ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്സ് 455 പോയന്‍റ് ഉയര്‍ന്നു Madhyamam News Feeds | ![]() |
- ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്സ് 455 പോയന്‍റ് ഉയര്‍ന്നു
- അനാഥത്വത്തിന്‍െറ നൊമ്പരംപേറി അവരുടെ ഓണാഘോഷം
- മലയാളികള്‍ക്ക് സര്‍ക്കാര്‍ സമ്മാനിക്കുന്നത് വിലക്കയറ്റം –പിണറായി
- തിരുവോണം വിളിപ്പുറത്ത്; നഗരം ജനപ്രളയത്തില്‍
- ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
- ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ ഓണാഘോഷം തുടങ്ങി
- അവരും ആഘോഷിച്ചു, നന്മ നിറഞ്ഞ ഓണം
- സ്കൂള്‍ ഞായറാഴ്ച തുറക്കും; ഒരുക്കം തകൃതി
- ഓണത്തെ വരവേല്‍ക്കാനൊരുങ്ങി പ്രവാസികള്‍
- യന്ത്ര തകരാര്‍; കൊച്ചി എയര്‍ ഇന്ത്യ വിമാനം രണ്ടുദിവസമായി റിയാദില്‍
- വീണ്ടും ബോള്‍ട്ട് x ഗാറ്റ്ലിന്‍ ഷോ
- ലോക അത്ലറ്റിക്സ്: 200 മീറ്ററില്‍ ദേശീയ റെക്കോര്‍ഡോടെ ഫെമി ഫൈനലില്‍
- രാജ്യത്ത് സാമുദായിക വൈവിധ്യം ചുരുങ്ങുന്നു
- സ്വര്‍ണവില കുറഞ്ഞു; പവന് 20,080 രൂപ
- ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു
- ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തം: സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു
- സാമുദായിക സെന്‍സസ് തിരുത്തുന്ന മിഥ്യകള്‍
- പട്ടേല്‍ സമുദായത്തിനും സംവരണമോ?
- ഹൃദയം തകര്‍ന്ന് ലാന്‍സി
- ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ പാക് സുപ്രീംകോടതി വിധി
- കേരളത്തെ നടുക്കിയ പ്രധാന ബോട്ടപകടങ്ങള്‍
- അഭയാര്‍ഥികളുടെ കുത്തൊഴുക്ക്; സുരക്ഷ കര്‍ശനമാക്കി ഹംഗറി
- മൂന്നുതവണ അദ്ഭുതകരമായി രക്ഷപ്പെട്ടു; ഒടുവില്‍ കല്യാണിയമ്മ മരണത്തിന് കീഴടങ്ങി
- സ്മാര്‍ട്ട് ഫോണ്‍ വിഷാദരോഗികള്‍ക്ക് വിപരീതഫലമുണ്ടാക്കും
- 'രാഹുല്‍ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും...'
ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്സ് 455 പോയന്‍റ് ഉയര്‍ന്നു Posted: 26 Aug 2015 10:58 PM PDT Image: ![]() മുംബൈ: വ്യാപാരം ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ബോംബെ സൂചിക സെന്‍സെക്സും ദേശീയ സൂചിക നിഫ്റ്റിയും ഉയര്‍ച്ച രേഖപ്പെടുത്തി. സെന്‍സെക്സ് 455 പോയന്‍റ് ഉയര്‍ന്ന് 26,170.39 പോയന്‍റിലെ ത്തി. നിഫ്റ്റി 7,930.80 പോയന്‍റിലാണ് വ്യാപാരം നടക്കുന്നത്. പ്രമുഖ ആഗോള സൂചികകളില്‍ ചൈനയുടെ ഷാങ്ഹായ് കോമ്പസിറ്റ് 1.06 ശതമാനവും ഹോങ്കോങ്ങിലെ ഹാങ്സെങ് 2.24 ശതമാനവും സിംഗപ്പൂര്‍ സ്ട്രെയ്റ്റ് ടൈംസ് 2.01 ശതമാനവും ജപ്പാനിലെ നിക്കേയി 1.07 ശതമാനവും നേട്ടത്തിലാണ്. ബുധനാഴ്ച സെന്‍സെക്സ് 317.72 (25,714.66) പോയന്‍റ് നഷ്ടത്തിലും എന്‍.എസ്.ഇ നിഫ്റ്റി 88.85 (7791.85) പോയന്‍റ് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 66.05 രൂപയാണ്. |
അനാഥത്വത്തിന്‍െറ നൊമ്പരംപേറി അവരുടെ ഓണാഘോഷം Posted: 26 Aug 2015 10:39 PM PDT വെഞ്ഞാറമൂട്: ബുദ്ധിമാന്ദ്യം ഭേദപ്പെട്ടിട്ടും ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയാറാകാത്ത 19 പേര്‍ ഇത്തവണ സുമനസ്സുകളുടെ കനിവില്‍ ഓണം ആഘോഷിക്കും. |
മലയാളികള്‍ക്ക് സര്‍ക്കാര്‍ സമ്മാനിക്കുന്നത് വിലക്കയറ്റം –പിണറായി Posted: 26 Aug 2015 10:36 PM PDT ആനക്കര: മലയാളികള്‍ക്ക് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സമ്മാനിക്കുന്നത് വിലക്കയറ്റമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വ്യാപാരി വ്യവസായി സമിതി ആനക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തില്‍ കുമ്പിടിയില്‍ ഓണക്കിറ്റ്-ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി 1001 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും നിരാലംബരായ കുടുംബങ്ങള്‍ക്ക് ധനസഹായ വിതരണവും നല്‍കി. |
തിരുവോണം വിളിപ്പുറത്ത്; നഗരം ജനപ്രളയത്തില്‍ Posted: 26 Aug 2015 10:32 PM PDT കണ്ണൂര്‍: തിരുവോണം വിളിപ്പുറത്തത്തെി നില്‍ക്കെ നഗരം ജനപ്രളയത്തില്‍ മുങ്ങി. ഓണക്കോടിയും സദ്യയൊരുക്കുന്നതിനുള്ള സാധനങ്ങളും വാങ്ങാനത്തെിയവരുടെ പ്രവാഹമായിരുന്നു ഉത്രാടത്തലേന്ന് നഗരത്തിലെങ്ങും. |
ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി Posted: 26 Aug 2015 10:30 PM PDT Image: ![]() കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഫോര്‍ട്ട്കൊച്ചി സ്വദേശി ഷെല്‍ട്ടന്‍, കണ്ണമ്മാലി സ്വദേശി സുജിഷ(17) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെ ത്തിയത്. ഷെല്‍ട്ടന്‍െറ മൃതദേഹം കണ്ടത്തെിയതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ചെല്ലാനം ഹാര്‍ബറില്‍ നിന്നാണ് സുജിഷയുടെ മൃതദേഹം കണ്ടെത്തിയത്. എറണാകുളം മഹാരാജാസ് കോളേജില്‍ ബി.കോം ബിരുദ വിദ്യാര്‍ഥിനിയായ സുജിഷ(17) ബോട്ടപകടത്തില്‍ മരിച്ച സിന്ധുവിന്‍െറ മകളാണ്. ബോട്ടപകടത്തിന് കാരണമായ മത്സ്യബന്ധന ബോട്ട് ഓടിച്ചിരുന്നയാള്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്ന് മൊഴി. ബോട്ട് ഓടിച്ചിരുന്ന ഷിജു മെക്കാനിക്കാണ്. അപകടസമയത്ത് സ്രാങ്കും ഉണ്ടായിരുന്നില്ല. ബോട്ടില്‍ സഹായികളില്ലാതിരുന്നതിനാല്‍ ഡീസലടിച്ച് മുന്നോട്ടെടുക്കുമ്പോള്‍ യാത്രാബോട്ട് വരുന്നത് കാണാനായില്ളെന്നും ഷിജു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യാത്രാബോട്ടിന്‍െറ കാലപ്പഴക്കമാണ് അപകടകാരണമെന്ന് സൂചന. ഏകദേശം 35 വര്‍ഷം പഴക്കമുള്ള ബോട്ട് നിര്‍മിച്ചത് എന്നാണെന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല. 2013 വരെയാണ് ഫിറ്റ്നസ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് 2017വരെ പോര്‍ട്ട് ഡയറക്ടറേറ്റ് നീട്ടി നല്‍കുകയായിരുന്നു. ബോട്ടില്‍ ആവശ്യത്തിന് ലൈഫ് ജാക്കറ്റുകള്‍ ഇല്ലായിരുന്നുവെന്നും ആരോപണമുണ്ട്. അതേസമയം, അപകടത്തില്‍ മരിച്ചവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും. മൃതദേഹങ്ങള്‍ ബുധനാഴ്ച രാത്രിയോടെ പോസ്റ്റ്മോര്‍ട്ടം ചെയ്തു ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തിരുന്നു. ഇന്നലെ രാത്രി നിര്‍ത്തിവെച്ച കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ രാവിലെ പുന:രാരംഭിച്ചു. നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. കണ്ണമാലി, ചെല്ലാനം എന്നീ മേഖലകളിലേക്ക് കൂടി തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. |
ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ ഓണാഘോഷം തുടങ്ങി Posted: 26 Aug 2015 10:22 PM PDT കല്‍പറ്റ: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തിലുള്ള ഓണം വാരാഘോഷ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടര്‍ കേശവേന്ദ്രകുമാര്‍ നിര്‍വഹിച്ചു. ഓണം വാരാഘോഷം ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് സി.ഡി.എസ് മുഖേന നടത്തിയ പൂക്കള മത്സരത്തില്‍ അഞ്ച് ടീമുകള്‍ പങ്കെടുത്തു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കി. നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി അധ്യക്ഷത വഹിച്ചു. |
അവരും ആഘോഷിച്ചു, നന്മ നിറഞ്ഞ ഓണം Posted: 26 Aug 2015 10:12 PM PDT കോഴിക്കോട്: രണ്ടു വയസ്സുള്ള അവന്‍ അച്ഛന്‍െറ മടിയിലിരുന്ന് ഫോണില്‍ സ്വന്തം ചിത്രമെടുത്തുകളിക്കുകയായിരുന്നു. പിന്നെ കുറച്ചുനേരം ഹാളിലൂടെ ഓടിക്കളിച്ചു. ഇടക്ക് അച്ഛന്‍െറ സമീപം ഓടിയത്തെും. അത്രക്ക് ജീവനാണ് അവന് അച്ഛനെ. അച്ഛന് അസുഖമുള്ള കാര്യം അവനറിയില്ല. അറിഞ്ഞാലും അവന്‍െറ സ്നേഹത്തിനൊട്ടും കുറവുമുണ്ടാകില്ല. കോഴിക്കോട് മലബാര്‍ ചേംബര്‍ ഹാളില്‍ എച്ച്.ഐ.വി ബാധിതരുടെ കൂട്ടായ്മയായ 'സാന്ത്വനം' സംഘടിപ്പിച്ച 'തിരുവോണപ്പുലരി' ഓണാഘോഷ പരിപാടിക്കത്തെിയതാണ് ഈ അച്ഛനും മകനും. അവിചാരിതമായത്തെിയ രോഗം കോഴിക്കോട് സ്വദേശിയായ യുവാവിനെ തളര്‍ത്തിയെങ്കിലും പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. |
സ്കൂള്‍ ഞായറാഴ്ച തുറക്കും; ഒരുക്കം തകൃതി Posted: 26 Aug 2015 09:53 PM PDT Image: ![]() ഷാര്‍ജ: യു.എ.ഇയില്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഒരുക്കങ്ങള്‍ തകൃതിയായി. സ്കൂളുകളെല്ലാം കൊടിതോരണങ്ങളാല്‍ അണിഞ്ഞൊരുങ്ങി കഴിഞ്ഞു. വീടുകളിലും കടകളിലും പുതിയ അധ്യയന വര്‍ഷത്തേക്കാവശ്യമായ പുസ്തകവും ബാഗും യൂനിഫോമുമെല്ലാം വാങ്ങുന്നതിന്‍െറയും ഒരുക്കിന്‍െറയും തിരക്കാണ്. അവധിക്കാലത്ത് നാട്ടില്‍പോയ പ്രവാസി കുടുംബങ്ങള്‍ തിരിച്ചത്തെിത്തുടങ്ങിയതോടെ സ്കൂള്‍ വിപണിക്ക് ഉണര്‍വ്വെച്ചിട്ടുണ്ട്. എങ്കിലും വിമാനടിക്കറ്റ് നിരക്ക് താങ്ങാനാകത്തതിനാല്‍ നിരവധി മലയാളി കുടുംബങ്ങള്‍ യാത്ര അടുത്തമാസം ആദ്യത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഈ മാസം 30നാണ് രാജ്യത്തെ സ്കൂളുകളില്‍ അധ്യയനം തുടങ്ങുന്നത്.. ജീവനക്കാര്‍ 23നും അധ്യാപകര്‍ ഇന്നലെയും ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞു. സ്കൂള്‍ തുറക്കുന്നതിനുമുമ്പുള്ള നാനാവിധ മുന്നൊരുക്കങ്ങളിലാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളും സംവിധാനങ്ങളും. സ്കൂള്‍ പരിസരത്തെ റോഡുകളെ സുരക്ഷിതമാക്കാനുള്ള ജോലികള്‍ ഷാര്‍ജ സ്കൂള്‍ മേഖലയില്‍ പുരോഗമിക്കുകയാണ്. മുവൈല ഭാഗത്തെ അല്‍ ഫലാഹ് റൗണ്ടബൗട്ട് മുതലാണ് വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് റോഡില്‍ നവീകരണം നടക്കുന്നത്്. യാത്രക്കാര്‍ക്ക് കൃത്യമായി കാണത്തക്ക വിധത്തില്‍ സീബ്രാ ലൈനുകളും മറ്റ് മുന്നറിയിപ്പുകളും രേഖപ്പെടുത്തുന്ന ജോലികളാണ് ഇവിടെ പുരോഗമിക്കുന്നത്. സ്കൂള്‍ തുറക്കുന്നതോടെ വാഹനങ്ങള്‍ നിറയുന്ന മേഖലയാണ് മുവൈല. പ്രദേശം വ്യവസായികമായും താമസ മേഖലകള്‍ കൊണ്ടും പുരോഗമിച്ചതോടെ ഇവിടെ മറ്റ് വാഹനങ്ങളും അധികരിച്ചിട്ടുണ്ട്. ദൈദ് പട്ടണവുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്കൂള്‍ മേഖലയിലും സമാന ജോലികള്‍ നടക്കുന്നുണ്ട്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാമാണ് റോഡുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്നതെന്ന് ഗതാഗത വിഭാഗം ഡയറക്ടര്‍ എന്‍ജി. സുലൈമാന്‍ ആല്‍ ഹജിരി പറഞ്ഞു. ഷാര്‍ജ-ദൈദ് റോഡിലെ മൂന്നും അഞ്ചും പാലങ്ങള്‍ക്കിടയില്‍ റോഡുകളെ വേര്‍തിരിക്കുന്ന വരകള്‍ ഛായമടിച്ച് തിളക്കം കൂട്ടുന്ന ജോലികളും തുടരുകയാണ്. രാത്രി 12 മുതല്‍ പുലര്‍ച്ച ആറ് വരെയാണ് ജോലികള്‍ നടക്കുന്നത്. ഈ സമയത്ത് ബദല്‍ റോഡുകളിലൂടെയാണ് ഗതാഗതം സംവിധാനം ഒരുക്കിയിരിക്കുന്നത്. 'സുരക്ഷിതമായി റോഡ് മുറിച്ച് കടക്കു' എന്ന പേരില്‍ രണ്ടാഴ്ച്ച നീളുന്ന കാമ്പയിന്‍ ഷാര്‍ജ പൊലീസ് നടത്തുന്നുണ്ട്. കാല്‍നടക്കാര്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ചത് കണക്കിലെടുത്താണ് ഇതിന് പൊലീസ് രംഗത്ത് എത്തിയത്. ഇതിന്‍െറ ഭാഗമായി ഉറുദു, അറബിക്, ഇംഗ്ളീഷ് ഭാഷകളിലുള്ള ലഘുലേഖകള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. കമ്പോളങ്ങളില്‍ പഠനോപകരണങ്ങള്‍ വാങ്ങാന്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്ന ബാഗുകളും പാദരക്ഷകളും വെള്ള കുപ്പികളും പേനകളും മറ്റും അണിനിരത്തിയാണ് കച്ചവടക്കാര്‍ ആളെ കൂട്ടുന്നത്. മിക്ക കടകളും ജൂലൈ പകുതി മുതല്‍ തന്നെ സ്കൂള്‍ വസ്തുക്കളുടെ വില്‍പ്പന തുടങ്ങിയിരുന്നു. മധ്യവേനലവധി കഴിഞ്ഞെങ്കിലും കൊടും ചൂട് ഇപ്പോഴും യു.എ.ഇയില്‍ ബാക്കിയാകുന്നത് വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കും. സ്കൂള്‍ തുറക്കുന്നതോടെ കെട്ടിടങ്ങളിലെ അടുക്കളകളില്‍ നിന്ന് പുലര്‍ച്ചെ തന്നെ താളമേളങ്ങള്‍ മുഴങ്ങാന്‍ തുടങ്ങും. ഷാര്‍ജ അല്‍ നഹ്ദയില്‍ കാലങ്ങളായി പ്രവര്‍ത്തിച്ചിരുന്ന കോളജ് ഇത്തവണ മുതല്‍ സ്കൂളിന് വഴിമാറുകയാണ്. അമേരിക്കന്‍ കോളജിന് പകരം അമേരിക്കന്‍ പാഠ്യപദ്ധതിയുള്ള സ്കൂളാണ് ഈ വര്‍ഷം മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുക. |
ഓണത്തെ വരവേല്‍ക്കാനൊരുങ്ങി പ്രവാസികള്‍ Posted: 26 Aug 2015 09:39 PM PDT Image: ![]() കുവൈത്ത് സിറ്റി: ഐശ്വര്യത്തിന്‍െറയും സമൃദ്ധിയുടെയും ഉത്സവമായ ഓണം അങ്ങകലെ കേരളത്തില്‍ ആഘോഷിക്കുമ്പോള്‍ അതിനൊപ്പംചേരാന്‍ പ്രവാസിമലയാളികളും ഒരുങ്ങി. കുവൈത്തിലെ മലയാളി സമൂഹം ഓണം കെങ്കേമമാക്കാന്‍ കേരളത്തിലെപ്പോലെതന്നെ വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. തിരുവോണം അവധിദിവസമായ വെള്ളിയാഴ്ചയായതിന്‍െറ സന്തോഷത്തിലാണ് പ്രവാസികള്‍. ഓണസദ്യയും മറ്റു പരിപാടികളുമായി ആഘോഷം പൊടിപൊടിക്കാനുള്ള ഒരുക്കങ്ങളാണെങ്ങും. ഉത്രാടനാളായ വ്യാഴാഴ്ചയും പലയിടത്തും ആഘോഷപരിപാടികള്‍ നടക്കുന്നുണ്ട്. വ്യാഴാഴ്ച വൈകീട്ടോടെ രാജ്യത്തെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലുമെല്ലാം മലയാളികളുടെ തിരക്കേറും. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഓണമാഘോഷങ്ങള്‍ക്ക് അത്തം പിറന്നതോടെതന്നെ തുടക്കംകുറിച്ചിരുന്നു. ഓണത്തിനുപിന്നാലെ ബലിപെരുന്നാളും എത്തുന്നതിനാല്‍ പല സംഘടനകളും ഈദ്-ഓണം പരിപാടികള്‍ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെക്കൂടാതെ ജില്ലാ അസോസിയേഷനുകളും കേരളത്തിലെ ചെറുപ്രദേശങ്ങളുടെ പേരിലുള്ള കൂട്ടായ്മകളും മലയാളികളുടെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികളും സ്ഥാപനങ്ങളുമെല്ലാം ഓണാഘോഷം കേമമാക്കാന്‍ സജീവമായി രംഗത്തുണ്ട്. പ്രമുഖ ഷോപ്പിങ് സെന്‍ററുകളും സൂപ്പര്‍മാര്‍ക്കറ്റുകളുമെല്ലാം ഓണംപ്രമാണിച്ച് പ്രത്യേക പാക്കേജുകളും സമ്മാനങ്ങളും വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും വലിയ പൂക്കളങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്. മലയാളികള്‍ നടത്തുന്ന റസ്റ്റോറന്‍റുകളും മറ്റും ഓണസദ്യയും വിവിധതരം പായസങ്ങളും തയാറാക്കുന്നു. കേരളത്തനിമയാര്‍ന്ന സദ്യയും രുചിയൂറും പായസങ്ങളും വാഗ്ദാനം ചെയ്യുന്ന ഹോട്ടലുകള്‍ പാര്‍സലുകളും നല്‍കും. |
യന്ത്ര തകരാര്‍; കൊച്ചി എയര്‍ ഇന്ത്യ വിമാനം രണ്ടുദിവസമായി റിയാദില്‍ Posted: 26 Aug 2015 09:27 PM PDT Image: ![]() റിയാദ്: ചൊവ്വാഴ്ച ഉച്ചക്ക് 3.45ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ കൊച്ചി വിമാനം (എ.ഐ 924) യന്ത്ര തകരാര്‍ മൂലം റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി. മുംബൈയില്‍ നിന്നത്തെിയ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ തകരാര്‍ പരിഹരിക്കാന്‍ രണ്ടാം ദിവസവും ശ്രമം തുടരുന്നു. 200ഓളം യാത്രക്കാര്‍ വിമാനത്താവളത്തിലെ ലോഞ്ചിലും പുറത്ത് ഒരു ഹോട്ടലിലുമായി കഴിയുന്നു. ഭാര്യ വാഹനാപകടത്തില്‍ മരിച്ചതറിഞ്ഞ് നാട്ടിലേക്ക് പുറപ്പെടാനത്തെിയ കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ അടിയന്തരാവശ്യങ്ങള്‍ പ്രമാണിച്ച് യാത്ര ചെയ്യുന്ന നിരവധി ആളുകള്‍ അനിശ്ചിതത്വത്തിലും ആശങ്കയിലും കഴിയുകയാണ്. കൃത്യസമയത്ത് തന്നെ പാര്‍ക്കിങ് ബേയില്‍ നിന്നെടുത്ത വിമാനം റണ്‍വേ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങുമ്പോഴാണ് യന്ത്ര തകരാറുണ്ടായത്. നിറുത്തിയിട്ട വിമാനത്തിനുള്ളില്‍ അഞ്ചര മണിക്കൂറോളം യാത്രക്കാരെ ഇരുത്തി. ഒടുവില്‍ വിമാന ജീവനക്കാരും യാത്രക്കാരും തമ്മില്‍ വലിയ ഒച്ചപ്പാടും ബഹളവുമായി. വിമാനത്താവള ഉദ്യോഗസ്ഥര്‍ എത്തി യാത്രക്കാരെ സമാധാനപ്പെടുത്തുകയും വിമാനം പോകുന്നില്ളെങ്കില്‍ പുറത്തിറക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തിരികെ ലോഞ്ചില്‍ എത്തിച്ച ശേഷവും മണിക്കൂറുകളോളം എയര്‍ ഇന്ത്യ ജീവനക്കാരെ കണ്ടില്ളെന്നും യാത്രക്കാര്‍ വിമാനത്താവള മാനേജരെ കാണ്ട് സഹായം അഭ്യര്‍ഥിച്ച ശേഷം അദ്ദേഹത്തിന്‍െറ ഇടപെടലിനെ തുടര്‍ന്നാണ് താമസ സൗകര്യവും ഭക്ഷണവും ഏര്‍പ്പെടുത്താന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയാറായതെന്നും യാത്രക്കാരനായ റിയാദിലെ കേരളീയറ്റ് ബിസിനസ് ഫോറം ഭാരവാഹി രാജീവ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. റീഎന്‍ട്രി വിസയുള്ള 153 പേരെ പുലര്‍ച്ചെ മൂന്നോടെ ബസുകളില്‍ കയറ്റി 40 കിലോമീറ്ററകലെ നസീമിലെ സഫീര്‍ ഹോട്ടലിലേക്ക് കൊണ്ടുപോയി. ചെറിയ കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 12 കുടുംബങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. എക്സിറ്റ് വിസയിലുള്ള ബാക്കി യാത്രക്കാരെ എയര്‍പോര്‍ട്ടിലെ ലോഞ്ചില്‍ തന്നെ ഇരുത്തിയിരിക്കുകയാണ്. കോഴിക്കോട് താമരശ്ശേരി സ്വദേശി ലാലുവും ഭാര്യയും മൂന്നുകുട്ടികളും രണ്ടുദിവസമായി എയര്‍പോര്‍ട്ടിലെ ലോഞ്ചില്‍ കഴിയുന്നു. ഭാര്യയും മക്കളും എക്സിറ്റ് വിസയിലായതിനാല്‍ എയര്‍പോര്‍ട്ടിന് പുറത്തുപോകാന്‍ കഴിയില്ല. ഇളയ കുട്ടിക്ക് മൂന്നു മാസം മാത്രമേ പ്രായമുള്ളൂ. ഇവരെ കൂടാതെ പ്രായം ചെന്ന ഒരാളും ബാക്കി എട്ടുപേരുമാണ് എക്സിറ്റ് വിസക്കാരായതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാതെ അവിടെ കുടുങ്ങി കഴിയുന്നത്. സ്വദേശമായ കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് തിങ്കളാഴ്ച ഓട്ടോറിക്ഷ മറിഞ്ഞ് ഭാര്യ റുക്സാന മരിച്ചതറിഞ്ഞ് പോകുന്ന അബ്ദുല്‍ ജബ്ബാര്‍ രണ്ട് ദിവസമായി ഹോട്ടലില്‍ ദുഃഖമടക്കി കഴിയുകയാണ്. ചൊവ്വാഴ്ച രാത്രിയോടെ നാട്ടിലത്തൊമെന്നും ഭാര്യയുടെ ചേതനയറ്റ ശരീരം ഒരു നോക്ക് കണ്ടശേഷം ബുധനാഴ്ച പുലര്‍ച്ചയോടെ ഖബറടക്കാമെന്നും കരുതിയാണ് യാത്രക്കൊരുങ്ങിയത്. യാത്ര മുടങ്ങിയപ്പോള്‍ അക്കാര്യം നാട്ടില്‍ അറിയിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി തന്നെ ഖബറടക്കം നടത്തി.ഹൃദ്രോഗത്തെ തുടര്‍ന്ന് അടിയന്തര ചികിത്സ തേടുന്നയാളും വീണ് പരിക്കേറ്റ് ശരീരമാസകലം പ്ളാസറ്ററിട്ട് തുടര്‍ ചികിത്സക്കു പോകുന്നയാളുമെല്ലാം എപ്പോള്‍ പോകാനാകുമെന്ന് അറിയാതെ ഹോട്ടല്‍ മുറിയില്‍ കഴിയുകയാണ്. സാങ്കേതിക വിഭാഗം പരിശ്രമിച്ചിട്ടും വിമാന തകരാര്‍ പരിഹരിക്കാന്‍ കഴിയുന്നില്ളെന്നും യാത്രക്കാരെ വ്യാഴാഴ്ചയോടെ ബദല്‍ സംവിധാനമൊരുക്കി അയക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എയര്‍പ്പോര്‍ട്ടിലെ എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജര്‍ സിറാജുദ്ദീന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. |
വീണ്ടും ബോള്‍ട്ട് x ഗാറ്റ്ലിന്‍ ഷോ Posted: 26 Aug 2015 09:23 PM PDT Image: ![]() ബെയ്ജിങ്: 100 മീറ്ററിലെ ക്ളാസിക് പോരാട്ടത്തിനു പിന്നാലെ വ്യാഴാഴ്ച 200 മീറ്ററിലും ബോള്‍ട്ടും ഗാറ്റ്ലിനും നേര്‍ക്കുനേര്‍. സെമിയില്‍ സീസണിലെ മികച്ച പ്രകടനവുമായി ഗാറ്റ്ലിനും (19.87 സെ.) ബോള്‍ട്ടും (19.95) ഫൈനലിലത്തെിയപ്പോള്‍ ബോള്‍ട്ടിന്‍െറ ലക്ഷ്യം ലോക ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം സ്പ്രിന്‍റ് ഡബ്ള്‍ നേട്ടം. രണ്ട് ഒളിമ്പിക്സുകളിലും ബോള്‍ട്ട് സ്പ്രിന്‍റ് ഡബ്ള്‍ നേടിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് 6.25നാണ് ഫൈനല്‍. ബുധനാഴ്ച നടന്ന ജാവലിന്‍ ത്രോയില്‍ കെനിയയുടെ ജൂലിയസ് യെഗോ (92.72 മീ.) സ്വര്‍ണം നേടി. വനിതകളുടെ പോള്‍വാള്‍ട്ടില്‍ ക്യൂബയുടെ യരിസ്ലെ സില്‍വ (4.90 മീ.) സ്വര്‍ണവും ബ്രസീലിന്‍െറ ഫാബിയാന മുറര്‍ വെള്ളിയും ഗ്രീസിന്‍െറ നികോളിത കിരികൊപൊലു വെങ്കലവും നേടി. 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ചെക് റിപ്പബ്ളിക്കിന്‍െറ സുവാന ഹെജ്നോവക്കാണ് (53.50 സെ.) സ്വര്‍ണം. അമേരിക്കയുടെ ഷാമീര്‍ ലിറ്റില്‍ വെള്ളിയും കസാന്ദ്ര റ്റാറ്റെ വെങ്കലവും നേടി. പുരുഷ വിഭാഗം 400 മീറ്ററില്‍ മുന്‍ ഒളിമ്പിക്സ് ചാമ്പ്യന്‍ ലോഷന്‍ മെറിറ്റിനെയും നിലവിലെ ലോകചാമ്പ്യന്‍ കിരാനി ജെയിംസിനെയും പിന്തള്ളി ദക്ഷിണാഫ്രിക്കയുടെ 23കാരന്‍ വെയ്ഡ് വാന്‍ നീകെര്‍ക് വര്‍ഷത്തെ ഏറ്റവും മികച്ച സമയത്തില്‍ സ്വര്‍ണമണിഞ്ഞു. 43.48 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത വെയ്ഡിന്‍േറത് ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ സമയവുമാണ്. |
ലോക അത്ലറ്റിക്സ്: 200 മീറ്ററില്‍ ദേശീയ റെക്കോര്‍ഡോടെ ഫെമി ഫൈനലില്‍ Posted: 26 Aug 2015 09:18 PM PDT Image: ![]() ദോഹ: ബീജിങില്‍ നടക്കുന്ന 15ാമത് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്‍െറ അഞ്ചാംദിനം ഖത്തര്‍ താരം ഫെമി ഒഗ്നൂദ് 200 മീറ്ററിന്‍െറ ഫൈനലിലേക്ക് യോഗ്യത നേടി. ഇന്നലെ നടന്ന 200 മീറ്റര്‍ സെമിഫൈനലിന്‍െറ രണ്ടാം ഹീറ്റ്സിലാണ് അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്ലിനും പനാമയുടെ എഡ്വേര്‍ഡിനും പിന്നിലായി മൂന്നാമനായി ഫിനിഷ് ചെയ്ത് ഫെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. 20.5 സെക്കന്‍ഡാണ് 200 മീറ്റര്‍ ഓടിയത്തൊന്‍ ഫെമി എടുത്തത്. ഗാറ്റ്ലിന്‍ 19.87 സെക്കന്‍ഡോടെ ഒന്നാമതത്തെിയപ്പോള്‍ ഹീറ്റ്സില്‍ പനാമ താരം 20.2 സെക്കന്‍ഡില്‍ ഓടിയത്തെി രണ്ടാമനായി. അതേസമയം, സെമിഫൈനലിന്‍െറ മൂന്നാം ഹീറ്റ്സില്‍ 100 മീറ്റര്‍ ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ട് 19.95 സെകന്‍റില്‍ ഓടിയത്തെി ഒന്നാമനായി. ഇന്ന് നടക്കുന്ന ഫൈനലില്‍ ബോള്‍ട്ടിനും ഗാറ്റ്ലിനുമൊപ്പം ഫെമിയും ഓടാനിറങ്ങും. 100 മീറ്ററിലെ പരാജയത്തിന് പകരം വീട്ടാനാണ് ഗാറ്റ്ലിനിറങ്ങുന്നതെങ്കില്‍ മീറ്റില്‍ തന്നെ സ്വര്‍ണം നിലനിര്‍ത്താനാകും ഉസെന്‍ ബോള്‍ട്ട് ശ്രമിക്കുക. എന്നാല്‍ ഇരുവര്‍ക്കും ശക്തമായ വെല്ലുവിളിയുയര്‍ത്തി ബ്രിട്ടന്‍്റെ ഹ്യൂഗ്സും ഫൈനലില്‍ മാറ്റുരക്കുന്നുണ്ട്. |
രാജ്യത്ത് സാമുദായിക വൈവിധ്യം ചുരുങ്ങുന്നു Posted: 26 Aug 2015 09:13 PM PDT Image: ![]() Subtitle: മുസ്ലിം വളര്‍ച്ചത്തോത് കുറഞ്ഞു. ഹിന്ദു^മുസ് ലിം വളര്‍ച്ചത്തോതിലെ അന്തരവും ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമുദായിക വൈവിധ്യം ചുരുങ്ങുന്നതായി സെന്‍സസ് കണക്കുകള്‍. മുസ്ലിം ജനസംഖ്യാ വളര്‍ച്ചയുടെ തോത് കഴിഞ്ഞ പല പതിറ്റാണ്ടുകളേക്കാള്‍ കുറഞ്ഞു. ഹിന്ദു ജനസംഖ്യയുടെ വളര്‍ച്ചത്തോതിനേക്കാള്‍ കുറവാണ് മുസ്ലിം ജനസംഖ്യയുടെ വളര്‍ച്ചത്തോതെന്നും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട സാമുദായിക സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കി. സിഖ് ജനസംഖ്യ 16 ശതമാനത്തില്‍നിന്ന് 8.4 ആയി കുറഞ്ഞു. 20 ശതമാനത്തില്‍നിന്ന് ബുദ്ധമതക്കാരുടെ തോത് 6.1 ശതമാനമായി. ഇന്ത്യയിലെ ജനസംഖ്യയില്‍ ഏറ്റവും ചെറുതായ സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങളുടെ വളര്‍ച്ചനിരക്ക് കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നും സര്‍വേയില്‍ വെളിപ്പെട്ടു. മൂന്നു പതിറ്റാണ്ടിനിടയില്‍ ഇതാദ്യമായി സിഖ്, ബുദ്ധ മതക്കാരുടെ വളര്‍ച്ചനിരക്ക് 10 ശതമാനത്തില്‍ താഴെയത്തെി. ജൈനന്മാരുടെ കാര്യത്തില്‍ ഇത് അഞ്ചു ശതമാനത്തോളം മാത്രം. 1981ലെ സെന്‍സസ് കണക്കു പ്രകാരം മുസ്ലിം ജനസംഖ്യയുടെ വളര്‍ച്ചത്തോത് 32.49 ശതമാനമായിരുന്നു. തൊട്ടടുത്ത പതിറ്റാണ്ടുകളില്‍ ഉണ്ടായ നേരിയൊരു ഇടിവിനു ശേഷം 1991 എത്തിയപ്പോള്‍ 32.88 ശതമാനത്തിന്‍െറ വളര്‍ച്ച കാണിച്ചു. 2001ല്‍ വളര്‍ച്ചത്തോത് 29.52 ശതമാനമായി ഇടിഞ്ഞു. അവിടെനിന്നാണ് 10 വര്‍ഷത്തിനു ശേഷം 24.60 ശതമാനത്തിലേക്ക് വളര്‍ച്ചകുറഞ്ഞത്. ഈ ഇടിവ് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ്. ഹിന്ദു ജനസംഖ്യാ വളര്‍ച്ചയുടെ തോതുമായി ഉണ്ടായിരുന്ന അന്തരത്തില്‍ കുറവു വന്നതായും കണക്കുകള്‍ വ്യക്തമാക്കി. ഹിന്ദു ജനസംഖ്യ ഇതാദ്യമായി 80 ശതമാനത്തിനു താഴെയത്തെി.1981ല്‍ ഹിന്ദു ജനസംഖ്യാ വളര്‍ച്ച തോത് 20.76 ശതമാനമായിരുന്നു. ഹിന്ദു മുസ്ലിം വളര്‍ച്ചത്തോതിലെ അന്തരമാകട്ടെ, 12 ശതമാനത്തോളമുണ്ടായിരുന്നു. എന്നാല്‍ 2011ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം ഹിന്ദു ജനസംഖ്യയുടെ വളര്‍ച്ചത്തോത് 16.76 ശതമാനമായി കുറഞ്ഞു. അതേസമയം, രണ്ടു സാമുദായിക വിഭാഗങ്ങളുടെയും വളര്‍ച്ചാ തോതിലെ അന്തരം എട്ടു ശതമാനത്തോളമായി കുറഞ്ഞു. ജനസംഖ്യ വര്‍ധനവിന് ഉത്തരവാദികള്‍ പ്രധാനമായും മുസ്ലിംകളാണെന്ന ഹിന്ദുത്വവാദികളുടെ ആരോപണങ്ങള്‍ക്കിടയാണ് സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവന്നത്. 2011 വരെയുള്ള 10 വര്‍ഷത്തിനിടയില്‍ ഹിന്ദു ജനസംഖ്യയില്‍ 13 കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. മുസ്ലിംകളുടെ മൊത്തം ജനസംഖ്യ ഇതിനേക്കാള്‍ ഒരു കോടി മാത്രമാണ് അധികം. ക്രൈസ്തവ ജനസംഖ്യയില്‍ 10 വര്‍ഷം കൊണ്ട് 40 ലക്ഷത്തിന്‍െറ വര്‍ധനവാണ് ഉണ്ടായത്. |
സ്വര്‍ണവില കുറഞ്ഞു; പവന് 20,080 രൂപ Posted: 26 Aug 2015 09:05 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,080 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,510 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പവന്‍ വില 20,240 രൂപയായിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 20,480 രൂപയായിരുന്നു പവന്‍ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 3.03 ഡോളര്‍ കൂടി 1,127.60 ഡോളറിലെത്തി. |
ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു Posted: 26 Aug 2015 08:03 PM PDT Image: ![]() വിര്‍ജീനിയ: അമേരിക്കയിലെ വിര്‍ജീനിയ സംസ്ഥാനത്ത് ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. ഡബ്ള്യു.ഡി.ബി.ജെ7 ടി.വിയിലെ റിപ്പോര്‍ട്ടര്‍ ആലിസന്‍ പാര്‍ക്കര്‍ (24), കാമറാമാന്‍ ആഡം വാര്‍ഡ് (27) എന്നിവരാണ് കൊല്ലപ്പെട്ടത്. അന്വേഷണാത്മക റിപ്പോര്‍ട്ടിനിടെ അതിഥിയുമായി അഭിമുഖം നടത്തവെ മുന്‍ ചാനല്‍ ജീവനക്കാരായ ഗ്രിസ് വില്യംസ് വെടിവെക്കുകയായിരുന്നു. സ്മിത് മൗണ്ടൈന്‍ തടാകത്തിനടുത്തുള്ള ഷോപ്പിങ് കേന്ദ്രത്തിലായിരുന്നു സംഭവം. അഭിമുഖത്തില്‍ പങ്കെടുത്തിരുന്ന അതിഥി വിക്കി ഗാര്‍ഡ്നറിന് വെടിയേറ്റെങ്കിലും രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. അതേസമയം, ഈ വര്‍ഷം ആദ്യം ചാഴ്സ്റ്റണ്‍ ചര്‍ച്ച് വെടിവെപ്പില്‍ 30 പേര്‍ മരിച്ചതിലുള്ള പ്രതികാരമായാണ് വെടിവെപ്പ് നടത്തിയതെന്ന് വെളിപ്പെടുത്തുന്ന ബ്രിസ് വില്യംസിന്‍െറ ഫാക്സ് സന്ദേശം ലഭിച്ചിരുന്നതായി എ.ബി.സി ന്യൂസ് അവകാശപ്പെട്ടു. |
ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തം: സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു Posted: 26 Aug 2015 07:45 PM PDT Image: ![]() തിരുവനന്തപുരം: ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും വീതമാണ് സര്‍ക്കാര്‍ നല്‍കുകയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
|
സാമുദായിക സെന്‍സസ് തിരുത്തുന്ന മിഥ്യകള്‍ Posted: 26 Aug 2015 07:01 PM PDT Image: ![]() നാലുവര്‍ഷമായി കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ച 2011ലെ സെന്‍സസിലെ മതംതിരിച്ചുള്ള കണക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ എന്തിനിപ്പോള്‍ പുറത്തുവിട്ടു ? 1936നുശേഷം തയാറാക്കിയ ആദ്യത്തെ ജാതി സെന്‍സസ് പൂഴ്ത്തിവെക്കുന്നതിനെതിരെ പരമോന്നത നീതിപീഠം പോലും രോഷംകൊള്ളുമ്പോഴാണ് ആരും ആവശ്യപ്പെടാതെ സാമുദായിക കണക്ക് പ്രകാശിതമാക്കിയത്. ഇത് ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന രാഷ്ട്രീയ നിരീക്ഷണത്തെ സാധൂകരിക്കുന്നതാണ് ഉദ്യോഗതലത്തില്‍നിന്നുള്ള പ്രതികരണം. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ 2011ല്‍ മതംതിരിച്ചുള്ള കണക്ക് പുറത്തുവിടാതിരുന്നതും പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി അത് ആയുധമാക്കിയേക്കുമെന്ന പേടികൊണ്ടായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഇപ്പോള്‍ തുറന്നുപറയാന്‍ മുന്നോട്ടുവന്നിരിക്കുന്നു. സെന്‍സസിന്‍െറ ഈ രാഷ്ട്രീയമാനത്തേക്കാള്‍ കൗതുകകരമായി തോന്നിയത് മാധ്യമങ്ങള്‍ ഈ വിഷയം കൈകാര്യംചെയ്ത രീതിയാണ്. ഒരേ വസ്തുതയെ, തങ്ങളുടെ ഹിതങ്ങള്‍ക്കൊത്ത് എങ്ങനെയെല്ലാം വളച്ചും തിരിച്ചും നേര്‍ക്കുനേരെയും അവതരിപ്പിക്കാമെന്ന് ജേണലിസ്റ്റ് വിദ്യാര്‍ഥികള്‍ക്കുള്ള നല്ലപാഠംകൂടിയായി സെന്‍സസിനെ കുറിച്ചുള്ള വാര്‍ത്താവതരണം. പ്രധാന പത്രങ്ങളും ചാനലുകളും നല്‍കിയ ശീര്‍ഷകത്തിലൂടെ കണ്ണോടിച്ചാല്‍ ഇത് വ്യക്തമാവും. ‘ഹിന്ദുജനസംഖ്യ 0.7 ശതമാനം കുറയുന്നു; മുസ്ലിംകള്‍ 0.8 ശതമാനം കൂടുന്നു^സീ ന്യൂസ്, 2011ലെ സെന്‍സസ് ഡാറ്റ കാണിക്കുന്നത് മുസ്ലിം ജനസംഖ്യാവളര്‍ച്ച താരതമ്യേന വേഗത്തിലാണെന്ന്^ഹിന്ദുസ്ഥാന്‍ ടൈംസ്, സെന്‍സസ് 2010: ഇന്ത്യയിലെ ജനസംഖ്യ 121.09 കോടി, ഹിന്ദുക്കള്‍ 79.8 ശതമാനം, മുസ്ലിംകള്‍ 14.2 ശതമാനം^ഇന്ത്യന്‍ എക്സ്പ്രസ്, ഇന്ത്യയുടെ മതംതിരിച്ചുള്ള 2011ലെ സെന്‍സസ്: ആദ്യമായി ഹിന്ദുക്കള്‍ 80 ശതമാനത്തിനുതാഴെ^എന്‍.ഡി.ടി.വി, മുസ്ലിംകളുടെ ജനസംഖ്യാവര്‍ധന കുറയുന്നു^ദ ഹിന്ദു, ഹിന്ദുജനസംഖ്യ കുറയുകയാണെന്ന് ഡാറ്റ കാണിക്കുന്നു^ഡെക്കാന്‍ ക്രോണിക്ള്‍, ഹിന്ദുജനസംഖ്യ കുറഞ്ഞു; മുസ്ലിംകള്‍കൂടി^സെന്‍സസ്^ദ ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദു വളര്‍ച്ചനിരക്ക് കുറഞ്ഞു; മുസ്ലിംകളില്‍ വര്‍ധന 0.8 ശതമാനം^ജന്മഭൂമി. വാര്‍ത്തകള്‍ അവതരിപ്പിക്കുമ്പോള്‍ അതിലെ വസ്തുനിഷ്ഠത നഷ്ടപ്പെടുന്നത് അതിനുപിന്നില്‍ എന്തെങ്കിലുമൊരു ഉദ്ദേശ്യം ഒളിപ്പിച്ചുവെക്കുമ്പോഴാണ്. ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങളില്‍ ഈ ലേഖകനു ഒരു പുതുമയും തോന്നുന്നില്ല. കാരണം, 2011ലെ സെന്‍സസ് വിവരങ്ങള്‍ പുറത്തുവന്നതിനു തൊട്ടുപിറകെ മതംതിരിച്ചുള്ള കണക്കുകള്‍ കിട്ടേണ്ടവര്‍ക്കെല്ലാം കിട്ടിയിരുന്നു. അതിന്‍മേല്‍ സംവാദങ്ങള്‍ മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍പോലും നടന്നുകഴിഞ്ഞിട്ടുണ്ട്. ആ സെന്‍സസ് ഡാറ്റ ആസ്പദമാക്കിയാണ് അമേരിക്കയിലെ പിയു റിസര്‍ച് സെന്‍റര്‍ ചില നിരീക്ഷണങ്ങള്‍ നടത്തിയതും അതേറ്റുപിടിച്ച് വി.എച്ച്.പിക്കാര്‍ ഹിന്ദുസമൂഹത്തോട് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മംകൊടുക്കുന്ന വിഷയത്തില്‍ കച്ചകെട്ടിയിറങ്ങാന്‍ ആഹ്വാനംചെയ്തതും. സാധ്വി പ്രാചി ഓരോ ഹിന്ദുസ്ത്രീയും 40 കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കണമെന്നാണ് ഉപദേശിച്ചത്. ബി.ജെ.പി അംഗം സ്വാമി സാക്ഷി മഹാരാജാവാട്ടെ മുസ്ലിം ജനസംഖ്യാവര്‍ധന മറികടക്കാന്‍ ഹിന്ദുസ്ത്രീകള്‍ ചുരുങ്ങിയത് നാലുതവണയെങ്കിലും പ്രസവിക്കണമെന്നും ഉണര്‍ത്തി. എന്നാല്‍, മതംതിരിച്ചുള്ള ജനസംഖ്യാകണക്ക് ചില മിഥ്യാധാരണകള്‍ തിരുത്താന്‍ സഹായിക്കുന്നുണ്ട്. ഇന്ത്യയുടെ ജനസംഖ്യ ക്രമാതീതമായി വളരുന്നുവെന്ന് ഇനി ആര്‍ക്കും വാദിക്കാനാവില്ല. ദേശീയതലത്തില്‍ വര്‍ധനനിരക്ക് കുറഞ്ഞുകുറഞ്ഞുവരുകയാണ്. 2001^2011 ദശകത്തിനിടയില്‍ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ജനസംഖ്യാവര്‍ധനനിരക്കില്‍ കുറവ് രേഖപ്പെടുത്തിയത് ശ്രദ്ധേയം. ലക്കുംലഗാനുമില്ലാതെ പെറ്റുപെരുകുന്നുവെന്ന് ഹിന്ദുത്വവാദികള്‍ ആക്രോശിക്കുന്ന മുസ്ലിംകള്‍ക്കിടയിലാണ് ഈ പ്രവണത കൂടുതല്‍ ദൃശ്യമായിരിക്കുന്നത്. 2001^2011 ദശവര്‍ഷത്തില്‍ ഹിന്ദു ജനസംഖ്യാവര്‍ധന പ്രതിവര്‍ഷം 1.4 ശതമാനമാണെങ്കില്‍ മുസ്ലിംകളുടേത് 2.2 ശതമാനമാണ്. ഈ പതിറ്റാണ്ടില്‍ ഹിന്ദുക്കള്‍ 16.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ മുസ്ലിംകളുടേത് 24.6 ശതമാനവും. എന്നാല്‍, അതിനുമുമ്പത്തെ പതിറ്റാണ്ടുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ചിത്രം കൂടുതല്‍ വ്യക്തമാകുന്നത്. 1991^2001 ദശകത്തില്‍ മുസ്ലിം ജനസംഖ്യാവര്‍ധന 29.3 ശതമാനമായിരുന്നു. ഒരു ദശകത്തിനിടയില്‍ ജനസംഖ്യാവര്‍ധനനിരക്കില്‍ അഞ്ചുശതമാനത്തിന്‍െറ കുറവാണ് രേഖപ്പെടുത്തിയത്. സ്വതന്ത്ര ഇന്ത്യയില്‍ ഒരുഘട്ടത്തിലും മുസ്ലിം ജനസംഖ്യാവര്‍ധന ഇത്രകണ്ട് കുറഞ്ഞിട്ടില്ല. 1951^61 വര്‍ഷത്തില്‍ 32.49 ശതമാനമായിരുന്നു വളര്‍ച്ച. 1961^71ല്‍ 30.92, 71^81ല്‍ 30.76, 81^91ല്‍ 32.88 ശതമാനം. 2001 ആയപ്പോഴേക്കും അത് 30 ശതമാനത്തിനുതാഴെ വന്നു. ഇപ്പോഴത് 24.52ലാണ് എത്തിനില്‍ക്കുന്നത്. ഇതേ പ്രവണത തുടരുകയാണെങ്കില്‍ 2011^2021 ദശകത്തില്‍ മുസ്ലിം ജനസംഖ്യാവര്‍ധന 20 ശതമാനത്തിനുതാഴേക്ക് ചാടുകയും ദേശീയ ശരാശരിക്ക് അടുത്തത്തെുകയും ചെയ്യും. ജനസംഖ്യയുടെ വലുപ്പചെറുപ്പമാണ് മതേതര ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ രാഷ്ട്രീയാധികാരത്തിന്‍െറയും മുന്‍ഗണനയുടെയും അടിസ്ഥാന നിദാനമെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ പരിഭ്രാന്തിപ്പെടേണ്ടത് മുസ്ലിം ന്യൂനപക്ഷങ്ങളാണ്. ‘ഹിന്ദുസ്ഥാന്‍, ദാറുല്‍ ഇസ്ലാമായി ’ രൂപാന്തരപ്പെടുകയാണെന്ന സാധ്വി പ്രാചിയുടെയും സാക്ഷി മഹാരാജിന്‍െറയുമൊക്ക മുറവിളിക്കുള്ള മറുപടികൂടിയാണ് ഈ സെന്‍സസ് വസ്തുതകള്‍. മതമോ വിശ്വാസമോ അല്ല, ജീവിത സാഹചര്യങ്ങളാണ് ജനസംഖ്യ നിയന്ത്രിക്കുന്നത്. മതമാണ് നിര്‍ണായക ഘടകമെങ്കില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ സമീപഭാവിയില്‍ ഇന്തോനേഷ്യയിലെ മുസ്ലിംകളെ കടത്തിവെട്ടുമെന്ന പിയു റിസര്‍ച് സെന്‍ററിന്‍െറ പ്രവചനം അസ്ഥാനത്താവും. കാരണം, ഇന്തോനേഷ്യയും പാകിസ്താനും ബംഗ്ളാദേശുമൊക്കെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളാണല്ളൊ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രവണതകള്‍പോലും വ്യത്യസ്തമാണ്. മലബാറിലെ മുസ്ലിംകളുമായി ബിഹാറിലെയോ യു.പിയിലെയോ മുസ്ലിംകളുടെ അവസ്ഥ താരതമ്യംചെയ്യുന്നതില്‍ അര്‍ഥമില്ല. വിദ്യാഭ്യാസത്തില്‍ മുന്നേറിയതും വിവാഹപ്രായം ഉയര്‍ന്നതും ജീവിതനിലവാരം മെച്ചപ്പെട്ടതുമെല്ലാം പ്രസവപ്രായത്തെയും പ്രത്യുല്‍പാദനത്തെയും ഗണ്യമായി സ്വാധീനിക്കുന്നുണ്ട്. പ്രത്യുല്‍പാദനക്ഷമത ഏറ്റവും കൂടുതലുള്ള 14^20 വയസ്സില്‍നിന്നുള്ള പടികയറ്റമാണ് ജനസംഖ്യാവര്‍ധനയെ പിറകോട്ടടിപ്പിച്ചത്. സെന്‍സസ് എടുത്തുകാട്ടുന്ന ശ്രദ്ധേയമായ ഒരുവശം മുസ്ലിംകളിലെ പ്രത്യുല്‍പാദനക്ഷമത (Fertility) ഗണ്യമായി കുറഞ്ഞിരിക്കുന്നു എന്നതാണ്. വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ കൈവരിച്ച നേട്ടമാണ് പ്രത്യുല്‍പാദനക്ഷമതയില്‍ കാര്യമായി പ്രതിഫലിക്കുന്നത്. കേരളമാണ് ഈ വിഷയത്തില്‍ മുന്തിയ ഉദാഹരണം. മുസ്ലിം സ്ത്രീകള്‍ കൂടുതല്‍ പ്രസവിക്കുന്നതുകൊണ്ടാണ് ഈ വിഭാഗത്തിന്‍െറ ജനസംഖ്യ മറ്റുള്ളവരേക്കാള്‍ കൂടുന്നതെന്ന സിദ്ധാന്തവും ഈ രംഗത്തെ വിദഗ്ധര്‍ ഖണ്ഡിക്കുന്നുണ്ട്. കുഞ്ഞുങ്ങളിലെ മരണനിരക്ക് ഹിന്ദുക്കളില്‍ കൂടുതലാണ്. ജീവിതചിട്ടയും മാനസികാരോഗ്യവും മുസ്ലിംകളില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. നിജസ്ഥിതി ഇതൊക്കെയാണെങ്കിലും സംഘ്പരിവാര്‍ സംഘടനകള്‍ സെന്‍സസ് വിവരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വരുംദിവസങ്ങളില്‍ വ്യാപകമായ (കു)പ്രചാരണങ്ങളുമായി പടനിലങ്ങളില്‍ ഇറങ്ങിക്കൂടായ്കയില്ല. അനതിവിദൂരമല്ലാത്ത ഭാവിയില്‍ മുസ്ലിംകള്‍ ഹിന്ദുജനസംഖ്യയെ മറികടക്കുമെന്നുവരെ ഭൂരിപക്ഷസമുദായത്തെ തെറ്റിധരിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായേക്കാം. 1950ല്‍ 30 കോടിയുണ്ടായിരുന്ന ഹിന്ദുസമൂഹം ഇന്ന് 97 കോടിയായി ഉയര്‍ന്നിട്ടുണ്ട്. 3.5 കോടി മുസ്ലിംകള്‍ 17 കോടിയായും മാറി. 2015 ആയപ്പോഴേക്കും ഇന്ത്യയിലെ ഹിന്ദുക്കള്‍ 100 കോടി കവിഞ്ഞിട്ടുണ്ടാവും. ലോകജനസംഖ്യയുടെ ആറിലൊന്ന് വരുമിത്. പിയു റിസര്‍ച് സെന്‍റര്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ പുറത്തുവിട്ട പഠനറിപ്പോര്‍ട്ട് പ്രകാരം 2050 ആകുമ്പോഴേക്കും ഹിന്ദുജനസംഖ്യ 76.7 ശതമാനമായും മുസ്ലിംകളുടേത് 18 ശതമാനമായും വ്യതിയാനമുണ്ടാവുമെന്നാണ്. ഇന്നത്തെ നിരക്കില്‍ ജനംസഖ്യ കൂടുകയാണെങ്കില്‍ 2200ല്‍, മുസ്ലിംകള്‍ ഹിന്ദുക്കളോടൊപ്പമത്തെുമെന്നാണ് ഒരു സിദ്ധാന്തം. അന്ന് രാജ്യത്തെ ജനസംഖ്യ 3264 കോടിയായിരിക്കും. അത്രയും ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ രാജ്യത്തിനു സാധിക്കുമോ? നമ്മുടെ സങ്കല്‍പങ്ങള്‍ക്കപ്പുറമാണ് പ്രകൃതിയുടെ കരുതിയിരിപ്പുകള്‍. മാല്‍ത്തൂസിയന്‍ സിദ്ധാന്തം മുന്നോട്ടുവെക്കുന്ന സന്തുലന സൂത്രങ്ങള്‍ നമ്മുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചേക്കാം. അതുകൊണ്ടുതന്നെ, ഈ സെന്‍സസ് വിവരങ്ങള്‍ മുന്നില്‍വെച്ച് പരസ്പരം കലഹിക്കാന്‍ ശ്രമിക്കുന്നത് പോഴത്തവും ഭ്രാന്തുമാണ്. കമ്യൂണിസ്റ്റ് ചിന്തകന്‍ എം.എന്‍. വിജയന്‍ സെന്‍സസിനെയും സര്‍വേകളെയും കുറിച്ച് ഓര്‍മപ്പെടുത്തിയതുപോലെ അത് മൂര്‍ച്ചയുള്ള കത്തിയാണ്. എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്‍െറ ഗുണവും ദോഷവും. |
പട്ടേല്‍ സമുദായത്തിനും സംവരണമോ? Posted: 26 Aug 2015 06:55 PM PDT Image: ![]() സാമ്പത്തികമായും സാമൂഹികമായും വളരെയേറെ മുന്നാക്കം നില്‍ക്കുന്ന ഗുജറാത്തിലെ പട്ടേല്‍ സമുദായം തങ്ങളെ മറ്റു പിന്നാക്കവിഭാഗമായി (ഒ.ബി.സി ) പ്രഖ്യാപിച്ച് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് മൂന്നു മാസമായി നടത്തിവരുന്ന പ്രക്ഷോഭം സംസ്ഥാനത്തിന്‍െറ സാമൂഹികാന്തരീക്ഷം പ്രക്ഷുബ്ധമാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച അഹ്മദാബാദില്‍ നടത്തിയ മഹാറാലിയില്‍ ലക്ഷങ്ങള്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. പരമ്പരാഗതമായി ഭൂവുടമകളാണ് ഈ സമുദായം. വ്യവസായ, ബിസിനസ് മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്ന പട്ടേല്‍മാര്‍ ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ മെച്ചപ്പെട്ട ജീവിതം നയിച്ചുപോകുന്ന ജനവിഭാഗമാണ്. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലും മുന്‍ മുഖ്യമന്ത്രി കേശുഭായി പട്ടേലും നിലവിലെ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദ്ബെന്‍ പട്ടേലുമൊക്കെ ഇവരുടെ പ്രതിനിധികളാണ്. കുര്‍മി ക്ഷത്രിയ വിഭാഗത്തില്‍പെട്ട ഈ ഭൂപ്രഭുക്കളും മാടമ്പിമാരും ചരിത്രത്തിലൊരിക്കലും ഒരുവിധത്തിലുള്ള പിന്നാക്കാവസ്ഥയോ അവഗണനയോ നേരിട്ടതായി ചൂണ്ടിക്കാട്ടാനാവില്ല. എന്നിട്ടും, പിന്നാക്കത്തിന്‍െറ മുദ്ര സ്വയംചാര്‍ത്താന്‍ ഇപ്പോള്‍ ആരംഭിച്ച പ്രക്ഷോഭം ദുരുദ്ദേശ്യപരവും എല്ലാം കൈപ്പിടിയിലൊതുക്കുകയെന്ന ദുഷ്ടലാക്കോടെയുള്ളതുമാണ്. എണ്‍പതുകളില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സംവരണം നല്‍കിയപ്പോള്‍ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തവരാണ് ഇക്കൂട്ടര്‍. ബക്ഷ് കമീഷന്‍ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 1981ല്‍ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധസ്ഥിതി വിഭാഗങ്ങള്‍ക്ക് സംവരണമേര്‍പ്പെടുത്തിയ ഘട്ടത്തില്‍ അതിനെതിരെ തെരുവിലിറങ്ങിയവരാണ് ഇപ്പോള്‍ സംവരണത്തിനുവേണ്ടി മുറവിളികൂട്ടുന്നത്. സംവരണ വിരുദ്ധരുടെ രാഷ്ട്രീയ എതിര്‍പ്പ് രൂക്ഷമായ ഘട്ടത്തില്‍ സോളങ്കി രാജിവെച്ച് വീണ്ടും ജനവിധിതേടിയപ്പോള്‍ 182ല്‍ 149 സീറ്റ് നേടി അധികാരത്തില്‍ തിരിച്ചുവന്നത് പട്ടേല്‍വിഭാഗത്തിനു പ്രഹരമേല്‍പിച്ചിരുന്നു. ക്ഷത്രിയര്‍, ഹരിജനം, ആദിവാസികള്‍, മുസ്ലിംകള്‍ എന്നീ സാമൂഹിക വിഭാഗങ്ങള്‍ യോജിച്ചുകൊണ്ടുള്ള ‘ഖം’ (KHAM ) സൂത്രവാക്യം ഒരുവേള ഗുജറാത്ത് രാഷ്ട്രീയത്തിനു ഭദ്രതയും മതേതരമുഖവും പ്രദാനംചെയ്യുകയുണ്ടായി. ഈ വിഭാഗം ജനസംഖ്യാപരമായി 15 ശതമാനത്തിനു താഴെയാണെങ്കിലും 120 ബി.ജെ.പി അംഗങ്ങളില്‍ 40 പേര്‍ പട്ടേല്‍ സമുദായത്തില്‍നിന്നുള്ളവരാണ്. നിലവിലെ മന്ത്രിസഭയില്‍ ഇവരെ പ്രതിനിധാനംചെയ്ത് മുഖ്യമന്ത്രിയടക്കം എട്ട് അംഗങ്ങളുണ്ട്. ഗുജറാത്തില്‍ നിലവില്‍ ഒ.ബി.സി വിഭാഗത്തിന് 27ഉം പട്ടികജാതിക്ക് ഏഴും പട്ടികവര്‍ഗത്തിനു 14ഉം ശതമാനം സംവരണമുണ്ട്. തുടക്കത്തില്‍ 81 സമുദായമാണ് സംവരണ പട്ടികയിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 146 ആണ്. മൊത്തം 48 ശതമാനമാണ് സംവരണം. സുപ്രീംകോടതി നിഷ്കര്‍ഷിക്കുന്ന പരിധിലംഘിച്ച് ഇനി ആര്‍ക്കും സംവരണം നല്‍കാന്‍ സാധ്യമല്ളെന്ന് മുഖ്യമന്ത്രി ആനന്ദ്ബെന്‍ അഭ്യര്‍ഥിച്ചിട്ടും സംസ്ഥാനവ്യാപകമായി യോഗങ്ങള്‍ സംഘടിപ്പിച്ച് പട്ടേല്‍സമുദായത്തെ ഇളക്കിവിടാനാണ് ഇതിനു നേതൃത്വം കൊടുക്കുന്ന ‘പതിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി’ ശ്രമിച്ചത്. ഹാര്‍ദിക പട്ടേല്‍ എന്ന 22 കാരനാണ് പ്രക്ഷോഭത്തിന്‍െറ മുന്‍നിരയിലുള്ളത്. സ്വസമുദായാംഗങ്ങളെ വൈകാരികമായി ഇളക്കിവിട്ട് അന്തരീക്ഷം പ്രക്ഷുബ്ധമാക്കി സര്‍ക്കാറിനു തലവേദന സൃഷ്ടിക്കുകയല്ലാതെ, വ്യക്തമായ കാഴ്ചപ്പാടോ ദിശാബോധമോ മറ്റൊരു മോദിയാവാന്‍ കൊതിക്കുന്ന ഈ ചെറുപ്പക്കാരന് ഇതുവരെ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചിട്ടില്ല. 2017ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭരണം തങ്ങള്‍ പിഴുതെറിയുമെന്ന ഭീഷണിമുഴക്കിയാണ് സംസ്ഥാന സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്. ആര്‍ക്കും സംവരണത്തിന്‍െറ പേരില്‍ മുറവിളികൂട്ടാം എന്നുവന്നതോടെ, ബ്രാഹ്മണരും താക്കൂര്‍മാരും വൈഷ്ണവരും രഘുവംശരുമൊക്കെ ഒ.ബി.സി പട്ടമണിയാന്‍ ഒരുങ്ങിപ്പുറപ്പെടാന്‍ പോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, 70 ശതമാനം വരുന്ന സംവരണവിഭാഗങ്ങള്‍ ഒ.ബി.സി ഏകതാമഞ്ചിന്‍െറ ബാനറില്‍ പട്ടേല്‍ സമരത്തിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. രാജസ്ഥാനില്‍ ഗുജ്ജാറുകളുടെ സമരം ഈയിടെ അവസാനിച്ചത് അഞ്ചുശതമാനം സംവരണത്തിന് സര്‍ക്കാര്‍ സമ്മതം മൂളിയതോടെയാണ്. ജാട്ടുകളെ കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ പിന്നാക്കവിഭാഗമായി പ്രഖ്യാപിച്ചത് സുപ്രീംകോടതി പിന്നീട് റദ്ദാക്കുകയുണ്ടായി. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായി പിന്നാക്കത്തിന്‍െറ ഭാണ്ഡം പേറി നടക്കുന്ന ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് രാഷ്ട്രശില്‍പികള്‍ വിഭാവനചെയ്ത ഒരു സംവിധാനത്തെ ചൂഷണം ചെയ്യാന്‍, ഒരുതരത്തിലും അതിനര്‍ഹതയില്ലാത്ത വിഭാഗങ്ങള്‍ ശ്രമിക്കുമ്പോള്‍ ശക്തമായി നേരിടുകയെന്നത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്‍െറ ബാധ്യതയാണ്. |
Posted: 26 Aug 2015 06:31 PM PDT Image: ![]() കൊച്ചി: മനസ്സിനെ പിടിച്ചുകുലുക്കിയ അപച്ഛങ്ക വെറും സംശയമായി കലാശിക്കണേ എന്ന പ്രാര്‍ഥനയോടെയാണ് ഫോര്‍ട്ട് കൊച്ചി ചെറ്റപ്പാലത്തെ ലാന്‍സി ഫോര്‍ട്ട് കൊച്ചി ഗവ. ആശുപത്രിയിലത്തെിയത്. പ്രിയ കൂട്ടുകാരി വോള്‍ഗയുടെ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ ലാന്‍സിയുടെ ഹൃദയം തകര്‍ന്നു. ടി.വി ചാനലില്‍ ബോട്ടപകട വാര്‍ത്തയില്‍ അമരാവതിയിലെ വോള്‍ഗ എന്ന പേര് കണ്ടാണ് അവര്‍ ആശുപത്രിയിലത്തെിയത്. 20 വര്‍ഷത്തെ സൗഹൃദ കൂട്ടായ്മയിലെ കണ്ണിയാണ് വോള്‍ഗയുടെ മരണത്തോടെ ലാന്‍സിക്ക് നഷ്ടമായത്. കൊച്ചിന്‍ കോളജില്‍ ലാന്‍സിയുടെ സഹപാഠിയായിരുന്നു വോള്‍ഗ. അന്നത്തെ സഹപാഠികള്‍ പിന്നീട് പിരിഞ്ഞില്ല. ആ സൗഹൃദ കൂട്ടായ്മ കഴിഞ്ഞയാഴ്ച മട്ടാഞ്ചേരി ടൗണ്‍ ഹാളില്‍ വീണ്ടും ഒത്തുകൂടിയിരുന്നു. മറ്റൊരു സഹപാഠി സോഫിയയുടെ മകളുടെ കല്യാണത്തിന്. ലാന്‍സിയും വോള്‍ഗയും മറ്റു കൂട്ടുകാരും ഒടുവില്‍ ഒത്തുകൂടിയതും കഴിഞ്ഞ ആഴ്ചയായിരുന്നു. ഇത് വിശദീകരിക്കുമ്പോഴേക്കും ലാന്‍സി പൊട്ടിക്കരഞ്ഞു. ചുള്ളിക്കല്‍ സ്വദേശിനിയായ വോള്‍ഗയെ അമരാവതിയിലേക്ക് വിവാഹം ചെയ്തയച്ചതാണ്. പുളിക്കല്‍ ഡേവീസാണ് ഭര്‍ത്താവ്. ഭര്‍ത്താവിന്‍െറ സഹോദരന്‍ ജോസഫുമൊത്ത് വൈപ്പിനിലെ ഒരു ബന്ധുമരിച്ച വീട്ടില്‍ പോയി മടങ്ങവേയായിരുന്നു ദുരന്തം. രണ്ട് മക്കളുണ്ട് വോള്‍ഗക്ക്. |
ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ പാക് സുപ്രീംകോടതി വിധി Posted: 26 Aug 2015 12:12 PM PDT Image: ![]() ഇസ്ലാമാബാദ്: ഖൈബര്‍ പക്തൂന്‍ഖ്വയില്‍ 1997ല്‍ തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം അടിയന്തരമായി പുനര്‍നിര്‍മിച്ചുനല്‍കണമെന്ന് പ്രാദേശിക ഭരണകൂടത്തിന് പാക് സുപ്രീംകോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് ജവാദ് എസ്. ഖ്വാജയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കറക് ജില്ലയിലെ തേരിയില്‍ തകര്‍ക്കപ്പെട്ട ശ്രീപരമ ഹംസ് ജയ് മഹാരാജ് സമാധി പുനര്‍നിര്‍മാണത്തിന് ഖൈബര്‍-പക്തൂന്‍ഖ്വ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. വിധിക്കെതിരെ അപ്പീല്‍ പോകരുതെന്നും എന്തു വിലകൊടുത്തും നടപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ആദ്യപടിയായി പദ്ധതിരേഖ ഉടന്‍ സമര്‍പ്പിക്കണം. ഇതിന് സര്‍ക്കാര്‍ ചെലവില്‍ വാസ്തുശില്‍പ വിദഗ്ധന്‍െറ സേവനം ലഭ്യമാക്കണമെന്നും വിധിയില്‍ വ്യക്തമാക്കി. ഏപ്രില്‍ 16ന് സമാന വിധിയെ തുടര്‍ന്ന് ക്ഷേത്രം ഭാഗികമായി പുന$സ്ഥാപിച്ചിരുന്നുവെങ്കിലും പൂര്‍ണാര്‍ഥത്തിലുള്ള പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് മേഖലയില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ന്യൂനപക്ഷവും പ്രദേശത്തെ മതനേതൃത്വവും തമ്മിലെ ഭിന്നത പരിഗണിച്ചാണ് സുപ്രീംകോടതി ഇടപെട്ടത്. കോടതിയുടെ നേരത്തെയുള്ള ഉത്തരവ് നടപ്പാക്കിയിട്ടുണ്ടെന്നും കെട്ടിടം ഭാഗികമായി പുനരുദ്ധരിച്ച് ചുറ്റുമതില്‍ കെട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, പൂര്‍ണാര്‍ഥത്തില്‍ പുനരുദ്ധാരണമാണ് നിര്‍ദേശിച്ചതെന്നും പുതിയ കെട്ടിടം തന്നെ നിര്‍മിക്കണമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ലാഹോറില്‍ സമാന പ്രശ്നങ്ങളില്‍പെട്ട ക്ഷേത്രം കാമില്‍ ഖാന്‍ എന്ന വാസ്തുശില്‍പിയുടെ സഹായത്തോടെ പുനരുദ്ധരിച്ചത് മാതൃകയാക്കാനും കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ സെപ്റ്റംബര്‍ ഏഴിനകം പ്രവര്‍ത്തന പുരോഗതി കോടതിയെ അറിയിക്കണം. |
കേരളത്തെ നടുക്കിയ പ്രധാന ബോട്ടപകടങ്ങള്‍ Posted: 26 Aug 2015 11:59 AM PDT Image: ![]()
|
അഭയാര്‍ഥികളുടെ കുത്തൊഴുക്ക്; സുരക്ഷ കര്‍ശനമാക്കി ഹംഗറി Posted: 26 Aug 2015 11:56 AM PDT Image: ![]() Subtitle: ചൊവ്വാഴ്ച മാത്രം 2500 പേര്‍ ഹംഗറിയിലത്തെി ബുഡപെസ്റ്റ്: അതിര്‍ത്തി കൊട്ടിയടച്ചിട്ടും അഭയാര്‍ഥികളുടെ കുത്തൊഴുക്ക് നിയന്ത്രിക്കാനാവാത്തതിനെ തുടര്‍ന്ന് സെര്‍ബിയന്‍ നിയന്ത്രണ രേഖയോടു ചേര്‍ന്ന് ഹംഗറി സൈനികരെ വിന്യസിക്കുന്നു. പ്രശ്നകലുഷിതമായ സിറിയ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ആയിരങ്ങളാണ് ദിവസവും യൂറോപ്പിലെ സുരക്ഷിത താവളങ്ങള്‍ തേടി സെര്‍ബിയ വഴി ഹംഗറിയിലത്തെുന്നത്. ചൊവ്വാഴ്ച മാത്രം 2500 പേര്‍ അതിര്‍ത്തി കടന്നുവെന്ന് പൊലീസ് അറിയിച്ചു. റോസ്കെ അതിര്‍ത്തിയില്‍ അഭയാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് ആശങ്കക്കിടയാക്കി. വിരലടയാളം ശേഖരിക്കാനും രേഖകള്‍ പരിശോധിക്കാനും അഭയാര്‍ഥികള്‍ വിസമ്മതിച്ചതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. 200ഓളം സംഘര്‍ഷക്കാര്‍ക്കുനേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ബുധനാഴ്ച ഹംഗറിയിലത്തെിയ 1300 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലായിടത്തും അതിര്‍ത്തി ഭദ്രമല്ലാത്തതിനാല്‍ അനൗദ്യോഗികമായി നൂറുകണക്കിന് പേര്‍ വേറെയും രാജ്യത്തത്തെിയിട്ടുണ്ടാകാമെന്നാണ് കണക്ക്. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്ക് കടക്കാന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് സെര്‍ബിയ-ഹംഗറി വഴി ആയിരങ്ങളാണ് അതിര്‍ത്തി കടക്കുന്നത്. ഇതു നിയന്ത്രിക്കാന്‍ മൂന്നര മീറ്റര്‍ ഉയരത്തില്‍ 175 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മതില്‍ നിര്‍മാണം ഹംഗറി ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് അതിര്‍ത്തിയില്‍ സൈനിക വിന്യാസവും ആലോചിക്കുന്നത്്. പാര്‍ലമെന്‍റ് അനുമതി തേടി അടുത്തയാഴ്ച വിഷയം സഭയില്‍ വെക്കുമെന്ന് പ്രധാനമന്ത്രി സോള്‍ട്ടന്‍ കൊവാക്സ് പറഞ്ഞു. ഈ വര്‍ഷം ഇതുവരെയായി 1,40,000 പേര്‍ ഹംഗറിയിലത്തെിയിട്ടുണ്ടെന്നാണ് കണക്ക്. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ആദ്യം ഗ്രീസിലേക്കും തുടര്‍ന്ന് മാസിഡോണിയ വഴി സെര്‍ബിയയിലുമത്തെുന്നവര്‍ ഹംഗറിയിലത്തെി യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് പതിവ്. 10,000 അഭയാര്‍ഥികള്‍ എന്നതോതിലാണ് രാജ്യം കടക്കുന്നതെന്ന് കഴിഞ്ഞ ദിവസം സെര്‍ബിയ അറിയിച്ചു. അഭയാര്‍ഥി പ്രശ്നം രൂക്ഷമായതോടെ ഹംഗേറിയന്‍ അതിര്‍ത്തിയില്‍ ഹെലികോപ്ടറുകള്‍, കുതിരകള്‍, പൊലീസ് നായ്ക്കള്‍ എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തിയാണ് നിരീക്ഷണം നടത്തുന്നത്. |
മൂന്നുതവണ അദ്ഭുതകരമായി രക്ഷപ്പെട്ടു; ഒടുവില്‍ കല്യാണിയമ്മ മരണത്തിന് കീഴടങ്ങി Posted: 26 Aug 2015 11:47 AM PDT Image: ![]() പന്തലൂര്‍ (മലപ്പുറം): മരണത്തിന്‍െറ പിടിയില്‍നിന്ന് മൂന്നുതവണ അദ്ഭുതകരമായി രക്ഷപ്പെട്ട ചിന്നമ്മ ഒടുവില്‍ കീഴടങ്ങി. മലപ്പുറം എം.എസ്.പിയില്‍ പൊലീസുകാരനായിരുന്ന പരേതനായ നെന്മിനി കൂരന്‍തൊടി അപ്പുനായരുടെ ഭാര്യ ചിന്നമ്മയെന്ന് വിളിക്കുന്ന കാരപ്പള്ളി കല്യാണിയമ്മയാണ് (86) ബുധനാഴ്ച രാവിലെ നിര്യാതയായത്. |
സ്മാര്‍ട്ട് ഫോണ്‍ വിഷാദരോഗികള്‍ക്ക് വിപരീതഫലമുണ്ടാക്കും Posted: 26 Aug 2015 11:39 AM PDT Image: ![]() വാഷിങ്ടണ്‍: വിഷാദത്തിനടിപ്പെടുമ്പോള്‍ രക്ഷനേടാനായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് വിപരീതഫലമുണ്ടാക്കുമെന്ന് പഠനം. അമേരിക്കയിലെ മിഷിഗന്‍ സ്റ്റേറ്റ് സര്‍വകലാശാലയുടെ കോളജ് ഓഫ് കമ്യൂണിക്കേഷന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് നടത്തിയ പഠനത്തിലാണ് വിവരമുള്ളത്. മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റുമടങ്ങുന്ന ഇലക്ട്രോണിക് രീതിയിലുള്ള ആശയവിനിമയ ഉപാധികള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആശയവിനിമയത്തില്‍ സംതൃപ്തി ലഭിക്കില്ളെന്നും പഠനം വ്യക്തമാക്കുന്നു. |
'രാഹുല്‍ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും...' Posted: 26 Aug 2015 11:26 AM PDT Image: ![]() കൊളംബോ: ‘അദ്ദേഹം കൂടുതല്‍ സംസാരിക്കില്ല. കൂടുതല്‍ വിശദീകരിക്കാനും നില്‍ക്കില്ല. നിങ്ങള്‍ ഇതുവരെ കളിച്ച രീതിയില്‍ ആത്മവിശ്വാസത്തോടെ തുടരാന്‍ നമ്മെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും...’ |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
Find some useful informative blogs below for readers :
ReplyDeleteHealth Kerala
Malabar Islam
Kerala Islam
Kerala Motors
Incredible Keralam
Home Nalukettu
Agriculture Kerala
Janangalum Sarkarum
injass publicrelation
Indian stockmarket
Earn money by net
incredible keralam