പഠനമികവിന് കരിനിഴലായി നടത്തിപ്പിലെ അനാസ്ഥ Madhyamam News Feeds | ![]() |
- പഠനമികവിന് കരിനിഴലായി നടത്തിപ്പിലെ അനാസ്ഥ
- ഓണാഘോഷത്തിമിര്‍പ്പില്‍ വിദ്യാലയങ്ങള്‍
- ‘അമൃതംഗമയ’ പദ്ധതിക്ക് പ്രൗഢതുടക്കം
- മുക്കം കടവ് പാലം നാടിന് സമര്‍പ്പിച്ചു
- തസ്നി ബഷീറിന്‍െറ മൃതദേഹം ഖബറടക്കി
- ഐ.എസ് ഉപമേധാവി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് യു.എസ്
- ക്രൂഡ് ഓയില്‍ വില വീണ്ടുമിടിഞ്ഞു: ഇന്ധന വില കുറഞ്ഞേക്കും
- മോദിയുടെ യു.എ.ഇ സന്ദര്‍ശനം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ബി.ജെ.പി
- തിടനാട്ട് സംഭവം: സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കും ^പി.സി ജോര്‍ജ്
- ദാവൂദിന്‍െറ പുതിയ ചിത്രം പുറത്ത്; പാകിസ്താനിലുണ്ടെന്നതിന് കൂടുതല്‍ തെളിവുമായി ഇന്ത്യ
- സ്വര്‍ണവില 80 രൂപ വര്‍ധിച്ചു; പവന് 20,400
- നൂറുല്‍ ഇസ്ലാമിന്‍െറ ജീവിതം ഈ മലമുകളില്‍
- വാര്‍ഡ് വിഭജനം: യു.ഡി.എഫില്‍ ഭിന്നാഭിപ്രായമില്ല ^ചെന്നിത്തല
- സ്വര്‍ണം നിറച്ച നാസി ട്രെയിന്‍ കണ്ടത്തെിയെന്ന്; തിരക്കില്‍ പൊറുതിമുട്ടി പോളണ്ട് നഗരം
- ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം
- ധീരതക്ക് സൈനിക ബഹുമതി നേടിയ ആദ്യ വനിതാ ഓഫിസര്‍ നിയമയുദ്ധത്തില്‍
- ജില്ലാ ബാങ്ക് ശമ്പള പരിഷ്കരണം: കുടിശ്ശിക നല്‍കിയതില്‍ 40 കോടിയുടെ ക്രമക്കേട്
- അടിമച്ചങ്ങല സ്വന്തമെന്നവകാശപ്പെടുമ്പോള്‍
- ആഘോഷിക്കാം; അര്‍മാദിക്കരുത്
- മോദിയുടെ യൂ.എ.ഇ സന്ദര്‍ശനം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ബി.ജെ.പി
- മഅ്ദനിയുടെ കോടതി മാറ്റം: കര്‍ണാടക സമയം നീട്ടിവാങ്ങി
- മുഖ്യമന്ത്രിയും കാന്തപുരവുമായി രാത്രി ചര്‍ച്ച
- റബര്‍വില വീണ്ടും താഴേക്ക്
- ആക്ടിങ് വി.സിയും ജീവനക്കാരും കൈകോര്‍ത്തു; കാലിക്കറ്റില്‍ പിറന്നത് ഒരുമയുടെ പൂക്കളം
- ഒറ്റ സ്നാപ്പില്‍ ഒതുങ്ങാത്ത ‘കാലം’
പഠനമികവിന് കരിനിഴലായി നടത്തിപ്പിലെ അനാസ്ഥ Posted: 22 Aug 2015 12:30 AM PDT കഴക്കൂട്ടം: സംസ്ഥാനത്തെ മികച്ച എന്‍ജിനീയറിങ് പഠനകേന്ദ്രങ്ങളിലൊന്നാണ് തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജ് (സി.ഇ.ടി). മികച്ച വിജയം നേടുന്ന വിദ്യാര്‍ഥികള്‍ പഠനത്തിനത്തെുന്ന കാമ്പസ്. ഇവിടെനിന്ന് പുറത്തിറങ്ങിയവര്‍ വിവിധ മേഖലകളില്‍ ഉന്നത തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, അടിക്കടിയുണ്ടാകുന്ന അനിഷ്ടസംഭവങ്ങളും വിദ്യാര്‍ഥി സംഘര്‍ഷങ്ങളും സി.ഇ.ടിയുടെ സല്‍പേരിന് കളങ്കമായി. വിദ്യാര്‍ഥികളെ നിയന്ത്രിക്കാന്‍ കോളജ് അധികൃതര്‍ക്ക് കഴിയാത്തതാണ് സ്ഥാപനത്തിന്‍െറ ദു$സ്ഥിതിക്ക് വഴിയൊരുക്കിയത്. വിവിധ ജില്ലകളില്‍നിന്ന് മെറിറ്റടിസ്ഥാനത്തില്‍ പ്രവേശം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സമാധാനപരമായ പഠനാന്തരീക്ഷം ഒരുക്കുന്നതില്‍ കോളജ് മാനേജ്മെന്‍റ് പരാജയപ്പെടുന്നു. കോളജിനകത്തെ സംഘര്‍ഷങ്ങള്‍ പലപ്പോഴും തെരുവ് യുദ്ധങ്ങളാകുമ്പോള്‍ അത് നാട്ടുകാര്‍ക്കും തലവേദനയാവുകയാണ്. രക്ഷിതാക്കളുടേയും നാട്ടുകാരുടേയും ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ആറുമാസം മുമ്പുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷവും തസ്നിക്കുണ്ടായ ദുരന്തവും. |
ഓണാഘോഷത്തിമിര്‍പ്പില്‍ വിദ്യാലയങ്ങള്‍ Posted: 22 Aug 2015 12:26 AM PDT തിരൂര്‍: മാനം തെളിഞ്ഞു നിന്നപ്പോള്‍ ഓണാവധിയിലേക്ക് കടക്കുന്ന ദിവസം വിദ്യാലയങ്ങളില്‍ ആഘോഷത്തിരക്ക്. പൂക്കളമൊരുക്കിയും സദ്യ വിളമ്പിയും മത്സരങ്ങള്‍ സംഘടിപ്പിച്ചും വിദ്യാര്‍ഥികള്‍ വൈവിധ്യങ്ങളുടെ വിരുന്നൂട്ടി. ജീവിത തിരക്കിനിടയില്‍ നഷ്ടമായ സ്നേഹത്തിന്‍െറയും സൗഹാര്‍ദത്തിന്‍െറ കൂട്ടായ്മകളാവണം ഓണാഘോഷത്തിലൂടെ നമുക്ക് തിരിച്ചു കിട്ടേണ്ടതെന്ന് സിനിമാ താരം ദിനേഷ് പ്രഭാകര്‍. തിരൂര്‍ ഫാത്തിമ മാതാ ഇംഗ്ളീഷ് മീഡിയം നഴ്സറി ആന്‍ഡ് എല്‍.പി സ്കൂളിന്‍െറ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്‍റ് മുജീബ് താനാളൂര്‍ അധ്യക്ഷത വഹിച്ചു. തിരൂര്‍ സെന്‍റ് മേരിസ് ചര്‍ച്ച് വികാരി ഫാദര്‍ ജോര്‍ജ് വരിക്കേശേരി, മലയാള സര്‍വകലാശാല പ്രഫ. ഡോ. അശോക് ഡിക്രൂസ്, സിസ്റ്റര്‍ നാന്‍സി ടോം, സിസ്റ്റര്‍ ആനസ് അലക്സ്, മുരളി മേനോന്‍, മനോജ് ജോസ് എന്നിവര്‍ സംസാരിച്ചു. സാംസ്കാരിക ഘോഷയാത്ര, കലാപരിപാടികള്‍, മത്സരങ്ങള്‍, ഓണസദ്യ എന്നിവ നടന്നു. |
‘അമൃതംഗമയ’ പദ്ധതിക്ക് പ്രൗഢതുടക്കം Posted: 22 Aug 2015 12:09 AM PDT കല്‍പറ്റ: പാവപ്പെട്ടവരെ വിവിധമേഖലകളില്‍ സഹായിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനുമായി കല്‍പറ്റ ബ്ളോക് പഞ്ചായത്ത് ആവിഷ്കരിച്ച 'അമൃതംഗമയ' ജീവകാരുണ്യപദ്ധതി തുടങ്ങി. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. വ്യവസായപ്രമുഖരെയും ആശുപത്രികളെയും കൂട്ടിയിണക്കി അശരണര്‍ക്ക് സഹായമത്തെിക്കുന്നതാണ് പദ്ധതി. മനുഷ്യന്‍ പൂര്‍ണനാകുന്നത് മറ്റുള്ളവര്‍ക്കുവേണ്ടി സേവനം ചെയ്യുമ്പോഴാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് സമൂഹം നേരിടുന്ന ഏറ്റവുംവലിയ പ്രശ്നം ആരോഗ്യം സംബന്ധിച്ചാണ്. നാടിനാകെ മാതൃകയാണ് ഇത്തരമൊരു സംരംഭം. ഇതില്‍നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ട് മറ്റു തദ്ദേശസ്ഥാപനങ്ങളും ഇത്തരം പദ്ധതികള്‍ നടപ്പാക്കണം. കാരുണ്യം തേടുന്നവരെ കണ്ടത്തൊനും അവര്‍ക്കു സഹായമത്തെിക്കാനും സമൂഹത്തില്‍ എല്ലാവരും തയാറാകണം. ആധുനിക ചികിത്സാസൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. |
മുക്കം കടവ് പാലം നാടിന് സമര്‍പ്പിച്ചു Posted: 22 Aug 2015 12:00 AM PDT മുക്കം: മുക്കംകാരുടെ ചിരകാല സ്വപ്നമായിരുന്ന മുക്കം കടവ് പാലം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചു. യു.ഡി.എഫ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ളെന്ന് അദ്ദേഹം പറഞ്ഞു. വികസന പ്രവൃത്തികള്‍ ഓരോന്നായി പൂര്‍ത്തിയാക്കുകയും പുതിയ വികസന പ്രവൃത്തികള്‍ക്കായി തയാറാക്കുകയും ചെയ്യുമ്പോഴും അഴിമതി ആരോപണങ്ങള്‍ നിരത്തുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ജനമനസ്സുകളില്‍ ഇടം നേടിക്കഴിഞ്ഞു. സര്‍ക്കാറിന്‍െറ ഓരോ തീരുമാനങ്ങളും ജനങ്ങള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. പഞ്ചായത്ത് രൂപവത്കരണം, മുനിസിപ്പാലിറ്റി നിര്‍ണയം എന്നിവ സംബന്ധിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ എടുത്ത തീരുമാനം ജനഹിതം മാനിച്ചാണെന്നും കൂട്ടിച്ചേര്‍ത്തു. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയായിരുന്നു. സി. മോയിന്‍കുട്ടി എം.എല്‍.എ സ്വാഗതം പറഞ്ഞു. വൈകീട്ട് നാലിന് നടന്ന സാംസ്കാരിക ഘോഷയാത്രയോടെയാണ് ഉദ്ഘാടന പരിപാടിക്ക് തുടക്കമായത്. കാരശ്ശേരി പഞ്ചായത്ത് ഓഫിസ് പരിസരത്തുനിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്രയില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. വെടിക്കെട്ടും ഗാനമേളയും അരങ്ങേറി. |
തസ്നി ബഷീറിന്‍െറ മൃതദേഹം ഖബറടക്കി Posted: 21 Aug 2015 11:49 PM PDT Image: ![]() നിലമ്പൂര്‍: തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ ജീപ്പിടിച്ച് മരിച്ച തസ്നി ബഷീറിന്‍െറ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി. നിലമ്പൂര്‍ വഴിക്കടവ് മണിമൂളി ജുമാമസ്ജിദില്‍ രാവിലെ ഒമ്പതിനാണ് ഖബറടക്കം നടന്നത്. മൃതദേഹം എത്തിക്കുന്നതിന് മുമ്പും ശേഷവും നിലക്കാത്ത ജനപ്രവാഹമായിരുന്നു. തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ നിന്നും തങ്ങളുടെ സഹപാഠിയെ അവസാനമായി ഒരു നോക്കുകാണാന്‍ വിദ്യാര്‍ഥികള്‍ വഴിക്കടവിലെ വീട്ടിലും എത്തി. മന്ത്രിമാരായ പി.കെ അബ്ദുറബ്ബ്, ആര്യാടന്‍ മുഹമ്മദ്, സി.പി.എം നേതാവ് ടി.കെ ഹംസ എന്നിവരും മരണ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. സര്‍ക്കാറിന്‍െറ അനാസ്ഥ കാരണമാണ് തസ്നിയുടെ മരണം സംഭവിച്ചതെന്ന് പിതാവ് ബഷീര്‍ പറഞ്ഞു. നാളെ മറ്റൊരു കുട്ടിക്ക് ഈ അവസ്ഥ ഉണ്ടാവരുതെന്നും ബഷീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ബഷീര്‍ ഗള്‍ഫില്‍ നിന്ന് വെള്ളിയാഴ്ച വൈകീട്ടാണ് നാട്ടില്‍ എത്തിയത്. 31 വര്‍ഷമായി ദോഹയില്‍ ഡ്രൈവറായി ജോലിചെയ്തുവരികയാണ് ഇദ്ദേഹം. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം തിരുവനന്തപുരത്തുനിന്നും വഴിക്കടവിലെ വീട്ടില്‍ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ 11നാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. തുടര്‍ന്ന് ചാലക്കുഴി മസ്ജിദിലത്തെിച്ച് കുളിപ്പിച്ച് കഫന്‍ ചെയ്ത് 12.30ഓടെ കോളജില്‍ എത്തിച്ചു. 12.55 വരെ കാമ്പസില്‍ പൊതുദര്‍ശനത്തിനുവെച്ചതിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുവരികയായിരുന്നു. അതേസമയം, കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ജീപ്പ് ഓടിച്ചിരുന്ന ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി കണ്ണൂര്‍ സ്വദേശി ബൈജു അടക്കം പന്ത്രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പോലീസ് നരഹത്യക്ക് കേസെടുത്തത്. വിദ്യാര്‍ഥികളെല്ലാം ഒളിവിലാണ്. ജീപ്പിലുണ്ടായിരുന്ന മറ്റുള്ളവരും ഇതേ കോളജിലെ വിദ്യാര്‍ഥികളാണ്. ഡി.സി.പി കെ.സജ്ജയ്കുമാറിന്‍െറ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ കോളജ് സി.ഐയുടെയും ശ്രീകാര്യം എസ്.ഐയുടെയും നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. |
ഐ.എസ് ഉപമേധാവി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് യു.എസ് Posted: 21 Aug 2015 10:53 PM PDT Image: ![]() വാഷിങ്ടണ്‍: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍െറ (ഐ.എസ്) നേതൃത്വത്തിലെ രണ്ടാമന്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഇറാഖിലെ മൂസിലില്‍ ചൊവ്വാഴ്ച നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഫാദില്‍ അഹ്മദ് അല്‍ ഹയാദി കൊല്ലപ്പെട്ടതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഐ.എസിന്‍െറ മാധ്യമവിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അബു അബ്ദുലയും കൊല്ലപ്പെട്ടു. ഇരുവരും വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. നേതൃത്വത്തിലെ രണ്ടാമന്‍ കൊല്ലപ്പെട്ടത് ഐ.എസിന് വലിയ തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു. ഐ.എസിന് ആവശ്യമായ ആയുധങ്ങള്‍, സ്ഫോടകവസ്തുക്കള്‍,വാഹനങ്ങള്‍ എന്നിവയുടെ നീക്കത്തിനു നേതൃത്വം നല്‍കുന്നത് ഫാദില്‍ അഹ്മദായിവരുന്നെന്ന് വൈറ്റ് ഹൗസ് വക്താവ് നെദ് പ്രൈസ് പറഞ്ഞു. ഹാജി മുദ്ദസ് എന്നാണ് ഫാദില്‍ അഹ്മദിന് യു.എസ് ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്ന പേര്. സദ്ദാം ഹുസൈന്‍െറ കാലത്ത് സൈന്യത്തില്‍ ലെഫ്റ്റനന്‍റ് കേണലായിരുന്നു ഹാജി മുദ്ദസ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഐ.എസിന്‍െറ മുതിര്‍ന്ന മൂന്ന് നേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യു.എസ് സംയുക്ത സേനാ ചെയര്‍മാന്‍ ജനറല്‍ മാര്‍ട്ടിന്‍ ഡംപ്സി അറിയിച്ചിരുന്നു. അതേസമയം അബൂബക്കര്‍ അല്‍ ബഗ്ദാദി കഴിഞ്ഞാല്‍ ഐ.എസിന് എത്ര രണ്ടാം നിര നേതാക്കളുണ്ടെന്ന് ആര്‍ക്കും അറിയില്ളെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് മുന്‍ ഉപദേശകന്‍ ജോഷ്വ വാക്കര്‍ പറഞ്ഞു. |
ക്രൂഡ് ഓയില്‍ വില വീണ്ടുമിടിഞ്ഞു: ഇന്ധന വില കുറഞ്ഞേക്കും Posted: 21 Aug 2015 10:42 PM PDT Image: ![]() ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടുമിടിഞ്ഞതോടെ പെട്രോളിനും ഡീസലിനും വില കുറയാന്‍ സാധ്യത. രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 40 ഡോളറായാണ് കുറഞ്ഞത്. ആറര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ ക്രൂഡിന്‍്റെ വില. യു.എസിലെ എണ്ണ സ്റ്റോക്ക് ഉയര്‍ന്നതും ഡിമാന്‍ഡ് കുറഞ്ഞതും ക്രൂഡ് ഓയില്‍ (വെസ്റ്റ് ടെക്സസ് ഇന്‍്റര്‍മീഡിയറ്റ്) വില ബാരലിന് 40.48 ഡോളര്‍ നിലവാരത്തിലത്തെിച്ചു. രാജ്യാന്തര വ്യാപാരത്തിന്‍്റെ മാനദണ്ഡമായി കണക്കാക്കുന്ന ബ്രെന്‍്റ് ക്രൂഡിന്‍്റെ വില ബാരലിന്(159 ലീറ്റര്‍) 46.91 ഡോളറായി. അതേസമയം, ഡോളറിനെതിരെയുള്ള വിപണന മൂല്യ അടിസ്ഥാനപ്പെടുത്തിയുള്ള രൂപയുടെ വില നിലവാരം കുറയുന്നതിനാല്‍ ഇന്ധന വിലയിടിവിന്‍്റെ നേട്ടം പൂര്‍ണമായി ലഭിക്കില്ളെന്നും അനുമാനിക്കപ്പെടുന്നുണ്ട്. രൂപയുടെ മൂല്യം കുറയുമ്പോള്‍ ഇറക്കുമതി ചെലവ് ഉയരുമെന്നതിനാലാണിത്. |
മോദിയുടെ യു.എ.ഇ സന്ദര്‍ശനം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ബി.ജെ.പി Posted: 21 Aug 2015 10:40 PM PDT Image: ![]() ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ പര്യടനം കേരളത്തിലുള്‍പ്പെടെ ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് പാര്‍ട്ടി വൃത്തങ്ങളുടെ വിലയിരുത്തല്‍. മോദിയുടെ സന്ദര്‍ശനവും ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പൊതു സ്വീകരണ പരിപാടിയും യു.എ.ഇയിലെ 26 ലക്ഷം ഇന്ത്യക്കാരില്‍ വലിയ ഇളക്കമുണ്ടാക്കിയതായും അത് അടുത്തവര്‍ഷം നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിലുള്‍പ്പെടെ വോട്ടാക്കി മാറ്റാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍. അനുകൂല സാഹചര്യം മുതലാക്കാനായി തുടര്‍ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി തലത്തില്‍ ആസൂത്രണം ചെയ്യും. ഇതിന്‍െറ ഭാഗമായി ഇന്ത്യക്കാര്‍ കൂടുതലായി കഴിയുന്ന മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ മോദി ഉടന്‍ സന്ദര്‍ശിക്കാനുള്ള സാധ്യതയും തെളിഞ്ഞു. ഇക്കഴിഞ്ഞ 16,17 തീയതികളിലായി നടന്ന നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് ബി.ജെ.പി പാര്‍ട്ടിതലത്തില്‍ ആസുത്രണവും ഒരുക്കവും നടത്തിയിരുന്നു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും ആര്‍.എസ്.എസ് മുന്‍ വക്താവുമായ രാം മാധവ് നാലു ദിവസത്തോളം യു.എ.ഇയിലുണ്ടായിരുന്നു. പാര്‍ട്ടി അനുകൂല പ്രവാസി സംഘടനയായ ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി ഗ്ളോബല്‍ കണ്‍വീനര്‍ വിജയ് ചൗത്തേവാലെയും എത്തിയിരുന്നു. ഒൗദ്യോഗിക പരിപാടികള്‍ക്കപ്പുറം ഇന്ത്യന്‍ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ ഇടപഴകലും പരിപാടികളും എങ്ങനെയായിരിക്കണമെന്ന് പാര്‍ട്ടി തലത്തില്‍ തന്നെയാണ് ആസൂത്രണം ചെയ്തതെന്നാണ് അറിയുന്നത്. അബൂദബിയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പ് സന്ദര്‍ശനവും ദുബൈയിലെ പൊതു സ്വീകരണവും ഇങ്ങനെയാണ് പരിപാടിയില്‍ ഉള്‍പ്പെട്ടത്. നാലു തരം ആളുകളെ കാണാനായിരുന്നു തീരുമാനം. ഭരണാധികാരികള്‍, ബിസിനസുകാരുള്‍പ്പെടെയുള്ള ഉന്നത-മധ്യ വര്‍ഗം, തൊഴിലാളികള്‍, എല്ലാവരും ഉള്‍പ്പെടുന്ന പ്രവാസി സമൂഹം. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഒൗദ്യോഗിക സംവിധാനങ്ങള്‍ വഴി ഇവ നടപ്പാക്കുകയായിരുന്നു. അതേസമയം ദുബൈയിലെ സ്വീകരണം മോദിയെപ്പോലൂം ഞെട്ടിച്ചതായാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. സന്ദര്‍ശിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുക പ്രധാനമന്ത്രിയുടെ രീതിയാണ്. എല്ലായിടത്തും ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. ഗള്‍ഫിലാണ് സാധാരണ പ്രവാസികളേറെയുള്ളതെന്നും ഇവരുടെ കുടുംബങ്ങള്‍ നാട്ടിലുണ്ടെന്നും മോദിയെ ഉപയോഗിച്ച് അതു വോട്ടാക്കി മാറ്റാനാകുമെന്നുമുള്ള തിരിച്ചറിവിലാണ് ഇപ്പോള്‍ പാര്‍ട്ടി. പ്രവാസികള്‍ക്കും വോട്ടവകാശം ലഭിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. അതുകൊണ്ട്തന്നെയാണ് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇവരുടെ കണ്ണുപായുന്നതും. മോദിയുടെ യു.എ.ഇ സന്ദര്‍ശനം പാര്‍ട്ടിക്ക് നാട്ടില്‍ വളരെയധികം ഗുണം ചെയ്യുമെന്ന് ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി പ്രസിഡന്‍റ് ടി.ആര്‍.രമേശ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ‘ഓരോ ഇന്ത്യക്കാരന്‍െറയും മനസ്സിലേക്ക് കയറിച്ചെല്ലാന്‍ മോദിക്ക് കഴിയുന്നുവെന്നതാണ് പ്രധാനം. നാടിനോടുള്ള സ്നേഹമാണ് കക്ഷി രാഷ്ട്രീയത്തിനും മറ്റെല്ലാ ഭിന്നതകള്‍ക്കുമപ്പുറം ഇന്ത്യക്കാരെയെല്ലാം കൂട്ടിയിണക്കുന്നത്. കോണ്‍ഗ്രസുകാരും മുസ്ലിം ലീഗുകാരുമെല്ലാം ദുബൈയില്‍ മോദിയുടെ സ്വീകരണത്തില്‍ പങ്കെടുത്തതും അദ്ദേഹത്തിന്‍െറ വാക്കുകള്‍ക്ക് കൈയടിച്ചതും ഇതുകൊണ്ടാണ്. ഒരു വര്‍ഷം മുമ്പ് മോദിയെക്കുറിച്ചുള്ള അഭിപ്രായമല്ല ഇപ്പോള്‍ അവര്‍ക്കുള്ളതെന്ന് വ്യക്തമാണ്’- രമേശ് പറഞ്ഞു. തങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പ്രഖ്യാപനങ്ങളൊന്നും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകാത്തതില്‍ സാധാരണ പ്രവാസികള്‍ നിരാശരാണല്ളോ എന്ന ചോദ്യത്തിന് 10 ദിവസംകൊണ്ടുണ്ടായ ഈ യാത്രയുടെ പ്രധാന ലക്ഷ്യം യൂ.എ.ഇ ഭരണാധികാരികളുമായി നല്ല ബന്ധം സ്ഥാപിക്കുകയും വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുകയുമായിരുന്നെന്നായിരുന്ന രമേശിന്‍െറ മറുപടി. ഇത് വന്‍ വിജയമായിരുന്നു. മോദി ഒരുവര്‍ഷത്തിനകം തന്നെ ഒരിക്കല്‍ കൂടി യു.എ.ഇ സന്ദര്‍ശിക്കുമെന്നും അതില്‍ പ്രവാസികള്‍ കാത്തിരിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘പ്രവാസികളുടെ പ്രശ്നങ്ങള്‍ കൃത്യമായി പാര്‍ട്ടിയെയും അതുവഴി സര്‍ക്കാരിന്‍െറയും ശ്രദ്ധയില്‍പ്പെടുത്തുകയാണ് ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബി.ജെ.പിയുടെ പ്രധാനചുമതല. ഉദ്യോഗസ്ഥരില്‍ നിന്ന് മാത്രം പ്രതികരണം തേടിയാല്‍ പ്രവാസികളുടെ മനസ്സറിയാന്‍ കഴിയില്ല. യു.എ.ഇയില്‍ ഇന്ത്യന്‍ സമൂഹത്തെ ഒന്നിച്ചണിനിരത്താനുള്ള ആദ്യ ശ്രമം അന്താരാഷ്ട്ര യോഗ ദിനാചരണമായിരുന്നു. ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പിയാണ് ഇതിന് മുന്‍കൈയെടുത്തത്. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് കാര്യമായി സഹായിച്ചു’. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരളത്തില്‍ ഭരണകക്ഷിയോ മുഖ്യപ്രതിപക്ഷ കക്ഷിയോ ആകുമെന്ന് രമേശ് അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്ക് ഇപ്പോഴും വേരിറക്കാന്‍ കഴിയാത്ത കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കാന്‍ ബി.ജെ.പി നേരത്തെ തന്നെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. |
തിടനാട്ട് സംഭവം: സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കും ^പി.സി ജോര്‍ജ് Posted: 21 Aug 2015 10:30 PM PDT Image: ![]() കോട്ടയം: തിടനാട്ട് പൊതുപരിപാടിക്കിടെയുണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്നു പി.സി. ജോര്‍ജ് എം.എല്‍.എ. പൊതുവേദിയില്‍ എം.എല്‍.എക്ക് സംസാരിക്കാനുള്ള അവകാശം ലംഘിച്ചതിനാണ് നോട്ടീസെന്നും ജോര്‍ജ് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്റ് നിര്‍മല ജിമ്മിക്കും മറ്റു ജനപ്രതിനിധികള്‍ക്കുമെതിരെയാണു നോട്ടീസ്. പൊതുവേദിയില്‍ പരസ്യമായി ഏറ്റുമുട്ടുന്ന സാഹചര്യം ഇനിയും ഉണ്ടാകുമെന്നും കെ.എം. മാണിക്കെതിരെ പരസ്യപ്രതികരണം തുടരുമെന്നും ജോര്‍ജ് പറഞ്ഞു. |
ദാവൂദിന്‍െറ പുതിയ ചിത്രം പുറത്ത്; പാകിസ്താനിലുണ്ടെന്നതിന് കൂടുതല്‍ തെളിവുമായി ഇന്ത്യ Posted: 21 Aug 2015 09:45 PM PDT Image: ![]() ന്യൂഡല്‍ഹി: അധോലോക നായകനും 1993 ലെ മുംബൈ സ്ഫോടനത്തിന്‍െറ സൂത്രധാരനുമായി ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്നതിന് കൂടുതല്‍ തെളിവുമായി ഇന്ത്യ. ദാവൂദ് ഇബ്രാഹിമിന്‍െറ പുതിയ ചിത്രവും പാസ്പോര്‍ട്ടിന്‍െറ പകര്‍പ്പും മറ്റു വിവരങ്ങളും ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ഹിന്ദുസ്താന്‍ ടൈംസ് പത്രം പുറത്തുവിട്ടു. ദാവൂദിന്‍െറ കുടുംബം കറാച്ചിയില്‍ നിന്ന് ദുബൈയിലേക്കും തിരിച്ചും നിരന്തരം യാത്ര ചെയ്തതിന്‍െറ രേഖകളും സുരക്ഷാ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ചയില്‍ ദാവൂദ് പാകിസ്താനിലുണ്ടെന്നതിനുള്ള തെളിവുകള്‍ ഇന്ത്യ കൈമാറിയേക്കും. |
സ്വര്‍ണവില 80 രൂപ വര്‍ധിച്ചു; പവന് 20,400 Posted: 21 Aug 2015 09:40 PM PDT Image: ![]() കൊച്ചി: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 20,400 രൂപയിലാണ് ഇന്ന് വില്‍പന നടക്കുന്നത്. പത്ത് രൂപ കൂടി 2,550 ആണ് ഗ്രാം സ്വര്‍ണത്തിന്‍െറ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 18,720ല്‍ നിന്ന് ഏഴാം തീയതിയാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. |
നൂറുല്‍ ഇസ്ലാമിന്‍െറ ജീവിതം ഈ മലമുകളില്‍ Posted: 21 Aug 2015 09:13 PM PDT Image: ![]() മസ്കത്ത്: ഒമാനിലെ കടുത്ത ചൂടും ശൈത്യകാലത്തെ അസ്ഥികള്‍പോലും മരവിക്കുന്ന തണുപ്പും ബംഗ്ളാദേശിലെ ചിറ്റഗോങുകാരന്‍ നൂറുല്‍ ഇസ്ലാമിന് വിഷയമേയല്ല. മത്ര സൂഖിന് സമീപത്തെ മലയുടെ മുകള്‍ ഭാഗത്തായി പൈ്ളവുഡ് കൊണ്ട് നിര്‍മിച്ച കുടിലില്‍ ഇദ്ദേഹം സംതൃപ്തനാണ്. ഒമാനിലത്തെിയിട്ട് 30 വര്‍ഷമായെങ്കിലും എയര്‍ കണ്ടീഷനറോ മറ്റ് ആധുനിക സൗകര്യങ്ങളോ ഉപയോഗിക്കാതെ മലമുകളില്‍ താമസിക്കുന്ന നൂറുല്‍ ഇസ്ലാമിന്‍െറ ജീവിതം പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ശരിക്കും അദ്ഭുതമാണ്. മരുഭൂമിയിലെ കൊടും ചൂടും കടുത്ത തണുപ്പും നൂറുല്‍ ഇസ്ലാമിനെ ബാധിക്കാറേയില്ല. ചൂടുകാലത്ത് രാത്രി കട്ടില്‍ പുറത്തേക്ക് എടുത്തിട്ട് അതില്‍ കിടന്നുറങ്ങും. തണുപ്പ് കാലമാകുമ്പോഴാണ് ആസ്ബസ്റ്റോസ് ഷീറ്റുകള്‍ ഉപയോഗിച്ച് നിര്‍മിച്ച മുറിയില്‍ കിടന്നുറങ്ങുക. മത്രയിലൂടെ തല കുമ്പിട്ട് വിനയത്തോടെ നടന്നു നീങ്ങുന്ന നൂറുല്‍ ഇസ്ലാം എല്ലാവര്‍ക്കും പരിചിതനാണ്. നിര്‍മാണ ജോലികള്‍ ചെയ്യുന്ന ഇദ്ദേഹത്തെ ബഹുഭൂരിഭാഗംപേര്‍ക്കും അറിയാം. എന്നാല്‍, നൂറുല്‍ ഇസ്ലാമിന്‍െറ ജീവിതരീതി അറിയുന്നവര്‍ കുറവാണ്. മത്ര സൂഖിന് സമീപത്തായുള്ള മലയുടെ മുകളിലേക്കാണ് ഓരോ ദിവസവും ഈ മനുഷ്യന്‍ കയറിപ്പോകുന്നത്. കുത്തനെയുള്ള പടികള്‍ കയറി വേണം ഈ ബംഗ്ളാദേശിയുടെ താമസസ്ഥലത്തേക്ക് എത്താന്‍. മലയുടെ ചെരിവിലായി പൈ്ളവുഡ് കൊണ്ട് ഭിത്തികള്‍ നിര്‍മിച്ച മുറിയിലേക്ക് കയറിച്ചെല്ലുമ്പോള്‍ അദ്ഭുതപ്പെടും. എയര്‍ കണ്ടീഷണറോ കുക്കിങ് ഓവനോ ഗ്യാസ് അടുപ്പോ ഇല്ലാത്ത മുറി. ആകെയുള്ള ആഡംബരം പഴയൊരു ഫാനും മണ്ണെണ്ണയൊഴിച്ച് തിരിയിട്ട് കത്തിക്കുന്ന സ്റ്റൗവും മാത്രം. ഈ സൗകര്യങ്ങളില്‍ നൂറുല്‍ ഇസ്ലാം സംതൃപ്തിയോടെ ജീവിക്കുകയാണ്. മൂന്നു പതിറ്റാണ്ട് മുമ്പ് ഒമാനിലത്തെിയപ്പോഴുണ്ടായിരുന്ന സൗകര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. വര്‍ഷങ്ങള്‍ മുമ്പ് എ.സിയും ഗ്യാസുമൊന്നുമില്ലാതെയാണ് പ്രവാസികള്‍ ജീവിച്ചിരുന്നത്. എന്നാല്‍, ഒമാനിന്‍െറ വളര്‍ച്ച പ്രവാസികളുടെ ജീവിതത്തിലും മാറ്റമുണ്ടാക്കി. എന്നാല്‍, നൂറുല്‍ ഇസ്ലാം മാറിയില്ല. പരിമിതസൗകര്യങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തി പഴയകാലത്തെപോലെ ജീവിച്ചു. മൂന്നു പതിറ്റാണ്ട് മുമ്പ് ഒമാനിലത്തെിയപ്പോള്‍ ഉണ്ടായിരുന്ന ശീലങ്ങള്‍ മാറാതെ തുടരുകയായിരുന്നുവെന്ന് നൂറുല്‍ ഇസ്ലാം പറയുന്നു. പ്രവാസത്തിന് അവസാനംകുറിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം ഇപ്പോള്‍. രണ്ടു-മൂന്ന് മാസത്തിനകം നാട്ടിലേക്ക് മടങ്ങുമെന്ന് നൂറുല്‍ ഇസ്ലാം പറഞ്ഞു. |
വാര്‍ഡ് വിഭജനം: യു.ഡി.എഫില്‍ ഭിന്നാഭിപ്രായമില്ല ^ചെന്നിത്തല Posted: 21 Aug 2015 08:43 PM PDT Image: ![]() തിരുവനന്തപുരം: വാര്‍ഡ് വിഭജനം സംബന്ധിച്ച് യു.ഡി.എഫില്‍ ഭിന്നാഭിപ്രായമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തീരുമാനം കൂട്ടായെടുത്തതാണെന്നും ഇക്കാര്യത്തില്‍ ലീഗിനെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയബന്ധിതമായി തന്നെ നടത്തും. സി.ഇ.ടി സംഭവത്തില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും ആയുധപ്പുരകളാകുന്ന ക്യാമ്പസുകളില്‍ പരിശോധന നടത്തുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. |
സ്വര്‍ണം നിറച്ച നാസി ട്രെയിന്‍ കണ്ടത്തെിയെന്ന്; തിരക്കില്‍ പൊറുതിമുട്ടി പോളണ്ട് നഗരം Posted: 21 Aug 2015 08:10 PM PDT Image: ![]() Subtitle: ട്രെയിനില്‍ 300 ടണ്‍ സ്വര്‍ണവും വിലകൂടിയ രത്നങ്ങളും വ്യവസായിക ഉപകരണങ്ങളുമുള്ളതായി റിപ്പോര്‍ട്ടുകള്‍ വാഴ്സോ: നാസി കാലത്തേതെന്ന് കരുതുന്ന സ്വര്‍ണം നിറച്ച ട്രെയിന്‍ കണ്ടത്തെിയതായി വാര്‍ത്ത പരന്നതോടെ പശ്ചിമ പോളണ്ടിലെ വാള്‍ബ്രസിച് നഗരത്തിലേക്ക് ആളുകളുടെ അണമുറിയാത്ത ഒഴുക്ക്. കിട്ടുമെങ്കില്‍ ഇത്തിരി സ്വര്‍ണം സ്വന്തമാക്കാനും ഒന്നുമില്ളേല്‍ കണ്ണഞ്ചും കാഴ്ചകളില്‍ മതിമറന്നിരിക്കാനും കൊതിച്ചാണ് രാജ്യത്തിനകത്തും പുറത്തും നിന്നായി നൂറുകണക്കിന് പേര്‍ നഗരത്തിലേക്ക് വെച്ചുപിടിക്കുന്നത്. |
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം Posted: 21 Aug 2015 08:01 PM PDT Image: ![]() ബെയ്ജിങ്: മൂന്ന് ഒളിമ്പിക്സ് സ്വര്‍ണങ്ങള്‍. ഭൂമിയിലെ ഏറ്റവും വേഗമേറിയ മനുഷ്യനെന്ന പെരുമയും. ട്രാക്കിലെ വേഗരാജനാക്കിമാറ്റിയ അതേ മണ്ണിലേക്ക് ഏഴുവര്‍ഷത്തെ ഇടവേളക്കുശേഷം ഉസൈന്‍ ബോള്‍ട്ട് വീണ്ടുമത്തെുന്നു. 207 രാജ്യങ്ങളില്‍നിന്ന് രണ്ടായിരത്തോളം കായികതാരങ്ങള്‍ മാറ്റുരക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ശനിയാഴ്ച വെടിമുഴങ്ങുമ്പോള്‍ മിന്നും താരം ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് തന്നെ. 2008 ബെയ്ജിങ് ഒളിമ്പിക്സിന്‍െറ ഓര്‍മയിലാണ് ‘ബേര്‍ഡ്സ് നെസ്റ്റ്’ സ്റ്റേഡിയം കായിക രാജാക്കന്മാരുടെ പോരാട്ടത്തിന് വേദിയാവുന്നത്. തന്‍െറ കരിയറിലെ എല്ലാ കുതിപ്പിനും തുടക്കമിട്ട ബെയ്ജിങ് എന്നാണ് ഒളിമ്പിക്സ് ഓര്‍മയില്‍ വിമാനമിറങ്ങിയ ബോള്‍ട്ട് വിശേഷിപ്പിക്കുന്നത്. |
ധീരതക്ക് സൈനിക ബഹുമതി നേടിയ ആദ്യ വനിതാ ഓഫിസര്‍ നിയമയുദ്ധത്തില്‍ Posted: 21 Aug 2015 07:52 PM PDT Image: ![]() ന്യൂഡല്‍ഹി: ധീരതക്കുള്ള സൈനിക പുരസ്കാരം നേടിയ ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കിയ ലഫ്റ്റനന്‍റ് കേണല്‍ മിതാലി മധുമിത സൈന്യത്തില്‍ തുടരാന്‍ പൊരുതുന്നു. 2010 ഫെബ്രുവരിയില്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍നിന്ന് 19 പേരുടെ ജീവന്‍ രക്ഷിച്ചതിനാണ് 39കാരിയായ മിതാലിക്ക് ധീരതക്ക് അവാര്‍ഡ് ലഭിച്ചത്. രാജ്യത്തിന്‍െറ അഭിമാനം കാത്ത വനിതാ ഓഫിസറെ കോടതി കയറ്റിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ |
ജില്ലാ ബാങ്ക് ശമ്പള പരിഷ്കരണം: കുടിശ്ശിക നല്‍കിയതില്‍ 40 കോടിയുടെ ക്രമക്കേട് Posted: 21 Aug 2015 07:46 PM PDT Image: ![]() പാലക്കാട്: സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണം പ്രാബല്യത്തിലായ തീയതി മുതല്‍ കുടിശ്ശിക കണക്കാക്കി നല്‍കിയതില്‍ 40 കോടി രൂപയുടെ ക്രമക്കേട്. ഒരിക്കല്‍ വാങ്ങിയ തുക വാങ്ങിയില്ളെന്നുവരുത്തുകയും സര്‍ക്കാര്‍ തീരുമാനം വളച്ചൊടിക്കുകയും ചെയ്ത് ക്ഷാമബത്ത നിര്‍ണയിച്ചതിനെ തുടര്‍ന്നാണ് ഇത്രയും തുക ബാങ്കുകള്‍ക്ക് അധികമായി നല്‍കേണ്ടി വന്നത്. മൂന്ന് ജില്ലാ ബാങ്കുകള്‍ ഒഴികെയുള്ളവ ഇത്തരത്തില്‍ തുക നല്‍കിയതോടെ അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ കുടിശ്ശിക ലഭിച്ച ഉദ്യോഗസ്ഥരുണ്ട്. |
അടിമച്ചങ്ങല സ്വന്തമെന്നവകാശപ്പെടുമ്പോള്‍ Posted: 21 Aug 2015 06:44 PM PDT Image: ![]() വാമനാദര്‍ശം വെടിഞ്ഞിടേണം മാബലി ഉപ്പില്ലാത്ത ഒരു കടല്‍ പുത്തനായുണ്ടാക്കാം എന്നു വ്യാമോഹിക്കുന്നതുപോലെയാണ് ജാതിയില്ലാത്ത ഒരു ഹിന്ദുമതം നിര്‍മിച്ചുകളയാം എന്നു പലരും കരുതുന്നതെന്ന് ഇരുപതാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍തന്നെ എഴുതിയ ക്രാന്തദര്‍ശിയായിരുന്നു സഹോദരന്‍. മനുഷ്യനെ മനുഷ്യനില്‍നിന്ന് അകറ്റുന്ന ജാതിയും പൗരോഹിത്യ ആണ്‍കോയ്മയായ ബ്രാഹ്മണ്യവും നീക്കിയാല്‍ ഹിന്ദുമതമെന്നു വിളിക്കുന്ന ബ്രാഹ്മണമതത്തില്‍ പിന്നൊന്നും അവശേഷിക്കുന്നില്ല എന്നതായിരുന്നു വ്യക്തമായ സൂചന. പഴക്കം കൊണ്ടു തന്നെ ബന്ധിച്ചിരിക്കുന്ന ചങ്ങല സ്വന്തമാണെന്ന് ഒരടിമക്കു തോന്നുന്നതു പോലെയാണ് അവര്‍ണര്‍ക്ക് ഹിന്ദുമതം തങ്ങളുടേതാണെന്നു തോന്നുന്നതെന്നും സഹോദരനയ്യപ്പന്‍ അര്‍ഥശങ്കക്കിടയില്ലാതെ എഴുതിയിട്ടുണ്ട്. റഷ്യന്‍ വിപ്ളവത്തെ തത്സമയം കേരളീയര്‍ക്കു പരിചയപ്പെടുത്തിയ പോലെ കേരളത്തിന്‍െറ വെട്ടിമൂടിയ ബുദ്ധസഭ്യതയെക്കുറിച്ചും അദ്ദേഹം ധാരാളം എഴുതി. കാലടി സംസ്കൃത സര്‍വകലാശാല ഇംഗ്ളീഷ് വിഭാഗം അസി. പ്രഫസറാണ് ലേഖകന്‍ |
Posted: 21 Aug 2015 06:41 PM PDT Image: ![]() തിരുവനന്തപുരം സി.ഇ.ടി കാമ്പസില്‍ സഹപാഠികളുടെ ആഘോഷതാണ്ഡവത്തില്‍ ജീവന്‍പൊലിഞ്ഞ തസ്നി ബഷീറിന്‍െറ ദുരന്തം നടുക്കമുളവാക്കുന്നതും അക്ഷന്തവ്യമായ കുറ്റകൃത്യവുമാണ്. യുവതലമുറ ആഘോഷ ലഹരിയില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളുടെ ബീഭത്സത ഒരിക്കല്‍കൂടി അടിവരയിടുകയാണ് ഈ ക്രൂരചെയ്തി. വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതിന് കര്‍ശന വിലക്കുള്ള കാമ്പസില്‍ ജീപ്പും ലോറിയും നൂറോളം ബൈക്കുകളും ഇരമ്പിയാര്‍ത്ത് ഘോഷയാത്രയുടെ പേരില്‍ ആടിത്തിമിര്‍ക്കുകയായിരുന്നു. വിദ്യാര്‍ഥികളില്‍ പലരും ലഹരിയിലായിരുന്നുവെന്നും പെണ്‍കുട്ടിയെ ഇടിച്ചിട്ട ജീപ്പില്‍ മദ്യക്കുപ്പിയുണ്ടായിരുന്നുവെന്നും സാക്ഷികളായ വിദ്യാര്‍ഥികളുടെ മൊഴിയുമുണ്ട്. സി.ഇ.ടി കാമ്പസില്‍ നടന്നത് ഓണാഘോഷമായിരുന്നില്ല. മറിച്ച്, ഓണത്തിന്‍െറ പേരില്‍ യുവതലമുറ നടത്തിയ അര്‍മാദമായിരുന്നു. അതിന്‍െറ ബലിയാടാണ് തസ്നി ബഷീര്‍ എന്ന ഹതഭാഗ്യ. 13 വര്‍ഷം മുമ്പ് ഇതേ കാമ്പസില്‍ സമാനമായ ദുരന്താനുഭവമുണ്ടായെങ്കിലും പുതുതലമുറ വിദ്യാര്‍ഥികള്‍ക്ക് അതൊരു പാഠവും പകര്‍ന്നുനല്‍കിയില്ല. എന്തിന്, ഈ വാര്‍ത്ത പുറത്തുവന്നിട്ടുപോലും കലാലയം ഓണാവധിക്കായി അടക്കുന്ന ഒടുവിലെ ദിനത്തില്‍ കേരളത്തിലെ ഒട്ടുമിക്ക കാമ്പസുകളിലും തെരുവിലും വിദ്യാര്‍ഥികള്‍ നിയന്ത്രിച്ച വാഹനങ്ങളുടെ കുതിച്ചോട്ടവും തിമിര്‍ത്താടലും എത്ര ഭീകരമായിരുന്നുവെന്ന് ശരിക്കും അനുഭവിച്ചവരാണ് മലയാളികള്‍ |
മോദിയുടെ യൂ.എ.ഇ സന്ദര്‍ശനം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ബി.ജെ.പി Posted: 21 Aug 2015 12:16 PM PDT Image: ![]() Subtitle: മറ്റു ഗള്‍ഫ് രാജ്യങ്ങളും മോദി സന്ദര്‍ശിക്കാന്‍ സാധ്യത ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ പര്യടനം കേരളത്തിലുള്‍പ്പെടെ ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് പാര്‍ട്ടി വിലയിരുത്തല്‍. മോദിയുടെ സന്ദര്‍ശനവും ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പൊതു സ്വീകരണ പരിപാടിയും യു.എ.ഇയിലെ 26 ലക്ഷം ഇന്ത്യക്കാരില്‍ മികച്ച പ്രതികരണമുണ്ടാക്കിയതായും അത് അടുത്തവര്‍ഷം നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിലുള്‍പ്പെടെ വോട്ടാക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍. അനുകൂല സാഹചര്യം മുതലാക്കാനായി തുടര്‍ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി തലത്തില്‍ ആസൂത്രണം ചെയ്യും. ഇതിന്‍െറ ഭാഗമായി ഇന്ത്യക്കാര്‍ കൂടുതലുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ മോദി ഉടന്‍ സന്ദര്‍ശിക്കാനുള്ള സാധ്യതയും തെളിഞ്ഞു. ഇക്കഴിഞ്ഞ 16,17 തീയതികളിലായി നടന്ന നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് ബി.ജെ.പി പാര്‍ട്ടിതലത്തില്‍ ആസുത്രണവും ഒരുക്കവും നടത്തിയിരുന്നു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും ആര്‍.എസ്.എസ്.മുന്‍ വക്താവുമായ രാം മാധവ് നാലു ദിവസത്തോളം യൂ.എ.ഇയിലുണ്ടായിരുന്നു. പാര്‍ട്ടി അനുകൂല പ്രവാസി സംഘടനയായ ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി ഗ്ളോബല്‍ കണ്‍വീനര്‍ വിജയ് ചൗത്തേവാലെയും ഇവിടെയത്തെി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഏതെല്ലാം രീതിയില്‍ വേണമെന്നും ഒൗദ്യോഗിക പരിപാടികള്‍ക്കപ്പുറം ഇന്ത്യന്‍ സമൂഹവുമായുള്ള അദ്ദേഹത്തിന്‍െറ ഇടപഴകലും പരിപാടികളും എങ്ങനെയായിരിക്കണമെന്നും പാര്‍ട്ടി തലത്തില്‍ തന്നെയാണ് ആസൂത്രണം ചെയ്തതെന്നാണ് അറിയുന്നത്. ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പ് സന്ദര്‍ശനവും ദുബൈയിലെ പൊതു സ്വീകരണവും ഇങ്ങനെയാണ് പരിപാടിയില്‍ ഉള്‍പ്പെട്ടത്. അതേസമയം ദുബൈയിലെ സ്വീകരണം മോദിയെപ്പോലൂം ഞെട്ടിച്ചതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ഗള്‍ഫിലാണ് സാധാരണ പ്രവാസികളേറെയുള്ളതെന്നും ഇവരുടെ കുടുംബങ്ങള്‍ നാട്ടിലുണ്ടെന്നും മോദിയെ ഉപയോഗിച്ച് അതു വോട്ടാക്കി മാറ്റാനാകുമെന്നുമുള്ള തിരിച്ചറിവിലാണ് ഇപ്പോള്‍ പാര്‍ട്ടി. പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. അതുകൊണ്ട്തന്നെയാണ് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇവരുടെ കണ്ണുപായുന്നതും. മോദിയുടെ യു.എ.ഇ സന്ദര്‍ശനം പാര്‍ട്ടിക്ക് നാട്ടില്‍ വളരെയധികം ഗുണം ചെയ്യുമെന്ന് ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി പ്രസിഡന്‍റ് ടി.ആര്‍.രമേഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഓരോ ഇന്ത്യക്കാരന്‍െറയും മനസ്സിലേക്ക് കയറിച്ചെല്ലാന്‍ മോദിക്ക് കഴിയുന്നുവെന്നതാണ് പ്രധാനം. നാടിനോടുള്ള സ്നേഹമാണ് കക്ഷി രാഷ്ട്രീയത്തിനും മറ്റെല്ലാ ഭിന്നതകള്‍ക്കുമപ്പുറം ഇന്ത്യക്കാരെയെല്ലാം കൂട്ടിയിണക്കുന്നത്. കോണ്‍ഗ്രസുകാരും ലീഗുകാരുമെല്ലാം ദുബൈയില്‍ മോദിയുടെ സ്വീകരണത്തില്‍ പങ്കെടുത്തതും അദ്ദേഹത്തിന്‍െറ വാക്കുകള്‍ക്ക് കൈയടിച്ചതും ഇതുകൊണ്ടാണ്. ഒരു വര്‍ഷം മുമ്പ് മോദിയെക്കുറിച്ചുള്ള അഭിപ്രായമല്ല ഇപ്പോഴുള്ളതെന്ന് വ്യക്തമാണ്. തങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പ്രഖ്യാപനങ്ങളൊന്നും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകാത്തതില്‍ സാധാരണ പ്രവാസികള്‍ നിരാശരാണല്ളോ എന്ന ചോദ്യത്തിന് 10 ദിവസംകൊണ്ടുണ്ടായ ഈ യാത്രയുടെ പ്രധാന ലക്ഷ്യം യൂ.എ.ഇ ഭരണാധികാരികളുമായി നല്ല ബന്ധം ഉണ്ടാക്കുകയും വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുകയുമായിരുന്നെന്നായിരുന്ന രമേഷിന്‍െറ മറുപടി. ഇത് വന്‍ വിജയമായിരുന്നു. മോദി ഒരുവര്‍ഷത്തിനകം തന്നെ ഒരിക്കല്‍ കൂടി യു.എ.ഇ സന്ദര്‍ശിക്കുമെന്നും അതില്‍ പ്രവാസികള്‍ കാത്തിരിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രവാസികളുടെ പ്രശ്നങ്ങള്‍ കൃത്യമായി പാര്‍ട്ടിയെയും അതുവഴി സര്‍ക്കാരിന്‍െറയും ശ്രദ്ധയില്‍പ്പെടുത്തുകയാണ് ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബി.ജെ.പിയുടെ പ്രധാനചുമതല. ഉദ്യോഗസ്ഥരില്‍ നിന്ന് മാത്രം പ്രതികരണം തേടിയാല്‍ പ്രവാസികളുടെ മനസ്സറിയാന്‍ കഴിയില്ല. യു.എ.ഇയില്‍ ഇന്ത്യന്‍ സമൂഹത്തെ ഒന്നിച്ചണിനിരത്താനുള്ള ആദ്യ ശ്രമം അന്താരാഷ്ട്ര യോഗ ദിനാചരണമായിരുന്നു. ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പിയാണ് ഇതിന് മുന്‍കൈയെടുത്തത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരളത്തില്‍ ഭരണകക്ഷിയോ മുഖ്യപ്രതിപക്ഷ കക്ഷിയോ ആകുമെന്ന് രമേഷ് അഭിപ്രായപ്പെട്ടു. |
മഅ്ദനിയുടെ കോടതി മാറ്റം: കര്‍ണാടക സമയം നീട്ടിവാങ്ങി Posted: 21 Aug 2015 11:45 AM PDT Image: ![]() Subtitle: മറുപടിക്കുള്ള സമയം ഇനി നീട്ടിനല്‍കില്ളെന്നും കോടതി വ്യക്തമാക്കി ന്യൂഡല്‍ഹി: ബംഗളൂരു സ്ഫോടനക്കേസിന്‍െറ വിചാരണ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആവശ്യത്തോട് പ്രതികരിക്കാന്‍ കര്‍ണാടക സമയം നീട്ടിച്ചോദിച്ചു. രണ്ടാഴ്ച സമയം നീട്ടിനല്‍കിയ സുപ്രീംകോടതി, മറുപടിക്കുള്ള സമയം ഇനി നീട്ടിനല്‍കില്ളെന്നും കേസ് അടുത്ത തവണ പരിഗണിക്കുമ്പോള്‍ നിര്‍ബന്ധമായും നിലപാട് അറിയിക്കണമെന്നും വ്യക്തമാക്കി. |
മുഖ്യമന്ത്രിയും കാന്തപുരവുമായി രാത്രി ചര്‍ച്ച Posted: 21 Aug 2015 11:39 AM PDT Image: ![]() കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും വെള്ളിയാഴ്ച രാത്രി 10.30ഓടെ കാരന്തൂര്‍ മര്‍കസില്‍ ചര്‍ച്ച നടത്തി. മുക്കം കടവ് പാലം ഉദ്ഘാടനം കഴിഞ്ഞ് വരവെ മുഖ്യമന്ത്രി മര്‍കസിലത്തെുകയായിരുന്നു. മര്‍കസ് ഗേറ്റില്‍ കാന്തപുരവും മര്‍കസ് ഡയറക്ടര്‍ കൂടിയായ മകന്‍ ഹക്കീം അസ്ഹരിയും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. കാന്തപുരത്തിന്‍െറ മുറിയില്‍ 10 മിനിറ്റോളം ചര്‍ച്ച കഴിഞ്ഞാണ് മുഖ്യമന്ത്രി തിരിച്ചുപോയത്. യാത്രയയക്കാനും കാന്തപുരം അദ്ദേഹത്തോടൊപ്പം മര്‍കസിനു പുറത്തത്തെി. ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബുവും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഇനിയും പലരും തന്നെ കാണാന്‍ വരുമെന്നും മുമ്പും പലരും കണ്ടിട്ടുണ്ടെന്നുമായിരുന്നു കാന്തപുരത്തിന്‍െറ പ്രതികരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്തില്ല. സുന്നി പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുന്നുവെന്ന ആരോപണം ചര്‍ച്ച ചെയ്തോ എന്ന ചോദ്യത്തിന് അതൊക്കെ എക്കാലത്തുമുള്ള പ്രശ്നങ്ങളല്ളേ എന്നായിരുന്നു കാന്തപുരത്തിന്‍െറ പ്രതികരണം. |
Posted: 21 Aug 2015 11:28 AM PDT Image: ![]() Subtitle: അന്താരാഷ്ട്ര വില താഴേക്ക് പോകുന്നതാണ് ആഭ്യന്തര വിലയിടിവിന് പ്രധാന കാരണം കോട്ടയം: സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ചയില്‍ നില്‍ക്കെ വീണ്ടും റബര്‍ വില ഇടിയുന്നു. വെള്ളിയാഴ്ച ആര്‍.എസ്.എസ് 4 ഗ്രേഡ് റബറിന്‍െറ കോട്ടയത്തെ വ്യാപാരി വില 112 ആയി താഴ്ന്നു. റബര്‍ ബോര്‍ഡ് വില 115 രൂപയാണ്. ആര്‍.എസ്.എസ് 5 ഗ്രേഡിന് 106 രൂപയാണ് വില. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍. വില താഴുന്നതോടെ റബര്‍ വാങ്ങുന്നത് വ്യാപാരികള്‍ നിര്‍ത്തിവെച്ചത് ചെറുകിട വ്യാപാരികളെ ദുരിതത്തിലാക്കി. അന്താരാഷ്ട്ര വില താഴേക്ക് പോകുന്നതാണ് ആഭ്യന്തര വിലയിടിവിന് പ്രധാന കാരണം. വിലയിടിവിന്‍െറ ശക്തി വര്‍ധിപ്പിച്ച് ടയര്‍ കമ്പനികള്‍ സംസ്ഥാനത്തുനിന്ന് റബര്‍ വാങ്ങുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. റബര്‍ വില വീണ്ടും താഴ്ത്താന്‍ ലക്ഷ്യമിട്ടാണ് വിപണിയില്‍നിന്ന് വ്യവസായികള്‍ വിട്ടുനില്‍ക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. അന്താരാഷ്ട്ര വിലയിടിവ് മുതലാക്കി വന്‍തോതില്‍ വ്യവസായികള്‍ റബര്‍ സംഭരിക്കുന്നുമുണ്ട്. ഇതുമൂലം അടുത്തെങ്ങും റബര്‍ വില ഉയരുമെന്ന പ്രതീക്ഷയും കര്‍ഷകര്‍ക്കില്ല. റബര്‍ ഇറക്കുമതി പൂര്‍ണമായും നിരോധിക്കണമെന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. നേരത്തേ റബര്‍ വിലയിടിവ് രൂക്ഷമായപ്പോള്‍ എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി രണ്ട് തുറമുഖങ്ങളിലൂടെ മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. ഇത്തരമൊരു ഇടപെടലെങ്കിലും കേന്ദ്ര സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. വിലയിടിവില്‍ തകര്‍ന്ന കര്‍ഷകരുടെ രക്ഷക്കായി സര്‍ക്കാര്‍ ആവിഷ്കരിച്ച വില സ്ഥിരതാ പദ്ധതിയുടെ ഗുണവും കര്‍ഷകര്‍ക്ക് ലഭിച്ചുതുടങ്ങിയിട്ടില്ല. ഈമാസം മധ്യത്തോടെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് സബ്സിഡി തുക എത്തുമെന്ന് ധനവകുപ്പ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ തുക ലഭ്യമായിട്ടില്ല. |
ആക്ടിങ് വി.സിയും ജീവനക്കാരും കൈകോര്‍ത്തു; കാലിക്കറ്റില്‍ പിറന്നത് ഒരുമയുടെ പൂക്കളം Posted: 21 Aug 2015 11:27 AM PDT Image: ![]() Subtitle: കാമ്പസില്‍ പ്രശ്നപരിഹാര സമിതിയായി തേഞ്ഞിപ്പലം: നീണ്ട ഇടവേളക്കു ശേഷം വി.സിയും ഇടത്-വലത് ജീവനക്കാരും കൈകോര്‍ത്ത് കാലിക്കറ്റ് സര്‍വകലാശാലയില്‍ പൂക്കളമൊരുക്കി. വിദ്വേഷവും പകപോക്കലും മാത്രം കണ്ടുശീലിച്ച കാമ്പസിന് ഈ ഓണക്കാലം പുത്തന്‍ അനുഭവമായി. ആക്ടിങ് വി.സി ഡോ. ഖാദര്‍ മങ്ങാടിന്‍െറ നേതൃത്വത്തില്‍ നടന്ന ഓണാഘോഷമാണ് സൗഹൃദത്തിന്‍െറ പൂക്കളമായത്. ഇടത്, വലത് സംഘടനകള്‍ വെവ്വേറെ ഓണാഘോഷം നടത്തുകയാണ് സര്‍വകലാശാലയില്‍ കാലങ്ങളായി നടക്കുന്നത്. മുന്‍ വി.സി ഡോ. എം. അബ്ദുസ്സലാമിന്‍െറ കാലമത്തെിയപ്പോള്‍ ഒൗദ്യോഗിക ഓണാഘോഷ പരിപാടികളില്‍നിന്ന് ജീവനക്കാര്‍ വിട്ടുനിന്നു. മാത്രമല്ല, പട്ടിണി സമരം വരെ അരങ്ങേറുകയുമുണ്ടായി. ഈ സാഹചര്യത്തിലാണ് ആക്ടിങ് വി.സി സംഘടനകളെ ഓണാഘോഷത്തിന് ക്ഷണിച്ചത്. മുന്‍ വി.സിയുമായി ഉടക്കിനിന്ന എംപ്ളോയീസ് യൂനിയന്‍, സ്റ്റാഫ് ഓര്‍ഗനൈസേഷന്‍, സോളിഡാരിറ്റി യൂനിയന്‍, എംപ്ളോയീസ് ഫോറം, എംപ്ളോയീസ് സെന്‍റര്‍ എന്നീ സംഘടനകള്‍ ആക്ടിങ് വി.സിയുടെ ക്ഷണം ഇരുകൈയും നീട്ടി സ്വീകരിച്ചു. ഭരണകാര്യാലയത്തിനു മുന്നില്‍ നടന്ന ചടങ്ങില്‍ ആക്ടിങ് വി.സി ഓണസന്ദേശം കൈമാറി. കാമ്പസില്‍ പ്രശ്നപരിഹാരത്തിനായി പ്രത്യേക സമിതി രൂപവത്കരിച്ചതായി അദ്ദേഹം അറിയിച്ചു. വി.സി ചെയര്‍മാനും പ്രൊ-വി.സി വൈസ് ചെയര്‍മാനും രജിസ്ട്രാര്‍ കണ്‍വീനറുമായ സമിതിയാണ് രൂപവത്കരിച്ചത്. ഫിനാന്‍സ് ഓഫിസര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും സംഘടനാപ്രതിനിധികള്‍ എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്. ഇതിനുശേഷം ഭരണകാര്യാലയത്തില്‍ പൂക്കളവും തീര്‍ത്തു. ചടങ്ങില്‍ പ്രോ-വി.സി കെ. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റിലെ ഇടത് അംഗം കെ. വിശ്വനാഥ്, ഫിനാന്‍സ് ഓഫിസര്‍ കെ. പി രാജേഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി.വി. ജോര്‍ജ് കുട്ടി, വിവിധ സംഘടനാ പ്രതിനിധികളായ എസ്. സദാനന്ദന്‍ (എംപ്ളോയീസ് യൂനിയന്‍), കെ. റഫീഖ് (സ്റ്റാഫ് ഓര്‍ഗനൈസേഷന്‍), മുഹമ്മദ് ബഷീര്‍ (സോളിഡാരിറ്റി യൂനിയന്‍), ടി.ജെ. മാര്‍ട്ടിന്‍ (എംപ്ളോയീസ് ഫോറം), പി. പുരുഷോത്തമന്‍ (എംപ്ളോയീസ് സെന്‍റര്‍) എന്നിവര്‍ സംസാരിച്ചു. രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ് സ്വാഗതവും ജോയന്‍റ് രജിസ്ട്രാര്‍ കെ.പി. ശശികുമാര്‍ നന്ദിയും പറഞ്ഞു. ഓണപ്പാട്ടുകളും മറ്റ് കലാരൂപങ്ങളും അവതരിപ്പിച്ചാണ് ആഘോഷം സമാപിച്ചത്. |
ഒറ്റ സ്നാപ്പില്‍ ഒതുങ്ങാത്ത ‘കാലം’ Posted: 21 Aug 2015 10:58 AM PDT Image: ![]() Subtitle: 'എം.ടി ചിത്രം, ചരിത്രം' പ്രദര്‍ശനം തുടങ്ങി കോഴിക്കോട്: കൂടല്ലൂരിലെ മാടത്ത് തെക്കേപ്പാട്ട് തറവാട്ടില്‍നിന്ന് കഥയുടെ നാലുകെട്ടിലെ പെരുന്തച്ചനിലേക്കുള്ള എം.ടിയുടെ യാത്രയുടെ ചരിത്രം, ചിത്രങ്ങളിലൂടെ അനുഭവവേദ്യമാകുന്ന ‘എം.ടി ചിത്രം, ചരിത്രം’ പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ തുടങ്ങി. ഒരു നിമിഷാര്‍ധത്തില്‍ സംഭവിക്കുന്ന ഓരോ ചിത്രത്തിലും ഫോട്ടോഗ്രാഫറുടെ സൂക്ഷ്മതയും കാമറയുടെ സാങ്കേതിക മികവും മാത്രമല്ല, കാലംകൂടിയുണ്ടെന്ന് നമ്മെ നിരന്തരം ഓര്‍മിപ്പിക്കുന്നു ഈ പ്രദര്‍ശനം. മലയാള സാഹിത്യലോകത്തെ കുലപതികള്‍, ചലച്ചിത്ര താരങ്ങള്‍, യാത്രകള്‍, കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ തുടങ്ങി വ്യക്തികളും സംഭവങ്ങളുമെല്ലാം വിഷയമാവുന്ന അപൂര്‍വതകളുടെ സമ്മേളനമാണ് പ്രദര്‍ശനത്തിലെ ഓരോ ചിത്രവും. ഓരോന്നിനും പറയാനുള്ളത് കാലത്തിന്‍െറ കഥതന്നെയും. കിടന്നും ഇരുന്നും വായിക്കുന്ന എം.ടിയുടെ ചിത്രം വെളിച്ചത്തിന്‍െറയും നിഴലിന്‍െറയും അപൂര്‍വ മിശ്രണമാണെങ്കില്‍, ഡല്‍ഹി രാജ്പഥ് റോഡിലൂടെ നടന്നുനീങ്ങുന്ന എഴുത്തുകാരന്‍ സാഹിത്യത്തിലെ തലയെടുപ്പിനെക്കൂടി പ്രതീകവത്കരിക്കുന്നു. പേരമകന്‍ മാധവിന്‍െറ കുസൃതി ആസ്വദിക്കുന്ന ചിത്രത്തില്‍ മുത്തച്ഛന്‍െറ വാത്സല്യം നിറയുമ്പോള്‍, പ്രേംജിയും വൈലോപ്പിള്ളിയും തകഴിയും ജോസഫ് മുണ്ടശ്ശേരിയും ഒന്നിച്ചുള്ള ചിത്രം എഴുത്തുകുലത്തിലെ ഇഴയടുപ്പം വ്യക്തമാക്കുന്നതാണ്. ആര്‍. വെങ്കിട്ടരാമന്‍, ശങ്കര്‍ദയാല്‍ ശര്‍മ എന്നീ രാഷ്ട്രപതിമാരില്‍നിന്ന് ദേശീയ അവാര്‍ഡ് സ്വീകരിക്കുന്ന എം.ടി, മൂകാംബിക ദേവിക്ക് മുന്നില്‍ പ്രാര്‍ഥനാനിര്‍ഭരനായി നില്‍ക്കുന്ന എം.ടി,വിവിധ സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്നുള്ള അപൂര്‍വ ചിത്രങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. പുനലൂര്‍ രാജന്‍, റസാഖ് കോട്ടക്കല്‍, പി. മുസ്തഫ, ബി. ജയചന്ദ്രന്‍, കെ.ആര്‍. വിനയന്‍, അജീബ് കോമാച്ചി എന്നീ ഫോട്ടോഗ്രാഫര്‍മാര്‍ വിവിധ കാലങ്ങളില്‍ പകര്‍ത്തിയ 100ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. 48 വര്‍ഷം മുമ്പുള്ളതു തൊട്ട് രണ്ടു ദിവസം മുമ്പ് വരെയുള്ളതാണ് ചിത്രങ്ങള്‍. ചലച്ചിത്ര ഛായാഗ്രാഹകന്‍ വേണു പ്രദര്‍ശനം ഉദ്ഘാടനംചെയ്തു. ദര്‍ശനത്തിലെ ചിത്രങ്ങള്‍ സ്വയം സംസാരിക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു സാങ്കേതികവിദ്യയോട് തനിക്ക് താല്‍പര്യമുണ്ടായിട്ടുണ്ടെങ്കില്‍ അത് ഫോട്ടോഗ്രഫിയോട് മാത്രമാണെന്ന് മറുപടി പ്രസംഗത്തില്‍ എം.ടി പറഞ്ഞു. എന്നാല്‍, ഫോട്ടോക്ക് നിന്നുകൊടുക്കാന്‍ താല്‍പര്യമില്ല. ഫോട്ടോഗ്രഫിയില്‍ കലയുടെ ഒരംശമുണ്ട്. എന്നാല്‍, ഇന്ന് അദ്ഭുത സൃഷ്ടികളൊന്നും ഫോട്ടോഗ്രഫിയില്‍ ഇല്ലാതായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.ഡി.എ ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പി. മുസ്തഫ, ബി. ജയചന്ദ്രന്‍, കെ.ആര്‍. വിനയന്‍, അജീബ് കോമാച്ചി എന്നിവര്‍ സംസാരിച്ചു. ഫോട്ടോഗ്രാഫര്‍മാരും റസാഖ് കോട്ടക്കലിനു വേണ്ടി ഭാര്യ സത്യഭാമയും എം.ടിയില്‍നിന്ന് ഉപഹാരം ഏറ്റുവാങ്ങി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment