സ്വാഗതം
WELCOME

News Update..

Thursday, July 31, 2014

പ്ളസ്ടു അധികബാച്ച്: സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കണം -ഹൈകോടതി Madhyamam News Feeds

പ്ളസ്ടു അധികബാച്ച്: സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കണം -ഹൈകോടതി Madhyamam News Feeds

Link to

പ്ളസ്ടു അധികബാച്ച്: സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കണം -ഹൈകോടതി

Posted: 31 Jul 2014 12:34 AM PDT

Image: 

കൊച്ചി: സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ പ്ളസ്ടുവിന് അധികബാച്ച് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് വെള്ളിയാഴ്ച ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള്‍ മറികടന്നാണ് ബാച്ചുകള്‍ അനുവദിച്ചതെന്ന ഹരജിയിലാണ് ഉത്തരവ്. പുതിയ പ്ളസ്ടു ബാച്ചുകളും സ്്കൂളുകളും അനുവദിച്ചത് അശാസ്ത്രീയമെന്നാണ് ആരോപണം. പുതുതായി 34,000 സീറ്റുകള്‍ കൂടി വരുന്നതോടെ പലസ്ഥലത്തും സീറ്റുകള്‍ അധികമാകും. എസ്.എസ്.എല്‍.സി പാസായ എല്ലാവരും ഉപരിപഠനത്തിന് ചേര്‍ന്നാലും ഇരുപത്തി ഒന്നായിരം സീറ്റുകള്‍ അധികം വരും.

 

ഐ ഗ്രൂപ്പില്‍ ഭിന്നത രൂക്ഷം

Posted: 31 Jul 2014 12:17 AM PDT

മാനന്തവാടി: ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്നിന് നടക്കും. രാവിലെ 11ന് റവന്യൂ റിക്കവറി ഡെ. കലക്ടറുടെ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ്.
കോണ്‍ഗ്രസിലെ സി. അബ്ദുല്‍ അഷറഫ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ ആളെ തെരഞ്ഞെടുക്കുന്നത്.
അതിനിടെ പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി ഐ ഗ്രൂപ്പില്‍ ഭിന്നത രൂക്ഷമായി. ഇതിന്‍െറ ഭാഗമായി 29ന് ഡി.സി.സി പ്രസിഡന്‍റ് വിളിച്ചുചേര്‍ത്ത പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഭൂരിഭാഗം പേരും ബഹിഷ്കരിച്ചു. ആകെയുള്ള എട്ട് അംഗങ്ങളില്‍ ആറുപേരും യോഗത്തിന് എത്തിയില്ല. ഇതത്തേുടര്‍ന്ന് എം.ജി. ബിജുവിനോട് വോട്ട് ചെയ്യണമെന്നും സണ്ണി ചാലിലിനെ ചീഫ് വിപ്പായി നിയോഗിച്ചതായുമുള്ള വിപ്പ് ഡി.സി.സി പ്രസിഡന്‍റ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാര്‍ഗരറ്റ് തോമസിന്‍െറ വീട്ടിലത്തെി നല്‍കി.
മറ്റുള്ളവര്‍ക്ക് നല്‍കാന്‍ സണ്ണി ചാലിലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് അംഗങ്ങളുടെ വീടുകളില്‍ വിപ്പ് എത്തിക്കുകയായിരുന്നു.
ഷൈനി തോമസും എ. പ്രഭാകരന്‍ മാസ്റ്ററും വിപ്പ് ഏറ്റുവാങ്ങി. മറ്റ് അംഗങ്ങള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ വീടുകളില്‍ നല്‍കി.
മുന്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുല്‍ അഷറഫ് ഉംറ കഴിഞ്ഞ് മടങ്ങിവരുന്നതിന് തലേദിവസമാണ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിച്ചുചേര്‍ത്തത്.
ഇതിനെതിരെ ഐ ഗ്രൂപ്പിലെ തന്നെ ഒരുവിഭാഗം രംഗത്ത് വന്നതോടെയാണ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം നടത്താതെ പോയത്. ഗ്രൂപ്പിനുള്ളില്‍തന്നെ സമവായമുണ്ടായില്ളെങ്കില്‍ രണ്ടുപേര്‍ മത്സരരംഗത്തുണ്ടാവാന്‍ സാധ്യത ഏറി. അങ്ങനെ വന്നാല്‍ നാല് അംഗങ്ങളുള്ള മുസ്ലിംലീഗിന്‍െറ നിലപാട് നിര്‍ണായകമാകും.
കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും മുസ്ലിംലീഗിന് നാലും കേരള കോണ്‍ഗ്രസിന് ഒന്നും സി.പി.എമ്മിന് രണ്ട് അംഗങ്ങളുമാണുള്ളത്.
തെരഞ്ഞെടുപ്പ് നടന്നാല്‍ സി.പി.എം അംഗങ്ങള്‍ വിട്ടുനില്‍ക്കാനാണ് സാധ്യത.
ഐ ഗ്രൂപ്പില്‍ തര്‍ക്കം രൂക്ഷമായതോടെ സമവായത്തോടെ മുതിര്‍ന്ന നേതാവും എ ഗ്രൂപ്പുകാരനുമായ പ്രഭാകരന്‍ മാസ്റ്റര്‍ പ്രസിഡന്‍റാകാനുള്ള സാധ്യത ഏറിയിരിക്കുകയാണ്.

നട് വര്‍സിങ്ങിന്‍െറ ആരോപണം ബി.ജെ.പി എം.എല്‍.എയായ മകന് വേണ്ടി -ദിഗ് വിജയ് സിങ്

Posted: 31 Jul 2014 12:13 AM PDT

Image: 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായിരുന്ന നട് വര്‍ സിങ്ങ് സോണിയ ഗാന്ധിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ ബി.ജെ.പി എം.എല്‍.എയായ മകന് വേണ്ടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. മകന് ബി.ജെ.പിയില്‍ സഥാനം ഉറപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ആരോപണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണോ അദ്ദേഹത്തിന് ഇക്കാര്യം ഓര്‍മവന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയും പ്രതികരിച്ചു.

യു.പി.എക്ക് അധികാരം കിട്ടിയ 2004ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാവുന്നതില്‍നിന്ന് വിലക്കിയത് മകന്‍ രാഹുല്‍ ഗാന്ധിയാണെന്നായിരുന്നു മുന്‍വിദേശകാര്യമന്ത്രി നട് വര്‍സിങ്ങിന്‍െറ ആരോപണം.  പിതാവ് രാഹുല്‍ഗാന്ധി, മുത്തശ്ശി ഇന്ദിര ഗാന്ധി എന്നിവരെപ്പോലെ, പ്രധാനമന്ത്രിയായാല്‍ സോണിയയും കൊല്ലപ്പെട്ടേക്കാമെന്ന് രാഹുല്‍ ഭയന്നു. രാഹുലിന്‍െറ ശക്തമായ എതിര്‍പ്പുകാരണമാണ് പ്രധാനമന്ത്രിപദം സോണിയ നിരസിച്ചതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

‘ഒരു ജീവിതം മതിയാവില്ല-ഒരു ആത്മകഥ’ എന്ന പേരില്‍ നട്വര്‍ സിങ്ങിന്‍െറ പുതിയ പുസ്തകം വൈകാതെ പുറത്തിറക്കുന്നുണ്ട്. അതിലാണ് പുതിയ വെളിപ്പെടുത്തല്‍. മനസ്സാക്ഷി പറയുന്നുവെന്ന വിശദീകരണത്തോടെയാണ് പ്രധാനമന്ത്രിപദത്തിലേക്കില്ളെന്ന് സോണിയ 2004ല്‍ പ്രഖ്യാപിച്ചത്. അതു വെറുതെയാണെന്ന് നട്വര്‍ സിങ് വിശദീകരിക്കുന്നു.

ഇറാഖ് എണ്ണയിടപാടില്‍ കോണ്‍ഗ്രസിന് പണം കിട്ടിയിട്ടുണ്ടെന്ന വോള്‍ക്കര്‍ റിപ്പോര്‍ട്ട് വിവാദത്തിന് പിന്നാലെ 2005ല്‍ വിദേശകാര്യ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടയാളാണ് നട്വര്‍ സിങ്. 2008ല്‍ കോണ്‍ഗ്രസ് വിട്ട അദ്ദഹേം പിന്നീട് ബി.ജെ.പി പാളയത്തിലത്തെി. ഇപ്പോള്‍ പക്ഷേ, സജീവമല്ല.

ജില്ലാ പഞ്ചായത്തിലെ മരാമത്ത് ജോലികള്‍ക്ക് ഇനി ഇ-ടെന്‍ഡര്‍

Posted: 31 Jul 2014 12:09 AM PDT

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്‍െറ മരാമത്ത് ജോലികള്‍ ഇനി ഇ-ടെന്‍ഡര്‍ വഴി. അഞ്ചുലക്ഷം രൂപയിലധികം വരുന്ന മരാമത്ത് ജോലികള്‍ പത്രപ്പരസ്യം നല്‍കി ടെന്‍ഡര്‍ വിളിക്കുന്നത് നിര്‍ത്തി ഇ-ടെന്‍ഡര്‍ മുഖാന്തരമാണ് നടപ്പാക്കുകയെന്ന് ഇ-ടെന്‍ഡറിന്‍െറ സ്വിച്ച് ഓണ്‍ നിര്‍വഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് സ്വിച്ച് ഓണ്‍ നടന്നത്.
കരാറുകാര്‍ക്ക് ഓഫിസില്‍ വരാതെതന്നെ എവിടെനിന്നും ടെന്‍ഡറില്‍ പങ്കെടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ ബാങ്കിങ് മുഖേന ടെന്‍ഡര്‍ ഫോറത്തിന്‍െറ വിലയും ടെന്‍ഡര്‍ തുകയും അടക്കാം. ആരൊക്കെ പങ്കെടുത്തെന്ന് ടെന്‍ഡര്‍ ക്ഷണിക്കുന്ന ഉദ്യോഗസ്ഥന്‍ പോലും ടെന്‍ഡര്‍ തുറക്കുന്ന സമയത്തു മാത്രമേ അറിയൂ. ടെന്‍ഡര്‍ കാലാവധി തീരുന്നതുവരെ കരാറുകാര്‍ക്ക് ടെന്‍ഡര്‍ വിളിച്ച നിരക്ക് മാറ്റാവുന്നതാണ്. ടെന്‍ഡര്‍ തുറന്നുകഴിഞ്ഞാല്‍ കുറഞ്ഞ നിരക്ക് വിളിച്ച രണ്ടു പേരുടേതൊഴികെ എല്ലാവരുടെയും ടെന്‍ഡര്‍ തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ പോകും.
ജില്ലയില്‍ മരാമത്ത് പ്രവൃത്തികള്‍ക്ക് ഇ-ടെന്‍ഡര്‍ നടപ്പാക്കുന്ന ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ജില്ലാ പഞ്ചായത്ത്. സുതാര്യതയാണ് ഇ-ടെന്‍ഡറിന്‍െറ പ്രത്യേകതയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

ദല്‍ബീര്‍ സിങ് സുഹാഗ് കരസേനാ മേധാവിയായി ചുമതലയേറ്റു

Posted: 31 Jul 2014 12:04 AM PDT

Image: 

ന്യുഡല്‍ഹി: കരസേനയുടെ പുതിയ മേധാവിയായി ലഫ്. ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് ചുമതലയേറ്റു. ബിക്രംസിങിന്‍്റെ ഒഴിവിലേക്കാണ് സുഹാഗ് നിയമിതനാകുന്നത്. വിരമിക്കാന്‍ 30 മാസം കൂടി അവശേഷിക്കെയാണ് കരസേന മേധാവി സ്ഥാനത്ത് സുഹാഗ് എത്തുന്നത്. രാജ്യത്തെ 26ാംമത് കരസേനാ മേധാവിയായാണ് ലഫ്. ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്. കരസേനാമോധാവി ബിക്രംസിങ് വിരമിക്കുന്നത് കണക്കിലെടുത്ത് കഴിഞ്ഞ മേയില്‍ തന്നെ സുഹാഗിനെ പുതിയ കരസേനാ മേധാവിയായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ സുഹാഗിന്‍്റെ നിയമനത്തെ ചോദ്യം ചെയ്ത് ലഫ്. ജനറല്‍ രവി ദസ്താനയും മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ സിങും തിടുക്കത്തിലുളള നിയമനത്തെ എതിര്‍ത്ത് ബി.ജെ.പിയും രംഗത്ത് വന്നത് വിവാദത്തിന് വഴി തെളിയിച്ചിരുന്നു. 1970 ല്‍ ദേശീയ ഡിഫന്‍സ് അക്കാദമിയില്‍ പ്രവേശനം നേടിയ സുഹാഗ് 1987 ല്‍ ശ്രീലങ്കയില്‍ നടത്തിയ ഓപ്പറേഷന്‍ പവനില്‍ കമ്പനി കമാന്‍ഡറായും സേവനം അനുഷ്ഠിച്ചിരുന്നു.
 

ഇസ്രായേല്‍ പിന്‍മാറിയില്ളെങ്കില്‍ സ്ഥിതി പ്രവചനാതീതമാവും- അല്‍ അത്വിയ്യ

Posted: 30 Jul 2014 11:16 PM PDT

Image: 

ദോഹ: ഗസ്സ ആക്രമണത്തില്‍ നിന്ന് ഇസ്രായേല്‍ പിന്മാറിയില്ളെങ്കില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ളെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ മുന്നറിയിപ്പ് നല്‍കി. കുട്ടികളെയും സ്ത്രീകളെയുമടക്കം ആയിരക്കണക്കിന് ആളുകളെയാണ് അവര്‍ കൊന്നാടുക്കുന്നത്. ഇസ്രായേലിന്‍െറ പരാക്രമം ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. ലോകം ഇസ്രായേലിന് മേല്‍ ചുവപ്പ് വര വരച്ചില്ളെങ്കില്‍ സംഭവിക്കുന്നത് എന്തായിരിക്കുമെന്ന് പറയാനാകില്ളെന്ന് കഴിഞ്ഞ ദിവസം സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇവിടെ സമാധാനം കൊണ്ടുവരേണ്ടത് ഇസ്രായേലാണ്. കഴിഞ്ഞ ഒമ്പത് മാസമായി ഞങ്ങള്‍ സമാധാനം കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയോടൊപ്പം തങ്ങളും നടത്തിയ ശ്രമം പക്ഷേ ഇസ്രായേല്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ജോണ്‍ കെറി നടത്തിയ ആത്മാര്‍ഥ ശ്രമങ്ങളെ നാം തീര്‍ച്ചയായും വിലമതിക്കുന്നു. കെറിയുടെ ശ്രമത്തെ അറബ് ലോകം ഒന്നടങ്കം അംഗീകരിക്കുന്നതായി ഡോ. ഖാലിദ് അത്വിയ്യ വ്യക്തമാക്കി. സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളും ഇസ്രയേല്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഹമാസിനെ പ്രതിരോധിക്കുകയെന്നത് ഞങ്ങളുടെ ഉദ്ദേശമല്ല. 2006-ല്‍ അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറിയായിരുന്ന കൊണ്ടലീസ റൈസിന്‍െറ മധ്യസ്ഥത പ്രകാരമാണ് ഹമാസ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അവര്‍ വിജയിച്ചപ്പോള്‍ അംഗീകരിക്കാതിരിക്കുകയാണ് ഇ¤്രസയല്‍ ചെയ്തത്. ഖത്തര്‍ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന രാജ്യമെന്ന് ഇസ്രായേല്‍ പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഇസ്രായേല്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയല്ല ഭീകരവാദം നടപ്പിലാക്കുകയാണെന്ന് തിരിച്ചടി. ഹമാസിനെയല്ല, ഫലസ്തീന്‍ ജനതയെയാണ് ഖത്തര്‍ സഹായിക്കുന്നത്. ഞങ്ങളുടെ കുടുംബം പോലെയാണ് ഫലസ്തീനെ ഞങ്ങള്‍ കാണുന്നത്. അവര്‍ക്കുണ്ടാകുന്ന പ്രയാസത്തെ ഞങ്ങളുടെ പ്രയാസമായി ഞങ്ങള്‍ കാണുന്നു. ഞങ്ങളവര്‍ക്ക് നല്‍കുന്നത് മാനുഷിക പരിഗണനയാണ്. ഞങ്ങള്‍ അവിടെ സ്കൂളുകളും ആശുപത്രികളും നിര്‍മ്മിക്കുന്നത് ഈ പരിഗണന വെച്ച് മാത്രമാണ്. ഈ സഹായങ്ങളെ ഭീകരവാദത്തെ പിന്തുണക്കുന്നതിന് തെളിവായി പറയുന്നുവെങ്കില്‍ ഇസ്രയേല്‍ ഗസ്സയില്‍ നടത്തുന്ന നരനായാട്ടിനെ എന്ത് ഭീകരവാദമായാണ് വിശേഷിപ്പിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഗസ്സയില്‍ ഞങ്ങള്‍ നല്‍കുന്ന സഹായം ഹമാസ് വഴിയല്ല നല്‍കുന്നതെന്ന് പല തവണ വ്യക്തമാക്കിയ കാര്യമാണെന്ന് ഡോ.അത്വിയ്യ വ്യക്തമാക്കി. 450 ദശലക്ഷം ഡോളര്‍ ഞങ്ങള്‍ ഗസ്സ പുനര്‍ നിര്‍മാണ കമ്മിറ്റിക്ക് നല്‍കിയിരിക്കുന്നു. ജോര്‍ദാനിലെ അല്‍ അറബ് ബാങ്ക് മുഖേനയാണ് ഈ സംഖ്യ നല്‍കിയിരിക്കുന്നത്. നിര്‍മാണം നടത്തുന്ന കമ്പനികള്‍ അല്‍ ഫത്ഹിന്‍െറ ആളുകളുടെതാണ്. ഹമാസിന് ഇതുമായി ഒരു ബന്ധവുമില്ല. ഇത്തരം ആരോപണങ്ങളെ അതര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളികളയുകയാണെന്നും അദ്ദേഹം പറഞ്ഞു.
 

ആഘോഷാരവം...

Posted: 30 Jul 2014 11:01 PM PDT

Image: 
Subtitle: 
വര്‍ണങ്ങള്‍ വാരിവിതറി കരിമരുന്ന് പ്രയോഗം

ദുബൈ: ഈദുല്‍ ഫിത്വര്‍ ആഘോഷത്തോടനുബന്ധിച്ച് ദുബൈ ക്രീക്കില്‍ നടന്ന കരിമരുന്ന് പ്രയോഗം ആകര്‍ഷകമായി. വാനില്‍ വര്‍ണങ്ങള്‍ വാരിവിതറി നടന്ന കരിമരുന്ന് പ്രയോഗം കാണാന്‍ ആയിരങ്ങളാണ് അല്‍ സീഫ് സ്ട്രീറ്റിലത്തെിയത്. തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി രാത്രി ഒമ്പതിനായിരുന്നു വെടിക്കെട്ട്. ടൂറിസം വകുപ്പിന് കീഴിലെ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീടെയില്‍ എസ്റ്റാബ്ളിഷ്മെന്‍റാണ് ‘ഈദ് ഇന്‍ ദുബൈ’ ആഘോഷത്തിന്‍െറ ഭാഗമായി വര്‍ണ വിസ്മയം ഒരുക്കിയത്. ദുബൈ മാളില്‍ നടന്ന ‘ഹലോ കിറ്റി’ ലൈവ് ഷോ കാണാനും നിരവധി പേരത്തെി.
അല്‍ സീഫ് സ്ട്രീറ്റില്‍ പെരുന്നാള്‍ ആഘോഷിക്കാനത്തെിയ വിവിധ രാജ്യക്കാര്‍ക്ക് അവിസ്മരണീയ അനുഭവം സമ്മാനിച്ചാണ് കരിമരുന്ന് പ്രയോഗം നടന്നത്. ലോക പ്രശസ്ത വിദഗ്ധര്‍ ഇതിന് നേതൃത്വം നല്‍കി. വൈകിട്ട് മുതല്‍ തന്നെ വന്‍ തിരക്കാണ് ഈ ഭാഗത്ത് അനുഭവപ്പെട്ടിരുന്നത്. ക്രീക്കിന് മുകളിലെ ആകാശത്ത് നാനാവര്‍ണങ്ങള്‍ വിരിഞ്ഞപ്പോള്‍ കാണികള്‍ ഈ ദൃശ്യവിസ്മയം കാമറയില്‍ പകര്‍ത്താന്‍ മത്സരിച്ചു. വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവര്‍ വേഗം കുറച്ചാണ് വെടിക്കെട്ട് ആസ്വദിച്ചത്.   
ലോക പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രമായ ഹലോ കിറ്റിയുടെ ലൈവ് ഷോ ദുബൈ മാളില്‍ ഷോപ്പിങിനത്തെിയവരുടെ മനം കുളിര്‍പ്പിച്ചു. 25 മിനുട്ട് നീണ്ട ഷോ കുട്ടികളെയടക്കം നൂറുകണക്കിന് പേരെ ആകര്‍ഷിച്ചു. ആഗസ്റ്റ് മൂന്ന് വരെ നീളുന്ന പരിപാടിയില്‍ പ്രതിദിനം മൂന്ന് ഷോകളാണുള്ളത്. വൈകിട്ട് അഞ്ച്, 7.30, 9.30.
മാളുകളില്‍ ഷോപ്പിങിനത്തെിയവര്‍ക്കായി വന്‍ സമ്മാന പദ്ധതിയാണ് ഒരുക്കിയിരുന്നത്. ഇലക്ട്രോണിക് വസ്തുക്കള്‍ മുതല്‍ ആഭരണങ്ങള്‍ വരെ വമ്പിച്ച വിലക്കിഴിവോടെ ഉപഭോക്താക്കള്‍ സ്വന്തമാക്കി. ‘ഈദ് ഇന്‍ ദുബൈ’യുടെ തുടര്‍ച്ചയായി ആഗസ്റ്റ് രണ്ട് മുതല്‍ ‘ദുബൈ സമ്മര്‍ സര്‍പ്രൈസസ്’ ആഘോഷം നടക്കും. 40 ദിവസം നീളുന്ന ആഘോഷത്തോടനുബന്ധിച്ചും നിരവധി വിനോദപരിപാടികളും സമ്മാന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
 

എം.പിമാരെ അപ്ഡേറ്റ് ചെയ്യാന്‍ ബി.ജെ.പിയുടെ വാട്ട്സ് ഗ്രൂപ്പ്

Posted: 30 Jul 2014 10:57 PM PDT

Image: 

ന്യൂഡല്‍ഹി: പാര്‍ട്ടിക്കാര്യങ്ങള്‍ അറിയിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി 323 എം.പിമാര്‍ക്ക് ബി.ജെ.പിയുടെ വാട്ട്സ്അപ്പ് ഗ്രൂപ്പ്. എം.പിമാരെ അപ്ഡേറ്റ് ചെയ്യുന്നതിന്‍റ ഭാഗമായാണ് പാര്‍ട്ടിയുടെ പുതിയ പരീക്ഷണം. ഗ്രൂപ്പ് ഇന്നു മുതല്‍ നിലവില്‍ വരും. പാര്‍ട്ടിക്കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമാണ് ഗ്രൂപ്പ് ഉപയോഗപ്പെടുത്തുക. തമാശ പ്രചരിപ്പിക്കുന്നതിനെ ഗ്രൂപ്പില്‍ പ്രോത്സാഹിപ്പിക്കില്ല. ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി ഓഫീസിലെ വാട്ട്സ് അപ്പ് ആക്ടിവിസ്റ്റുകളാണ് ഈ പദ്ധതിക്കു പിന്നില്‍

ബി.ജെ.പി എം.പിമാരുടെ പാര്‍ലമെന്‍റിലെ പ്രകടനത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രാജസ്ഥാനിലെ പാര്‍ട്ടി ഉപദേശ്ടാക്കളോട് പ്രധാനമന്ത്രി നരേന്ദമോദി ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു.
 

രേഖകള്‍ ശരിയായില്ല; ഇന്ത്യന്‍ പൗരന്‍െറ മൃതദേഹം 10 ദിവസമായി മോര്‍ച്ചറിയില്‍

Posted: 30 Jul 2014 10:53 PM PDT

Image: 
Subtitle: 
ഹാഷിം എളമരം

മനാമ: ഇന്ത്യന്‍ പൗരന്‍െറ മൃതദേഹം മതിയായ രേഖകളുടെ അഭാവം മൂലം കഴിഞ്ഞ 10 ദിവസമായി സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍. തമിഴ്നാട് കടലൂര്‍ സ്വദേശി രാമാറിന്‍െറ മകന്‍ അരിവഴകന്‍െറ (26) മൃതദേഹമാണ് മോര്‍ച്ചറിയിലുള്ളത്. കഴിഞ്ഞ 21ന് വൈകീട്ടാണ് യുവാവ് താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തുക്കളും നാട്ടുകാരും എംബസിയെ സമീപിച്ചെങ്കിലും രേഖകള്‍ ശരിയാക്കിയാല്‍ മൃതദേഹം അയക്കാമെന്ന മറുപടിയാണത്രെ എംബസി ഉദ്യോഗസ്ഥര്‍ നല്‍കിയത്. രേഖകള്‍ തങ്ങള്‍ ശരിയാക്കുകയാണെങ്കില്‍ എംബസിയുടെ സഹായം എന്തിനാണെന്നാണ് സഹപ്രവര്‍ത്തകര്‍ ചോദിക്കുന്നത്. അരിവഴകന്‍ മരിച്ച ദിവസം തന്നെ ഹൃദയാഘാതം മൂലം നിര്യാതനായ മലയാളിയായ പ്രദീപ്കുമാറിന്‍െറ മൃതദേഹം തൊട്ടടുത്ത ദിവസം നാട്ടിലേക്ക് അയച്ചിരുന്നു. ആറ് വര്‍ഷമായി നാട്ടില്‍ പോകാത്ത ഇയാള്‍ക്കും സാധുതയുള്ള വിസ ഉണ്ടായിരുന്നില്ളെങ്കിലും സ്പോണ്‍സറെ കണ്ടത്തെുകയും അദ്ദേഹം സഹകരിക്കുകയും ചെയ്തതിനാല്‍ എംബസി ഒൗട്ട്പാസ് നല്‍കിയാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്.
ദരിദ്ര കുടുംബത്തിന്‍െറ അത്താണിയായ അരിവഴകന്‍ ഫ്രീവിസയിലാണത്രെ ബഹ്റൈനില്‍ എത്തിയത്. ഇയാളുടെ സ്പോണ്‍സര്‍ ആരാണെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ല. ഇപ്പോള്‍ വിസക്ക് സാധുതയില്ലാത്തതാണ് രേഖകള്‍ സംഘടിപ്പിക്കാന്‍ കഴിയാത്തതിന് കാരണം. അതുകൊണ്ടാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എംബസി അധികൃതരെ സമീപിച്ചത്. ഇത്തരമൊരു അവസ്ഥയില്‍ എല്‍.എം.ആര്‍.എയുമായി ബന്ധപ്പെട്ട് രേഖകള്‍ ശരിപ്പെടുത്തി ഒൗട്ട്പാസ് നല്‍കിയെങ്കിലും മൃതദേഹം നാട്ടിലേക്ക് അയക്കേണ്ട ബാധ്യത എംബസിക്കില്ളേയെന്നാണ് നാട്ടുകാരും സഹപ്രവര്‍ത്തകരും ചോദിക്കുന്നത്. കുടുംബത്തിന്‍െറ അത്താണി നഷ്ടപ്പെട്ടതിന് പുറമെ മൃതദേഹം കാണാനുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നത് മൂലം ബന്ധുക്കള്‍ക്കുണ്ടാക്കുന്ന പ്രയാസവും വേദനയും മനസ്സിലാക്കിയെങ്കിലും എംബസി അധികൃതര്‍ കനിയണമെന്നാണ് സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്നത്. ബംഗ്ളാദേശ് എംബസി ഉള്‍പ്പെടെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് അവരുടെ പൗരന്മാരുടെ മൃതദേഹം എത്രയും വേഗം നാട്ടിലത്തെിക്കാന്‍ നടപടി സ്വീകരിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. യുവാവിന്‍െറ പാസ്പോര്‍ട്ട് കോപ്പിയും സി.പി.ആര്‍ കോപ്പിയും നല്‍കിയിട്ടും എമിഗ്രേഷനില്‍ നിന്ന് രേഖകള്‍ ശരിയാക്കണമെന്നാണ് എംബസിയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, രേഖകളില്ലാത്തതും സ്പോണ്‍സറെ കണ്ടത്തൊന്‍ കഴിയാത്തതുമാണ് മൃതദേഹം അയക്കാന്‍ താമസം നേരിടാന്‍ കാരണമെന്ന് എംബസി അധികൃതര്‍ വ്യക്തമാക്കി. മരിച്ചയാളുടെ ബന്ധുക്കളാരും ഇവിടെയില്ലാത്തതിനാല്‍ മൃതദേഹം കൊണ്ടുപോകുന്നതിനാവശ്യമായ ചെലവ് വഹിക്കാന്‍ ആരും മുന്നോട്ട് വന്നിട്ടുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ എമിഗ്രേഷന്‍ ഓഫീസ് അവധിയായിരുന്നു. രേഖകള്‍ ശരിയാവുകയും ഐ.സി.ആര്‍.എഫിന്‍െറ ഫണ്ടില്‍ നിന്നൊ മറ്റൊ മൃതദേഹം കൊണ്ടുപോകാനാവശ്യമായ ചെലവ് കണ്ടത്തെുകയും ചെയ്യേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാതോട് കാതോരം; പാട്ടിലെ ഭരതന്‍ സ്പര്‍ശം

Posted: 30 Jul 2014 10:41 PM PDT

Image: 

‘പാട്ടെടുത്തുവെച്ചത് കണ്ടാല്‍ പിന്നെയൊന്നും പറയാന്‍ തോന്നില്ല’ -ദേവരാജന്‍ മാഷ് ഇത്രയും പറഞ്ഞത് സംവിധായകന്‍ ഭരതനെക്കുറിച്ചായിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കും കൗതുകം തോന്നും. കണിശക്കാരനായ ഒരു സംഗീത സംവിധായകന്‍, ദൃശ്യസംഗീതത്തിന്‍െറ ഉള്ളറിഞ്ഞ ഒരാളെക്കുറിച്ചിത് പറയുമ്പോള്‍ ഭരതനിലെ സംഗീതസാന്നിധ്യത്തെക്കുറിച്ചുകൂടി നാമോര്‍ക്കുന്നു. ആര്‍ക്കും മനസ്സില്‍ മൂളാന്‍ കഴിയുന്ന പാട്ടുകള്‍ മാത്രമായിരുന്നു അദ്ദേഹം സിനിമയില്‍ ചിത്രീകരിച്ചത്. റെക്കോഡിങ് സമയമാകുമ്പോഴേക്കും പാട്ട് പാടിപ്പാടി അതിലൂയലാടിയായിരിക്കും ദൃശ്യങ്ങളിലേക്കുള്ള ചില്ലാട്ടം. സാമ്പ്രദായിക രീതിയിലുള്ള ഗാനചിത്രീകരണത്തിനപ്പുറം ഭരതന്‍, സിനിമയില്‍ കൊണ്ടുവന്ന ദൃശ്യപ്പകര്‍ച്ചകള്‍ക്ക് തുടര്‍ച്ചയുണ്ടായതുമില്ല.  അടിമുടി കലാകാരനായിരുന്നു അദ്ദേഹം എന്ന കാരണം മാത്രം മതിയിതിന്. ചിത്രവും ശില്‍പവും സംഗീതവും ദൃശ്യവും എല്ലാം ഭരതഹൃദയത്തില്‍ ഒരുപോലെ മേളിച്ചു. ഇതില്‍ സംഗീതത്തോട് കടുത്ത ആരാധനയായിരുന്നു അദ്ദേഹത്തിന്.

മുത്തശ്ശിയുടെ പാട്ടിന്‍െറ വിരല്‍പിടിച്ചു നടന്നൊരു കുട്ടിക്കാലം ഭരതനുണ്ടായിരുന്നു. കലാമണ്ഡലം വീശിവരുന്ന കാറ്റിലെ ചേങ്ങിലക്കൊട്ടിന്‍െറ തുടിമുഴക്കവും അദ്ദേഹത്തിലെ സംഗീതകാരനെ ഉണര്‍ത്തിയിട്ടുണ്ടാകും. ആത്മാവിന്‍െറ വൈകാരികമായ പങ്കാളിത്തമായിരുന്നു ഭരതന്‍ തന്‍െറ പാട്ടുകളില്‍ ഉയര്‍ത്തിക്കാണിച്ചത്. സുഹൃദ്വലയത്തിനകത്ത് അമര്‍ത്തിയൊതുക്കി ഭരതന്‍ വിസ്തരിക്കുന്ന ‘മാരിവില്ലിന്‍ തേന്‍മലരും’ ‘തുഞ്ചന്‍പറമ്പിലെ തത്തയും’ എല്ലാം ഏവരും കൗതുകത്തോടെ കാതോര്‍ത്തു. വൈശാലിയുടെ ജൂബിലിയാഘോഷ വേളയില്‍ ‘മഴവില്ല്’ പാടി ഭരതന്‍ ഏവരിലും വിസ്മയം ജനിപ്പിച്ചു. സംഗീതത്തിന്‍െറ ലാവണ്യനിയമങ്ങള്‍ക്കപ്പുറം അതിലൊരു ഗൃഹാതുര കാലത്തിന്‍െറ കാന്തി കലരുകയായിരുന്നു. രതിയുടെ ആത്മീയതയെ തിരശ്ശീലയില്‍ പകര്‍ത്തിയെഴുതിയ അദ്ദേഹത്തിന്‍െറ ഗാനചിത്രീകരണങ്ങളിലെല്ലാം വിശുദ്ധിയുടെ വിലോഭനീയത എക്കാലത്തുമുണ്ടായിരുന്നു. സംഗീതം നിറങ്ങളെ പരിണയിക്കുകയായിരുന്നു ഭരതന്‍െറ പാട്ടുകളില്‍. പാട്ടിന് നിറവും നിറത്തിന് പാട്ടും കൂട്ടുപോകുന്ന ഒരാന്തരികഭാഷ്യം സിനിമയില്‍ ചമയ്ക്കുകയായിരുന്നു അദ്ദേഹം.

രാഗങ്ങളെയൊന്നും ആധികാരികമായി വ്യാഖ്യാനിക്കാന്‍ അറിയില്ലാത്ത ഭരതന്‍െറ ആത്മാവ് വന്നൊരുപാട്ട് പാടിയാല്‍ അതിന് ഹിന്ദോളത്തിന്‍െറ ഛായയുണ്ടാകുമെന്ന് പറയാറുണ്ട്. അഞ്ച് സ്വരങ്ങളുള്ള എല്ലാ രാഗങ്ങളെയും അദ്ദേഹം അത്രക്കിഷ്ടപ്പെട്ടു. മനസ്സിന്‍െറ മൂശയിലിട്ട് തെളിയിച്ചെടുത്ത പാട്ടുദൃശ്യങ്ങള്‍ക്ക് ആരെഴുതിയാല്‍ നന്നായിരിക്കുമെന്നതിന് വ്യക്തമായ ധാരണകള്‍ അദ്ദേഹം സ്വരൂപിച്ചിരുന്നു. കവിമനസ്സിന്‍െറ സാന്നിധ്യമായിരുന്നു ഇതിന് ഭരതനെ പ്രാപ്തനാക്കിയത്. വയലാറിനോടും ഭാസ്കരനോടും ഒ.എന്‍.വിയോടുമെല്ലാം ഭരതന്‍ വരികള്‍ ചോദിച്ചു. ഭരതന്‍െറ ആദ്യ ‘പ്രയാണ’ത്തില്‍തന്നെ ‘മൗനങ്ങള്‍ പാടുകയായിരുന്നു’. വെങ്കലത്തില്‍ ഭാസ്കരന്‍ മാഷിനോട് ‘രാത്രിയില്‍ മാനത്തൊരു പുള്ളിപ്പുലിക്കളി’ വരച്ചിടാന്‍ പറഞ്ഞതും ഭരതനായിരുന്നു. ‘പൂവേണം പൂപ്പടവേണം’ എന്ന കളംപാട്ടിന്‍െറ നിറപ്പകിട്ട് മുഴുവന്‍ വരികളിലെഴുതി തരാന്‍ ഒ.എന്‍.വിയെ പ്രേരിപ്പിച്ചതും മറ്റാരുമല്ല. മൗനമുദ്രിതമായ ഒരു പാട്ടിന്‍െറ അണിയറയിലേക്ക് പൂവച്ചലിനെയും അദ്ദേഹം ക്ഷണിച്ചുവരുത്തി. ബിച്ചുവും  എം.ഡി. രാജേന്ദ്രനും പഴവിള രമേശനും കൈതപ്രവും എല്ലാം ഭരതന്‍െറ പാട്ടുലോകങ്ങളിലേക്ക് അനുയാത്ര ചെയ്തവരാണ്. ദേവരാജനും രവീന്ദ്രനും ജോണ്‍സനും ബോംബെ രവിയും കീരവാണിയുമെല്ലാം ഭരതനുവേണ്ടി പാട്ടുണ്ടാക്കാന്‍ ക്ഷമയോടെ കാത്തിരുന്നു.

1983ല്‍ ഈണമെന്ന സ്വന്തം സിനിമക്ക് സംഗീതം ചിട്ടപ്പെടുത്തി ഭരതന്‍ പുതിയൊരു ലോകവുമായി ചങ്ങാത്തം തുടങ്ങി. ഈണത്തില്‍ രണ്ട് പാട്ടുകള്‍. ഒരെണ്ണമെഴുതിയത് ഭരതന്‍ തന്നെയായിരുന്നു (അമ്പാടിക്കുട്ടാ...). കമ്പോസിങ് നടത്തി മിനുക്കുപണിക്കായി വിളിച്ചത് ഒൗസേപ്പച്ചനെയായിരുന്നു. ഈണത്തില്‍ വയലിനിസ്റ്റിന്‍െറ വേഷത്തിന് ഒൗസേപ്പച്ചന് നറുക്ക് വീഴുകയും ചെയ്തു. 1985ല്‍ ‘കാതോട് കാതോര’ത്തിലെ  പ്രധാന കഥാപാത്രം വയലിനിസ്റ്റായിരുന്നു. അയാളുടെ വയലിനിന്‍െറ സ്നേഹശ്രുതികളെ കൂട്ടിയിണക്കാന്‍ ഒൗസേപ്പച്ചനെ സഹായിച്ചതും ഭരതന്‍െറ സംഗീതബോധമായിരുന്നു.

‘ചിലമ്പി’ന്‍െറ തീം മ്യൂസിക്കിന് വായിച്ച ബിറ്റുകളെടുത്തായിരുന്നു ‘താളം മറന്ന താരാട്ട്’ എന്ന പാട്ടിലേക്ക് പ്രവേശിക്കാനുള്ള വഴിമെനഞ്ഞത്. ഒൗസേപ്പച്ചന്‍െറ വാക്കുകള്‍: ‘അഗാധമായ സംഗീതബോധമുണ്ടായിരുന്നു ഭരതേട്ടന്. നന്നായി പാടും. ചിലമ്പിന്‍െറ കമ്പോസിങ് വേളയില്‍ അദ്ദേഹം ആരഭി മൂളാന്‍ പറഞ്ഞു. ഞാന്‍ സ്വരം പാടിയപ്പോള്‍ കണ്ണടച്ച് കേട്ടു. സ്വരമില്ലാത്ത ഒന്നു മൂളാനായി പറഞ്ഞ് പാടിയപ്പോള്‍ ഭരതേട്ടന്‍ ഇടപെട്ടു. ‘ഇത് മതി. ഇതാണ് നമ്മുടെ ട്യൂണ്‍.’ അതേ ഈണത്തിന് വേണ്ടി ആദ്യവരിയും അദ്ദേഹമെഴുതി -‘പുടമുറി കല്യാണം’.
നടി ശ്രീവിദ്യയൊത്തുള്ള യാത്രകളില്‍ അവര്‍ രാഗം പാടുമ്പോള്‍ അതിനനുസരിച്ച് ചിത്രമെഴുതാന്‍ ഭരതനിലെ കലാകാരനിഷ്ടമായിരുന്നു. ഭരതന്‍ ഈണംപകര്‍ന്ന ‘കേളി’യിലെ ‘താരം വാല്‍ക്കണ്ണാടി നോക്കി’ എന്ന പാട്ടില്‍ ഹിന്ദോളത്തിന്‍െറ  ഓളങ്ങളൊഴുകിനിറയുന്നത് നാം കേട്ടു.  ‘താരും തളിരും’ എന്ന പാട്ടിന് വരികളെഴുതിയതും ഭരതനിലെ പാട്ടുകാരനായിരുന്നു. ‘താളം മറന്ന താരാട്ടിലും’ ഭരതന്‍ ഹിന്ദോളത്തിന്‍െറ ലയഭംഗികള്‍ കൊണ്ടുവന്നു. ‘കണ്ണെത്താ ദൂരെ’ എന്ന പാട്ടിന് സംഗീതം നല്‍കി ഭരതന്‍ ഏവരെയും വിസ്മയിപ്പിച്ചു. ഫോക്കും മെലഡിയും ചേര്‍ന്നുനില്‍ക്കുന്ന പാട്ടിലെ തബലപ്പെരുക്കങ്ങള്‍ സംഗീതത്തിന്‍െറ മറ്റൊരു താഴ്വാരത്തിലേക്ക് നമ്മെ കൊണ്ടുപോയി. റീറെക്കോഡിങ്ങിന്‍െറയും തീം മ്യൂസിക്കിന്‍െറയുമെല്ലാം പാറ്റേണുകളില്‍നിന്നും ഭരതന്‍സിനിമകളിലെ പല പാട്ടിന്‍െറയും പല്ലവികളെ നെയ്തെടുക്കാന്‍ മറ്റു സംഗീത സംവിധായകര്‍ ഒട്ടൊക്കെ ശ്രദ്ധിച്ചു. ഈ സംഗീതശകലങ്ങളുടെയെല്ലാം ഊര്‍ജവും സംവേദനാത്മകതയും ജനകീയതയും അദ്ദേഹം മുന്‍കൂട്ടി  ഉള്‍ക്കൊള്ളുകയായിരുന്നു.

പാട്ടിന്‍െറ ദൃശ്യവിന്യാസത്തില്‍ ആരെയും മോഹിപ്പിക്കുന്ന ഒരനന്യത ഭരതന്‍െറ പ്രതിഭയിലുണ്ടായിരുന്നു. എത്രയോ പാട്ടുകള്‍ അതിന്‍െറ ഫ്രെയിമുകളില്‍ നിറപ്പകര്‍ച്ചയുടെ ഉത്സവമായി, കഥയുടെ അകമുണര്‍ത്തുന്ന അഴകുകളായി, പ്രമേയത്തിന്‍െറ അമേയമായൊരനുഭൂതി പകരും വികാരഭൂമികയായി. ‘അമര’ത്തിലെ വികാര നൗകയും (മണല്‍കൂന മാറോടുചേര്‍ക്കുന്ന ദൃശ്യം), വൈശാലിയിലെ ഇന്ദുപുഷ്പവും (വൈശാലിയെ ഒരുക്കുന്ന ഛായാച്ചിത്ര ദൃശ്യം) ചമയത്തിലെ ‘രാജഹംസമേ’യും (നാടക രംഗാവതരണം), വെങ്കലത്തിലെ ‘പത്തുവെളുപ്പിന്’ (മിത്തിന്‍െറ പുന$സൃഷ്ടികള്‍)... ഇങ്ങനെ ഭരതന്‍െറ പ്രതിഭയെ അതുല്യമായൊരു സര്‍ഗതലത്തിലേക്കുയര്‍ത്തുന്നത് നിറവും സ്വരവും ചേര്‍ന്നുനില്‍ക്കുന്നൊരു മായികലോകം തന്നെയാണ്. ഇതിന് അഭൗമവും അലൗകികവുമായൊരു ശില്‍പതലവും അമൂര്‍ത്തവും അനവദ്യവുമായൊരു ശരീരഭാഷയുമുണ്ട്. സ്വരങ്ങള്‍ക്ക് നിറങ്ങളും നിറങ്ങള്‍ക്ക് സ്വരങ്ങളും കൂട്ടുചേരുന്ന സര്‍ഗസൗന്ദര്യമായിരുന്നു അത്. ആത്മാവിനോട് അടുത്തുനില്‍ക്കുന്ന അനര്‍ഘമായൊരു   വൈകാരിക മേഖല ഭരതന്‍െറ സംഗീത സംരംഭങ്ങളോട് എക്കാലവും നീതികാണിച്ചുവെന്നത് ശ്രദ്ധേയമാണ്.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP