സ്വാഗതം
WELCOME

News Update..

Monday, August 3, 2015

ലളിത് മോദിയെ ബ്രിട്ടണിലേക്ക് പോകാന്‍ സഹായിച്ചിട്ടില്ലെന്ന് സുഷമ Madhyamam News Feeds

ലളിത് മോദിയെ ബ്രിട്ടണിലേക്ക് പോകാന്‍ സഹായിച്ചിട്ടില്ലെന്ന് സുഷമ Madhyamam News Feeds

Link to

ലളിത് മോദിയെ ബ്രിട്ടണിലേക്ക് പോകാന്‍ സഹായിച്ചിട്ടില്ലെന്ന് സുഷമ

Posted: 02 Aug 2015 11:58 PM PDT

Image: 

ന്യൂഡല്‍ഹി: ലളിത് മോദിക്ക് യാത്രാസഹായം ചെയ്തുവെന്ന ആരോപണം നിഷേധിച്ച് വിദേശകാര്യ മന്ത്രി സുഷമാസ്വരാജ്. യാത്ര ചെയ്യാന്‍ ബ്രിട്ടീഷ് അധികൃതരില്‍ നിന്ന് രേഖകള്‍ ലഭിക്കാന്‍ മോദിയെ സഹായിച്ചിട്ടില്ലെന്ന് സുഷമാസ്വരാജ് പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. തന്‍െറ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിനിടെയാണ് സുഷമ രാജ്യസഭയില്‍ വിശദീകരണം നല്‍കിയത്.

കഴിഞ്ഞ രണ്ടാഴ്ചയായി തന്‍െറ ഭാഗം വിശദീകരിക്കാനുള്ള അവസരത്തിനായി കാത്തുനില്‍ക്കുകയായിരുന്നുവെന്ന് സുഷമ പറഞ്ഞു. ചര്‍ച്ചക്ക് തയാറാണെന്ന് നേരത്തെ താന്‍ അറിയിച്ചതാണ്. എന്നാല്‍ ചര്‍ച്ച ആരംഭിക്കാന്‍ പ്രതിപക്ഷം തയാറല്ല. അവര്‍ വെറുതെ ഒച്ചപ്പാടുണ്ടാക്കുകയാണ്. യാത്രാ രേഖകള്‍ ബ്രിട്ടീഷ് അധികൃതരില്‍ നിന്ന് ലഭിക്കാന്‍ ലളിത് മോദിക്ക് തന്‍െറ സഹായം ലഭിച്ചിട്ടില്ലെന്ന് ഉറപ്പിച്ചുപറയുന്നതായും സുഷമ അറിയിച്ചു.

കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധം കാരണം പാര്‍ലമെന്‍റിന്‍െറ ഇരുസഭകളും രണ്ട് മണിവരെ നിര്‍ത്തിവെച്ചു.

ഭൂനിയമത്തില്‍ ഭേദഗതി; മലയോര കൈയേറ്റങ്ങള്‍ക്കു പട്ടയം

Posted: 02 Aug 2015 11:01 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി പതിച്ചുനല്‍കുന്ന ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. ഇതുസംബന്ധിച്ച് റവന്യൂ വകുപ്പിന്‍െറ വിജ്ഞാപനം പുറത്തിറങ്ങി. മലയോര മേഖലകളില്‍ 2005 ജൂണ്‍ ഒന്ന് വരെയുള്ള കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കാനുള്ള തീരുമാനമടക്കമാണ് പുതിയ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമി കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന നീക്കമാണ് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുമുണ്ടായത്. നാല് ഏക്കര്‍ ഭൂമിക്കുവരെ പട്ടയം നല്‍കാനും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. നിലവില്‍ 1971 വരെയുള്ള കൈയേറ്റങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള നിയമമാണുള്ളത്.

സര്‍ക്കാര്‍ തീരുമാനം ഖേദകരമാണെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ പറഞ്ഞു. ഇക്കാര്യത്തില്‍ തീരദേശത്തുള്ളവരോടും മലയോരമേഖലയിലുള്ളവരോടും വ്യത്യസ്ത സമീപനമാണ്. തീരദേശ മേഖലയിലുള്ളവര്‍ക്ക് പതിറ്റാണ്ടുകളായി പട്ടയം നല്‍കിയിട്ടി െല്ലന്നും ആശങ്ക ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും പ്രതാപന്‍ വ്യക്തമാക്കി.

വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് പിണറായിയുടെ ലേഖനം

Posted: 02 Aug 2015 10:51 PM PDT

Image: 

കൊച്ചി: എസ്.എന്‍.ഡി.പിയും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി നടേശന് സി.പി.എം പി.ബി അംഗം പിണറായി വിജയന്‍െറ രൂക്ഷവിമര്‍ശം. ദേശാഭിമാനിയില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച 'ഗുരുനിന്ദയുടെ രാഷ്ട്രീയത്തിലേക്കോ' എന്ന തുടര്‍ലേഖനത്തിലാണ് പിണറായിയുടെ വിമര്‍ശം. സമുദായപ്രമാണിമാര്‍ക്കുണ്ടാകുന്ന അസഹിഷ്ണുത സാധാരണ ഈഴവ സമുദായാംഗങ്ങളുടെ പറ്റില്‍ ചേര്‍ക്കേണ്ട എന്ന് ലേഖനത്തില്‍ പറയുന്നു. പിന്നാക്ക ജാതിക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി എന്ന് പറയുന്നവര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള ബി.ജെ.പിയുടെ സമരം ഓര്‍മിക്കണം.

ഹിന്ദുതാത്പര്യം സംരക്ഷിക്കുന്നതിന് ആരുമായും കൂട്ടുകൂടുമെന്ന് വെള്ളാപ്പള്ളി പറയുന്നു. ഏത് ഹിന്ദുവിന്‍െറ താത്പര്യമാണ് മനസ്സിലുള്ളതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. പിന്നാക്കക്കാരെയും ദലിത് വിഭാഗങ്ങളെയും ആക്രമിച്ചവര്‍ക്ക് ഒപ്പമായിരുന്നു ബി.ജെ.പി നിലകൊണ്ടതെന്ന് മറക്കരുത്.

മംഗലാപുരത്ത് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ "മഡെ സ്നാന' എന്നൊരു ആചാരമുണ്ട്. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ചിട്ടു പുറത്തിടുന്ന ഇലയില്‍ അവര്‍ണ ജാതിക്കാര്‍ ഉരുളണം. ഇത് നടത്തിക്കൊണ്ടുപോകുന്നത് വി.എച്ച്.പി, ബി.ജെ.പി നേതാക്കളാണ്. അത് അവസാനിപ്പിക്കാന്‍ സമരം ചെയ്യുന്നത് സി.പി.എമ്മുകാരും. അവിടെച്ചെന്ന് വെള്ളാപ്പള്ളി നടേശന്‍ ഒന്നു പറഞ്ഞുനോക്കട്ടെ ഈ അനാചാരം അവസാനിപ്പിക്കണമെന്ന്. അപ്പോള്‍ അറിയാം, ബി.ജെ.പി സവര്‍ണ പാര്‍ട്ടിയാണോ അ േല്ലയെന്നും പിണറായി ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

മന്‍ കി ബാത് പ്രധാനമന്ത്രിക്ക് മൗനവ്രതമെന്ന് സോണിയ

Posted: 02 Aug 2015 10:47 PM PDT

Image: 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ട മന്ത്രിമാരെ പുറത്താക്കുന്നതുവരെ പാര്‍ലമെന്‍റില്‍ പ്രതിഷേധം തുടരുമെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി മീറ്റിങ്ങിലാണ് സോണിയ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്. പാര്‍ലമെന്‍റ് സ്തംഭനം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം.

മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ മന്‍കി ബാത് മനുഷ്യന്‍ മൗനവ്രതം ആചരിക്കുകയാണ്. ആവശ്യംപോലെ വാഗ്ദാനങ്ങള്‍ നല്‍കുന്ന പ്രധാനമന്ത്രിക്ക്  അത് നിറവേറ്റാനുള്ള കഴിവില്ല. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ രൂപമാറ്റം വരുത്തി അവതരിപ്പിക്കുന്ന വില്‍പനക്കാരനും വാര്‍ത്തകളില്‍ ഇടംനേടാന്‍ നേടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുമായി പ്രധാനമന്ത്രി മാറിയെന്നും സോണിയ കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ മനപൂര്‍വം സഭ തടസപ്പെടുത്തിയവര്‍ ഇപ്പോള്‍  പാര്‍ലമെന്‍റില്‍ ചര്‍ച്ച നടക്കണമെന്ന് പറയുന്നവരായി മാറി. സര്‍ക്കാറിന്‍െറ നാണംകെട്ട സമീപനത്തെ കോണ്‍ഗ്രസ് ശക്തമായി നേരിടുമെന്നും  സോണിയ കൂട്ടിച്ചേര്‍ത്തു.

ലഭ്യത വര്‍ധിച്ചു; എണ്ണക്ക് വിലയിടിവ് തുടരുന്നു

Posted: 02 Aug 2015 10:47 PM PDT

Image: 

സിംഗപ്പൂര്‍: വിപണിയില്‍ ലഭ്യത കൂടിയത് കാരണം എണ്ണക്ക് വില കുറയുന്നത് തുടരുന്നു. ചൈനയുടെ വളര്‍ച്ചാനിരക്ക് ഇടിഞ്ഞതും എണ്ണവിലയില്‍ കുറവുവരാന്‍ കാരണമായിട്ടുണ്ട്. ബാരല്‍ ബ്രന്‍ഡ് ക്രൂഡ് ഓയിലിന് 51.82 ഡോളറാണ് ഇന്നത്തെ വില. 46.79 ഡോളറാണ് യു.എസ് ക്രൂഡ് ഓയിലിന്‍െറ വില.

ഉപരോധം നീക്കിയതിന് ശേഷം ഇറാന്‍ കൂടി എണ്ണവിപണിയില്‍ സജീവമാകുന്നതോടെ വിലയില്‍ ഇനിയും ഇടിവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അനുമതി ലഭിച്ചാല്‍ ഇറാന്‍ ദിനംപ്രതിയുള്ള എണ്ണ ഉദ്പാദനം 500,000 ബാരലായി ഉയര്‍ത്തും. ഒരാഴ്ചക്കുള്ളില്‍ ഇത്തരത്തില്‍ ഉദ്പാദനം കൂട്ടാന്‍ കഴിയുമെന്ന് ഇറാന്‍ പെട്രോളിയം മന്ത്രി ബിജന്‍ നംദാര്‍ അറിയിച്ചു.

ഭീകരവാദ സംഘടന രൂപവത്കരണം: 41 പേരെ വിചാരണക്കായി സുപ്രീം കോടതിക്ക് കൈമാറി

Posted: 02 Aug 2015 10:40 PM PDT

Image: 
അബൂദബി: ഭീകരവാദ സംഘടന രൂപവത്കരിച്ച് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് പിടിയിലായ 41 പേരെ വിചാരണക്കായി സുപ്രീകോടതിക്ക് കൈമാറിയതായി യു.എ.ഇ അറ്റോണി ജനറല്‍ സാലിം സഈദ് കുബൈശ് അറിയിച്ചു. സ്വദേശികളും വിവിധ രാജ്യക്കാരും പ്രതികളുടെ കൂട്ടത്തിലുണ്ട്. ‘തക്ഫീരി’ തീവ്രവാദ ചിന്താധാരയനുസരിച്ച് പ്രവര്‍ത്തിക്കുന്ന ‘അല്‍ മനാറ യൂത്ത് ഗ്രൂപ്പ്’ എന്ന സംഘടനക്ക് ഇവര്‍ രൂപം നല്‍കിയതായും രാജ്യസുരക്ഷയെ ബാധിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതായും പബ്ളിക് പ്രോസിക്യൂഷന്‍െറ അന്വേഷണത്തില്‍ വ്യക്തമായതായും അദ്ദേഹം പറഞ്ഞു. 
രാജ്യത്തെയും രാജ്യനിവാസികളെയും ഭരണാധികാരികളെയും രാജ്യത്തിന്‍െറ ചിഹ്നങ്ങളെയും അപകടത്തിലാക്കാന്‍ സംഘം പ്രവര്‍ത്തിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. തക്ഫീരി ചിന്താധാരയനുസരിച്ച് ഖിലാഫത്ത് ഭരണം സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചു. ഇതിനായി സര്‍ക്കാര്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ക്ക് നാശം വരുത്താനും പിടിച്ചെടുക്കാനും പദ്ധതി തയാറാക്കി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം പിരിക്കുകയും അതുപയോഗിച്ച് ആയുധങ്ങളും സ്ഫോടക വസ്തുക്കളും വാങ്ങുകയും ചെയ്തു. വിദേശ ഭീകരവാദ സംഘടകളുമായി ബന്ധം പുലര്‍ത്തുകയും അവരില്‍ നിന്ന് പണം സ്വീകരിക്കുകയും ചെയ്തു. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ അവരുടെ സഹായം തേടി. 
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കമ്മിറ്റികളും സെല്ലുകളും രൂപവത്കരിച്ചു. മേല്‍നോട്ടം വഹിക്കാന്‍ ഒരാളെ നേതാവായി നിശ്ചയിച്ചു. കമ്മിറ്റിയിലെയും സെല്ലിലെയും അംഗങ്ങളുടെ ചുമതലകള്‍ ഇയാളാണ് തീരുമാനിച്ചിരുന്നത്. വിദേശ സംഘടനകളുമായി ബന്ധം പുലര്‍ത്തിയിരുന്നതും ഫണ്ട് ശേഖരിച്ചിരുന്നതും ഇയാളായിരുന്നു. പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഉപനേതാവിനെയും നിശ്ചയിച്ചു. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാനും സംഘടനയിലേക്ക് ചെറുപ്പക്കാരായ സ്വദേശികളെ റിക്രൂട്ട് ചെയ്യാനുമുള്ള ഉത്തരവാദിത്തം കമ്മിറ്റികള്‍ക്കായിരുന്നു. റിക്രൂട്ട് ചെയ്യുന്നവര്‍ക്കായി പ്രത്യേക പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ച് സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് പഠിപ്പിക്കാനും പദ്ധതി തയാറാക്കി. ഇവരെ ക്യാമ്പുകളില്‍ എത്തിക്കാനും വെടിവെപ്പ് ഉള്‍പ്പെടെ പരിശീലിപ്പിക്കാനും പദ്ധതിയിട്ടു. തീവ്രവാദ ആശയങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെ പ്രചരിപ്പിക്കാന്‍ ലഘുലേഖകളും ഓഡിയോ- വിഡിയോ സന്ദേശങ്ങളും തയാറാക്കാന്‍ പരിശീലനം നല്‍കിയതായും കുറ്റപത്രത്തില്‍ പറയുന്നു. 
 

ചാവേര്‍ സ്ഫോടനം: വിചാരണ നാളെ മുതല്‍

Posted: 02 Aug 2015 10:26 PM PDT

Image: 
കുവൈത്ത് സിറ്റി: മസ്ജിദ് ഇമാം സാദിഖിലെ ചാവേര്‍ ആക്രമണ കേസിലെ വിചാരണ ചൊവ്വാഴ്ച സുപ്രീംകോടതി സമുച്ചയത്തിലെ ക്രിമിനല്‍ കോടതിയില്‍ തുടങ്ങും. ഏഴ് സ്ത്രീകളുള്‍പ്പെടെ ആകെ 29 പ്രതികളാണ് കേസിലുള്ളത്. ഏഴു സ്വദേശികളും അഞ്ചു സൗദി പൗരന്മാരും മൂന്നു പാകിസ്താനികളും 13 ബിദൂനികളുമാണ് പ്രതിപ്പട്ടികയിലുള്ളത്. സിറിയയിലെ ഐ.എസ് നിരയിലുള്ള ഒരു പ്രതിയെ പിടികൂടാനായിട്ടില്ല. ജസ്റ്റിസ് മുഹമ്മദ് റാശിദ് അദ്ദഈജിന്‍െറ നേതൃത്വത്തിലുള്ള ക്രിമിനല്‍ കോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 
ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന കേസായതിനാല്‍ കേസ് നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനും പ്രതികള്‍ക്ക് വേഗത്തില്‍ ശിക്ഷ നല്‍കാനും ആഭ്യന്തരമന്ത്രാലയം എല്ലാവിധ ശ്രമങ്ങളും നടത്തിവരുകയാണ്. കുറ്റക്കാര്‍ ആരായാലും നിയമത്തിന്‍െറ മുന്നില്‍നിന്ന് രക്ഷപ്പെടില്ളെന്നും അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും ചാവേര്‍ ആക്രമണം നടന്ന ഉടന്‍ അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹും ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹും വ്യക്തമാക്കിയിരുന്നു. ചാവേര്‍ ആക്രമണം നടന്ന പള്ളിയില്‍ അമീര്‍ സന്ദര്‍ശനം നടത്തിയതും ശേഷം അമീറിന്‍െറ നേതൃത്വത്തില്‍ മസ്ജിദുല്‍ കബീറില്‍ ശിയ-സുന്നി സംയുക്ത ജുമുഅ നമസ്കാരം സംഘടിപ്പിച്ചതും പ്രതികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും കുറ്റവാളികള്‍ക്ക് ശക്തമായ ശിക്ഷ നല്‍കുമെന്ന സന്ദേശം നല്‍കുന്നതിനുമായിരുന്നു. 
അതേസമയം, കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സമുച്ചയം  രണ്ടാഴ്ചത്തേക്ക് ശക്തമായ സുരക്ഷാവലയത്തിലായിരിക്കുമെന്ന്  സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. കോടതിക്കകത്തും പുറത്തുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞദിവസം സുരക്ഷാ വിഭാഗത്തിന്‍െറ പ്രത്യേകയോഗം ചേര്‍ന്നിരുന്നു. ശക്തമായ പരിശോധനക്ക് ശേഷമായിരിക്കും കോടതിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുക. ജൂണ്‍ 26 വെള്ളിയാഴ്ചയാണ് മസ്ജിദ് ഇമാം സാദിഖില്‍ ചാവേര്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ ചാവേര്‍ ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെടുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 
 

ഉത്സവ ലഹരിയില്‍ ഈത്തപ്പഴ വിളവെടുപ്പ്

Posted: 02 Aug 2015 10:23 PM PDT

Image: 
മസ്കത്ത്: സുല്‍ത്താനേറ്റിന്‍െറ പല ഗവര്‍ണറേറ്റുകളും ഇപ്പോള്‍ ഈത്തപ്പഴ വിളവെടുപ്പിന്‍െറ ആഹ്ളാദത്തിലാണ്. ഈന്തപ്പനകളില്‍നിന്ന് പഴുത്തുപാകമായ പഴങ്ങള്‍ പറിക്കുന്നതിന്‍െറയും ഇവ സൂക്ഷിക്കുന്നതിന്‍െറയും തിരക്കുകളിലാണ് ഗ്രാമങ്ങള്‍ പലതും. തബ്സീല്‍ ഈത്തപ്പഴ വിളവെടുപ്പിന് തുടക്കമായതോടെ മധുര മണത്താല്‍ ഗ്രാമങ്ങളിലെ വീടുകളും കൃഷിയിടങ്ങളും നിറഞ്ഞുകഴിഞ്ഞു. ചരിത്രത്തിന്‍െറയും പാരമ്പര്യത്തിന്‍െറയും സംസ്കാരത്തിന്‍െറയും ഓര്‍മകളിലാണ് തബ്സീല്‍ വിളവെടുപ്പ് നടക്കുന്നത്. മഞ്ഞ നിറത്തിലുള്ള അല്‍ മബ്സാലി എന്ന പേരില്‍ അറിയപ്പെടുന്ന ഈത്തപ്പഴത്തിന്‍െറയും മറ്റ് ഇനങ്ങളുടെയും വിളവെടുപ്പാണ് നടക്കുന്നത്. മഞ്ഞ നിറത്തിലുള്ള ഈ ഈത്തപ്പഴങ്ങള്‍ അടുപ്പിലിട്ട് പാകപ്പെടുത്തിയശേഷമാണ് വിപണിയിലത്തെുന്നത്. നല്ല വലുപ്പമുള്ള ഇവ ബുസുര്‍ എന്നും അറിയപ്പെടുന്നുണ്ട്. നോര്‍ത് ശര്‍ഖിയ ഗവര്‍ണറേറ്റിലാണ് പ്രധാനമായും ബുസുര്‍ കൃഷി ചെയ്യുന്നത്. സൗത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലും സൗത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലും ബുസുര്‍ കൃഷിചെയ്യുന്നുണ്ട്. വിളവെടുത്തശേഷം ഈത്തപ്പഴങ്ങള്‍ കുലകളില്‍നിന്ന് വേര്‍പെടുത്തി വലിയ അടുപ്പുകളിലിട്ട് പാകപ്പെടുത്തുകയാണ് ചെയ്യുന്നത്. 
തബ്സീല്‍ ഈത്തപ്പഴ വിളവെടുപ്പ് മുന്‍കാലങ്ങളില്‍ വലിയ ആഘോഷമായാണ് നടന്നിരുന്നതെന്ന് ബിദ്യ വിലായത്തില്‍ ബുസുര്‍ കൃഷി ചെയ്യുന്ന മുഹമ്മദ് ബിന്‍ ബദ്ര്‍ അല്‍ ഹജ്രി പറയുന്നു. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാനമായി ഈത്തപ്പഴ വിളവെടുപ്പ് കൊണ്ടാടിയിരുന്നു. സാമൂഹിക ആഘോഷമായിരുന്നു വിളവെടുപ്പ്. കുടുംബങ്ങള്‍ക്ക് മികച്ച സാമ്പത്തിക നേട്ടവും കൃഷിയിലൂടെ ലഭിച്ചിരുന്നു- മുഹമ്മദ് ബിന്‍ ബദ്ര്‍ അല്‍ ഹജ്രി പറഞ്ഞു. വാണിജ്യ വ്യവസായിക മന്ത്രാലയത്തിനാണ് കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ കൈമാറിയിരുന്നത്. മന്ത്രാലയം കര്‍ഷകര്‍ക്ക് ആവശ്യമുള്ള എല്ലാ പിന്തുണയും നല്‍കിയിരുന്നു. എന്നാല്‍, മൂന്നുവര്‍ഷം മുമ്പ് കര്‍ഷകര്‍ നേരിട്ട് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും പുതിയ വിപണികള്‍ കണ്ടത്തൊനും ശ്രമിച്ചു. അതേസമയം, ഒരു ടണ്‍ ബുസുറിനുള്ള വിലയിലും സബ്സിഡിയിലും സര്‍ക്കാര്‍ മാറ്റം വരുത്തിയില്ളെന്നും കര്‍ഷകര്‍ പറയുന്നു. എന്നാല്‍, ഈത്തപ്പഴ ഉല്‍പാദനച്ചെലവ് ഗണ്യമായി വര്‍ധിക്കുകയും ചെയ്തു.  ഈത്തപ്പഴ വ്യാപാര ആവശ്യാര്‍ഥം ചൈനയിലും ഇന്തോനേഷ്യയിലും അടക്കം യാത്രചെയ്തിരുന്നു. എന്നാല്‍, ഒമാന്‍ ബുസുര്‍ ഈത്തപ്പഴങ്ങള്‍ക്ക് ഇന്ത്യയിലാണ് മികച്ച വില ലഭിക്കുന്നതെന്നാണ് കണ്ടത്തെിയത്. 
ഇതോടെ ഇന്ത്യയിലേക്ക് കൂടുതലായി കയറ്റുമതി ചെയ്യാനാണ് ശ്രമിക്കുന്നത്. 
സമീപ വര്‍ഷങ്ങളിലായി അല്‍ മബ്സാലിയുടെ ഉല്‍പാദനം കുറഞ്ഞുവരുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷകര്‍ക്ക് കൃഷിയില്‍ താല്‍പര്യമില്ലാതാകുന്നതും രോഗങ്ങളും അടക്കം ഉല്‍പാദനത്തില്‍ കുറവുവരുത്തുന്നുണ്ട്. പാകം ചെയ്യുന്നതോടെ ബുസുര്‍ ഈത്തപ്പഴങ്ങളുടെ ഭാരത്തില്‍ 60 ശതമാനം കുറവുണ്ടാകും. പ്രതീക്ഷിച്ച വരുമാനം കിട്ടാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ കൃഷിയെ കൈയൊഴിഞ്ഞുതുടങ്ങുന്നത്. അതേസമയം, കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുന്നുണ്ടെന്ന് വാണിജ്യ- വ്യവസായിക മന്ത്രാലയത്തിന്‍െറ ബുസുര്‍ വിഭാഗം ഡയറക്ടര്‍ അഹമ്മദ് ബിന്‍ ഹമദ് അല്‍ ഹാര്‍ത്തി പറഞ്ഞു. 
സ്വയം കയറ്റുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് ഒരു ടണ്ണിന് 62,500 റിയാല്‍ സബ്സിഡിയും നല്‍കുന്നുണ്ട്. 2013ല്‍ ഇന്ത്യയിലേക്ക് 4092 ടണ്‍ ബുസുര്‍ ഈത്തപ്പഴമാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 1165 ടണ്‍ ആയിരുന്നു. 

ജി.സി.സി വിദേശകാര്യമന്ത്രിതല ഉച്ചകോടി ഇന്ന്

Posted: 02 Aug 2015 10:09 PM PDT

Image: 
ദോഹ: ഇറാന്‍ ആണവ ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ജി.സി.സി വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിക്കായി കുവൈത്ത്, യു.എ.ഇ, ഒമാന്‍, സൗദി വിദേശകാര്യമന്ത്രിമാര്‍ ഇന്നലെ ദോഹയിലത്തെി. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, സൗദി വിദേശകാര്യമന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ ജുബൈര്‍, ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സ്വബാഹ് എന്നിവരെ ഖത്തര്‍ വിദേശകാര്യമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യയും അതത് രാജ്യങ്ങളുടെ അംബാസഡര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. 
ജി.സി.സി വിദേശകാര്യമന്ത്രിതല ഉച്ചകോടി: മന്ത്രിമാരത്തെി
ദോഹ: ഇറാന്‍ ആണവ കരാറിന്‍െറ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ജി.സി.സി വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിക്കായി കുവൈത്ത്, യു.എ.ഇ, ഒമാന്‍, സൗദി വിദേശകാര്യമന്ത്രിമാര്‍ ഇന്നലെ ദോഹയിലത്തെി. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, സൗദി വിദേശകാര്യമന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ ജുബൈര്‍, ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സ്വബാഹ് എന്നിവരെ ഖത്തര്‍ വിദേശകാര്യമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യയും അതത് രാജ്യങ്ങളുടെ അംബാസഡര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു.  
ഉച്ചകോടിക്ക് മുമ്പായുള്ള പ്രാരംഭ യോഗങ്ങള്‍ ഇന്നലെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്നു. വൈകുന്നേരം മുതല്‍ പ്രാരംഭ ചര്‍ച്ച യോഗങ്ങള്‍ ആരംഭിച്ചു. ഇറാനുമായുള്ള ആണവക്കരാറിന്‍െറ പശ്ചാത്തലത്തിലാണ് ഗള്‍ഫ്  രാജ്യങ്ങള്‍ക്കുള്ള ആശങ്ക അകയറ്റാന്‍ അമേരിക്ക മുന്‍കൈയെടുത്ത് വിദേശകാര്യമന്ത്രിമാരുടെ  ഉന്നതതല യോഗം വിളിച്ചുചേര്‍ത്തത്. ഈജിപ്ത് സന്ദര്‍ശിച്ച് വിദേശകാര്യമന്ത്രി സമീഹ് ശുക്രിയുമായി ജോണ്‍ കെറി വിശദമായ കൂടിക്കാഴ്ച നടത്തിയ ശേഷം കൈറോയില്‍ നിന്നാണ് കെറി ദോഹയിലത്തെുന്നത്. ഇറാനും ആണവകരാറും പ്രാഥമിക പരിഗണനയുള്ള യോഗത്തില്‍ ഐ.എസ് തീവ്രവാദവും മധ്യപൂര്‍വേഷ്യയിലെ രാഷ്ട്രീയ സാഹചര്യവും വിശദമായി ചര്‍ച്ച ചെയ്യും. സഊദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍ ഉള്‍പ്പെടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ഇറാനുമായി രാഷ്ട്രീയമായും നയതന്ത്രപരമായും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. ബഹ്റൈന്‍ ഈയിടെ ഇറാനിലെ അംബാസഡറെ പിന്‍വലിക്കുക വരെ ചെയ്തിരുന്നു. ഇറാനെതിരെയുള്ള ഐക്യരാഷ്ട്ര സഭയുടെ ഉപരോധം പിന്‍വലിക്കുന്നത് ഏറെ ആശങ്കയോടെ കാണുന്ന രാഷ്ട്രങ്ങള്‍ ജി.സി.സിയിലുണ്ട്. ഇത് നീക്കാനാണ് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ നിര്‍ദേശപ്രകാരം വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി ദോഹയില്‍ യോഗം വിളിച്ചുചേര്‍ത്തത്.
അതിനിടെ, ജോണ്‍ കെറിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അമേരിക്കന്‍ അസിസ്റ്റന്‍റ് വിദേശകാര്യസെക്രട്ടറി ആന്‍ പാറ്റേഴ്സണുമായി പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി, വിദേശകാര്യമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. പൗരസ്ത്യ രാജ്യങ്ങളുടെ ചുമതലയുള്ള ആന്‍ പാറ്റേഴ്സണുമായുള്ള കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സംബന്ധിച്ചും അവ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ടും പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ചര്‍ച്ച ചെയ്തു. കൂടാതെ പ്രാദേശികവും അന്തര്‍ദേശീയവുമായ രാഷ്ട്രീയ സാഹചര്യങ്ങളും യമനിലെയും സിറിയയിലെയും രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയില്‍ വിലയിരുത്തി.
 

നൈജീരിയയില്‍ ബോക്കോഹറാം തടവിലാക്കിയ 178 പേരെ സൈന്യം മോചിപ്പിച്ചു

Posted: 02 Aug 2015 10:03 PM PDT

Image: 

അബുജ: നൈജീരിയയില്‍ ബൊക്കോ ഹറാം തടവിലാക്കിയ 178 പേരെ മോചിപ്പിച്ചതായി സൈന്യം. വടക്കുകിഴക്കന്‍ സംസ്ഥാനമായ ബോര്‍ണോയില്‍ നിന്നാണ് സൈന്യം ഇവരെ മോചിപ്പിച്ചത്. രക്ഷപ്പെടുത്തിയവരില്‍ 101 കുട്ടികളും 67 സ്ത്രീകളുമുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു.  നിരവിധി ക്യാമ്പുകള്‍ തകര്‍ത്ത സൈന്യം ബൊക്കോഹറാം കമാന്‍ഡറെ പിടികൂടി. ബൊക്കോഹറാമിന് സ്വാധീനമുള്ള സാംബിസ വനമേഖലയില്‍  വ്യോമസേനയുടെ സഹായത്തോടെ കഴിഞ്ഞ ദിവസം സൈന്യം ആക്രമണം നടത്തിയിരുന്നു. ബൊക്കോഹറാം തടവിലാക്കിയ 71പേരെ  കഴിഞ്ഞ ആഴ്ച സൈന്യം മോചിപ്പിച്ചിരുന്നു.

ഇടതു ദൂതുമായി കെ.ടി. ജലീലും പി.ടി.എ.റഹീമും കാന്തപുരത്തെ കണ്ടു

Posted: 02 Aug 2015 09:34 PM PDT

Image: 

കോഴിക്കോട്: ഇടതു സ്വതന്ത്ര എം.എല്‍.എമാരായ കെ.ടി. ജലീലും പി.ടി.എ. റഹീമും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ കണ്ട് ചര്‍ച്ച നടത്തി.ഞായറാഴ്ച വൈകീട്ട് ആറിനാണ് കാരന്തൂര്‍ മര്‍കസില്‍ കൂടിക്കാഴ്ച നടന്നത്. മുക്കാല്‍ മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തില്‍ ഇടതുപക്ഷം ശക്തമായി നിലനില്‍ക്കേണ്ടതിന്‍െറ ആവശ്യകതയാണ് വിഷയമായത്. വൈകാതെ സി.പി.എം, ഇടതുനേതാക്കള്‍ കാന്തപുരത്തെ കാണുമെന്നാണ് സൂചന. ഇതിന് കളമൊരുക്കുകയായിരുന്നു ഞായറാഴ്ചത്തെ സന്ദര്‍ശനത്തിന്‍െറ മുഖ്യ ഉദ്ദേശ്യം.
നേരത്തേ ഇടതുപക്ഷത്തോട് ഒപ്പംനിന്ന കാന്തപുരം ഇടക്കാലത്ത് ചില രാഷ്ട്രീയ സംഭവവികാസങളെ തുടര്‍ന്ന് സി.പി.എമ്മുമായി അകല്‍ച്ചയിലായിരുന്നു. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ സമദൂര സമീപനം സ്വീകരിച്ചതായാണ് പ്രഖ്യാപിച്ചിരുന്നത്.
ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പും തുടര്‍ന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പും നിലവിലെ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് അഗ്നിപരീക്ഷയാകുമെന്നാണ് വിലയിരുത്തല്‍. ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗത്തെയെങ്കിലും കൂടെനിര്‍ത്തിയില്ളെങ്കില്‍ രാഷ്ട്രീയ നഷ്ടമുണ്ടാകുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. ഇതിന്‍െറയടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ ഒപ്പംനിര്‍ത്താന്‍ നടപടികളും കരുനീക്കവും നടത്താന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഇതിന്‍െറ ഭാഗമായുള്ള പ്രഥമ നടപടിയാണ് ഞായറാഴ്ചയിലെ കൂടിക്കാഴ്ചയെന്നാണ് കരുതുന്നത്. തുടര്‍നടപടിയായി മറ്റു വിഭാഗങ്ങളുമായി ചര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ കാര്യങ്ങള്‍ കാന്തപുരവുമായി സംസാരിച്ചുവെന്നും നേരത്തേ ഇടത് ആഭിമുഖ്യം പുലര്‍ത്തുന്ന മതനേതാവാണ് കാന്തപുരമെന്നും പി.ടി.എ. റഹീമും കെ.ടി. ജലീലും ‘മാധ്യമ’ത്തോട് പറഞ്ഞു. തുടര്‍ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി.
 പലരും തന്നെ വന്നുകാണാറുണ്ടെന്നും സുഹൃത്തുക്കളായ ഇരു എം.എല്‍.എമാരും തന്നെ കണ്ടതില്‍ സൗഹൃദത്തില്‍ കവിഞ്ഞ പ്രാധാന്യമില്ളെന്നും രാഷ്ട്രീയ നിലപാടിന്‍െറ കാര്യത്തില്‍ പ്രത്യേക ഉറപ്പ് നല്‍കിയിട്ടില്ളെന്നും കാന്തപുരം പറഞ്ഞു.

ഫൈസല്‍ രാജാവിന്‍െറ ജീവചരിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു

Posted: 02 Aug 2015 09:28 PM PDT

Image: 
ത്വാഇഫ്: ‘‘സഹോദരങ്ങളെ, ജറൂസലം വിളിക്കുന്നു. വന്നു പെട്ട ദുര്യോഗത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ നിങ്ങളുടെ സഹായം തേടുന്നു. ഇനിയും എന്താണ് കാത്തിരിക്കുന്നത്, വിശുദ്ധമണ്ണിന്‍െറ പവിത്രത നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കെ എത്ര കാലമാണ് ഈ കുത്തിയിരിപ്പ്? എന്തിനെയാണ് നാം പേടിക്കുന്നത്, മരണത്തെയോ? തോറ്റു മരിക്കുന്നതിലും ഭേദം അഭിമാനത്തിന്‍െറ മരണം ഏറ്റുവാങ്ങുന്നതല്ളേ? മരിക്കുകയാണെങ്കില്‍ അല്ലാഹുവിന്‍െറ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വേണമെന്നാണ് എന്‍െറ ആഗ്രഹം...’’ യശശ്ശരീരനായ നേതാവിന്‍െറ ആവേശോജ്വലമായ വാക്കുകളില്‍ തരിച്ചിരിക്കുന്ന ശ്രോതാക്കള്‍ അത് നിലക്കുമ്പോള്‍ തപിക്കുന്ന നിശ്വാസങ്ങളോടെ പ്രാര്‍ഥനാപൂര്‍വം പവലിയനില്‍ നിന്നു പുറത്തുകടക്കുന്നു. ആരാണിത്, എന്താണ് കാര്യം എന്നന്വേഷിക്കുന്ന മക്കളോടും പുതുതലമുറയോടും അന്തരിച്ച ഫൈസല്‍ രാജാവ് എന്ന അറബ്നാടിന്‍െറ വീരോചിതനായ നേതാവിനെ പരിചയപ്പെടുത്തുന്നു. 
സൗദി ഭരണാധികാരിയായിരുന്ന പരേതനായ ഫൈസല്‍ രാജാവിന്‍െറ സംഭവബഹുലമായ ജീവിതം പരിചയപ്പെടുത്തുന്ന ‘അല്‍ഫൈസല്‍: സാക്ഷിയും രക്തസാക്ഷിയും’ എന്ന പ്രദര്‍ശനത്തിനത്തെുന്നവരെല്ലാം ഗതകാല സ്മൃതികളുടെ ചൂടും ചൂരും ആവാഹിച്ചും അത് പുതുതലമുറയിലേക്ക് പകര്‍ന്നുമാണ് ത്വാഇഫ് റുദ്ദഫ് പാര്‍ക്കിലെ വിശാലമായ ഹാളില്‍ നിന്നു പുറത്തുകടക്കുന്നത്. അറബ് മുസ്ലിം ലോകം പ്രതിസന്ധികളുടെ നടുക്കടലില്‍ പെട്ടു നില്‍ക്കെ കൃത്യമായ രാഷ്ട്രീയനിലപാടുകളിലൂടെ രാഷ്ട്രത്തിനും അറബ് പൊതുമണ്ഡലത്തിനും കൃത്യമായ ദിശാബോധം നല്‍കിയ ഗരിമയാര്‍ന്ന ആ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സസൂക്ഷ്മം ഒപ്പിയെടുത്ത് വിലപ്പെട്ട ചിത്രങ്ങളും വിവരണങ്ങളുമായി സംഘടിപ്പിക്കുന്ന പ്രദര്‍ശനം അറബികള്‍ക്കു മാത്രമല്ല, ചരിത്രകുതുകികള്‍ക്കും ആവേശവും കൗതുകവും പകരുന്നതാണ്. സമൂഹത്തിന്‍െറ നാനാതുറകളില്‍ നിന്നു നൂറുകണക്കിനാളുകളാണ് കുടുംബസമേതം പ്രദര്‍ശനം കാണാനത്തെുന്നത്. 
ഫൈസല്‍ രാജാവിന്‍െറ ജനനം മുതല്‍ അന്ത്യം വരെയുള്ള ജീവിതചിത്രം വിശദമായി തന്നെ വിവരിക്കുന്നതാണ് പ്രദര്‍ശനം. വാള്‍ത്തലപ്പ് എന്നര്‍ഥമുള്ള ഫൈസല്‍ എന്ന നാമകരണത്തില്‍ നിന്നു തുടങ്ങി കുഞ്ഞുന്നാളില്‍ പിതാവ് അബ്ദുല്‍അസീസ് രാജാവ് അദ്ദേഹത്തിന്‍െറ വ്യക്തിത്വത്തെ വളര്‍ത്തിയെടുക്കുന്നതില്‍ നല്‍കിയ പ്രത്യേകശ്രദ്ധയും പരിഗണനയും സംഭവഗതികളുടെ പശ്ചാത്തലത്തില്‍ വിവരിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധിയെ ജവഹര്‍ലാല്‍ നെഹ്റു വളര്‍ത്തിയെടുത്തതിനു സമാനമായി ചെറുപ്പത്തിലേ വിദേശ പര്യടനങ്ങള്‍ക്കും വിവിധ ദൗത്യസംഘങ്ങള്‍ക്കൊപ്പവും മകന്‍ ഫൈസലിനെ ആ പിതാവ് പറഞ്ഞയച്ചു. നയതന്ത്ര, യുദ്ധകാര്യദൗത്യങ്ങള്‍ക്കു നിയോഗിച്ചു. സ്പെയിന്‍ മുതല്‍ ജപ്പാന്‍ വരെ ലോകത്തിന്‍െറ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചും രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ച നടത്തിയും ഉള്ളിലെ സ്റ്റേറ്റ്സ്മാനെ വികസിപ്പിച്ചെടുത്തു. ആവിയന്ത്രം കൊണ്ട് തീവണ്ടിയോടുന്ന അക്കാലത്ത് ബ്രിട്ടനിലെ കല്‍ക്കരിപ്ളാന്‍റുകള്‍ സന്ദര്‍ശിക്കുന്ന ബാലനായ ഫൈസലിന്‍െറ ചിത്രവും, വരും കാലങ്ങളില്‍ കറുത്ത പൊന്നായ പെട്രോള്‍ കൊണ്ട് അറബ് ലോകത്തിനു സാമ്പത്തിക, രാഷ്ട്രീയ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാന്‍ പോകുന്ന ഉദയതാരമാണിതെന്ന കാര്യം ബ്രിട്ടനറിയില്ലല്ളോ എന്ന മനോഹരമായ അടിക്കുറിപ്പും ശ്രദ്ധേയമാണ്. 
അറബികളുടെ ദേശീയബോധത്തെയും ഇസ്ലാമികബോധത്തെയും സമം ചേര്‍ത്ത് ഫൈസല്‍ രാജാവ് എടുത്ത നിലപാടുകളും നടത്തിയ ധീരോദാത്തമായ പ്രഖ്യാപനങ്ങളും പ്രദര്‍ശനത്തില്‍ കാമ്പു ചോരാതെ എടുത്തുചേര്‍ത്തിട്ടുണ്ട്. അറബ്ലോകത്തിന്‍െറ ഐക്യത്തിനു വേണ്ടിയും സൗദി അറേബ്യയുടെ ഏകീകരണത്തിനു വേണ്ടിയും നടത്തിയ പ്രയത്നങ്ങള്‍, അതിനെല്ലാം പിറകിലെ തന്‍െറ നിസ്വാര്‍ഥവും ആദര്‍ശപരവുമായ പ്രതിബദ്ധത ഇതെല്ലാം സവിസ്തരം പ്രദര്‍ശനത്തില്‍ പ്രതിപാദിക്കുന്നു. 
കിരീടാവകാശിയാകുന്നതിനു മുമ്പുതന്നെ യമനില്‍ നിന്നുള്ള അതിര്‍ത്തി കടന്ന ഇടപെടലിനെതിരെ നടത്തിയ തിഹാമ കാമ്പയിന്‍, അതത്തേുടര്‍ന്നു വന്ന ത്വാഇഫ് കരാര്‍ തുടങ്ങി നയതന്ത്രരംഗത്തെ ചെറുപ്പകാലത്തെ വിജയങ്ങളാണ് നജ്റാന്‍, അസീര്‍ പ്രദേശങ്ങളെ ഇന്നു സൗദിയുടെ ഭാഗമായി നിര്‍ത്തിയത്. 
അവിടം മുതല്‍ ഏറ്റവുമൊടുവില്‍ രാജാവായിരിക്കെ, ഹിജാസും നജ്ദും അനുബന്ധപ്രദേശങ്ങളുമടങ്ങുന്ന രാജ്യത്തിന്‍െറ പേര് കിങ്ഡം ഓഫ് സുഊദി അറേബ്യ എന്നാക്കി മാറ്റിയതുവരെയുള്ള തന്ത്രപ്രധാന കരുനീക്കങ്ങളുടെ വിശദാംശങ്ങള്‍ ചിത്രങ്ങളും ചാര്‍ട്ടുകളും സഹിതം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പെട്രോളിയം ഉല്‍പന്നങ്ങളുടെ കുത്തക സ്വന്തമാക്കാന്‍ അരാംകോയുടെ ഓഹരികള്‍ വിലക്കെടുത്തതും ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിന് അമേരിക്ക നല്‍കുന്ന പിന്തുണയില്‍ നാലാം അറബ് - ഇസ്രായേല്‍ യുദ്ധസമയത്ത് 1973 ഒക്ടോബറില്‍ അമേരിക്ക,ഹോളണ്ട്, പോര്‍ചുഗല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കെതിരെ എണ്ണ ഉപരോധം ഏര്‍പ്പെടുത്തിയതും അതുവഴി യാങ്കി സാമ്രാജ്യത്വത്തിനെതിരെ യൂറോപ്പിന്‍െറ തന്നെ പൊതു അഭിപ്രായത്തിന്‍െറ ദിശ മാറ്റാനായതുമൊക്കെ നാള്‍വഴി സഹിതം വെളിപ്പെടുത്തുന്നു. ഇന്ത്യ സന്ദര്‍ശനത്തിനിടെ മുംബൈയിലെ താജ്മഹല്‍ ഹോട്ടലില്‍ താമസിക്കുന്ന കാലത്ത് നാട്ടിലേക്കു അറബിയിലെഴുതിയ കമ്പി സന്ദേശം, താജ്മഹല്‍ സന്ദര്‍ശന സമയത്തെ ചിത്രങ്ങള്‍ തുടങ്ങിയവയും കൂട്ടത്തിലുണ്ട്. 
ഗതകാല ചരിത്രത്തിന്‍െറ ഹൃദയസ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ സംതൃപ്തിയോടെയും അറബ് ആത്മാഭിമാനത്തെ ഉയര്‍ത്തിപ്പിടിച്ച നേതാവിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുമാണ് പ്രേക്ഷകര്‍ പ്രദര്‍ശനനഗരിയില്‍ നിന്നു പുറത്തു കടക്കുന്നത്. 

സഹോദരിയുടെ നാട് കാണാന്‍ മ്യാന്മറില്‍നിന്ന് അവര്‍ വിരുന്നെത്തി

Posted: 02 Aug 2015 07:52 PM PDT

Image: 

തൃക്കരിപ്പൂര്‍: ആങ്ങള ഇനിയൊരിക്കലും വരില്ളെന്നറിഞ്ഞിട്ടും കരഞ്ഞു കണ്ണീര്‍വറ്റി വിടവാങ്ങിയ സഹോദരിയുടെ നാട് കാണാന്‍ മാടാപ്രം മഹമൂദ് ഹാജിയുടെ മകനും കൊച്ചുമകനും ആറു പതിറ്റാണ്ടിനുശേഷം മ്യാന്മറില്‍നിന്ന് വിരുന്നെത്തി. വലിയപറമ്പ പടന്ന കടപ്പുറം മാടാപ്രം വീട്ടില്‍ ഖദീജയുടെ ഉറ്റവരെ തേടിയാണ് യാങ്കോനില്‍നിന്നുള്ള മുഹമ്മദ് ഖാസിമും ഇംദാദുദ്ദീനും എത്തിയത്.
ഒരു വിശേഷദിവസം റങ്കൂണിലേക്ക് നാടുവിട്ട മാടാപ്രം മഹമൂദ് ഹാജിയുടെ ഇളയമകനും പേരക്കുട്ടിയുമാണ് ഇരുവരും. അവിടെ പാവപ്പെട്ടവര്‍ക്കിടയില്‍ പണിയെടുത്ത അദ്ദേഹം പള്ളി ഇമാമായാണ് ജോലി നോക്കിയത്. മലയാളത്തിന്‍െറ സ്വാധീനംകാരണം മ്യാന്മറിലെ മസ്ജിദുകള്‍ ‘പള്ളി’ എന്നാണ് അറിയപ്പെടുന്നത്. മഹമൂദ് ഹാജി മ്യാന്മറിലാണ് വിവാഹം ചെയ്തത്. സഹോദരന് മക്കളുണ്ടായ വിവരമറിഞ്ഞ് ആഹ്ളാദവതിയായ ഖദീജ സ്വന്തം കൈകൊണ്ട് തുന്നിച്ചേര്‍ത്ത മൂന്നു കുപ്പായം കൊടുത്തയച്ചു.
തീപിടിത്തത്തില്‍ രണ്ടു കുപ്പായം കത്തിച്ചാരമായെങ്കിലും ബാക്കിയായ ഒരെണ്ണം ആദരപൂര്‍വം അവര്‍ ഇന്നും വീട്ടില്‍ സൂക്ഷിക്കുന്നു. മഹമൂദ് ഹാജി 1982ലും ഭാര്യ മറിയം 10 വര്‍ഷം കഴിഞ്ഞും മരിച്ചു. വളരെ നാളുകള്‍ കഴിഞ്ഞാണ് മരണവിവരവും മഹമൂദ് ഹാജിയുടെ ഒരു പഴയ പടവും തപാലില്‍ ലഭിക്കുന്നത്. അതേ പടത്തിന്‍െറ നാട്ടിലുണ്ടായിരുന്ന പകര്‍പ്പ് നോക്കിയിരുന്ന ഖദീജ കണ്ണീരൊഴുക്കി.
ഖദീജയുടെ കൊച്ചുമകള്‍ കൈക്കോട്ടുകടവിലുള്ള ജുവൈരിയയുടെ മകന്‍ ജൗഹര്‍ റഹ്മാന്‍െറ വിവാഹത്തില്‍ പങ്കെടുക്കാനാണ് തൃക്കരിപ്പൂരില്‍ എത്തിയത്. ദുബൈ അല്‍ഗുരൈറില്‍ പിതാവ് മാടാപ്രം അബ്ദുറഹ്മാനൊപ്പം സ്ഥാപനം നടത്തുന്ന ജൗഹറാണ് മൂന്നുവര്‍ഷം മുമ്പ് ഫേസ്ബുക്കിലൂടെ കുടുംബത്തിന്‍െറ വേരുകള്‍ തേടിപ്പിടിച്ചത്.
മലേഷ്യയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഇംദാദുദ്ദീനെയാണ് ജൗഹര്‍ ബന്ധപ്പെടുന്നത്. ഓര്‍മച്ചിത്രങ്ങള്‍ കൈമാറിയതോടെ ബന്ധം സുദൃഢമായി. അങ്ങനെയാണ് അമ്മാവന്‍, വ്യാപാരിയായ മുഹമ്മദ് കാസിമുമായി കേരളത്തിലേക്ക് തിരിച്ചത്. ആറു പതിറ്റാണ്ടിനുശേഷമുള്ള പുന$സമാഗമത്തില്‍ മഹമൂദ് ഹാജിയുടെ സഹോദരന്‍ വലിയപറമ്പിലെ മമ്മുഹാജിയും മക്കളും ആനന്ദാശ്രുക്കളോടെയാണ് എതിരേറ്റത്.
മഹമൂദ് ഹാജിയുടെ ഏഴുമക്കളില്‍ നാലുപേരാണ് ജീവിച്ചിരിപ്പുള്ളത് എന്ന് കാസിം പറഞ്ഞു. ഞായറാഴ്ച ജൗഹറും ഫാറ ഫര്‍നാസുമായുള്ള നിക്കാഹില്‍ പങ്കെടുത്ത ഇരുവരും ആറിന് നാട്ടിലേക്ക് തിരിക്കും. ബര്‍മീസും ഇംഗ്ളീഷും ഉര്‍ദുവുമാണ് വശമുള്ള ഭാഷകള്‍. മലയാളിക്ക് മ്യാന്മറില്‍ എന്നും ആദരമാണെന്ന് കാസിം പറഞ്ഞു.

 

കാലിക്കറ്റില്‍ നിയമനങ്ങള്‍ വീതംവെപ്പെന്ന് വൈസ് ചാന്‍സലര്‍

Posted: 02 Aug 2015 07:49 PM PDT

Image: 
Subtitle: 
പാര്‍ട്ടിയുടെയും യൂനിയന്‍െറയും പേരിലാണ് വീതംവെപ്പ്. യൂനിയന്‍ വളരണം, മറ്റൊന്നും വേണ്ട

വിവാദങ്ങളുടെ മൊത്ത വിപണനകേന്ദ്രംകൂടിയാണ് കാലിക്കറ്റ് സര്‍വകലാശാല. തൊട്ടതും പിടിച്ചതുമെല്ലാം വിവാദം. ഭൂമിദാനം മുതല്‍ സര്‍ട്ടിഫിക്കറ്റുകളിലെ കൂട്ടത്തെറ്റ് വരെ. സായുധധാരികളായ രണ്ട് പൊലീസുകാരുടെ അകമ്പടിയാണ് കേരളത്തിലെ അക്കാദമിക് സ്ഥാപന മേധാവിക്ക് ഇന്നുള്ളത്. കലാപങ്ങളെപോലും നാണിപ്പിക്കുന്ന അക്രമസംഭവങ്ങള്‍. 169 സമരങ്ങള്‍. ജീവനക്കാരുടെ പണിമുടക്ക്, സസ്പെന്‍ഷന്‍. സിന്‍ഡിക്കേറ്റ് യോഗത്തില്‍പോലും അടിപിടി. നീണ്ട നാലു വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് മടങ്ങുകയാണ് വിവാദങ്ങളുടെ കേന്ദ്ര കഥാപാത്രംകൂടിയായ വി.സി ഡോ. എം. അബ്ദുസ്സലാം. സംഭവബഹുലമായ 1460 ദിനങ്ങള്‍ ഓര്‍ക്കുകയാണ് അദ്ദേഹം. ‘മാധ്യമ’ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലൂടെ.
•നാലു വര്‍ഷം പൂര്‍ത്തിയാകുന്നു. സര്‍വകലാശാലകള്‍ നന്നാവില്ളേ?
- സര്‍വകലാശാലകള്‍ നന്നാവുമെന്നതില്‍ ഒരു സംശയവുമില്ല. ഉത്തരക്കടലാസ് പശു തിന്നുന്ന കാലത്താണ് ഞാന്‍ ഇവിടെയത്തെിയത്. സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചാല്‍ രണ്ടു വര്‍ഷംവരെ കാത്തിരിക്കേണ്ട കാലം. കാടുപിടിച്ച് 533 ഏക്കറില്‍ കിടക്കുന്ന കാമ്പസ്. ഈ സ്ഥിതി ഒരു പരിധി വരെ മാറ്റിയെടുക്കാനായി. രണ്ടര ലക്ഷത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനായി. കാമ്പസിന് അടുക്കും ചിട്ടയുമുണ്ടായി. കൃത്യമായ ആസൂത്രണമുണ്ടെങ്കില്‍ എല്ലാം നടക്കും.
•വിവാദങ്ങളുടെ കൂട്ടുകാരനായാണ് അറിയപ്പെടുന്നത്. ആരെയെങ്കിലും ഒപ്പം കൂട്ടിയിരുന്നെങ്കില്‍ കുറെ വിവാദം ഒഴിവാക്കാമായിരുന്നില്ളേ?
സര്‍വകലാശാലകളില്‍ പയറ്റിത്തെളിഞ്ഞ ശീലമുണ്ട്. അത് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടി നേരിടും. ജീവനക്കാരുടെ യൂനിയനിസം അതിന്‍െറ പരകോടിയില്‍ നില്‍ക്കുന്നയിടമാണ് കാലിക്കറ്റ് സര്‍വകലാശാല. കുറെ പേര്‍ക്ക് പണിയൊന്നുമെടുക്കാതെ കൃത്യമായി സ്ഥാനക്കയറ്റം ലഭിക്കുന്ന സ്ഥാപനമാണ് ഇവിടെയും. വിദ്യാര്‍ഥികളോ രക്ഷിതാക്കളോ പരീക്ഷയോ ഒന്നും ഇവര്‍ക്ക് പ്രശ്നമല്ല. ഈ യൂനിയനിസത്തിലേക്കാണ് പഞ്ചിങ് പോലുള്ളവ നടപ്പാക്കിയത്. സ്വാഭാവികമായും ഇടത്-വലത് യൂനിയനുകള്‍ ഒറ്റക്കെട്ടായി. സംയുക്ത സമരസമിതിയുണ്ടാക്കി വി.സിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയാത്തതിനാലാണ് ഒറ്റപ്പെട്ടത്. നേരിടാന്‍ ചങ്കൂറ്റമുണ്ടെങ്കില്‍ ഒറ്റപ്പെടലുമുണ്ടാവില്ല. പിന്നെ, സര്‍വകലാശാലക്കു പുറത്ത് പിന്തുണയുമായി വലിയ നിരയുണ്ട് കൂടെ. ഫേസ്ബുക്കിലും വാട്സ്ആപ്പിലുമായി ഈ കൂട്ടായ്മ സജീവമാണ്.
•ഭരണപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങളും കൈവിട്ടു. ഇതെല്ലാം കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയുണ്ടാക്കിയില്ളേ?
രാഷ്ട്രീയം നല്ലതാണ്. പരിധിവിട്ട രാഷ്ട്രീയ പക്ഷപാതമാണ് ഇവിടെ കാര്യങ്ങള്‍ വഷളാക്കിയത്. സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ പലര്‍ക്കും വലിയ താല്‍പര്യങ്ങളുണ്ട്. ചട്ടവിരുദ്ധമായ കാര്യങ്ങള്‍ നിര്‍ബന്ധിച്ചാല്‍ എന്തു ചെയ്യും. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഒരു വഴിക്കും വി.സി മറ്റൊരു വഴിക്കുമായെന്നത് നേരാണ്. ജീവനക്കാരുടെ യൂനിയനുകളുടെ താല്‍പര്യങ്ങളാണ് ചില സിന്‍ഡിക്കേറ്റ് അംഗങ്ങളും പറഞ്ഞത്. അക്കാദമിക് താല്‍പര്യമുള്ള സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വന്നിരുന്നെങ്കില്‍ ഒരു പ്രശ്നവുമുണ്ടാകില്ല.
•പാതിവഴിയില്‍ ഇട്ടേച്ചുപോയാല്‍ മതിയെന്ന് തോന്നിയോ?
വി.സി പദവി മുള്‍ക്കിരീടമാണ് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് വന്നത്. എന്നാല്‍, ഇത്രത്തോളം ഭീകരമാകുമെന്ന് ഊഹിക്കാനായില്ല. പതിവ് സമരങ്ങള്‍ക്കപ്പുറം കലാപമാണ് ഇടത് വിദ്യാര്‍ഥികള്‍ നയിച്ചത്. ഭാര്യക്കൊപ്പം താമസിക്കവേ വീടിനുനേരെ കല്ളെറിഞ്ഞു. ഗ്യാസ് സിലിണ്ടര്‍ തുറന്നുവെച്ച് കൊല്ലാന്‍വരെ ശ്രമിച്ചു. സായുധ പൊലീസ് കാവലിനു വന്നതോടെയാണ് ഇതില്‍നിന്ന് മാറ്റമുണ്ടായത്. പൊലീസിനൊപ്പം കാമ്പസില്‍ നടക്കാന്‍ ആഗ്രഹമൊന്നുമില്ല. വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിച്ചത്. സ്വാശ്രയ കോഴ്സ് വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ അനുവദിച്ചതും പഞ്ചിങ് ഏര്‍പ്പെടുത്തിയതുമൊക്കെ വിദ്യാര്‍ഥികളെ ശത്രുക്കളാക്കി. അവരുടെ സമരത്തെ ശക്തമായി നേരിട്ടു.
•ലീഗ് നേതൃത്വവുമായുള്ള ബന്ധം?
മുസ്ലിം ലീഗ് നേതൃത്വവുമായി നല്ല ബന്ധമാണുള്ളത്. മുതിര്‍ന്ന ഒരു നേതാവും ഒരു കാര്യത്തിനും വിളിച്ചിട്ടില്ല. എന്ത് പ്രശ്നമുണ്ടായാലും പരിഹരിക്കാമെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. വി.സിയെന്ന നിലക്ക് വലിയ ആത്മവിശ്വാസം നല്‍കി ഇത്. എന്നാല്‍, ചില പ്രാദേശിക ലീഗ് നേതാക്കള്‍ വല്ലാതെ പ്രയാസപ്പെടുത്തി. അവരുടെ ശത്രുവാണെന്ന് പ്രചരിപ്പിച്ചു. ലീഗ് ജീവനക്കാരുടെ യൂനിയന്‍െറ ആവശ്യങ്ങളാണ് പ്രാദേശിക കമ്മിറ്റികളുടേതായി വന്നത്. വള്ളിക്കുന്ന് മണ്ഡലം ലീഗ് കമ്മിറ്റിയിലെ പ്രശ്നങ്ങള്‍പോലും സര്‍വകലാശാലയുടെ വിഷയമായി.
•നിയമനത്തിലെ കോഴ ആരോപണങ്ങളെ എങ്ങനെ കാണുന്നു?
നേരത്തേ പറഞ്ഞല്ളോ, ചില ശീലങ്ങളാണ് സര്‍വകലാശാലകളെ നയിക്കുന്നത്. അക്കാദമിക് കാര്യങ്ങള്‍ക്ക് അല്ലാത്തതിനെല്ലാം വലിയ പരിഗണന ലഭിക്കും. നിയമനങ്ങള്‍ക്ക് കോഴ വാങ്ങുന്നുവെന്ന് ആരൊക്കെയോ പറയുന്നത് കേട്ടു. നേരിട്ട് അറിയില്ല. എന്നാല്‍, ഒരു കാര്യം വ്യക്തം; എല്ലാ നിയമനങ്ങളും ഇവിടെ വീതംവെപ്പാണ്. പാര്‍ട്ടിയുടെയും യൂനിയന്‍െറയും പേരിലാണ് വീതംവെപ്പ്. യൂനിയന്‍ വളരണം, മറ്റൊന്നും വേണ്ട. ഇരട്ട സ്ഥാനക്കയറ്റം വരെ യൂനിയന്‍ നേതാക്കള്‍ നേടിയെടുത്തു. ഇല്ലാത്ത എച്ച്.ആര്‍.എ വാങ്ങിക്കൂട്ടിയതും അധികമായി സമ്പാദിച്ച സെക്ഷന്‍ ഓഫിസര്‍ തസ്തികയുമെല്ലാം റദ്ദാക്കി.
•ഇത്രയും പരാതിയുള്ള വി.സി അപൂര്‍വമായിരിക്കും. എങ്ങനെ നേരിടുന്നു?
ഗവര്‍ണര്‍ക്ക് 210 പരാതികളാണ് എന്നെക്കുറിച്ച് ലഭിച്ചത്. വിജിലന്‍സ് കേസ് ഏഴെണ്ണം. ലോകായുക്തയിലും വനിതാ കമീഷനിലും നാലെണ്ണം വീതം. പിന്നാക്ക കമീഷനില്‍ നാല് പരാതി വേറെയും. ജീവനക്കാരും വിദ്യാര്‍ഥികളും എല്ലാം ഒറ്റക്കെട്ടായാല്‍ ഇങ്ങനെയുണ്ടാകും. ഞാന്‍ ജനിച്ചതുമുതലുള്ള കാര്യങ്ങള്‍ വിവരാവകാശനിയമ പ്രകാരം തേടുകയാണ് ഇക്കൂട്ടര്‍. ആദായനികുതി അടക്കുന്നില്ളെന്ന് കാണിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പരാതി നല്‍കി. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിനെവെച്ച് കുറെ പണിയെടുത്തശേഷമാണ് പ്രശ്നം പരിഹരിച്ചത്. അധികം അടച്ച ഒന്നര ലക്ഷം രൂപ തിരിച്ചുകിട്ടാനും സാധിച്ചു. ശമ്പളവും പെന്‍ഷനും കൈപ്പറ്റുന്നുവെന്ന് കാണിച്ചുള്ള പരാതിയുണ്ടായി. ചാന്‍സലറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചതിനുശേഷം അതും പരിഹരിച്ചു. അനധികൃത സ്വത്തുസമ്പാദനമെന്ന പേരില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എയുടെ പരാതി വിജിലന്‍സിന് കഴിഞ്ഞയാഴ്ച ലഭിച്ചു. ജീവിതകാലം മുഴുവന്‍ കേസുമായി നടക്കട്ടെയെന്നാണ് പരാതിക്കാരുടെ ആവശ്യം.
•എടുത്തുപറയാവുന്ന നേട്ടങ്ങള്‍?
സംസ്ഥാനത്ത് ആദ്യം പഞ്ചിങ് നടപ്പാക്കിയത് കാലിക്കറ്റിലാണെന്നത് നേട്ടം. ഗവേഷണ കോപ്പിയടി തടയാന്‍ നിയമം നടപ്പാക്കി. സേവനാവകാശ നിയമം കൊണ്ടുവന്നു. നാലഞ്ച് പഠനവകുപ്പുകള്‍ തുടങ്ങി. 78 പുതിയ കോഴ്സുകള്‍ അധികമായി തുടങ്ങി. 36,000 ഡിഗ്രിയും 7000 പി.ജി സീറ്റുകളും വര്‍ധിപ്പിച്ചു. 143 പുതിയ കോളജുകള്‍ തുടങ്ങി. ബ്രിക്സ് റാങ്കിങ്ങില്‍ കാലിക്കറ്റ് ലോകാടിസ്ഥാനത്തില്‍ 101ാം ഇടം നേടി. കായികരംഗത്തെ നേട്ടം ഇതിനു പുറമെ. കടുത്ത വെല്ലുവിളികള്‍ക്ക് നടുവിലും ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു.
•ഭാവി പരിപാടികള്‍?
ജന്മനാടായ കൊല്ലത്തേക്ക് മടങ്ങാതെ കുറച്ചുകാലം കോഴിക്കോട്ടുണ്ടാകും. വിദ്യാഭ്യാസ രംഗത്തുണ്ടാകും. പുതിയ പദ്ധതികള്‍ പലതുമുണ്ട്. പല സ്ഥാപനങ്ങളും സമീപിക്കുന്നുണ്ട്. ഒന്നും തീരുമാനിച്ചിട്ടില്ല.

 

ചെന്നായ് എന്നു നിലവിളിക്കും മുമ്പ്

Posted: 02 Aug 2015 07:02 PM PDT

Image: 
Subtitle: 
ഡോ. ഉമര്‍ ഒ. തസ്നീം

നാസികളുടെ പ്രഭാവകാലത്ത് അവരെ അനുകൂലിച്ച് ഒരു ജര്‍മന്‍ പത്രത്തില്‍വന്ന കാര്‍ട്ടൂണ്‍: തടിച്ചുകൊഴുത്ത ഒരു ജൂതബാലനും പശ്ചാത്തലത്തില്‍ മെലിഞ്ഞുണങ്ങിയ ഒരു ജര്‍മന്‍കുട്ടിയുമാണ് അതിലുണ്ടായിരുന്നത്. സമാനമായ മറ്റൊരു രചനയില്‍ കാര്യം ഒന്നുകൂടി വ്യക്തമാക്കിയിരുന്നു. തടിച്ചുകൊഴുത്ത ഒരു തുരപ്പനും അസ്ഥിപോലും ശോഷിച്ച ഒരു പൂച്ചയുമായിരുന്നു അതിലെ കഥാപാത്രങ്ങള്‍.
ഒരാവാസവ്യവസ്ഥയില്‍ ഹിതകരമായത്  ശോഷിക്കുകയും അഹിതകരമായത് പോഷിക്കുകയും ചെയ്യുന്ന വൈപരീത്യമാണ് രണ്ടു രചനകളുടെയും ‘മോട്ടീഫ്’. സമാനമായൊരു പ്രമേയം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന്‍െറ ക്രെഡിറ്റ് ബി.ജെ.പി നേതാവ് വി. മുരളീധരനവകാശപ്പെട്ടതാണ്. കേരളത്തിലെ ഭൂരിപക്ഷ സമുദായം വിദ്യാഭ്യാസപരമായും സാമ്പത്തികമായും നിര്‍വീര്യമാക്കപ്പെടുകയാണെന്നും ന്യൂനപക്ഷങ്ങള്‍ അവരുടെ ജീവസ്ഥലിയുടെ വ്യാപ്തി അനുദിനം വര്‍ധിപ്പിക്കുകയാണെന്നുമാണ് ടിയാന്‍െറ വാദം.
ഒരു കാര്യത്തില്‍ ഏതായാലും മുരളി പഴയ നാസിപത്രങ്ങളെ കടത്തിവെട്ടിയിരിക്കുന്നു. ജര്‍മനിയിലെ ന്യൂനപക്ഷമായിരുന്ന ജൂതര്‍ അവിടത്തെ മൃഗീയഭൂരിപക്ഷത്തേക്കാള്‍ സമ്പത്തിലും വിദ്യാഭ്യാസത്തിലും കേമന്മാരായിരുന്നുവെന്നത് അവിതര്‍ക്കിതമാണ്. വെയ്മര്‍ ഭരണകാലത്ത് സാധാരണ ജര്‍മന്‍കാരുടെ ജീവിതം ദുരന്തപൂര്‍ണമായിരുന്നുവെന്നതും നിസ്തര്‍ക്കം.
പക്ഷേ, ഇന്ത്യയിലെ മുസ്ലിംകളുടെ അവസ്ഥയോ? ഉദ്യോഗങ്ങളിലും സേനയിലും അവരുടെ സാന്നിധ്യം കഷ്ടിച്ച് മൂന്നു ശതമാനം. നഗരങ്ങളില്‍ അവരുടെ അവസ്ഥ ദലിതരേക്കാള്‍ പിന്നാക്കം. ഗ്രാമങ്ങളില്‍ ഗിരിജനങ്ങളേക്കാള്‍ അല്‍പം മെച്ചം.
പല നഗരങ്ങളിലെയും രാജപാതകള്‍ അവരുടെ ചേരിയുടെ അതിര്‍ത്തിയില്‍ ചോദ്യചിഹ്നങ്ങളായി അവസാനിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും അതിന്‍െറ ഉപോല്‍പന്നങ്ങളായ കുറ്റകൃത്യങ്ങളും ലഹരിയും നിയമരാഹിത്യവും അവരുടെ പരിസരങ്ങളെ അടയാളപ്പെടുത്തുന്നു. ഒരു ജനതതിയെന്ന നിലക്ക് തങ്ങള്‍ക്ക് ചില അവകാശങ്ങളുണ്ടെന്ന്  മനസ്സിലാക്കാന്‍വേണ്ട ജനതതിയെന്ന അറിവുപോലുമില്ലാത്തവര്‍ എന്ന് നയന്‍താര സഹ്ഗാള്‍ പറഞ്ഞ വിശേഷണം അവര്‍ക്ക് ചേരും.
ഇതിന് പുറമെയാണ് ഹിന്ദുത്വ ഭീകരില്‍നിന്ന് അവരനുഭവിക്കുന്ന ഭീഷണി. ഒരര്‍ഥത്തില്‍, കപ്പല്‍ച്ചേതം വന്ന്, നടുക്കടലിന്‍െറ ഏകാന്തതയില്‍ ലൈഫ്ബോട്ടില്‍ അഭയംതേടിയ ‘പൈ’യുടെ അവസ്ഥയിലാണവര്‍. ലൈഫ്ബോട്ടില്‍, റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന നരിക്കുട്ടനും ഒരു കഴുതപ്പുലിയുമായിരുന്നല്ളോ ‘പൈ’ക്ക് കൂട്ട്. തൊഗാഡിയമാരുടെയും സാക്ഷി മഹാജന്മാരുടെയും സാന്നിധ്യം മുസ്ലിംകളെ ഓര്‍മിപ്പിക്കുന്നത് മറ്റൊന്നല്ല.
ഉത്തരേന്ത്യന്‍ മുസ്്ലിം ഗെറ്റോകളില്‍ ഗവേഷണം നടത്തിയ ജെറമീ സീബ്രൂക്ക് മാലിന്യക്കൂമ്പാരങ്ങളില്‍ ജീവസന്ധാരണത്തിന് വഴിതേടുന്ന അവരുടെ അവസ്ഥ  ഹൃദയസ്പര്‍ശിയായി വിവരിക്കുന്നുണ്ട്. സീബ്രൂക്കിന്‍െറ അഭിപ്രായത്തില്‍ ചരിത്രവും വര്‍ത്തമാനവും നിഷേധിക്കപ്പെട്ട അവര്‍ രാഷ്ട്രീയ നിര്‍വീര്യവത്കരണത്തിന്‍െറ നിദര്‍ശനങ്ങളാണ്.
‘വാഷിങ്ടണ്‍ ടൈംസി’ലെ റിപ്പോര്‍ട്ടനുസരിച്ച് ഉത്തരേന്ത്യന്‍ മുസ്ലിംകളില്‍ പലരും ജോലിതേടാനും സാമൂഹികാംഗീകാരത്തിനും ഹിന്ദുപേരുകളും സാംസ്കാരിക ബിംബങ്ങളും സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ചിലരെങ്കിലും സ്വന്തം ചാളകളില്‍ ഹിന്ദുദൈവങ്ങള്‍ക്ക് പ്രതിഷ്ഠ ഒരുക്കേണ്ടിവന്നിരിക്കുന്നു.
കേരളം അപവാദമോ?
ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ പതിതാവസ്ഥ ഒരര്‍ഥത്തില്‍ നരേന്ദ്ര മോദിപോലും അംഗീകരിച്ചതാണ്. യു.പിയിലെ ഒരു മുസ്ലിം മേഖലയിലെ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു 50 വര്‍ഷത്തിലധികം രാജ്യം ഭരിച്ച കോണ്‍ഗ്രസ് മുസ്ലിംകള്‍ക്ക് നല്‍കിയതത്രയും കപടവാഗ്ദാനങ്ങള്‍ ആയിരുന്നു. മോഹനസ്വപ്നങ്ങള്‍ കാണിച്ച് അവര്‍ നിങ്ങളെ പ്രലോഭിപ്പിക്കുകയായിരുന്നു. ഒരു കൈയില്‍ കമ്പ്യൂട്ടറും മറ്റേതില്‍ ഖുര്‍ആനുമാണ് ഞാന്‍ നിങ്ങള്‍ക്ക് നല്‍കുക. ചില അതി-നിഷ്കളങ്കരെങ്കിലും ഇതില്‍ വിശ്വസിച്ചു. പക്ഷേ, അവര്‍ക്ക് ലഭിച്ചത് ലാപ്ടോപ്പുകളോ ലോലിപോപ്പുകളോ ആയിരുന്നില്ല. വഞ്ചനയുടെയും ചതിയുടേയും ജുറാസിക് അവതാരങ്ങളായിരുന്നു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇതിനകം 24 ശതമാനം വര്‍ധിച്ചുവെന്ന സ്ഥിതിവിവരത്തിനപ്പുറമാണ് മുസ്ലിം സ്വത്വം നേരിടുന്ന ഭീഷണി.
ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ താരതമ്യേന മെച്ചമായ അവസ്ഥ പരിവാര്‍ പ്രഭൃതികള്‍ക്ക് അലോസരമുണ്ടാക്കുന്നത്. സര്‍ക്കാര്‍ ജോലികളിലോ എയ്ഡഡ് മേഖലയിലോ കേരളത്തിലെ മുസ്ലിം ന്യൂനപക്ഷത്തിന് ഇന്നും ആനുപാതികമായ പ്രാതിനിധ്യമില്ളെന്നതിന് വസ്തുതകള്‍ സാക്ഷി. ബി.ജെ.പി അധ്യക്ഷന്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ അവര്‍ക്ക് അനുപാതത്തില്‍ കവിഞ്ഞ പ്രാതിനിധ്യമുള്ളത് സ്വാശ്രയമേഖലയിലാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, സ്വന്തം കാശുമുടക്കി കുട്ടികളെ പഠിപ്പിക്കേണ്ട ഗതികേട് കേരളത്തില്‍ മുഖ്യമായും അനുഭവിക്കുന്നത് മുസ്ലിം സമുദായമാണ്. സര്‍ക്കാര്‍ ചെലവില്‍ പലപ്പോഴും വലിയ സ്്റ്റൈപെന്‍േറാടെ കുട്ടികള്‍ പഠിക്കുന്ന ഐ.ഐ.ടികളിലും ഐ.ഐ.എസ്.ഇ.ആറുകളിലും നാമമാത്ര പ്രാതിനിധ്യം പോലുമില്ലാത്ത ഒരു കൂട്ടര്‍ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി നേടുന്ന പണം കൊണ്ട് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതുപോലും തെറ്റ്. വിദ്യ സവര്‍ണന്‍െറ കുത്തകയാണെന്നും അത് ഒളിഞ്ഞുകേള്‍ക്കുന്ന കീഴാളന്‍െറ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്നും പറഞ്ഞ സവര്‍ണമനസ്സാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കുറ്റം പറയരുത്: ഏകലവ്യന്‍െറ വിരല്‍ ഛേദിച്ച പഴയ മേലാള മനസ്സില്‍നിന്ന് ജാതിമേദസ്സിന്‍െറ വിഷബീജങ്ങള്‍ വിപാടനം ചെയ്യുക അത്ര എളുപ്പമല്ല.
മുരളീധരന്‍െറ മറ്റൊരു പരാതി ഹൈവേയോടടുത്ത് ഒരു പ്രത്യേക സമുദായവും  തോട്ടംമേഖലയില്‍ മറ്റൊരു പ്രത്യേക സമുദായവും ഭൂമി വാങ്ങിക്കൂട്ടുന്നുവെന്നാണ്. ഭൂമി വില്‍ക്കുന്നതത്രയും ഒട്ടും പ്രത്യേകമല്ലാത്ത സമുദായമാണെന്നതാണ് അദ്ദേഹത്തിന്‍െറ പരിഭവം. വിശ്വാസപരമായ കാരണങ്ങളാല്‍ പണം ബാങ്കിലിട്ട് പലിശവാങ്ങാന്‍ വകുപ്പില്ലാത്ത ഒരു പ്രത്യേക വിഭാഗം, പലപ്പോഴും ഫലദായകമല്ലാത്ത ഭൂമിയിലും കെട്ടിടങ്ങളിലും നിക്ഷേപിക്കുമ്പോള്‍ അതിന്‍െറ പ്രയോജനം ലഭിക്കുന്നത് പരമ്പരാഗതമായി അനുപാതരഹിതമായ ഭൂസ്വത്ത് കൈവശം വെച്ചിരിക്കുന്ന വരേണ്യ ന്യൂനപക്ഷത്തിനാണ്. അവരുടെ നിക്ഷേപങ്ങള്‍ പെരുകുകയും ജീവിതനിലവാരം ഉയരുകയും ചെയ്യുന്നു. പാണ്ഡവന്‍െറ കാലം മുതല്‍ തങ്ങളുടെ പ്രപിതാക്കള്‍ കൈവശംവെച്ച ഇത്തരം യക്ഷിനിലങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പ്രബുദ്ധരായ പുതിയ ഹിന്ദുതലമുറക്ക് താല്‍പര്യമില്ളെന്നതാണ് വസ്തുത.
അതിരിക്കട്ടെ, കേരളത്തിലെ വന്‍ഭൂസ്വത്തുക്കള്‍ കൈവശംവെച്ചിരിക്കുന്നത് ടാറ്റ, ഹാരിസണ്‍ മലയാളം തുടങ്ങിയ കൂറ്റന്‍ കോര്‍പറേറ്റുകളാണ്. ‘ടാറ്റ ടീ’യുടെ കൈവശം മതിയായ രേഖകളില്ലാത്ത അമ്പതിനായിരം ഹെക്ടര്‍ ഭൂമിയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. പീവീസ് ഗ്രൂപ് ഏതാനും സെന്‍റുകള്‍ കൈയേറിയെന്നും ഗള്‍ഫാര്‍ ഗ്രൂപ് കോവളം കൊട്ടാരം വാങ്ങിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നും പെരുമ്പറ മുഴക്കിയ ബി.ജെ.പി എന്തുകൊണ്ട് ഈ വന്‍കിടകള്‍ക്കെതിരെ ചെറുവിരലനക്കുന്നില്ല? ഹിന്ദുക്കളായ ഭക്തജനങ്ങള്‍ ശ്രീ പത്മനാഭന് കാണിക്ക സമര്‍പ്പിച്ച  സ്വത്ത് ഒരു രാജവംശം കുറെക്കാലമായി കൈയടക്കിവെക്കുകയും കട്ടുമുടിക്കുകയും ചെയ്യുന്നു. ആ സമ്പത്തിന്‍െറ ചെറിയ ഒരു വിഹിതം മതി കേരളത്തിലെ ഹിന്ദുക്കളുടെ സകലദാരിദ്ര്യവും പരിഹരിക്കാന്‍; ഒരു നൂറ് സ്വാശ്രയ കലാലയങ്ങള്‍ തുടങ്ങാന്‍. ഭൂരിപക്ഷ സമുദായത്തിന്‍െറ ദുരവസ്ഥയോര്‍ത്ത് ബാഷ്പം പൊഴിക്കുന്ന ബി.ജെ.പി എന്തുകൊണ്ട് ഇത്തരത്തില്‍ ചിന്തിക്കുന്നില്ല എന്നതിന് സംഘ്പരിവാറിന്‍െറ വരേണ്യ ഡി.എന്‍.എയെകുറിച്ചറിയുന്നവര്‍ക്ക് മതിയായ ബോധ്യമുണ്ട്.
കണക്കുകള്‍ കള്ളം പറയുന്നില്ല: ഇന്ത്യയിലെ ഭൂസ്വത്തിന്‍െറ സിംഹഭാഗവും കൈവശംവെച്ചിരിക്കുന്നത് ഉപരിപാളിയില്‍പെട്ട ഭൂരിപക്ഷ സമുദായത്തിലെ വരേണ്യ ന്യൂനപക്ഷമാണ്. വികസനമെന്ന വര്‍ണക്കടലാസ് കാണിച്ച് സാധാരണക്കാരുടെ നെഞ്ചിന്‍ മുകളിലൂടെ ഈ സൂക്ഷ്മാണുന്യൂനപക്ഷത്തിന് സുഗമപാതയൊരുക്കുകയാണ് ‘അഛാദിന്‍’ കൊണ്ട് ബി.ജെ.പി ഉദ്ദേശിക്കുന്നത്. ന്യൂനപക്ഷ വിരോധത്തിലൂടെ ഉല്‍പാദിപ്പിക്കുന്ന വര്‍ഗീയ പുകമറ അത്തരമൊരു ദൗത്യത്തിന് എന്തുകൊണ്ടും ഉശിരുപകരും. തൊഗാഡിയമാരും സാക്ഷീമഹാജന്മാരും നിര്‍വഹിക്കുന്ന ആ ഉദ്യമത്തിന്‍െറ കേരളീയവതാരമാവാനാണ് വി. മുരളീധരന്‍ ശ്രമിക്കുന്നത്. കേരളം ഗുജറാത്താവുന്ന അച്ഛാദിന്‍കള്‍ക്ക് അത് കാരണമാകരുത്!
 

നിത്യക്കടക്കാരന്‍െറ സങ്കടങ്ങള്‍

Posted: 02 Aug 2015 06:48 PM PDT

Image: 

‘അരി തരാത്ത, തുണി തരാത്ത, പണി തരാത്ത ഭരണമേ...’ എന്നത് പണ്ട് കേരളത്തിലെ ചെറുപ്പക്കാര്‍ തെരുവുതോറും വിളിച്ചുനടന്ന മുദ്രാവാക്യമായിരുന്നു. കാര്യങ്ങള്‍ ഇത്തിരിയൊക്കെ ഭേദമായെങ്കിലും പഴയ മുദ്രാവാക്യം വീറോടെ വിളിക്കേണ്ടിവരുമെന്നാണ് പുതിയ സംഭവങ്ങള്‍ നല്‍കുന്ന സൂചന. തുണിയും പണിയും തല്‍ക്കാലം മാറ്റിവെച്ചാലും അരിക്കുവേണ്ടി ഇക്കുറി അയല്‍സംസ്ഥാനത്തോട് യുദ്ധംതന്നെ വേണ്ടിവന്നേക്കും.
കഴിഞ്ഞ ദിവസം ആന്ധ്രയില്‍നിന്ന് മുണ്ടും തോളിലിട്ട് കൊച്ചിയില്‍ ചര്‍ച്ചക്കുവന്ന അരിമില്‍ മുതലാളികള്‍ കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയുടെ മുഖത്തുനോക്കി തട്ടുപൊളിപ്പന്‍ തെലുങ്കു സിനിമാ സ്റ്റൈലില്‍ പറഞ്ഞിട്ട് പോയത് ഇത്രമാത്രം: തരാനുള്ള കാശ് മര്യാദക്ക് തന്നില്ളെങ്കില്‍ ആന്ധ്രയില്‍നിന്ന് കാക്കക്ക് കൊത്താന്‍ പോലും ഒരുമണി അരി കേരളത്തിലത്തെില്ല. മൂന്നുനേരം അരിയാഹാരം കഴിക്കുകയും ആ ഒറ്റക്കാരണത്താല്‍ ബുദ്ധി പെരുത്തെന്ന് വീമ്പിളക്കുകയും ചെയ്യുന്ന മലയാളിയുടെ വയറ്റില്‍ കുത്തുന്ന പ്രഖ്യാപനമാണിത്. അല്ലറച്ചില്ലറയൊന്നുമല്ല കണ്‍സ്യൂമര്‍ ഫെഡ്, മില്ലുടമകള്‍ക്ക് കൊടുക്കാനുള്ളത്. 82 കോടി രൂപയാണ്.
സഹകരണ വകുപ്പിന്‍െറ കീഴിലെ കണ്‍സ്യൂമര്‍ ഫെഡിന്‍െറ അരി മാത്രമല്ല തടയുന്നത്. സ്ഥിരം ഇടപാടുകാരനെങ്കിലും കുടിശ്ശിക വരുത്താത്ത ഭക്ഷ്യവകുപ്പിന്‍െറ കീഴിലെ സപൈ്ളകോക്കുള്ള അരിയുംകൂടിയാണ്. അതായത്, റേഷന്‍ കടകളും മാവേലി സ്റ്റോറുകളും ഈ ഓണക്കാലത്ത് മാനംനോക്കി ഇരിക്കേണ്ടിവരുമെന്ന് സാരം. ഓണം തൊട്ടപ്പുറത്ത് നില്‍ക്കുമ്പോഴാണ് മില്‍ മുതലാളികള്‍ കടുംവെട്ടുമായി വന്നിരിക്കുന്നത്. ഓണമെന്ന മര്‍മത്തില്‍ കുത്തുമ്പോള്‍ തങ്ങളുടെ ലക്ഷ്യം എളുപ്പം നേടാമെന്ന് മില്ലുടമകള്‍ കണക്കുകൂട്ടുന്നു.
മാസംതോറും 75,000 ടണ്‍ അരിയാണ് ആന്ധ്രയില്‍നിന്ന് ട്രെയിനില്‍ മാത്രം കേരളത്തില്‍ എത്തുന്നത്. ഇതിനു പുറമേ 15,000 ടണ്‍ അരി ലോറി വഴിയും എത്തും. ഉത്സവസീസണുകളില്‍ ഇതിന്‍െറ അളവ് വന്‍തോതില്‍ വര്‍ധിക്കും. ആന്ധ്രയുടെ ഭീഷണി നിലനില്‍ക്കുമ്പോഴും 1500 ഓണച്ചന്തകള്‍ ഇക്കുറി ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് തലയില്‍തൊട്ട് സത്യംചെയ്തിരിക്കുകയാണ്. മില്‍മുതലാളിമാര്‍ ഭീഷണി മുഴക്കുന്നതിന് മുമ്പ് എങ്ങനെയോ ഭക്ഷ്യവകുപ്പ് ഗോഡൗണുകളില്‍ എത്തിയ 37,000 ടണ്‍ അരിയുടെ ബലത്തിലാണ് ഈ ഉറപ്പ്. പക്ഷേ, ഒരു ലക്ഷം ടണ്ണോളം അരി വേണ്ടിവരുന്ന ഈ സീസണില്‍ ഗോഡൗണിലുള്ളത് വളരെ അപര്യാപ്തമാണെന്ന് ആര്‍ക്കാണ് അറിയാത്തത്?
യഥാര്‍ഥത്തില്‍ ആന്ധ്ര മില്‍മുതലാളിമാരുടെ കുടിശ്ശിക തിരിച്ചടക്കാന്‍ കഴിയാത്തതിന്‍െറ കാരണം കണ്‍സ്യൂമര്‍ ഫെഡിലെ കുമ്മിയടിയാണ്. സഹകരണ വകുപ്പ് മന്ത്രിയുടെ ഗ്രൂപ്പുകാരന്‍കൂടിയായ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ അഡ്വ. ജോയ് തോമസും എം.ഡി ടോമിന്‍ തച്ചങ്കരിയും തമ്മില്‍ നടക്കുന്ന പോരുകാരണം കുടിശ്ശിക അടക്കാന്‍ കണ്ടുപിടിച്ച പോംവഴിയും അടയുകയായിരുന്നു. കണ്‍സ്യൂമര്‍ ഫെഡിലെ പ്രതിസന്ധി പരിഹരിക്കാന്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ സഹകരണ ബാങ്കുകളില്‍നിന്ന് 25 കോടി വീതം വായ്പ കണ്ടത്തൊന്‍ നടത്തിയ നീക്കമാണ് തമ്മിലടിയില്‍ പൊളിഞ്ഞത്.
പ്രതിസന്ധി പരിഹരിക്കാന്‍ അറ്റകൈ പ്രയോഗത്തിന് സര്‍ക്കാര്‍ മുതിര്‍ന്നില്ളെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമാകും. കേരളത്തിലേക്ക് ഇറച്ചി ആവശ്യത്തിനായി കന്നുകാലികളെ കൊണ്ടുവരുന്നത് ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെയും കേരളത്തിലെയും വ്യാപാരികള്‍ ഇതിനെതിരെ ഈ മാസം ഏഴിന് കോയമ്പത്തൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താനിരിക്കുകയാണ്.
മുല്ലപ്പെരിയാറില്‍ വെള്ളം കുറഞ്ഞാലും ട്രക്കുകള്‍ പണിമുടക്കിയാലും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടാലും വയറ്റില്‍ തീയാളുന്നവരായി മലയാളികള്‍ മാറിയിട്ട് കാലങ്ങളായി. കേരളത്തിലത്തെുന്നത് വിഷംകലര്‍ന്ന ഭക്ഷ്യവസ്തുക്കളാണെന്ന് തിരിച്ചറിവുണ്ടായിട്ടും ചുരം കടന്നുവരുന്ന ലോറികള്‍ നോക്കിയിരിക്കാന്‍ വിധിക്കപ്പെട്ടവരായി മലയാളി പാകപ്പെട്ടുകഴിഞ്ഞു. വിഷത്തെക്കുറിച്ചുള്ള വീണ്ടുവിചാരംകൊണ്ട് വീടിനു മുകളില്‍ പച്ചക്കറി വെച്ചുപിടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നല്ല കാര്യം. പക്ഷേ, വീടുതന്നെ നില്‍ക്കുന്നത് നൂറുമേനി വിളഞ്ഞ നെല്‍വയലുകള്‍ക്കു മുകളിലാകുമ്പോള്‍ അരി തിരിച്ചുപിടിക്കാനുള്ള അവസാനത്തെ സാധ്യതയും അടയുകയും മറ്റു സംസ്ഥാനങ്ങള്‍ക്കുമുന്നില്‍ നിത്യക്കടക്കാരനായിത്തീരുകയുമാണ്. അതുകൊണ്ട്, കുടിശ്ശിക എത്രയും വേഗമടച്ച് അരിമുട്ടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. അല്ളെങ്കില്‍, ജനങ്ങള്‍ പഴയ മുദ്രാവാക്യം വീണ്ടും വിളിക്കേണ്ടിവരും!

സൗരയൂഥത്തിന് പുറത്തെ പുതിയ ‘സൗരയൂഥം‘; നാസ സ്ഥിരീകരിച്ചു

Posted: 02 Aug 2015 11:48 AM PDT

Image: 

ജനീവ: സൂര്യനും ഭൂമി അടക്കം എട്ട് ഗ്രഹങ്ങളും ഉള്‍പ്പെടുന്ന സൗരയൂഥം പോലെ സൗരയൂഥത്തിന് പുറത്ത് പുതിയ നക്ഷത്രവും അതിനെ ചുറ്റുന്ന ഗ്രഹങ്ങളുടെ സാന്നിദ്ധ്യവും നാസ സ്ഥിരീകരിച്ചു. ഭൂമിയില്‍ നിന്ന് 21 പ്രകാശ വര്‍ഷം അകലെയാണ് പുതിയ ‘സൗരയൂഥം’. സൗരയൂഥത്തിലെ സൂര്യനെപ്പോലെ ഒരു നക്ഷത്രവും ഇതിനെ ചുറ്റുന്ന ഭൂമിയേക്കാള്‍ വലിപ്പമുള്ള മൂന്ന് ഗ്രഹങ്ങളും അതിഭീമാകാരമായ മറ്റൊരു ഗ്രഹവും ചേര്‍ന്നതാണ് പുതിയ ‘സൗരയൂഥം‘. മൂന്ന് ഗ്രഹങ്ങള്‍ ശിലാപാളിള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടതും ഭീമാകാര ഗ്രഹം വാതകങ്ങള്‍ നിറഞ്ഞതുമാണ്. ഇറ്റലിയിലെ കാനറി ദ്വീപില്‍ സ്ഥാപിച്ചിരിക്കുന്ന ഗലീലിയോ ടെലിസ്കോപ്പിലെ ഹാര്‍പ്സ്-എന്‍ സ്പെക്ട്രോഗ്രാഫ് ഉപയോഗിച്ചാണ് പുതിയ ‘സൗരയൂഥം‘ കണ്ടത്തെിയത്. നാസയുടെ സ്പിറ്റ്സര്‍ സ്പേസ് ടെലസ്കോപ്പ് ഈ കണ്ടത്തെല്‍ സ്ഥിരീകരിച്ചു

കാസിയോപ്പിയ നക്ഷത്ര സമൂഹത്തിലാണ് പുതിയ ‘സൗരയൂഥം’ ഉള്‍പ്പെടുന്നത്. ഇതിലെ കേന്ദ്ര നക്ഷത്രത്തിന് HD219134 എന്ന് പേരിട്ടു. സൂര്യനെക്കാള്‍ കുറഞ്ഞ പിണ്ഡവും തണുത്തതുമാണ് നക്ഷത്രം. വെളിച്ചമുള്ള ഈ നക്ഷത്രത്തെ ഇരുട്ടുള്ള രാത്രിയില്‍ ആകാശത്ത് നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയും.  w ആകൃതിയിലുള്ള കാസിയോപ്പിയ നക്ഷത്ര സമൂഹത്തിന് സമീപമാണ്  HD219134 ന്‍െറ സ്ഥാനം.

കേന്ദ്ര നക്ഷത്രമായ HD219134 ന് മുന്നിലൂടെ സഞ്ചരിക്കുന്ന ഒരു ഗ്രഹത്തിന് HD219134B എന്ന് പേരിട്ടു. ഭൂമിയേക്കാള്‍ വലിപ്പമുള്ള  ഈ ഗ്രഹം  ശിലാ പാളകിള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടതാണെന്ന് സൂചന. നക്ഷത്രത്തിനോട് ഏറ്റവും അടുത്താണ് ഗ്രഹത്തിന്‍െറ സഞ്ചാരപഥം. മൂന്ന് ദിവസത്തിലൊരിക്കലാണ്  ഗ്രഹം നക്ഷത്രത്തെ മറികടക്കുന്നത്. ഭൂമിയോട് സമാനതകളുള്ള ഈ ഗ്രഹത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്നതാണോ എന്നതാണ് ഭാവിപഠനങ്ങളുടെ ലക്ഷ്യം. ഭൂമിയേക്കാള്‍ നാലര മടങ്ങ് പിണ്ഡവും  ഒന്നര ഇരട്ടി വലിപ്പവും ഉള്ളതാണ് പുതിയഗ്രഹം. ഭൂമിയുടെ സാന്ദ്രതക്ക് ഏകദേശം തുല്യമായ സാന്ദ്രതയുള്ളത് ഇരു ഗ്രഹങ്ങളും ഒരേപോലെയുള്ള വസ്തുക്കള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടതാണെന്ന സൂചന നല്‍കുന്നു. ഇതുവരെ കണ്ടത്തെിയട്ടുള്ളതില്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അടുത്തുള്ള ഭൂമിക്ക് സമാനമായ ഗ്രഹമാണ്  HD219134B. ഭൂമിയില്‍ നിന്ന് 21 പ്രകാശവര്‍ഷം അകലെയാണ് ഇതിന്‍െറ സ്ഥാനം.

ഭൂമിയുടെ ഇരട്ടയെന്ന് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ച മറ്റൊരു ഗ്രഹത്തെ നാസ വിക്ഷേപിച്ച കെപ്ളര്‍ ടെലസ്കോപ് ഈയിടെ കണ്ടത്തെിയിരുന്നു. കെപ്ളര്‍  452 ബി എന്ന് പേരിട്ട ഈ ഗ്രഹം 1400 പ്രകാശ വര്‍ഷം അകലെയായതിനാല്‍ പഠനങ്ങള്‍ ദുഷ്കരമായിരുന്നു.  21 പ്രകാശവര്‍ഷം അകലെയുള്ള HD219134B ഗ്രഹമായിരിക്കും ഭൂമിക്ക് പുറത്ത് ജീവന്‍െറ സാദ്ധ്യതകളെപ്പറ്റിയുള്ള പഠനത്തിലെ കേന്ദ്രസ്ഥാനം.

എ.ജിക്കും അഭിഭാഷകര്‍ക്കും മുഖ്യമന്ത്രിയുടെ തട്ടും തലോടലും

Posted: 02 Aug 2015 11:30 AM PDT

Image: 

കൊച്ചി: അഡ്വക്കറ്റ് ജനറലിനും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും മുഖ്യമന്ത്രിയുടെ തട്ടും തലോടലും. എ.ജി ഓഫിസിന്‍െറ കാര്യക്ഷമതയില്ലായ്മ ചൂണ്ടിക്കാട്ടിയുള്ള കോടതി വിമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പിന്തുണക്കൊപ്പം താക്കീതും മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്.
കോടതിയുടെ തെറ്റായ പരാമര്‍ശങ്ങളില്‍ അതൃപ്തി അറിയിച്ചും സര്‍ക്കാര്‍ അഭിഭാഷകരെന്നനിലയില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ചും എ.ജിക്കും സംഘത്തിനും മുഖ്യമന്ത്രി പിന്തുണ നല്‍കി. അതേസമയം, വിമര്‍ശങ്ങളില്‍ യാഥാര്‍ഥ്യങ്ങളുണ്ടെങ്കില്‍ അഭിഭാഷകര്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടര്‍ച്ചയായ കോടതി വിമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബന്ധപ്പെട്ട ജഡ്ജിക്കുനേരെ രൂക്ഷമായ പരാമര്‍ശങ്ങളുണ്ടാകുമെന്ന ധാരണക്കിടെയാണ് വിമര്‍ശങ്ങളില്‍ കാമ്പുണ്ടാകാമെന്ന വാക്കുകള്‍ മുഖ്യമന്ത്രിയില്‍നിന്ന് ഉണ്ടായത്. ജുഡീഷ്യറിയുമായി ഏറ്റുമുട്ടാനില്ളെന്നും ആരൊക്കെ ശ്രമിച്ചാലും അത് നടപ്പില്ളെന്നും യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോടും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കോടതി വിമര്‍ശത്തിലെ തെറ്റായ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. കോടതിയുടെ ചില വിമര്‍ശങ്ങളില്‍ എ.ജി ഓഫിസിനെ കുറിച്ചും പരാമര്‍ശങ്ങളുണ്ടായിരുന്നു. സര്‍ക്കാര്‍ അഭിഭാഷകരുടെ ആത്മാര്‍ഥതയെ ചോദ്യംചെയ്യുന്ന ചില കാര്യങ്ങളും അതിലുണ്ടായിരുന്നു. എന്നാല്‍, അഭിഭാഷകരില്‍ സര്‍ക്കാറിന് പൂര്‍ണ വിശ്വാസമാണുള്ളത്. അതുകൊണ്ടാണ് കേസുകളില്‍ ഹാജരാകാന്‍ സുപ്രീംകോടതിയില്‍നിന്ന് അഭിഭാഷകരെ കൊണ്ടുവരാന്‍ നിര്‍ദേശിക്കാത്തത്. അവരുടെ മികവിന്‍െറ കാര്യത്തില്‍ സര്‍ക്കാറിന് പൂര്‍ണ തൃപ്തിയുണ്ട്. സര്‍ക്കാറിനെ കോടതി സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നതില്‍ വിരോധമുണ്ടാകേണ്ട കാര്യമില്ല. കാര്യങ്ങള്‍ ശരിയായി വിലയിരുത്തി പിശകുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കട്ടെ. സര്‍ക്കാറിന് തുറന്ന മനസ്സാണുള്ളത്. വിമര്‍ശങ്ങളില്‍ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടെങ്കില്‍ അവ തിരുത്താനുള്ള ഉത്തരവാദിത്തം അഭിഭാഷകര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.
വിമര്‍ശങ്ങളെ തെറ്റായ കാഴ്ചപ്പാടോടെ കാണേണ്ടതില്ല. കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടുപോകണം. ജുഡീഷ്യറിയെ മാനിക്കുകയും ബഹുമാനിക്കുകയും വേണം. പ്രവൃത്തികളെ ചോദ്യംചെയ്യാന്‍ ആളില്ലാത്ത സാഹചര്യമാണ് ചോദ്യംചെയ്യുന്ന സാഹചര്യത്തേക്കാള്‍ അപകടം. ജുഡീഷ്യറിയും സര്‍ക്കാറും തമ്മില്‍ ഒരു തരത്തിലുള്ള അഭിപ്രായവ്യത്യാസവുണ്ടാകില്ളെന്ന് പ്രസ്താവിച്ച് കോടതിയുമായി സന്ധി ചെയ്യുന്നതിന്‍െറ സൂചനയാണ് മുഖ്യമന്ത്രി നല്‍കിയത്. കോടതിയുമായി ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
അഭിഭാഷകരില്‍ പൂര്‍ണവിശ്വാസമാണ് യോഗത്തില്‍ സംസാരിച്ച മന്ത്രി കെ.എം. മാണിയും അര്‍പ്പിച്ചത്.

അനിന്‍രാജിന് ഉയിര്‍ നല്‍കി; അഞ്ജന ഇനി ചരിത്രം

Posted: 02 Aug 2015 11:25 AM PDT

Image: 
Subtitle: 
അവയവദാനത്തിന് കേരളത്തിന്‍െറ കുരുന്നുപാഠം

തിരുവനന്തപുരം: ഉയിരറ്റുംപോകും മുമ്പ് ജീവന്‍ മറ്റൊരാള്‍ക്കുനല്‍കി അഞ്ജന ഇനി ചരിത്രം. കാരുണ്യത്തിന്‍െറ വറ്റാത്ത ഉറവയില്‍ അനിന്‍ രാജ് ജീവിതത്തിലേക്കും. അവയവദാനത്തില്‍ പുതിയൊരധ്യായമായി മൂന്നുവയസ്സുകാരി അഞ്ജനയും അഞ്ചുവയസ്സുകാരന്‍ അനിന്‍രാജും ചരിത്രമാകുമ്പോള്‍, കേരളത്തില്‍ ഏറ്റവും പ്രായംകുറഞ്ഞ ദാതാവും സ്വീകര്‍ത്താവും വൈദ്യശാസ്ത്രത്തിലും ഇടംപിടിച്ചു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ശനിയാഴ്ച മസ്തിഷ്ക മരണത്തിന് കീഴടങ്ങിയ അഞ്ജനയുടെ കരളും വൃക്കകളുമാണ് കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അനിന്‍രാജിന് പുതുജീവിതത്തിന്‍െറ പ്രതീക്ഷ നല്‍കിയത്. കരകുളം, ഏണിക്കര, നിലവൂര്‍തട്ടം, ചോതി ഭവനില്‍ അജിത്തിന്‍െറ മകളാണ് മൂന്നുവയസ്സുകാരി അഞ്ജന. വെള്ളറട, കിളിയൂര്‍ സ്വദേശി അനിയന്‍െറ മകനാണ് അനിന്‍ രാജ്.  രണ്ട് അവയവങ്ങളും ഒരാളില്‍നിന്ന് ലഭിച്ചതോടെ അനിന്‍രാജ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍.

വ്യാഴാഴ്ചയാണ് തല ചുറ്റിവീണതിനെ തുടര്‍ന്ന് എസ്.എ.ടി ആശുപത്രിയില്‍ അഞ്ജനയെ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ബ്രയിന്‍ടൂമര്‍ ആണെന്ന് കണ്ടത്തെി. അബോധാവസ്ഥയിലായിരുന്ന കുട്ടിക്ക് ചികിത്സ ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. ശനിയാഴ്ച രാവിലെ 8.30 നും ഉച്ചക്ക്രണ്ടിനും ഡോക്ടര്‍മാര്‍ പരിശോധന നടത്തി. പിന്നീട് മൃതസഞ്ജീവനിയിലെ അംഗങ്ങളും എത്തി പരിശോധിച്ചു.  മസ്തിഷ്ക മരണം ഉറപ്പായതോടെ അവയവ ദാനത്തെ സംബന്ധിച്ച് മൃതസഞ്ജീവനി അധികൃതര്‍ സംസാരിക്കുകയും മഹാദാനത്തിന് അഞ്ജനയുടെ മാതാപിതാക്കള്‍ തയാറാവുകയുമായിരുന്നു. മറ്റൊരാളിലൂടെ മകളുടെ ഓര്‍മയും നന്മയും ലോകത്തുണ്ടാകണമെന്ന മാതാപിതാക്കളുടെ തീരുമാനം അനിന്‍രാജിന് അങ്ങനെ തുണയായി.

അനിന്‍രാജ് അപ്പോഴും കിംസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. അഞ്ജനയുടെ കുഞ്ഞ് ശരീരത്തില്‍നിന്ന് അവയവങ്ങള്‍ മാറ്റാനുള്ള ശസ്ത്രക്രിയ ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ചു. കിംസിലെ  ഡോ. വോണുഗോപാലിന്‍െറയും സബീര്‍ അലിയുടെയും നേൃത്വത്തിലെ സംഘം എസ്.എ.ടിയിലത്തെിയിരുന്നു. എസ്.എ.ടിയിലെ ഡോക്ടര്‍മാരായ ശങ്കര്‍, ഷീജ, അജയകുമാര്‍ എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.   

ആറോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ കരളും വൃക്കയും കിംസ് ആശുപത്രിയിലത്തെിച്ചു. രാവിലെ ആയതിനാല്‍ റോഡില്‍ തിരക്ക് കുറവായിരുന്നു. എങ്കിലും സിറ്റിപൊലീസിന്‍െറ നേതൃത്വത്തില്‍  ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. തുടര്‍ന്ന് എട്ടോടെ  അവയവങ്ങള്‍ അനിന്‍രാജിലേക്ക് തുന്നി ചേര്‍ക്കുന്നതിനുള്ള ശസ്ത്ര്ക്രിയ ആരംഭിച്ചു. ശസ്ത്രക്രിയ പൂര്‍ത്തിയാകാന്‍ ഏതാണ്ട് 16 മണിക്കൂറെങ്കിലും വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കരള്‍മാറ്റി വെക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് ആദ്യം ആരംഭിച്ചത്. ഉച്ചകഴിഞ്ഞ് അത് പൂര്‍ത്തിയായി. പിന്നീട് വൃക്കകള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. അഞ്ജനയുടെ കോര്‍ണിയ കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലുള്ള രണ്ടുപേര്‍ക്ക് അത് പ്രകാശം ചൊരിയും.

ഫ്ളാറ്റ് തര്‍ക്കം: കാത്തിരിക്കാം രണ്ടുമാസംകൂടി

Posted: 02 Aug 2015 11:20 AM PDT

Image: 
Subtitle: 
നിര്‍മാണവും വില്‍പ്പനയും പരിപാലനവുമടക്കം കാര്യങ്ങള്‍ നിയമത്തിന്‍െറ പരിധിയില്‍
മിക്കവരുടെയും ആയുസിന്‍െറ സമ്പാദ്യമാണ് ഫ്ളാറ്റ് എന്നത്. നഗരത്തില്‍ കിടക്കാനൊരിടം വേണ്ട സാധാരണക്കാരന് സ്വന്തമായി ഒരല്‍പം സ്ഥലംവാങ്ങി കിടപ്പാടമുണ്ടാക്കുക എന്നത് ചിന്തിക്കാവുന്നതിനുമപ്പുറമാണ്. ഇതിന് പരിഹാരമാണ് ഇടത്തരം നഗരങ്ങളില്‍പോലും തലയുയര്‍ത്തി നില്‍ക്കുന്ന ബഹുനില ഫ്ളാറ്റുകള്‍. കൊച്ചുകുടുംബത്തിന് തലചായ്ക്കാനിടമൊരുക്കുന്ന, ഇടത്തരക്കാരന്‍െറ പോക്കറ്റിന് ഒതുങ്ങുന്ന നിരിക്കില്‍ സ്റ്റുഡിയോ ഫ്ളാറ്റുകള്‍ക്കും അല്‍പംകൂടി വലിയ കുടുംബങ്ങള്‍ക്കുള്ള രണ്ട് കിടപ്പുമുറിയും മൂന്ന് കിടപ്പുമുറിയുമൊക്കെയുള്ള ഫ്ളാറ്റുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. 20 ലക്ഷം മുതല്‍ ഒരോരുത്തരുടെയും വരുമാനമനുസരിച്ചുള്ള ഫ്ളാറ്റുകള്‍ ലഭ്യവുമാണ്. വന്‍കിടക്കാര്‍ക്ക് രണ്ടരകോടി വരെ വിലയുള്ള ആഡംബര ഫ്ളാറ്റുകളുമുണ്ട്. 
സാധാരണക്കാര്‍ ബാങ്ക് വായ്പയെടുത്തും ആകെയുള്ള വസ്തുവും സ്വര്‍ണവുമൊക്കെ വിറ്റുമാണ് ഫ്ളാറ്റ് സ്വന്തമാക്കുന്നത്. പക്ഷേ, ഇങ്ങനെ പണം മുടക്കിയ ആയിരങ്ങള്‍ വെട്ടിലായ സംഭവങ്ങളുമുണ്ട്. 
ലക്ഷങ്ങള്‍ മുന്‍കൂര്‍ വാങ്ങി പണിയാരംഭിക്കുന്ന പല കമ്പനികളും പണി പാതിവഴിയില്‍ നിര്‍ത്തിയ മുങ്ങിയ സംഭവങ്ങള്‍ ഒട്ടേറെയാണ്. ഇങ്ങനെ സംഭവിച്ചാല്‍, പൊലീസ് കേസുമായി കോടതികയറിയിറങ്ങുകമാത്രമാണ് വഴി. ഇത്തരത്തിലുള്ള നിരവധി വഞ്ചനാ കേസുകള്‍ ഹൈകോടതിയുടെ പരിഗണനയിലുണ്ട്. 
ഇനി പണി പൂര്‍ത്തിയാക്കി ഫ്ളാറ്റ് കൈമാറിയാലും തലവേദന തീരുന്നില്ല. പല കമ്പനികളും തീരെ നിലവാരംകുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചാവും നിര്‍മാണം പൂര്‍ത്തിയാക്കുക. ഫലമായി, താമസംതുടങ്ങി ഏറെ താമസിയാതെ ഫ്ളാറ്റ് ചോര്‍ന്നൊലിക്കാനും പൈപ്പുകള്‍ പൊട്ടിയൊലിക്കാനുമൊക്കെ തുടങ്ങും. പണം പൂര്‍ണമായി കൈമാറിയ ശേഷം, ഇത്തരം അബദ്ധങ്ങള്‍ തിരിച്ചറിഞ്ഞാലും പരിഹരിക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ല. ഇത്തരം പരാതികളും ഫ്ളാറ്റ് തട്ടിപ്പുകളും പെരുകിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണത്തിന് ഒരുങ്ങിയിരിക്കുന്നത്. 
മന്ത്രി മഞ്ഞളാംകുഴി അലി കഴിഞ്ഞദിവസം നിയമസഭയില്‍ നല്‍കിയ ഉറപ്പനുസരിച്ച് ഫ്ളാറ്റ് നിര്‍മാണ വ്യവസായത്തെ നിയന്ത്രിക്കുന്ന നിയമത്തിന്‍െറ ചട്ടം രണ്ടു മാസത്തിനകം നിലവില്‍ വരും. നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന ട്രൈബ്യൂണലും താമസിയാതെ വരും. ഹൈകോടതി ജഡ്ജിയുടെ പദവിയിലുള്ളയാളാകും ട്രൈബ്യൂണല്‍ ചെയര്‍മാന്‍.
പരാതികള്‍ പരിഹരിക്കാന്‍ ഒരിടം
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ വ്യാപകമായതോടെ കഴിഞ്ഞ ഏപ്രില്‍ ആദ്യവാരം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തട്ടിപ്പുകള്‍ തടയല്‍ ലക്ഷ്യമിട്ട് റിയല്‍ എസ്റ്റേറ്റ് (റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ്) ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ഇതനുസരിച്ച് വില്‍പ്പനക്ക് നിര്‍മിക്കുന്ന ഗാര്‍ഹിക, വാണിജ്യ, ഓഫിസ്, ബിസിനസ്, ഐ ടി & ഐ.ടി.ഇ.എസ് കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും നിര്‍മാണവും വില്‍പ്പനയും പരിപാലനവും കൈമാറ്റവുമടക്കം കാര്യങ്ങള്‍ നിയമത്തിന്‍െറ പരിധിയില്‍ വരും. ഈ മേഖലയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി, റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണല്‍ എന്നിവയും രൂപവത്കരിക്കും. 
മനഃപൂര്‍വം പണി നടത്താതിരിക്കുക, ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മാണം നടത്തുക, നിബന്ധനകള്‍ പാലിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് അതോറിറ്റിയെ സമീപിക്കാം. ഫ്ളാറ്റുകളും മറ്റും വില്‍പന നടത്തുന്നതിന് മുമ്പ് റഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. അതിനുശേഷമേ വില്‍പനക്കുള്ള പരസ്യംപോലും പാടുള്ളൂ.
അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് കെട്ടിട നിര്‍മാണ പെര്‍മിറ്റ്, ഭൂമിയുടെ കൈവശാവകാശ രേഖ തുടങ്ങിയവ സമര്‍പ്പിക്കണം. മാത്രമല്ല, ഫ്ളാറ്റ് വാങ്ങുന്നതിനായി ഉപഭോക്താക്കള്‍ നല്‍കുന്ന മുന്‍കൂര്‍ തുകയുടെ 70 ശതമാനവും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ബാങ്കില്‍ നിക്ഷേപിക്കണം. കെട്ടിട നിര്‍മാണത്തിന് മാത്രമേ ഈ തുക ഉപയോഗിക്കാവൂ. മന$പൂര്‍വം പണി നിര്‍ത്തിവെക്കുകയോ ഫ്ളാറ്റ് വാങ്ങുന്നവരുമായുണ്ടാക്കിയ കരാറിലെ നിബന്ധനകള്‍ പാലിക്കാതിരിക്കുകയോ ചെയ്താല്‍ രജിസ്ട്രേഷന്‍ റദ്ദാവുകയും ചെയ്യും. ഫ്ളാറ്റ് നിര്‍മാതാക്കളും ഉടമകളും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ കോടതിയുടെ അധികാരങ്ങളോടെ അത് പരിഹരിക്കാന്‍ റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണലിന് അധികാരവുമുണ്ടാകും.
അച്ചടക്ക പ്രതീക്ഷയില്‍ ഉപഭോക്താക്കള്‍
പുതിയ നിയമം റിയല്‍ എസ്റ്റേറ്റ് രംഗത്തെ അച്ചടക്കമില്ലായ്മക്ക് പരിഹാരമാവുമെന്നാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ. സമയത്ത് നിര്‍മാണം പൂര്‍ത്തിയാക്കാത്തതിന് പുറമെ, വന്‍ തുക അഡ്വാന്‍സ് വാങ്ങിയശേഷം ഉടമയറിയാതെ ബാങ്ക് വായ്പ സംഘടിപ്പിക്കുന്ന സംഭവങ്ങള്‍വരെയുണ്ട്. ഈയിടെ പൂട്ടിപ്പോയ ഒരു നിര്‍മാണ കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് ബാങ്ക് നോട്ടീസ് കിട്ടിയപ്പോഴാണ് അറിയുന്നത്, ഫ്ളാറ്റിന്‍െറ മുഴുവന്‍ വിലയും ഉടമകള്‍ അറിയാതെ നിര്‍മാതാക്കള്‍ ബാങ്കില്‍ നിന്ന് കൈപ്പറ്റിയിരുന്നുവെന്ന്. 
ഫ്ളാറ്റ് വില്‍പനയുടെ ഭാഗമായുണ്ടാക്കിയ കരാറില്‍ ബാങ്കില്‍ നിന്ന് വായ്പ സംഘടിപ്പിച്ചുകൊടുക്കുന്നതിന്‍െറ ഉത്തരവാദിത്വവും നിര്‍മാണ കമ്പനി ഏറ്റിരുന്നു. ബാങ്ക് വായ്പക്ക് ആവശ്യമായ രേഖകളും ഒപ്പിട്ടുവാങ്ങി. വായ്പാതുക മുഴുവന്‍ കൈപ്പറ്റിയ ശേഷം നിര്‍മാണം പൂര്‍ത്തിയാക്കാതെ നിര്‍മാതാക്കള്‍ മുങ്ങുകയായിരുന്നു. ഇപ്പോള്‍ അസോസിയേഷന്‍ രൂപവത്കരിച്ച് ബാങ്കിനെതിരെ നിയമനടപടിയുമായി നടക്കുകയാണ് ഉടമകള്‍. 
പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ തട്ടിപ്പുകള്‍ ഏറെക്കുറെ ഇല്ലാതാക്കാന്‍ കഴിയുന്ന അച്ചടക്കം രൂപപ്പെടുമെന്ന പ്രതീഷയാണ് ഉയര്‍ന്നിരിക്കുന്നത്. 
രജിസ്ട്രേഷനു മുമ്പ്് വിലയുടെ 10 ശതമാനത്തില്‍ കൂടിയ തുക ഉപയോക്താക്കളില്‍ നിന്ന് അഡ്വാന്‍സ് വാങ്ങാന്‍ പാടില്ല; കൈമാറ്റം ചെയ്ത് രണ്ടു വര്‍ഷം വരെ ഫ്ളാറ്റ് ഉടമകളുടെ കുറ്റം കൊണ്ടല്ലാതെയുണ്ടാകുന്ന അറ്റകുറ്റപ്പണികള്‍ നടത്തേണ്ട ചുമതല നിര്‍മാതാവിനാണ്, കൈമാറ്റകരാര്‍ വെച്ചതിനു ശേഷം ഉടമയുടെ സമ്മതമില്ലാതെ ഫ്ളാറ്റ് കടപ്പെടുത്താന്‍ പാടില്ല, നിര്‍ദിഷ്ട സമയത്ത് കെട്ടിടം കൈമാറ്റം ചെയ്യാന്‍ പറ്റിയില്ലങ്കെില്‍ തുക പലിശ സഹിതം തിരിച്ചു നല്‍കണം തുടങ്ങിയ വ്യവസ്ഥകളെല്ലാം ഈ രംഗത്ത് അച്ചടക്കം കൊണ്ടുവരുന്നതിന് സഹായകമാവുമെന്നാണ് പ്രതീക്ഷ. 
 

സ്വര്‍ണ ഇറക്കുമതിയില്‍ 61 ശതമാനം വര്‍ധന

Posted: 02 Aug 2015 11:05 AM PDT

Image: 

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തികവര്‍ഷത്തിന്‍െറ ആദ്യ രണ്ടുമാസം ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ 61 ശതമാനം വര്‍ധന. ആഗോളവിപണിയിലെ വിലക്കുറവും റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതുമാണ് സ്വര്‍ണ ഇറക്കുമതിക്ക് സഹായകമായത്.
ഏപ്രില്‍, മേയ് മാസങ്ങളിലായി 155 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതിചെയ്തത്. കഴിഞ്ഞ കുറേമാസങ്ങളായി അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില്‍പന ദുര്‍ബലമാണ്. ഇന്ത്യയാണ് സ്വര്‍ണ ഇറക്കുമതിയില്‍ മുന്‍നിരയിലുള്ള രാജ്യം. 2014-15 വര്‍ഷത്തില്‍ ഇന്ത്യ 915.54 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്.  
 

പിഞ്ചുകുഞ്ഞിന്‍െറ കൊല: ഇസ്രായേലില്‍ ആയിരങ്ങളുടെ പ്രതിഷേധ റാലി

Posted: 02 Aug 2015 10:45 AM PDT

Image: 

തെല്‍ അവീവ്: ഇസ്രായേലി കുടിയേറ്റക്കാരുടെ അക്രമത്തില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ 18 മാസമായ ഫലസ്തീന്‍ കുഞ്ഞ് വെന്തുമരിച്ചത് ആഗോളതലത്തില്‍തന്നെ വിമര്‍ശമുയര്‍ന്നിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഡൂമ ഗ്രാമത്തില്‍ നടന്ന അക്രമത്തില്‍ അലി സാദ് ദവാബ്ഷേബ് എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരപരിക്കുമായി സാദിന്‍െറ മാതാപിതാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തെല്‍ അവീവില്‍ പീസ് നൗ സെറ്റില്‍മെന്‍റ് സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്‍െറ അമ്മാവനടക്കം 2000ത്തിലധികംപേര്‍ പങ്കെടുത്തു. അക്രമം നടത്തിയ കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് സംഘടന ഡയറക്ടര്‍ യാരിവ് ഓപ്പന്നീമര്‍ ആവശ്യപ്പെട്ടു. ജറൂസലമില്‍ നടന്ന പ്രതിഷേധപരിപാടിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. വെറുപ്പിന്‍െറ തീനാളം രാജ്യത്ത് പിടിമുറുക്കുകയാണെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.
ഡൂമയില്‍ 200ഓളം ഫലസ്തീനികള്‍ സംഘടിപ്പിച്ച റാലിയില്‍ ഇസ്രായേലി സേനയുമായി സംഘടനമുണ്ടായി. റബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും  പ്രയോഗിച്ചതില്‍ നിരവധിപേര്‍ക്ക് നിസ്സാര പരിക്കുപറ്റി. ഗസ്സയില്‍ നടന്ന പ്രതിഷേധത്തില്‍ നൂറിലധികംപേര്‍ പങ്കെടുത്തു.

കാണാതായ മലേഷ്യന്‍ വിമാനത്തിന്‍െറ കൂടുതല്‍ അവശിഷ്ടങ്ങള്‍ ലഭിച്ചു

Posted: 02 Aug 2015 10:39 AM PDT

Image: 
Subtitle: 
നേരത്തെ ലഭിച്ച ചിറക് ഭാഗം എം.എച്ച് 370ന്‍േറതാണെന്ന് സ്ഥിരീകരണം

ക്വാലാലംപുര്‍: കാണാതായ മലേഷ്യന്‍ വിമാനത്തിന്‍െറ അവശിഷ്ടം കണ്ടത്തെിയ ഇന്ത്യന്‍ മഹാസമുദ്രത്തിലെ റീയൂനിയന്‍ ദ്വീപില്‍ കൂടുതല്‍ വിമാനാവശിഷ്ടങ്ങള്‍ കരക്കടിഞ്ഞു. വിമാന വാതിലാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അവശിഷ്ടത്തിന് മുകളിലുള്ള വിദേശഭാഷയിലുള്ള എഴുത്തുകള്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്‍േറതാകാന്‍ സാധ്യത കല്‍പിക്കപ്പെടുന്നു.
റീയൂനിയന്‍ തീരത്തുനിന്ന് ലോഹനിര്‍മിതമായ നിരവധി അവശിഷ്ടങ്ങള്‍ കണ്ടത്തെിയതായി റിപ്പോര്‍ട്ടുണ്ട്. ദ്വീപിന് സമീപം തെരച്ചില്‍ വ്യാപിപ്പിക്കുമെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. അതേസമയം ബുധനാഴ്ച കണ്ടത്തെിയ വിമാനാവശിഷ്ടം കാണാതായ എം.എച്ച് 370 എന്ന ബോയിങ് 777 വിമാനത്തിന്‍േറതാണെന്ന് മലേഷ്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
ബോയിങ് കമ്പനിയില്‍നിന്നും ഫ്രഞ്ച് അധികൃതരില്‍ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് മലേഷ്യന്‍ ഗതാഗതമന്ത്രി ലിയോ തിയോങ് ലായ് പറഞ്ഞു. ഫ്രാന്‍സിലത്തെിച്ച വിമാനത്തിന്‍െറ ചിറക് ഭാഗവും കീറിപ്പറിഞ്ഞ രീതിയില്‍ കിട്ടിയ സ്യൂട്ട്കേസും പരിശോധനക്ക് വിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിശോധനാ നടപടികള്‍ ബുധനാഴ്ച ആരംഭിക്കുമെന്നാണ് അറിയുന്നത്.

‘കോമ്പൂച്ച’ ബഹിരാകാശത്തേക്ക്; ഭൂമിക്ക് പുറത്തെ അതിജീവന സാധ്യതകള്‍ പഠിക്കാന്‍

Posted: 02 Aug 2015 10:37 AM PDT

Image: 

ലണ്ടന്‍: ഏതുതരം ജീവനുകളാണ് ഭൂമിക്ക് പുറത്ത് അതിജീവിക്കുക എന്നറിയുന്നതിനായി ‘കോമ്പൂച്ച’ എന്ന ഭക്ഷണപദാര്‍ഥം ബഹിരാകാശത്തേക്കയച്ചു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയാണ് കോമ്പൂച്ച അയച്ച് അതിലെ സൂക്ഷ്മജീവികള്‍ക്ക് ശൂന്യാകാശത്ത് അതിജീവനം സാധ്യമാണോയെന്ന് പഠിക്കുന്നത്. പുരാതനകാലങ്ങളില്‍ യൂറോ ഏഷ്യന്‍ നാടുകളില്‍ മദ്യം ഉണ്ടാക്കാനായി ഉപയോഗിച്ചിരുന്ന മൂലകങ്ങളായിരുന്നു കോമ്പൂച്ച.
വെള്ളക്കരടി എന്നറിയപ്പെടുന്ന സൂക്ഷ്മജീവിയും പായലുമടക്കമുള്ള നിരവധി ജീവകങ്ങള്‍ ബഹിരാകാശത്ത് അതിജീവിക്കുന്നതായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി നേരത്തെ കണ്ടത്തെിയിരുന്നു. കഴിഞ്ഞവര്‍ഷം പുതിയ ചില സാമ്പിളുകള്‍ ബഹിരാകാശത്തേക്ക് അയച്ചിരുന്നു. ജീവകങ്ങള്‍ നേരിട്ടുള്ള സൂര്യപ്രകാത്തെയും ആകാശവികിരണങ്ങളെയും ശൂന്യാകാശത്തിലെ താപമാറ്റം എന്നിവയില്‍ എങ്ങനെ അതിജീവിക്കുന്നു എന്നാണ് പരിശോധിക്കുക.
ഉയര്‍ന്ന താപനിലയിലും വികരണത്തിലും കൊമ്പൂച്ചയിലെ സൂക്ഷ്മജീവികളുടെ കോശഭിത്തിയുടെ അടിസ്ഥാന ഘടനകള്‍ സ്വയംസംരക്ഷിക്കാനും അതിജീവിക്കാനും ഇവയെ സഹായിക്കുന്നു. ഇപ്പോള്‍ അയച്ച കൊമ്പൂച്ച സാമ്പിളുകള്‍ ഒരുവര്‍ഷത്തിനുശേഷം തിരിച്ചത്തെിക്കും.

അടിതെറ്റി ബയേണ്‍; ജര്‍മന്‍ സൂപ്പര്‍കപ്പ് വോള്‍ഫ്‌സിന്‌

Posted: 02 Aug 2015 10:25 AM PDT

Image: 
Subtitle: 
വോള്‍ഫ്സ്ബര്‍ഗിന്‍െറ ജയം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (5^4)

വോള്‍ഫ്സ്ബര്‍ഗ്: അവസാന നിമിഷം വരെ പ്രവചിക്കാനാകില്ല, ആ തുകല്‍പന്ത് ആര്‍ക്കാണ് ജയം കൊണ്ടുവരുകയെന്ന്. ബയേണ്‍ മ്യൂണിക്കും വോള്‍ഫ്സ്ബര്‍ഗും തമ്മില്‍ നടന്ന ജര്‍മന്‍ സൂപ്പര്‍ കപ്പ് പോരാട്ടം ഫുട്ബാളിന്‍െറ ആ അപ്രവചനീയതക്ക് പുതിയ ഉദാഹരണമായി. ആര്യന്‍ റോബന്‍െറ ഗോളിന്‍െറ ലീഡില്‍ 89ാം മിനിറ്റുവരെ പിടിച്ചുനിന്ന ബുണ്ടസ് ലിഗ ചാമ്പ്യന്മാരെ മറുപടി ഗോളടിച്ച് സമനില പിടിക്കുകയും ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടക്കുകയും ചെയ്ത വോള്‍ഫ്സ്ബര്‍ഗ് ജര്‍മന്‍ സൂപ്പര്‍ കപ്പ് ജേതാക്കളായി. നിക്ളസ് ബിന്‍ട്നിര്‍ എന്ന ഡെന്മാര്‍ക്കുകാരനാണ് പെപ് ഗ്വാര്‍ഡിയോളയുടെയും ബയേണിന്‍െറയും സൂപ്പര്‍ കപ്പ് മോഹങ്ങള്‍ക്കുമേല്‍ കരിനിഴലായത്. 90 മിനിറ്റിന് സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ വലതുളച്ച ബിന്‍ട്നിര്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അവസാന കിക്കും ലക്ഷ്യത്തിലത്തെിച്ചാണ് വോള്‍ഫ്സിന്‍െറ വിജയനായകനായത്. ഷൂട്ടൗട്ടില്‍ സാബി അലോണ്‍സോയുടെ കിക്ക് കാലുകൊണ്ട് തടുത്ത കീപ്പര്‍ കൊയെന്‍ കാസ്റ്റീല്‍സാണ് ജേതാക്കളുടെ മറ്റൊരു ഹീറോ. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഈ കിരീടം ബയേണിന് നഷ്ടമാകുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും ബൊറൂസിയ ഡോര്‍ട്മുണ്ടിനോടായിരുന്നു തോല്‍വി.  

കഴിഞ്ഞ സീസണില്‍ 4^1ന് തങ്ങളെ നാണംകെടുത്തിയ വോള്‍ഫ്സ്ബര്‍ഗിനെതിരെ പ്രതികാരം എന്ന ലക്ഷ്യവും മനസ്സില്‍ കണ്ടാണ് ബയേണ്‍ പുതിയ സീസണിലെ ആദ്യ മത്സരമായ സൂപ്പര്‍ കപ്പിനിറങ്ങിയത്. ആദ്യ പകുതിയില്‍ ഇരുകൂട്ടരും ഇഞ്ചോടിഞ്ച് പൊരുതി മത്സരത്തിന്‍െറ നിലവാരം കാക്കുന്നതില്‍ വിജയിച്ചെങ്കിലും ഗോള്‍ മാത്രം കണ്ടത്തൊനായില്ല. രണ്ടാം പകുതിയില്‍ 49ാം മിനിറ്റില്‍ ആര്യന്‍ റോബന്‍ വോള്‍ഫ്സ്ന്‍െറ പ്രതിരോധം മുറിച്ച് ലക്ഷ്യം കണ്ടു. പോസ്റ്റിനുനേരെ വന്ന പന്ത് കൈയിലൊതുക്കാനാകാതെ കാസ്റ്റീല്‍സ് നിസ്സഹായനായപ്പോള്‍ പന്ത് പിടിച്ച റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ഗോളിന് വഴിയൊരുക്കുകയായിരുന്നു. റോബിന്‍െറ ക്ളോസ് റെയ്ഞ്ചിലെ വോളി അനായാസം വലയിലത്തെി. പിന്നീട് തങ്ങളുടെ പ്രതിരോധപ്പൂട്ട് പൊളിക്കാനനുവദിക്കാതെ ബയേണ്‍ മത്സരം 89ാം മിനിറ്റ് വരെ നീട്ടി.
എന്നാല്‍, തുടര്‍ന്നുള്ള ഒരു മിനിറ്റില്‍ ചിത്രം മാറിമറിഞ്ഞു. ഗുയിലാവോഗിന്‍െറ മനോഹരമായൊരു പാസ് ഡി ബ്രൂയ്നെ തേടിയത്തെി. ബെല്‍ജിയം താരം അത് പോസ്റ്റിലേക്ക് പായിച്ചപ്പോള്‍ അവസരം വീണുകിട്ടിയത് ബിന്‍ട്നിര്‍ക്ക്. വലയുടെ മേല്‍ക്കൂരയിലേക്ക് പന്തത്തെിച്ച താരം തന്‍െറ ടീം കൊതിച്ച സമനില സമ്മാനിച്ച് ബയേണിനെ ഞെട്ടിച്ചു. ഇഞ്ചുറി ടൈമിലും സമനിലക്കുരുക്ക് മുറിയാതെ വന്നതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടത്.

ബയേണിനായി അരങ്ങേറിയ ആര്‍തുറോ വിദാലിലൂടെ ആദ്യ കിക്ക് ജര്‍മന്‍ ചാമ്പ്യന്മാര്‍ ലക്ഷ്യത്തിലത്തെിച്ചു. മറുപടിയായി റിക്കാര്‍ഡോ റോഡ്രിഗസും വലകുലുക്കി. ബയേണിന്‍െറ രണ്ടാം കിക്കാണ് തുടര്‍ന്ന് മത്സരത്തിന്‍െറ വിധി നിര്‍ണയിച്ചത്. സാബി അലോണ്‍സോ വലയുടെ നടുവിലേക്ക് കിക്ക് തൊടുത്തപ്പോള്‍ വലത്തേക്ക് ചാടിയ കാസ്റ്റീല്‍സ്, കാലുകൊണ്ട് അത് തടുത്തിട്ട് വോള്‍ഫ്സിന് മുന്‍തൂക്കം നല്‍കി. പിന്നീട് ഇരുഭാഗത്തും കിക്കെടുത്തവരെല്ലാം ലക്ഷ്യംകണ്ടപ്പോള്‍ ആ സേവ് വോള്‍ഫ്സിനെ ‘സേവ്’ ചെയ്യുകയും ചെയ്തു.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP