ശ്രീനിവാസന്‍ വന്നു; ബി.സി.സി.ഐ യോഗം നിര്‍ത്തിവെച്ചു Madhyamam News Feeds | ![]() |
- ശ്രീനിവാസന്‍ വന്നു; ബി.സി.സി.ഐ യോഗം നിര്‍ത്തിവെച്ചു
- വെടിവെപ്പ്: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാകിസ്താന്‍ വിളിച്ചുവരുത്തി
- കൊളംബോ ടെസ്റ്റ്: ഇന്ത്യ 15/2
- ഉത്രാടപാച്ചിലില്‍ നഗരം വീര്‍പ്പുമുട്ടി
- വധശിക്ഷ നിര്‍ത്തല്‍: അനുകൂല നിലപാടുമായി ദേശീയ നിയമ കമീഷന്‍
- കാലാവധി തീരാറായിട്ടും ജില്ലാ പഞ്ചായത്തിലെ പോരിന് അവസാനമില്ല
- ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ എക്ക് വിജയം
- തൃക്കാക്കരയില്‍ ഓണം മേളക്ക് കൊടിയേറി
- ലക്ഷങ്ങളുടെ വിദേശ കറന്‍സിയും വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍
- മെസ്സി: യൂറോപ്പിന്‍െറ താരം
- എച്ച്.എം.എല്‍ ബോണസ് പ്രശ്നം; യൂനിയനുകള്‍ പല തട്ടില്‍
- ഓണത്തിമിര്‍പ്പില്‍
- അമ്പലവട്ടത്തെ ആഡംബര ഫ്ളാറ്റിലേക്ക് ജനകീയ സമരസമിതി മാര്‍ച്ച് 30ന്
- വിപണിയില്‍ മുന്നേറ്റം: സെന്‍സെക്സ് 300 ഉയര്‍ന്നു
- ലിബിയന്‍ അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി നൂറോളം മരണം
- സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,080 രൂപ
- പ്രവാസം തിരുവോണത്തിന്‍െറ ആഘോഷപ്പൊലിമയില്‍
- അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു
- ഹര്‍ദിക് പട്ടേല്‍ വെല്ലുവിളിക്കുമ്പോള്‍ നെഞ്ചിടിപ്പ് മോദിക്ക്
- യമനില്‍ സൗദി കരസേന ആക്രമണം
- സുലാല്‍ ഒയാസീസ് കാണാന്‍ നിരവധി സന്ദര്‍ശകര്‍
- ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തം: മരണം പത്തായി
- പുന്നമടകായലില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു
- അലര്‍ജിയെന്തിന് അറബിയോട്?
- മതത്തിന്‍െറ കണക്കും മനുഷ്യരുടെ കാര്യവും
ശ്രീനിവാസന്‍ വന്നു; ബി.സി.സി.ഐ യോഗം നിര്‍ത്തിവെച്ചു Posted: 28 Aug 2015 07:41 AM PDT Image: ![]() കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗത്തില്‍ നാടകീയ രംഗങ്ങള്‍. മുന്‍ ബി.സി.സി.ഐ പ്രസിഡന്‍റ് എന്‍. ശ്രീനിവാസന്‍ യോഗത്തിലേക്ക് കയറിവന്നതിനെ തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു. യോഗത്തില്‍ നിന്ന് പുറത്തുപോവാന്‍ ശ്രീനിവാസനോട് അംഗങ്ങള്‍ ആവശ്യപ്പെട്ടു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഐ.പി.എല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് ശ്രീനിവാസനെ സുപ്രീംകോടതി വിലക്കിയിരുന്നു. ഇതിനാല്‍ തന്നെ ശ്രീനിവാസന്‍െറ സാന്നിദ്ധ്യം യോഗത്തില്‍ വാക്കേറ്റമുണ്ടാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് ജസ്റ്റിസ് ശ്രീകൃഷ്ണയുടെ അഭിപ്രായം അനുകൂലമാണെന്ന് ശ്രീനിവാസന്‍ വാദിച്ചു. എന്നാല്‍ ഇതിനെ എതിര്‍ത്ത ചില അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ശ്രീനിവാസനെ സുപ്രീംകോടതി വിലക്കിയിട്ടുണ്ടെന്ന് പറഞ്ഞു. വാക്കേറ്റത്തിനിടയില്‍ പ്രസിഡന്‍റ് ജഗ്മോഹന്‍ ഡാല്‍മിയ യോഗം നിര്‍ത്തിവെക്കുകയായിരുന്നു. രണ്ട് ടീമുകളെ ഐ.പി.എല്ലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ജസ്റ്റിസ് ആര്‍.എം ലോധ കമ്മിറ്റിയുടെ ഉത്തരവ് ചര്‍ച്ച ചെയ്യാനാണ് ബി.സി.സി.ഐയുടെ നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍െറ പ്രസിഡന്‍റ് എന്ന നിലയിലാണ് ശ്രീനിവാസന്‍ യോഗത്തില്‍ പങ്കെടുത്തത്. |
വെടിവെപ്പ്: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാകിസ്താന്‍ വിളിച്ചുവരുത്തി Posted: 28 Aug 2015 07:29 AM PDT Image: ![]() ഇസ്ലാമാബാദ്: പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ജമ്മു കശ്മീരില്‍ ഒരു സ്ത്രീ ഉള്‍പ്പെട്ട മൂന്ന് ഇന്ത്യന്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി.സി.എ രാഘവനെ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ ഓഫീസിലേക്ക് അധികൃതര്‍ വിളിച്ചുവരുത്തി. നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നത് ഇന്ത്യയാണെന്ന് ആരോപിച്ച പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് അദ്ദേഹത്തെ ശക്തമായ പ്രതിഷേധം അറിയിച്ചു. പാകിസ്താനിലെ ഡോണ്‍ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. |
കൊളംബോ ടെസ്റ്റ്: ഇന്ത്യ 15/2 Posted: 28 Aug 2015 06:13 AM PDT Image: ![]() കൊളംബോ: ആദ്യ ദിവസം ഏറിയ പങ്കും മഴയെടുത്ത ശ്രീലങ്കക്കെതിരായ കൊളംബോ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്തു. 15 ഓവര്‍ മാത്രമാണ് വെള്ളിയാഴ്ച എറിയാനായത്. കളി അവസാനിക്കുമ്പോള്‍ ചേതേശ്വര്‍ പൂജാര (19), ക്യാപ്റ്റന്‍ വിരാട് കോഹ് ലി (14) എന്നിവരാണ് ക്രീസില്‍. ടോസ് നേടിയ ലങ്ക ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 14 റണ്‍സെടുക്കുന്നതിനിടെ തന്നെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഇന്നിങ്സിന്‍െറ രണ്ടാമത്തെ പന്തില്‍ തന്നെ കെ.എല്‍ രാഹുല്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. നാലാമത്തെ ഓവറില്‍ എട്ട് റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും പുറത്തായി. ലങ്കക്കുവേണ്ടി ധമ്മിക പ്രസാദ് നുവാന്‍ പ്രദീപ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യയും ലങ്കയും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്. ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വീതം ജയിച്ചു. ഇതോടെ മൂന്നാം ടെസ്റ്റ് ജയിക്കുന്നവര്‍ പരമ്പര നേടും. പരമ്പരയിലെ മൂന്നാമത്തെ ഓപണിങ് ജോഡിയെയാണ് ഇന്ത്യ ഇന്ന് ഇറക്കിയത്. കെ.എല്‍ രാഹുലിനൊപ്പം ചേതേശ്വര്‍ പൂജാരയാണ് വെള്ളിയാഴ്ച ഇന്നിങ്സ് ഓപണ്‍ ചെയ്തത്. |
ഉത്രാടപാച്ചിലില്‍ നഗരം വീര്‍പ്പുമുട്ടി Posted: 28 Aug 2015 01:02 AM PDT പാലക്കാട്: ഉത്രാടനാളില്‍ നഗരത്തില്‍ വന്‍ ഓണത്തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ മുതല്‍ വൈകീട്ട് അഞ്ച് വരെ തിരക്ക് കുറവായിരുന്നുവെങ്കിലും അഞ്ചിന് ശേഷം പൂക്കള്‍ വാങ്ങാനും വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങാനുമത്തെിയവരുടെ തിരക്കാണ് അനുഭവപ്പെട്ടത്. രാത്രി എട്ട് വരെ പൂക്കച്ചവടം പൊടിപൊടിച്ചു. |
വധശിക്ഷ നിര്‍ത്തല്‍: അനുകൂല നിലപാടുമായി ദേശീയ നിയമ കമീഷന്‍ Posted: 28 Aug 2015 01:01 AM PDT Image: ![]() ന്യൂഡല്‍ഹി: രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കുന്ന വിഷയത്തില്‍ അനുകൂല നിലപാടുമായി ദേശീയ നിയമ കമീഷന്‍. വധശിക്ഷ തത്കാലം നല്‍കുന്നത് ഭീകരവാദ കേസുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം. ഭാവിയില്‍ പൂര്‍ണമായി നിര്‍ത്തലാക്കണമെന്നും കമീഷന്‍െറ കരട് റിപ്പോര്‍ട്ടില്‍ പറയുന്നു. വധശിക്ഷ നിയമബന്ധിതമല്ലാത്തതും തെറ്റ് സംഭവിക്കാന്‍ സാധ്യത ഉള്ളതുമാണ്. വധശിക്ഷ കൊണ്ട് കുറ്റകൃത്യങ്ങളുടെ എണ്ണം കുറച്ചു കൊണ്ടുവരാന്‍ കഴിയില്ല. ജീവപര്യന്തം തടവിനേക്കാള്‍ മേന്മ വധശിക്ഷക്കില്ല. ശിക്ഷ വിധിക്കുന്നത് ജഡ്ജിമാരെ ആശ്രയിച്ചിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, കമീഷന്‍ അംഗങ്ങളില്‍ ചിലര്‍ വധശിക്ഷ നിര്‍ത്തലാക്കുന്നതിന് എതിര്‍ നിലപാട് സ്വീകരിച്ചു. വധശിക്ഷ നിര്‍ത്തലാക്കുന്നതിനെ കുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജസ്റ്റിസ് എ.പി. ഷാ അധ്യക്ഷനായ കമീഷനോട് സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു. നാലംഗ കമീഷന്‍െറ അന്തിമ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം കേന്ദ്ര സര്‍ക്കാരിന് കൈമാറും. ആഗസ്റ്റ് 31ന് കമീഷന്‍െറ കാലാവധി അവസാനിക്കും. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകള്‍ക്ക് വധശിക്ഷ നല്‍കാവൂവെന്ന് 1980ല്‍ പഞ്ചാബിലെ ബച്ചന്‍ സിങ് കേസില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. വധശിക്ഷ നിയമവിധേയമായി നടത്തുന്ന 59 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഏഴ് രാജ്യങ്ങള്‍ സാധാരണ കുറ്റകൃത്യങ്ങളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് രാജ്യങ്ങള്‍ വധശിക്ഷക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തി. കൂട്ടക്കൊല, മനുഷത്വരഹിതമായ കുറ്റകൃത്യം, യുദ്ധ കുറ്റങ്ങള്‍ എന്നിവക്ക് വധശിക്ഷ നല്‍കുന്നത് അന്താരാഷ്ട്ര കുറ്റകൃത്യ നിയമം വിലക്കിയിട്ടുണ്ട്. |
കാലാവധി തീരാറായിട്ടും ജില്ലാ പഞ്ചായത്തിലെ പോരിന് അവസാനമില്ല Posted: 28 Aug 2015 12:58 AM PDT ആലപ്പുഴ: ഭരണം തുടങ്ങിയപ്പോള്‍ ആരംഭിച്ച പോര് ആലപ്പുഴ ജില്ലാ പഞ്ചായത്തിന്‍െറ കാലാവധി തീരാറാകുമ്പോഴും അവസാനിക്കുന്നില്ല. സി.പി.എം അംഗമായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രതിഭാഹരിയും സി.പി.ഐ അംഗമായ വൈസ് പ്രസിഡന്‍റ് തമ്പി മേട്ടുതറയും തമ്മിലാണ് പോര്. |
ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ എക്ക് വിജയം Posted: 28 Aug 2015 12:12 AM PDT Image: ![]() വയനാട്: കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ^ ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എക്ക് വിജയം. ഇന്നിങ്സിനും 81 റണ്‍സിനുമായിരുന്നു തിരുവോണ നാളിലെ ഇന്ത്യന്‍ വിജയം. ഇന്ത്യയുടെ ഒന്നാമിന്നിങ്സ് ലീഡ് 157 റണ്‍സ് പിന്തുടര്‍ന്ന ആഫ്രിക്കന്‍ സംഘം 76 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യക്കായി അക്സര്‍ പട്ടേല്‍ നാലും ജയന്ത് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി. ആറ് ഓവറില്‍ റണ്‍ വഴങ്ങാതെയായിരുന്നു പട്ടേലിന്‍െറ വിക്കറ്റ് വേട്ട. പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. |
തൃക്കാക്കരയില്‍ ഓണം മേളക്ക് കൊടിയേറി Posted: 27 Aug 2015 11:52 PM PDT കാക്കനാട്: മഹാബലിയുടെ ആസ്ഥാനത്ത് ഒൗദ്യോഗിക ഓണാഘോഷത്തിന് തുടക്കമായി. വ്യാഴാഴ്ച തൃപ്പൂണിത്തുറ അത്തം നഗറില്‍നിന്ന് ഘോഷയാത്രയായി കൊണ്ടുവന്ന ഓണപ്പതാക കലക്ടറേറ്റ് ജങ്ഷനില്‍ ബെന്നി ബഹനാന്‍ എം.എല്‍.എയാണ് ഉയര്‍ത്തിയത്. തൃക്കാക്കര നഗരസഭാ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി, വൈസ് ചെയര്‍പേഴ്സണ്‍ ഷെറീന ഷുക്കൂര്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.ഡി. സുരേഷ്, രാധാമണി പിള്ള, കൗണ്‍സിലര്‍മാരായ എ.എ. ഇബ്രഹീംകുട്ടി, സേവ്യര്‍ തായങ്കരി, നൗഷാദ് പല്ലച്ചി, ജിജോ ചിങ്ങംതറ, എ.വി. തോമസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. |
ലക്ഷങ്ങളുടെ വിദേശ കറന്‍സിയും വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍ Posted: 27 Aug 2015 11:49 PM PDT നെയ്യാറ്റിന്‍കര: വിദേശ കറന്‍സികളടക്കം 15 ലക്ഷത്തോളം രൂപയും 17 കുപ്പി വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍. അമരവിള കലയിരിക്കുംവിളാകം പുത്തന്‍വീട്ടില്‍ ചെല്ലക്കുട്ടനെയാണ് (56) നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അമരവിളയിലെ വ്യാപാര സ്ഥാപനത്തിന്‍െറ മറവില്‍ കുഴല്‍പണമിടപാടും മദ്യം വില്‍പനയും നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 5,24,000 രൂപയോളം മൂല്യം വരുന്ന യു.എസ് ഡോളര്‍, 94000 രൂപയുടെ യൂറോ, 69840 രൂപയുടെ ഒമാന്‍ റിയാല്‍, 346000 രൂപയുടെ സൗദി റിയാല്‍ എന്നിവയും 380000 രൂപയുടെ ഇന്ത്യന്‍ കറന്‍സിയുമാണ് പിടിച്ചെടുത്തത്. നിരവധി പ്രമാണങ്ങളും പ്രോമിസറി നോട്ടുകളും കണ്ടെടുത്തു. |
Posted: 27 Aug 2015 11:13 PM PDT Image: ![]() Subtitle: പിന്തള്ളിയത് ക്രിസ്റ്റ്യാനോയെയും സുവാരസിനെയും സൂറിക്: യൂറോപ്യന്‍ ഫുട്ബാളര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ബാഴ്സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്. ടീമംഗം ലൂയി സുവാരസ്, റയല്‍ മഡ്രിഡിന്‍െറ പോര്‍ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ പിന്തള്ളിയാണ് മെസ്സി യൂറോപ്പിലെ മികച്ച താരമായി മാറിയത്. കഴിഞ്ഞ സീസണില്‍ ബാഴ്സയെ യുവേഫ ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലാ ലിഗ, കിങ്സ് കപ്പ് കിരീടമണിയിച്ചതാണ് മെസ്സിക്ക് തുണയായത്. ലാ ലിഗയില്‍ 43ഉം, ചാമ്പ്യന്‍സ് ലീഗില്‍ 10ഉം ഉള്‍പ്പെടെ 60 ഗോളുകള്‍ കഴിഞ്ഞ സീസണില്‍ കുറിച്ചു. ഗോളടിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മുന്നിലെങ്കിലും കിരീട നേട്ടങ്ങള്‍ മെസ്സിക്ക് തുണയായി. ക്രിസ്റ്റ്യാനോ ലാ ലിഗയില്‍ മാത്രം 48 ഗോളടിച്ചിരുന്നു. നാലു തവണ ഫിഫ പ്ളെയര്‍ ഓഫ് ദി ഇയര്‍ ആയ മെസ്സി 2011ല്‍ മാത്രമാണ് നേരത്തെ യൂറോപ്യന്‍ പ്ളെയറായത്.
|
എച്ച്.എം.എല്‍ ബോണസ് പ്രശ്നം; യൂനിയനുകള്‍ പല തട്ടില്‍ Posted: 27 Aug 2015 11:02 PM PDT മേപ്പാടി: മുന്‍വര്‍ഷം 16 ശതമാനം ബോണസ് നല്‍കിയ എച്ച്.എം.എല്‍ കമ്പനി 2014-15 വര്‍ഷത്തേക്ക് ഏകപക്ഷീയമായി 8.33 ശതമാനം ബോണസ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂനിയനുകള്‍ക്കിടയില്‍ ആശയക്കുഴപ്പം. |
Posted: 27 Aug 2015 10:59 PM PDT കോഴിക്കോട്: ഉത്രാടപ്പാച്ചിലും കഴിഞ്ഞു; ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വെള്ളിയാഴ്ചത്തെ തിരുവോണപ്പുലരിയില്‍ ഓണാഘോഷത്തിമിര്‍പ്പിലേക്ക് ഉണരുകയായി മലയാളികള്‍. നാടും നഗരവും ഓണലഹരിയിലാണ്. ഒരു ഭാഗത്ത് ഓണാഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ വീടുകളില്‍ സദ്യ ഒരുക്കുന്നതിന്‍െറ ആവേശം. ജാതിമതഭേദമന്യേ പരസ്പരം ഒന്നിച്ച് ഓണം ആഘോഷിക്കുന്നു. തിരുവോണപ്പുലരിയെ വരവേല്‍ക്കാനായി അവസാനവട്ട ഒരുക്കങ്ങള്‍ക്കായി ഉത്രാടദിനത്തില്‍ ജനങ്ങള്‍ നഗരത്തിലേക്ക് ഒഴുകിയത്തെി. വ്യാഴാഴ്ചത്തെ ഉത്രാടപ്പാച്ചിലിന് രാവിലത്തെ അപ്രതീക്ഷിത മഴ വില്ലനായെങ്കിലും വൈകീട്ടോടെ നഗരത്തിലെ ജനത്തിരക്ക് നിയന്ത്രണാതീതമായി. വ്യാഴാഴ്ച രാവിലെ തന്നെ വ്യാപാരകേന്ദ്രങ്ങളില്‍ തിരിക്ക് കുറവായിരുന്നു. ഉച്ചക്കുശേഷം പച്ചക്കറി മുതല്‍ പുതുവസ്ത്രങ്ങള്‍ വാങ്ങാന്‍വരെ വലിയ തിരക്കാണ് കച്ചവടകേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത്. രാവിലെ തുടങ്ങിയ മഴ 11ഓടെയാണ് അവസാനിച്ചത്. ഓണത്തലേന്നത്തെ കച്ചവടം ലക്ഷ്യമിട്ടത്തെിയ വഴിയോരക്കച്ചവടക്കാര്‍ക്കാണ് കനത്തമഴ തിരിച്ചടിയായത്. |
അമ്പലവട്ടത്തെ ആഡംബര ഫ്ളാറ്റിലേക്ക് ജനകീയ സമരസമിതി മാര്‍ച്ച് 30ന് Posted: 27 Aug 2015 10:55 PM PDT മലപ്പുറം: എടരിക്കോട് ഗ്രാമപഞ്ചായത്തിലെ അമ്പലവട്ടത്ത് സ്ഥിതിചെയ്യുന്ന എക്സ് മാര്‍ക് ആഡംബര ഫ്ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് കുടിവെള്ളം, മലിനജലം, ഖരമാലിന്യം എന്നീ വിഷയങ്ങളില്‍ നാട്ടുകാര്‍ക്കുള്ള ആശങ്ക ദൂരീകരിക്കുകയും മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ഫ്ളാറ്റ് സമുച്ചയത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജനകീയ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന മാര്‍ച്ചിലും ധര്‍ണയിലും സ്ത്രീകളും കുട്ടികളും പങ്കെടുക്കും. സമാനസംഭവങ്ങളില്‍ മുമ്പ് നടപടിയെടുത്തിരുന്ന ഗ്രാമപഞ്ചായത്ത് അധികൃതര്‍ ആഡംബര ഫ്ളാറ്റിന്‍െറ കാര്യത്തില്‍ മാത്രം രാഷ്ട്രീയ പ്രേരിതമായി ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഫ്ളാറ്റിനെതിരെ 2012 മുതല്‍ നാട്ടുകാര്‍ സമരരംഗത്തുണ്ട്. ഫ്ളാറ്റില്‍നിന്ന് പുറന്തള്ളേണ്ടിവരുന്ന മാലിന്യത്തിന്‍െറ സംസ്കരണം സംബന്ധിച്ചും കുടിവെള്ളം സംബന്ധിച്ചുമുള്ള നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമസഭകളിലും ഗ്രാമപഞ്ചായത്തിലും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലും പരാതി നല്‍കിയിരുന്നു. ദിവസവും 10000 ലിറ്റര്‍ ജലം മാത്രമെടുക്കാനാണ് ഭൂജലവകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍, 60 സെന്‍റില്‍ 67 ഫ്ളാറ്റുകളിലായി സ്ഥിതിചെയ്യുന്ന സമുച്ചയത്തിലെ മുഴുവന്‍ ഫ്ളാറ്റുകള്‍ക്കുമായി ഒരുദിവസം ആവശ്യമായത് 40200 ലിറ്ററാണെന്ന് കെട്ടിട ഉടമ നല്‍കിയ അപേക്ഷയില്‍ സൂചിപ്പിക്കുന്നുണ്ട്. ഭൂജലവകുപ്പ് അനുമതി നല്‍കിയതിലും കുടുതല്‍ ജലം ആവശ്യമാണെങ്കില്‍ പുറത്തുനിന്ന് കൊണ്ടുവരാനുള്ള സംവിധാനം കാണേണ്ടതുണ്ട്. ജലഅതോറിറ്റിയുടെ വെള്ളം ഫ്ളാറ്റിലേക്ക് ഉപയോഗപ്പെടുത്തുമെന്ന് നിര്‍മാണത്തിന് മുമ്പ് അറിയിച്ചിരുന്നെങ്കിലും അത് നടപ്പായിട്ടില്ല. ഫ്ളാറ്റിന്‍െറ 200 മീറ്റര്‍ പരിധിയില്‍ ജലനിധി പദ്ധതിയുടെ മൂന്ന് കിണറുകള്‍ സ്ഥിതിചെയ്യുന്നുണ്ട്. ഇവക്കുപുറമെ മലിനജലം വീട്ടുകിണറുകളെയും മലിനമയമാക്കുമെന്ന ഭയത്തിലാണ് നാട്ടുകാര്‍. ഇക്കാര്യങ്ങളില്‍ കൃത്യമായ തീരുമാനമുണ്ടാക്കാന്‍ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ സിറാജുദ്ദീന്‍, ചെയര്‍മാന്‍ സുധീഷ് പള്ളിപ്പുറത്ത്, വാര്‍ഡംഗം പി. കുഞ്ഞലവി, പി. ജനാര്‍ദനന്‍, കെ. രഘുനാഥന്‍ എന്നിവര്‍ പങ്കെടുത്തു. |
വിപണിയില്‍ മുന്നേറ്റം: സെന്‍സെക്സ് 300 ഉയര്‍ന്നു Posted: 27 Aug 2015 10:23 PM PDT Image: ![]() മുംബൈ: രണ്ടാം ദിവസം വ്യാപാരം തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ബോംബെ സൂചിക സെന്‍സെക്സ് 300 പോയന്‍റ് നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. 331 പോയന്‍റ് ഉയര്‍ന്ന് 26,561 പോയന്‍റിലാണ് സൂചിക. ദേശീയ സൂചിക നിഫ്റ്റി 100 പോയന്‍റ് ഉയര്‍ന്ന് 8,050 പോയന്‍റിലാണ് വ്യാപാരം. രാജ്യാന്തര സൂചികകളില്‍ ചൈനയുടെ ഷാങ്ഹായ് കോമ്പസിറ്റ് 1.92 ശതമാനവും ഹോങ്കോങ്ങിലെ ഹാങ്സെങ് 0.45 ശതമാനവും സിംഗപ്പൂര്‍ സ്ട്രെയ്റ്റ് ടൈംസ് 1.50 ശതമാനവും ജപ്പാനിലെ നിക്കേയി 3.22 ശതമാനവും നേട്ടത്തിലാണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 0.89 ഡോളര്‍ ഉയര്‍ന്ന് 42.94 ഡോളറാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 66.07 രൂപയാണ്.
|
ലിബിയന്‍ അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി നൂറോളം മരണം Posted: 27 Aug 2015 10:16 PM PDT Image: ![]() റോം: ലിബിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി നൂറോളം പേര്‍ മരിച്ചു. ആഭ്യന്തര സംഘര്‍ഷങ്ങളത്തെുടര്‍ന്ന് യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവര്‍ക്കാണു ദാരുണാന്ത്യം ഉണ്ടായത്. 500 ഓളം പേരുമായി ലിബിയന്‍ നഗരമായ സുവാരയില്‍ നിന്നും പുറപ്പെട്ട ബോട്ടുകളാണ് അപകടത്തില്‍പെട്ടത്. മുങ്ങിയ ബോട്ടില്‍ നിന്നും 201 പേരെ മാത്രമേ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളു എന്നാണു റിപ്പോര്‍ട്ട്. ആദ്യം സഹായത്തിനായി അഭ്യര്‍ഥിച്ച ബോട്ടില്‍ ഏകദേശം 50 പേരും രണ്ടാമത്തെ ബോട്ടില്‍ 400 യാത്രക്കാരും ഉണ്ടായിരുന്നു. ഏകദേശം 201പേരെ ലിബിയന്‍ കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ രക്ഷപ്പെടുത്തി.100ലധികം മൃതദേഹങ്ങള്‍ സുവാരയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ ട്രിപളിയിലെ പടിഞ്ഞാറ് ഭാഗത്താണ് സുവാര. മരിച്ചവരില്‍ സിറിയ, ബംഗ്ളാദേശ്, മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരും ഉള്‍പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ വര്‍ഷം ഇതുവരെ മെഡിറ്ററേനിയന്‍ കടല്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ 2,400 യൂറോപ്യന്‍ കുടിയേറ്റക്കാരാണ് മരണപ്പെട്ടത്.
|
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,080 രൂപ Posted: 27 Aug 2015 09:54 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2,510 രൂപയിലും പവന് 20,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പവന്‍ വില 20,240 രൂപയായിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 20,480 രൂപയായിരുന്നു പവന്‍ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 8.54 ഡോളര്‍ കൂടി 1,130.84 ഡോളറിലെത്തി. |
പ്രവാസം തിരുവോണത്തിന്‍െറ ആഘോഷപ്പൊലിമയില്‍ Posted: 27 Aug 2015 09:18 PM PDT Image: ![]() ദുബൈ: ഐശ്വര്യത്തിന്‍െറയും സമൃദ്ധിയുടെയും ഉത്സവമായ തിരുവോണം വെള്ളിയാഴ്ച ലോകമെങ്ങുമുള്ള മലയാളികള്‍ ആഘോഷിക്കുമ്പോള്‍ അതിനൊപ്പം ചേര്‍ന്ന് യു.എ.ഇയിലെ മലയാളികളും. തിരുവോണം അവധിദിവസമായ വെള്ളിയാഴ്ചയായതിന്‍െറ സന്തോഷത്തിലാണ് ഇത്തവണ ഗള്‍ഫ് പ്രവാസികള്‍. ഉത്രാടനാളായ വ്യാഴാഴ്ച തന്നെ ഓണസദ്യയും മറ്റു പരിപാടികളുമായി അവര്‍ ആഘോഷപൂരം തുടങ്ങിക്കഴിഞ്ഞു. സംഘടനകള്‍ക്ക് നിയന്ത്രണം വന്നതോടെ ദുബൈയില്‍ രണ്ടുവര്‍ഷം മുമ്പുവരെയുണ്ടായിരുന്ന ആഘോഷപ്പൊലിമ കാണാനില്ല. എങ്കില്‍ മലയാളികളുടെഉടമസ്ഥതയിലുള്ളതും മലയാളികള്‍ കൂടുതലുള്ളതുമായ സ്ഥാപനങ്ങളില്‍ പൂക്കളമൊരുക്കലും തൂശനിലയില്‍ സദ്യ വിളമ്പലും മാവേലി വേഷം കെട്ടലുമെല്ലാം പൊടിപൊടിക്കുന്നു. ബാച്ച്ലര്‍, കുടുംബ താമസകേന്ദ്രങ്ങളിലും ആഘോഷപ്പൊലിമക്ക് മങ്ങലേറ്റിട്ടില്ല. മുണ്ടും ജുബ്ബയും അണിഞ്ഞായിരുന്നു പലരും വ്യാഴാഴ്ച്ച ഉത്രാട പാച്ചിലിനത്തെിയത്. കസവിന്‍െറ കരവെച്ച സാരിയുടുത്ത് നാരിമാരും. ഓണപ്പൊട്ടനും പുലികളിയുമില്ളെങ്കിലും ഓണക്കോടിയുടുത്ത് ഇന്ന് മലയാളികള്‍ പുറത്തിറങ്ങുന്നതോടെ കേരളത്തിന്‍െറ ദേശീയാഘോഷം മറ്റു രാജ്യക്കാര്‍ക്കും അനുഭവവേദ്യമാകും. ഇന്നലെ തന്നെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലുമെല്ലാം മലയാളികളുടെ തിരക്കായിരുന്നു. സദ്യയൊരുക്കാനുള്ള പച്ചക്കറിക്കും പായസക്കൂട്ടുമെല്ലാം ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. മറ്റു എമിറേറ്റുകളില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഓണമാഘോഷങ്ങള്‍ക്ക് അത്തം പിറന്നതോടെതന്നെ തുടക്കംകുറിച്ചിരുന്നു. ഓണത്തിനുപിന്നാലെ ബലിപെരുന്നാളും എത്തുന്നതിനാല്‍ പല സംഘടനകളും ഈദ് ,ഓണം പരിപാടികള്‍ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ചതയത്തോടെ കേരളത്തിലെ ഓണാഘോഷങ്ങള്‍ സമാപിക്കുമെങ്കിലും പ്രവാസത്തിലെ ഓണാഘോഷം പിന്നെയും നീളും. മലയാളികളുടെ മാനവസൗഹ്യദത്തിന്‍െറ വിളംബരം കൂടിയാണ് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ ആഘോഷങ്ങള്‍. വിവിധ സംഘടനകളും കൂട്ടായ്മകളും മലയാളികളുടെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികളും സ്ഥാപനങ്ങളുമെല്ലാം ഓണാഘോഷം കേമമാക്കാന്‍ സജീവമായി രംഗത്തുണ്ട്. മലയാളികള്‍ നടത്തുന്ന പ്രമുഖ റസ്റ്റോറന്‍റുകള്‍ ഇത്തവണയും നിരവധി വിഭവങ്ങളടങ്ങുന്ന ഓണസദ്യയും പായസമേളയും ഒരുക്കുന്നുണ്ട്. നേരത്തെ പാര്‍സല്‍ ബുക്ക് ചെയ്തവര്‍ക്ക് രാവിലെ മുതല്‍ തന്നെ ഇവ വാങ്ങാം. വ്യാഴാഴ്ച്ച രാത്രി ഭക്ഷണശാലകള്‍ക്ക് ഉറക്കമുണ്ടായിരുന്നില്ല. ഹോട്ടലുകളിലെ ഇരിപ്പിട സൗകര്യം ആവശ്യക്കാരേക്കാള്‍ ഏറെ കുറവായതിനാല്‍ പാര്‍സല്‍ സദ്യയെ ആശ്രയിക്കേണ്ടിവരും മിക്കവര്‍ക്കും. അല്ളെങ്കില്‍ തിരുവോണ സദ്യ കഴിക്കാന്‍ ചിലപ്പോള്‍ വൈകുന്നേരമാകും. മധ്യവേനലവധിക്ക് നാട്ടില്‍പോയ കുടുംബങ്ങളില്‍ വലിയൊരു വിഭാഗം ഓണംകുടി നാട്ടില്‍ ആഘോഷിച്ചേ മടങ്ങുന്നൂള്ളു എന്നത് പ്രവാസലോകത്ത് ആഘേഠഷത്തിന്‍െറ പൊലിമക്ക് നേരിയ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ദുബൈയിലെയും അബൂദബിയിലെയും വിവിധ തൊഴിലാളി താമസകേന്ദ്രങ്ങളില്‍ വിവിധ കമ്പനികളുടെയും മലയാളികൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ ആഘോഷപരിപാടികള്‍ നടക്കുന്നുണ്ട്. ഇന്നലെയും ഇന്നും നാളെയുമായി നടക്കുന്ന പരിപാടികള്‍ ലേബര്‍ ക്യാമ്പുകളില്‍ ഉത്സവച്ഛായയാണ് പകരുന്നത്. ദുബൈ അല്‍ഖൂസിലെ ഒയാസിസ് കുസിന്‍സ് ബേക്കറി ക്യാംപില്‍ നടന്ന ഓണാഘോഷത്തില്‍ മലയാളികളെ കൂടാതെ ഫിലിപ്പീന്‍സ്, ബംഗ്ളാദേശ്, പാക്കിസ്ഥാനി ജീവനക്കാരടക്കം പങ്കെടുത്തു. ഓണസദ്യ, നാടന്‍ കലാമേള, പൂക്കളം എന്നിവയുണ്ടായിരുന്നു. അഞ്ഞൂറോളം പേര്‍ പരിപാടിയില്‍ സംബന്ധിച്ചു. ജീവനക്കാര്‍ തന്നെയാണ് കഴിഞ്ഞ ദിവസം രാത്രി മുതല്‍ വിഭവങ്ങള്‍ പാചകം ചെയ്തത്. ഷമീം, ഫൈസല്‍ മുഹമ്മദ്, താജുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍ ആസ്ഥാനത്ത് പൂക്കള മത്സരവും പരമ്പരാഗത വേഷ മത്സരവും ആഘോഷത്തിന് പൊലിമ പകര്‍ന്നു. ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പനും ആഘോഷത്തില്‍ പങ്കാളിയായി. വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു. വാട്ടര്‍മെലന്‍ കമ്യുണിക്കേഷന്‍സിലെ ജീവനക്കാര്‍ ഇന്നലെ ഓഫീസില്‍ പൂക്കളമിട്ടും സദ്യ വിളമ്പിയും ഓണം ആഘോഷിച്ചു. വിവിധ രാജ്യക്കാര്‍ സെറ്റ് സാരിയുടുത്താണ് ആഘോഷത്തില്‍ പങ്കെടുക്കാനത്തെിയത്. ഫാത്തിമാ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ആഘോഷത്തില്‍ ചെയര്‍മാന്‍ ഡോ.കെ.പി.ഹുസൈനും മുഴുവന്‍ ജീവനക്കാരും പങ്കെുടുത്തു. കേരളീയ വസ്ത്രം ധരിച്ചത്തെിയ ജീവനക്കാര്‍ പൂക്കളമൊരുക്കി ഉത്സവമാക്കി.സദ്യയുമുണ്ടായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ അധ്യാപകരും ജീവനക്കാരുമെല്ലാം ഒത്തു കൂടി ആദ്യമായി സ്കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു.ഗൃഹാതുര സ്മരണയുണര്‍ത്തി തിരുവാതിരയും ഓണപ്പാട്ടുകളും പൂക്കളവും മാവേലിയും വാമനനും ഓണസദ്യയും ആഘോഷത്തിന് ഉത്സവത്തിമര്‍പ്പേകി. |
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു Posted: 27 Aug 2015 08:17 PM PDT Image: ![]() ജമ്മു: കശ്മീരില്‍ നിയന്ത്രണ രേഖക്ക് സമീപമുണ്ടായ പാക് വെടിവെപ്പില്‍ ഒരു സ്ത്രീയടക്കം മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. പത്തു സാധാരണക്കാര്‍ക്ക് പരിക്കേറ്റു. ആര്‍.എസ് പുര സെക്ടറില്‍ ഇന്ന് പുലര്‍ച്ചെയാണ് പാകിസ്താന്‍ ആക്രമണം തുടങ്ങിയത്. ആര്‍.എസ് പുര സെക്ടറിലെ ഇന്ത്യന്‍ കാവല്‍ നിലയങ്ങളെ ലക്ഷ്യമാക്കി പാക് സൈന്യം ചെറു ആയുധങ്ങളും, മോര്‍ട്ടാറുകളും നിരവധി തവണ ഉപയോഗിച്ചു. ആക്രമണത്തെ ഇന്ത്യന്‍ സൈന്യം ശക്തമായി പ്രതിരോധിക്കുകയാണ്. ചൊവ്വാഴ്ച നൗഗാം സെക്ടറിലുണ്ടായ പാക് ആക്രമണത്തില്‍ ഒരു ഓഫീസര്‍ കൊല്ലപ്പെട്ടിരുന്നു. |
ഹര്‍ദിക് പട്ടേല്‍ വെല്ലുവിളിക്കുമ്പോള്‍ നെഞ്ചിടിപ്പ് മോദിക്ക് Posted: 27 Aug 2015 08:10 PM PDT Image: ![]() ന്യൂഡല്‍ഹി: രണ്ടു മാസം മുമ്പ് ഗുജറാത്തിനു പുറത്ത് ഹര്‍ദിക് പട്ടേലിനെ ആരും അറിയുമായിരുന്നില്ല. എന്നാല്‍, ഇന്ന് ഗുജറാത്ത് സംവരണ പ്രക്ഷോഭത്തിലെ ഒറ്റയാന്‍ നായകനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുമ്പില്‍ വില്ലന്‍ വേഷത്തില്‍ നില്‍ക്കുകയാണ് ഹര്‍ദിക് -ഇന്ത്യയാകെ ശ്രദ്ധിക്കപ്പെടുന്ന തീപ്പൊരി. പട്ടേലുമാര്‍ക്ക്, അഥവാ പതിദര്‍ ജാതിക്ക് ഉദ്യോഗത്തിലും വിദ്യാലയ പ്രവേശത്തിലും ക്വോട്ട കിട്ടാതെ സമരത്തിന്‍െറ തീ കെടുത്തില്ളെന്ന ഭീഷണി ഉയര്‍ത്തിയാണ് ഹര്‍ദിക് പട്ടേലിന്‍െറ നില്‍പ്. സാമ്പത്തികമായും സാമൂഹികമായും മുന്നാക്കം നില്‍ക്കുന്ന പട്ടേലുമാര്‍ സംവരണ മാനദണ്ഡങ്ങളുടെ നാലയലത്തു വരില്ല. പക്ഷേ, ഏതുവിധേനയും അവരെ അനുനയിപ്പിച്ചേ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും മതിയാവൂ. അതല്ളെങ്കില്‍, പാര്‍ട്ടിയും മോദിയും കെട്ടിപ്പടുത്ത അധികാര ശക്തിദുര്‍ഗത്തിന്‍െറ അടിത്തറ മാന്തുമെന്ന സ്ഥിതി. ജൂലൈ ആറിനാണ് സംവരണാവശ്യവുമായി ഹര്‍ദിക് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്. ഏതാണ്ട് 12,000ഓളം പേര്‍ അതില്‍ പങ്കെടുത്തു. രണ്ടാമത്തെ സമ്മേളനമായപ്പോഴേക്ക് കാണികള്‍ അരലക്ഷമായി. കഴിഞ്ഞയാഴ്ച സൂറത്തില്‍ നടന്ന യോഗത്തിലാകട്ടെ, വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം പങ്കെടുത്തത് നാലര ലക്ഷം പേരാണ്. ചൊവ്വാഴ്ച അഹ്മദാബാദില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത് 10 ലക്ഷം പേരാണെന്ന് നേതാവും മൂന്നു ലക്ഷമെന്ന് പൊലീസും പറയുന്നു. മോദിയുടെ കാല്‍ച്ചുവട്ടിലായിരുന്ന ഗുജറാത്തില്‍, ബി.ജെ.പിയെ പിന്തുണച്ചുപോന്ന പട്ടേലുമാരെ ഒതുക്കാന്‍ പട്ടാളം ഇറങ്ങേണ്ടി വന്നതിലേക്കാണ് പ്രക്ഷോഭം എത്തിനില്‍ക്കുന്നത്. 22കാരന്‍െറ തീപ്പൊരി പ്രസംഗം ഉയര്‍ത്തുന്ന ആവേശം അതാണ്. മോദിയെപ്പോലെ വാക്ചാതുരി, അരവിന്ദ് കെജ്രിവാളിനെപ്പോലൊരു സംഘാടന പാടവം. മുഴുക്കൈയന്‍ ഷര്‍ട്ടും പാന്‍റ്സും വേഷം. ബി.കോമിന് 50 ശതമാനത്തില്‍ താഴെ മാര്‍ക്കുമായി തൊഴില്‍ചന്തയിലേക്ക് മറ്റെല്ലാ യുവാക്കള്‍ക്കുമൊപ്പം ചാടിയ ഹര്‍ദിക് തന്‍െറ വഴി തിരിച്ചുവിട്ടത് പെട്ടെന്നാണ്. പട്ടേലുമാരെയും പതിദരെയും പിന്നില്‍ നിര്‍ത്തി വിളവെടുക്കാനുള്ള പുറപ്പാടിന്‍െറ ആഴവും പരപ്പും ബി.ജെ.പിയോ, സംസ്ഥാനം വിട്ട് ഇന്ദ്രപ്രസ്ഥത്തിലത്തെിയ മോദിയോ യഥാസമയം അളന്നില്ല. പട്ടേല്‍ സമുദായക്കാരിയെ മുഖ്യമന്ത്രിയായി വാഴിച്ച മോദിതന്ത്രത്തിന്‍െറ പാളിച്ചകൂടിയാണത്. സ്വയം സൃഷ്ടിച്ചെടുത്ത നേതാവാണ് ഹര്‍ദിക് പട്ടേല്‍. നേതാവിന്‍െറ പരിവേഷമൊന്നും അവകാശപ്പെടാനില്ല. അഹ്മദാബാദിനടുത്ത മെഹ്സാനയിലെ വിരംഗത്താണ് ജനിച്ചത്. പിതാവ് ഭരത്ഭായ് പട്ടേലിന് വാട്ടര്‍പമ്പ് വില്‍ക്കുന്ന ചെറിയൊരു ബിസിനസ് ഉണ്ടായിരുന്നു. അദ്ദേഹം ബി.ജെ.പിക്കാരന്‍. കുറെക്കാലം ബിസിനസില്‍ പിതാവിനെ സഹായിച്ചു. സ്ത്രീകളെയും പാവപ്പെട്ട കര്‍ഷകരെയും ദ്രോഹിക്കുന്നതിനെതിരായ പോരാട്ടത്തിന് സംഘടന രൂപവത്കരിച്ച് സാമൂഹിക പ്രവര്‍ത്തന രംഗത്തേക്ക് കാലെടുത്തു വെച്ചത് 2011ലാണ്. പിന്നെയാണ്, പട്ടേലുമാര്‍ക്ക് സംവരണമെന്ന ആശയം മുളപൊട്ടിയത്. പിതാവിനൊപ്പമാണ് താമസം. കഴിഞ്ഞ വര്‍ഷം ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ ഒരു സഹോദരിയുണ്ട്. സംവരണത്തെക്കുറിച്ച് ഹര്‍ദിക് പറഞ്ഞുതുടങ്ങുന്നത് സഹോദരിയില്‍നിന്നാണ്. നല്ല മാര്‍ക്ക് സഹോദരിക്ക് കിട്ടിയെങ്കിലും സ്കോളര്‍ഷിപ്പിനൊന്നും അര്‍ഹതയില്ല. അതിനേക്കാള്‍ കുറഞ്ഞ മാര്‍ക്കു കിട്ടിയ മറ്റു സമുദായത്തിലെ കൂട്ടുകാരികള്‍ ക്വോട്ടയുടെ ബലത്തില്‍ പിടിച്ചുകയറി. അവര്‍ക്ക് മെച്ചപ്പെട്ട പഠനസൗകര്യം. തന്‍െറ പല കൂട്ടുകാരും ഇതേ കാഴ്ചപ്പാടാണ് പങ്കുവെച്ചതെന്ന് അയാള്‍ കൂട്ടിച്ചേര്‍ക്കും. പട്ടേലുമാരില്‍ പത്തിലൊന്നു മാത്രമാണ് മുതലാളിമാരെന്നാണ് ഹര്‍ദികിന്‍െറ വാദം. ഗ്രാമങ്ങളിലേക്കു ചെന്നാല്‍, നേരെ ചൊവ്വേ ഭക്ഷണം കഴിക്കാനില്ലാത്തവര്‍ ധാരാളം. കടക്കെണിയും ദാരിദ്ര്യവും മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരില്‍ നല്ലപങ്കും പട്ടേല്‍ സമുദായക്കാരാണെന്നും ഹര്‍ദിക് പറയുന്നു. ഇതെല്ലാം മനസ്സിലാക്കി സംവരണത്തിനുള്ള ‘അവകാശം’ അനുവദിച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കും. അതു കിട്ടിയില്ളെങ്കില്‍, ബലം പ്രയോഗിച്ച് പിടിച്ചെടുക്കും -ഹര്‍ദിക് അജണ്ട വിവരിക്കുന്നു. ഗാന്ധിയെ പുകഴ്ത്തിപ്പറയുമെങ്കിലും, ഏതാനും ആഴ്ചമുമ്പാണ് തോക്കുമായി ആരാധകര്‍ക്കിടയില്‍ നില്‍ക്കുന്ന ഹര്‍ദികിന്‍െറ ചിത്രം അനുയായികളില്‍ ചിലര്‍ യു-ട്യൂബില്‍ ഇട്ടത്. ഗുജറാത്തില്‍ പട്ടേലുമാരുടെ കുത്തകയത്രയും ഹര്‍ദികിന് അവകാശപ്പെട്ടതല്ല. ചില പട്ടേല്‍ വിഭാഗങ്ങള്‍ വേറിട്ടു നില്‍ക്കുന്നു. മുസ്ലിം സമുദായത്തിലുമുണ്ട് പട്ടേലുമാര്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും ഗുജറാത്തുകാരനുമായ അഹ്മദ് പട്ടേലാകട്ടെ, ഹര്‍ദിക് പട്ടേലുമായി സമരത്തിലും സാമുദായികമായുമില്ല ബന്ധം. സംസ്ഥാന ജനസംഖ്യയില്‍ അഞ്ചിലൊന്നു മാത്രമാണ് പട്ടേലുമാര്‍. അഥവാ, 1.80 കോടി. പക്ഷേ, ഭരണത്തിലും ബിസിനസിലും കൃഷിയിലുമെല്ലാം പട്ടേലുമാരുടെ അടക്കിവാഴ്ചയുണ്ട്. കേശുഭായ് പട്ടേലിനെ തള്ളിമാറ്റി മുഖ്യമന്ത്രിക്കസേര പിടിച്ച നരേന്ദ്ര മോദി ആദ്യമാദ്യം പട്ടേലുമാരുടെ കൃഷിക്കും വ്യവസായങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി സന്തോഷിപ്പിച്ചു നിര്‍ത്തിയിരുന്നു. എന്നാല്‍, വന്‍കിട ബിസിനസുകാരില്‍ കണ്ണുവെച്ച് മോദി നീങ്ങിയതോടെ, തഴയപ്പെടുന്നതിന്‍െറ രോഷം പട്ടേലുമാര്‍ക്കിടയില്‍ കനത്തുവന്നു. മാതൃകാ സംസ്ഥാനമാണ് ഗുജറാത്ത് എന്നൊക്കെ നരേന്ദ്ര മോദി പ്രസംഗിച്ചു നടന്നതിനിടയില്‍ ഭൂജന്മിമാരായ പട്ടേലുമാര്‍ക്ക് കൃഷി ആദായകരമല്ലാതായി മാറി. മറ്റു മാര്‍ഗങ്ങള്‍ പരീക്ഷിച്ചു തുടങ്ങിയ പട്ടേല്‍ സമുദായത്തിലെ യുവതലമുറക്കാര്‍ക്കിടയില്‍ അവഗണനക്കെതിരെ അതൃപ്തി വളര്‍ന്നുവന്നു. അവരാണ് ഹര്‍ദിക് പട്ടേലിനു പിന്നില്‍ അണിനിരക്കുന്നത്. മോദിയെ ആശങ്കയിലാക്കുന്നതും അതുതന്നെ. സംവരണമെന്ന ആവശ്യത്തിനപ്പുറം, മാതൃകാ സംസ്ഥാനമായി ചിത്രീകരിക്കപ്പെട്ട ഗുജറാത്തിലെ കൃഷി-ചെറുകിട വ്യവസായ മേഖലകളുടെ തകര്‍ച്ചയെ തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ കൂടിയാണ് പ്രക്ഷോഭത്തിന്‍െറ കരുത്ത്. |
Posted: 27 Aug 2015 07:55 PM PDT Image: ![]() ജിദ്ദ: അതിര്‍ത്തിയിലെ തുടര്‍ച്ചയായ ഹൂതി ആക്രമണങ്ങള്‍ക്കിടെ തെക്കന്‍ പ്രവിശ്യയില്‍ തമ്പടിച്ച സൗദി കരസേന അതിര്‍ത്തിക്കപ്പുറത്തേക്ക് കയറി കനത്ത പ്രത്യാക്രമണം നടത്തി. അതിര്‍ത്തി ഭേദിച്ച് വടക്കന്‍ യമനിലേക്ക് മാര്‍ച്ചു ചെയ്ത സൗദി സേന ഹൂതി കേന്ദ്രങ്ങളില്‍ കനത്ത ആക്രമണം നടത്തി. കഴിഞ്ഞ ദിവസത്തെ സ്കഡ് മിസൈല്‍ ആക്രമണം വ്യാഴാഴ്ചയും ആവര്‍ത്തിക്കാനുള്ള ഹൂതി ശ്രമത്തെ കര, വ്യോമ പ്രത്യാക്രമണങ്ങളിലൂടെ തിരിച്ചടിച്ച് സൗദി സേന നിഷ്ഫലമാക്കി. വടക്കന്‍ യമനിലേക്കുള്ള സൗദി കരസേനയുടെ കടന്നുകയറ്റം സൈനിക തന്ത്രത്തിന്‍െറ പതിവുനീക്കമാണെന്നും അത് താല്‍ക്കാലികമാണെന്നും സൗദി സഖ്യസേന ദൗത്യത്തിന്‍െറ ഒൗദ്യോഗികവക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസീരി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. യമനിലെ പ്രദേശങ്ങള്‍ പിടിച്ചടക്കുക സൈന്യത്തിന്‍െറ ലക്ഷ്യമല്ല. എന്നാല്‍ അതിര്‍ത്തി സുരക്ഷ രാജ്യത്തിന് പരമപ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസങ്ങളായി അതിര്‍ത്തിയില്‍ സൈനികനീക്കം നടന്നുവരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കരസേന നടത്തിയത് തീര്‍ത്തും പുതിയ ചുവടുവെപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ സൗദി ഡപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുമായി ടെലഫോണില്‍ ബന്ധപ്പെട്ട് രാജ്യത്തെ പുതിയ സ്ഥിതിഗതികളും സൈനികമുന്നേറ്റങ്ങളുടെ പുരോഗതിയും വിലയിരുത്തി. യമന്‍ പൗരന്മാര്‍ക്ക് സൗദി അറേബ്യയില്‍ ഇളവുകാലം പ്രഖ്യാപിച്ച് നിയമാനുസൃത താമസക്കാരും തൊഴിലാളികളുമായി മാറാന്‍ സൗകര്യമേര്‍പ്പെടുത്തിയതിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് യമന്‍പ്രസിഡന്‍റ് നന്ദിയും കടപ്പാടും രേഖപ്പെടുത്തി. പ്രസിഡന്‍റിന്‍െറ പ്രതിനിധി കഴിഞ്ഞ ദിവസം കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫിനെ കണ്ട് രാജ്യത്തിന്‍െറ കൃതജ്ഞത കൈമാറുകയായിരുന്നു. യമന്‍ പ്രസിഡന്‍റ് മന്‍സൂര്‍ ഹാദി മൊറോക്കോ, സുഡാന്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം റിയാദില്‍ നിന്നു യാത്ര തിരിച്ചു. |
സുലാല്‍ ഒയാസീസ് കാണാന്‍ നിരവധി സന്ദര്‍ശകര്‍ Posted: 27 Aug 2015 07:39 PM PDT Image: ![]() Subtitle: മണ്ണ് ഉപയോഗിക്കാതെയുള്ള ഹൈഡ്രോപോണിക്സ് കൃഷി ദോഹ: ഹസദ് ഫുഡ്സിന്‍െറ മണ്ണ് ഉപയോഗിക്കാതെയുള്ള ഹൈഡ്രോപോണിക്സ് ഗ്രീന്‍ ഹൗസ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ഫിലിപ്പീന്‍സ് സ്കൂളിലെ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ശഹാനിയയിലെ സുലാല്‍ ഒയാസിസ് കൃഷിയിടം കാണാനത്തെി. ഖത്തറിന്‍െറ ചൂട് കാലവസ്ഥക്കും വരണ്ട ഭൂമിക്കും അനുയോജ്യമായ വിധത്തില്‍ പ്രത്യേക ഇനം കൃഷി രീതിയാണ് സുലാല്‍ ഒയാസിസ്. പുതിയ കൃഷി സാങ്കേതിക വിദ്യയും വിളവും കണ്ടു മനസ്സിലാക്കാന്‍ പ്രാദേശിക കര്‍ഷകര്‍ക്കും നിക്ഷേപകര്‍ക്കും അവസരം നല്‍കുകയെന്നതിന്‍െറ ഭാഗമായാണ് ഫാം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തത്. ഹസദ് ഫുഡ്സിന് കീഴില്‍ ശഹാനിയയില്‍ തന്നെയുള്ള റോസ ഹസദ് ഗാര്‍ഡന്‍െറ കോമ്പൗണ്ടില്‍ തന്നെയാണ് സുലാല്‍ ഓയസീസ്. ഇന്നലെ ഉച്ചക്ക് ഒരു മണിവരെയാണ് ഇവിടെ സന്ദര്‍ശികര്‍ക്ക് പ്രവേശനമുണ്ടായിരുന്നത്. കൂടുതല്‍ പേരുടെ അഭ്യര്‍ഥന മാനിച്ച് ഞായറാഴ്ച 11 മണി മുതല്‍ ഒരു മണിക്കൂര്‍ സന്ദര്‍ശകരെ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വര്‍ഷം മുഴുവന്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ തക്ക സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഖത്തറിന്‍െറ കാര്‍ഷികമേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ ഈ കൃഷി രീതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൈലറ്റ് പദ്ധതിയായി തുടങ്ങിയ കൃഷി രീതി വന്‍ വിജയം നേടിയതായാണ് ഹസദ് ഫുഡ്സ് അധികൃതരുടെ വിലയിരുത്തല്‍. ഒരു ചതുരശ്ര മീറ്ററില്‍ 37 കിലോഗ്രാം പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായിരുന്നു. ദീര്‍ഘകാല ഉല്‍പാദനം സാധ്യമാകുന്നതാണ് ഈ സാങ്കേതിക വിദ്യ. സീസണ്‍ നോക്കാതെ 12 മാസവും വിളവ് ലഭിക്കും. ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളം നൂറ് ശതമാനം പുനരുപയോഗത്തിന് സാധ്യമാണ്. ഖത്തറില്‍ കാര്‍ഷികമേഖല നേരിടുന്ന വെല്ലുവിളികള്‍ക്ക് വലിയ പരിഹാരമാണ് പുതിയ പദ്ധതി. ഉയര്‍ന്ന താപനില, സാന്ദ്രത, ഭൂഗര്‍ഭ ജലത്തിന്‍െറ കുറവ്, കൃഷിയോഗ്യമായ സ്ഥലങ്ങള്‍ എന്നിവയാണ് ഖത്തറില്‍ കൃഷി മേഖലയിലെ പ്രധാന പ്രതിസന്ധികള്‍. ഇതിനെ മറികടക്കാന്‍ പുതിയ കൃഷിരീതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തികമായി ലാഭകരമാണ് ഹൈഡ്രോപോണിക്സ് കൃഷി രീതിയെന്നും ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ ലാഭകരമായി ഇവിടെ തന്നെ കൃഷി ചെയ്യാനാകുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതിന്‍െറ ഡിസൈനും നിര്‍മാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്പനി ചെയ്തു കൊടുക്കും. രാജ്യത്തെ ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി ഖത്തര്‍ നിക്ഷേപക അതോറ്റിക്ക് കീഴില്‍ രൂപം നല്‍കിയ കമ്പനിയാണ് ഹസദ് ഫുഡ്. ഇവര്‍ക്ക് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലായി കൃഷി, ആട് ഫാമുകളുണ്ട്. ഹസദ് ഫുഡും ഒയാസിസ് അഗ്രിടെക്നോളജിയും സംയുക്തമായാണ് 2013ല്‍ സുലാല്‍ ഒയാസിസിനു രൂപം നല്‍കിയത്. 2012ല്‍ ആരംഭിച്ച ശഹാനിയയിലെ റോസ ഹസദില്‍ വ്യത്യസ്തമായ പുഷ്പ-ഫല സസ്യങ്ങള്‍ വളര്‍ത്തുന്നതിന് 18 ഗ്രീന്‍ ഹൗസുകളായി തോട്ടത്തെ തിരിച്ചിട്ടുണ്ട്. വിവിധ തരത്തിലുളള പനിനീര്‍ പൂക്കള്‍, ജെര്‍ബറ ഡയാസിസ്, ആന്തൂറിയങ്ങള്‍ തുടങ്ങിയവയാണ് ഓരോ ഗ്രീന്‍ ഹൗസിലുമുള്ളത്. |
ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തം: മരണം പത്തായി Posted: 27 Aug 2015 07:21 PM PDT Image: ![]() കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കുമ്പളങ്ങി സ്വദേശി ഫൗസിയയുടെയും ഫോര്‍ട്ട് കൊച്ചി സ്വദേശി ഷില്‍ട്ടന്‍െറയും മൃതദേഹങ്ങളാണ് രാവിലെ കണ്ടെടുത്തത്. പൊലീസും മറൈന്‍ വിഭാഗവും നടത്തിയ തെരച്ചിലില്‍ കമാലകടവില്‍ ചീനവലക്ക് സമീപത്തു നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. വ്യാഴാഴ്ച കണ്ണമാലി ചന്തക്കടവ് പുത്തന്‍തോട് ആപത്ശ്ശേരി കുഞ്ഞുമോന്‍െറ മകള്‍ സുജീഷ(18), ഫോര്‍ട്ട്കൊച്ചി വെളിചന്ദ്രാലയത്തില്‍ വിജയന്‍ (60) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. മഹാരാജാസ് കോളജ് ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ സുജീഷയുടെ അമ്മ അങ്കണവാടി അധ്യാപിക സിന്ധുവിന്‍െറ മൃതദേഹം ബുധനാഴ്ച കണ്ടെത്തിയിരുന്നു. അതേസമയം, ദുരന്തത്തിനു കാരണമായ മത്സ്യബന്ധന ബോട്ടിന്‍റെ സ്രാങ്ക് കണ്ണമാലി സ്വദേശി ജോണിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച ഉച്ചക്ക് ഫോര്‍ട്ട് കൊച്ചി അഴിമുഖത്ത് കപ്പല്‍ച്ചാലിന് സമീപം ഫെറി ബോട്ടില്‍ മത്സ്യബന്ധന വള്ളം ഇടിച്ചായിരുന്നു അപകടം. വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് പോയ യാത്രാബോട്ടായ ‘എം.വി ഭാരതി’ല്‍ ഇരുമ്പുവള്ളം ‘ബെസലേല്‍’ ഇടിക്കുകയായിരുന്നു. തൊട്ടടുത്ത പെട്രോള്‍ ബങ്കില്‍ നിന്ന് ഇന്ധനം നിറച്ച് അതിവേഗം മുന്നോട്ടെടുത്ത വള്ളമാണ് ബോട്ടില്‍ ഇടിച്ചത്. |
പുന്നമടകായലില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു Posted: 27 Aug 2015 07:06 PM PDT Image: ![]() ആലപ്പുഴ: ആലപ്പുഴ പുന്നമടകായലില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു. ഒരു ഹൗസ് ബോട്ട് പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും കത്തി നശിച്ചു. തിരുവനന്തപുരം സ്വദേശിയുടെ പെന്‍കൊ, പാലക്കാട് സ്വദേശിയുടെ വെനിസ് എന്നീ ബോട്ടുകളാണ് അഗ്നിക്കിരയായത്. ആളപായമില്ല. പുലര്‍ച്ചെ അഞ്ച് മണിയോടെ പുന്നമട ഫിനിഷിങ് പോയന്‍റിലെ ബോട്ട് ജെട്ടിയിലായിരുന്നു അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. അഗ്നിശമന സേനയുടെ എട്ട് യൂനിറ്റ് സ്ഥലത്തെത്തി തീയണച്ചു. അപകട സമയത്ത് മുപ്പതോളം ഹൗസ് ബോട്ടുകള്‍ ജെട്ടിയില്‍ ഉണ്ടായിരുന്നു. രണ്ട് ബോട്ടുകളില്‍ കത്തി നശിച്ച ശേഷം മൂന്നാമത്തെ ബോട്ടിലേക്ക് തീ പടര്‍ന്നപ്പോഴാണ് പ്രദേശവാസികള്‍ സംഭവം അറിഞ്ഞത്. |
Posted: 27 Aug 2015 06:50 PM PDT Image: ![]() 1997ല്‍ ബി.എ അഫ്ദലിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഖത്തര്‍ ഡിഫന്‍സില്‍ അറബി^ഇംഗ്ളീഷ് വിവര്‍ത്തകര്‍ക്ക് അവസരമുണ്ടെന്നറിഞ്ഞ് ഡല്‍ഹിയിലെ ഖത്തര്‍ എംബസിയിലേക്ക് ഞങ്ങള്‍ നൂറിലധികം വരുന്ന യുവാക്കള്‍ കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് വണ്ടി കയറുന്നത്. പുറംലോകം കണ്ടിട്ടില്ലാത്ത ഈയുള്ളവന്‍ അറബി സംസാരിക്കുന്നത് കേട്ടിട്ട് കൂടെയുള്ള ഗള്‍ഫ് പരിചയമുള്ളവര്‍ പലരും കണക്കിന് കളിയാക്കി. പക്ഷേ, ഇന്ത്യയുടെ നാനാഭാഗങ്ങളില്‍നിന്നും വന്ന നൂറുകണക്കിന് ഉദ്യോഗാര്‍ഥികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏതാനും പേരില്‍ ഞാനും ഉള്‍പ്പെട്ടപ്പോള്‍ എന്‍െറ വടിവൊത്ത അറബിക്ക് ഖത്തര്‍ ഡിഫന്‍സ് മേധാവിയെ സ്വാധീനിക്കാന്‍ പറ്റിയതെങ്ങനെ എന്ന് പലരും മൂക്കത്ത് വിരല്‍വെച്ചു. അവിടന്നങ്ങോട്ട് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അറബിക് സര്‍വകലാശാല വിവാദം പുകഞ്ഞുതുടങ്ങിയ സാഹചര്യത്തില്‍ കേരളത്തിന്‍െറ സാമ്പത്തികവും സാംസ്കാരികവുമായ വളര്‍ച്ചയില്‍ അറബി ഭാഷ വഹിച്ച പങ്ക് വര്‍ഗീയാന്ധത ബാധിച്ചവരെ ബോധ്യപ്പെടുത്താനാവുമെന്ന മൗഢ്യമില്ളെങ്കിലും തെറ്റിദ്ധാരണകള്‍ ഒരു പരിധിവരെ അകറ്റാനെങ്കിലും ഈ കുറിപ്പ് സഹായിക്കുമെന്ന് പ്രതീക്ഷിക്കട്ടെ. മോദിയുടെ യു.എ.ഇ സന്ദര്‍ശനാനന്തരം അറബി ഭാഷയും സംസ്കാരവും ഇന്ത്യക്ക് പൊതുവിലും കേരളത്തിന് വിശേഷിച്ചും നല്‍കിയ സംഭാവനകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഗുജറാത്ത് കലാപത്തിലൂടെ ലോക രാഷ്ട്രങ്ങളുടെ വിമര്‍ശത്തിന് പാത്രമായ ഒരാള്‍ ഇന്ത്യാ മഹാരാജ്യത്തിന്‍െറ പ്രധാനമന്ത്രിയായി എന്ന ഒറ്റക്കാരണത്താല്‍ യു.എ.ഇ നല്‍കിയ സ്വീകരണവും ക്ഷേത്രത്തിന് സ്ഥലമനുവദിച്ചതിലൂടെ കാണിച്ച അതുല്യമായ മഹാമനസ്കതയും അതിരുകളില്ലാത്ത മാനവികതയെ നിര്‍വ്യാജം സ്നേഹിക്കുന്ന ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും ഹര്‍ഷപുളകിതരാക്കി. അറബ് രാജ്യങ്ങള്‍ക്കും അറബികള്‍ക്കും നമ്മുടെ രാജ്യത്തോടുള്ള സ്നേഹത്തിന്‍െറ ഏറ്റവും ഒടുവിലത്തെ ജീവിക്കുന്ന ഉദാഹരണം പറഞ്ഞുതുടങ്ങിയെന്നു മാത്രം. തങ്ങളുടെ തലസ്ഥാന നഗരിയില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്ഷേത്രത്തിനു അനുമതി നല്‍കിയ, കുറഞ്ഞ ചെലവില്‍ വേറെ നാട്ടുകാരെ കിട്ടാനുണ്ടായിട്ടും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് തൊഴില്‍നല്‍കി തീറ്റിപ്പോറ്റുന്ന, കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വിദേശ നാണയ വിനിമയത്തിലൂടെ നമ്മെ താങ്ങിനിര്‍ത്തുന്ന യു.എ.ഇയും അതുപോലുള്ള മറ്റ് അറബ് രാജ്യങ്ങളുടെയും ഒൗദ്യോഗിക ഭാഷയായ അറബിക്കുവേണ്ടി കൊച്ചുകേരളത്തില്‍ ഒരു സര്‍വകലാശാല വന്നാല്‍ അത് മതസ്പര്‍ധയും വര്‍ഗീയതയും വളര്‍ത്തുമോ, അതോ ചരിത്രപരമായി അറബ് രാജ്യങ്ങളുമായി ഇഴപിരിക്കാനാവാത്ത സാമൂഹിക സാംസ്കാരിക ബന്ധങ്ങളുള്ള കേരളത്തിന്‍െറ വളര്‍ച്ചയില്‍ നാഴികക്കല്ലാകുമോ? നന്നായി അറബിഭാഷ കൈകാര്യം ചെയ്യുന്നവരോട് ഈ നാട്ടുകാര്‍ പ്രകടിപ്പിക്കുന്ന സ്നേഹം അതനുഭവിച്ചവര്‍ക്കേ മനസ്സിലാവൂ. തട്ടിയും മുട്ടിയും അറബി അറിയുന്നവര്‍ക്കുപോലും ജാതിമത ഭേദമന്യേ ഇവിടെ ഉയര്‍ന്ന തസ്തികകളും ശമ്പളവും ലഭിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട് അറബിയുടെ പ്രാധാന്യം മനസ്സിലാക്കി ഇവിടെ വന്നതിനുശേഷം അറബി കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കുന്ന നിരവധി അമുസ്ലിം സുഹൃത്തുക്കളെ നേരിട്ടറിയാം. ചില മതപരമായ ജോലികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അറബി അറിയില്ളെങ്കില്‍പോലും ജോലി നല്‍കുമ്പോള്‍ മതം നോക്കാതെ കഴിവ് മാത്രം പരിഗണിക്കുന്നവരാണ് അറബികളും അവരുടെ സ്ഥാപനങ്ങളും. ഇനി നമ്മുടെ നാട്ടില്‍ അറബിക് സര്‍വകലാശാല വന്നാല്‍തന്നെ അതിന്‍െറ ഭാവിയിലെ ഗുണഭോക്താക്കള്‍ മുസ്ലിംകളെക്കാളേറെ ഇതര മതക്കാരായിരിക്കും എന്നുവേണം കരുതാന്‍. കാരണം, മുസ്ലിംകള്‍ക്ക് അറബി പഠിക്കാന്‍ ഇന്ന് കേരളത്തിലും പുറത്തും നിരവധി സ്വകാര്യ സ്ഥാപനങ്ങളുണ്ട്. അറബി കോളജുകളെ കുറിച്ച തെറ്റിദ്ധാരണകൊണ്ടോ മറ്റോ ഇതര മതക്കാര്‍ അവിടെ പഠിക്കാന്‍ എത്താറില്ല. ഒരു സര്‍ക്കാര്‍ സ്ഥാപനമാവുമ്പോള്‍ അത്തരം മതപരമായ പരിമിതികള്‍ ഉണ്ടാവില്ലല്ളോ. ഭാഷയിലൂടെ മതത്തെയും സംസ്കാരത്തെയും അടുത്തറിയാന്‍ അവസരം ലഭിക്കുമെങ്കില്‍ മുസ്ലിം കുട്ടികളെ സംസ്കൃതവും ഹിന്ദു കുട്ടികളെ അറബിയും പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുകയല്ളേ വേണ്ടത്? അറബ്ലോകത്തിന് കേരളവും ഒട്ടും ചെറുതല്ലാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ യൂനിവേഴ്സിറ്റികളില്‍ പഠിപ്പിക്കപ്പെടുന്ന സൈനുദ്ദീന്‍ മഖ്ദൂമിന്‍െറ തുഹ്ഫതുല്‍ മുജാഹിദീനും ഫതഹുല്‍ മുഈനും, കൈറോ യൂനിവേഴ്സിറ്റിയില്‍ പ്രഫസര്‍ ആയി സേവനമനുഷ്ഠിച്ച മുഹ്യുദ്ദീന്‍ ആലുവയുടെ ‘ചെമ്മീന്‍’ പരിഭാഷ അടക്കമുള്ള നിരവധി സംഭാവനകളും അവയില്‍ ചിലതു മാത്രം. കേരളത്തെ ഏറെ സ്നേഹിക്കുന്ന ശിഹാബ് ഗാനിമിനെപോലുള്ള അറബ് കവികളും സാഹിത്യകാരന്മാരും ‘ചെമ്മീന്‍’ പോലുള്ള മലയാള സാഹിത്യത്തിലെ അതുല്യരചനകള്‍ ഇനിയും അറബിയില്‍ പിറക്കാത്തതെന്തെന്നു പരിതപിക്കുന്നവരാണ്. ഇന്ന് അറബി പഠിപ്പിക്കപ്പെടുന്നത് മതഭാഷ എന്ന നിലക്കു മാത്രമാണ്. ഈ അവസ്ഥ മാറി ഇംഗ്ളീഷ്, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകള്‍പോലെ ഒരു വാണിജ്യ, സാംസ്കാരിക ഭാഷയായി അറബി പഠിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു. അത്തരം ഒരു നീക്കത്തിലൂടെ മതപരമായ സംവേദനങ്ങള്‍ക്ക് പുറമെ ലോകത്ത് ശക്തമായ സാമ്പത്തിക അടിത്തറയുള്ള അറബ് രാജ്യങ്ങളുമായി സാംസ്കാരികവും വാണിജ്യപരവുമായ നമ്മുടെ ബന്ധങ്ങള്‍ പൂര്‍വോപരി ഊട്ടിയുറപ്പിക്കുവാനും സാധിക്കും. ഇതുവരെ മതസ്ഥാപനങ്ങളും അറബി കോളജുകളും സ്വീകരിച്ച അശാസ്ത്രീയമായ ഭാഷാപഠന രീതികള്‍ കാരണം അത്തരം സ്ഥാപനങ്ങളില്‍നിന്ന് മാസ്റ്റര്‍ ബിരുദംവരെ കരസ്ഥമാക്കിയവര്‍ ശരിയായ രീതിയില്‍ അറബിയില്‍ ആശയവിനിമയം നടത്താന്‍ വളരെ പ്രയാസപ്പെടുന്നത് കാണേണ്ടി വരുന്നു. (ഇക്കാര്യത്തില്‍ ആംഗലേയ ബിരുദക്കാരുടെ കാര്യവും അത്ര കേമമല്ല). അറബികളെയും അവരുടെ മതമായ ഇസ്ലാമിനെയും സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത പാരമ്പര്യം മാത്രമേ വൈവിധ്യങ്ങളെ എക്കാലത്തും ഇരുകൈകളും നീട്ടി സ്വീകരിച്ച കേരളത്തിന് പറയാനുള്ളൂ. പള്ളികളും ചര്‍ച്ചുകളും അമ്പലങ്ങളും തോളോട് തോളുരുമ്മി നില്‍ക്കുന്ന, ഓണവും വിഷുവും പെരുന്നാളും ക്രിസ്മസും ഒരുമിച്ചുണ്ട് ആഘോഷിക്കുന്ന മലയാളി മക്കള്‍ക്ക് എന്നുമുതലാണ് അറബിഭാഷ മതവിദ്വേഷത്തിന്‍െറ ഭാഷയായി മാറിയത്? കിട്ടുന്ന ഒരവസരവും പാഴാക്കാതെ കേരളീയ മനസ്സുകളില്‍ വര്‍ഗീയ വിഷവിത്തുകള്‍ പാകി അധികാരമധുരം നുണയാമെന്ന് മനപ്പായസമുണ്ണുന്നവര്‍ക്ക് തിരിച്ചടിയായി മനുഷ്യസ്നേഹികള്‍ ഒന്നടങ്കം അറബിക് യൂനിവേഴ്സിറ്റി എന്ന മതേതര സ്വപ്നം സാക്ഷാത്കരിച്ചിരുന്നെങ്കില്‍ എന്നാശിക്കും. |
മതത്തിന്‍െറ കണക്കും മനുഷ്യരുടെ കാര്യവും Posted: 27 Aug 2015 06:39 PM PDT Image: ![]() ജനസംഖ്യാ അവസ്ഥകള്‍ രേഖപ്പെടുത്താനും വിശകലനം ചെയ്യാനുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഓഫിസ് ഓഫ് ദ രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമീഷണര്‍ ഓഫ് ഇന്ത്യ. ഒരു സ്ഥാപനമെന്ന നിലയില്‍ അതിബൃഹത്തായ ജോലിയാണ് അത് ചെയ്യുന്നത്. പത്തു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന രാജ്യവ്യാപകമായ സെന്‍സസ് ആണ് പ്രസ്തുത സ്ഥാപനത്തിന്‍െറ പ്രധാന ജോലി. 2011ല്‍ നടത്തിയ സെന്‍സസിന്‍െറ മതം തിരിച്ചുള്ള കണക്കുകള്‍ ആഗസ്ത് 25ന് രജിസ്ട്രാര്‍ ജനറലിന്‍െറ വെബ്സൈറ്റില്‍ പ്രസിദ്ധം ചെയ്ത് പൊതുജനത്തിന് ലഭ്യമാക്കിയിരിക്കുകയാണ്. വൈകാരികതലം ഏറെയുള്ള വിഷയമാണ് മതക്കണക്കുകള്‍ എന്നതിനാല്‍തന്നെ, പ്രസ്തുത കണക്കുകളുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. മതം തിരിച്ചുള്ള ജനസംഖ്യാ കണക്കുകള്‍ തങ്ങളുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തുവെന്നല്ലാതെ, പശ്ചാത്തല വിവരണങ്ങളോ മുന്‍കണക്കുകളോ ചരിത്രപരമായ വിശകലനങ്ങളോ ഒന്നും തന്നെ രജിസ്ട്രാര്‍ ജനറലിന്‍െറ ഓഫിസ് നല്‍കിയിട്ടില്ല. ഇത്രയും നിര്‍ണായക വിവരങ്ങള്‍ പുറത്തുവിടുമ്പോള്‍ സ്വാഭാവികമായും പ്രതീക്ഷിക്കപ്പെടുന്ന പത്രസമ്മേളനം പോലും വിളിച്ചു ചേര്‍ത്തിട്ടില്ല. പൊടുന്നനെയൊരു ദിവസം മതക്കണക്കുകള്‍ വെബ്സൈറ്റില്‍ ചേര്‍ക്കുക മാത്രമാണ് ചെയ്തത്. കണക്കുകള്‍ തയാറായ ഉടനെ അതെടുത്ത് വെബ്സൈറ്റില്‍ നല്‍കുകയായിരുന്നു വെന്ന് നിഷ്കളങ്കമായി ഇതിനെക്കുറിച്ച് കരുതരുത്. 2013ല്‍തന്നെ ഈ കണക്കുകള്‍ തയാറായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍െറയും പ്രധാനമന്ത്രി കാര്യാലയത്തിന്‍െറയും മുന്നറിവോടുകൂടി തന്നെയാണ് ഇത് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതായത്, കേവലമായ ഉദ്യോഗസ്ഥ നടപടിക്രമമല്ല, രാഷ്ട്രീയ തീരുമാനം തന്നെയാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. ആ രാഷ്ട്രീയ തീരുമാനത്തിന്‍െറ പിന്നാമ്പുറങ്ങള്‍ അന്വേഷിക്കുമ്പോഴാണ് സദുദ്ദേശ്യത്തോടെയല്ല, സര്‍ക്കാര്‍ ഇത് ചെയ്തിരിക്കുന്നതെന്ന് വ്യക്തമാവുക. രാജ്യത്ത് മുസ്ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുകയാണെന്നും ഇങ്ങനെ പോയാല്‍ ഇന്ത്യ ദാറുല്‍ ഇസ്ലാമായി മാറുമെന്നും സംഘ്പരിവാര്‍ സംഘടനകള്‍ കാലങ്ങളായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. മുസ്ലിം ജനസംഖ്യാ അധിനിവേശത്തെ ചെറുക്കാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ഉല്‍പാദിപ്പിക്കണമെന്ന് പാര്‍ലമെന്‍റ് അംഗങ്ങളുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇപ്പോള്‍, ബിഹാര്‍ തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കെ, തങ്ങളുടെ പ്രചാരണത്തിന് ശക്തിപകരാന്‍ തന്നെയായിരിക്കണം ഇപ്പോള്‍ ഈ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. മുസ്ലിംകള്‍ പെറ്റുപെരുകി രാജ്യം കീഴടക്കാന്‍ പോവുകയാണെന്ന പ്രചാരണത്തിന് ഒൗദ്യോഗിക വര്‍ണം നല്‍കാനുള്ള ശ്രമം. ജനസംഖ്യാ വര്‍ധനവും മതവും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി ഇനിയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ചൈനയെപ്പോലെ കര്‍ശനമായ ജനസംഖ്യാ നിയന്ത്രണ നയങ്ങള്‍ നടപ്പിലാക്കിയിട്ടില്ലാത്ത ഇന്ത്യയില്‍ ജനസംഖ്യ വര്‍ധനയെ സമ്പൂര്‍ണമായി നിയന്ത്രിക്കാന്‍ പറ്റിയിട്ടില്ല എന്നതും യാഥാര്‍ഥ്യമാണ്. അതിവിപുലമായ ഒരു യുവജന സഞ്ചയമുള്ള രാജ്യമാണ് നമ്മുടേത്. ഈ യുവജനങ്ങള്‍ രാജ്യത്തിന്‍െറ വലിയ കരുത്താണെന്ന് നാം പറയാറുമുണ്ട്. പല പടിഞ്ഞാറന്‍ രാജ്യങ്ങളും യുവജനശേഷിയുടെ അഭാവത്താല്‍ പ്രശ്നങ്ങളില്‍ പെടുമ്പോള്‍ നമ്മുടെ രാജ്യത്തിന്‍െറ ഉല്‍പാദനക്ഷമതയെയും ഭാവിയെയും കുറിച്ച ശുഭസൂചനകള്‍ നല്‍കുന്നതാണ് യുവജനങ്ങളുടെ വര്‍ധിച്ച പങ്കാളിത്തം. ധാരാളം യുവാക്കളുള്ള രാജ്യത്ത് ജനസംഖ്യ ഇനിയും മുന്നോട്ടുപോവുമെന്നതും യാഥാര്‍ഥ്യമാണ്. ഒരു വശത്ത് ജനസംഖ്യയെക്കുറിച്ച് ആശങ്കപ്പെടുകയും മറുവശത്ത് യുവാക്കളുടെ ആധിക്യത്തെക്കുറിച്ച് അഭിമാനം കൊള്ളുകയും ചെയ്യുന്നത് ഇരട്ട സമീപനമാണ്. വികസിത രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി, മൂന്നാം ലോക രാജ്യമായ ഇന്ത്യയില്‍ ജനസംഖ്യാ വര്‍ധനവിന് വേഗമുണ്ടെന്നത് വാസ്തവമാണ്. ഇതിന് മതപരമായ ഭേദങ്ങളില്ല. നഗരവാസികളും അഭ്യസ്തവിദ്യരുമായ ആളുകള്‍ക്ക് ഇടയില്‍ ജനസംഖ്യാ വര്‍ധന നിരക്ക് കുറവാണെങ്കില്‍ നിരക്ഷരരും താഴ്ന്ന ജീവിത നിലവാരത്തില്‍ കഴിയുന്നവരുമായ ആളുകള്‍ക്കിടയില്‍ അത് കൂടുതലാണ്. ഭൂമിശാസ്ത്രപരവും മറ്റുമായ വിശകലനങ്ങള്‍ നടത്തിയാല്‍ ഇക്കാര്യം ബോധ്യമാവുന്നതേയുള്ളൂ. അതായത്, ജനങ്ങളുടെ ജീവിത നിലവാരവും വിദ്യാഭ്യാസ അവസ്ഥയും മാറുന്നതിനനുസരിച്ച് അവരുടെ പ്രത്യുല്‍പാദന നിരക്കിലും മാറ്റം വരുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വകതിരിച്ച് കാണിക്കുകയായിരുന്നു ഉത്തരവാദപ്പെട്ട ഒരു ഭരണഘടനാ സ്ഥാപനം ചെയ്യേണ്ടിയിരുന്നത്. രാജ്യത്ത് മുസ്ലിംകളുടെ ജനസംഖ്യ 0.8 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അതേസമയം, മുസ്ലിം ജനസംഖ്യാ വര്‍ധനവിന്‍െറ നിരക്ക് 2001ലെ 29.52 ശതമാനത്തില്‍നിന്നും 2011ലത്തെുമ്പോള്‍ 24.52 ശതമാനമായി താഴ്ന്നിരിക്കുകയാണ്. 2001ല്‍ 19.92 ശതമാനമാണ് ഹിന്ദു ജനസംഖ്യാ വര്‍ധന നിരക്കെങ്കില്‍ 2011ല്‍ അത് 16.76 ശതമാനമാണ്. അതായത്, വര്‍ധന നിരക്കിലെ കുറവ് ഹിന്ദുക്കളിലേതിനേക്കാള്‍ വേഗത്തില്‍ മുസ്ലിംകളിലാണ് എന്നാണിത് വ്യക്തമാക്കുന്നത്. മുസ്ലിംകള്‍ ബോധപൂര്‍വം ജനസംഖ്യ വര്‍ധിപ്പിക്കുന്നുവെന്ന സംഘ്പരിവാര്‍ പ്രചാരണങ്ങളെ നിഷേധിക്കുന്നതാണ് മതക്കണക്കിലെ സൂക്ഷ്മ വായനകള്‍. മതഭേദമന്യേ രാജ്യനിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഭരണകൂടത്തിന്‍െറ ഉത്തരവാദിത്തം. ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, പോഷകാഹാരം തുടങ്ങിയ മേഖലയില്‍ ഇന്നും അതിപിന്നാക്കമായ അവസ്ഥയിലാണ് രാജ്യത്തിന്‍െറ പല മേഖലകളും. ഇത്തരം കാര്യങ്ങളില്‍ ആധുനികമായ മാനദണ്ഡങ്ങളിലേക്ക് രാജ്യത്തെ മൊത്തം വികസിപ്പിക്കാനുള്ള ഉപായങ്ങള്‍ ആരായുകയാണ് ആസൂത്രണ വിദഗ്ധര്‍ ചെയ്യേണ്ടത്. അതു ചെയ്യാതെ അപ്പണി ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരെക്കൊണ്ട് മതച്ചോര മാന്തിക്കാനാണ് ഭരണകൂടം ഒരുമ്പെടുന്നത് എന്ന് വേദനയോടെ പറയേണ്ടിവന്നിരിക്കുകയാണ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment