സ്വാഗതം
WELCOME

News Update..

Sunday, July 27, 2014

പെരുന്നാളാഘോഷത്തിനൊരുങ്ങി രാജ്യം Madhyamam News Feeds

പെരുന്നാളാഘോഷത്തിനൊരുങ്ങി രാജ്യം Madhyamam News Feeds

Link to

പെരുന്നാളാഘോഷത്തിനൊരുങ്ങി രാജ്യം

Posted: 27 Jul 2014 01:03 AM PDT

Image: 
Subtitle: 
മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക്

കുവൈത്ത് സിറ്റി: ഒരു മാസക്കാലത്തെ വ്രതശുദ്ധിയിലൂടെ നേടിയെടുത്ത ആത്മീയ ഉണര്‍വിനൊടുവില്‍ ഈദുല്‍ ഫിത്ര്‍ ഒരിക്കല്‍ കൂടി എത്തുമ്പോള്‍ അതിനെ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്  സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യനിവാസികള്‍.
പെരുന്നാളിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആഘോഷം കെങ്കേമമാക്കാനുള്ള വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പെടെ സാധനസാമഗ്രികള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ആളുകള്‍. ചൂട് കടുത്തതാണെങ്കിലും വ്രതസമയം കൂടുതലായിരുന്നെങ്കിലും പതിവുപോലെ പെരുന്നാളിനോടനുബന്ധിച്ച് ഇക്കുറിയും രാജ്യത്തെ ഷോപ്പിംഗ് കോംപ്ളക്സുകളിലും മാര്‍ക്കറ്റുകളിലും വന്‍ തിരക്ക് തന്നെയാണ് അനുവഭപ്പെടുന്നത്.
അസഹനീയമായ ചൂട് കാരണം പലരും തങ്ങളുടെ പെരുന്നാള്‍ ഷോപ്പിംഗ് നോമ്പുതുറക്ക് ശേഷമാക്കിയതിനാല്‍ രാത്രിയിലാണ് മാര്‍ക്കറ്റുകള്‍ സജീവമാകുന്നത്. രാജ്യത്തെ പ്രധാന ഷോപ്പിംഗ് മാളുകളായ  അവന്യൂസ് മാള്‍, 360 മാള്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രാന്‍റ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഗള്‍ഫ്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങി എല്ലായിടത്തും ദിവസങ്ങളായി തിരക്ക് തന്നെയാണ്. പെരുന്നാള്‍ പ്രമാണിച്ച് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് മാധ്യമങ്ങളിലൂടെയും ബുക്ക്ലെറ്റ് വഴിയും പരസ്യം ചെയ്തതിനാല്‍ തീരുന്നതിനുമുമ്പ് ഓഫര്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാനാണ് പലരുടെയും ശ്രദ്ധ. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പെരുന്നാളിനണിയേണ്ട പുത്തന്‍ വസ്ത്രങ്ങളുടെ വന്‍ ശേഖരവും വൈവിധ്യങ്ങളുമായി റെഡിമെയ്ഡ് ഷോപ്പുകളും സജീവമായിട്ടുണ്ട്. സാധാരണക്കാരായ പ്രവാസികളെയും കുടുംബങ്ങളായി കഴിയുന്ന ബേധപ്പെട്ട പ്രവാസികളെയും പരിഗണിക്കാന്‍ സാധിക്കുന്ന തരത്തില്‍ വില വ്യത്യാസങ്ങളോടെയാണ് റെഡിമെയ്ഡ് ഷോപ്പുകളിലും മറ്റും വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.  
രുചികരമായ വിഭവങ്ങള്‍ തയാറാക്കാനുള്ള സാധനങ്ങള്‍ തേടി ഭക്ഷ്യവില്‍പന കേന്ദ്രങ്ങളിലേക്കും മത്സ്യ മാര്‍ക്കറ്റുകളിലേക്കുമുള്ള തിരക്കും കൂടി. പെരുന്നാള്‍ വിപണി സജീവമായതോടെ വിവിധ തരം മാംസങ്ങള്‍ക്കും മത്സ്യത്തിനും പഴവര്‍ഗങ്ങള്‍ക്കും വില താരതമ്യേന കൂടി. ശര്‍ഖിലെ മത്സ്യമാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. പണം പ്രശ്നമാക്കാതെ ഹമൂര്‍, ആവോലി പോലുള്ള മുന്തിയ മത്സ്യങ്ങളുടെ ശേഖരം തീരുന്നതിനുമുമ്പ് അവ സ്വന്തമാക്കി നേരത്തെ വീടുകളിലെത്തിക്കുകയെന്ന കാഴ്ചപ്പാടാണ് പല സ്വദേശികള്‍ക്കും.എക്സ്ചേഞ്ചുകളിലും പണമിടപാട് സ്ഥാപനങ്ങളിലും ജനത്തിരക്ക് മൂലം അടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. തങ്ങള്‍ ഇവിടെയാണെങ്കിലും പണത്തിന്‍െറ കുറവ് കാരണം നാട്ടിലെ ഉറ്റവര്‍ക്കും ബന്ധുക്കള്‍ക്കും പെരുന്നാള്‍ ആഘോഷത്തിന് ഭംഗം നേരിടരുതെന്നാണ് ഓരോ പ്രവാസിയുടെയും ചിന്ത.

 

ഗസ്സയില്‍ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചു

Posted: 27 Jul 2014 12:53 AM PDT

Image: 

ഗസ്സ സിറ്റി: ഗസ്സയില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതായി ഇസ്രായേല്‍. ഇതോടെ പൂര്‍വാധികം ശക്തിയില്‍ ഗസ്സയില്‍ കര-വ്യോമ-നാവിക മാര്‍ഗത്തിലുള്ള ആക്രമണത്തിന് ഇസ്രായേല്‍ ഒരുങ്ങി.
നേരത്തേ ഒരു ദിവസത്തേക്ക് താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രായേല്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ താല്‍ക്കാലിക വെടിനിര്‍ത്തലില്‍ ഗസ്സയില്‍ നിന്നുള്ള ഇസ്രായേല്‍ സൈനിക പിന്മാറ്റം ഉള്‍പെടുത്തിയിരുന്നില്ല.

സൈനിക പിന്മാറ്റത്തിനും ഗസ്സയിലെ ജനങ്ങള്‍ക്ക് വീടുകളിലേക്ക് തിരിച്ചുവരാനും വ്യവസ്ഥയില്ലാത്തതിനാല്‍ ഈ സാഹചര്യത്തില്‍ ഇസ്രായേലിന്‍െറ വെടിനിര്‍ത്തല്‍ അംഗീകരിക്കാനാവില്ളെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. അഭയാര്‍ഥികളായവര്‍ക്ക് തിരിച്ചു പോകാനോ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ ഒഴിപ്പിക്കാനോ വ്യവസ്ഥകളില്ലാത്ത വെടിനിര്‍ത്തല്‍ അംഗീകരിക്കാനാവില്ളെന്ന് ഹമാസ് വക്താവ് സാമി അബു സഹ്രി പറഞ്ഞു.

ജൂലൈ എട്ടിന് ആരംഭിച്ച ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1,049 ആയി. ഇരുപത് ദിവസം നീണ്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും സാധാരണ പൗരരാണ്. 6000 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.

സംസാരം നിര്‍ത്തി ഫലസ്തീനികള്‍ക്ക് സഹായമെത്തിക്കുക–ശൈഖ് മുഹമ്മദ്

Posted: 27 Jul 2014 12:39 AM PDT

Image: 

ദുബൈ: ഗസ്സയില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവര്‍ക്ക് സഹായമെത്തിക്കേണ്ട സമയമാണിതെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. സംസാരം നിര്‍ത്തി പ്രവൃത്തി പഥത്തിലേക്കിറങ്ങുകയാണ് വേണ്ടത്. ലോകത്തെ എല്ലാ രാജ്യങ്ങളും ജനങ്ങളും ഫലസ്തീനികള്‍ക്കൊപ്പം നിലകൊള്ളണം.
ലോകജനതക്ക് സഹായമെത്തിക്കുന്ന പ്രമുഖ രാജ്യമായി യു.എ.ഇ ഇതിനകം മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍െറയും ജനതയുടെയും മൂല്യങ്ങളില്‍ ഉറച്ചുനിന്ന് സഹായം ഇനിയും തുടരും. ദുരിതങ്ങളനുഭവിക്കുന്നവര്‍ പട്ടിണി കിടക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയത്. ഹലാല്‍ ഭക്ഷണം മാത്രം വിതരണം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗസ്സക്കാരുടെ ചികിത്സക്കും പുനരധിവാസത്തിനുമുള്ള വിവിധ പദ്ധതികള്‍ യു.എ.ഇ നടപ്പാക്കി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബഹ്റൈനില്‍ വാഹന ഗതാഗതം ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട്

Posted: 27 Jul 2014 12:00 AM PDT

Image: 

മനാമ: ബഹ്റൈനില്‍ വാഹന ഗതാഗതം ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് തികയുന്നു. 100 വര്‍ഷത്തിനിടയില്‍ ഗതാഗത സൗകര്യത്തിലും റോഡുകളിലെ വികാസത്തിലും വന്‍ കുതിച്ചു ചാട്ടമാണ് രാജ്യത്തുണ്ടായത്. ആദ്യമായി ബഹ്റൈനില്‍ വാഹനമെത്തിയത് ഒരു നൂറ്റാണ്ട് മുമ്പാണെങ്കില്‍ ഇന്ന് നാലര ലക്ഷത്തോളം വാഹനങ്ങളാണ് നിരത്തുകളിലുള്ളത്. വര്‍ഷം തോറും 15 ശതമാനത്തോളം വാഹന വര്‍ധന ഉണ്ടാകുന്നുണ്ട്. വാഹനങ്ങളുടെ വര്‍ധനവിനക്കനുസരിച്ച് റോഡുകളുടെ വികസനത്തിനും പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിന്‍െറ കാരണമായി ചൂണ്ടിക്കാട്ടുന്നത് വാഹനങ്ങളുടെ ആധിക്യമാണ്. ഇത് കുറച്ചുകൊണ്ടുവരുന്നതിനുള്ള പദ്ധതികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.
വിദേശികള്‍ക്ക് ജോലിയുടെ ഭാഗമായല്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാതിരിക്കാനുള്ള നീക്കം നടത്തിയെങ്കിലും അത് ഭരണഘടനയുടെ അന്ത:സത്തക്ക് നിരക്കുന്നതല്ലെന്ന വാദത്താല്‍ കോടതി തള്ളിക്കളഞ്ഞ പശ്ചാത്തലത്തില്‍ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താനാണ് നീക്കം. ഇതിന്‍െറ ഭാഗമായി അടുത്ത വര്‍ഷം മുതല്‍ പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്പനി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക്  സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിന്‍െറ മറ്റൊരു കാരണം നിയമലം ഘനങ്ങളാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതനുസരിച്ച് നിയമം കര്‍ശനമാക്കുന്നതിന് പുതിയ നിയമ നിര്‍ദേശം അവതരിപ്പിക്കുകയും അത് രാജാവ് അംഗീകരിച്ച് നിയമമാവുകയും ചെയ്തിട്ടുണ്ട്. നിലവില്‍ നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും അനേകമിരട്ടിയാക്കിയാണ് പുതിയ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
ജനങ്ങളുടെ ജീവനും സ്വത്തൂം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കര്‍ശന നിയമങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൂടുതല്‍ പ്രാവശ്യം നിയമം ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് വരെ റദ്ദാക്കുന്ന രീതിയിലാണ് പുതിയ ട്രാഫിക് നിയമം രൂപപ്പെടുത്തിയിട്ടുള്ളത്. മോട്ടോര്‍ വാഹന ഗതാഗതം ആരംഭിച്ചതിന്‍െറ നൂറാം വര്‍ഷത്തില്‍ പ്രത്യേക ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ട്രാഫിക് ബോധവത്കരണ വിഭാഗം മേധാവി ഉസാമ അല്‍ബഹ്ര്‍ വ്യക്തമാക്കി.
സിറ്റി സെന്‍ററില്‍ പഴയ വാഹനങ്ങളുടെ പ്രദര്‍ശനം ഒരുക്കുന്നുണ്ട്. പഴയ വാഹനങ്ങളുടെ മോഡലുകളും മറ്റും പ്രദര്‍ശിപ്പിച്ച് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ഗതാഗത മേഖലയിലുണ്ടായ പുരോഗതിയും മാറ്റങ്ങളും പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
 

മൂന്നാര്‍: ചൊവ്വാഴ്ച ഉന്നതതല യോഗം - അടൂര്‍ പ്രകാശ്

Posted: 26 Jul 2014 11:59 PM PDT

Image: 

പത്തനംതിട്ട: മൂന്നാര്‍വിഷയം സംബന്ധിച്ച ഹൈകോടതി വിധിയെകുറിച്ചുള്ള തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ ചൊവ്വാഴ്ച ഉന്നതതല യോഗം ചേരുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേരുന്ന യോഗത്തില്‍ റവന്യൂ മന്ത്രിയെക്കൂടാതെ അഡ്വക്കേറ്റ് ജനറല്‍, നിയമ സെക്രട്ടറി, റവന്യൂ സെക്രട്ടറി എന്നിവര്‍  പങ്കെടുക്കും. നിയമവിദഗ്ധരുടെ ഉപദേശം തേടിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: പകുതി സീറ്റ് വേണമെന്ന് എന്‍.സി.പി

Posted: 26 Jul 2014 10:35 PM PDT

Image: 

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സീറ്റ് വിഭജനം സംബന്ധിച്ച് പുതിയ അവകാശവാദവുമായി എന്‍.സി.പി രംഗത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പകുതി സീറ്റുകള്‍ വേണമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ഒൗദ്യോഗികമായി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി കൂട്ടായ തീരുമാനമെടുക്കുമെന്നും പവാര്‍ പറഞ്ഞു.

ആകെ 288 അംഗ നിയമസഭാ സീറ്റുകളില്‍ 144 എണ്ണത്തില്‍ മത്സരിക്കാനാണ് എന്‍.സി.പി തീരുമാനം. പിന്നാക്ക സമുദായ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് എന്‍.സി.പിയുടെ പുതിയ നീക്കം. എന്നാല്‍, എന്‍.സി.പി ആവശ്യം സംസ്ഥാന കോണ്‍ഗ്രസ് ഘടകം തള്ളിക്കളഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പില്‍ 174 സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

കോണ്‍ഗ്രസ്-എന്‍.സി.പി തര്‍ക്കത്തില്‍ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി-ശിവസേന മുന്നണി. അഞ്ച് പാര്‍ട്ടികളുടെ ഉള്‍പ്പെടുന്ന ബി.ജെ.പി മുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളാണ് നേടിയത്. പിന്നാക്ക വിഭാഗങ്ങളില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്ന ഗോപിനാഥ് മുണ്ടെയുടെ വേര്‍പാട് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.

ടൂ സ്റ്റാര്‍ പദവിയുള്ള ബാറുകള്‍ തുറക്കണം -ജസ്റ്റിസ് ജെ.ബി കോശി

Posted: 26 Jul 2014 09:41 PM PDT

Image: 

തിരുവനന്തപുരം: പൂട്ടിയ ബാറുകളില്‍ ടുസ്റ്റാര്‍ പദവിയുള്ളവ തുറക്കണമെന്ന് സംസ്ഥാന മനുഷ്യാവാകാശ കമ്മീഷന്‍. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ വിവേചനമുണ്ട്. ബാര്‍ അനുവദിക്കുന്നതില്‍ വിവേചനം പാടില്ളെന്ന് ജസ്റ്റിസ് ജെ.ബി കോശി ഉത്തരവിട്ടു. ബാര്‍ ഉടമകളും വീട്ടമ്മമാരും മദ്യവിരുദ്ധ സമിതിയും സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

അതേസമയം, ഇപ്പോള്‍ പ്രവര്‍ത്തുക്കന്നവയില്‍ ടൂ സ്റ്റാര്‍ നിലവാരമില്ലാത്തവ പൂട്ടണമെന്നും അദ്ദേഹം പറഞ്ഞു. 

എക്സൈസ്, ടൂറിസം സെക്രട്ടറിമാര്‍ ബാറുകള്‍ പരിശോധിച്ച് ഗുണമേല്‍മ ഉറപ്പുവരുത്തണം. മദ്യനയത്തിന്‍െറ കാര്യത്തില്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാം. എന്നാല്‍, വ്യക്തികളുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനാവില്ളെന്നും ഉത്തരവില്‍ പറയുന്നു.

ഒരു ദിവസം കൂടി വെടിനിര്‍ത്തലിന് തയാറെന്ന് ഇസ്രായേല്‍; വ്യവസ്ഥകള്‍ സ്വീകാര്യമല്ല- ഹമാസ്

Posted: 26 Jul 2014 09:05 PM PDT

Image: 

ഗസ്സ: സൈനിക പിന്മാറ്റത്തിനും ഗസ്സയിലെ ജനങ്ങള്‍ക്ക് വീടുകളിലേക്ക് തിരിച്ചുവരാനും വ്യവസ്ഥയില്ലാത്തതിനാല്‍ ഇസ്രായേലിന്‍്റെ വെടിനിര്‍ത്തല്‍ അംഗീകരിക്കാനാവില്ളെന്ന് ഹമാസ്.
 താല്‍ക്കാലിക വെടിനിര്‍ത്തലില്‍ ഗസ്സയില്‍ നിന്നുള്ള ഇസ്രായേല്‍ സൈനിക പിന്മാറ്റം ഉള്‍പെടുത്തിയിട്ടില്ല. അഭയാര്‍ഥികളായവര്‍ക്ക് തിരിച്ചു പോകാനോ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ ഒഴിപ്പിക്കാനോ വ്യവസ്ഥകളില്ലാത്ത വെടിനിര്‍ത്തല്‍ അംഗീകരിക്കാനാവില്ളെന്ന് ഹമാസ് വക്താവ് സാമി അബു സഹ്രി പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടനയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഇസ്രായേല്‍ 24 മണിക്കൂര്‍ കൂടി വെടിനിര്‍ത്തലിന് സമ്മതിച്ചത്. പ്രാദേശിക സമയം ശനിയാഴ്ച അര്‍ധരാത്രി (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30) മുതല്‍ ഞായറാഴ്ച അര്‍ധരാത്രിവരെയാണ് വെടിനിര്‍ത്തല്‍. ശനിയാഴ്ച ഇസ്രായേലും ഹമാസും 12 മണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ധാരണയായിരുന്നു.
അതേസമയം വെടിനിര്‍ത്തല്‍ കാലയളവില്‍ ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കുന്നത് തുടരുമെന്നും  ഹമാസ് ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുമെന്നും ഇസ്രായേല്‍ വ്യക്തമാക്കി.
ജൂലൈ എട്ടിന് ആരംഭിച്ച ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1,049 ആയി.  ഇരുപത് ദിവസം നീണ്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും സാധാരണ പൗരരാണ്. 6000 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.
ഫലസ്തീന്‍ സമയം രാവിലെ എട്ടു മണിമുതല്‍ രാത്രി എട്ടു മണിവരെയായിരുന്നു വെടിനിര്‍ത്തല്‍.  വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ തകര്‍ന്ന വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമിടയില്‍ നടന്ന തെരച്ചിലില്‍ നൂറു കണക്കിന് മൃതദേഹങ്ങളാണ് കണ്ടത്തെിയത്.

വരുംദിനങ്ങള്‍ സര്‍ക്കാറിനും യു.ഡി.എഫിനും നിര്‍ണായകം

Posted: 26 Jul 2014 07:01 PM PDT

Image: 
Subtitle: 
തീരുമാനംകാത്ത് ബാര്‍, പുന:സംഘടനാ വിഷയങ്ങള്‍

തിരുവനന്തപുരം: ആഗസ്റ്റ് മാസം സംസ്ഥാന സര്‍ക്കാറിനും യു.ഡി.എഫിനും ഏറെ നിര്‍ണായകം. ബാര്‍ ലൈസന്‍സ് മുതല്‍ മന്ത്രിസഭാ പുന$സംഘടനവരെ നിരവധി സുപ്രധാന വിഷയങ്ങളിലാണ് മുന്നണിക്ക് പ്രത്യേകിച്ച് കോണ്‍ഗ്രസിന് തീരുമാനമെടുക്കേണ്ടതുള്ളത്. ബാര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ധാരണ ഉണ്ടാകാത്തതിനാല്‍ മുന്നണി യോഗം വിളിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വിദേശ സന്ദര്‍ശനം പൂര്‍ത്തീകരിച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ 30ന് പുലര്‍ച്ചെ എത്തുന്നതോടെ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിക്കും.
പൂട്ടിക്കിടക്കുന്ന 418 ബാറുകളുടെ വിഷയം ആദ്യം പരിഗണിക്കണമെന്ന നിലപാടാണ് മുന്നണി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ അന്തിമതീരുമാനം അറിയിക്കാന്‍ ഹൈകോടതി നല്‍കിയ സമയപരിധി ഉടന്‍ അവസാനിക്കും. അതിന്മുമ്പ് തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ബാര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ധാരണയുണ്ടായശേഷം മുന്നണിയില്‍ ചര്‍ച്ച മതിയെന്ന നിലപാടാണ് മുസ്ലിംലീഗും കേരള കോണ്‍ഗ്രസ്-മാണി ഗ്രൂപ്പും സ്വീകരിച്ചിരിക്കുന്നത്.  ഈ സാഹചര്യത്തില്‍ സുധീരന്‍ തിരിച്ചത്തെിയാലുടന്‍ ബാര്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കെ.പി.സി.സിയുടെ സര്‍ക്കാര്‍-പാര്‍ട്ടി കോഓഡിനേഷന്‍ കമ്മിറ്റി ചുമതലപ്പെടുത്തിയ നാലംഗ ഉപസമിതി യോഗം ചേര്‍ന്ന് അന്തിമ തീരുമാനത്തിലത്തൊനാണ് നീക്കം. തീരുമാനം എന്തായാലും ബാര്‍ വിഷയം അനിശ്ചിതമായി നീട്ടാന്‍ പാടില്ളെന്നാണ് മുന്നണി നേതൃത്വത്തിന്‍െറ നിലപാട്.
ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ദിവസങ്ങള്‍ കഴിയും തോറും ശക്തമാകുകയാണ്. പുതിയ ഹയര്‍സെക്കന്‍ഡറി സ്കൂളുകളെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍തന്നെ ആരോപണങ്ങള്‍ക്ക് ഇടനല്‍കാതെ തീരുമാനമെടുക്കണമെന്ന് സര്‍ക്കാറിന് സുധീരന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഹയര്‍സെക്കന്‍ഡറി അനുവദിച്ചതിന് പിന്നാലെ ആരോപണങ്ങളും ഉയര്‍ന്നു. ഹയര്‍സെക്കന്‍ഡറി അനുവദിക്കുന്നതിന് ലീഗ് നേതാക്കള്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണവുമായി എം.ഇ.എസാണ് ആദ്യം പരസ്യമായി രംഗത്തത്തെിയത്. പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിക്കുന്നതിന് തയാറാക്കിയ പൊതുമാനദണ്ഡം ലംഘിച്ച് സര്‍ക്കാര്‍ സ്കൂളുകളെ തഴഞ്ഞ് സ്വകാര്യ മാനേജ്മെന്‍റുകളെ സഹായിച്ചതിന്‍െറ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. മുന്നണിക്കും സര്‍ക്കാറിനും അപമാനകരമായ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുമോയെന്ന ഭയം നേതാക്കളിലുണ്ട്. അതിനാലാണ് ആക്ഷേപമുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറായത്.
എന്നാല്‍, ആകാംക്ഷയോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് മന്ത്രിസഭാ പുന$സംഘടനയാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭയില്‍ കാര്യമായമാറ്റം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സ്പീക്കര്‍ സ്ഥാനത്തുനിന്നുള്ള ജി. കാര്‍ത്തികേയന്‍െറ രാജിസന്നദ്ധതയോടെ പുന$സംഘടനാ ചര്‍ച്ച സജീവമായി. വിഷയം സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരിന്‍െറ ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ അംഗബലത്തിലും സുപ്രധാന വകുപ്പുകളുടെ കൈകാര്യത്തിലും നഷ്ടപ്പെട്ട മേധാവിത്വം തിരിച്ചുപിടിക്കാന്‍ പുന$സംഘടനയിലൂടെ കഴിയുമെന്നാണ് എ പക്ഷത്തിന്‍െറ നിഗമനം.
 എന്നാല്‍, ഐ ഗ്രൂപ് ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കുകയാണ്. അത്തരത്തിലൊരു സാഹസത്തിന് അനവസരത്തില്‍ മുതിരുന്നത് ഗുണത്തെക്കാള്‍ ദോഷമുണ്ടാക്കുമെന്ന നിലപാടിലാണ് ഇവര്‍. യു.ഡി.എഫ് ഘടകകക്ഷികളില്‍ ആര്‍.എസ്.പി ഒഴികെ ആരും പുന$സംഘടന ആഗ്രഹിക്കുന്നില്ല.
 എന്തായാലും സുധീരന്‍ മടങ്ങിയത്തെിയാലുടന്‍ മന്ത്രിസഭാ പുന$സംഘടന  വിഷയം ഒൗദ്യോഗികമായി അദ്ദേഹവുമായി ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭാ പുന$സംഘടനയെക്കാള്‍ പാര്‍ട്ടി പുന$സംഘടനക്കാണ് കെ.പി.സി.സി പ്രസിഡന്‍റ് മുന്‍തൂക്കം നല്‍കുന്നത്. ആഗസ്റ്റ് 31ന് മുമ്പ് ഡി.സി.സിതലം വരെയുള്ള പുന$സംഘടന പൂര്‍ത്തീകരിച്ച് തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയെന്ന ലക്ഷ്യമാണ് സുധീരനുള്ളത്.
യു.ഡി.എഫ് രാഷ്ട്രീയത്തെ സങ്കീര്‍ണമാക്കുന്ന ചില അന്വേഷണ റിപ്പോര്‍ട്ടുകള്‍  ഉടന്‍  സമര്‍പ്പിക്കുമെന്ന് സൂചനയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം.പി. വീരേന്ദ്രകുമാറിന് പാലക്കാട് സീറ്റിലുണ്ടായ കനത്തതോല്‍വി സംബന്ധിച്ച് പരിശോധിക്കുന്ന ബാലകൃഷ്ണപിള്ള സമിതിയിയുടെ റിപ്പോര്‍ട്ടാണ് ഇതില്‍ പ്രധാനം. അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മുന്നണിയില്‍ കര്‍ശന നിലപാട് സ്വീകരിക്കാനാണ് വീരന്‍ വിഭാഗത്തിന്‍െറ നീക്കം. റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്ന് കണ്ടത്തെുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെടും. അതിന് കോണ്‍ഗ്രസ് നേതൃത്വം തയാറാകുന്നില്ളെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകാനാണ് അവരുടെ നീക്കം.
തൃശൂര്‍, ചാലക്കുടി, ഇടുക്കി സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പരാജയത്തെപ്പറ്റി അന്വേഷിക്കുന്ന കെ.പി.സി.സി സമിതികളും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇടുക്കി, തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ ഇത് പൊട്ടിത്തെറിക്ക് വഴിവെച്ചേക്കാം.

നാലു വര്‍ഷത്തിനുശേഷം മഅ്ദനിക്ക് കുടുംബത്തോടൊപ്പം പെരുന്നാള്‍

Posted: 26 Jul 2014 06:44 PM PDT

Image: 

ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് നാലു വര്‍ഷത്തിനുശേഷം കുടുംബത്തോടൊപ്പം പെരുന്നാള്‍. ചികിത്സക്കായി ജാമ്യം ലഭിച്ചതോടെ വൈറ്റ് ഫീല്‍ഡിലെ സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മഅ്ദനിക്കൊപ്പം ഈ പെരുന്നാളിന് ഭാര്യയും മക്കളുമുണ്ടാകും.
ജാമ്യം ലഭിച്ചതിന്‍െറ പിറ്റേ ദിവസം മഅ്ദനിയുടെ പരിചരണത്തിനായി ഭാര്യ സൂഫിയ ആശുപത്രിയിലത്തെിയിരുന്നു. മക്കളായ സലാഹുദ്ദീന്‍ അയ്യൂബി, ഉമര്‍ മുഖ്താര്‍ എന്നിവരും നോമ്പിന്‍െറ അവസാന ദിനത്തില്‍ ആശുപത്രിയിലത്തെി.

ഇതോടെ വര്‍ഷങ്ങള്‍ക്കുശേഷം ഭാര്യക്കും മക്കള്‍ക്കുമൊപ്പം പെരുന്നാളാഘോഷിക്കാമെന്ന സന്തോഷത്തിലാണ് മഅ്ദനി.  പെരുന്നാള്‍ നമസ്കാരത്തിന് പള്ളിയിലോ ഈദ്ഗാഹിലോ പോകാന്‍ മഅ്ദനി ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയാകും നടപടിയെന്ന് ബന്ധുവും പി.ഡി.പി നേതാവുമായ മുഹമ്മദ് റജീബ് അറിയിച്ചു.

2010 ആഗസ്റ്റ് 17ന് നോമ്പിന്‍െറ ആദ്യദിനങ്ങളിലാണ് ബംഗളൂരു സ്ഫോടനക്കേസില്‍ മഅ്ദനി അറസ്റ്റിലായത്. ശേഷം വിചാരണത്തടവുകാരനായി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ, എട്ട് പെരുന്നാളുകള്‍ കടന്നുപോയി. ഈവര്‍ഷം പരപ്പന ജയിലില്‍ അഞ്ചാം വര്‍ഷവും നോമ്പ് അനുഷ്ഠിച്ചുവരുന്നതിനിടെയാണ് ജൂലൈ14ന് സുപ്രീംകോടതി നിര്‍ദേശപ്രകാരം സ്വതന്ത്ര ചികിത്സക്കായി ജാമ്യം ലഭിച്ചത്.

നേരത്തേ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പതര വര്‍ഷത്തെ ജയില്‍വാസത്തിനിടെ ആ വര്‍ഷങ്ങളിലെ മഅ്ദനിയുടെ നോമ്പും പെരുന്നാളും ജയിലഴികള്‍ക്കുള്ളിലായിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP