സ്വാഗതം
WELCOME

News Update..

Friday, August 7, 2015

ഇന്‍റര്‍പോള്‍ അറസ്റ്റ് ചെയ്തിട്ടില്ളെന്ന് ഉതുപ്പ് വര്‍ഗീസ് Madhyamam News Feeds

ഇന്‍റര്‍പോള്‍ അറസ്റ്റ് ചെയ്തിട്ടില്ളെന്ന് ഉതുപ്പ് വര്‍ഗീസ് Madhyamam News Feeds

Link to

ഇന്‍റര്‍പോള്‍ അറസ്റ്റ് ചെയ്തിട്ടില്ളെന്ന് ഉതുപ്പ് വര്‍ഗീസ്

Posted: 06 Aug 2015 11:32 PM PDT

Image: 

ന്യൂഡല്‍ഹി: ഇന്‍റര്‍പോള്‍ തന്നെ അറസ്റ്റ് ചെയ്തിട്ടില്ളെന്ന് നഴ്സിംഗ് റിക്രൂട്ട് മെന്‍റ് തട്ടിപ്പുകേസ് പ്രതി ഉതുപ്പ് വര്‍ഗീസ്. പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്‍സിനെ കുടുക്കാന്‍ സി.ബി.ഐ തന്നെ കരുവാക്കുക്കുകയായിരുന്നുവെന്ന് ഉതുപ്പ് വര്‍ഗീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യു.എ.ഇയിലെ നിയമസംവിധാനം വഴി ഇന്‍റര്‍പോളില്‍ നേരിട്ട് ഹാജരായി അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു.

ഇപ്പോഴും നിലവിലുള്ള വാട്സ് ആപ്പ് അക്കൗണ്ടിലൂടെ ഉതുപ്പ് മാധ്യമപ്രവര്‍ത്തകരുമായി സംഭാഷണം നടത്തി. തനിക്കെതിരെ സി.ബി.ഐ വഞ്ചനാക്കുറ്റം ചുമത്തിയത് നിയമവിരുദ്ധമാണ്. ഒളിവില്‍ പോയതല്ളെന്നും കുവൈത്തിലത്തെിച്ച നഴ്സുമാര്‍ക്ക് ജോലിക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാകുയായിരുന്നുവെന്നുമാണ് ഉതുപ്പിന്‍െറ വാദം.

​അവയവദാനത്തിന് തയാറായി നാലുപേര്‍; ഇത് ചെറാട്ടുകുഴി മോഡല്‍ വിപ്ളവം

Posted: 06 Aug 2015 11:18 PM PDT

മലപ്പുറം: മൃതദേഹം വിട്ടുനല്‍കാന്‍ സന്നദ്ധരായി 42 പേര്‍, നേത്രപടല ദാനത്തിന് തയാറായി 200 പേര്‍, രക്തദാനത്തിനൊരുങ്ങി ഗ്രാമം മുഴുവനും... ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ 'ചെറാട്ടുകുഴി മോഡല്‍ വിപ്ളവം' തീര്‍ത്ത പുനര്‍ജനി സാന്ത്വനവേദി മനുഷ്യസ്നേഹത്തിന്‍െറ മറ്റൊരു മാതൃക കൂടി ഇന്നലെ സമര്‍പ്പിച്ചു. ലോക അവയവദാന ദിനാചരണത്തോടനുബന്ധിച്ച് വ്യാഴാഴ്ച മലപ്പുറത്ത് സംഘടിപ്പിച്ച സായാഹ്ന സംഗമത്തില്‍ പങ്കെടുത്ത നാലുപേര്‍ അവയവദാന പ്രഖ്യാപനം നടത്തിയാണ് മഹത്തായ ചുവടുവെപ്പിന് തുടക്കമിട്ടത്.
ചെറാട്ടുകുഴി സ്വദേശികളായ ഇ.എ. ജലീല്‍, സി. കരുണാകരന്‍, കെ. ജയകുമാര്‍, കെ. വിനോദ് എന്നിവരാണ് അവയവദാനത്തിന് തയാറായി മുന്നോട്ടുവന്നത്. മലപ്പുറം നഗരസഭയിലെ 250ഓളം കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ചെറാട്ടുകുഴിയില്‍ പ്രവര്‍ത്തനമാരംഭിച്ച് രണ്ടുവര്‍ഷം മാത്രം പിന്നിടുമ്പോഴാണ് ഈ കാരുണ്യ കൂട്ടായ്മ സമാനതകളില്ലാത്ത മാതൃകാ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്നത്. 2013 മേയ് 25ന് രൂപവത്കരിച്ച പുനര്‍ജനിക്ക് കീഴില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മഞ്ചേരി മെഡിക്കല്‍ കോളജിനും ആഗസ്റ്റില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനും മൃതദേഹം കൈമാറിയിരുന്നു. വിദ്യാര്‍ഥികളെയും യുവാക്കളെയും ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് പുനര്‍ജനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍െറ നിര്‍ദേശമനുസരിച്ച് അഞ്ച് വൈദ്യ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ഒരു മൃതദേഹം എന്ന തോതില്‍ ലഭ്യമാവണം. എന്നാല്‍, 25 പേര്‍ക്ക് ഒന്ന് എന്ന തോതിലേ ഇപ്പോള്‍ മൃതദേഹങ്ങള്‍ പഠനാവശ്യത്തിന് ലഭിക്കുന്നുള്ളൂ. ചൈനയിലടക്കം വിദേശരാജ്യങ്ങളില്‍ ഒരു വിദ്യാര്‍ഥിക്ക് ഒന്ന് എന്ന കണക്കില്‍ ലഭ്യമാവുമ്പോഴാണിത്.
സമൂഹത്തില്‍ മികച്ച ഡോക്ടര്‍മാരെ വാര്‍ത്തെടുക്കാന്‍ മികച്ച പഠനാവസരം ഒരുക്കണമെന്ന സാമൂഹിക ബാധ്യത ഏറ്റെടുത്താണ് പുനര്‍ജനി ശരീരദാന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതെന്ന് പ്രസിഡന്‍റ് ടി. ശ്രീധരന്‍, സെക്രട്ടറി ഇ.എ. ജലീല്‍ എന്നിവര്‍ പറഞ്ഞു. മസ്തിഷ്ക മരണം, അപകട മരണം എന്നിവ സംഭവിച്ചവരുടെ അവയവങ്ങള്‍ സഹജീവിയുടെ നിലനില്‍പ്പിനായി കൈമാറുകയെന്നതാണ് മഹത്തരമെന്ന സന്ദേശം കൂടി ഇവര്‍ കൈമാറുന്നു. മൂന്നുമാസം മുമ്പ് മരിച്ച പാലൊളിക്കുന്നത്ത് രാമദാസിന്‍െറ നേത്രപടലം അല്‍സലാമ കണ്ണാശുപത്രിക്ക് കൈമാറിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ്, കോംട്രസ്റ്റ്, അഹല്യ, അല്‍സലാമ എന്നിവയുമായി നേത്രദാനത്തിന് ധാരണയുണ്ടാക്കിയിട്ടുണ്ട്. മുഴുവന്‍ സമയവും കര്‍മനിരതരായ രക്തദാന സേനയും പുനര്‍ജനിക്ക് കീഴിലുണ്ട്. ചെറാട്ടുകുഴി സ്വദേശികള്‍ക്ക് സൗജന്യ സേവനമായി മൊബൈല്‍ ഫ്രീസറും പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീല്‍ചെയറുകളും മറ്റു ഉപകരണങ്ങളും ഓഫിസില്‍ സജ്ജീകരിച്ചിട്ടുണ്ട്.

തൃശൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു

Posted: 06 Aug 2015 10:56 PM PDT

Image: 

തൃശൂര്‍: ദേശീയപാത 47ല്‍ മണ്ണുത്തിക്കടുത്ത് വെട്ടിക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും ഇടിച്ച്  രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ സഫിയ, മകള്‍ ഫാത്തിമ എന്നിവരാണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന സഫിയയുടെ ഭര്‍ത്താവ് റഷീദ് അലിക്ക് ഗുരുതര പരിക്കേറ്റു. ഇയാള്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാവിലെ 10.45ഓടെയാണ് അപകടം. ഹൈവേ പൊലിസ് ഒരു ലോറിക്ക് കൈകാണിച്ച് നിര്‍ത്തിച്ചതാണ് അപകടത്തിനിടയാക്കിയത്. പിറകിലുണ്ടായിരുന്ന ബൈക്ക് നിര്‍ത്തിയിട്ട ലോറിയെ മികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ കടന്നുവന്ന കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കും ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.

അപകടം നടന്ന സ്ഥലം സ്ഥിരം അപകട മേഖലയാണെന്നും ഇവിടെ ഹൈവേ പോലീസ് നടത്തുന്ന പരിശോധന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന്  പരിക്കേറ്റവരെ രക്ഷിക്കാന്‍ നില്‍ക്കാതെ ഹൈവേ പൊലിസ് സംഭവ സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു. ഹൈവേ പൊലിസിന്‍െറ വാഹന പരിശോധനയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. ഏറെ നേരം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. മണ്ണുത്തി പോലീസ് സ്ഥലത്തെ ത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

 

പകരം ചോദിക്കുമെന്ന് ടൈഗര്‍ മേമന്‍

Posted: 06 Aug 2015 10:26 PM PDT

Image: 

മുംബൈ: സഹോദരന്‍ യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് പകരം വീട്ടുമെന്ന് 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതി ടൈഗര്‍ മേമന്‍ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ട്.  യാക്കൂബിനെ തൂക്കിലേറ്റുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ടൈഗര്‍ മേമന്‍ കുടുംബാംഗങ്ങളുമായി ടെലിഫോണില്‍ സംസാരിച്ചത്. 22 വര്‍ഷങ്ങള്‍ക്കുശേഷമാണ് ടൈഗര്‍ മേമന്‍ എന്നറിയപ്പെടുന്ന മുഷ്താഖ് മേമന്‍റെ ശബ്ദം ഇന്ത്യന്‍ ഏജന്‍സികള്‍ക്കു ലഭിക്കുന്നത്. മുംബൈയിലെ വീട്ടിലെ ലാന്‍ഡ്ഫോണിലേക്കാണ് ടൈഗര്‍ മേമന്‍ വിളിച്ചത്. സംഭാഷണം മൂന്നു മിനിറ്റ് നീണ്ടുനിന്നു.

അന്വേഷണ ഏജന്‍സികള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരാളാണ് ഫോണെടുത്തത്. അദ്ദേഹത്തോട് മാതാവിന്‌ ഫോണ്‍ കൈമാറാനാവശ്യപ്പെടുകയായിരുന്നു ടൈഗര്‍ മേമന്‍.അവരുമായുള്ള സംഭാഷണത്തിലാണ് അനുജന്‍െറ വധശിക്ഷക്ക് പകരം വീട്ടുമെന്ന് പറയുന്നത്. എന്നാല്‍ മാതാവ് അതിനെ എതിര്‍ക്കുകയും അക്രമം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഉമ്മയോടൊപ്പം മറ്റൊരു കുടുംബാംഗത്തോടുമാണ് മേമന്‍ സംസാരിച്ചത്.  വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ സംവിധാനത്തിലാണ് ഫോണ്‍ എത്തിയത്. മേമന്‍ വിളിച്ചത് എവിടെ നിന്നാണെന്നും ഐ.പി വിലാസവും കണ്ടത്തൊന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല.

ടൈഗര്‍ മേമന്‍െറ ശബ്ദമാണിതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇങ്ങനെയൊരു സംഭാഷണത്തെക്കുറിച്ച് അറിയില്ളെന്ന് മഹാരാഷ്ര്ട ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.പി. ബക്ഷി പറഞ്ഞു. മഹാരാഷ്ര്ട ഡി.ജി.പിയോ കേന്ദ്ര ഏജന്‍സികളോ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ തന്നിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ വില കൂടി; പവന് 18,800 രൂപ

Posted: 06 Aug 2015 09:36 PM PDT

Image: 

കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കൂടി 18,800 രൂപയായി. 2350 രൂപയാണ് ഗ്രാമിന്‍്റെ വില. 18720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില.ആഗോള വിപണിയില്‍ വില കൂടിതയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ചരിത്രംകുറിച്ച് സിറിയന്‍ വിദേശകാര്യ മന്ത്രി ഒമാനില്‍

Posted: 06 Aug 2015 09:18 PM PDT

Image: 
മസ്കത്ത്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍െറ ആദ്യപടിയായി സിറിയന്‍ വിദേശകാര്യ മന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം. 2011ല്‍ സിറിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചശേഷം സിറിയന്‍ വിദേശകാര്യ പ്രവാസികാര്യ മന്ത്രിയായ വാലിദ് അല്‍ മൊഅല്ലം സന്ദര്‍ശിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യംകൂടിയാണ് ഒമാന്‍. ചരിത്രത്തിലിടംപിടിക്കുന്ന സന്ദര്‍ശനത്തിനായാണ് വ്യാഴാഴ്ച വാലിദ് അല്‍ മൊഅല്ലം ഒമാനിലത്തെിയത്. ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജനറല്‍ ദിവാനില്‍ വിദേശകാര്യ മന്ത്രി യൂസുഫ് അല്‍ അലവി ബിന്‍ അബ്ദുല്ല സിറിയന്‍ വിദേശകാര്യ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. 
അറബ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സുപ്രധാന വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ചചെയ്തു. പരസ്പരതാല്‍പര്യമുള്ള വിഷയങ്ങളിലാണ് ചര്‍ച്ച നടന്നതെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സഹോദര രാജ്യങ്ങള്‍ തമ്മിലെ സഹകരണം സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. 
അന്താരാഷ്ട്ര നിരീക്ഷകര്‍ ഉറ്റുനോക്കുന്ന ചര്‍ച്ചയില്‍ സിറിയന്‍ വിദേശകാര്യ സഹമന്ത്രി ഫൈസല്‍ മെക്ദാദ്, ഒമാന്‍ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി അഹമ്മദ് ബിന്‍ യൂസുഫ് അല്‍ ഹാര്‍ത്തി, ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.  സിറിയയിലെ ആഭ്യന്തരയുദ്ധം പരിഹരിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍തന്നെ നടക്കുന്ന ശ്രമങ്ങള്‍ക്ക് നാലു വര്‍ഷത്തിനുശേഷമുള്ള സിറിയന്‍ വിദേശകാര്യ മന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം ് ഊന്നല്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാനും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളും തമ്മില്‍ നിലനിന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ആണവ കരാറില്‍ ഒപ്പുവെക്കുന്നതിലും ഒമാന്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. സിറിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇറാനുമായി ഒമാന് മികച്ച ബന്ധമാണുള്ളത്. 
ഈ സാഹചര്യത്തില്‍ സിറിയന്‍ വിദേശകാര്യ മന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ആഭ്യന്തരയുദ്ധം അവസാ നിപ്പിക്കുന്നതിനുള്ള നിര്‍ണായക പരിശ്രമങ്ങള്‍ക്ക് ഒന്നിച്ചുനീങ്ങാന്‍ മന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനമായതായി സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ ‘സന’ റിപ്പോര്‍ട്ട് ചെയ്തു.  സിറിയന്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് അനുസൃതമായും ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് കരുത്തുപകരുന്ന രീതിയിലും പ്രവര്‍ത്തിക്കുന്നതിനും സ്ഥിരതയും പരമാധികാരവും ഉറപ്പുവരുത്തുന്നതിനും ഒന്നിച്ചുനില്‍ക്കാന്‍ തീരുമാനിച്ചതായി ‘സന’ റിപ്പോര്‍ട്ട് ചെയ്തു.  വാലിദ് അല്‍ മൊഅല്ലം ഈയാഴ്ച ആദ്യം ഇറാനും സന്ദര്‍ശിച്ചിരുന്നു. 
പ്രശ്നപരിഹാരത്തിന് ഇറാനും റഷ്യയും അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ആഗോള പോരാട്ടത്തിന് അന്താരാഷ്ട്ര മുന്നണി രൂപപ്പെടുത്തുന്നത് സംബന്ധിച്ചും ഇറാനില്‍ ചര്‍ച്ച നടന്നിരുന്നു. ഭീകരവാദസംഘടനകളെ നേരിടുന്നതിന് സിറിയക്ക് എല്ലാ പിന്തുണയും ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി വാഗ്ദാനം ചെയ്തിരുന്നു. 
 

യാക്കൂബ് മേമന് വധശിക്ഷ വിധിച്ച സുപ്രീംകോടതി ജഡ്ജിക്ക് ഭീഷണിക്കത്ത്

Posted: 06 Aug 2015 09:09 PM PDT

Image: 

ന്യൂഡല്‍ഹി: 1993 സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന് വധശിക്ഷ വിധിച്ച സുപ്രീംകോടതി ബെഞ്ചിനെ നയിച്ച ജഡ്ജി ജസ്റ്റിസ് ദീപക്മിശ്രക്ക് ഭീഷണിക്കത്ത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങി. ഭീഷണിക്കത്തിന്‍െറ അടിസ്ഥാനത്തില്‍ ജസ്റ്റിസ് മിശ്രയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.

ജൂലൈ 30 പുലര്‍ച്ചെയാണ് യാക്കൂബ് മേമന്‍്റെ വധശിക്ഷ നടപ്പാക്കിയത്. ഇതിന് ശേഷം ജസ്റ്റിസ് ദീപക് മിശ്രയടക്കം കേസ് പരിഗണിച്ച മൂന്ന് ജഡ്ജിമാരുടെയും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. സുപ്രീംകോടതിയില്‍ അര്‍ദ്ധരാത്രി നടന്ന അസാധാരണ വാദം കേള്‍ക്കലിനു ശേഷമാണ് മൂന്നു ജഡ്ജിമാര്‍ മേമന്‍െറ അപ്പീല്‍ തള്ളിയത്.
 

ഉതുപ്പ് വര്‍ഗീസ് പിടിയിലാകുന്നത് ‘രണ്ടാം തവണ’

Posted: 06 Aug 2015 08:52 PM PDT

Image: 
കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റിന്‍െറ മറവില്‍  300 കോടി രൂപയിലധികം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അല്‍സറാഫ മാന്‍പവര്‍ ഏജന്‍സി ഉടമ കോട്ടയം മൈലക്കാട്ട് ഉതുപ്പ് വര്‍ഗീസ് പിടിയിലാകുന്നത് ‘രണ്ടാം തവണ’. 
ബുധനാഴ്ച രാത്രി അബൂദബിയില്‍ ഇന്‍റര്‍പോളിന്‍െറ പിടിയിലാകുന്നതിനുമുമ്പ് നേരത്തേ കുവൈത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഇയാള്‍ പൊലീസ് കസ്റ്റഡിയിലായിരുന്നെങ്കിലും പരാതിയോ കേസോ ഇല്ലാത്തതിനാല്‍ തടിതപ്പുകയായിരുന്നു. വന്‍ തട്ടിപ്പ് കേസിലെ പ്രതിയായിരിക്കെ ഇന്ത്യയില്‍നിന്ന് സി.ബി.ഐക്ക് പിടികൊടുക്കാതെ മുങ്ങിയിട്ടും ഇയാളുടെ പേരിലുള്ള കേസുകളെക്കുറിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസിക്ക് അറിയിപ്പൊന്നും ലഭിക്കാത്തതാണ് മൂന്നു മാസം മുമ്പ് കുവൈത്തില്‍വെച്ച് പിടികിട്ടിയിട്ടും ഇയാള്‍ രക്ഷപ്പെടാന്‍ ഇടയാക്കിയത്. ഒടുവില്‍ ജൂലൈ അവസാനം സി.ബി.ഐ ഇയാള്‍ക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയും സി.ബി.ഐ അഭ്യര്‍ഥനപ്രകാരം ഇന്‍റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഉതുപ്പിന് കുരുക്കൊരുങ്ങിയത്. 
മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതോടെ ഉതുപ്പിന് ഇന്ത്യയിലേക്ക് പോകാന്‍ പറ്റാത്ത അവസ്ഥയുമുണ്ടായി.  അബൂദബിയിലും കുവൈത്തിലും ഓഫീസുള്ള ഉതുപ്പ് ഈ രണ്ടിടങ്ങളിലായി കഴിയവെയാണ് പിടിയിലായിരിക്കുന്നത്. കുവൈത്തിലേക്കുള്ള 1200 നഴ്സുമാരുടെ റിക്രൂട്ട്മെന്‍റിനായി ലക്ഷങ്ങള്‍ വാങ്ങിയതുവഴി 300 കോടി രൂപയോളം തട്ടിപ്പ് നടത്തിയതിനാണ് ഉതുപ്പിനെതിരെ കേസുള്ളത്. നാട്ടിലെ ഓഫിസില്‍ റെയ്ഡ് നടക്കുന്ന സമയത്ത് മുങ്ങിയ ഉതുപ്പ് കുവൈത്തിലേക്ക് കയറ്റിവിട്ട ഉദ്യോഗാര്‍ഥികളില്‍നിന്ന് ബാക്കി തുക വാങ്ങുന്നതിനായി ഇവിടെയത്തെുകയായിരുന്നു. ഓഫിസില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് നടന്നതോടെ അതുവരെ ആദ്യ ഗഡു തുക നല്‍കിയ ഉദ്യോഗാര്‍ഥികളെ ബാക്കി സംഖ്യ കുവൈത്തിലത്തെിയ ഉടന്‍ നല്‍കണമെന്ന് പറഞ്ഞ് കയറ്റിവിടുകയായിരുന്നു. 
ഏപ്രില്‍ 19ന് ഉതുപ്പ് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഓഫിസിലത്തെിയതറിഞ്ഞ് സ്ഥലത്തത്തെിയ മലയാളി മാധ്യമപ്രവര്‍ത്തകരെ ഇയാളും ഗുണ്ടകളും ചേര്‍ന്ന്  മന്ത്രാലയത്തിലെ സ്വാധീനമുപയോഗിച്ച് തടഞ്ഞുവെച്ചിരുന്നു. എന്നാല്‍, അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ഹറബിയെ സമീപിച്ച് മാധ്യമപ്രവര്‍ത്തകര്‍ കാര്യംപറഞ്ഞതിനെതുടര്‍ന്ന് അദ്ദേഹത്തിന്‍െറ നിര്‍ദേശപ്രകാരം ഉതുപ്പിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, നഴ്സുമാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തില്ല. ഉതുപ്പിനെതിരായ നാട്ടിലെ കേസിന്‍െറ അറിയിപ്പ് എംബസിയില്‍ എത്താത്തതും തിരിച്ചടിയായി. തുടര്‍ന്ന് ഉതുപ്പിന്‍െറ സ്പോണ്‍സര്‍ എത്തിയപ്പോള്‍ വിട്ടയക്കുകയായിരുന്നു. അതേസമയം, ഉതുപ്പ് അറസ്റ്റിലായതോടെ കുവൈത്തില്‍ ഇയാളെ സഹായിച്ചിരുന്ന പ്രമുഖരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന. 
കുവൈത്തിലെ പ്രമുഖര്‍ വഴിയാണ് നഴ്സിങ് റിക്രൂട്ട്മെന്‍റ് കരാര്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍നിന്ന് ഉതുപ്പിന്‍െറ ഏജന്‍സി നേടിയെടുത്തത്. ഏജന്‍സിയുടെ റിക്രൂട്ട്മെന്‍റ് നടക്കുമ്പോള്‍ ചില സംഘടനാ നേതാക്കളെ ഇന്‍റര്‍വ്യൂ നടക്കുന്ന സ്ഥലങ്ങളില്‍ കണ്ടത് ചര്‍ച്ചയായിരുന്നു. ഏജന്‍സിക്ക് കുവൈത്തില്‍ സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നത് ഈ നേതാക്കളാണെന്ന് ആരോപണമുണ്ട്. ഇവര്‍ മുഖേന കോടിക്കണക്കിന് രൂപ കേരളത്തിലെ വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കാന്‍ ഈ തുക ഉപയോഗിച്ചിട്ടുണ്ടെന്നും സി.ബി.ഐ സംശയിക്കുന്നുണ്ട്. ഉദ്യോഗാര്‍ഥികളില്‍നിന്ന് നേരിട്ട് പണം സ്വീകരിക്കുകയായിരുന്നു ഇവരുടെ രീതി. ആദ്യം കുറച്ച് തുക ട്രാവല്‍ ഏജന്‍സി വഴി വാങ്ങിയശേഷം ബാക്കി തുക  കുവൈത്തിലെ ഏജന്‍റുമാരെ ഏല്‍പിക്കാന്‍ ഉദ്യോഗാര്‍ഥികളോട് ആവശ്യപ്പെടുകയായിരുന്നു ചെയ്തിരുന്നത്. ഇങ്ങനെ 300 കോടി രൂപയോളം വര്‍ഗീസ് ഉതുപ്പ് തട്ടിയെടുത്തെന്നും ഇതിന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്‍െറ സഹായം ലഭിച്ചിട്ടുണ്ടെന്നുമാണ് സി.ബി.ഐയുടെ കണ്ടത്തെല്‍. 
ഇന്‍റര്‍പോള്‍ കൈമാറുന്ന ഉതുപ്പിനെ കൂടുതല്‍ ചോദ്യംചെയ്യുന്നതോടെ കുവൈത്തിലെ സഹായികളുടെ പങ്കും കൂടുതല്‍ പുറത്തുവരുമെന്നാണ് സി.ബി.ഐ പ്രതീക്ഷിക്കുന്നത്. 

ഇന്ത്യ 'എ'ക്കായി സഞ്ജു ഇന്നിറങ്ങും

Posted: 06 Aug 2015 08:50 PM PDT

Image: 

ചെന്നൈ: ചതുര്‍ദിന ടെസ്റ്റ് പരമ്പരയില്‍ തങ്ങളെ കീഴടക്കിയ ആസ്ട്രേലിയ ‘എ’ക്കെതിരെ ഏകദിന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ ‘എ’ വെള്ളിയാഴ്ച കൊമ്പുകോര്‍ക്കും. മികച്ച ഫോമിലുള്ള ഓസീസ്, 1^0ത്തിന് ടെസ്റ്റ് പരമ്പര നേടിയതിനുശേഷം ത്രിരാഷ്ട്ര പരമ്പരയുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ‘എ’യെ 10 വിക്കറ്റിന് തകര്‍ത്തിരുന്നു. മലയാളി താരമായ സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, കരുണ്‍ നായര്‍, കരണ്‍ ശര്‍മ എന്നീ യുവതാരങ്ങള്‍ക്ക് ദേശീയ ടീം സെലക്ടര്‍മാരുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ മികച്ച അവസരമാണ് ഈ പരമ്പര നല്‍കുന്നത്. ടെസ്റ്റ് പരമ്പരയില്‍ കളിച്ചവരില്‍ കര്‍ണാടക താരമായ കരുണ്‍ നായര്‍ മാത്രമാണ് ഈ ടീമിലും ഇടംപിടിച്ചത്.

ഉന്മുക്ത് ചന്ദ് നയിക്കുന്ന ടീമില്‍ സന്ദീപ് ശര്‍മ, റഷ് കലേരിയ, റിഷി ധവാന്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരിലായിരിക്കും പേസ് ബൗളിങ് ചുമതല. എന്നാല്‍, ചെന്നൈ പിച്ച് സ്പിന്‍ ബൗളിങ്ങിനെ തുണക്കുന്നതായതിനാല്‍ മൂന്നു സ്പിന്നര്‍മാരുമായി ഇന്ത്യയിറങ്ങാന്‍ സാധ്യതയുണ്ടെന്ന് ക്യാപ്റ്റന്‍ സൂചിപ്പിച്ചു. ടെസ്റ്റ് മുതല്‍ ചെന്നൈയില്‍ കളിക്കുന്ന ആസ്ട്രേലിയന്‍ നിര സാഹചര്യങ്ങളുമായി ഇണങ്ങിക്കഴിഞ്ഞു. ഉസ്മാന്‍ ഖ്വാജ നയിക്കുന്ന ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും ശക്തമാണ്. അതുകൊണ്ടുതന്നെ കടുപ്പമേറിയ ദൗത്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
 

കാഴ്ചയുള്ളവര്‍ കാണുക, ഹമീദിന്‍െറ അന്ധത

Posted: 06 Aug 2015 08:20 PM PDT

Image: 
ദുബൈ: കാഴ്ചയുള്ളവര്‍ക്ക് കാഴ്ച നഷ്ടപ്പെടുമ്പോള്‍ ഇരുട്ടിന് കട്ടികൂടും. അതോടെ ജീവിതവഴി  ഇരുള്‍ മുറ്റി അടഞ്ഞുപോകും. കാസര്‍കോട് മംഗല്‍പാടി പുത്തിഗ സ്വദേശി അബ്ദുല്‍ ഹമീദാണ്, 30ാം വയസ്സില്‍ കാഴ്ച ശക്തി നഷ്ടപ്പെട്ട് ജീവിതം മുന്നോട്ടുനീക്കാന്‍ ഇരുട്ടില്‍തപ്പുന്നത്. ദുബൈ ദേരയിലെ റസ്റ്റോറന്‍റില്‍ എട്ടുവര്‍ഷമായി വെയിറ്ററായി ജോലിചെയ്തുവരികയായിരുന്നു ഹമീദ്. ഒരു വര്‍ഷം മുമ്പാണ് കാഴ്ചക്ക് മങ്ങല്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്. ഇപ്പോള്‍ എട്ടു മാസത്തോളമായി കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. 
ആറ് മാസംമുമ്പ് നാട്ടില്‍് പോയി മധുര അരവിന്ദ് ആശുപത്രിയില്‍ ചികിത്സ നടത്തി. കണ്ണിന്‍്റെ ഞരമ്പുകള്‍ക്ക് ബലക്ഷയം സംഭവിച്ചതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വിദഗ്ധ  ചികിത്സ നല്‍കിയാല്‍ ഒരു പക്ഷെ കാഴ്ച തിരിച്ചുകിട്ടുമെന്ന് അവര്‍ പ്രത്യാശ നല്‍കുന്നു. വലിയ കുടുംബത്തിന്‍െറ ഏക അത്താണിയായ ഹമീദ് ചികിത്സയുടെ ഭാരിച്ച ചെലവിനെകുറിച്ച് ചിന്തിക്കാന്‍പോലും അശക്തനാണ്. 
ചെറുപ്പത്തിലെ പിതാവ് നഷ്ടപ്പെട്ട ഹമീദ് ഭാര്യയും രണ്ടുവയസ്സായ മകനും കൂടാതെ പ്രായമായ ഉമ്മയും നാല് സഹോദരിമാരും രണ്ട് സഹോദരന്‍മാരുമടങ്ങുന്ന വലിയ കുടുംബത്തിന്‍്റെ ഏക ആശ്രയമാണ്.
 വിവാഹപ്രായം കഴിഞ്ഞരണ്ടു സഹോദരിമാരുടെ ഭാവി ഹമീദിനെ വല്ലാതെ അസ്വസ്ഥനാക്കുന്നു. പ്ളസ്ടുവിന് പഠിച്ചുകൊണ്ടിരിക്കുന്ന ഇളയ സഹോദരന്‍ പഠനം നിര്‍ത്തി ചെറിയ ജോലികള്‍ ചെയ്തു കുടുംബത്തിന് താങ്ങാകുന്നു. ചികിത്സക്കായി നാട്ടിലേക്കു പോയ ഹമീദ് വിസ തീരും മുമ്പായി തിരിച്ചത്തെി. കാഴ്ച ഏതാണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടു കഴിഞ്ഞതിനാല്‍ സ്വന്തം കാര്യങ്ങള്‍ക്കുപോലും പര സഹായം കൂടിയേ തീരൂ. നാട്ടുകാരായ സുഹൃത്തുക്കളോടൊപ്പമാണ് താമസം. ജോലിയില്‍ തുടരാന്‍ സാധ്യമല്ലാത്തതിനാല്‍ വിസ റദ്ദാക്കി നാട്ടിലേക്ക് തിരിക്കുകയാണ് ഹമീദ്. നാട്ടിലത്തെി ചികിത്സ തുടരണമെന്ന് ആഗ്രഹമുണ്ട്. ആയുര്‍വേദ ചികിത്സയെക്കുറിച്ചും ആലോചനയുണ്ട്. 
അപ്പോഴും ഭാവി ഒരു വലിയ ചോദ്യ ചിഹ്നമാണ്. ഭാര്യയുടെ തുടര്‍ച്ചയായ ഫോണ്‍ വിളികള്‍ക്ക് എന്തു മറുപടി പറയെണമെന്നറിയാതെ നിസ്സഹായനായി മൗനത്തിലാണ് ഹമീദ് പലപ്പോഴും. ചികിത്സക്കായി നാട്ടിലത്തെിയപ്പോള്‍ മങ്ങിയ കാഴ്ചയില്‍ കണ്ട മകന്‍െറ മുഖം ഇനിയെന്ന് കണ്‍ നിറയെ കാണുമെന്ന നെടുവീര്‍പ്പില്‍ കുതിര്‍ന്ന ചോദ്യം ആരെയും വേദനപ്പിക്കും. കാണാന്‍ വന്നവരോട് തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് മാത്രം ആവശ്യപ്പെടുന്ന ഹമീദ്, പടച്ചവന്‍ എടുത്തത് അവന്‍ തന്നെ തിരിച്ചു തരുമെന്ന പ്രത്യാശയുടെ പ്രാര്‍ത്ഥനയിലാണ്.
വിസ റദ്ദാക്കി ഹമീദ് ഈ ആഴ്ച നാട്ടിലേക്ക് തിരിക്കുകയാണ്. പ്രാര്‍ഥനകളോടൊപ്പം ഹമീദിന്‍െറ ചികിത്സക്കും കുടുംബത്തിന്‍െറ ജീവിതത്തിനും വലിയ കൈത്താങ്ങ് ആവശ്യമായുണ്ട്. കണ്‍കുളിര്‍ക്കെ കണ്ടുകൊണ്ടിരുന്ന കാഴ്ചകളെയും കുടുംബ മിത്രാദികളെയും ഇനിയും തെളിമയാര്‍ന്ന് കാണാനാകൂ. ഹമീദിനെ 056 6186811, 0568198563 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.  
 

ബാര്‍ കോഴക്കേസ് വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Posted: 06 Aug 2015 08:00 PM PDT

Image: 

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വെള്ളിയാഴ്ച പരിഗണിക്കും. മാണിക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടും കേസ് ഡയറിയും മറ്റ് രേഖകളുമാണ് കോടതി പരിഗണിക്കുന്നത്.
ബാര്‍ ഉടമകളില്‍നിന്ന് കെ.എം. മാണി കോഴ വാങ്ങിയതിന് തെളിവില്ളെന്നാണ് എസ്.പി ആര്‍. സുകേശന്‍ വിജിലന്‍സ് പ്രത്യേക കോടതിയെ അറിയിച്ചിട്ടുള്ളത്. കെ.എം. മാണിയുടെ പാലായിലെ വീട്ടില്‍ ബാര്‍ ഉടമകള്‍ പണവുമായി പോയതായി കണ്ടത്തെിയിട്ടുണ്ടെങ്കിലും പണം കൈമാറിയതിന് തെളിവില്ളെന്നാണ് അന്വേഷണസംഘത്തിന്‍െറ നിലപാട്. ഒൗദ്യോഗികവസതിയില്‍ വെച്ച് പണം കൈമാറുന്നത് കണ്ടെന്ന ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി പൂര്‍ണമായും വിശ്വാസയോഗ്യവുമല്ല. ഈ  സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പ്രത്യേക കോടതിയെ സമീപിച്ചത്. എന്നാല്‍, വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പ്രധാന സാക്ഷി ബിജു രമേശിനും കോടതി നോട്ടീസ് അയച്ചിരുന്നു. ഇരുവര്‍ക്കും പറയാനുള്ളത് കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.
ഇതിനുപുറമെ, കേസ് ഡയറി ഉള്‍പ്പെടെ മുഴുവന്‍ രേഖകളും കോടതി വിളിച്ചുവരുത്തി. മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശിപാര്‍ശ ചെയ്യുന്ന എസ്.പിയുടെ വസ്തുതാ വിവര റിപ്പോര്‍ട്ടും കേസ് അവസാനിപ്പിക്കണമെന്ന ഡയറക്ടറുടെ ഉത്തരവും ലീഗല്‍ അഡൈ്വസറുടെ നിയമോപദേശവും കോടതിയുടെ പരിശോധനക്ക് വിധേയമാകും.

ഐ.പി.എല്‍ വാതുവെപ്പ്: പേരുകള്‍ കൈമാറണമെന്ന അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Posted: 06 Aug 2015 07:56 PM PDT

Image: 

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ പങ്കാളികളായ കളിക്കാരുടെ പേരുകളടങ്ങുന്ന ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് ബി.സി.സി.ഐയുടെ ഭരണപരിഷ്കാരങ്ങള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ആര്‍.എം. ലോധ കമ്മിറ്റിക്ക് കൈമാറണമെന്ന ഹരജിയില്‍ സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറാത്തപക്ഷം അത് തയാറാക്കാന്‍ ജസ്റ്റിസ് മുകുള്‍ മുദ്ഗലിന്‍െറ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ അധ്വാനവും സര്‍ക്കാര്‍ മുടക്കിയ പണവും വെറുതെയാവുമെന്ന് കാണിച്ച്  ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷനാണ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. ജസ്റ്റിസ് ടി.എസ്. താക്കൂറിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ചിന്‍െറ പരിഗണനക്കുവന്ന അപേക്ഷയില്‍ അടിയന്തര പ്രാധാന്യത്തോടെ വെള്ളിയാഴ്ച ഉച്ചയക്കുശേഷം രണ്ടു മണിക്ക് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.
എന്‍. ശ്രീനിവാസന്‍ ഉള്‍പ്പെടെ 13 പേരെ പേരെടുത്ത് പരാമര്‍ശിക്കുന്ന മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സുപ്രീംകോടതി രജിസ്ട്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ക്രിക്കറ്റിനെ അഴിമതി വിമുക്തമാക്കാനും അതിന്‍െറ നഷ്ടപ്രതാപം വീണ്ടെടുക്കാനും ലക്ഷ്യമിട്ട് ബി.സി.സി.ഐയില്‍ പുതിയ ഭരണപരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിന് റിപ്പോര്‍ട്ടിന്‍െറ പൂര്‍ണരൂപം ജസ്റ്റിസ് ലോധ കമ്മിറ്റിക്ക് കൈമാറേണ്ടത്് അത്യാവശ്യമാണെന്ന് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസംബര്‍ വരെയാണ് ലോധ കമ്മിറ്റി സമയം ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ, ചെന്നൈ സൂപ്പര്‍ കിങ്സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്കും ഗുരുനാഥ് മെയ്യപ്പന്‍, രാജ് കുന്ദ്ര എന്നിവര്‍ക്കുമെതിരായ ശിക്ഷാനടപടികള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടിന്‍െറ ആദ്യഭാഗം സുപ്രീംകോടതി നിര്‍ദേശ പ്രകാരം ജസ്റ്റിസ് ലോധ പുറത്തുവിട്ടിരുന്നു.

മേല്‍ക്കൈ നേടുന്ന ബദല്‍ രാഷ്ട്രീയം

Posted: 06 Aug 2015 07:25 PM PDT

Image: 

ആത്മാര്‍ഥതയുള്ള നവ ഉദാരവാദിയാണ് നിങ്ങളെങ്കില്‍, പുത്തന്‍ പുരോഗമന രാഷ്ട്രീയക്കാര്‍ക്കെതിരായ വിമര്‍ശങ്ങളെ വൈകിപ്പോയ അഭ്യാസമായി നിങ്ങള്‍ വിലയിരുത്താതിരിക്കില്ല. കാരണം, ഒരു ദിക്കില്‍ അല്ളെങ്കില്‍ മറ്റൊരു ദിക്കില്‍ ലോകമെമ്പാടും സാമ്പത്തിക അച്ചടക്കനയങ്ങളെ വെല്ലുവിളിക്കുന്ന ബദല്‍ രാഷ്ട്രീയത്തിന്‍െറ നാമ്പുകള്‍ തഴച്ചുവളര്‍ന്നു കഴിഞ്ഞിരിക്കുന്നു.
അറ്റ്ലാന്‍റിക്കിന് ഇരുവശത്തും പുതിയ പുരോഗമന ബദല്‍ രാഷ്ട്രീയക്കാര്‍ കരുത്ത് തെളിയിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയില്‍ വര്‍മോണ്ട് സെനറ്റര്‍ ബേണീസ് സാന്‍ഡേഴ്സാണ് മുതലാളിത്ത സാമ്പ്രദായികതകള്‍ക്കെതിരെ വിമര്‍ശങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് തിരികൊളുത്തുന്നത്. പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തില്‍ കണ്ണുനട്ടിരിക്കുന്ന ഹിലരി ക്ളിന്‍റനില്‍പോലും ഈ ഡെമോക്രാറ്റിക് നേതാവ് സംഭ്രമം സൃഷ്ടിക്കുന്നതായാണ് സൂചന. കാരണം, അത്രയേറെ ജനങ്ങളെ തന്‍െറ പ്രഭാഷണ പര്യടനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സാന്‍ഡേഴ്സിന് സാധിക്കുന്നു. സ്വയം സോഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന് മുന്നില്‍ കഴിഞ്ഞയാഴ്ച പതിനൊന്നായിരം പേര്‍ അണിനിരക്കുകയുണ്ടായി. രാജ്യത്തെ സാമ്പത്തിക അസമത്വമാണ് കുഴപ്പങ്ങളുടെ പ്രധാന കാരണമെന്ന് അദ്ദേഹം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. വിദ്യാഭ്യാസരംഗത്തെ ഫീസ് സമ്പ്രദായം എടുത്തുകളയാന്‍ ആഹ്വാനംചെയ്യുന്നു. യു.എസ് രാഷ്ട്രീയത്തില്‍ വന്‍പണക്കാര്‍ ചെലുത്തുന്ന പ്രഭാവം ഇല്ലാതാക്കാനുള്ള പദ്ധതികള്‍ അവതരിപ്പിക്കുന്നു. അദ്ദേഹത്തിന്‍െറ പ്രഭാഷണങ്ങള്‍ക്ക് അമ്പരപ്പിക്കുന്ന സ്വീകാര്യതയാണ് ജനങ്ങളില്‍നിന്ന് ലഭിച്ചുവരുന്നത്.
ജെറമി കോര്‍ബിന്‍ എന്ന ലേബര്‍പാര്‍ട്ടി നേതാവ് ബ്രിട്ടനില്‍ സമാന നിലപാടുകളുമായി സമാന തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. ആറാഴ്ച മുമ്പുവരെ അദ്ദേഹത്തിന്‍െറ പേരുപോലും ബ്രിട്ടീഷ് വോട്ടര്‍മാര്‍ വേണ്ടത്ര കേട്ടിരുന്നില്ല. 60കാരനായ ഇദ്ദേഹമാണ് ലേബര്‍ പാര്‍ട്ടിയുടെ അധ്യക്ഷപദവി ലഭിക്കാന്‍ സാധ്യതയുള്ള നേതാവെന്ന് അഭിപ്രായ സര്‍വേകള്‍ സ്പഷ്ടമാക്കിയിരിക്കുന്നു. സാമ്പത്തിക വിഭവങ്ങളുടെ പുനര്‍വിതരണമാണ് കോര്‍ബിന്‍ ഉന്നയിക്കുന്ന സുപ്രധാന പരിഷ്കരണ നിര്‍ദേശം. ഭാസുരമായ ഭാവി സ്വപ്നംകാണുന്ന പുതുതലമുറയില്‍ ഭൂരിപക്ഷവും ഈ നിര്‍ദേശത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്. നവ ഉദാരീകരണം ജനങ്ങളെ പാപ്പരാക്കിയതായി അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കോര്‍ബിനെ പിന്തുണക്കുന്ന പുതുതലമുറക്കാര്‍ അപക്വമതികളായ വിഡ്ഢികളാണെന്ന് വലതുപക്ഷ വ്യാഖ്യാതാക്കള്‍ വിമര്‍ശിക്കുന്നു. സാമ്പത്തിക കാര്‍ക്കശ്യനയത്തിനുവേണ്ടി വാദിക്കുന്ന ഇതര ലേബര്‍ നേതാക്കള്‍ക്കനുകൂലമായ നിലപാടുകളാണ് ഈ വ്യാഖ്യാതാക്കള്‍ പുറത്തുവിടുന്നത്. തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ ക്ളേശങ്ങള്‍ അനുഭവിക്കുന്ന യുവജനങ്ങള്‍ സാമ്പത്തിക കാര്‍ക്കശ്യവാദത്തിനെതിരായ രാഷ്ട്രീയനീക്കങ്ങളെ അനുകൂലിക്കുന്നതില്‍ യഥാര്‍ഥത്തില്‍ അദ്ഭുതപ്പെടാനെന്തിരിക്കുന്നു? അന്തസ്സും ആത്മാഭിമാനവും നിറഞ്ഞ ജീവിതം നയിക്കാന്‍ അഭിലഷിക്കുന്നവരുടെ നിലപാടുകളെ വങ്കത്തമായി വിശേഷിപ്പിക്കാനാകുമോ? സാമ്പത്തിക അസമത്വത്തിനെതിരായ രാഷ്ട്രീയം സൃഷ്ടിക്കുന്ന അമ്പരപ്പുകളെ മൂടിവെക്കാന്‍ ശ്രമിക്കുന്നത് പാഴ്വേല മാത്രമാണ്. ആഗോള വരേണ്യ കോര്‍പറേറ്റുകള്‍ ഈ പുരോഗമന ബദല്‍ രാഷ്ട്രീയത്തിന്‍െറ പുതിയ ആവേശപ്രകടനങ്ങള്‍ക്കുനേരെ പ്രത്യക്ഷ പ്രതിഷേധം ഉയര്‍ത്തുന്നുണ്ടാകില്ല. പക്ഷേ, കോടീശ്വരന്മാരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ ആ ദൗത്യം നിര്‍വഹിക്കുന്നതായി കാണാം.
സാമ്പത്തിക കാര്‍ക്കശ്യം ജനങ്ങള്‍ക്ക് മീതെ അശനിപാതമായി പതിച്ചു എന്നതിന്‍െറ സൂചനകളാണ് ബദല്‍ രാഷ്ട്രീയം കൈവരിച്ചുകൊണ്ടിരിക്കുന്ന വ്യാപക സ്വീകാര്യതയില്‍നിന്ന് വെളിപ്പെടുന്ന യാഥാര്‍ഥ്യം. അതിസമ്പന്ന രാജ്യങ്ങള്‍പോലും ജനക്ഷേമപദ്ധതികള്‍ ഗണ്യമായി വെട്ടിച്ചുരുക്കിയിരിക്കുന്നു. വിപത്കരമായ ഭവിഷ്യത്തുകളാണ് അവ സാധാരണക്കാര്‍ക്കിടയില്‍ ഉളവാക്കിക്കൊണ്ടിരിക്കുന്നതും.
ഗ്രീസിലെ സിറിസ പാര്‍ട്ടി വക്താവും മാധ്യമ അധ്യാപികയുമായ മറീന പ്രെന്‍േറാളിസിന്‍െറ വാക്യങ്ങള്‍ ശ്രദ്ധിക്കുക: ‘കൂടുതല്‍ കൂടുതല്‍ പദ്ധതികള്‍ വെട്ടിക്കുറക്കുന്നത് സാമ്പത്തിക പ്രശ്നപരിഹാര പദ്ധതിയുടെ ഭാഗമായല്ല, രാഷ്ട്രീയംതന്നെയെന്ന് ജനങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു.’ സിറിസ ഉയര്‍ത്തിയ സോഷ്യലിസ്റ്റ് പരിഹാരപദ്ധതികളെ സാമ്പത്തിക ബ്ളാക്മെയ്ലിങ്ങിലൂടെ തകര്‍ക്കാനായിരുന്നു യൂറോപ്യന്‍ യൂനിയന്‍ തീവ്രശ്രമങ്ങള്‍ നടത്തിയത്. ജനക്ഷേമവിരുദ്ധതയുടേയും സാമ്പത്തിക കാര്‍ക്കശ്യത്തിന്‍േറയും പ്രണേതാക്കള്‍ ഏതറ്റംവരെ സഞ്ചരിക്കാനും മടിക്കില്ളെന്ന യാഥാര്‍ഥ്യമായിരുന്നു ഗ്രീസിലെ സംഭവവികാസങ്ങളോട് യൂറോപ്യന്‍ യൂനിയന്‍ അനുവര്‍ത്തിച്ച സമീപനങ്ങളുടെ പൊരുള്‍. ജനാധിപത്യത്തിന്‍െറതന്നെ അടിസ്ഥാന പരികല്‍പനകളെ തകര്‍ക്കാനും ഒരു രാജ്യത്തിന്‍െറ സമ്പദ്ഘടനയെ പൂര്‍ണമായി ശിഥിലീകരിക്കാനുമുള്ള വെമ്പലായിരുന്നു യൂറോപ്യന്‍ ധനശാസ്ത്രജ്ഞരും ഉപദേഷ്ടാക്കളും പ്രകടിപ്പിച്ചത്.
സാമ്പത്തിക കാര്‍ക്കശ്യനയം കൂടുതല്‍ കൂടുതല്‍ ജനങ്ങളെ ശിക്ഷിക്കുകയും പാപ്പരാക്കുകയുമായിരുന്നു. കാര്‍ക്കശ്യനയത്തിനെതിരായ വാദങ്ങള്‍ ഇപ്പോള്‍ പൊതുജനവികാരമായി വളര്‍ച്ച നേടിയിരിക്കുന്നു. ഇത്തരം ശാഠ്യങ്ങള്‍ ഉപേക്ഷിക്കാന്‍ സമയമായെന്ന് ജോസഫ് സ്റ്റിഗ്ലിസ, പോള്‍ ക്രൂഗ്മാന്‍ തുടങ്ങിയ പക്വമതികളായ സാമ്പത്തിക വിദഗ്ധര്‍പോലും വാദിക്കാന്‍ തുടങ്ങിയിരിക്കുന്നു. വന്‍കിട വ്യവസായങ്ങളും സര്‍വിസുകളും ദേശസാത്കരിക്കണമെന്ന ആശയത്തെ പൊതുജനങ്ങള്‍ വന്‍തോതില്‍ അംഗീകരിക്കുന്നതായി ഓരോ യൂറോപ്യന്‍ സര്‍വേകളും സ്പഷ്ടമാക്കുന്നു. ആസൂത്രണങ്ങള്‍ക്ക് ഊന്നല്‍ വേണമെന്ന ആവശ്യവും ശക്തമായി ഉന്നയിക്കപ്പെട്ടുകഴിഞ്ഞു.
പുതിയ ബദല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ പരിവര്‍ത്തനമെന്ന ആശയം ആഗോളതലത്തില്‍ സന്നിവേശിപ്പിച്ചതായി നമുക്ക് വിലയിരുത്താം. ‘സാമൂഹിക യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച പുതിയ ആശയങ്ങളാണ് സമര്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മാറ്റം സാധ്യമാണ് എന്ന വിശ്വാസത്തിലേക്ക് ജനങ്ങളെ ആനയിക്കാനും അവര്‍ക്ക് സാധിച്ചു’ -ഐറിഷ് നാഷനല്‍ യൂനിവേഴ്സിറ്റിയിലെ പ്രഫസറും ഗ്രന്ഥകാരിയുമായ ക്രിസ്റ്റീന ഫ്ളെഷറുടേതാണ് ഈ നിരീക്ഷണം. അമേരിക്കയില്‍ ബേണി സാന്‍ഡേഴ്സും ബ്രിട്ടനില്‍ ജെറമി കോബ്രിനും ഉയിര്‍ത്തെഴുന്നേറ്റ് ജനകീയ രാഷ്ട്രീയത്തെ തിരിച്ചുപിടിക്കാന്‍ ആഹ്വാനംചെയ്തുകൊണ്ടിരിക്കുന്നത് യാദൃച്ഛികമല്ല. കഴിഞ്ഞയാഴ്ച വാഷിങ്ടണ്‍ നഗരത്തിലെ റാലിയില്‍ സാന്‍ഡേഴ്സിന്‍െറ പ്രഭാഷണവാക്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. ‘ഈ ഭരണകൂടത്തെ മാറ്റാന്‍ ഒരു മാര്‍ഗമേയുള്ളൂ, സമ്പന്നരെ സേവിക്കുന്ന ഗവണ്‍മെന്‍റിന് പകരം അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ സേവിക്കുന്ന സര്‍ക്കാര്‍ രൂപവത്കരിക്കാനും ഒരു വഴിമാത്രം -ജനങ്ങളുടെ അടിത്തട്ടിലുള്ള പ്രസ്ഥാനം കെട്ടിപ്പടുക്കുക. ഒരു രാഷ്ട്രീയ വിപ്ളവത്തിനുതന്നെ നാം സജ്ജരാവുക.’
കീഴ്ത്തട്ടിലുള്ള അടിസ്ഥാന ജനങ്ങള്‍ രംഗപ്രവേശംചെയ്തപ്പോഴാണ് ഗ്രീസില്‍ ഭരണമാറ്റം സംഭവിച്ചത്; യൂറോപ്യന്‍ ശക്തികള്‍ പരിഭ്രാന്തചിത്തരായതും. സമാനമായ ബദല്‍ രാഷ്ട്രീയമാണ് സ്പെയിനില്‍ ‘പോദ്മോസ്’ പ്രസ്ഥാനത്തിന് ജന്മം നല്‍കിയത്. ഈ വര്‍ഷാന്ത്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ‘പോദ്മോസ്’ അദ്ഭുതങ്ങള്‍ കാട്ടുമെന്ന പ്രത്യാശയിലാണ് സ്പാനിഷ് ജനത.
നിലവിലെ സാമ്പത്തിക ദുരിതങ്ങള്‍ രാഷ്ട്രീയമായ ബദലുകള്‍ വഴി മറികടക്കാമെന്ന ചിന്തയെ ശക്തിപ്പെടുത്തുകയാണ് ഗ്രീസ്, സ്പെയിന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ പുതിയ പുരോഗമന ശക്തികള്‍. സമാനചിന്തകള്‍ ബ്രിട്ടനില്‍ മാത്രമല്ല ‘ഒക്കുപൈ’ പ്രസ്ഥാനം വഴി അമേരിക്കന്‍ ജനമനസ്സുകളിലും വേരൂന്നുകയുണ്ടായി. ഒരുപക്ഷേ, യഥാര്‍ഥ പരിവര്‍ത്തനങ്ങള്‍ സാക്ഷാത്കരിക്കാന്‍ വര്‍ഷങ്ങളുടെ സമയം ആവശ്യമായിവന്നേക്കാം. എന്നാല്‍, മാറ്റങ്ങളുടെ അടയാളങ്ങള്‍ തെളിമയോടെ പ്രത്യക്ഷമാകാന്‍ തുടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഈ മുദ്രകള്‍ മായാന്‍ പോകുന്നില്ല.
(കടപ്പാട്: അല്‍ജസീറ)
(പ്രമുഖ കോളമിസ്റ്റും ഗ്രന്ഥകാരിയുമാണ് ലേഖിക)

കുടിയേറ്റക്കാര്‍ക്ക് പൗരത്വദാനം: മനുഷ്യത്വമാവണം മാനദണ്ഡം

Posted: 06 Aug 2015 07:20 PM PDT

Image: 

അയല്‍രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ‘പീഡിതര്‍ക്ക്’ പൗരത്വം നല്‍കാനുള്ള തീരുമാനത്തിന്‍െറ ഭാഗമായി 1955ലെ പൗരത്വ നിയമവും 1920ലെ പാസ്പോര്‍ട്ട് നിയമവും ഭേദഗതി ചെയ്യാനുള്ള സര്‍ക്കാറിന്‍െറ നീക്കം വിവാദങ്ങള്‍ക്കും പലവിധ വ്യാഖ്യാനങ്ങള്‍ക്കും ഇടംനല്‍കുമെന്നുറപ്പാണ്. കേന്ദ്രസര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഇവ്വിഷയകമായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ളെങ്കിലും പാകിസ്താനില്‍നിന്നും ബംഗ്ളാദേശില്‍നിന്നും സാമുദായിക പീഡനങ്ങളത്തെുടര്‍ന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ജൈനര്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കാന്‍ പഴുതുണ്ടാക്കുകയാണ് പുതിയ ഭേദഗതിയിലൂടെ ഉന്നമിടുന്നതെന്നാണ് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് ഇതുവരെ കിട്ടിയ വിവരം. നമ്മുടെ മണ്ണില്‍ കഴിയുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുകയെന്ന ശ്രേഷ്ഠമായ ഒരു സമീപനത്തില്‍നിന്നാണ് ഇത്തരമൊരു ചിന്ത ഉദയം ചെയ്തതെന്ന് കരുതാന്‍ നിവൃത്തിയില്ല. ഒരുഭാഗത്തൂടെ, കുടിയേറ്റക്കാരെ നിയമവിരുദ്ധരായും രാജ്യദ്രോഹികളായും മുദ്രകുത്തി, അവരെ പുറന്തള്ളാന്‍ മാര്‍ഗങ്ങള്‍ ആരായുന്ന ഭരണ-രാഷ്ട്രീയ നേതൃത്വം മറ്റൊരു ഭാഗത്തൂടെ അന്യദേശക്കാര്‍ക്ക് പൗരത്വം ദാനംചെയ്യാന്‍ വിശാലമനസ്കത കാട്ടുമ്പോള്‍ ആ വൈരുധ്യത്തില്‍ ഒളിഞ്ഞുകിടക്കുന്ന അജണ്ട കാണാതിരിക്കാന്‍ സാധ്യമല്ല. അയല്‍രാജ്യങ്ങളില്‍ മതധ്വംസനങ്ങള്‍ക്ക് ഇരയാവുന്നവരെ കണ്ടുപിടിച്ച് അഭയമരുളാന്‍ നാം നടത്തുന്ന ശ്രമങ്ങള്‍പോലും വ്യക്തമായൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്‍െറ പ്രയോഗവത്കരണമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടില്ളെങ്കിലേ അദ്ഭുതമുള്ളൂ.
കുടിയേറ്റത്തിന്‍െറയും അഭയാര്‍ഥികളുടെയും പ്രശ്നം ഇന്ന് ലോകസമൂഹത്തെ ഒന്നാകെ അലട്ടുന്ന സമസ്യയാണ്. രാഷ്ട്രാന്തരീയ മനുഷ്യാവകാശ പ്രഖ്യാപനം 14 (1) ഖണ്ഡികയില്‍, ക്രൂരതകളില്‍നിന്ന് രക്ഷതേടി മറ്റുരാജ്യങ്ങളില്‍ അഭയംതേടാന്‍ പൗരന്മാര്‍ക്ക് അവകാശമുള്ളതായി വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ കുടിയേറ്റപ്രശ്നത്തിന്‍െറ വേരുകള്‍ നീളുന്നത് ആറര പതിറ്റാണ്ടുമുമ്പ് രാജ്യം വിഭജിക്കപ്പെട്ടപ്പോഴുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിലാണ്. രാജ്യം രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ 15 ദശലക്ഷത്തോളം മനുഷ്യര്‍ ഇരുരാജ്യങ്ങളില്‍ അഭയാര്‍ഥികളായി മാറിയ ദുരന്തത്തിനാണ് കാലം സാക്ഷിയായത്. വിഭജനാനന്തരം നിലനിന്ന പ്രക്ഷുബ്ധമായ സാമൂഹിക-സാമുദായിക പരിസരം പ്രശ്നം കൂടുതല്‍ വഷളാക്കിയപ്പോഴാണ് ഓരോ രാജ്യത്തിനും അവരുടെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കാനുള്ള പൂര്‍ണബാധ്യതയുണ്ടെന്ന് ഓര്‍മപ്പെടുത്തുന്ന നെഹ്റു-ലിയാഖത്തലി ഖാന്‍ ഉടമ്പടി ഒപ്പുവെക്കുന്നത്. ഇന്ത്യ-പാക് യുദ്ധവേളകളിലും മറ്റേതു യുദ്ധങ്ങളിലേതുപോലെ,  അതിര്‍ത്തിനിവാസികള്‍ പരമാവധി സുരക്ഷിതമായ ഇടങ്ങളിലേക്ക് ചേക്കേറിയത് നമ്മുടെ രാജ്യത്ത് കുടിയേറ്റ പ്രവാഹം രൂക്ഷമാക്കിയിരുന്നു. ഇതിനെല്ലാം പുറമെ, മോശപ്പെട്ട ജീവിതസാഹചര്യങ്ങളില്‍നിന്നുള്ള മോചന പ്രതീക്ഷയുമായി ജോലിതേടി വടക്കുകിഴക്കന്‍ മേഖലയിലേക്ക് അതിര്‍ത്തിക്കപ്പുറത്തുനിന്ന് കുടിയേറ്റമുണ്ടായിട്ടുണ്ട്. വിഷയത്തെ അതിന്‍െറ സമഗ്രതയില്‍ വീക്ഷിക്കുന്നതിനു പകരം മതപീഡനത്തിന്‍െറ കുടുസ്സായ കോണിലൂടെ മാത്രം സമീപിക്കുന്നത് പ്രശ്നപരിഹാരമല്ല ഉദ്ദേശ്യമെന്ന് വ്യക്തമാക്കുന്നു.
അയല്‍രാജ്യങ്ങളിലെ ഹിന്ദുക്കളെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് അംഗബലം ശക്തിപ്പെടുത്തുകയെന്ന തികച്ചും പ്രതിലോമപരമായ കാഴ്ചപ്പാട് മുറുകെ പിടിക്കുന്നവരാണ് സംഘ്പരിവാര്‍ നേതൃത്വം. ഇന്ത്യ ‘പീഡിതരായ ഹിന്ദുക്കളുടെ സ്വാഭാവിക അഭയകേന്ദ്രമായിരിക്കു’മെന്ന് 2014ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബി.ജെ.പി പറയുന്നുണ്ട്. ബംഗ്ളാദേശില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറാന്‍ ഹിന്ദുസമൂഹത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ മുമ്പ് ആഹ്വാനം ചെയ്തിരുന്നു.  ജൂതസമൂഹത്തോട് ഇസ്രായേലിലേക്ക് പ്രവഹിക്കാന്‍ ആഹ്വാനം ചെയ്യുന്ന സയണിസ്റ്റ് നിലപാടിന്‍െറ മറ്റൊരു രൂപമാണിത്. നരേന്ദ്ര മോദി അധികാരത്തിലേറിയിട്ട് ഒരുവര്‍ഷത്തിനകം പാകിസ്താനില്‍നിന്നും അഫ്ഗാനിസ്താനില്‍നിന്നുമുള്ള 4200 പേര്‍ക്ക് പൗരത്വം നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. യു.പി.എ സര്‍ക്കാറിന്‍െറ അഞ്ചുവര്‍ഷത്തിനിടയില്‍ മൊത്തം നല്‍കിയത് 1023 പേര്‍ക്കായിരുന്നുവത്രെ. നിര്‍ദിഷ്ട നിയമഭേദഗതി പാസാവുന്നതോടെ അനധികൃത കുടിയേറ്റമുദ്ര പേറുന്ന വലിയൊരു വിഭാഗത്തിനു പൗരത്വം കിട്ടാന്‍ വഴിതെളിയും. വളരെ നല്ലത്. എന്നാല്‍,  മാനുഷിക പരിഗണനയായിരിക്കില്ല പൗരത്വ ദാനത്തിന്‍െറ മാനദണ്ഡമെന്നുവരുന്നത് അസമിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സംഘര്‍ഷം വര്‍ധിപ്പിക്കുന്ന സാഹചര്യമായിരിക്കും സൃഷ്ടിക്കപ്പെടുക. കുടിയേറ്റക്കാരെ മതത്തിന്‍െറ പേരില്‍ വേര്‍തിരിച്ച് നയരൂപവത്കരണം നടത്തുന്നത് ഒരു മതത്തോടും പ്രത്യേക വിവേചനമോ വിധേയത്വമോ പാടില്ലായെന്ന നമ്മുടെ മതേതര സങ്കല്‍പത്തിന്‍െറ കടയ്ക്കല്‍ കത്തിവെക്കുന്നതിനു തുല്യമാണെന്ന് മനസ്സിലാക്കി  ആ നീക്കം തിരുത്തിക്കാന്‍ പ്രതിപക്ഷം മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

മോദി വിരുദ്ധ ലേഖനം: കോളജ് മാഗസിന്‍ തടഞ്ഞു

Posted: 06 Aug 2015 11:52 AM PDT

Image: 
Subtitle: 
കോളജ് യൂണിയന്‍ പ്രസിനെതിരെ നിയമ നടപടിക്ക്

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ലേഖനത്തിന്‍െറ പേരില്‍ തൃശൂരില്‍ വീണ്ടും കോളജ് മാഗസിന്‍ വിവാദം. മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി യൂനിയന്‍െറ അച്ചടി പൂര്‍ത്തിയായ ‘പുറംമോടി’ എന്ന മാഗസിനാണ് പ്രസില്‍ തടഞ്ഞുവെച്ചിരിക്കുന്നത്. മോദിയെ ക്രിമിനലുകളുടെ പട്ടികയില്‍പെടുത്തി ഗൂഗ്ള്‍ പ്രസിദ്ധീകരിച്ച ചിത്രം ഉള്‍പ്പെടുന്ന ലേഖനം ഉണ്ടെന്നതാണ് മാഗസിന്‍െറ മുന്നൂറോളം കോപ്പികള്‍ തടഞ്ഞുവെക്കാന്‍ കാരണം.
കുന്നംകുളം പോളിടെക്നിക്കിലും ശ്രീകൃഷ്ണ കോളജിലും മോദി വിമര്‍ശത്തിന്‍െറ പേരില്‍ മാഗസിനുകള്‍ വിവാദമായിരുന്നു. ഈ സംഭവങ്ങളില്‍ എസ്.എഫ്.ഐയുടെ വിശദീകരണവും സാംസ്കാരിക ഫാഷിസത്തിനെതിരായ ലേഖനവും ‘പുറംമോടി’യിലുണ്ട്.  കെ.ഇ.എന്‍, പ്രഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ തുടങ്ങിയ ഇടത് സാംസ്കാരിക പ്രവര്‍ത്തകരുടെ  പ്രതികരണങ്ങള്‍ ഉള്‍പ്പെടുന്നതാണ് ലേഖനം. ‘ടോപ് ടെന്‍ ക്രിമിനല്‍സ്’ എന്ന് ഗൂഗ്ളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം ലഭിക്കുന്നത് മോദിയുടെ ചിത്രമാണെന്ന് കാണിച്ച് അതിന്‍െറ സ്ക്രീന്‍ പകര്‍പ്പും ചേര്‍ത്തിരിക്കുന്നു. മാഗസിന്‍ സീഡിയിലാക്കി കഴിഞ്ഞ മാസം 30ന് പ്രസിലത്തെിച്ചു. ഈ മാസം മൂന്നിന് അച്ചടിച്ച് നല്‍കാമെന്ന കരാറില്‍ അഡ്വാന്‍സും നല്‍കി. മാഗസിന്‍ വാങ്ങാന്‍ യൂനിയന്‍ പ്രതിനിധികള്‍ എത്തിയപ്പോഴാണ് നല്‍കാനാവില്ളെന്ന് പ്രസുകാര്‍ അറിയിച്ചത്. തര്‍ക്കമായതോടെ പകര്‍പ്പെടുത്താണ് പ്രകാശനം ചെയ്തത്. എസ്.എഫ്.ഐയുടെ കീഴിലുള്ള യൂനിയന്‍ പ്രസുകാര്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.
അച്ചടിച്ച ശേഷമാണ് മാഗസിനിലെ ചിത്രം കണ്ടതെന്നാണ് പ്രസ് അധികൃതരുടെ വിശദീകരണം. പ്രധാനമന്ത്രിക്ക് എതിരായ ലേഖനം രാഷ്ട്രീയ എതിര്‍പ്പിനും നിയമ നടപടികള്‍ക്കും കാരണമാകുമെന്ന് കരുതിയാണ് തടഞ്ഞുവെച്ചതെന്നും അവര്‍ പറയുന്നു. വിവാദ ലേഖനത്തിന്‍െറ പേരില്‍ കോളജ് അധികൃതര്‍ മാഗസിന്‍ അച്ചടിക്ക് സഹായം നല്‍കിയില്ല. ഇതുമൂലമാണ് കഴിഞ്ഞ വര്‍ഷം തയാറാക്കിയ മാഗസിന്‍െറ പ്രകാശനം നീണ്ടത്. മോദി വിരുദ്ധ ഭാഗം നീക്കാതെ ഫണ്ട് നല്‍കില്ളെന്നായിരുന്നു കോളജ് അധികൃതരുടെ നിലപാട്.
അതേസമയം, മാഗസിന്‍ തയാറാക്കിയത് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ അറിവോടെയല്ളെന്ന് പ്രസിഡന്‍റ് കെ.എസ്. സെന്തില്‍കുമാര്‍ പറഞ്ഞു. കോളജ് മാഗസിന്‍ ഇറക്കുന്നതിന്‍െറ രീതികള്‍ പാലിച്ചിട്ടില്ളെന്നാണ് അറിയുന്നത്. വിഷയം സംഘടനാതലത്തില്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആ ഹൃദയതാളത്തില്‍ ആച്ചാടന്‍ മാത്യു ജീവിത തീരത്തേക്ക്

Posted: 06 Aug 2015 11:30 AM PDT

Image: 
Subtitle: 
വ്യാഴാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് മുറിയിലേക്ക് മാറ്റി

കൊച്ചി: കടമ്പകള്‍ കടന്ന്, ആ ഹൃദയതാളത്തില്‍ ആച്ചാടന്‍ മാത്യു ജീവിത തീരത്തേക്ക്. ചരിത്രം കുറിച്ച് കൊച്ചിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ചാലക്കുടി സ്വദേശി ആച്ചാടന്‍ മാത്യുവിനെയാണ് ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് മുറിയിലേക്ക് മാറ്റിയത്. മാത്യുവിനെ വെള്ളിയാഴ്ച വാര്‍ഡില്‍ ഇടനാഴിയിലൂടെ നടക്കാന്‍ അനുവദിക്കും. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞപ്പോള്‍ അവിടെ ഏതാനും ചുവട് നടക്കുന്നതിന് ഡോക്ടര്‍മാര്‍ അനുവദിച്ചിരുന്നു.

ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷമുള്ള നിര്‍ണായക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ മാത്യുവിന്‍െറ ആരോഗ്യ നിലയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചത്. തുടര്‍ന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തിയാണ് വ്യാഴാഴ്ച മുറിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. മാറ്റിവെച്ച ഹൃദയം മാത്യുവിന്‍െറ ശരീരത്തിന്‍െറ പ്രതികരണമറിയാനുള്ള നിര്‍ണായക പരിശോധനഫലം ചൊവ്വാഴ്ച ലഭിച്ചിരുന്നു. ഇത് കൂടി തൃപ്തികരമാണെന്ന് ഉറപ്പിച്ചതോടെയാണ് മുറിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. മുറിയില്‍ മാത്യുവിന്‍െറ ഭാര്യ ബിന്ദുവിന് മാത്രമായി സന്ദര്‍ശനാനുമതി നിയന്ത്രിച്ചിട്ടുണ്ട്. ഒരു ഡ്യൂട്ടി നഴ്സ് പൂര്‍ണസമയവും മുറിയിലുണ്ടാകും.

രണ്ടാഴ്ചകൂടി ആശുപത്രിയില്‍ കഴിഞ്ഞശേഷം തൃപ്തികരമാണെങ്കില്‍ മാത്യുവിനെ വീട്ടിലേക്ക് മാറ്റുന്ന കാര്യവും പരിഗണയിലുണ്ട്. പക്ഷേ, സന്ദര്‍ശകരുടെ കാര്യത്തിലടക്കം കര്‍ശന നിയന്ത്രണങ്ങള്‍ വേണ്ടിവരും. മസ്തിഷ്ക മരണം സംഭവിച്ച പാറശാല ലളിതയില്‍ അഡ്വ. നീലകണ്ഠ ശര്‍മയുടെ ഹൃദയമാണ് കഴിഞ്ഞ 24ന് മാത്യു ആച്ചാടന് മാറ്റി വെച്ചത്. തിരുവനന്തപുരത്തുനിന്ന് നാവികസേനയുടെ വിമാനത്തില്‍ ഒരുമണിക്കൂര്‍ 17 മിനിറ്റുകൊണ്ട് കൊച്ചിയില്‍ എത്തിച്ച ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ മാറ്റിവെക്കുകയായിരുന്നു.
 

ഉധംപുരില്‍ വീണ്ടും തീവ്രവാദി ആക്രമണം; പൊലീസുകാര്‍ക്ക് പരിക്ക്

Posted: 06 Aug 2015 11:29 AM PDT

Image: 

ജമ്മു: കഴിഞ്ഞ ദിവസം തീവ്രവാദി ആക്രമണമുണ്ടായ ജമ്മു-കശ്മീരിലെ ഉധംപുരില്‍ പൊലീസ് എയ്ഡ്പോസ്റ്റിനുനേരെ വീണ്ടും ആക്രമണം. രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം. ഉധംപുര്‍ ടൗണില്‍നിന്ന് നാലര മണിക്കൂര്‍ വാഹനയാത്രാ ദൂരമുള്ള വിദൂരഗ്രാമമായ ബസന്ത്ഗഡിലെ പൊലീസ് എയ്ഡ്പോസ്റ്റിനുനേരെ മൂന്നു തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.

സ്പെഷല്‍ പൊലീസ് ഓഫിസര്‍ ഗുല്‍മുഹമ്മദിനും മറ്റൊരു പൊലീസുകാരനുമാണ് പരിക്കേറ്റത്. അഞ്ചു സ്പെഷല്‍ പൊലീസ് ഓഫിസര്‍മാര്‍ മാത്രമാണ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഭീകരവാദികളെ നേരിടുന്നതിന് സര്‍ക്കാര്‍ പരിശീലനം നല്‍കിയിട്ടുള്ള വില്ളേജ് പ്രതിരോധസമിതിയും ഇവരുടെ സഹായത്തിനത്തെിയിട്ടുണ്ട്. പോരാട്ടം തുടരുകയാണ്. കൂടുതല്‍ സേനയെ സ്ഥലത്തേക്കയച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രണ്ടു ബി.എസ്.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഏറ്റുമുട്ടല്‍നടന്ന ജമ്മു-ശ്രീനഗര്‍ ഹൈവേയിലെ സ്ഥലത്തുനിന്ന് 100 കിലോമീറ്ററോളം അകലെയാണ് ബസന്ത്ഗഡ്.

പാക്അധീന കശ്മീരില്‍ പരിശീലനം ലഭിച്ച 15 അംഗ ചാവേര്‍സംഘത്തില്‍ അംഗമാണ് താനെന്ന് കഴിഞ്ഞദിവസം ആക്രമണം നടത്തി പിടിയിലായ പാക് തീവ്രവാദി ഉസ്മാന്‍ ഖാന്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഒരുമാസം മുമ്പ് മറ്റ് മൂന്നുപേര്‍ക്കൊപ്പമാണ് അതിര്‍ത്തി കടന്നതെന്നും ഇയാള്‍ സമ്മതിച്ചിരുന്നു. ഇതില്‍ ഒരാള്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ടു. എന്നാല്‍, മറ്റു രണ്ടുപേര്‍ എവിടെയാണെന്നത് സംബന്ധിച്ചും പരിശീലനത്തില്‍ പങ്കെടുത്ത മറ്റു 11 പേര്‍ എവിടെ എന്നതു സംബന്ധിച്ചും വിവരമില്ല.

ജീവന് ഭീഷണിയുണ്ടെന്ന് ഉധംപുര്‍ ആക്രമണത്തില്‍ പിടിയിലായ നവീദിന്‍െറ പിതാവ്

Posted: 06 Aug 2015 11:23 AM PDT

Image: 

ഉധംപുര്‍: തീവ്രവാദ സംഘടന ലശ്കറെ ത്വയ്യിബയില്‍ നിന്നും പാകിസ്താന്‍ സൈന്യത്തില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് ഉധംപുര്‍ ആക്രമണത്തില്‍ പിടിയിലായ മുഹമ്മദ് നവീദിന്‍െറ പിതാവ് മുഹമ്മദ് യാക്കൂബ്. ലശ്കറും സൈന്യവും തങ്ങളുടെ പിന്നാലെയുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്നും യാക്കൂബ് വെളിപ്പെടുത്തിയതായി ഹിന്ദുസ്താന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

നവീദ് 45 ദിവസം മുമ്പാണ് ഇന്ത്യയിലെത്തിയതെന്നും ഇയാള്‍ക്ക് ലശ്കറെ ത്വയ്യിബയുടെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സുരക്ഷാസേന വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 12 ദിവസം മുമ്പാണ് താന്‍ ഇന്ത്യയിലെത്തിയതെന്നു പറഞ്ഞ നവീദ് പരസ്പര വിരുദ്ധമായ വിവരങ്ങളാണ് പിടിയിലായ ഉടന്‍ നല്‍കിയിരുന്നത്.

അതേസമയം, പിടിയിലായ മുഹമ്മദ് നവീദ് യാക്കൂബ് പാകിസ്താന്‍ പൗരനല്ളെന്നും ഇക്കാര്യത്തില്‍ ഇന്ത്യ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും പാക് വിദേശകാര്യ വക്താവ് സയ്യിദ് ഖാസി ഖലീലുല്ല പറഞ്ഞു. ഇന്ത്യയിലെ ഭീകരാക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്തം പാകിസ്താനുമേല്‍ ആരോപിക്കുന്നത് ശരിയല്ല. സര്‍ക്കാര്‍ രേഖകള്‍പ്രകാരം ഇദ്ദേഹം പാക് പൗരനല്ല. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവ് ഇന്ത്യ തങ്ങള്‍ക്ക് കൈമാറുമെന്നാണ് പ്രതീക്ഷയെന്നും ഖലീലുല്ല വ്യക്തമാക്കി.

ഒരു സെക്കന്‍ഡില്‍ സ്വപ്നം തകര്‍ന്നു; മൂന്നാംലിംഗത്തില്‍പെട്ട പ്രിതിക കോടതിയിലേക്ക്

Posted: 06 Aug 2015 11:17 AM PDT

Image: 
Subtitle: 
ഒരു സെക്കന്‍ഡ് കൂടി ലഭിച്ചിരുന്നെങ്കില്‍ രാജ്യത്തെ ആദ്യ മൂന്നാംലിംഗക്കാരിയായ പൊലീസ് ഓഫിസര്‍ ആകുമായിരുന്നു

ചെന്നൈ: നൂറുമീറ്റര്‍ ഓട്ടം തികക്കാന്‍ ഒരു സെക്കന്‍ഡ് കൂടി ലഭിച്ചിരുന്നെങ്കില്‍ സേലം സ്വദേശി പ്രിതിക യാഷ്നി രാജ്യത്തെ ആദ്യത്തെ മൂന്നാംലിംഗക്കാരിയായ പൊലീസ് ഓഫിസര്‍ ആകുമായിരുന്നു. കളിക്കളത്തിലും കോടതിയിലും പോരാടി നേടുമെന്നുറപ്പിച്ച ജോലി  ‘അവസാനലാപ്പി’ല്‍ ഒരുസെക്കന്‍ഡിന്‍െറ വ്യത്യാസത്തില്‍ കൈവിട്ടുപോയനിമിഷം അവര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തളര്‍ന്നുവീണു. വീണ്ടും പോരാടേണ്ടിവരും എന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞാണ് അവര്‍ സ്റ്റേഡിയം വിട്ടത്.

തമിഴ്നാട് പൊലീസിലേക്ക് നടത്തിയ സബ് ഇന്‍സ്പെക്ടര്‍ കായികക്ഷമതാ പരിശോധനയില്‍ കോടതി ഉത്തരവോടെ പരീക്ഷയെഴുതിയ മൂന്നാംലിംഗക്കാരിയായ പ്രിതിക യാഷ്നി സുപ്രധാന കടമ്പ കടന്നെങ്കിലും 100 മീറ്റര്‍ സ്പ്രിന്‍റില്‍ നിശ്ചിതസമയത്ത് വിജയിക്കാനായില്ല.
സേലം കന്തംപട്ടി സ്വദേശിയായ കെ. പ്രിതിക യാഷ്നിയുടെ (24) പോരാട്ടം തുടങ്ങുന്നത് അഞ്ചുവര്‍ഷം മുമ്പാണ്. പഠനകാലത്ത് പൊലീസ് സബ്ഇന്‍സ്പെക്ടര്‍ ആകണമെന്ന ആഗ്രഹത്തോടെ പരിശീലനം തുടങ്ങി. ഈവര്‍ഷം ആദ്യം എസ്.ഐ പരീക്ഷക്ക് അപേക്ഷിച്ചു. യോഗ്യതാ സര്‍ട്ടിഫിക്കറ്റിലെയും അപേക്ഷയിലെയും പേരും  ലിംഗവിഭാഗവും സംബന്ധിച്ച പൊരുത്തക്കേട് ചൂണ്ടിക്കാട്ടി അധികൃതര്‍ അപേക്ഷ നിരസിച്ചു. മൂന്നാംലിഗക്കാരെ സേനയിലേക്ക് പരിഗണിക്കാന്‍ വകുപ്പില്ളെന്നും അവര്‍ അറിയിച്ചു.

സ്കൂള്‍, ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ കെ. പ്രദീപ്കുമാറെന്നും പുരുഷനെന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനിടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി കെ. പ്രിതിക യാഷ്നി എന്ന പേര് സ്വീകരിച്ചു. മൂന്നാംലിംഗത്തിലേക്ക് മാറിയെന്നത് സര്‍ക്കാര്‍ ഗസറ്റില്‍ നല്‍കി ഒൗദ്യോഗിക അംഗീകാരവും സമ്പാദിച്ചു. ഇത് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചാണ് പരീക്ഷയെഴുതിയത്. പൊലീസില്‍ മൂന്നാംലിംഗക്കാരെ പരിഗണിക്കാത്തതിനാല്‍ പ്രിതിക യാഷ്നിയെ സ്ത്രീവിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷ എഴുതിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഉയര്‍ന്ന മാര്‍ക്കോടെ എഴുത്തുപരീക്ഷ വിജയിച്ച പ്രിതിക മൂന്നാംലിംഗക്കാരുടെ പ്രതീക്ഷയായി വളര്‍ന്നു. കഴിഞ്ഞദിവസം തുടങ്ങിയ കായികക്ഷമതാ പരിശോധനയില്‍ എല്ലാ ഇനങ്ങളിലും വിജയിച്ചു. രണ്ടാംദിവസം അവസാന ഇനമായി കടന്നുവന്ന 100 മീറ്റര്‍ സ്പ്രിന്‍റില്‍ നിശ്ചിതസമയം കഴിഞ്ഞ് ഒരു സെക്കന്‍ഡ് ശേഷിക്കവെയാണ് ഫിനിഷിങ് ലൈന്‍ കടന്നത്. ഇതോടെ, ഇവര്‍ പുറത്തായി. പൊലീസ് അധികൃതരില്‍നിന്ന് തനിക്കുവേണ്ട പിന്തുണ ലഭിച്ചില്ളെന്നാണ് ഇവരുടെ പരാതി. കോടതിയിലാണ് തന്‍െറ പ്രതീക്ഷയെന്നും പ്രിതിക പ്രതികരിച്ചു.

 

കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍: സി.പി.എം ഉപസമിതി നാളെ

Posted: 06 Aug 2015 11:17 AM PDT

Image: 
Subtitle: 
കോടിയേരി ബാലകൃഷ്ണനെയും യോഗത്തിലേക്ക് വിളിപ്പിച്ചു

ന്യൂഡല്‍ഹി: സംഘടനാപരമായ പ്രശ്നങ്ങള്‍ കണ്ടത്തെി പരിഹാരം തേടുന്നതിന് സി.പി.എം പോളിറ്റ് ബ്യൂറോ ഉപസമിതിയുടെ ആദ്യയോഗം ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കും. അഞ്ചംഗ ഉപസമിതിയില്‍ പി.ബി അംഗങ്ങളായ എസ്.ആര്‍.പി, പ്രകാശ് കാരാട്ട്, ബിമന്‍ ബോസ്, രാഘവുലു എന്നിവര്‍ക്കൊപ്പം പിണറായി വിജയനും അംഗമാണ്. കേരളത്തിലെ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ശനിയാഴ്ച നടക്കുന്ന യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തിരിച്ചടികളില്‍നിന്ന് കരകയറുന്നതിന് സംഘടനാപരമായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നവംബറില്‍ കൊല്‍ക്കത്തയില്‍ പാര്‍ട്ടി പ്ളീനം ചേരുന്നുണ്ട്. പ്ളീനത്തില്‍ ചര്‍ച്ചചെയ്യുന്നതിന് സംഘടനാ ദൗര്‍ബല്യങ്ങളും പരിഹാര നിര്‍ദേശങ്ങളും സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നതിനാണ് അഞ്ചംഗ ഉപസമിതിയെ പി.ബി ചുമതലപ്പെടുത്തിയത്. ബംഗാള്‍ ഉള്‍പ്പെടെ സംസ്ഥാന സെക്രട്ടറിമാരുമായും ഉപസമിതി ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും റിപ്പോര്‍ട്ട് തയാറാക്കുക. സംഘടനയെ ബാധിച്ച വിഭാഗീയത പരിഹരിച്ചെന്ന് അവകാശപ്പെടുമ്പോഴും ആലപ്പുഴ സമ്മേളനത്തിനുശേഷവും പലേടത്തും വിഭാഗീയത പരസ്യമായി.

സംഘടനാ ചട്ടക്കൂട് നിരന്തരം ചോദ്യംചെയ്ത് പ്രതിപക്ഷ നേതാവ് വി.എസ് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍,  സംസ്ഥാന പ്ളീനത്തില്‍ തിരുത്തല്‍ നടപടികള്‍ തീരുമാനിച്ചതിനുശേഷവും ചില പാര്‍ട്ടി കേഡര്‍മാര്‍ക്കിടയില്‍ തുടരുന്ന മദ്യ, മണല്‍, റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ തുടങ്ങിയ സംഘടനാ ദൗര്‍ബല്യങ്ങളും പരിഹാരവും പി.ബി ഉപസമിതിയില്‍ ചര്‍ച്ചയാകും.  അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിനൊപ്പം ബി.ജെ.പി വോട്ടില്‍ കുത്തനെയുണ്ടായ വര്‍ധനയും ഈഴവ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തി എസ്.എന്‍.ഡി.പി നേതൃത്വം ബി.ജെ.പിയുമായി അടുക്കുന്നത് ഉയര്‍ത്തുന്ന ഭീഷണിയും ചര്‍ച്ചക്ക് വിഷയമാകും.
 

സ്പ്രിന്‍റ് റാണിയെ കാണാന്‍ താരറാണി കിനാലൂരിലെത്തി

Posted: 06 Aug 2015 11:11 AM PDT

Image: 
Subtitle: 
ടിന്‍റു ലൂക്കക്ക് മഞ്ജു വാര്യര്‍ 50001രൂപയുടെ കാഷ് അവാര്‍ഡ് നല്‍കി

ബാലുശ്ശേരി: ‘ഒരു സ്വപ്നലോകത്തത്തെിയ അവസ്ഥയിലാണ് ഞാനിവിടെ നില്‍ക്കുന്നത്. ഒരുപാട് ആരാധിച്ച വ്യക്തിത്വമാണ് എന്‍െറയടുത്ത് ഇരിക്കുന്നത്. ഓരോ ഇന്ത്യക്കാരന്‍െറയും അഭിമാനമാണ് ഉഷച്ചേച്ചി. ആത്മാര്‍ഥതയും നിഷ്കളങ്കതയും നിറഞ്ഞ വാക്കുകളോടെ മഞ്ജുവാര്യര്‍ ഇത് പറയുമ്പോള്‍ കിനാലൂര്‍ ഉഷ സ്കൂളിലെ കായിക താരങ്ങളോടൊപ്പം സ്പ്രിന്‍റ് റാണി പി.ടി. ഉഷയും നമ്രശിരസ്കയായി. സൗഹൃദത്തിന്‍െറ നക്ഷത്രത്തിളക്കവുമായത്തെിയ താരറാണി മഞ്ജു വാര്യരും സ്പ്രിന്‍റ് റാണി പി.ടി. ഉഷയും ഒത്തുചേര്‍ന്നത് കിനാലൂരിലെ ഉഷ സ്കൂള്‍ അങ്കണത്തിലായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സാമൂഹിക പ്രവര്‍ത്തകയായ കവിത ശ്രീകുമാറിനോടൊപ്പം മഞ്ജു വാര്യര്‍ പി.ടി. ഉഷയെ കാണാനായി കിനാലൂരിലെ ഉഷ സ്കൂളിലത്തെിയത്. മഞ്ജു വാര്യര്‍ തുടങ്ങിവെച്ച ദൗത്യത്തിന്‍െറ മറ്റൊരു മുഖമായിരുന്നു കിനാലൂരിലെ ഉഷ സ്കൂള്‍ സന്ദര്‍ശനം. കലയോടൊപ്പം സ്പോര്‍ട്സിനെയും പ്രോത്സാഹിപ്പിക്കാന്‍ തന്നാല്‍ കഴിയുന്ന സഹായ സഹകരണം വാഗ്ദാനം ചെയ്താണ് മഞ്ജു വാര്യര്‍ പുതിയ ഒരു ദൗത്യം കൂടി ഏറ്റെടുത്തത്. നൃത്ത പരിപാടിയിലൂടെ ധനശേഖരണം നടത്തി ഉഷ സ്കൂളിന്‍െറ കായിക സ്വപ്നങ്ങള്‍ക്കുള്ള സഹകരണ വാഗ്ദാനമാണ് മഞ്ജു നല്‍കിയത്.

ദേശീയതലത്തില്‍ നിരവധി മെഡലുകള്‍ നേടിയ ഉഷ സ്കൂളിലെ കായിക താരം ടിന്‍റു ലൂക്കക്ക് മഞ്ജു വാര്യര്‍ 50001രൂപയുടെ കാഷ് അവാര്‍ഡ് നല്‍കി. കോഴിക്കോട്ടോ അല്ളെങ്കില്‍ സ്കൂള്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന ഏതെങ്കിലും സ്ഥലത്തോ നൃത്ത പരിപാടി സംഘടിപ്പിക്കാമെന്നും അതില്‍നിന്ന് കിട്ടുന്ന ഫണ്ട് സ്കൂളിന്‍െറ കായിക വികസനത്തിനായി നല്‍കാമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. സ്കൂള്‍ അങ്കണത്തില്‍ എത്തിയ മഞ്ജു വാര്യര്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. കായിക താരങ്ങളോടൊപ്പം പി.ടി. ഉഷയുടെ കുടുംബാംഗങ്ങളും നാട്ടുകാരും മഞ്ജുവിനെ സ്വീകരിക്കാനത്തെി.
 

18.3 ഓവറില്‍ ആസ്ട്രേലിയ 60ന് പുറത്ത്..!

Posted: 06 Aug 2015 11:07 AM PDT

Image: 
Subtitle: 
സ്റ്റുവര്‍ട്ട് ബ്രോഡിന് എട്ട് വിക്കറ്റ്

നോട്ടിങഹാം: സ്റ്റുവര്‍ട്ട് ബ്രോഡിന് പ്രാന്തായതാണോ? അതോ ആസ്ട്രേലിയക്കാര്‍ക്ക് മൊത്തം പ്രാന്തായതാണോ? പേരില്‍മാത്രം ‘വിശാല’ ഹൃദയനായ ബ്രോഡ് ആശാന്‍ ക്ഷമയുടെ തരിമ്പുമില്ലാതെ കങ്കാരുപ്പടയെ നിലംതൊടീക്കാതെ പറപ്പിക്കുന്നത് കണ്ട് ക്രിക്കറ്റ് ലോകം സലീംകുമാര്‍ ഡയലോഗ് പറഞ്ഞുപോയെങ്കില്‍ ‘നോ^അദ്ഭുതം’. ആഷസില്‍ ടെസ്റ്റാണോ, ട്വന്‍റി20 ആണോ കളിക്കുന്നതെന്ന് ട്രെന്‍റ്ബ്രിഡ്ജിലെ കളികണ്ട് ആരെങ്കിലും ഒരുനിമിഷം സംശയിച്ചാലും കുറ്റംപറയാന്‍ പറ്റില്ല. അത്രക്കായിരുന്നു ഒരുവശത്ത് ആസ്ട്രേലിയന്‍ തകര്‍ച്ചയും മറുവശത്ത് ഇംഗ്ളീഷ് കൊലവിളിയും. കണ്ണടച്ച് തുറക്കും വേഗത്തില്‍ ഓസീസ് ഒന്നാം ഇന്നിങ്സ് അവസാനിച്ചു, 60 റണ്‍സില്‍. തകര്‍ത്തതാരെന്നതിന് ഒരൊറ്റ ഉത്തരം, ന്യൂബാളുമായിറങ്ങി 9.3 ഓവറില്‍ 15 റണ്‍സ് മാത്രം നല്‍കി എട്ടു വിക്കറ്റ് കൊയ്ത സ്റ്റുവര്‍ട്ട് ബ്രോഡ് എന്ന കൊലുന്ന പയ്യന്‍. ഓരോ മത്സരവും പുതു അധ്യായങ്ങളാകുന്ന ആഷസ് ചരിത്രത്തിലേക്ക് അവിസ്മരണീയമായൊരു ബൗളിങ് പ്രകടനം തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു.

വിശ്വാസമാണെല്ലാം
ചരിത്രത്തിന്‍െറ ഭാഗമാകാന്‍ ആഹ്വാനം ചെയ്തായിരുന്നു ഇംഗ്ളീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് നാലാം ടെസ്റ്റിലേക്ക് തന്‍െറ പയ്യന്മാരെ ഉണര്‍ത്തിയത്. എന്നാല്‍, ആ കുക്കുപോലും കരുതിയില്ല 18.3 ഓവറുകളില്‍ ചരിത്രം പിറക്കുമെന്ന്. ആഷസ് ഇതുവരെ കണ്ടതില്‍വെച്ച് അതുല്യമായൊരു തുടക്കം സമ്മാനിച്ച് കുക്കും കുട്ടികളും 100 മിനിറ്റിനുള്ളില്‍ ഓസീസ് പ്രതീക്ഷകളെ ചാരമാക്കി. താന്‍ വിശ്വാസമര്‍പ്പിച്ച ആളിലൂടെയാണ് അതുണ്ടായതെന്നത് ഇംഗ്ളീഷ് ക്യാപ്റ്റന്‍െറ ആഹ്ളാദഗ്രാഫിനെ കുത്തനെ ഉയര്‍ത്തുന്നതാണ്. സ്ട്രൈക് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ പരിക്കുകാരണം പുറത്തിരുന്നപ്പോള്‍, മൂന്നാം ടെസ്റ്റിലെ വിജയശില്‍പി സ്റ്റീവന്‍ ഫിന്നിനെ ബൗളിങ് കുന്തമുനയാക്കാതെ ബ്രോഡിനെ ആ ചുമതലയേല്‍പിക്കുകയായിരുന്നു ക്യാപ്റ്റന്‍. കരിയര്‍ ബെസ്റ്റ് ബൗളിങ് പ്രകടനവുമായി ബ്രോഡ് ആ വിശ്വാസത്തിന്‍െറ മാനം കാക്കുകയും ചെയ്തു.

ബ്രോഡ് മാത്രം
ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര്‍ക്ക് തിരിച്ചുകയറാനുള്ള വഴിയും വെട്ടിയാണ് ട്രെന്‍റ് ബ്രിഡ്ജിലെ പിച്ചിലേക്ക് രാവിലെ ബ്രോഡ് ഇറങ്ങിവന്നത്. ക്രിസ് റോജേഴ്സിനും സ്റ്റീവന്‍ സ്മിത്തിനും മടക്കടിക്കറ്റ് പതിച്ചുനല്‍കി,  മത്സരത്തിലെയും തന്‍െറയും ആദ്യ ഓവറില്‍തന്നെ ആ വഴിയില്‍ ബ്രോഡ് ആളനക്കമുണ്ടാക്കി. മൂന്നാം പന്തില്‍ പൂജ്യനായി ഫസ്റ്റ് സ്ളിപ്പില്‍ അലിസ്റ്റര്‍ കുക്കിന്‍െറ കൈയിലൊതുങ്ങിയ റോജേഴ്സ്, ബ്രോഡിനെ 300ാം ടെസ്റ്റ് വിക്കറ്റെന്ന നാഴികക്കല്ലിനുടമയാക്കി. റോജേഴ്സിന് പകരമത്തെിയ സ്മിത്ത്, തനിക്ക് പേടിയില്ളെന്ന് വിളിച്ചുപറയാനുള്ള വെപ്രാളത്തില്‍ ബൗണ്ടറിയൊക്കെ അടിച്ചുനില്‍ക്കവെയാണ് ആ ഓവറിന്‍െറ അവസാന പന്തില്‍ മൂന്നാം സ്ളിപ്പില്‍ ജോ റൂട്ടിന്‍െറ കൈയിലത്തെിപ്പെട്ടത്.
തുടര്‍ന്നങ്ങോട്ട് എറിഞ്ഞ തന്‍െറ തുടര്‍ച്ചയായ മൂന്നു ഓവറുകളിലും ഇരകളെ കണ്ടത്തെിയ ബ്രോഡ് നാലാം ഓവറിലത്തെിയപ്പോഴേക്കും അഞ്ചു വിക്കറ്റ് നേട്ടവും പിറന്നു. വിട്ടുകൊടുത്ത റണ്‍സായി താരത്തിന്‍െറ പേരിലുണ്ടായതാകട്ടെ ആറു റണ്‍സും. ആസ്ട്രേലിയന്‍ ഇന്നിങ്സ് 6.1 ഓവറില്‍ ആറിന് 29 എന്ന വീഴ്ചയിലും. ഷോണ്‍ മാര്‍ഷും ആദം വോഗ്സും മൈക്കല്‍ ക്ളാര്‍ക്കുമാണ് ഇതിനിടയില്‍ വീണത്. തുടര്‍ന്നുള്ള രണ്ടു ഓവറുകളില്‍ ആരെയും തന്‍െറവഴിയില്‍ പറഞ്ഞയക്കാന്‍ കഴിയാത്തതിന്‍െറ ‘അരിശം’ ഏഴാം ഓവറില്‍ (ആസ്ട്രേലിയയുടെ 13ാം ഓവര്‍) സ്റ്റാര്‍ക്കിനെയും ജോണ്‍സനെയും ജോ റൂട്ടിന്‍െറ കൈകളിലത്തെിച്ചാണ് ബ്രോഡ് തീര്‍ത്തത്. തുടര്‍ന്ന് വിക്കറ്റില്ലാത്ത രണ്ടു ഓവറുകള്‍ക്കപ്പുറം നഥാന്‍ ലിയോണിനെ, സ്റ്റോക്സിന്‍െറ കൈയിലത്തെിച്ച് ആസ്ട്രേലിയന്‍ യോഗം ബ്രോഡ് പിരിച്ചുവിട്ടു. സ്ളിപ്പില്‍ കുക്കും റൂട്ടും ബെല്ലും സ്റ്റോക്സും തമ്മില്‍ ബ്രോഡിന്‍െറ പന്തുകളില്‍ ക്യാച്ചെടുക്കാനുള്ള ‘മത്സരമായിരുന്നു’. മൂന്നുപേരെ കൈയിലാക്കി റൂട്ട് ഒന്നാമനായപ്പോള്‍ കുക്കും സ്റ്റോക്സും രണ്ടുപേരെ വീതിച്ചെടുത്തു. ഒരാളെ ബെല്ലിനും കിട്ടി. ഇടക്ക് വാര്‍ണറെ, മാര്‍ക് വുഡിനും നെവിലിനെ, ഫിന്നിനും വിട്ടുകൊടുക്കാനുള്ള ‘മനസ്സ്’ ബ്രോഡിനുണ്ടായി.

മൊബൈല്‍ നമ്പറോ? ഓസീസ് സ്കോര്‍ ബോര്‍ഡോ?
‘0, 0, 6, 0, 1, 2, 1, 4, 9’ ^മൊബൈല്‍ നമ്പറെന്ന് തെറ്റിദ്ധരിക്കപ്പെടാതിരിക്കാനാകണം ആസ്ട്രേലിയയുടെ ഒമ്പതുപേര്‍ മാത്രം ഒറ്റ അക്കത്തിന് ഉടമകളായുള്ളു. അപവാദങ്ങളായി രണ്ടുപേര്‍ ഇരട്ട അക്കത്തിലേക്ക് ബാറ്റുവീശി. ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കും (10) പീറ്റര്‍ നെവിലും (13). എന്നാല്‍, നെവിലല്ല ഓസീസിന്‍െറ ടോപ് സ്കോറര്‍. ഇംഗ്ളീഷുകാര്‍ എക്സ്ട്രാസ് ഇനത്തില്‍ ദാനം ചെയ്ത 14 റണ്‍സുകളാണ് അവരെ 60 എന്ന നിലയിലേക്കെങ്കിലും എത്തിച്ച ടോപ് സ്കോര്‍. റോജേഴ്സ്, വാര്‍ണര്‍, മാര്‍ഷ് എന്നിവരാണ് പൂജ്യരായി മടങ്ങിയത്. വോഗ്സും സ്റ്റാര്‍ക്കും ഓരോ റണ്‍സ് വീതം നേടി. സ്മിത്ത് (6), നെവില്‍ (2), ഹാസില്‍വുഡ് (4*), ലിയോണ്‍ (9) എന്നിവരാണ് ഒറ്റയക്കത്തില്‍ സംഭാവന നല്‍കിയ മറ്റുള്ളവര്‍.
വാലറ്റത്തുള്ള ജോണ്‍സനും ലിയോണും ഹാസില്‍വുഡുമാണ് ആസ്ട്രേലിയന്‍ ഇന്നിങ്സില്‍ 60 പന്തുകള്‍ തികച്ചുകളിച്ചത്. മറ്റു എട്ടുപേരുംകൂടി കളിച്ചതാകട്ടെ 51 പന്തുകള്‍ മാത്രം.

ശക്തം ഇംഗ്ളീഷ് ബാറ്റിങ്
ആസ്ട്രേലിയയെ എറിഞ്ഞിട്ട് ലഞ്ചിന് മുമ്പ് ക്രീസില്‍ ബാറ്റുകുത്തിയ ഇംഗ്ളണ്ട് ബാറ്റിങ് നിര അനായാസം ലീഡുമായി ശക്തമായ നിലയിലാണ്.  44 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്ത ആതിഥേയര്‍ ഇതിനകം 113 റണ്‍സ് ലീഡ് പിടിച്ചു. അര്‍ധശതകവുമായി ജോ റൂട്ടും(75) 30 റണ്‍സുമായി ബെയര്‍സ്റ്റോവുമാണ് ക്രീസില്‍.  ടീം സ്കോര്‍ 32 റണ്‍സില്‍ നില്‍ക്കെ ഓപണര്‍ ലിത്തിനെയും(14), മൂന്നാമന്‍ ബെല്ലിനെയും(1) പുറത്താക്കി സ്റ്റാര്‍ക് ഓസീസിന് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇംഗ്ളീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും ജോ റൂട്ടും ചേര്‍ന്ന് അത് തല്ലിക്കെടുത്തി. ഓസീസ് കളിച്ച 18.3 ഓവറുകള്‍ തന്നെയെടുത്ത് ഇംഗ്ളണ്ട് ലീഡ് സ്വന്തമാക്കി.  43 റണ്‍സെടുത്ത കുക്കിനെയും സ്റ്റാര്‍ക്കിന് മുന്നില്‍ നഷ്ടമായത് മാത്രമാണ് പിന്നീട് ഇംഗ്ളണ്ടിനെ പിന്നോട്ടടിച്ചത്.

എങ്ങോട്ടുപോയി ആ ചരിത്രരേഖകള്‍...? ബല്‍ബീര്‍ ചോദിക്കുന്നു

Posted: 06 Aug 2015 11:04 AM PDT

Image: 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ഒരുകാലത്ത് ലോകത്തിന്‍െറ നെറുകെയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചരിത്രരേഖകള്‍ ഇനി ഓര്‍മപ്പുസ്തകത്തില്‍ മാത്രമൊതുങ്ങും. 1952ലെ ഹെല്‍സിങ്കി ഒളിമ്പിക്സില്‍ ഹോക്കി മത്സരത്തില്‍ ഇന്ത്യ 6^1ന് നെതര്‍ലന്‍ഡിനെ തോല്‍പിച്ച മത്സരത്തില്‍ അഞ്ചു ഗോളടിച്ച് ഇന്ത്യന്‍ വിജയം ഒറ്റക്ക് സ്വന്തമാക്കിയ ബല്‍ബീര്‍ സിങ് സീനിയര്‍ സ്പോര്‍ട്സ് അതോറിറ്റിക്ക് (സായി) നല്‍കിയ മെഡലും പുറംകുപ്പായവും അടക്കമുള്ള ചരിത്രസൂക്ഷിപ്പുകള്‍ എവിടേക്ക് പോയെന്നതിന് ഒരു മേല്‍വിലാസവും അധികൃതരുടെ പക്കലില്ല.

വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാകട്ടെ സ്പോര്‍ട്സ് അധികൃതരുടെ ഉത്തരവാദിത്തമില്ലായ്മക്ക് ഉദാഹരണമായി പരസ്പരബന്ധമില്ലാത്ത ഉത്തരങ്ങളും.

1948ല്‍ ലണ്ടനിലും 52ല്‍ ഹെല്‍സിങ്കിയിലും 56ല്‍ മെല്‍ബണിലും നടന്ന ഒളിമ്പിക്സുകളില്‍ ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണമണിയുമ്പോള്‍ ടീമിലെ ഇതിഹാസതാരമായിരുന്നു ബല്‍ബീര്‍ സിങ്. 1985ലാണ് ബല്‍ബീര്‍ സിങ് തന്‍െറ പക്കലുണ്ടായിരുന്ന ഒളിമ്പിക്സ് മെഡലുകളും പത്മശ്രീ അവാര്‍ഡും ഒഴികെയുള്ള സൂക്ഷിപ്പുകള്‍ സായിക്ക് നല്‍കിയത്.

യു.എസ് ഓപണ്‍ വാം അപ്: മറെക്ക് ഞെട്ടിക്കുന്ന തോല്‍വി

Posted: 06 Aug 2015 11:00 AM PDT

Image: 

വാഷിങ്ടണ്‍: ബ്രിട്ടീഷ് ടോപ് സീഡ് ആന്‍ഡി മറെക്ക് യു.എസ് ഓപണിന് മുന്നോടിയായുള്ള ആദ്യ ഹാര്‍ഡ്കോര്‍ട്ട് വാംഅപ് ടൂര്‍ണമെന്‍റിന്‍െറ രണ്ടാം റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വി. എ.ടി.പി ആന്‍ഡ് ഡബ്ള്യു.ടി.എ വാഷിങ്ടണ്‍ ഓപണില്‍ റഷ്യന്‍താരം തെയ്മുറസ് ഗബാഷ്വിലിയാണ് മറെയെ തോല്‍പിച്ചത്. രണ്ടു മണിക്കൂറും 42 മിനിറ്റും നീണ്ട മത്സരത്തില്‍ 6-4, 4-6, 7-6 (7-4)ന് 53ാം ലോക റാങ്കുകാരന്‍ ജയം സ്വന്തമാക്കി. 1993ല്‍ ഇവാന്‍ ലെന്‍ഡ്ലിനുശേഷം ഒരു ടോപ് സീഡ് ഇവിടെ തോല്‍ക്കുന്നത് ആദ്യമായാണ്.

പാര്‍ലമെന്‍റിലും തീവ്രവാദികളെന്ന് വി.എച്ച്.പി നേതാവ്

Posted: 06 Aug 2015 10:58 AM PDT

Image: 
Subtitle: 
പരോക്ഷ വിമര്‍ശം ശശി തരൂരിനും ദിഗ്വിജയ് സിങ്ങിനുമെതിരെ

റൂര്‍ക്കി: പാര്‍ലമെന്‍റില്‍ ഒന്നോ രണ്ടോ തീവ്രവാദികളുണ്ടെന്ന് വിവാദ വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. യാക്കൂബ് മേമന്‍െറ വധശിക്ഷയെ ചിലര്‍ അപലപിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോഴായിരുന്നു അവരുടെ പ്രതികരണം.
പാര്‍ലമെന്‍റില്‍ ഒന്നോ രണ്ടോ ഭീകരരുണ്ടെന്നത് രാജ്യത്തിന് ആപത്താണെന്നും ഇവര്‍ കോടതി വിധിയെ ധിക്കരിക്കുകയാണെന്നും സാധ്വി പ്രാചി പറഞ്ഞു. ജമ്മുവില്‍ പിടിയിലായ പാകിസ്താന്‍ തീവ്രവാദി ഉസ്മാന്‍ ഖാനെ ചോദ്യം ചെയ്ത് കഴിഞ്ഞ് ഹിന്ദുത്വ സംഘടനകള്‍ക്ക് വിട്ടുനല്‍കിയാല്‍ പാഠം പഠിപ്പിക്കാമെന്നും അവര്‍ പറഞ്ഞു. യാക്കൂബ് മേമന്‍െറ വധശിക്ഷയെ കോണ്‍ഗ്രസ് എം.പിമാരായ ദിഗ്വിജയ് സിങ്ങും ശശി തരൂരും അപലപിച്ചിരുന്നു. ഇവര്‍ക്കെതിരെയായിരുന്നു വി.എച്ച്.പി നേതാവിന്‍െറ പരോക്ഷ വിമര്‍ശം.
അതേസമയം, പാര്‍ലമെന്‍റില്‍ തീവ്രവാദികളുണ്ടെന്ന് പറഞ്ഞ വി.എച്ച്.പി നേതാവിനെതിരെ സ്പീക്കര്‍ സുമിത്ര മഹാജന്‍ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സാധ്വി പ്രാചി പാര്‍ലമെന്‍റിനെ മാത്രമല്ല ഭരണഘടനയെയും നിന്ദിച്ചതായി കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP