സ്വാഗതം
WELCOME

News Update..

Tuesday, August 25, 2015

ഉത്സവലഹരിയില്‍ ഓണം ഘോഷയാത്ര Madhyamam News Feeds

ഉത്സവലഹരിയില്‍ ഓണം ഘോഷയാത്ര Madhyamam News Feeds

Link to

ഉത്സവലഹരിയില്‍ ഓണം ഘോഷയാത്ര

Posted: 25 Aug 2015 12:55 AM PDT

തിരുവനന്തപുരം: ഓണത്തിന് പാട്ടിന്‍െറ താളമേളത്തില്‍ ഉത്സവലഹരിയില്‍ നഗരത്തില്‍ സര്‍ക്കാറിന്‍െറ ഓണം ഘോഷയാത്ര. മുന്നില്‍ കുതിരക്കുളമ്പടി, തൊട്ടുപിന്നില്‍ മുത്തുക്കുടകളുമായി ബാലികമാര്‍, പുലികളി,ചെണ്ടമേളം, കളരിപ്പയറ്റിന്‍െറ ചുവടുവെപ്പ്, വാള്‍പ്പയറ്റ്, വടിയേറ്, കരാട്ടേ, വെള്ളത്തൊപ്പിയും വെള്ളക്കോട്ടുമായി മാലാഖമാര്‍. ടൂറിസംവകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ നിന്നാരംഭിച്ച വര്‍ണാഭമായ ഘോഷയാത്ര കനകക്കുന്നില്‍ സമാപിച്ചു. സമ്മേളനം മന്ത്രി എ.പി. അനില്‍കുമാര്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. വൈദ്യുതി ദീപാലങ്കാരങ്ങളുടെ ഉദ്ഘാടനം മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വഹിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പാലോട് രവി എ.എല്‍.എ, ടൂറിസം സെക്രട്ടറി കമലവര്‍ധന റാവു, ഡയറക്ടര്‍ പി.ഐ.ഷേക് പരീത്,പത്മിനി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കാസര്‍കോട് നഗരസഭ എസ്.സി ഫ്ളാറ്റ് ഉദ്ഘാടനം ചെയ്തു

Posted: 25 Aug 2015 12:47 AM PDT

കാസര്‍കോട്: ഭൂമിയും വീടുമില്ലാത്ത പട്ടികജാതി കുടുംബങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് കാസര്‍കോട് നഗരസഭ വിഭാവനം ചെയ്ത ഫ്ളാറ്റിന്‍െറ ഉദ്ഘാടനം എം.ജി കോളനിയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു.
നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഇ. അബ്ദുറഹ്മാന്‍കുഞ്ഞ് മാസ്റ്റര്‍, ജി. നാരായണന്‍, കൗണ്‍സിലര്‍മാരായ കലാവതി, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, ചന്ദ്രശേഖരന്‍, നഈമുന്നിസ, നജ്മുന്നിസ, സുമയ്യ മൊയ്തീന്‍, മുന്‍ കൗണ്‍സിലര്‍ ഭാസ്കരന്‍, മൊയ്തീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതവും എസ്.സി.ഡി.ഒ പി.ബി. ബഷീര്‍ നന്ദിയും പറഞ്ഞു. മഹാത്മാഗാന്ധി കോളനിയില്‍ 70 സെന്‍റ് സ്ഥലത്ത് ഒരു ബെഡ്റൂം, ഹാള്‍, അടുക്കള, ബാത്റൂം എന്നീ സൗകര്യങ്ങളോടുകൂടിയ 12 ഫ്ളാറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. ഫ്ളാറ്റിലേക്കുള്ള ജലസേചന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫ്ളാറ്റിന്‍െറ നിര്‍മാണ പ്രവൃത്തികള്‍ക്ക് 95 ലക്ഷം രൂപ ചെലവഴിച്ചു. കാസര്‍കോട് നഗരസഭയുടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ എസ്.സി പ്ളാന്‍ ഫണ്ടില്‍നിന്നാണ് ഫ്ളാറ്റ് നിര്‍മാണത്തിനുള്ള തുക വകയിരുത്തിയത്.
സാമ്പത്തിക പ്രയാസം നേരിടുന്ന ഭൂ-ഭവനരഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥലവും വീടും ലഭ്യമാകുന്നതുവരെ താല്‍ക്കാലിക വാസസ്ഥാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.
പട്ടികവിഭാഗത്തിന് മെച്ചപ്പെട്ട ജീവിത സൗകര്യം നല്‍കുന്നതിനും ഒരേ സ്ഥലത്തേക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിനും ഇതുവഴി സാധിക്കും. ഈ ഫ്ളാറ്റിനോട് ചേര്‍ന്ന് ഒരു അങ്കണവാടി കൂടി സ്ഥാപിച്ചിട്ടുണ്ട്.

ഹരിപ്പാട് ഓണനിലാവ് –2015 നാളെ മുതല്‍

Posted: 25 Aug 2015 12:28 AM PDT

ഹരിപ്പാട്: കേരള ഫോക്ലോര്‍ അക്കാദമിയും സൗത് സോണ്‍ കള്‍ചറല്‍ സൊസൈറ്റി തഞ്ചാവൂരും ഇല ചാരിറ്റി ഇനിഷ്യേറ്റീവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണനിലാവ് -2015 ബുധനാഴ്ച മുതല്‍ 30 വരെ ഹരിപ്പാട് ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
ബുധനാഴ്ച മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ഗവര്‍ണര്‍ പി. സദാശിവം ഓണനിലാവ് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ കാരുണ്യ പ്രവര്‍ത്തനം നടത്തിയിട്ടുള്ള ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, വി.കെ.എല്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് കുര്യന്‍, നിംസ് ഹോസ്പിറ്റല്‍ എം.ഡി ഡോ. ഫൈസല്‍ഖാന്‍, പാലാഴി ജഗദമ്മ ചാരിറ്റി പ്രസിഡന്‍റ് പാലാഴിയില്‍ സുരേഷ്കുമാര്‍, ധന്യ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി എം. ജോണ്‍ മത്തായി എന്നിവരെ ചടങ്ങില്‍ ആദരിക്കും. വൈകുന്നേരം അഞ്ചുമുതല്‍ കേരള ഫോക്ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നാടന്‍ കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ നടക്കും.
രാത്രി എട്ടിന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാടന്‍പാട്ട്, നാട്ടുപാട്ട് മഹോത്സവം. രാത്രി 10ന് വടക്കേ മലബാറില്‍ പ്രസിദ്ധമായ അഗ്നിഘണ്ടാകര്‍ണ തെയ്യം ആചാരപരമായി പ്രമോദ് അഴിക്കോടും സംഘവും അവതരിപ്പിക്കും.
27ന് വൈകുന്നേരം നാലിന് ഫോക്ലോര്‍ കലാവിരുന്ന്. രാത്രി എട്ടിന് തൃശൂര്‍ കരിന്തലക്കൂട്ടം അവതരിപ്പിക്കുന്ന ദൃശ്യാവിഷ്കാരത്തോടെയുള്ള നാടന്‍പാട്ട്. 28ന് വൈകുന്നേരം നാലിന് ഹരിപ്പാടുനിന്ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കലാകാരന്മാര്‍ പങ്കെടുക്കുന്ന സോപാനസംഗീതം, അക്ഷരശ്ളോകം, തിരുവാതിരകളി, കലാമണ്ഡലം വിജയകുമാരിയും സംഘവും അവതരിപ്പിക്കുന്ന സാരംഗ നൃത്ത അക്കാദമിയുടെ നൃത്തസന്ധ്യ. 29ന് വൈകുന്നേരം അഞ്ചിന് ശ്രീകുമാരന്‍ തമ്പിയുടെയും ഹരിപ്പാടുനിന്ന് പ്രശസ്തരായ കെ. മധു, ശിവന്‍, നവ്യാ നായര്‍, സംഗീത് ശിവന്‍, സന്തോഷ് ശിവന്‍, അശോകന്‍, ദേവദാസ് ചിങ്ങോലി, ഹരിപ്പാട് മുരുകദാസ്, കരുണാമൂര്‍ത്തി, എം.ജി. ശ്രീകുമാര്‍, ഡോ. ഓമനക്കുട്ടി തുടങ്ങിയവരെ ആദരിക്കുന്ന ചടങ്ങ് ചലച്ചിത്രതാരം പത്മശ്രീ മധു ഉദ്ഘാടനം ചെയ്യും.
രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഉത്തരാസ്വയംവരം ചലച്ചിത്ര പിന്നണി ഗായകരായ എം.ജി. ശ്രീകുമാര്‍, സുധീപ് കുമാര്‍ എന്നിവര്‍ നയിക്കും.
30ന് വൈകുന്നേരം നാലിന് സമാപന സമ്മേളനത്തില്‍ എ.ഡി.ജി.പി ഋഷിരാജ് സിങ് മുഖ്യാതിഥിയാകും.

ജില്ലാ ഭരണകൂടത്തിന്‍െറ ഓണാഘോഷ പരിപാടികള്‍ നാളെ മുതല്‍

Posted: 24 Aug 2015 11:50 PM PDT

കൊച്ചി: ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ഓണം വാരാഘോഷത്തിന് ബുധനാഴ്ച തുടക്കമാവും. ദര്‍ബാര്‍ ഹാള്‍ ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ 31 വരെയുള്ള സന്ധ്യകളിലാണ് പരിപാടികള്‍. കൊച്ചി നഗരസഭയുടെ സഹകരണത്തോടെയാണ് ഇക്കുറി ആഘോഷത്തിന് തിരിതെളിയുന്നത്.
സാംസ്കാരിക ഘോഷയാത്രയോടെയാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കമാവുക. 26ന് വൈകുന്നേരം നാലിന് മറൈന്‍ ¥്രെഡവ് ഗ്രൗണ്ടില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര, ദര്‍ബാര്‍ ഹാള്‍ ഓപണ്‍ എയര്‍ തിയറ്ററില്‍ എത്തിച്ചേരും. നാടന്‍ കലാരൂപങ്ങള്‍ ഘോഷയാത്രക്കു മാറ്റുപകരും. കഥകളി, തെയ്യം, അര്‍ജുനനൃത്തം, കളരിപ്പയറ്റ്, മാവേലി, പുലികളി, പഞ്ചവാദ്യം, പൊയ്ക്കാല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഇനങ്ങളാണ് ഘോഷയാത്രയില്‍ അണിനിരക്കുക.
വൈകീട്ട് ആറിനാണ് ഉദ്ഘാടന സമ്മേളനം. മന്ത്രിമാര്‍, എം.എല്‍.എമാര്‍, സാംസ്കാരിക സിനിമാരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉത്തര ഉണ്ണി അവതരിപ്പിക്കുന്ന നൃത്തശില്‍പത്തോടെ കലാസന്ധ്യകള്‍ക്ക് തുടക്കമാവും. വള്ളുവനാടന്‍ കൃഷ്ണകലാനിലയം അവതരിപ്പിക്കുന്ന നാടന്‍ കലാസന്ധ്യയും അരങ്ങേറും. 31 വരെ വൈകീട്ട് അഞ്ചിനാണ് ദര്‍ബാര്‍ ഹാള്‍ ഓപണ്‍ എയര്‍ തിയറ്ററിലെ വേദിയുണരുക. രാവേറെ വൈകുംവരെ നീളുന്ന കലാവിരുന്നില്‍ സംഗീതവും നൃത്തവും ഹാസ്യവുമടക്കമുള്ള വിവിധ കലാപരിപാടികളാണ് ഓരോ ദിവസവും ഒരുക്കിയിരിക്കുന്നത്.
ഉത്രാടദിനമായ 27ന് വൈകുന്നേരം അഞ്ചിന് സംഗീതസംവിധായകന്‍ ജെറി അമല്‍ദേവിന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക സംഗീതവിരുന്ന് സിങ് ഇന്ത്യ വിത്ത് ജെറി അമല്‍ദേവ് നടക്കും. തുടര്‍ന്ന്, സാംബാസ് അവതരിപ്പിക്കുന്ന മെഗാഷോ. തിരുവോണദിനമായ 28ന്‍െറ സന്ധ്യയില്‍ ക്ഷേത്രകലയുടെ ലാവണ്യവും സംഗീതവും ചിരിവിരുന്നും. വൈകുന്നേരം അഞ്ചിന് ഗായകന്‍ പ്രദീപ് നയിക്കുന്ന സംഗീതസന്ധ്യ. ദേവന്‍ കക്കാട് അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, കോട്ടയം നസീര്‍ ഒരുക്കുന്ന കോമഡി ഷോ എന്നിവയും ഉണ്ടാകും.
അവിട്ടം നാളായ 29ന് വൈകുന്നേരം അഞ്ചിന് 'ധിമി' എന്ന സംഗീത ബാന്‍ഡിന്‍െറ അവതരണം. പാടിപ്പതിഞ്ഞ ഗാനങ്ങളുടെ 'അണ്‍പ്ളഗ്ഡ്' ആലാപനവുമായി ദേവദാസും തുടര്‍ന്ന് ചലച്ചിത്ര പിന്നണിഗായകരായ നജിം അര്‍ഷാദ്, മൃദുല വാര്യര്‍ എന്നിവരടക്കമുള്ളവരുടെ സംഗീത പരിപാടികളും അരങ്ങേറും.
ചതയദിനമായ 30ന് രാത്രി 7.30 മുതല്‍ ചലച്ചിത്ര താരങ്ങളായ ഗിന്നസ് പക്രു, സാജു നവോദയ, ബിജുക്കുട്ടന്‍, ദേവീചന്ദന തുടങ്ങിയവര്‍ നയിക്കുന്ന ഗിന്നസ് പക്രു ഷോ . വൈകുന്നേരം അഞ്ചിന് 'കൊച്ചിന്‍ ഇ-മെയില്‍സ് ഒരുക്കുന്ന ഓണനിലാവ്' എന്ന സംഗീത പരിപാടി.31ന് ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും മകന്‍ ദീപാങ്കുരനും ചേര്‍ന്നു നയിക്കുന്ന സംഗീതവിരുന്ന്. വൈകുന്നേരം അഞ്ചിന് വിന്‍ഡ്സ് ആന്‍ഡ് വേവ്സ്'എന്ന ബാന്‍ഡ് അവതരണവും ഓണാഘോഷത്തിനു ചാരുത പകരും.ഫോര്‍ട്ട്കൊച്ചിയില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി 29ന് ചലച്ചിത്രസംഗീതസംവിധായകന്‍ ബേണി ഒരുക്കുന്ന 'ടീന്‍ടാല്‍' സംഗീതപരിപാടിയും ഡി.ടി.പി.സി ക്രമീകരിച്ചിട്ടുണ്ട്. 28ന് മാറായമുട്ടം ജോണി അവതരിപ്പിക്കുന്ന കഥാപ്രസംഗവും 29ന് നാടകവും കോതമംഗലത്തെ ഓണാഘോഷ വേദിയിലും ക്രമീകരിച്ചിട്ടുണ്ട്.

കലുങ്ക് പൊളിച്ച് സി.പി.എം നേതാവിന്‍െറ പാടം നികത്തി

Posted: 24 Aug 2015 11:50 PM PDT

കോതമംഗലം: തൃക്കാരിയൂര്‍-വടക്കുംഭാഗം റോഡില്‍ അയിരൂര്‍പാടം ജങ്ഷന്‍െറ സമീപത്തെ പൊതുമരാമത്ത് കലുങ്ക് പൊളിച്ച് സി.പി.എം നേതാവിന്‍െറ പാടം നികത്തി. പിണ്ടിമന പഞ്ചായത്തിലെ പാടം നികത്തലുകള്‍ക്കെതിരെ മുന്‍പന്തിയില്‍ നിന്ന നേതാവിന്‍െറ പാടമാണ് കലുങ്ക് നിര്‍മാണത്തിന്‍െറ മറവില്‍ നികത്തിയത്. പാടം നികത്തല്‍ സംബന്ധിച്ച് നിരന്തര സംഘര്‍ഷങ്ങള്‍ നടന്നിടത്താണ് പൊതുമരാമത്ത് കരാറുകാരനെ സ്വാധീനിച്ച് 25 സെന്‍റിനടുത്ത് പാടം ഇപ്പോള്‍ നികത്തിയത്. കലുങ്കിനടിയിലൂടെ വലിയ പൈപ്പ് സ്ഥാപിക്കാനാണ് ഇത്രയും മണ്ണ് നീക്കിയതെന്നാണ് വിശദീകരണം. പാടം നികത്തല്‍ കാണാന്‍ ആലുവ റൂറല്‍ എസ്.പിയുടെ സംഘം സ്ഥലത്തത്തെി. മണ്ണ് നീക്കംചെയ്യാന്‍ നിര്‍ദേശം നല്‍കി മടങ്ങി. എന്നാല്‍, പൊലീസ് സംഘം മടങ്ങിയതോടെ കരാറുകാരന്‍ കൊണ്ടുവന്ന എക്സ്കവേറ്റര്‍ ഉപയോഗിച്ച് പാടത്ത് ഇറക്കിയ മണ്ണ് നിരത്തുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ മുന്നൊരുക്കം നടത്തുകയും ചെയ്തു. ഇപ്പോള്‍ നികത്തിയ പാടത്ത് മണ്ണടിക്കുന്നത് കലക്ടറും കോടതിയും തടഞ്ഞതായിരുന്നു.
ഇതേ പാടത്തിന് സമീപത്ത് നേരത്തേ നികത്തിയ സ്ഥലത്ത് ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റ് സ്ഥാപിക്കുകയും ഫര്‍ണിച്ചര്‍ വേസ്റ്റുകളും ഇടുകയും മണ്ണടിച്ച് നികത്തിക്കൊണ്ടിരിക്കുന്നതിനിടെയുമാണ് പൊതുമരാമത്ത് കലുങ്ക് പൊളിച്ച് പാടത്തിന്‍െറ കൂടുതല്‍ ഭാഗങ്ങള്‍ നികത്തിയത്. പാടത്തിന്‍െറ മറുവശത്ത് പെരിയാര്‍വാലി കനാല്‍ ബണ്ട് റോഡില്‍നിന്ന് അനധികൃത പാലം നിര്‍മിച്ച് ലോഡ്കണക്കിന് മണ്ണാണ് പാടം നികത്താന്‍ കൂട്ടിയിട്ടിരിക്കുന്നത്.
കലുങ്ക് പൊളിച്ചതിനുശേഷമാണ് ഒരു മാസക്കാലം ഇതുവഴിയുള്ള ഗതാഗതം തടഞ്ഞതായി പൊതുമരാമത്ത് വകുപ്പ് വാര്‍ത്ത നല്‍കിയത്.

തെരഞ്ഞെടുപ്പ് കമീഷന്‍െറ വാര്‍ത്താസമ്മേളനം റദ്ദാക്കി

Posted: 24 Aug 2015 11:50 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍  മൂന്നു മണിക്ക് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് സെപ്റ്റംബര്‍ മൂന്നിന് കോടതി പരിഗണിക്കുന്നതിനാലാണ് വാര്‍ത്താസമ്മേളനം വേണ്ടെന്ന് തീരുമാനിച്ചത്. നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന്  രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തെരഞ്ഞെടുപ്പ് കമീഷനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം സര്‍ക്കാറും തെരഞ്ഞെടുപ്പ് കമീഷനുമായി നടന്ന രണ്ടാം വട്ട ചര്‍ച്ചയിലും തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ധാരണതില്‍ എത്താനായിരുന്നില്ല.  പുതിയ 28 മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷനും യാഥാര്‍ഥ്യമാകണമെന്ന് സര്‍ക്കാറും കൃത്യസമയത്തുതന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കമീഷനും നിലപാടെടുത്തതോടെയാണ് ചര്‍ച്ച ധാരണയാവാതെ പിരിഞ്ഞത്.

'അച്ഛാ ദിന്‍' വരുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടില്ല ^കേന്ദ്രമന്ത്രി തോമര്‍

Posted: 24 Aug 2015 11:38 PM PDT

Image: 

ഇന്‍ഡോര്‍: രാജ്യത്ത് 'അച്ഛാ ദിന്‍' വരുമെന്ന് ബി.ജെ.പി ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ളെന്ന് കേന്ദ്ര ഉരുക്ക്^ഖനി മന്ത്രി നരേന്ദ്ര സിങ് തോമര്‍. അച്ഛാ ദിന്‍ വരുമെന്നും രാഹുല്‍ ഗാന്ധിക്ക് പുറത്തു പോകേണ്ടി വരുമെന്നും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം തുടങ്ങിയത്. പിന്നീട് ജനങ്ങള്‍ അത് ബി.ജെ.പിക്ക് മേല്‍ ചാര്‍ത്തിയപ്പോള്‍ ഞങ്ങളത് സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും തോമര്‍ പറഞ്ഞു.  

അച്ഛാ ദിന്‍ ഒരിക്കലും 2014ലെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നില്ല. നല്ല ദിനങ്ങള്‍ രാജ്യത്ത് വന്നു കഴിഞ്ഞുവെന്ന് വിമര്‍ശകര്‍ മനസിലാക്കിക്കൊള്ളുമെന്നും തോമര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബി.ജെ.പി വാഗ്ദാനം ചെയ്ത അച്ഛാ ദിന്‍ രാജ്യത്ത് പുലരാന്‍ 25 വര്‍ഷം വേണ്ടി വരുമെന്ന് ദേശീയ അധ്യക്ഷ അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ട് അച്ഛാ ദിന്‍ സാധ്യമാകില്ളെന്നാണ് അമിത ഷാ ചൂണ്ടിക്കാട്ടിയത്.

ഓണാരവങ്ങള്‍ അകലെ; ഗ്രാമങ്ങള്‍ ബ്ളേഡ്, ലഹരിമാഫിയകളുടെ പിടിയില്‍

Posted: 24 Aug 2015 11:36 PM PDT

സുല്‍ത്താന്‍ ബത്തേരി: സാമ്പത്തികമാന്ദ്യം പിടിമുറുക്കിയ ഗ്രാമങ്ങളില്‍ ഓണാരവങ്ങള്‍ ഇനിയും ഉയര്‍ന്നുതുടങ്ങിയില്ല. ബ്ളേഡ്, മദ്യ, ചൂതാട്ട മാഫിയക്ക് മുന്നില്‍ നിസ്സഹായമായി നില്‍ക്കുകയാണ് വയനാടന്‍ ഗ്രാമങ്ങള്‍. ഉല്‍പാദനക്കമ്മിയും വിളനാശവും മൂലം നഷ്ടത്തിലായ കുടുംബങ്ങളെ വീണ്ടും കടക്കെണിയിലാക്കി ബ്ളേഡ് സംഘങ്ങള്‍ വിലസുകയാണ്.
തമിഴ്നാട്ടില്‍നിന്നുള്ള ബ്ളേഡ് സംഘങ്ങളും സേട്ടുമാരുടെ ബിനാമികളും നാടന്‍ ബ്ളേഡുകാരും മത്സരിച്ചു രംഗത്തുണ്ട്. താമസിക്കുന്ന വീടും ഭൂമിയും ഈടുനല്‍കി വായ്പ വാങ്ങിയശേഷം പലകാരണങ്ങളാല്‍ തിരിച്ചടവ് മുടങ്ങി എല്ലാം നഷ്ടമാവുന്ന അവസ്ഥയിലാണ് പല കുടുംബങ്ങളും.
ദേശസാല്‍കൃത ബാങ്കുകളും സഹകരണ സംഘങ്ങളും കൈയൊഴിഞ്ഞ ഇവരെ തിരഞ്ഞുപിടിച്ച് പണമത്തെിക്കുകയാണ് ബ്ളേഡ് സംഘങ്ങള്‍. ചെറുകിട വ്യാപാരികള്‍ക്കും ഇവര്‍ പണം നല്‍കുന്നുണ്ട്. 10,000 രൂപക്ക് 1000 രൂപയാണ് പ്രതിമാസ മിനിമം പലിശ. ഒരുമാസത്തെ പലിശ പിടിച്ച് 9000 രൂപയാണ് കൊടുക്കുക. പിന്നീട് ഓരോ മാസവും 10,000ത്തിന് 1000 രൂപ പലിശ നല്‍കണം. തിരിച്ചടവ് മുടങ്ങിയാല്‍ പലിശനിരക്ക് ഇരട്ടിയും അതിലധികവുമാകും. ഇങ്ങനെ പലിശക്ക് പണംനല്‍കി പിരിവിനത്തെുന്നവര്‍ പിന്നീട് വീട്ടുടമകളായി മാറുന്ന സംഭവങ്ങളുമുണ്ട്. വരുമാനം എത്രതന്നെയുണ്ടെങ്കിലും ബ്ളേഡ് സംഘങ്ങളുടെ കെണിയില്‍ കുടുങ്ങിയവര്‍ രക്ഷപ്പെടുന്നത് വിരളമാണ്. ലഹരിമാഫിയയും ജില്ലയില്‍ പിടിമുറുക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയുമടക്കം ലഹരിക്കടിപ്പെടുത്തിയാണ് ലഹരിമാഫിയയുടെ മുന്നേറ്റം. വ്യാജവാറ്റും വ്യാജ ചാരായവും സ്പിരിറ്റ് കള്ളും സുലഭം. മയക്കുമരുന്നുകളുടെ വിപണനം വേറെ. വരുമാനം മുഴുവന്‍ ലഹരിക്ക് തുലച്ച് ശിഥിലമാവുന്ന കുടുംബങ്ങള്‍ക്ക് ഇത്തവണത്തെ ഓണത്തെപ്പറ്റി ആലോചിക്കാനേ വയ്യ.
ലോട്ടറി എന്നപേരില്‍ സ്വപ്നങ്ങള്‍ വിറ്റ് ചൂതാട്ടം നടത്തുന്നവരുടെ കരുക്കളായി ആയിരങ്ങളാണ് വയനാട്ടിലുള്ളത്. പ്രതിദിനം 3000വും 4000വും ദിവസവാടക നല്‍കിയാണ് മിക്ക ടൗണുകളിലും ലോട്ടറി സ്റ്റാളുകളുടെ പ്രവര്‍ത്തനം. ഇത്രവലിയ വരുമാനം എങ്ങനെ ലോട്ടറി വില്‍പന സ്റ്റാളുകള്‍ക്ക് ലഭ്യമാവുന്നുവെന്നതിനെപ്പറ്റി അന്വേഷണമില്ല.
വ്യാജ ടിക്കറ്റുകള്‍ സുലഭമാണ്. പകലന്തിയോളവും പിന്നീട് പാതിരാവാകുവോളവും ലോട്ടറി സ്റ്റാളുകളില്‍ ഫലമറിയാന്‍ കാത്തുനില്‍ക്കുന്നവരുടെ നീണ്ട ക്യൂവാണ്.
എല്ലാവിധ നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍പ്പറത്തിയാണ് പലിശ, മദ്യ, ചൂതാട്ട മാഫിയയുടെ പ്രവര്‍ത്തനം. ഇവര്‍ കൊയ്തെടുക്കുന്ന കോടികളില്‍ ഏറിയഭാഗവും ആദിവാസികളടക്കമുള്ള കര്‍ഷകത്തൊഴിലാളികളുടെയും നിര്‍ധന ജനവിഭാഗങ്ങളുടേതുമാണ്. ചെറുകിട വ്യാപാരികളും ചെറുകിട കര്‍ഷകരും അന്യസംസ്ഥാന തൊഴിലാളികളും ഇരകളാക്കപ്പെടുന്നുണ്ട്. നിരക്ഷരരും നിസ്സഹായരുമായ ജനതയെ മാഫിയകളുടെ ചൂഷണത്തിന് വിട്ടുകൊടുത്ത് നിയമലംഘനങ്ങള്‍ക്ക് കാവലിരിക്കുകയാണ് പൊലീസ്, എക്സൈസ് വൃത്തങ്ങള്‍.

വി.എസിനെ വിമര്‍ശിച്ചിട്ടില്ലെന്ന്‌ ജി. സുധാകരന്‍

Posted: 24 Aug 2015 11:27 PM PDT

Image: 

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ വിമര്‍ശിച്ചിട്ടില്ലെന്ന്‌ ജി. സുധാകരന്‍ എം.എല്‍.എ. വി.എസിനോട് തനിക്ക് വ്യക്തിപരമായ വിരോധമൊന്നുമില്ലെന്നും ചില പ്രാദേശിക വിഷയങ്ങളിലുള്ള പരാമര്‍ശമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സുധാകരനെതിരെ അമ്പലപ്പുഴയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വി.എസിനെ അധിക്ഷേപിച്ച സുധാകരനെ ഒറ്റപ്പെടുത്തണമെന്ന പോസ്റ്ററാണ് തിങ്കളാഴ്ച രാത്രിയില്‍ അമ്പലപ്പുഴ പരിസര പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

വി.എസിന്‍്റെ പിന്‍ബലത്തിലല്ല താന്‍ പാര്‍ട്ടിയിലത്തെിയതെന്നും അദ്ദേഹത്തിന്‍െറ അടുക്കല്‍ കൊതിയും നുണയും ഏഷണിയും പറയാന്‍ താന്‍ പോയിട്ടില്ളെന്നുമായിരുന്നു സുധാകരന്‍െറ പരാമര്‍ശം.വി.എസിന്‍െറ കുടുംബവീടിന് അടുത്തുള്ള പുന്നപ്ര പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വികസനപദ്ധതി ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കാനത്തൊതാണ് സുധാകരനെ ചൊടിപ്പിച്ചത്.

നേട്ടത്തിന് ശേഷം ഓഹരി വിപണിയില്‍ ഇടിവ്

Posted: 24 Aug 2015 11:18 PM PDT

Image: 

മുംബൈ: നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും ഇടിഞ്ഞു. കനത്ത വില്‍പന സമ്മര്‍ദം ഓഹരി സൂചികകളെ നഷ്ടത്തിലാക്കി. തിങ്കളാഴ്ചത്തെ വന്‍ വീഴ്ചയില്‍ നിന്ന് തിരിച്ചു കയറിയ  ഇന്ത്യന്‍ വിപണികള്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 380 പോയന്‍റ് ഉയര്‍ന്ന്  വ്യാപാരം ആരംഭിച്ചെങ്കിലും 11 മണിയോടെ 300 പോയന്‍റ് കുറഞ്ഞ് 25,438 ല്‍ എത്തി. വ്യാപാരം ആരംഭിച്ച ഉടന്‍ ദേശീയ സൂചികയായ നിഫ്റ്റി 96 പോയന്‍റ് ഉയര്‍ന്നെങ്കിലും പിന്നീട് 7700 ലേക്ക് താഴ്ന്നു. രൂപയുടെ മൂല്യത്തിനും കുറവ് ഉണ്ടായിട്ടുണ്ട്. ഡോളറിന് 66.70 രൂപയാണ് നിലവില്‍ വിനിമയ നിരക്ക്.

സാമ്പത്തികപ്രതിസന്ധി  കാരണം ചൈനയിലെ ഓഹരി വിപണിയിലെ തകര്‍ച്ച ഇന്ത്യന്‍ ഓഹരി വിപണിയെയും ബാധിച്ചിരുന്നു. സെന്‍സെക്സ്1624 പോയന്‍റും നിഫ്റ്റി 491 പോയന്‍റും ഇടിഞ്ഞാണ് തിങ്കളാഴ്ച ഇടപാട് അവസാനിപ്പിച്ചത്. ആറു വര്‍ഷത്തിനിടെ ഓഹരിവിപണിയില്‍ ഉണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

ധ്യാന്‍ചന്ദ് പുരസ്കാരം മൂന്നു പേര്‍ക്ക്; അഞ്ച് പേര്‍ക്ക് ദ്രോണാചാര്യ

Posted: 24 Aug 2015 11:06 PM PDT

Image: 

ന്യൂഡല്‍ഹി: കായിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2015ലെ ധ്യാന്‍ചന്ദ്, പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്ക് ധ്യാന്‍ചന്ദും അഞ്ച് പേര്‍ക്ക് ദ്രോണാചാര്യയും നല്‍കാനുള്ള ശിപാര്‍ശകള്‍ കേന്ദ്ര കായിക മന്ത്രാലയം അംഗീകരിച്ചു. മലയാളിയായ ടി.പി.പി നായര്‍ (വോളിബാള്‍), റോമിയോ ജയിംസ് (ഹോക്കി), ശിവ് പ്രകാശ് മിശ്ര (ടെന്നിസ്), എന്നിവര്‍ക്കാണ് ധ്യാന്‍ചന്ദ് പുരസ്കാരം നല്‍കുക.

നവല്‍ സിങ് (അത് ലറ്റിക്സ്^പാരാ സ്പോര്‍ട്സ്), അനൂപ് സിങ് (ഗുസ്തി), ഹര്‍ബന്‍ സിങ് (അത് ലറ്റിക്സ്), സ്വതന്ത്രര്‍ രാജ് സിങ് (ബോക്സിങ്), നിഹാര്‍ അമീന്‍ (നീന്തല്‍) എന്നിവര്‍ക്കാണ് ദ്രോണാചാര്യ പുരസ്കാരം. ആഗസ്റ്റ് 17ന് മുന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സഫര്‍ ഇക്ബാല്‍ അധ്യക്ഷനായ സമിതി 60 പേരുടെ പട്ടികയില്‍ നിന്നാണ് മൂന്നു പേരെ ധ്യാന്‍ചന്ദ് പുരസ്കാരത്തിന് ശിപാര്‍ശ ചെയ്തത്. ദേശീയ കായിക ദിനമായ ആഗസ്റ്റ് 29ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പുരസ്കാരങ്ങള്‍ സമ്മാനിക്കും.

ഇന്ത്യന്‍ വോളിബാള്‍ ടീം മുന്‍ ക്യാപ്റ്റനായിരുന്ന ടി.പി പത്മനാഭന്‍ നായര്‍ കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയാണ്. രണ്ടു തവണ ഏഷ്യന്‍ ഗെയിംസ് വോളിബാള്‍ മെഡല്‍ നേടിയ താരമാണ്. 1958ല്‍ വെങ്കലവും 1962ല്‍ വെള്ളിയുമാണ് നേടിയത്. റോമിയോ ജയിംസ് ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ഗോള്‍ കീപ്പറാണ്. 1982 ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടി. റോമിയോ പരിശീലിപ്പിച്ച ടീം 1994 ഹിരോഷിമ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയിരുന്നു. ഡേവിസ് കപ്പ് മുന്‍ ക്യാപ്റ്റന്‍ ആയിരുന്ന ശിവ് പ്രകാശ് മിശ്ര, ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാണ്.

എണ്‍പത്തി ഒന്നാം വയസ്സില്‍ ആദ്യ ആദരം

വൈകിയെത്തിയ ആനന്ദം -ടി.പി.പി. നായര്‍

തടവുകാരി രക്ഷപ്പെട്ട സംഭവം: വാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ ചുമതലയില്‍നിന്ന് മാറ്റി

Posted: 24 Aug 2015 10:50 PM PDT

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് തടവുകാരി രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് ആദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് നഴ്സ്, സ്റ്റാഫ് നഴ്സ്, മൂന്നു നഴ്സിങ് അസിസ്റ്റന്‍റുമാര്‍ എന്നിവരെയാണ് വനിതാ ഫോറന്‍സിക് വാര്‍ഡിന്‍െറ ചുമതലയില്‍നിന്ന് മാറ്റി മറ്റു വാര്‍ഡുകളിലേക്ക് നിയമിച്ചത്.
ഡി.എം.ഒ തലത്തില്‍ നടന്ന അന്വേഷണത്തില്‍ ജീവനക്കാര്‍ക്കെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ളെന്നും ചികിത്സാപരമായ പിഴവുകളൊന്നും സംഭവിച്ചിട്ടില്ളെന്നും ഡി.എം.ഒ നാരായണ നായിക് പറഞ്ഞു. എന്നാല്‍, സുരക്ഷാപാളിച്ചകള്‍ ധാരാളമുണ്ട്. വാര്‍ഡിന് പൊലീസ് സംരക്ഷണം വേണ്ടതായിരുന്നു. പക്ഷേ, അതുണ്ടായില്ല. തടവുകാരിയെ രക്ഷപ്പെടാന്‍ ജീവനക്കാര്‍ സഹായിച്ചോയെന്ന കാര്യവും മറ്റും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആ റിപ്പോര്‍ട്ട് വന്ന് അതിനടിസ്ഥാനത്തില്‍ മാത്രമേ നടപടിയുണ്ടാകൂ. എന്നാല്‍, ജീവനക്കാരെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റാന്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ്: ഒരു മാസത്തേക്ക് നീട്ടിവെക്കണമെന്ന് സര്‍ക്കാര്‍

Posted: 24 Aug 2015 09:51 PM PDT

Image: 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടിവെക്കണമെന്ന് സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കും. ഡിസംബര്‍ 1ന് ഭരണസമിതി വരുന്ന രീതിയില്‍ പുന:ക്രമീകരിക്കണമെന്നാണ് സര്‍ക്കാറിന്‍െറ ആവശ്യം. യോഗത്തില്‍ തെരഞ്ഞെടുപ്പ് കമീഷനെതിരെ രൂക്ഷ വിമര്‍ശമുണ്ടായി.

സര്‍ക്കാറും തെരഞ്ഞെടുപ്പ് കമീഷനും കഴിഞ്ഞദിവസം നടത്തിയ രണ്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. പുതിയ 28 മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷനും യാഥാര്‍ഥ്യമാകണമെന്ന് സര്‍ക്കാറും കൃത്യസമയത്തുതന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കമീഷനും നിലപാടെടുത്തതോടെ മുനിസിപ്പാലിറ്റിയുടെയും മറ്റും കാര്യത്തില്‍ കോടതിയുടെ നിലപാട് വീണ്ടും തേടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

28 പുതിയ മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷനും കോടതി അംഗീകരിച്ചതാണെന്നും അവയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും സര്‍ക്കാര്‍ കമീഷനോട് ആവശ്യപ്പെട്ടു. എന്നാല്‍, നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുംവിധം തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ കമീഷണര്‍ യോഗത്തില്‍ വിശദീകരിച്ചു. സെപ്റ്റംബര്‍ 16ന് വിജ്ഞാപനം പുറപ്പെടുവിച്ച് ഒക്ടോബര്‍ 27ന് നടപടികള്‍ പൂര്‍ത്തിയാക്കും വിധമായിരുന്നു ഇത്. എന്നാല്‍, മുനിസിപ്പാലിറ്റികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയാറായില്ല. രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ കമീഷനും മന്ത്രിമാരും തമ്മില്‍ ഇക്കാര്യത്തില്‍ രൂക്ഷമായ തര്‍ക്കവും നടന്നിരുന്നു.
 

അടൂര്‍ എന്‍ജിനീയറിങ് കോളജിലെ ഓണാഘോഷം: വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

Posted: 24 Aug 2015 09:32 PM PDT

Image: 

പത്തനംതിട്ട: അടൂര്‍ എന്‍ജിനീയറിങ് കോളജിലെ ഓണാഘോഷ പരിപാടികള്‍ അതിരുകടന്ന സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. ഫയര്‍ഫോഴ്സ് വാഹനത്തിന്‍്റെ മുകളില്‍ കയറി ആഘോഷപ്രകടനം നടത്തിയതിനും മാര്‍ഗതടസം സൃഷ്ടിച്ചതിനുമാണ് അടൂര്‍ പൊലീസ് കേസെടുത്തത്. ആഘോഷകമ്മറ്റി കണ്‍വീനറും വിദ്യാര്‍ഥിനികളും ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെയാണ് കേസ്.

ഘോഷയാത്രയില്‍ ഫയര്‍ എന്‍ജിന്‍, കെ.എസ്.ആര്‍.ടി.സി ബസ്, ജെ.സി.ബി, ക്രെയിന്‍, ട്രാക്ടര്‍ എന്നിവയും തുറന്ന ജീപ്പുകളും ഉണ്ടായിരുന്നു. കോളജിനു പുറത്ത് അടൂരില്‍നിന്ന് കൊല്ലത്തേക്ക് പോകുന്ന റോഡിലായിരുന്നു ഘോഷയാത്ര. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ കാഴ്ചക്കാരാക്കി, വെള്ളം ചീറ്റുന്ന പൈപ്പും പിടിച്ച് വിദ്യാര്‍ഥികള്‍ നൃത്തംവെച്ചു. ഫയര്‍ഫോഴ്സ് വാഹനത്തിന്‍െറ മുകളിലും കുട്ടികള്‍ സ്ഥാനം പിടിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി ബസും ഫയര്‍ എന്‍ജിനും വാടകക്ക് എടുക്കുകയായിരുന്നു.

ആഘോഷത്തിന് ഫയര്‍ഫോഴ്സ് വാഹനം അനുവദിച്ചതുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. സ്റ്റേഷന്‍ ഓഫിസര്‍ ടി. ഗോപകുമാര്‍, ലീഡിങ് ഫയര്‍മാന്‍മാരായ ബി. യേശുദാസന്‍, പി.ടി. ദിലീപ്, എസ്. സോമരാജന്‍, എന്‍. രാജേഷ്, കെ.ശ്യാംകുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഗതാഗത നിയന്ത്രണത്തിന് ചുമതലപ്പെടുത്തിയിരുന്ന ഹോംഗാര്‍ഡിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
 

ബംഗളൂരു കോര്‍പറേഷനില്‍ ബി.ജെ.പി മുന്നില്‍

Posted: 24 Aug 2015 09:20 PM PDT

Image: 

ബംഗളൂരു: ബംഗളൂരു കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ തുടങ്ങി. ഭൂരിപക്ഷ വാര്‍ഡുകളിലും ബി.ജെ.പി മുന്നിലെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് നടന്ന 197 വാര്‍ഡുകളില്‍ 35 എണ്ണത്തില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 16 സീറ്റിലും ജനതാദള്‍ സെക്കുലര്‍ 10 സീറ്റിലും മറ്റുള്ളവര്‍ അഞ്ച് സീറ്റിലും മുന്നേറുന്നുണ്ട്. ആകെ 198 വാര്‍ഡുകളാണുള്ളത്.

അതേസമയം, തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ളെന്ന എക്സിറ്റ് പോള്‍ ഫലത്തെ തുടര്‍ന്ന് ചെറുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള ഒരുക്കം കോണ്‍ഗ്രസും ബി.ജെ.പിയും തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനം ഭരിക്കുന്ന സിദ്ധരാമയ്യ സര്‍ക്കാറിന് കോര്‍പറേഷന്‍ പിടിക്കുന്നത് അഭിമാന പോരാട്ടമാണ്. കോര്‍പറേഷന്‍ പരിധിയിലുള്ള മൂന്ന് ലോക്സഭാ സീറ്റുകളും ബി.ജെ.പിയാണ് നേടിയത്.

ബൃഹത് ബംഗളൂരു മഹാനഗരെ പാലികെ (ബി.ബി.എം.പി) തെരഞ്ഞെടുപ്പിലെ 49.31പോളിങ് ശതമാനം നിരാശപ്പെടുത്തിയിരുന്നു. കൂടുതല്‍ വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്ത് 2010ല്‍ നടന്ന ബി.ബി.എം.പി തെരഞ്ഞെടുപ്പില്‍ 44.04 ആയിരുന്നു പോളിങ്. 2001ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 44.32 ശതമാനവുമാണ്.

 
 

എണ്ണ വില ഇടിഞ്ഞു

Posted: 24 Aug 2015 08:58 PM PDT

Image: 
ദുബൈ: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും താഴ്ന്നു. ഇതോടെ വില പിടിച്ചു നിര്‍ത്താന്‍ എണ്ണയുല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്‍െറ അടിയന്തരയോഗം ചേരണമെന്ന ആവശ്യവും ശക്തമായി. എന്നാല്‍, ഇക്കാര്യത്തില്‍ സൗദി അറേബ്യയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍.
അമേരിക്കയില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞനിരക്കിലേക്കാണ് എണ്ണ വില താഴ്ന്നത്. ബാരലിന് 40 ഡോളറിന് താഴേക്ക് വിലയത്തെി. 
2009ല്‍ സാമ്പത്തിക മാന്ദ്യകാലത്താണ് ഇത്രയും വിലയിടിവുണ്ടായത്. ഇതോടെ യു.എ.ഇയുടെ അസംസ്കൃത എണ്ണ വില 44.13 ഡോളറില്‍ നിന്ന് 43 ഡോളറായി കുറഞ്ഞു. ചൈനയുടെ എണ്ണ ഉപഭോഗം കുറഞ്ഞതും വിപണിയില്‍ ആവശ്യത്തിലേറെ ക്രൂഡിഓയില്‍ എത്തിയതുമാണ് വിലത്തകര്‍ച്ചക്ക് കാരണമായി പറയുന്നത്. 
ഈ സാഹചര്യത്തില്‍ വിലപിടിച്ചുനിര്‍ത്താന്‍ ഒപെക് അടിയന്തരയോഗം ചേരണമെന്ന ആവശ്യവുമായി ഇറാന്‍ രംഗത്തത്തെിയിട്ടുണ്ട്. നേരത്തേ അള്‍ജീരിയയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, ഡിസംബര്‍ നാലിന് മുമ്പ് യോഗമില്ളെന്നാണ് ഒപെക് നിലപാട്. 
12 അംഗ രാജ്യങ്ങളില്‍ ഭൂരിപക്ഷവും ആവശ്യപ്പെട്ടാല്‍ മാത്രമേ നിയമപ്രകാരം 
അടിയന്തരയോഗം വിളിക്കാനാവൂ. സൗദി അറേബ്യ അനുകൂലമാണെങ്കില്‍ മാത്രമേ അതിന് സാധ്യതയുള്ളു എന്നും ചൂണ്ടികാണിക്കപ്പെടുന്നു. എന്നാല്‍, സൗദി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
 
ഓഹരി സൂചികയിലും തകര്‍ച്ച
ദുബൈ:ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഓഹരിസൂചികകളുടെ തകര്‍ച്ചയുടെ ചുവടുപിടിച്ച് യു.എ.ഇ വിപണിയിലും ഇടിവ്. ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ജനറല്‍ സൂചിക ഇന്നലെ രാവിലെ ആരംഭിച്ചയുടന്‍ 5.8 ശതമാനം കൂപ്പുകുത്തിയെങ്കിലും  മുക്കാല്‍മണിക്കൂറിന് ശേഷം അല്പം കരകയറി. 1.44 ശതമാനം കുറഞ്ഞ് 3,401.62 ആണ് ക്ളോസിങ്ങില്‍ രേഖപ്പെടുത്തിയത്.  ഇമാര്‍ പ്രോപ്പര്‍ട്ടീസ്, തകാഫുല്‍ ഇമറാത്, അജ്മാന്‍ ബാങ്ക്, അല്‍സലാം കുവൈത്ത് തുടങ്ങിയ ഓഹരികള്‍ക്കെല്ലാം തുടക്കത്തില്‍ നഷ്ടം സംഭവിച്ചു.  25 ഓഹരികള്‍ നഷ്ടം വരുത്തിയപ്പോള്‍ ഏഴു ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്.
അബൂദബി ഓഹരിവിപണി തുടക്കത്തില്‍ അഞ്ചു ശതമാനം ഇടിവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട്  തിരിച്ചുകയറി. മറ്റു ജി.സി.സി രാജ്യങ്ങളിലും തകര്‍ച്ചയോടെയാണ് ഓഹരി വിപണി വ്യാപാരം തുടങ്ങിയത്.
 

 

ഹജ്ജ് നിയമം ലംഘിക്കുന്നവരോട് ദാക്ഷിണ്യമില്ല - അമീര്‍ ഖാലിദ് അല്‍ ഫൈസല്‍

Posted: 24 Aug 2015 08:25 PM PDT

Image: 
മക്ക: ഹജ്ജുമായി ബന്ധപ്പെട്ട് രാജ്യത്തെ നിയമവ്യവസ്ഥയെ അംഗീകരിക്കാത്തവര്‍ ഒരു വിധ ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ളെന്നും കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്നും ഹജ്ജ് കാര്യ കേന്ദ്രസമിതി അധ്യക്ഷന്‍ കൂടിയായ രാജ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ ഫൈസലിന്‍െറ മുന്നറിയിപ്പ്. ഹജ്ജ് ആരാധനയും നാഗരിക ജീവിതരീതിയുമാണ്’ എന്ന ഈ വര്‍ഷത്തെ ഹജ്ജ് കാമ്പയിന്‍ മക്ക ഗവര്‍ണറേറ്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം ഭരണകൂടം വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതേസമയം, രാജ്യത്തെ നിയമസംവിധാനത്തെ മാനിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അത് വ്യക്തിഗതമായ അന്തസ്സിന്‍െറ പ്രശ്നമാണ്. ഇക്കാര്യത്തില്‍ പൗരന്മാരെല്ലാം നിതാന്ത ജാഗ്രത പുലര്‍ത്തണം. ഒൗദ്യോഗികസംവിധാനങ്ങളുമായി സഹകരിക്കുകയും നിയമലംഘനങ്ങള്‍ വല്ലതും ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കണം. സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ഇരട്ടി കണ്ട് വര്‍ധിപ്പിച്ച് വ്യത്യസ്തമായ അനുഭവമാക്കി ഈ വര്‍ഷത്തെ ഹജ്ജിനെ മാറ്റിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
ഈ പുണ്യഭൂമിയില്‍ അല്ലാഹുവിന്‍െറ അതിഥികളെ സേവിക്കുന്നത് അഭിമാനകരമായ പ്രവൃത്തിയാണ്. അതിഥിസേവയും സംരക്ഷണവും എല്ലാ പൗരന്മാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ബാധ്യതയാണ്. തീര്‍ഥാടകന് ഏറ്റവും എളുപ്പത്തിലും സമാധാനത്തോടെയും ഹജ്ജ് നിര്‍വഹിക്കാനാവണമെന്നതാണ് സര്‍ക്കാറിന്‍െറ നിലപാടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹജ്ജിനത്തെുന്ന തീര്‍ഥാടകര്‍ക്ക് ആയാസരഹിതമായി അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും രാജ്യത്ത് കഴിച്ചുകൂട്ടാനും പര്യാപ്തമായ സേവനങ്ങള്‍ ഒൗദ്യോഗികസംവിധാനങ്ങളില്‍ നിന്നുറപ്പു വരുത്തുകയും ഹാജിമാരുമായി നല്ല പെരുമാറ്റവും ഇടപഴകലും വേണമെന്ന ബോധവത്കരണം നാട്ടുകാര്‍ക്കിടയില്‍ നല്‍കുകയുമാണ് കാമ്പയിന്‍െറ ഉദ്ദേശ്യമെന്നന് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹിശാം അല്‍ ഫാലിഹ് അറിയിച്ചു. വ്യാജ ഹജ്ജ് സംഘങ്ങളെ തടയുക, നുഴഞ്ഞുകയറ്റക്കാരെയും നിയമലംഘകരെയും തടയുക, പരിസ്ഥിതി മാലിന്യമുക്തമായി സംരക്ഷിക്കുക, ഹറമിന്‍െറ ആള്‍വിഭവ ശേഷിക്കനുസൃതമായി ഹാജിമാരുടെ എണ്ണം ക്രമീകരിക്കുക, ഹജ്ജ് - ഉംറ സേവനസംസ്കാരം പരിശീലിപ്പിക്കുക എന്നിവയാണ് കാമ്പയിന്‍െറ ഭാഗമായി നടക്കുകയെന്ന് അദ്ദേഹം വിശദീകരിച്ചു.  

വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ നിരക്കുകളില്‍ വന്‍വര്‍ധനക്ക് നീക്കം

Posted: 24 Aug 2015 08:18 PM PDT

Image: 
കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനും വാഹന രജിസ്ട്രേഷനുമുള്ള നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കത്തിന് സര്‍ക്കാര്‍ ആക്കംകൂട്ടുന്നു. ട്രാഫിക് വകുപ്പിന്‍െറ ചുമതലയുള്ള ആഭ്യന്തരമന്ത്രാലയം തയാറാക്കിയ നിര്‍ദേശങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ഹമദ് അസ്സബാഹ് അംഗീകാരം നല്‍കിക്കഴിഞ്ഞതായി മന്ത്രാലയവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത് ഉടന്‍ മന്ത്രിസഭയുടെ അനുമതിക്ക് സമര്‍പ്പിക്കുമെന്നാണ് സൂചന. പുതിയ ലൈസന്‍സ് ഇഷ്യു ചെയ്യുന്നതിന് നിലവില്‍ വിദേശികളില്‍നിന്ന് ഈടാക്കുന്നത് 10 ദീനാറാണ്. ഇത് 500 ദീനാറാക്കി ഉയര്‍ത്താനാണ് നിര്‍ദേശം. 
ഇപ്പോള്‍ ലൈസന്‍സ് പുതുക്കുന്നതിന് ഈടാക്കുന്ന അഞ്ചു ദീനാര്‍ 50 ദീനാറായും ഉയരും. സ്വദേശി വീടുകളിലെ ഡ്രൈവര്‍മാര്‍ക്ക് ഇത് ബാധകമായിരിക്കില്ല. 
പുതുതായി വാഹനം സ്വന്തമാക്കുന്നവര്‍ക്ക് ദഫ്തര്‍ ഇഷ്യു ചെയ്യുന്നതിനുള്ള ഫീസും ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള നിരക്കും നിലവിലെ 10 ദീനാറില്‍നിന്ന് 250 ദീനാറുമാവും. ദഫ്തര്‍ പുതുക്കുന്നതിന്‍െറ ഫീസ് 10 ദീനാറില്‍നിന്ന് 100 ദീനാറുമാവും. ഈ നിര്‍ദേശം നടപ്പാവുകയാണെങ്കില്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ഇരുട്ടടിയാവും. ലൈസന്‍സ് എടുക്കുന്നതിന് 500 ദീനാര്‍ എന്നത് സാധാരണക്കാരായ പ്രവാസികള്‍ക്ക് ഒരുനിലക്കും താങ്ങാനാവാത്ത നിരക്കാവും. 
രാജ്യത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വാഹനങ്ങളുടെ എണ്ണം കുറക്കുക മാത്രമാണ് പരിഹാരമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതിന് വിദേശികള്‍ക്ക് കര്‍ശനനിയമങ്ങള്‍ കൊണ്ടുവരികയാണ് ഗതാഗതവകുപ്പ് ലക്ഷ്യമിടുന്നത്. 
ഇതിന്‍െറ ഭാഗമായി വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശമ്പളപരിധിയും അടുത്തിടെ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. മാസശമ്പളം 400 ദീനാറില്‍ കുറയാത്തവര്‍ക്കാണ് നേരത്തേ ലൈസന്‍സ് അനുവദിച്ചിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷാവസാനം അത് 600 ദീനാറായി ഉയര്‍ത്തി. ഇ
തോടൊപ്പം ചുരുങ്ങിയത് രാജ്യത്ത് രണ്ടുവര്‍ഷം താമസിച്ചയാളായിരിക്കുക, ബിരുദ സര്‍ട്ടിഫിക്കറ്റുണ്ടാവുക തുടങ്ങിയ നിബന്ധനകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കുമാത്രമാണ് നിലവില്‍ ലൈസന്‍സ് അനുവദിക്കുന്നത്. 
ഡ്രൈവിങ് ലൈസന്‍സിന്‍െറ പരിധി ഇഖാമാ കാലാവധിയുമായി ബന്ധിപ്പിക്കുകയും ചെയ്തു. 
ഇതിനുപുറമെയാണ് ഇപ്പോള്‍ വിവിധ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം. 
 

ഒരു ഒമാനി റിയാലിന് 173 രൂപ; പ്രവാസികള്‍ക്ക് ഗുണമില്ല

Posted: 24 Aug 2015 07:58 PM PDT

Image: 
മസ്കത്ത്: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് ഒരു റിയാലിന് 173 രൂപക്ക് മുകളിലത്തെി. രണ്ടാഴ്ചയായി രൂപയുടെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2013 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും മികച്ച നിരക്കാണ് ഇപ്പോള്‍ ലഭിക്കുന്നത്. 
അമേരിക്കന്‍ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് ഒമാനി റിയാലുമായുള്ള വിനിമയമൂല്യവും കുറഞ്ഞു. തിങ്കളാഴ്ച ഒരു ഒമാനി റിയാലിന് 173.08 രൂപക്ക് മുകളില്‍ ലഭിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്. 2013 സെപ്റ്റംബറില്‍ ഒരു റിയാലിന് 178 രൂപ വരെ ലഭിച്ചിരുന്നു. അതേസമയം, രൂപയുടെ മൂല്യം കുറഞ്ഞെങ്കിലും ഒമാനിലെ പ്രവാസികള്‍ക്ക് കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ല. മധ്യവേനല്‍ അവധിയും റമദാനും പെരുന്നാളും ഓണവും എല്ലാം കൂടി പ്രവാസികളുടെ കീശ കാലിയാക്കിയ സാഹചര്യത്തിലാണ് റിയാലിന് കൂടുതല്‍ തുക ലഭിക്കുന്നത്. ഇതോടൊപ്പം പലരും ‘മാസാവസാനത്തിന്‍െറ’ ഞെരുക്കത്തിലുമാണ്. 
രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യങ്ങളില്‍ മണി എക്സ്ചേഞ്ചുകളില്‍ ദൃശ്യമാകുന്ന പതിവ് തിരക്കും കുറവാണ്. മുന്‍ വര്‍ഷങ്ങളിലെ പോലെ രൂപയുടെ മൂല്യം ഇടിയുമ്പോള്‍ നാട്ടിലേക്ക് വന്‍തോതില്‍ പണം അയക്കാനത്തെുന്നവരുടെ നിര ഇത്തവണ കാര്യമായി ദൃശ്യമായിട്ടില്ളെന്ന് വിവിധ മണി എക്സ്ചേഞ്ച് പ്രതിനിധികള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
ഇന്ത്യയിലേക്ക് പണം കൂടുതലായി അയക്കുന്ന തൊഴിലാളികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും അടുത്ത മാസം ആദ്യം മാത്രമേ ശമ്പളം ലഭിക്കൂ. ആഘോഷ വേളകളായതിനാല്‍ പലരുടെയും കൈവശം പണം ഇല്ലാത്ത സാഹചര്യവുമുണ്ട്. കച്ചവടക്കാര്‍ അടക്കം വളരെ ചുരുക്കം പേരാണ് ഇപ്പോള്‍ നാട്ടിലേക്ക് പണം അയക്കാനത്തെുന്നതെന്ന് മണി എക്സ്ചേഞ്ച് പ്രതിനിധികള്‍ പറയുന്നു. 
അതേസമയം, ചൈനീസ് കറന്‍സിയായ യുവാന്‍െറ മൂല്യം ഇടിച്ചതാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയാന്‍ പ്രധാന കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. 
യുവാനിന്‍െറ മൂല്യം ചൈന കുറച്ചതിനനുസരിച്ച് വന്ന സമ്മര്‍ദങ്ങളാണ് രൂപയുടെ മുല്യം കുറയാന്‍ കാരണമെന്ന് ഗ്ളോബല്‍ മണി എക്സ്ചേഞ്ച് ജനറല്‍ മാനേജറായ വി.ജി. രാജീവ് പറഞ്ഞു. ആഗസ്റ്റ് 11 മുതല്‍ ഈ പ്രവണത തുടരുന്നുണ്ട്. 
നിലവിലെ അവസ്ഥയില്‍ രൂപ കരകയറുമോ കൂടുതല്‍ ഇടിയുമോ എന്ന് പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. തിങ്കളാഴ്ച ഡോളറിന് 66.66 രൂപയായിരുന്നു. ഇത് 67- 68 വരെ ആകാമെന്ന് സാമ്പത്തിക മേഖലയിലെ ചിലര്‍ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
ബ്രസീല്‍ പോലെയുള്ള രാജ്യങ്ങളുടെ കറന്‍സിക്ക് ഇന്ത്യന്‍ രൂപയേക്കാള്‍ ഇടിവുണ്ടായിട്ടുണ്ടെന്നും വി.ജി. രാജീവ് പറഞ്ഞു. ഓഹരി വിപണിയിലും ഇടിവുണ്ടായിട്ടുണ്ട്. ചൈനീസ് കറന്‍സിയുടെ മൂല്യം കുറച്ചതിനൊപ്പം മാസാവസാനം എണ്ണ കമ്പനികളുടെ ബില്‍ തീര്‍ക്കുന്നതിന് ഡോളര്‍ പിന്‍വലിക്കുന്നതും രൂപയുടെ മൂല്യം കുറയുന്നതിന് കാരണമായിട്ടുണ്ടെന്ന് മുസന്തം എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ പി.എസ്. സകരിയ പറഞ്ഞു. 
ഇന്ത്യക്ക് ചൈനയുമായാണ് ഏറ്റവും കൂടുതല്‍ കയറ്റുമതിയും ഇറക്കുമതിയും. 
ഈ സാഹചര്യത്തില്‍ യുവാന്‍െറ മൂല്യം കുറച്ചത് നേരിട്ട് ബാധിക്കുകയും ചെയ്യും. 
ഒമാന്‍ റിയാലുമായി രൂപയുടെ മൂല്യം ഇടിഞ്ഞെങ്കിലും നാട്ടിലേക്ക് പണം അയക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ളെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്കിന്‍െറ ഇടപെടലനുസരിച്ച് മാത്രമേ രൂപ തിരിച്ചുവരുമോ എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. 
 

ഒപ്പം നിന്നവരെ മുന്നണിക്കുള്ളിലാക്കാന്‍ സി.പി.എം

Posted: 24 Aug 2015 07:30 PM PDT

Image: 
Subtitle: 
സാമുദായിക സംഘടനകളുടെ മുന്നില്‍ വാതില്‍ അടക്കില്ല •മത വിശ്വാസ സംരക്ഷണം ജനാധിപത്യ അവകാശമായി കാണും

തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി ഐ.എന്‍.എല്‍ ഉള്‍പ്പെടെ ചെറുപാര്‍ട്ടികളെ ഇടതു മുന്നണിക്കുള്ളിലാക്കാന്‍ സി.പി.എമ്മില്‍ ആലോചന മുറുകുന്നു. ഒപ്പം സമൂഹത്തിലെ വിവിധ മത, സാമുദായിക സംഘടനകളുമായുള്ള സംവാദത്തിന്‍െറ വാതില്‍ അടക്കേണ്ടതില്ളെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്‍െറ നിലപാട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ പരാജയമാണ് മുന്നിലുള്ള വലിയ ലക്ഷ്യമായി സി.പി.എം കാണുന്നത്.
ഐ.എന്‍.എല്‍, കെ.ആര്‍. ഗൗരിയമ്മയുടെ നേതൃത്വത്തിലെ ജെ.എസ്.എസ്, കെ.ആര്‍. അരവിന്ദാക്ഷന്‍െറ സി.എം.പി, ഫോര്‍വേഡ് ബ്ളോക് എന്നീ പാര്‍ട്ടികളാണ് നിലവില്‍ എല്‍.ഡി.എഫ് പ്രവേശം കാത്തുനില്‍ക്കുന്നത്. ഇതില്‍ ജെ.എസ്.എസിന്‍െറ സി.പി.എം ലയനം സാങ്കേതിക കാരണങ്ങളാല്‍ നീളുകയാണ്. വര്‍ഷങ്ങളായി മുന്നണിക്കൊപ്പമുള്ള വിശ്വസ്ത കക്ഷികളുടെ കാര്യത്തില്‍ അനുകൂല നിലപാട് വേണമെന്നാണ് ആലോചന.
രണ്ട് ദശാബ്ദമായി എല്‍.ഡി.എഫിനൊപ്പമുള്ള ഐ.എന്‍.എല്ലിന്‍െറ കാര്യത്തില്‍ സി.പി.എം നേതൃത്വം അനുകൂല നിലപാടിലാണ്.
മുസ്ലിം ലീഗുമായി തെറ്റിയ ശേഷം എല്‍.ഡി.എഫില്‍ ഉറച്ചുനില്‍ക്കുന്ന തങ്ങളോടുള്ള സമീപനത്തില്‍ വ്യക്തത വരുത്തണമെന്ന് ഈയടുത്ത് സി.പി.എമ്മിനോട് ഐ.എന്‍.എല്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ സി.പി.എം സംസ്ഥാന സമിതിയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചക്ക് പരിഗണിച്ചു. തുടര്‍ന്നാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്ലുമായി കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്.
മുന്നണിക്കൊപ്പം നില്‍ക്കുന്ന വിവിധ ചെറുപാര്‍ട്ടികളെ തമ്മില്‍ ലയിപ്പിച്ചും മറ്റു ചിലവയെ ഉള്‍ക്കൊണ്ടുമുള്ള നടപടികള്‍ കൂടി സി.പി.എം ലക്ഷ്യം വെക്കുന്നു. പി.ടി.എ. റഹീമിന്‍െറ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ഐ.എന്‍.എല്ലുമായി ലയിക്കണമെന്ന താല്‍പര്യമാണ് ഇതില്‍ പ്രധാനം.
കെ.ടി.എ. ജലീലും നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ഐ.എന്‍.എല്ലിന്‍െറ ഭാഗമാകണമെന്ന അഭിപ്രായക്കാരനാണ്. ഐ.എന്‍.എല്‍ നേതൃത്വമാകട്ടേ വിഷയത്തില്‍ ഗൗരവ ചര്‍ച്ചക്ക് തുടക്കം ഇട്ടിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ഐ.എന്‍.എല്ലിന് നീക്കിവെക്കാനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ ഭാഗമാക്കാനുമാണ് ആലോചന.
സി.എം.പി, ഫോര്‍വേഡ് ബ്ളോക് എന്നിവ കൂടാതെ, ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്, സെക്കുലര്‍ കേരള കോണ്‍ഗ്രസ് അടക്കമുള്ള  പാര്‍ട്ടികളുമായും സഹകരണമുണ്ടാവും. ഇതില്‍ മുന്നണിയില്‍ എതിര്‍പ്പുണ്ടാവില്ളെന്നാണ് കണക്കുകൂട്ടല്‍.
ഒപ്പമാണ് വിവിധ മത, സാമുദായിക സംഘടനകളുമായി സംവാദ സാഹചര്യം ഒരുങ്ങിയാല്‍ പുറംതിരിഞ്ഞ് നില്‍ക്കേണ്ടതില്ളെന്ന നിലപാടും നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ മത വിഭാഗങ്ങള്‍ മാത്രമല്ല, ഭൂരിപക്ഷ വിഭാഗ സംഘടനകളും സംവാദ വാതില്‍ തുറന്നാല്‍ പ്രയോജനപ്പെടുത്തണമെന്നാണ് നിലപാട്. മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന വര്‍ഗീയ സംഘടനകളുമായി സഹകരണമുണ്ടാവില്ളെന്ന നിലപാടില്‍ ഉറച്ചുനിന്നാവും ഈ നീക്കം. മത വിശ്വാസ സംരക്ഷണത്തെ ജനാധിപത്യ അവകാശമായി വേര്‍തിരിച്ച് കണ്ടാവും നിലപാട് സ്വീകരിക്കുക.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സാമുദായിക സംഘടനകള്‍ക്കെതിരായ ആക്രമണത്തിനല്ല ഗുണപരമായ സംവാദങ്ങള്‍ക്കാണ് വഴി തെളിയേണ്ടത് എന്നാണ് നേതൃത്വ നിലപാട്. ക്രൈസ്തവ, ഹിന്ദു പിന്നാക്ക, ദലിത് സാമൂഹിക സംഘടനകളുമായും ചര്‍ച്ചക്ക് സി.പി.എം മുന്‍കൈ എടുക്കും. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗവുമായി കെ.ടി.എ. ജലീലും പി.ടി.എ. റഹീമും ചര്‍ച്ച നടത്തുന്നതിനെയും ഇത്തരത്തിലാണ് കാണുന്നത്.  ഈ വാതില്‍ പ്രയോജനപ്പെടുത്തണമെന്ന നിലപാടാണ് നേതൃത്വത്തിന്. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തില്‍നിന്ന് ഒരു എതിര്‍പ്പോ നിര്‍ദേശമോ സംസ്ഥാന ഘടകത്തിന് ലഭിച്ചിട്ടില്ല.   
ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍നിന്ന് ഉയരുന്ന എതിര്‍പ്പുകളെ അവഗണിക്കുന്ന സമീപനമാവും നേതൃത്വം സ്വീകരിക്കുക.  എസ്.എന്‍.ഡി.പി നേതൃത്വത്തിലെ ഒരു വിഭാഗം ബി.ജെ.പിയുമായി കൈകോര്‍ക്കുന്നതിനെ ഗൗരവമായാണ് കേന്ദ്ര, സംസ്ഥാന നേതൃത്വം കാണുന്നത്. അതിനാല്‍ ബി.ജെ.പി തങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന വര്‍ഗീയ പ്രീണനമെന്ന ആക്ഷേപങ്ങള്‍ക്ക് ഇടനല്‍കാതെയാവും സി.പി.എമ്മിന്‍െറ പുതിയ നീക്കങ്ങള്‍.

സ്വകാര്യ സര്‍വകലാശാലകള്‍ക്ക് വിദഗ്ധസമിതിയുടെ പച്ചക്കൊടി

Posted: 24 Aug 2015 07:08 PM PDT

Image: 
Subtitle: 
31ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും •വിദ്യാര്‍ഥി പ്രവേശത്തില്‍ സംവരണം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പച്ചക്കൊടി വീശി വിദഗ്ധസമിതി റിപ്പോര്‍ട്ട്. ഉന്നത വിദ്യാഭ്യാസരംഗത്ത് സംസ്ഥാനം പിന്നിലാണെന്നും സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നത് ഇതിന് പരിഹാരമാകുമെന്നുമാണ് എം.ജി സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ചെയര്‍മാനും പ്രഫ. സി.ഐ. അബ്ദുറഹിമാന്‍ കണ്‍വീനറുമായ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ഈ മാസം 31ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് സമര്‍പ്പിക്കും. കൗണ്‍സിലിന്‍െറ അംഗീകാരത്തിനുശേഷം റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറും. 2020 ഓടുകൂടി രാജ്യത്ത് 1500 സര്‍വകലാശാലകള്‍ വേണമെന്നാണ് നാഷനല്‍ നോളജ് കമീഷന്‍െറ അഭിപ്രായമെന്നും ഈ ലക്ഷ്യം കൈവരിക്കാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ എന്‍റോള്‍മെന്‍റ് അനുപാതം 20 ശതമാനത്തിലത്തെിക്കാനുള്ള ലക്ഷ്യത്തിന്‍െറ ഭാഗമായാണ് കമീഷന്‍െറ ഈ നിര്‍ദേശം. ഈ ലക്ഷ്യത്തിനൊപ്പമത്തൊന്‍ സര്‍ക്കാറിന് സാമ്പത്തിക പ്രയാസങ്ങളുണ്ട്. സ്വകാര്യ സര്‍വകലാശാലകളാണ് ഇതിന് പോംവഴി. സ്വകാര്യ സര്‍വകലാശാല അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ കൂടിയാലോചനകളില്‍ ഭൂരിഭാഗവും നിര്‍ദേശത്തെ അനുകൂലിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും ഇതുസംബന്ധിച്ച് ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്. സുതാര്യത കുറവാണ് ഇവരില്‍ പലരും ചൂണ്ടിക്കാട്ടിയത്. ഇതിന് പരിഹാരം കാണുന്ന രീതിയിലായിരിക്കണം സര്‍വകലാശാലാ ആക്ടിന് രൂപംനല്‍കേണ്ടത്. വിദ്യാര്‍ഥി പ്രവേശത്തില്‍ സംവരണതത്ത്വങ്ങള്‍ പാലിക്കണം. ലാഭേച്ഛയോടെയായിരിക്കരുത് പ്രവര്‍ത്തനം. നടത്തിപ്പിന് ആവശ്യമായ ചെലവ് വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ആയി ഈടാക്കാം.
സര്‍വകലാശാല ആരംഭിക്കാന്‍ 20 കോടി രൂപ സര്‍ക്കാറിന്‍െറയും ഏജന്‍സിയുടെയും പേരില്‍ സംയുക്ത സ്ഥിരനിക്ഷേപമായി  വേണം. ഇതിന് പുറമെ പ്രവര്‍ത്തനഫണ്ടായി 30 കോടിയും വേണം. 5000 ചതുരശ്ര മീറ്റര്‍ കെട്ടിടസൗകര്യം വേണം. നഗരപരിധിയിലാണെങ്കില്‍ 20 ഏക്കര്‍ ഭൂമിയും പഞ്ചായത്ത് പരിധിയിലാണെങ്കില്‍ 30 ഏക്കര്‍ ഭൂമിയും വേണം. നഗരപരിധിയില്‍ ഭരണകാര്യാലയവും നഗരത്തിന് പുറത്ത് അക്കാദമിക് കാമ്പസും എന്ന രീതിയും അനുവദിക്കും. ഈ രീതിയിലാണെങ്കില്‍ നഗരത്തില്‍ അഞ്ച് ഏക്കറും 15 ഏക്കര്‍ നഗരത്തിന് പുറത്തും വേണം. പഞ്ചായത്ത് പരിധിയില്‍ അക്കാദമിക് കാമ്പസ് സ്ഥാപിക്കുകയാണെങ്കില്‍ 25 ഏക്കറും നഗരത്തിലാണ് ഇതിന്‍െറ ഭരണകാര്യാലയമെങ്കില്‍ അഞ്ച് ഏക്കറും ഉണ്ടായിരിക്കണം.
സര്‍വകലാശാല തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സര്‍ക്കാര്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തലത്തില്‍ നിയമിക്കുന്ന മൂന്നംഗ വിദഗ്ധ സമിതി ഇത് പരിശോധിച്ച് സര്‍വകലാശാലകള്‍ക്കായി ശിപാര്‍ശ സമര്‍പ്പിക്കണം.

ചുരുങ്ങിയത് മൂന്ന് പഠന വിഭാഗങ്ങള്‍; വിസിറ്റര്‍ പദവി ഗവര്‍ണര്‍ക്ക്

സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ചുരുങ്ങിയത് മൂന്ന് പഠന വിഭാഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. സര്‍വകലാശാലയുടെ വിസിറ്റര്‍ പദവി ഗവര്‍ണര്‍ക്കായിരിക്കണം. സര്‍വകലാശാല തുടങ്ങുന്ന ഏജന്‍സിയുടെ ശിപാര്‍ശപ്രകാരം വിദ്യാഭ്യാസ വിചക്ഷണനെ ചാന്‍സലറായി നിയമിക്കും. യു.ജി.സി നിര്‍ദേശിക്കുന്ന യോഗ്യതയുള്ള ആളായിരിക്കണം വൈസ്ചാന്‍സലര്‍. പ്രോ വൈസ്ചാന്‍സലര്‍, രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ എന്നീ പദവികളും ഉണ്ടായിരിക്കും. മൂന്ന് തലത്തിലുള്ള അക്കാദമിക്, ഭരണസമിതികളാണ് ശിപാര്‍ശ ചെയ്യുന്നത്.
കോര്‍ട്ട് ആയിരിക്കും ഭരണതലത്തിലെ പരമാധികാരസഭ. എക്സിക്യൂട്ടിവ് കൗണ്‍സിലും അക്കാദമിക് കൗണ്‍സിലും സ്വകാര്യ സര്‍വകലാശാലക്കുണ്ടായിരിക്കണം. നൂതന കോഴ്സുകള്‍ക്കും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.

 

കണ്ണുകെട്ടിയത് ആരെ?

Posted: 24 Aug 2015 07:03 PM PDT

Image: 

കുറച്ചു നാളുകള്‍ക്കുമുമ്പ്, കൃത്യമായി എഴുതിയാല്‍ ഒരാഴ്ച മുമ്പ് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ സിവില്‍ വിഭാഗം സംഘടിപ്പിച്ച ഒരു ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. സന്തുലിത വികസനത്തെക്കുറിച്ച് പറഞ്ഞുതീര്‍ത്ത് രംഗമൊഴിയാന്‍ തുടങ്ങിയപ്പോള്‍ കുറച്ച് പെണ്‍കുട്ടികള്‍ എന്‍െറ കൂടെ കൂടി. തീരാത്ത സംശയങ്ങളുമായി അവര്‍ എന്നോടൊപ്പം നടന്നു. കാറില്‍ കയറി പ്രത്യഭിവാദനം ചെയ്ത് യാത്രതിരിച്ചപ്പോള്‍ ഒരു കുട്ടി മാത്രം തട്ടമിട്ട് കൈവീശിയത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്രം തുറന്നുനോക്കിയപ്പോള്‍ ആ മുഖം! ഞാന്‍ വിറങ്ങലിച്ചിരുന്നുപോയി. എന്‍െറ പൊന്നു മകള്‍- തസ്നി ബഷീര്‍ ആകസ്മികമായി കൊല്ലപ്പെട്ടുവത്രെ! ആ കുഞ്ഞിനെ തട്ടിത്തെറിപ്പിച്ച ക്രൂരതയെ ഞാനെങ്ങനെ വിശേഷിപ്പിക്കും? കുറ്റവാളികളെ കല്‍ത്തുറുങ്കിലടച്ച് വെളിച്ചംകാണാത്ത നരകത്തിലേക്ക് പറഞ്ഞുവിടാനുള്ള ആര്‍ജവം ഭരണകൂടത്തിനും നിയമവ്യവസ്ഥക്കും ഉണ്ടാകണം. അവരിത്രയും പഠിച്ചത് മതി. കോളജില്‍നിന്ന് അവരെ പുറത്താക്കണം. ഇതൊരു നിഷ്ഠുരമായ കൊലപാതകം തന്നെ!
കുറച്ച് വര്‍ഷംമുമ്പ് ഞാന്‍ പഠിച്ച ഇതേ കലാലയം സമാനമായ ദുരന്തത്തിന് സാക്ഷ്യംവഹിച്ചതാണ്. പെണ്‍കുട്ടിയെ വണ്ടിയിടിച്ച് കൊന്ന ഘാതകന്‍ ഇന്ന് ഭാരിച്ച ശമ്പളവും വാങ്ങി വിലസുകയാണ്. പകല്‍സമയത്ത് എല്ലാവരുടെയും മുന്നില്‍ നടന്ന അപകടത്തിന് അവസാനം സാക്ഷികളില്ലാതെയായിപ്പോയത്രെ! ആരെയും കൊല്ലാത്ത ഒരാളെ തൂക്കിലേറ്റാന്‍ എത്ര തത്രപ്പാടായിരുന്നു പലര്‍ക്കും. അര്‍ധരാത്രിയില്‍ ഓടിനടന്ന് മരണം ഉറപ്പിച്ചിട്ടേ അവര്‍ പിന്‍വാങ്ങിയുള്ളൂ. ഞാന്‍ അന്ധാളിച്ചുനില്‍ക്കുകയാണ്. നീതിയുടെ അവസാന ആശാകിരണങ്ങളും അസ്തമിക്കുകയാണോ? പണ്ടൊരിക്കല്‍, എന്‍െറ നാട്ടില്‍ നടന്ന ഒരു സംഭവകഥ ഞാന്‍ ഓര്‍ത്തെടുക്കുന്നു. അമ്മയാണ് ഇതെനിക്ക് കുഞ്ഞുനാളില്‍ പറഞ്ഞുതന്നത്. ഞങ്ങളുടെ പുഴയോരങ്ങളില്‍ അന്നൊക്കെ കരിമ്പിന്‍കാടുകളായിരുന്നു. ഒരു രാത്രിയില്‍ അവിടെവെച്ച് ഒരു യുവതിയെ ബലാത്സംഗം ചെയ്ത് ആരോ ഒരാള്‍ കൊലപ്പെടുത്തി. ഒരു തെങ്ങിന്‍െറ മുകളില്‍ കയറിയിരുന്ന ചത്തെുതൊഴിലാളി ഈ സംഭവത്തിന് ദൃക്സാക്ഷിയായിരുന്നു. അയാളുടെ സത്യസന്ധതയും കൗശലമില്ലായ്മയും കാരണം ഏറ്റവുമടുത്ത പൊലീസ് സ്റ്റേഷനില്‍ ചെന്ന് കാര്യം പറഞ്ഞു. പിന്നെ ആരും, ഈ പാവം തൊഴിലാളിയെ കണ്ടിട്ടില്ല. കാക്കിയണിഞ്ഞ നിഷ്ഠുരത, ഇയാളുടെ നട്ടെല്ല് തകര്‍ത്ത് കുറ്റം ഏറ്റുപറയിച്ചു. പിന്നെയെല്ലാം മുറപോലെ നടന്നു. ഏതാനും മാസങ്ങള്‍ കഴിഞ്ഞ് അയാള്‍ തൂക്കിലേറ്റപ്പെട്ടു.
ദശാബ്ദങ്ങള്‍ കഴിഞ്ഞ്, വര്‍ഗീസിനെ കൊന്ന നമ്മുടെ സ്വന്തം രാമചന്ദ്രന്‍ നായരെപ്പോലെ, ഒരു ധനികന്‍ പരസ്യമായി കുറ്റം ഏറ്റുപറയാന്‍ തയാറായി. അയാളായിരുന്നു ആ ദാരുണവധത്തിന് കാരണക്കാരന്‍. ഒരു കുറ്റത്തിന് ഒരു ശിക്ഷ! യഥാര്‍ഥത്തില്‍ കൊന്നയാളെ ശിക്ഷിക്കാന്‍ നിയമങ്ങള്‍ ഇല്ലത്രെ!
ദശാബ്ദങ്ങള്‍ക്കു മുമ്പാണ് ഞാന്‍ ഇംഗ്ളണ്ടില്‍ ഉപരിപഠനത്തിനായി പോയത്. ബ്രിട്ടീഷ് സര്‍ക്കാറിന്‍െറ സ്കോളര്‍ഷിപ് നേടിയാണ് അവിടേക്ക് പോയത്. പഠനത്തിനാവശ്യമായ മുഴുവന്‍ ട്യൂഷന്‍ ഫീസും സര്‍ക്കാറാണ് അടക്കേണ്ടത്.
ഞാന്‍ പഠിച്ച യൂനിവേഴ്സിറ്റിയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്കായി (അവരുടെ കാര്യനിര്‍വഹണത്തിനായി) ഒരു ഉദ്യോഗസ്ഥയുണ്ടായിരുന്നു. ആദ്യനാള്‍ മുതല്‍ സ്വന്തം ചേച്ചിയെപ്പോലെ അവര്‍ ഞങ്ങളെ അല്ലലില്ലാതെ കാത്തുസൂക്ഷിച്ചു. ഒരുനാള്‍, ഓര്‍ക്കാപ്പുറത്ത്, ക്ളാസില്‍നിന്ന് എന്നെ വിളിച്ചിറക്കി ഒരു ഉദ്യോഗസ്ഥന്‍ ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്‍െറ ഫീസ് അവരുടെ അക്കൗണ്ടില്‍ എത്തിയിട്ടില്ല. അതാണ് പ്രശ്നം. ഞാനെന്‍െറ കൈയിലുള്ള രേഖകള്‍ കാണിച്ചു. എന്നോട് തിരികെ ക്ളാസിലേക്ക് പോകാന്‍ പറഞ്ഞിട്ട് അവര്‍ മിന്നിമറഞ്ഞു.
വീണ്ടും മൂന്നുമണിയോടെ, ഇതേ ഉദ്യോഗസ്ഥന്‍ എന്നെ യൂനിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറുടെ ഓഫിസിലേക്ക് വിളിച്ചുകൊണ്ടുപോയി. മടുപ്പിക്കുന്ന ഒൗപചാരികതയുടെ പരിവേഷത്തില്‍ ഒരു മേശക്കരികില്‍ കുറച്ചുപേര്‍. വൈസ് ചാന്‍സലര്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞു. പ്രത്യഭിവാദനം ചെയ്യുംമുമ്പ് ക്ഷമാപണത്തിന്‍െറ ഒരശനിപാതം! ഞാനാകെ അങ്കലാപ്പിലായി.
എന്നെ ക്ളാസില്‍നിന്ന് വിളിച്ചിറക്കിയതിനാണ് ക്ഷമാപണം. കുറ്റവാളിയെ ഞങ്ങള്‍ കണ്ടത്തെിയിരിക്കുന്നു. നിങ്ങളുടെ ഫീസ്, ഈ ഉദ്യോഗസ്ഥ, അനാവശ്യമായി ഒരാഴ്ച കൈയില്‍ വെച്ചിട്ട്, പിന്നീടാണ് യൂനിവേഴ്സിറ്റിയില്‍ അടച്ചത്. അവരെ യൂനിവേഴ്സിറ്റി സര്‍വിസില്‍നിന്ന്  നീക്കംചെയ്തുകഴിഞ്ഞു. വീണ്ടും വീണ്ടുമുള്ള സോറിപറച്ചിലുകള്‍ കേള്‍ക്കാതെ ഞാന്‍ പുറത്തിറങ്ങി. ഇടനാഴിയുടെ ഒരറ്റത്ത് അവര്‍ ബെഞ്ചിലിരുന്ന് കരയുന്നുണ്ടായിരുന്നു. പിന്നെയുള്ളതെല്ലാം കേട്ടുകേള്‍വിയാണ്. ആ ദിവസം അവര്‍, ഒരവധിക്കാലം ആഘോഷിക്കാന്‍ അകലെയുള്ള ഒരു കടല്‍ത്തീരവസതിയിലേക്ക് പോയിരുന്നു. റേഡിയോ, ഫോണ്‍ വഴി അവരെ തിരഞ്ഞുപിടിച്ച പൊലീസ് മണിക്കൂറുകള്‍ക്കകം അവരെ യൂനിവേഴ്സിറ്റിയില്‍ തിരിച്ചത്തെിച്ചു. പിന്നെ വിചാരണ. അന്ത്യവിധി. ചെയ്ത കുറ്റം ഒരാഴ്ച പണം അനധികൃതമായി കൈയില്‍ സൂക്ഷിച്ചത്!
എല്ലാംകൂടി വെറും ആറു മണിക്കൂര്‍. സിവില്‍ കേസുകളുടെ കാര്യമാണ് ഏറ്റവും പരിതാപകരം! ഒരിക്കലും തീരാത്ത വ്യവഹാരങ്ങളാണവ. പ്രതിയും വാദിയും മരിച്ചുകഴിഞ്ഞാലും ഇവ തീരുന്നില്ല. ഈ അനന്തമായ കാത്തിരിപ്പുകള്‍ക്ക് നമ്മുടെ ജീവിതകാലത്ത് അറുതിയുണ്ടാകുമോ? പത്മനാഭന്‍ മാഷ് എന്നും പറയുന്നതുപോലെ വരും, വരാതിരിക്കില്ല!
l

കാലാവസ്ഥ പിടിവിടുംമുമ്പ്

Posted: 24 Aug 2015 06:51 PM PDT

Image: 

മറ്റു പല വിഷയങ്ങളെയും നിസ്സാരമാക്കിക്കൊണ്ട് കാലാവസ്ഥാപ്രശ്നം ഇന്ന് അടിയന്തരശ്രദ്ധ തേടുന്നു. ഇക്കൊല്ലം ഇതുവരെ കഴിഞ്ഞ മാസങ്ങള്‍, ഭൂമിയുടെ ചരിത്രത്തില്‍ രേഖപ്പെട്ടതിലെ ഏറ്റവും ചൂടുള്ളവയായിരുന്നു-ഫെബ്രുവരിയും ഏപ്രിലും ഒഴികെ. 2015 ശരാശരി താപനിലയില്‍ റെക്കോഡ് സ്ഥാപിക്കുമെന്നുറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ മുക്കാല്‍ വര്‍ഷങ്ങളും ഏറ്റവും ചൂടുള്ളവയില്‍പെടുന്നു. പോയ നൂറ്റാണ്ടില്‍ ഭൂമിയുടെ ശരാശരി താപനില 0.74 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചു. 21ാം നൂറ്റാണ്ടില്‍ ഇത് രണ്ടുമുതല്‍ നാലുവരെ സെല്‍ഷ്യസ് വര്‍ധിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. രണ്ടു ഡിഗ്രിക്കപ്പുറം പോയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാവുക. കുറെ ദ്വീപുകളും ദ്വീപുരാഷ്ട്രങ്ങളും കടലില്‍ താഴും. ഓരോ വര്‍ഷവും തീരപ്രദേശങ്ങളില്‍ കൂടുതല്‍ കൂടുതല്‍ കടല്‍വെള്ളം കയറുകയും കോടിക്കണക്കിന് ജനങ്ങള്‍ നിരാധാരരാവുകയും ചെയ്യും. ഭക്ഷണവും കുടിവെള്ളവും കുറയും. പരിസ്ഥിതിത്തകര്‍ച്ച രൂക്ഷമാകും. മഴയുടെ അളവ് കുറയും. പ്രകൃതിക്ഷോഭങ്ങള്‍ വര്‍ധിക്കും. ഇക്കൊല്ലം ഇതിന്‍െറ ലക്ഷണങ്ങള്‍ വ്യക്തമായി എന്നു മാത്രമല്ല, അവയില്‍ പലതും കാലാവസ്ഥാ മാറ്റത്തിന്‍െറ ഫലമാണെന്ന് കണ്ടത്തെുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ യു.എസിലും ഗ്രീസിലും പടര്‍ന്ന കാട്ടുതീയും ജപ്പാനിലും തായ്വാനിലും വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റും ആഗോളതാപനവുമായി ബന്ധപ്പെട്ടവയത്രെ. ഭൂമിയുടെ മഞ്ഞുപുതപ്പ് അതിവേഗം അലിഞ്ഞുകൊണ്ടിരിക്കുന്നു. ആഗസ്റ്റില്‍ ഒരൊറ്റദിവസം ഈജിപ്തിലെ കൈറോയില്‍ മാത്രം കൊടും ചൂടുകാരണം 21 പേരാണ് മരിച്ചത്.
മറുവശത്ത് ആശ്വാസകരമെന്ന് പറയാവുന്നത്, പ്രശ്നത്തെപ്പറ്റിയുള്ള അവബോധം വര്‍ധിച്ചിരിക്കുന്നു എന്നതാണ്. ആഗോളതാപനത്തിന് കാരണം ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ വന്‍തോതില്‍ എത്തിച്ചേരുന്നതാണെന്നും അതിനുകാരണം നാം മലിനീകരണം സൃഷ്ടിക്കുന്ന ഇന്ധനങ്ങളെ ആശ്രയിക്കുന്നതാണെന്നും ഇന്ന് അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. കോര്‍പറേറ്റുകളെ പ്രതിക്കൂട്ടില്‍നിര്‍ത്തുന്ന കാലാവസ്ഥാ സത്യങ്ങള്‍ മറച്ചുവെക്കാനായിരുന്നു ഏറ്റവും കൂടുതല്‍ മലിനീകരണം സൃഷ്ടിക്കുന്ന രാജ്യങ്ങളിലൊന്നായ യു.എസിന്‍െറ മുന്‍ പ്രസിഡന്‍റ് ബുഷ് ശ്രമിച്ചതെങ്കില്‍ ഇപ്പോഴത്തെ പ്രസിഡന്‍റ് ഒബാമ ഒരു ‘ക്ളീന്‍ പവര്‍’ പദ്ധതിതന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ഇക്കൊല്ലം ഡിസംബറില്‍ പാരിസില്‍ ചേരുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയില്‍, പ്രശ്നപരിഹാരത്തിന് ഓരോ രാഷ്ട്രവും കൃത്യമായ ലക്ഷ്യനിര്‍ണയം നടത്തുമെന്നാണ് പ്രതീക്ഷ.
മുമ്പും രാജ്യങ്ങള്‍ എത്രകണ്ട് കാര്‍ബണ്‍ നിര്‍ഗമനം കുറക്കുമെന്ന് തീരുമാനിച്ച് അറിയിച്ചിരുന്നെങ്കിലും കാര്യത്തിന്‍െറ ഗൗരവം മനസ്സിലാക്കാത്ത രാഷ്ട്രീയ-കോര്‍പറേറ്റ് നേതൃത്വങ്ങള്‍ അനാവശ്യ തര്‍ക്കങ്ങളുയര്‍ത്തി പരിഹാരം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രശ്നവും പ്രത്യാഘാതങ്ങളും ഇന്ന് കൂടുതല്‍ അനുഭവവേദ്യമായിക്കൊണ്ടിരിക്കെ ഇനിയും തര്‍ക്കിച്ച് സമയം കളയുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് കൂടുതല്‍ പേര്‍ മനസ്സിലാക്കുന്നുണ്ട്. സുസ്ഥിര സ്വഭാവമുള്ള ബദല്‍ ഊര്‍ജരീതികള്‍ വര്‍ധിച്ചതോതില്‍ ഉപയോഗപ്പെടുന്നതും നല്ല ലക്ഷണമാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ചുതുടങ്ങിയത് നല്ല ലക്ഷണം മാത്രമല്ല, വളരെനല്ല സന്ദേശവുമാണ്. ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ സൗരോര്‍ജ പ്രധാനമാക്കാനുള്ള ബൃഹദ്പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നുമുണ്ട്.
പക്ഷേ, ഇതൊന്നും മതിയാകില്ല. നമ്മുടെ ജീവിതശീലങ്ങള്‍ വളരെയധികം മാറേണ്ടിവരും. അതിന് രാഷ്ട്രീയ തീരുമാനങ്ങളും നേതൃത്വവും മതിയാകില്ല. ജനസമൂഹങ്ങളുടെ മനോഭാവത്തെ സ്വാധീനിക്കുന്ന വിശ്വാസസംഹിതകള്‍ക്കും കാലത്തിന്‍െറ വെല്ലുവിളികള്‍ നേരിടാന്‍ കഴിയേണ്ടതുണ്ട്. ഈ രംഗത്തും ശുഭവാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. വിവിധ മതനേതൃത്വങ്ങള്‍ ഒരുമിച്ച് നിന്നുകൊണ്ട് നടത്തിയ 2009ലെ ബഹുമത വിളംബരം വലിയൊരു ചുവടുവെപ്പായിരുന്നു. ഇക്കൊല്ലം കൂടുതല്‍ സക്രിയമായ നീക്കങ്ങള്‍ മതനേതൃത്വങ്ങളില്‍നിന്ന് ഉണ്ടായിട്ടുണ്ട്. കത്തോലിക്കസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ, പരിസ്ഥിതിയും കാലാവസ്ഥാ വീണ്ടെടുപ്പും സംബന്ധിച്ച് ചാക്രികലേഖനം ഇറക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ആറു ഭൂഖണ്ഡങ്ങളില്‍നിന്നുള്ള 17 ആംഗ്ളിക്കന്‍ ബിഷപ്പുമാര്‍ ദക്ഷിണാഫ്രിക്കയില്‍ ഒത്തുചേര്‍ന്ന് കാലാവസ്ഥാപ്രഖ്യാപനം നടത്തി. 2009ലെ ലോക ബഹുമത പാര്‍ലമെന്‍റില്‍ ‘കാലാവസ്ഥാമാറ്റം സംബന്ധിച്ച ഹിന്ദുപ്രഖ്യാപനം’ പുറത്തിറക്കി; മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ദൃഢബന്ധത്തെ അത് ഊന്നിപ്പറയുകയും ഭൂമിയെ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. വീണ്ടെടുക്കാനാകാത്തവിധം ഭൂമി രോഗാതുരമാകും മുമ്പ് അടിയന്തരനടപടി കൈക്കൊള്ളാന്‍ ബുദ്ധമതത്തെ പ്രതിനിധാനംചെയ്ത് ദലൈലാമ ഉദ്ബോധിപ്പിച്ചു. സിഖ്, യഹൂദ മതനേതൃത്വങ്ങളില്‍നിന്ന് സമാനമായ ആഹ്വാനങ്ങളുയര്‍ന്നു. ഇസ്തംബൂളില്‍ ഈയിടെ മുസ്ലിംനേതാക്കള്‍ കാലാവസ്ഥാമാറ്റം എന്ന അജണ്ടയില്‍ ഒത്തുചേര്‍ന്ന് പുറത്തിറക്കിയ പ്രഖ്യാപനം കാലാവസ്ഥാ പ്രതിസന്ധി ഗുരുതരമായ ധാര്‍മിക പ്രതിസന്ധികൂടിയാണെന്നും അത് അടിയന്തര പരിഹാര നടപടികള്‍ ആവശ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. മത-രാഷ്ട്രീയ-ശാസ്ത്ര നേതൃത്വങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ലക്ഷ്യം നിര്‍ണയിക്കാനും കര്‍മപദ്ധതി തയാറാക്കാനും സാധിച്ചാല്‍ ഭൂമിയെ രക്ഷിക്കാന്‍ മനുഷ്യന് ഇനിയും കഴിഞ്ഞേക്കും.

വേണ്ടിവന്നാല്‍ കരുതല്‍ ശേഖരം ഉപയോഗിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

Posted: 24 Aug 2015 11:51 AM PDT

Image: 
Subtitle: 
ആഗോള വിഷയങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: സമ്പദ് വിപണിയിലെ ചാഞ്ചാട്ടം നിക്ഷേപകര്‍ക്കിടയില്‍ ഉണ്ടാക്കിയ പരിഭ്രാന്തി കുറക്കാന്‍ വിശദീകരണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും രംഗത്തിറങ്ങി. ആഭ്യന്തര സാഹചര്യങ്ങളല്ല, ആഗോള വിഷയങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ധനമന്ത്രി വിശദീകരിച്ചു. ഇന്ത്യയുടെ സമ്പന്നമായ വിദേശനാണ്യ കരുതല്‍ ശേഖരം ഉപയോഗിച്ചിട്ടായാലും രൂപയുടെ മൂല്യത്തകര്‍ച്ച നേരിടുമെന്ന് റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു.
മഴ കുറഞ്ഞതും കോര്‍പറേറ്റ് മേഖലയില്‍നിന്നുള്ള വരുമാനക്കുറവും ഇന്ത്യന്‍ സമ്പദ്രംഗത്തെ വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്ന ആശങ്ക ബാക്കി നില്‍ക്കുമ്പോഴാണ് ധനമന്ത്രിയുടെയും റിസര്‍വ് ബാങ്ക് ഗവര്‍ണറുടെയും വാക്കുകള്‍.
ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഇന്ത്യയിലെ ആഭ്യന്തരമായ ഒരു ഘടകവും കാരണമായിട്ടില്ളെന്ന് നികുതി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അരുണ്‍ ജെയ്റ്റ്ലി വിശദീകരിച്ചു. അതേസമയം, ആഗോള സംഭവവികാസങ്ങളില്‍നിന്ന് ഇന്ത്യ പലവിധ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് നമ്മുടെ പ്രവര്‍ത്തനം ഉതകണം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുകയാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. ഇപ്പോള്‍ ആഗോള വിപണിയില്‍ ഉണ്ടായ കലക്കം ഒരര്‍ഥത്തില്‍ ഇന്ത്യക്ക് ഗുണമുണ്ടാക്കും. പരോക്ഷ വരുമാനം നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലു മാസങ്ങളില്‍ 37 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ചരക്കു സേവന നികുതി ബില്‍ (ജി.എസ്.ടി) വൈകാതെ പാര്‍ലമെന്‍റില്‍ പാസാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതുവഴി മൊത്ത ആഭ്യന്തര ഉല്‍പാദനം വര്‍ധിക്കും. എല്ലാ സംസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ജി.എസ്.ടി ബില്ലിന് അനുകൂലമാണ്. ബില്‍ പാസാക്കിയെടുക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.
രാജ്യത്തിന്‍െറ കമ്മി കണക്കുകളും നാണ്യപ്പെരുപ്പവും നിയന്ത്രണവിധേയമാണ്. ഡിമാന്‍റും സാമ്പത്തിക പ്രവര്‍ത്തനവും അടുത്ത മാസങ്ങളില്‍ വര്‍ധിക്കും. പ്രവചിച്ച വളര്‍ച്ചനിരക്ക് കൈവരിക്കാന്‍ കഴിയും. വിപണിയിലെ ചാഞ്ചാട്ടം മാറും. ബന്ധപ്പെട്ടവര്‍ അത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആഗോള മാന്ദ്യത്തിനിടയില്‍ ഇന്ത്യ അതിവേഗം വളരുന്ന വിപണി സമ്പദ് വ്യവസ്ഥയായി മാറണമെന്നും ധനമന്ത്രി പറഞ്ഞു.
രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണ് രൂപ രേഖപ്പെടുത്തിയതെന്ന് രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി. ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്. നിലവിലെ കണക്കനുസരിച്ച് 35,500 കോടി ഡോളര്‍ കരുതല്‍ ശേഖരവും ചില അവധി ഇടപാടുകളില്‍നിന്നുള്ള 2500 കോടി ഡോളറുമുള്‍പ്പെടെ 38,000 കോടി ഡോളറാണ് രാജ്യത്തിന്‍െറ വിദേശ നാണ്യശേഖരത്തിലുള്ളത്. ഏത് അടിയന്തര സ്ഥിതിയും നേരിടാന്‍ ഇത് പര്യാപ്തമാണ്. മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ രാജ്യത്തിന്‍െറ സമ്പദ്സ്ഥിതി ഏറെ മെച്ചപ്പെട്ട നിലയിലാണ്. പണപ്പെരുപ്പം താഴ്ന്ന നിലയില്‍ തുടരുകയാണെങ്കില്‍ പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചനയും രഘുറാം രാജന്‍ നല്‍കി.
 

തിരുത്തല്‍ മാത്രമാണ് പോംവഴി; ഇഫും ബട്ടും ഇല്ലാതെ പറയണം: ‘ജനശക്തി’യില്‍ എം.എ. ബേബി

Posted: 24 Aug 2015 11:46 AM PDT

Image: 

തിരുവനന്തപുരം: സ്വന്തം പ്രവര്‍ത്തന, ജീവിത, സംഘടനാ ശൈലികള്‍ തിരുത്തി മാത്രമേ ഹിന്ദുത്വശക്തികള്‍ ഉയര്‍ത്തുന്ന സങ്കീര്‍ണാവസ്ഥ സി.പി.എമ്മിന് മറികടക്കാന്‍ കഴിയൂവെന്ന എം.എ. ബേബിയുടെ മുന്നറിയിപ്പുമായി ‘ജനശക്തി’ വാരിക. തെറ്റ് തെറ്റാണെന്ന് സമ്മതിക്കേണ്ടത് കമ്യൂണിസ്റ്റുകാരന്‍െറ ഉത്തരവാദിത്തമാണ്. അഴിമതിക്കെതിരായി എല്‍.ഡി.എഫ് നടത്തുന്ന സമരത്തില്‍ ആര്‍. ബാലകൃഷ്ണപിള്ളയെ മുന്നില്‍ നിര്‍ത്തിയാല്‍ അതിനുള്ള യോഗ്യത അദ്ദേഹത്തിനുണ്ടോയെന്ന ചോദ്യം ഉയരുമെന്നും ബേബി തുറന്നടിക്കുന്നു.  സി.പി.എം വിട്ടവര്‍ പ്രസിദ്ധീകരിക്കുന്ന ജനശക്തിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബേബിയുടെ തുറന്നുപറച്ചിലും സ്വയം വിമര്‍ശവും. സി.പി.എം സംസ്ഥാനനേതൃത്വം അപ്രഖ്യാപിത ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വാരിക ഇടക്കാലത്തിനുശേഷമാണ് പ്രസിദ്ധീകരിക്കുന്നത്.  സി.പി.എമ്മിനെ ദുര്‍ബലപ്പെടുത്തിയ വിഭാഗീയതയെന്ന തെറ്റില്‍ പങ്കാളിയായ ഒരാളാണ് താനെന്ന് പറയുന്നതിനൊപ്പം നേതാക്കളുടെ അനുചിത പദപ്രയോഗങ്ങളുടെ പേരില്‍ പിണറായി വിജയനെതിരെ ഒളിയമ്പും മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.ജി. പരമേശ്വരന്‍ നായര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രയോഗിക്കുന്നുണ്ട് അദ്ദേഹം.

‘ഇടതുപക്ഷം കൂടുതല്‍ ജനകീയമായി അടിത്തട്ടിലേക്ക്  നിരന്തരം ഇറങ്ങിച്ചെന്ന് നിസ്വരുടെ ജീവിതപ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കരുതലോടെ ചെവികൊടുത്തും സ്വന്തം പ്രവര്‍ത്തന- ജീവിത- സംഘടനാ ശൈലികള്‍ ഒൗചിത്യപൂര്‍വം തിരുത്തിയും വിപുല ശക്തിയായി വളരുക മാത്രമാണ് ഈ സങ്കീര്‍ണാവസ്ഥ മറികടക്കാനുള്ള പോംവഴി’ണെന്ന് ബേബി പറയുന്നു. ‘കേരളത്തില്‍ കൗശല പൂര്‍വമായ നീക്കങ്ങളിലൂടെ സാന്നിധ്യമറിയിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യംവെച്ചുള്ള അവസരവാദരാഷ്ട്രീയം കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ട് ബി.ജെ.പി വളരുന്ന ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന് സദൃശമായ സ്ഥിതി കേരളത്തിലും രൂപപ്പെടാന്‍ ഇടയാക്കുന്നു. അരുവിപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ് മത്സരമെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന കുറച്ച് ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമാക്കാന്‍ മാത്രമല്ല, സി.പി.എമ്മിന് ലഭിക്കുമായിരുന്ന വോട്ടുകള്‍ തട്ടിമാറ്റാനും ഇടയാക്കി. ലീഗിനും മാണി കേരളാ കോണ്‍ഗ്രസിനും കീഴടങ്ങുന്ന കോണ്‍ഗ്രസ് നയവും ബി.ജെ.പിക്ക് വളരാന്‍ വളക്കൂറുള്ള മണ്ണ് ഒരുക്കുന്നുണ്ട്’- അദ്ദേഹം പറയുന്നു. മാണി ഗ്രൂപ്പുമായും ലീഗുമായും സി.പി.എം നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് അടുപ്പമുണ്ടെന്ന വിമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് ബേബിയുടെ ഈ നിരീക്ഷണം.

സ്വന്തം കുറവുകള്‍ കണ്ടത്തെി തിരുത്തുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ‘ജനറല്‍ സെക്രട്ടറിമാരായിരുന്ന ഇ.എം.എസും സുന്ദരയയ്യും തെറ്റ് പറ്റിയാല്‍ ഇഫും ബട്ടും ഒന്നും ചേര്‍ക്കാതെ മറ്റു ന്യായീകരണങ്ങള്‍ പറയാതെ തെറ്റാണെന്ന് സമ്മതിക്കേണ്ടതാണെന്ന് പഠിപ്പിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ തെറ്റുകുറ്റങ്ങള്‍ തിരിച്ചറിഞ്ഞ് സ്വയം വിമര്‍ശം നടത്തി തിരുത്തിയില്ളെങ്കില്‍ അതാണ് ശത്രുവര്‍ഗത്തിന് ഗുണകരമാവുക. പഴയരീതിയില്‍ ഇനി പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാവില്ല.’ ആര്‍. ബാലകൃഷ്ണപിള്ളക്ക് പൊതുസമൂഹത്തിലുള്ള വിശ്വാസ്യതക്കുറവ് സി.പി.എമ്മും എല്‍.ഡി.എഫും  കണ്ടില്ളെന്ന് നടിക്കുന്നത് ഒട്ടും ശരിയല്ളെന്നതില്‍ ഒരു സംശയവുമില്ളെന്നും ബേബി ചൂണ്ടിക്കാട്ടുന്നു. സംസാരിക്കുമ്പോള്‍ ശക്തമായ വിമര്‍ശം ഉന്നയിക്കുമ്പോള്‍ തന്നെ അത് സമൂഹത്തിന് സ്വീകരിക്കാന്‍ കഴിയുന്ന പദങ്ങള്‍ ഉപയോഗിച്ചാവണം. ഒരാളുടെ ഹൃദയത്തെ വേദനിപ്പിച്ചുകഴിഞ്ഞാല്‍ അത് പാടായി മനസ്സില്‍ കിടക്കും. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയ വിഭാഗീയതയെന്ന തെറ്റില്‍ ഒരു ഘട്ടത്തില്‍ താന്‍ പങ്കാളിയായിരുന്നുവെന്ന് ഏറ്റുപറയുകയാണെന്നും അദ്ദേഹം പറയുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP