ഭൂപതിവ് ചട്ട ഭേദഗതി: അനിവാര്യമായ തീരുമാനമായിരുന്നെന്ന് കെ. മുരളീധരന്‍ Madhyamam News Feeds | ![]() |
- ഭൂപതിവ് ചട്ട ഭേദഗതി: അനിവാര്യമായ തീരുമാനമായിരുന്നെന്ന് കെ. മുരളീധരന്‍
- തലശ്ശേരിയില്‍ സര്‍ക്കസ് കലാകാരന്മാരെ ആദരിക്കുന്നു
- എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്തതില്‍ തെറ്റില്ല ^വി.കെ. ഇബ്രാഹിം കുഞ്ഞ്
- ഗൃഹനാഥനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവം: പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം
- ഉപേക്ഷിക്കപ്പെട്ട നായ്ക്കളെ വന്ധ്യംകരണം നടത്തി
- ആഡംബര കാറുകള്‍ വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍
- പുതിയ ബസ്സ്റ്റാന്‍ഡില്‍ കച്ചവടക്കാര്‍ക്ക് ഗുണ്ടാ ഭീഷണി
- റിസര്‍വ് ബാങ്ക് വായ്പാ നയം: പലിശ നിരക്കില്‍ മാറ്റമില്ല
- അമേരിക്ക-ഗള്‍ഫ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം സമാപിച്ചു
- ഭൂനിയമത്തില്‍ ഭേദഗതി: സര്‍ക്കാറിനെതിരെ വി.ഡി സതീശന്‍
- പാര്‍ലമെന്‍റിന് മുന്നില്‍ കറുത്ത ബാഡ്ജണിഞ്ഞ് പ്രതിഷേധം
- അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്: ഒരു സിവിലിയന്‍ കൊല്ലപ്പെട്ടു
- സ്ത്രീയായി ജനിച്ചാല്‍ പിന്നെ ഐ.എ.എസ് ഉദ്യോഗസ്ഥക്കും രക്ഷയില്ല
- ചാവേര്‍ സ്ഫോടനം: കനത്ത സുരക്ഷയില്‍ വിചാരണക്ക് ഇന്ന് തുടക്കം
- ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് ത്വാഇഫ് സൈനികതാവളത്തില്‍ സ്വീകരണം
- സ്വര്‍ണവില കുറഞ്ഞു; പവന് 18,800 രൂപ
- വധശിക്ഷയുടെ (അ) നീതിശാസ്ത്രം
- കുഞ്ഞിനെ ചുട്ടുകൊല്ലുന്ന ഭീകരത
- മുംബൈയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് 11 മരണം
- അബ്ദുല്‍ കലാമിന് സമ്പാദ്യമില്ലെന്ന് മുന്‍ ശാസ്ത്ര ഉപദേഷ്ടാവ്
- നിവേദിതയുടെ റിപ്പോര്‍ട്ട് കുപ്പത്തൊട്ടിയിലേക്ക്
- ബാഴ്സക്ക് ഫിയോറെന്‍റിന ഷോക്ക്
- സി.പി.എമ്മിലെ സൈബര്‍ പോരാളികള്‍ക്ക് തോമസ് ഐസക്കിന്‍െറ ഉപദേശം
- എഫ്.സി ഗോവയില്‍ ഒരു ആഴ്സനല്‍ വിവാദം
- ആശ്വാസം, നദാലിന് ഈ തിരിച്ചുവരവ്
ഭൂപതിവ് ചട്ട ഭേദഗതി: അനിവാര്യമായ തീരുമാനമായിരുന്നെന്ന് കെ. മുരളീധരന്‍ Posted: 04 Aug 2015 12:50 AM PDT Image: ![]() തിരുവനന്തപുരം: ഭൂപതിവ് ചട്ട നിയമങ്ങളില്‍ ഭേദഗതി നടത്തിയ സര്‍ക്കാര്‍ നടപടി അനിവാര്യമായ തീരുമാനമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ പ്രതികരിച്ചു. തിടുക്കത്തിലെടുത്ത തീരുമാനമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വിഷയത്തില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ളെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്നെടുത്ത തീരുമാനമാണിതെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. വിഷയം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് കാരണമായിരിക്കുകയാണ്. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി സതീശനും ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തത്തെിയിട്ടുണ്ട്. |
തലശ്ശേരിയില്‍ സര്‍ക്കസ് കലാകാരന്മാരെ ആദരിക്കുന്നു Posted: 04 Aug 2015 12:48 AM PDT തലശ്ശേരി: സര്‍ക്കസ് കുലപതി കീലേരി കുഞ്ഞിക്കണ്ണന്‍െറ 160ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പഴയകാല സര്‍ക്കസ് കലാകാരന്മാരെ ആദരിക്കുന്നു. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി തലശ്ശേരിയില്‍ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. കേരള സംഗീതനാടക അക്കാദമി, സംസ്ഥാനസര്‍ക്കാര്‍ കായികവകുപ്പ്, തലശ്ശേരി നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ജന്മദിനത്തിന്‍െറ തലേദിവസമായ ആഗസ്റ്റ് 11നാണ് ആഘോഷപരിപാടികള്‍. തലശ്ശേരി ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങ് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, നഗരസഭാ ചെയര്‍പേഴ്സന്‍ ആമിന മാളിയേക്കല്‍ എന്നിവര്‍ സംബന്ധിക്കും. സര്‍ക്കസിലെ 11 ഇനങ്ങളില്‍ മികവുതെളിയിച്ച 21 കലാകാരന്മാരെയാണ് ആദരിക്കുന്നത്. ഫലകവും പ്രശസ്തിപത്രവും 10,000 രൂപയുമടങ്ങുന്നതാണ് അവാര്‍ഡ്. |
എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്തതില്‍ തെറ്റില്ല ^വി.കെ. ഇബ്രാഹിം കുഞ്ഞ് Posted: 04 Aug 2015 12:26 AM PDT Image: ![]() തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ ചീഫ് എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്തതില്‍ തെറ്റില്ളെന്ന് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. സസ്പെന്‍ഷന്‍ ശിക്ഷാ നടപടിയല്ളെന്നും അദ്ദേഹം പറഞ്ഞു. ചീഫ് എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത വിഷയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടില്ളെന്ന് ഇബ്രാഹിം കുഞ്ഞ് നേരത്തേ പറഞ്ഞിരുന്നു.
|
ഗൃഹനാഥനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവം: പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം Posted: 04 Aug 2015 12:25 AM PDT അരൂര്‍: ഗൃഹനാഥനെ മാരകമായി കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ 26നാണ് കേസിനാസ്പദമായ സംഭവം. അരൂര്‍ ഒമ്പതാം വാര്‍ഡില്‍ ഖദീജ മന്‍സിലില്‍ ഇസ്മാഈല്‍ (46) ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ വൈകുന്നേരം ഏഴോടെ പ്രതി ബൈക്കിലത്തെി തടഞ്ഞുനിര്‍ത്തി മുഖത്തിടിക്കുകയും കത്തിയെടുത്ത് വയറ്റില്‍ കുത്തുകയുമായിരുന്നു. കുമര്‍ത്തുപടി ക്ഷേത്ര പരിസരത്തുവെച്ചായിരുന്നു ആക്രമണം. ഇസ്മാഈല്‍ സംഭവസ്ഥലത്ത് ചോര വാര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ബോധരഹിതനായ ഇസ്മാഈലിനെ തൊട്ടരികിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങള്‍ നീണ്ട ചികിത്സക്കുശേഷം വീട്ടില്‍ വിശ്രമത്തിലാണിപ്പോള്‍. |
ഉപേക്ഷിക്കപ്പെട്ട നായ്ക്കളെ വന്ധ്യംകരണം നടത്തി Posted: 04 Aug 2015 12:12 AM PDT കൊച്ചി: കളമശ്ശേരി മുട്ടത്ത് പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയ തെരുവുനായ്ക്കളെ ബ്രഹ്മപുരത്ത് കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍െറ മള്‍ട്ടി സ്പെഷാലിറ്റി വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കി. ആറോളം വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് വിധേയമാക്കിയ മുഴുവന്‍ നായ്ക്കള്‍ക്കും ആന്‍റി റാബീസ് വാക്സിനേഷനും നല്‍കി പോസ്റ്റ് ഓപറേഷന്‍ കെയര്‍ വിഭാഗത്തിലേക്ക് മാറ്റി. |
ആഡംബര കാറുകള്‍ വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍ Posted: 04 Aug 2015 12:12 AM PDT കളമശ്ശേരി: സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് ലേലത്തില്‍ പിടിച്ച ആഡംബര കാറുകള്‍ക്ക് കുറഞ്ഞ വില വാഗ്ദാനം നല്‍കി പലരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍. ഇടപ്പള്ളി ടോള്‍ ഗേറ്റിനടുത്ത് തൈപറമ്പില്‍ വിപിന്‍ ബാബുവാണ് (38) കളമശ്ശേരി പൊലീസിന്‍െറ പിടിയിലായത്. ഇടപ്പള്ളിയിലെ ബ്ളായിപറമ്പില്‍ നവാസിന്‍െറ പരാതിയിലാണ് അറസ്റ്റ്. അന്വേഷണത്തില്‍ വിപിന്‍ മറ്റുതട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. |
പുതിയ ബസ്സ്റ്റാന്‍ഡില്‍ കച്ചവടക്കാര്‍ക്ക് ഗുണ്ടാ ഭീഷണി Posted: 03 Aug 2015 11:42 PM PDT കോഴിക്കോട്: മാഫിയകള്‍ വാഴുന്ന കോഴിക്കോട് മാവൂര്‍ റോഡ് പുതിയ ബസ്സ്റ്റാന്‍ഡില്‍ കച്ചവടക്കാര്‍ക്ക് പട്ടാപ്പകല്‍ ഗുണ്ടാ ഭീഷണി. തിങ്കളാഴ്ച 'മാധ്യമം നഗരവൃത്തം' കോളത്തില്‍ 'മാതൃകയല്ല, ഇത് മാഫിയാ ബസ്സ്റ്റാന്‍ഡ്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച സമഗ്ര റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ബസ്സ്റ്റാന്‍ഡിനുള്ളിലെ ചില കച്ചവടക്കാര്‍ക്കുനേരെ ആറോളം പേര്‍ സംഘടിതരായത്തെി ഭീഷണി മുഴക്കിയത്. |
റിസര്‍വ് ബാങ്ക് വായ്പാ നയം: പലിശ നിരക്കില്‍ മാറ്റമില്ല Posted: 03 Aug 2015 11:32 PM PDT Image: ![]() ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല. റിപോ നിരക്ക് 7.25 ല്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. റിവേഴ്സ് റിപോ 6.25 ലും കരുതല്‍ ധനാനുപാതം നാലുശതമാനമായും തുടരും. |
അമേരിക്ക-ഗള്‍ഫ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം സമാപിച്ചു Posted: 03 Aug 2015 11:18 PM PDT Image: ![]() ദോഹ: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പങ്കെടുത്ത ഗള്‍ഫ് രാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാരുടെ സമ്മേളനം ദോഹയില്‍ സമാപിച്ചു. ദോഹ ഷെറാട്ടന്‍ ഹോട്ടലിലാണ് ആറ് ഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത ഉച്ചകോടി നടന്നത്. ഇറാന്‍ ആണവകരാറുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടിയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ ദുരീകരിക്കുന്നതിന്‍െറ ഭാഗമായാണ് അമേരിക്ക മുന്‍കയ്യെടുത്ത് സമ്മേളനം സംഘടിപ്പിച്ചത്. ഇറാനുമായി ഉണ്ടാക്കിയ ആണവകരാര്‍ ഗള്‍ഫ് മേഖലയില്‍ സുരക്ഷിതത്വവും സുസ്ഥിരതയും നിലനിര്‍ത്താന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ച ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങള്‍ ഇടപെടാതെയും തര്‍ക്കങ്ങളും മറ്റും സമാധാന പൂര്‍ണ്ണമായ ചര്‍ച്ചയിലൂടെ പരിഹരിക്കുകയും ചെയ്യുന്ന അയല്‍പക്ക ബന്ധമാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനുമായി ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മധ്യേഷ്യ ഇന്ന് നേരിടുന്ന അസ്ഥിരതയുടെയും അസമാധനത്തിന്‍െറയും അടിസ്ഥാന കാരണം ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമമാണ്. ആറ് പതിറ്റാണ്ടിന്‍െറ പഴക്കമുളള ഈ പ്രശ്നം പരിഹരിക്കുന്നതില്‍ അന്തരാഷ്ട്ര സമൂഹം പരാജയപ്പെട്ടു. ഇതിന് പരിഹാരം കാണാന്‍ അമേരിക്ക ഉള്‍പ്പെടെയുളള അന്തരാഷ്ട്ര ശക്തികള്‍ മുമ്പോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. സിറിയന്‍ പ്രശ്നം പരിഹരിക്കാന്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ അന്തരാഷ്ട്ര സമൂഹം പരാജയപ്പെട്ടിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാന്‍ കൂട്ടായ നടപടികള്‍ ഉണ്ടാകണം. ഇറാഖ് പ്രശ്ന പരിഹാരത്തിന് ദേശീയ സമവായമാണ് ആവശ്യം. വിദേശ ശക്തികളുടെ ഇടപെടലുകളോ വംശീയ വിവേചനങ്ങളോ ഇല്ലാതെ, അതെസമയം വംശീയത അംഗീകരിച്ചുകൊണ്ടുമുളള പരിഹാരമാണ് ആവശ്യം. ലോകം ഇന്ന് ഭീകരതയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ഇപ്പോള്‍ ഗള്‍ഫ് മേഖലയെയും ബാധിച്ചതായും മെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഭീകരവാദികളുടെ പ്രവര്‍ത്തന ഫലമായി നിരവധി നിരപരാധികളാണ് കൊല്ലപ്പെടുന്നത്. അതുകൊണ്ടു തന്നെ ലോക സുരക്ഷിതത്വത്തിനും സുസ്ഥിരതക്കും ഭീഷണിയാകുന്ന ഭീകരതയെ വേരോടെ പിഴുതെറിയാന്‍ കൂട്ടായ പരിശ്രമങ്ങളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുടെ പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുളള ശ്രമങ്ങളുടെ ഭാഗമായാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയും ജി.സി.സി വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കുന്ന സമ്മേളനം സംഘടിപ്പിച്ചതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ പറഞ്ഞു. യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, സൗദി വിദേശകാര്യമന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ ജുബൈര്‍, ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സ്വബാഹ്, ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലാവി, ജി.സി.സി കോര്‍പറേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. അമേരിക്ക, റഷ്യ, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളുടെ ചര്‍ച്ചകളും ദോഹയില്‍ നടന്നു. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവും ഇതിനായി ഖത്തറിലത്തെി. |
ഭൂനിയമത്തില്‍ ഭേദഗതി: സര്‍ക്കാറിനെതിരെ വി.ഡി സതീശന്‍ Posted: 03 Aug 2015 10:55 PM PDT Image: ![]() തിരുവനന്തപുരം: ഭൂനിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി സതീശന്‍ എം.എല്‍.എ രംഗത്ത്. കൈയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണിതെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും സതീശന്‍ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. ഉത്തരവിനെ കുറിച്ച് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും മറുപടി പറയണം. നിയമപരമായും ഉത്തരവ് നിലനില്‍ക്കില്ളെന്നും സതീശന്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മലയോരമേഖലയില്‍ സര്‍ക്കാര്‍ ഭൂമിയിലെ പത്ത് വര്‍ഷം പഴക്കമുള്ള കൈയേറ്റങ്ങള്‍ സാധൂകരിച്ച് സര്‍ക്കാര്‍ കഴിഞ്ഞദിവസമാണ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ പതിച്ചുനല്‍ക്കുന്ന ഭൂമി 25വര്‍ഷം കഴിഞ്ഞശേഷമേ കൈമാറാവൂയെന്ന വ്യവസ്ഥയും ഭേദഗതി ചെയ്തിട്ടുണ്ട്. 1964ലെ കേരള ഭൂപതിവ് നിയമവും ചട്ടവുമാണ് ഭേദഗതി ചെയ്തത്. സംസ്ഥാനത്ത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണ് പുതിയ ഭേദഗതി. |
പാര്‍ലമെന്‍റിന് മുന്നില്‍ കറുത്ത ബാഡ്ജണിഞ്ഞ് പ്രതിഷേധം Posted: 03 Aug 2015 10:31 PM PDT Image: ![]() ന്യൂഡല്‍ഹി: എം.പിമാരെ എം.പിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്‍റിലെ ഗാന്ധിപ്രതിമക്ക് മുന്നില്‍ കറുത്ത ബാഡ്ജണിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. എം.പിമാരെ സസ്പെന്‍ഷന്‍ ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നാണ് സോണിയാഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസല്ല, ജനങ്ങളാണ് മന്ത്രിമാരുടെ രാജി ആവശ്യപ്പെടുന്നതെന്നും ആരോപണവിധേയരായ മന്ത്രിമാര്‍ രാജി വെക്കുന്നത് വരെ സമരം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. |
അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്: ഒരു സിവിലിയന്‍ കൊല്ലപ്പെട്ടു Posted: 03 Aug 2015 10:21 PM PDT Image: ![]() ശ്രിനഗര്‍: ജമ്മു അതിര്‍ത്തിയില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വെടിവെപ്പില്‍ ഒരു സിവിലിയന്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം ശ്കതമായി തിരിച്ചടിച്ചു. കനച്ചക്ക് രാജ്യാന്തര അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരെയും സൈന്യം തുരത്തിയതായി ബി.എസ്.എഫ് അധികൃതര്‍ അറിയിച്ചു. വെടിവെപ്പില്‍ പതിനഞ്ചുകാരനായ ആണ്‍കുട്ടിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. 48 മണിക്കൂറിനുള്ളിലെ രണ്ടാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. ഞായറാഴ്ച രാത്രിയില്‍ നിയന്ത്രണരേഖക്ക് സമീപമുള്ള നാലു സെക്ടറുകള്‍ക്കു നേരെ പാക്കിസ്താന്‍ വെടിവെപ്പ് നടത്തിയിരുന്നു. |
സ്ത്രീയായി ജനിച്ചാല്‍ പിന്നെ ഐ.എ.എസ് ഉദ്യോഗസ്ഥക്കും രക്ഷയില്ല Posted: 03 Aug 2015 10:20 PM PDT Image: ![]() ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഐ.എ.എസ് ഉദ്യോഗസ്ഥയായ റിജു ബാഫ്നയുടെ 'ഈ രാജ്യത്ത് പെണ്‍കുട്ടികള്‍ ജനിക്കാതിരിക്കട്ടെ' എന്ന ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ലൈഗിംകാതിക്രമത്തിനെതിരെ പരാതിപ്പെട്ടതാണ് അധികാരത്തിലിരിക്കുന്ന പുരുഷന്‍മാരെ പ്രകോപിപ്പിച്ചതെന്ന് യുവ ഐ.എ.എസ് ഉദ്യോഗസ്ഥയായ റിജു ബാഫ്ന ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു. എല്ലായിടത്തും വിഡ്ഢികളാണ് എന്നു തുടങ്ങുന്ന പോസ്റ്റ് ന്യായാധിപനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: കേസിനാസ്പദമായ സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാനത്തെിയ റിജുവിനെ ഒരു കൂട്ടം അഭിഭാഷകര്‍ തടസപ്പെടുത്തി. തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കേസിന്‍െറ വിശദാംശങ്ങള്‍ കേള്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ചില അഭിഭാഷകര്‍. ലൈഗിംകാതിക്രമ കേസിലെ മൊഴി എല്ലാവരുടെയും മുമ്പില്‍ വെച്ച് നല്‍കാന്‍ പ്രയാസമാണെന്നും അഭിഭാഷകരോട് പുറത്തുപോകാന്‍ പറയണമെന്നും മജിസ്ട്രേറ്റിനോട് റിജു അപേക്ഷിച്ചു. എന്നാല്‍ തന്‍െറ മുന്നില്‍ നടക്കുന്ന പ്രശ്നത്തില്‍ ഇടപെടാതെ നോക്കിയിരിക്കുകയായിരുന്നു മജിസ്ട്രേറ്റ്. തുടര്‍ന്ന് ലളിത് ശര്‍മ്മ എന്ന അഭിഭാഷകന്‍ റിജുവിനെ ശകാരിക്കാനാംഭിച്ചു. ഇത് കോടതിയാണെന്നും റിജുവിന്‍െറ ഓഫിസല്ളെന്നുമായിരുന്നു അഭിഭാഷകന്‍ പറഞ്ഞത്. ഇത്തരം കാര്യങ്ങളില്‍ മൊഴി നല്‍കുമ്പോള്‍ സ്ത്രീകള്‍ക്ക് സ്വകാര്യത ആവശ്യമുണ്ടെന്നും മോശപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു. താങ്കള്‍ ചെറുപ്പമായതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത് എന്നായിരുന്നു മജിസ്ട്രേറ്റിന്‍െറ പ്രതികരണം. ലൈഗിംകാതിക്രമ കേസുകളില്‍ സ്ത്രീകള്‍ എന്തുകൊണ്ടാണ് പരാതിപ്പെടാന്‍ തയ്യാറാകാത്തത് എന്ന് തനിക്കിപ്പോഴാണ് മനസ്സിലായത്- റിജു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. റിജുവിന്‍െറ ഫേസ്ബുക്ക് പോസ്റ്റിന് ആയിരക്കണക്കിന് കമന്‍റുകളും ലൈക്കുകളും ലഭിച്ചുകൊണ്ടിരിക്കുകയാണ്. അധികാരവും ഉന്നതപദവിയും ഉള്ള ഐ.എ.എസ്കാരിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്നാണ് പലരും ആശങ്ക പ്രകടിപ്പിക്കുന്നത്. |
ചാവേര്‍ സ്ഫോടനം: കനത്ത സുരക്ഷയില്‍ വിചാരണക്ക് ഇന്ന് തുടക്കം Posted: 03 Aug 2015 10:13 PM PDT Image: ![]() കുവൈത്ത് സിറ്റി: രാജ്യത്തെ നടുക്കി ജൂണ്‍ 26 വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെ സവാബിറിലെ ശിയ പള്ളിയായ ഇമാം സാദിഖിലുണ്ടായ ചാവേര്‍ ബോംബ് ആക്രമണക്കേസിലെ വിചാരണ നടപടികള്‍ക്ക് ചൊവ്വാഴ്ച തുടക്കമാവും. കുവൈത്ത് സിറ്റിയിലെ സുപ്രീംകോടതി സമുച്ചയത്തിലെ (ജസ്റ്റിസ് പാലസ്) ക്രിമിനല്‍ കോടതിയില്‍ ജസ്റ്റിസ് മുഹമ്മദ് റാശിദ് അദ്ദഈജിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഏഴ് സ്ത്രീകളുള്‍പ്പെടെ ആകെ 29 പ്രതികളാണ് കേസിലുള്ളത്. ഏഴുപേര്‍ സ്വദേശികളും അഞ്ചുപേര്‍ സൗദി പൗരന്മാരും മൂന്നു പാകിസ്താനികളും 13 പ്രതികള്‍ ബിദൂനികളുമാണ്. സിറിയയിലെ ഐ.എസ് നിരയിലുള്ള ഒരു പ്രതിയെ പിടികൂടാനായിട്ടില്ല. ചാവേര്‍ ഫഹദ് സുലൈമാന്‍ അബ്ദുല്‍ മുഹ്സിന്‍ അല്‍ഗബഇ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. അബ്ദുറഹ്മാന്‍ സബാഹ് ഈദാന്‍ സൗദ്, കാര്‍ ഉടമ ജര്‍റാഹ് നമീര്‍ മുജ്ബില്‍ ഗാസി, ബെല്‍റ്റ് ബോംബ് കുവൈത്തിലത്തെിച്ച സൗദി പൗരന്മാരായ മാജിദ് അബ്ുദല്ല മുഹമ്മദ് അസഹ്റാനി, മുഹമ്മദ് അബ്ദുല്ല മുഹമ്മദ് അസഹ്റാനി തുടങ്ങിയവരാണ് പ്രധാനപ്രതികള്‍. ഇവരെ പലവിധത്തില്‍ സഹായിച്ചവരാണ് സ്ത്രീകളടക്കമുള്ള മറ്റു പ്രതികള്‍. ആക്രമണത്തില്‍ ചാവേറിനെ കൂടാതെ 26 പേര്‍ കൊല്ലപ്പെടുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന കേസായതിനാല്‍ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനും പ്രതികള്‍ക്ക് വേഗത്തില്‍ ശിക്ഷ നല്‍കാനുമാണ് ആഭ്യന്തര മന്ത്രാലയത്തിന്‍െറ ശ്രമങ്ങള്‍. കുറ്റക്കാര്‍ ആരായാലും നിയമത്തിന്‍െറ മുന്നില്‍നിന്ന് രക്ഷപ്പെടില്ളെന്നും അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും ചാവേര്‍ ആക്രമണം നടന്ന ഉടന്‍ അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹും ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹും വ്യക്തമാക്കിയിരുന്നു. വിചാരണയുടെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി സമുച്ചയം കനത്ത സുരക്ഷാ വലയത്തിലാണ്. ശക്തമായ പരിശോധനക്ക് ശേഷമായിരിക്കും കോടതിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുക. സുരക്ഷാ ചുമതലയുള്ള സെക്യൂരിറ്റി ജീവനക്കാരുടെ പരിശോധനക്കുപുറമെ സുരക്ഷാ വിഭാഗത്തിന്‍െറ പ്രത്യേക പരിശോധനയും നിരീക്ഷണവുമുണ്ടായിരിക്കും. കോടതി ജീവനക്കാരോട് പതിവിലും നേരത്തേ കോടതിയിലത്തൊനും തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവരെ ഒരു കാരണവശാലും കോടതിയിലേക്ക് പ്രവേശിപ്പിക്കില്ളെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടതി സ്ഥിരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമെ രാജ്യസുരക്ഷാ വിഭാഗം, സ്പെഷല്‍ ഫോഴ്സ് തുടങ്ങിയ സുരക്ഷാവിഭാഗങ്ങളെയും കോടതിയിലും പരിസരത്തും വിന്യസിപ്പിക്കും. രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ പ്രത്യേക പരിശോധനയും ഉണ്ടായിരിക്കും. |
ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് ത്വാഇഫ് സൈനികതാവളത്തില്‍ സ്വീകരണം Posted: 03 Aug 2015 10:08 PM PDT Image: ![]() ജിദ്ദ: പ്രതിരോധരംഗത്ത് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പരസ്പര ധാരണക്കും സഹകരണത്തിനും ശക്തി പകര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനങ്ങള്‍ ത്വാഇഫിലെ കിങ് ഫഹദ് എയര്‍ബേസില്‍ ഇറങ്ങി. ബ്രിട്ടനിലെ വ്യോമാഭ്യാസപ്രകടനത്തില്‍ പങ്കെടുത്തു ഏതന്‍സ് വഴിയുള്ള മടക്കയാത്രയില്‍ ഇടത്താവളമെന്ന നിലയില്‍ ത്വാഇഫില്‍ ഇറങ്ങുകയായിരുന്നു. ഇതാദ്യമായാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ സൗദി അറേബ്യയുടെ സൈനികതാവളത്തില്‍ ലാന്‍ഡ് ചെയ്യുന്നത്. നാലു സുഖോയ് യുദ്ധവിമാനങ്ങളും സി -17 ഗ്ളോബ് മാസ്റ്റേഴ്സ് കാര്‍ഗോ, സി - 130 ഹെര്‍ക്കുലിസ്, ഐ.എല്‍ - 78 വിമാനങ്ങളുമാണ് വ്യൂഹത്തിലുണ്ടായിരുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധരംഗത്തുള്ള മികച്ച സഹകരണത്തിന്‍െറ ദൃഷ്ടാന്തമാണിതെന്നും ഹൃദയം തൊട്ട ആതിഥ്യമാണ് സൗദി മണ്ണില്‍ ലഭിച്ചതെന്നും വിങ് കമാണ്ടര്‍ അശുതോഷ് ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ എത്തിയ 105 അംഗ സേനയിലെ അംഗങ്ങള്‍ ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2014 ഫെബ്രുവരിയില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കിരീടാവകാശിയായിരിക്കെ നടത്തിയ ഇന്ത്യന്‍ പര്യടനത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ രൂപം കൊണ്ട പ്രതിരോധ, സൈനിക സഹകരണധാരണയെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതാണ് വ്യോമസേന ദൗത്യത്തിന് സൗദി മണ്ണില്‍ ഇറങ്ങാന്‍ സാധിച്ചതും ഇവിടെ സൈനികര്‍ക്ക് ലഭിച്ച അഭൂതപൂര്‍വമായ സ്വീകരണവുമെന്ന് ഇന്ത്യന്‍ ഉപ സ്ഥാനപതി ഹേമന്ത് കോട്ടല്‍വാര്‍ പറഞ്ഞു. അടുത്ത കാലത്തായി ഇരുരാജ്യങ്ങളും സൈനികരംഗത്തെ സഹകരണം ലക്ഷ്യമാക്കി ഉന്നതതല കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തിവരാറുള്ളത് അദ്ദേഹം അനുസ്മരിച്ചു. അടുത്തിടെ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ ജിദ്ദയിലും ജുബൈലിലും നങ്കൂരമടിച്ചിരുന്നു. യമന്‍ പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചത്തെിക്കാന്‍ തന്ത്രപ്രധാനമായ വഴി തുറന്നുതരാന്‍ സൗദി അറേബ്യ തയാറായതും കൃതഞ്ജതയര്‍ഹിക്കുന്നതാണെന്നു കോട്ടല്‍വാര്‍ കൂട്ടിച്ചേര്‍ത്തു. അധുനാതന യുദ്ധസങ്കേതങ്ങളും ആയുധങ്ങളും കിടയറ്റ സൈന്യവും സ്വന്തമായുള്ള ഇന്ത്യന്‍ വ്യോമസേനക്ക് ആഗോളതലത്തില്‍ തന്നെ മികച്ച അംഗീകാരമാണുള്ളതെന്നും പല ദേശാന്തരീയ വ്യോമാഭ്യാസപ്രകടനങ്ങളിലും സേന പങ്കെടുത്തുവരുന്നുണ്ടെന്നും സംഘത്തിലെ എക്സര്‍സൈസ് ഡയറക്ടറായ വിങ് കമാണ്ടര്‍ ജിയോദാര്‍ വ്യക്തമാക്കി. അമേരിക്കയുമായി ചേര്‍ന്ന് റെഡ് ഫ്ളാഗ്, ഫ്രാന്‍സുമായി ചേര്‍ന്ന് ‘ഗരുഡ’, സിംഗപ്പൂരിന്‍െറ കൂടെ സിന്‍റക്്സ് തുടങ്ങി ഇതിനു മുമ്പും വേറെയും വലിയ അഭ്യാസപ്രകടനങ്ങളില്‍ ഇന്ത്യ പങ്കുകൊണ്ടിട്ടുണ്ട്. ബ്രിട്ടന്‍െറ റോയല്‍ എയര്‍ഫോഴ്സുമായി ചേര്‍ന്നുള്ള ഇന്ദ്രധനുഷ് - നാല് അഭ്യാസപ്രകടനമാണ് ജൂലൈ 21 മുതല്‍ നടന്നത്. ഇതാദ്യമായാണ് സൗദി അറേബ്യയെ ഇന്ത്യ ഇടത്താവളമായി തെരഞ്ഞെടുക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധസഹകരണം ശക്തിപ്പെടുന്നതിന്‍െറ സൂചനയാണിതെന്നും ഇക്കാര്യത്തില്‍ സൗദി ഭരണകൂടം കാണിച്ച സഹകരണത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി സംയുക്ത സൈനികാഭ്യാസത്തിന് ക്ഷണം ലഭിച്ചാല്‍ തീര്‍ച്ചയായും സ്വീകരിക്കാവുന്നതേയുള്ളൂവെന്നും അതിന് എല്ലാ അര്‍ഥത്തിലും വ്യോമസേന സജ്ജമാണെന്നും വിങ് കമാണ്ടര്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ഇതാദ്യമായാണ് സൈനികതാവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ അവസരമുണ്ടാകുന്നത്. അതിനാല്‍ ഇവിടത്തെ വ്യോമസേനാ അംഗങ്ങളുമായി ആശയവിനിമയത്തിന് സന്ദര്‍ഭം ലഭിച്ചു. വേനല്‍ക്കാല ഉല്‍സവത്തിന്‍െറയും അവധിയുടെയും സന്ദര്‍ഭമായിട്ടുപോലും എല്ലാം മറന്ന ആതിഥ്യമാണ് ലഭിച്ചത്. സേനാംഗങ്ങള്‍ സൗദിയില്‍ ലഭിച്ച സ്വീകരണത്തില്‍ സേനാനായകന്‍ അശുതോഷ് ശ്രീവാസ്തവ സന്തുഷ്ടനായിരുന്നുവെന്നും യൂറോപ്പില്‍ നിന്നു വ്യത്യസ്തമായ ആതിഥ്യം ഇതൊരു രണ്ടാം വീടാണെന്ന തോന്നലാണുണ്ടാക്കിയതെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ പ്രതികരണമെന്നും ഉപ സ്ഥാനപതി അറിയിച്ചു. മലയാളിയായ മലപ്പുറം മഞ്ചേരി സ്വദേശി യു. സന്തോഷ് രാജയും സംഘത്തിലുണ്ടായിരുന്നു. |
സ്വര്‍ണവില കുറഞ്ഞു; പവന് 18,800 രൂപ Posted: 03 Aug 2015 09:29 PM PDT Image: ![]() കൊച്ചി: സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 18,800 രൂപയാണ് ഇന്നത്തെ വില. ഗ്രാം സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 2,350 ആയി. ആഗസ്റ്റ് മാസം ആരംഭിച്ചതിന് ശേഷം സ്വര്‍ണവിലയിലെ ആദ്യത്തെ മാറ്റമാണ് ഇന്നുണ്ടായത്. ജൂലൈ മാസം സ്വര്‍ണവിലയിലുണ്ടായത് വന്‍ ഇടിവാണ്. ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 19,800 ആയിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. |
Posted: 03 Aug 2015 07:39 PM PDT Image: ![]()
വിശേഷിച്ച് ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ അല്ളെങ്കിലും സി. പി. ഐ (എം)നു വധശിക്ഷയുടെ കാര്യത്തില്‍ ഈ അടുത്ത കാലത്തുണ്ടായ മനംമാറ്റവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇത് പക്ഷേ, വിശ്വാസയോഗ്യമാണോ എന്ന് പറയാന്‍ കഴിയില്ല. കമ്യൂണിസ്റ്റ്പാര്‍ട്ടി കള്‍ അധികാരം കിട്ടിയപ്പോഴൊക്കെ മുന്നണികളിലെ പാര്‍ട്ടികളെ ഇല്ലാതാക്കാനും പൊതുഅജണ്ടകള്‍ അട്ടിമറിക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. അത്തരം അവസരവാദത്തിന്‍െറ പേരിലായിരുന്നു ലെനിന് എതിരത്തെന്നെ വധശ്രമംപോലും ഉണ്ടായത്. വിപ്ളവാനന്തരം നടന്ന തെരഞ്ഞടുപ്പില്‍ ബോള്‍ഷെവിക്കുകളല്ല, സോഷ്യലിസ്റ്റ് റെവലൂഷനറി വിഭാഗത്തിനാണ് പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം കിട്ടിയത്. അവരുടെ പ്രതിനിധിയാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. അതോടെ പാര്‍ട്ടിയുടെ വിധം മാറി. തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചു പാര്‍ലമെന്‍റ് പിരിച്ചുവിട്ടു. മറ്റ് പാര്‍ട്ടികളെ നിരോധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് തികഞ്ഞ സോഷ്യലിസ്റ്റും വിപ്ളവപൂര്‍വ റഷ്യയില്‍ ജയിലില്‍ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തിരുന്ന ഫാന്യ കാപ്ളാന്‍ എന്ന ധീരവിപ്ളവകാരിലെനിനെ വെടിവെച്ചുവീഴ്ത്തിയത്. ആ വീഴ്ചയില്‍നിന്ന് ലെനിന്‍ പിന്നെ ആരോഗ്യപരമായി ഒരിക്കലും തിരിച്ചു വന്നില്ല. വധശിക്ഷ നിര്‍ത്തലാക്കും എന്നൊക്കെ പറഞ്ഞിരുന്ന കമ്യൂണിസ്റ്റുകാര്‍ ഫാന്യയെ വധശിക്ഷക്ക് വിധേയയാക്കി. പിന്നെ അത്തരം കൊലപാതകങ്ങള്‍ നിത്യസംഭവമായി. സ്റ്റാലിന്‍ അതിന്‍െറ ക്രൂരനായ പ്രയോക്തവായി. യാക്കൂബ് മേമന്‍െറ കാര്യത്തില്‍ പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെട്ടത് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ എന്ന് ഭരണകൂടം കരുതുന്നവര്‍ പിടിക്കപ്പെടാത്ത സാഹചര്യത്തില്‍, സംഭവുമായി നേരിട്ട് ബന്ധമില്ലാത്ത, എന്നാല്‍ അവരുമായി സാമീപ്യമുണ്ടായിരുന്നതിനാല്‍ പ്രതി ചേര്‍ക്കപ്പെടുകയും ആ സാഹചര്യത്തില്‍ മാപ്പുസാക്ഷി ആവാന്‍ തയാറാവുകയും ചെയ്ത ഒരു വ്യക്തിയെ വധശിക്ഷ നല്‍കി ഇല്ലാതാക്കേണ്ടതുണ്ടോ എന്ന കാര്യമായിരുന്നു. ഇതിന്‍െറയൊന്നും കൂടുതല്‍ സങ്കീര്‍ണമായ വശങ്ങളിലേക്ക് ഞാന്‍ പോകുന്നില്ല. ഈ വധം ഇന്ത്യന്‍ ഭരണകൂടത്തിന്‍െറ ചില പ്രഖ്യാപിത അജണ്ടകളെ വീണ്ടും മുന്നോട്ടു കൊണ്ടുവന്നിരിക്കുന്നു എന്നുള്ളതാണ് പ്രധാനമായിട്ടുള്ളത്. മാത്രമല്ല, വധശിക്ഷയോടുള്ള സമീപനത്തെക്കുറിച്ച് കൂടുതല്‍ ഗൗരവമുള്ള ഉപരിചര്‍ച്ചകള്‍ക്കും ഇത് സാഹചര്യം ഒരുക്കിയിരിക്കുന്നു. യാക്കൂബ് മേമന്‍െറ വധശിക്ഷയെ വളരെ പെട്ടെന്ന് ആര്‍.എസ്.എസ്^ബി. ജെ. പി. ഭരണത്തിന്‍െറ ഹിന്ദുത്വ ഹിംസയുമായി കൂട്ടിവായിക്കുന്നത് ബാലിശമാണ്. ഇതില്‍ ഉറപ്പിക്കപ്പെട്ടത് ഇന്ത്യന്‍ ഭരണകൂടത്തിന്‍െറ കശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ട, പാകിസ്താനുമായുള്ള ശത്രുതയെ എങ്ങനെ കാണണം എന്നതിനെക്കുറിച്ചുള്ള പരമ്പരാഗതമായ സമീപനമാണ്. ഇന്ദിര ഗാന്ധിയുടെ കാലത്ത് മക്ബുല്‍ ഭട്ടിന്‍െറ വധശിക്ഷയുടെ കാര്യത്തിലെന്ന പോലുള്ള ഒരു സമീപനമാണിത്. അതു പറയാനുള്ള നൈതിക രാഷ്ട്രീയം ശീലമില്ലാത്തതിനാലാണ് ഈ വധശിക്ഷയെക്കുറിച്ചുള്ള പ്രകാശ് കാരാട്ടിന്‍െറ പ്രസ്താവനയില്‍ ‘ന്യൂനപക്ഷ വിരുദ്ധത’ കടന്നുവന്നത്. 2004നു ശേഷം വധശിക്ഷക്ക് വിധേയരായവര്‍ ന്യൂനപക്ഷ സമുദായക്കാരാണ് എന്ന് പറയുമ്പോള്‍ ഈ യാഥാര്‍ഥ്യമടക്കം പലതും മറയ്ക്കാന്‍ കഴിയും. മാത്രമല്ല, 2004ല്‍ ആണ് സി.പി.ഐ.എം നേതൃത്വത്തില്‍ ഒരു കാമ്പയിന്‍തന്നെ നടത്തി ധനഞ്ജയ് ചാറ്റര്‍ജിയെ ബംഗാളില്‍ തൂക്കിക്കൊന്നത്. ആ വധശിക്ഷ നടത്തിയെടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ കാട്ടിയ തിടുക്കങ്ങളും സന്നാഹങ്ങളും മറക്കാന്‍ കഴിയുന്നതല്ല. സി.പി.എമ്മിന്‍െറ കൈയിലെ ചോരക്കറകളില്‍ മായ്ക്കാന്‍ കഴിയാത്ത ഒന്നാണ് ധനഞ്ജയ്യുടെ വധശിക്ഷയുടേത്. കെ.ആര്‍. മീരയുടെ നോവല്‍ ‘ആരാച്ചാര്‍’ ഈ പശ്ചാത്തലത്തിലുള്ളതാണ്. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ മുന്നില്‍നിന്ന് നയിച്ചതായിരുന്നു ആ വധശിക്ഷാ കാമ്പയിന്‍. മക്ബൂല്‍ ഭട്ടിന്‍െറ വധശിക്ഷയുടെ തുടര്‍ച്ചയാണ് അഫ്സല്‍ ഗുരുവിലും കസബിലും ഇപ്പോള്‍ മേമനിലും കാണുന്നത് എന്ന് പറയാനുള്ള ആര്‍ജവം ഇല്ലാത്ത കാരാട്ട്, ധനഞ്ജയ് ചാറ്റര്‍ജിയുടെ വധശിക്ഷകൂടി മറച്ചുവെച്ച്, 2004നു ശേഷം വധിക്കപ്പെട്ടവരെല്ലാം ന്യൂനപക്ഷക്കാര്‍ എന്ന കഥയിലേക്ക് കാര്യങ്ങള്‍ വെട്ടിച്ചുരുക്കുന്നു. കശ്മീര്‍ പാകിസ്താന്‍ ബന്ധം ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ പാര്‍ട്ടി ഭേദമന്യേ ഇന്ത്യന്‍ ഭരണകൂടം ഈ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് മക്ബൂല്‍ ഭട്ടിന്‍െറയും അഫ്സല്‍ ഗുരുവിന്‍െറയും കസബിന്‍െറയും ഒക്കെ അനുഭവത്തില്‍നിന്ന് വെളിവാകുന്ന കാര്യമാണ്. ഇത് ഇന്ത്യന്‍ ഭരണകൂടത്തിന്‍െറ പ്രഖ്യാപിത നിലപാടാണ്. ഈ ഒരു ബന്ധം ആരോപിക്കപ്പെട്ടു കഴിഞ്ഞാല്‍പിന്നെ അവര്‍ ഇന്ത്യന്‍ പൗരന്മാര്‍ ആണെങ്കില്‍ പോലും, ‘കുറ്റവാളി’ ആയിട്ടല്ല, ‘ശത്രു’ ആയിട്ടാണ് ഭരണകൂടം കാണുന്നത് എന്നാണു മനസ്സിലാക്കേണ്ടിവരുന്നത്. ഇവരുടെ പൗരത്വംതന്നെ അംഗീകരിക്കാന്‍ ഭരണകൂടം വിസമ്മതിക്കുന്നു എന്ന് പറയേണ്ടിവരുന്നു. ഇക്കാര്യത്തില്‍ യഥാര്‍ഥ ശത്രുതകള്‍ ഇല്ലാതാക്കാന്‍ കെല്‍പില്ലാത്ത ഭരണകൂടം കേവല ശത്രുക്കളെ കണ്ടത്തെി ഇല്ലാതാക്കുകയാണ്. മറ്റു പലരുടേയും ശിക്ഷകള്‍ ഇളവുചെയ്യപ്പെടുമ്പോള്‍ (സി.പി.ഐ എമ്മിന്‍െറ കടുംപിടിത്തം ഇല്ലായിരുന്നെങ്കില്‍ ധനഞ്ജയ് ഇന്ന് ജീവിച്ചിരിക്കുമായിരുന്നു) കശ്മീര്‍-പാക് ബന്ധം ആരോപിക്കപ്പെടുന്ന കേസുകളില്‍ തെളിവുകളുടെ വസ്തുനിഷ്ഠതക്കപ്പുറം കൊലവിളിയുടെ ചോരമണം എല്ലാറ്റിനും മീതെ ഉയര്‍ന്നുപൊങ്ങുന്നു. നീതി, കേവലം യുദ്ധനീതിയാകുന്നു. വധശിക്ഷക്കെതിരെ നില്‍ക്കാന്‍ മാര്‍ക്സിനെ ഉദ്ധരിക്കേണ്ട കാര്യമില്ല. എങ്കിലും വധശിക്ഷയെ അംഗീകരിച്ചിരുന്ന കാന്‍റിനോടും ഹേഗലിനോടും വിയോജിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചിരുന്നു വധിക്കേണ്ടത് കുറ്റവാളിയെ ആണോ, കുറ്റവാളികള്‍ ഉണ്ടാകുന്ന സാഹചര്യത്തെ ആണോ എന്ന്. ഇവിടെ കുറ്റം പോലും അമൂര്‍ത്തമാണ്. ദൂതനെയും മാപ്പുസാക്ഷിയേയും ഉപയോഗം കഴിഞ്ഞ സ്വന്തം ഒറ്റുകാരനെയും വിചാരണത്തടവുകാരേയും വരെ നീതി വ്യവസ്ഥയുടെ പഴുതുകളിലും പഴുതില്ലായ്മകളിലുംവെച്ച് വധിച്ചു മദിക്കുന്ന ഭരണകൂടം മനുഷ്യാര്‍ജിത സംസ്കാരത്തെക്കൂടി അധിക്ഷേപിക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണകൂടത്തിന്‍െറ ഇപ്പോഴത്തെ നിലപാടിനെ നീതിമത്കരിക്കാന്‍ പ്രത്യുദാഹരണങ്ങളും ചരിത്ര സാക്ഷ്യങ്ങളും കമ്യൂണിസവും മതവും ഒക്കെ മുന്നിലേക്ക് തള്ളിയിടാം. പക്ഷേ, കുറ്റവും ശിക്ഷയും തുലനം ചെയ്യപ്പെടുന്ന സാമൂഹിക മാനദണ്ഡത്തിന് മുന്നില്‍, ഈ കൊലപാതക നീതിശാസ്ത്രം സാധൂകരിക്കാന്‍ ആവില്ല. ഭരണകൂടം ശത്രുവിനെ കൊല്ലുന്നത് ശിക്ഷ ആയിട്ടല്ല. അത് അവര്‍ ആഘോഷിക്കുന്ന കൊലക്കളി ആണ്. കൊല്ലാന്‍ ഭയമില്ല ഞങ്ങള്‍ക്കും എന്ന ഒരു പ്രസ്താവന മാത്രമാണ്. ‘ശത്രു’ ജീവിച്ചിരിക്കുന്നതുപോലും കുറ്റമാണ്. നിങ്ങള്‍ കുറ്റം ചെയ്തവര്‍ക്കൊപ്പമോ അതോ കുറ്റവാളിയെ ശിക്ഷിക്കുന്നവര്‍ക്കൊപ്പമോ എന്ന് ചോദിക്കുന്നവരുണ്ട്. കുറ്റത്തെക്കാള്‍ വലിയ തെറ്റായി ശിക്ഷ മാറുന്നത് കുറ്റാരോപിതരുടെ ജീവന്‍ പറിക്കുമ്പോള്‍ മാത്രമേ നീതി നടപ്പാവുന്നുള്ളൂ എന്ന് ധരിക്കുമ്പോഴാണ്. അത് മനുഷ്യനീതിയല്ല, ആര് ചെയ്യുമ്പോഴും. വധശിക്ഷക്കെതിരെ ഇപ്പോള്‍ ഉണ്ടായിട്ടുള്ള വികാരം കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്. യാക്കൂബ് മേമന്‍െറ വധശിക്ഷ ആ രാഷ്ട്രീയത്തിന്‍െറ ദൃഢീകരണത്തിന് നിമിത്തമായിരിക്കുന്നു. സിവില്‍സമൂഹ രാഷ്ട്രീയത്തിന്, മനുഷ്യാവകാശ സംഘടനകള്‍ക്ക്, എപ്പോഴും വലിയ നൈതിക സമസ്യകള്‍ അഭിമുഖീകരിക്കേണ്ടി വരും. രാഷ്ട്രീയപാര്‍ട്ടി കളുടെ, ഭരണകൂടത്തിന്‍െറ, നിരവധി സമ്മര്‍ദങ്ങളും വേട്ടയാടലും നേരിടേണ്ടിവരും. പക്ഷേ അതിന്‍െറ മുദ്രാവാക്യങ്ങള്‍ക്ക് ചരിത്രത്തിന്‍െറ സാധുതയും ഭാവിയുടെ തിളക്കവും ഉണ്ട് എന്നതാണ് കാലക്രമത്തില്‍ അവയെ സ്വീകാര്യമാക്കുന്നത്. |
കുഞ്ഞിനെ ചുട്ടുകൊല്ലുന്ന ഭീകരത Posted: 03 Aug 2015 06:45 PM PDT Image: ![]() ഏറ്റവും കടുത്ത പക്ഷപാതിക്കുപോലും ന്യായീകരിക്കാന്‍ പറ്റാത്തവിധം സയണിസ്റ്റ് ക്രൂരത പത്തിവിടര്‍ത്തിയാടുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച വെസ്റ്റ് ബാങ്കിലെ ദൂമഗ്രാമത്തില്‍ ഒന്നരവയസ്സുകാരനെ പച്ചക്ക് ചുട്ടുകൊന്നു, അനധികൃത ജൂത കുടിയേറ്റക്കാര്‍. അലി സഅദ് ദവാബ്ശ എന്ന പിഞ്ചുകുഞ്ഞും മാതാപിതാക്കളും സഹോദരനുമടങ്ങുന്ന വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞ അക്രമികള്‍ ചുമരില്‍ ‘പ്രതികാരം’ എന്നും മറ്റും എഴുതിവെക്കാനും മറന്നില്ല. കുടുംബത്തിലെ മറ്റംഗങ്ങള്‍ ആശുപത്രിയില്‍ മരണത്തോട് മല്ലിടുകയാണ്. അവരോട് ‘പ്രതികാരം’ ചെയ്തവരോട് അവരാരെങ്കിലും എന്തെങ്കിലും ചെയ്തിട്ടല്ല ഈ പൈശാചികത. മറിച്ച്, അനധികൃത കുടിയേറ്റം ഇനിയും എളുപ്പം സാധിക്കുന്നില്ല എന്നതിലുള്ള രോഷപ്രകടനം മാത്രം. സാധാരണയായി സയണിസ്റ്റ് അതിക്രമങ്ങളെ വെള്ളപൂശാറുള്ളവര്‍ക്കുപോലും നടുക്കമുണ്ടാക്കിയിട്ടുണ്ട് സംഭവം. യു.എസ് വിദേശകാര്യവകുപ്പിനും യു.എന്‍ സെക്രട്ടറി ജനറലിനും മാത്രമല്ല ഇസ്രായേലി അധികൃതര്‍ക്കുപോലും അതിനെ അപലപിക്കേണ്ടിവന്നിരിക്കുന്നു. ഇത്തരം കൊടുംകൃത്യത്തിലേക്ക് നയിച്ച ഇസ്രായേലിന്‍െറ വംശീയതയും സങ്കുചിത ദേശീയതയും ആ രാജ്യത്തിന്‍െറതന്നെ നാശത്തിന് വഴിവെക്കുന്നതിന്‍െറ ലക്ഷണംകൂടിയാണ് ഇപ്പോള്‍ ലോക രാജ്യങ്ങളില്‍നിന്ന് വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍. |
മുംബൈയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് 11 മരണം Posted: 03 Aug 2015 06:36 PM PDT Image: ![]() മുംബൈ: മുംബൈയില്‍ വീണ്ടും കെട്ടിടം തകര്‍ന്ന് അപകടം. താനെയിലാണ് കെട്ടിടം തകര്‍ന്നുവീണ് 11 പേര്‍ മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മൂന്നുനിലയുള്ള താമസ കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. താനെ വെസ്റ്റിലാണ് അപകടം നടന്നത്. പുലര്‍ച്ചെ 2.45നായിരുന്നു ഏറെ പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണത്. പ്രദേശത്ത് ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. താനെ, കല്യാണ്‍ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയിട്ടുണ്ട്. കെട്ടിടത്തിന്‍െറ കാലപ്പഴക്കം തന്നെയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസം മുമ്പ് താനെയില്‍ തന്നെ മൂന്നുനില കെട്ടിടം തകര്‍ന്ന് രണ്ട് മലയാളികളടക്കം ഒമ്പതുപേര്‍ മരിച്ചിരുന്നു. ഇതിന് ശേഷമാണ് വീണ്ടും പ്രദേശത്ത് അപകടമുണ്ടായിരിക്കുന്നത്. |
അബ്ദുല്‍ കലാമിന് സമ്പാദ്യമില്ലെന്ന് മുന്‍ ശാസ്ത്ര ഉപദേഷ്ടാവ് Posted: 03 Aug 2015 12:33 PM PDT Image: ![]() ചെന്നൈ: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം ജീവിതത്തില്‍ ഒന്നും സമ്പാദിച്ചിട്ടില്ളെന്നും അദ്ദേഹത്തിന് സ്വത്തുക്കളില്ളെന്നും കലാമിന്‍െറ സന്തതസഹചാരി വി. പൊന്‍രാജ്. കലാം രാഷ്ട്രപതിയായിരുന്നപ്പോള്‍ ശാസ്ത്രഉപദേഷ്ടാവായിരുന്നു പൊന്‍രാജ്. പുസ്തകങ്ങളും രാജ്യത്തെ 64 കോടി യുവജനതയുമായിരുന്നു മുന്‍ രാഷ്ട്രപതിയുടെ സമ്പത്തെന്ന് രാമേശ്വരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ ഭൂമി ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് വിറ്റു. പുസ്തകങ്ങളില്‍നിന്ന് ലഭിക്കുന്ന റോയല്‍റ്റിയും സര്‍ക്കാര്‍ പെന്‍ഷനും മാത്രമായിരുന്നു അദ്ദേഹത്തിന്‍െറ വരുമാനം. ആര്‍ക്കെങ്കിലും എന്തെങ്കിലും ഇഷ്ടദാനമായി നല്‍കിയിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ല. അദ്ദേഹം ആരെയെങ്കിലും നോമിനിയായി നിശ്ചയിച്ചതായി അറിവില്ല. പുസ്തകങ്ങളുടെ റോയല്‍റ്റി ഉള്‍പ്പെടെ അദ്ദേഹത്തിന്‍െറ പേരില്‍ വരുന്ന വരുമാനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം കുടുംബാംഗങ്ങളുമായി ചര്‍ച്ചചെയ്യുമെന്നും പൊന്‍രാജ് പറഞ്ഞു. ഷില്ളോങ് ഐ.ഐ.എമ്മില്‍ സംസാരിക്കാനത്തെിയ അദ്ദേഹത്തിന് കെട്ടിടത്തിന്‍െറ പടിക്കെട്ട് കയറുമ്പോള്‍ ക്ഷീണം അനുഭവപ്പെട്ടിരുന്നെന്നും വിശ്രമിച്ചശേഷമാണ് വേദിയിലേക്ക് എത്തിയതെന്നും പൊന്‍രാജ് പറഞ്ഞു. |
നിവേദിതയുടെ റിപ്പോര്‍ട്ട് കുപ്പത്തൊട്ടിയിലേക്ക് Posted: 03 Aug 2015 12:13 PM PDT Image: ![]() തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി പതിച്ചുനല്‍കുന്ന ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതോടെ മുന്‍ ചീഫ് സെക്രട്ടറി നിവേദിത പി.ഹരന്‍െറ റിപ്പോര്‍ട്ടും കുപ്പത്തൊട്ടിയിലേക്ക്. ഇടുക്കിയിലെ അഞ്ചുനാട്ടില്‍ ഭൂമാഫിയ നടത്തിയ വന്‍തോതിലുള്ള കൈയേറ്റത്തിന് തടയിടാനാണ് സര്‍ക്കാര്‍ നിവേദിതയെ അന്വേഷണത്തിന് നിയോഗിച്ചത്. അവരുടെ അന്വേഷണറിപ്പോര്‍ട്ട് നടുക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. കുറിഞ്ഞിസങ്കേതത്തില്‍പോലും വന്‍തോതില്‍ വനഭൂമി കൈയേറിയിട്ടുണ്ടെന്ന് കണ്ടത്തെി. മാത്രമല്ല, പൊതുഭൂമിയില്‍ നടത്തിയിരിക്കുന്ന കൈയേറ്റങ്ങളെല്ലാം ഒഴിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തു. മന്ത്രിസഭ നിവേദിതയുടെ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, തൊട്ടുപിന്നാലെയാണ് സംസ്ഥാനത്തെ ഭൂമി പതിച്ചുനല്‍കുന്ന ചട്ടങ്ങള്‍ 1964 ഭേദഗതി വരുത്തിയത്. കേരള ഭൂമിപതിച്ചുനല്‍കല്‍ ചട്ടങ്ങള്‍ 1964വും പ്രത്യേക ചട്ടം 1993വും അനുസരിച്ച് നിവേദിത കൈയേറ്റക്കാര്‍ക്കെതിരെ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ നിയമസാധുത ഇതോടെ ചോദ്യംചെയ്യപ്പെടും. |
ബാഴ്സക്ക് ഫിയോറെന്‍റിന ഷോക്ക് Posted: 03 Aug 2015 11:53 AM PDT Image: ![]() Subtitle: അവസാന മത്സരത്തില്‍ 2^1 ന് ബാഴ്സലോണ തോറ്റു ഫിറെന്‍സ്: അവസാന 78 മിനിറ്റുകള്‍ ബാഴ്സലോണ ഉണര്‍ന്നു കളിച്ചു. പക്ഷേ, ആദ്യ 12 മിനിറ്റിലെ അലംഭാവം 2^1ന്‍െറ തോല്‍വിയിലേക്ക് സ്പാനിഷ് ചാമ്പ്യനെ തള്ളിയിട്ടു. പുതിയ സീസണിന് മുന്നോടിയായി നടന്ന ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പിലെ തങ്ങളുടെ നാലാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇറ്റാലിയന്‍ ക്ളബ് ഫിയോറെന്‍റിനയോടാണ് കറ്റാലന്‍ പട തോറ്റമ്പിയത്. ആതിഥേയര്‍ക്കായി നാലാം മിനിറ്റിലും 12ാം മിനിറ്റിലുമായി വലകുലുക്കിയ ഫെഡറികോ ബെര്‍നാഡെചിയാണ് യൂറോപ്യന്‍ ചാമ്പ്യന്മാരെ നാണംകെടുത്തിയത്. 17ാം മിനിറ്റില്‍ ലൂയി സുവാരസ് ബാഴ്സക്കായി ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് സമനിലക്കായോ ജയത്തിനായോ ഒരു ഗോള്‍ അവര്‍ക്ക് നേടാനായില്ല. ഇരട്ട പ്രഹരം ഏറ്റുവാങ്ങിയ തുടക്കത്തിന് ശേഷം താളം വീണ്ടെടുത്ത ബാഴ്സ കളിയില്‍ പിന്നീടങ്ങോട്ട് നിയന്ത്രണം കൈയാളുന്നതില്‍ വിജയിച്ചിരുന്നു. ആ ശ്രമങ്ങള്‍ക്കിടയില്‍ ഇവാന്‍ രകിടിചില്‍ നിന്നും പാസ് സ്വീകരിച്ച് ഗോളാക്കിയ സുവാരസ് ആശ്വാസവും പ്രതീക്ഷയും കൊണ്ടുവന്നു. എന്നാല്‍, പിന്നീട് സുവാരസിനും പെഡ്രോക്കും അവസരങ്ങള്‍ തുറന്നു കിട്ടിയെങ്കിലും മുതലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബെര്‍നാഡെചി ഹാട്രിക് തികക്കുന്നതിന് അടുത്തത്തെിയിരുന്നു. ഗോള്‍കീപ്പര്‍ മാര്‍ക് ആന്ദ്രെ ടെര്‍ സ്റ്റെഗന്‍െറ ഇടപെടലാണ് ആ അപകടം ഒഴിവാക്കിയത്. അവസാനത്തോടടുക്കവേ മുനിറിനും ജെറാര്‍ഡ് പിക്വക്കും അവസരം ഒത്തുവന്നെങ്കിലും ഇരുവരുടെയും ഹെഡറുകള്‍ ലക്ഷ്യം കണ്ടില്ല. ഒടുവില്‍ ഒഴിവാക്കാനാകാതെ തോല്‍വിയുമത്തെി. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ ട്രിപ്ള്‍ കിരീടങ്ങള്‍ ഉയര്‍ത്തിയ ഒരു സീസണ് ശേഷം പുതിയ പോരാട്ടങ്ങളിലേക്ക് കടക്കുന്നതിന് മുമ്പുള്ള മികച്ച ഒരുക്കം നടത്താന്‍ ഇത്തവണ ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പില്‍ ബാഴ്സലോണക്കായില്ല. കളിച്ച നാലില്‍ മൂന്നു മത്സരങ്ങളിലും യൂറോപ്യന്‍ ചാമ്പ്യന്മാര്‍ മുട്ടുമടക്കി. ആദ്യ മത്സരത്തില്‍ അമേരിക്കന്‍ ക്ളബ്ബ് ലോസ് എയ്ഞ്ചലസ് ഗാലക്സിയെ 2^1 ന് തോല്‍പിച്ചത് മാത്രമാണ് സ്പാനിഷ് വമ്പന് സ്വന്തമായൊരു മത്സരം. പിന്നാലെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് 3^1 നും ചെല്‍സിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4^2നും തോറ്റു. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറുമില്ലാതെയാണ് ഇറങ്ങിയതെങ്കിലും മറ്റ് പ്രധാന താരങ്ങളെല്ലാം എന്‍റികിന്‍െറ വിളിപ്പുറത്തുണ്ടായിരുന്നു. യുവേഫ സൂപ്പര്‍ കപ്പില്‍ സെവിയയെ നേരിടാന്‍ എട്ട് ദിനം മാത്രം ബാക്കിനില്‍ക്കെയാണ് തോല്‍വിയുടെ മാറാപ്പുമായി പ്രീ സീസണ്‍ പോരാട്ടങ്ങള്‍ ബാഴ്സ അവസാനിപ്പിച്ചത്.
|
സി.പി.എമ്മിലെ സൈബര്‍ പോരാളികള്‍ക്ക് തോമസ് ഐസക്കിന്‍െറ ഉപദേശം Posted: 03 Aug 2015 11:46 AM PDT Image: ![]() Subtitle: 'എതിരഭിപ്രായക്കാരെ തെറിപറഞ്ഞ് വായടപ്പിക്കരുത്' കണ്ണൂര്‍: സാമൂഹിക മാധ്യമമായ ഫേസ്ബുക്കില്‍ സി.പി.എം പ്രവര്‍ത്തകര്‍ എതിരഭിപ്രായക്കാരെ തെറിപറഞ്ഞ് വായടപ്പിക്കരുതെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക് എം.എല്‍.എയുടെ ഉപദേശം. രാഷ്ട്രീയമായും മറ്റും വിയോജിപ്പുള്ളവരെ കൂട്ടത്തോടെ മാന്യതയില്ലാത്ത വാക്കുകളിലൂടെ ആക്രമിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് തോമസ് ഐസക്കിന്‍െറ ഫേസ്ബുക് പോസ്റ്റ്. |
എഫ്.സി ഗോവയില്‍ ഒരു ആഴ്സനല്‍ വിവാദം Posted: 03 Aug 2015 11:43 AM PDT Image: ![]() പനാജി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ളബ് എഫ്.സി ഗോവയില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബ് ആഴ്സനലുമായി ബന്ധപ്പെട്ട് വിവാദം. ഗോവ കോച്ച് ബ്രസീലുകാരന്‍ സീകോയും ആദ്യ സീസണിലെ ടീമിന്‍െറ മാര്‍ക്വീ താരമായിരുന്ന ഫ്രഞ്ച് താരം റോബര്‍ട്ട് പിരസും ആഴ്സനല്‍ മാനേജര്‍ ആഴ്സന്‍ വെങ്ങറുമാണ് വിവാദത്തിലെ കഥാപാത്രങ്ങള്‍. ആദ്യ വെടിപൊട്ടിച്ച് വിവാദത്തിന് തുടക്കംകുറിച്ചത് സീകോയാണ്. ആഴ്സനലിന്‍െറ താരമായിരുന്ന പിരസിന്‍െറ കായികക്ഷമതയെക്കുറിച്ച് വെങ്ങര്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന ഗുരുതര ആരോപണമാണ് സീകോ ഉയര്‍ത്തിയത്. ‘കഴിഞ്ഞ വര്‍ഷം വെങ്ങര്‍ പറഞ്ഞത് ഐ.എസ്.എല്ലില്‍ കളിക്കാരന്‍ പിരസ് തികച്ചും അനുയോജ്യനും അദ്ദേഹത്തിന്‍െറ ഫിറ്റ്നസും ഫോമും മികച്ചതാണെന്നുമാണ്. എന്നാല്‍, കളത്തില്‍ എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാം അറിയാം. വെങ്ങറുടെ വാക്കുകള്‍ക്ക് ഒരു വിലയുമില്ല’ -സീകോ പറഞ്ഞു. ഇത് അറിഞ്ഞ പിരസ് രൂക്ഷമായ പ്രതികരണവുമായത്തെിയതോടെയാണ് വിഷയം കത്തിയത്. സീകോയുടെ അവകാശവാദത്തെ പിരസ് പൂര്‍ണമായും തള്ളി. സീകോയുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടില്ളെന്ന് അദ്ദേഹം തുറന്നടിച്ചു. ഇക്കാര്യം ക്ളബുമായി കരാര്‍ ഒപ്പിട്ടതിന് പിന്നാലെതന്നെ താന്‍ മനസ്സിലാക്കിയതായും പിരസ് കൂട്ടിച്ചേര്‍ത്തു. താന്‍ ഏറെ ബഹുമാനിക്കുന്ന സീകോയുടെ ഈ വാക്കുകള്‍ തന്നെ വളരെ അസ്വസ്ഥനാക്കിയതായി ആഴ്സനലിന്‍െറ ഇതിഹാസ താരങ്ങളിലൊരാളായ പിരസ് പറഞ്ഞു. എതിര്‍ ടീമുകള്‍ തന്നെ പ്രധാനമായും ലക്ഷ്യമിട്ടപ്പോഴും ടൂര്‍ണമെന്‍റ് പുരോഗമിച്ചതിനനുസരിച്ച് തന്‍െറ പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടതായാണ് അനുഭവപ്പെട്ടതെന്ന് താരം വ്യക്തമാക്കി. മഹത്തായ ഒരു രാജ്യത്ത് മികച്ച ഫുട്ബാളിനായി കളത്തിലും പുറത്തും നൂറുശതമാനം താന്‍ നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടീം മാനേജ്മെന്‍റ് തന്‍െറ പ്രകടനത്തില്‍ തൃപ്തരായിരുന്നതായും സീകോയുടെ പ്രസ്താവനയില്‍ തന്നെപ്പോലെ അവരും ഞെട്ടിയിട്ടുണ്ടാകുമെന്ന് പിരസ് പറഞ്ഞു. ആഴ്സന്‍ വെങ്ങറെ ഇത്തരത്തില്‍ ചെറുതാക്കി കാണിച്ചതിനെയും പിരസ് ശക്തമായ ഭാഷയില്‍ അപലപിച്ചു. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളായ വെങ്ങറെ ഇത്തരത്തില്‍ ചോദ്യംചെയ്തത് അദ്ഭുതകരമാണെന്ന് താരം പറഞ്ഞു. കളിയില്‍നിന്ന് വിരമിച്ചശേഷം കഴിഞ്ഞ വര്‍ഷം ഗോവക്കുവേണ്ടി പിരസ് 40ാം വയസ്സില്‍ തിരിച്ചത്തെുകയായിരുന്നു. പലപ്പോഴും പരിക്കിന്‍െറ പിടിയിലായ താരത്തിന് ഒരേ ഒരു ഗോള്‍ നേടാനാണ് കഴിഞ്ഞത്. മാത്രമല്ല, കൊല്‍ക്കത്ത കോച്ച് അന്‍േറാണിയോ ഹബാസിനെ അധിക്ഷേപിച്ചതിന് രണ്ട് മത്സരങ്ങളുടെ വിലക്ക് വാങ്ങുകയും ചെയ്തു. ഈവര്‍ഷം മാര്‍ച്ചില്‍ താരത്തെ ടീം ഒഴിവാക്കി. ഒരു സീസണിലേക്കുകൂടി ഇന്ത്യയില്‍ കളിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് പിരസ് പറഞ്ഞിരുന്നു. അതിനിടയിലാണ് ഈ വിവാദം. |
ആശ്വാസം, നദാലിന് ഈ തിരിച്ചുവരവ് Posted: 03 Aug 2015 11:36 AM PDT Image: ![]() ഹാംബര്‍ഗ്: ഒന്നിനുപിറകെ ഒന്നായി വീഴ്ചകളിലൂടെ കടന്നുപോയശേഷം സ്പാനിഷ് ടെന്നിസ് വമ്പന്‍ റാഫേല്‍ നദാലിന് ആശ്വാസമായൊരു തിരിച്ചുവരവ്. ജര്‍മനിയിലെ ഹാംബര്‍ഗ് ഓപണില്‍ കിരീടം ചൂടിയാണ് ‘കളിമണ്‍ രാജാവ്’ വിജയപീഠത്തിലേക്ക് തിരിച്ചുവരവിനുള്ള വഴിയൊരുക്കിയത്. ഫൈനലില്‍ ഇറ്റലിയുടെ ഫാബിയോ ഫോഗിനിയെ 7^5, 7^5 സ്കോറിന് തകര്‍ത്ത് സീസണിലെ മൂന്നാമത്തെയും കരിയറിലെ 67ാമത്തെയും കിരീടമാണ് നദാല്‍ സ്വന്തമാക്കിയത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment