ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി ഇന്ത്യയില്‍ പ്രായോഗികമല്ല ^കോടിയേരി Madhyamam News Feeds | ![]() |
- ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി ഇന്ത്യയില്‍ പ്രായോഗികമല്ല ^കോടിയേരി
- കാഥിക ആയിഷ ബീഗം അന്തരിച്ചു
- തെരുവുനായകള്‍ വന്യജീവി സങ്കേതത്തിന് ഭീഷണി
- ഓണക്കാല മദ്യക്കടത്ത് തടയാന്‍ പരിശോധന കര്‍ശനമാക്കും
- ജപ്പാനില്‍ ആണവനിലയം വീണ്ടും തുറന്നു; വ്യാപക പ്രതിഷേധം
- ശമ്പളമില്ല; ജീവനക്കാര്‍ കുട്ടനാട് പാക്കേജ് ചീഫ് എന്‍ജിനീയറുടെ ഓഫിസ് ഉപരോധിച്ചു
- കൊല്ലത്ത് ഇരുനൂറോളം പൊലീസുകാര്‍ക്ക് അതിസാരം
- ഡി.പി.ഐ സര്‍ക്കുലര്‍ നടപ്പാക്കിയാല്‍ സ്കൂള്‍ യൂനിഫോമില്‍ അഴിച്ചുപണി വരും
- സല്‍മാന്‍ ഖാന് ബുദ്ധിയില്ലെന്ന് രാജ് താക്കറെ
- വാര്‍ഡ് വിഭജനം: യു.ഡി.എഫ് ചര്‍ച്ച ചെയ്യണമെന്ന് കുഞ്ഞാലിക്കുട്ടി
- മുലായം സിങ്ങിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
- നെല്‍കൃഷി നാടിന് ഉത്സവമായി
- യോഗേന്ദ്രയാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു; മര്‍ദ്ദിച്ചെന്ന് ആരോപണം
- ഫെല്‍പ്സ് വരുന്നു; ലക്ഷ്യം റിയോ
- പൊതുമാപ്പ് : 1139 പ്രവാസികള്‍ രാജ്യംവിടാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി മാനവശേഷി മന്ത്രാലയം
- 'അവയവദാനം' കേരളത്തിന് പുറത്തേക്കും
- സ്വര്‍ണവിലയില്‍ വര്‍ധന; പവന് 19,080 രൂപ
- തീവ്രവാദികള്‍ ആക്രമണ സാധ്യത: പരിശോധന ശക്തമാക്കും –കുവൈത്ത് ആഭ്യന്തര മന്ത്രാലയം
- ഗൂഗ്ള്‍ ഇനി ആല്‍ഫബെറ്റിന് കീഴില്‍
- യുവേഫ സൂപ്പര്‍ കപ്പ്: ഇന്ന് കിരീടപ്പോരാട്ടം
- നല്ലപാതിയുടെ ചലച്ചിത്ര പുരസ്കാര നിറവില്‍ മുഹമ്മദ് നജാം
- ആഭ്യന്തര കാര്യത്തില്‍ ഇടപെടാതിരുന്നാല്‍ ഇറാനും നല്ല അയല്‍ക്കാര്‍ - സൗദി
- ഇന്ത്യ ‘കുറ്റപ്പെടുത്തല്‍ തന്ത്രം’ അവസാനിപ്പിക്കണമെന്ന് പാകിസ്താന്‍
- കശ്മീരില്‍ വീണ്ടുമൊരു സായാഹ്നം
- റെയില്‍വേ ടിക്കറ്റെടുക്കൂ; കവര്‍ച്ചക്കിരയാകൂ
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി ഇന്ത്യയില്‍ പ്രായോഗികമല്ല ^കോടിയേരി Posted: 11 Aug 2015 12:06 AM PDT Image: ![]() തിരുവന്തപുരം: പ്രത്യയ ശാസ്ത്രവും വികസനവും സംബന്ധിച്ച ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലി യു ചെങ്ങിന്‍െറ പ്രസ്താവനക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി ഇന്ത്യയില്‍ പ്രായോഗികമല്ളെന്ന് കോടിയേരി വ്യക്തമാക്കി. പ്രത്യയ ശാസ്ത്രത്തില്‍ അടിയുറച്ച വികസനമാണ് സി.പി.എം നയം. പാര്‍ട്ടി അധികാരത്തിലുള്ള രാജ്യങ്ങളില്‍ വികസനത്തിന് മുന്‍തൂക്കം നല്‍കാന്‍ സാധിക്കും. ചൈനീസ് അംബാസഡര്‍ പ്രകടിപ്പിച്ചത് അത്തരമൊരു അഭിപ്രായമാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്ന സാമൂഹ്യ വ്യവസ്ഥ സ്ഥാപിക്കുകയാണ് സോഷ്യലിസം വഴി ലക്ഷ്യമിടുന്നത്. അത് കഴിയണമെങ്കില്‍ ഉല്‍പാദക ശക്തികളെ കെട്ടഴിച്ചുവിടണം. അതിന് സഹായകരമായ ഒരു സമ്പദ്ഘടനയാണ് ജനകീയ ചൈന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ലോകത്തില്‍ എല്ലായിടത്തും ഈ മാതൃക പ്രായോഗികമാക്കാന്‍ കഴിയില്ളെന്നും കോടിയേരി ചൂണ്ടിക്കാട്ടി. പ്രത്യയ ശാസ്ത്രത്തേക്കാള്‍ വികസനത്തിനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലി യു ചെങ് തിങ്കളാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ദാരിദ്ര്യം പങ്കിടലല്ല കമ്യൂണിസം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാര്‍ഥ താത്പര്യങ്ങളല്ല ജന താത്പര്യമാണ് നോക്കേണ്ടതെന്നും ലി യു ചെങ് കൊച്ചിയില്‍ നടന്ന ഒരു സംവാദത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. |
Posted: 10 Aug 2015 11:37 PM PDT Image: ![]() ആലപ്പുഴ: കഥാപ്രസംഗ കലയിലെ ആദ്യ മുസ് ലിം വനിതകളിലൊരാളായ ആയിഷ ബീഗം (72) അന്തരിച്ചു. പുലര്‍ച്ചെ പുന്നപ്ര നന്ദിക്കാട്ട് വെളി 'മാനസി'യില്‍ മകന്‍ അന്‍സാറിന്‍െറ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖ ബാധിതയായിരുന്നു. കഷ്ടപാടും ദുരിതവും നിറഞ്ഞ ജീവിതത്തിലും കഥാപ്രസംഗ കലയെ നെഞ്ചോടു ചേര്‍ത്തു പിടിച്ച കലാകാരിയാണ് ആയിഷ ബീഗം. കേരളത്തിന് അകത്തും പുറത്തും മൂവായിരത്തോളം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ പലതും സഹൃദയ ലോകം ആദരവോടെ സ്വീകരിച്ചു. 1943ലാണ് ആയിഷ ബീഗത്തിന്‍െറ ജനനം. മുഹമ്മദുകണ്ണ് -ഫാത്തിമ ദമ്പതികളുടെ മകളായ ആയിഷയുടെ കുടുംബം ചെറുപ്പകാലത്ത് തന്നെ ആലപ്പുഴയിലേക്ക് കുടിയേറി. കഥാപ്രസംഗ വേദികളില്‍ ഭര്‍ത്താവ് എ.എം ശെരീഫ് പ്രോത്സാഹനവും പ്രചോദനവും നല്‍കി. 1998ല്‍ അദ്ദേഹം മരിച്ചു. മൂന്ന് പതിറ്റാണ്ടോളം മാപ്പിള^സാമൂഹ്യ പശ്ചാത്തലമുള്ള കഥകള്‍ വിവിധ വേദികള്‍ ആയിഷ ബീഗം അവതരിപ്പിച്ചു. 'ധീര വനിത' എന്ന കഥ ആലപ്പുഴ വട്ടപ്പള്ളിയിലെ വേദിയില്‍ അവതരിപ്പിച്ചായിരുന്നു കഥാപ്രസംഗ രംഗത്തേക്ക് ആയിഷ ബീഗം കടന്നുവന്നത്. മുസ് ലിം വനിതകള്‍ പരസ്യമായി വേദികളില്‍ കഥ പറയാന്‍ മടിച്ചിരുന്ന കാലഘട്ടത്തില്‍ തന്നിലുള്ള പ്രതിഭയെ അടക്കി നിര്‍ത്താന്‍ ആയിഷക്കായില്ല. ജനങ്ങളില്‍ നിന്നു ലഭിച്ച ആദരവും പ്രോത്സാഹനവും ഉള്‍ക്കൊണ്ട് മാപ്പിള സാഹിത്യത്തില്‍ ഒമ്പതോളം കഥകളും മറ്റിതര സാമൂഹ്യ വിഷയങ്ങളില്‍ പതിനഞ്ചോളം കഥകളും ആയിഷ ബീഗം അവതരിപ്പിച്ചു. മക്കള്‍: അന്‍സാര്‍ (ഗള്‍ഫ്), പരേതനായ നൗഷാദ്. ഖബറടക്കം ഉച്ചക്ക് രണ്ട് മണിക്ക് പുന്നപ്രയിലെ പള്ളിയില്‍. |
തെരുവുനായകള്‍ വന്യജീവി സങ്കേതത്തിന് ഭീഷണി Posted: 10 Aug 2015 11:27 PM PDT കുമളി: നാട്ടുകാരെ ഭീതിയിലാക്കുന്ന തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കാട്ടിനുള്ളില്‍ കയറിയത് ജീവികള്‍ക്ക് ഭീഷണിയായി. |
ഓണക്കാല മദ്യക്കടത്ത് തടയാന്‍ പരിശോധന കര്‍ശനമാക്കും Posted: 10 Aug 2015 11:23 PM PDT കണ്ണൂര്‍: ഓണക്കാലത്ത് വ്യാജമദ്യം തടയുന്നതിന് എക്സൈസ് വകുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍, താലൂക്ക്തല സ്ട്രൈക്കിങ് ഫോഴ്സുകള്‍, ബോര്‍ഡര്‍ പട്രോളിങ് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. |
ജപ്പാനില്‍ ആണവനിലയം വീണ്ടും തുറന്നു; വ്യാപക പ്രതിഷേധം Posted: 10 Aug 2015 11:10 PM PDT Image: ![]() ടോക്യാ: 2011ലെ ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ആണവനിലയം നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ജപ്പാന്‍ തുറന്നു. കനത്ത പ്രതിഷേധവും സുരക്ഷാ ഭീഷണിയും മുന്‍നിര്‍ത്തി അടഞ്ഞുകിടക്കുന്ന ആണവനിലയങ്ങളിലൊന്നാണ് ചൊവ്വാഴ്ച വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. തലസ്ഥാന നഗരമായ ടോക്യോയില്‍നിന്ന് 1000 കിലോമീറ്റര്‍ അകലെ സെന്‍ഡായിയിലുള്ള നിലയം പ്രാദേശിക സമയം രാവിലെ 10.30നാണ് വീണ്ടും ചലിച്ചുതുടങ്ങിയത്. വെള്ളിയാഴ്ച വൈദ്യുതി ഉല്‍പാദനം ആരംഭിക്കുമെങ്കിലും പതിവുപ്രവര്‍ത്തനം സെപ്റ്റംബറോടെ മാത്രമേ ആരംഭിക്കൂ. 31 വര്‍ഷം പഴക്കമുള്ള നിലയത്തില്‍ ആണവ ഇന്ധനം നിറക്കുന്നതുള്‍പ്പെടെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നാലരവര്‍ഷത്തെ സ്തംഭനത്തിനു ശേഷമാണ് ജപ്പാന്‍ ആണവ പദ്ധതിയിലേക്ക് തിരിച്ചുപോകുന്നത്. 2011ലെ സൂനാമിയില്‍ ഫുകുഷിമ ആണവനിലയം തകര്‍ന്നതിനു സമാനമായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആണവ നിയന്ത്രണ അതോറിറ്റി കര്‍ക്കശമായ സുരക്ഷാചട്ടങ്ങള്‍ നടപ്പാക്കിവരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. സെന്‍ഡായി നിലയത്തില്‍ ഇവ പൂര്‍ണമായി പാലിച്ചതായി പരിശോധനകളില്‍ കണ്ടത്തെിയിരുന്നു. സെന്‍ഡായിയിലെ രണ്ടാമത്തെ നിലയം ഒക്ടോബറില്‍ പുനരാരംഭിക്കാനാണ് നീക്കം. ജപ്പാനില്‍ പ്രവര്‍ത്തന യോഗ്യമായ 50ഓളം റിയാക്ടറുകള്‍ അറ്റകുറ്റപ്പണികള്‍ക്കും സുരക്ഷാ പരിശോധനക്കുമായി അടച്ചിട്ടിരിക്കുകയാണ്. രാജ്യത്തിന്‍െറ സുസ്ഥിര സാമ്പത്തിക വികസനം ലക്ഷ്യംവെച്ച് ഇവ പ്രവര്‍ത്തനസജ്ജമാക്കാനാണ് നിലവിലെ ആബെ സര്‍ക്കാറിന്‍െറ നീക്കം. സുരക്ഷ ഉറപ്പുവരുത്തിയ ശേഷം ആണവ നിലയങ്ങള്‍ പുനരാരംഭിക്കാന്‍തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രിസഭ ചീഫ് സെക്രട്ടറി യോഷിഹിദേ സുഗ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്ത് ആണവനയത്തില്‍ മാറ്റംകൊണ്ടുവരാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്. രാജ്യത്തിനാവശ്യമായ മൊത്തം വൈദ്യുതിയുടെ നാലിലൊന്നും ഒരു കാലത്ത് ആണവനിലയങ്ങളില്‍നിന്നാണ് ജപ്പാന്‍ ഉല്‍പാദിപ്പിച്ചിരുന്നത്. തീരെ നിലച്ചുപോയ ഉല്‍പാദനം 2030ഓടെ 20 ശതമാനത്തിലത്തെിക്കാന്‍ സര്‍ക്കാര്‍ ഈ വര്‍ഷാദ്യത്തില്‍ തീരുമാനിച്ചിരുന്നു. പുനരുല്‍പാദക ഊര്‍ജത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനും തീരുമാനമുണ്ട്.
|
ശമ്പളമില്ല; ജീവനക്കാര്‍ കുട്ടനാട് പാക്കേജ് ചീഫ് എന്‍ജിനീയറുടെ ഓഫിസ് ഉപരോധിച്ചു Posted: 10 Aug 2015 10:56 PM PDT ആലപ്പുഴ: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ തിരുവമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടനാട് പാക്കേജ് ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറുടെ ഓഫിസ് ഉപരോധിച്ചു. രാവിലെ 11ന് ആരംഭിച്ച ഉപരോധം ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ വൈകുന്നേരം അഞ്ചിന് അവസാനിപ്പിച്ചു. |
കൊല്ലത്ത് ഇരുനൂറോളം പൊലീസുകാര്‍ക്ക് അതിസാരം Posted: 10 Aug 2015 10:46 PM PDT കൊല്ലം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ വനിതകള്‍ക്കുള്‍പ്പെടെ ഇരുനൂറോളം പൊലീസുകാര്‍ക്ക് വയറിളക്കവും ഛര്‍ദിയും. കൊല്ലത്ത് ഞായറാഴ്ച എസ്.എന്‍.ഡി.പി തെരഞ്ഞെടുപ്പ് നടന്ന എസ്.എന്‍ കോളജില്‍നിന്ന് വിതരണം ചെയ്ത ഭക്ഷണത്തില്‍നിന്ന് വിഷബാധയേറ്റെന്നാണ് പ്രാഥമിക നിഗമനം. |
ഡി.പി.ഐ സര്‍ക്കുലര്‍ നടപ്പാക്കിയാല്‍ സ്കൂള്‍ യൂനിഫോമില്‍ അഴിച്ചുപണി വരും Posted: 10 Aug 2015 10:31 PM PDT കോഴിക്കോട്: ഇറുകിയതും ശരീരത്തിന് ഹാനികരവുമായ സ്കൂള്‍ യൂനിഫോം വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലര്‍ പാലിക്കാന്‍ നിര്‍ബന്ധിച്ചാല്‍ ജില്ലയിലെ പല പ്രമുഖ സ്കൂളുകള്‍ക്കും വിനയാകും. |
സല്‍മാന്‍ ഖാന് ബുദ്ധിയില്ലെന്ന് രാജ് താക്കറെ Posted: 10 Aug 2015 10:29 PM PDT Image: ![]() മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ബുദ്ധിയില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെ എതിര്‍ത്തുകൊണ്ടുള്ള സല്‍മാന്‍ ഖാന്‍െറ ട്വീറ്റാണ് താക്കറെയെ ചൊടിപ്പിച്ചത്. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പലരും കത്ത് നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യുന്നത് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു. താനെയില്‍ പാര്‍ട്ടി പരിപാടിക്കിടെയാണ് താക്കറെ സല്‍മാന്‍ ഖാനെതിരെ രംഗത്ത് വന്നത്. |
വാര്‍ഡ് വിഭജനം: യു.ഡി.എഫ് ചര്‍ച്ച ചെയ്യണമെന്ന് കുഞ്ഞാലിക്കുട്ടി Posted: 10 Aug 2015 10:22 PM PDT Image: ![]() തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം യു.ഡി.എഫ് ചര്‍ച്ച ചെയ്യണമെന്ന് മന്ത്രിയും മുസ് ലിം ലീഗ് അഖിലേന്ത്യ ട്രഷററുമായ പി.കെ കുഞ്ഞാലിക്കുട്ടി. പുനര്‍ വിഭജനത്തിന്‍െറ അടിസ്ഥാനത്തിലാവണം തെരഞ്ഞെടുപ്പ് നടത്തേണ്ടത്. വിധിക്കെതിരെ അപ്പീലിന് സാധ്യതയുണ്ട്. വിഷയത്തില്‍ പ്രത്യേക താല്‍പര്യങ്ങള്‍ ലീഗിനില്ളെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ഡ് വിഭജനത്തില്‍ അപാകതയുള്ളതായി ഹൈകോടതി പറഞ്ഞിട്ടില്ളെന്ന് പഞ്ചായത്ത് മന്ത്രി എം.കെ മുനീര്‍ വ്യക്തമാക്കി. 2011ലാണ് അവസാനമായി സംസ്ഥാനത്ത് സെന്‍സസ് നടത്തിയത്. ഇതുപ്രകാരം ജനസംഖ്യയില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇക്കാര്യം പരിഗണിക്കാതെ ഇടതുസര്‍ക്കാര്‍ വാര്‍ഡ് വിഭജനം നടത്തി. നിയമപരമായി ശരിയെന്ന് തോന്നിയ കാര്യങ്ങളാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതെന്നും മുനീര്‍ വ്യക്തമാക്കി. |
മുലായം സിങ്ങിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി Posted: 10 Aug 2015 10:20 PM PDT Image: ![]() ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് നടപടികള്‍ തടസ്സപ്പെടുത്തുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട മുലായം സിങ് യാദവിന് പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെ മോദി അഭിനനന്ദിച്ചത്. ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിയാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ലമെന്‍റ് തടസ്സപ്പെടുത്തുന്നതില്‍ വികസനത്തിനെതിരായ ഗൂഢാലോചനയാണെന്ന് സംശയിച്ച മുലായം സിങ് അടക്കമുള്ളവര്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. രാജ്യത്തിന്‍െറ വളര്‍ച്ചയും വികസനവും മുരടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പാര്‍ലമെന്‍റ് തടസ്സപ്പെടുത്തുന്നതെന്ന് സംശയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞതായി യോഗത്തിനുശേഷം റൂഡി അറിയിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്‍റ് തടസ്സപ്പെടുത്തുന്നു എന്നാണ് തിങ്കളാഴ്ച മുലായം സിങ് ആരോപിച്ചത്. ഇത്രയും മതി. ഇനിയും കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണെങ്കില്‍ ഞങ്ങള്‍ പിന്തുണക്കുകയില്ല എന്നും മുലായം സിങ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുന്നത് ജി.എസ്.ടി ബില്ല് നിലവില്‍ വരാതിരിക്കാനാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി ഇന്നലെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നടപടി സാമ്പത്തിക വളര്‍ച്ചക്ക് എതിരാണെന്നും ജെയ്റ്റ് ലി കൂട്ടിച്ചേര്‍ത്തു. |
Posted: 10 Aug 2015 10:16 PM PDT മാനന്തവാടി: 'നെല്ലിലേക്ക് മടങ്ങൂ, മണ്ണിനും മനുഷ്യനും വേണ്ടി' എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ ഞാറുനടീല്‍ നാടിന് ഉത്സവമായി. തോണിച്ചാല്‍ യുവജന വായനശാലയുടെ കീഴിലുള്ള യുവജന സ്വാശ്രയസംഘമാണ് തോണിച്ചാല്‍ കാവറ്റവയലില്‍ കൃഷിയിറക്കിയത്. ഗന്ധകശാല, ആതിര വിത്തുകളാണ് 10 ഏക്കര്‍ സ്ഥലത്ത് കൃഷിചെയ്യുന്നത്. ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്കൊപ്പം മാനന്തവാടി, കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ നൂറോളം എന്‍.എസ്.എസ് വിദ്യാര്‍ഥികളും പങ്കാളികളായി. |
യോഗേന്ദ്രയാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു; മര്‍ദ്ദിച്ചെന്ന് ആരോപണം Posted: 10 Aug 2015 09:52 PM PDT Image: ![]() ന്യൂഡല്‍ഹി: സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ജന്തര്‍ മന്തറില്‍ നിന്നാണ് യാദവ് അറസ്റ്റിലായത്. കര്‍ഷകരുടെ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പൊലീസ് തന്നെ മര്‍ദ്ദിച്ചതായി ആരോപിച്ച യാദവ്, തന്‍െറ വസ്ത്രം കീറിയതായുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പാര്‍ലമെന്‍റ് പൊലീസ് സ്റ്റേഷനിലാണ് തനിക്ക് മര്‍ദ്ദനമേറ്റത്. ഞങ്ങള്‍ 96 പേരെ അവര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. എന്നാല്‍ എന്തു കുറ്റമാണ് ഞങ്ങള്‍ ചെയ്തതെന്ന് അറിയില്ല ^യാദവ് ട്വിറ്ററില്‍ അറിയിച്ചു. നേരത്തെ കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒരു ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു സ്വരാജ് അഭിയാന്‍. കര്‍ഷകപ്രതിഷേധത്തിന്‍െറ ചിഹ്നമായി പ്രതിഷേധസ്ഥലത്ത് കലപ്പ സ്ഥാപിക്കുന്നത് പൊലീസ് തടഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. വഞ്ചനയുടെ രാഷ്ട്രീയത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നി െല്ലന്ന് യോഗേന്ദ്ര യാദവ് മാധ്യമങ്ങളോട് പറഞ്ഞു. സത്യസന്ധമായാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ 20 വളണ്ടിയര്‍മാര്‍ കലപ്പ സ്ഥാപിക്കുമെന്ന് ഞങ്ങള്‍ പൊലീസിനെ അറിയിച്ചിരുന്നു. അതുപ്രകാരം വനിതാ വളണ്ടിയര്‍മാര്‍ അവിടെ ചെന്നെങ്കിലും പൊലീസ് തടയുകയായിരുന്നു. അതിനാല്‍ വിലക്ക് നീക്കുന്നതുവരെ പ്രതിഷേധം തുടുരുമെന്നും യോഗേന്ദ്ര യാദവ് അറിയിച്ചു. അതേസമയം യോഗേന്ദ്രയാദവിന്‍െറ അറസ്റ്റിനെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ വിമര്‍ശിച്ചു. ഡല്‍ഹി പൊലീസ് യോഗേന്ദ്ര യാദവിനെ കൈകാര്യം ചെയ്തതിനെ അപലപിക്കുന്നുവെന്ന് കെജ് രിവാള്‍ പറഞ്ഞു. അവര്‍ അവിടെ സമാധാനപരമായി സമരം ചെയ്യുകയായിരുന്നു. അത് അവരുടെ മൗലികാവകാശമാണ് -കെജ് രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് സ്വരാജ് അഭിയാന്‍. ഇവരെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. |
ഫെല്‍പ്സ് വരുന്നു; ലക്ഷ്യം റിയോ Posted: 10 Aug 2015 08:50 PM PDT Image: ![]() Subtitle: മൂന്നു ദിവസം, മൂന്നു മികച്ച സമയങ്ങള്‍ സാന്‍അന്‍േറാണിയോ: 18 സ്വര്‍ണമടക്കം 22 ഒളിമ്പിക്സ് മെഡലുകള്‍ മാറിലണിഞ്ഞ ഫെല്‍പ്സിന്‍േറതു തന്നെയാവുമോ 2016 റിയോ ഒളിമ്പിക്സും. നീന്തല്‍ കുളത്തില്‍നിന്നുളള പുതിയ വാര്‍ത്തകള്‍ക്ക് കാതോര്‍ക്കുന്നവര്‍ പറയും അതേയെന്ന്. റഷ്യയിലെ കസാനില്‍ ലോകനീന്തല്‍ ചാമ്പ്യന്‍ഷിപ് അരങ്ങുതകര്‍ക്കുമ്പോഴും നീന്തല്‍ ലോകത്തെ റെക്കോഡ് വാര്‍ത്തകള്‍ നിറയെ സാന്‍അന്‍േറാണിയോയില്‍നിന്നുള്ള അമേരിക്കന്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിലെ പൂളില്‍നിന്ന്. |
പൊതുമാപ്പ് : 1139 പ്രവാസികള്‍ രാജ്യംവിടാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി മാനവശേഷി മന്ത്രാലയം Posted: 10 Aug 2015 08:34 PM PDT Image: ![]() മസ്കത്ത്: ആഗസ്റ്റ് രണ്ടുമുതല്‍ എട്ടുവരെ കാലയളവില്‍ 368 പ്രവാസി തൊഴിലാളികള്‍ തങ്ങളുടെ താമസ- തൊഴില്‍ പദവികള്‍ ശരിയാക്കിയതായി മാനവശേഷി മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. രണ്ടു തൊഴിലാളികള്‍ സ്പോണ്‍സര്‍ഷിപ് മാറുകയും 308 പേര്‍ തൊഴിലുടമക്ക് കീഴില്‍തന്നെ പ്രഫഷന്‍ മാറുകയും ചെയ്തു. രാജ്യത്ത് നിലനില്‍ക്കുന്ന പൊതുമാപ്പില്‍ ഉള്‍പ്പെട്ട് 1139 പേര്‍ രാജ്യം വിട്ടുപോകാന്‍ ആഗ്രഹം അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ആഗസ്റ്റ് രണ്ടുമുതല്‍ എട്ടുവരെയുള്ള കാലയളവിലാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ 1139 പ്രവാസികള്‍ താല്‍പര്യം പ്രകടിപ്പിച്ചത്. പൊതുമാപ്പ് പ്രകാരം താമസ- തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് പിഴയും മറ്റു ശിക്ഷകളും ഒഴിവാക്കി രാജ്യംവിട്ടുപോകാനുള്ള അവസരമുണ്ട്. അതേസമയം, തൊഴില്‍- താമസ രേഖകള്‍ ശരിയാക്കാനും സുല്‍ത്താനേറ്റില്‍തന്നെ തുടരാനും പൊതുമാപ്പില്‍ അവസരം ഒരുക്കിയിട്ടുണ്ട്. 1139 പേര്‍ കൂടി നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ രണ്ടാഴ്ചക്കിടെ 4400ലധികം പേര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂലൈ 21 മുതല്‍ 30 വരെ ദിവസങ്ങളിലായി 3265 പേര്‍ പൊതുമാപ്പില്‍ ഉള്‍പ്പെട്ട് നാട്ടിലേക്കുപോകാന്‍ രേഖകള്‍ ശരിയാക്കിയിരുന്നു. മേയ് മാസം ആദ്യം ആരംഭിച്ച മൂന്നുമാസത്തെ പൊതുമാപ്പ് അവസാനിക്കുന്ന ദിവസങ്ങളോട് അനുബന്ധിച്ചാണ് അനധികൃത താമസക്കാര്‍ വന്‍തോതില്‍ നാട്ടിലേക്കുപോകുന്നതിനായി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പൊതുമാപ്പ് അവസാനിക്കുന്ന ജൂലൈ 30ന് മൂന്നുമാസത്തേക്ക് കൂടി മാന്‍പവര്‍ മന്ത്രാലയം നീട്ടിനല്‍കുകയായിരുന്നു. ആദ്യം പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് തീരുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ എംബസികളിലും ലേബറിലും എമിഗ്രേഷനിലും എല്ലാം അനധികൃത താമസക്കാരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എന്നാല്‍, പൊതുമാപ്പ് നീട്ടിയതോടെ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള രേഖകള്‍ ശരിയാക്കാനത്തെുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. എംബസികളിലും ലേബറിലും എമിഗ്രേഷനിലുമൊന്നും വലിയ തിരക്ക് അനുഭവപ്പെടുന്നില്ല. ആദ്യ മൂന്നുമാസത്തെ കണക്കുകള്‍ പ്രകാരം ഏകദേശം 7500ഓളം അനധികൃത താമസക്കാര്‍ നാട്ടിലേക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ട്. അതേസമയം, ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരടക്കം 50,000ത്തില്‍ അധികം അനധികൃത താമസക്കാര്‍ രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവരില്‍ നാലിലൊന്ന് പേര്‍ പോലും പൊതുമാപ്പ് ഉപയോഗപ്പെടുത്തി മടങ്ങിയിട്ടില്ല. അനധികൃത താമസത്തിനും വിസ രേഖകള്‍ ഇല്ലാത്തതിനുമുള്ള പിഴയും ശിക്ഷയും ഒഴിവാക്കി പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ എംബസികള്‍ ബോധവത്കരണം നടത്തുന്നുണ്ട്. പരമാവധി അനധികൃത താമസക്കാരെ ജന്മനാട്ടിലേക്ക് മാറ്റുന്നതിനാണ് അധികൃതര്‍ ശ്രമം നടത്തുന്നത്. അതേസമയം, മൂന്നുമാസം കൂടി നീട്ടിക്കിട്ടിയ പൊതുമാപ്പിന്‍െറ അവസാനദിവസങ്ങളില്‍ നാട്ടിലേക്ക് മടങ്ങുകയെന്ന ഉദ്ദേശ്യത്തിലാണ് അനധികൃത താമസക്കാര്‍ നിലകൊള്ളുന്നത്. അതുവരെ സുല്‍ത്താനേറ്റില്‍ തുടര്‍ന്ന് പരമാവധി തുക ജോലിചെയ്ത് നേടാനാണ് ശ്രമം. ഒക്ടോബര്‍ അവസാനമാണ് പൊതുമാപ്പ് അവസാനിക്കുക. |
'അവയവദാനം' കേരളത്തിന് പുറത്തേക്കും Posted: 10 Aug 2015 08:18 PM PDT Image: ![]() കൊച്ചി: കേരള സര്‍ക്കാരിന്‍െറ അവയവദാന പദ്ധതിയായ 'മൃതസഞ്ജീവനി'യിലൂടെ 'അവയവദാനം' സംസ്ഥാനത്തിന് പുറത്തേക്കും. കൊച്ചിയില്‍ നിന്നു ചെന്നൈയിലേക്കാണ് ഹൃദയവും ശ്വാസകോശവും കൊണ്ടു പോകുന്നത്. ആലപ്പുഴ കായംകുളം സ്വദേശി കോട്ടോളില്‍ എച്ച്. പ്രണവ് (19)ന്‍െറ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കൂടാതെ, യുവാവിന്‍െറ കിഡ്നിയും കരളും ലേക് ഷോര്‍ ആശുപത്രിലെയും മറ്റൊരു കിഡ്നി കോഴിക്കോട് മെഡിക്കല്‍ കോളജിലെയും ചെറുകുടല്‍ അമൃത ആശുപത്രിയിലെയും കണ്ണിന്‍െറ കോര്‍ണിയ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെയും രോഗികളില്‍ വെച്ചുപിടിപ്പിക്കാനായി കൈമാറും. ഞായറാഴ്ചയാണ് വാഹനാപകടത്തെ തുടര്‍ന്ന് പ്രണവിനെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവയവങ്ങള്‍ വേര്‍പെടുത്താനുള്ള ശസ്ത്രക്രിയ രാവിലെ എട്ടരക്ക് കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ആരംഭിച്ചു. ഉച്ചക്ക് 12 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാകും. തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും സ്വകാര്യ ജെറ്റ് വിമാനത്തില്‍ ചെന്നൈ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് അവയവങ്ങള്‍ കൊണ്ടു പോകും. ഇതിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. അരൂരില്‍ നിന്നും നെടുമ്പാശേരിയിലേക്ക് റോഡ് മാര്‍ഗം അവയവങ്ങള്‍ കൊണ്ടു പോകാന്‍ സിറ്റി ട്രാഫിക് പൊലീസിന്‍െറ സ്പെഷ്യല്‍ ബ്രാഞ്ച് സജ്ജീകരണം ചെയ്യും. ചെന്നൈയില്‍ നിന്നും ശസ്ത്രക്രിയ വിദഗ്ധന്മാരായ ഡോ. സുരേഷ് റാവു, ഡോ. മുരളികൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ 12 അംഗ സംഘം ലേക് ഷോര്‍ ആശുപത്രിയിലെത്തി. ആദ്യമായാണ് കേരളത്തില്‍ നിന്നും പുറത്തേക്ക് അവയവദാനം നടക്കുന്നത്. നേരത്തെ ജൂലൈ 25ന് തിരുവനന്തപുരത്ത് പാറശാലയിലെ അഭിഭാഷകനായ നീലകണ്ഠശര്‍മയുടെ ഹൃദയം അങ്കമാലി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മാത്യു അച്ചാടന് ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചിരുന്നു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു വേര്‍പ്പെടുത്തിയ ഹൃദയം നാവികസേനയുടെ പ്രത്യേക വിമാനത്തിലാണ് എറണാകുളം ലിസി ആശുപത്രിയില്‍ എത്തിച്ചത്. എയര്‍ ആംബുലന്‍സ് വഴി സംസ്ഥാനത്ത് നടക്കുന്ന ആദ്യ അവയവമാറ്റമായിരുന്നു ഇത്. കേരളത്തില്‍ തന്നെ 136ാമത്തെ ദായകനാണ് നീലകണ്ഠശര്‍മയെന്നും 361ാമത്തെ സ്വീകര്‍ത്താവാണ് മാത്യു അച്ചാടനെന്നും സംസ്ഥാന സര്‍ക്കാറിന്‍െറ അവയവദാനം ഏകോപിപ്പിക്കുന്നതിനായി രൂപം കൊടുത്ത ‘മൃതസഞ്ജീവനി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൃദയം, വൃക്ക, കരള്‍, ചെറുകുടല്‍, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങള്‍ ഇതിനകം വേറെയും 360 പേരില്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. |
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 19,080 രൂപ Posted: 10 Aug 2015 08:17 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപ കൂടി 19,080 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,385 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗസ്റ്റ് എട്ടിനാണ് പവന്‍വില 18,800ല്‍ നിന്ന് 18,880 രൂപയിലെത്തിയത്. രണ്ടു ദിവസം ഈ വില തുടര്‍ന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 3.56 ഡോളര്‍ കുറഞ്ഞ് 1,100.65 ഡോളറിലെത്തി. |
തീവ്രവാദികള്‍ ആക്രമണ സാധ്യത: പരിശോധന ശക്തമാക്കും –കുവൈത്ത് ആഭ്യന്തര മന്ത്രാലയം Posted: 10 Aug 2015 08:10 PM PDT Image: ![]() കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന വ്യാപാര, വാണിജ്യ കേന്ദ്രങ്ങളില്‍ സുരക്ഷാപരിശോധന ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ഇത്തരം ഇടങ്ങള്‍ കേന്ദ്രീകരിച്ച് തീവ്രവാദികള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹിന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ ഫഹദ് അല്‍ഫഹദ് എല്ലാ വകുപ്പ് മേധാവികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം സംശയകരമായ സാഹചര്യത്തില്‍ ബാഗുമായി രാജ്യത്തെ പ്രമുഖ ഷോപ്പിങ് മാ ത്തത്. നിരപരാധിയെന്ന് കണ്ട് പിന്നീട് ഇയാളെ വിട്ടയച്ചുവെങ്കിലും സംഭവത്തില്‍ സുരക്ഷാ പാളിച്ച സംഭവിച്ചതായി വിലയിരുത്തലുണ്ട്. അതേദിവസം ജഹ്റയിലും സംശയകരമായ സാഹചര്യത്തില്‍ സൗദി പൗരന്‍ പിടിയിലായി. പ്രദേശത്തെ പള്ളിയില്‍ ഉറങ്ങുകയായിരുന്ന ഇയാളെ കാവല്‍ക്കാരന്‍ ഉണര്‍ത്തി ഹോട്ടലില്‍ പോയി ഉറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചു. തുടര്‍ന്ന്, വിവരമറിയിച്ചതുപ്രകാരം സുരക്ഷാവിഭാഗമത്തെി ഇയാളുടെ വാഹനം പരിശോധിച്ചപ്പോള്‍ സ്ഫോടകവസ്തു നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ കണ്ടത്തെി. നുവൈസീബ് അതിര്‍ത്തിവഴിയാണ് സൗദി പൗരനായ ഇയാള്‍ രാജ്യത്ത് പ്രവേശിച്ചതെന്ന് സുരക്ഷാവിഭാഗത്തിന്‍െറ അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്. ഇയാളെക്കുറിച്ച് സൗദി ആഭ്യന്തരമന്ത്രാലയത്തിന് വിവരം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇയാള്‍ക്കെതിരെ കേസുകളൊന്നും നിലവിലില്ളെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇയാളെക്കുറിച്ച് സുരക്ഷാവിഭാഗം വിശദമായ അന്വേഷണം നടത്തിവരികയാണ്. മസ്ജിദ് ഇമാം സാദിഖില്‍ നടന്ന ചാവേര്‍ ആക്രമണത്തിന് ശേഷം രാജ്യത്ത് തീവ്രവാദി സാന്നിധ്യം വ്യക്തമാണെന്ന് ആഭ്യന്തര മന്ത്രാലയം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സിറിയയിലും ഇറാഖിലും നിരവധി കുവൈത്തി യുവാക്കള്‍ തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിച്ച് വുരുന്നുണ്ടെന്നും ഇവര്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു. തീവ്രവാദ സംഘടനകള്‍ക്ക് രാജ്യത്തുനിന്ന് വലിയ സംഭാവനകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് കഴിഞ്ഞ റമദാനില്‍ തൊഴില്‍ മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ സിറിയ, ഇറാഖ്, യമന്‍ എന്നിവിടങ്ങളില്‍ കുവൈത്ത് സ്വദേശികള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ പ്രധാന വാണിജ്യ, വ്യാപാര കേന്ദ്രങ്ങളിലും മറ്റ് ജനത്തിരക്കുള്ള ഇടങ്ങളിലും പരിശോധന ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. കര അതിര്‍ത്തികള്‍ വഴി തീവ്രവാദികള്‍ക്കാവശ്യമായ സ്ഫോടക വസ്തുക്കള്‍ ലഭിക്കുന്നുണ്ടെന്ന് വ്യക്തമായതിനാല്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, രാജ്യത്തെ പള്ളികളില്‍ കാമറകള്‍ ഘടിപ്പിക്കുന്നത് തുടരുകയാണെന്നും രാജ്യത്തെ എല്ലാ പള്ളികളും ഉടന്‍ കാമറാ വലയത്തിലാകുമെന്നും ഒൗഖാഫ് മന്ത്രി യഅ്ഖൂബ് അസ്സാനിഅ് പറഞ്ഞു. |
ഗൂഗ്ള്‍ ഇനി ആല്‍ഫബെറ്റിന് കീഴില്‍ Posted: 10 Aug 2015 08:09 PM PDT Image: ![]() ന്യൂയോര്‍ക്ക്: സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗ്ള്‍ ഇനി ആല്‍ഫബൈറ്റിന് കീഴില്‍. പുതിയ കമ്പനിയായ ആല്‍ഫബെറ്റിന് കീഴിലാണ് ഗൂഗ്ളിനെയും അനുബന്ധ സ്ഥാപനങ്ങളെയും കൊണ്ടു വരുന്നത്. പുതിയ മാറ്റം ഗൂഗ്ള്‍ മേധാവി ലാറി പേജ് ബ്ളോഗിലൂടെയാണ് പുറത്തുവിട്ടത്. ഗൂഗ്ള്‍ ഓഹരികള്‍ പുതിയ കമ്പനിക്ക് കൈമാറും. നവീകരണത്തിന്‍െറ പാതയിലാണ് ഗൂഗ്ള്‍ എന്നും അവസരങ്ങളുടെ ജാലകം തുറക്കുകയാണെന്നും ലാറി പേജ് വ്യക്തമാക്കി. ആല്‍ഫബെറ്റ് സ്ഥാപകനായി ലാറി പേജും പ്രസിഡന്‍റായി സഹ സ്ഥാപകന്‍ സെര്‍ജി ബ്രിന്നും ചുമതലയേല്‍ക്കും. ആന്‍ഡ്രോയിഡിന്‍െറ അമരക്കാരന്‍ ചെന്നൈ സ്വദേശി സുന്ദര്‍ പിച്ചയാണ് ഗൂഗ്ളിന്‍െറ പുതിയ മേധാവി. ഈ വര്‍ഷം അവസാനം പുതിയ മാറ്റം പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം. |
യുവേഫ സൂപ്പര്‍ കപ്പ്: ഇന്ന് കിരീടപ്പോരാട്ടം Posted: 10 Aug 2015 08:05 PM PDT Image: ![]() ബാഴ്സലോണ: യൂറോപ്പിലെ ചാമ്പ്യന്‍ ക്ളബുകള്‍ ഏറ്റുമുട്ടുന്ന യുവേഫ സൂപ്പര്‍ കപ്പില്‍ ചൊവ്വാഴ്ച കിരീടപ്പോരാട്ടം. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബാഴ്സലോണയും യൂറോപ ലീഗ് ജേതാക്കളായ സെവിയ്യയും ഏറ്റുമുട്ടുന്ന ചാമ്പ്യന്‍പോരാട്ടം സ്പാനിഷ് അങ്കം കൂടിയാവും. |
നല്ലപാതിയുടെ ചലച്ചിത്ര പുരസ്കാര നിറവില്‍ മുഹമ്മദ് നജാം Posted: 10 Aug 2015 08:04 PM PDT Image: ![]() ദമ്മാം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നൃത്ത സംവിധായികക്കുള്ള സര്‍ക്കാര്‍ ബഹുമതി നേടി പ്രവാസിയുടെ ഭാര്യ വെള്ളിത്തിരയുടെ ചരിത്രത്തില്‍ ഇടം നേടി. അല്‍ഖോബാറില്‍ സ്വകാര്യ കമ്പനിയില്‍ കണ്‍സള്‍ട്ടന്‍റായി ജോലി ചെയ്യുന്ന തിരുവനന്തപുരം നന്ദന്‍കോട് മുഹമ്മദ് നജാമിന്‍െറ ഭാര്യ സജ്നക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന സിനിമയുടെ നൃത്തസംവിധാനമാണ് സജ്നയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. നൃത്തമൊരുക്കിയ ആദ്യ സിനിമക്ക് തന്നെ പുരസ്കാരം ലഭിച്ചത് ഇരട്ടി മധുരമായതായി മുഹമ്മദ് നജാം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച കലാപരിപാടിയില്‍ നൃത്തമൊരുക്കിയാണ് 2001ല്‍ സജ്ന ഈ രംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് ചാനലുകളിലെ പ്രധാന പരിപാടികളിലെല്ലാം ചുവടുകളൊരുക്കി. 2014ല്‍ സിനിമ നൃത്ത സംവിധാന രംഗത്ത് ചുവട് വെച്ചു. വിക്രമാദിത്യന് ശേഷം നിരവധി സിനിമകളില്‍ നൃത്തമൊരുക്കി. മമ്മൂട്ടിയുടെ ‘മംഗ്ളീഷ്’, ദിലീപിന്‍െറ ‘ചന്ദ്രേട്ടന്‍ എവിടെയാണ്’, ജയസൂര്യയുടെ ‘കുമ്പസാരം’, ജയറാമിന്‍െറ ‘തിങ്കള്‍ മുതല്‍ വെള്ളിവരെ’ തുടങ്ങി നിരവധി സിനിമകളില്‍ താരങ്ങളുടെ ചുവടുകള്‍ സജ്നയുടേതാണ്. ഏറ്റവും ഒടുവില്‍ മലപ്പുറത്തിന്‍െറ കഥ പറഞ്ഞ് ശ്രദ്ധേയമായ ‘കെ.എല്‍ 10 പത്ത്’ എന്ന സിനിമയാണ് ചെയ്തത്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് സ്റ്റേജില്‍ നൃത്തം അവതരിപ്പിച്ചതല്ലാതെ കാര്യമായ പരിശീലനങ്ങളൊന്നുമില്ലാതെയാണ് ഖോബാറില്‍ വീട്ടമ്മയായി കഴിഞ്ഞിരുന്ന ഈ കലാകാരി കലാലോകത്ത് ഇടം നേടിയെടുത്തത്. 30 വര്‍ഷമായി ഖോബാറില്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്ന നജാം സഹധര്‍മിണിക്ക് എല്ലാ പിന്തുണയുമായി കൂടെയുണ്ട്. വിവാഹ ശേഷം ഖോബാറിലത്തെിയ ഇവര്‍ മകളെ നൃത്തം പഠിപ്പിച്ചാണ് ഉള്ളിലൊളിഞ്ഞ് കിടന്ന കലാവാസന പൊടിതട്ടിയെടുത്തത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവാസം മതിയാക്കി സജ്നയും മക്കളും നാട്ടിലേക്ക് താമസം മാറുകയായിരുന്നു. വര്‍ഷത്തില്‍ രണ്ടു തവണ ഖോബാറിലത്തെുന്നു. ഒമ്പതാം ക്ളാസില്‍ നൃത്തം അവസാനിപ്പിച്ച സജ്ന പിന്നീട് തന്‍െറ കഴിവുകള്‍ സ്വയം വികസിപ്പിച്ചെടുത്തു. കുടുംബത്തിന്‍െറ പ്രോത്സാഹനമാണ് ഈ രംഗത്തെ പടവുകള്‍ ചവിട്ടി കയറാന്‍ പിന്‍ബലമായത്. ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ളെങ്കിലും ഇന്ന് കേരളത്തിലെ എല്ലാ പ്രമുഖ ചാനലുകളുടെയും റിയാലിറ്റി ഷോകളുടെയും മറ്റു പരിപാടികളുടെയും നൃത്ത സംവിധായികയാണ് രണ്ടു പെണ്‍കുട്ടികളുടെ ഉമ്മകൂടിയായ ഇവര്‍. ദുബൈയില്‍ അടുത്തിടെ നടന്ന ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ ’മധുരമെന്‍ മലയാളം’ പരിപാടിയില്‍ സംവിധായകന്‍ സിദ്ദീഖിനൊപ്പം ചുവടുകളൊരുക്കിയത് സജ്നയാണ്. ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്, അമൃത ഫിലിം അവാര്‍ഡ്, മഴവില്‍ മനോരമയുടെ വിവിധ പരിപാടികള്‍ തുടങ്ങി ഒട്ടുമിക്ക ചാനലുകളുടെയും ജനപ്രിയ പരിപാടികളുടെയുമെല്ലാം ചുവടുകളൊരുക്കി. കേരളത്തിലെ ആദ്യ തിയറ്ററുടമകളിലൊരാളായ എം.എ റഷീദാണ് സജ്നയുടെ വല്യുപ്പ. ചിറയിന്‍ കീഴിലെ ഖദീജ, സജ്ന എന്നീ തിയറ്ററുകള്‍ അദ്ദേഹത്തിന്‍േറതായിരുന്നു. അടുത്ത കാലത്താണ് ഇത് പൊളിച്ച് പോയത്. ‘കൂടെപ്പിറപ്പ്’ എന്ന പഴയ മലയാള സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചതും അദ്ദേഹമാണ്്. വയലാര്‍ രാമവര്‍മ ആദ്യമായി ഗാന രചന നിര്‍വഹിച്ചത് ഈ സിനിമക്ക് വേണ്ടിയാണെന്ന് നജാം ഓര്‍ക്കുന്നു. 1988ലായിരുന്നു ഇവരുടെ വിവാഹം. നീമ, റിയ എന്നിവര്‍ മക്കളാണ്. |
ആഭ്യന്തര കാര്യത്തില്‍ ഇടപെടാതിരുന്നാല്‍ ഇറാനും നല്ല അയല്‍ക്കാര്‍ - സൗദി Posted: 10 Aug 2015 08:00 PM PDT Image: ![]() റിയാദ്: സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെയും യമന്‍, ഇറാഖ്, സിറിയ, ലബനാന്‍ തുടങ്ങിയ അയല്‍ അറബ് രാജ്യങ്ങളുടെയും ആഭ്യന്തര കാര്യത്തില്‍ ഇടപെടാതിരുന്നാല്‍ ഇറാനുമായി നല്ല അയല്‍പക്കബന്ധം സ്ഥാപിക്കാന്‍ സന്നദ്ധമാണെന്ന് സൗദി വിദേശമന്ത്രി ആദില്‍ അല്‍ജുബൈര്‍. ജര്‍മനിയില്‍ ഒൗദ്യോഗിക സന്ദര്‍ശനത്തിനിടെ ബര്‍ലിനില്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടറുമൊത്തു നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അല്‍ജുബൈര്‍ സൗദി നിലപാട് വ്യക്തമാക്കിയത്. അയല്‍രാജ്യങ്ങളുമായി നല്ലബന്ധം നിലനിര്‍ത്തുകയാണ് സൗദിയുടെ പ്രഖ്യാപിത നയം. മറ്റൊരു രാജ്യത്തിന്‍െറയും വിദേശകാര്യത്തില്‍ ഇടപെടില്ല എന്ന പോലെ തങ്ങളുടെ കാര്യത്തില്‍ ഇതരരെ ഇടപെടാനും സമ്മതിക്കില്ല. സിറിയയിലെ പൗരന്മാരുടെ സാധാരണജീവിതം ഇത്രത്തോളം മോശമായത് ഇറാന്‍െറ ഇടപെടല്‍ കാരണമാണ്. യമന്‍, ഇറാഖ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളും ടെഹ്റാന്‍െറ ഇടപെടല്‍ കാരണം പ്രയാസം അനുഭവിക്കുന്നുണ്ട്. ഇതവസാനിപ്പിച്ചാല്‍ ഇറാനുമായി ബന്ധം നന്നാക്കാന്‍ സൗദി സന്നദ്ധമാണ്. ആണവകരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇറാന്‍െറ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. ആണവോര്‍ജ സംഘടനയുടെ പരിശോധകര്‍ക്ക് ഇറാനിലേക്ക് പ്രവേശം അനുവദിക്കാത്തതില്‍ ദുരൂഹതയുണ്ട്. ആണവായുധ നിര്‍മാണത്തിന് ഇറാന് പദ്ധതിയുണ്ടെന്നതിന്‍െറ സൂചനയാണ് അതിനു പിന്നിലെങ്കില്‍ സൗദി അത് ഗൗരവത്തോടെയാണ് കാണുമെന്നും വിദേശമന്ത്രി കൂട്ടിച്ചേര്‍ത്തു. സൗദിയില്‍ 2012ല്‍ തടവിലായ മാധ്യമപ്രവര്‍ത്തകന്‍ റാഇഫ് ബദവിയുടെ കാര്യത്തെക്കുറിച്ച് പരാമര്‍ശിക്കെ, സൗദിയില്‍ നിലനില്‍ക്കുന്ന ശരീഅത്ത് നിയമം മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും വകവെച്ചുനല്‍കുന്നതാണെന്ന് വിദേശമന്ത്രി വിശദീകരിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജനങ്ങള്‍ക്കും ശരീഅത്ത് അര്‍ഹമായ അവകാശങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
ഇന്ത്യ ‘കുറ്റപ്പെടുത്തല്‍ തന്ത്രം’ അവസാനിപ്പിക്കണമെന്ന് പാകിസ്താന്‍ Posted: 10 Aug 2015 07:17 PM PDT Image: ![]() ഇസ്ലാമാബാദ്: അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരില്‍ പാകിസ്താനെ കുറ്റപ്പെടുത്തുന്ന തന്ത്രം ഇന്ത്യ അവസാനിപ്പിക്കണമെന്ന് പാക് പ്രതിരോധ മന്ത്രി ഖാജ ആസിഫ്. ഇരു രാഷ്ട്രങ്ങളും തമ്മില്‍ നടക്കാനിരിക്കുന്ന ദേശീയ സുരക്ഷാ ഉപദേശകതല ചര്‍ച്ചകള്‍ക്ക് ശുദ്ധമനസ്സോടെ ഇന്ത്യ മുന്നോട്ടുവരണമെന്നും പൊതുചടങ്ങില്‍ സംസാരിക്കവെ ആസിഫ് പറഞ്ഞതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനെ കുറ്റപ്പെടുത്തുന്ന ഇന്ത്യയുടെ ആ ‘പഴയ കളി’ ഇന്ത്യാ-പാക് വിഭജനകാലം മുതല്‍ തുടങ്ങിയതാണ്. ഇന്ത്യയുള്‍പ്പെടെ അയല്‍രാജ്യങ്ങളുമായി സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരില്‍ പാകിസ്താനെ കുറ്റപ്പെടുത്തുന്ന തന്ത്രം അവസാനിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
|
കശ്മീരില്‍ വീണ്ടുമൊരു സായാഹ്നം Posted: 10 Aug 2015 06:45 PM PDT Image: ![]() ഒരിക്കല്‍കൂടി ഞാന്‍ കശ്മീരിലത്തെി. സംസ്ഥാനം ആകെ മാറിയിരിക്കുകയാണോ? അഞ്ചുവര്‍ഷം മുമ്പ് ഞാന്‍ കണ്ടതില്‍നിന്ന് വ്യത്യസ്തമാണ് ശ്രീനഗറിലെ അന്തരീക്ഷം. ഇന്ത്യാവിരുദ്ധ വികാരം കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്നതായി പലേടങ്ങളിലും എനിക്കനുഭവപ്പെട്ടു. എന്നാല്‍, കശ്മീര്‍ ജനത പാക് അനുകൂലമാണ് എന്ന് ഞാന്‍ കരുതുന്നില്ല. കശ്മീരികളുടെ അന്യവത്കരണം ഏറക്കുറെ പൂര്‍ണമാണ്. പലരിലും അത് കടുത്ത വിദ്വേഷമായിമാറിയിരിക്കുന്നു. ദാല്‍ തടാകവും അതിന്‍െറ കരകളും മനോഹരമായിത്തന്നെ ശേഷിക്കുന്നു. ശ്രീനഗര്‍ വിമാനത്താവളത്തിലിറങ്ങി വിനോദസഞ്ചാരികള്‍ നേരെ തടാകം കാണാനും ഇതര ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും നിര്‍ഭയം ഒഴുകിയത്തെുന്നുണ്ട്. കശ്മീരിലെ തീവ്രവാദി സംഘര്‍ഷത്തെ സംബന്ധിച്ച് ഓര്‍മയില്ലാത്തവരെപ്പോലെ കൂസലില്ലാതെയാണ് ടൂറിസ്റ്റുകള്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്. ഞാന്‍ ശ്രീനഗറിലത്തെിയ ദിവസം നഗരപ്രാന്തത്തില്‍ ഗ്രനേഡ് ആക്രമണം അരങ്ങേറിയിരുന്നു. കശ്മീരിലെ പത്രപ്രവര്‍ത്തകരുടെ സംഘടനയുടെ ക്ഷണപ്രകാരമായിരുന്നു ഞാന്‍ ശ്രീനഗറില്‍ ഒരു ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ന്യൂഡല്‍ഹിയിലെ ഏതാനും മാധ്യമപ്രവര്‍ത്തകരും ചടങ്ങില്‍ എത്തിയിരുന്നു. എന്നാല്‍, ജമ്മുമേഖലയില്‍നിന്ന് ആരും ക്ഷണിക്കപ്പെട്ടിരുന്നില്ല. കശ്മീരിലെ പ്രതിഷേധ റാലികള്‍ കടുത്ത ഇസ്ലാമിക സ്വഭാവം ആര്‍ജിച്ചതായി തോന്നി. ഒരുപക്ഷേ, പ്രതിഷേധം പ്രകടിപ്പിക്കുന്നതില്‍ മാത്രമാകാം ആ രീതി. കശ്മീരികള്‍ക്ക് സ്വതന്ത്ര രാജ്യം വേണം എന്ന മുദ്രാവാക്യമാണ് മുഴങ്ങിക്കേള്‍ക്കുന്നത്. സ്വതന്ത്ര കശ്മീര്‍ എന്ന ആഹ്വാനം ഒരു അടവ് മാത്രമാണെന്ന് മിക്ക ഇന്ത്യക്കാരും കരുതുന്നു. കശ്മീരിനെ പാകിസ്താനോട് ചേര്‍ക്കാനുള്ള കൗശലം മാത്രമാണിതെന്നാണ് അവരുടെ വിമര്‍ശം. എന്നാല്‍, ഈ നിഗമനത്തോട് എനിക്ക് യോജിപ്പില്ല. സ്വതന്ത്ര കശ്മീര്‍ എന്നത് യാഥാര്‍ഥ്യമാകാന്‍ ഇടയില്ലാത്ത ഒരു സ്വപ്നം മാത്രം. അത്തരമൊരു സ്വപ്നം യാഥാര്‍ഥ്യമാകുന്ന സാഹചര്യത്തില്‍ പാക് അനുകൂലികള്‍ പോലും സ്വാതന്ത്ര്യത്തിനു വേണ്ടിയാകും നിലകൊള്ളുക. മുസ്ലിം-ഹൈന്ദവ സാമൂഹിക ബന്ധങ്ങളില്‍പോലും വിള്ളല്‍ പ്രകടമാകുന്നു എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. എന്‍െറ വ്യക്തിപരമായ ചില നഷ്ടങ്ങള്‍ പങ്കുവെക്കുന്നതില്‍ ഞാന്‍ മുന്‍കൂറായി ക്ഷമ ചോദിക്കുന്നു. മുന്‍ സന്ദര്‍ശനങ്ങള്‍ക്കിടെ പലപ്പോഴും യാസീന്‍ മാലിക് അദ്ദേഹത്തിന്‍െറ വസതിയിലേക്ക് എന്നെ വിരുന്നിന് ക്ഷണിക്കാറുണ്ടായിരുന്നു. സമീപകാലത്തായി അദ്ദേഹം കൂടുതല്‍ വിഘടന ചിന്താഗതികളിലേക്ക് ആകര്‍ഷിക്കപ്പെട്ടതായി അറിയാം. എന്നാല്‍, അദ്ദേഹത്തിന്‍െറ വിളിക്കുവേണ്ടി ഞാന്‍ ചെവിയോര്‍ത്തു. താങ്കള്‍ പങ്കെടുക്കുന്ന വിവരം യാസീന്‍ മാലിക് അറിഞ്ഞിരിക്കില്ളെന്ന് ആരോ എന്നെ അറിയിച്ചു. പക്ഷേ, എനിക്കതില്‍ വിശ്വാസമില്ല. കാരണം, ശ്രീനഗറിലെ ഓരോ അനക്കങ്ങളും മനസ്സിലാക്കാനുള്ള ശൃംഖല മാലികിനു വേണ്ടി പ്രവര്‍ത്തനനിരതമാണ്. കശ്മീര്‍ തീര്‍ച്ചയായും കൂടുതല്‍ ശ്രദ്ധയും പരിഗണനയും അര്‍ഹിക്കുന്ന വിഷയമാണ്. ഇക്കാര്യം കൂടുതല്‍ ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ടത് മതേതര-ജനാധിപത്യ വിശ്വാസികളുടെ ചുമതലയാണ്. എതിര്‍പ്പ് എത്ര രൂക്ഷമാണെങ്കിലും അത്തരം പ്രതിബദ്ധതകളില്‍ ഉപേക്ഷ പാടില്ല. മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ ദേശവ്യാപകമായി വെല്ലുവിളികള്‍ നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ നാഥുറാം ഗോദ്സെയുടെ ആശയങ്ങള്‍ക്കു വേണ്ടി ശബ്ദമുയരുന്നത് ദു$ഖകരമാണ്. ഇത്തരം വാദങ്ങള്‍ കശ്മീരിലെ മുസ്ലിംകളുടെ അരക്ഷിതബോധത്തെ കൂടുതല്‍ തീക്ഷ്ണമാക്കാനേ ഉതകൂ. കശ്മീരി എന്‍ജിനീയറാണ് സ്വന്തം വാഹനത്തില്‍ എന്നെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. ഉദാരചിന്താഗതികള്‍ക്ക് പേരുകേട്ട ബംഗളൂരു നഗരത്തില്‍ വെച്ചുപോലും, കശ്മീരിയായതിന്‍െറ പേരില്‍ തനിക്ക് പൊലീസ് പീഡനമേല്‍ക്കേണ്ടിവന്ന കഥ അയാള്‍ വിശദീകരിക്കുകയുണ്ടായി. ജാതിമതങ്ങള്‍ക്കതീതമായി ചിന്തിക്കാന്‍ പാര്‍ട്ടികളും നേതാക്കളും തയാറാകാത്തപക്ഷം കശ്മീര്‍ മാത്രമല്ല, രാജ്യത്തിന്‍െറ മറ്റു ഭാഗങ്ങളും സങ്കുചിതത്വത്തിന്‍െറ ചതുപ്പില്‍ ആഴ്ന്നുപോകാതിരിക്കില്ല. പരീക്ഷണഘട്ടത്തിലാണ് രാഷ്ട്രം. l |
റെയില്‍വേ ടിക്കറ്റെടുക്കൂ; കവര്‍ച്ചക്കിരയാകൂ Posted: 10 Aug 2015 06:40 PM PDT Image: ![]() തട്ടിപ്പിനും കൊലപാതകത്തിനും കേസുള്ളവരും ഇരുപതും ഇരുപത്തൊന്നും പ്രായക്കാരുമായ ചെറുപ്പക്കാര്‍ക്ക്, എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള വഴിയായി തോന്നിയത് ട്രെയിനില്‍ കയറി കവര്‍ച്ച ചെയ്യലാണ്. അവര്‍ കേരള എക്സ്പ്രസില്‍ കയറുന്നു. അംഗപരിമിതര്‍ക്കുള്ള കോച്ചില്‍ ഇരിക്കുന്നു. അംഗപരിമിതരായ യാത്രക്കാര്‍ക്ക് ചെറുത്തുനില്‍ക്കുക പ്രയാസമാകും എന്നവര്‍ക്കറിയാം. അത്രതന്നെ അവര്‍ക്ക് തീര്‍ച്ചയുള്ള കാര്യമാണ്, ട്രെയിനില്‍ പൊലീസ് സംരക്ഷണമെന്ന പ്രാഥമിക അവകാശംപോലും യാത്രക്കാര്‍ക്ക് (ഭിന്നശേഷിക്കാരുടെയും വനിതകളുടെയും പ്രത്യേക കോച്ചിലടക്കം) ലഭ്യമാകില്ല എന്ന്. ട്രെയിന്‍ യാത്രയില്‍ സുനിശ്ചിതമെന്ന് പറയാവുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ അത് ഈ അരക്ഷിതാവസ്ഥയാണെന്ന് വന്നിരിക്കുന്നു. അങ്ങനെ ട്രെയിന്‍ ഏറ്റുമാനൂര്‍ സ്റ്റേഷന്‍ വിട്ടശേഷം അക്രമികള്‍ പണിതുടങ്ങി. കുടുംബത്തിലെ മൂന്നുപേരെ ആക്രമിക്കുന്നു; അവരെ മൂവരെയും പരിക്കേല്‍പിച്ച് കവര്‍ച്ച നടത്തുന്നു; ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചശേഷം ഓടി രക്ഷപ്പെടുന്നു. റെയില്‍വേയില്‍ കവര്‍ച്ചക്കാര്‍ക്ക് ആരെയും പേടിക്കേണ്ടതില്ളെന്ന കണക്കുകൂട്ടല്‍ പിഴച്ചില്ല. പക്ഷേ, റെയില്‍വേ ട്രാക്കിലൂടെ ഓടുന്നതിനിടെ നാട്ടുകാര്‍ പിന്നാലെകൂടി. അവരും പൊലീസും ചേര്‍ന്ന് കവര്‍ച്ചക്കാരെ പിടികൂടി. നാലരവര്‍ഷംമുമ്പ് ഷൊര്‍ണൂര്‍ പാസഞ്ചറില്‍വെച്ച് പീഡിപ്പിക്കപ്പെട്ട സൗമ്യ അക്രമിക്കിരയായതും റെയില്‍വേയിലെ സുരക്ഷയില്ലായ്മമൂലമായിരുന്നു. ഇത്തരം സംഭവങ്ങളില്‍ ഒരു ഗോവിന്ദച്ചാമിയും സന്തോഷും വിനുവും മാത്രമല്ല കുറ്റവാളികള്‍. സുരക്ഷിതയാത്ര ഉറപ്പാക്കേണ്ട റെയില്‍വേയും കൂട്ടുപ്രതിതന്നെയാണ്. കവര്‍ച്ചയും പീഡിപ്പിക്കലും കൊലയുമൊക്കെ എത്ര സാധാരണമാകുന്നു എന്നപോലത്തെന്നെ നമ്മെ ഞെട്ടിപ്പിക്കേണ്ടതാണ് അതെല്ലാം എത്ര എളുപ്പമായിക്കഴിഞ്ഞിരിക്കുന്നു എന്നതും. ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക കോച്ചുകള്‍ ഏര്‍പ്പെടുത്തുന്നത് അവര്‍ക്ക് കൂടുതല്‍ സുരക്ഷയും സൗകര്യവും നല്‍കാന്‍ വേണ്ടിയാണ്. എന്നാല്‍, സുരക്ഷാസംവിധാനമെന്നൊന്ന് ഇല്ലാത്ത അവസ്ഥയില്‍ അത്തരം കോച്ചുകള്‍ കുറ്റവാളികളുടെ ഇഷ്ടലക്ഷ്യങ്ങളായിട്ടുണ്ടോ എന്ന് ആശങ്കിക്കണം. സൗമ്യ പീഡിപ്പിക്കപ്പെട്ടതും ഇപ്പോള്‍ മുഹമ്മദ് നാസിന്‍െറ കുടുംബം കൊള്ളയടിക്കപ്പെട്ടതും ട്രെയിനിനകത്ത് സുരക്ഷാസംവിധാനം ഒട്ടുമില്ലാത്ത അവസ്ഥയിലാണ്. ഇതിനെപ്പറ്റി റെയില്‍വേ അധികൃതരും സര്‍ക്കാറും വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥരാണ്. റെയില്‍വേ സംരക്ഷണസേന എന്തിനാണെന്ന ചോദ്യത്തിന്, വേണ്ടത്ര ആളുകള്‍ സേനയിലില്ലാത്തതാണ് പ്രശ്നമെന്ന് അധികൃതര്‍ മറുപടി നല്‍കുന്നു. ആരാണ് ഇതിനുത്തരവാദികള്‍? ആരാണ് പ്രശ്നം പരിഹരിക്കേണ്ടത്? ടിക്കറ്റ് വാങ്ങി റെയില്‍വേയെ വിശ്വസിച്ച് യാത്രചെയ്യുന്നവരുടെ ജീവനും സ്വത്തിനും രക്ഷയില്ളെന്നുവന്നാല്‍ അതില്‍പരം പരാജയവും ഭരണവീഴ്ചയും മറ്റെന്തുണ്ട്? സംസ്ഥാന സര്‍ക്കാറിന് കീഴിലെ റെയില്‍വേ പൊലീസും റെയില്‍വേയുടെ സ്വന്തം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും രണ്ടും സുരക്ഷക്കുവേണ്ടിയുള്ള സംവിധാനങ്ങളാണ്. ഇവ രണ്ടും തമ്മില്‍ ഏകോപനം കുറവാണ്; സഹകരണം ഒട്ടുമില്ളെന്നും കേള്‍ക്കുന്നു. ഉദ്യോഗസ്ഥര്‍ കുറവ്. വനിതാ പൊലീസുകാര്‍ നന്നേകുറവ്. സുരക്ഷാകാര്യങ്ങള്‍ വിലയിരുത്താന്‍ എല്ലാമാസവും യോഗംചേരുക, വല്ലതും സംഭവിച്ചാല്‍ തല്‍ക്കാല നടപടികളും പ്രസ്താവനകളുംകൊണ്ട് അവസാനിപ്പിക്കുക എന്നതാണ് ഇപ്പോള്‍ ആകെക്കൂടി നടക്കുന്ന സുരക്ഷാ നടപടികള്‍. ഓരോവീഴ്ചയിലും ഇരകള്‍ക്ക് നഷ്ടപരിഹാരം, ഉത്തരവാദികളായ റെയില്‍വേ ഉദ്യോഗസ്ഥരെ കണ്ടത്തെി ശിക്ഷിക്കല്‍ തുടങ്ങി പ്രാഥമികമായ പരിഹാരകൃത്യങ്ങള്‍ക്കുപോലും വ്യവസ്ഥയില്ല എന്നിരിക്കെ പ്രതിരോധസംവിധാനങ്ങളിലെ ഉദാസീനതയെപ്പറ്റി എന്തുപറയാന്‍! സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുകയെന്ന നിര്‍ദേശമുണ്ട്. നല്ലതുതന്നെ. പക്ഷേ, കുറ്റം നടന്നശേഷം അന്വേഷണത്തിന് ഉപകരിക്കുമെന്നല്ലാതെ, കുറ്റം തടയുന്നതിന് വനിതകളടങ്ങുന്ന സംരക്ഷണസേന എന്ന സംവിധാനംതന്നെ വേണം. മറ്റൊന്നും അതിന് പകരമാകില്ല. റെയില്‍വേ സുരക്ഷയെപ്പറ്റി പേടിയുയര്‍ത്തുന്ന വാര്‍ത്തകള്‍ മറ്റിടങ്ങളില്‍നിന്നുമുണ്ട്. മധ്യപ്രദേശില്‍ മഴവെള്ളപ്പാച്ചിലില്‍ പാളം ഒലിച്ചുപോയതിനാല്‍ രണ്ട് തീവണ്ടികള്‍ മറിഞ്ഞ് 31 പേര്‍ മരിച്ചത് റെയില്‍പാളങ്ങളില്‍ സുരക്ഷാപരിശോധന ശരിയായി നടക്കാത്തതുകൊണ്ടാണ്. തീവണ്ടിക്കുള്ളില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട അനുഭവങ്ങള്‍ വേറെ സ്ഥലങ്ങളിലുമുണ്ടായിട്ടുണ്ട്. യാത്രാസുരക്ഷ വെറുമൊരു മുദ്രാവാക്യമാണ് റെയില്‍വേക്ക്. അതിനപ്പുറം യാത്രക്കാരുടെ ജീവനും അഭിമാനത്തിനും സ്വത്തിനും സംരക്ഷണംനല്‍കാന്‍ ഫലപ്രദമായ സജ്ജീകരണങ്ങളോ പദ്ധതിയോ ഇല്ളെന്ന് പലകുറി തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഉപഭോക്താക്കളെന്ന നിലക്കും പൗരന്മാരെന്ന നിലക്കും മനുഷ്യരെന്ന നിലക്കും യാത്രക്കാര്‍ക്ക് കിട്ടേണ്ട ഏറ്റവും അടിസ്ഥാനപരമായ അവകാശമാണ് സുരക്ഷ; ഇടക്കിടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന താല്‍ക്കാലിക ആശങ്കയല്ല അതെന്ന് സര്‍ക്കാറും റെയില്‍വേ അധികൃതരും ഇനിയെങ്കിലും മനസ്സിലാക്കണം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment