താജ് മഹല്‍ ഇനി ട്വിറ്ററിലും Madhyamam News Feeds | ![]() |
- താജ് മഹല്‍ ഇനി ട്വിറ്ററിലും
- വാര്‍ഡ് വിഭജനം: എല്‍.ഡി.എഫ് ഉപരോധം 20ന്
- കുട്ടികള്‍ അണിനിരന്ന് കെജ് രിവാളിന്‍െറ 'പേരെഴുതി'; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശം
- സോണിയ നടുത്തളത്തിലിറങ്ങിയത് ഞെട്ടിച്ചെന്ന് സുമിത്ര മഹാജന്‍
- പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് തടഞ്ഞ ജവാനെ അടിച്ചുകൊന്നു
- ഹനീഫ വധക്കേസ്: പൊലീസ് അന്വേഷണം പ്രഹസനമെന്ന് പിണറായി
- ലിബിയന്‍ അഭയാര്‍ഥി ബോട്ടില്‍ 40 പേര്‍ മരിച്ച നിലയില്‍; 320 പേരെ രക്ഷിച്ചു
- ഇറാഖില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഫോടനം: 27 മരണം
- നരേന്ദ്ര മോദി ഇന്ന് യു.എ.ഇയിലേക്ക്
- അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം; ആറ് മരണം
- പാപ്പിനിശ്ശേരി മേല്‍പാലം മാര്‍ച്ചിന് മുമ്പേ തുറക്കും
- ഹെറാത്ത് എറിഞ്ഞിട്ടു; ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി
- പിഴവ് ഉപയോഗപ്പെടുത്തി ആപ്ലിക്കേഷന്‍; വിദ്യാര്‍ഥിയുടെ ഇന്‍േറണ്‍ ഫേസ്ബുക്ക് റദ്ദാക്കി
Posted: 15 Aug 2015 11:23 PM PDT Image: ![]() ലക്നോ: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ് മഹല്‍ ഇനി ട്വിറ്ററിലും. സ്വാതന്ത്ര്യ ദിനത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവാണ് താജ് മഹലിന്‍െറ (Taj Mahal@TajMahal) ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഉദ്ഘാടനം ചെയ്തത്. കൂടാതെ, ഭാര്യയും എം.പിയുമായ ഡിംപ്ള്‍ യാദവ്, മകന്‍ അര്‍ജുന്‍ എന്നിവരോടൊപ്പം താജിന്‍െറ സമീപം ബെഞ്ചിലിരിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട് അഖിലേഷ്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് സംസ്ഥാന ടൂറിസം വകുപ്പിന്‍െറ പരിപാടിയുടെ ഭാഗമായാണ് ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചത്. താജ് മഹല്‍ യാത്രാനുഭവങ്ങളെകുറിച്ചും ചിത്രങ്ങളും വിനോദ സഞ്ചാരികള്‍ക്ക് ട്വിറ്റില്‍ പോസ്റ്റ് ചെയ്യാം. പേജിന് ഇപ്പോള്‍ തന്നെ പതിനായിരത്തോളം ഫോളവേഴ്സ് ഉണ്ട്. പുരാവസ്തു വകുപ്പിന്‍െറ അനുമതി ലഭിക്കാത്തതിനാല്‍ ലക്നോയില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. പ്രിയ പത്നി മുംതാസ് മഹലിന്‍െറ ഓര്‍മയ്ക്കായി മുഗള്‍ ഭരണാധികാരി ഷാജഹാന്‍ ആഗ്രയില്‍ യമുന നദിയുടെ തെക്കേ തീരത്താണ് താജ്മഹല്‍ നിര്‍മിച്ചത്. ഉസ്താദ് അഹമ്മദ് ലാഹോരിയുടെ മുഖ്യ മേല്‍നോട്ടത്തില്‍ 20,000ലധികം തൊഴിലാളികളെ ഉപയോഗിച്ച് 5,280 കോടി രൂപ ചെലവഴിച്ചാണ് വെളുത്ത മാര്‍ബ്ള്‍ സ്മാരകം പണികഴിപ്പിച്ചത്. താജിന്‍െറ നിര്‍മാണം 1628ല്‍ ആരംഭിച്ച് 1658ല്‍ പൂര്‍ത്തിയായി. എന്നാല്‍, 1632ല്‍ സ്മാരകം കമ്മീഷന്‍ ചെയ്തു. മുഗള്‍ വാസ്തു നിര്‍മാണത്തിന്‍െറ ഉത്തമ ഉദാഹരണമായ താജ്മഹല്‍, "ഇന്ത്യയിലെ മുസ് ലിം കലാരൂപങ്ങളുടെ രത്നം" എന്നാണ് അറിയപ്പെടുന്നത്. 1983ല്‍ താജിനെ ലോക പൈതൃക പട്ടികയില്‍ യുനെസ്കോ ഉള്‍പ്പെടുത്തി. പ്രതിവര്‍ഷം മൂന്നു ദശലക്ഷം വിനോദ സഞ്ചാരികളാണ് താജ് സന്ദര്‍ശിക്കാന്‍ എത്തുന്നത്. |
വാര്‍ഡ് വിഭജനം: എല്‍.ഡി.എഫ് ഉപരോധം 20ന് Posted: 15 Aug 2015 11:14 PM PDT Image: ![]() തിരുവനന്തപുരം: തദ്ദേശ വാര്‍ഡുകള്‍ വിഭജിച്ചത് യു.ഡി.എഫ് താത്പര്യം അനുസരിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള ശ്രമത്തിന്‍െറ ഭാഗമാണിത്. ഉദ്യോഗസ്ഥ ഭരണത്തിന്‍ കീഴില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഈ മാസം 20ന് തദ്ദേശ സ്ഥാപനങ്ങളുടെ മുമ്പില്‍ എല്‍.ഡി.എഫ് ഉപരോധ സമരം നടത്തുമെന്നും കോടിയേരി പറഞ്ഞു. സമുദായ സംഘടനാ നേതാക്കളെ ഉപയോഗിച്ച് ആര്‍.എസ്.എസ് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നെന്ന് കോടിയേരി പറഞ്ഞു. മതപരമായ ചേരിതിരിവ് സൃഷ്ടിക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. വിഴിഞ്ഞം തുറമുഖ കരാറെന്തെന്ന് മത്സ്യത്തൊഴിലാളികളെ അറിയിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. അരുവിക്കര തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരെ പ്രചാരണം നടത്തുന്നതില്‍ എല്‍.ഡി.എഫിന് വീഴ്ചപറ്റിയെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. |
കുട്ടികള്‍ അണിനിരന്ന് കെജ് രിവാളിന്‍െറ 'പേരെഴുതി'; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശം Posted: 15 Aug 2015 10:38 PM PDT Image: ![]() ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പങ്കെടുത്ത ഡല്‍ഹി സര്‍ക്കാറിന്‍െറ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനെതിരെ വിമര്‍ശം. ആഘോഷം നടന്ന ഡല്‍ഹി ഛത്രസല്‍ സ്റ്റേഡിയത്തിന്‍െറ ഗ്യാലറിയില്‍ അവതരിപ്പിച്ച ദൃശ്യാവിഷ്കാരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ദൃശ്യാവിഷ്കാരത്തില്‍ കുട്ടികള്‍ അണിനിരന്ന് കെജ് രിവാളിന്‍െറ പേര് അവതരിപ്പിച്ചതാണ് വിവാദമായത്. 40 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ നിരവധി തവണയാണ് കെജ് രിവാളിന്‍െറ പേര് കുട്ടികള്‍ ആവിഷ്കരിച്ചത്. വെളുത്ത വസ്ത്രം ധരിച്ച കുട്ടികള്‍ക്കിടയില്‍ ചുവപ്പ് വസ്ത്രം ധരിച്ച കുട്ടികള്‍ അണിനിരക്കുകയായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ദൃശ്യാവിഷ്കാരത്തില്‍ തനിക്ക് മതിപ്പി െല്ലന്ന് കെജ് രിവാള്‍ അറിയിച്ചു. ഇതിനെ പറ്റി തനിക്ക് അറിവില്ലായിരുന്നുവെന്നും കെജ് രിവാള്‍ ട്വീറ്റ് ചെയ്തു. എല്ലാ തവണയും ഇത് നടക്കുന്നുണ്ട് എന്നാണറിയുന്നത്. ഇത് തെറ്റായ ഒരു കീഴ് വഴക്കമാണ്. എത്രയും പെട്ടെന്ന് സമ്പ്രദായം നിര്‍ത്തലാക്കുമെന്നും കെജ് രിവാള്‍ അറിയിച്ചു. മുഖ്യമന്ത്രിയായ ശേഷം കെജ് രിവാളിന്‍െറ ആദ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷമാണിത്. കഴിഞ്ഞതവണ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ്ങിന്‍െറ പേര് ഇത്തരത്തില്‍ അവതരിപ്പിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. അതിന് മുമ്പ് മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍െറ പേരും അവതരിപ്പിച്ചിരുന്നു. എന്താണ് ഈ സര്‍ക്കാറിനെ മാത്രം കുറ്റപ്പെടുത്തുന്നതെന്ന് മനസിലാകുന്നി െല്ലന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ഇത്തരം നടപടി അപമാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. എ.എ.പി സര്‍ക്കാര്‍ സ്വാതന്ത്ര്യദിനം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് ബി.ജെ.പി വക്താവ് സതീശ് ഉപാധ്യായ് കുറ്റപ്പെടുത്തി. ജയ്ഹിന്ദ് എന്ന മുദ്രാവാക്യം ജയ്‌ഹോ കെജ് രിവാള്‍ എന്നാക്കി മാറ്റിയെന്ന് മുതിര്‍ന്ന അഭിഭാഷകനും ആം ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവുമായ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. |
സോണിയ നടുത്തളത്തിലിറങ്ങിയത് ഞെട്ടിച്ചെന്ന് സുമിത്ര മഹാജന്‍ Posted: 15 Aug 2015 09:50 PM PDT Image: ![]() ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ലോക്സഭയുടെ നടുത്തളത്തിലിറങ്ങിയത് ഞെട്ടിച്ചെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍. സോണിയയുടെ നടപടി അത്ഭുതപ്പെടുത്തിയെന്ന് സി.എന്‍.എന്‍^ ഐ.ബി.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുമിത്ര മഹാജന്‍ വ്യക്തമാക്കി. എന്തു കൊണ്ടാണ് അവര്‍ നടുത്തളത്തില്‍ ഇറങ്ങിയതെന്ന് അറിയില്ല. അംഗങ്ങള്‍ പ്ളക്കാര്‍ഡുമായി സഭയില്‍ വരുന്നത് നല്ല രീതിയല്ല. ഇതു ശരിയാണോ തെറ്റാണോ എന്ന് തനിക്കറിയില്ളെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ലളിത് മോദി വിഷയത്തില്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ കള്ളപ്പണത്തെ കുറിച്ച് ലോക്സഭയില്‍ പ്രസംഗിച്ചിരുന്നു. ഈ അവസരത്തില്‍ കള്ളപ്പണവുമായി സോണിയയെ ബന്ധപ്പെടുത്തി ബി.ജെ.പി എം.പി മോശം പരാമര്‍ശം നടത്തി. ഇതിനെ തുടര്‍ന്നായിരുന്നു സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്. |
പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് തടഞ്ഞ ജവാനെ അടിച്ചുകൊന്നു Posted: 15 Aug 2015 09:33 PM PDT Image: ![]() മീററ്റ് (ഉത്തര്‍പ്രദേശ്): ശല്യക്കാരില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ജവാനെ ഒരു കൂട്ടം ആളുകള്‍ തല്ലിക്കൊന്നു. 416 എന്‍ജിനിയറിങ് ബ്രിഗേഡിലെ ലാന്‍സ് നായിക് വേദ് മിത്ര ചൗധരിയാണ് (35) മര്‍ദ്ദനത്തില്‍ മരിച്ചത്. മീററ്റിലെ ഹാര്‍ദേവ് നഗറിലെ റോഹ്ത റോഡിലാണ് സംഭവം. മില്‍ക്ക് ബൂത്തിലേക്ക് പോയ ചൗധരി അവിടെ ഒരു കൂട്ടം ആളുകള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് കാണുകയായിരുന്നു. ഉടന്‍ പെണ്‍കുട്ടിയെ അവരില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു. കൂട്ടത്തിലുണ്ടായിരുന്നവരെ ചൗധരിയും പെണ്‍കുട്ടിയുടെ അച്ഛനും ചേര്‍ന്ന് ബലംപ്രയോഗിച്ച് മാറ്റുകയായിരുന്നു. ഇതില്‍ കുപിതനായ ആകാശ് എന്നയാള്‍ കൂട്ടുകാരെ വിളിച്ചുവരുത്തി. ആക്രമിക്കാന്‍ ഒരുങ്ങിയായിരുന്നു സംഘത്തിന്‍െറ വരവ്. ഇവരുടെ അടികൊണ്ട് ഗുരുതരമായി പരിക്കേറ്റ ചൗധരിയെ സമീപത്തുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ആകാശിന് പുറമെ മറ്റ് രണ്ട് പേര്‍ കൂടി ജവാന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ദിനേശ് ചന്ദ്ര ദുബെ അറിയിച്ചു. മറ്റുള്ളവര്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുകയാണെന്നും ദുബെ പറഞ്ഞു. |
ഹനീഫ വധക്കേസ്: പൊലീസ് അന്വേഷണം പ്രഹസനമെന്ന് പിണറായി Posted: 15 Aug 2015 09:23 PM PDT Image: ![]() തിരുവനന്തപുരം: ചാവക്കാട് ഹനീഫ വധക്കേസില്‍ പൊലീസ് അന്വേഷണം പ്രഹസനമെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്‍. പൊലീസിന്‍െറ കൈയ്യും കാലും കെട്ടിയിട്ടിരിക്കുന്നതാരാണെന്ന് പിണറായി ചോദിച്ചു. കോണ്‍ഗ്രസ് ഗ്രൂപ്പ് പ്രവര്‍ത്തനമാണ് കൊലപാതകത്തിന് കാരണമെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍, ഈ നിലക്ക് അന്വേഷണം പോകുന്നില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊലപാതകത്തിന് നേതൃത്വം കൊടുത്തവര്‍ കൈയും വീശി പുറത്തു കൂടി നടക്കുകയാണ്. പ്രതികളെ കോണ്‍ഗ്രസ് നേതൃത്വം സംരക്ഷിക്കുന്നു. പ്രതികളെ കണ്ടെത്തിയതും ആയുധങ്ങള്‍ പിടിച്ചെടുത്ത് കൈമാറിയതും നാട്ടുകാരാണ്. സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണ്. പ്രതികളെ പിടികൂടാതെ നാട്ടില്‍ അരാജകത്വം വളര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പിണറായി ആരോപിച്ചു. നിഷ്പക്ഷരായ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷണം നടത്തണം. കോണ്‍ഗ്രസ് ഭരണത്തിലുള്ളപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കു പോലും രക്ഷയില്ല. കോണ്‍ഗ്രസുകാര്‍ക്കു നീതി കിട്ടുന്നില്ളെന്ന് ഹനീഫയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടതായും പിണറായി മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ ഹനീഫയുടെ വീട് സന്ദര്‍ശിച്ച പിണറായി ബന്ധുക്കളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. |
ലിബിയന്‍ അഭയാര്‍ഥി ബോട്ടില്‍ 40 പേര്‍ മരിച്ച നിലയില്‍; 320 പേരെ രക്ഷിച്ചു Posted: 15 Aug 2015 08:25 PM PDT Image: ![]() ട്രിപളി: ലിബിയയില്‍ നിന്ന് യൂറോപ്പിലേക്ക് അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടില്‍ 40 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മെഡിറ്ററേനിയന്‍ കടലില്‍ 21 നോട്ടിക്കല്‍ മൈല്‍ അകലെവെച്ച് ഇറ്റാലിയന്‍ നാവികസേന മത്സ്യബന്ധന ബോട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇറ്റാലിയന്‍ ദ്വീപായ ലംപേഡുസയുടെ തെക്കന്‍ പ്രദേശത്താണ് സംഭവം.
|
ഇറാഖില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഫോടനം: 27 മരണം Posted: 15 Aug 2015 07:23 PM PDT Image: ![]() ബഗ്ദാദ്: ഇറാഖില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 27 പേര്‍ മരിച്ചു. 150ലധികം പേര്‍ക്ക് പരിക്ക്. കിഴക്കന്‍ ബഗ്ദാദിലെ ശിയ ഭൂരിപക്ഷ പ്രദേശമായ ഹബീനിയയില്‍ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ 21 പേര്‍ മരിച്ചു. 100ലധികം പേര്‍ക്ക് പരിക്കേറ്റു. അസ്കാനിലെ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 60 പേര് കൊല്ലപ്പെട്ട കാര്‍ ബോംബ് സ്ഫോടനം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ സംഭവം. |
നരേന്ദ്ര മോദി ഇന്ന് യു.എ.ഇയിലേക്ക് Posted: 15 Aug 2015 06:55 PM PDT Image: ![]() ദുബൈ: ഇന്ത്യ^യു.എ.ഇ ബന്ധത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുമെന്ന പ്രതീക്ഷ വളര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് അബൂദബിയിലേക്ക് യാത്രതിരിക്കും. 25 ലക്ഷത്തോളം ഇന്ത്യക്കാര്‍ അധിവസിക്കുന്ന യു.എ.ഇയിലേക്ക് 34 വര്‍ഷത്തിനുശേഷമുള്ള ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവിന് പ്രവാസിസമൂഹവും രാഷ്ട്രീയ^വാണിജ്യ കേന്ദ്രങ്ങളും വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. അധികാരമേറ്റെടുത്തശേഷം നരേന്ദ്ര മോദിയുടെ ഗള്‍ഫ് മേഖലയിലേക്കുള്ള ആദ്യ യാത്രകൂടിയാണിത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ മോദി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമുമായും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായും കൂടിക്കാഴ്ച നടത്തും. യു.എ.ഇയില്‍ നിന്ന് കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനും പ്രവാസികളും സ്വദേശികളുമായ വ്യവസായികള്‍ക്ക് മുന്നില്‍ തന്‍െറ ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതി അവതരിപ്പിക്കുന്നതിനുമായിരിക്കും മോദി ഊന്നല്‍ നല്‍കുക. ഞായറാഴ്ച അബൂദബിയില്‍ ഇന്ത്യന്‍ ബിസിനസ് സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്. ഊര്‍ജ മേഖലയിലെ സഹകരണം, തീവ്രവാദത്തിനെതിരായ യോജിച്ച പോരാട്ടം തുടങ്ങിയവ മറ്റു പ്രധാന ചര്‍ച്ചാവിഷയങ്ങളാകും. ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളിലൊന്നിലും മോദി സന്ദര്‍ശനം നടത്തും. തിങ്കളാഴ്ച ദുബൈയിലെത്തുന്ന മോദി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വൈകീട്ട് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലൊരുക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കും. ഇതാണ് മോദിയുടെ യു.എ.ഇയിലെ ഏക പൊതുപരിപാടി. 40,000 പേര്‍ക്കേ സ്റ്റേഡിയത്തില്‍ ഇരിപ്പിടസൗകര്യമുള്ളൂവെങ്കിലും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അരലക്ഷം പിന്നിട്ടതോടെ സംഘാടകര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പൊതുസ്വീകരണത്തിനുശേഷം 17ന് രാത്രിതന്നെ ദുബൈയില്‍ നിന്ന് മോദി ന്യൂഡല്‍ഹിക്ക് തിരിക്കും. |
അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം; ആറ് മരണം Posted: 15 Aug 2015 10:24 AM PDT Image: ![]() ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ സ്ത്രീയടക്കം ആറ് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സ്വാതന്ത്ര്യദിനത്തില്‍ ആക്രമണം നടന്നത്. പൂഞ്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാകിസ്താന്‍ ഇന്നു പുലര്‍ച്ചെ മുതല്‍ ആക്രമണം നടത്തിയിരുന്നു. പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ച് മണിക്കൂറുകള്‍ക്കകമാണ് വെടിവെപ്പ് നടന്നത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു. പൂഞ്ച് ജില്ലയിലെ ബാലക്കൊട്ട് സെക്ടറില്‍ ഇന്ന് ഉച്ചക്ക് ശേഷമുണ്ടായ ഷെല്ലാക്രമണത്തിലാണ് 12 വയസ്സുള്ള കുട്ടിയും സ്ത്രീയും ഗ്രാമത്തലവനും ഉള്‍പെടെ ആറ് ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ ആറു പേരെ ഹെലികോപ്ടറില്‍ ജമ്മുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി പൂഞ്ചിലെ ഡെപ്യൂട്ടി കമ്മീഷണര്‍ നിസാര്‍ അഹമദ് വാനി വ്യക്തമാക്കി. ഇന്ന് മൂന്ന് തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ ആക്രമണം നടത്തിയത്. രാവിലെ സബ്ജാന്‍ സെക്ടറിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പൂഞ്ച് സെക്ടറില്‍ ഈ മാസം മാത്രം 28ഓളം തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്. ഇന്ത്യന്‍ ജനതക്കും സര്‍ക്കാരിനും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന പാക് പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതല്‍ പ്രോല്‍സാഹിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ^ പാക് സമാധാനം നിലനില്‍ക്കുന്നത് തെക്കന്‍ ഏഷ്യയുടെ അഭിവൃദ്ധിക്ക് അത്യാവശ്യമാണെന്നും നവാസ് സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. |
പാപ്പിനിശ്ശേരി മേല്‍പാലം മാര്‍ച്ചിന് മുമ്പേ തുറക്കും Posted: 15 Aug 2015 02:24 AM PDT പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പാലം 2016 മാര്‍ച്ചിനു മുമ്പേ പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കാനാകുമെന്ന് കെ.എസ്.ടി.പി സൂപ്രണ്ടിങ് എന്‍ജിനീയര്‍ സാബു കെ. ഫിലിപ്പ് അറിയിച്ചു. റെയില്‍വേയുടെ അധീനതയിലുള്ള സ്ഥലത്തെ നിര്‍മാണ പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കാനുള്ള പ്രത്യേക സംഘം അടുത്ത ദിവസം തന്നെ എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു. ഇനി പ്രവൃത്തി നടക്കേണ്ടത് റെയില്‍വേ ഗേറ്റിനു പരിസരത്താണ്. 16ഓളം തൂണിന്‍െറ പൈലിങ് പ്രവൃത്തിയും സ്ളാബിന്‍െറ നിര്‍മാണവും എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കും. രാത്രിയും പകലുമായി പ്രവൃത്തി അതിവേഗത്തില്‍ തുടരാനാണ് തീരുമാനം. റെയില്‍വേ ലൈനിനുമീതെ വരുന്ന പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കാന്‍ വിദഗ്ധ സംഘം ചെന്നൈയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്. പ്രവൃത്തി നീണ്ടുപോയതില്‍ കരാറുകാരുടെ ഭാഗത്ത് വീഴ്ചകളുണ്ടായിട്ടുണ്ട്. ജനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണ്. ഇതിന് നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്നും സൂപ്രണ്ടിങ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടു. |
ഹെറാത്ത് എറിഞ്ഞിട്ടു; ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി Posted: 15 Aug 2015 01:41 AM PDT Image: ![]() ഗല്ലെ: ശ്രീലങ്കക്കെതിരെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്‍െറ അവസാനദിവസം നിറഞ്ഞ വിജയപ്രതീക്ഷയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രംഗനെ ഹെറാത്തിന്‍െറ ഏറില്‍ വീണു. ആദ്യ ടെസ്റ്റില്‍ ശ്രീലങ്കക്ക് 63 റണ്‍സ് ജയം. അവസാന ദിനം ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ 153 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 112 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 21 ഓവര്‍ ബൗള്‍ ചെയ്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രംഗനെ ഹെറാത്താണ് ഇന്ത്യയെ തകര്‍ത്തത്. തരിന്ദു കൗശല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. കേളികേട്ട ഇന്ത്യന്‍ ബാറ്റിങ്ങിനെ ഒരു ഘട്ടത്തില്‍ പോലും പൊരുതാന്‍ അനുവദിക്കാതെയായിരുന്നു ശ്രീലങ്കയുടെ വിജയം. ക്യാപ്റ്റന്‍ വിരാട് കോഹ് ലിയടക്കം ഇന്ത്യയുടെ ഏഴ് ബാറ്റ്സ്മാന്‍മാര്‍ പത്തിനു മുകളില്‍ റണ്‍സെടുക്കാതെ പുറത്തായി. 97 പന്തില്‍ 36 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും 28 റണ്‍സെടുത്ത ശിഖര്‍ ധവാനുമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ, ഹര്‍ഭജന്‍ സിങ്, ആര്‍. ആശ്വിന്‍, ഇഷാന്ത് ശര്‍മ എന്നിവരാണ് ഹെറാത്തിന് കീഴടങ്ങിയത്. ശിഖര്‍ ധവാനും വിരാട് കോഹ് ലിയും എമിത് മിശ്രയും കൗശലിന് ഇരയായി. രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടി ലങ്കയുടെ റണ്‍സ് ഉയര്‍ത്തിയ ദിനേശ് ചാണ്ഡിമാലാണ് മാന്‍ ഓഫ് ദി മാച്ച്. |
പിഴവ് ഉപയോഗപ്പെടുത്തി ആപ്ലിക്കേഷന്‍; വിദ്യാര്‍ഥിയുടെ ഇന്‍േറണ്‍ ഫേസ്ബുക്ക് റദ്ദാക്കി Posted: 15 Aug 2015 01:40 AM PDT Image: ![]() വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ വിദ്യാര്‍ഥിക്ക് വാഗ്ദാനം ചെയ്തിരുന്ന ഇന്‍േറണ്‍ഷിപ് അവസരം ഫേസ്ബുക് റദ്ദാക്കി. ഫേസ്ബുക്കിന്‍െറ മെസേജിങ് ആപ്ളിക്കേഷനായ മെസഞ്ചറിലെ പിഴവ് മുതലെടുത്ത് ആപ്ളിക്കേഷന്‍ നിര്‍മിച്ചതിനെ തുടര്‍ന്നാണ് ഹാര്‍വാഡ് യൂനിവേഴ്സിറ്റിയിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ അരന്‍ ഖന്നയുടെ ഇന്‍േറണ്‍ഷിപ് ഫേസുബുക് റദ്ദാക്കിയത്. മേയ് അവസാനമാണ് ഇന്‍േറണ്‍ഷിപ് ആരംഭിക്കേണ്ടിയിരുന്നത്. മെസഞ്ചര്‍ ഉപയോക്താക്കള്‍ സന്ദേശം അയക്കുമ്പോള്‍ അവരുടെ സ്ഥലവും അതോടൊപ്പം വ്യക്തമാവുമായിരുന്നു. ഉപയോക്താക്കളുടെ സ്ഥലവിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് അരന്‍ പുതിയ ആപ്ളിക്കേഷന്‍ നിര്‍മിച്ചത്. മെയ് 26 ന് ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡികളിലും പുതിയ ആപ്ളിക്കേഷനെക്കുറിച്ച് പോസ്റ്റുകളിട്ടു. ഇതോടെ നിരവധി പേര്‍ പുതിയ ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു. മെയ് 29ന് ഇന്‍േറണ്‍ഷിപ്പിന് ചേരുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പാണ് ഫേസ്ബുക് ഇന്‍േറണ്‍ഷിപ് റദ്ദു ചെയ്തത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment