ലളിത് മോദിയെ വഴിവിട്ട് സഹായിച്ചതിന് തെളിവ് ഹാജരാക്കാമോയെന്ന് സുഷമ Madhyamam News Feeds | ![]() |
- ലളിത് മോദിയെ വഴിവിട്ട് സഹായിച്ചതിന് തെളിവ് ഹാജരാക്കാമോയെന്ന് സുഷമ
- കൊച്ചിയില്‍ ജലദൗര്‍ലഭ്യം രൂക്ഷമെന്ന് സര്‍വേ
- പുതിയ ബസ്സ്റ്റാന്‍ഡ്: മാഫിയകള്‍ക്ക് താക്കീതായി വ്യാപാരികളുടെ പ്രതിഷേധസംഗമം
- തദ്ദേശ തെരഞ്ഞെടുപ്പിന് സാങ്കേതിക ഒരുക്കം തുടങ്ങി
- മെസിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ രാജ്യത്തിനു വേണ്ടി കളിക്കില്ലായിരുന്നു ^കോച്ച്
- കണ്ടെത്തിയ അവശിഷ്ടം മലേഷ്യന്‍ വിമാനത്തിന്‍േറതെന്ന് സ്ഥിരീകരണം
- കോഴ: ഗോവയില്‍ മുന്‍മന്ത്രി അറസ്റ്റില്‍
- അവരുടെ ഗീത; തങ്ങളുടെ നഷ്ടപ്പെട്ട മകള്‍ പൂജയെന്ന് അമൃത് സര്‍ ദമ്പതികള്‍
- യു.എസില്‍ തിയേറ്ററില്‍ അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു
- നാലാം പോര് ഇന്ന്; ഓസീസിന് തിരിച്ചുവരണം
- പാരമ്പര്യത്തിന്‍െറ മുത്തുകള്‍ തേടി പായ്ക്കപ്പലിലേറിയൊരു യാത്ര
- പൊതുമാപ്പ് : എംബസികളില്‍ തിരക്ക്
- വസ്ത്രധാരണം മാന്യമല്ലെമെന്നാരോപിച്ച് സഹോദരിയെ കൊലപ്പെടുത്തി
- മഹാദുരന്തത്തിന്‍െറ ഓര്‍മപ്പെടുത്തലായി ഹിരോഷിമദിനം
- ഹിരോഷിമ എന്ന ദുഃഖസ്മൃതി
- നാഗാ കരാറിന്‍െറ മാനങ്ങള്‍
- ശ്രീശാന്ത് സിനിമയിലേക്ക്
- മകനെയോര്‍ത്ത് വിഷമിച്ച് അബൂത്വാഹിറിന്‍െറ മാതാവ്
- അഭയാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി; നൂറുകണക്കിന് പേരെ കാണാതായി
- മറൈന്‍ ഡ്രൈവ് വാക്വേ ഇനി ‘ഡോ. കലാം മാര്‍ഗ്’
- ഐ.എസ് അനുകൂല പ്രചാരണം: അന്‍ജിം ചൗധരിക്കെതിരെ കേസ്
- ജറൂസലമില്‍ മുസ്ലിം ശ്മശാനത്തിന് മീതെ കഫേ തുറന്നു; വ്യാപക പ്രതിഷേധം
- ഡാനി നന്ദന്‍ നിര്‍മിച്ചു; നേപ്പാളില്‍ തകര്‍ന്ന ബുദ്ധപ്രതിമ
- ഇറാന്‍ ആണവകരാര്‍: കോണ്‍ഗ്രസില്‍ ഒബാമ പ്രചാരണം തുടങ്ങി
- ത്രിരാഷ്ട്ര ഏകദിനം: ആസ്ട്രേലിയ എക്ക് ജയം
ലളിത് മോദിയെ വഴിവിട്ട് സഹായിച്ചതിന് തെളിവ് ഹാജരാക്കാമോയെന്ന് സുഷമ Posted: 06 Aug 2015 12:30 AM PDT Image: ![]() ന്യൂഡല്‍ഹി: ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിയെ വിദേശത്തേക്ക് പോകാന്‍ സഹായിച്ചു എന്ന ആരോപണത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തി. താന്‍ മോദിയെ വഴിവിട്ട് സഹായിച്ചതിന് തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് സുഷമ വെല്ലുവിളിച്ചു. മോദിയുടെ കാന്‍സര്‍ രോഗിയായ ഭാര്യയുടെ ചികിത്സക്ക് വിദേശത്തേക്ക് പോകാനാണ് സഹായിച്ചതെന്നും സുക്ഷമ ലോക്സഭയില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പറയാനുള്ളത് പറഞ്ഞി െല്ലങ്കില്‍ തനിക്ക് നീതി ലഭിക്കില്ല. കഴിഞ്ഞ രണ്ടാഴ്ചയായി വിവാദവുമായി ബന്ധപ്പെട്ട് എനിക്കെതിരെ വ്യാജ പ്രചരണമാണ് നടക്കുന്നത്. വിഷയത്തില്‍ തന്‍െറ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. യാത്രാ രേഖകള്‍ നല്‍കാന്‍ ബ്രിട്ടണ്‍ തീരുമാനിക്കുകയാണെങ്കില്‍ ഇന്ത്യ^ബ്രിട്ടണ്‍ ബന്ധത്തെ അത് ബാധിക്കില്ല എന്ന ഉറപ്പ് മാത്രമാണ് താന്‍ നല്‍കിയത്. ഇക്കാര്യത്തില്‍ അവരുടെ നിയമങ്ങള്‍ പിന്തുടരാന്‍ തന്നെയാണ് ഞാന്‍ ആവശ്യപ്പെട്ടത്. അവരുടെ തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചിട്ടില്ല ^സുഷമ പറഞ്ഞു. ലളിത് മോദിയുടെ ഭാര്യ ഒരുകേസിലും പ്രതിയല്ല. പോര്‍ച്ചുഗലിലേക്ക് ചികിത്സാര്‍ഥം ഭാര്യയെ കൊണ്ടുപോകാന്‍ മോദിയെ കൂടെ പോകാന്‍ അനുവദിക്കണം എന്ന മാനുഷികമായ പരിഗണനയാണ് നല്‍കിയത്. ആരായാലും താന്‍ ഇത്തരത്തിലേ ചെയ്യൂ. ഇത് തെറ്റാണെങ്കില്‍ ശിക്ഷയേറ്റുവാങ്ങാന്‍ തയാറാണ്. ലളിത് മോദിക്ക് വഴിവിട്ട് ഒരുവിധത്തിലുള്ള സഹായവും നല്‍കിയിട്ടി െല്ലന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സുഷമ പാര്‍ലമെന്‍റില്‍ ആവര്‍ത്തിച്ചു. ലളിത് മോദിയെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച സുഷമാ സ്വരാജ് മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം പ്ളക്കാര്‍ഡുകളേന്തി പ്രതിഷേധം നടത്തിയതിന് സ്പീക്കര്‍ സുമിത്ര മഹാജന്‍ 25 കോണ്‍ഗ്രസ് എം.പിമാരെ അഞ്ച് ദിവസത്തേക്ക് ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, എം.കെ രാഘവന്‍ എന്നീ കേരള എം.പിമാരും സസ്പെന്‍ഷന്‍ ലഭിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. ജനാധിപത്യത്തിലെ കറുത്തദിനം എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇതിനെ വിശേഷിപ്പിച്ചത്. സസ്പെന്‍ഡ് ചെയ്ത ശേഷം ഇവര്‍ പാര്‍ലമെന്‍റിന് പുറത്തും പ്രതിഷേധിച്ചിരുന്നു. |
കൊച്ചിയില്‍ ജലദൗര്‍ലഭ്യം രൂക്ഷമെന്ന് സര്‍വേ Posted: 06 Aug 2015 12:24 AM PDT കൊച്ചി: മുനിസിപ്പല്‍ കോര്‍പറേഷന്‍െറ ജലനയ രൂപവത്കരണ ഭാഗമായി കോര്‍പറേഷന്‍െറ 74 വാര്‍ഡുകളില്‍ നടത്തിയ ജലസര്‍വേ പൂര്‍ത്തിയായെന്ന് മേയര്‍ അറിയിച്ചു. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ കുടുംബശ്രീ പ്രവര്‍ത്തകരാണ് സര്‍വേ നടത്തിയത്. |
പുതിയ ബസ്സ്റ്റാന്‍ഡ്: മാഫിയകള്‍ക്ക് താക്കീതായി വ്യാപാരികളുടെ പ്രതിഷേധസംഗമം Posted: 06 Aug 2015 12:16 AM PDT കോഴിക്കോട്: മാവൂര്‍ റോഡ് പുതിയ ബസ്സ്റ്റാന്‍ഡിലെ മാഫിയാവാഴ്ചക്കെതിരെ വ്യാപാരികള്‍ ഉജ്ജ്വല പ്രതിഷേധസംഗമം സംഘടിപ്പിച്ചു. ബസ്സ്റ്റാന്‍ഡിലെ 110 ഓളം കടകളടച്ച് നഗരത്തില്‍ കച്ചവടക്കാരും തൊഴിലാളികളും പ്രതിഷേധമാര്‍ച്ച് നടത്തി. ഗുണ്ടാവാഴ്ചക്കെതിരെ വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡി.വൈ.എഫ്.ഐയും പ്രകടനംനടത്തി. മാധ്യമം നഗരവൃത്തത്തില്‍ ബസ്സ്റ്റാന്‍ഡിലെ മാഫിയാവാഴ്ചക്കെതിരെ വന്ന റിപ്പോര്‍ട്ടാണ് കുറ്റകൃത്യങ്ങളുടെ താവളമായി ബസ്സ്റ്റാന്‍ഡ് മാറുന്ന കാര്യം ജനശ്രദ്ധയില്‍ കൊണ്ടുവന്നത്. വ്യാപാരി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സ്റ്റാന്‍ഡിനകത്ത് ചേര്‍ന്ന പ്രതിഷേധസംഗമം ബസ്സ്റ്റാന്‍ഡ് കൈയടക്കിയ മാഫിയകള്‍ക്ക് താക്കീതായി. പത്രവാര്‍ത്തയെ തുടര്‍ന്ന് കച്ചവടക്കാര്‍ക്ക് നേരെയുയരുന്ന ഭീഷണി സംഘടന ഏറ്റെടുത്തതായി നേതാക്കള്‍ പ്രഖ്യാപിച്ചു. ബസ്സ്റ്റാന്‍ഡിന്‍െറ സമാധാനാന്തരീക്ഷം തിരിച്ചുപിടിക്കാന്‍ കച്ചവടക്കാര്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും പ്രതിഷേധസംഗമം വ്യക്തമാക്കി. |
തദ്ദേശ തെരഞ്ഞെടുപ്പിന് സാങ്കേതിക ഒരുക്കം തുടങ്ങി Posted: 06 Aug 2015 12:09 AM PDT മലപ്പുറം: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് സാങ്കേതിക ഒരുക്കങ്ങള്‍ തുടങ്ങി. വോട്ടിങ് യന്ത്രങ്ങളുടെ പ്രാരംഭ പരിശോധനയാണ് ആരംഭിച്ചത്. ആദ്യമായാണ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നത്. ഇതിനായി 5000 കണ്‍ട്രോള്‍ യൂനിറ്റുകളും 15000 ബാലറ്റ് യൂനിറ്റുകളും എത്തി. കലക്ടറേറ്റിലെ വെയര്‍ ഹൗസില്‍ സൂക്ഷിച്ച ഇവയുടെ ആദ്യഘട്ട പരിശോധന നടത്തുന്നത് ഹൈദരാബാദില്‍ നിന്നുള്ള എന്‍ജിനീയര്‍മാരാണ്. ഹൈദരാബാദിലെ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് കമ്പനിയിലാണ് യന്ത്രങ്ങള്‍ നിര്‍മിച്ചത്. പഞ്ചായത്തിലേക്കും ബ്ളോക്കിലേക്കും ജില്ലാ പഞ്ചായത്തിലേക്കും വ്യത്യസ്ത യൂനിറ്റുകളാണ് ഉപയോഗിക്കുക. മൂന്ന് ബാലറ്റ് യൂനിറ്റും ഒരു കണ്‍ട്രോള്‍ യൂനിറ്റുമായി ബന്ധിപ്പിക്കും. കണ്‍ട്രോള്‍ യൂനിറ്റ് പ്രിസൈഡിങ് ഓഫിസറുടെ സമീപത്താകും ഉണ്ടാവുക. ബാലറ്റ് യൂനിറ്റുകള്‍ മറക്കുള്ളിലും. ഓരോ ബാലറ്റ് യൂനിറ്റിലും 15 സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങളാണുണ്ടാവുക. ഇതില്‍ കൂടുതല്‍ സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ മറ്റൊരു ബാലറ്റ് യൂനിറ്റ് കൂടി സ്ഥാപിക്കും. നിഷേധ വോട്ടിനുള്ള 'നോട്ട' യന്ത്രത്തിലുണ്ടാകില്ല. അതേസമയം, പഞ്ചായത്തിലേക്കോ ബ്ളോക്കിലേക്കോ ജില്ലാ പഞ്ചായത്തിലേക്കോ മാത്രമായി വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടാകും. ഇതിനായി വോട്ട് രേഖപ്പെടുത്തിയ ശേഷം 'എന്‍ഡ്' ബട്ടണ്‍ അമര്‍ത്തുകയേ വേണ്ടൂ. നഗരസഭയിലേക്ക് നേരത്തെ ഉപയോഗിച്ച വോട്ടിങ് യന്ത്രം തന്നെയാണ് ഉപയോഗിക്കുക. |
മെസിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ രാജ്യത്തിനു വേണ്ടി കളിക്കില്ലായിരുന്നു ^കോച്ച് Posted: 05 Aug 2015 11:05 PM PDT Image: ![]() ബ്യൂണസ് ഐറിസ്: മെസിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അര്‍ജന്‍റീനയുടെ ദേശീയ കുപ്പായത്തോട് എന്നോ വിടപറയുമായിരുന്നെന്ന് ദേശീയ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ. കടുത്ത വിമര്‍ശങ്ങള്‍ക്കിരയായിട്ടും രാജ്യത്തിനായി കളിക്കുന്ന മെസിക്ക് പിന്തുണയുമായാണ് മാര്‍ട്ടിനോ രംഗത്തെത്തിയത്. കോപ്പാ അമേരിക്ക ഫൈനലില്‍ ചിലിയോടു പരാജയപ്പെട്ടതിനെ തുടര്‍ന്ന് മെസിക്കെതിരെ ഉയര്‍ന്ന കടുത്ത വിമര്‍ശത്തിന്‍െറ പശ്ചാത്തലത്തിലാണ് കോച്ച് പിന്തുണയുമായി രംഗത്തെ ത്തിയത്. തോല്‍വിയെ തുടര്‍ന്ന് അര്‍ജന്‍റീനിയന്‍ മാധ്യമങ്ങള്‍ മെസിയെ കടുത്ത ഭാഷയിലാണു വിമര്‍ശിച്ചത്. ബാഴ്സക്കായി കളിക്കുന്നതുപോലെ രാജ്യത്തിനായി മെസി കളിക്കുന്നില്ളെന്ന വിമര്‍ശവുമായി ഫുട്ബോള്‍ ഇതിഹാസം മറഡോണയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇത്രയധികം വിമര്‍ശം തനിക്കു നേരെയായിരുന്നെങ്കില്‍ ദേശീയ ടീമിനു കളിക്കുന്നതു മതിയാക്കി ബാഴ്സക്കുമാത്രമായി കളിചുരുക്കമായിരുന്ന് മാര്‍ട്ടിനോ പറഞ്ഞു. |
കണ്ടെത്തിയ അവശിഷ്ടം മലേഷ്യന്‍ വിമാനത്തിന്‍േറതെന്ന് സ്ഥിരീകരണം Posted: 05 Aug 2015 11:00 PM PDT Image: ![]() ക്വാലാലംപൂര്‍: റീയൂനിയന്‍ ദ്വീപില്‍ കണ്ടെത്തിയ അവശിഷ്ട ഭാഗം കാണാതായ മലേഷ്യന്‍ വിമാനത്തിന്‍േറതെന്ന് സ്ഥിരീകരണം. 2014 മാര്‍ച്ച് എട്ടിന് 239 പേരുമായി ക്വാലാലംപൂരില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് പോയ എം.എച്ച് 370 വിമാനത്തിന്‍േറതാണ് കണ്ടെത്തിയ ഭാഗമെന്ന് ഫ്രാന്‍സില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ വ്യക്തമായതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറിയിച്ചു. |
കോഴ: ഗോവയില്‍ മുന്‍മന്ത്രി അറസ്റ്റില്‍ Posted: 05 Aug 2015 10:52 PM PDT Image: ![]() പനാജി: ഗോവയില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്‍െറ ഭരണകാലത്ത് കുടിവെള്ള പദ്ധതിയുടെ കരാര്‍ ലഭ്യമാക്കാന്‍ അമേരിക്കന്‍ കമ്പനിയിയില്‍ നിന്ന് കോഴ വാങ്ങിയ കേസില്‍ ഗോവയിലെ മുന്‍ മന്ത്രി ചര്‍ച്ചില്‍ അലിമാവോ അറസ്റ്റിലായി. ബുധനാഴ്ച അര്‍ധരാത്രിയിലാണ് അലിമാവോയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദിഗംബര്‍ കാമത്ത് മന്ത്രിസഭയിലെ മന്ത്രിയായിരുന്നു അലിമാവോ. ഗോവയിലെയും ഗുവാഹതിയിലെയും വന്‍കിട ജലസേചന പദ്ധതികളുടെ കരാര്‍ നേടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതിന് ന്യൂജഴ്സി ആസ്ഥാനമായ ലൂയിസ് ബെര്‍ജര്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്കയില്‍ കേസെടുത്തിരുന്നു. ലൂയിസ് ബെര്‍ജര്‍ കമ്പനി ഗോവയില്‍ കോടികളുടെ കുടിവെള്ള പദ്ധതിയുടെ കരാര്‍ നേടാന്‍ മുന്‍മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും 9,76,630 ഡോളര്‍ കൈക്കൂലി നല്‍കിയതായാണ് കേസ്. എന്നാല്‍, ഇതിന്‍െറ വിശദാംശങ്ങള്‍ അമേരിക്കന്‍ നിയമവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. കമ്പനി കൈക്കൂലി നല്‍കിയത് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി പ്രത്യേക അക്കൗണ്ട് തുറന്നതായും അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കരാര്‍ നേടാന്‍ ഇന്ത്യ, ഇന്തോനേഷ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതിന് അമേരിക്കയില്‍ അന്വേഷണം നേരിടുന്ന ലൂയിസ് ബെര്‍ജര്‍ കമ്പനി 171 ലക്ഷം ഡോളര്‍ പിഴ നല്‍കി കേസില്‍നിന്ന് ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. |
അവരുടെ ഗീത; തങ്ങളുടെ നഷ്ടപ്പെട്ട മകള്‍ പൂജയെന്ന് അമൃത് സര്‍ ദമ്പതികള്‍ Posted: 05 Aug 2015 10:27 PM PDT Image: ![]() അമൃത് സര്‍: പാകിസ്താനിലെ സന്നദ്ധസംഘടനയുടെ സംരക്ഷണയില്‍ വളരുന്ന ഗീത തങ്ങളുടെ മകളാണെന്ന അവകാശവാദവുമായി അമൃത് സറില്‍ നിന്ന് ബധിര-മൂക ദമ്പതികള്‍ രംഗത്തെ ത്തി. പാകിസ്താനിലെ കറാച്ചിയിലെ ഈദി ഫൗണ്ടേഷന്‍െറ സംരക്ഷണയിലുള്ള 13കാരി പൂജ ഇവരുടെ കാണാതായ മകള്‍ ഗീതയാണെന്നാണ് ദമ്പതികളുടെ വാദം. രാജേഷ്കുമാര്‍^രാംദുലാരി ദമ്പതികള്‍ അമൃത് സര്‍ റെയില്‍വെസ്റ്റേഷനില്‍ യാചകരായി ജീവിക്കുന്നതിനിടെ 10 വര്‍ഷം മുമ്പാണ് മകളെ നഷ്ടപ്പെടുന്നത്. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഒരു ദിവസം പൂജയെ കാണാതാവുകയായിരുന്നു. പൂജയെ വാത്സല്യത്തോടെ ഗുഡ്ഡി എന്നാണ് ഇവര്‍ വിളിച്ചിരുന്നത്. എന്നാല്‍ ഗീതക്ക് അവളുടെ കുടുംബത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നാണ് ഈദി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഒരു ടി.വി ചാനലിനെ അറിയിച്ചത്. കുടുംബത്തെ നഷ്ടപ്പെടുമ്പോള്‍ ഗീതക്ക് വെറും നാല് വയസ് മാത്രമായിരുന്നു പ്രായം. രാംദുലാരി ധരിക്കുന്നതുപോലുള്ള സല്‍വാര്‍ കമ്മീസല്ല, സാരിയാണ് തന്‍െറ അമ്മ ധരിച്ചിരുന്നത് എന്ന് ഗീത പറയുന്നു. പാകിസ്താനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ അന്‍സാര്‍ ബര്‍ണി പ്രശ്നത്തെക്കുറിച്ച് നേരിട്ടറിയാനായി സെപ്തംബര്‍ 2ന് ഇന്ത്യയിലത്തെുമെന്ന് അറിയിച്ചിട്ടുണ്ട്. കുടുംബത്തിന് ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. |
യു.എസില്‍ തിയേറ്ററില്‍ അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു Posted: 05 Aug 2015 10:15 PM PDT Image: ![]() വാഷിംങ്ടണ്‍: ടെന്നീസിയയിലെ ഒരു തിയേറ്ററില്‍ അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. തിയേറ്ററിലുള്ളവരെ മഴുവും തോക്കും ഉപയോഗിച്ച് അക്രമിക്കാന്‍ മുതിര്‍ന്നയാളെയാണ് വെടിവെച്ചു കൊന്നത്. വെടിവെപ്പ് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിയേറ്ററിലെ ത്തിയ സ്പെഷ്യല്‍ വെപ്പണ്‍ ആന്‍ഡ് ടാക്റ്റിക്സ് സംഘമാണ് 29കാരനായ അക്രമിക്കു നേരെ വെടിയുതിര്‍ത്തത്.
|
നാലാം പോര് ഇന്ന്; ഓസീസിന് തിരിച്ചുവരണം Posted: 05 Aug 2015 09:50 PM PDT Image: ![]() Subtitle: 2^1 ന് മുന്നില്‍ ഇംഗ്ളണ്ട് നോട്ടിങ്ഹാം: ഒരു ജയമകലെ ചാമ്പ്യന്‍ പട്ടം പ്രലോഭിപ്പിക്കുന്ന ഇംഗ്ളണ്ടും തിരിച്ചുവരവിനുള്ള അവസാന വഴി തേടുന്ന ആസ്ട്രേലിയയും ആഷസ് പരമ്പരയിലെ നാലാം അങ്കത്തിന് ഇന്നിറങ്ങും. ആസ്ട്രേലിയയെ തിരിച്ചുവരാന്‍ ഒരു പഴുതും നല്‍കാതെ 3^1 ന് മുന്നിലത്തെി ആഷസ് ഉയര്‍ത്താന്‍ അലിസ്റ്റര്‍ കുക്കും സംഘവും കച്ചകെട്ടുമ്പോള്‍ ആയുസ്സ് നീട്ടിയെടുക്കലാണ് മൈക്കല്‍ ക്ളര്‍ക്കിന്‍െറ കങ്കാരുപ്പടയുടെ ലക്ഷ്യം. ലോര്‍ഡ്സില്‍ മാത്രം അടിപതറിയ ഇംഗ്ളീഷ് നിര തകര്‍പ്പന്‍ ഫോമിലാണ് എന്നതുതന്നെയാണ് അവര്‍ക്ക് ആത്മവിശ്വാസമേകുന്ന ഘടകം. എഡ്ബാസ്റ്റണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ മൂന്നു ദിനങ്ങള്‍ മാത്രമെടുത്താണ് എട്ടു വിക്കറ്റിന് ആസ്ട്രേലിയന്‍ വമ്പിനെ മുട്ടുകുത്തിച്ച് അവര്‍ 2^1 ന് പരമ്പരയില്‍ മുന്നിലത്തെിയത്. മറ്റൊരു ഓള്‍റൗണ്ട് പ്രകടനംകൂടി പുറത്തെടുത്താല്‍ വിജയമാവര്‍ത്തിച്ച് ആഷസ് അവര്‍ക്ക് തിരിച്ചുപിടിക്കാം. എന്നാല്‍, തിരിച്ചടിക്കാനുള്ള ഓസീസിന്‍െറ കഴിവ് മറുവശത്ത് അപകടഭീഷണിയായുണ്ട്. |
പാരമ്പര്യത്തിന്‍െറ മുത്തുകള്‍ തേടി പായ്ക്കപ്പലിലേറിയൊരു യാത്ര Posted: 05 Aug 2015 09:09 PM PDT Image: ![]() കുവൈത്ത് സിറ്റി: പാരമ്പര്യത്തിന്‍െറയും പൈതൃകത്തിന്‍െറയും ചരിത്രമുറങ്ങുന്ന കുവൈത്തിന്‍െറ സ്വന്തം മുത്തുവാരല്‍ ഉത്സവത്തിന് വ്യാഴാഴ്ച തുടക്കമാവും. കുവൈത്ത് സീ സ്പോര്‍ട്സ് ക്ളബിലെ സമുദ്ര പുരാവസ്തു സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മുത്തുവാരല്‍ ഉത്സവത്തിന്‍െറ 27ാമത് പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്. അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ രക്ഷാകര്‍തൃത്വത്തിലാണ് ഉത്സവം നടക്കുന്നത്. സാല്‍മിയയിലെ തീരത്തുനിന്ന് 200 ഓളം മുങ്ങല്‍ വിദഗ്ധരുമായി ഖൈറാന്‍ ദ്വീപിലേക്ക് 12 പായക്കപ്പലുകള്‍ ഇന്ന് രാവിലെ 8.30 ഓടെ യാത്രതിരിക്കും. അമീറിന്‍െറ പേരിലുള്ള അഞ്ച് വലിയ കപ്പലുകളും മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അസ്സബാഹിന്‍െറ പേരിലുള്ള ഏഴു ചെറിയ കപ്പലുകളുമാണുള്ളത്. ഈ മാസം 13 വരെ നീളുന്ന ഉത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കുവൈത്ത് സീ സ്പോര്‍ട്സ് ക്ളബിലെ സമുദ്ര പുരാവസ്തു സംരക്ഷണ സമിതി ഉപമേധാവി മുഹമ്മദ് ഫാരിസ് അറിയിച്ചു. കഠിന പരിശീലനത്തിലൂടെയാണ് മുത്തുവാരുന്നതിനുള്ള സംഘം യാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. ദിവസങ്ങള്‍ നീണ്ട പരിശീലനത്തിനുശേഷം മെയ്യും മനവുമൊരുക്കിയാണ് സംഘം ഇന്ന് യാത്രതിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ മുത്തുവാരാന്‍ പോയവരുടെ ശിക്ഷണത്തില്‍ കഴിവുകള്‍ തേച്ചുമിനുക്കിയതിനൊപ്പം കപ്പലുകളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കി. കഴിഞ്ഞദിവസമാണ് ഈ കപ്പലുകള്‍ നീറ്റിലിറക്കിയത്. പഴമയിലേക്കുള്ള തിരിച്ചുപോക്കാണ് ഉത്സവത്തിലൂടെ നടക്കുന്നത്. എണ്ണസമ്പത്ത് കുവൈത്തിനെ അനുഗ്രഹിക്കുന്നതിനുമുമ്പ് രാജ്യത്തെ ജനങ്ങളുടെ പ്രധാന ജീവിതോപാധികളിലൊന്നായിരുന്നു മുത്തുവാരല്‍. ഇതിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പാരമ്പര്യ വേഷവിധാനത്തില്‍ പായക്കപ്പലില്‍ തന്നെയാണ് ഇവര്‍ യാത്ര തിരിക്കുക. കാലത്തിനു പിന്നാമ്പുറത്തേക്കൊരു തീര്‍ഥയാത്രപോലെയാണ് കുവൈത്തി ജനത ഈ ഉത്സവത്തെ കാണുന്നത്. പിന്നീട്, ഒരാഴ്ചക്കാലം ഖൈറാന്‍ ദ്വീപില്‍ രാപ്പാര്‍ത്ത് പകല്‍ മുത്തുവാരും. മുത്തുവാരാന്‍ പോകുന്നവരെ യാത്രയയക്കാനും ഉത്സവം കഴിഞ്ഞത്തെുമ്പോള്‍ സ്വീകരിക്കാനും സാല്‍മിയ തീരത്ത് ഇവരുടെ ബന്ധുമിത്രാദികളടക്കം നിരവധി പേര്‍ ഒരുമിച്ചുകൂടും. |
പൊതുമാപ്പ് : എംബസികളില്‍ തിരക്ക് Posted: 05 Aug 2015 08:53 PM PDT മനാമ: അനധികൃതമായി ബഹ്റൈനില്‍ തങ്ങുന്നവര്‍ക്ക് തിരിച്ചുപോകാനോ രേഖകള്‍ ശരിയാക്കി തുടരാനോ അവസരം നല്‍കുന്ന പൊതുമാപ്പ് പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞതോടെ ഏഷ്യന്‍ രാജ്യങ്ങളുടെ എംബസികളില്‍ തിരക്ക് തുടങ്ങി. തുടക്കത്തില്‍ ബംഗ്ളാദേശ് എംബസിയില്‍ നല്ല തിരക്കായിരുന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. ഇന്ത്യന്‍ എംബസിയിലും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ ആളുകള്‍ തിരിച്ചുപോകണമെന്ന ആവശ്യവുമായി എത്തുന്നുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. ഇത്തവണ നിരവധി വീട്ടുജോലിക്കാര്‍ പൊതുമാപ്പു വേളയില്‍ തിരിച്ചുപോകാനായി സഹായം അഭ്യര്‍ഥിക്കുന്നുണ്ടെന്ന് ഐ.സി.ആര്‍.എഫ് മെമ്പര്‍ സുബൈര്‍ കണ്ണൂര്‍ വ്യക്തമാക്കി. ആന്ധ്രയില്‍ നിന്നുള്ള നിരവധി വീട്ടുജോലിക്കാര്‍ സഹായം അഭ്യര്‍ഥിക്കുന്നതായി തെലുങ്ക് കലാസമിതിയിലെ ശിവകുമാറും പറഞ്ഞു. ഇവരില്‍ പലരും നിരവധി കാലങ്ങളായി സ്പോണ്‍സറുടെ അടുത്ത് നിന്ന് വിട്ടു നില്‍ക്കുന്നവരാണ്. പലര്‍ക്കുമെതിരെ റണ്‍എവെ കേസുമുണ്ട്. പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വിവിധ രാഷ്ട്രങ്ങളുടെ എംബസികള്‍ ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ വരെ നീളുന്ന പൊതു മാപ്പു കാലാവധിക്ക് ശേഷവും ഇവിടെ തുടരുന്ന അനധികൃത തൊഴിലാളികള്‍ക്കെതിരെ കടുത്ത നടപടി വരുമെന്ന് എല്‍.എം.ആര്‍.എ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്. പൊതുമാപ്പ് കാലവാധി നിലവില്‍ വന്ന ജൂലൈ ഒന്നുമുതല്‍ ബംഗ്ളാദേശ്, പാക് എംബസികളില്‍ തിരക്കനുഭവപ്പെട്ടെങ്കിലും പിന്നീട് ആളുകളുടെ എണ്ണം കുറഞ്ഞുവരികയായിരുന്നു. തിരക്കിനനുസരിച്ച് ഉദ്യോഗസ്ഥരെ ക്രമീകരിക്കുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്താനായി വിവിധ സാമൂഹിക സംഘടനകളുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് കഴിഞ്ഞ ഓപണ്‍ ഹൗസില്‍ ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ പറയുകയുണ്ടായി. രേഖകളില്ലാതെ ബഹ്റൈനില്‍ കുടുങ്ങിപ്പോയ നിരവധി പേര്‍ക്ക് സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും പല ഘട്ടങ്ങളിലും തുണയായിട്ടുണ്ട്. അതിനാല്‍, പോകാനായി കാത്തിരിക്കുന്ന മലയാളികള്‍ അധികമൊന്നും ബഹ്റൈനിലില്ളെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ കരുതുന്നത്. എന്നാല്‍, വഞ്ചനകളിലും മറ്റും പെട്ട് നിയമപ്രശ്നങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന ചിലര്‍ ഇപ്പോഴും ഇവിടെയുണ്ട്. ഇവരെ സഹായിക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ഓപണ്‍ ഹൗസിലും ഇത്തരം പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ സാമൂഹിക പ്രവര്‍ത്തകരോടൊപ്പം എത്തിയിരുന്നു. ക്രിമിനല്‍ കേസുകളുള്ളവര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താനാകില്ല എന്നതിനാല്‍, ഈ അവസരം ഇവര്‍ക്ക് അനുകൂലമാകില്ല. പൊതുമാപ്പ് ആനുകൂല്യത്തിനു സമീപിക്കുന്നവര്‍ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ട്. ഇതിനു സമയം എടുക്കുമെന്നതിനാല്‍ അധികം കാത്തിരിക്കാതെ എംബസികളില്‍ എത്തണമെന്നാണു നിര്‍ദ്ദശേം. നിയമ വിരുദ്ധമായി രാജ്യത്തു തങ്ങുന്നവരെ ആനുകൂല്യത്തെ കുറിച്ചു ബോധവല്‍ക്കരിക്കാന്‍ വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്. പെരുന്നാള്‍ ദിവസങ്ങളില്‍ ചില എംബസികള്‍ ഇക്കാര്യത്തെക്കുറിച്ച് ലഘുലേഖ തയ്യാറാക്കി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു. വിവിധ സന്നദ്ധ സംഘടനകള്‍ ബോധവല്‍ക്കരണവുമായി രംഗത്തുണ്ട്. മലയാളി സംഘടനകള്‍ ഇതിനായി പദ്ധതികള്‍ ആവിഷ്കരിച്ചു വരികയാണ്. ആനൂകൂല്യം പ്രയോജനപ്പെടുത്തുന്ന 15 പേര്‍ക്ക് വിമാനടിക്കറ്റുമായി കേരള കാത്തലിക് അസോസിയേഷന്‍ കഴിഞ്ഞ ദിവസം രംഗത്തു വരികയുണ്ടായി. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന എല്ലാ വിദേശീയരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ഒസാമ അല്‍ അബ്സിയും അഭ്യര്‍ഥിച്ചിരുന്നു. ഇനി ഭാവിയില്‍ ഒരു പൊതുമാപ്പ് ഉണ്ടാകുമെന്ന് ആരും കരുതരുതെന്ന് ‘ഗള്‍ഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിലും അദ്ദേഹം പറഞ്ഞിരുന്നു. ബഹ്റൈന്‍ ആഭ്യന്തരമന്ത്രാലയത്തിന്‍െറയും തൊഴില്‍ മന്ത്രാലയത്തിന്‍െറയും വിവിധ എംബസികളുടേയും സഹകരണത്തോടെയാണ് പൊതുമാപ്പു നടപ്പാക്കുന്നത്. ഫ്രീവിസയിലുള്ളവരടക്കം 61,000 പേര്‍ അനധികൃതമായി രാജ്യത്തു തങ്ങുന്നുണ്ടെന്നാണ് എല്‍.എം.ആര്‍.എ രേഖകള്‍ വ്യക്തമാക്കുന്നത്. പാസ്പോര്‍ട്ട് കൈവശമില്ലാത്തവര്‍ അവരവരുടെ രാജ്യങ്ങളുടെ എംബസികളില്‍നിന്ന് ഒൗട്പാസ് വാങ്ങിയശേഷം നാട്ടിലേക്കുള്ള വിമാനടിക്കറ്റുമായി വേണം അപേക്ഷിക്കുവാന്‍. അതേസമയം പാസ്പോര്‍ട്ടിന്‍െറയോ സി.പി.ആറിന്‍െറയോ കോപ്പിയെങ്കിലുമുണ്ടെങ്കില്‍ നടപടികള്‍ എളുപ്പമാവും. ഇതുമായി ഇവര്‍ ഇമിഗ്രേഷന്‍ ഓഫിസുമായി നേരിട്ട് ബന്ധപ്പെടണം. സംശയ ദുരീകരണത്തിന് എല്‍.എം.ആര്‍.എ ഹോട്ട്ലൈന്‍ നമ്പറായ 17506055ല്‍ ബന്ധപ്പെടാം. സ്പോണ്‍സറില്‍നിന്ന് ഒളിച്ചോടിയിട്ടുള്ളവര്‍ക്കും വിസാ കാലാവധി തീര്‍ന്ന് വര്‍ഷങ്ങളായി രാജ്യത്തു തങ്ങുന്നവര്‍ക്കും യാതൊരു പിഴയടക്കാതെയും തങ്ങളുടെ മുന്‍ സ്പോണ്‍സറുടെ അനുവാദം പോലും ആവശ്യമില്ലാതെയും രാജ്യം വിടാന്‍ അനുവദിക്കുന്നതാണ് ഇത്തവണത്തെ പൊതുമാപ്പ്. ആരെയും കരിമ്പട്ടികയില്‍ പെടുത്തുകയില്ല. അതേസമയം, രാജ്യത്ത് തങ്ങണമെന്നുള്ളവര്‍ക്ക് പുതിയൊരു സ്പോണ്‍സറെ കണ്ടത്തെി ജോലിയില്‍ പ്രവേശിക്കാം. അതിനും മുന്‍ സ്പോണ്‍സറുടെ അനുവാദം ആവശ്യമില്ല. ഇവര്‍ പുതിയ സ്പോണ്‍സറുടെ സഹായത്തോടെ ഇമിഗ്രേഷന്‍ ഓഫിസുമായി ബന്ധപ്പെട്ട് എക്സ്റ്റന്‍ഷന്‍ വാങ്ങണമെന്നു മാത്രം. പിന്നീട് പുതിയ സ്പോണ്‍സര്‍ വര്‍ക്ക് പെര്‍മിറ്റിനായി എല്‍.എം.ആര്‍.എയില്‍ അപേക്ഷ നല്‍കണം.2016 ജനുവരി ഒന്നു മുതല്‍ യാതൊരു കാരണവശാലും ഫ്രീവിസയില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ല.അനധികൃതമായി ജോലിയെടുക്കുന്നവര്‍ ഇമിഗ്രേഷന്‍ ഓഫീസുമായി ബന്ധപ്പെടുമ്പോള്‍ യാതൊരു നിയമനടപടികളുമുണ്ടാവില്ല. ഇവരുടെ അപേക്ഷകള്‍ സ്വീകരിച്ച് കഴിയുന്നത്ര വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കി നാട്ടിലേക്കയക്കും. |
വസ്ത്രധാരണം മാന്യമല്ലെമെന്നാരോപിച്ച് സഹോദരിയെ കൊലപ്പെടുത്തി Posted: 05 Aug 2015 08:28 PM PDT Image: ![]() മുംബൈ: വസ്ത്രധാരണരീതി മാന്യമല്ലെന്ന് ആരോപിച്ച് പതിനേഴുകാരിയായ സഹോദരിയെ സഹോദരന്‍ കൊലപ്പെടുത്തി. മുംബൈക്കടുത്ത് കോലാപ്പൂരില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സഹോദരി മോശം വസ്ത്രം ധരിക്കുന്നുവെന്നും പാര്‍ട്ടികളില്‍ ആണ്‍കുട്ടികളോട് അടുത്ത് ഇടപഴകുന്നു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ജനല്‍ കര്‍ട്ടനുകള്‍ തൂക്കുന്ന കമ്പികൊണ്ട് യുവതിയുടെ തലക്കടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാളെ നേരത്തേ വീട്ടുകാര്‍ സൈക്യാട്രിസ്റ്റുകളെ കാണിച്ചിരുന്നതായി പൊലീസ് പറയുന്നു. പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ടാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്‍െറ നിഗമനം. |
മഹാദുരന്തത്തിന്‍െറ ഓര്‍മപ്പെടുത്തലായി ഹിരോഷിമദിനം Posted: 05 Aug 2015 08:13 PM PDT Image: ![]() Subtitle: ഇന്ന് ഹിരോഷിമദിനം ടോക്യോ: എട്ടാം പിറന്നാളാഘോഷത്തിന്‍െറ ആലസ്യത്തിലായിരുന്നു കീകോ ഒഗുറോ അന്ന്. തിളക്കമുള്ള പുത്തനുടുപ്പും സമൃദ്ധമായ സദ്യയുമായി ബന്ധുക്കള്‍ക്കൊപ്പം തുള്ളിച്ചാടിനടന്ന രാത്രിയുടെ സന്തോഷം കുഞ്ഞുമോളുടെ മുഖത്തുണ്ട്. ഹിരോഷിമയുടെ വടക്കേയറ്റത്ത് ഒരു കുന്നിന്‍െറ വെളുമ്പിലാണ് അവളുടെ വീട്. തൊട്ടുമുന്നിലൂടെ ഒഴുകിനീങ്ങുന്ന നിരത്തില്‍ വെറുതെയിറങ്ങിയതാണ്. രാവിലെ 8.10 ആയിക്കാണും. അപ്പോഴാണ് ഒരു ജനതതിയുടെ തലവര മാറ്റിവരച്ച ആ ദുരന്തം മിന്നായംപോലെ ചുറ്റും പകര്‍ന്ന വെളിച്ചവും കാതടപ്പിക്കുന്ന ശബ്ദവുമായി എത്തുന്നത്. ‘അധികമായില്ല. സ്ഫോടനത്തില്‍നിന്ന് രക്ഷപ്പെടുന്നവരുടെ ഒഴുക്കായിരുന്നു നിരത്തില്‍. മലയോരം കടന്നാല്‍ അഭയമാകുമെന്ന് അവര്‍ കരുതിയിരിക്കണം. പലരുടെയും ശരീരക്കാഴ്ചകള്‍ അതിദാരുണമായിരുന്നു. ഓടുന്നവരുടെ ചര്‍മം തൂങ്ങിയാടുന്നുണ്ട്. പരിചയമില്ലാത്തതിനാല്‍ ഇവരെ കണ്ടപ്പോള്‍ ആദ്യം തോന്നിയത് പുറത്തും കൈയിലും എന്തോ തൂക്കിയിട്ട് ഓടുകയാണെന്നായിരുന്നു. സൂക്ഷിച്ചുനോക്കിയപ്പോഴാണ് ശരീരഭാഗങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. മുടികളത്രയും കരിഞ്ഞുണങ്ങിയിട്ടുണ്ട്. ശരീരത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നവര്‍...’ കീകോ പറയുന്ന കഥയില്‍ അമേരിക്ക ചെയ്തുകൂട്ടിയ മഹാക്രൂരതയുടെ ചെറിയ ചിത്രമുണ്ട്. ഇന്ന് 18കാരിയായിരുന്ന ഷിസുകോ ആബെയുടെ ഓര്‍മകളിലും ദുരന്തത്തിന് ഭീകരമുഖം തന്നെ. ‘ശരീരത്തിന്‍െറ വലതുവശം പൂര്‍ണമായി ഉരുകിപ്പോയിരുന്നു. ആള്‍ക്കൂട്ടം ഓടുന്നത് കണ്ടപ്പോള്‍ ഞാനും ഒപ്പം ചേര്‍ന്നു. ആരോ പറയുന്നത് കേട്ടു, പുഴയില്‍ ചാടാന്‍. അധികമായില്ല, പുഴയില്‍ കബന്ധങ്ങളുടെ ഘോഷയാത്രയായിരുന്നു’. ••••••••• ഇരുബോംബുകളും പതിച്ചതോടെ ജപ്പാന്‍ രാജാവ് ഹിരോഹിതോ നിരുപാധികം കീഴടങ്ങുന്നതായി പ്രഖ്യാപിച്ചു. നഗരമധ്യത്തില്‍നിന്ന് 500 മീറ്റര്‍ ഉയരെ പൊട്ടിത്തെറിക്കുംവിധമായിരുന്നു ബോംബിങ്ങിന്‍െറ ആസൂത്രണം. അതങ്ങനെ സംഭവിക്കുകയും ചെയ്തു. അതോടെ രണ്ടു നഗരങ്ങളും അവിടെയുള്ള ജീവിതവും ഇല്ലാതായി. ഹിരോഷിമയും നാഗസാക്കിയും ചരിത്രവേഗത്തില്‍ തിരിച്ചത്തെിയെങ്കിലും ഓര്‍മപ്പെടുത്തലായി ഒരുവശം അതേ പടി നിലനിര്‍ത്തിയിട്ടുണ്ട്. 70ാം വാര്‍ഷികത്തില്‍ രാജ്യത്ത് മാത്രമല്ല, ലോകത്തുടനീളം അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചുവരുകയാണ്. |
Posted: 05 Aug 2015 07:10 PM PDT Image: ![]() Subtitle: ഇന്ന് ഹിരോഷിമ ദുരന്തത്തിന്‍െറ 70ാം വാര്‍ഷികം ഇന്ന് ആഗസ്റ്റ് ആറ്. 70 വര്‍ഷങ്ങള്‍ക്കുമുമ്പ് 1945ല്‍ ഇതേ ദിനത്തിലാണ് ജപ്പാനിലെ ചുകോഗു പ്രദേശത്തെ പ്രധാന ജനവാസ-വ്യവസായ കേന്ദ്രമായ ഹിരോഷിമ നഗരം ലോകത്തില്‍ അണുബോംബിന്‍െറ ആഘാതത്താല്‍ ഏതാണ്ട് സമ്പൂര്‍ണമായി നശിക്കുന്ന ആദ്യനഗരമായി മാറി ചരിത്രത്തില്‍ ഇടം നേടിയത്. ആഗസ്റ്റ് ആറിന് രാവിലെ 8.15നാണ് അമേരിക്കന്‍ വായുസേനയുടെ ബി.29 വിമാനത്തിന്‍െറ പൈലറ്റ് ബ്രിഗേഡിയര്‍ ജനറല്‍ പോള്‍ വാര്‍ഫീല്‍ഡ് ടിബ്ബെറ്റ് ജൂനിയര്‍ തന്‍െറ കൈവിരലുകള്‍ ബോംബ് റിലീസിങ് ബട്ടനിലമര്‍ത്തിയപ്പോള്‍ ‘ലിറ്റ്ല്‍ ബോയ്’ എന്നു പേരിട്ട ശക്തമായ അണുബോംബ് ഹിരോഷിമ നഗരത്തിന്‍െറ മാറിലേക്ക് പതിച്ചത്. തീനാമ്പുകള്‍ ജപ്പാനിലെ ഏഴാമത്തെ വലിയ നഗരമായ ഹിരോഷിമയെ വിഴുങ്ങി. 15,000 ടണ്‍ ടി.എന്‍.ടിയുടെ ശക്തിയുള്ള ബോംബ് കരിച്ചുകളഞ്ഞത് 13 ച.കി.മീ. വരുന്ന ജനവാസമേഖലയെയാണ്. ആ നഗരത്തിലെ നിരപരാധികളായ കുട്ടികളും സ്ത്രീകളുമടക്കമുള്ള 71,000 ജനങ്ങള്‍ തല്‍ക്ഷണം തീനാമ്പുകളേറ്റു കരിഞ്ഞുവീണു. പൊള്ളലും മുറിവുമേറ്റ അനേകായിരങ്ങള്‍ നീറുന്ന വേദനസഹിച്ച് പിന്നീടുള്ള ദിനങ്ങളില്‍ പിടഞ്ഞുമരിച്ചു. അണുവികിരണങ്ങളുടെ ദുരന്തംപേറി പിന്നീട് ജനിച്ചവരടക്കമുള്ള ലക്ഷങ്ങള്‍ ജീവച്ഛവങ്ങളായി. കെട്ടിടങ്ങളും വ്യവസായശാലകളും തകര്‍ത്ത് ബോംബ് ഹിരോഷിമയെ നിലംപരിശാക്കി. ഇന്നും ലോക മന$സാക്ഷിയെ നടുക്കുന്ന മനുഷ്യസൃഷ്ടിയായ ഒരു വലിയ ദുരന്തത്തിന്‍െറ ഓര്‍മയാണ് ആഗസ്റ്റ് ആറും ഹിരോഷിമയും. മൂന്നുദിവസം കഴിഞ്ഞ് ആഗസ്റ്റ് ഒമ്പതിന് അമേരിക്ക ‘ഫാറ്റ്മാന്‍’ എന്നുപേരിട്ട മറ്റൊരു അണുബോംബ് ജപ്പാനിലെതന്നെ നാഗസാക്കി നഗരത്തില്‍ വീഴ്ത്തി. നാശംവിതച്ച മനുഷ്യസൃഷ്ടിയായ മറ്റൊരു ദുരന്തം. അമേരിക്ക നടത്തിയ ഈ രണ്ടു ബോംബിങ്ങുകളാണ് ലോകത്തില്‍ ഇന്നുവരെ ആണവായുധങ്ങള്‍ ഉപയോഗിക്കപ്പെട്ട സംഭവങ്ങള്‍. രണ്ടു സ്ഫോടനങ്ങളിലും അതില്‍നിന്നുള്ള റേഡിയേഷന്‍മൂലം പിന്നീടുമായി 2,20,000 പേര്‍ മരിച്ചതായാണ് കണക്കുകൂട്ടുന്നത്. രണ്ടാം ലോകയുദ്ധത്തിന്‍െറ ഭാഗമായിട്ടാണ് സഖ്യകക്ഷികളില്‍പെട്ട അമേരിക്ക യുദ്ധം ജയിക്കാനായി ഇത്തരം ഒരു മഹാപാതകം ചെയ്തത്. യൂറോപ്പിനെ മാത്രമല്ല, ലോകത്തിന്‍െറയാകെ ശാക്തിക സന്തുലനത്തെ മാറ്റിമറിച്ച ഒന്നായിരുന്നു ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നിവരടങ്ങിയ അച്ചുതണ്ടുശക്തികളും സോവിയറ്റ് റഷ്യ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നിവരടങ്ങിയ സഖ്യശക്തികളും തമ്മില്‍നടന്ന രണ്ടാം ലോകയുദ്ധം. യുദ്ധപ്രഖ്യാപനമൊന്നും കൂടാതെ ഹിറ്റ്ലറുടെ ജര്‍മനി, പോളണ്ടിനെ ആക്രമിച്ചതോടെ 1939 സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ചയുദ്ധം 1945 ആഗസ്റ്റ് ആറിനും ഒമ്പതിനുമായി അമേരിക്ക, ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും നടത്തിയ മാരകമായ ആണവ ബോംബിങ്ങിനെ തുടര്‍ന്ന് ആഗസ്റ്റ് 14ന് ജപ്പാന്‍െറ കീഴടങ്ങലിലൂടെയും സെപ്റ്റംബര്‍ രണ്ടിന് ഒപ്പുവെച്ച കരാറിലൂടെയും അവസാനിച്ചു. ലോകത്ത് ആണവായുധം ഉപയോഗിച്ച ഒരേയൊരു യുദ്ധമായിരുന്നു രണ്ടാം ലോകയുദ്ധം. അമേരിക്കയുടെ ഈ മാരകമായ ബോംബിങ് ജപ്പാന്‍െറ കീഴടങ്ങലിനും രണ്ടാം ലോകയുദ്ധത്തിന്‍െറ അവസാനത്തിനും കാരണമായെങ്കിലും ലക്ഷക്കണക്കിന് സാധാരണ മനുഷ്യരുടെ മരണത്തിനും നരകയാതനകള്‍ക്കും വഴിവെച്ച ആ സംഭവം ഇന്നും ലോകജനതക്ക് നടുക്കുന്ന ഓര്‍മയാണ്. ദുരന്ത ദു$ഖംപേറി ഓരോ ആഗസ്റ്റ് ആറും ഹിരോഷിമ ദിനമായി ലോകമെങ്ങും ആചരിക്കപ്പെടുമ്പോള്‍ ആണവായുധമുക്ത ലോകത്തിനായി സമാധാന കാംക്ഷികളായ ലോകജനതയുടെ പ്രതീക്ഷകള്‍ക്ക് ചിറകുമുളക്കുന്ന അവസരമായി അവ മാറുകയാണ്. ഇനിയും അത്തരത്തിലുള്ള ഒരു ആണവദുരന്തം താങ്ങാനുള്ള കരുത്ത് ലോകത്തിനില്ല. അന്ന് പ്രയോഗിച്ച ആണവ ബോംബുകളെക്കാള്‍ അനേകമടങ്ങ് പ്രഹരശേഷിയുള്ള ആണവ ബോംബുകള്‍ സുരക്ഷയുടെ പേരുപറഞ്ഞ് രഹസ്യമായും പരസ്യമായും അനേകം രാഷ്ട്രങ്ങള്‍ തങ്ങളുടെ ആയുധപ്പുരകളില്‍ സൂക്ഷിച്ചിരിക്കുന്നു. ഭ്രാന്തമായ ചിന്താഗതികള്‍ പുലര്‍ത്തുന്ന രാഷ്ട്രനേതാക്കളും സ്വയം ചാവേറുകളായിപ്പോലും മനുഷ്യരെ കൊന്നൊടുക്കാന്‍ വെമ്പല്‍കൊള്ളുന്ന തീവ്രവാദി ഗ്രൂപ്പുകളും ആണവായുധങ്ങള്‍ കരസ്ഥമാക്കാനും അതു പ്രയോഗിക്കാനുമുള്ള സാധ്യതയുടെ ഭീഷണി നിലനില്‍ക്കുമ്പോള്‍ സമ്പൂര്‍ണനാശത്തിനു വഴിതെളിക്കുന്ന ഒരു ആണവായുധ പ്രയോഗത്തിന്‍െറ ചിന്തകള്‍പോലും സമാധാനകാംക്ഷികളായ ലോകജനതയെ ചകിതരാക്കുന്നു. ഹിരോഷിമ ദിനം ഇന്ന് സമാധാനത്തിന്‍െറയും ആണവ നിരായുധീകരണത്തിന്‍െറയും സന്ദേശം പരത്തുന്ന ദിനമാണ്. 2020ഓടെ ആണവായുധങ്ങളില്ലാത്ത ഒരു ലോകം എന്ന ലക്ഷ്യം കൈവരിക്കാന്‍ ഉദ്ദേശിച്ച് സജീവമായ ചര്‍ച്ചകളും മന$സാക്ഷി ഉണര്‍ത്തുന്ന പ്രചാരണപ്രവര്‍ത്തനങ്ങളും തുടര്‍നടപടികളും ഈ ദിനത്തില്‍ നടക്കുന്നു. ആണവായുധങ്ങളുടെ കരിനിഴലില്‍നിന്ന് ലോകം മോചിതമാകണം. രാസായുധങ്ങളും ആണവായുധങ്ങളും ഉള്‍പ്പെടെ കൂട്ടനശീകരണത്തിന് ശക്തിയുള്ള എല്ലാ ആയുധങ്ങളും ഇല്ലാതാക്കണം. അതുമാത്രമാണ് സുരക്ഷിത ലോകത്തിലേക്കുള്ള വഴി. ഈ ആയുധങ്ങള്‍ ഉള്ളിടത്തോളം ലോകം മുഴുവന്‍ ഭീതിയുടെ നിഴലിലായിരിക്കും. ആണവായുധമുക്ത ലോകത്തിനു വേണ്ടിയുള്ള ലോകരാഷ്ട്രങ്ങളുടെ ശ്രമം തുടരുകയാണ്. ഹിരോഷിമയുടെയും നാഗസാക്കിയുടെയും നടുക്കുന്ന ഓര്‍മകള്‍ ഈ പ്രവര്‍ത്തനത്തില്‍ വലിയ പ്രചോദനമായിത്തീരുന്നു. മറ്റൊരു ആണവയുദ്ധത്തിന്‍െറ വിദൂരസാധ്യതകള്‍പോലും ഇല്ലാതാക്കാനാണ് ആണവ നിരായുധീകരണത്തിന്‍െറ വക്താക്കള്‍ ശ്രമിക്കുന്നത്. ആണവ നിരായുധീകരണത്തില്‍ ആത്മാര്‍ഥത കാണിക്കാനും നേതൃത്വമേറ്റെടുക്കാനും അമേരിക്ക എന്ന രാഷ്ട്രത്തിനു ബാധ്യതയുണ്ട്. മറ്റു പല രാജ്യങ്ങളെയും ഭ്രാന്തരാഷ്ട്രങ്ങളായി വിശേഷിപ്പിക്കുകയും അവരുടെയും മറ്റു തീവ്രവാദ ഗ്രൂപ്പുകളുടെയും കൈകളില്‍ ആണവായുധം വന്നുചേര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന വിപത്തിനെപ്പറ്റി പരിതപിക്കുകയും ചെയ്യുന്ന അമേരിക്കയാണ് ലോകത്തില്‍ ആദ്യമായി ആണവബോംബ് പരീക്ഷിച്ചതും അത് മനുഷ്യരുടെ പച്ചമാംസത്തില്‍ പൊട്ടിച്ചതും. 1945 ജൂലൈയില്‍ ന്യൂമെക്സികോയിലെ അലാമോഗാര്‍ഡോവില്‍വെച്ച് ‘ട്രിനിറ്റി’ എന്നപേരില്‍ ലോകത്തെ ആദ്യത്തെ ആണവായുധ പരീക്ഷണം നടത്തി ആണവായുധ യുഗത്തിന് തുടക്കംകുറിച്ചത് അമേരിക്കയാണ്. രണ്ടാമത്തെ ആണവ ബോംബ് 1945 ആഗസ്റ്റ് ആറിന് അമേരിക്ക പൊട്ടിച്ചത് മാനവരാശിയുടെ നെഞ്ചിലായിരുന്നു, ഹിരോഷിമയില്‍. മൂന്നാമത്തെ ബോംബ് നാഗസാക്കിയിലും വര്‍ഷിച്ച് പരീക്ഷണവും പ്രയോഗവും അമേരിക്ക പൂര്‍ത്തിയാക്കി. ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന ഹീനമായ മനുഷ്യക്കുരുതിക്കെതിരെയും ആണവായുധങ്ങള്‍ക്കെതിരെയും ലോക മന$സാക്ഷി ഉണര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ അന്നുമുതല്‍ നടക്കുകയാണ്. ഒട്ടനവധി അന്താരാഷ്ട്ര ആണവായുധ നിയന്ത്രണക്കരാറുകള്‍ ഇതിനകം ഒപ്പുവെക്കപ്പെട്ടിട്ടുണ്ട്. 1963ല്‍ ജോണ്‍ എഫ്. കെന്നഡിയും നിഖിത ക്രൂഷ്ചേവും ഒപ്പുവെച്ച ഭാഗിക ആണവപരീക്ഷണ നിരോധ കരാര്‍, 1968ല്‍ ലോകത്തിലെ അനേകം രാജ്യങ്ങള്‍ ഒപ്പുവെച്ച ആണവ നിര്‍വ്യാപന കരാര്‍ (എന്‍.പി.ടി), ആണവ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ എസ്.എ.എല്‍.ടി ഒന്നും രണ്ടും കരാറുകള്‍ എന്നിവ ആണവ നിരായുധീകരണ രംഗത്ത് നിര്‍ണായക ചുവടുവെപ്പുകളായിരുന്നു. എസ്.എ.എല്‍.ടി കരാറുകള്‍ എസ്.ടി.എ.ആര്‍.ടി (സ്ട്രാറ്റജിക് ആംസ് റിഡക്ഷന്‍ ട്രീറ്റി) കരാറുകളിലേക്ക് നയിച്ചു. ’91ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷും സോവിയറ്റ് ഭരണാധികാരി മിഖായേല്‍ ഗോര്‍ബച്ചേവും ഒപ്പുവെച്ച എസ്.ടി.എ.ആര്‍.ടി ഒന്നിന്‍െറ കാലാവധി 2009 ഡിസംബറില്‍ അവസാനിച്ചു. 2010 ഏപ്രില്‍ എട്ടിന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും റഷ്യന്‍ പ്രസിഡന്‍റ് മെദ്വ്യദെവും തമ്മില്‍ ഒപ്പുവെച്ച പുതിയ എസ്.ടി.എ.ആര്‍.ടി കരാറാണ് വന്‍ശക്തികള്‍ക്കിടയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ആണവായുധ നിയന്ത്രണക്കരാര്‍. മാനവരാശിയുടെ സുരക്ഷ മുന്‍നിര്‍ത്തി ഹൃദയംതുറന്ന ചര്‍ച്ചകള്‍ നടത്തി ആണവായുധമുക്ത ലോകം എന്ന ലക്ഷ്യം കൈവരിക്കാന്‍ ലോക നേതാക്കള്‍ക്ക് കഴിയട്ടെയെന്നു നമുക്കാശിക്കാം. ഹിരോഷിമയുടെയും നാഗസാക്കിയുടെയും നൊമ്പര സ്മൃതികള്‍ സമാധാന പ്രവര്‍ത്തനങ്ങളുടെ ആത്മാര്‍ഥതക്ക് ആക്കം പകരാനും കഴിയട്ടെ! |
Posted: 05 Aug 2015 07:00 PM PDT Image: ![]() ആഗസ്റ്റ് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍വെച്ച് നാഗാ വിമതരുമായി കേന്ദ്രസര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍ ചരിത്രപ്രസിദ്ധമെന്നാണ് കേന്ദ്രസര്‍ക്കാറും ബന്ധപ്പെട്ട കേന്ദ്രങ്ങളും അവകാശപ്പെടുന്നത്. ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ‘നാഗാലിം’ എന്ന് തങ്ങള്‍ പേര് വിളിക്കുന്ന സ്വതന്ത്ര രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വരികയും അദ്ദേഹവുമായും ആഭ്യന്തര മന്ത്രിയുമായും ചര്‍ച്ച നടത്തുകയും ചെയ്യുകയെന്നത് പ്രധാനപ്പെട്ട കാര്യംതന്നെ. പക്ഷേ, ആ കരാര്‍ എത്രത്തോളം നിര്‍ണായകവും ചരിത്രപരവുമാണ് എന്ന തീര്‍പ്പിലത്തെണമെങ്കില്‍, അതിന്‍െറ വിശദാംശങ്ങള്‍ പൂര്‍ണമായി പുറത്തുവരികയും അതിന്‍െറ പ്രായോഗിക നടപടികളിലേക്ക് കടക്കുകയും വേണം. |
Posted: 05 Aug 2015 06:30 PM PDT Image: ![]() കൊച്ചി: വിലക്ക് നീക്കാന്‍ ബി.സി.സി.ഐയുടെ ‘കാരുണ്യം’ നീളുമെന്നുറപ്പായതോടെ സര്‍ഗാത്മകതയുടെ ക്രീസിലിറങ്ങാന്‍ ശ്രീശാന്ത് തീരുമാനിച്ചു. പൂജാ ഭട്ടിന്‍െറ ബോളിവുഡ് ചിത്രം ‘കാബറെ’ക്കു പിന്നാലെയാണ് ശ്രീശാന്ത് ബഹുഭാഷാ ചിത്രത്തില്‍ നായകനാകുന്നത്. സന ക്രിയേഷന്‍സിന്‍െറ ബാനറില്‍ സനയാദി റെഡ്ഡി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് നിര്‍മിക്കുന്ന ഒരു ക്രിക്കറ്ററുടെ പ്രണയ കഥ പറയുന്ന ചിത്രത്തിലാണ് നായകനാകുന്നത്. അടുത്ത മാസം ഷൂട്ടിങ് തുടങ്ങുന്ന ഈ ചിത്രം ഒരേസമയം തെലുങ്കിലും തമിഴിലും മലയാളത്തിലും എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സനയാദി റെഡ്ഡി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14 ഇന്ത്യന്‍ ഭാഷകളിലേക്ക് ഇത് മൊഴിമാറ്റുകയും ചെയ്യും. ‘കാബറെ’യില്‍ വില്ലന്‍ വേഷമാണ് ശ്രീക്ക്. ചിത്രത്തിന്‍െറ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി ശ്രീശാന്ത് പറഞ്ഞു. ഈ മാസം തന്നെ അടുത്ത ഷെഡ്യൂള്‍ തുടങ്ങും. ഈ ചിത്രത്തിന് മുമ്പ് സമീപിച്ച സനയാദി റെഡ്ഡി കേസിന്‍െറ പശ്ചാത്തലത്തില്‍ പദ്ധതി വൈകിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ എല്ലാം അനുകൂലമായപ്പോള്‍ അദ്ദേഹം വീണ്ടും സമീപിച്ചു. നല്ല അവസരം ലഭിച്ചിരിക്കുകയാണ്. കമ്പനിയും സംവിധായകനും തിരക്കഥയും മികച്ചതാണ്. പല ക്രിക്കറ്റ് താരങ്ങളുടെയും ജീവിതവുമായി ഈ കഥക്ക് ബന്ധമുണ്ടാകാം. ചില രംഗങ്ങള്‍ക്ക് തന്‍െറ ജീവിതവുമായും ബന്ധമുണ്ട് -ശ്രീശാന്ത് പറഞ്ഞു. സിനിമയില്‍ അവസരം ലഭിച്ചാല്‍ അഭിനയം തുടരും. ഇക്കാരണത്താല്‍ ക്രിക്കറ്റ് വഴുതിമാറുമെന്ന ഭയമില്ല. തന്‍െറ ജീവിതം ക്രിക്കറ്റാണ്. നിയന്ത്രിക്കേണ്ടിടത്ത് താന്‍ നിയന്ത്രിക്കും. അനുഭവങ്ങളിലൂടെയാണ് നടന്‍ വികസിക്കുന്നത്. ഇത് തന്‍െറ തുടക്കമാണ്. താനത് ആസ്വദിക്കുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുമായി പരിചയമുണ്ടെങ്കിലും അവരുമായൊന്നും സിനിമയെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാല്‍, നടന്‍ ജയസൂര്യ തന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചു. ബി.സി.സി.ഐയുടെ തലപ്പത്തുള്ളവര്‍ വിലക്ക് നീക്കി ക്രിക്കറ്റിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കിയാല്‍ രഞ്ജി മുതല്‍ തുടങ്ങാനും താന്‍ തയാറാണ്. പക്ഷേ, അവരുടെ കാരുണ്യത്തിന് സമയമെടുക്കും. എങ്കിലും പരിശീലനം നടത്തി കായികശേഷി നിലനിര്‍ത്തുന്നുണ്ട്. ഇപ്പോള്‍ ഏഴ് കിലോ കുറഞ്ഞു -ശ്രീശാന്ത് പറഞ്ഞു. ഈ ചിത്രം സിനിമയിലേക്കുള്ള തന്‍െറ മടങ്ങിവരവാണെന്ന് സനയാദി റെഡ്ഡി പറഞ്ഞു. ശ്രീശാന്ത് ഡാന്‍സറും നടനും വാഗ്മിയുമാണ്. പല വേദികളിലും പെര്‍ഫോര്‍മര്‍ എന്ന നിലയില്‍ കണ്ടിട്ടുണ്ട്. ശ്രീയെ തെന്നിന്ത്യയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട് -അദ്ദേഹം പറഞ്ഞു. |
മകനെയോര്‍ത്ത് വിഷമിച്ച് അബൂത്വാഹിറിന്‍െറ മാതാവ് Posted: 05 Aug 2015 11:23 AM PDT Image: ![]() പാലക്കാട്: പുതുപ്പരിയാരം ലക്ഷം വീട് കോളനിയിലെ ‘ത്വാഹിര്‍ മന്‍സി’ലില്‍ ഉമ്മയും സഹോദരിമാരും അബൂത്വാഹിറിനെയോര്‍ത്ത് കരഞ്ഞു തളര്‍ന്നിരിപ്പാണ്. വിങ്ങിപ്പൊട്ടുന്ന ഉമ്മ ആയിശുമ്മാളിനെ സമാധാനിപ്പിക്കാനാകാതെ രണ്ട് പെണ്‍മക്കള്‍ വിഷമിക്കുകയാണ് നാല് സെന്‍റിലൊതുങ്ങുന്ന ഈ പണി തീരാത്ത കൊച്ചു വീട്ടില്‍. അബൂത്വാഹിര്‍ ഐ.എസില്‍ ചേര്‍ന്നെന്നും സിറിയയില്‍ പോയെന്നുമുള്ള വാര്‍ത്തകളത്തെുടര്‍ന്നുള്ള അന്വേഷണങ്ങളാണ് മൂന്ന് സ്ത്രീകള്‍ മാത്രമുള്ള ഈ വീട്ടില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി. കുടുംബത്തിന്‍െറ സ്ഥിതിയറിയുന്ന അയല്‍വാസികള്‍ അബൂത്വാഹിറിന്‍െറ വീടന്വേഷിച്ചത്തെിയ ദൃശ്യമാധ്യമപ്രവര്‍ത്തകരെ നിര്‍ബന്ധിച്ച് തിരിച്ചയക്കുകയായിരുന്നു. രണ്ട് ദിവസമായി വീട്ടില്‍ നിന്ന് ആരും പുറത്തിറങ്ങുന്നില്ല. മാധ്യമപ്രവര്‍ത്തകനെന്ന് പറഞ്ഞപ്പോള്‍തന്നെ ഒന്നും പറയാനില്ളെന്നായിരുന്നു വിവാഹിതയായ മൂത്ത സഹോദരിയുടെ ആദ്യ പ്രതികരണം. മാതാവ് സംസാരിച്ച് തുടങ്ങിയപ്പോള്‍തന്നെ വിങ്ങിപ്പൊട്ടി. ‘മകന്‍ ഐ.എസ് ആണെന്നും അല്‍ഖാഇദയാണെന്നും സിറിയയിലുണ്ടെന്നുമെല്ലാം നിങ്ങള്‍ മാധ്യമങ്ങള്‍ ഉറപ്പിച്ചിട്ടുണ്ടല്ളോ. നിങ്ങള്‍ക്ക് എല്ലാമറിയാം. എന്‍െറ മകനെക്കുറിച്ച് എനിക്ക് മാത്രമേ ഒന്നും അറിയാത്തതായി ഉള്ളൂ. മകനെ കാണാത്തതിലുള്ള ഉമ്മയുടെ വേദന നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ല’ ആയിശുമ്മാള്‍ പറഞ്ഞു. അവന്‍ തിരിച്ചു വരുമെന്നും എവിടെയും പോകില്ളെന്നും അവര്‍ ആവര്‍ത്തിച്ചു. ആയിശുമ്മാളിന്‍െറ ഭര്‍ത്താവ് അബ്ദുറഹ്മാന്‍ കടബാധ്യതയത്തെുടര്‍ന്ന് എട്ടു വര്‍ഷം മുമ്പാണ് സൗദിയിലേക്ക് പോയത്. ശമ്പളം കുറവായതിനാല്‍ ഇപ്പോഴും കുടുംബത്തെ കരകയറ്റാന്‍ കഴിഞ്ഞിട്ടില്ല. മാരകരോഗങ്ങളും ഇദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. ഒരു വര്‍ഷം മുമ്പാണ് അബ്ദുറഹ്മാന്‍ അവധിക്ക് വന്ന് മടങ്ങിയത്. മൂന്ന് മക്കളാണിവര്‍ക്ക്. രണ്ട് പെണ്‍മക്കളില്‍ ഒരാളുടെ വിവാഹം കഴിഞ്ഞു. അബൂത്വാഹിര്‍ ഏക മകനാണ്. കഴിഞ്ഞ ആറു മാസത്തോളമായി മഫ്തിയില്‍ പൊലീസ് ഇടക്കിടെ വീട്ടിലത്തെി അന്വേഷിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. 2013ല്‍ ഖത്തറിലേക്കാണ് അബൂത്വാഹിര്‍ പോയത്. ദോഹയില്‍ അക്കൗണ്ടന്‍റായാണ് ജോലി ചെയ്തിരുന്നത്. ഖത്തറില്‍ ജോലി ചെയ്യവെ സൗദിയിലേക്ക് ഉംറക്ക് പോയെന്നാണ് വീട്ടുകാര്‍ക്ക് അവസാനമായി ലഭിച്ച വിവരം. പിതാവിന്‍െറ സുഹൃത്ത് വിമാനത്താവളത്തില്‍ കാത്തുനിന്നെങ്കിലും കണ്ടത്തൊനായില്ളെന്ന് പറയുന്നു. സഹോദരീഭര്‍ത്താവ് എംബസിയില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. എട്ട് മാസത്തോളമായി അബൂത്വാഹിറിനെക്കുറിച്ച് കുടുംബത്തിന് വിവരമില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഒടുവില്‍ വീട്ടിലേക്ക് വിളിച്ചത്. ഇതിന് മുമ്പ് കാര്യമായ പണമൊന്നും വീട്ടിലേക്ക് അയച്ചുകൊടുത്തിട്ടില്ല. ബി.എ വരെ പഠിച്ചിട്ടുണ്ട്. നിലവില്‍ എന്‍.ഐ.എ അന്വേഷണമില്ല പാലക്കാട്: ഐ.എസില്‍ ചേര്‍ന്നതായി സംശയിക്കുന്ന മലയാളികളെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണം നടത്തുന്നില്ളെന്ന് കൊച്ചി യൂനിറ്റ് വ്യക്തമാക്കി. എന്‍.ഐ.എക്ക് താല്‍പര്യമുള്ള വിഷയമെന്ന നിലയില്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍െറ വെളിച്ചത്തില്‍ പ്രാഥമിക വിവരം ശേഖരിച്ചിട്ടുണ്ട്. |
അഭയാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി; നൂറുകണക്കിന് പേരെ കാണാതായി Posted: 05 Aug 2015 11:10 AM PDT Image: ![]() ട്രിപളി: ലിബിയയില്‍നിന്ന് ആഫ്രിക്കന്‍ അഭയാര്‍ഥികളുമായി യൂറോപ്പ് ലക്ഷ്യമിട്ട് പുറപ്പെട്ട ബോട്ട് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ മുങ്ങി നൂറുകണക്കിന് പേരെ കാണാതായി. സിസിലിക്കു സമീപം കടലില്‍ അപകടമുഖത്തായ ബോട്ടില്‍നിന്ന് അപായസന്ദേശം അയച്ചതിനെ തുടര്‍ന്ന് എത്തിയ കപ്പലുകളിലേക്ക് രക്ഷപ്പെടാനുള്ള തിരക്കിനിടെയാണ് വന്‍ ദുരന്തം. മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സിന്‍െറ ‘ഡിഗ്നിറ്റി’, അയര്‍ലന്‍ഡ് നിരീക്ഷണ കപ്പല്‍ ലെ നിയാമ എന്നിവക്കു മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. യാത്രക്കാര്‍ കൂട്ടമായി ഒരു വശത്തേക്ക് നീങ്ങിയതോടെ തിങ്ങിനിറഞ്ഞ മത്സ്യ ബന്ധന ബോട്ട് മറിയുകയായിരുന്നു. നൂറിലേറെ യാത്രക്കാരെ മുങ്ങാനടുത്ത നിലയില്‍ കണ്ടത്തെിയതായി അയര്‍ലന്‍ഡ് കപ്പലിലുണ്ടായിരുന്ന തീരദേശ സേന അറിയിച്ചു. 16 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മൊത്തം 700 പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് സൂചന. 250 ഓളം പേരെ രക്ഷിക്കാനായിട്ടുണ്ട്. അവശേഷിച്ചവരെകൂടി രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണ്. ഇറ്റാലിയന്‍ നാവികസേനയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. നിരവധി കപ്പലുകളും മൂന്ന് ഹെലികോപ്റ്ററുകളും സ്ഥലത്തത്തെിയിട്ടുണ്ട്. |
മറൈന്‍ ഡ്രൈവ് വാക്വേ ഇനി ‘ഡോ. കലാം മാര്‍ഗ്’ Posted: 05 Aug 2015 11:10 AM PDT Image: ![]() കൊച്ചി: കൊച്ചിയിലെ നാലര കി.മി ദൂരം വരുന്ന ‘മറൈന്‍ ഡ്രൈവ് വാക് വേ’ ഇനി മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ നാമധേയത്തില്‍ അറിയപ്പെടും. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ‘ഡോ. എ.പി.ജെ. അബ്ദുല്‍ കലാം മാര്‍ഗ്’ രാജ്യത്തിന് സമര്‍പ്പിച്ചു. ഡോ. കലാമിന്‍െറ പരിലാളനയേറ്റ മരത്തിന് ഗവര്‍ണറും പത്നിയും ചേര്‍ന്ന് വെള്ളമൊഴിച്ചു. രാജ്യത്തെ തന്നെ ആദ്യത്തെ കലാം സ്മാരകമാണ് ഈ നടപ്പാത. 2006 ഡിസംബര്‍ 19ന് രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനത്തെിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ ഇടമൊരുക്കാനാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. എന്നാല്‍ ചില്ലകള്‍ക്ക് പകരം മരങ്ങള്‍ തന്നെ മൊത്തമായി വെട്ടിമാറ്റിയത് പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കി. വിവരമറിഞ്ഞ ഡോ. കലാം വെട്ടിമാറ്റിയ മരങ്ങളുടെ പത്തിരട്ടി വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കണമെന്ന് അന്നത്തെ ജില്ലാ കലക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷിന് നിര്‍ദേശം നല്‍കിയിരുന്നു. വെട്ടിയ മൂന്ന് ഗുല്‍മോഹറുകള്‍ക്ക് പകരം മുപ്പത് തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. കൊച്ചിയിലത്തെിയ ഉടന്‍ ഇതു സംബന്ധിച്ച് രാഷ്ട്രപതിയുടെ അന്വേഷണവുമുണ്ടായി. തൈകള്‍ നട്ടത് കാണാനും അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സുരക്ഷാവലയം ഭേദിച്ച് ആഹ്ളാദാരവം മുഴക്കിയ ജനക്കൂട്ടത്തിന് നടുവില്‍നിന്നാണ് ഡോ. കലാം വൃക്ഷത്തൈകള്‍ക്ക് വെള്ളമൊഴിച്ചത്. തൈകള്‍ ജാഗ്രതയോടെ പരിപാലിക്കാനും നിര്‍ദേശിച്ചാണ് അന്ന് ഡോ. കലാം പോയത്. |
ഐ.എസ് അനുകൂല പ്രചാരണം: അന്‍ജിം ചൗധരിക്കെതിരെ കേസ് Posted: 05 Aug 2015 11:06 AM PDT Image: ![]() ലണ്ടന്‍: ബ്രിട്ടനിലെ വിവാദ പ്രഭാഷകന്‍ അന്‍ജിം ചൗധരിക്കെതിരെ ഐ.എസ് അനുകൂല പ്രചാരണത്തിന് പൊലീസ് കുറ്റം ചുമത്തി. കഴിഞ്ഞ വര്‍ഷം ജൂണിനും ഈ വര്‍ഷം മാര്‍ച്ചിനുമിടയില്‍ നടത്തിയ പ്രഭാഷണങ്ങള്‍ പരിഗണിച്ചാണ് നടപടി. സമാന സംഭവത്തില്‍ മുഹമ്മദ് റഹ്മാന്‍ എന്നയാള്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ ചൗധരി ബുധനാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരായി. ഓണ്‍ലൈന്‍ പ്രഭാഷണങ്ങളാണ് ഇരുവരെയും കുടുക്കിയതെന്നാണ് സൂചന. |
ജറൂസലമില്‍ മുസ്ലിം ശ്മശാനത്തിന് മീതെ കഫേ തുറന്നു; വ്യാപക പ്രതിഷേധം Posted: 05 Aug 2015 11:05 AM PDT Image: ![]() ജറൂസലം: ജറൂസലമില്‍ മുസ്ലിംകളുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്മശാനം നിലകൊള്ളുന്ന സ്ഥലത്ത് ഇസ്രായേല്‍ കഫേ തുടങ്ങി. ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള സ്ഥലമായ കിഴക്കന്‍ ജറൂസലമിന്‍െറയും പടിഞ്ഞാറന്‍ ജറൂസലമിന്‍െറയും ഇടയിലുള്ള മഅ്മന്‍ അല്ലാ ശ്മശാനം നികത്തിയാണ് ഇസ്രായേല്‍ കഫേ തുറന്നത്. പ്രദേശം നേരത്തേ പാര്‍ക്ക് ആയി തിരിച്ച ശേഷം കഫേ നിര്‍മിക്കുകയായിരുന്നു. സംഭവത്തെ അല്‍അഖ്സ പൈതൃക ഫൗണ്ടേഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. സ്ഥലവുമായി ബന്ധപ്പെട്ട എല്ലാം അറബിക് ഇസ്ലാമിക് ചരിത്രവുമായി ബന്ധപ്പെട്ടതാണ്. പ്രദേശത്തിന്‍െറ പൈതൃകം ഇല്ലായ്മചെയ്യാനുള്ള ഇസ്രായേല്‍ നീക്കത്തിന്‍െറ ഭാഗമായാണ് നിര്‍മാണമെന്ന് ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം ശ്മശാനങ്ങളില്‍ ഒന്നാണിത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ സഹചാരികളുടെ ഭൗതികാവശിഷ്ടങ്ങള്‍പോലും ഉള്‍ക്കൊള്ളുന്ന സ്ഥലമാണിതെന്ന് ഫൗണ്ടേഷന്‍ തലവന്‍ ആമിര്‍ ഖാത്തിബ് പറഞ്ഞു. എന്നാല്‍, കഫേക്കടിയില്‍ ശ്മശാനം ഉള്ളതായി അറിയില്ളെന്ന് റെസ്റ്റാറന്‍റ് ഉടമ പറഞ്ഞു. 2011ല്‍ തുടങ്ങിയ നിര്‍മാണം ഇസ്ലാമിക സംഘടന നല്‍കിയ പരാതിയെ തുടര്‍ന്ന് കോടതി നിര്‍ത്തിവെപ്പിച്ചിരുന്നു. വീണ്ടും അനുമതി സമ്പാദിച്ചാണ് പുനരാരംഭിച്ചത്. |
ഡാനി നന്ദന്‍ നിര്‍മിച്ചു; നേപ്പാളില്‍ തകര്‍ന്ന ബുദ്ധപ്രതിമ Posted: 05 Aug 2015 10:59 AM PDT Image: ![]() Subtitle: ഉള്ളു പൊള്ളയായി രൂപപ്പെടുത്തിയ ശില്‍പത്തെ ചൂളയില്‍ ചുട്ടെടുത്താണ് അവസാന മിനുക്കുപണി നടത്തിയത് അരൂര്‍: ഡാനി നന്ദന്‍ വീണ്ടെടുക്കുന്നത് നേപ്പാളില്‍ തകര്‍ന്നുവീണ ബുദ്ധപ്രതിമ. ബുദ്ധപ്രതിമകള്‍കൊണ്ട് സമ്പന്നമായ നേപ്പാളിലേക്ക് ചിത്രകാരനും ശില്‍പിയുമായ ഡാനി നന്ദന്‍ കഴിഞ്ഞയിടെ ഒരു യാത്ര നടത്തിയിരുന്നു. ഒരു കാലഘട്ടത്തിലെ കലയുടെ വിരുന്ന് മതിയാവോളം കണ്ട് മടങ്ങിയ ഡാനിയെ കാത്തിരുന്നത്, താന്‍ കണ്ട കലയുടെ ക്ഷേത്രങ്ങളെ ഒഴുക്കിക്കളഞ്ഞ പ്രളയവാര്‍ത്തകളായിരുന്നു. പ്രകൃതിദുരന്തങ്ങള്‍ക്ക് ഭൗതിക വസ്തുക്കളെ ഇല്ലാതാക്കാന്‍ കഴിയും. പക്ഷേ, കലാകാരന്‍െറ ഭാവനയും സങ്കല്‍പവും പുനര്‍ജനിക്കുകതന്നെ ചെയ്യും -ഡാനി നന്ദന്‍ പറയുന്നു. രണ്ടുമാസക്കാലം അരൂരിലെ മുരിക്കുംതറ വീട്ടില്‍ ശില്‍പനിര്‍മാണത്തിലായിരുന്ന ഡാനി നന്ദന്‍ പൂര്‍ണമാക്കിയത് ആറടി ഉയരമുള്ള, കളിമണ്ണില്‍ ചുട്ടെടുത്ത ധ്യാനബുദ്ധ പ്രതിമ. ടെറാക്കോട്ട സങ്കേതത്തിലെ ശില്‍പനിര്‍മാണം മികച്ച സാങ്കേതിക വൈദഗ്ധ്യം ആവശ്യപ്പെടുന്ന കലാരചനാരീതിയാണ്. ഉള്ളു പൊള്ളയായി രൂപപ്പെടുത്തിയ ശില്‍പത്തെ ചൂളയില്‍ ചുട്ടെടുത്താണ് അവസാനമിനുക്കുപണി നടത്തിയത്. തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജില്‍നിന്ന് ശില്‍പകലയില്‍ മാസ്റ്റര്‍ ഡിഗ്രി കരസ്ഥമാക്കിയ ഡാനി നന്ദന്‍ എറണാകുളം, തൃപ്പൂണിത്തുറ, അരൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ശില്‍പ-ചിത്ര പ്രദര്‍ശനവും നടത്തിയിട്ടുണ്ട്. |
ഇറാന്‍ ആണവകരാര്‍: കോണ്‍ഗ്രസില്‍ ഒബാമ പ്രചാരണം തുടങ്ങി Posted: 05 Aug 2015 10:54 AM PDT Image: ![]() വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇറാനുമായുള്ള ആണവകരാറിന് അനുകൂലമായ അഭിപ്രായരൂപവത്കരണത്തിനായി പ്രസിഡന്‍റ് ബറാക് ഒബാമ പ്രചാരണം തുടങ്ങി. സ്വകാര്യ പ്രചാരണം വഴിയും പൊതു പ്രസംഗങ്ങള്‍ വഴിയും അടുത്ത ഏതാനും ആഴ്ചകൊണ്ട് കരാറിന് അനുകൂല സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം. ബുധനാഴ്ച വാഷിങ്ടണിലെ അമേരിക്കന്‍ യൂനിവേഴ്സിറ്റിയില്‍ നടന്ന പ്രഭാഷണത്തോടെയായിരുന്നു തുടക്കം. |
ത്രിരാഷ്ട്ര ഏകദിനം: ആസ്ട്രേലിയ എക്ക് ജയം Posted: 05 Aug 2015 10:50 AM PDT Image: ![]() ചെന്നൈ: ഇന്ത്യ, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ എ ടീമുകള്‍ പങ്കെടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക എയെ നേരിട്ട ഓസീസ്, ബൗളര്‍മാരുടെയും ഓപണര്‍മാരുടെയും മികവില്‍ 114 പന്തുകള്‍ ശേഷിക്കെ ഒമ്പത് വിക്കറ്റിന്‍െറ ജയമാണ് കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 48.4 ഓവറില്‍ 171 റണ്‍സില്‍ പുറത്തായി. മറുപടിയായി 31 ഓവറില്‍ ഒരാളെ മാത്രം നഷ്ടപ്പെടുത്തി കങ്കാരുപ്പട മത്സരം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് തകര്‍ച്ചയില്‍ നഥാന്‍ കൗള്‍ട്ടര്‍-നീല്‍ മൂന്നു വിക്കറ്റുകളുമായി മുന്നില്‍നിന്ന് നയിച്ചപ്പോള്‍, പാറ്റിന്‍സണ്‍, ബോയ്സ്, അഗര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഓസീസ് ഓപണിങ്ങില്‍ ക്യാപ്റ്റന്‍ ഉസ്മാന്‍ ഖവാജയും ജോ ബേണ്‍സും അര്‍ധശതകങ്ങള്‍ നേടി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment