രാജകീയ സ്മരണയില്‍ അത്തം ഘോഷയാത്ര Madhyamam News Feeds | ![]() |
- രാജകീയ സ്മരണയില്‍ അത്തം ഘോഷയാത്ര
- വടകര നഗരസഭാ ഫണ്ട് വിനിയോഗം : മാനദണ്ഡം അട്ടിമറിച്ചെന്ന് ആക്ഷേപം
- പാകിസ്താന്‍ ചര്‍ച്ചക്ക് ക്ഷണിച്ച വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കി; വിട്ടയച്ചു
- സ്വര്‍ണ വില പവന് 240 രൂപ കൂടി
- മലപ്പുറത്ത് ഫിഷറീസ് സബ് സെന്‍റര്‍ തുടങ്ങണമെന്ന് ജില്ലാ പഞ്ചായത്ത്
- മൂന്ന് വാഹനാപകടങ്ങളിലായി ആറു പേര്‍ മരിച്ചു
- ഖരീഫ് സീസണ്‍ അവസാനിക്കാന്‍ ഒരുമാസം; സഞ്ചാരികള്‍ ഒഴുകുന്നു
- രണ്ടാം ടെസ്റ്റ്: ഇന്ത്യക്ക് മോശം തുടക്കം
- ജെ സുമരിവാല കൗണ്‍സില്‍ അംഗം
- ലിഫ്റ്റ് തകരാര്‍: കണ്ണൂര്‍ സ്വദേശി അഞ്ചാം നിലയില്‍ നിന്ന് വീണ് മരിച്ചു
- കൊറോണ വീണ്ടും ഭീതി വിതക്കുന്നു; റിയാദില്‍ ജാഗ്രത പ്രഖ്യാപിച്ചു
- നിതി ആയോഗ്: അനിശ്ചിതത്വങ്ങളുടെ മാതാവ്
- പിതൃതുല്യമായ സ്നേഹം
- ധനുമാസക്കുളിര്‍പോലെ ആ സംഗീതം
- അബ്ദുറബ്ബിനറിയുമോ ഷഹലിനെ?
- ആണ്ടവന്‍ യാചിച്ച് നേടിയത് മകന്‍െറ എന്‍ജിനീയറിങ് ബിരുദവും വീടും
- രണ്ടാം ടെസ്റ്റ് ഇന്ന്; 'സംഗ'യാണ് താരം
- ദക്ഷിണാഫ്രിക്ക 542ന് പുറത്ത്; ഇന്ത്യ മൂന്നിന് 122
- നിയമന അംഗീകാരമില്ലാത്ത അധ്യാപകര്‍ വീണ്ടും പെരുവഴിയില്‍
- പത്താം നമ്പറിലെ കേരള സാഞ്ചസ്
- മത്സരത്തിലേക്ക് തിരിച്ചുവരാനാകും ^ദ്രാവിഡ്
- നവീദിന്‍െറ കൂട്ടാളികളെന്ന് സംശയിച്ച് പിടിയിലായവരെ വിട്ടയച്ചു
- സര്‍ക്കാര്‍ രൂപവത്കരിക്കാനാവില്ലെന്ന് തുര്‍ക്കി പ്രധാനമന്ത്രി
- സമാധാന ഉടമ്പടി ഒപ്പുവെക്കല്‍; ദക്ഷിണ സുഡാന് അമേരിക്കയുടെ അന്ത്യശാസന
- മൂന്നു മാസം കൊണ്ട് ബോകോ ഹറാം ഭീഷണി ഇല്ലാതാക്കും ^നൈജീരിയന്‍ പ്രസിഡന്‍റ്
രാജകീയ സ്മരണയില്‍ അത്തം ഘോഷയാത്ര Posted: 19 Aug 2015 11:49 PM PDT തൃപ്പൂണിത്തുറ: മലയാളികളുടെ ഓണാഘോഷത്തിന് തുടക്കംകുറിച്ച് തൃപ്പൂണിത്തുറ രാജനഗരിയില്‍ അത്തം ഘോഷയാത്ര. രാജസ്മരണയില്‍ നാടും നഗരവും ഒന്നാകുന്ന അത്തംഘോഷയാത്ര വീക്ഷിക്കാന്‍ പൊരിവെയിലത്തും പതിനായിരങ്ങള്‍ ഒഴുകിയത്തെി. |
വടകര നഗരസഭാ ഫണ്ട് വിനിയോഗം : മാനദണ്ഡം അട്ടിമറിച്ചെന്ന് ആക്ഷേപം Posted: 19 Aug 2015 11:27 PM PDT വടകര: ഫണ്ട് വിനിയോഗത്തില്‍ വാര്‍ഡുകളെ പരിഗണിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയെന്ന് വടകര കൗണ്‍സില്‍ യോഗത്തില്‍ ആക്ഷേപം. ഒരു വാര്‍ഡിന് ആറുലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്. ഇതനുസരിച്ച് വിവിധ പദ്ധതികള്‍ക്കായുള്ള പ്രോജക്ട് സമര്‍പ്പിച്ചപ്പോള്‍ പല വാര്‍ഡുകളും പരിഗണിക്കപ്പെട്ടില്ളെന്നും ചില വാര്‍ഡില്‍ നേരത്തേ കരട് പദ്ധതിയില്ലാത്തവകൂടി ഉള്‍പ്പെട്ടതായും പരാതിയുയര്‍ന്നു. ജില്ലാ പ്ളാനിങ് കമീഷന്‍ അംഗീകരിച്ച പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് വിമര്‍ശം ഉയര്‍ന്നത്. |
പാകിസ്താന്‍ ചര്‍ച്ചക്ക് ക്ഷണിച്ച വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കി; വിട്ടയച്ചു Posted: 19 Aug 2015 11:23 PM PDT Image: ![]() ന്യൂഡല്‍ഹി: പാകിസ്താന്‍ ചര്‍ച്ചക്ക് ക്ഷണിച്ച ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളെ പോലീസ് വീട്ടുതടങ്കലിലാക്കി. ഹുര്‍റിയത്ത് നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മിര്‍വാഇസ് ഉമര്‍ ഫാറൂഖ്, യാസീന്‍ മാലിക്, നഈം ഖാന്‍ എന്നിവരെയാണ് വീട്ടുതടങ്കലിലാക്കിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം ഇവരെ വിട്ടയച്ചതായി പോലീസ് അറിയിച്ചു. ആഗസ്റ്റ് 23 ന് ഇന്ത്യയിലെത്തുന്ന പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി കൂടിക്കാഴ്ച നടത്താനാണ് കശ്മീര്‍ ഹുര്‍റിയത്ത് നേതാക്കള്‍ക്ക് ക്ഷണമുണ്ടായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി ചര്‍ച്ചക്കാണ് സര്‍താജ് അസീസ് ഇന്ത്യയിലെത്തുന്നത്. ആഗസ്റ്റ് 23ന് നടക്കുന്ന സല്‍ക്കാരത്തില്‍ പങ്കെടുക്കാനാണ് ഹുര്‍റിയത്ത് നേതാക്കളെ ക്ഷണിച്ചത്. നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചകാര്യം ഹുര്‍റിയത്ത് വക്താവ് സ്ഥിരീകരിച്ചു. നേരത്തേ ഇന്ത്യയിലെ പാക് ഹൈകമ്മീഷണര്‍ ഹുര്‍റിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഇസ്ളാമാബാദില്‍ നടത്താനിരുന്ന വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച ഇന്ത്യ റദ്ദാക്കിയിരുന്നു. റഷ്യയിലെ ഊഫയില്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച നടത്താന്‍ ധാരണയായത്. |
Posted: 19 Aug 2015 11:01 PM PDT Image: ![]() കൊച്ചി: സ്വര്‍ണവില പവന് 240 രൂപ കൂടി 19,840 രൂപയായി. ഗ്രാമിന് 2450 രൂപയില്‍ നിന്ന് 30 രൂപ വര്‍ധിച്ച് 2480 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഈ മാസം ആദ്യം സ്വര്‍ണ വില 18,720 രൂപ വരെ താഴ്ന്നിരുന്നു. |
മലപ്പുറത്ത് ഫിഷറീസ് സബ് സെന്‍റര്‍ തുടങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് Posted: 19 Aug 2015 10:57 PM PDT മലപ്പുറം: ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ കൂടുതലുള്ള ജില്ലയുടെ വടക്ക്-കിഴക്കന്‍ പ്രദേശങ്ങളിലുള്ളവരുടെ സൗകര്യാര്‍ഥം ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് ഫിഷറീസ് സബ് സെന്‍റര്‍ ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അധികമുള്ള ജില്ലയുടെ തെക്കേ അറ്റത്തുള്ള പൊന്നാനിയിലാണ് നിലവില്‍ ഫിഷറീസ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. നിലമ്പൂര്‍, വണ്ടൂര്‍, അരീക്കോട്, പെരിന്തല്‍മണ്ണ തുടങ്ങിയ ഭാഗങ്ങളിലുള്ള ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പൊന്നാനിയിലുള്ള ഫിഷറീസ് ഓഫിസുമായി ബന്ധപ്പെടാന്‍ പ്രയാസം സൃഷ്ടിക്കുന്നതായി പി. സെയ്തലവി മാസ്റ്റര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. |
മൂന്ന് വാഹനാപകടങ്ങളിലായി ആറു പേര്‍ മരിച്ചു Posted: 19 Aug 2015 09:35 PM PDT Image: ![]() ഇടുക്കിയിലും പാലക്കാടും പഴനിയിലും ഉണ്ടായ വാഹനപകടങ്ങളിലായി ആറു മരണം. ഇടുക്കി ഏലപ്പാറയില്‍ നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം കൈമനം സ്വദേശികളായ ചന്ദ്രന്‍, ഭാര്യവിജയശ്രീ എന്നിവരാണ് മരിച്ചത്. വിജയശ്രീയുടെ മാതാവിന്‍െറ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നെടുങ്കണ്ടം മുണ്ടിയെരുമയിലേക്ക് പോകുവേയാണ് അപകടം.ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന വിജയശ്രീയുടെ മകന്‍ അഖില്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പാലക്കാട് വാളായാറില്‍ പതിനാലാം കല്ലിനു സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരണപ്പെട്ടു. ഓട്ടോ യാത്രക്കാരനായ വടകരപതി നല്ലൂര്‍ ശിവമുരുകന്‍ (43), ഓട്ടോ ഡ്രൈവര്‍ വേലന്താവളം ചുണ്ണാമ്പുകല്‍ തോട്ടില്‍ തങ്കരാജ് (38) എന്നിവരാണ് മരിച്ചത്. കാറിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച ഇരുവരും തല്‍ക്ഷണം മരിച്ചു. എറണാകുളത്തു നിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിനിടയാക്കിയത്. ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. പഴനിയില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം കക്കാടംപൊയില്‍ സ്വദേശി കെ.ഡി ജോസഫ് (40), പൂവപ്പാറ സ്വദേശി ഷിജോ (35) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മധുരയില്‍ കണ്ണിനു ചികില്‍സയിലിരിക്കുന്ന രോഗിയെ സന്ദര്‍ശിക്കുന്നതിനുവേണ്ടി പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. |
ഖരീഫ് സീസണ്‍ അവസാനിക്കാന്‍ ഒരുമാസം; സഞ്ചാരികള്‍ ഒഴുകുന്നു Posted: 19 Aug 2015 09:12 PM PDT Image: ![]() മസ്കത്ത്: ദോഫാറിലെ ഖരീഫ് സീസണ്‍ അവസാനിക്കാന്‍ ഒരുമാസം മാത്രം ബാക്കിനില്‍ക്കെ സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചു. അറബ് ഉപദ്വീപിലെ മറ്റു പ്രദേശങ്ങള്‍ അനുഭവിക്കുന്ന കൊടുംചൂടില്‍നിന്ന് സലാലയുടെ തണുപ്പിലേക്ക് കൂടുതല്‍ സ്വദേശികളും പ്രവാസികളും എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ 21ന് ഖരീഫ് സീസണ്‍ ആരംഭിച്ചതു മുതല്‍ ആഗസ്റ്റ് 11വരെ 3,93,312 വിനോദസഞ്ചാരികളാണ് സലാലയിലേക്ക് എത്തിയത്. 2014ല്‍ ഇതേ കാലയളവില്‍ ഇത് 2,72,306 ആയിരുന്നു. സന്ദര്‍ശകരുടെ എണ്ണത്തില്‍ 44.4 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് നാഷനല്‍ സെന്‍റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇക്കണോമിക്സിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു. സലാലയില്‍ പുതിയ വിമാനത്താവളം തുറന്നതോടെ അയല്‍രാജ്യങ്ങളില്‍നിന്നും മസ്കത്തില്‍നിന്നും വ്യോമമാര്‍ഗം എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഒമാന്‍ നവോത്ഥാന ദിനമായ ജൂലൈ 23നുതന്നെ തുടങ്ങിയ സലാല ടൂറിസം ഫെസ്റ്റിവെലും പുതുതായി തുറന്ന പാര്‍ക്കുകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. ‘ഒമാന്‍: സ്നേഹവും സമാധാനവും’ എന്ന തലക്കെട്ടില്‍ നടക്കുന്ന ഫെസ്റ്റിവെല്‍ ആഗസ്റ്റ് 31ന് സമാപിക്കും. ഖരീഫ് സീസണിന്‍െറ ശോഭ കെടുത്തുന്നരീതിയില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചത് തടയുന്നതിന് റോയല്‍ ഒമാന്‍ പൊലീസിന്‍െറയും വിനോദസഞ്ചാര മന്ത്രാലയത്തിന്‍െറയും നേതൃത്വത്തില്‍ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പൊലീസിന്‍െറ നേതൃത്വത്തില്‍ അപകടം കൂടുതലുള്ള റൂട്ടുകളില്‍ ബോധവത്കരണം നടത്തുമ്പോള്‍ വിനോദസഞ്ചാര വകുപ്പ് നവീനരീതികളാണ് സ്വീകരിക്കുന്നത്. റോഡ് നിയമങ്ങളും നിയന്ത്രണങ്ങളും സഞ്ചാരമേഖലയിലെ സാഹചര്യങ്ങളും ഉള്‍ക്കൊള്ളുന്ന മൊബൈല്‍ സന്ദേശങ്ങള്‍ വിനോദസഞ്ചാരികള്‍ക്കയക്കും. ഇതോടൊപ്പം, മൂടല്‍മഞ്ഞ് തിരിച്ചറിയാനുള്ള ഉപകരണം വാഹനങ്ങളില്‍ ഘടിപ്പിക്കാനുള്ള സൗകര്യവുമൊരുക്കുന്നുണ്ട്. ഇതുവഴി റോഡില്‍ മൂടല്‍മഞ്ഞും മറ്റും പ്രത്യക്ഷപ്പെട്ടാല്‍ ഫോഗ്ലൈറ്റുകള്‍ തനിയേ പ്രവര്‍ത്തിക്കും. വാഹനങ്ങളുടെ മുന്‍ഭാഗത്ത് സെന്‍സര്‍ ഘടിപ്പിക്കുന്നത് സംബന്ധിച്ചും ബോധവത്കരണം നടത്തുന്നുണ്ട്. എതിരെ വാഹനമോ മറ്റെന്തെങ്കിലും തടസ്സങ്ങളോ ഉണ്ടെങ്കില്‍ 18 മീറ്റര്‍ അകലെവെച്ചുതന്നെ ഡ്രൈവര്‍ക്ക് അറിയിപ്പ് ലഭിക്കുന്നതാണ് സെന്‍സര്‍. ഇതുവഴി കൂട്ടിയിടി ഒഴിവാക്കാന്‍ സാധിക്കും. രാത്രിയിലാണ് അധികം വാഹനാപകടങ്ങളും സംഭവിക്കുന്നതെന്ന് വിനോദസഞ്ചാര വകുപ്പ് അധികൃതര്‍ പറയുന്നു. കാഴ്ച കുറയുന്നതാണ് പ്രശ്നമുണ്ടാക്കുന്നത്. ഇതോടൊപ്പം മൂടല്‍മഞ്ഞുകൂടി ഉണ്ടാകുന്നതോടെ റോഡിലെ കാഴ്ച തീരെ കുറയുകയും അപകടസാധ്യത കൂടുകയും ചെയ്യും. ഇത് ഒഴിവാക്കുന്നതിനാണ് സെന്‍സറും മൂടല്‍മഞ്ഞ് ഡിറ്റക്ടറും സ്ഥാപിക്കുന്നത്. |
രണ്ടാം ടെസ്റ്റ്: ഇന്ത്യക്ക് മോശം തുടക്കം Posted: 19 Aug 2015 09:09 PM PDT Image: ![]() കൊളംബോ:ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബാറ്റിങ് ലഭിച്ച ഇന്ത്യക്ക് മോശം തുടക്കം. ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ മുരളി വിജയുടെയും അജിങ്ക രഹാനെയുടെയും വിക്കറ്റുകള്‍ ലങ്ക കീശയിലാക്കി. ആദ്യ ടെസ്റ്റ് സംഘത്തില്‍ നിന്നും മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. പരിക്കേറ്റ ശിഖര്‍ ധവാന് പകരം മുരളി വിജയും, ഹര്‍ഭജനും വരുണ്‍ ആരോണിനും പകരം സ്റ്റുവര്‍ട്ട് ബിന്നിയും ഉമേഷ് യാദവും അവസാന ഇലവനില്‍ ഇടംപിടിച്ചു. ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുടെ വിടവാങ്ങല്‍ ടെസ്റ്റ് ആണിത്. മത്സരം തുടങ്ങുന്നതിന് മുമ്പ് സംഗക്കാരയെ ബി.സി.സി.ഐ ആദരിച്ചു. നേരത്തേ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
|
Posted: 19 Aug 2015 08:57 PM PDT Image: ![]() ബെയ്ജിങ്: രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്‍ (ഐ.എ.എ.എഫ്) പുതിയ അധ്യക്ഷനായി ബ്രിട്ടന്‍െറ മധ്യദൂര ഓട്ടക്കാരന്‍ സെബാസ്റ്റ്യന്‍ കോ തെരഞ്ഞെടുക്കപ്പെട്ടു. ബെയ്ജിങ്ങില്‍ നടന്ന ഐ.എ.എ.എഫ് കോണ്‍ഗ്രസില്‍ പോള്‍വാള്‍ട്ട് ഇതിഹാസം യുക്രെയ്ന്‍െറ സെര്‍ജി ബൂബ്കയെ തോല്‍പിച്ചാണ് ലണ്ടന്‍ ഒളിമ്പിക്സിന്‍െറ വിജയശില്‍പികൂടിയായ സെബാസ്റ്റ്യന്‍ കോ ലോക അത്ലറ്റിക്സിന്‍െറ പുതിയ നായകനായി മാറിയത്. 16 വര്‍ഷമായി ഐ.എ.എ.എഫിനെ ഭരിച്ച സെനഗലുകാരന്‍ ലാമിന്‍ ഡിയാകിന്‍െറ പിന്‍ഗാമിയായാണ് രണ്ടു വട്ടം ഒളിമ്പിക്സ് ചാമ്പ്യനായ സെബാസ്റ്റ്യന്‍ കോ രാജ്യാന്തര ഫെഡറേഷന്‍ തലപ്പത്തത്തെുന്നത്. വോട്ടുചെയ്ത 207 അംഗങ്ങളില്‍ സെബാസ്റ്റ്യന്‍ കോ 115ഉം ബൂബ്ക 92ഉം വോട്ട് നേടി. ഇന്ത്യന്‍ അത്ലറ്റിക്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് അദിലെ ജെ സുമരിവാലയെ ഐ.എ.എ.എഫ് കൗണ്‍സില്‍ അംഗമായും തെരഞ്ഞെടുത്തു. |
ലിഫ്റ്റ് തകരാര്‍: കണ്ണൂര്‍ സ്വദേശി അഞ്ചാം നിലയില്‍ നിന്ന് വീണ് മരിച്ചു Posted: 19 Aug 2015 07:19 PM PDT Image: ![]() അബൂദബി: കെട്ടിടത്തിലെ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് മലയാളി യുവാവ് അഞ്ചാം നിലയില്‍ നിന്ന് വീണുമരിച്ചു. കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശി അഷ്റഫ് (25) ആണ് മരിച്ചത്. ജവാസാത്ത് റോഡില്‍ അല്‍ ഫലാഹ് കാര്‍ഗോക്ക് സമീപത്തെ അബ്ദുല്‍ ഖാദര്‍ ബഖാല ജീവനക്കാരനാണ്. ബഖാലയില്‍ നിന്ന് സാധനങ്ങളുമായി തൊട്ടടുത്തുള്ള യാസ്മിന്‍ സ്വീറ്റ്സ് റെസ്റ്റോറന്‍റ് കെട്ടിടത്തിലേക്ക് പോയതായിരുന്നു. സാധനം കൊടുത്ത് തിരിച്ചുവരുമ്പോള്‍ ബുധനാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു അപകടം. കെട്ടിടത്തിലെ രണ്ട് ലിഫ്റ്റുകളിലൊന്ന് തകരാറിലായിരുന്നു. പ്രവര്‍ത്തിക്കുന്ന ലിഫ്റ്റിലാണ് അഷ്റഫ് അഞ്ചാം നിലയിലേക്ക് പോയത്. തിരിച്ചിറങ്ങാനായി മറ്റേ ലിഫ്റ്റിന് സമീപമത്തെി സ്വിച്ച് അമര്‍ത്തി. വാതില്‍ തുറന്നെങ്കിലും ലിഫ്റ്റ് വന്നിട്ടില്ലായിരുന്നു. ഇതറിയാതെ അകത്തേക്ക് കടന്ന അഷ്റഫ് താഴേക്ക് വീണു. വീഴ്ചയുടെ ആഘാതത്തില്‍ തന്നെ മരണം സംഭവിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും അഷ്റഫിനെ കാണാതായതോടെ സഹപ്രവര്‍ത്തകര്‍ അന്വേഷണം തുടങ്ങി. ഫോണില്‍ വിളിച്ചെങ്കിലും ഓഫായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍ പെട്ടതായറിയുന്നത്. പൊലീസത്തെി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 8.45ഓടെ മൃതദേഹം ഖലീഫ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ലിഫ്റ്റ് തകരാറിലായത് കെട്ടിടത്തിലെ ടെക്നീഷ്യന്മാരെ അറിയിച്ചിരുന്നതായി പറയുന്നു. ഇവരുടെ അലംഭാവമാണ് അപകടത്തിന് വഴിവെച്ചതെന്ന് ആരോപണമുണ്ട്. പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒന്നരവര്‍ഷം മുമ്പാണ് അഷ്റഫ് ബഖാലയില്‍ ജോലിക്കത്തെിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു. |
കൊറോണ വീണ്ടും ഭീതി വിതക്കുന്നു; റിയാദില്‍ ജാഗ്രത പ്രഖ്യാപിച്ചു Posted: 19 Aug 2015 07:06 PM PDT Image: ![]() റിയാദ്: ഇടക്കാലത്തെ ശാന്തതക്ക് ശേഷം മരണവും രോഗബാധയുമായി സൗദിയില്‍ കൊറോണ വീണ്ടും ഭീതി വിതക്കുന്നു. ആഗസ്റ്റ് മാസത്തില്‍ ഇതുവരെ മാത്രം 58 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച മാത്രം 10 കേസുകള്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം മേയിനു ശേഷം ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയും കേസുകള്‍ സ്ഥിരീകരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ മൂന്നുപേര്‍ റിയാദില്‍ മരിച്ചു. 50 ഉം 56 ഉം വയസായ സൗദി പുരുഷനും വനിതയും 71 വയസ്സുള്ള വിദേശി പുരുഷനുമാണ് മരിച്ചവര്‍. രോഗബാധിതരില്‍ ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. റിയാദില്‍ കൊറോണ വൈറസ് രോഗ കേസുകളുടെ പൊടുന്നനെയുള്ള വര്‍ധനയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. തലസ്ഥാനത്തെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ അടിയന്തര ചികില്‍ത്സ വിഭാഗത്തിലും ഒൗട്ട് പേഷ്യന്‍റ് വിഭാഗത്തിലും 24 മണിക്കൂര്‍ ജാഗ്രത പ്രഖ്യാപിച്ചതായി നാഷനല്‍ ഗാര്‍ഡ് മന്ത്രാലയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹനാന്‍ ബിന്‍ത് ഹസന്‍ അല്‍ ബല്‍കി അറിയിച്ചു. മെര്‍സ് കേസുകള്‍ കൈകാര്യം ചെയ്യാനായി മൂന്നു വേര്‍തിരിച്ച വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മാറ്റിവെക്കാന്‍ കഴിയുന്ന ശസ്ത്രക്രിയകള്‍ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു. ആശുപത്രിയില്‍ സന്ദര്‍ശന സമയം വെട്ടിക്കുറക്കുകയും സന്ദര്‍ശകരെ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. വൈറസ് ബാധ പടരുന്നതിനെതിരെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്കിടയിലും ആശുപത്രി ജീവനക്കാരിലും നടത്തുന്നുണ്ടെന്ന് സെന്‍ട്രല്‍ കമാന്‍ഡ് സെന്‍റര്‍ വക്താവ് ഖാലിദ് അല്‍ മിര്‍ഗലാനി അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ സാംക്രമിക രോഗ പ്രതിരോധ നടപടികളുടെ സമാന നിലവാരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. 2012 ജൂണില്‍ രോഗ ബാധ കണ്ടത്തെിയതിന് ശേഷം ഇതുവരെയായി 1,115 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 480 പേര്‍ മരിച്ചു. 590 പേര്‍ രോഗ മോചിതരായി. 45 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നു. ഒട്ടകങ്ങള്‍ വഴിയാണ് പ്രധാനമായും ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. ചില ഒട്ടക ഉടമകളുടെ നിസഹകരണം രോഗപ്രതിരോധ നടപടികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതായി കാര്‍ഷിക മന്ത്രാലയം വക്താവ് ഖാലിദ് അല്‍ ഫുഹൈദ് സൂചിപ്പിച്ചു. മറ്റു മന്ത്രാലയങ്ങളുമായി സഹകരിച്ച് രോഗബാധ നിയന്ത്രിക്കുന്നതിന് കാര്‍ഷിക മന്ത്രാലയം അഹോരാത്രം പ്രവര്‍ത്തിക്കുകയാണ്. അറവുശാലകളിലും മറ്റും പ്രത്യേക നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. കൃത്യമായി പാചകം ചെയ്ത ശേഷം മാത്രമേ ഒട്ടക മാംസം, പാല്‍ എന്നിവ ഭക്ഷിക്കാന്‍ പാടുള്ളുവെന്നും അധികാരികള്‍ അറിയിച്ചു. ഹജ്ജിന് ഏതാനും ആഴ്ചകള്‍ മാത്രമേ ശേഷിക്കുന്നുള്ളു എന്നതിനാല്‍ ഒരു പഴുതും നല്‍കാത്ത ക്രമീകരണങ്ങളാണ് സൗദി ഭരണകൂടം സ്വീകരിക്കുന്നത്. |
നിതി ആയോഗ്: അനിശ്ചിതത്വങ്ങളുടെ മാതാവ് Posted: 19 Aug 2015 06:57 PM PDT Image: ![]() ആസൂത്രണ കമീഷനുപകരം മോദിസര്‍ക്കാര്‍ രൂപംനല്‍കിയ നിതി ആയോഗ് ഒരുവര്‍ഷം പിന്നിട്ടെങ്കിലും വ്യക്തമായ രൂപവും ഭാവവും ആര്‍ജിക്കാതെ ഇഴയുന്നു. സംസ്ഥാനങ്ങളുടെ പഞ്ചവത്സര^വാര്‍ഷികപദ്ധതികള്‍ വിഭവ ലഭ്യത വിലയിരുത്തി വികസനലക്ഷ്യവും തന്ത്രവും ആവിഷ്കരിച്ച് ദേശീയ വികസന കാഴ്ചപ്പാടോടെ സംസ്ഥാനങ്ങളുടെ പദ്ധതിക്ക് വിഹിതം നല്‍കിയിരുന്ന അവസ്ഥ മാറി. ഓരോ സംസ്ഥാനത്തിന്‍െറയും മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരുമായി ആസൂത്രണ കമീഷന്‍ രണ്ടുപ്രാവശ്യം നേരിട്ടു ചര്‍ച്ച ചെയ്തിട്ടാണ് വാര്‍ഷിക-പഞ്ചവത്സരപദ്ധതി വിഹിതവും അംഗീകാരവും നല്‍കിയിരുന്നത്. നിതി ആയോഗ് വന്നശേഷം മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെട്ട ഉപസമിതികളുടെ നിര്‍ദേശപ്രകാരം സംസ്ഥാനങ്ങളുടെ കേന്ദ്രവിഹിതം നിര്‍ണയിക്കും. ഈ പുതിയ സംവിധാനത്തെ ‘ആസൂത്രണ വികസനപദ്ധതി’ എന്നു വിളിക്കാനും കഴിയില്ല. |
Posted: 19 Aug 2015 06:52 PM PDT Image: ![]() പറവൂരിന് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത നടനെന്നനിലയില്‍ ഭരതേട്ടനെ ഏറെ ആദരവോടെ സ്നേഹിച്ച വ്യക്തിയാണ് ഞാന്‍. പിതൃതുല്യമായ ബന്ധമായിരുന്നു ഞാനും അദ്ദേഹവും തമ്മില്‍. എന്‍െറ സഹോദരിയെ വിവാഹം കഴിച്ചുകൊടുത്തത് ഭരതേട്ടന്‍െറ വീടിന് സമീപമായിരുന്നു. ആ ബന്ധം ഭരതേട്ടനെയും കുടുംബത്തെയും അടുത്തറിയാനും കൂടുതല്‍ ഇടപഴകാനും സഹായിച്ചു. അദ്ദേഹവുമായിട്ടുള്ള എന്‍െറ ബന്ധം അഭിനയരംഗത്ത് ഒരു മുതല്‍ക്കൂട്ടായിരുന്നു. പറവൂര്‍ ഭരതന്‍ ചേട്ടന്‍െറ അയല്‍വാസിയാണെന്ന് പറയാറുണ്ടായിരുന്നത് അഭിമാനത്തോടെയാണ്. അദ്ദേഹത്തിന്‍െറ നാട്ടില്‍നിന്നുവന്നതാണെന്ന് പറയുമ്പോള്‍, മറ്റുള്ളവരില്‍നിന്ന് ലഭിച്ച സ്വീകരണം ഭരതേട്ടനോട് കൂടുതല്‍ അടുക്കാനും സ്നേഹം പങ്കുവെക്കാനുംകൂടി പ്രേരണയായി. പറവൂര്‍ ഭരതന്‍ ഒരു അച്ഛന്‍ എന്ന നിലയില്‍ ഭാഗ്യംചെയ്ത ആളാണ്. അദ്ദേഹത്തിന്‍െറ മകന്‍ മധു അച്ഛനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പൊന്നുമോനാണ്. അച്ഛനോടൊപ്പം ഒരു നിഴല്‍പോലെയാണ് മധു നിലകൊണ്ടത്. അച്ഛനും മകനും തമ്മിലുള്ള ബന്ധം ഒരുഘട്ടമത്തെിയാല്‍ മുറിയുന്നതാണ് നാടാകെ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഈ മകന്‍ തള്ളക്കോഴി കുഞ്ഞുങ്ങളെ നോക്കുന്നതുപോലെയാണ് അവസാനം വരെ അച്ഛനെ പരിചരിച്ചത്. പലപ്പോഴും അച്ഛനെ വഴക്ക് പറയുന്നത് കേട്ടാല്‍ അവര്‍ തമ്മിലുള്ള ബന്ധത്തിന്‍െറ ആഴം ബോധ്യമാകും. ഭരതേട്ടന്‍ മരിച്ച ഉടന്‍തന്നെ വീട്ടിലത്തെിയ എനിക്ക് മധുവിനെ സത്യം ബോധ്യപ്പെടുത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. സുകൃതം ചെയ്ത ഒരു അച്ഛനാണ് ഭരതേട്ടന്‍. |
Posted: 19 Aug 2015 06:51 PM PDT Image: ![]() ക്രിസ്മസ് ആഘോഷം ഉള്ളിടത്തോളംകാലം ‘യഹൂദിയായിലെ...’ എന്ന ഗാനത്തിലൂടെ സംഗീതസംവിധായകന്‍ എ.ജെ. ജോസഫ് മലയാളികളുടെ ഓര്‍മയിലുണ്ടാകും. മികച്ചൊരു കലാകാരനെയാണ് എ.ജെ. ജോസഫിന്‍െറ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത്. 1985ല്‍ ഞാന്‍ നിര്‍മിച്ച ‘എന്‍െറ കാണാക്കുയില്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്ക് സംഗീത സംവിധായകനായുള്ള ജോസഫിന്‍െറ അരങ്ങേറ്റം. പിന്നീട് ‘കുഞ്ഞാറ്റക്കിളി’, ‘ഈ കൈകളില്‍’ തുടങ്ങിയ സിനിമകളിലും അദ്ദേഹം പങ്കാളിയായി. കോട്ടയം ലൂര്‍ദ് പള്ളിയില്‍ ക്വയര്‍ മാസ്റ്ററായി ജോസഫ് എത്തുന്നതോടെയാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് തുടക്കമാകുന്നത്. ട്രൂപ്പിലെ പ്രധാന ഗായകന്‍ ഞാനായിരുന്നു. ഈ ബന്ധം മരണംവരെ തുടര്‍ന്നു. ഞങ്ങളുടെ ട്രൂപ്പിനുവേണ്ടിയായിരുന്നു ‘യഹൂദിയായിലെ...’ ‘രാത്രി രാത്രി...’ തുടങ്ങിയ ക്രിസ്മസ് ഗാനങ്ങള്‍ അദ്ദേഹം രചിച്ചത്. അദ്ദേഹംതന്നെ സംഗീതം നല്‍കിയ ഈ ഗാനം പിന്നീട് യേശുദാസ് ആലപിക്കുകയായിരുന്നു. മലയാളികളുടെ ക്രിസ്മസ് ആഘോഷത്തില്‍ ഏറ്റവും അധികം മുഴങ്ങിയ ഗാനമായി ‘യഹൂദിയായിലെ...’ വിശേഷിപ്പിച്ചാലും തെറ്റില്ല. |
Posted: 19 Aug 2015 06:49 PM PDT Image: ![]() മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥി കെ. ഷഹല്‍ ആഗസ്റ്റ് 17ന് ആരംഭിച്ച നിരാഹാരസമരം ഇന്നലെ രാത്രി ജില്ലാ കലക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന് അവസാനിച്ചിരിക്കുകയാണ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഷഹലിനെ പൊലീസ് ഇടപെട്ട് തിരൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് അവിടെനിന്ന് കുട്ടിയെ കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോട്ടക്കലിലെ ആശുപത്രിയിലും ഈ 17കാരന്‍ നിരാഹാരസമരം തുടരുകയായിരുന്നു. തുടര്‍ന്നാണ്, കാര്യങ്ങള്‍ കൈവിട്ടുപോവും എന്ന് കണ്ടതിനാലാവണം, ജില്ലാ കലക്ടര്‍ ആശുപത്രിയില്‍ ചെല്ലുന്നതും ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കുട്ടിക്ക് വാക്കു നല്‍കുന്നതും അവന്‍ സമരം പിന്‍വലിക്കുന്നതും. |
ആണ്ടവന്‍ യാചിച്ച് നേടിയത് മകന്‍െറ എന്‍ജിനീയറിങ് ബിരുദവും വീടും Posted: 19 Aug 2015 06:44 PM PDT Image: ![]() പെരുമ്പാവൂര്‍: കാലടി കവലയില്‍നിന്ന് പച്ചക്കറി മാര്‍ക്കറ്റിലേക്ക് എളുപ്പത്തില്‍ പോകുന്ന കുട്ടന്‍ പിള്ള റോഡില്‍ ഭിക്ഷ യാചിക്കുന്ന ആണ്ടവന്‍ എന്ന തമിഴ്നാട് സ്വദേശി യാത്രക്കാര്‍ക്ക് പരിചിതനാണ്. 30 വര്‍ഷമായി ഈ വഴിയില്‍ കിടന്ന് യാചിക്കുകയായിരുന്നു ഇയാള്‍. അതുവഴി ആണ്ടവന്‍ നേടിയത് മകന് എന്‍ജിനീറിങ് ബിരുദവും നാട്ടില്‍ വലിയൊരു വീടും. |
രണ്ടാം ടെസ്റ്റ് ഇന്ന്; 'സംഗ'യാണ് താരം Posted: 19 Aug 2015 06:26 PM PDT Image: ![]() Subtitle: കുമാര്‍ സംഗക്കാരക്ക് അവസാന ടെസ്റ്റ് കൊളംബോ: സ്വന്തം മണ്ണില്‍ ആഘോഷാരവങ്ങളുടെ നടുവിലാണ് കുമാര്‍ സംഗക്കാരയെന്ന ക്ളാസിക് ബാറ്റ്സ്മാന്‍െറ മടക്കം. ലോക ക്രിക്കറ്റിന്‍െറ മറ്റൊരു നഷ്ടം എന്ന് രേഖപ്പെടുത്തുന്ന ഒരു വിരമിക്കല്‍ തീരുമാനത്തിന് കൊളംബോയില്‍ ഇന്ന് തുടങ്ങുന്ന ഇന്ത്യ^ശ്രീലങ്ക രണ്ടാം ടെസ്റ്റ് വേദിയാകും. ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ അത്യുജ്ജ്വല ജയം സമ്മാനിച്ച് തങ്ങളുടെ ഇതിഹാസതാരത്തിന്‍െറ യാത്രയയപ്പ് ചടങ്ങിന്‍െറ ആദ്യ ഘട്ടം ദ്വീപുകാര്‍ അവിസ്മരണീയമാക്കിയിരുന്നു. തന്‍െറ പ്രിയ ഗ്രൗണ്ടായ ഗല്ളെയില്‍ നടന്ന ആ ടെസ്റ്റിന്‍െറ ആദ്യ ഇന്നിങ്സില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം ഇന്നിങ്സില്‍ 40 റണ്‍സുമായി തന്‍െറ ഭാഗം ഭംഗിയാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും സംഗ നടത്തി. രണ്ടാം ടെസ്റ്റും ജയിച്ച് മൂന്നു മത്സരങ്ങളുടെ പരമ്പര 2^0ത്തിന് കൊളംബോയില്‍തന്നെ സ്വന്തമാക്കി, തങ്ങളുടെ പ്രിയ താരത്തിന് യോജിച്ച യാത്രയയപ്പ് നല്‍കാനാണ് എയ്ഞ്ചലോ മാത്യൂസിന്‍െറ നേതൃത്വത്തില്‍ ആതിഥേയര്‍ കോപ്പുകൂട്ടുന്നത്. ലോക ക്രിക്കറ്റ് സമൂഹവും ആശംസകളുമായി സജീവമായിക്കഴിഞ്ഞു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ലോക ക്രിക്കറ്റില്‍ തന്നെ മികച്ച ഉദാഹരണങ്ങളിലൊന്നായി മാറിയ സംഗക്ക് വികാരനിര്‍ഭരമായ യാത്രപറച്ചിലുമായാണ് ലങ്കന്‍ മണ്ണ് അടുത്ത അഞ്ചു കളിദിനങ്ങള്‍ തള്ളിനീക്കുക. മറുവശത്ത്, ആദ്യ ടെസ്റ്റിന്‍െറ ആദ്യ രണ്ടു ദിവസങ്ങളിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയതിനുശേഷം അപ്രതീക്ഷിതമായി തോറ്റമ്പിയതിന്‍െറ ക്ഷീണം മറന്ന് ജയത്തിനായി പോരാടുന്നതിനാണ് വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ശ്രമിക്കുക. ആര്‍. അശ്വിന്‍െറ നേതൃത്വത്തിലുള്ള സ്പിന്‍ വിഭാഗവും ഇശാന്ത് ശര്‍മ നയിക്കുന്ന പേസ് ബൗളിങ്ങും ഏതു ബാറ്റിങ്ങിനെയും നേരിടാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു. ബാറ്റിങ്നിര അമ്പേ പരാജയമായ ഗല്ളെ രണ്ടാം ഇന്നിങ്സിന്‍െറ മുറവുണക്കാന്‍ ബാറ്റിങ്നിര തിളങ്ങിയേ മതിയാകൂ. ഓപണിങ്ങില്‍ ശിഖര്‍ ധവാനെ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയാണ്. എന്നാല്‍, മുരളി വിജയിന് കളിക്കാനാകുമെന്ന സൂചനകളുള്ളത് ശുഭവാര്‍ത്തയും. |
ദക്ഷിണാഫ്രിക്ക 542ന് പുറത്ത്; ഇന്ത്യ മൂന്നിന് 122 Posted: 19 Aug 2015 12:14 PM PDT Image: ![]() മീനങ്ങാടി (വയനാട്): റണ്ണുകളുടെ ഗിരിശൃംഗമേറി ക്വിന്‍റണ്‍ ഡി കോക്ക് എന്ന ദക്ഷിണാഫ്രിക്കക്കാരന്‍ തന്‍െറ ക്രാഫ്റ്റ് തെളിയിച്ചപ്പോള്‍ വയനാടന്‍ മണ്ണിലെ ആദ്യ രാജ്യാന്തര മത്സരത്തില്‍ ഇന്ത്യ എ ബാക്ഫൂട്ടില്‍. ഇന്ത്യന്‍ മണ്ണില്‍ വിമാനമിറങ്ങിയശേഷം തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നേടിയ ഡി കോക്കിന്‍െറ (102 പന്തില്‍ 113) മാസ്മരിക ബാറ്റിങ്ങിന്‍െറ പിന്‍ബലത്തില്‍ ചതുര്‍ദിന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക എ ഒന്നാമിന്നിങ്സില്‍ 542 റണ്‍സ് അടിച്ചുകൂട്ടി. ക്യാപ്റ്റന്‍ ഡെയ്ന്‍ വിലാസ് 74 പന്തില്‍ 75 റണ്‍സെടുത്ത് കോക്കിനൊത്ത പങ്കാളിയായി. നാലു വിക്കറ്റിന് 293 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് തെംബാ ബാവുമയുടെയും (142 പന്തില്‍ 66) തലേന്ന് നൈറ്റ്വാച്ച്മാനായിറങ്ങിയ ഡെയ്ന്‍ പീറ്റിന്‍െറയും (16) വിക്കറ്റുകള്‍ എളുപ്പം നഷ്ടമായി. തെളിഞ്ഞ അന്തരീക്ഷത്തില്‍ ദിവസം മുഴുവന്‍ കളി സാധ്യമായ കൃഷ്ണഗിരിയുടെ നടുത്തളത്തില്‍ പിന്നീട് ഒത്തുചേര്‍ന്ന കോക്കും വിലാസും കത്തിക്കയറിയതോടെ ആഫ്രിക്കന്‍ സ്കോറിങ്ങിന് ആക്കംകൂടുകയായിരുന്നു. 47 ഏകദിനങ്ങളുടെയും ആറ് ടെസ്റ്റ് മത്സരങ്ങളുടെയും പാകതയുള്ള 23കാരന്‍ ജീവനില്ലാത്ത പിച്ചില്‍ സ്ട്രോക്പ്ളേയുടെ ചാരുതയുമായി കാണികളെ വിരുന്നൂട്ടി. ത്രിരാഷ്ട്ര പരമ്പരയില്‍ ഓപണറുടെ റോളിലത്തെി രണ്ടു കളികളിലും സെഞ്ച്വറി നേടിയ ഡി കോക്ക് കൃഷ്ണഗിരിയില്‍ ഏഴാം നമ്പറിലാണ് പാഡുകെട്ടിയത്. ട്വന്‍റി20 സ്റ്റൈലില്‍ തുടക്കമിട്ട ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരം, അക്ഷര്‍ പട്ടേലിനെ കട്ട്ഷോട്ടിലൂടെ അതിര്‍ത്തികടത്തിയാണ് 37 പന്തില്‍ അര്‍ധശതകം തികച്ചത്. ഏഴു ഫോറും രണ്ടു സിക്സും അതിനകം ആ ബാറ്റില്‍നിന്ന് പിറവിയെടുത്തിരുന്നു. കൂട്ടാളിയായത്തെിയ വിലാസ് കൂട്ടുകാരനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടെന്നപോലെ ആഞ്ഞടിച്ചപ്പോള്‍ ആയുധങ്ങളില്ലാതെ ഇന്ത്യ കുഴങ്ങി. ഓവറില്‍ 5.7 റണ്‍സ് ശരാശരിയിലാണ് ഇരുവരും ഏഴാം വിക്കറ്റില്‍ 107 റണ്‍സ് ചേര്‍ത്തത്.12 ഫോറും മൂന്നു സിക്സുമടക്കം 113ലത്തെിയ ഡി കോക്ക് ശ്രേയസ് അയ്യര്‍ക്കെതിരെ കൂറ്റനടിക്കുള്ള ശ്രമത്തില്‍ ലോങ്ഓഫില്‍ ഈശ്വര്‍ പാണ്ഡെക്ക് പിടികൊടുത്താണ് മടങ്ങിയത്. 74 പന്തില്‍ 10 ഫോറും രണ്ടു സിക്സുമുതിര്‍ത്ത വിലാസിനെ ലോങ്ഓണില്‍ അക്ഷര്‍ പട്ടേല്‍ ശ്രമകരമായി കൈകളിലൊതുക്കുകയായിരുന്നു. 115 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ പട്ടേലാണ് ഇന്ത്യ എ ബൗളിങ്ങില്‍ മികവുകാട്ടിയത്. സ്പിന്നര്‍മാര്‍ക്ക് പിന്തുണ കിട്ടിത്തുടങ്ങിയ ട്രാക്കില്‍ ആതിഥേയ ഓപണര്‍മാര്‍ ക്ളീന്‍ബൗള്‍ഡാവുകയായിരുന്നു. വേഗംകൊണ്ട് ഇന്ത്യക്കാരെ കുഴക്കിയ വെയ്ന്‍ പാര്‍നല്‍, മികച്ച ഷോട്ടുകള്‍ പായിച്ച അയ്യരെ സ്റ്റംപെടുക്കാന്‍ രണ്ട് ഓവര്‍ ശേഷിക്കെ ക്ളീന്‍ബൗള്‍ഡാക്കി. |
നിയമന അംഗീകാരമില്ലാത്ത അധ്യാപകര്‍ വീണ്ടും പെരുവഴിയില്‍ Posted: 19 Aug 2015 12:12 PM PDT Image: ![]() Subtitle: തസ്തികനിര്‍ണയവും നിയമന അംഗീകാരവും സ്തംഭനത്തിലാകും •സര്‍ക്കാര്‍ അപ്പീല്‍ നല്‍കും തിരുവനന്തപുരം: അധ്യാപക പാക്കേജ് വീണ്ടും കോടതി സ്റ്റേ ചെയ്തതോടെ രണ്ടായിരത്തില്‍പരം അധ്യാപകരുടെ നിയമന അംഗീകാരം അവതാളത്തിലായി. അഞ്ച് വര്‍ഷത്തോളമായി സംസ്ഥാനത്തെ ഒട്ടേറെ അധ്യാപകര്‍ ശമ്പളം ഇല്ലാതെ ജോലി ചെയ്യുകയാണ്. പാക്കേജിന് അംഗീകാരമായി ഉത്തരവിറങ്ങിയതോടെ തസ്തികനിര്‍ണയനടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. എന്നാല്‍, ഏതാനും എയ്ഡഡ് മാനേജ്മെന്‍റുകള്‍ പുതിയ ഉത്തരവിനെതിരെയും കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചതോടെ തസ്തികനിര്‍ണയവും നിയമന അംഗീകാരവും സ്തംഭനത്തിലാകും. അധ്യാപക പാക്കേജ് അംഗീകരിച്ച് ഉത്തരവിറങ്ങിയതോടെ തസ്തികനിര്‍ണയവും നിയമന അംഗീകാരവും പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മുഴുവന്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും കഴിഞ്ഞദിവസം വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഡി.ഡി.ഇമാര്‍ക്ക് ഇതിന്‍െറ മേല്‍നോട്ടച്ചുമതലയും നല്‍കിയിരുന്നു. 2010-11 അധ്യയനവര്‍ഷത്തിനുശേഷം എയ്ഡഡ് സ്കൂളുകളില്‍ നിയമിക്കപ്പെട്ട അധ്യാപകരെല്ലാം നിയമന അംഗീകാരം കാത്തുനില്‍ക്കുന്നവരാണ്. ഇക്കാലയളവിന് ശേഷം അധിക തസ്തികകളില്‍ വന്നവരും രാജി, വിരമിക്കല്‍, ഉദ്യോഗക്കയറ്റം തുടങ്ങിയ ഒഴിവുകളില്‍ നിയമിക്കപ്പെട്ടവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇതില്‍ അധിക തസ്തികകളില്‍ നിയമിക്കപ്പെട്ടവര്‍ക്കെല്ലാം നിയമന അംഗീകാരത്തിന് പാക്കേജ് ഉത്തരവ് പ്രകാരം 1:45 എന്ന അധ്യാപക-വിദ്യാര്‍ഥി അനുപാതം ബാധകമാണ്. എന്നാല്‍ ഇക്കാലയളവില്‍ രാജി, വിരമിക്കല്‍, ഉദ്യോഗക്കയറ്റം തസ്തികകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് എല്‍.പിയില്‍ 1:30 എന്ന അനുപാതവും യു.പി, ഹൈസ്കൂളുകളില്‍ 1:35 എന്ന അനുപാതവുമാണ് ബാധകമാക്കിയത്. 2015-16 അധ്യയനവര്‍ഷം മുതലുള്ള നിയമനങ്ങള്‍ക്ക് 1:45 എന്ന അനുപാതവുമാണ് ബാധകം. എന്നാല്‍ മുഴുവന്‍ തസ്തികകളിലേക്കും 1:30, 1:35 അനുപാതങ്ങള്‍ വേണമെന്ന വാദമാണ് എയ്ഡഡ് മാനേജ്മെന്‍റുകള്‍ തുടക്കംമുതല്‍ ഉന്നയിച്ചിരുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിലേക്ക് മാനേജ്മെന്‍റുകളെ കൊണ്ടുവരാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളിലൂടെ സാധിച്ചിരുന്നു. ഇതിനുശേഷമാണ് പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കിയതും ഉത്തരവിറക്കിയതും. എന്നാല്‍, ചില എയ്ഡഡ് മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിച്ചതോടെയാണ് സ്റ്റേ അനുവദിച്ചത്. ഒട്ടേറെ സ്കൂളുകള്‍ സര്‍ക്കാര്‍ അനുവദിക്കാത്ത 1:30, 1:35 അനുപാതത്തില്‍ പുതിയ തസ്തികയിലേക്ക് നിയമനം നടത്തിയിട്ടുണ്ട്. സ്റ്റേ നീക്കിയില്ളെങ്കില്‍ അഞ്ചുവര്‍ഷത്തോളമായി നിയമന അംഗീകാരവും ശമ്പളവും കാത്തിരിക്കുന്ന അധ്യാപകരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരും. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം അപ്പീല്‍ പോകാനാണ് വിദ്യാഭ്യാസവകുപ്പിന്‍െറ തീരുമാനം. |
Posted: 19 Aug 2015 11:58 AM PDT Image: ![]() കോഴിക്കോട്: പ്രഥമ സീസണില്‍ കേരള ബ്ളാസ്റ്റേഴ്സിനെ ഫൈനല്‍ വരെയത്തെിച്ച ഇയാന്‍ ഹ്യൂമിന്‍െറ പത്താം നമ്പര്‍ കുപ്പായത്തില്‍ ഇക്കുറി സാഞ്ചസ് വാട്ട് പന്തുതട്ടും. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്സനലിന്‍െറ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്ന സാഞ്ചസ് വാട്ടുമായി കരാറില്‍ ഒപ്പിട്ട വാര്‍ത്ത ബ്ളാസ്റ്റേഴ്സ് ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. 24കാരനായ സാഞ്ചസ് ഇംഗ്ളണ്ട് അണ്ടര്‍ 16, 17, 19 ടീമുകളിലും ആഴ്സനല്‍ സീനിയര്‍ ടീമിലും പന്തുതട്ടിയാണ് ഐ.എസ്.എല്‍ രണ്ടാം സീസണില്‍ സചിന്‍ ടെണ്ടുല്‍കറുടെ ടീമിന്‍െറ പടനായകനായത്തെുന്നത്. ആഴ്സനല്‍ കോച്ച് ആഴ്സന്‍ വെങ്ങറുടെ പ്രശംസയും നേടിയ താരം 2009 മുതല്‍ 13 വരെ സീനിയര്‍ ടീമിനൊപ്പമായിരുന്നെങ്കിലും ലോണില്‍ സൗതേണ്‍ യുനൈറ്റഡ്, ലീഡ്സ്, ഷെഫീല്‍ഡ്, ക്രോളി ടൗണ്‍ തുടങ്ങിയ ക്ളബുകള്‍ക്കുവേണ്ടി കളിക്കുകയായിരുന്നു. 2013ല്‍ ക്ളോകസ്റ്റര്‍ യുനൈറ്റഡ് താരമായി. ഇവിടെനിന്നാണ് ബ്ളാസ്റ്റേഴ്സിലത്തെുന്നത്. 2009ല്‍ വെസ്റ്റ്ബ്രോംവിച്ചിനെതിരായ ലീഗ് കപ്പിലൂടെ പ്രഫഷനല്‍ ഫുട്ബാളിന് കിക്കോഫ് കുറിച്ച സാഞ്ചസ് അരങ്ങേറ്റത്തില്‍തന്നെ ഗണ്ണേഴ്സിന്‍െറ ഗോള്‍ നേടി. |
മത്സരത്തിലേക്ക് തിരിച്ചുവരാനാകും ^ദ്രാവിഡ് Posted: 19 Aug 2015 11:50 AM PDT Image: ![]() മീനങ്ങാടി: ദക്ഷിണാഫ്രിക്ക ‘എ’ക്കെതിരായ ചതുര്‍ദിന മത്സരം പാതിവഴി പിന്നിടുമ്പോള്‍ ടീം പ്രതിസന്ധിയിലാണെങ്കിലും ശേഷിക്കുന്ന ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ ഇന്ത്യ ‘എ’ക്ക് തിരിച്ചുവരാവുന്നതേയുള്ളൂവെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ്. കൃഷ്ണഗിരിയിലെ പിച്ച് ബാറ്റിങ്ങിന് ഏറെ അനുകൂലമാണെങ്കിലും കുറച്ചുകൂടി പേസും ബൗണ്‍സും വേണ്ടിയിരുന്നെന്നും ദ്രാവിഡ് വിലയിരുത്തി. |
നവീദിന്‍െറ കൂട്ടാളികളെന്ന് സംശയിച്ച് പിടിയിലായവരെ വിട്ടയച്ചു Posted: 19 Aug 2015 11:42 AM PDT Image: ![]() സൂറത്ത്: ജമ്മു-കശ്മീരിലെ ഉധംപുരില്‍ ബി.എസ്.എഫിനുനേരെ ആക്രമണം നടത്തിയ സംഘത്തിലുള്‍പ്പെട്ടുവെന്ന് സംശയിച്ച് ഗുജറാത്തില്‍ പിടികൂടിയ രണ്ടുപേരെ വിട്ടയച്ചു. പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നവീദ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി തയാറാക്കിയ രേഖാചിത്രങ്ങളോടുള്ള സാദൃശ്യമാണ് ഇരുവരെയും പിടികൂടാന്‍ കാരണം. എന്നാല്‍, ഇന്ത്യന്‍ പൗരത്വം തെളിയിച്ചതിനാല്‍ ഇരുവരെയും വിട്ടയക്കുകയായിരുന്നു. ട്രാന്‍സ്പോര്‍ട്ട് ബസില്‍ അഹ്മദാബാദില്‍നിന്ന് സോന്‍ഗഥ് വഴി മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്ത ഇവരെ ടപി പൊലീസിന്‍െറ സ്പെഷല്‍ ഓപറേഷന്‍സ് ഗ്രൂപ്പാണ് (എസ്.ഒ.ജി) പിടികൂടിയത്. രഹസ്യവിവരത്തെതുടര്‍ന്ന് എസ്.ഒ.ജി സംഘം സോന്‍ഗഥ് ചെക്പോസ്റ്റില്‍ കാത്തുനിന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം എസ്.ഒ.ജി സംഘം ഇവരെ തീവ്രവാദവിരുദ്ധ സ്ക്വാഡിന് കൈമാറി. പാകിസ്താനിലെ ഖൈബര്‍ പക്തൂന്‍ഖ്വയില്‍നിന്നുള്ള സര്‍ഗാം എന്ന മുഹമ്മദ് ഭായ് (38-40), അബു ഒക്കാഷ (17-18) എന്നിവരുടെ രേഖാചിത്രങ്ങളാണ് എന്‍.ഐ.എ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. നവീദ്, ബി.എസ്.എഫ് വധിച്ച നൊമാന്‍ എന്നിവര്‍ക്കൊപ്പം നുഴഞ്ഞുകയറിയവരാണ് ഇവര്‍. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. |
സര്‍ക്കാര്‍ രൂപവത്കരിക്കാനാവില്ലെന്ന് തുര്‍ക്കി പ്രധാനമന്ത്രി Posted: 19 Aug 2015 11:01 AM PDT Image: ![]() Subtitle: വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി തുര്‍ക്കി അങ്കാറ: ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും സഖ്യത്തിലത്തൊന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍നിന്നും പിന്മാറുന്നതായി തുര്‍ക്കി പ്രധാനമന്ത്രി ദാവൂദ് ഒഗ്ലു ഒൗദ്യോഗികമായി അറിയിച്ചു. സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കാനാവില്ളെന്ന് ചൊവ്വാഴ്ച പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ നേരിട്ട് കണ്ട് അറിയിക്കുകയായിരുന്നു. രാഷ്ട്രീയ പ്രതിസന്ധി പുതിയ തെരഞ്ഞെടുപ്പിന് വഴിവെക്കുമെന്നാണ് അറിയുന്നത്. ജൂണ്‍ ഏഴിലെ തെരഞ്ഞെടുപ്പില്‍ മുന്നിട്ടുനിന്നെങ്കിലും സര്‍ക്കാറുണ്ടാക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്നതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി ദാവൂദ് ഒഗ്ലു സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലത്തൊനായില്ല. സര്‍ക്കാറുണ്ടാക്കാനുള്ള സമയപരിധിയായ ആഗസ്റ്റ് 23നകം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധ്യമല്ളെന്ന് ദാവൂദ് ഒഗ്ലു അറിയിച്ചതായി പ്രസിഡന്‍റിന്‍െറ ഓഫിസ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപവത്കരണം അനിശ്ചിതത്വത്തിലായതിനാല്‍ 90 ദിവസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടക്കും. നവംബര്‍ 22ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത. 2002ന് ശേഷം ആദ്യമായാണ് എ.കെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമാകുന്നത്. കുര്‍ദ് അനുകൂല പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(എച്ച്.ഡി.പി)യുടെ അപ്രതീക്ഷിത മുന്നേറ്റമാണ് എ.കെ പാര്‍ട്ടിയുടെ ഭൂരിപക്ഷത്തില്‍ ഇടിവുണ്ടാക്കിയത്. 10 ശതമാനത്തിലധികം വോട്ട് നേടിയ എച്ച്.ഡി.പി ആദ്യമായി പാര്‍ലമെന്‍റില്‍ സാന്നിധ്യം അറിയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ രണ്ടാമതത്തെിയ റിപ്പബ്ളിക്കന്‍ പീപ്ള്‍ പാര്‍ട്ടി (സി.എച്ച്.പി)യുമായും മൂന്നാമതത്തെിയ നാഷനലിസ്റ്റ് മൂവ്മെന്‍റ് പാര്‍ട്ടി(എം.എച്ച്.പി)യുമായും ദാവൂദ് ഒഗ്ലു ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. എ.കെ. പാര്‍ട്ടിയുടെ താല്‍പര്യത്തിന് വിരുദ്ധമായി നാലുവര്‍ഷത്തെ സഖ്യമാണ് പ്രധാന മതേതര പാര്‍ട്ടിയായ സി.എച്ച്.പി മുന്നോട്ടുവെച്ചത്. പുതിയ തെരഞ്ഞെടുപ്പുവരെ എ.കെ. പാര്‍ട്ടിക്ക് ന്യൂനപക്ഷ സര്‍ക്കാറായി തുടരാം. തുര്‍ക്കിയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ രൂപവത്കരിക്കാനാവാതെ പുതിയ തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുന്നത്. സഖ്യകക്ഷി ഭരണത്തിനും രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും ശേഷം 13 വര്‍ഷം ഒറ്റക്കക്ഷി സര്‍ക്കാറിനെ നയിക്കാനായി എന്നതില്‍ എ.കെ. പാര്‍ട്ടിക്ക് അഭിമാനിക്കാവുന്നതാണ്. 1990കളിലെ പ്രതിസന്ധിക്ക് സമാനമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. |
സമാധാന ഉടമ്പടി ഒപ്പുവെക്കല്‍; ദക്ഷിണ സുഡാന് അമേരിക്കയുടെ അന്ത്യശാസന Posted: 19 Aug 2015 10:59 AM PDT Image: ![]() Subtitle: 15 ദിവസത്തിനകം സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കുകയും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്യണം വാഷിങ്ടണ്‍: സമാധാന ഉടമ്പടി ഒപ്പുവെക്കാന്‍ തയാറാവാത്ത ദക്ഷിണ സുഡാന് അന്ത്യശാസനയുമായി അമേരിക്ക. രാജ്യത്ത് സമാധാനം സ്ഥാപിക്കാന്‍ ആത്മാര്‍ഥ ശ്രമങ്ങളുമായി മുന്നോട്ടു പോകാന്‍ തയാറല്ളെങ്കില്‍ ഉപരോധമടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് ഒബാമയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് പറഞ്ഞു. യു.എന്‍ ഉപരോധം നടപ്പാക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി അവര്‍ അറിയിച്ചു. 15 ദിവസത്തിനകം സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കുകയും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്യണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. ആഫ്രിക്കന്‍ നേതാക്കന്മാര്‍ മുന്നോട്ടു വെച്ച സമാധാന കരാര്‍ ദക്ഷിണ സുഡാന്‍ പ്രസിഡന്‍റ് സല്‍വ കീര്‍ തള്ളിയിരുന്നു. കൂടുതല്‍ സമയം വേണമെന്ന് പറഞ്ഞാണ് കരാര്‍ തള്ളിയത്. കീര്‍ ആവശ്യപ്പെട്ട രണ്ടാഴ്ച സമയം വിമതര്‍ സ്വീകരിച്ചതായി മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന സിയോം മെസ്ഫിന്‍ പറഞ്ഞു. അടുത്ത 15 ദിവസത്തിനുള്ളില്‍ ആഡിസ് അബബയിലത്തെി സമാധാന ഉടമ്പടിക്ക് അവസാന രൂപം നല്‍കുമെന്ന് ദക്ഷിണ സുഡാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതായി സിയോം പറഞ്ഞു. 2011ല്‍ സുഡാനില്‍നിന്നും സ്വാതന്ത്ര്യം നേടിയ ദക്ഷിണ സുഡാനില്‍ 2013ലാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. കീറും അദ്ദേഹത്തിന്‍െറ കീഴിലെ ഉപപ്രധാനമന്ത്രി റീക് മചാറും തമ്മിലുള്ള പ്രശ്നങ്ങളാണ് വംശീയ സംഘര്‍ഷങ്ങളിലേക്ക് നീങ്ങിയത്. സംഘര്‍ഷങ്ങളില്‍ 10,000ലധികം പേര്‍ കൊല്ലപ്പെടുകയും 20 ലക്ഷം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിട്ടുണ്ട്. വെടിനിര്‍ത്തലിനായി നടത്തിയ നിരവധി ശ്രമങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്. സമാധാന ഉടമ്പടി തള്ളിയതിനെ തുടര്‍ന്ന് രണ്ടുദിവസമായി നിര്‍ത്തിവെച്ചിരുന്ന ഏറ്റുമുട്ടലുകള്‍ ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. |
മൂന്നു മാസം കൊണ്ട് ബോകോ ഹറാം ഭീഷണി ഇല്ലാതാക്കും ^നൈജീരിയന്‍ പ്രസിഡന്‍റ് Posted: 19 Aug 2015 10:53 AM PDT Image: ![]() അബുജ: ബോകോ ഹറാമിന് നൈജീരിയന്‍ പ്രസിഡന്‍റിന്‍െറ അന്ത്യശാസനം. മൂന്നു മാസത്തെ കാലാവധികൊണ്ട് ബോകോ ഹറാം സായുധകലാപം തങ്ങള്‍ അവസാനിപ്പിക്കുമെന്ന് പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി പറഞ്ഞു. ബോകോ ഹറാം ആക്രമണങ്ങളില്‍ രാജ്യത്ത് ഇതുവരെ 10,000ത്തോളം ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേരുടെ ജീവിതം തകരുകയും ചെയ്തിട്ടുണ്ട്. ഭീകരവാദവിരുദ്ധ സൈന്യത്തിന് സര്‍വവിധ സന്നാഹങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബുഹാരി പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment