ഗുണ്ടാഭീഷണി: പുതിയ ബസ്സ്റ്റാന്‍ഡില്‍ ഇന്ന് കടകളടച്ച് പ്രതിഷേധം Madhyamam News Feeds | ![]() |
- ഗുണ്ടാഭീഷണി: പുതിയ ബസ്സ്റ്റാന്‍ഡില്‍ ഇന്ന് കടകളടച്ച് പ്രതിഷേധം
- ഭൂമി പതിവ് ചട്ടം ഭേദഗതിക്കു പിന്നില്‍ മാണി തന്നെയെന്ന് രേഖകള്‍
- തിരുപ്പതി ക്ഷേത്രത്തിന് ഇനി ഡീമാറ്റ് അക്കൗണ്ടും
- ജമ്മുകശ്മീരില്‍ തീവ്രവാദിയാക്രമണം; രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
- മധ്യപ്രദേശില്‍ ട്രെയിനുകള്‍ പുഴയിലേക്ക് മറിഞ്ഞ് 31 മരണം
- തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
- തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സേനാവിഭാഗങ്ങള്‍ ഏറ്റുമുട്ടി; രണ്ട് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു
- അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യവുമായി ഐ.എസ്.ആര്‍.ഒ
- പാര്‍ലമെന്‍റ് പ്രഹസനങ്ങളുടെ രംഗവേദി?
- വനഭൂമി കൈയേറ്റത്തിന് പച്ചക്കൊടി കാട്ടരുത്
- ബിജുവിനും കുടുംബത്തിനും കണ്ണീരോടെ വിട
- ചെലവ് അതിഭീമം; കൊച്ചിന്‍ ഹൗസിന് പുതുമോടി
- യമനിലെ സുപ്രധാന സൈനികത്താവളം ഹൂതികളില്‍ നിന്ന് തിരിച്ചുപിടിച്ചു
- പ്രതിയുടെ പ്രായം തെളിയിക്കാനായില്ല: പാകിസ്താന്‍ വധശിക്ഷ വിവാദത്തില്‍
- പുതിയ പല്ലിയെ ഇനി വിളിക്കാം ‘ഡേവിഡ് ആറ്റന്‍ബറോ’ എന്ന്
- ബി.സി.സി.ഐയില്‍ ഹൃദയമുള്ളവര്‍ കാണുമെന്നാണ് പ്രതീക്ഷ ^ശ്രീശാന്ത്
- ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് ഒബാമയുടെ പ്രശംസ
- ഉത്തേജക വിവാദം: സംശയനിഴലില്‍ അഞ്ചു ശതമാനം ഇന്ത്യന്‍ അത്ലറ്റുകള്‍
- ഹോക്കി യൂറോപ്യന്‍ പര്യടനം: ഫ്രാന്‍സിനെ തകര്‍ത്ത് ഇന്ത്യ തുടങ്ങി
- അത്ലറ്റികോക്ക് ജയം
- ഭൂപതിവ് ചട്ട ഭേദഗതി: ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു
- ദേശീയപാത നാലുവരിയാക്കല്‍: ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ ^മുഖ്യമന്ത്രി
- മുംബൈ ഭീകരാക്രമണം: പാക് ബന്ധം ഉറപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്
- ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍ പുതിയ എസ്.ഐമാര്‍
- അനധികൃത പണമിടപാടുകാരന്‍ പിടിയില്‍
ഗുണ്ടാഭീഷണി: പുതിയ ബസ്സ്റ്റാന്‍ഡില്‍ ഇന്ന് കടകളടച്ച് പ്രതിഷേധം Posted: 05 Aug 2015 12:18 AM PDT കോഴിക്കോട്: മാവൂര്‍ റോഡ് പുതിയ ബസ്സ്റ്റാന്‍ഡിലെ മാഫിയാവാഴ്ചക്കെതിരെ 'മാധ്യമം' റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗുണ്ടകള്‍ കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വ്യാപാരികള്‍ കടകളടച്ച് നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തും. ബസ്സ്റ്റാന്‍ഡിലെ 110ഓളം കടകളാണ് വൈകീട്ട് നാലു മുതല്‍ ആറുമണി വരെ അടച്ചിടുക. |
ഭൂമി പതിവ് ചട്ടം ഭേദഗതിക്കു പിന്നില്‍ മാണി തന്നെയെന്ന് രേഖകള്‍ Posted: 04 Aug 2015 11:44 PM PDT Image: ![]() തിരുവനന്തപുരം: ഭൂമി പതിച്ചുനല്‍കുന്ന ചട്ടങ്ങളിലെ ഭേദഗതി മന്ത്രി കെ.എം. മാണിയുടെ താല്‍പര്യപ്രകാരം. 2012 മേയ് ഒമ്പതിന് ഇടുക്കി ജില്ലയിലെ പട്ടയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍ മാണി മുന്നോട്ടുവെച്ചത്. യോഗ മിനുട്സിന്‍െറ പകര്‍പ്പ് ‘മാധ്യമ’ത്തിന് ലഭിച്ചു. മിനുട്സിന്‍െറ പൂര്‍ണരൂപം ഇവിടെ വായിക്കാം |
തിരുപ്പതി ക്ഷേത്രത്തിന് ഇനി ഡീമാറ്റ് അക്കൗണ്ടും Posted: 04 Aug 2015 11:20 PM PDT Image: ![]() ഹൈദരാബാദ്: രാജ്യത്തെ രണ്ടാമത്തെ സമ്പന്ന ക്ഷേത്രമായ തിരുപ്പതി ദേവസ്ഥാനം ഡീമാറ്റ് അക്കൗണ്ട് ആരംഭിച്ചു. സംഭാവന ഷെയറുകളായി നല്‍കാന്‍ ഭക്തര്‍ക്ക് സൗകര്യം നല്‍കുന്നതിനാണ് ഇത്. ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതോടെ ഭക്തര്‍ക്ക് ഷെയറുകളുടേയും സര്‍ട്ടിഫിക്കറ്റുകളുടേയും രൂപത്തില്‍ സംഭാവന നല്‍കാവുന്നതാണ്. തിരുപ്പതി ദേവസ്ഥാനത്തിന് വര്‍ഷം തോറും കോടിക്കണക്കിന് രൂപയാണ് വഴിപാടായി ലഭിക്കുന്നത്. ഇതിന് പുറമെ അമൂല്യമായ രത്നങ്ങളും സ്റ്റോക്ക്് സര്‍ട്ടിഫിക്കറ്റുകളും സംഭാവനയായി ലഭിക്കാറുണ്ട്. 2014 ആഗസ്റ്റില്‍ 5,000 കിലോഗ്രാം സ്വര്‍ണമാണ് തിരുപ്പതി ദേവസ്ഥാനം വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചത്. സമ്പത്തിന്‍െറ കാര്യത്തില്‍ തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രമാണ് ഇപ്പോള്‍ ഒന്നാംസ്ഥാനത്ത്. |
ജമ്മുകശ്മീരില്‍ തീവ്രവാദിയാക്രമണം; രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു Posted: 04 Aug 2015 10:27 PM PDT Image: ![]() ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉദ്ദംപൂരിലുണ്ടായ തീവ്രവാദിയാക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരുക്കേറ്റു. ഉദ്ദംപൂരില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ സമ്രുലി പ്രദേശത്തെ ദേശീയ പാതയില്‍ ബുധനാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ബി.എസ്.എഫ് നടത്തിയ തിരിച്ചടിയില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിട്ടുണ്ട്. അമര്‍നാഥ് തീര്‍ഥാടകര്‍ കടന്നുപോകുന്ന പാതയാണിത്. സംഭവസ്ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചു. ഈ പാതയില്‍ ആക്രമണങ്ങള്‍ സാധാരണ ഉണ്ടാവാറി െല്ലന്ന് സുരക്ഷാ സേന അറിയിച്ചു. ദിവസങ്ങള്‍ക്കുമുമ്പ് കശ്മീരിലെ പൊലീസ് ചെക് പോയിന്‍റിനുനേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. രാത്രി ചെക് പോയന്‍റില്‍ കാര്‍ പരിശോധിക്കവെ തീവ്രവാദികള്‍ പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. |
മധ്യപ്രദേശില്‍ ട്രെയിനുകള്‍ പുഴയിലേക്ക് മറിഞ്ഞ് 31 മരണം Posted: 04 Aug 2015 10:15 PM PDT Image: ![]() ഹാര്‍ദ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഹാര്‍ദയില്‍ രണ്ട് ട്രെയിനുകള്‍ പാളം തെറ്റി പുഴയിലേക്ക് വീണ് 31 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് ഹാര്‍ദയിലെ മാച്ചക് പാലം കടക്കുന്നതിനിടെ ട്രെയിനുകള്‍ പാളം തെറ്റിയത്. ജബല്‍പൂരില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ജനതാ എക്സ്പ്രസും മുംബൈയില്‍ നിന്ന് വാരണസിയിലേക്ക് പോവുകയായിരുന്ന കാമയാനി എക്സ്പ്രസുമാണ് ഒരേസമയം പാളം തെറ്റിയത്. കാമയാനി എക്സ്പ്രസിന്‍െറ ആറു ബോഗികളും ജനതാ എക്സ്പ്രസിന്‍െറ നാല് ബോഗിയും വെള്ളത്തില്‍ വെള്ളത്തില്‍ വീണിട്ടുണ്ട്. അപകടസ്ഥലത്തുനിന്നും നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് അപകടം. റെയില്‍ പാളം വെള്ളത്തില്‍ മുങ്ങിയിരിക്കുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. കമയാനി എക്സ്പ്രസാണ് ആദ്യം പാളം തെറ്റിയത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ടാം റെയില്‍പാളത്തിലൂടെ വന്ന ജനതാ എക്സ്പ്രസും പാളം തെറ്റുകയായിരുന്നുവെന്ന് റെയില്‍വേ വക്താവ് അനില്‍ സാക്സേന അറിയിച്ചു. മൂന്നൂറിലേറെ പേരെ ഇതിനകം രക്ഷപ്പെടുത്തിയെന്ന് റെയില്‍വേ അറിയിച്ചു. കനത്ത മഴയുണ്ടായതിനാല്‍ പുഴയില്‍ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. മഴയും ഒഴുക്കും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. എന്നാല്‍ ദേശീയ ദുരന്തനിവാരണ സേനയുടെയും സൈന്യത്തിന്‍െറയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം സാധ്യമായ രീതിയില്‍ നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തകരും മെഡിക്കല്‍ സംഘവും സ്ഥലത്ത് എത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് അപ്രഭു അറിയിച്ചു. അപകടത്തെ പറ്റി വിശദമായ അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടു. മധ്യറെയില്‍വേ കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും റെയില്‍വേ സഹായം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു. റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പറുകള്‍: ഭോപ്പാല്‍: 07554001609, ഹാര്‍ദ: 9752460088, ബിന: 07580222052, ഇറ്റാര്‍സി: 07572241920. ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു അപകടത്തെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായി റെയില്‍വേ അറിയിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള െട്രയിനുകളും റദ്ദാക്കിയിട്ടുണ്ട്. അമൃത്സര്‍^ഹസൂര്‍ സാഹിബ് നന്ദേഡ് എക്സ്പ്രസ്, ഹസ്രത്ത് നിസാമുദ്ദീന്‍^വാസ്കോ എക്സ്പ്രസ്, ഭുഷാവല്‍^ഇതാര്‍സി, ഘൊരഘ്പൂര്‍^ഖുശിനഗര്‍ എക്സ്പ്രസ്, സി.എസ്.ടി^അമൃത്സര്‍ എക്സപ്രസ്, സി.എസ്.ടി^ഹൗറ എക്സ്പ്രസ് എന്നിവയാണ് വിഴിതിരിച്ചുവിട്ട ചില ട്രെയിനുകള്‍. The two train accidents in Madhya Pradesh are deeply distressing. Deeply pained over the loss of lives. Condolences to families of deceased. |
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു Posted: 04 Aug 2015 09:36 PM PDT Image: ![]() റിയാദ്: ആഗസ്റ്റ് 22ന് രാജ്യത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നഗര ഗ്രാമവികസനമന്ത്രാലയം പൂര്‍ത്തിയാക്കി വരുന്നു. തെരഞ്ഞെടുപ്പില്‍ പരമാവധിയാളുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം 22 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് രാജ്യത്തെ 284 കോര്‍പറേഷന്‍ - മുനിസിപ്പാലിറ്റികളിലേക്കായി 1263 പോളിങ് സ്റ്റേഷനുകളാണുള്ളത്. 3000 വോട്ടര്‍മാരാണ് ഓരോ കേന്ദ്രത്തിന്‍െറയും പരിധിയില്‍ വരുന്നത്. വോട്ടര്‍മാരുടെയും സ്ഥാനാര്‍ഥികളുടെയും രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിക്കാനായി 16 കേന്ദ്രങ്ങളില്‍ നിരീക്ഷണ, നിര്‍വഹണ സമിതികള്‍ക്ക് രൂപം നല്‍കിയതായി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നിര്‍വഹണസമിതി അധ്യക്ഷന്‍ എന്‍ജി. ജദീഅ് ബിന്‍ നഹാര്‍ അല്‍ഖഹ്താനി അറിയിച്ചു. സമ്മതിദാനാവകാശം വിനിയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താനും കൃത്രിമങ്ങളും പരാതികളും ഒഴിവാക്കാനുമുള്ള പദ്ധതികള്‍ മന്ത്രാലയം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നിര്‍വാഹകസമിതിക്കു കീഴില്‍ മാധ്യമ, സാങ്കേതിക, സംഘാടകവിഭാഗങ്ങളിലായി പ്രത്യേക സമിതികള്‍ പ്രവര്‍ത്തിച്ചുവരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ആക്കം കൂടുന്നതോടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സജീവമാകുമെന്ന് മാധ്യമവിഭാഗം അധ്യക്ഷന്‍ ഹമദ് അല്‍ ഉമര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലേക്ക് പരമാവധി ജനപങ്കാളിത്തം ഉറപ്പിക്കുന്നതിനുള്ള ബോധവത്കരണമാണ് പ്രചാരണപരിപാടി. സ്ഥാനാര്‍ഥികള്‍ അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് മന്ത്രാലയം വിലക്കി. നഗരസഭകളുടെ ടെണ്ടര്‍ വിളിച്ചെടുത്തവരോ ഏതെങ്കിലും പദ്ധതികളില്‍ പങ്കാളിത്തമുള്ളവരോ ആയവര്‍ക്ക് സ്ഥാനാര്‍ഥിത്വം വിലക്കിയിട്ടുണ്ട്. ഇതനുസരിച്ച് നിലവിലെ സ്ഥാനാര്‍ഥി പട്ടിക പരിശോധന വിധേയമാക്കി വരികയാണ്. തദ്ദേശഭരണ സ്ഥാപനങ്ങളെ ജനകീയ ഭരണസമിതികളെ ഏല്‍പിച്ചുകൊണ്ടുള്ള സുപ്രധാന ഭരണപരിഷ്കാരം നടപ്പായത് 2005ലാണ്. അതിനുശേഷം നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. ആദ്യ രണ്ട് ഘട്ടങ്ങളിലും സ്ത്രീകള്‍ക്ക് സ്ഥാനാര്‍ഥിത്വമോ വോട്ടോ അനുവദിച്ചിരുന്നില്ല. ഇത്തവണ രണ്ടുതരത്തിലുള്ള പങ്കാളിത്തവും അനുവദിച്ച് മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് വിജ്ഞാപനമിറക്കിയിരുന്നു. രാജ്യത്താകെ 1263 പോളിങ് ബൂത്തുകളാണുള്ളത്. എന്നാല്‍ 250 കേന്ദ്രങ്ങള്‍ കരുതലെന്ന നിലയില്‍ കൂടുതലായി ഒരുക്കും. അംഗീകൃത കേന്ദ്രങ്ങളില്‍ ഓരോന്നിലും പരമാവധി 3000 വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമാണുള്ളത്. ഇതില്‍ കൂടുതല്‍ വോട്ട് ഒരു പ്രദേശത്തുണ്ടായാല്‍ മറ്റൊരു കേന്ദ്രം കൂടി തുറക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ രാജ്യത്താകെ 752 കേന്ദ്രങ്ങളേ ഉണ്ടായിരുന്നുള്ളു. പുതുതായി 511 പോളിങ് ബൂത്തുകള്‍ കൂടിയാണ് അനുവദിച്ചത്. അഞ്ചുവര്‍ഷത്തിനിടെ മൊത്തം വോട്ടര്‍മാരിലുണ്ടായ വര്‍ധനയും സ്ത്രീകളുടെ പങ്കാളിത്തവും കണക്കിലെടുത്താണ് പുതിയ കേന്ദ്രങ്ങള്‍. 424 കേന്ദ്രങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമുള്ളതാണ്. റിയാദ്, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ, ജിദ്ദ എന്നീ പ്രവിശ്യ ഭരണസ്ഥാപനങ്ങളില്‍ 20 കൗണ്‍സിലര്‍മാരാണുണ്ടാവുക. ഓരോന്നിലും 20 പേരടങ്ങിയ ഭരണസമിതിക്കായിരിക്കും അധികാരം. ജനപ്രതിനിധികളില്‍ നിന്ന് 10 പേരെയും നഗര, ഗ്രാമ കാര്യ മന്ത്രാലയം നിയമിക്കുന്ന 10 സര്‍ക്കാര്‍ നോമിനികളേയും ചേര്‍ത്താണ് സമിതി രൂപവത്കരിക്കുക. അപ്പോള്‍ കൗണ്‍സിലില്‍ മൊത്തം 30 അംഗങ്ങളായി മാറും. ത്വാഇഫ്, അല്‍ഹസ എന്നിവിടങ്ങളില്‍ 16 വീതമാണ് തെരഞ്ഞെടുക്കുന്ന കൗണ്‍സിലര്‍മാരുടെ എണ്ണം. എട്ട് വീതം ജനപ്രതിനിധികളും മന്ത്രാലയ നോമിനികളും. മൊത്തം കൗണ്‍സിലര്‍മാരുടെ എണ്ണം അതോടെ 24 ആകും. മറ്റ് മുനിസിപ്പാലിറ്റികളില്‍ എണ്ണം ഇതില്‍ താഴെയാണ് . ‘എ’ വിഭാഗത്തില്‍ വരുന്ന മുനിസിപ്പാലിറ്റികളില്‍ സര്‍ക്കാര്‍ നോമിനികളടക്കം കൗണ്‍സിലര്‍മാര്‍ 18 ആണ്. ബി വിഭാഗത്തില്‍ 15, സി വിഭാഗത്തില്‍ 12, ഡി, എച്ച് വിഭാഗം മുനിസിപ്പാലിറ്റികളില്‍ ഒമ്പത് വീതവും. പൗരന്മാര്‍ക്ക് കൂടുതല്‍ ജനാധിപത്യാവകാശങ്ങള്‍ ലഭ്യമാക്കുന്ന പുതിയ പരിഷ്കരണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വരാനിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് എന്‍ജി. ജദീഅ് ബിന്‍ നഹാര്‍ അല്‍ഖഹ്താനി ആഹ്വാനം ചെയ്തു. തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതികള്‍ക്ക് സാമ്പത്തിക, ഭരണനിര്‍വഹണതലങ്ങളില്‍ വിപുലമായ സ്വാതന്ത്ര്യവും ലക്ഷ്യമിടുന്നുണ്ട്. അതിനാല്‍ പൗരന്മാരുടെ ദൈനംദിന ജീവിതത്തെ നേരിട്ടു ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ കൈയാളുന്ന വേദിയെന്ന നിലയില്‍ അതിനെ ജനാധിപത്യവത്കരിക്കാനുള്ള ശ്രമങ്ങളെ എല്ലാവരും വിജയിപ്പിച്ചെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. |
തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സേനാവിഭാഗങ്ങള്‍ ഏറ്റുമുട്ടി; രണ്ട് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു Posted: 04 Aug 2015 09:25 PM PDT Image: ![]() ശ്രീനഗര്‍: തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യന്‍ സേനയിലെ രണ്ടുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പട്ടാളക്കാര്‍ കൊല്ലപ്പെട്ട. നിരവധിപേര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാല്‍ ഏരിയയിലാണ് സംഭവം നടന്നത്. ശ്രീനഗറില്‍ നിന്നും 40 കി.മീ അകലെയുള്ള പ്രദേശത്ത് നിരന്തരം തീവ്രവാദ ഭീഷണിയുണ്ടാകാറുണ്ട്. ആര്‍മി യൂണിഫോം ധരിച്ച് തീവ്രവാദികള്‍ ആക്രമണം നടത്താന്‍ തുടങ്ങാന്‍ തുടങ്ങിയതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയത്. ആക്രമണം നടക്കുന്ന സമയത്ത് ശത്രുക്കളാണോ മിത്രങ്ങളാണോ എന്ന് തിരിച്ചറിയാനുള്ള സാവകാശം ലഭിക്കാറില്ളെന്ന് ആര്‍മി വക്താവ് വ്യക്തമാക്കി. |
അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യവുമായി ഐ.എസ്.ആര്‍.ഒ Posted: 04 Aug 2015 08:26 PM PDT Image: ![]() ബംഗളൂരു: അമേരിക്കയുടെ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാന്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) ഒരുങ്ങുന്നു. 2015^16 കാലയളവില്‍ അമേരിക്കയുടെ ഒന്‍പത് നാനോ^മൈക്രോ ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി റോക്കറ്റ് വിക്ഷേപിക്കുക. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യപദ്ധതിയുടെ ഭാഗമായാണ് റോക്കറ്റ് വിക്ഷേപണം. 19 രാജ്യങ്ങള്‍ക്കുവേണ്ടി 45 ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒ ഇതുവരെ വിക്ഷപിച്ചിട്ടുള്ളത്. എന്നാല്‍ ആദ്യമായാണ് അമേരിക്കയുടെ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തത്തെിക്കാനുള്ള ദൗത്യം ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടുകഴിഞ്ഞതായി ഐ.എസ്.ആര്‍.ഒയുടെ പബ്ളിക് റിലേഷന്‍സ് വിഭാഗം തലവന്‍ ദേവിപ്രസാദ് കാര്‍നിക് അറിയിച്ചു. |
പാര്‍ലമെന്‍റ് പ്രഹസനങ്ങളുടെ രംഗവേദി? Posted: 04 Aug 2015 08:18 PM PDT Image: ![]()
‘മാനുഷിക നില’ പരിഗണിച്ച് ഗീലാനിക്ക് പാസ്പോര്‍ട്ട് നല്‍കേണ്ടതാണെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി വാദിക്കെ, ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതിന് ക്ഷമ ചോദിക്കുന്നതുവരെ പാസ്പോര്‍ട്ട് അനുവദിക്കേണ്ടതില്ളെന്ന കടുത്ത നിലപാടുമായി ബി.ജെ.പി രംഗപ്രവേശം ചെയ്തു. ഏറെ വാഗ്വാദങ്ങള്‍ക്കുശേഷം ഒമ്പതുമാസ കാലാവധിയുള്ള പാസ്പോര്‍ട്ട് ഗീലാനിക്ക് അനുവദിക്കാനാണ് ആഭ്യന്തര മന്ത്രാലയം തയാറായത്. അതേസമയം, അഴിമതി അപവാദങ്ങളുടെ കേന്ദ്ര സുഷമ സ്വരാജിന്‍െറ ഭര്‍ത്താവ് ലളിത് മോദിയുടെ അഭിഭാഷകനാണ് എന്നത് വാസ്തവം തന്നെ. എന്നാല്‍, ലളിത് മോദിയുടെ യാത്രാനുമതി തരപ്പെടുത്താന്‍ സുഷമയോ ഭര്‍ത്താവോ പണമോ മറ്റ് ആനുകൂല്യങ്ങളോ വാങ്ങിയതിന് തെളിവൊന്നുമില്ല. അതേസമയം, ഇത്തരം കാര്യങ്ങളില്‍ വിവേകശൂന്യമായി ഇടപെടരുതെന്ന് ബി.ജെ.പി സുഷമക്ക് നിര്‍ദേശം നല്‍കണം. കാരണം, പാര്‍ട്ടിയുടെ പ്രമുഖ നേതാവാണവര്‍. ഹിന്ദുത്വ വീക്ഷണത്തിന്‍െറ കടുത്ത ഉപാസകരായ ആര്‍.എസ്.എസ് നേതാക്കളും സുഷമയുടെ കാര്യത്തില്‍ വേണ്ടത്ര സംതൃപ്തരല്ല. സുഷമയുടെ ലിബറല്‍ സമീപനങ്ങള്‍ പഥ്യമല്ല അവര്‍ക്ക്. |
വനഭൂമി കൈയേറ്റത്തിന് പച്ചക്കൊടി കാട്ടരുത് Posted: 04 Aug 2015 07:56 PM PDT Image: ![]() ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടതാണെന്ന ഒരൊറ്റക്കാരണത്താല്‍ സര്‍ക്കാറുകള്‍ക്ക് എന്തുംചെയ്യാം എന്നാണോ? പ്രതിപക്ഷം എതിര്‍ക്കുകയില്ല അഥവാ എതിര്‍പ്പ് ദുര്‍ബലമായിരിക്കും എന്നതിനാല്‍ താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കാമെന്നുണ്ടോ? കഴിഞ്ഞദിവസം സംസ്ഥാനത്തെ യു.ഡി.എഫ് സര്‍ക്കാര്‍ 1964ലെ കേരള ഭൂപതിവ് നിയമവും ചട്ടവും ഭേദഗതിചെയ്ത് പുറത്തിറക്കിയ ഉത്തരവാണ് ഈ ഗൗരവപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. ഉത്തരവുപ്രകാരം 2005 ജൂണ്‍ ഒന്നുവരെ ഭൂമി കൈയേറി കൈവശംവെച്ചവര്‍ക്കെല്ലാം പട്ടയം നല്‍കും. നിലവിലെ ചട്ടപ്രകാരം 1971 വരെ റവന്യൂ ഭൂമിയും 1977 വരെ വനഭൂമിയും കൈവശപ്പെടുത്തിയവര്‍ക്ക് മാത്രമായിരുന്നു പട്ടയം. നിലവില്‍ പതിച്ചുനല്‍കുന്നത് പരമാവധി ഒരേക്കര്‍ മാത്രമാണെങ്കില്‍ മേലില്‍ നാലേക്കര്‍വരെ പതിച്ചുനല്‍കാം. അപേക്ഷകരുടെ വാര്‍ഷിക വരുമാനപരിധി 30,000 രൂപയില്‍നിന്ന് മൂന്നുലക്ഷമായി ഉയര്‍ത്തിയിട്ടുമുണ്ട്. പതിച്ചുകിട്ടിയ ഭൂമി 25 വര്‍ഷത്തേക്ക് കൈമാറരുതെന്ന വ്യവസ്ഥയും ഇളവ് ചെയ്തു. |
ബിജുവിനും കുടുംബത്തിനും കണ്ണീരോടെ വിട Posted: 04 Aug 2015 02:54 PM PDT Image: ![]() രാജാക്കാട്: തിരുവാങ്കുളം ശാസ്താംമുകള്‍ പാറമടയില്‍ ജീവന്‍ നഷ്ടപ്പെട്ട നാലുപേര്‍ക്ക് സേനാപതി ഗ്രാമം കണ്ണീരോടെ വിടനല്‍കി. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വട്ടവിള വീട്ടില്‍ നൂറുകണക്കിനാളുകളാണ് ദു$ഖമടക്കാന്‍ കഴിയാതെ തടിച്ചുകൂടിയത്. പൊലീസ് ഇന്ന് ഉറ്റവരില്‍നിന്ന് തെളിവെടുക്കും |
ചെലവ് അതിഭീമം; കൊച്ചിന്‍ ഹൗസിന് പുതുമോടി Posted: 04 Aug 2015 11:28 AM PDT Image: ![]() ന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസ് വളപ്പിലുള്ള കൊച്ചിന്‍ ഹൗസ് പുതുമോടിയോടെ തുറന്നതിനൊപ്പം, അതിന്‍െറ ഭീമമായ ചെലവ് വിവാദത്തില്‍. ഒരു വര്‍ഷംകൊണ്ട് 1.83 കോടി രൂപ ചെലവില്‍ കൊച്ചിന്‍ ഹൗസ് പുതുക്കിപ്പണിയാനായിരുന്നു എസ്റ്റിമേറ്റ്. എന്നാല്‍, രണ്ടുവര്‍ഷം നീണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ചെലവ് എട്ടു കോടി. |
യമനിലെ സുപ്രധാന സൈനികത്താവളം ഹൂതികളില്‍ നിന്ന് തിരിച്ചുപിടിച്ചു Posted: 04 Aug 2015 10:41 AM PDT Image: ![]() Subtitle: ലഹേജ് പ്രവിശ്യയിലെ അല്‍അനദ് സൈനികത്താവളമാണ് പിടിച്ചെടുത്തത് സന്‍ആ: യമനില്‍ ഹൂതി വിമതര്‍ക്കെതിരെ പോരാടുന്ന സര്‍ക്കാര്‍ അനുകൂല സഖ്യസേന രാജ്യത്തെ ഏറ്റവും വലുതും സുപ്രധാനവുമായ സൈനിക കേന്ദ്രം തിരിച്ചുപിടിച്ചു. ദക്ഷിണ യമനിലെ ലഹേജ് പ്രവിശ്യയിലെ അല്‍അനദ് താവളത്തിന്‍െറ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അറബ് സഖ്യസേനയുടെ സഹായമാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. സൈനികത്താവളം പിടിച്ചടക്കിയത് രാജ്യത്തിന്‍െറ ഭൂരിപക്ഷ മേഖലകളും കീഴടക്കിയിരുന്ന ശിയാ വിമതരായ ഹൂതികള്‍ക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. അടുത്തകാലത്താണ് ദക്ഷിണ തുറമുഖ നഗരം ഏദന്‍ ഹൂതികള്‍ക്ക് നഷ്ടമായത്. ലഹേജ് പ്രവിശ്യയിലെ മറ്റു താവളങ്ങളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതായി പോപുലര്‍ റെസിസ്സ്റ്റന്‍സിന്‍െറ നാസര്‍ ഹാദോര്‍ അറിയിച്ചു. പ്രവാസ ജീവിതം നയിക്കുന്ന പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ പിന്തുണക്കാത്ത തെക്കുനിന്നുള്ളവരാണ് പോപുലര്‍ റെസിസ്റ്റന്‍സ് പോരാളികള്‍. 40 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന അല്‍അനദ് സൈനികത്താവളത്തില്‍ വിമാനത്താവളം, യുദ്ധ കോളജ്, ആയുധ ഡിപ്പോ എന്നിവ സ്ഥിതിചെയ്യുന്നുണ്ട്. അല്‍ഖാഇദക്കെതിരെ ഡ്രോണ്‍ ആക്രമണം നടത്താനുള്ള അമേരിക്കയുടെ താവളമായിരുന്നു ഇത്. തായിസ് റോഡിലാണ് അല്‍അനദ് സ്ഥിതിചെയ്യുന്നത്. തായിസ് ഉള്‍പ്പെടെയുള്ള തെക്കന്‍ പ്രവിശ്യ തിരിച്ചുപിടിക്കാന്‍ അല്‍അനദ് സൈനികത്താവളം സഹായിക്കുമെന്ന് സര്‍ക്കാര്‍ അനുകൂലികള്‍ അറിയിച്ചു. |
പ്രതിയുടെ പ്രായം തെളിയിക്കാനായില്ല: പാകിസ്താന്‍ വധശിക്ഷ വിവാദത്തില്‍ Posted: 04 Aug 2015 10:40 AM PDT Image: ![]() ഇസ്ലാമാബാദ്: കടുത്ത അന്തര്‍ദേശീയ പ്രതിഷേധങ്ങള്‍ക്കിടെ ഷഫാഖത്ത് ഹുസൈന്‍െറ വധശിക്ഷ പാകിസ്താന്‍ നടപ്പാക്കി. ചൊവ്വാഴ്ച രാവിലെ കറാച്ചി സെന്‍ട്രല്‍ ജയിലിലാണ് ഷഫാഖത്തിന് തൂക്കുകയര്‍ ഒരുക്കിയത്. 2004ല്‍ 15 വയസ്സ് പ്രായമുള്ളപ്പോള്‍ ഏഴു വയസ്സുള്ള ബാലനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നതാണ് ഷഫാഖത്തിനെതിരെയുള്ള കേസ്. വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പാക് ആഭ്യന്തരമന്ത്രി നിസാര്‍ അലി ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍, ആ സമയത്ത് ഷഫാഖത്തിന്‍െറ പ്രായം 23 ആണെന്നായിരുന്നു അന്വേഷണ ഏജന്‍സിയുടെ കണ്ടത്തെല്‍. സംഭവം നടന്ന് 10 വര്‍ഷത്തിന് ശേഷമാണ് ഷഫാഖത്തിനെ വധശിക്ഷക്ക് വിധേയമാക്കിയത്. വധശിക്ഷക്കെതിരെ ആംനസ്റ്റിയടക്കമുള്ള സംഘടനകള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ബാലന്‍െറ മോചനത്തിനായി 8,500 ഡോളര്‍ ഷഫാഖത്ത് ഹുസൈന്‍ ആവശ്യപ്പെട്ടുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍, മാരകമായി പീഡിപ്പിച്ചാണ് ഷഫാഖത്തിനെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നാണ് കുടുംബവും അഭിഭാഷകരും ആരോപിച്ചത്. ഷോക്കടിപ്പിക്കുക, തീപ്പൊള്ളിക്കുക, ഇടുങ്ങിയ ജയില്‍ മുറികളില്‍ പാര്‍പ്പിക്കുക എന്നിവയായിരുന്നു കുറ്റം സമ്മതിപ്പിക്കാന്‍വേണ്ടി ഷഫാഖത്തിനെതിരെ പ്രയോഗിച്ചതെന്നാണ് ആരോപണം. കുറ്റം സമ്മതിക്കുന്നതുവരെ കസ്റ്റഡിയില്‍നിന്ന് വിടുന്ന പ്രശ്മനമി െല്ലന്ന് പൊലീസ് പറഞ്ഞിരുന്നുവെന്ന് ഷഫാഖത്ത് ഒരിക്കല്‍ കോടതിയില്‍ പറയുകയുണ്ടായി. കൃത്യം നടത്തിയ സമയത്ത് ഷഫാഖത്തിന് പ്രായപൂര്‍ത്തിയായിട്ടില്ളെന്ന അവകാശവാദമാണ് ഈ കേസ് അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണം. ആംനസ്റ്റി അടക്കമുള്ള സംഘടനകള്‍ ശിക്ഷക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. രാജ്യാന്തര നിലപാടുകള്‍ക്കെതിരായാണ് ഷഫാഖത്തിന് വധശിക്ഷ വിധിച്ചതെന്ന് ഐക്യരാഷ്ട്രസഭ ആരോപിച്ചിരുന്നു. പ്രഭാത നമസ്കാരത്തിന് 10 മിനിറ്റ് മുമ്പാണ് ഹുസൈനെ തൂക്കിലേറ്റിയതെന്ന് ജയില്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം, വധശിക്ഷ നടപ്പാക്കിയതും ശരിയായ രീതിയിലല്ളെന്ന് കുടുംബം ആരോപിച്ചു. കഴുത്ത് പകുതി അറ്റനിലയിലാണ് ഷഫാഖത്തിന്‍െറ മൃതദേഹം തങ്ങള്‍ക്ക് ലഭിച്ചതെന്ന് സഹോദരന്‍ അബ്ദുല്‍ മജീദ് വ്യക്തമാക്കി. ഷഫാഖത്തിന്‍െറ ശിക്ഷ കഴിഞ്ഞ ജനുവരിയില്‍ നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍, പ്രോസിക്യൂഷന് പ്രായപൂര്‍ത്തി തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ നാലുതവണ ശിക്ഷക്ക് സ്റ്റേ ലഭിച്ചിരുന്നു. |
പുതിയ പല്ലിയെ ഇനി വിളിക്കാം ‘ഡേവിഡ് ആറ്റന്‍ബറോ’ എന്ന് Posted: 04 Aug 2015 10:39 AM PDT Image: ![]() മെല്‍ബണ്‍: ആഫ്രിക്കയില്‍ കണ്ടത്തെിയ പുതിയ ഇനം പല്ലി ജീവിച്ചിരിക്കുന്ന വിഖ്യാത പ്രകൃതിശാസ്ത്രജ്ഞന്‍ ഡേവിഡ് ആറ്റന്‍ബറോയുടെ പേരില്‍ അറിയപ്പെടും. വര്‍ണശബളമായ നിറത്തില്‍ കാണപ്പെട്ട നിലപ്പല്ലിക്ക് 89കാരനായ ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞന്‍ ഡേവിഡ് ആറ്റന്‍ബറോയുടെ പേര് നല്‍കുകയായിരുന്നു. സിഡ്നിയിലെ മക്വയര്‍ സര്‍വകലാശാലയിലെ ഡോ. മാര്‍ട്ടിന്‍ വൈറ്റിങ്ങിന്‍െറ നേതൃതത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് പല്ലിക്ക് ആറ്റന്‍ബറോയുടെ പേര് നല്‍കിയത്. ആഫ്രിക്കയില്‍ മാത്രം കാണപ്പെടുന്ന കോര്‍ഡിലിഡെ വിഭാഗത്തില്‍ പെടുന്നതാണ് ഇവ. ഈ വിഭാഗത്തിലെ മറ്റു പല്ലികള്‍ പ്രസവിക്കുമ്പോള്‍ അറ്റന്‍ബറോ പല്ലികള്‍ മുട്ടയിടുകയാണ് ചെയ്യുന്നത്. കോര്‍ഡിലിഡെ പല്ലികള്‍ കറുപ്പ് നിറത്തിലോ തവിട്ട് നിറത്തിലോ കാണപ്പെടുമ്പോള്‍ ഈ പല്ലിയെ വര്‍ണശബളമായ രീതിയിലാണ് കാണപ്പെടുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇവ ശ്രദ്ധയില്‍പെട്ടത്. അതിന്‍െറ നിറം ആശയവിനിമയത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, ഇതുമായി മറ്റ് വ്യത്യസ്ത വര്‍ഗങ്ങള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ അന്നുമുതല്‍ പഠനവിധേയമാക്കിയിരുന്നതായി ഗവേഷകന്‍ വൈറ്റിങ് പറഞ്ഞു. സൂടാക്സ മാഗസിനിലാണ് പുതിയ ഇനം ജീവിയെപ്പറ്റി വിവരിക്കുന്നത്. ഗാന്ധി സിനിമയുടെ സംവിധായകന്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ സഹോദരനാണ് ഡേവിഡ് ആറ്റന്‍ബറോ. ഇദ്ദേഹം ബി.ബി.സിയില്‍ ഉള്‍പ്പെടെ നിരവധി പ്രകൃതിപരിപാടികള്‍ ചെയ്തിട്ടുണ്ട്. |
ബി.സി.സി.ഐയില്‍ ഹൃദയമുള്ളവര്‍ കാണുമെന്നാണ് പ്രതീക്ഷ ^ശ്രീശാന്ത് Posted: 04 Aug 2015 10:34 AM PDT Image: ![]() ഗുരുവായൂര്‍: ബി.സി.സി.ഐയില്‍ ഹൃദയമുള്ളവര്‍ കാണുമെന്നാണ് തന്‍െറ പ്രതീക്ഷയെന്ന് ഒത്തുകളി വിവാദത്തില്‍ കുറ്റവിമുക്തനായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഇന്ത്യന്‍ ടീമില്‍ തിരിച്ചത്തൊന്‍ ക്ഷമയോടെ കാത്തിരിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ശ്രീശാന്ത്. ഇന്നല്ളെങ്കില്‍ നാളെ തീര്‍ച്ചയായും താന്‍ ടീം ഇന്ത്യയുടെ ഭാഗമാകും. |
ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് ഒബാമയുടെ പ്രശംസ Posted: 04 Aug 2015 10:34 AM PDT Image: ![]() വാഷിങ്ടണ്‍: മലിനീകരണമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും അതിന്‍െറ ആഘാതത്തെക്കുറിച്ചും ഗവേഷണം നടത്തിയ ഇന്തോ-അമേരിക്കന്‍ ഡോക്ടര്‍ക്ക് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രശംസ. ആരോഗ്യമേഖലയില്‍ മലിനീകരണമുണ്ടാക്കുന്ന അനന്തരഫലങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും വായു മലിനീകരണത്തിന് ഇരകളായ കുടുംബങ്ങളെ സഹായിക്കുകയും ചെയ്യുന്ന ക്ളിവ്ലാന്‍ഡിലെ ഡോ. സുമിത ഖാദ്രിക്കാണ് ഒബാമയുടെ അഭിനന്ദനം ലഭിച്ചത്. വൈറ്റ് ഹൗസില്‍ നടന്ന വായു മലിനീകരണം തടയാനുള്ള പദ്ധതി പ്രഖ്യാപന ചടങ്ങിനിടെയാണ് അതിഥികളിലൊരാളായ സുമിതക്ക് ഒബാമ നന്ദി അര്‍പ്പിച്ചത്. ഫിസിഷ്യനായ സുമിത ആസ്ത്മ രോഗ വിദഗ്ധയാണ്. ഓഹിയോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയില്‍നിന്നും മെഡിക്കല്‍ ബിരുദം നേടിയ സുമിത ഖാദ്രി നിലവില്‍ ക്ളീവ്ലാന്‍ഡ് ക്ളിനിക് ആസ്ത്മ സെന്‍ററിന്‍െറ സഹ സ്ഥാപകയാണ്. |
ഉത്തേജക വിവാദം: സംശയനിഴലില്‍ അഞ്ചു ശതമാനം ഇന്ത്യന്‍ അത്ലറ്റുകള്‍ Posted: 04 Aug 2015 10:33 AM PDT Image: ![]() ന്യൂഡല്‍ഹി: അത്ലറ്റിക്സ് ലോകത്തെ പിടിച്ചുകുലുക്കിയ ഉത്തേജക മരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള മാധ്യമ വെളിപ്പെടുത്തലുകളില്‍ സംശയദൃഷ്ടി ഇന്ത്യന്‍ താരങ്ങള്‍ക്കുനേരെയും നീളുന്നു. ജര്‍മന്‍-ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് ലഭിച്ച സംശയാസ്പദ അത്ലറ്റുകളുടെ രേഖകളില്‍ അഞ്ചു ശതമാനം ഇന്ത്യന്‍ അത്ലറ്റുകളുടെ രക്തപരിശോധന റിപ്പോര്‍ട്ടുകളുണ്ടെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍, അത് എങ്ങനെ യാഥാര്‍ഥ്യമാകും എന്നതുസംബന്ധിച്ച് ഇന്ത്യയിലെ വിദഗ്ധര്‍ക്കും വ്യക്തതയില്ല. ബ്രിട്ടീഷ് പത്രമായ സണ്‍ഡേ ടൈംസും ജര്‍മന്‍ ടി.വി ചാനലായ എ.ആര്‍.ഡിയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കായികലോകത്തെ ചൂടുള്ള ചര്‍ച്ചാവിഷയമായ ലോകതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്‍റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക്സ് ഫെഡറേഷന്‍സിന്‍െറ (ഐ.എ.എ.എഫ്) കൈവശമുണ്ടായിരുന്ന, 5000 അത്ലറ്റുകളുടെ 12,000ത്തോളം രക്തപരിശോധനാ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയാണ് ഉത്തേജക ഉപയോഗത്തിന്‍െറ ഞെട്ടിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. രേഖകള്‍ പരിശോധിച്ച രണ്ട് വിദഗ്ധരുടെ നിഗമനപ്രകാരം 800 മീറ്റര്‍ മുതല്‍ മാരത്തണ്‍ വരെയുള്ള വിവിധ ഇനങ്ങളിലായി ലോകപോരാട്ടങ്ങളില്‍ കളത്തിലിറങ്ങിയ 800 അത്ലറ്റുകളുടെ സാമ്പ്ളുകള്‍ സംശയാസ്പദമാണ്. 2001 മുതല്‍ 2012 വരെയുള്ള കാലയളവിലെ ലോക ചാമ്പ്യന്‍ഷിപ്പുകളിലും ഒളിമ്പിക്സുകളിലും അത്ലറ്റിക് മെഡലുകളില്‍ നല്ളൊരു പങ്ക് നേടിയത് ഇത്തരത്തില്‍ സംശയമുനയിലുള്ള അത്ലറ്റുകളാണ്. സണ്‍ഡേ ടൈംസിന്‍െറ റിപ്പോര്‍ട്ടിലാണ് ഇന്ത്യ സംശയിക്കേണ്ട രാജ്യങ്ങളുടെ പട്ടികയിലാണെന്ന വെളിപ്പെടുത്തലുള്ളത്. 12,000 സാമ്പ്ളുകളില്‍ അസാധാരണം എന്ന് കണ്ടത്തെിയവയില്‍ അഞ്ചു ശതമാനം ഇന്ത്യന്‍ താരങ്ങളുടേതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനും നാഡയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇന്ത്യയില്‍ ഡോപിങ് നടക്കുന്നുണ്ടാകുമെന്നത് തള്ളിക്കളയാനാകില്ളെന്ന് സ്പോര്‍ട്സ് മെഡിസന്‍ വിദഗ്ധന്‍ പി.എസ്.എം. ചന്ദ്രന്‍ പ്രതികരിച്ചു. രാജ്യത്ത് എറിത്രോപൊയ്റ്റിന്‍ (ഇ.പി.ഒ) ലഭ്യമാണെന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ബ്ളഡ് ഡോപിങ് രണ്ട് രീതിയിലാണുള്ളത്. ഒന്ന് സ്വന്തം രക്തംതന്നെ സംക്രമിപ്പിക്കുക. അത്ലറ്റ് തന്‍െറ രക്തം എടുത്ത് തണുപ്പിച്ച് സൂക്ഷിക്കുന്നു. പിന്നീട് മത്സരത്തിന് തൊട്ടുമുമ്പ് ശരീരത്തിലേക്ക് തിരിച്ച് സംക്രമിപ്പിക്കുന്നു. രണ്ടാമത്തെ സംവിധാനം ഏറ്റവും പുതിയതും എളുപ്പത്തിലുള്ളതുമാണ്. നിരോധിച്ചിട്ടുള്ള എറിത്രോപൊയ്റ്റിന്‍ കുത്തിവെക്കുക. ആ പദാര്‍ഥം ഇന്ത്യയില്‍ ലഭ്യമാണ്. അതിനാല്‍ ബ്ളഡ് ഡോപിങ് സാധ്യത തള്ളിക്കളയാനാകില്ല’ -അദ്ദേഹം പറഞ്ഞു. എന്നാല്‍, നാഷനല്‍ ഡോപ് ടെസ്റ്റിങ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനകളില്‍ ഇതുവരെ ബ്ളഡ് ഡോപിങ് കണ്ടത്തൊനായിട്ടില്ളെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അത്തരത്തില്‍ ആരെങ്കിലും പിടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ലോക ചാമ്പ്യന്‍ഷിപ്പുകളിലോ ഒളിമ്പിക്സിലോ വാഡയോ ഐ.എ.എ.എഫോ നടത്തിയ പരിശോധനയിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ രക്തപരിശോധന നടത്തുന്നതിന് നിലവില്‍ വിപുലമായ സംവിധാനമില്ല. അതേസമയം, ഐ.എ.എ.എഫ് ഉത്തേജക ഉപയോഗത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ നിഷേധിച്ചു. മാധ്യമങ്ങളുടെ വെളിപ്പെടുത്തലില്‍ അത്ലറ്റുകള്‍ തെറ്റുകാരാണെന്ന് തെളിയിക്കുന്ന പുതിയ കാര്യങ്ങള്‍ ഒന്നും ഇല്ളെ്ളന്നാണ് സംഘടന ചൊവ്വാഴ്ച പറഞ്ഞത്. തങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് പ്രതികരണമെന്ന് വ്യക്തമാക്കി പത്രകുറിപ്പിറക്കിയ സംഘടന ഇരു മാധ്യമങ്ങളുടെയും പ്രവൃത്തിയെ അപലപിച്ചു. |
ഹോക്കി യൂറോപ്യന്‍ പര്യടനം: ഫ്രാന്‍സിനെ തകര്‍ത്ത് ഇന്ത്യ തുടങ്ങി Posted: 04 Aug 2015 10:30 AM PDT Image: ![]() പാരിസ്: ആക്രമണവുമായി കളംനിറഞ്ഞ ഇന്ത്യ യൂറോപ്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനെ 2-0ത്തിന് തകര്‍ത്തു. മത്സരത്തിന്‍െറ രണ്ടാം പാദത്തില്‍ ചിങ്ഗ്ളെന്‍സന സിങ്ങിന്‍െറയും എസ്.വി. സുനിലിന്‍െറയും ഗോളുകളാണ് ഫ്രാന്‍സിനെ സമ്മര്‍ദത്തിലാഴ്ത്താനും വിജയം നേടാനും ഇന്ത്യയെ സഹായിച്ചത്. മത്സരത്തിന്‍െറ തുടക്കത്തില്‍ തന്നെ ഇരുടീമുകളും ആക്രമണത്തിലേക്ക് കടന്നു. ഒന്നാം പാദം ഗോള്‍രഹിതമായി കടന്നുപോയി. ആദ്യം ലീഡ് നേടാനുള്ള പരിശ്രമം ഇരുകൂട്ടരും തുടര്‍ച്ചയായി നടത്തവേയാണ് രണ്ടാം പാദത്തില്‍ 18ാം മിനിറ്റില്‍ ചിങ്ഗ്ളെന്‍സനയിലൂടെ ഇന്ത്യ ഫ്രാന്‍സിനെ പിന്നോട്ടടിച്ചത്. എതിരാളികളുടെ പ്രതിരോധം മുറിച്ചുകടന്ന താരം, പിഴവില്ലാത്തൊരു ഫീല്‍ഡ് ഗോളിലൂടെ ടീമിനെ മുന്നിലത്തെിച്ചു. ലീഡ് നേടാനായതോടെ മത്സരത്തിന്‍െറ നിയന്ത്രണം ഇന്ത്യയുടെ കൈയിലായി. പന്ത് കൈവശംവെക്കാനനുവദിക്കാതെ ഇന്ത്യ മുന്നേറിയതോടെ ഫ്രാന്‍സിനായി സമ്മര്‍ദം. ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്, മിഡ്ഫീല്‍ഡര്‍മാരായ എസ്.കെ. ഉത്തപ്പ, ഡാനിഷ് മുജ്തബ, ദേവീന്ദര്‍ വാല്മീകി എന്നിവരുടെ മികച്ച പ്രകടനം ഇന്ത്യക്ക് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. മുന്നേറ്റത്തില്‍ ഫ്രഞ്ച് ഗോള്‍മുഖത്ത് തുടര്‍ച്ചയായ അപകടമുയര്‍ത്തി ഫോര്‍വേഡുകളായ സുനിലും രമന്‍ദീപ് സിങ്ങും ആകാശ്ദീപ് സിങ്ങും ആക്രമണം രൂക്ഷമാക്കി. തുടര്‍ച്ചയായുള്ള ആക്രമണത്തിന്‍െറ ഫലമായി 26ാം മിനിറ്റില്‍ ഇന്ത്യന്‍ ലീഡ് രണ്ടായി ഉയര്‍ന്നു. ഫ്രഞ്ച് പ്രതിരോധ ഭടന്മാരെ ഡ്രിബ്ള്‍ ചെയ്ത് മുന്നേറിയ സുനില്‍ മനോഹരമായൊരു ഫീല്‍ഡ് ഗോളിലൂടെയാണ് ലക്ഷ്യം കണ്ടത്. മത്സരത്തിന്‍െറ പകുതി പിന്നിടവേ 2-0 എന്ന നിലയിലായി ഇന്ത്യ. എന്നാല്‍, മൂന്നാം പാദത്തില്‍ അപ്രതീക്ഷിത പാസുകളുമായി ഫ്രാന്‍സ് ഇന്ത്യയെ ഞെട്ടിച്ചു. ഇന്ത്യന്‍ പ്രതിരോധത്തിനുമേല്‍ സമ്മര്‍ദമുണ്ടാക്കി ഗോള്‍ വഴികള്‍ തുറക്കാനായി അവരുടെ നിരന്തര ശ്രമം. ചില അവസരങ്ങളില്‍ സ്കോര്‍ ചെയ്യുന്നതിന് വളരെ അടുത്തത്തെുകയും ചെയ്തു. എന്നാല്‍ ബിരേന്ദ്ര ലക്ര, വി.ആര്‍. രഘുനാഥ്, കോതജിത് സിങ്, ഗുര്‍ജിന്ദര്‍ സിങ്, രൂപീന്ദര്‍ പാല്‍ സിങ് എന്നിവരടങ്ങിയ ഇന്ത്യന്‍ പ്രതിരോധം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ആ പാദത്തിന്‍െറ അവസാന നിമിഷങ്ങളില്‍ ഫ്രാന്‍സ് ഒരു പെനാല്‍റ്റി കോര്‍ണര്‍ നേടിയെടുത്തെങ്കിലും ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് മുന്നില്‍ വിലപ്പോയില്ല. തുല്യപോരാട്ടത്തിനാണ് നാലാം പാദം സാക്ഷ്യംവഹിച്ചത്. തുടര്‍ച്ചയായി രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ നേടിയെടുത്ത് ഫ്രാന്‍സ് കരുത്തുകാട്ടി. അപ്പോഴും മികച്ച സേവുകളുമായി ശ്രീജേഷ് പാറപോലെ ഗോള്‍വലക്ക് മുന്നില്‍ ഉറച്ചുനിന്നതോടെ ആതിഥേയര്‍ക്ക് നിരാശയായി ഫലം. തുടര്‍ന്ന് പ്രത്യാക്രമണവുമായി ഇന്ത്യയും മത്സരത്തിന്‍െറ ആവേശമുയര്‍ത്തി. ലീഡ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ടാം മത്സരം ബുധനാഴ്ച നടക്കും. |
Posted: 04 Aug 2015 10:14 AM PDT Image: ![]() ഷാങ്ഹായ്: പ്രദര്‍ശനമത്സരത്തില്‍ ചൈനീസ് ടീം ഷാങ്ഹായ് ഇന്‍റര്‍നാഷനല്‍ പോര്‍ട്ട് ഗ്രൂപ്പിനെതിരെ(എസ്.ഐ.പി.ജി) സ്പാനിഷ് ക്ളബ് അത്ലറ്റികോ മഡ്രിഡിന് 3^0ത്തിന്‍െറ ജയം. ഫ്രഞ്ച് താരം അന്‍േറാണിയോ ഗ്രീസ്മാന്‍ ഇരട്ടഗോളുകള്‍ നേടി. കളത്തിലത്തെി പന്തില്‍ തൊട്ട നിമിഷംതന്നെ ഗോള്‍ കണ്ടത്തെി ഫെര്‍ണാണ്ടോ ടോറസ് അത്ലറ്റികോയുടെ ജയത്തില്‍ കൗതുകനിമിഷമൊരുക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇറങ്ങിയ താരം സെക്കന്‍ഡുകള്‍ക്കുള്ളില്‍ യാനിക് കരാസ്കോയുടെ ക്രോസില്‍നിന്ന് ഹെഡറിലൂടെയാണ് ടീമിന്‍െറ മൂന്നാം ഗോള്‍ കണ്ടത്തെിയത്. |
ഭൂപതിവ് ചട്ട ഭേദഗതി: ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു Posted: 04 Aug 2015 04:23 AM PDT Image: ![]() Subtitle: മന്ത്രിയുടെ പ്രഖ്യാപനം സുധീരനുമായുള്ള ചര്‍ച്ചക്ക് മുമ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി കൈയേറ്റത്തിന് അംഗീകാരം നല്‍കുന്ന വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു.മലയോര മേഖലയില്‍, സര്‍ക്കാര്‍ ഭൂമിയിലെ 10 വര്‍ഷം പഴക്കമുള്ള കൈയേറ്റങ്ങള്‍ക്ക് സാധൂകരണം നല്‍കി ജൂണ്‍ ഒന്നിന് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തിലാണ് അറിയിച്ചത്. മലയോര മേഖലയിലെ കൈയേറ്റക്കാര്‍ക്ക് ഭൂമി പതിച്ചുനല്‍കാനുള്ള വരുമാനപരിധി വര്‍ധിപ്പിച്ചതും ഇതോടെ റദ്ദാവും. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ഉത്തരവ് പുറത്തിറക്കിയതെന്ന് ആക്ഷേപിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാറിനെതിരെ വാളോങ്ങിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെ സന്ദര്‍ശിച്ച് വിഷയം ചര്‍ച്ച ചെയ്തു. സുധീരനുമായുള്ള ചര്‍ച്ചക്ക് മുമ്പാണ് മന്ത്രിയുടെ പ്രഖ്യാപനം. ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് വിശദീകരണം ചോദിച്ചിട്ടില്ളെന്നും അടൂര്‍ പ്രകാശ് അറിയിച്ചു. മൂന്നാറിലേതുള്‍പ്പെടെ ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളില്‍ സര്‍ക്കാര്‍ തോല്‍ക്കുന്ന സാഹചര്യമാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നാലുണ്ടാവുമായിരുന്നത്. 1964ലെ കേരള ഭൂമിപതിവ ് നിയമം ഭേദഗതി ചെയ്ത് മലയോര മേഖലകളില്‍ 2015 ജൂണ്‍ ഒന്നിന് 10 വര്‍ഷം പൂര്‍ത്തിയായ പുറമ്പോക്ക് കൈയേറ്റങ്ങളും പാട്ടക്കാലാവധി കഴിഞ്ഞ് ഭൂമി കൈവശം വെക്കുന്നതും സാധൂകരിക്കുന്നതായാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. മലയോര മേഖലയിലെ കൈയേറ്റക്കാര്‍ക്ക് ഭൂമി പതിച്ചുനല്‍കാനുള്ള വരുമാനപരിധി 30,000 രൂപയായിരിക്കും. അതേസമയം, സര്‍ക്കാര്‍ പതിച്ചുനല്‍കുന്ന ഭൂമി 25 വര്‍ഷം കഴിഞ്ഞശേഷമേ കൈമാറാവൂയെന്ന വ്യവസ്ഥ ഭേദഗതി ചെയ്തുള്ള ഉത്തരവ് നിലനില്‍ക്കും. കേരള ഭൂമിപതിവ് ചട്ടം 8 (1) പ്രകാരം പതിച്ച് കിട്ടിയ ഭൂമി 25 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, ഈ നിബന്ധന ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതി പ്രകാരം ഭൂമി പതിച്ച് നല്‍കുന്നവര്‍ക്ക് മാത്രമായി ചുരുക്കി. കൈയേറ്റക്കാര്‍ക്ക് മലയോര മേഖലയില്‍ പട്ടയം നല്‍കുന്ന ഭൂമിയുടെ അളവ് ഒരേക്കറില്‍നിന്ന് മൂന്നേക്കറായും വര്‍ധിപ്പിച്ചതും നിലനില്‍ക്കും. ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടിയില്‍ കെ.എസ്.ഇ.ബിക്ക് നല്‍കിയ ഭൂമി കൈയേറിയവര്‍ക്ക് നാലേക്കര്‍ നല്‍കാനുള്ള തീരുമാനവും പ്രാബല്യത്തില്‍ വരും. |
ദേശീയപാത നാലുവരിയാക്കല്‍: ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ ^മുഖ്യമന്ത്രി Posted: 04 Aug 2015 04:10 AM PDT Image: ![]() ന്യൂഡല്‍ഹി: ദേശീയപാത 17, 47 എന്നിവ 45 മീറ്റര്‍ വീതിയില്‍ നാലുവരിയായി വിപുലപ്പെടുത്തുന്നതിന് ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ ആരംഭിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തീരുമാനിച്ചു. വിഴിഞ്ഞം തുറമുഖത്തെ എന്‍.എച്ച് തിരുവനന്തപുരം ബൈപാസുമായി ബന്ധിപ്പിച്ച് ദേശീയപാത നിര്‍മിക്കും. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കണ്ണൂര്‍-മട്ടന്നൂര്‍ റോഡ് ദേശീയപാതയാക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. സ്ഥലമെടുപ്പിന്‍െറ നഷ്ടപരിഹാരം കേന്ദ്രത്തിന്‍െറ പുതുക്കിയ വ്യവസ്ഥപ്രകാരം നിശ്ചയിക്കും. നഗരപ്രദേശങ്ങളില്‍ നാലിരട്ടി, ഗ്രാമങ്ങളില്‍ ഇരട്ടി എന്നതാണ് മാനദണ്ഡം. ദേശീയപാത വികസിപ്പിക്കുന്നതില്‍ തടസ്സമുണ്ടായാല്‍ ബൈപാസ്, ഫൈ്ളഓവര്‍, ഡീവിയേഷന്‍ എന്നിവ നിര്‍മിച്ച് പ്രശ്നം മറികടക്കും. തീരുമാനമെടുക്കുന്നതിനും ഏകോപനത്തിനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതി രൂപവത്കരിക്കും. ദേശീയപാത 183-എയില്‍ ളാഹ മുതല്‍ പമ്പ വരെ ദേശീയപാതയാക്കും. കൊല്ലത്തെ ഭരണിക്കാവ്, കടമ്പനാട്, അടൂര്‍, പത്തനംതിട്ട, മണ്ണാര്‍ക്കുളഞ്ഞി, പ്ളാപ്പള്ളി, വടശ്ശേരിക്കര, മുണ്ടക്കയം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലൂടെയാണ് പുതിയ ദേശീയപാത കടന്നുപോകുന്നത്. ദേശീയപാത 45 മീറ്ററില്‍ താഴെയാണെങ്കില്‍ പദ്ധതി നടപ്പില്ളെന്ന നിലപാടിനു മുന്നില്‍ സംസ്ഥാനത്തിന് മറ്റു മാര്‍ഗങ്ങളില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ രണ്ടു വര്‍ഷത്തിനകം 25,000 കോടിയോളം രൂപയുടെ റോഡ് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രസഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. 600 കിലോമീറ്റര്‍ ഹില്‍ ഹൈവേ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും. എറണാകുളം വല്ലാര്‍പാടത്തുനിന്ന് ആരംഭിച്ച് കോഴിക്കോട് വരെ നീളുന്ന തീരദേശ ഹൈവേ പദ്ധതി, കേന്ദ്രത്തിന്‍െറ സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയപാതയായി വികസിപ്പിക്കാമെന്ന് ഗഡ്കരി ഉറപ്പു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. |
മുംബൈ ഭീകരാക്രമണം: പാക് ബന്ധം ഉറപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത് Posted: 04 Aug 2015 03:46 AM PDT Image: ![]() കറാച്ചി: 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിലെ പാക് പങ്കിന് ബലം പകരുന്ന വിവരങ്ങള്‍ പുറത്ത്. പാക് രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി താരിഖ് ഖ്വാസയുടേതാണ് പുതിയ വെളിപ്പെടുത്തലുകള്‍. പാക് പത്രമായ ഡോണില്‍ എഴുതിയ ലേഖനത്തില്‍ ആണ് ആക്രമണം സംബന്ധിച്ച ഇന്ത്യയുടെ വാദങ്ങള്‍ക്ക് ബലം പകരുന്ന കാര്യങ്ങള്‍ അദ്ദേഹം തുറന്നെഴുതിയത്. ആക്രമണം നടത്തുന്നതിനായി 2008ല്‍ മുംബൈ തീരത്ത് ബോട്ടില്‍ വന്നിറങ്ങിയവരെ ഫോണ്‍ വഴി കറാച്ചിയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിയന്ത്രിച്ചിരുന്നുവെന്നും തീവ്രവാദികളില്‍ ജീവനോടെ പിടിക്കപ്പെട്ട കസബ് പാക് പൗരന്‍ ആയിരുന്നുവെന്നും ഇവര്‍ക്ക് പാകിസ്താനില്‍ പരിശീലനം ലഭിച്ചിരുന്നുവെന്നും ഖ്വാസ പറയുന്നു. |
ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍ പുതിയ എസ്.ഐമാര്‍ Posted: 04 Aug 2015 02:17 AM PDT കൂറ്റനാട്: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ പൊലീസ് സ്റ്റേഷനുകളില്‍ പുതിയ എസ്.ഐമാരെ നിയോഗിച്ചു. ജില്ലയില്‍ 17 പേരെയാണ് വിവിധ സ്റ്റേഷനുകളിലായി ചുമതല നല്‍കിയിട്ടുള്ളത്. ഇതോടെ തൃത്താല മേഖലയിലെ മണ്ണ്, മണല്‍ മാഫിയകളെ തടയിടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. നേരത്തേ ഉണ്ടായിരുന്നവര്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എടുത്തിരുന്നെങ്കിലും ഭരണ-പ്രതിപക്ഷ-രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മൂലം ഇവരും ഏറെ ബുദ്ധിമുട്ടിയിരുന്നു. തൃത്താലയിലുണ്ടായിരുന്ന എസ്.ഐ ശ്രീനിവാസനെ പട്ടാമ്പി ട്രാഫിക്കിലേക്കും ചാലിശ്ശേരിയിലുണ്ടായിരുന്ന എസ്.ഐ വിജയനെ പട്ടാമ്പി അഡീഷനല്‍ എസ്.ഐയായും മാറ്റിയിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തും ഇത്തരത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഭരണപക്ഷത്തിലെ ചിലരുടെ സമ്മര്‍ദത്തിന് വഴങ്ങി ചാലിശ്ശേരിയില്‍ മുമ്പുണ്ടായിരുന്ന എസ്.ഐ ശശിധരനെ ചങ്ങരംകുളത്തേക്ക് മാറ്റിയിരുന്നു. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍നിന്നുള്ള മണല്‍ മുഴുവന്‍ മലപ്പുറം ജില്ലയിലേക്കാണ് ഒഴുകുന്നതെന്നതിനാല്‍ ചങ്ങരംകുളത്തുള്ള പുതിയ നിയമനവും കൂട്ടമായ പ്രവര്‍ത്തനത്തിന് വഴിയൊരുക്കും. |
അനധികൃത പണമിടപാടുകാരന്‍ പിടിയില്‍ Posted: 04 Aug 2015 01:13 AM PDT കുന്നംകുളം: കൊള്ളപ്പലിശക്ക് പണം വായ്പ നല്‍കുന്ന മധ്യവയസ്കന്‍ പിടിയില്‍. കാണിപ്പയ്യൂര്‍ കാര്‍ത്തുള്ളി വീട്ടില്‍ സുധാകരനെയാണ് (52) അഡീ. എസ്.ഐ ജോണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കുന്നംകുളം സി.ഐ ഇയാളുടെ വീട് പരിശോധിച്ച് നിരവധി രേഖകള്‍ കണ്ടെടുത്തു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment