രോഗവും ഉല്‍പാദനക്കുറവും;കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍ Madhyamam News Feeds | ![]() |
- രോഗവും ഉല്‍പാദനക്കുറവും;കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍
- വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശവുമായി വി.എസ്
- സി.പി.എം പ്രവര്‍ത്തകന്‍െറ കൊലപാതകം: ഹര്‍ത്താല്‍ പൂര്‍ണം
- ഡല്‍ഹി എയിംസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
- അഴീക്കോട്ട് ബി.ജെ.പി-സി.പി.എം സംഘര്‍ഷം
- ഫോര്‍ട്ട്കൊച്ചി ബോട്ടപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട നാട്ടുകാര്‍ക്ക് അഭിനന്ദന പ്രവാഹം
- ആലപ്പുഴ നഗരജ്യോതി പദ്ധതി സമര്‍പ്പണം ഇന്ന്
- തെളിഞ്ഞ പകലില്‍ തിരുവോണാഘോഷം
- തദ്ദേശ തെരഞ്ഞെടുപ്പ്: കരുവാരകുണ്ടിലും ചോക്കാട്ടും കാളികാവിലും ലീഗ് ഒറ്റക്ക് മത്സരിക്കും
- കൊളംബോ ടെസ്റ്റ്: ഇന്ത്യ 312 റണ്‍സിന് പുറത്ത്
- ആഘോഷപ്പൊലിമയില്‍...
- സി.പി.എം-ബി.ജെ.പി സംഘര്‍ഷം: ചെക്യാട് ചേലത്തോട്ടില്‍ വീട്ടില്‍ കയറി അക്രമം
- ഡല്‍ഹിവഴി ചരക്കുനീക്കം പുനരാരംഭിച്ചു
- അവധിദിനം വര്‍ണാഭമാക്കി ഓണാഘോഷം
- 188 മരുന്നുകളുടെ വിലകുറക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്‍െറ തീരുമാനം
- ഗവാസ്കര്‍, ഇതു നിങ്ങള്‍ക്കുള്ള മറുപടി
- ലോകചാമ്പ്യന്‍ഷിപ്പിന് ഇന്ന് സമാപനം
- നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായം -അല്‍ ജസീറ
- കരാനയില്‍ ഭീകരാക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു
- ശ്രീലങ്കന്‍ തെരഞ്ഞെടുപ്പും ഇന്ത്യയും
- പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മലേഷ്യയില്‍ കൂറ്റന്‍ റാലി
- സ്വാസിലന്‍ഡില്‍ വാഹനാപകടം; 38 പെണ്‍കുട്ടികള്‍ മരിച്ചു
- കഷ്ടകാലമൊഴിയാതെ ചെല്‍സി; ക്രിസ്റ്റല്‍ പാലസിനോടും തോറ്റു
- വടകര സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു
- ട്രിപ്പിള്‍നേട്ടത്തില്‍ ബോള്‍ട്ട്
രോഗവും ഉല്‍പാദനക്കുറവും;കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍ Posted: 30 Aug 2015 01:12 AM PDT അടിമാലി: മഴക്കുറവും രോഗബാധയും ഉല്‍പാദനക്കുറവും മൂലം ഹൈറേഞ്ചിലെ കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍. മുന്‍ വര്‍ഷങ്ങളെക്കാള്‍ ഈ വര്‍ഷം ഉല്‍പാദനം 80 ശതമാനത്തിലേറെ കുറഞ്ഞത് ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷകരെ കടക്കെണിയിലാക്കി. ഇടവിളയായാണ് ജില്ലയില്‍ കൊക്കോ കൃഷി. |
വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശവുമായി വി.എസ് Posted: 30 Aug 2015 12:51 AM PDT Image: ![]() ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. തമ്മിലടിപ്പിച്ച് ജനങ്ങളുടെ രക്തം നക്കിക്കുടിക്കാന്‍ ചില രാഷ്ട്രീയ^ജാതിമത നേതാക്കള്‍ ശ്രമിക്കുകയാണെന്ന് വി.എസ് പറഞ്ഞു. ഇവരില്‍ ചിലര്‍ ശ്രീനാരായണ ഗുരുവിന്‍െറ പേരും ദുരുപയോഗം ചെയ്യുകയാണ്. ഗുരുവിനെ ഈഴവഗുരുവായി തരംതാഴ്ത്താനും സ്വകാര്യ സ്വത്താക്കാനുമുള്ള ഇത്തരക്കാരുടെ ശ്രമം ഗൗരവമായി കാണണമെന്നും വി.എസ് വ്യക്തമാക്കി. ആലപ്പുഴ മാമ്പുഴക്കരിയില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം അനുകൂല വിഭാഗമാണ് ഇവിടെ എസ്.എന്‍.ഡി.പി ശാഖ ഭരിക്കുന്നത്. വെള്ളാപ്പള്ളിയെ പങ്കെടുപ്പിക്കാതെ പരിപാടി നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. വെള്ളാപ്പള്ളി നടേശന്‍ എത്തിയില്ളെങ്കില്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വി.എസിനെയും അനുവദിക്കില്ളെന്ന നിലപാടിലായിരുന്നു വെള്ളാപ്പള്ളി വിഭാഗം. എതിര്‍പ്പിനെ തുടര്‍ന്ന് അവസാനനിമിഷം വെള്ളാപ്പള്ളിയെ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കാനാകില്ളെന്ന് വെള്ളാപ്പള്ളി സംഘാടകരെ അറിയിച്ചിരുന്നു.
|
സി.പി.എം പ്രവര്‍ത്തകന്‍െറ കൊലപാതകം: ഹര്‍ത്താല്‍ പൂര്‍ണം Posted: 29 Aug 2015 11:54 PM PDT കാസര്‍കോട്: കോടോം-ബേളൂരില്‍ സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. വാഹന ഗതാഗതം ഉച്ചവരെ പൂര്‍ണമായും നിലച്ചു. സ്വകാര്യ വാഹനങ്ങള്‍, ബസുകള്‍ ഒന്നും നിരത്തിലിറങ്ങിയില്ല. റോഡുകളെല്ലാം പുലരുമ്പോഴേക്കും തടസ്സപ്പെടുത്തിയിരുന്നു. കാസര്‍കോട് താലൂക്കില്‍ ചെറിയ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കാസര്‍കോട് നഗരത്തില്‍ വാഹന യാത്രക്കാരും ഹര്‍ത്താലനുകൂലികളും തമ്മില്‍ പലയിടത്തും വാക്കേറ്റമുണ്ടായി. പൊലീസുമായും തര്‍ക്കമുണ്ടായി. കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനവും പൊതുയോഗവും ജില്ലാ കമ്മിറ്റിയംഗം സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ടി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. കെ.എ.എം. ഹനീഫ് സ്വാഗതം പറഞ്ഞു. ടി.എം.എ. കരീം, എ. രവീന്ദ്രന്‍, എ. നാരായണന്‍, റഫീഖ് കുന്നില്‍, ടി. ശിവപ്രസാദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. |
ഡല്‍ഹി എയിംസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍ Posted: 29 Aug 2015 11:46 PM PDT Image: ![]() ന്യൂഡല്‍ഹി: ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) എം.ബി.ബി.എസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ഖുശ്ബു ചൗധരിയുടെ മൃതദേഹമാണ് വനിതാ ഹോസ്റ്റലില്‍ പുലര്‍ച്ചെ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് മരിച്ച വിവരം മറ്റു വിദ്യാര്‍ഥികള്‍ എയിംസ് സെക്യൂരിറ്റിയെ അറിയിച്ചത്. സെക്യൂരിറ്റി പൊലീസിനെ അറിയിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. രാജസ്ഥാനിലെ ബികാനീര്‍ സ്വദേശിയായ ഖുശ്ബു ജൂലൈ പത്തിനാണ് എയിംസില്‍ പഠനത്തിനായി ചേര്‍ന്നത്. കുട്ടിയുടെ സ്വഭാവത്തില്‍ സംശയാസ്പദമായി ഒന്നുമില്ലായിരുന്നെന്ന് കൂട്ടുകാര്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് കൂട്ടുകാര്‍ക്കൊപ്പം വിദ്യാര്‍ഥിനി ഷോപ്പിങ്ങിന് പോയിരുന്നു. എപ്പോഴും സന്തോഷവതിയായി കാണപ്പെടുന്ന കുട്ടിയാണെന്ന് സഹപാഠികള്‍ അറിയിച്ചതായി എയിംസ് വക്താവ് അമിത് ഗുപ്ത പറഞ്ഞു. സ്ഥാപനത്തില്‍ റാഗിങ്ങുള്‍പ്പടെയുള്ള ബുദ്ധിമുട്ടുകള്‍ കുട്ടി നേരിട്ടിട്ടി െല്ലന്ന് എയിംസിന്‍െറ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായും ഗുപ്ത പറഞ്ഞു. വിഷയത്തില്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പൊലീസുമായി ഇക്കാര്യം സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു. |
അഴീക്കോട്ട് ബി.ജെ.പി-സി.പി.എം സംഘര്‍ഷം Posted: 29 Aug 2015 11:41 PM PDT അഴീക്കോട്: അഴീക്കോട്ട് ബി.ജെ.പി-സി.പി.എം സംഘര്‍ഷം. സംഭവത്തില്‍ നാലുപേര്‍ക്ക് വെട്ടേറ്റു. 16 വീടുകളും മൂന്ന് പാര്‍ട്ടി ഓഫിസുകളും അക്രമത്തിനിരയായി. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഭവത്തത്തെുടര്‍ന്ന് അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ ഒരാഴ്ച നിരോധാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. |
ഫോര്‍ട്ട്കൊച്ചി ബോട്ടപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട നാട്ടുകാര്‍ക്ക് അഭിനന്ദന പ്രവാഹം Posted: 29 Aug 2015 11:34 PM PDT മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി കമാലക്കടവിലെ ബോട്ടപകടത്തില്‍ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദന പ്രവാഹം. ദുരന്തം നടന്ന ഉടന്‍ ഒരുനിമിഷം പോലും വൈകാതെയാണ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. |
ആലപ്പുഴ നഗരജ്യോതി പദ്ധതി സമര്‍പ്പണം ഇന്ന് Posted: 29 Aug 2015 11:29 PM PDT ആലപ്പുഴ: ഊര്‍ജസംരക്ഷണത്തിന് മാതൃക സൃഷ്ടിച്ച് ആലപ്പുഴ നഗരസഭയുടെ നഗരജ്യോതി പദ്ധതി സമര്‍പ്പണം ഞായറാഴ്ച രാവിലെ എസ്.ഡി.വി സെന്‍റിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കും. |
തെളിഞ്ഞ പകലില്‍ തിരുവോണാഘോഷം Posted: 29 Aug 2015 11:26 PM PDT പട്ടാമ്പി: തെളിഞ്ഞ പകലിലത്തെിയ തിരുവോണവും അവിട്ടവും നാട്ടിന്‍പുറങ്ങളില്‍ ആഹ്ളാദം പകര്‍ന്നു. ഓരോ ഗ്രാമങ്ങളിലും കലാ സാംസ്കാരിക സംഘടനകളും ക്ളബുകളും നവ മാധ്യമ കൂട്ടായ്മകളും വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയത്. കൂട്ടായ്മകള്‍ സൗഹൃദ വേദികള്‍ കൂടിയായി. |
തദ്ദേശ തെരഞ്ഞെടുപ്പ്: കരുവാരകുണ്ടിലും ചോക്കാട്ടും കാളികാവിലും ലീഗ് ഒറ്റക്ക് മത്സരിക്കും Posted: 29 Aug 2015 11:18 PM PDT കരുവാരകുണ്ട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ചോക്കാട്, കാളികാവ്, കരുവാരകുണ്ട് ഗ്രാമപഞ്ചായത്തുകളില്‍ തനിച്ച് മത്സരിക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. തുവ്വൂരില്‍ കോണ്‍ഗ്രസിന് എതിര്‍പ്പില്ളെങ്കില്‍ മാത്രം യു.ഡി.എഫായി മത്സരിക്കും. രണ്ട് ദിവസം മുമ്പ് കാളികാവില്‍ ചേര്‍ന്ന മുസ്ലിം ലീഗ് മേഖല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. |
കൊളംബോ ടെസ്റ്റ്: ഇന്ത്യ 312 റണ്‍സിന് പുറത്ത് Posted: 29 Aug 2015 10:56 PM PDT Image: ![]() കൊളംബോ: മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ 312 റണ്‍സിന് പുറത്തായി. ചേത്വേശര്‍ പുജാരയുടെ (145*) അപരാജിത സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെ ത്തിച്ചത്. 292/8 എന്ന നിലയില്‍ മൂന്നാം ദിനം കളിയാരംഭിച്ച ഇന്ത്യക്ക് 20 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. വാലറ്റക്കാരുമായി ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്താനുള്ള പൂജാരയുടെ മോഹം ഇല്ലാതായി. ഇഷാന്ത് ശര്‍മ (6) ഉമേഷ് യാദവ്(4) എന്നിവര്‍ക്ക് പൂജാരക്ക് മികച്ച പങ്കാളികളാകാന്‍ കഴിഞ്ഞില്ല. അമിത്മിശ്രയും (59) പൂജാരയുമാണ് ഇന്നലെ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരുടെയും മികവില്‍ ഇന്ത്യ രണ്ടാം ദിവസം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സെടുത്തു. പൂജാരയും ഇഷാന്ത് ശര്‍മയുമാണ് ക്രീസില്‍. 214 പന്തുകളില്‍ നിന്നാണ് പൂജാര സെഞ്ച്വറി തികച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ പൂജാരയുടെ ഏഴാം സെഞ്ചുറി നേട്ടമാണിത്. 59 റണ്‍സുാമായി അമിത് മിശ്ര പൂജാരക്ക് മികച്ച പിന്തുണ നല്‍കി. നാലു വിക്കറ്റ് വീഴ്ത്തിയ ധമ്മിക പ്രസാദാണ് ഇന്ത്യയെ പിടിച്ചു കെട്ടിയത്. ഹെറാത്ത് മൂന്നും വിക്കറ്റ് വീഴ്ത്തി. ലങ്കന്‍ ബൗളര്‍മാര്‍ ഫോമിലേക്കുയര്‍ന്നപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിര നന്നേ കുഴങ്ങി. ഇന്നലെ 50/2 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 64 റണ്‍സെടുക്കുന്നതിനിടെ ക്യാപ്റ്റന്‍ കോഹ്ലിയെ(18) നഷ്ടമായി. ഒരറ്റത്ത് ചേതേശ്വര്‍ പൂജാരയെ സാക്ഷിയാക്കി വന്നവരൊക്കെ മടങ്ങി. രോഹിത് ശര്‍മ(26), സ്റ്റുവര്‍ട്ട് ബിന്നി (0) , നമാന്‍ ഓജ (21), അശ്വിന്‍ (5), എന്നിവര്‍ക്ക് കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാനായില്ല. എട്ടാം വിക്കറ്റില്‍ പൂജാര^അമിത് മിശ്ര സഖ്യം 104 റണ്‍സാണ് ചേര്‍ത്തത്. എട്ടാം വിക്കറ്റില്‍ ഒന്നിച്ച പൂജാര^മിശ്ര സഖ്യം 104 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന് ബലമേകിയത്. കളി അവസാനിക്കാനിരിക്കെ രംഗണ ഹെറാത്ത് ഈ കൂട്ടുകെട്ട് പൊളിച്ചു. ശ്രീലങ്കയ്ക്കെതിരെ എട്ടാം വിക്കറ്റിലെ ഇന്ത്യയുടെ ഉയര്‍ന്ന റണ്‍സാണ് ഇരുവരും നേടിയത്. 30 വര്‍ഷം പഴക്കമുള്ള കപില്‍ ദേവ്ഫശിവരാമകൃഷ്ണന്‍ സഖ്യത്തിന്‍െറ 70 റണ്‍സിന്‍െറ റെക്കോര്‍ഡാണ് തകര്‍ക്കപ്പെട്ടത്. |
Posted: 29 Aug 2015 10:35 PM PDT കല്‍പറ്റ: പ്ളസന്‍റ് റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍െറ ഓണാഘോഷം കൗണ്‍സിലര്‍ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍െറ ഡയറക്ടറി വിതരണം നടത്തി. പ്രസിഡന്‍റ് യു.എം. യൂനുസ് അധ്യക്ഷത വഹിച്ചു. എന്‍.ടി. കുഞ്ഞികൃഷ്ണന്‍, മുഹമ്മദ് ഇക്ബാല്‍, സുധാറാണി, റോസ്ലി എന്നിവര്‍ സംസാരിച്ചു. കലാപരിപാടികള്‍ നടത്തി. |
സി.പി.എം-ബി.ജെ.പി സംഘര്‍ഷം: ചെക്യാട് ചേലത്തോട്ടില്‍ വീട്ടില്‍ കയറി അക്രമം Posted: 29 Aug 2015 10:32 PM PDT വളയം: ചെക്യാട് ചേലത്തോട്ടില്‍ വീട്ടില്‍ കയറി ആക്രമണം. സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്. വാഹനങ്ങള്‍ തകര്‍ത്തു. ബി.ജെ.പി പ്രവര്‍ത്തകന്‍ ചേലത്തോട്ടില്‍ അനീഷ് (32), ഭാര്യ സൗമ്യ (26), മാതൃസഹോദരി കമല (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. അക്രമത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. |
ഡല്‍ഹിവഴി ചരക്കുനീക്കം പുനരാരംഭിച്ചു Posted: 29 Aug 2015 09:58 PM PDT Image: ![]() Subtitle: കാര്‍ഗോ പ്രശ്നത്തിന് താല്‍ക്കാലിക ആശ്വാസം മസ്കത്ത്: ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വി സ് മേഖലയിലെ സ്തംഭനത്തിന് താല്‍ക്കാലിക ആശ്വാസം പകര്‍ന്ന് ഡല്‍ഹി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കം ചെറിയതോതില്‍ പുനരാരംഭിച്ചു. എന്നാല്‍, മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ക്ളിയറന്‍സ് പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ഏതാണ്ട് മൂന്നുമാസത്തോളമായി മുംബൈ വിമാനത്താവളം വഴിയും രണ്ടു മാസത്തോളമായി ഡല്‍ഹി വിമാനത്താവളം വഴിയും കാര്‍ഗോ നീക്കം പാടെ നിലച്ചിരിക്കുകയായിരുന്നു. ക്ളിയറന്‍സ് പ്രശ്നംമൂലം നാട്ടിലേക്ക് അയച്ച പല കാര്‍ഗോകളും സമയത്തിന് ലഭിച്ചിരുന്നില്ല. സ്വര്‍ണവേട്ടയടക്കം പറഞ്ഞാണ് മുംബൈയില്‍ ക്ളിയറന്‍സ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇത് പരിഹരിക്കാന്‍ കാര്‍ഗോ ഏജന്‍സികളുടെ യൂനിയന്‍ കസ്റ്റംസ് അധികൃതരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും എങ്ങുമത്തെിയിട്ടില്ല. ഡല്‍ഹി വിമാനത്താവളത്തിലാകട്ടെ സ്ഥലപരിമിതിയാണ് വിനയായത്. ഇതുമൂലം ഒന്നരമാസത്തോളം കാര്‍ഗോകള്‍ ഇറക്കുന്നത് വിലക്കിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് വിലക്ക് (എംബാര്‍ഗോ) നീക്കിയത്. ആഗസ്റ്റ് 13 മുതല്‍ ഡല്‍ഹിയില്‍ പുതിയ കാര്‍ഗോകള്‍ ഇറങ്ങിത്തുടങ്ങി. മുന്‍പത്തതിന്‍െറ പകുതിയിലും കുറവ് സാധനങ്ങള്‍ മാത്രമാണ് ഡല്‍ഹിവഴി നീങ്ങുന്നതെന്ന് വൈറ്റ് സ്റ്റാര്‍ കാര്‍ഗോ മാനേജര്‍ അഹമദ് സലീം ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു. ഇപ്പോള്‍ അയക്കുന്നവരുടെയും നാട്ടില്‍ സ്വീകരിക്കുന്നവരുടെയും തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിയശേഷം മാത്രമാണ് കാര്‍ഗോ സ്വീകരിക്കുന്നത്. ഇത് നല്‍കിയാല്‍ മാത്രമേ ക്ളിയറന്‍സ് നടക്കുകയുള്ളൂ. മുംബൈയില്‍ തങ്ങളുടെ കെട്ടിക്കിടന്ന രണ്ട് ലോഡ് ക്ളിയര്‍ ചെയ്തുകിട്ടിയിട്ടുണ്ട്. ഡല്‍ഹിയില്‍ ചരക്കുനീക്കം ആരംഭിച്ചശേഷം അയച്ചതില്‍ രണ്ട് കണ്‍സൈന്‍മെന്‍റുകള്‍ ക്ളിയര്‍ ചെയ്തു ലഭിച്ചിട്ടുണ്ടെന്നും മുഹമ്മദ് സലീം പറഞ്ഞു. എംബാര്‍ഗോ ഇല്ലാത്ത പക്ഷം 25 മുതല്‍ ഒരു മാസം വരെ സമയം പറഞ്ഞാണ് ഇപ്പോള്‍ സാധനങ്ങള്‍ സ്വീകരിക്കുന്നത്. ചരക്ക് നീക്കം പുനരാരംഭിച്ചശേഷം സ്വീകരിക്കുന്ന സാധനങ്ങള്‍ അപ്പപ്പോള്‍ അയക്കാന്‍ കഴിയുന്നുണ്ട്. ക്ളിയറന്‍സിലെ പ്രശ്നങ്ങള്‍ ബിസിനസിനെ നല്ലതോതില്‍ ബാധിച്ചിട്ടുണ്ടെന്നും സലീം പറഞ്ഞു. ഡല്‍ഹിയില്‍ കാര്‍ഗോ നീക്കം പുനരാരംഭിച്ചെങ്കിലും ഏതുനിമിഷവും ‘എംബാര്‍ഗോ’ പ്രതീക്ഷിക്കുന്നതായി അല്‍ നമാനി കാര്‍ഗോയിലെ അര്‍ഷാദ് അഷ്റഫ് പറഞ്ഞു. കസ്റ്റംസ് അധികൃതരുമായി കാര്‍ഗോ ഏജന്‍സികളുടെ യൂനിയനും നാട്ടിലെ മന്ത്രിമാരടക്കമുള്ളവരും ചര്‍ച്ച നടത്തിയതിന്‍െറ അടിസ്ഥാനത്തില്‍ മുംബൈയില്‍ കെട്ടിക്കിടക്കുന്ന സാധനങ്ങള്‍ ക്ളിയര്‍ ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. കെട്ടിക്കിടക്കുന്നതിന്‍െറ പകുതിയോളം ക്ളിയര്‍ ചെയ്തതായാണ് അറിയാന്‍ കഴിഞ്ഞത്. ഇതിന് പിഴയടക്കം സാധാരണ ചെലവാകുന്നതിന്‍െറ മൂന്നിരട്ടി ചെലവ് വന്നിട്ടുമുണ്ട്. ക്ളിയര്‍ ചെയ്ത് നാട്ടില്‍ കിട്ടിയതില്‍ ഭക്ഷണസാധനങ്ങളും മറ്റും മഴനനഞ്ഞ് ഉപയോഗശൂന്യമാവുകയും ചെയ്തു. ഇതിന്‍െറ പരാതികള്‍ ധാരാളമായി ലഭിക്കുന്നതായും അര്‍ഷാദ് പറഞ്ഞു. പ്രതിസന്ധി തുടരുന്ന പക്ഷം ചെറിയ കാര്‍ഗോ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരും. പല സ്ഥാപനങ്ങളും നിലവില്‍ പ്രതിസന്ധിയുടെ വക്കിലാണെന്നും അര്‍ഷാദ് പറഞ്ഞു. മുംബൈവഴി ക്ളിയറന്‍സ് പുനരാരംഭിക്കുകയും കേരളത്തില്‍ കൊച്ചിയിലും മറ്റും ക്ളിയറന്‍സ് കേന്ദ്രം ആരംഭിക്കുകയും ചെയ്താല്‍ മാത്രമേ ഈ രംഗത്തെ പ്രതിസന്ധിക്ക് പൂര്‍ണ പരിഹാരം ആവുകയുള്ളൂവെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പ്രതിസന്ധി ആരംഭിക്കുന്നതിന് മുമ്പ് പ്രതിദിനം മസ്കത്ത് വിമാനത്താവളംവഴി 25 പ്രവൃത്തിദിവസങ്ങളില്‍ പ്രതിദിനം 10 മുതല്‍ 15 ടണ്‍ വരെ കാര്‍ഗോ പോയിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രതിദിനം ആയിരം കിലോയില്‍ താഴെ മാത്രമേ പോകുന്നുള്ളൂ. സ്വര്‍ണം കടത്താനുള്ള ശ്രമം പിടികൂടിയതിനാല്‍ ഡോര്‍ ടു ഡോര്‍ കാര്‍ഗോ അയക്കുന്നതിനുള്ള നിയമങ്ങളും ഇന്ത്യ കര്‍ശനമാക്കിയിട്ടുണ്ട്. അയക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും തിരിച്ചറിയല്‍ രേഖകള്‍ നല്‍കണമെന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. അതുപോലെ, ഒരു പെട്ടിയുടെ ഭാരം 20നും 25 കിലോക്കും ഇടയില്‍ ആകുന്നതാകും നല്ലത്. അയക്കുന്ന സാധനങ്ങളുടെ മുഴുവന്‍ പട്ടികയും ഏജന്‍സിക്ക് നല്‍കിയിരിക്കണം. പൊട്ടുന്നതോ ദ്രാവകരൂപത്തിലുള്ളതോ ആയ സാധനങ്ങള്‍ ഒഴിവാക്കുന്നതാകും നല്ലതെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കാലതാമസം എപ്പോഴും പ്രതീക്ഷിക്കാവുന്നതിനാല്‍ മികച്ച രീതിയിലുള്ള പാക്കിങ് അയക്കുന്നയാള്‍ ഉറപ്പാക്കുകയും വേണം. നേരത്തെ കുറഞ്ഞ ചെലവില്‍ എട്ട് മുതല്‍ 15 വരെ ദിവസം കൊണ്ട് കാര്‍ഗോകള്‍ വീട്ടുപടിക്കലത്തെിയിരുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇത് ഏറെ ആശ്വാസകരമായിരുന്നു. അതുകൊണ്ട് തന്നെ റമദാന്‍ മുന്നില്‍കണ്ട് ഇഫ്താറിനും മറ്റുമുള്ള വിഭവങ്ങളടക്കം അയച്ചിരുന്നു. എന്നാല്‍, ഇവയില്‍ പലതും റമദാന്‍ കഴിഞ്ഞാണ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയത്. ഭക്ഷണസാധനങ്ങളില്‍ പലതും മഴനനഞ്ഞും മറ്റും ഉപയോഗശൂന്യമാവുകയും ചെയ്തു. വിമാനത്ത ായെ ആകര്‍ഷകമാക്കി. കാര്‍ഗോ നീക്കം പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ പെരു ന്നാള്‍ അവധിക്കാലത്ത് വിമാനക്കമ്പനികള്‍ അധിക ലഗേജിന് എട്ടര റിയാല്‍ വരെ ഈടാക്കിയിരുന്നു. പ്രശ്നപരിഹാരം വൈകുന്നത് കാര്‍ഗോ കമ്പനികളെയും ജീവനക്കാരെയും പ്രതികൂലമായി ബാധിക്കുമെന്ന് ഒമാനില്‍ കാര്‍ഗോമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി 50000ത്തിലധികം പേര്‍ കാര്‍ഗോയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നുണ്ട്. ചെറിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്‍െറ വക്കിലാണ്. കുറഞ്ഞ ലാഭത്തിലാണ് കാര്‍ഗോകള്‍ അയക്കുന്നത്. പ്രശ്നം പരിഹരിക്കാതെ വന്നാല്‍ ജീവനക്കാരുടെ ശമ്പളം, വാടക, മറ്റ് ചെലവുകള്‍ എന്നിവ വഹിക്കാന്‍ കഴിയാതെവരും. ഉപഭോക്താക്കളില്‍നിന്ന് കാര്‍ഗോ സ്വീകരിച്ചുകഴിഞ്ഞാല്‍ വാഗ്ദാനം ചെയ്ത സമയത്ത് എത്തിക്കാന്‍ കഴിയില്ല. ഇത് അയക്കുന്നവരുടെ വിശ്വാസം നഷ്ടപ്പെടാനും വഴിയൊരുക്കുന്നുണ്ട്. മുമ്പ് വലിയ സ്വര്‍ണവേട്ടകള്‍ നടന്നിട്ടും അത് ഡോര്‍ ടു ഡോര്‍ കാര്‍ഗോയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല. കാര്‍ഗോ കമ്പനികള്‍ നിയമാനുസൃതമായ രീതിയില്‍ കസ്റ്റംസ് തീരുവ അടച്ചാണ് ഡോര്‍ ടു ഡോര്‍ കാര്‍ഗോ അയക്കുന്നത്. എന്നാല്‍, ഇപ്പോള്‍ സ്വര്‍ണവേട്ടയുടെ പേരില്‍ കസ്റ്റംസ് ക്ളിയറന്‍സ് നിര്‍ത്തിവെക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളും മറ്റുമാകാം ഇതിനുപിന്നിലെന്നാണ് വിലയിരുത്തല്‍. |
അവധിദിനം വര്‍ണാഭമാക്കി ഓണാഘോഷം Posted: 29 Aug 2015 09:47 PM PDT Image: ![]() കുവൈത്ത് സിറ്റി: വാരാന്ത്യ അവധിദിനത്തില്‍ എത്തിയ ഓണം വിപുലമായി ആഘോഷിച്ച് മലയാളിസമൂഹം. നാട്ടിലേതിനേക്കാള്‍ വര്‍ണാഭമാക്കിയാണ് കുവൈത്തിലെ മലയാളി പ്രവാസി സമൂഹം ഓണം ആഘോഷിച്ചത്. അറബികളും പാശ്ചാത്യരും അടക്കം ആഘോഷങ്ങളില്‍ പങ്കാളികളായി. 20ലധികം ഇനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഓണസദ്യയും പുലിക്കളിയും ചെണ്ടമേളയും മയൂരനൃത്തവുമെല്ലാം ഉള്‍ക്കൊള്ളുന്ന ഘോഷയാത്രയും വിവിധ കലാപരിപാടികളും നടന്നു. വിവിധ കലാ- സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലും പ്രാദേശിക കൂട്ടായ്മകളുടെ ആഭിമുഖ്യത്തിലുമാണ് ആഘോഷങ്ങള്‍ നടന്നത്. വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ചതന്നെ തിരുവോണമത്തെിയത് പ്രവാസികളുടെ ആഘോഷം കൂടുതല്‍ ശക്തമാക്കി. പല അപ്പാര്‍ട്ട്മെന്‍റുകളിലും താമസക്കാര്‍ ഒന്നിച്ചുചേര്‍ന്നാണ് പൂക്കളവും സദ്യവട്ടങ്ങളും ഒരുക്കിയത്. കുട്ടികളുടെ കലാപരിപാടികളും നടന്നു. ശനിയാഴ്ചയും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഓണാഘോഷത്തിന്‍െറ നിറവിലായിരുന്നു മലയാളി സമൂഹം. ലേബര്‍ ക്യാമ്പുകളില്‍ ഓണാഘോഷം പൊടിപൊടിച്ചു. ഖറാഫി നാഷനല്‍ കമ്പനിയുടെ ബയാന്‍ പാലസ് ലേബര്‍ ക്യാമ്പില്‍ വര്‍ണാഭ ഘോഷയാത്രയോടെയാണ് ഓണാഘോഷം നടന്നത്. 500ലേറെ മലയാളികള്‍ താമസിക്കുന്ന ഖറാഫി ബയാന്‍ പാലസ് ക്യാമ്പിലെ താമസക്കാര്‍ തിരുവോണദിനത്തില്‍ ഒരുക്കിയ ഘോഷയാത്ര ഒരേസമയം വര്‍ണശബളവും കേരളത്തിലെ ഓണാഘോഷത്തെ ഓര്‍മിപ്പിക്കുന്നതുമായി. മാവേലി വരവ്, പുലിക്കളി, പൂക്കാവടി, മയൂരനൃത്തം ചെണ്ടമേളം എന്നിവ ഘോഷയാത്രയിലെ ആകര്‍ഷണമായിരുന്നു. പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് ക്യാമ്പില്‍ തന്നെ ഉണ്ടാക്കിയ കുട്ടിക്കൊമ്പനും ഘോഷയാത്രക്ക് അകമ്പടി സേവിച്ചു. ഉത്രാടദിനത്തില്‍ തുടങ്ങിയ ആഘോഷത്തില്‍ വടംവലിയുള്‍പ്പെടെ നിരവധി മത്സരയിനങ്ങളും ഒരുക്കിയിരുന്നു. മാധവന്‍ പിള്ള,സുനില്‍ കുമാര്‍, പുഷ്പരാജന്‍ തുടങ്ങിയവര്‍ നേതത്വം നല്‍കി. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഹോട്ടലുകളിലും വിപുലമായ സദ്യ ഒരുക്കിയിരുന്നു. 22 മുതല്‍ 28വരെ ഇനങ്ങളുണ്ടായിരുന്ന ഓണസദ്യ പാഴ്സലായും വിതരണം ചെയ്തിരുന്നു. രണ്ടര ദീനാര്‍ മുതല്‍ നാലു ദീനാര്‍ വരെയാണ് ഹോട്ടലുകളില്‍ ഈടാക്കിയത്. |
188 മരുന്നുകളുടെ വിലകുറക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്‍െറ തീരുമാനം Posted: 29 Aug 2015 09:33 PM PDT Image: ![]() ദുബൈ: 27 കമ്പനികള്‍ നിര്‍മിക്കുന്ന 188 നൂതന മരുന്നുകളുടെ വിലകുറക്കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. 2016 ജനുവരി ഒന്ന് മുതലാണ് വില കുറയുകയെന്ന് ആരോഗ്യമന്ത്രാലയം പബ്ളിക് ഹെല്‍ത്ത് പോളിസി ആന്‍ഡ് ലൈസന്‍സിങ് വിഭാഗം അസി. അണ്ടര്‍സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി പറഞ്ഞു. ആറാംഘട്ട മരുന്ന് വില കുറക്കല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മരുന്ന് കമ്പനി പ്രതിനിധികളുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കാഴ്ചവൈകല്യം നേരിടുന്നവര്‍ക്കായി പാക്കറ്റിന് പുറത്ത് ബ്രെയിലി ലിപിയില്‍ മരുന്നിന്‍െറ പേരും ഡോസും രേഖപ്പെടുത്താന്‍ തീരുമാനമെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011ലാണ് മരുന്ന് വില കുറക്കല്‍ പദ്ധതിക്ക് മന്ത്രാലയം തുടക്കമിട്ടത്. ഇതിനകം 8000ഓളം മരുന്നുകളുടെ വില പദ്ധതിയിലൂടെ കുറച്ചുകഴിഞ്ഞിട്ടുണ്ട്. അവശ്യമരുന്നുകള്‍ക്കടക്കം വില കുറക്കുന്നതോടെ രോഗികള്‍ക്ക് വലിയതോതില്‍ ആശ്വാസം ലഭിക്കും. ഇ.എന്‍.ടി, കണ്ണുരോഗങ്ങള്‍, പ്രസവചികിത്സ, ട്യൂമര്‍ എന്നിവക്കുള്ള മരുന്നുകള്‍ക്കും പ്രതിരോധ മരുന്നുകള്‍ക്കും വാക്സിനുകള്‍ക്കുമാണ് അടുത്തഘട്ടത്തില്‍ വില കുറയുക. മന്ത്രാലയത്തിന്‍െറ വിലകുറക്കല്‍ പദ്ധതിയുമായി വിവിധ മരുന്ന് കമ്പനികള്‍ സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 488 മരുന്നുകളുടെ വില കൂടി ഘട്ടംഘട്ടമായി കുറക്കും. മരുന്നുകളുടെ പുതിയ വില എത്രയാണെന്ന് ഒരാഴ്ച മുമ്പ് മാത്രമേ പ്രഖ്യാപിക്കൂ. ഫാര്‍മസികള്‍ സ്റ്റോക്ക് എടുക്കുന്നത് നിര്‍ത്തുന്നത് വഴി മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടാതിരിക്കാനാണിത്. നിലവില്‍ പല മരുന്നുകള്‍ക്കും മറ്റ് ജി.സി.സി രാജ്യങ്ങളെക്കാള്‍ യു.എ.ഇയില്‍ രണ്ട് മുതല്‍ 50 ശതമാനം വരെ വില കൂടുതലാണ്. ചിലതിന്‍െറ വില നേരെ ഇരട്ടിയാണ്. ഘട്ടംഘട്ടമായി വില കുറച്ചുകൊണ്ടുവരാനാണ് മന്ത്രാലയത്തിന്‍െറ ശ്രമം. രാജ്യത്തെ 60 ശതമാനം പേര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തതിനാല്‍ ഇത് അനിവാര്യമാണെന്ന് മന്ത്രാലയം കരുതുന്നു. കാഴ്ച വൈകല്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ മരുന്നിന്‍െറ പേരും ഡോസും മനസ്സിലാക്കുന്നതിനാണ് ബ്രെയിലി ലിപിയില്‍ കൂടി വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് വ്യാപക ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തും. മരുന്ന് കവറിന് പുറത്ത് പതിക്കുന്ന ക്യു.ആര്‍ കോഡിലെ വിവരങ്ങള്‍ അറബി, ഇംഗ്ളീഷ്, ഉറുദു ഭാഷകളില്‍ കൂടി ലഭിക്കാന്‍ സംവിധാനം ഉണ്ടാക്കും. മരുന്ന് കമ്പനികളും ആരോഗ്യമന്ത്രാലയവും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കും. ഇതിനായി ഒമ്പത് ട്രസ്റ്റികള്‍ അടങ്ങുന്ന എക്സിക്യൂട്ടിവ് ബോര്‍ഡിന് രൂപം നല്‍കി. അന്താരാഷ്ട്ര- ദേശീയ മരുന്ന് കമ്പനികള്‍, ഫാര്‍മസി സ്റ്റോറുകള്‍, മന്ത്രാലയം എന്നിവയുടെ പ്രതിനിധികളാണ് ബോര്‍ഡില്‍ ഉണ്ടാവുക. മരുന്ന് വില കുറക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ ബോര്‍ഡ് കൃത്യമായ ഇടവേളയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് ഡോ. അമീരി അറിയിച്ചു. |
ഗവാസ്കര്‍, ഇതു നിങ്ങള്‍ക്കുള്ള മറുപടി Posted: 29 Aug 2015 09:30 PM PDT Image: ![]() കല്‍പറ്റ: കൃഷ്ണഗിരിയുടെ കളിമുറ്റത്ത് തിരുവോണനാളില്‍ അക്ഷര്‍ രാജേഷ്ബായ് പട്ടേല്‍ എന്ന ഗുജറാത്തുകാരന്‍ കുറിച്ചിട്ടതൊരു മധുരപ്രതികാരമാണ്. കണക്കുതീര്‍ക്കലിന്‍െറ ഈ ക്രീസില്‍നിന്ന് അക്ഷര്‍ തൊടുത്തുവിടുന്ന ദൂസ്രകളും ടോപ്സ്പിന്നറുമൊക്കെ തുളഞ്ഞുകയറുന്നത് സുനില്‍ മനോഹര്‍ ഗവാസ്കര്‍ എന്ന മഹാരഥന്‍െറ നെഞ്ചിലേക്കുതന്നെ. ഇന്ത്യ തേടുന്ന സ്പിന്നറല്ല ഇവനെന്നും പന്തുതിരിക്കാത്ത താരം ടെസ്റ്റിനു പറ്റിയവനല്ളെന്നുമൊക്കെ 21 കാരനായ ഈ നവാഗതനെ ചൂണ്ടിക്കാട്ടി വിമര്‍ശങ്ങളുടെ കൂരമ്പുകളെയ്ത ലിറ്റില്‍ മാസ്റ്റര്‍ക്ക് മൂര്‍ച്ചയേറിയ മറുപടിയാണ് വയനാടന്‍ കുന്നിന്മുകളില്‍ ഈ ആനന്ദ് സ്വദേശി പന്തുകൊണ്ട് നല്‍കിയത്. ക്വിന്‍റണ്‍ ഡി കോക്കും വെയ്ന്‍ പാര്‍നലും ലൊന്‍വാബോ സോട്സോബയുമടങ്ങുന്ന നിലവാരമുള്ള ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരെ പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങി അക്ഷര്‍ പരമ്പരയിലെ കേമനായത് തന്‍െറ ക്ളാസും ക്രാഫ്റ്റും വെളിപ്പെടുത്തിക്കൊണ്ടുതന്നെയായിരുന്നു. ഫൈ്ളറ്റും ടേണുമില്ലാത്ത അക്ഷറിന്‍െറ പന്തുകള്‍ ബാറ്റ്സ്മാന് എളുപ്പം കണക്കുകൂട്ടിയെടുക്കാന്‍ കഴിയുന്നതാണെന്ന് പരിഹാസം ചൊരിഞ്ഞ ഗവാസ്കര്‍പോലും ആറോവര്‍ എറിഞ്ഞ് ഒരു റണ്ണുപോലും വിട്ടുകൊടുക്കാതെ നാലു വിക്കറ്റ് കൊയ്ത അതിശയ ബൗളിങ്ങിനുമുന്നില്‍ അന്തംവിടുന്നുണ്ടാവും. ഇന്ത്യ എക്കെതിരായ രണ്ടാം ടെസ്റ്റില്‍ സമനില നേടിയെടുക്കാമെന്ന ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകളെ തകര്‍ത്തുതരിപ്പണമാക്കിയത് ആ മാജിക്കല്‍ സ്പെല്ലായിരുന്നു. ഇന്ത്യ തേടുന്ന സ്പിന്നറായി തന്‍െറ വിവാദ അഭിമുഖത്തില്‍ ഗവാസ്കര്‍ ചൂണ്ടിക്കാട്ടിയ കരണ്‍ ശര്‍മ പോലും അജാനുബാഹുവായ ഇടങ്കൈയന്‍ സ്പിന്നറുടെ നിഴലിലൊതുങ്ങിപ്പോയി. രണ്ടാം ടെസ്റ്റില്‍ രണ്ടു ഇന്നിങ്സുകളിലായി അക്ഷര്‍ ഒമ്പതു വിക്കറ്റെടുത്തപ്പോള്‍ കരണ്‍ നേടിയത് മൂന്നെണ്ണം മാത്രം. സമനിലയിലായ ആദ്യ ടെസ്റ്റില്‍ അക്ഷര്‍ അഞ്ചു വിക്കറ്റെടുത്തിരുന്നു. ഗവാസ്കറെപ്പോലൊരു വിഖ്യാതതാരം കണ്ണില്‍ ചോരയില്ലാത്തവിധം വിമര്‍ശിക്കുന്നത് അക്ഷറിനെപ്പോലൊരു നാട്ടിന്‍പുറത്തുകാരനെ മാനസികമായി തളര്‍ത്തേണ്ടതായിരുന്നു. എന്നാല്‍, ആ വിമര്‍ശങ്ങളെ അവന്‍ പോസിറ്റീവായെടുത്തു. ‘എല്ലാവര്‍ക്കും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ തന്നെയാകും ആഗ്രഹം. എനിക്ക് എന്‍േറതായ പരിമിതികളുണ്ടെന്ന് വ്യക്തമായ ബോധ്യമുണ്ട്. ശക്തിയും ദൗര്‍ബല്യവും എന്താണെന്ന് എനിക്കറിയാം. ടീം എന്നില്‍നിന്ന് ആവശ്യപ്പെടുന്ന പ്രകടനം പുറത്തെടുക്കുകയാണ് വേണ്ടത്. അതല്ളെങ്കില്‍ പുറത്താക്കപ്പെടുമെന്നും എനിക്കറിയാം’-ഗവാസ്കറിന് പരോക്ഷമായി അക്ഷര്‍ മറുപടി പറയുന്നു. ബാറ്റ്സ്മാനാകാന്‍ കൊതിച്ച് ബൗളറായി മാറിയ കരിയറാണ് ഈ പഞ്ചാബ് കിങ്സ് ഇലവന്‍ താരത്തിന്‍േറത്. അണ്ടര്‍ 19 ടീമിന് കളിക്കുന്ന സമയത്ത് നാഷനല്‍ ക്രിക്കറ്റ് അക്കാദമിയിലെ കോച്ചുമാരാണ് അക്ഷറിന് മികച്ച സ്പിന്നറാകാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്തിക്കൊടുത്തത്. ബൗളിങ്ങിന്‍െറ മികവിനാല്‍ താന്‍ ഇന്ത്യന്‍ ടീമിലത്തെുമെന്ന് ഒരിക്കലും കരുതിയിരുന്നില്ളെന്ന് താരം പറഞ്ഞു. നാഷനല്‍ അക്കാദമിയില്‍ എം. വെങ്കട്ടരമണയും സുനില്‍ ജോഷിയുമാണ് കഴിവുകള്‍ തേച്ചുമിനുക്കാന്‍ സഹായിച്ചത്. 2012ല്‍ ഫസ്റ്റ്ക്ളാസ് ക്രിക്കറ്റില്‍ അരങ്ങേറിയ അക്ഷറിന് ആദ്യസീസണില്‍ ഒരുമത്സരത്തില്‍ മാത്രമാണ് കളത്തിലിറങ്ങാന്‍ കഴിഞ്ഞത്. 2013ല്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചതിനുപിന്നാലെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍െറ അണിയിലത്തെി. എന്നാല്‍, സീസണ്‍ മുഴുവന്‍ പകരക്കാരുടെ ബെഞ്ചിലിരിക്കാനായിരുന്നു വിധി. 2013ല്‍ ഐ.സി.സി എമര്‍ജിങ് ടീം കപ്പില്‍ ഇന്ത്യന്‍ അണ്ടര്‍ 23 ടീം ജേതാക്കളായപ്പോള്‍ അതിനുപിന്നിലെ നിര്‍ണായക സാന്നിധ്യമായി മികവുകാട്ടി. 2014 ഐ.പി.എല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനുവേണ്ടി 16 വിക്കറ്റുകളെടുത്ത പ്രകടനമാണ് ഇന്ത്യന്‍ ഏകദിന ടീമിലേക്ക് വഴിതുറന്നത്. ഏകപക്ഷീയ വിമര്‍ശംവഴി തന്‍െറ കഴിവിനെ ആളുകള്‍ സംശയിച്ച ഘട്ടത്തില്‍ പയറ്റിത്തെളിയാനും പകിട്ടുകാട്ടാനും അവസരം നല്‍കിയ കൃഷ്ണഗിരിയിലെ മണ്ണിനെ നെഞ്ചോടു ചേര്‍ത്തുവെക്കുകയാണ് അക്ഷര്‍. ഒപ്പം, അക്ഷറിനെ പിന്തുണക്കണമെന്നും മികവുകാട്ടാന്‍ തക്ക പ്രതിഭാശേഷി അവനുണ്ടെന്നും ഈ പ്രതിസന്ധിവേളയിലും ലോകത്തോടു വിളിച്ചുപറഞ്ഞ് വിഖ്യാത സ്പിന്നര്‍ അനില്‍ കുംബ്ളെ നല്‍കിയ ഊര്‍ജവും ഇന്ത്യയുടെ പുത്തന്‍ താരോദയം അത്രമേല്‍ വിലമതിക്കുന്നുണ്ട്. |
ലോകചാമ്പ്യന്‍ഷിപ്പിന് ഇന്ന് സമാപനം Posted: 29 Aug 2015 09:19 PM PDT Image: ![]() ബെയ്ജിങ്: ട്രാക്കിലെ മിന്നല്‍പ്പിണര്‍ ഉസൈന്‍ ബോള്‍ട്ടിന്‍െറ ട്രിപ്പ്ള്‍ സ്വര്‍ണത്തോടെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ് മെഡല്‍വേട്ടയില്‍ ജമൈക്ക കെനിയക്കൊപ്പം. സ്പ്രിന്‍റിലെ ഗോള്‍ഡന്‍ ഡബ്ളിനു പിന്നാലെ 4x100 മീറ്റര്‍ റിലേയിലും സ്വര്‍ണമണിഞ്ഞാണ് ബോള്‍ട്ട് ജമൈക്കയെ നയിച്ചത്. അസഫ പവല്‍, നെസ്റ്റ കാര്‍ട്ടര്‍, നികല്‍ ആഷ്മെയ്ഡ് എന്നിവര്‍ക്കൊപ്പമായിരുന്നു ബോള്‍ട്ട് റിലേ ഓടിത്തീര്‍ത്തത് (37.36 സെ.). അതേസമയം, രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും ജസ്റ്റിന്‍ ഗാറ്റ്ലിന്‍ നയിച്ച അമേരിക്ക അയോഗ്യരാക്കപ്പെട്ടു. ടൈസന്‍ ഗേ, മൈക് റോജേഴ്സിന് ബാറ്റണ്‍ കൈമാറ്റം വൈകിയതിന്‍െറ പേരിലായിരുന്നു അയോഗ്യത. നിശ്ചിത മേഖല കടന്നായിരുന്നു ബാറ്റണ്‍ കൈമാറിയത്. ഇതോടെ, ചൈന ചരിത്രത്തിലെ ആദ്യ റിലേ വെള്ളിമെഡലണിഞ്ഞു. കാനഡക്കാണ് വെങ്കലം. ഒളിമ്പിക്സും ലോകചാമ്പ്യന്‍ഷിപ്പുമായി ബോള്‍ട്ടിന്‍െറ തുടര്‍ച്ചയായ 17ാം സ്വര്‍ണമായിരുന്നു ബെയ്ജിങ്ങിലെ പക്ഷിക്കൂട്ടില്‍ പിറന്നത്. ലോകചാമ്പ്യന്‍ഷിപ്പില്‍ മാത്രം 11ാം സ്വര്‍ണമെഡല്‍. വനിതകളുടെ 4x100 റിലേയില്‍ ഷെല്ലി ആന്‍ഫ്രേസര്‍, വെറോണിക കാംബെല്‍, എലയ്ന്‍ തോംപ്സണ്‍^നടാഷ മോറിസന്‍ എന്നിവരടങ്ങിയ ജമൈക്ക സ്വര്‍ണമണിഞ്ഞു (41.07 സെ). അമേരിക്ക വെള്ളിയും ട്രിനിഡാഡ് വെങ്കലവുമണിഞ്ഞു. 5000 മീറ്ററിലെ സ്വര്‍ണവുമായി ബ്രിട്ടന്‍െറ മുഹമ്മദ് ഫറ ബെയ്ജിങ്ങിലെ രണ്ടാം സ്വര്‍ണമണിഞ്ഞു (13:50.38). നേരത്തേ 10,000 മീറ്ററിലും ഫറ സ്വര്‍ണം നേടിയിരുന്നു. ട്രിപ്പ്ള്‍ ഡബ്ള്‍ വേള്‍ഡ് ഗോള്‍ഡ് നേട്ടവുമായി ഫറ ചരിത്രവും കുറിച്ചു. |
നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായം -അല്‍ ജസീറ Posted: 29 Aug 2015 09:18 PM PDT Image: ![]() Subtitle: അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരായ ഈജിപ്ത് കോടതിവിധി ദോഹ: തങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ തടവ് ശിക്ഷക്ക് വിധിച്ച ഈജിപ്ത് കോടതി വിധിയെ അല്‍ ജസീറ ചാനല്‍ കടുത്ത ഭാഷയില്‍ അപലപിച്ചു. യുക്തിയെയും സാമാന്യബുദ്ധിയെയും വെല്ലുവിളിക്കുന്നതാണ് കോടതി വിധിയെന്ന് അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്ക് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. മുസ്തഫാ സവാഖ് പറഞ്ഞു. തങ്ങളുടെ സഹപ്രവര്‍ത്തകരെ ജയലിലടക്കാനുള്ള ഉത്തരവ് മാധ്യമ പ്രവര്‍ത്തനത്തിനെതിരെയുള്ള പ്രത്യക്ഷമായ കടന്നുകയറ്റവും തികഞ്ഞ അതിക്രമവുമാണ്. അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാരായ പീറ്റര്‍ ഗ്രെസ്റ്റ്, ബാഹിര്‍ മുഹമ്മദ്, മുഹമ്മദ് ഫഹ്മി എന്നിവര്‍ക്കെതിരായ കേസുകളും അതിനെതുടര്‍ന്നുണ്ടായ നടപടികളും തികച്ചും രാഷ്ട്രീയപ്രേരിതമാണ്. സ്വതന്ത്രവും നീതിപൂര്‍വകവുമായ സാഹചര്യം അവരുടെ വിചാരണയിലുണ്ടായിട്ടില്ല. അവര്‍ ഒരു ഭീകര സംഘടനയെയും സഹായിച്ചതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയ വിരോധത്താല്‍ കെട്ടിച്ചമച്ച കേസിലാണ് വിധി ഉണ്ടായിരിക്കുന്നത്. ഏറെക്കാലം നീണ്ടുനിന്ന വിചാരണയില്‍ ഇവയൊന്നും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയിട്ടില്ല. ഈജിപ്ത് കോടതി നിയോഗിച്ച സാങ്കേതിക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടും പബ്ളിക് പ്രോസിക്യൂട്ടറുടെ വാദങ്ങളും പരസ്പരവിരുദ്ധമാണ്. കണ്ടുകെട്ടിയ വീഡിയോ ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതല്ളെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. തെളിവുകളൊന്നുമില്ലാതെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിധി പ്രസ്താവിച്ചിരിക്കുന്നത്. മാധ്യമ സ്വതന്ത്ര്യത്തിനെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഈജിപ്ഷ്യന്‍ കോടതി വിധി. ഈജിപ്തിന്‍െറ നീതിന്യായ ചരിത്രത്തിലെ കറുത്ത ദിനമാണിത്. മാധ്യമപ്രവര്‍ത്തനത്തിന്‍െറ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നതിന് പകരം രാഷ്ട്രീയ ലാഭങ്ങള്‍ക്കായി സ്വാതന്ത്ര്യത്തെ ഒറ്റുകൊടുത്തിരിക്കുകയാണെന്നും ഡോ. മുസ്തഫ സവാഖ് പറഞ്ഞു. എന്നാല്‍, തങ്ങളുടെ സഹപ്രവര്‍ത്തകരുടെ മോചനത്തിനായി ഏതറ്റം വരെയും പോരാടുമെന്നും ലോകത്തിന്‍െറ ഓരോ മുക്കുമൂലകളിലും ഇവര്‍ക്കായി ശബ്ദമുയര്‍ത്തുന്നതിന് ലോകനേതാക്കളും മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനകളും പൊതുജനങ്ങളും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിലും മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും തങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ പ്രതികരിക്കണം. ബാഹിറും ഫഹ്മിയും ഗ്രെസ്റ്റമടക്കം തങ്ങളുടെ ആറ് സഹപ്രവര്‍ത്തകരും നിരുപാധികമായി മോചിപ്പിക്കപ്പെടുന്നത് വരെ ഇനി വിശ്രമില്ളെന്ന് വ്യക്തമാക്കിയ അദ്ദേഹം മാധ്യമപ്രവര്‍ത്തനം ക്രിമിനല്‍ കുറ്റമല്ളെന്ന് പറഞ്ഞാണ് പ്രതികരണം അവസാനിപ്പിച്ചത്. |
കരാനയില്‍ ഭീകരാക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു Posted: 29 Aug 2015 09:01 PM PDT Image: ![]() മനാമ: ബഹ്റൈനെ നടുക്കത്തിലാഴ്ത്തി വീണ്ടും ഭീകരാക്രണം. വെള്ളിയാഴ്ച രാത്രി 10.20നുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരു പൊലിസുകാരന്‍ കൊല്ലപ്പെട്ടു.പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഭീകരരാണ് ബോംബാക്രമണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. തലസ്ഥാനമായ മനാമയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കരാന ഗ്രാമത്തിലെ ബുദയ്യ റോഡിലെ കണ്‍ട്രി മാളിനു സമീപത്തായിരുന്നു സ്ഫോടനം. അക്രമികള്‍ റോഡിലുണ്ടാക്കിയ മാര്‍ഗ തടസം നീക്കം ചെയ്യുന്നതിനിടെയാണ് പൊലിസിനെ ലക്ഷ്യമിട്ട് ബോംബാക്രമണമുണ്ടായത്. ഭീകരര്‍ രണ്ടു നാടന്‍ ബോംബുകള്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നുവെന്ന് പബ്ളിക് സെക്യൂരിറ്റി ചീഫ് ജനറല്‍ മേജര്‍ താരിഖ് അല്‍ഹസന്‍ അറിയിച്ചു. വാജി സാലിഹ് എന്ന പൊലിസുകാരനാണ് കൊല്ലപ്പെട്ടതെന്നന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരില്‍ മൂന്നു പേരടങ്ങിയ സ്വദേശി കുടുംബവും ഉള്‍പ്പെടും. സ്വദേശിക്കും ഭാര്യക്കും പിഞ്ചു കുഞ്ഞിനുമാണ് പരിക്ക്. ഇതില്‍ മാതാപിതാക്കള്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സിലും കുട്ടി ബി.ഡി.എഫ് ആശുപത്രിയിലും ചികിത്സയിലാണ്. സ്ഫോടനവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന നിരവധി പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതായി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. ഫോറന്‍സിക് വിഭാഗം സ്ഥലത്തത്തെി തെളിവു ശേഖരിച്ചു. സിത്രയില്‍ കഴിഞ്ഞ മാസം 28ന് ബോംബാക്രമണത്തില്‍ രണ്ടു പൊലിസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണം നടന്ന് കൃത്യം ഒരുമാസം തികയുന്ന ദിവസമാണ് കരാനയില്‍ സ്ഫോടനമുണ്ടായത്. സിത്ര അക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികള്‍ റിമാന്‍റിലാണ്. ഭീകരാക്രമണത്തെ തുടര്‍ന്ന് ബഹ്റൈനില്‍ സുരക്ഷ ശക്തമാക്കി. വെള്ളിയാഴ്ച പതിവുപോലെ ജുമു നമസ്കാരത്തിനത്തെിയവരെയും മറ്റും പരിശോധനക്കുശേഷമായിരുന്നു പള്ളിയിലേക്ക് പ്രവേശിപ്പിച്ചത്. സുരക്ഷാസംവിധാനങ്ങള്‍ ശക്തമായി തുടരുന്നതിനിടെയും പൊലീസുകാരന് ജീവന്‍ നഷ്ടപ്പെട്ട സംഭവം രാജ്യത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തി. ബഹ്റൈനില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ഇറാന്‍െറ പിന്തുണ വ്യക്തമാണെന്ന് അധികൃതര്‍ ആരോപിക്കുന്നുണ്ട്. ബഹ്റൈനിലുള്ള ഇറാന്‍ ഇടപടലിനെതിരെ രാജ്യത്ത് ഭരണതലത്തിലും പൗരസമൂഹത്തിനിടയിലും വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനുപയോഗിച്ച സാധനങ്ങള്‍ക്ക് നേരത്തെ ഇറാനില്‍ നിന്ന് ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ച വസ്തുക്കളുമായി സാമ്യമുണ്ടെന്ന് സംശയിക്കുന്നതായി ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ആളുടെ നില തൃപ്തികരമാണെന്ന് ഇന്നലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സ്ഫോടന സമയത്ത് കാറില്‍ സഞ്ചരിക്കുകയായിരുന്നു പരിക്കേറ്റ ജമീല്‍ റബീഇന്‍. സ്ഫോടന ശബ്ദം കേട്ടതിന് ശേഷം എന്ത് സംഭവിച്ചുവെന്ന് തനിക്ക് ഓര്‍മ്മയില്ളെന്ന് ഇദ്ദേഹം പറഞ്ഞു. കരാന സ്ഫോടനത്തെ വിവിധ രാജ്യങ്ങളും രാജ്യത്തെ വിവിധ പ്രമുഖ വ്യക്തികളും സംഘടനകളും അപലപിച്ചു. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് സംഭവത്തെ അപലപിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്ക് സന്ദേശമയച്ചു. ബഹ്റൈനില്‍ സമാധാനവും സുരക്ഷയും ഒരുക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് കുവൈത്ത് പൂര്‍ണ പിന്തുണ അറിയിച്ചു. കൊല്ലപ്പെട്ട പൊലീസുകാരന്‍െറ ബന്ധുക്കള്‍ക്ക് അമീര്‍ അനുശോചനമറിയിച്ചു. ശൂറാ കൗണ്‍സില്‍ സ്ഫോടനത്തെ അപലപിക്കുകയൂം രാജ്യത്തിന്‍െറ സുരക്ഷ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മതത്തിനും മാനവിക മൂല്യങ്ങള്‍ക്കും നിരക്കാത്ത ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. |
ശ്രീലങ്കന്‍ തെരഞ്ഞെടുപ്പും ഇന്ത്യയും Posted: 29 Aug 2015 07:29 PM PDT Image: ![]() തമിഴ് വംശജരെയും ന്യൂനപക്ഷങ്ങളെയും മാത്രമല്ല, മാധ്യമപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുന്ന സ്വേച്ഛാധിപത്യ പ്രവണതകള്‍ പ്രകടിപ്പിച്ച മഹീന്ദ രാജപക്സക്ക് ശ്രീലങ്കന്‍ ജനത ഈമാസം 17ന് നടന്ന പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ പ്രഹരവും നല്‍കിയതോടെ, രാജ്യം പുതിയ ശുഭാപ്തിവിശ്വസത്തിലേക്കുണര്‍ന്നിരിക്കുന്നു. ഭരണ കുത്തക തിരിച്ചുപിടിക്കാനുള്ള മുന്‍ പ്രസിഡന്‍റിന്‍െറ നീക്കങ്ങള്‍ക്ക് ശ്രീലങ്കന്‍ വോട്ടര്‍മാര്‍ ഈവര്‍ഷം നല്‍കുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. ജനുവരിയിലാണ് സിരിസേനയെ വന്‍ ഭൂരിപക്ഷത്തോടെ പ്രസിഡന്‍റ് പദവിയില്‍ അവരോധിച്ച് രാജപക്സക്ക് വോട്ടര്‍മാര്‍ ആദ്യ തിരിച്ചടി നല്‍കിയത്. രാജപക്സയുടെ പതനം ഇന്ത്യയിലും പ്രതീക്ഷകളുടെ അലകള്‍ ഉയര്‍ത്തിയിരിക്കുന്നു. ഇന്ത്യയില്‍ വേരുകളുള്ള തമിഴ് വംശജരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കുന്നതിലും ഈ ഭരണമാറ്റം പുതിയ സാധ്യതകളുടെ കവാടങ്ങള്‍ തുറക്കുകയാണ്. ഇന്ത്യാ മഹാസമുദ്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന തന്ത്രപ്രധാനമായ രാജ്യമാണ് ശ്രീലങ്ക. രണ്ടുകോടിയിലധികം മാത്രം ജനസംഖ്യയുള്ള ഈ ദ്വീപ് രാഷ്ട്രത്തില്‍ സിംഹളരാണ് കൂടുതലെങ്കിലും തമിഴരും മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളും നല്ളൊരു ശതമാനമുണ്ട്. ഒന്നരക്കോടി വോട്ടര്‍മാരുള്ള ഈ രാജ്യവുമായി ഇന്ത്യക്ക് നൂറ്റാണ്ടുകളായി സൗഹൃദ ബന്ധമുണ്ട്. 17ന് നടന്ന ശ്രീലങ്കന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഇന്ത്യന്‍ജനതയുടെയും സജീവ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ വിജയിച്ച റനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ ഭരണ ശൈലിയില്‍ നിര്‍ണായക മാറ്റങ്ങള്‍ ദൃശ്യമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നു. പ്രസിഡന്‍റ് മൈത്രിപാല സിരിസേനയും മുന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സയും പങ്കെടുത്ത ബുദ്ധമതാചാരപ്രകാരമുള്ള ചടങ്ങിലാണ് 66കാരനായ വിക്രമസിംഗെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷത്തിന് ഏഴ് സീറ്റുകള്‍ കുറവാണ് വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിക്ക് (യു.എന്‍.പി) ലഭിച്ചത്. 225 അംഗ പാര്‍ലമെന്‍റില്‍ 106 സീറ്റുകള്‍ നേടിയ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് യു.എന്‍.പി. എതിരായി മത്സരിച്ച മുന്‍പ്രസിഡന്‍റ് മഹീന്ദ രാജ്പക്സയുടെ യുനൈറ്റഡ് പീപ്ള്‍സ് ഫ്രീഡം അലയന്‍സിന് (യു.പി.എഫ്.എ) 95 സീറ്റും തമിഴ് നാഷനല്‍ അലയന്‍സിന് (ടി.എന്‍.എ) 16 സീറ്റും ലഭിച്ചു. വടക്കന്‍ ജില്ലകളില്‍ മൂന്നിടത്തും ടി.എന്‍.എ സമ്പൂര്‍ണവിജയം നേടുകയും ചെയ്തു. ആകെ പോള്‍ ചെയ്ത വോട്ടിന്‍െറ 45.7 ശതമാനം യു.എന്‍.പിക്കാണ് ലഭിച്ചത്. വന്‍ വിജയത്തോടെയുള്ള യു.എന്‍.പി മുന്നേറ്റത്തില്‍ അധികാരത്തില്‍ തിരിച്ചത്തൊനുള്ള മുന്‍പ്രസിഡന്‍റ് മഹീന്ദ രാജപക്സയുടെ ശ്രമങ്ങളെല്ലാം വിഫലമായി. കഴിഞ്ഞ ജനുവരിയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രാജപക്സ ഇപ്പോള്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി അധികാരത്തില്‍ തിരിച്ചത്തൊനാണ് ശ്രമിച്ചത്. പ്രസിഡന്‍റ് പദവി നഷ്ടപ്പെട്ടതോടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള അദ്ദേഹത്തിന്‍െറ മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ഈ പരാജയം. പ്രസിഡന്‍റ് സ്ഥാനത്തിരുന്ന സമയത്തെ അദ്ദേഹത്തിന്‍െറ അഴിമതികളും അധികാര ദുര്‍വിനിയോഗങ്ങളുമെല്ലാം ഇപ്പോള്‍ കോടതിവിചാരണ നേരിടുകയാണ്. രാജപക്സയുടെ തോല്‍വി രാഷ്ട്രീയമായി പ്രസിഡന്‍റ് മൈത്രിപാല സിരിസേനക്ക് ഗുണകരമാകും. തമിഴ് വംശജരുടെയും മുസ്ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെയും പിന്തുണ വിക്രമസിംഗെക്ക് ലഭിക്കുകയും ചെയ്തു. ശ്രീലങ്കയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വൈരം മറന്ന് യോജിച്ചു മുന്നേറണമെന്ന് സത്യപ്രതിജ്ഞക്കുശേഷം വിക്രമസിംഗെ ആഹ്വാനം ചെയ്തു. മികച്ച ഭരണസംവിധാനം ഉണ്ടാക്കാന്‍ രാജ്യത്തെ എല്ലാ കക്ഷികളുടേയും സഹകരണ അദ്ദേഹം അഭ്യര്‍ച്ചിട്ടുണ്ട്. രാജ്യത്ത് 10 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി, കഴിഞ്ഞകാലത്ത് സംഭവിച്ച മുറിവുകള്‍ ഉണക്കണമെന്നും രാജ്യത്തിന്‍െറ പുരോഗതിക്കായി എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു. മുന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചുവെന്നത് തെരഞ്ഞെടുപ്പിന്‍െറ പ്രധാന സവിശേഷതയായിരുന്നു. രാജപക്സയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനെ സിരിസേന ശക്തിയായി എതിര്‍ത്തിരുന്നു. എന്നാല്‍, സിരിസേനയുടെ പാര്‍ട്ടിയില്‍ തന്നെ ഇക്കാര്യത്തില്‍ ഭിന്നത ഉടലെടുത്തു. യു.പി.എഫ്.എക്ക് ഭൂരിപക്ഷം ലഭിച്ചാലും രാജപക്സയെ പ്രധാനമന്ത്രിയായി നിയമിക്കില്ളെന്ന് സിരിസേന പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാജപക്സയുടെ സ്ഥാനാര്‍ഥിത്വം യു.എന്‍.പിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മഹാഭൂരിപക്ഷം വരുന്ന സിംഹളരില്‍ വന്‍ സ്വാധീനമുള്ള രാജപക്സ തെരഞ്ഞെടുക്കപ്പെടുമെന്നും ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍, ആ ധാരണകളെയാകെ വോട്ടര്‍മാര്‍ അട്ടിമറിച്ചിരിക്കുന്നു. രാജപക്സ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു നിലവിലുള്ള പ്രസിഡന്‍റ് സിരിസേന. എന്നാല്‍, ജനുവരിയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ രാജപക്സക്കെതിരായി മത്സരിച്ച സിരിസേന വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ശ്രീലങ്കയില്‍ ഒരു ദേശീയ സര്‍ക്കാറാണ് രൂപവത്കരിച്ചിരിക്കുന്നത്. മന്ത്രിസഭ രൂപവത്കരണത്തില്‍ യു.എന്‍.പിയും എസ്.എല്‍.എഫ്.പിയും തമ്മില്‍ ധാരണപത്രം ഒപ്പു വെക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുവര്‍ഷത്തേക്കാണ് എസ്.എല്‍.എഫ്.പി ഈ ദേശീയ സര്‍ക്കാറിന് പിന്തുണ നല്‍കുക. യു.എന്‍.പിയും ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയും ചേര്‍ന്ന് ദേശീയ സഖ്യസര്‍ക്കാര്‍ രൂപവത്കരണത്തിനായി ഒരു ഉടമ്പടി ഒപ്പുവെച്ചിട്ടുമുണ്ട്. സാമൂഹിക സമത്വം, വംശീയ ഉദ്ഗ്രഥനം, രാജ്യത്തിന്‍െറ അഭിവൃദ്ധി എന്നിവയാണ് ഈ ഉടമ്പടിയുടെ പ്രധാന സവിശേഷതകളെന്ന് യു.എന്‍.പി ജനറല്‍ സെക്രട്ടറി കബീര്‍ ഹാഷിം പറയുന്നു. ദേശീയ സര്‍ക്കാറിനെ ഒട്ടേറെ വെല്ലുവിളികളാണ് കാത്തിരിക്കുന്നത്. ചൈനയുമായുള്ള ബന്ധം വിദേശനയത്തിലെ പ്രധാന സങ്കീര്‍ണതയായിരിക്കെ വടക്കന്‍ മേഖലയിലെ തമിഴ് ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കും അടിയന്തര പരിഹാരം കാണേണ്ടതുണ്ട്. രാജപക്സക്കെതിരായി തമിഴ് കക്ഷികളെല്ലാം സിരിസേനയെയും വിക്രമസിംഗെയെയുമാണ് പിന്തുണച്ചത്. തമിഴ് വംശീയപ്രശ്നം പരിഹരിക്കുക എന്നത് വളരെ എളുപ്പം ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന ഒന്നല്ല. എങ്കിലും തമിഴ് വംശജര്‍ക്കാകെ ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷയാണുള്ളത്. സിരിസേനയുമായി ഫോണില്‍ സംസാരിച്ച യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ലങ്കയില്‍ ശാശ്വത സമാധാനത്തിനുള്ള അടിത്തറ പാകാന്‍ പുതിയ സര്‍ക്കാറിനെ ആഹ്വാനം ചെയ്തു. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കുംവിധം പൊതുതെരഞ്ഞെടുപ്പ് നടത്തിയതിനെ അദ്ദേഹം ശ്ളാഘിക്കുകയും ചെയ്തു. താന്‍ തുടങ്ങിവെച്ച വികസന പരിപാടികള്‍ തുടരുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി വിക്രമസിംഗെ രാജ്യത്ത് വിദേശനയമടക്കമുള്ള മൗലിക നയങ്ങളിലെല്ലാം കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് സൂചന. ഇന്ത്യയുമായി അകലം പാലിച്ച് ചൈനയുമായി സുരക്ഷാബന്ധം ശക്തിപ്പെടുത്താനായിരുന്നു രാജ്പക്സ എക്കാലത്തും ശ്രമിച്ചുപോന്നത്. നയസമീപനങ്ങളിലും വലിയ മാറ്റങ്ങളുണ്ടാകാനാണ് സാധ്യത. ഇന്ത്യയുമായുള്ള സൗഹൃദം പുതിയ ശ്രീലങ്കന്‍ സര്‍ക്കാര്‍ എല്ലാനിലയിലും ശക്തിപ്പെടുത്തുമെന്നാണ് ഏവരും കരുതുന്നത്. പ്രധാനമന്ത്രി വിക്രമസിംഗെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എല്‍.ടി.ടി.ഇയുടെ നേതൃത്വത്തില്‍ വടക്കന്‍ ജില്ലകളില്‍ നടന്ന തമിഴ് വംശീയ പ്രക്ഷോഭത്തെ വളരെ മൃഗീയമായാണ് രാജപക്സ സര്‍ക്കാര്‍ നേരിട്ടത്. ആ യുദ്ധത്തില്‍ 80,000 പേര്‍ മരിച്ചു. ഇതില്‍ 40,000 പേര്‍ നിരപരാധികളായ സാധാരണക്കാരായിരുന്നെന്ന് ഇതിനകം വെളിപ്പെടുകയുണ്ടായി. ഇതിന്‍െറ പേരില്‍ സിംഹളവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനുള്ള രാജപക്സയുടെ ശ്രമങ്ങള്‍ക്ക് വോട്ടര്‍മാരില്‍ സ്വാധീനം ഉളവാക്കാന്‍ കഴിഞ്ഞില്ളെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ മാറിയ രാഷ്ട്രീയ സമവാക്യങ്ങള്‍ പരിഗണിച്ച് ശ്രീലങ്കയിലെ തമിഴ് വംശജരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ശ്രീലങ്കന്‍ സര്‍ക്കാറില്‍ ഇന്ത്യാ ഗവണ്‍മെന്‍റ് സമ്മര്‍ദം ചെലുത്തണമെന്ന് നമ്മുടെ രാജ്യത്തെ ചില ഇടതുപക്ഷ പാര്‍ട്ടികളും തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആകെയും ഇതിനകംതന്നെ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. സിംഹളര്‍ക്ക് തുല്യമായ പദവി ശ്രീലങ്കയിലെ തമിഴര്‍ക്കും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അവിടെ ഇനിയും സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം അനുകൂല നിലപാടാണ് പുതിയ പ്രധാനമന്ത്രി വിക്രമസിംഗെയില്‍നിന്ന് ഇന്ത്യയിലെ ജനങ്ങളും പ്രതീക്ഷിക്കുന്നത്. . |
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മലേഷ്യയില്‍ കൂറ്റന്‍ റാലി Posted: 29 Aug 2015 10:55 AM PDT Image: ![]() Subtitle: ബെര്‍സിഹ് എന്ന സര്‍ക്കാറിതര സംഘടനയാണ് റാലിക്ക് ആഹ്വാനം ചെയ്തത് ക്വാലാലംപുര്‍: അഴിമതി ആരോപണം നിലനില്‍ക്കുന്ന മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് രാജിവെക്കണമെന്നാവശ്യപ്പെട്ട് നടന്ന റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. 40,000ത്തിലധികം പേര്‍ പങ്കെടുത്തതായി മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നെങ്കിലും അത് അവഗണിച്ചാണ് റാലി നടന്നത്. തെരഞ്ഞെടുപ്പ് പരിഷ്കരണത്തിനും സുതാര്യതക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ബെര്‍സിഹ് എന്ന സര്‍ക്കാറിതര സംഘടനയാണ് റാലിക്ക് ആഹ്വാനംചെയ്തത്. |
സ്വാസിലന്‍ഡില്‍ വാഹനാപകടം; 38 പെണ്‍കുട്ടികള്‍ മരിച്ചു Posted: 29 Aug 2015 10:29 AM PDT Image: ![]() ജോഹാനസ്ബര്‍ഗ്: സ്വാസിലന്‍ഡിലെ പ്രധാന പാരമ്പര്യ ഉത്സവത്തിനിടെ വാഹനാപകടത്തില്‍ 38 പെണ്‍കുട്ടികളും ഒരു യുവതിയും മരിച്ചു. പരിക്കുപറ്റിയ പലരുടെയും നില ഗുരുതരമാണെന്നും മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. |
കഷ്ടകാലമൊഴിയാതെ ചെല്‍സി; ക്രിസ്റ്റല്‍ പാലസിനോടും തോറ്റു Posted: 29 Aug 2015 10:28 AM PDT Image: ![]() ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍പട ചെല്‍സിക്ക് കഷ്ടകാലമൊഴിയുന്നില്ല. വിജയവഴിയില്‍ തിരിച്ചത്തെിയ ആവേശത്തിലിറങ്ങിയ ചെല്‍സിയെ സ്വന്തം ഗ്രൗണ്ടില്‍ ക്രിസ്റ്റല്‍ പാലസ് 2-1ന് തകര്‍ത്തെറിഞ്ഞു. മുഴുസംഘം അണിനിരന്നിട്ടും പകച്ചുപോയ ചെല്‍സിക്കെതിരെ ബകറി സാകോ (65), ജോ വാര്‍ഡ് (81) എന്നിവരാണ് ക്രിസ്റ്റലിനുവേണ്ടി വലകുലുക്കിയത്. ചെല്‍സിയുടെ ആശ്വാസ ഗോള്‍ റഡമല്‍ ഫല്‍കാവോ (79) നേടി.
|
വടകര സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു Posted: 29 Aug 2015 10:17 AM PDT Image: ![]() മസ്കത്ത്: മസ്കത്തില്‍നിന്ന് 250 കി.മീറ്റര്‍ ദൂരെ ഇബ്രി അറാക്കിയിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശി മരിച്ചു. വില്യാപ്പള്ളി മയ്യന്നൂര്‍ തട്ടരത്ത് വീട്ടില്‍ ചന്ദ്രന്‍ (58) ആണ് മരിച്ചത്. |
ട്രിപ്പിള്‍നേട്ടത്തില്‍ ബോള്‍ട്ട് Posted: 29 Aug 2015 07:11 AM PDT Image: ![]() ബെയ്ജിങ്: പക്ഷിക്കൂട്ടില്‍ വീണ്ടും ജമൈക്കന്‍ വസന്തം. 2015 ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ട് മൂന്നാം സ്വര്‍ണം കരസ്ഥമാക്കി. 4X100 വിഭാഗത്തിലാണ് ബോള്‍ട്ട് ഉള്‍പെട്ട ജമൈക്കന്‍ ടീം സ്വര്‍ണം നേടിയത്. ബോള്‍ട്ടിനെക്കൂടാതെ നെസ്റ്റ കാര്‍ട്ടര്‍, അസഫ പവല്‍, നിക്കിള്‍ അഷ്മീദ് എന്നിവരുള്‍പ്പെട്ട ടീമാണ് സ്വര്‍ണനേട്ടം കരസ്ഥമാക്കിയത്. ജമൈക്കക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ അമേരിക്കന്‍ ടീം രണ്ടാം സ്ഥാനത്തെത്തിയെങ്കിലും അയോഗ്യരാവാനായിരുന്നു വിധി. ഇതോടെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈന രണ്ടാം സ്ഥാനത്തെത്തി. കാനഡ മൂന്നാം സ്ഥാനത്തെത്തി. നിശ്ചിത ദൂരത്തിനകം തന്നെ ബാറ്റണ്‍ കൈമാറത്തതാണ് അമേരിക്കന്‍ ടീമിന് വിനയായത്. 37.36 സെക്കന്‍റിലാണ് ജമൈക്കന്‍ ടീം ഓട്ടം പൂര്‍ത്തിയാക്കിയത്.പതിവു പോലെ ബാറ്റണും കൊണ്ട് വിജയക്കുതിപ്പ് നടത്തിയ് ബോള്‍ട്ട് തന്നെയായിരുന്നു. ഓട്ടത്തില്‍ ബോള്‍ട്ട് മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കി. ബോള്‍ട്ടിന്‍െറ 11ാമത് ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണനേട്ടമാണിത്. 2011ല്‍ ദേഗുവില്‍ മാത്രമാണ് ബോള്‍ട്ട് പരാജയപ്പെട്ടത്. അന്ന് ഫൗള്‍ സ്റ്റാര്‍ട്ടിനത്തെുടര്‍ന്ന് ബോള്‍ട്ടിനെ അയോഗ്യനാക്കുകയായിരുന്നു. ബെയ്ജിങ്ങില്‍ ഞായറാഴ്ച നടന്ന 100 മീറ്ററിലും വ്യാഴായ്ച നടന്ന 200 മീറ്ററിലും ബോള്‍ട്ട് തന്നെയായിരുന്നു വിജയി.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment