പൊന്നോണത്തെ വരവേല്‍ക്കാനൊരുങ്ങി പാക്കളങ്ങള്‍ : അവഗണനകള്‍ക്ക് നടുവില്‍ പാവ് വിരിച്ച് തൊഴിലാളികള്‍ Madhyamam News Feeds | ![]() |
- പൊന്നോണത്തെ വരവേല്‍ക്കാനൊരുങ്ങി പാക്കളങ്ങള്‍ : അവഗണനകള്‍ക്ക് നടുവില്‍ പാവ് വിരിച്ച് തൊഴിലാളികള്‍
- കാര്‍ഷിക സ്മൃതിയില്‍ ചിങ്ങപ്പുലരി
- ഇന്തോനേഷ്യന്‍ വിമാന ദുരന്തം: 54 മൃതദേഹങ്ങളും കണ്ടെടുത്തു
- ആളിയാറില്‍ കനത്ത മഴ; ചിറ്റൂര്‍ പുഴയില്‍ ജലവിതാനമുയര്‍ന്നു
- എണ്‍പത്തി ഒന്നാം വയസ്സില്‍ ആദ്യ ആദരം
- സര്‍ക്കാറിന്‍െറ ആദ്യ കുപ്പിവെള്ള ഫാക്ടറി ഉദ്ഘാടനം 24ന്
- വൈകിയെത്തിയ ആനന്ദം ^ടി.പി.പി. നായര്‍
- ജമ്മുവില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു
- കോന്നിയിലെ ടൂറിസം നാടിന്‍െറ വികസനത്തിന് വഴിതെളിക്കും –മന്ത്രി അടൂര്‍ പ്രകാശ്
- മലയോര മേഖലയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം
- റവന്യൂ ഡിവിഷനല്‍ ഓഫിസ് ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് മാറ്റാന്‍ നീക്കം
- സുപ്രീംകോടതിക്ക് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
- ബിജു രമേശിന് തന്നോട് വൈരാഗ്യമെന്ന് മാണിയുടെ മൊഴി
- ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് നരകയാതനയും അവഗണനയും
- ചെടേക്കാല്‍ നിവാസികള്‍ക്ക് പട്ടയം : മനുഷ്യാവകാശ കമീഷന്‍ പരാതി ഇന്ന് പരിഗണിക്കും
- ശ്രീലങ്ക പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: യു.എന്‍.പി മുന്നില്‍; രാജപക്സെ തോല്‍വി സമ്മതിച്ചു
- സ്വര്‍ണവില 80 രൂപ വര്‍ധിച്ചു; പവന് വില 19,600
- പ്ളസ്വണ്‍ സ്പോട്ട് അഡ്മിഷന്‍ ഇന്ന്: മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തില്ല; സീറ്റുകള്‍ വീണ്ടും ഒഴിഞ്ഞുകിടക്കും
- പെരുമണ്ണ ബാങ്ക് പ്രശ്നം: അന്വേഷണത്തിന് അഞ്ചംഗ സമിതി; ലീഗ് വിരുദ്ധര്‍ യോഗം ചേര്‍ന്നു
- മരുന്നടിച്ചു: ഒളിമ്പിക് ചാമ്പ്യന് മെഡല്‍ നഷ്ടമായി
- ഭീകരതക്കെതിരായ പോരാട്ടം തുടരാന്‍ രാജ്യം പ്രതിജ്ഞാബദ്ധം –കിരീടാവകാശി
- സാങ്കേതിക തകരാര്‍: മസ്കത്ത്–കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി
- ഇഖാമ പോസ്റ്റല്‍ വഴി മാത്രം: നിയമം പ്രാബല്യത്തില്‍
- ഇന്ത്യയിലെ മാറ്റം ലോകം സ്വാഗതം ചെയ്യുന്നു– മോദി
- സബ്സിഡി പിന്‍വലിക്കല്‍: മാംസവിലയും ഭക്ഷണവിലയും ഉയരും
പൊന്നോണത്തെ വരവേല്‍ക്കാനൊരുങ്ങി പാക്കളങ്ങള്‍ : അവഗണനകള്‍ക്ക് നടുവില്‍ പാവ് വിരിച്ച് തൊഴിലാളികള്‍ Posted: 18 Aug 2015 12:22 AM PDT ബാലരാമപുരം: പൊന്നോണ നാളുകളെ വരവേല്‍ക്കാന്‍ പാക്കളങ്ങള്‍ ഒരുങ്ങി. എന്നാല്‍, ഈ ഓണവും പാക്കളത്തിലെ തൊഴിലാളികള്‍ക്ക് അവഗണനയുടേതുതന്നെ. കൈത്തറിക്ക് വേണ്ട നൂല്‍ തയാറാക്കുന്ന തങ്ങളുടെ പ്രശ്നത്തിന് ഈ ഓണത്തിനും പരിഹാരമില്ളെന്ന് ഇവര്‍ പറയുന്നു. പാക്കളങ്ങളിലെ തൊഴിലാളികളെ കൈത്തറി തൊഴിലാളികളായി സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് ഇവരുടെ ജീവിതം ദുരിതമാക്കുന്നത്. അതേസമയം, കൈത്തറി വസ്ത്ര നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഘട്ടമാണ് പാവുണക്കല്‍. കൈത്തറി മേഖലയില്‍ വിവിധ ആനുകൂല്യങ്ങള്‍ നല്‍കുമ്പോഴും സര്‍ക്കാറില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാത്തവരാണിവര്‍. പ്രശസ്ത ബാലരാമപുരം കൈത്തറി വസ്ത്രനിര്‍മാണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഇവരുടെ ഓണം ഇത്തവണയും പരാധീനതകളില്‍ത്തന്നെ. രാപ്പകല്‍ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വരുമാനമാണ്. ഐത്തിയൂര്‍, കല്ലിയൂര്‍, പെരിങ്ങമ്മല, കോട്ടുകാല്‍, മംഗലത്ത്കോണം തുടങ്ങിയ പ്രദേശങ്ങളിലെ പാക്കളങ്ങളില്‍ നൂറുകണക്കിന് തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന നൂലിനെ കൈത്തറി വസ്ത്രത്തിന് അനുയോജ്യമാക്കുകയാണ് പാക്കളങ്ങളിലെ ജോലി. ചര്‍ക്കയില്‍ നൂല്‍ ചുറ്റി പാവോട്ടം നടത്തിയാണ് പാക്കളങ്ങളില്‍ എത്തിക്കുക. സൂര്യരശ്മി നേരിട്ട് പതിക്കാത്ത തോപ്പുകളിലെ ചോലകളിലാണ് പാവ് വിരിക്കുന്നത്. ഇവക്ക് 150 മീറ്ററോളം നീളമുണ്ടാകും. പാക്കളങ്ങളുടെ ഇരുവശത്തും തൂണുകളിലൂടെ കപ്പിയും കയറും ഉപയോഗിച്ച് നൂല്‍കെട്ടി നിര്‍ത്തി പിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. മരച്ചീനിയുടെയും ആട്ടമാവിന്‍െറയും മിശ്രിതപശ പാവില്‍ തേച്ച് പിടിപ്പിക്കും. തുടര്‍ന്ന് പല്ലുവരി കൊണ്ട് ചീകിയെടുത്ത് നൂല്‍ ഉണക്കുന്നതാണ് പാവുണക്കല്‍. പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കുന്ന തൊഴിലാളികളുടെ പാവുണക്കല്‍ വൈകീട്ട് മൂന്നുവരെ നീളും. ദിവസം മൂന്ന് പാവു മാത്രമേ ഒരു കളത്തില്‍ ഉണക്കാന്‍ കഴിയൂ. എന്നാല്‍, ഒരാള്‍ക്ക് 270 മുതല്‍ 370 രൂപവരെയേ കൂലി ലഭിക്കൂ. കൈത്തറി തൊഴിലാളികളായി അഗീകരിച്ചിട്ടില്ലാത്തതിനാല്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാറില്ളെന്ന് തൊഴിലാളികള്‍ പറയുന്നു. 150ലേറെ പാക്കളങ്ങളുണ്ടായിരുന്ന ബാലരാമപുരത്തിന് അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രമാണ്. ഓണനാളുകള്‍ക്ക് മാറ്റുകൂട്ടാന്‍ നാടെങ്ങും കൈത്തറി ശേഖരം കണ്‍തുറക്കുമ്പോള്‍ കണ്ണീരിന്‍െറയും വിയര്‍പ്പിന്‍െറയും നനവുള്ള പാക്കളങ്ങള്‍ക്ക് വിശ്രമമില്ല. അധികൃതരുടെ കണ്ണുതുറക്കുന്നതും കാത്ത് ഓരോ ഓണനാളും ഇവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. |
കാര്‍ഷിക സ്മൃതിയില്‍ ചിങ്ങപ്പുലരി Posted: 18 Aug 2015 12:13 AM PDT കരുപ്പടന്ന: വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍െറ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാഘോഷം വെള്ളാങ്ങല്ലൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ആലീസ് തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് അനില്‍ മാന്തുരുത്തി അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇ.വി. സജീവ് കര്‍ഷകരെ ആദരിച്ചു. ശിവരാമന്‍ കോമ്പാത്ത് (നാളികേരം), രാമചന്ദ്രന്‍ കദളിക്കാട്ടില്‍ (സമ്മിശ്രം), ഇസ്മായില്‍ കാരുമാത്ര (നെല്‍), മുഹമ്മദാലി അറയ്ക്കല്‍ (ജൈവം), ആലീസ് ഡേവിസ് (വനിത), ഹരിഹരന്‍ കൂവപ്പുഴ (പട്ടികജാതി), രാജീവ് തുപ്രത്ത് (ക്ഷീരം), അഭിജിത് തോണിയില്‍ (വിദ്യാര്‍ഥി), ഉണ്ണികൃഷ്ണന്‍ വേലപറമ്പില്‍ (പച്ചക്കറി) എന്നിവരെയാണ് ആദരിച്ചത്. |
ഇന്തോനേഷ്യന്‍ വിമാന ദുരന്തം: 54 മൃതദേഹങ്ങളും കണ്ടെടുത്തു Posted: 17 Aug 2015 11:47 PM PDT Image: ![]() ജകാര്‍ത്ത: ഇന്തോനേഷ്യയിലെ ബിന്‍ടാങ് മലനിരകളില്‍ തകര്‍ന്നു വീണ വിമാനത്തിലെ 54 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലായിരുന്നു എല്ലാ മൃതദേഹങ്ങളും. ഇവ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്‍െറ ബ്ളാക്ബോക്സ് കണ്ടെത്തിയതായി ഇന്തോനേഷ്യ വ്യക്തമാക്കി. നിബിഡ വനമേഖലയായ ബിന്‍ടാങ്ങില്‍ 11 വിമാനങ്ങളും 266 രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രണ്ട് ദിവസം നടത്തിയ അന്വേഷണങ്ങളിലാണ് വിമാനഭാഗങ്ങളും മൃതദേഹങ്ങളും കണ്ടത്തൊനായത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ അവശിഷ്ടങ്ങള്‍ കണ്ടെ ത്തിയിരുന്നില്ല. ദുരന്തസാധ്യത മുന്‍നിര്‍ത്തി യൂറോപ്യന്‍ യൂനിയന്‍ വിലക്കേര്‍പ്പെടുത്തിയ ട്രിഗാന എയര്‍ സര്‍വിസ് വിമാനമാണ് ഞായറാഴ്ച അപകടത്തില്‍ പെട്ടത്. അഞ്ച് ജീവനക്കാര്‍ ഉള്‍പ്പെടെ 49 മുതിര്‍ന്നവരും അഞ്ചു കുട്ടികളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇന്തോനേഷ്യയിലെ പാപുവ പ്രവിശ്യയുടെ തലസ്ഥാനമായ ജയപുരയില്‍നിന്ന് സമീപത്തെ ഒക്സിബില്‍ പട്ടണത്തിലേക്ക് പറന്ന വിമാനത്തില്‍ ഉള്‍നാടന്‍ ഗ്രാമങ്ങളുടെ വികസനാവശ്യങ്ങള്‍ക്കുള്ള 4,70,000 ഡോളറും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
|
ആളിയാറില്‍ കനത്ത മഴ; ചിറ്റൂര്‍ പുഴയില്‍ ജലവിതാനമുയര്‍ന്നു Posted: 17 Aug 2015 11:28 PM PDT പാലക്കാട്: തമിഴ്നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് ആളിയാര്‍ ഡാമിന്‍െറ ജലനിരപ്പ് 1044 അടിയിലത്തെി. 1050 അടിയാണ് ഡാമിന്‍െറ സംഭരണശേഷി. ഞായറാഴ്ച ആളിയാര്‍ മേഖലയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചിറ്റൂര്‍ പുഴയില്‍ ജലവിതാനം കുത്തനെ ഉയര്‍ന്നു. ഇതേതുടര്‍ന്ന് ജലസേചനവകുപ്പ് ചിറ്റൂര്‍ ഡിവിഷന്‍ അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. ഡാമിന് താഴെയായി ആളിയാര്‍ മേഖലയില്‍ 70 എം.എം മഴയാണ് പെയ്തത്. |
എണ്‍പത്തി ഒന്നാം വയസ്സില്‍ ആദ്യ ആദരം Posted: 17 Aug 2015 11:15 PM PDT Image: ![]() കോഴിക്കോട്: വോളിബാളില്‍ രണ്ട് ഏഷ്യന്‍ ഗെയിംസ് മെഡലുകള്‍. രാജ്യാന്തരതലത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഒട്ടേറെ സ്മാഷുകള്‍. റെയില്‍വേക്കും സര്‍വീസസിനുംവേണ്ടി നിരവധി കിരീടങ്ങള്‍. കളിക്കാരനെന്ന കരിയറിനുശേഷം, കോച്ചായും പേരെടുത്തെങ്കിലും ടി.പി. പത്മനാഭന്‍ നായര്‍ എന്ന ടി.പി.പി. നായര്‍ അധികാരികളുടെ അംഗീകാരപത്രങ്ങളില്‍നിന്ന് അകലെയായിരുന്നു. 1934 ആഗസ്റ്റ് 30ന് കണ്ണൂരിലെ ചെറുകുന്ന് ഗ്രാമത്തില്‍ പിറന്ന് ഇന്ത്യന്‍ വോളിയുടെ അതികായകനായി മാറി, ഇപ്പോള്‍ വിശ്രമജീവിതം നയിക്കവെയാണ് 81ാം വയസ്സില്‍ രാജ്യത്തിന്‍െറ ആദ്യ ആദരമത്തെുന്നത്. അതും കായികരംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ധ്യാന്‍ചന്ദ് പുരസ്കാരം. അവാര്‍ഡും അംഗീകാരവും ചോദിച്ചുവാങ്ങേണ്ടതല്ല, തേടിയെത്തേണ്ടതാണെന്നായിരുന്നു ഈ വോളി ഇതിഹാസത്തിന്‍െറ പക്ഷം. നാലു പതിറ്റാണ്ട് നീണ്ട കരിയറിനുശേഷം മഹാരാഷ്ട്രയിലെ താണെയിലെ വീട്ടില്‍ കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുമ്പോഴും ടി.പി.പി. നായര്‍ അങ്ങനെതന്നെ വിശ്വസിച്ചു. നേട്ടങ്ങളില്‍ തന്‍െറ ഏഴയലത്തുമത്തൊത്ത കായികതാരങ്ങളെല്ലാം അര്‍ജുനയും ദ്രോണാചാര്യയും സ്വന്തമാക്കുമ്പോഴും അംഗീകാരം തേടിവരും എന്നുറച്ചു വിശ്വസിച്ചു. വിശ്രമജീവിതം 20 വര്‍ഷം പിന്നിട്ടശേഷം രണ്ടു വര്‍ഷം മുമ്പ് മാത്രമേ ടി.പി.പി. നായര്‍ അവഗണനയില്‍ പ്രതിഷേധിച്ച് പൊട്ടിത്തെറിച്ചുള്ളൂ. അന്ന് ഒരു ദേശീയ ചാനലിനു മുന്നില്‍ വേദനകള്‍ പങ്കുവെച്ചു. അപ്പോഴും സര്‍ക്കാറിനെയോ മന്ത്രാലയത്തെയോ കുറ്റപ്പെടുത്തിയില്ല. വോളിബാള്‍ ഫെഡറേഷന്‍ തന്‍െറ പേര് നിര്‍ദേശിക്കാത്തതിനാലാണ് ഈ അവഗണനയെന്നായിരുന്നു പരാതി. അതേ വര്‍ഷം, കായികമന്ത്രി ജിതേന്ദ്ര സിങ്ങിനും കത്തെഴുതി. അര്‍ഹിച്ച അംഗീകാരത്തിനായി അധികാരവാതിലുകള്‍ മുട്ടുന്നതിലെ വേദനകളോടെയായിരുന്നു കത്ത്. ഒടുവില്‍ രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം കായികരംഗത്തെ സമഗ്ര സംഭവനകള്‍ക്കുള്ള ധ്യാന്‍ചന്ദ് പുരസ്കാരമത്തെുമ്പോള്‍ വൈകിയത്തെിയ അംഗീകാരമായി മാറി ഈ നേട്ടം. 1958 ടോക്യോ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 1962 ജകാര്‍ത്ത ഗെയിംസില്‍ വെള്ളിയും. ഇന്ത്യന്‍ വോളിബാള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഈ വെള്ളിനേട്ടത്തിലേക്ക് ടീമിനെ നയിച്ചതും ഒരുക്കിയതും ടി.പി.പി. നായരായിരുന്നു. അതിനുശേഷമോ മുമ്പേ ഇന്ത്യന്‍ വോളി ടീം ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡലിനപ്പുറം പോയിട്ടില്ല. ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട മെഡലണിഞ്ഞ ഏക ഇന്ത്യന്‍ വോളി താരവും ഈ കണ്ണൂര്‍ സ്വദേശിയാണ്. ചെറുകുന്ന് ബോര്‍ഡ് ഹൈസ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ ഫുട്ബാളും ബാള്‍ബാഡ്മിന്‍റണും അത്ലറ്റിക്സുമായിരുന്നു പത്മനാഭന്‍ നായരുടെ ഇഷ്ടകളികള്‍. വല്ലപ്പോഴും മാത്രമായി വോളിബാള്‍. മെട്രിക്കുലേഷന്‍ കഴിഞ്ഞ് 1951ല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ചേര്‍ന്നതോടെയാണ് വോളിബാളിലേക്ക് ശ്രദ്ധതിരിയുന്നത്. പ്രാദേശിക ടൂര്‍ണമെന്‍റിലെ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ സര്‍വീസസ് ടീമിലത്തെിയതോടെ ഇന്ത്യന്‍ വോളിയിലേക്ക് പുതിയ താരോദയമായി മാറി. 1956 മുതല്‍ 61 വരെ നിരവധി ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലും കളിച്ചു. ടോക്യോ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലമെഡല്‍ നേടിയ ടീമംഗമായതിനു പിന്നാലെ തൊട്ടടുത്തവര്‍ഷം ഇന്ത്യന്‍ വൈസ് ക്യാപ്റ്റനുമായി. 1960ല്‍ യു.എസ്.എസ്.ആര്‍ ടീം ഇന്ത്യയില്‍ കളിക്കാനത്തെിയപ്പോഴാണ് നായകനായി അരങ്ങേറ്റംകുറിച്ചത്. ദേശീയ നായകനാവുന്ന ആദ്യ മലയാളികൂടിയായി. 1960ല്‍ എയര്‍ഫോഴ്സ് വിട്ട് ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമായതോടെ മുംബൈ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിലും അഖിലേന്ത്യ ടൂര്‍ണമെന്‍റിലും 1968 വരെ നിറഞ്ഞുനിന്നു. ഇതിനിടയിലായിരുന്നു ജകാര്‍ത്തയിലെ വെള്ളി. ടി.ഡി. ജോസഫ്, ഭരതന്‍ നായര്‍, പളനി സ്വാമി, അരുണാചലം എന്നിവരായിരുന്നു ടീമിലെ മറ്റു താരങ്ങള്‍. പരിശീലകവേഷത്തില്‍ റെയില്‍വേ പുരുഷ-വനിതാ ടീമുമായി 1990-91ല്‍ തൃപ്പയാറും കോഴിക്കോടും നടന്ന വിവിധ ചാമ്പ്യഷിപ്പുകളില്‍ ടി.പി.പി. നായരുണ്ടായിരുന്നു. മഹാരാഷ്ട്ര സംസ്ഥാന ടീം പരിശീലകനായും പ്രവര്‍ത്തിച്ചശേഷമാണ് വോളിബാള്‍ കോര്‍ട്ടില്‍നിന്ന് പടിയിറങ്ങുന്നത്. |
സര്‍ക്കാറിന്‍െറ ആദ്യ കുപ്പിവെള്ള ഫാക്ടറി ഉദ്ഘാടനം 24ന് Posted: 17 Aug 2015 11:12 PM PDT തൊടുപുഴ: സര്‍ക്കാറിന്‍െറ ആദ്യ കുപ്പിവെള്ള ഫാക്ടറി 'ഹില്ലി അക്വ'യുടെ ഒൗപചാരിക ഉദ്ഘാടനം 24ന് രാവിലെ ഒമ്പതിന് തൊടുപുഴയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന് ജലവിഭവ മന്ത്രി പി.ജെ. ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. |
വൈകിയെത്തിയ ആനന്ദം ^ടി.പി.പി. നായര്‍ Posted: 17 Aug 2015 10:50 PM PDT Image: ![]() മുംബൈ: അര്‍ഹിച്ച നേരത്ത് അംഗീകാരങ്ങള്‍ തേടിയത്തെിയില്ളെങ്കിലും വൈകിയത്തെിയ ഒരാനന്ദമാണ് ധ്യാന്‍ചന്ദ് പുരസ്കാരമെന്ന് ഇന്ത്യന്‍ വോളിബാളിലെ ഇതിഹാസം ടി.പി.പി. നായര്‍ എന്ന ടി.പി. പത്മനാഭന്‍ നായര്‍. അഞ്ചുവര്‍ഷം മുമ്പാണ് സമഗ്രസംഭാവനക്കുള്ള അവാര്‍ഡിന് പരിഗണിക്കണമെങ്കില്‍ അപേക്ഷിക്കണമെന്ന അറിവുണ്ടാകുന്നത്. അങ്ങനെ 2012ല്‍ ആദ്യമായി അപേക്ഷിച്ചു. അത് നാലുവര്‍ഷം ആവര്‍ത്തിച്ചു. ഇപ്പോഴതിന് ഞാന്‍ അര്‍ഹനാണെന്ന് അവര്‍ക്കു ബോധ്യപ്പെട്ടിരിക്കുന്നു. ഇത് വൈകിയാണെങ്കിലും സന്തോഷമുണ്ട് -വോളിബാള്‍ രംഗത്തെ സമഗ്രസംഭാവനക്കുള്ള ധ്യാന്‍ചന്ദ് പുരസ്കാരം നേടിയ ടി.പി.പി. നായര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇനി അംഗീകാരത്തിന് അപേക്ഷിച്ചു നടക്കേണ്ടല്ളൊയെന്ന ആനന്ദവുമുണ്ടെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ഏഷ്യന്‍ ഗെയിംസുകളില്‍ രണ്ടു വെള്ളി മെഡലുകള്‍ നേടിയ ഏക ഇന്ത്യന്‍ വോളിബാള്‍ താരമെന്ന തന്‍െറ റെക്കോഡ് അരനൂറ്റാണ്ടിനുശേഷവും തിരുത്തപ്പെട്ടിട്ടില്ളെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം അര്‍ജുനപോലുള്ള അവാര്‍ഡിന് അര്‍ഹനായിരുന്നുവെന്നും അത് കിട്ടേണ്ടിയിരുന്ന സമയം 1962 ലായിരുന്നുവെന്നും പറഞ്ഞു. ഇതുവരെ 25ഓളം വോളിബാള്‍ താരങ്ങള്‍ക്കാണ് അര്‍ജുന നല്‍കിയത്. 10 പേര്‍ മാത്രമാണ് മെഡല്‍ ജേതാക്കള്‍. ശേഷിച്ചവര്‍ക്ക് വോളിബാള്‍ ഫെഡറേഷന്‍െറ ദയയാണ് അവാര്‍ഡെന്നും വോളിടീമിന്‍െറ ആദ്യമലയാളി ക്യാപ്റ്റന്‍ പറഞ്ഞു. |
ജമ്മുവില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു Posted: 17 Aug 2015 10:47 PM PDT Image: ![]() ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍െറ വെടിനിര്‍ത്തല്‍ ലംഘനം. ജമ്മുകശ്മീരില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖക്ക് സമീപവുമാണ് പാകിസ്താന്‍ റേഞ്ചേഴ്സിന്‍െറ വെടിവെപ്പുണ്ടായത്. പ്രകോപനമില്ലാതെയാണ് വെടിവെപ്പുണ്ടായതെന്ന് സൈന്യം അറിയിച്ചു. വെടിവെപ്പില്‍ ഒരു സിവിലിയന് പരിക്കേറ്റു. ആക്രമണത്തിനെതിരെ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. സുചേത്ഗഡ്, ആര്‍.എസ് പുര എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. ആര്‍.എസ് പുരയിലുണ്ടായ വെടിവെപ്പിലാണ് 38കാരനായ സുഭാഷ് ചന്ദര്‍ എന്ന സിവിലിയന് വെടിയേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.എസ്.എഫ് ഒൗട്ട്പോസ്റ്റ് ലക്ഷ്യമാക്കിയാണ് പാകിസ്താന്‍െറ ഭാഗത്തുനിന്നും വെടിവെപ്പുണ്ടായത്. രാത്രി ഒരു മണിയോടെ ആരംഭിച്ച വെടിവെപ്പ് പുലര്‍ച്ചെ 4.30 വരെ നീണ്ടുനിന്നു. തുടര്‍ച്ചയായ പത്താം ദിവസമാണ് പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. |
കോന്നിയിലെ ടൂറിസം നാടിന്‍െറ വികസനത്തിന് വഴിതെളിക്കും –മന്ത്രി അടൂര്‍ പ്രകാശ് Posted: 17 Aug 2015 10:43 PM PDT കോന്നി: കോന്നി കേന്ദ്രീകരിച്ച് നടപ്പാക്കുന്ന വിവിധ ടൂറിസം പദ്ധതികള്‍ നാടിന്‍െറ സമഗ്ര വികസനത്തിന് വഴിതെളിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കാട്ടാത്തി-ചെളിക്കല്‍ ഇക്കോ ടൂറിസം പദ്ധതിയും ജീപ്പ് സഫാരിയും കോന്നി ആനത്താവളത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോന്നിയിലെ ടൂറിസം പദ്ധതികള്‍ വിജയകരമാകുമ്പോള്‍ അതിന്‍െറ പ്രയോജനം പ്രദേശവാസികള്‍ക്ക് ലഭിക്കുകയും സാമൂഹികമായും സാമ്പത്തികമായും മേഖല ഉന്നതി നേടുകയും ചെയ്യും. |
മലയോര മേഖലയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം Posted: 17 Aug 2015 10:28 PM PDT അടിമാലി: അടിക്കടി വൈദ്യുതി നിയന്ത്രണം. പുറമെ ഭൂരിപക്ഷം പ്രദേശങ്ങളിലും വോള്‍ട്ടേജ് കമ്മിയും. അനുദിനം രൂക്ഷമാകുന്ന മലയോര മേഖലയുടെ വൈദ്യുതി പ്രതിസന്ധിക്ക് ഇനിയെങ്കിലും പരിഹാരമാകുമോ എന്ന ആശങ്കയിലാണ് ജനത. |
റവന്യൂ ഡിവിഷനല്‍ ഓഫിസ് ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് മാറ്റാന്‍ നീക്കം Posted: 17 Aug 2015 10:25 PM PDT മട്ടാഞ്ചേരി: റവന്യൂ ഡിവിഷനല്‍ ഓഫിസ് ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് എറണാകുളത്തേക്ക് മാറ്റാന്‍ നീക്കം. കാക്കനാട് കലക്ടറേറ്റ്, കണയന്നൂര്‍ താലൂക്ക് കെട്ടിടം എന്നിവിടങ്ങളാണ് പരിഗണിക്കുന്നതെന്നാണ് സൂചന. രൂപവത്കരണ കാലം മുതല്‍ ഫോര്‍ട്ട്കൊച്ചിയിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. കൊച്ചിക്ക് പുറമേ ആലുവ, പറവൂര്‍, കണയന്നൂര്‍ താലൂക്കുകളും ഫോര്‍ട്ട്കൊച്ചി ആര്‍.ഡി.ഒ പരിധിയിലാണ്. |
സുപ്രീംകോടതിക്ക് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി Posted: 17 Aug 2015 10:24 PM PDT Image: ![]() ന്യൂഡല്‍ഹി: സുപ്രീംകോടതി തകര്‍ക്കുമെന്ന അജ്ഞാത ഇമെയ്ല്‍ സന്ദേശത്തെ തുടര്‍ന്ന് സുപ്രീംകോടതി പരിസരത്ത് സുരക്ഷ ശക്തമാക്കി. സുപ്രീംകോടതിയില്‍ സ്ഫോടനം നടത്തുമെന്ന് അറിയിച്ചുകൊണ്ടുള്ള ഇ മെയ്ല്‍ സന്ദേശം കഴിഞ്ഞ ആഴ്ചയാണ് ലഭിച്ചത്. സുരക്ഷയുടെ ഭാഗമായി നിയമ വിദ്യാാര്‍ഥികള്‍ ഇന്‍േറണ്‍ഷിപ്പിനായി കോടതി മുറിയിലേക്ക് കടക്കുന്നത് നിരോധിച്ചു. കേസ് നടത്തിപ്പിനായി അഭിഭാഷകരെ കാണാന്‍ എത്തുന്നവര്‍ കോടതിയിലേക്ക് പ്രവേശിക്കുന്നതും തടഞ്ഞിട്ടുണ്ട്. |
ബിജു രമേശിന് തന്നോട് വൈരാഗ്യമെന്ന് മാണിയുടെ മൊഴി Posted: 17 Aug 2015 10:23 PM PDT Image: ![]() തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിയുടെ മൊഴി പുറത്ത്. ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന് തന്നോട് വൈരാഗ്യമാണെന്ന് മാണി മൊഴിയില്‍ വ്യക്തമാക്കുന്നു. പണ്ടുമുതലേയുള്ള വിരോധമാണ് ബിജു രമേശിന് തന്നോടുള്ളത്. ബിജുവിന്‍െറ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതാണ് തന്നോടുള്ള വിരോധത്തിന് കാരണം. ബാറുകള്‍ പൂട്ടിയതും വിരോധം കൂട്ടി. ബാര്‍ അസോസിയേഷന്‍ നേതാക്കളുമായി ഇതു വരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല. അവര്‍ ആരാണെന്ന് പോലും തനിക്കറിയില്ളെന്നും മാണി മൊഴി നല്‍കിയിട്ടുണ്ട്. ബാര്‍ അസോസിയേഷന്‍ നേതാവ് രാജന്‍ ബാബുവുമായി ഒരു ഘട്ടത്തിലും താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ളെന്നും മാണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.
|
ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് നരകയാതനയും അവഗണനയും Posted: 17 Aug 2015 10:21 PM PDT ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നരകയാതനയും അവഗണനയും. |
ചെടേക്കാല്‍ നിവാസികള്‍ക്ക് പട്ടയം : മനുഷ്യാവകാശ കമീഷന്‍ പരാതി ഇന്ന് പരിഗണിക്കും Posted: 17 Aug 2015 10:14 PM PDT കാസര്‍കോട്: ബദിയടുക്ക പഞ്ചായത്തിലെ ചെടേക്കാല്‍ ലക്ഷംവീട് കോളനിവാസികള്‍ക്ക് 25 വര്‍ഷമായി പട്ടയം ലഭിക്കാത്തത് സംബന്ധിച്ച പരാതി ചൊവ്വാഴ്ച നടക്കുന്ന മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ പരിഗണിക്കും. |
ശ്രീലങ്ക പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: യു.എന്‍.പി മുന്നില്‍; രാജപക്സെ തോല്‍വി സമ്മതിച്ചു Posted: 17 Aug 2015 10:00 PM PDT Image: ![]() കൊളംബോ: ശ്രീലങ്ക പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നേതൃത്വം നല്‍കുന്ന യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി(യു.എന്‍.പി) വിജയത്തിലേക്ക്. മുന്‍ പ്രസിഡന്‍റും യുനൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സിന്‍െറ(യു.പി.എഫ്.എ) പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ മഹിന്ദ രാജപക്സെ തോല്‍വി സമ്മതിച്ചതായി റിപ്പോര്‍ട്ട്. പുറത്തുവന്ന ആദ്യ സൂചനകള്‍ പ്രകാരം രാജ്യത്തെ 22 ജില്ലയില്‍ യു.എന്‍.പി 11 ജില്ലയിലും യു.പി.എഫ്.എ എട്ട് ജില്ലയിലും ഭൂരിപക്ഷം നേടി. തമിഴ് പാര്‍ട്ടികള്‍ മൂന്ന് ജില്ലകളില്‍ ഭൂരിപക്ഷം നേടി. |
സ്വര്‍ണവില 80 രൂപ വര്‍ധിച്ചു; പവന് വില 19,600 Posted: 17 Aug 2015 09:55 PM PDT Image: ![]() കൊച്ചി: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപ കൂടി 19,600 ആണ് ഇന്നത്തെ വില. ഗ്രാം സ്വര്‍ണത്തിന് 10 രൂപ വര്‍ധിച്ച് 2,450 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. അഞ്ച് ദിവസം മാറ്റങ്ങളില്ലാതെ നിന്ന സ്വര്‍ണവില ഇന്നലെയും കൂടിയിരുന്നു. 18,720 ആണ് ഈ മാസം ഇതുവരെയുള്ള ഏറ്റവും കുറഞ്ഞനിരക്ക്. |
Posted: 17 Aug 2015 09:44 PM PDT മലപ്പുറം: പ്ളസ്വണ്‍ സ്കൂള്‍/കോമ്പിനേഷന്‍ മാറ്റത്തിന് ശേഷമുള്ള സ്കൂള്‍തല ഒഴിവുകളിലേക്ക് ചൊവ്വാഴ്ച സ്പോട്ട് അഡ്മിഷന്‍ നടക്കും. ജില്ലയില്‍ ഒഴിഞ്ഞുകിടക്കുന്ന 1021 സീറ്റുകളിലേക്കാണ് പ്രവേശം നല്‍കുക. |
പെരുമണ്ണ ബാങ്ക് പ്രശ്നം: അന്വേഷണത്തിന് അഞ്ചംഗ സമിതി; ലീഗ് വിരുദ്ധര്‍ യോഗം ചേര്‍ന്നു Posted: 17 Aug 2015 09:39 PM PDT പന്തീരാങ്കാവ്: പെരുമണ്ണ സര്‍വിസ് സഹകരണ ബാങ്കിലെ നിയമനത്തെ ചൊല്ലി കോണ്‍ഗ്രസിലും യു.ഡി.എഫിലും നടക്കുന്ന തര്‍ക്കങ്ങള്‍ രൂക്ഷമായി. പാര്‍ട്ടി വേദികളില്‍ ബാങ്ക് പ്രസിഡന്‍റിനെതിരെ വിമര്‍ശം ശക്തമായതോടെ അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയമിച്ചു. |
മരുന്നടിച്ചു: ഒളിമ്പിക് ചാമ്പ്യന് മെഡല്‍ നഷ്ടമായി Posted: 17 Aug 2015 09:23 PM PDT Image: ![]() ലൗസെന്‍ (സ്വിറ്റ്സര്‍ലന്‍ഡ്): തുര്‍ക്കിയുടെ 1500 മീറ്റര്‍ ഒളിമ്പിക് ചാമ്പ്യന്‍ അസ്ലി സാകിര്‍ അല്‍പ്ടെകിന് ഉത്തേജക മരുന്ന് ഉപയോഗത്തിന്‍െറ പേരില്‍ സ്വര്‍ണം നഷ്ടമാകും. ബ്ളഡ് ഡോപിങ്ങിന് പിടിക്കപ്പെട്ട താരം സ്വര്‍ണം തിരികെനല്‍കാനും എട്ടുവര്‍ഷം വിലക്ക് നേരിടാനും ഒരുക്കമാണെന്ന് വ്യക്തമാക്കി. അന്താരാഷ്ട്ര അത്ലറ്റിക് അസോസിയേഷന്‍സ് ഫെഡറേഷനും അല്‍പ്ടെകിനും തമ്മിലുള്ള ഒത്തുതീര്‍പ്പ് സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതി തിങ്കളാഴ്ച അംഗീകരിക്കുകയായിരുന്നു. 2010 ജൂലൈ 29 മുതലുള്ള അനുകൂല ഫലങ്ങളെല്ലാം താരത്തിന് വിട്ടുകൊടുക്കണം. 2012 ലണ്ടന്‍ ഒളിമ്പിക്സിലെയും 2012 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെയും സ്വര്‍ണങ്ങളാണ് അവയില്‍ പ്രധാനപ്പെട്ടത്. 2010 ജൂലൈക്കും 2012 ഒക്ടോബറിനും ഇടയില്‍ അല്‍പ്ടെകിന്‍ ഉത്തേജകം ഉപയോഗിച്ചുവെന്ന ആരോപണം കോടതി ശരിവെച്ചു. |
ഭീകരതക്കെതിരായ പോരാട്ടം തുടരാന്‍ രാജ്യം പ്രതിജ്ഞാബദ്ധം –കിരീടാവകാശി Posted: 17 Aug 2015 08:24 PM PDT Image: ![]() കുവൈത്ത് സിറ്റി: ഭീകരതക്കും തീവ്രവാദത്തിനുമെതിരായ പോരാട്ടം അഭംഗുരം തുടരുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് പ്രഖ്യാപിച്ചു. കുവൈത്തിനെ ഭീകരതയുടെ താവളമാക്കാനുള്ള തല്‍പരകക്ഷികളുടെ ശ്രമം ഒരുനിലക്കും വെച്ചുപൊറുപ്പിക്കില്ളെന്നും തീവ്രവാദത്തിനെതിരായ പോരാട്ടത്തിനായി ഏതറ്റം വരെ പോകാനും രാജ്യത്തിന് മടിയില്ളെന്നും കിരീടാവകാശി വ്യക്തമാക്കി. അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ നിര്‍ദേശപ്രകാരം സീഫ് പാലസില്‍ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്. ഇമാം സാദിഖ് മസ്ജിദ് ചാവേര്‍ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയുംവേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചതിലും മറ്റു രണ്ടു തീവ്രവാദ ശൃംഖലകള്‍കൂടി തകര്‍ക്കാനായതിലും രാജ്യത്തെ സുരക്ഷാവിഭാഗവും അനുബന്ധസംവിധാനങ്ങളും പ്രശംസനീയമായ പങ്കാണ് വഹിച്ചത്. ഇക്കാര്യത്തിന് മേല്‍നോട്ടം വഹിച്ച ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹിന്‍െറയും ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ഹമദ് അസ്സബാഹിന്‍െറയും പ്രതിരോധമന്ത്രി ശൈഖ് ഖാലിദ് ജാറുല്ല അസ്സബാഹിന്‍െറയും നേതൃത്വം അഭിനന്ദനമര്‍ഹിക്കുന്നു. രാജ്യത്തിന്‍െറ സുരക്ഷയും ജനങ്ങളുടെ സുരക്ഷിതത്വവും നിലനിര്‍ത്തുന്നതിനാണ് ഭരണകൂടത്തിന്‍െറ പ്രഥമ പരിഗണന. അതിനുവേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം എപ്പോഴും ജാഗരൂകമാണ്. ഭീകരതയുടെയും തീവ്രവാദത്തിന്‍െറയും വളക്കൂറുള്ള മണ്ണായി കുവൈത്തിനെ മാറ്റാന്‍ അനുവദിക്കില്ല. ഇത്തരം ശൃംഖലകളുടെ അടിവേരറുക്കുന്നതിനുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്. രാജ്യത്തിന്‍െറ സുരക്ഷാ ചുമതലയുള്ള വിഭാഗങ്ങളെല്ലാം സദാജാഗ്രതയിലാണ്. ജനങ്ങളുടെ സൈ്വരജീവിതം തടസ്സപ്പെടുത്താനുള്ള ആരുടെയും നീക്കം വെച്ചുപൊറുപ്പിക്കില്ല -കിരീടാവകാശി കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത കിരീടാവകാശിയുടെ നടപടിയില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ് കൃതജ്ഞത രേഖപ്പെടുത്തി. രാജ്യത്തിന്‍െറ പരമാധികാരവും സ്ഥിരതയും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭ പ്രതിജ്ഞാബദ്ധമാണെന്നും അമീറിന്‍െറയും കിരീടാവകാശിയുടെയും പിന്തുണ ഇക്കാര്യത്തില്‍ ഏറെ ഊര്‍ജം പകര്‍ന്നുനല്‍കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. |
സാങ്കേതിക തകരാര്‍: മസ്കത്ത്–കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി Posted: 17 Aug 2015 08:03 PM PDT Image: ![]() മസ്കത്ത്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് മസ്കത്തില്‍നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് പുറപ്പെടേണ്ട ഐ.എക്സ് 350 വിമാനമാണ് യാത്രക്കാരെ ദുരിതത്തിലാക്കിയതിനുശേഷം റദ്ദാക്കിയത്. മൂന്നു മണിക്കൂറോളം യാത്രക്കാരെ വിമാനത്താവളത്തിനുള്ളില്‍ ഇരുത്തി ദുരിതത്തിലാക്കിയശേഷമാണ് വിമാനം റദ്ദാക്കിയത്. ചൊവ്വാഴ്ച രാവിലെ 6.30ന് വിമാനം പുറപ്പെടുമെന്നാണ് യാത്രക്കാരെ അറിയിച്ചിരുന്നത്. വിമാനത്തിന്‍െറ എന്‍ജിന് സംഭവിച്ച തകരാറാണ് റദ്ദാക്കാന്‍ കാരണമെന്നും മുംബൈയില്‍നിന്ന് അറ്റകുറ്റപ്പണിക്കുള്ള ഉപകരണങ്ങള്‍ എത്തിച്ചശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ 6.30ന് കോഴിക്കോട്ടേക്ക് പുറപ്പെടുമെന്നാണ് അറിയിച്ചത്. ഒമാനില്‍തന്നെ താമസസ്ഥലത്തേക്ക് തിരികെപോകാന്‍ ആഗ്രഹിച്ചവര്‍ക്ക് അതിന് അനുമതി നല്‍കി. ഇവരോട് ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന് വിമാനത്താവളത്തില്‍ എത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. മറ്റുള്ളവരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. വിസ തീര്‍ന്നവരും റദ്ദാക്കിയവരുമാണ് കൂടുതല്‍ ദുരിതത്തിലായത്. ഉച്ചക്ക് ഒരുമണിക്കുള്ള വിമാനത്തില്‍ പോകുന്നതിന് ഒമാനിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയവരാണ് മണിക്കൂറുകള്‍ പ്രയാസം അനുഭവിച്ചത്. രാവിലെ പത്തിനും പതിനൊന്നിനും വിമാനത്താവളത്തിലത്തെിയവരെ ഉച്ചക്ക് 12.30ഓടെയാണ് വിമാനത്തില്‍ കയറ്റിയത്. ഇതിന് ശേഷം വിമാനം പുറപ്പെടാന്‍ ഒരുങ്ങുന്നതിനിടെയാണ് സാങ്കേതിക തകരാര്‍ കണ്ടത്തെിയത്. തുടര്‍ന്നും രണ്ടു മണിക്കൂറിലധികം വിമാനത്തില്‍തന്നെ ഇരുത്തുകയായിരുന്നു. ഇതിനിടെ യാത്രക്കാര്‍ക്ക് ചായയും സമൂസയും നല്‍കി. എന്നാല്‍, രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടില്ല. തുടര്‍ന്ന,് യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തിറക്കുകയായിരുന്നു. ഇതിനിടയിലും വിമാനത്തിന് എന്താണ് സംഭവിച്ചതെന്നോ എപ്പോള്‍ പുറപ്പെടുമെന്നോ യാത്രക്കാരെ അറിയിച്ചില്ല. യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കിയതിനുശേഷവും എന്തുചെയ്യണമെന്നത് സംബന്ധിച്ചും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമാക്കിയില്ല. യാത്രക്കാരോട് സംസാരിക്കാന്‍പോലും ആരും ഉണ്ടായിരുന്നില്ളെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. വിമാനം റദ്ദാക്കുകയാണെന്നോ എന്തുചെയ്യണമെന്നോ അറിയിച്ചില്ല. എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതരെ പരിസരത്തൊന്നും കാണാനില്ലാത്ത അവസ്ഥയായിരുന്നു. സ്വദേശി പൗരനായ ജീവനക്കാരനാണ് കാര്യങ്ങള്‍ സംസാരിച്ചത്. വിമാനത്താവളത്തിലും മണിക്കൂറുകള്‍ ബുദ്ധിമുട്ടിച്ച ശേഷമാണ് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റാമെന്നും താമസ സ്ഥലത്തേക്ക് പോകാമെന്നും അറിയിപ്പ് നല്‍കിയത്. മണിക്കൂറുകള്‍ ഭക്ഷണവും വെള്ളവും പോലും ലഭിക്കാതെ നൂറിലധികം യാത്രക്കാര്‍ ദുരിതം അനുഭവിക്കുകയും ചെയ്തു. ഏതാനും പേര്‍ ടിക്കറ്റ് റദ്ദാക്കി മറ്റു സര്‍വിസുകളില്‍ യാത്രയാകുകയും ചെയ്തു. വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിക്കുന്നത് സ്വാഭാവികമാണെങ്കിലും ഇക്കാര്യം യാത്രക്കാരോട് പറയാനോ അവരുടെ കാര്യങ്ങള്‍ അന്വേഷിക്കാനോ എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ തയാറാകാത്തതാണ് പ്രയാസമാകുന്നതെന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിലെ യാത്രികനും അല്‍ ജദീദ് എക്സ്ചേഞ്ച് ജനറല്‍ മാനേജറുമായ രാജന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അധികൃതരുടെ ഭാഗത്തുനിന്ന് സഹകരണം കുറവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാലും അഞ്ചും പ്രാവശ്യം ചെക്കിങ് ചെയ്തശേഷമാണ് ഹോട്ടലിലേക്ക് മാറ്റിയതെന്ന് യാത്രക്കാരനായ സക്കീര്‍ പറഞ്ഞു. വിമാനം റദ്ദാക്കിയതിലുപരി എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതരില്‍നിന്നുള്ള അവഗണനയാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്ന് മറ്റൊരു യാത്രക്കാരന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. |
ഇഖാമ പോസ്റ്റല്‍ വഴി മാത്രം: നിയമം പ്രാബല്യത്തില്‍ Posted: 17 Aug 2015 07:52 PM PDT Image: ![]() റിയാദ്: സൗദിയില്‍ വിദേശ ജോലിക്കാരുടെ ഇഖാമ എടുക്കുന്നതിനും പുതുക്കുന്നതിനും സൗദി പോസ്റ്റിന്‍െറ ‘വാസില്‍’ സേവനം നിര്‍ബന്ധമാക്കുന്ന നിയമം കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്നു. ഇതോടെ കമ്പനി പ്രതിനിധികളും ജോലിക്കാരും ജവാസാത്തിലത്തെി ഇഖാമ പ്രിന്‍റ് ചെയ്ത് വാങ്ങുന്ന സേവനം നിര്‍ത്തിവെച്ചു. ഇലക്ട്രോണിക് സംവിധാനം വഴി പുതുക്കിയ ഇഖാമ കൈപ്പറ്റാന്‍ കമ്പനികളുടെ മുആഖിബുമാര്‍ പാസ്പോര്‍ട്ട് ഓഫിസുകളെ സമീപിച്ചിരുന്ന രീതി ആഗസ്റ്റ് മധ്യത്തോടെ നിര്‍ത്തലാക്കി. പകരം സൗദി പോസ്റ്റിന്‍െറ ഡോര്‍ ഡെലിവറി സംവിധാനമായ ‘വാസില്‍’ വഴിയാണ് തിരിച്ചിറിയല്‍ കാര്‍ഡ് സ്ഥാപനത്തില്‍ എത്തിക്കുക. ആഗസ്റ്റ് 16 (ദുല്‍ഖഅദ് ഒന്ന്) മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ജൂണില്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജവാസാത്ത് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. നിയമം പ്രാബല്യത്തില്‍ വന്ന വിവരം പരസ്യങ്ങളിലൂടെയും മൊബൈല്‍ സന്ദേശങ്ങള്‍ വഴിയും ജനങ്ങളെ അറിയിച്ചു. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്‍െറ ‘അബ്ശിര്‍’ സേവനത്തില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ സൗദി പോസ്റ്റിന്‍െറ ഡോര്‍ ഡെലിവറി സംവിധാനവും രജിസ്റ്റര്‍ ചെയ്യണമെന്ന് ജവാസാത്ത് നിര്‍ദേശിച്ചു. ഇതോടെ വ്യക്തികളുടെ സ്പോണ്‍സര്‍ഷിപ്പിലുള്ളവരുടെ നടപടികളും തപാല്‍ വഴിയാക്കി മാറ്റും. അബ്ശിര്‍ സംവിധാനത്തില്‍ സാധ്യമല്ലാത്ത സേവനങ്ങള്‍ക്ക് മാത്രമേ ജവസാത്തിനെ സമീപിക്കേണ്ടതുള്ളൂ എന്നും സന്ദേശത്തില്‍ പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍െറ പോര്‍ട്ടലില്‍ www.register.address.gov.sa എന്ന സൈറ്റ് വഴിയാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. അതേ സമയം, വിദേശികളുടെ തിരിച്ചറിയല്‍ കാര്‍ഡിന്‍െറ പുതിയ രൂപം ഹിജ്റ പുതുവര്‍ഷത്തില്‍ (ഒക്ടോബര്‍ 14) പ്രാബല്യത്തില്‍ വരും. ഇഖാമ എന്നതിനു പകരം ‘മുഖീം’ എന്ന തിരിച്ചറിയല്‍ കാര്‍ഡ് അഞ്ച് വര്‍ഷത്തേക്കാണ് നല്‍കുക. ഓരോ വര്‍ഷത്തിലും കാലാവധി ഇലക്ട്രോണിക് രീതിയില്‍ പുതുക്കണം. വര്‍ഷത്തില്‍ കാര്‍ഡി പുതുക്കി പ്രിന്‍റ് ചെയ്യുന്ന പ്രയാസം ഇതോടെ ഇല്ലാതാവും. പുതിയ തിരിച്ചറിയല്‍ കാര്‍ഡില്‍ തീരുന്ന കാലാവധി രേഖപ്പെടുത്തുകയില്ല. മറിച്ച് ഇലക്ട്രോണിക് സംവിധാനത്തിലാണ് കാലാവധി കാണിക്കുക. |
ഇന്ത്യയിലെ മാറ്റം ലോകം സ്വാഗതം ചെയ്യുന്നു– മോദി Posted: 17 Aug 2015 07:37 PM PDT Image: ![]() Subtitle: ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തെ ഇളക്കിമറിച്ച് മോദിയുടെ പ്രസംഗം ദുബൈ: 30 വര്‍ഷത്തിന് ശേഷം സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ വന്നതോടെ ഇന്ത്യയുടെ മാറ്റം ലോകം സ്വാഗതം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകരാജ്യങ്ങള്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിന് തയാറാകുന്നത് ഇതിന് തെളിവാണ്. ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട ഹിന്ദി പ്രസംഗത്തില്‍ തന്‍െറ ഭരണനേട്ടങ്ങള്‍ അദ്ദേഹം എണ്ണിയെണ്ണി പറഞ്ഞു. എന്നാല്‍ പ്രവാസികള്‍ക്കായി കാര്യമായ പ്രഖ്യാപനങ്ങള്‍ ഒന്നുമുണ്ടായില്ല. കടുത്ത ചൂടിലും സ്റ്റേഡിയം തിങ്ങിനിറഞ്ഞ പ്രവാസി ഇന്ത്യക്കാര്‍ കരഘോഷത്തോടെയാണ് മോദിയുടെ വാക്കുകള്‍ സ്വീകരിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി ഇവിടെ വരുന്നത് 34 വര്‍ഷത്തെ ഇടവേളക്കുശേഷമാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ഗാമികള്‍ തനിക്ക് കുറേ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കി വെച്ചിട്ടുണ്ട്.അതിലൊന്നാണ്് തന്‍െറ ആദ്യ യു.എ.ഇ സന്ദര്‍ശനം. ഇതില്‍ ചിലര്‍ക്ക് തന്നോട് ദേഷ്യം തോന്നുന്നുണ്ടാകും. എന്നാല്‍ അബൂദബി കിരീടാവകാശിയും ദുബൈ ഭരണാധികാരിയും തന്നോട് ദേഷ്യം കാണിച്ചില്ല. വളരെ സ്നേഹത്തോടെയാണ് അവര്‍ പെരുമാറിയത്. വിമാനത്താവളത്തില്‍ തന്നെ സ്വാഗതം ചെയ്യാന്‍ അബൂദബി കിരീടാവകാശിയും അഞ്ച് സഹോദരന്മാരും നേരിട്ടത്തെി. ഇത് ഒരു വ്യക്തിയോടുള്ള സ്നേഹമല്ല, മറിച്ച് 125കോടി ജനങ്ങളോടുള്ളതാണ്. ഇന്ത്യയുടെ മാറുന്ന മുഖത്തിനുള്ള അംഗീകാരമാണ്. ഭരണാധികാരികള്‍ക്ക് ഹൃദയപൂര്‍വം നന്ദിപറയുന്നു. ഒരുവശത്ത് മതത്തിന്‍െറ പേരില്‍ തീവ്രവാദം വര്‍ധിക്കുമ്പോള്‍ അബൂദബി ഭരണാധികാരികള്‍ ക്ഷേത്രം നിര്‍മിക്കാന്‍ സ്ഥലം തന്നു. അവരെ അഭിനന്ദിക്കുന്നുണ്ടെങ്കില്‍ എഴുന്നേറ്റ് നിന്ന് കൈയടിക്കാന്‍ പറഞ്ഞപ്പോള്‍ സ്റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റ് നിന്നു. ഭാഷയോ നാടോ വേഷമോ ഒന്നുമല്ല ഒരാളെ അംഗീകരിക്കാനുള്ള ഘടകങ്ങള്‍. ഒരാള്‍ക്ക് മറ്റൊരാളോടുള്ള വിശ്വാസമാണ് മുഖ്യം. അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇത് ഏറെ പ്രധാനമാണ്. അബൂദബി കിരീടാവകാശി നാലരലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്നാണ് പ്രഖ്യാപിച്ചത്. നിങ്ങളെ വിശ്വാസമില്ളെങ്കില്‍ ആരെങ്കിലും 10 രൂപയെങ്കിലും തരുമോ. തീവ്രവാദത്തിനെതിരെ രണ്ട് രാജ്യങ്ങള്‍ക്കും ഒരേ ശബ്ദമാണ്. ഒന്നിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വത്തിന് യു.എ.ഇ പിന്തുണ പ്രഖ്യപിച്ചിട്ടുണ്ട്. ലോകം ഇന്ത്യയെ നോക്കിക്കാണുന്ന രീതി തന്നെ മാറിക്കഴിഞ്ഞു. അതിന് കാരണം മോദിയല്ല, 125 കോടി ജനങ്ങളാണ്. ഇന്ത്യ അതിവേഗം വളരുകയാണെന്ന് എല്ലാവരും ഒരേസ്വരത്തില്‍ സമ്മതിക്കുന്നു. ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതി കുറച്ച് മാസം മുമ്പാണ് തുടങ്ങിയത്. ഇന്ന് ലോകം ഒന്നാകെ പറയുന്നു ഇന്ത്യയില്‍ നിര്‍മിക്കാന്‍. ഇന്ത്യ അവസരങ്ങളുടെ നാടായി മാറി. ഇന്ത്യയുടെ ജനസംഖ്യയില്‍ 65 ശതമാനവും 35 വയസ്സിന് താഴെയുള്ള യുവാക്കളാണ്. മറ്റു രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് സ്വാഭാവികമാണ്. നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 48 ശതമാനത്തിന്‍െറ വര്‍ധനവാണുണ്ടായത്. രാജ്യത്ത് വികസനത്തിന്‍െറ പുതിയ കാറ്റു വീശുകയാണ്. അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയുടെ എല്ലാ മുക്കുമൂലയിലും 24 മണിക്കൂര്‍ വൈദ്യുതി വിതരണമുണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നു. രാജ്യത്ത് മാത്രമല്ല അയല്‍പക്കത്തും സമാധാനവും വികസനവും ഉണ്ടാകണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. ചര്‍ച്ച തന്നെയാണ് ഇതിനുള്ള വഴി. ബംഗ്ളാദേശുമായുള്ള വര്‍ഷങ്ങള്‍ നീണ്ട അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായതും നാഗാലാന്‍റിലെ വിഘടനവാദികളുമായി കരാറുണ്ടാക്കിയതും അദ്ദേഹം എടുത്തുപറഞ്ഞു. നേപ്പാളില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ തന്‍െറ സര്‍ക്കാര്‍ ആദ്യം ഓടിയത്തെി. സഹായം ഇപ്പോഴും തുടരുന്നു. നേപ്പാളിലേക്ക് വെറും 70 മിനുട്ടേ ഡല്‍ഹിയില്‍ നിന്നുള്ളൂ. 17 വര്‍ഷമായി ഒരു പ്രധാനമന്ത്രി അവിടെ പോയിട്ട്. മാലദ്വീപില്‍ കുടിവെള്ള ക്ഷാമമുണ്ടായപ്പോള്‍ ഇന്ത്യ സഹായിക്കാനത്തെി. മറ്റൊരു അയല്‍ രാജ്യമായ ശ്രീലങ്കയില്‍ രാജീവ്ഗാന്ധിക്ക് ശേഷം ആരും പോയിട്ടില്ളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തീവ്രവാദിത്തിനെതിരെ മോദി ശബ്ദമുയര്‍ത്തി. പതിറ്റാണ്ടുകളായി ഇന്ത്യ തീവ്രവാദി ഭീഷണി നേരിടുന്നു. അതിന് അതിരുകളില്ല. തീവ്രവാദത്തിനെതിരെ മാനവികതയില്‍ വിശ്വസിക്കുന്ന എല്ലാവരും ഒന്നിക്കേണ്ട സമയമായിരിക്കുന്നു. നല്ല തീവ്രവാദവും ചീത്ത തീവ്രവാദവും ഇല്ല. ഹിംസയുടെ മാര്‍ഗം വെടിഞ്ഞ് മുഖ്യധാരയില്‍ ചേരണമെന്നാണ് അവരോട് പറയാനുള്ളത്-മോദി പറഞ്ഞു. മോദി വരുംമുമ്പ് സ്റ്റേഡിയത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. |
സബ്സിഡി പിന്‍വലിക്കല്‍: മാംസവിലയും ഭക്ഷണവിലയും ഉയരും Posted: 17 Aug 2015 07:19 PM PDT Image: ![]() മനാമ: ബഹ്റൈനില്‍ മാംസ സബ്സിഡി അടുത്ത മാസം മുതല്‍ പിന്‍വലിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതോടെ പ്രവാസികളും വ്യാപാരികളും ആശങ്കയിലായി. വലിയ തോതില്‍ പ്രവാസികളുള്ള നാടായതിനാല്‍ സബ്സിഡി സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തുന്നതോടെ ഇതിന്‍െറ ദുരിതം അനുഭവിക്കേണ്ടി വരിക പ്രവാസികളാണ് എന്ന കാര്യം വ്യക്തമാണ്. ഇവിടെ തൊഴിലെടുത്ത് ജീവിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളില്‍ ഒട്ടുമുക്കാല്‍ പേരും ഇടത്തരം വരുമാനമുള്ളവരാണ്. 100 ദിനാര്‍ പോലും പ്രതിമാസം ശമ്പളമായി കിട്ടാത്ത നിരവധി പേരും ഉണ്ട്. ഇവരുടെ ജീവിതമാണ് പുതിയ തീരുമാനം നടപ്പില്‍ വരുന്നതോടെ കഷ്ടത്തിലാവുക. യു.എ.ഇ, ഖത്തര്‍ തുടങ്ങിയ ജി.സി.സി രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, കുറഞ്ഞ ജീവിത ചെലവാണ് ബഹ്റൈനിലെ പ്രധാന ആകര്‍ഷണം. സ്വന്തമായി പാചകം ചെയ്യാനും മറ്റും ഇടമില്ലാത്ത താഴ്ന്ന വരുമാനക്കാര്‍ പലപ്പോഴും ഭക്ഷണത്തിനായി ഹോട്ടലുകളെ ആണ് ആശ്രയിക്കുന്നത്. ഒരു ദിനാറില്‍ താഴെ ചെലവഴിച്ചാല്‍ തന്നെ സുഭിക്ഷമായി ഭക്ഷണം കഴിക്കാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.റസ്റ്റോറന്‍റുകള്‍ക്ക് ചുരുങ്ങിയ ചെലവില്‍ സാധനങ്ങള്‍ കിട്ടുന്നത് മൂലമാണ് വിഭവങ്ങളുടെ വിലയും കുറയുന്നത്. പടിപടിയായി വിവിധ സബ്സിഡികള്‍ പിന്‍വലിക്കപ്പെടുന്നതോടെ റസ്റ്റോറന്‍റിലെ വിലനിലവാരം കൂടും. ഇത് സാധാരണ പ്രവാസിയെ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. മാംസ വില കിലോക്ക് ഒരു ദിനാറില്‍ നിന്ന് മൂന്ന് ദിനാര്‍ എങ്കിലും ആയി ഉയരുന്നതോടെ, ബിസിനസ് കുറയുമെന്ന ഭീതി ഈ രംഗത്തെ കച്ചവടക്കാര്‍ക്കുമുണ്ട്. നിരവധി മലയാളികളും മാംസ വ്യാപാരികളായുണ്ട്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ മാംസ സബ്സിഡി ഉണ്ടാകില്ളെന്ന് വ്യവസായ വാണിജ്യ മന്ത്രി സായിദ് ബിന്‍ റാഷിദ് അസ്സയാനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സബ്സിഡി റദ്ദാക്കാനുള്ള കാബിനറ്റ് തീരുമാനത്തിന്‍െറ ഭാഗമായാണിത്. സബ്സിഡി പിന്‍വലിച്ച ശേഷം ഉണ്ടാകാനിടയുള്ള കുത്തകവത്കരണം തടയാന്‍ നടപടിയുണ്ടാകുമെന്നുംഅദ്ദേഹം വ്യക്തമാക്കിയിരുന്നു. പുതിയ തീരുമാനത്തെ തുടര്‍ന്ന് അര്‍ഹരായ സ്വദേശികള്‍ക്ക് സബ്സിഡിക്ക് തുല്യമായ തുക ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന്‍െറ ചെലവു ചുരുക്കലിന്‍െറ ഭാഗമായാണ് നടപടി.മാംസത്തിന് പിന്നാലെ വെള്ളം, വൈദ്യുതി, എണ്ണ, പാചകവാതക സബ്സിഡികളും വെട്ടിക്കുറക്കാന്‍ ആലോചനയുണ്ട്. ഇതിനിടെ, റേഷന്‍ കാര്‍ഡ് വഴി 15 ഭക്ഷ്യ വിഭവങ്ങളടങ്ങിയ കിറ്റ് ലഭ്യമാക്കാനും നീക്കം നടക്കുന്നതായി അറിയുന്നു. സെപ്റ്റംബര്‍ മുതല്‍ മാംസ സബ്സിഡി പിന്‍വലിക്കുന്നതിന് പിറകെ മറ്റ് സബ്സിഡികളും ഒഴിവാക്കാനും റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്താനുമാണ് നിര്‍ദേശമുയര്‍ന്നത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്‍റ്സമിതി ഇക്കാര്യം ചര്‍ച്ച ചെയ്തു. 15 ഓളം അവശ്യ സാധനങ്ങളടങ്ങിയ കിറ്റായിരിക്കും ഇതിനായി ഒരുക്കുക. മാംസം, അരി, എണ്ണ, പഞ്ചസാര, പരിപ്പ്, പാല്‍പ്പൊടി, ടുമാറ്റോ പേസ്റ്റ്, ബേബി മില്‍ക്, ചിക്കന്‍, ചീസ് എന്നിവയായിരിക്കും കിറ്റില്‍ ഉള്‍പ്പെടുത്തുക. കാര്‍ഡ് ഏര്‍പ്പെടുത്തുകവഴി പെട്രോള്‍, ഡീസല്‍ സബ്സിഡി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനും സാധിക്കുമെന്നാണ് പാര്‍ലമെന്‍റ് അംഗങ്ങളുടെ അഭിപ്രായം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment