ഒരു റാങ്ക് ഒരു പെന്‍ഷന്‍: പ്രതിഷേധത്തില്‍ വി.കെ സിങ്ങിന്‍െറ മകളും Madhyamam News Feeds | ![]() |
- ഒരു റാങ്ക് ഒരു പെന്‍ഷന്‍: പ്രതിഷേധത്തില്‍ വി.കെ സിങ്ങിന്‍െറ മകളും
- ഇന്ത്യ ^പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കിയത് നിരാശാജനകം ^യു.എസ്
- അതിര്‍ത്തിയില്‍ വെടിവെപ്പ്; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
- തോല്‍ക്കുന്ന നയതന്ത്രം: ഇന്ത്യ^പാക് പെനാല്‍റ്റി ഷൂട്ടുകള്‍
- കിളിക്കൂട്ടില്‍ ഇന്ന് ബോള്‍ട്ട് x ഗാറ്റ്ലിന്‍ പോരാട്ടം
- ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച; പാകിസ്താന്‍ പിന്മാറി
- കൊളംബോ ടെസ്റ്റ്: ലങ്ക 306ന് പുറത്ത്; ഇന്ത്യക്ക് 157 റണ്‍സ് ലീഡ്
- രണ്ടാം ഗബ്രെസലാസി; കിളിക്കൂട്ടിലെ പുതുപ്പിറവി
- ഇന്‍റര്‍ക്ളബ് അത്ലറ്റിക് മീറ്റ്: സായി തിരുവനന്തപുരം മുന്നേറ്റം തുടങ്ങി
- കശ്മീര്‍ വിമതനേതാക്കള്‍ ഡല്‍ഹിയില്‍ വീട്ടുതടങ്കലില്‍
- ചര്‍ച്ചക്ക് തയാറായി കൊറിയകള്‍
- ട്രെയിനില്‍ ആയുധധാരിയെ കീഴ്പ്പെടുത്തി അമേരിക്കന്‍ പൗരന്മാര്‍
- ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ സെര്‍ച്ച് എന്‍ജിന്‍
- ബയേണിന് വിജയത്തുടക്കം
- ബ്രദര്‍ഹുഡ് നേതാവ് ബദീഅ് ഉള്‍പ്പെടെ 94 പേര്‍ക്ക് ജീവപര്യന്തം
- മെഡിക്കല്‍ കൗണ്‍സില്‍ അനാസ്ഥ: കഴിഞ്ഞ വര്‍ഷം നഷ്ടമായത് 4000 മെഡിക്കല്‍ സീറ്റുകള്‍
- ജനസംഖ്യ നിയന്ത്രിക്കാന്‍ പെണ്‍കുട്ടികളെ സ്കൂളിലയക്കുക
- ലോകത്ത് ഏറ്റവുമധികം പുകയില ഉപയോക്താക്കള്‍ ഇന്ത്യയില്‍
- റബര്‍ സബ്സിഡി 26 മുതല്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ^മന്ത്രി കെ.എം.മാണി
- തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ചു കൊണ്ടു പോകാനാവില്ലെന്ന് ഇന്ത്യ
- ലൈറ്റ് മെട്രോക്ക് ഉദ്യോഗസ്ഥര്‍ തുരങ്കംവെക്കുന്നു ^ഇ. ശ്രീധരന്‍
- സാമുദായിക ധ്രുവീകരണത്തിന് ബോധപൂര്‍വ ശ്രമം ^എ.കെ. ആന്‍റണി
- കൂലി വര്‍ധന ആവശ്യപ്പെട്ട് പീലിങ് തൊഴിലാളികള്‍ സമരത്തില്‍
- ചെറുകിട വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു
- തെരഞ്ഞെടുപ്പ് തൊട്ടടുത്ത്: ഗുരുവായൂരില്‍ ഇത് ഉദ്ഘാടന വാരം
ഒരു റാങ്ക് ഒരു പെന്‍ഷന്‍: പ്രതിഷേധത്തില്‍ വി.കെ സിങ്ങിന്‍െറ മകളും Posted: 23 Aug 2015 12:24 AM PDT Image: ![]() ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ (ഒ.ആര്‍.ഒ.പി) നടപ്പാക്കാനാവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേന മേധാവിയുമായ വി.കെ സിങ്ങിന്‍െറ മകളും. ജന്തര്‍മന്തറില്‍ നടക്കുന്ന പ്രതിഷേധത്തിലാണ് സിങ്ങിന്‍െറ മകള്‍ മൃണാളിനിയും വിമുക്ത ഭടന്‍മാര്‍ക്കൊപ്പം ചേര്‍ന്നത്. മുന്‍ സൈനികന്‍െറ മകള്‍ എന്ന നിലയിലാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതെന്ന് മൃണാളിനി വ്യക്തമാക്കി. ഒ.ആര്‍.ഒ.പി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഒ.ആര്‍.ഒ.പി പദ്ധതി നടപ്പാക്കാനായി രണ്ട് മാസത്തേലേറെയായി ജന്തര്‍മന്തറില്‍ സമരം നടക്കുകയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തില്‍ പദ്ധതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരു ഉറപ്പും ലഭിച്ചില്ല. സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍െറ തലേദിവസം സുരക്ഷാ സൗകര്യങ്ങളൊരുക്കുന്നതിന്‍െറ ഭാഗമായി ജന്തര്‍മന്തര്‍ നിന്ന് പ്രതിഷേധക്കാരെ മാറ്റിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഒ.ആര്‍.ഒ.പി പദ്ധതി നടപ്പാക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും വിമുക്ത ഭടന്‍മാരുടെ സംഘടനയില്‍ നിന്നും കടുത്ത വിമര്‍ശമാണ് കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് പെന്‍ഷന്‍ പറ്റുന്ന 30 ലക്ഷം പേര്‍ക്ക് ഒ.ആര്‍.ഒ.പി പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് കണക്ക്. ആറ് ലക്ഷം പേരുടെ വിധവകള്‍ക്കും പദ്ധതി ഉപകാരപ്പെടും. പട്ടാളക്കാര്‍ 35നും 37നും ഇടയിലും സൈനിക ഓഫീസര്‍മാര്‍ 54ാം വയസ്സിലുമാണ് വിരമിക്കുന്നത്. നേരത്തെ വിരമിക്കുന്നതിനാല്‍ മതിയായ സംരക്ഷണം സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നും ലഭിക്കണമെന്നാണ് സൈനികരുടെ ആവശ്യം. |
ഇന്ത്യ ^പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കിയത് നിരാശാജനകം ^യു.എസ് Posted: 23 Aug 2015 12:17 AM PDT Image: ![]() വാഷിങ്ടണ്‍: ഇന്ത്യാ^പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കിയ നടപടി നിരാശാജനകമെന്ന് യുഎസ്. ചര്‍ച്ചകള്‍ എത്രയും വേഗം പുനഃരാരംഭിക്കാന്‍ യു.എസ് എല്ലാ സഹകരണവും നല്‍കുമെന്നും യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് വക്താവ് ജോണ്‍ കിര്‍ബെ പറഞ്ഞു. സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ചക്ക് ഇന്ത്യ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാനാവില്ളെന്ന് വ്യക്തമാക്കിയാണ് പാകിസ്താന്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്. കശ്മീര്‍ വിമത നേതാക്കളുമായി പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് കൂടിക്കാഴ്ച നടത്തരുത്, ചര്‍ച്ചയില്‍ കശ്മീര്‍ വിഷയം അജണ്ടയാക്കരുത് തുടങ്ങിയ ഇന്ത്യയുടെ ഉപാധികള്‍ അംഗീകരിക്കാന്‍ കഴിയില്ളെന്നായിരുന്നു പാകിസ്താന്‍െറ വാദം. |
അതിര്‍ത്തിയില്‍ വെടിവെപ്പ്; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു Posted: 22 Aug 2015 09:38 PM PDT Image: ![]() ശ്രീനഗര്‍: ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കുപ് വാര ജില്ലയിലെ ഹന്ദ്വാരയിലെ ഖുംഹൈര്‍ കാടുകളിലാണ് വെടിവെപ്പ് നടന്നത്. ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്കേറ്റതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് തുടങ്ങിയ വെടിവെപ്പ് രാത്രിയും തുടര്‍ന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉദ്യോഗസ്ഥ തല ചര്‍ച്ചയില്‍ നിന്ന് പാകിസ്താന്‍ ശനിയാഴ്ച പിന്‍മാറിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസും തമ്മില്‍ ഇന്നായിരുന്നു ചര്‍ച്ച നടക്കേണ്ടിയിരുന്നത്. |
തോല്‍ക്കുന്ന നയതന്ത്രം: ഇന്ത്യ^പാക് പെനാല്‍റ്റി ഷൂട്ടുകള്‍ Posted: 22 Aug 2015 07:16 PM PDT Image: ![]() ഇന്ത്യ^പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച നടന്നാലെന്ത്, ഇല്ളെങ്കിലെന്ത്? കലങ്ങിപ്പോയ അന്തരീക്ഷത്തില്‍ ചര്‍ച്ച നടന്നാല്‍ ഇതുവരെ പുറത്തുകേട്ട ‘ഗോഗ്വാ’ വിളിക്ക് ചര്‍ച്ചാമുറിയില്‍കൂടി അവസരമുണ്ടാകുമെന്നു മാത്രം. ചര്‍ച്ച നടക്കാതെ പോയാല്‍, മറ്റൊരുവട്ടം സൗഹാര്‍ദശ്രമങ്ങള്‍ക്കായി പതിവുപോലെ വീണ്ടുമൊരു നീണ്ട ഇടവേളക്ക് കാത്തിരിക്കാം. ഇന്ത്യ-പാക് സമാധാന സംഭാഷണങ്ങളുടെ ഇതുവരെയുള്ള ചരിത്രം മറ്റൊന്നല്ല. രണ്ടു പതിറ്റാണ്ടിലേറെയായി അത് ഇടക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നു; തകിടംമറിയുന്നു. കഴിഞ്ഞ തലമുറകള്‍ക്കെന്നപോലെ, ഇന്ത്യയും പാകിസ്താനും നല്ല അയല്‍ക്കാരായി പെരുമാറുന്നത് കണ്ടു മരിക്കാന്‍ ഇന്നത്തെ തലമുറക്കും കഴിയില്ളെന്ന യാഥാര്‍ഥ്യം മാത്രമാണ് കോലാഹലങ്ങള്‍ക്കിടയില്‍ ശേഷിക്കുന്ന യാഥാര്‍ഥ്യം. അയല്‍ക്കാരെ കൂടുതല്‍ വൈരികളാക്കി മാറ്റുന്ന വിധമാണ് രണ്ടിടത്തെയും ഭരണസാഹചര്യങ്ങള്‍ എന്നതാണ് അതിനുമപ്പുറത്തെ യാഥാര്‍ഥ്യം. സംഘര്‍ഷസ്ഥിതിക്ക് ആക്കംപകരുന്ന നയതന്ത്ര ‘നേട്ട’മാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പാദിച്ചത്. നവാസ് ശരീഫാകട്ടെ, ആഭ്യന്തരമായി താന്‍ അനുഭവിക്കുന്ന ദൗര്‍ബല്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചറിയിക്കുകയും ചെയ്തു. |
കിളിക്കൂട്ടില്‍ ഇന്ന് ബോള്‍ട്ട് x ഗാറ്റ്ലിന്‍ പോരാട്ടം Posted: 22 Aug 2015 11:40 AM PDT Image: ![]() ബെയ്ജിങ്: ലോകം കാത്തിരുന്ന നൂറ്റാണ്ടിന്‍െറ ഓട്ടപ്പന്തയത്തിന് ബെയ്ജിങ്ങിലെ കിളിക്കൂട് സ്റ്റേഡിയത്തില്‍ ഞായറാഴ്ച വെടിമുഴക്കം. ഭൂമിയിലെ ഏറ്റവും വേഗമേറിയ മനുഷ്യന്‍ സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടും ഈ വര്‍ഷത്തില്‍ മികച്ച സമയത്തില്‍ കുതിച്ച ജസ്റ്റിന്‍ ഗാറ്റ്ലിനും 100 മീറ്റര്‍ ട്രാക്കില്‍ മാറ്റുരക്കുമ്പോള്‍ കായികപ്രേമികളുടെ കണ്ണും കാതും ചൈനീസ് മണ്ണിലേക്ക്. ബോള്‍ട്ട് |
ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച; പാകിസ്താന്‍ പിന്മാറി Posted: 22 Aug 2015 11:28 AM PDT Image: ![]() Subtitle: ചര്‍ച്ച സുരക്ഷാ വിഷയത്തില്‍ മാത്രം, കശ്മീര്‍ വിമതരെ കാണാന്‍ പറ്റില്ളെന്ന് ഇന്ത്യ ന്യൂഡല്‍ഹി: ഇന്ത്യ^പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍നിന്ന് പാകിസ്താന്‍ പിന്മാറി. ഞായറാഴ്ച നടക്കേണ്ടിയിരുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വരില്ളെന്ന് ശനിയാഴ്ച രാത്രിയാണ് പാകിസ്താന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച കലങ്ങിയെന്ന് കഴിഞ്ഞദിവസം തന്നെ വ്യക്തമായിരുന്നു. എന്നാല്‍, പിന്മാറ്റത്തിന്‍െറ പേരുദോഷം ആരുടെ ചുമലില്‍ വെക്കണമെന്ന തന്ത്രത്തില്‍ ഊന്നിയുള്ള നീക്കങ്ങള്‍ക്കിടയിലാണ് ഒൗപചാരിക പ്രഖ്യാപനം നീണ്ടത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയാണ്: വാജ്പേയിയുടെ കാലത്ത് ഉണ്ടാക്കിയ ഷിംല കരാറിന്‍െറ അന്ത:സത്തക്ക് അനുസൃതമായി ചര്‍ച്ച നടക്കണം. അതനുസരിച്ച് ചര്‍ച്ചകളില്‍ മൂന്നാംകക്ഷി ഇടപെടല്‍ പറ്റില്ല. ചര്‍ച്ചക്ക് ഉപാധിവെക്കുകയല്ല ഇന്ത്യ ചെയ്യുന്നതെന്നും സുഷമ സ്വരാജ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായി ചര്‍ച്ച നടത്തുന്നതിന് ഇന്ത്യ എതിരല്ല. എന്നാല്‍, പിന്നീടു മാത്രം. സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ അതു കടന്നുവരേണ്ട കാര്യമില്ല. അനുകൂലമായ മറ്റൊരു സന്ദര്‍ഭത്തില്‍ കശ്മീര്‍ ചര്‍ച്ചയാകാം. ചര്‍ച്ചക്കത്തെുന്ന സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഹുര്‍റിയത് നേതാക്കളെ അതിനുമുമ്പ് കാണുന്നത്, ശരിയായൊരു മൂന്നാംകക്ഷിയായി അവരെ പരിഗണിക്കുന്നതിന് തുല്യമാണ്. ഹുര്‍റിയത്തുമായി ചര്‍ച്ചയില്ളെങ്കില്‍, ഭീകരതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുമെങ്കില്‍ ശനിയാഴ്ച അര്‍ധരാത്രി വരെ പാകിസ്താന് സമയമുണ്ടെന്നും സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യയുടെ നിലപാട് അംഗീകരിച്ചാല്‍ സര്‍താജ് അസീസിനെ ക്ഷണിക്കും. അല്ളെങ്കില്‍ ചര്‍ച്ച നടക്കില്ല. ഞായറാഴ്ചയാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തേണ്ടത്. വാജ്പേയിയുടെ കാലത്ത് ഹുര്‍റിയത്തുമായി പാകിസ്താന്‍ ഇത്തരത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടല്ളോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന്, അതു പഴങ്കഥ എന്നായിരുന്നു സുഷമ സ്വരാജിന്‍െറ മറുപടി. ചര്‍ച്ചയുടെ അജണ്ട മാറ്റാനാണ് ഇന്ത്യ ശ്രമിക്കുന്നത്. പക്ഷേ, പുതിയ ഉപാധികള്‍ വെക്കുന്നത് സ്വീകാര്യമല്ല. അതില്ളെങ്കില്‍ ചര്‍ച്ചക്ക് പുറപ്പെടും. കശ്മീര്‍ അടക്കം എല്ലാ വിഷയങ്ങളിലും ചര്‍ച്ചയാകാമെന്നാണ് മോദി^ശരീഫ് കൂടിക്കാഴ്ചയുടെ മര്‍മം. ഇന്ത്യ വ്യക്തമായ നിലപാടില്ലാതെയാണ് ഒഴിഞ്ഞുമാറുന്നത്. ഹുര്‍റിയത്തുമായി ചര്‍ച്ച നടത്തുന്നത് പുതിയ കാര്യമല്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
കൊളംബോ ടെസ്റ്റ്: ലങ്ക 306ന് പുറത്ത്; ഇന്ത്യക്ക് 157 റണ്‍സ് ലീഡ് Posted: 22 Aug 2015 11:28 AM PDT Image: ![]() Subtitle: എയ്ഞ്ചലോ മാത്യൂസിന് സെഞ്ച്വറി കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള കൊളംബോ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക 306 റണ്‍സിന് പുറത്ത്. ഇന്ത്യക്ക് 87 റണ്‍സ് ലീഡ് നല്‍കിക്കൊണ്ടാണ് ലങ്ക പുറത്തായത്. മൊത്തം 157 റണ്‍സിന്‍െറ ലീഡാണ് ഇന്ത്യക്കിപ്പോഴുള്ളത്. ഇന്ത്യക്കുവേണ്ടി സ്പിന്നര്‍ അമിത് മിശ്ര നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരന്‍ കെ.എല്‍ രാഹുലിന്‍െറ വിക്കറ്റാണ് നഷ്ടമായത്. ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസിന്‍െറ സെഞ്ച്വറിയാണ് ഇന്നത്തെ ലങ്കന്‍ ഇന്നിങ്സിന്‍െറ പ്രത്യേകത. 140ന് മൂന്ന് എന്ന നിലയിലാണ് ലങ്ക ശനിയാഴ്ച രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. ടീം സ്കോര്‍ 241 റണ്‍സിലെ ത്തി നില്‍ക്കുമ്പോഴാണ് ലങ്കക്ക് നാലാം വിക്കറ്റ് നഷ്ടമായത്. 62 റണ്‍സെടുത്ത തിരിമാനെ പുറത്തായി. സ്കോര്‍ 284 റണ്‍സായപ്പോള്‍ എയ്ഞ്ചലോ മാത്യൂസും പുറത്തായതോടെ ലങ്കക്ക് കൂടുതല്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. പിന്നീട് എത്തിയ ജെഹാന്‍ മുബാറക്ക് 22 റണ്‍സെടുത്തു. ക്യാപ്റ്റനായതിന് ശേഷം മാത്യൂസ് നേടുന്ന അഞ്ചാമത്തെ സെഞ്ച്വറിയാണ് ഇന്നത്തേത്. 12 ഫോറുകള്‍ അടങ്ങുന്നതാണ് ലങ്കയെ തരക്കേടില്ലാത്ത ടോട്ടലില്‍ എത്തിച്ച ഇന്നിങ്സ്. ഇന്ത്യക്കുവേണ്ടി അമിത് മിശ്രയുടെ നാലു വിക്കറ്റ് നേട്ടത്തിന് പുറമെ ഇഷാന്ത് ശര്‍മ, അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റും ഉമേഷ് യാദവ്, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ലോകേഷ് രാഹുലിന്‍െറ വിക്കറ്റ് നഷ്ടപ്പെട്ടു. ധമ്മിക പ്രസാദിനാണ് വിക്കറ്റ്. അജിന്‍ക്യ രഹാനെയും മുരളി വിജയും ആണ് ക്രീസില്‍. |
രണ്ടാം ഗബ്രെസലാസി; കിളിക്കൂട്ടിലെ പുതുപ്പിറവി Posted: 22 Aug 2015 11:15 AM PDT Image: ![]() ബെയ്ജിങ്: ഹെലെ ഗബ്രെസലാസി. ദീര്‍ഘദൂര ട്രാക്കില്‍ മേല്‍വിലാസം ആവശ്യമില്ലാത്തൊരു പേര്. രണ്ട് ഒളിമ്പിക്സ് സ്വര്‍ണവും അഞ്ച് ലോകചാമ്പ്യന്‍ഷിപ് സ്വര്‍ണവും മാരത്തണിലും 10,000 മീറ്ററിലുമായി ഒട്ടേറെ റെക്കോഡുകളുമുള്ള ഗബ്രെസലാസി ട്രാക്കിനോട് വിടപറയുമ്പോള്‍ കണ്ണീര്‍ വീഴ്ത്തിയവര്‍ ഒരുപാടാണ്. എന്നാല്‍, ഇത്യോപ്യന്‍ ഇതിഹാസത്തിന്‍െറ നഷ്ടത്തില്‍ നൊമ്പരപ്പെട്ടവര്‍ക്ക് ആശ്വാസമായി മറ്റൊരു ഗബ്രെസലാസി ബെയ്ജിങ്ങിലെ കിളിക്കൂട്ടില്‍ പിറവിയെടുത്തു. മാരത്തണിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായി ചരിത്രം കുറിച്ച എറിത്രീയന്‍ കൗമാരക്കാരന്‍ ഗിര്‍മെ ഗബ്രെസലാസിയുടെ പേരിലാവും ബെയ്ജിങ് ലോകചാമ്പ്യന്‍ഷിപ്പും അറിയപ്പെടുക. ലോകചാമ്പ്യന്മാരെയും ഒളിമ്പിക്സ് ജേതാക്കളെയും പിന്തള്ളി ബെയ്ജിങ്ങില്‍ സുവര്‍ണപീഠമേറും വരെ അത്ലറ്റിക്സ് ലോകത്തിന് അപരിചിതനായിരുന്നു ഗിര്‍മെ ഗബ്രെസലാസി. സമസ്തവിവരങ്ങളുടെയും കേന്ദ്രമായ ഗൂഗ്ളും അറിഞ്ഞത് ബേഡ്സ് നെസ്റ്റ് സ്റ്റേഡിയത്തിലേക്ക് ഗബ്രെസലാസി ഓടിക്കയറിയപ്പോള്‍ മാത്രം.
42 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയ മാരത്തണ്‍ 2 മണിക്കൂര്‍ 12.28 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ഗിര്‍മെ ഗബ്രെസലാസി സ്വര്‍ണമണിഞ്ഞത്. ഇത്യോപ്യയുടെ സീഗെ യെമാനെ രണ്ടും യുഗാണ്ടയുടെ മുതായ് മുന്‍യോ സോളമന്‍ മൂന്നും സ്ഥാനത്തത്തെി.
|
ഇന്‍റര്‍ക്ളബ് അത്ലറ്റിക് മീറ്റ്: സായി തിരുവനന്തപുരം മുന്നേറ്റം തുടങ്ങി Posted: 22 Aug 2015 11:09 AM PDT Image: ![]() കൊച്ചി: 13ാമത് എം.കെ. ജോസഫ് മെമ്മോറിയല്‍ സംസ്ഥാന ഇന്‍റര്‍ക്ളബ് അത്ലറ്റിക് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സായി തിരുവനന്തപുരം മുന്നേറ്റം തുടങ്ങി. ആദ്യദിനം എട്ടുവീതം സ്വര്‍ണവും വെള്ളിയും നാല് വെങ്കലവുമടക്കം 132 പോയന്‍റ് നേടിയ സായി മറ്റു ടീമുകളെ ബഹുദൂരം പിന്നിലാക്കി. നാല് സ്വര്‍ണമടക്കം 64 പോയന്‍റുമായി പാലക്കാട് പറളി സ്കൂളും 53 പോയന്‍റുമായി കോതമംഗലം മാര്‍ ബേസിലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റെക്കോഡ് നേട്ടത്തോടെ എറണാകുളം മേഴ്സിക്കുട്ടന്‍ അക്കാദമിയുടെ എം. ജോസഫ് ജോയും പാലക്കാട് മേഴ്സി കോളജിലെ എം. അഖിലയും മീറ്റിലെ വേഗമേറിയ താരങ്ങളായി. ആദ്യദിനത്തില്‍ നാല് വിഭാഗങ്ങളിലായി 12 മീറ്റ് റെക്കോഡുകളും പിറന്നു. മീറ്റ് തിങ്കളാഴ്ച സമാപിക്കും. |
കശ്മീര്‍ വിമതനേതാക്കള്‍ ഡല്‍ഹിയില്‍ വീട്ടുതടങ്കലില്‍ Posted: 22 Aug 2015 11:03 AM PDT Image: ![]() ന്യൂഡല്‍ഹി: പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലത്തെിയ കശ്മീര്‍ വിമതനേതാക്കളായ ഷബീര്‍ ഷാ, ബിലാല്‍ ലോണ്‍ എന്നിവര്‍ ഡല്‍ഹിയില്‍ വീട്ടുതടങ്കലില്‍. വ്യാഴാഴ്ച ശ്രീനഗറില്‍നിന്നത്തെിയ ഇരുവരെയും കൂടെയുണ്ടായിരുന്നവരെയും ഡല്‍ഹി വിമാനത്താവളത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്കായി പൊലീസ് നേരത്തേ ബുക് ചെയ്തിരുന്ന ഗെസ്റ്റ് ഹൗസിലേക്ക് മാറ്റി. പുറത്തിറങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള ചര്‍ച്ചക്ക് ഡല്‍ഹിയിലത്തെുന്ന സര്‍താജ് അസീസ് കശ്മീരി നേതാക്കളുമായി ചര്‍ച്ചനടത്തരുതെന്ന് ഇന്ത്യ പാകിസ്താനെ അറിയിച്ചിരുന്നു. എന്നാല്‍, പാകിസ്താനും ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാക്കളും ഇന്ത്യയുടെ അഭ്യര്‍ഥന തള്ളി. ഇതേതുടര്‍ന്നാണ് സര്‍താജ് അസീസുമായുള്ള കൂടിക്കാഴ്ച തടയാന്‍ വിമതനേതാക്കളില്‍ പ്രമുഖരായ ജമ്മു-കശ്മീര്‍ ഡെമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടി പ്രസിഡന്‍റ് ഷബീര്‍ ഷാ, ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാവ് ബിലാല്‍ ലോണ്‍ എന്നിവരെ പൊലീസ് ഡല്‍ഹിയില്‍ വീട്ടുതടങ്കലിലാക്കിയത്. എന്നാല്‍, പാക് അധികാരികളുമായി കശ്മീര്‍ നേതാക്കള്‍ ചര്‍ച്ചനടത്തുന്നത് പതിവുള്ള കാര്യമാണെന്നും ഇപ്പോള്‍ മോദി സര്‍ക്കാര്‍ അത് തടയുന്നത് ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ഷബീര്‍ ഷാ കുറ്റപ്പെടുത്തി. വാജ്പേയിയും എല്‍.കെ. അദ്വാനിയും മന്‍മോഹന്‍ സിങ്ങും ഭരിച്ചിരുന്നകാലത്ത് പാക് പ്രധാനമന്ത്രിയും പ്രസിഡന്‍റും ഡല്‍ഹിയിലത്തെിയപ്പോള്‍ കശ്മീരി നേതാക്കളുമായി ചര്‍ച്ചനടത്തിയിട്ടുണ്ട്. ഇപ്പോള്‍ ചര്‍ച്ച തടയുമ്പോള്‍ വാജ്പേയിക്കും അദ്വാനിക്കും തെറ്റുപറ്റിയെന്നാണോ മോദി സര്‍ക്കാര്‍ പറയുന്നതെന്ന് വ്യക്തമാക്കണമെന്നും ഷബീര്‍ ഷാ പറഞ്ഞു. |
ചര്‍ച്ചക്ക് തയാറായി കൊറിയകള്‍ Posted: 22 Aug 2015 10:58 AM PDT Image: ![]() Subtitle: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവ് സോള്‍: യുദ്ധത്തിലേക്ക് നീങ്ങിയിരുന്ന കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് നേരിയ അയവ്. അതിര്‍ത്തിപ്രശ്നങ്ങളില്‍ ഉന്നതതല ചര്‍ച്ചക്ക് ഇരു കൊറിയകളും തമ്മില്‍ ധാരണയായതോടെ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന സൈന്യങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് പിന്‍വലിച്ചു. ഉത്തര കൊറിയയുടെ അന്ത്യശാസനം അവസാനിക്കുന്നതിന് മുമ്പാണ് അതിര്‍ത്തിഗ്രാമമായ പാന്‍മുജോമില്‍ ചര്‍ച്ചനടത്താന്‍ ധാരണയായത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റിന്‍െറ സുരക്ഷാ ഉപദേഷ്ടാവ് കിം വാന്‍ ജിന്‍, ഏകീകരണ കാര്യ മന്ത്രി ഹോങ് യോങ് പ്യോ ഉത്തര കൊറിയയുടെ ഉപപ്രധാനമന്ത്രി വാങ് പ്യോങ് സൊ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കിം യോങ് ഗോന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സൈനിക മുക്ത പ്രദേശമായ പാന്‍മുജോമിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ നടക്കാറുള്ളത്. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഇരുകൂട്ടരും തയാറായിട്ടില്ല. എന്നാല്‍, ദക്ഷിണ കൊറിയ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഉത്തര കൊറിയക്കെതിരായ പ്രചാരണങ്ങള്‍ തുടരുമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന തീരുമാനം അനുസരിച്ച് പ്രചാരണം തുടരുകയോ അവസാനിപ്പിക്കുകയോ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ലൗഡ് സ്പീക്കറുകള്‍ ഉത്തര കൊറിയ തകര്‍ക്കുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു. |
ട്രെയിനില്‍ ആയുധധാരിയെ കീഴ്പ്പെടുത്തി അമേരിക്കന്‍ പൗരന്മാര്‍ Posted: 22 Aug 2015 10:57 AM PDT Image: ![]() പാരിസ്: മൂന്ന് അമേരിക്കക്കാര്‍ ഫ്രാന്‍സില്‍ അനുമോദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. അവരുടെ വീരകൃത്യം ഇല്ലാതാക്കിയത് വന്‍ ദുരന്തത്തെ. ഫ്രാന്‍സിലെ അതിവേഗ ട്രെയിനില്‍ എ.കെ 47 തോക്കുമായി യാത്രികരെ മുള്‍മുനയില്‍ നിര്‍ത്തിയ മൊറോക്കന്‍ വംശജനെ കീഴടക്കിയാണ് ഇവര്‍ താരമായിരിക്കുന്നത്. ആന്‍റണി സാഡ് ലര്‍, സ്പെന്‍സര്‍ സ്റ്റോണ്‍, അലക് സ്കാര്‍ലടോസ് എന്നിവരാണ് ഇപ്പോള്‍ ഫ്രഞ്ച് ജനതയുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നത്. ആംസ്റ്റര്‍ഡാമില്‍നിന്നും പാരിസിലേക്ക് പോവുകയായിരുന്ന താലിസ് എന്ന അതിവേഗ ട്രെയിനിലാണ് ആയുധധാരി വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. എന്നാല്‍, ആന്‍റണിയുടെ നേതൃത്വത്തില്‍ ആയുധധാരിയെ അതിസാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. സ്പെന്‍സര്‍ സ്റ്റോണ്‍ അമേരിക്കന്‍ എയര്‍ഫോഴ്സ് അംഗവും അലക് സ്കാര്‍ലടോസ് നാഷനല്‍ ഗാര്‍ഡ് അംഗവുമാണ്. ഇവരുടെ ബാല്യകാല സുഹൃത്താണ് സാക്രമെന്‍േറാ സ്റ്റേറ്റ് സര്‍വകലാശാല വിദ്യാര്‍ഥി ആന്‍റണി സാഡ്ലര്‍. മൂവരും യൂറോപ്യന്‍ പര്യടനത്തിലായിരുന്നു. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്‍നാഡ് കാസനോവ് സംഭവസ്ഥലം സന്ദര്‍ശിച്ചു. ആയുധധാരിയെ അറസ്റ്റ് ചെയ്തതായി അദ്ദേഹം അറിയിച്ചു. ‘സീറ്റുകള്‍ക്കിടയില്‍ നില്‍ക്കുകയായിരുന്ന ആയുധധാരിയുടെ തോക്ക് പിടിച്ചുവാങ്ങുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് മൂന്നു പേരും കൂടി ബോധം പോകുംവരെ അയാളെ അടിച്ചുവീഴ്ത്തുകയായിരുന്നു’ -ബ്രിട്ടനില്‍നിന്നുള്ള ട്രെയിന്‍ യാത്രികന്‍ വിശദീകരിച്ചു. എല്ലാവരുംകൂടി ആയുധധാരിയെ പിടിച്ചുകെട്ടുകയും മുറിവേറ്റവരെ സഹായിക്കുകയും ചെയ്യുകയായിരുന്നു. 26കാരനായ സ്ളീമാന്‍ ഹംസിയെന്നാണ് ആയുധധാരിയുടെ പേരെന്ന് പൊലീസ് അറിയിച്ചു. സ്പെയിനില്‍ ജീവിക്കുകയായിരുന്ന ഹംസി അടുത്തകാലത്ത് സിറിയ സന്ദര്‍ശിച്ചിരുന്നതായി ഇന്‍റലിജന്‍സ് വൃത്തങ്ങളെ ഉന്നയിച്ച് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്. ആയുധധാരിയെ കീഴ്പ്പെടുത്തിയ അമേരിക്കക്കാരെ ഒബാമ അനുമോദിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ഫ്രഞ്ച് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. |
ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ സെര്‍ച്ച് എന്‍ജിന്‍ Posted: 22 Aug 2015 10:56 AM PDT Image: ![]() ടൊറണ്ടോ: ഗൂഗ്ളിനേക്കാള്‍ 47 ശതമാനം മികച്ചതെന്ന അവകാശവാദവുമായി 16കാരനായ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി വികസിപ്പിച്ചെടുത്ത സെര്‍ച്ച് എന്‍ജിന്‍ ഗൂഗ്ള്‍ സയന്‍സ് ഫെയറില്‍ തരംഗമാവുന്നു. അന്‍മോല്‍ തുക്രേല്‍ എന്ന വിദ്യാര്‍ഥിയാണ് 13 മുതല്‍ 18 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ഗൂഗ്ള്‍ ആഗോള അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ശാസ്ത്രമേളയില്‍ 60 മണിക്കൂര്‍കൊണ്ട് സെര്‍ച് എന്‍ജിന്‍ കോഡ് ചെയ്തത്. സോഫ്റ്റ് വെയര്‍ പരീക്ഷണമെന്ന നിലയില്‍ ന്യൂയോര്‍ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ മാത്രമായാണ് സെര്‍ച് എന്‍ജിന്‍െറ പ്രവര്‍ത്തനം ഇപ്പോള്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്. ഗൂഗ്ളിനേക്കാള്‍ ശരാശരി 27 മുതല്‍ 47 ശതമാനം വരെ കൃത്യതയുമുണ്ടെന്ന് അവകാശപ്പെടുന്നു. വ്യക്തികളുടെ ഇന്‍റര്‍നെറ്റ് ഉപയോഗ വിവരങ്ങളും ഉപയോഗിക്കുന്ന സ്ഥലവും അടിസ്ഥാനമാക്കിയാണ് ഇപ്പോഴുള്ള സെര്‍ച് എന്‍ജിനുകള്‍ വിവരങ്ങള്‍ ക്രോഡീകരിക്കുന്നതെങ്കില്‍ ഓരോരുത്തരുടെയും ഇന്‍റര്‍നെറ്റിലെ വ്യക്തിത്വം പരിശോധിച്ച് കൂടുതല്‍ കൃത്യതയോടെ വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനമാണത്രെ പുതിയ സോഫ്റ്റ് വെയറില്‍ ഉപയോഗിച്ചിരിക്കുന്നത്. |
Posted: 22 Aug 2015 10:54 AM PDT Image: ![]() മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ചാമ്പ്യന്‍ ക്ളബ് ബയേണ്‍ മ്യൂണിക്കിന് ജയത്തോടെ തുടക്കം. ഹൊഫന്‍ഹീമിനു മുന്നില്‍ ആദ്യ മിനിറ്റില്‍ ഗോള്‍വഴങ്ങി പിന്നില്‍ നിന്നെങ്കിലും തോമസ് മ്യൂളറുടെയും റോബര്‍ട്ട് ലെവന്‍ഡോസ്കിയുടെയും ഗോളിലൂടെ തിരിച്ചടിച്ചാണ് ബയേണ്‍ വിജയം കുറിച്ചത്. മറ്റു മത്സരങ്ങളില്‍ ബയര്‍ ലെവര്‍കൂസന്‍ 1^0ത്തിന് ഹനോവറിനെ തോല്‍പിച്ചു. ഷാല്‍കെ -ഡാംസ്റ്റഡ് മത്സരം 1^1ന് സമനിലയില്‍ പിരിഞ്ഞു. |
ബ്രദര്‍ഹുഡ് നേതാവ് ബദീഅ് ഉള്‍പ്പെടെ 94 പേര്‍ക്ക് ജീവപര്യന്തം Posted: 22 Aug 2015 10:48 AM PDT Image: ![]() Subtitle: സഫ്വത് ഹിജാസിയും, മുഹമ്മദ് അല്‍ ബല്‍താജിയും ഉള്‍പ്പെടുന്നു കൈറോ: മുസ്ലിം ബ്രദര്‍ഹുഡിന്‍െറ പരമോന്നത നേതാവ് മുഹമ്മദ് ബദീഇനും 94 പ്രവര്‍ത്തകര്‍ക്കും ഈജിപ്ത് ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് വിധിച്ചു. 2013ല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചെന്ന കേസിലാണ് ജീവപര്യന്തം വിധിച്ചത്. ബദീഇനൊപ്പം ബ്രദര്‍ഹുഡ് നേതാക്കളായ സഫ്വത് ഹിജാസിക്കും, മുഹമ്മദ് അല്‍ ബല്‍താജിക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. 28 പേര്‍ക്ക് പത്തുവര്‍ഷം തടവ് വിധിച്ചിട്ടുണ്ട്. 68പേരെ കോടതി വെറുതെ വിട്ടു. പോര്‍ട്ട് സൈദിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഘം ഉദ്യോഗസ്ഥരെ വധിക്കാനും ആയുധങ്ങള്‍ കൊള്ളയടിക്കാനും തടവുകാരെ രക്ഷിക്കാനും ശ്രമിച്ചതായി അഭിഭാഷകര്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ സമരങ്ങളുടെ ഭാഗമായാണ് 2013ല്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടന്നത്. അതില്‍ അഞ്ച് സിവിലിയന്മാര്‍ കൊല്ലപ്പെടുകയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുര്‍സിയെ പുറത്താക്കിയതിനുശേഷം അധികാരം പിടിച്ചടക്കിയ അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ സര്‍ക്കാര്‍ ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 72 കാരനായ ബദീഇനെതിരെ ഈജിപ്തിലെ വിവിധകോടതികള്‍ വധശിക്ഷയടക്കം നിരവധി ശിക്ഷ വിധിച്ചിട്ടുണ്ട്. |
മെഡിക്കല്‍ കൗണ്‍സില്‍ അനാസ്ഥ: കഴിഞ്ഞ വര്‍ഷം നഷ്ടമായത് 4000 മെഡിക്കല്‍ സീറ്റുകള്‍ Posted: 22 Aug 2015 10:46 AM PDT Image: ![]() ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ പരിശോധനകളില്‍ കാലതാമസം വരുത്തിയും വിദ്യാര്‍ഥിപ്രവേശത്തിന് യഥാസമയം അനുമതി നല്‍കാതെയും മെഡിക്കല്‍ കൗണ്‍സില്‍ 2014^15 അധ്യയനവര്‍ഷം രാജ്യത്തെ കോളജുകള്‍ക്ക് നഷ്ടപ്പെടുത്തിയത് നാലായിരത്തോളം സീറ്റുകള്‍. 1000 ആളുകള്‍ക്ക് ഒരു ഡോക്ടര്‍ വേണമെന്നാണ് ലോക ആരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍, 1700 പേര്‍ക്ക് ഒരു ഡോക്ടറാണ് ഇന്ത്യയിലുള്ളത്. പകര്‍ച്ചവ്യാധികളും മാരകരോഗങ്ങളും പടരുകയും ആരോഗ്യ പരിപാലനരംഗത്ത് കൂടുതല്‍ വിദഗ്ധമായ മാനവവിഭവശേഷി ആവശ്യമായി വരുകയും ചെയ്യുന്ന ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാറും കൗണ്‍സിലും വരുത്തിയ ഗുരുതര അനാസ്ഥയെ കഴിഞ്ഞ ദിവസം സുപ്രീംകോടതി വിമര്‍ശിച്ചു. പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കിയതിനാല്‍ സീറ്റുകള്‍ വര്‍ധിച്ചെങ്കിലും നിലവിലുള്ള കോളജുകളില്‍ അനുമതി നിഷേധിക്കുകവഴി ഫലത്തില്‍ കടുത്ത നഷ്ടം സംഭവിച്ചതായി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍നിന്ന് വ്യക്തമാകുന്നതായി ജസ്റ്റിസുമാരായ എ.ആര്‍. ദവെ, യു.യു. ലളിത്, വിക്രംജിത് സെന്‍ എന്നിവരുള്‍ക്കൊള്ളുന്ന ബെഞ്ച് നിരീക്ഷിച്ചു. 2013^14 വര്‍ഷം 51,598 മെഡിക്കല്‍ സീറ്റുകള്‍ ഉണ്ടായിരുന്നത് അടുത്ത വര്‍ഷം 54,348 ആയി ഉയര്‍ന്നിരുന്നു. എന്നാല്‍, 3920 സീറ്റുകളില്‍ സമയത്ത് അഡ്മിഷന് അനുമതി നല്‍കാതിരുന്നതോടെ ഫലത്തില്‍ 1170 സീറ്റുകള്‍ നഷ്ടമായതായി സത്യവാങ്മൂലത്തില്‍നിന്ന് വ്യക്തമാകുന്നു. 8667 സീറ്റുകളുടെ അനുമതി തടയാനായിരുന്നു കൗണ്‍സില്‍ നീക്കം. എന്നാല്‍, സര്‍ക്കാര്‍ കോളജുകളിലെ 4747 സീറ്റുകളില്‍ അവസാന ദിവസം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് അനുമതി നല്‍കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെട്ടതിനു പുറമെ സമൂഹത്തിനും കടുത്ത നഷ്ടമാണ് ഈ അനാസ്ഥമൂലം സംഭവിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
|
ജനസംഖ്യ നിയന്ത്രിക്കാന്‍ പെണ്‍കുട്ടികളെ സ്കൂളിലയക്കുക Posted: 22 Aug 2015 10:37 AM PDT Image: ![]() യുനൈറ്റഡ് നാഷന്‍സ്: ജനസംഖ്യാ നിയന്ത്രണം ഫലപ്രദമാക്കാന്‍ ലോകത്ത് എല്ലായിടത്തും പെണ്‍കുട്ടികളെ 18 വയസ്സുവരെ നിര്‍ബന്ധമായും സ്കൂളിലയക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ വിഭാഗത്തിന്‍െറ നിര്‍ദേശം. 18 വയസ്സിനുശേഷം ആദ്യ കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് താരതമ്യേന കുട്ടികള്‍ കുറവായിരിക്കുമെന്നാണ് ജനസംഖ്യാ നിധി തലവന്‍ ബാബടുണ്ട് ഒസോടിമിന്‍െറ അഭിപ്രായം. ലോകത്തെ മൂന്നു പെണ്‍കുട്ടികളില്‍ ഒരാള്‍വീതം 18 വയസ്സിനുമുമ്പ് വിവാഹം ചെയ്യപ്പെടുന്നുണ്ടെന്നും ഇത് തടയാന്‍ പ്രാഥമിക വിദ്യാഭ്യാസം മാത്രം നിര്‍ബന്ധമാക്കിയാല്‍ മതിയാവില്ളെന്നും അദ്ദേഹം വെള്ളിയാഴ്ച ജോര്‍ഡനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. |
ലോകത്ത് ഏറ്റവുമധികം പുകയില ഉപയോക്താക്കള്‍ ഇന്ത്യയില്‍ Posted: 22 Aug 2015 10:34 AM PDT Image: ![]() ലണ്ടന്‍: പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്താല്‍ ലോകത്ത് പ്രതിവര്‍ഷം മരിക്കുന്ന രണ്ടര ലക്ഷത്തോളം പേരില്‍ മുക്കാല്‍ ഭാഗവും ഇന്ത്യക്കാരെന്ന് പഠനം. ബീഡിയും സിഗരറ്റുമൊഴികെയുള്ള പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ 85 ശതമാനവും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ്. ഇതില്‍ 74 ശതമാനവും ഇന്ത്യക്കാരുമാണെന്ന് ന്യൂയോര്‍ക് മെഡിക്കല്‍ സ്കൂള്‍ 115 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. ബംഗ്ളാദേശാണ് രണ്ടാം സ്ഥാനത്ത്. 2010ലെ കണക്ക് പ്രകാരം വിവിധ പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം കാരണമായി വായിലും അന്നനാളത്തിലുമുണ്ടായ കാന്‍സര്‍ മൂലം 62,283 പേരും ഹൃദയാഘാതത്തെ തുടര്‍ന്ന് 2,04,309 പേരും മരണപ്പെട്ടതായും പറയുന്നു. അടിയന്തര പ്രാധാന്യത്തോടെ നേരിടേണ്ട വിഷയമായി ഇത് മാറിയിരിക്കുകയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സീനിയര്‍ ലെക്ചറര്‍ കംറാന്‍ സിദ്ദീഖി പറഞ്ഞു. |
റബര്‍ സബ്സിഡി 26 മുതല്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ^മന്ത്രി കെ.എം.മാണി Posted: 22 Aug 2015 10:29 AM PDT Image: ![]() തിരുവനന്തപുരം: റബര്‍ ഉല്‍പാദന പ്രോത്സാഹന പദ്ധതി പ്രകാരമുള്ള സബ്സിഡി തുക ആഗസ്റ്റ് 26 മുതല്‍ റബര്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഓണ്‍ലൈനായി കൈമാറുമെന്ന് മന്ത്രി കെ.എം. മാണി അറിയിച്ചു. ധന-കൃഷി വകുപ്പുകള്‍, റബര്‍ ബോര്‍ഡ്, എന്‍.ഐ.സി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഇതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. |
തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ചു കൊണ്ടു പോകാനാവില്ലെന്ന് ഇന്ത്യ Posted: 22 Aug 2015 08:15 AM PDT Image: ![]() ന്യൂഡല്‍ഹി: തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ചു കൊണ്ടുപോകാനാവില്ളെന്ന് പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്. പാകിസ്താന്‍ ചര്‍ച്ചകള്‍ പതിവായി വഴിതെറ്റിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചക്ക് ഇന്ത്യ തയാറാണ്. എന്നാല്‍, മൂന്നാം കക്ഷിയുടെ മധ്യസ്ഥം ഇന്ത്യ അനുവദിക്കില്ളെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കശ്മീര്‍ മാത്രമാണ് പാകിസ്താന്‍െറ വിഷയം എന്നാല്‍, ഇതുമാത്രമല്ല ഇന്ത്യയുടെ വിഷയം. തീവ്രവാദം അവസാനിപ്പിക്കാതെ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യില്ല. ഇന്ത്യക്കും പാകിസ്താനും ഇടയില്‍ മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ല. ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കണമെന്ന് ആഗ്രഹം ഇന്ത്യക്കില്ല. എന്നാല്‍, ചര്‍ച്ചക്ക് മുന്നോടിയായി കശ്മീര്‍ വിഘടനവാദികളുമായുള്ള കൂടിക്കാഴ്ച അനുവദിക്കാനാവില്ളെന്നാണ് ഇന്ത്യയുടെ നിലപാട്. അവരുമായിട്ടുള്ള വിഷയം ഇന്ത്യയുടെ പ്രശ്നമാണെന്നും സുഷമ വ്യക്തമാക്കി. ക്രിയാത്മക ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ തീവ്രവാദ രഹിതമായ അന്തരീക്ഷം ഉരുതിരിയേണ്ടതുണ്ട്. ചര്‍ച്ച വേണമെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനിന്നു. ചര്‍ച്ചക്കുള്ള അന്തരീക്ഷം ഒരുക്കാന്‍ ഇന്ത്യ ശ്രമിച്ചു. എന്നാല്‍, ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. സേനാ തലത്തിലുള്ള ചര്‍ച്ചകളില്‍ നിന്ന് പാകിസ്താന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 91 തവണ വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്താന്‍ ലംഘിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഉഫ ധാരണപ്രകാരം മുഖ്യവിഷയം തീവ്രവാദമായിരുന്നു. ഇരുരാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്നതെല്ലാം ഉഭയകക്ഷി ചര്‍ച്ചയല്ല. ഒരു മാസം മുമ്പ് ഇന്ത്യയുടെ അജണ്ട അറിയിച്ചിരുന്നു. 22 ദിവസം തീരുമാനമെടുക്കാതെ വൈകിപ്പിച്ച പാകിസ്താന്‍ യഥാര്‍ഥത്തില്‍ ചര്‍ച്ച ആഗ്രഹിക്കുന്നില്ല. 1999ല്‍ വാജ്പേയി ലാഹോറില്‍ പോയി എന്നാല്‍, തിരിച്ചു കിട്ടിയത് കാര്‍ഗില്‍ ആയിരുന്നുവെന്നും സുഷമ ചൂണ്ടിക്കാട്ടി. പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസിന്‍െറ പ്രസ്താവനക്ക് മറുപടിയായാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വാര്‍ത്താസമ്മേളനം നടത്തിയത്. ഇന്ത്യക്കും പാകിസ്താനും ഇടയിലുള്ള പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രധാന പ്രശ്നം കശ്മീരാണെന്നും എന്നാല്‍, കശ്മീര്‍ മുഖ്യ പ്രശ്നമായി അംഗീകരിക്കാന്‍ ഇന്ത്യ തയാറല്ളെന്നും സര്‍താജ് അസീസ് വ്യക്തമാക്കിയിരുന്നു. |
ലൈറ്റ് മെട്രോക്ക് ഉദ്യോഗസ്ഥര്‍ തുരങ്കംവെക്കുന്നു ^ഇ. ശ്രീധരന്‍ Posted: 22 Aug 2015 04:14 AM PDT Image: ![]() കോഴിക്കോട്: തിരുവനന്തപുരത്തും കോഴിക്കോടും നടപ്പാക്കുന്ന ലൈറ്റ് മെട്രോ പദ്ധതി വൈകിപ്പിക്കുന്നതിനെതിരെ ഉദ്യോഗസ്ഥര്‍ക്കെതിരെയും സര്‍ക്കാറിനെതിരെയും രൂക്ഷവിമര്‍ശവുമായി ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന്‍. സര്‍ക്കാറിനെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പദ്ധതി വേണമെന്ന് പറയുമ്പോഴും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. ലൈറ്റ് മെട്രോ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് 10 മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം പറയുന്നില്ല. ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെ ഭയപ്പെടുത്തുകയാണെന്നും ഇത് സര്‍ക്കാറില്‍ സമ്മര്‍ദമുണ്ടാക്കുകയാണെന്നും മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് കോഴിക്കോട് ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച മുഖാംമുഖം പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. 10 മാസമായി കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോക്കായി ഓഫിസ് തുറന്ന് കാത്തിരിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളയിനത്തില്‍ മാത്രം ഡി.എം.ആര്‍.സിക്ക് ചെലവായത് 90 ലക്ഷം രൂപയാണ്. ഇനിയും തീരുമാനമാകാത്തതിനാലാണ് ഓഫിസുകള്‍ അടച്ചുപൂട്ടാന്‍ ഡി.എം.ആര്‍.സിയുടെ ഉന്നതതലത്തില്‍നിന്ന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. മോണോ റെയില്‍ പദ്ധതിയുടെ പകുതി ചെലവുമാത്രം വരുന്നതിനാലാണ് ലൈറ്റ് മെട്രോ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്. 10 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ ലൈറ്റ് മെട്രോ ആകാമെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ നയവും കേരളത്തിന് അനുകൂലമാണ്. ലൈറ്റ് മെട്രോക്കായി 2014 ഒക്ടോബറില്‍ ഡി.എം.ആര്‍.സി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും പദ്ധതികള്‍ ഒന്നിച്ച് നടപ്പാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഡി.എം.ആര്‍.സി നിര്‍ദേശിച്ചത്. പിന്നീട് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ വായ്പ പദ്ധതിയും സമര്‍പ്പിച്ചു. സ്പെഷല്‍ ടേംസ് ഫോര്‍ ഇക്കോണമിക് പാര്‍ട്ണര്‍ഷിപ് (സ്റ്റെപ് ലോണ്‍) വായ്പയാണ് അവര്‍ വാഗ്ദാനം ചെയ്തത്. 10 വര്‍ഷത്തെ മൊറട്ടോറിയത്തോടെ ലളിതമായ വ്യവസ്ഥകളായിരുന്നു ഇത്. എന്നാല്‍, ഇക്കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. 6728 കോടി രൂപയാണ് രണ്ടു ലൈറ്റ് മെട്രോയുടെയും ആകെ പദ്ധതി ചെലവ്. ഇതില്‍ 85 ശതമാനം ജൈക്ക വായ്പയാണ.് ശേഷിച്ച 876 കോടി രൂപ കേന്ദ്രവും 1168 കോടി രൂപ സംസ്ഥാന സര്‍ക്കാറുമാണ് വഹിക്കേണ്ടത്. ലൈറ്റ് മെട്രോ പദ്ധതി നടപ്പാകുമോ എന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഡി.എം.ആര്‍.സി ഇപ്പോഴും എന്തിനും തയാറാണ്. എന്നാല്‍, സര്‍ക്കാര്‍ മുന്നോട്ടുവരാത്തതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകുന്നില്ല. ഡി.എം.ആര്‍.സി തന്നെ വേണമോ എന്നാണ് സര്‍ക്കാറിനോട് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാനുള്ള സാങ്കേതിക വിദ്യയുള്ള ഇന്ത്യയിലെ ഒരേയൊരു കമ്പനി ഡി.എം.ആര്‍.സി ആണെന്നതുകൊണ്ടാണ് പദ്ധതി ഏറ്റെടുത്തത്. താന്‍ ഇവിടെ തന്നെയുള്ളതിനാലാണ് ഡി.എം.ആര്‍.സിയും ഇതില്‍ താല്‍പര്യമെടുത്തത്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ പ്രായോഗിക നിലപാടുണ്ടെങ്കിലും അദ്ദേഹത്തിന് ചര്‍ച്ച നടത്താന്‍ സമയം ലഭിക്കുന്നില്ല. ലൈറ്റ് മെട്രോ വന്നേ തീരൂവെന്നും ഇപ്പോഴുണ്ടായ അനിശ്ചിതത്വത്തിന് കാരണം സര്‍ക്കാര്‍ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ ചേംബര്‍ പ്രസിഡന്‍റ് സി. മോഹന്‍, കെ.വി. ഹസീബ് അഹമ്മദ്, എ. ശ്യാം സുന്ദര്‍, എം.എ. മെഹബൂബ് എന്നിവര്‍ സംസാരിച്ചു. |
സാമുദായിക ധ്രുവീകരണത്തിന് ബോധപൂര്‍വ ശ്രമം ^എ.കെ. ആന്‍റണി Posted: 22 Aug 2015 03:02 AM PDT Image: ![]() തിരുവനന്തപുരം: സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണത്തിന് ബോധപൂര്‍വ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി. ആരെങ്കിലും അത്തരം ശ്രമം നടത്തിയാല്‍ തീപ്പൊരി കൂടുതല്‍ ആളിക്കത്തിക്കാന്‍ സഹായകരമായ സാമൂഹികാന്തരീക്ഷം കേരളത്തില്‍ പുതുതായുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലെ സാമൂഹികാന്തരീക്ഷവും സമുദായങ്ങളുടെ സാമ്പത്തിക^സാമൂഹിക ^രാഷ്ട്രീയ ശക്തി ബന്ധങ്ങളും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ശ്രമങ്ങള്‍ വിജയിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ഈ അന്തരീക്ഷം വളരാതിരിക്കാന്‍ മാത്രമല്ല, ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടത്തേണ്ടത്. സമുദായനീതിയും സാമൂഹികനീതിയും നിലനിര്‍ത്താന്‍ താക്കോല്‍ സ്ഥാനത്തിരിക്കുന്ന എല്ലാവരും ശ്രമം നടത്തണം. അതു നിലനിര്‍ത്തുന്നതില്‍ പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കണം. അതുവഴി ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ശക്തികളെ പരാജയപ്പെടുത്തേണ്ടതുണ്ട്. കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടായശേഷം രാജ്യത്തുടനീളം സാമുദായിക ധ്രുവീകരണം നടത്താനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. വീണുകിട്ടുന്ന ഒറ്റപ്പെട്ടതും ബോധപൂര്‍വവുമായി സൃഷ്ടിക്കുന്നതുമായ സംഭവങ്ങളിലൂടെ ജനങ്ങളില്‍ ചേരിതിരവുണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിസന്ധിയുണ്ടെന്ന് കരുതുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. |
കൂലി വര്‍ധന ആവശ്യപ്പെട്ട് പീലിങ് തൊഴിലാളികള്‍ സമരത്തില്‍ Posted: 22 Aug 2015 02:03 AM PDT അമ്പലപ്പുഴ: ഓണക്കാലമായിട്ടും കൂലി വര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കിലെ ചെമ്മീന്‍ പീലിങ് തൊഴിലാളികള്‍ മൂന്നുദിവസമായി സമരത്തിലാണ്. ഇതുമൂലം രണ്ട് താലൂക്കിലെയും 250 പീലിങ് ഷെഡുകളും 30 ചെമ്മീന്‍ മീറ്റ് സംസ്കരണശാലകളും അടഞ്ഞുകിടക്കുകയാണ്. ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികളാണ് പണിയെടുക്കുന്നത്. |
ചെറുകിട വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു Posted: 22 Aug 2015 01:44 AM PDT മട്ടാഞ്ചേരി: വന്‍കിട കൈയേറ്റക്കാരെ തൊടാതെ ഫോര്‍ട്ട്കൊച്ചി ടൂറിസം മേഖലയിലെ ചെറുകിട വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു. ഫോര്‍ട്ട്കൊച്ചി കമാലക്കടവില്‍ റവന്യൂ ഭൂമിയിലെ ചെറുകിട കച്ചവടക്കാരെയാണ് ഫോര്‍ട്ട്കൊച്ചി സബ് കലക്ടര്‍ എസ്. സുഹാസിന്‍െറ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചത്. കൈയേറ്റങ്ങള്‍ 24 മണിക്കൂറിനകം സ്വമേധയാ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച നോട്ടീസ് നല്‍കിയിരുന്നു. ഇതോടെ മിക്കവാറും കച്ചവടക്കാര്‍ സാധനങ്ങളും കച്ചവട തട്ടുകളും സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴോടെ തന്നെ സബ് കലക്ടര്‍ എസ്. സുഹാസ്, തഹസില്‍ദാര്‍ താഹിറ ബീഗം എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹത്തോടെ മേഖലയിലത്തെി. കൊച്ചിന്‍ ക്ളബിന് മുന്‍വശത്തെ ഒഴിഞ്ഞുപോകാതിരുന്ന ഒരു തട്ടുകട ഉടമയോട് സന്ധ്യക്ക് മുമ്പ് സ്ഥലം ഒഴിവാക്കാന്‍ സബ് കലക്ടര്‍ ഉത്തരവിട്ടു. |
തെരഞ്ഞെടുപ്പ് തൊട്ടടുത്ത്: ഗുരുവായൂരില്‍ ഇത് ഉദ്ഘാടന വാരം Posted: 22 Aug 2015 01:36 AM PDT ഗുരുവായൂര്‍: നഗരസഭ തെരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ എത്തിയിരിക്കെ ഗുരുവായൂരില്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉദ്ഘാടനത്തിരക്കില്‍. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment