സ്വാഗതം
WELCOME

News Update..

Saturday, August 29, 2015

ബോള്‍ട്ടിന് 'തട്ടിവീഴ്ത്തിയ' ക്യാമറാമാന്‍െറ സ്നേഹ സമ്മാനം Madhyamam News Feeds

ബോള്‍ട്ടിന് 'തട്ടിവീഴ്ത്തിയ' ക്യാമറാമാന്‍െറ സ്നേഹ സമ്മാനം Madhyamam News Feeds

Link to

ബോള്‍ട്ടിന് 'തട്ടിവീഴ്ത്തിയ' ക്യാമറാമാന്‍െറ സ്നേഹ സമ്മാനം

Posted: 29 Aug 2015 12:12 AM PDT

Image: 

ബെയ്ജിങ്: ലോക ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ടിന് തന്നെ 'തട്ടിവീഴ്ത്തിയ' ക്യാമറാമാന്‍െറ വക സ്നേഹ സമ്മാനം. മെഡല്‍ദാന ചടങ്ങിനിടെ എത്തിയ ക്യാമറാമാന്‍ സോങ് താവോ ഉസൈന്‍ ബോള്‍ട്ടിന്‍െറ കൈയില്‍ ചുവപ്പുനിറത്തിലുള്ള ബ്രേസ് ലെറ്റ് കെട്ടിക്കൊടുക്കുകയായിരുന്നു. കഴിഞ്ഞദിവസം ലോക അത് ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടിയ ശേഷം സെഗ് വേയില്‍ വന്ന ക്യാമറാമാന്‍ ബോള്‍ട്ടിന്‍െറ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് ഇരുവരും നിലത്ത് വീണു. ഇതിന്‍െറ വിഡിയോ ഇന്‍റര്‍നെറ്റില്‍ വൈറലായിരുന്നു.

ക്ഷമാപണം നടത്തിക്കൊണ്ടാണ് ക്യാമറാമാന്‍ ബ്രേസ് ലെറ്റ് കെട്ടിക്കൊടുത്തത്. 'എല്ലാം ഒകെയാണ്. ജോലിയിലേക്ക് തിരികെ പ്രവേശിക്കാന്‍ താന്‍ തയാറാണ്' -സോങ് പറഞ്ഞു. ചൈനയിലെ സിസിടിവി ചാനലിന്‍െറ ക്യാമറാമാനാണ് സോങ്. ബ്രേസ് ലെറ്റ് ബോള്‍ട്ടിന് ഭാഗ്യ കൊണ്ടുവരുമെന്ന് സിസിടിവി ചൈനീസ് സോഷ്യല്‍ മീഡിയയായ വെയ്ബോയില്‍ പറഞ്ഞു.

മത്സരത്തിനുശേഷം ബോള്‍ട്ട് നടന്നുപോകുന്നതിനിടെയാണ് സംഭവം. മൈതാനത്തുണ്ടായിരുന്ന ക്യാമറാ റെയിലില്‍ തട്ടി ദിശതെറ്റിയ സെഗ് വേ മറിയുകയായിരുന്നു. ക്യാമറാമാനും ബോള്‍ട്ടും മറിഞ്ഞുവീണു. സോങ്ങിന്‍െറ കൈയില്‍ നിന്നും ക്യാമറ തെറിച്ചുവീഴുകയും ചെയ്തു. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഗുരുതര പരിക്ക് പറ്റിയേക്കാവുന്ന വീഴ്ചയാണ് ഇരുവരും വീണത്.

ഐ.എസിന്‍െറ ഹാക്കര്‍ ജുനൈദ് ഹുസൈന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

Posted: 28 Aug 2015 09:41 PM PDT

Image: 

വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റിന്‍റെ മുഖ്യ 'ഹാക്കറും' കമ്പ്യൂട്ടര്‍ വിദഗ്ധനുമായ ജുനൈദ് ഹുസൈന്‍ (21) വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.
സിറിയയില്‍ യു.എസ് നടത്തുന്ന ആക്രമണങ്ങള്‍ക്കിടെയാണ് സംഭവം.

ബ്രിട്ടീഷ് വംശജനായ ജുനൈദ് ഹുസൈന്‍ നിരവധി യുറോപ്യന്‍ രാജ്യങ്ങളുടെ വെബ് സൈറ്റുകള്‍ ഐ.എസിനു വേണ്ടി ഹാക്ക് ചെയ്തിട്ടുണ്ട്. കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഐ.എസ് ഭീകരരെ നിയോഗിച്ചിരുന്നവരില്‍ പ്രധാനിയുമാണ്. യുഎസിന്‍്റെ സെന്‍ട്രല്‍ കമാന്‍ഡിന്‍്റെ യുട്യൂബ്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉള്‍പ്പടെയുള്ള നിരവധി സൈറ്റുകള്‍ ഇയാള്‍ ഹാക്ക് ചെയ്തിട്ടുണ്ട്. ഇയാളുടെ മരണം പെന്‍്റഗണ്‍ സ്ഥിരീകരിച്ചു. ബ്രിട്ടനിലെ ബെര്‍മിങാം സ്വദേശിയായ ജുനൈദ് 2013ലാണ് ഐ.എസില്‍ ചേര്‍ന്നത്.
 

ശീന ബോറ കൊലപാതകം: സഞ്ജീവ് ഖന്ന കുറ്റം സമ്മതിച്ചെന്ന് പൊലീസ്

Posted: 28 Aug 2015 08:48 PM PDT

Image: 

മുംബൈ: ശീന ബോറ കൊലപാതകക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ മൂന്നാം പ്രതിയും ഇന്ദ്രാണി മൂഖര്‍ജിയുടെ മുന്‍ ഭര്‍ത്താവുമായ സഞ്ജീവ് ഖന്ന കുറ്റം സമ്മതിച്ചതായി മുംബൈ പൊലീസ് കമ്മീഷര്‍ രാകേഷ് മാരിയ അറിയിച്ചു. വെള്ളിയാഴ്ച രാത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ശീനയുടെ പാസ്പോര്‍ട്ട് ഡെറാഡൂണില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്ന് സ്്ജീവ് ഖന്നയെ ചോദ്യം ചെയ്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം സമ്മതിച്ചതെന്നും കമ്മീഷണര്‍ പറഞ്ഞു.

റായ്ഗഡിലെ വനത്തിനുള്ളില്‍ നിന്നും ലഭിച്ച ശീനയുടെ ശരീരാവശിഷ്ടങ്ങള്‍ ശനിയാഴ്ച ഡി.എന്‍.എ ടെസ്റ്റിന് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന സ്ഥലത്ത് വെള്ളിയാഴ്ച നടത്തിയ തിരച്ചിലിലാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടെ ത്തിയത്. എല്ലുകളും തലയോട്ടിയും ഒരു സ്യൂട്ട് കേസുമാണ് ലഭിച്ചത്.

മുംബൈയിലെ ബാന്ദ്രാ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരാക്കിയ സഞ്ജീവ് ഖന്നയെ റിമാന്‍ഡ് ചെയ്തിരുന്നു. ഇന്ദ്രാണി മുഖര്‍ജിയും ഡ്രൈവര്‍ ശ്യാം മനോഹര്‍ റായിയും സഞ്ജീവും ചേര്‍ന്നു 2012ല്‍ ശീനയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചു റായ്ഗഡില്‍ ഉപേക്ഷിച്ചെന്നാണ് കേസ്.

ഇന്ദ്രാണിയുടെ ഡ്രൈവറില്‍ നിന്നാണ് കൊലപാതകത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. സഞ്ജീവ് ഖന്നയാണ് മയക്കുമരുന്ന് നല്‍കി ശീനയെ കൊലപ്പെടുത്തിയതെന്നും ഡ്രൈവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ശീന. വ്യാഴാഴ്ച പോലീസ് ശീനയുടെ സഹോദരന്‍ മിഖായേലിനെയും മുന്‍ കാമുകന്‍ രാഹുല്‍ മുഖര്‍ജിയെയും ചോദ്യംചെയ്തിരുന്നു. അറസ്റ്റിലായ ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ മകനാണ് രാഹുല്‍.

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ഒളിമ്പിക്സ് യോഗ്യത

Posted: 28 Aug 2015 07:10 PM PDT

Image: 

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി ടീം 2016ലെ റിയോ ഒളിമ്പിക്സിന് യോഗ്യത നേടി. ഇത് രണ്ടാ തവണയാണ് വനിതാ ടീം ഒളിമ്പിക്സിന് യോഗ്യത നേടുന്നത്. 1980ലെ മോസ്കോ ഒളിമ്പിക്സിലായിരുന്നു ഇന്ത്യന്‍ വനിതാ ടീമിന് ആദ്യമായി ലോക കായിക മാമാങ്കത്തിന് ടിക്കറ്റ് ലഭിച്ചത്. അന്ന് നാലാമതായി ടീം ഫിനിഷ് ചെയ്തിരുന്നു.

ജൂലൈയില്‍ ലോക ഹോക്കി ലീഗില്‍ അഞ്ചാം സ്ഥാനം നേടിയതോടെ തന്നെ ഇന്ത്യ ഒളിമ്പിക്സ് യോഗ്യത ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇംഗണ്ടും ഹോളണ്ടും യൂറോ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്‍െറ ഫൈനലില്‍ എത്തിയതോടെയാണ് ഇന്ത്യ സ്ഥാനം ഉറപ്പിച്ചതെന്ന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ അറിയിച്ചു. സെമിയില്‍ സ്പെയിനിനെ തോല്‍പ്പിച്ചാണ് ഇംഗ്ളണ്ട് ഫൈനലില്‍ എത്തിയത്.

റിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന 10ാമത്തെ വനിതാ ഹോക്കി ടീമാണ് ഇന്ത്യ. ദക്ഷിണ കൊറിയ, അര്‍ജന്‍റീന, ബ്രിട്ടണ്‍, ചൈന, ജര്‍മനി, ഹോളണ്ട്, ആസ്ട്രേലിയ, ന്യൂസിലന്‍ഡ്, യു.എസ്.എ എന്നിവരാണ് ഇന്ത്യക്കുമുമ്പ് യോഗ്യത നേടിയവര്‍. ഇനി രണ്ട് ടീമുകളാണ് ഒളിമ്പിക്സിന് യോഗ്യത നേടാനുള്ളത്; ഓഷ്യാനിയ കപ്പില്‍ ജയിക്കുന്ന ടീമും ആഫ്രിക്ക കപ്പ് ഫോര്‍ നാഷന്‍സ് ജയിക്കുന്ന ടീമും.

പല തവണയും നിര്‍ഭാഗ്യം കൊണ്ടാണ് ഇന്ത്യന്‍ വനിതാ ടീമിന് ഒളിമ്പിക്സിന് യോഗ്യത നേടാനാകാതെ പോയത്. ഹോക്കിയിലെ വന്‍ ശക്തികള്‍ മത്സരിക്കുന്ന ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത് ഇന്ത്യന്‍ ഹോക്കിക്ക് നേട്ടമായിരിക്കും. കൂടുതല്‍ പേരെ കളിയിലേക്ക് ആകര്‍ഷിക്കാന്‍ ഒളിമ്പിക്സ് യോഗ്യത സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുരുഷ ഹോക്കി ടീം കഴിഞ്ഞ വര്‍ഷം ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതോടെയാണ് പുരുഷ ടീം യോഗ്യത നേടിയത്.

കോഴിക്കോട്ട് വാഹനാപകടം: മൂന്ന് കര്‍ണാടക സ്വദേശികള്‍ മരിച്ചു

Posted: 28 Aug 2015 06:41 PM PDT

Image: 

കോഴിക്കോട്: ദേശീയ പാതയില്‍ അഴിഞ്ഞിലത്തുണ്ടായ വാഹനാപകടത്തില്‍ മൂന്ന് കര്‍ണാടക സ്വദേശികള്‍ മരിച്ചു. സ്വിഫ്റ്റ് കാറും ട്രാവലറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മഞ്ജുനാഥ്, തിലക്നാഥ്, വിജയ് ചൗരി എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കേരളത്തിലെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ വന്നവരാണ് കാറിലുണ്ടായിരുന്നത്. ട്രാവലറുമായി ഇടിച്ച സ്വിഫ്റ്റ് പൂര്‍ണമായും തകര്‍ന്നു. കാറിന്‍െറ മുന്‍ ഭാഗത്ത് തീപിടിക്കുകയും ചെയ്തു. നാട്ടുകാരും ഫ്ളയിങ് സ്ക്വാഡും ചേര്‍ന്നാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍പെട്ടവരുടെ ബന്ധുക്കള്‍ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.

ഓസ്ട്രിയയില്‍ ട്രക്കില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം: നാലു പേര്‍ അറസ്റ്റില്‍

Posted: 28 Aug 2015 06:39 PM PDT

Image: 

ബുഡപെസ്റ്റ്: ഓസ്ട്രിയയില്‍ ട്രക്കില്‍ 71 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ഹംഗേറിയന്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് ബള്‍ഗേറിയക്കാരും ഒരു അഫ്ഗാന്‍ സ്വദേശിയമാണ് അറസ്റ്റിലായതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. അറസ്റ്റിലായവരില്‍ ട്രക്കിന്‍െറ ഡ്രൈവറും ഉള്‍പ്പെടും. ഡ്രൈവര്‍ ബള്‍ഗേറിയന്‍ പൗരനാണെന്ന് നേരത്തെ ഓസ്ട്രിയന്‍ പൊലീസ് അറിയിച്ചിരുന്നു.

20 മുതല്‍ 50 പേരുടെ മൃതദേഹങ്ങള്‍ ട്രക്കില്‍ കണ്ടെത്തി എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ കൂടുതല്‍ പേരെ കണ്ടെത്തിയതോടെയാണ് മൃതദേഹങ്ങളുടെ എണ്ണം 71 ആണ് എന്ന് ഓസ്ട്രിയന്‍ പൊലീസ് സ്ഥിരീകരിച്ചത്. 59 പുരുഷന്‍മാര്‍, എട്ട് സ്ത്രീകള്‍, നാല് കുട്ടികള്‍ എന്നിവരുടെ മൃതദേഹമാണ് ട്രക്കില്‍ നിന്ന് കണ്ടെത്തിയത്. കുട്ടികളില്‍ മൂന്നുപേര്‍ ആണ്‍കുട്ടികളും ഒരാള്‍ പെണ്‍കുട്ടിയുമാണ്. ന്യൂസിഡല്‍^പാന്‍ഡോര്‍ഫ് പ്രദേശങ്ങളുടെ ഇടയിലാണ് ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ട്രക്ക് ബുധനാഴ്ച മുതല്‍ പ്രദേശത്ത് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സ്ളോവേക്യന്‍ ചിക്കന്‍ കമ്പനിയായ ഹൈസയുടെ ലോറിയിലാണ് മൃതഹേഹങ്ങള്‍ കണ്ടെ ത്തിയത്. ഈ ലോറി 2014ല്‍ തന്നെ വിറ്റിരുന്നു എന്നാണ് കമ്പനി ഒൗദ്യോഗികമായി അറിയിച്ചത്. എന്നാല്‍ 'ഹോണസ്റ്റ് ചിക്കന്‍' എന്ന കമ്പനിയുടെ പരസ്യവാചകം ലോറിയിലുണ്ട്. റുമാനിയന്‍ പൗരന്‍െറ പേരിലാണ് ലോറി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ഹംഗേറിയന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

അഭയാര്‍ഥി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ ഉള്‍പ്പെടെയുള്ള ബാള്‍ക്കന്‍ മേഖലയിലെ നേതാക്കന്മാര്‍ വിയനയില്‍ ഒത്തുകൂടിയ ദിവസം തന്നെയാണ് ഇത്രയധികം അഭയാര്‍ഥികളെ ട്രക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ശീന ബോറ കൊലപാതകം: ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

Posted: 28 Aug 2015 01:02 AM PDT

Image: 

മുംബൈ: റായ്ഗഡിലെ വനത്തിനുള്ളില്‍ നിന്നും ശീന ബോറയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെ ത്തിയെന്ന് പൊലീസ്. മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടത്തെിയത്. എല്ലുകളും തലയോട്ടിയും ഒരു സ്യൂട്ട് കേസുമാണ്  ലഭിച്ചത്. കൂടുതല്‍ തെളിവുകള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വനത്തിനുള്ളില്‍ നിന്നും കണ്ടത്തെിയ അവശിഷ്ടങ്ങള്‍ ശീനയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചാല്‍ അത് കേസന്വേഷണത്തില്‍ വഴിത്തിരിവാകും.

2012 ഏപ്രില്‍ 24ന് സ്യൂട്ട്കേസിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാനാകാതെ കുറച്ചുദിവസത്തിന് ശേഷം മറവ് ചെയ്യുകയായിരുന്നു.

ഇന്ദ്രാണിയുടെ ഡ്രൈവറില്‍ നിന്നാണ് കൊലപാതകത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇന്ദ്രാണിയുടെ രണ്ടാമത്തെ ഭര്‍ത്താവ് സഞ്ജീവ് ഖന്നയാണ് മയക്കുമരുന്ന് നല്‍കിയ ശീനയെ കൊലപ്പെടുത്തിയതെന്നും ഡ്രൈവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.  ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ശീന. വ്യാഴാഴ്ച പോലീസ് ശീനയുടെ സഹോദരന്‍ മിഖായേലിനെയും മുന്‍ കാമുകന്‍ രാഹുല്‍ മുഖര്‍ജിയെയും ചോദ്യംചെയ്തിരുന്നു. അറസ്റ്റിലായ ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ മകനാണ് രാഹുല്‍.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP