവയല്‍ പൊലീസ് അക്രമം: സംരക്ഷണ സമിതി മാര്‍ച്ച് നടത്തി Posted: 12 Aug 2015 10:59 PM PDT വടകര: അഴിയൂര്‍-ചോമ്പാല്‍ തൊണ്ടിവയലില്‍ കുടിവെള്ള സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് കുടിവെള്ളസംരക്ഷണ സമിതി നേതൃത്വത്തില്‍ വടകര സി.ഐ ഓഫിസ് മാര്‍ച്ച് നടത്തി. മാര്‍ച്ച് ജനതാദള്‍ -യു സംസ്ഥാന സെക്രട്ടറി എം.കെ. ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. ഐസ് പ്ളാന്‍റ് ഉടമയുടെ പണം പറ്റിയതുകൊണ്ടാണ് കോടതിവിധി നടപ്പാക്കാനെന്ന പേരില്‍ കെട്ടിട നിര്‍മാണത്തിന് പൊലീസ് സംരക്ഷണം നല്‍കിയതെന്നും ഇതാണോ കേരളത്തിലെ പൊലീസ് നയമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു അധ്യക്ഷതവഹിച്ചു. എ.ടി. ശ്രീധരന്‍, മനയത്ത് ചന്ദ്രന്‍, എം. നാരായണന്‍, അടിയേരി രവീന്ദ്രന്‍, ഇസ്മയില്‍ കന്മന, തായാട്ട് ബാലന്‍, ടി.പി. രാജന്‍ എന്നിവര്‍ സംസാരിച്ചു. |
ആനവേട്ടക്കേസ്: സി.ബി.ഐ അന്വേഷണം വേണമെന്ന് സര്‍ക്കാര്‍ Posted: 12 Aug 2015 10:53 PM PDT Image: ![]() തിരുവനന്തപുരം: ആനവേട്ടകേസിന് അന്തര്‍സംസ്ഥാന ബന്ധമുള്ള സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉടന്‍ കേന്ദ്രത്തിന് കത്തയക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തു നല്‍കിയിരുന്നു. സംസ്ഥാനത്തിനകത്ത് വിവിധയിടങ്ങളിലായി അമ്പതിലധികം കാട്ടാനകളെ വേട്ടയാടിയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ആനക്കൊമ്പുകള്‍ ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലേക്കാണ് കൊണ്ടു പോയിരിക്കുന്നത്. കൂടുതല്‍ പ്രതികളുള്ള കേസില്‍ മറ്റു സംസ്ഥാനങ്ങളില്‍ പോയി അന്വേഷണം നടത്തുവാന്‍ വനംവകുപ്പിനും സംസ്ഥാന പൊലീസിനും പരിമിതിയുള്ള സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിലപാട് സ്വീകരിച്ചത്. അതേസമയം അതിരപ്പിളളി ഫോറസ്റ്റ് റേഞ്ചിനു സമീപത്തു നിന്നും മൂന്ന് ആനകളുടെ ജഡാവശിഷ്ടങ്ങള്‍ കൂടി അന്വേഷണസംഘം ഇന്ന് കണ്ടെത്തി. ഇതോടെ കേസുമായി ബന്ധപ്പെട്ട് കണ്ടെടുത്ത ആനകളുടെ ജഡാവശിഷ്ടങ്ങളുടെ എണ്ണം 11 ആയി.
|
മഞ്ചേരിയില്‍ ഭൂമി കാത്ത് 100 കുടുംബങ്ങള്‍ Posted: 12 Aug 2015 10:49 PM PDT മഞ്ചേരി: നഗരസഭയില്‍ ഭൂരഹിതരില്‍ 100 കുടുംബങ്ങള്‍ക്ക് നിലവിലെ ഭരണസമിതിയുടെ കാലത്ത് തന്നെ ഭൂമി കണ്ടത്തെുമെന്ന പ്രഖ്യാപനം നടപ്പായില്ല. |
ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സ്ഥലംമാറ്റി Posted: 12 Aug 2015 10:32 PM PDT Image: ![]() ചാവക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി. ഹനീഫ കൊല്ലപ്പെട്ട കേസിന്‍െറ അന്വേഷണം ഇഴയുന്നുവെന്ന ആരോപണം നേരിടുന്ന ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുല്‍ മുനീറിനെ സ്ഥലംമാറ്റി. അന്വേഷണം ശരിയായ വഴിക്ക് നീങ്ങുന്നില്ളെന്ന് ഹനീഫയുടെ ബന്ധുക്കളും കോണ്‍ഗ്രസ് എ ഗ്രൂപ്പും ആരോപിച്ചിരുന്നു. ഹനീഫയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ട് കഴിഞ്ഞ് മെഡിക്കല്‍ കോളജില്‍ നിന്ന് കൊണ്ടുപോകും വഴി പൊലിസ് സ്റ്റേഷനു മുന്നില്‍ ഇറക്കിവെച്ച് സ്റ്റേഷന്‍ ഉപരോധിച്ചത് ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ നടന്നിരുന്നു. സി.ഐയെ മാറ്റുമെന്ന് രണ്ട് ദിവസമായി സൂചനയുണ്ടായിരുന്നു. |
അര്‍ബുദ ബാധിതനാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ Posted: 12 Aug 2015 10:16 PM PDT Image: ![]() വാഷിങ്ടണ്‍: താന്‍ അര്‍ബുദ ബാധിതനാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ വെളിപ്പെടുത്തി. സമീപകാലത്ത് നടന്ന കരള്‍ ശസ്ത്രക്രിയയിലാണ് തനിക്ക് അര്‍ബുദ രോഗം സ്ഥിരീകരിച്ചതെന്നും അത് ശരീരത്തിന്‍െറ മറ്റു ഭാഗങ്ങളിലേക്ക് പടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 90കാരനായ കാര്‍ട്ടറെ ഈ മാസത്തിന്‍െറ തുടക്കത്തിലാണ് കരള്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. അറ്റ്ലാന്‍റയിലെ എമോറി ഹെല്‍ത്ത് കെയറിലാണ് ചികിത്സ. കാര്‍ട്ടറിന് എത്രയും പെട്ടെന്ന് രോഗമുക്തി വരട്ടേയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബാറക് ഒബാമ പ്രസ്താവനയില്‍ ആശംസിച്ചു. മുന്‍ പ്രസിഡന്‍റിനെ ഒബാമ ബുധനാഴ്ച ഫോണില്‍ വിളിച്ചതായും വൈറ്റ് ഹൗസ് അറിയിച്ചു. 1977 മുതല്‍ 1981 വരെയുള്ള കാലയളവിലാണ് കാര്‍ട്ടര്‍ അമേരിക്കയുടെ പ്രസിഡന്‍റ് പദവിയില്‍ ഉണ്ടായിരുന്നത്.
|
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,440 രുപ Posted: 12 Aug 2015 09:46 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 19,440 രുപയും ഗ്രാമിന് 2,430 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച 19,200 രൂപയായിരുന്നു പവന്‍വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 01.76 ഡോളര്‍ കുറഞ്ഞ് 1,121.48 ഡോളറിലെത്തി.
|
രാജീവ് വധം: തമിഴ്നാട് തീരുമാനത്തിന് കേരളത്തിന്‍െറ പിന്തുണ Posted: 12 Aug 2015 09:44 PM PDT Image: ![]() ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് തീരുമാനത്തിന് കേരളത്തിന്‍െറ പിന്തുണ. സംസ്ഥാനത്തിന്‍െറ നിയമപരമായ അധികാരത്തില്‍ കോടതികള്‍ക്ക് ഇടപെടാനാകില്ളെന്ന് സുപ്രീംകോടതിയെ കേരളം രേഖാമൂലം അറിയിച്ചു. രാഷ്ട്രപതിയും സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചാലും സംസ്ഥാനത്തിന് സ്വതന്ത്ര തീരുമാനമെടുക്കാം. പ്രതികളെ വിട്ടയക്കണമോയെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീംകോടതി വധശിക്ഷ ഇളവുചെയ്ത മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ അടക്കം ഏഴു പ്രതികളെ വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. മുമ്പ് വധശിക്ഷ ഇളവു ചെയ്യപ്പെട്ട നളിനി, ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജയകുമാര്‍, രവി ചന്ദ്രന്‍, റോബര്‍ട്ട് പയസ് എന്നിവരാണ് തമിഴ്നാട് മോചിപ്പിക്കാന്‍ തീരുമാനിച്ച മറ്റു പ്രതികള്‍. സംസ്ഥാനത്തിന്‍െറ അധികാരം ഉപയോഗിച്ച് പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയിരുന്നു. |
അബഹ ചാവേര്‍ ആക്രമണം: 34 പേര്‍ പിടിയില്‍ Posted: 12 Aug 2015 09:43 PM PDT Image: ![]() റിയാദ്: സൗദിയുടെ തെക്കന്‍ അതിര്‍ത്തിയിലെ അസീര്‍ മേഖലയില്‍ സൈനിക പരിശീലന ക്യാമ്പിലെ പള്ളിയില്‍ വ്യാഴാഴ്ചയുണ്ടായ ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 34 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷ വിഭാഗം വ്യക്തമാക്കി. പിടിയിലായതില്‍ 30 പേര്‍ സ്വദേശികളും നാല് പേര്‍ വിദേശികളുമാണ്. പാകിസ്ഥാന്‍, യമന്‍, ബഹ്റൈന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിദേശികള്‍. സംഭവം നടന്ന ആഗസ്റ്റ് ആറിന് തന്നെ സംശയകരമായി സാഹചര്യത്തില്‍ ഏഴ് പേര്‍ പിടിയിലായിരുന്നു. പത്ത് പേര്‍ തൊട്ടടുത്ത ദിവസവും ബാക്കിയുള്ള അടുത്ത ദിവസങ്ങളിലും പിടിയിലായി. 21കാരനായ വിദ്യാര്‍ഥിയടക്കം ഏതാനും പേരെ കഴിഞ്ഞ ദിവസം റിയാദില്‍ നിന്ന് 80 കി.മീറ്റര്‍ അകലെയുള്ള അല്‍ഖര്‍ജില്‍ വെച്ച് പിടികൂടിയിരുന്നു. ഇസ്തിറാഹ വളഞ്ഞാണ് അല്‍ഖര്‍ജില്‍ നിന്നുള്ളവരെ സുരക്ഷ വിഭാഗം പിടികൂടിയത്. യമന്‍ പൗരനും അല്‍ഖര്‍ജിലെ അശ്ശദീദ ഇസ്തിറാഹ വേട്ടയിലാണ് പിടിയിലായത്. അബ്ഹ സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായവരെ ചോദ്യം ചെയ്യല്‍ തുടരുന്നതിനാല്‍ വിശദവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സൗദിയുടെ വടക്കന്‍ അതിര്‍ത്തിയിലുള്ള അല്‍ജൗഫ് മേഖലയിലെ യൂസുഫ് അസ്സുലൈമാന്‍ എന്ന ഐ.എസ് ബന്ധമുള്ള ചാവേര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് 12 സൈനികരും മൂന്ന് തൊഴിലാളികളും ഉള്‍പ്പെടെ 15 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് കഴിഞ്ഞ ദിവസം സൈനിക ക്യാമ്പും പള്ളിയും സന്ദര്‍ശിക്കുകയും സംഭവത്തില്‍ ബന്ധമുള്ളവരെ ഉടന്‍ പിടികൂടി ശിക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍െറ പുതിയ കണക്കനുസരിച്ച് 4453 പേര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ കീഴില്‍ അന്വേഷണ വിധേയമായി തടവിലുണ്ട്. ഇതില്‍ 3743 പേര്‍ സ്വദേശികളും ബാക്കിയുള്ളവര്‍ വിദേശികളുമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. |
തൃശൂരിലെ എ^ഐ ഗ്രൂപ്പ് പോരിന് വെടിനിര്‍ത്തല്‍ Posted: 12 Aug 2015 09:41 PM PDT Image: ![]() തിരുവനന്തപുരം: ചാവക്കാട് തിരുവത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫ കൊല്ലപ്പെട്ട സംഭവത്തില്‍ ഗ്രൂപ്പ് വഴക്കവസാനിപ്പിക്കാന്‍ തയാറായി ഐ ഗ്രൂപ്പ്. പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഐ ഗ്രൂപ്പ് പിന്മാറി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനും മന്ത്രി സി.എന്‍ ബാലകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിന്‍മാറ്റം. ഹനീഫയുടെ കൊലപാതകത്തെ തുടര്‍ന്ന് തങ്ങളെ ബലിയാടാക്കുകയാണെന്ന് ആരോപിച്ചാണ് ഐ ഗ്രൂപ്പ് പാര്‍ട്ടി പരിപാടി ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. പുതിയ തീരുമാനത്തിന്‍െറ പശ്ചാത്തലത്തില്‍ ഈ മാസം 16 നു തുടങ്ങുന്ന കെ.പി.സി.സിയുടെ വികസന ജാഥയുമായി ഐ ഗ്രൂപ്പ് സഹകരിക്കും. |
ജോലിക്ക് നിന്ന വീട്ടില്‍ പീഡനമനുഭവിച്ച യുവതിക്ക് മോചനം Posted: 12 Aug 2015 09:25 PM PDT Image: ![]() മനാമ: ബഹ്റൈനില്‍ ജോലി സ്ഥലത്ത് പീഡനമനുഭവിച്ച കണ്ണൂര്‍ കേളകം പടിയൂര്‍ സ്വദേശിനിയായ യുവതിക്ക് ‘ഗള്‍ഫ് മാധ്യമം’ വാര്‍ത്ത തുണയായി. കര്‍ബാബാദിലെ സ്പോണ്‍സറുടെ വീട്ടില്‍ ജോലിക്കു നിന്ന യുവതിയുടെ ദുരിതവാര്‍ത്ത കണ്ട് സാമൂഹിക പ്രവര്‍ത്തകനായ സലാം മമ്പാട്ടുമൂലയാണ് വിഷയത്തില്‍ ഇടപെട്ടത്. കഴിഞ്ഞ മേയ് ഏഴിനാണ് ഷീബ അഗസ്തി എന്ന യുവതി ബഹ്റൈനിലത്തെുന്നത്. മുപ്പത്തിയാറായിരം രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് കുട്ടിയെ നോക്കാനെന്ന വ്യാജേന രണ്ട് ലക്ഷം രൂപ വാങ്ങി ഏജന്‍റ് ഷീബയെ ബഹ്റൈനിലത്തെിച്ചത്. എന്നാല്‍ ലഭിച്ചതാകട്ടെ പതിനൊന്നായിരം രൂപ മാത്രവും. ഭക്ഷണവും വിശ്രമവും ഇല്ലാത്ത ജോലി ചിലസമയം പതിനെട്ട് മണിക്കൂര്‍ വരെ നീണ്ടിരുന്നു. സ്പോണ്‍സറുടെ മറ്റൊരു ഫ്ളാറ്റും വൃത്തിയാക്കാനായി പോകേണ്ടിയിരുന്നു. ഇതിനിടെ ശാരീരികമായി ഉപദ്രവിക്കാനുള്ള ശ്രമവുമുണ്ടായി. ഇതോടെയാണ് ഷീബ വീട്ടിലേക്ക് വിളിച്ച് തന്‍െറ ദുരിതങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് ജോലി സ്ഥലത്ത് കുടുങ്ങിയ മകളുടെ മോചനത്തിനായി ഷീബയുടെ വൃദ്ധമാതാവ് പൂത്തുകുന്നേല്‍ സെലിന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും നോര്‍ക്ക -പ്രവാസി കാര്യ മന്ത്രി കെ.സി. ജോസഫിനും പരാതി നല്‍കി.വിധവയും രോഗിയുമായ മകള്‍ കടുത്ത ജോലി ഭാരത്താല്‍ പീഡിപ്പിക്കപ്പെടുന്നതായും ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലായ അവരെ മോചിപ്പിച്ചില്ളെങ്കില്‍ ജീവന്‍ അപകടത്തിലാണെന്നുമാണ് പരാതിയില്‍ പറഞ്ഞത്. ഷീബയുടെ ദുരവസ്ഥയറിഞ്ഞ് കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്‍റും വകുപ്പ് മന്ത്രിമാര്‍ക്ക് നിവേദനങ്ങള്‍ നല്‍കി. രണ്ട് മക്കളുടെ മാതാവാണ് മുപ്പത്തിനാലുകാരിയായ ഷീബ. രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്ന് കുടുംബ ഭാരം ഇവരുടെ ചുമലിലായി. കുടുംബം പുലര്‍ത്താനായി ജോലിക്കിറങ്ങിയ ഷീബക്ക് നേരിടേണ്ടി വന്നത് മറ്റൊരു ദുരന്തമായിരുന്നു. മൂന്ന് നില കെട്ടിടത്തിന്‍െറ മുകളില്‍ നിന്ന് വീണ് നട്ടെല്ല് തകര്‍ന്ന് രണ്ട് വര്‍ഷത്തെ ചികിത്സക്ക് ശേഷമാണ് ഹോം നഴ്സ് വിസ വാഗ്ദാനത്തില്‍ പെട്ട് ഷീബ കുടുംബത്തെ കരകയറ്റാമെന്ന മോഹവുമായി ബഹ്റൈനിലത്തെിയത്. ചൊവ്വാഴ്ചത്തെ ‘ഗള്‍ഫ് മാധ്യമ’ത്തിലെ വാര്‍ത്ത കണ്ട് നിരവധി പേര്‍ സഹായവാഗ്ധാനവുമായി എത്തിയിരുന്നു. തുടര്‍ന്ന്, ഇത്തരം സംഭവങ്ങളില്‍ പെട്ട നിരവധി പേര്‍ക്ക് സഹായമത്തെിച്ച സലാം മമ്പാട്ടുമൂലയാണ് ഇവരെ സാഹസികമായി എംബസിയിലത്തെിച്ചത്. സ്പോണ്‍സറുടെ വീട്ടില്‍ നിന്ന് ജനല്‍ വഴി പുറത്തേക്ക് ചാടിയപ്പോള്‍ ഷീബയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഇത് സാരമുള്ളതല്ളെങ്കിലും ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എംബസിയുടെ ഭാഗത്തുനിന്ന് എല്ലാ വിധത്തിലുമുള്ള സഹായവും ലഭിച്ചതായി സലാമും ഷീബയും പറഞ്ഞു. എംബസി സ്പോണ്‍സറെ വിളിച്ചുവരുത്തുകയും യുവതിയുടെ വിസ അടിയന്തരമായി റദ്ദാക്കി നാട്ടിലേക്ക് അയക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇന്നലെ തന്നെ സ്പോണ്‍സര്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കി. ഉടന്‍ തന്നെ ഷീബക്ക് നാട്ടിലേക്ക് പോകാനാകും. ഇവരെ ഇന്നലെ ഷെല്‍ട്ടറിലേക്ക് മാറ്റിയിട്ടുണ്ട്. ആദ്യം ഇടഞ്ഞുനിന്ന് സ്പോണ്‍സറുമായുള്ള ചര്‍ച്ചകളില്‍ മാധ്യമപ്രവര്‍ത്തകനായ സേതുരാജ് കടക്കലും പങ്കെടുത്തു. രക്ഷപ്പെടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഷീബ പറഞ്ഞു. വലിയ സാമ്പത്തിക ബാധ്യതകളിലേക്കാണ് തിരിച്ചുപോകുന്നത്. എങ്കിലും നാട്ടിലത്തെുമല്ളോ എന്നോര്‍ക്കുമ്പോള്‍ ആശ്വാസമുണ്ട്. കപട വാഗ്ധാനങ്ങളില്‍ പെട്ടാണ് ഇങ്ങോട്ട് വന്നത്.എങ്ങിനെ കടങ്ങള്‍ തീര്‍ക്കുമെന്നതിനെക്കുറിച്ച് ഒരു രൂപവുമില്ളെന്നും അവര്‍ പറഞ്ഞു. |
ചൈനയിലെ വെയര്‍ഹൗസില്‍ സ്ഫോടനം: 44 മരണം Posted: 12 Aug 2015 08:32 PM PDT Image: ![]() ടിയാന്‍ജിന്‍: വടക്കന്‍ ചൈനയിലെ തുറമുഖ പട്ടണമായ ടിയാന്‍ജിനില്‍ വെയര്‍ഹൗസിലുണ്ടായ സ്ഫോടന പരമ്പരയില്‍ 44 പേര്‍ മരിച്ചു. 400ലധികം പേര്‍ക്ക് പരിക്ക്. മരിച്ചവരില്‍ 12 അഗ്നിശമന സേനാംഗങ്ങളും ഉള്‍പ്പെടുന്നു. സ്ഫോടനത്തില്‍ പരിക്കേറ്റ 32 പേരുടെ നില ഗുരുതരമെന്ന് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ സ്ഥിരീകരിച്ചു. |
അമ്മ തടവറയില്‍; നെഞ്ചുനീറി ചിന്നു Posted: 12 Aug 2015 07:58 PM PDT Image: ![]() Subtitle: ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ആദിവാസി ബാലികയുടെ തുടര്‍ചികിത്സ പ്രതിസന്ധിയില്‍ കല്‍പറ്റ: മലയച്ചന്‍കൊല്ലി കോളനിയിലെ വീടിന്‍െറ മുറ്റത്ത് മണ്ണില്‍ കളിക്കുകയാണ് ചിന്നു. സന്തതസഹചാരിയായ പൂച്ചക്കുട്ടി നിഴല്‍പോലെ കൂടെയുണ്ട്. അപരിചിതരെ കണ്ടപ്പോള്‍ പൂച്ചക്കുഞ്ഞിനെയുമെടുത്ത് ചിന്നു വീടിനകത്തേക്ക് വലിഞ്ഞു. പിന്നീട് അമ്മമ്മയുടെ മുണ്ടിന്‍തുമ്പില്‍ തൂങ്ങി വരാന്തയില്‍ പ്രത്യക്ഷപ്പെട്ടു. ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി കാമറക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ നെഞ്ചുകീറി അവളുടെ ജീവന്‍ തിരിച്ചുപിടിച്ചതിന്‍െറ അടയാളങ്ങള്‍ തെളിഞ്ഞുനിന്നു. ദൈന്യത മുറ്റിനില്‍ക്കുന്ന ആ കുഞ്ഞുമുഖം അഞ്ചു മാസമായി വല്ലാതെ സങ്കടപ്പെട്ടിരിക്കുകയാണെന്ന് അയല്‍വാസികളും ബന്ധുക്കളും പറയുന്നു. രോഗശയ്യയില്‍നിന്ന് ഉയിര്‍പ്പിന്‍െറ വഴിയിലേക്ക് മാറിസഞ്ചരിക്കുന്ന ഈ നിര്‍ണായകസന്ധിയില്‍ അവളുടെ അമ്മയും അച്ഛനും കൂടെയില്ല. ഇരുവരും കുറെ നാളായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. വിവാദമായ അമ്പലവയല്‍ മലയച്ചന്‍കൊല്ലി പീഡനക്കേസില്‍ പ്രതികളായി അറസ്റ്റുചെയ്ത് ജയിലിലടക്കപ്പെട്ട പൗലോസിന്‍െറയും ബിന്ദുവിന്‍െറയും മകളാണ് നാലുവയസ്സുകാരിയായ ചിന്നു. കന്‍ജെനിറ്റല്‍ കാര്‍ഡിയാക് രോഗം ബാധിച്ച് എല്ലുംതോലുമായി മാറിയ ചിന്നുവിന്‍െറ നിലനില്‍പുതന്നെ ത്രിശങ്കുവിലായ നാളുകളുണ്ടായിരുന്നു. തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ സെന്‍ററില്‍ നടത്തിയ സങ്കീര്‍ണമായ ശസ്ത്രക്രിയയെ തുടര്‍ന്നാണ് ഈ ആദിവാസി ബാലിക രോഗമുക്തി നേടിയത്. ചികിത്സ കഴിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം വയനാട്ടില്‍ തിരിച്ചത്തെിയ ചിന്നുവിന് തുടര്‍ചികിത്സ ആവശ്യമായിരുന്നു. |
പാടും പാട്ടെഴുതും; ജംഷീനക്ക് പക്ഷേ, സ്വന്തമായി വീടില്ല Posted: 12 Aug 2015 07:55 PM PDT Image: ![]() ഫറോക്ക്: നന്നായി പാടുക മാത്രമല്ല ഒന്നാന്തരം പാട്ടുകള്‍ എഴുതാനുമറിയാം ജംഷീനക്ക്. എന്നാല്‍, ഈ കഴിവുകള്‍ പ്രയോജനപ്പെടുത്താനും അതുവഴി ജീവിതത്തിന്‍െറ രണ്ടറ്റം കൂട്ടിമുട്ടിക്കാനും അവസരംതേടുകയാണ് ഈ ഇരുപതുകാരി. മലപ്പുറം ജില്ലയിലെ എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ കക്കാടംപുറം കുറ്റൂര് നോര്‍ത്തില്‍ എ.കെ.ജി ക്വാര്‍ട്ടേഴ്സിലെ വാടകത്താമസക്കാരാണ് ജംഷീനയുടെ കുടുംബം. |
മലപ്പുറത്ത് ലീഗ്^കോണ്‍ഗ്രസ് തര്‍ക്കം തീര്‍ക്കാന്‍ തിരക്കിട്ട നീക്കം Posted: 12 Aug 2015 07:53 PM PDT Image: ![]() Subtitle: സ്വാധീനം നോക്കി മത്സരിക്കണമെന്ന് ലീഗ് മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയിലെ തര്‍ക്കം തീര്‍ക്കാന്‍ കോണ്‍ഗ്രസിലും മുസ്ലിംലീഗിലും തിരക്കിട്ട നീക്കം. മലപ്പുറം ജില്ലയില്‍ പല ഭാഗത്തും തുടരുന്ന തര്‍ക്കം കീറാമുട്ടിയായ സാഹചര്യത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന ആവശ്യം സംസ്ഥാനനേതാക്കളിലും എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പടുക്കുന്നതോടെ ലീഗ് നിലപാട് കടുപ്പിക്കുന്നത് കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. |
ഷോപിയാനില്‍ ഗ്രനേഡ് പൊട്ടി എട്ടു പേര്‍ക്ക് പരിക്ക് Posted: 12 Aug 2015 07:52 PM PDT Image: ![]() ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് എട്ടു പേര്‍ക്ക് പരിക്ക്. രാവിലെ 6.30ന് ഷോപിയാനിലെ ട്രെന്‍സ് മേഖലയില്‍ മുസ് ലിം പള്ളിക്ക് സമീപമായിരുന്നു ഗ്രനേഡ് പൊട്ടിത്തെറിച്ചത്. പ്രഭാത പ്രാര്‍ഥനക്ക് എത്തിയവര്‍ നിലത്തു കിടന്ന ഗ്രനേഡ് നീക്കം ചെയ്യാന്‍ നടത്തിയ ശ്രമത്തിനിടെയാണ് സ്ഫോടനം നടന്നത്. പ്രദേശത്ത് വിദഗ്ധസംഘം പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച ഷോപിയാനിലെ ഖാന്‍യാറില്‍ സുരക്ഷാസേനയുടെ പട്രോളിങ് പാര്‍ട്ടിക്ക് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. |
പോസ്റ്റ്കാര്‍ഡ് വാങ്ങാന്‍ പൈസയെവിടെ? Posted: 12 Aug 2015 07:48 PM PDT Image: ![]() കോഴിക്കോട്: പോസ്റ്റ് കാര്‍ഡ് വാങ്ങാന്‍ ചെന്നാല്‍ പൈസയില്ലാതെ ബുദ്ധിമുട്ടിയതുതന്നെ. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സന്ദേശമത്തെിക്കാനുള്ള മേഘ്ദൂത് പോസ്റ്റ് കാര്‍ഡിന് വെറും 25 പൈസയാണ് തപാല്‍ വകുപ്പ് ഈടാക്കുന്നതെങ്കിലും 25 പൈസ നാണയം റിസര്‍വ് ബാങ്ക് പിന്‍വലിച്ചതാണ് കാരണം. ഇന്‍റര്‍നെറ്റിന്‍െറ കാലത്ത് കത്തയക്കാന്‍ ഒറ്റ പോസ്റ്റ് കാര്‍ഡ് ചോദിച്ചത്തെുന്നവരോട് മിനിമം നാലെണ്ണം വാങ്ങി ഒരു രൂപയെങ്കിലും തരണമെന്ന് പറയാനേ പോസ്റ്റല്‍ ജീവനക്കാര്‍ക്കാവുന്നുള്ളൂ. 1950ല്‍ ആരംഭിച്ച 25 പൈസ നാണയം ഉപയോഗം കുറഞ്ഞു വന്നതോടെ 2011ലാണ് അധികൃതര്‍ പിന്‍വലിച്ചത്. |
Posted: 12 Aug 2015 07:21 PM PDT Image: ![]() സമൂഹത്തിലെ ഉന്നതരെ ഭക്തരാക്കി ആള്‍ദൈവങ്ങള്‍ വിലസുമ്പോള്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ മന്ത്രവാദവിരുദ്ധ നിയമം നിലവിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണ്. നിഷേധിച്ചാല്‍ ആപത്ത് വരുമെന്ന ഭീതി ഭക്തരില്‍ നിറച്ച് ചൂഷണംചെയ്യുകയാണ് ഈ ആള്‍ദൈവങ്ങളെന്ന് അഖില്‍ ഭാരതീയ അന്ധ ശ്രദ്ധാ നിര്‍മൂലന്‍ സമിതി ഫൗണ്ടര്‍ പ്രഫ. ശ്യാം മാനവ് പറയുന്നു. തന്നില്‍ ദൈവികത്വമുണ്ടെന്ന് പറയുന്നതും ഭീതിപരത്തി ആളുകളെ വരുതിയിലാക്കുന്നതും 2013ലെ മന്ത്രവാദവിരുദ്ധ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം ആള്‍ദൈവങ്ങളെ പിന്തുടരുകയോ പിന്തുണക്കുകയോ ചെയ്യുന്നതും ആറുമാസ തടവ് അര്‍ഹിക്കുന്ന കുറ്റമാണ്. മഹാരാഷ്ട്രയില്‍ നിയമം നിലവില്‍വന്നിട്ട് വര്‍ഷം ഒന്നര കഴിഞ്ഞെങ്കിലും നിയമം നടപ്പാക്കേണ്ടവര്‍ അത് ഗൗനിക്കുന്നില്ല എന്നതാണ് ഖേദകരം. മുംബൈയിലെ ആള്‍ദൈവം രാധെ മാ എന്ന 50കാരിയായ സുഖ്വീന്ദര്‍ കൗറുമായി ബന്ധപ്പെട്ട് ഈയിടെ ഉയര്‍ന്ന വിവാദം അന്ധവിശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് വീണ്ടും തിരികൊളുത്തുകയാണ്. നഗരത്തിലെ എല്ലാ ആള്‍ദൈവങ്ങളുടെയും മന്ത്രവാദികളുടെയും കണക്കെടുക്കാനും അവരെയും അവരുടെ ഭക്തരെയും നിരീക്ഷിക്കാനും ഒടുവില്‍ മുംബൈ പൊലീസും തീരുമാനിച്ചു. ചെല്ലുന്നിടത്തെല്ലാം വിവാദം സൃഷ്ടിച്ചിട്ടുള്ള ആളാണ് സുഖ്വീന്ദര്‍ കൗര്‍. ജന്മനാടായ പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ജില്ലയിലെ ദൊറങ്കല ഗ്രാമത്തില്‍നിന്ന് നാട്ടുകാര്‍ ഓടിച്ചതാണിവരെ. പിന്നീട് ഡല്‍ഹിയിലായിരുന്നു ഈ ആള്‍ദൈവം. 12 വര്‍ഷം മുമ്പാണ് സാമ്പത്തിക കേന്ദ്രമായ മുംബൈയിലേക്ക് കുടിയേറിയത്. ഇതിനിടെ, ജന്മനാട്ടില്‍ ചെന്ന് എതിരാളികളുമായി അനുരഞ്ജനവുമുണ്ടാക്കി. കുഞ്ഞുനാള്‍ തൊട്ട് സുഖ്വീന്ദര്‍ കൗറില്‍ ദൈവികത്വമുണ്ടായിരുന്നുവെന്നാണ് അവകാശവാദം. വിവാഹിതയും അമ്മയുമായ അവര്‍ 23ാം വയസ്സില്‍ ദൈവ വേഷപ്പകര്‍ച്ച നടത്തി. എന്നാല്‍, നാട്ടുകാര്‍ അവരുടെ വാദം അംഗീകരിച്ചിരുന്നില്ല. ദൈവികത്വമുള്ള കുട്ടിയായി അവരെ കണ്ടിട്ടേയില്ളെന്നാണ് ഗ്രാമീണരുടെ പക്ഷം. എന്നാല്‍, ആ ഗ്രാമം വിട്ട് രാജ്യത്തിന്‍െറ രാഷ്ട്രീയ, സാമ്പത്തിക തലസ്ഥാനങ്ങളിലേക്ക് ചേക്കേറിയ സുഖ്വീന്ദര്‍ കൗര്‍ രാധെ മാ ആയി ശക്തിയാര്‍ജിക്കുന്നതാണ് കണ്ടത്. രാഷ്ട്രീയ, വ്യവസായ, സിനിമാ, ഉദ്യോഗസ്ഥ പ്രമുഖര്‍ ഭക്തരായി മാറിയതോടെ രാധെ മായുടെ പ്രഭ കൂടി. മുംബൈയിലെ വ്യവസായി സഞ്ജീവ് ഗുപ്തയാണ് ഇവരെ മുംബൈയില്‍ എത്തിച്ചത്. എന്നാല്‍, സന്യാസിസമൂഹം ഇവരെ അംഗീകരിച്ചിട്ടില്ല. നാസിക് കുംഭമേളയില്‍ അവര്‍ രാധെ മാക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഇതൊന്നും അവരുടെ വളര്‍ച്ചയെ ബാധിക്കുന്നില്ല. സ്ത്രീധന പീഡന ആരോപണവുമായി നിക്കി ഗുപ്തയെന്ന 32കാരി രംഗത്തുവന്നതോടെയാണ് രാധെ മാ വിവാദത്തിലാകുന്നത്. കൂടുതല്‍ സ്ത്രീധനം വാങ്ങാന്‍ തന്‍െറ ഭക്തരായ ഭര്‍ത്താവിനെയും അദ്ദേഹത്തിന്‍െറ മാതാപിതാക്കളെയും രാധെ മാ നിര്‍ബന്ധിക്കുന്നതായാണ് നിക്കി ഗുപ്തയുടെ പരാതി. 102 കോടിയുടെ ആഭരണങ്ങള്‍ നല്‍കിയാണ് നിക്കിയുടെ വിവാഹം. എന്നാല്‍, അത് പോരാ കൂടുതല്‍ വാങ്ങണമെന്ന് രാധെ മാ കല്‍പിക്കുന്നു. അതോടെ ഗുപ്താ കുടുംബം ആ ദൈവകല്‍പന നടപ്പാക്കാന്‍ ശ്രമിക്കുകയായി. പ്രാര്‍ഥന ചടങ്ങിന് ഗുപ്താ കുടുംബത്തിലേക്ക് രാധെ മാ വരാനുള്ള ചെലവും നിക്കിയുടെ കുടുംബംതന്നെ വഹിക്കണമെന്നാണ് കല്‍പന. എതിര്‍ത്ത നിക്കിയെ രാധെ മായുടെ ആശ്രമത്തില്‍ ജോലിക്കു നിര്‍ത്തുകയും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. നിക്കി എന്ന യുവതിയെ കണ്ടിട്ടേയില്ളെന്നാണ് രാധെ മായുടെ അവകാശവാദം. നിക്കിയുടെ പരാതിയില്‍ പൊലീസ് ഇവര്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. നിക്കിയുടെ പരാതിക്കു പിന്നാലെ, സ്കെര്‍ട്ടണിഞ്ഞ് ശരീരഭാഗങ്ങള്‍ കാണിക്കുംവിധം മോഡലിനെപ്പോലെ പോസ് ചെയ്തുള്ള ഫോട്ടോകള്‍ ചോര്‍ന്നത് രാധെ മാക്ക് വിനയായി. പിന്നാലെ, ഭക്തര്‍ക്കിടയില്‍ സിനിമാപ്പാട്ടിട്ട് നൃത്തം ചെയ്യുന്നതും ഭക്തര്‍ എടുത്തുയര്‍ത്തി ഊയലാട്ടുന്നതുമായ വിഡിയോ ദൃശ്യങ്ങളും ചോര്‍ന്നു. ഇതോടെ, രാധെ മാക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുകയുണ്ടായി. അതിലൊന്നാണ് ഗുജറാത്തിലെ കച്ച് സ്വദേശികളായ ഏഴ് കര്‍ഷകരെ രാധെ മാ വഞ്ചിച്ചെന്നത്. അഭിവൃദ്ധി ഉണ്ടാകുമെന്നു പറഞ്ഞ് ഇവരില്‍നിന്ന് ഒന്നരക്കോടി രൂപയാണത്രെ രാധെ മാ വാങ്ങിയത്. കൃഷിഭൂമിയും മറ്റും വിറ്റ് പണമുണ്ടാക്കിക്കൊടുത്തവര്‍ക്ക് കടം മാത്രം ബാക്കിയായി. അതോടെ, തട്ടിപ്പിനിരയായ നാല് കര്‍ഷകര്‍ ആത്മഹത്യചെയ്തെന്ന് ധര്‍മരക്ഷക് മഹാമഞ്ച് എന്ന സംഘടനയുടെ പ്രസിഡന്‍റ് രമേഷ് ജോഷി ആരോപിക്കുന്നു. കച്ചിലെ കര്‍ഷകരില്‍നിന്ന് തെളിവു ശേഖരിച്ച് രമേഷ് ജോഷി കാന്ത്വലി പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. ദാഭോല്‍കറും ഗോവിന്ദ പന്‍സാരെയും നരേന്ദ്ര ദാഭോല്‍കറെ കൊന്നതിനു സമാനമാണ് ഈ ആക്രമണം എന്നത് മാത്രമല്ല; ദാഭോല്‍കറുടെ വിധിയുണ്ടാകുമെന്ന ഭീഷണിക്കത്ത് കൊല്ലപ്പെടുന്നതിന് രണ്ടുമാസം മുമ്പ് ഗോവിന്ദ പന്‍സാരെക്ക് ലഭിച്ചിരുന്നു. പന്‍സാരെ കൊല്ലപ്പെട്ടതിനുശേഷം ‘ദാഭോല്‍കറുടെ വിധി ’ ഉണ്ടാകുമെന്ന ഭീഷണി ദാഭോല്‍കറുടെ ജ്യേഷ്ഠനും ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഡോ. ദത്താപ്രസാദ് ദാഭോല്‍കര്‍ക്കും സാമൂഹിക മാറ്റത്തിനായി ശ്രമം നടത്തുന്ന സി.പി.ഐ നേതാവ് ഭരത് പട്നാകര്‍ക്കും ലഭിക്കുകയുണ്ടായി. സ്വാമി വിവേകാനന്ദയെ മതേതരനായി അവതരിപ്പിച്ച ദത്താപ്രസാദിന്‍െറ പുസ്തകമാണ് ഭീഷണിക്കു കാരണം. കൊലയാളികളെ കണ്ടത്തൊന്‍ ദേവേന്ദ്ര ഫട്നാവിസിനും അദ്ദേഹം നയിക്കുന്ന സര്‍ക്കാറിനും ഇച്ഛാശക്തിയില്ളെന്ന് പന്‍സാരെയുടെ മകള്‍ സ്മിത സത്പൂതെ പറയുന്നു. വിശ്വസനീയമായ അന്വേഷണവും നിയമനടപടികളും പ്രതീക്ഷിക്കാവുന്ന രാഷ്ട്രീയ, ഭരണ അന്തരീക്ഷമല്ല നിലനില്‍ക്കുന്നതെന്ന് ദാഭോല്‍കറുടെ അനുയായികള്‍ പറയുന്നു. പന്‍സാരെയുടെ ഘാതകരെ കണ്ടത്തൊന്‍ ഭരണ പങ്കാളിയായ ശിവസേനപോലും ദേവേന്ദ്ര ഫട്നാവിസിനെ വെല്ലുവിളിക്കുകയുണ്ടായി. എന്നാല്‍, ഒന്നും സംഭവിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment