സ്വാഗതം
WELCOME

News Update..

Tuesday, July 8, 2014

വിദേശ നിക്ഷേപം സ്വാഗതം ചെയ്ത് മോദിയുടെ കന്നി ബജറ്റ് Madhyamam News Feeds

വിദേശ നിക്ഷേപം സ്വാഗതം ചെയ്ത് മോദിയുടെ കന്നി ബജറ്റ് Madhyamam News Feeds

Link to

വിദേശ നിക്ഷേപം സ്വാഗതം ചെയ്ത് മോദിയുടെ കന്നി ബജറ്റ്

Posted: 08 Jul 2014 01:09 AM PDT

Image: 

ന്യൂഡല്‍ഹി: യാത്രാനിരക്ക് വര്‍ധനവിനെ ന്യായീകരിച്ചും റെയില്‍വേയില്‍ വിദേശ നിക്ഷേപം സ്വാഗതം ചെയ്തും നരേന്ദ്ര മോദി സര്‍ക്കാരിന്‍െറ കന്നി റെയില്‍ ബജറ്റ് മന്ത്രി സദാനന്ദ ഗൗഡ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. യാത്രാ, ചരക്ക് കൂലികള്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യം അനിവാര്യമായിരുന്നെന്ന് ഗൗഡ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സ്ത്രീസുരക്ഷക്ക് മുന്‍ഗണന നല്‍കുമെന്നും ഇതിനായി 4000 പുതിയ വനിതാ കോണ്‍സ്റ്റബിള്‍മാരെ നിയോഗിക്കുമെന്നും ഗൗഡ പറഞ്ഞു.
മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ബുള്ളറ്റ് ട്രെയ്ന്‍ സര്‍വീസാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികളില്‍ പ്രധാനപ്പെട്ടത്. ആറ് പ്രീമിയം ട്രെയ്നുകള്‍, ആറ് എ.സി ട്രെയ്നുകള്‍, ഒമ്പത് അതിവേഗ ട്രെയ്നുകള്‍, 27 എക്സ് പ്രസ് ട്രെയ്നുകള്‍ പ്രതിവാര ട്രെയ്നുകളും പുതിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ എട്ട് പാസഞ്ചറും രണ്ട് മെമുവും അഞ്ച് ഡെമുവും ഉള്‍പ്പെടുന്നു.
കൂടാതെ വടക്ക്-കിഴക്ക് മേഖലയെ ഉള്‍പ്പെടുത്തി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കും. ഇതിന് ഹിന്ദു, മുസ് ലിം, ക്രിസ്ത്യന്‍, സിഖ് സര്‍ക്യൂട്ടുകള്‍ തയാറാക്കും. മുതിര്‍ന്ന യാത്രക്കാര്‍ക്ക് പ്ളാറ്റ്ഫോമിലൂടെ സഞ്ചരിക്കാന്‍ ബാറ്ററി കാര്‍ സൗകര്യം ഏര്‍പ്പെടുത്തും. കൂടാതെ പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നി കൊണ്ടുപോകുവാന്‍ പ്രത്യേക ട്രെയ്നുകല്‍ ഓടിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ വാഗ്ദാനം ചെയ്യുന്നു.
ബജറ്റിലെ മറ്റ് പ്രധാന നിര്‍ദേശങ്ങള്‍:

  • പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ എസ്കലേറ്ററുകള്‍ സ്ഥാപിക്കും
  • എല്ലാ സ്റ്റേഷനുകളിലും ഓണ്‍ലൈന്‍ റിട്ടയറിങ് റൂമുകള്‍
  • എല്ലാ സ്റ്റേഷനുകളിലും കുടിവെള്ളം, വിശ്രമ മുറികള്‍, കക്കൂസ്
  • ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം വിപുലപ്പെടുത്തും
  • ഇന്ധനവിലക്ക് അനുസരിച്ച് നിരക്കില്‍ മാറ്റംവരുത്തും
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്ളാറ്റ്ഫോമിലൂടെ സഞ്ചരിക്കാന്‍ ബാറ്ററി കാര്‍
  • 1.64 ലക്ഷം കോടി രൂപ 2014-15ലെ മൊത്ത വരുമാനം
  • റെയില്‍ ഓവര്‍ ബ്രിഡ്ജുകള്‍ക്കും അണ്ടര്‍ ബ്രിഡ്ജുകള്‍ക്കും 1785 കോടി രൂപ
  • ട്രെയ്നുകളില്‍ ബയോ ടോയ് ലറ്റ് സംവിധാനം നടപ്പാക്കും
  • ലോകോ പൈലറ്റ് മുറികള്‍ ശീതീകരിക്കും
  • റെയില്‍വേ ലൈനുകളുടെ പരിശോധനക്ക് അള്‍ട്രാ സോണിക് സംവിധാനം
  • ഹെല്‍പ് ലൈന്‍ നമ്പരുകള്‍ കോച്ചുകളില്‍ പ്രദര്‍ശിപ്പിക്കും
  • മിനിറ്റില്‍ 7000 ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം
  • ഐ.വി.ആര്‍.എസ് വഴി ഭക്ഷണത്തെകുറിച്ച് പ്രതികരണം സ്വീകരിക്കും
  • ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും
  • പോസ്റ്റ് ഓഫീസ് വഴി ടിക്കറ്റ് ബൂക്കിങ് സംവിധാനം
  • മെട്രോ നഗരങ്ങളെ വജ്ര ചതുഷ്കോണ അതിവേഗ ഇടനാഴികള്‍
  • തീര്‍ഥാടന യാത്രകള്‍ക്ക് മുസ്ളിം, ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ സര്‍ക്കൂട്ടുകള്‍
  • വനിതാ യാത്രക്കാരുടെ സുരക്ഷ 4000 വനിതാ ഗാര്‍ഡുകളെ നിയോഗിക്കും
  • സ്വാമി വിവേകാനന്ദ എന്ന പേരില്‍ പ്രത്യേക തീവണ്ടികള്‍
  • ട്രെയ്ന്‍ വേഗത 160ല്‍ നിന്ന് 200 കിലോമീറ്ററായി ഉയര്‍ത്തും
  • പാഴ്സല്‍ സര്‍വീസ് കമ്പ്യൂട്ടര്‍വത്കരിക്കും
  • തെരഞ്ഞെടുത്ത ട്രെയ്നുകളില്‍ വൈഫൈ സംവിധാനം
  • റെയില്‍ ഭൂമി വ്യാപാര ആവശ്യത്തിന് ഉപയോഗിക്കും
  • അഞ്ച് വര്‍ഷത്തിനുള്ള റെയില്‍വേ ഓഫീസുകള്‍ കടലാസ് രഹിതമാകും
  • 70000 പുതിയ ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍മാരെ റിക്രൂട്ട് ചെയ്യും
  • ഓട്ടോമാറ്റിക് ടിക്കറ്റ് വെണ്ടിങ് മെഷീനുകള്‍ നടപ്പാക്കും
  • റെയില്‍വേയില്‍ വടക്ക്-കിഴക്ക് ഇക്കോ ടൂറിസം പദ്ധതി
  • ഇന്‍റര്‍നെറ്റ് വഴി പ്ളാറ്റ്ഫോം, റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റുകള്‍
  • മൈസൂര്‍, ബംഗളൂരു, ചെന്നൈ എന്നീ പാതകളില്‍ അതിവേഗ ട്രെയ്നുകള്‍
  • വനിതാ കോച്ചുകളില്‍ വനിതാ ഗാര്‍ഡുകളുടെ സേവനം ഉറപ്പാക്കും
  • പാലും പാല്‍ ഉത്പന്നങ്ങള്‍ കൊണ്ടുപോകാന്‍ പ്രത്യേക ട്രെയ്നുകള്‍
  • വടക്ക്-കിഴക്കന്‍ മേഖലയിലെ 23 പദ്ധതികള്‍ക്ക് 5100 കോടി രൂപ
  • അഞ്ച് ശതമാനം ഇന്ധന ഉപയോഗം ബയോ ഡീസലിലേക്ക് മാറ്റും
  • ഫലം, പച്ചക്കറി എന്നിവ സൂക്ഷിക്കാന്‍ ഊഷ്മാവ് ക്രമീകരിക്കുന്ന സംസ്കരണം സംവിധാനം
  • പുതിയ ഒമ്പത് അതിവേഗ ട്രെയ്നുകള്‍
  • പുതിയ പാഴ്സല്‍ ട്രെയ്നുകള്‍ ഓടിക്കും

ഷിക്കാഗോയില്‍ സംഘര്‍ഷം: 14 പേര്‍ കൊല്ലപ്പെട്ടു

Posted: 08 Jul 2014 12:41 AM PDT

Image: 

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയില്‍ സംഘര്‍ഷത്തിലുണ്ടായ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമേരിക്കന്‍ സ്വാതന്ത്യ ദിനത്തോടനുബന്ധിച്ചുള്ള വാരാന്ത്യ അവധിയാഘോഷത്തിലുണ്ടായ സംഘര്‍ഷത്തിലാണ് സംഭവം. സംഘര്‍ഷം അടിച്ചമര്‍ത്താനായി പൊലിസ് നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.
പൊലിസ് സാന്നിദ്ധ്യം ശക്തമാക്കിയിട്ടുണ്ടെങ്കിലും സംഘര്‍ഷം ഇപ്പോഴും തുടരുകയാണെന്ന് പൊലിസ് സൂപ്രണ്ട് ഗാരി മക്കാര്‍ത്തി അറിയിച്ചു.
 

ബില്ല് കുടിശ്ശികയായി; പൊതുമരാമത്ത് ഓഫിസിലെ വൈദ്യുതി വിച്ഛേദിച്ചു

Posted: 08 Jul 2014 12:16 AM PDT

ചേര്‍പ്പ്: മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസി. എന്‍ജിനീയറുടെ ഓഫിസിലെ വൈദ്യുതി വിച്ഛേദിച്ചു.
വൈദ്യുതി വിച്ഛേദിക്കാതിരിക്കാന്‍ പണം അടക്കേണ്ട അവസാന തീയതി ഈമാസം മൂന്നായിരുന്നു. 680 രൂപയാണ് ബില്ലിലെ തുക.
വൈദ്യുതി വിച്ഛേദിക്കാതിരിക്കുന്നതിന് ഇതിനുമുമ്പ് വന്നിട്ടുള്ള ബില്ലുകളുടെ തുക എ.ഇ അടക്കമുള്ള ജീവനക്കാര്‍ കൈയില്‍നിന്ന് എടുത്ത് അടക്കുകയായിരുന്നത്രേ.
ഇങ്ങനെ 7000ത്തോളം രൂപ ജീവനക്കാര്‍ക്ക് ലഭിക്കാന്‍ ബാക്കിയുണ്ടെന്നും അവര്‍ പറഞ്ഞു. പലതവണ എഴുതിയിട്ടും ഇവര്‍ക്ക് ഈ തുക സര്‍ക്കാറില്‍നിന്ന് ലഭിച്ചിട്ടില്ല.
ഓഫിസിലെ ടെലിഫോണ്‍ വിച്ഛേദിച്ചിട്ട് നാളുകളേറെയായി. ഈ തുകയും ജീവനക്കാര്‍ അടക്കുകയായിരുന്നത്രേ പതിവ്.
ടെലിഫോണ്‍ ബില്ല് വകയില്‍ ഇങ്ങനെ അടച്ച തുക 12314 രൂപ ജീവനക്കാര്‍ക്ക് ലഭിക്കാനുണ്ടെന്ന് പറയുന്നു. വാഹനമോടിക്കുന്നതിന്‍െറ ചെലവിനായാലും ഓഫിസിലേക്ക് വാങ്ങുന്ന മറ്റു സാധനങ്ങളുടെ വിലയായാലും സര്‍ക്കാറില്‍നിന്ന് ലഭിക്കേണ്ട തുക ഒന്നും ലഭിക്കുന്നില്ലത്രേ.

കാലാവസ്ഥാ പ്രവചനം പിഴച്ചു മഴയില്ല; ആളിയാര്‍ വെള്ളം മൂന്ന് ദിവസത്തേക്ക് മാത്രം

Posted: 08 Jul 2014 12:12 AM PDT

പാലക്കാട്: മഴ കിട്ടാത്തത് ചിറ്റൂര്‍ ജലസേചന പദ്ധതി പ്രദേശത്തെ കര്‍ഷകരെ ആശങ്കയിലാഴ്ത്തി. ജൂലൈ പത്തിനുശേഷം ആളിയാറില്‍നിന്ന് നല്‍കുന്ന വെള്ളത്തിന്‍െറ അളവ് തമിഴ്നാട് കുറക്കും.
ജൂലൈ അഞ്ചിനുശേഷം കാലവര്‍ഷം ശക്തമാവുമെന്ന് കാലാവാസ്ഥാ വകുപ്പിന്‍െറ പ്രവചനമുണ്ടായിരുന്നു. എന്നാല്‍, മഴയുടെ ലക്ഷണങ്ങളൊന്നും കാണുന്നില്ല. കാലാവസ്ഥ വകുപ്പിന്‍െറ പ്രവചനം മൂന്നാംതവണയാണ് പിഴക്കുന്നത്.
ഞാറ് പറിച്ചുനടാന്‍ വെള്ളമില്ലാത്തതിനാല്‍ കേരള ജലവിഭവ വകുപ്പ് ആവശ്യപ്പെട്ട പ്രകാരമാണ് തമിഴ്നാട്, ആളിയാറില്‍നിന്ന് ജൂലൈ ഒന്ന് മുതല്‍ 300 ഘനയടി വെള്ളം തുറന്നുവിട്ടത്.
ഒമ്പതിനുശേഷം മഴ കിട്ടിയില്ലെങ്കില്‍ തുടര്‍ന്ന് വെള്ളം നല്‍കാനാവില്ലെന്ന് ഡബ്ള്യൂ.ആര്‍.ഒ പൊള്ളാച്ചി സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇളങ്കോവന്‍ അറിയിച്ചിട്ടുണ്ട്. കരാര്‍ പ്രകാരം ജൂലൈയില്‍ ആളിയാറില്‍നിന്ന് കേരളത്തിന് 260 എം.സി.എഫ്.ടി വെള്ളം ലഭിക്കാനേ അവകാശമുള്ളൂ. നിലവില്‍ ലഭ്യമാവുന്ന തോതുവെച്ച് പത്തിനകം 200 എം.സി.എഫ്.ടി വെള്ളം ലഭ്യമാവും. പിന്നീട് 20 ദിവസത്തേക്ക് 60 എം.സി.എഫ്.ടി മാത്രമേ കിട്ടുകയുള്ളൂ. ഇതിനകം ലഭ്യമായ വെള്ളം ഉപയോഗിച്ച് ഞാറ് പറിച്ചുനടുന്ന പ്രവൃത്തി നടക്കുന്നുണ്ട്. ഇത് പൂര്‍ത്തിയായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ചെറിയതോതില്‍ വെള്ളം കിട്ടിയാല്‍ മതി.
എന്നാല്‍, ഇതുപോലും കിട്ടാത്തതാണ് കര്‍ഷകരുടെ ആശങ്ക ഇരട്ടിപ്പിക്കുന്നത്. തമിഴ്നാട്ടിലും മഴ കുറവായതിനാല്‍ പറമ്പിക്കുളം ഗ്രൂപ് ഡാമുകളില്‍ വെള്ളം കുറവാണ്. ആളിയാര്‍ ഡാമില്‍ 0.8 ടി.എം.സി വെള്ളം മാത്രമാണ് ശേഷിക്കുന്നത്.

കരിയുമോ ബജറ്റ് പ്രതീക്ഷകള്‍

Posted: 08 Jul 2014 12:07 AM PDT

Image: 

നരേന്ദ്രമോദി സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ് മണിക്കൂറുകള്‍ മാത്രം അകലെയത്തെിയതോടെ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കയും. ഒരു മാസം പിന്നിട്ട പുതുസര്‍ക്കാറിന്‍െറ പ്രവര്‍ത്തനം തുടക്കത്തിലുണ്ടായിരുന്ന പ്രതീക്ഷകള്‍ക്കും മുകളില്‍ കരിനിഴല്‍ പരത്തുകയാണ്. അഞ്ചു ലക്ഷം വരെ ആദായ നികുതി ഇളവ് ഉള്‍പ്പെടെയുള്ള പ്രതീക്ഷകള്‍ ഇന്ത്യന്‍ ജനത വെച്ചു പുലര്‍ത്തിയിരുന്നെങ്കിലും സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ കാര്യമായ ഇളവുകള്‍ക്കൊന്നും സാധ്യതയില്ളെന്നു വേണം കരുതാന്‍. ഖജനാവിന് കാര്യമായ ചെലവുകള്‍ വരാത്ത ചില പൊടികൈ പ്രയോഗങ്ങള്‍ നടത്തി വേട്ടുചെയ്ത് അധികാരത്തില്‍ എത്തിച്ചവരുടെ കണ്ണില്‍ പൊടിയിടാനാവും ധനമന്ത്രി അരുണ്‍ ജെയ്റ്റി ശ്രമിക്കുക.
അതേസമയം ഡീസലിന്‍െറ എക്സൈസ് തീരുവ നിലവിലെ ലിറ്ററിന് 3.56 രൂപയെന്ന നിലയില്‍ നിന്ന് കുറച്ചേക്കുമെന്ന് സൂചനയുണ്ട്. ഇതു വഴി മറ്റ് എല്ലാ വിമര്‍ശനങ്ങള്‍ക്കും തടയിടാനും മോഡി സര്‍ക്കാറിന് കഴിയും.
നരേന്ദ്ര മോദി സര്‍ക്കാര്‍ ആദായ നികുതി രഹിത വരുമാനത്തിന്‍െറ പരിധി അഞ്ചു ലക്ഷമായി ഉയര്‍ത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പിനിടയിലെ പ്രചാരണവും അധികാരത്തില്‍ എത്തിയ ആദ്യ നാളുകളിലെ പ്രധാന വാര്‍ത്തയും. എന്നാല്‍ സര്‍ക്കാറിന്‍െറ തുടക്കത്തിലെ ചില നടപടികള്‍ പുറത്തുവന്നതോടെ ഈ പ്രതീക്ഷ 80 സി വകുപ്പ് പ്രകാരം ആദായനികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളുടെ പരിധി നിലവിലെ ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി വര്‍ധിപ്പിക്കുമെന്നായി ചുരുങ്ങി. പക്ഷെ ഇതിനു പോലുമുള്ള സാധ്യതകള്‍ വിരളമാണ്. പണപ്പെരുപ്പം കണക്കിലെടുത്ത് ഒരുപക്ഷെ നികുതി രഹിത വരുമാനത്തില്‍ 20,000 രൂപയുടെ വര്‍ധന വരുത്തിയേക്കും. കൂടാതെ പ്രതീക്ഷിക്കാവുന്ന മറ്റൊരു ഇളവ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പേളിസികളുടെ ആദായ നികുതി ഇളവ് പരിധി നിലവിലെ 15,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തിയേക്കും. ഈ തീരുമാനങ്ങള്‍ സര്‍ക്കാറിന്‍െറ വരുമാനത്തില്‍ കാര്യമായ നഷ്ടം ഉണ്ടാക്കില്ളെന്നതാണ് ഈ ഇളവുകള്‍ പ്രതീക്ഷിക്കാനുള്ള കാരണം.
അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ മേഖല, ജലസേചനം ഉള്‍പ്പെടെയുള്ള കാര്‍ഷിക വികസനം തുടങ്ങി രംഗങ്ങളിലാവും ഇക്കുറി ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുക. അതിവേഗ പാതകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനമാവും തന്‍െറ സര്‍ക്കാര്‍ ലക്ഷ്യമിടുകയെന്ന് നരേന്ദ്ര മോഡി പലകുറി പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ധനമന്ത്രി ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്ന് ഉറപ്പാണ്. ഉന്നത സാങ്കേതിക വിദ്യാഭ്യാസ മേഖലയിലും നിര്‍ണായക തീരുമാനങ്ങള്‍ പ്രതീക്ഷിക്കാം. നിലവില്‍ ഐ.ഐ.എമ്മുകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളിലും ഐ.ഐ.ടികള്‍ക്ക് അനുമതി നല്‍കുമോയെന്നത് കേരളത്തിന് ഏറെ താല്‍പ്പര്യമുള്ള വിഷയമാണ്. ഈ മേഖലകളിലെ പ്രഖ്യാപനങ്ങള്‍ക്കൊന്നും അധികം പണച്ചെലവില്ളെന്നതിനാല്‍ സര്‍ക്കാറിന്‍െറ സാമ്പത്തിക സാഹചര്യങ്ങളെ കാര്യമായി ബാധിക്കില്ല. എന്നാല്‍ പ്രധാനകാര്യങ്ങള്‍ നടപ്പാക്കുന്നുവെന്ന അവകാശവാദം ഉന്നയിക്കുകയും ചെയ്യാം.
നിലവില്‍ സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അവശ്യവസ്തുക്കളുടെ വിലക്കയറ്റമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കകമെങ്കിലും ഈ പ്രശ്നം ഫലപ്രദമായി പരിഹരിക്കണമെങ്കില്‍ കാര്‍ഷിക രംഗം കാര്യമായി ശ്രദ്ധിക്കാതെ തരമില്ല. അതുകൊണ്ടും ജലസേചന പദ്ധതികള്‍ നടപ്പാക്കി കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്ക് ഈ ബജറ്റില്‍ തുടക്കമിടപ്പെട്ടേക്കും.
എന്നാല്‍ ഏത് പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും ധനമന്ത്രിയുടെ ശ്രദ്ധയിലുണ്ടാവുന്ന വിഷയം ചെലവുകള്‍ നിയന്ത്രിച്ച് ധനകമ്മി കഴിവതും കുറയ്ക്കുകയെന്നതാവും. ധനകമ്മി ഉയരുന്ന സാഹചര്യം ഉണ്ടായാല്‍ അത് പണപ്പെരുപ്പം വീണ്ടും ഉയരുന്നതിന് കാരണമാകും. ഈ അപകടം ഒഴിവാക്കാന്‍ കാര്യമായ ശ്രമം ധനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാവും. ഇതിനായി കൂടുതല്‍ ധനസമാഹരണത്തിന് നീക്കം നടത്തുന്നതിനൊപ്പം അധികചെലവുകള്‍ പരമാവധി കുറയ്ക്കാനുമാവും ധനമന്ത്രി ശ്രമിക്കുക. ഇതിന്‍െറ ഭാഗമായി തന്നെ എക്സൈസ് തീരീവയില്‍ ഉള്‍പ്പെടെ കാര്യമായ ഒരു വിട്ടുവീഴ്ച്ചക്കും ധനമന്ത്രി തയാറായേക്കില്ല.
ഓഹരി വിപണികളിലെ കുതിപ്പ് അധിക ധനസമാഹരണത്തിന് വിനിയോഗിക്കാനും ധനമന്ത്രി നീക്കം നടത്തിയേക്കും. കഴിഞ്ഞ വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന വഴി 20,000 കോടി രൂപയോളമായിരുന്നു സമാഹിച്ചത്. 40,000 കോടി രൂപയോളം ലക്ഷ്യമിട്ട സ്ഥാനത്തായിരുന്നു ഇത്. ഓഹരി വിപണികളിലെ തകര്‍ച്ചയാണ് ലക്ഷ്യം കൈവരിക്കുന്നതിന് തടസ്സമായത്. എന്നാല്‍ ഓഹരി വിപണികള്‍ വീണ്ടും ചരിത്രനേട്ടത്തില്‍ എത്തിയതോടെ ഇക്കുറി കുറഞ്ഞത് 60,000 കോടി രൂപയെങ്കിലും പൊതുമേഖലാ ഓഹരി വില്‍പ്പന വഴി സര്‍ക്കാര്‍ ലക്ഷ്യമിട്ടേക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കമ്പനികളുടെയും കുറഞ്ഞത് 25 ശതമാനം ഓഹരികളെങ്കിലും പൊതുഓഹരി ഉടമകളുടെ കൈയില്‍ ഉണ്ടാവണമെന്ന് ‘സെബി’ നിര്‍ദേശിച്ചിട്ടുണ്ട്. പൊതുമേഖലാ ഓഹരി വില്‍പ്പനക്ക് ആക്കം കൂട്ടാന്‍ ഈ ഉത്തരവ് സര്‍ക്കാറിന് തുണയാവുകയും ചെയ്യും.

പാരലല്‍ വിദ്യാര്‍ഥികള്‍ക്ക് ബസ് കണ്‍സഷന്‍ കാര്‍ഡ് നല്‍കിയില്ല

Posted: 08 Jul 2014 12:06 AM PDT

മലപ്പുറം: പാരലല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ബസ് കണ്‍സഷന്‍ കാര്‍ഡ് വിതരണം വൈകുന്നത് വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിവെക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് ഒന്നരമാസമായിട്ടും കാര്‍ഡ് വിതരണത്തിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
കാര്‍ഡ് വിതരണം, പാരലല്‍ കോളജ് വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നം എന്നിവ ചര്‍ച്ചചെയ്യാന്‍ 'സ്റ്റുഡന്‍റ്സ് ട്രാവലിങ് ഫെസിലിറ്റേറ്റിവ് കമ്മിറ്റി' കൂടുന്ന പതിവ് ഇത്തവണ നടന്നിട്ടില്ല. ആര്‍.ടി.ഒ മുന്‍കൈയെടുത്ത് വിളിക്കുന്ന ഫെസിലിറ്റേറ്റിവ് കമ്മിറ്റിയില്‍ കലക്ടര്‍, ബസുടമകള്‍, പാരലല്‍ കോളജ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കാറുണ്ട്.
ക്ളാസുകള്‍ ആരംഭിച്ച് ഒരുമാസമായിട്ടും കമ്മിറ്റി കൂടാത്തതാണ് കാര്‍ഡ് വിതരണം വൈകാന്‍ കാരണം. ഇത്തവണ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് നേരത്തേ പറഞ്ഞിരുന്നു.
എന്നാല്‍, സര്‍ക്കാര്‍ കാര്‍ഡ് എന്ന് ലഭിക്കുമെന്ന് ആര്‍ക്കും തിട്ടമില്ല. കഴിഞ്ഞവര്‍ഷം കമ്പ്യൂട്ടര്‍ പഠനസ്ഥാപനമായ ജി-ടെക് മുഖേന തയാറാക്കിയ കാര്‍ഡാണ് ആര്‍.ടി.ഒ-പാരലല്‍ കോളജ് എന്നിവരുടെ ഒപ്പും സീലും വെച്ച് വിതരണം ചെയ്തത്. ഇതിന് ഏറെ സ്വീകാര്യതയും ലഭിച്ചതാണ്. അതിനുമുമ്പ് പാരലല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാര്‍ഡ് തയാറാക്കി നല്‍കിയതിനെ ബസുടമകള്‍ രൂക്ഷമായി വിമര്‍ശിച്ചതാണ്.
തിരിച്ചറിയല്‍ കാര്‍ഡ് വൈകുന്നതുമൂലം എടക്കര, തിരൂര്‍ മേഖലകളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ സമാന്തര സ്ഥാപനങ്ങളിലെ പഠിതാക്കളും ബസ്ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായതാണ്.
ഇതേ വിഷയം പല ബസ്റൂട്ടുകളിലും ആവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതിയായ പഠന സൗകര്യമില്ലാത്തതിനാലാണ് നല്ലൊരുഭാഗവും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. ഇതിന്‍െറ പേരില്‍ മുഴുവന്‍ ചാര്‍ജും നല്‍കി പോയിവരാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയാസമുണ്ട്.
അതേസമയം, തിരിച്ചറിയല്‍ കാര്‍ഡില്ലാത്തത് ഒട്ടേറെ ചൂഷണത്തിന് വഴിവെക്കുന്നുവെന്ന ബസ് ജീവനക്കാരുടെ വാദത്തിലും കഴമ്പുണ്ട്.
ഫെസിലിറ്റേറ്റിവ് കമ്മിറ്റി ചേര്‍ന്ന് കാര്‍ഡ് വിതരണത്തിന് സംവിധാനം ഒരുക്കുകയോ സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് പറഞ്ഞ കാര്‍ഡ് എത്തിക്കുകയോ ചെയ്യുകയാണ് വേണ്ടത്.

ഇവിടെ അല്‍പം മണ്ണെങ്കിലും ഇടൂ, സര്‍....

Posted: 07 Jul 2014 11:56 PM PDT

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്ന യാത്രക്കാര്‍ ടൗണില്‍ എത്തിപ്പെടാന്‍ ചാട്ടം പഠിക്കണം. സ്റ്റേഷനില്‍ ബസ് സ്റ്റാന്‍ഡിലേക്കുള്ള രണ്ടു റോഡുകളും ചളിക്കുളമായിരിക്കുകയാണ്. ഇവിടെ ഒരല്‍പം മണലെങ്കിലും ഇറക്കി നടക്കാനുള്ള സൗകര്യം ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം. റെയില്‍വേ സ്റ്റേഷന് പുറമെ പോസ്റ്റ് ഓഫിസ്, സെന്‍റ് പോള്‍സ് എ.യു.പി സ്കൂള്‍, ചര്‍ച്, വടക്കേ കൊവ്വല്‍ എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയാണിത്. റെയില്‍വേ സ്റ്റേഷനിലേക്കുള്ള കവാടത്തിനു താഴെ കള്‍വര്‍ട്ട് നിര്‍മിച്ച് അല്‍പ ഭാഗം ഉയര്‍ത്തിയിരുന്നു. എന്നാല്‍, ബാക്കി ഭാഗം ഇതുമായി ബന്ധിപ്പിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. ആളുകള്‍ പീടികക്കോലായില്‍ കയറി വളരെ പ്രയാസപ്പെട്ടാണ് കുഴികളും ചളിക്കുളവും താണ്ടുന്നത്. മാര്‍ക്കറ്റ് വഴിയുള്ള പാത പഞ്ചായത്ത് ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഇവിടെ റോഡ് ഫോര്‍മേഷന്‍ മാത്രമാണ് നടത്തിയത്. നേരത്തേ റോഡിന്‍െറ ശോച്യാവസ്ഥ സംബന്ധിച്ച് മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു.
തുടര്‍ന്ന് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് അഭിവൃദ്ധിപ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ അറിയിച്ചിരുന്നു. അനുബന്ധ നടപടിയായി റോഡരികില്‍ സാധനങ്ങള്‍ സ്ഥിരമായി സൂക്ഷിക്കുന്ന വ്യാപാരിക്ക് അവ നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍, റോഡ് ഭാഗികമായി കോണ്‍ക്രീറ്റ് ചെയ്യാനും ബാക്കിഭാഗം ഉയര്‍ത്തി നിര്‍മിക്കാനുമാണ് തീരുമാനം എടുത്തതെന്ന് അറിയുന്നു. കള്‍വര്‍ട്ടുകള്‍ നിര്‍മിച്ച് വെള്ളം ഒഴുക്കിവിടാനും പദ്ധതിയുണ്ട്. മഴക്കാലം കഴിഞ്ഞേ പദ്ധതികള്‍ നടക്കൂ എന്നുള്ള സാഹചര്യത്തില്‍ റോഡ് അടിയന്തരമായി കാല്‍നടക്ക് അനുയോജ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

കണ്ണൂരില്‍ പട്ടിപിടിത്തം തുടങ്ങി

Posted: 07 Jul 2014 11:54 PM PDT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പേപ്പട്ടി ചികിത്സക്കുള്ള ആന്‍റി റാബിസ് വക്സിന്‍ എത്തി. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ 10 വയലും വാക്സിനാണ് പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
ആവശ്യം വന്നാല്‍ കൂടുതല്‍ വാക്സിന്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍.
കഴിഞ്ഞ രണ്ട് ദിവസമായി നഗരത്തിലെത്തിയ 35 പേരെയാണ് പേപ്പട്ടി കടിച്ചത്. ചികിത്സക്കുള്ള വാക്സിന്‍ ഇല്ലാത്തത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. പലരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.
അടിയന്തര ഘട്ടത്തില്‍ ആവശ്യമായ മരുന്ന് ഇല്ലാത്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അതിനിടെ പേപ്പട്ടിയുടെ കടിയേറ്റ ഒരാള്‍ ഇന്നലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ചികിത്സക്ക് ആവശ്യത്തിന് ആന്‍റി റാബിസ് വാക്സിന്‍ ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നലെ ജില്ലാ മെഡിക്കല്‍ ഓഫിസറെ ഉപരോധിച്ചു.
ഇവര്‍ ആദ്യം ഡി.എം.ഒ ഓഫിസിലായിരുന്നു എത്തിയത്. എന്നാല്‍, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഡി.എം.ഒ കെ.ജെ. റീന ജില്ലാ ആശുപത്രിയിലായിരുന്നു. ഇതേതുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയില്‍ എത്തി ഡി.എം.ഒയെ ഉപരോധിച്ചു.
വാക്സിന്‍ എത്തിക്കാന്‍ അടിയന്തര നടപടിയെടുക്കുമെന്ന ഡി.എം.ഒയുടെ ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
സംസ്ഥാന വൈസ് പ്രസിഡന്‍റ് ബിജു ഏളക്കുഴി, ജില്ലാ പ്രസിഡന്‍റ് കെ.പി. അരുണ്‍, പി.എ. റിത്തേഷ്, എം.കെ. സുമിത്ത്, കെ. വിപിന്‍, സി.സജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. നഗരസഭ അധികൃതരും ഇന്നലെ പേപ്പട്ടിശല്യത്തിനെതിരെ നടപടി ഊര്‍ജിതമാക്കി.
കോഴിക്കോട് നിന്ന് പട്ടി പിടിത്തക്കാരെ നേരിട്ട് കൊണ്ടുവന്നാണ് കഴിഞ്ഞ ദിവസം നാട്ടുകാരെ കടിച്ച പേപ്പട്ടിയെ തല്ലിക്കൊന്നത്. ഈ പട്ടി കടിച്ചതെന്ന് കരുതുന്ന പട്ടികളെ ഇന്നലെയും സംഘം പിടികൂടിയിരുന്നു.

ബ്രഹ്മോസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

Posted: 07 Jul 2014 11:51 PM PDT

Image: 

ഭുവന്വേശര്‍: പരിഷ്കരിച്ച ബ്രഹ്മോസ് സൂപ്പര്‍സോണിക്ക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.  ഒഡീഷയിലെ ചന്ദിപൂരിലുള്ള ബ്രഹ്മോസ് പരീക്ഷണ ശാലയിലാണ് ചൊവ്വാഴ്ച മിസൈല്‍ പരീക്ഷണം നടന്നത്. ഇന്ത്യ തദ്ദേശിയമായി നിര്‍മിച്ച ബ്രഹ്മോസ് മിസൈലിന്‍െറ ഭൂപതിപ്പാണ് ഇന്ന് വിക്ഷേിച്ചത്.പരീക്ഷണം വിജയകരമായിരുന്നെന്ന് പരീക്ഷണവിഭാഗം ഡയറക്ടര്‍ എം.വി.കെ.വി പ്രസാദ് അറിയിച്ചു.

ഇന്ന് വിക്ഷേിച്ച ബ്രഹ്മോസ് മിസൈലിന് 300 കിലോ ഭാരശേഷിയും 290 കിലോമീറ്റര്‍ സഞ്ചാര ശേഷിയുമുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയുള്ള ക്രൂയിസ് മിസൈലുകളായ ബ്രഹ്മോസ് ഇന്ത്യ-റഷ്യാ സംയുക്ത സഹകരണത്തോടെയാണ് നിര്‍മിച്ചിരിക്കുന്നത്.

സി.പി.എമ്മിന് തിരിച്ചടിയായി വിഭാഗീയതയും ഘടകങ്ങളുടെ നിഷ്ക്രിയത്വവും

Posted: 07 Jul 2014 11:49 PM PDT

കൊച്ചി: വിഭാഗീയതയിലും നേതാക്കളുടെ അവഗണനയിലും മനം മടുത്തവര്‍ പാര്‍ട്ടി വിടാന്‍ തുടങ്ങിയതോടെ ജില്ലയില്‍ സി.പി.എമ്മിനെ കാത്തിരിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍. പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിലേക്ക് ചേക്കേറുന്നവരുടെ എണ്ണം കൂടുന്നതില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതക്കും പങ്കുണ്ടെന്ന നിലപാടിലാണ് സി.പി.എമ്മില്‍ ഒരു വിഭാഗം. എന്നാല്‍, പാര്‍ട്ടി വിടുന്നവര്‍ പാര്‍ട്ടിക്കാരല്ലെന്നും നീക്കം പാര്‍ട്ടിക്ക് ക്ഷീണമാകില്ലെന്നുമാണ് സി.പി.എം സംസ്ഥാന നേതൃത്വത്തെ ജില്ലാ നേതൃത്വം അറിയിച്ചിട്ടുള്ളത്. അതേസമയം കുത്താട്ടുകുളത്തിന് പിന്നാലെ മുളന്തുരുത്തിയിലും സി.പി.എമ്മില്‍നിന്ന് പാര്‍ട്ടി ബന്ധുക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെ പാര്‍ട്ടി കേന്ദ്രങ്ങളും ഞെട്ടിയിരിക്കുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് കൊഴിഞ്ഞ് പോക്ക് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യില്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കിയത്. അതേസമയം സി.പി.എമ്മില്‍ വിഭാഗീയതയുടെ കേന്ദ്രങ്ങളിലൊന്നായി കണക്കാക്കുന്ന എറണാകുളത്ത് വിഭാഗീയ ചേരിതിരിവും അച്ചടക്ക നടപടികളും പതിവായ പ്രദേശങ്ങളില്‍ മാത്രമാണ് പാര്‍ട്ടിയില്‍നിന്ന് കൊഴിഞ്ഞുപോക്ക് വര്‍ധിച്ചിരിക്കുന്നത്. വിഭാഗീയതയും പ്രാദേശിക നേതൃത്വങ്ങളുമായുള്ള തര്‍ക്കങ്ങളുടെയും ഭാഗമായി നിഷ്ക്രിയമായിരുന്ന ഒരു വിഭാഗം മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറിയത് ആശയ വ്യതിയാനം മാത്രമല്ലെന്നാണ് നിഗമനം.
അതേസമയം ഇത്തരക്കാരെ തിരികെ കൊണ്ടുവരാന്‍ സംസ്ഥാന നേതൃത്വം വരെ ഇടപെട്ടിട്ടും പ്രാദേശിക നേതൃത്വങ്ങള്‍ പാരാജയപ്പെടുകയായിരുന്നുവെന്നും പാര്‍ട്ടിക്കുള്ളില്‍ ആരോപണമുണ്ട്. കുത്താട്ടുകുളം, പാലക്കുഴ പഞ്ചായത്തുകളില്‍ നിന്നായി 100ഓളം പേരാണ് സി.പി.എം ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയില്‍ ചേക്കേറിയത്. ഇവരെ ബി.ജെ.പിയിലെത്തിച്ചതിന് പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയ നീക്കങ്ങള്‍ക്കും നേതാക്കളുടെ നടപടികളിലും മുഖ്യപങ്കുണ്ടെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. പിറവത്തെ ഉപതെരഞ്ഞെടുപ്പിനിടെ സംസ്ഥാന നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിച്ച് കുടെ നിര്‍ത്തിയവരാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടവരില്‍ ഏറെയും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്‍ അടക്കമുള്ള നേതാക്കളാണ് ഉപതെരഞ്ഞെടുപ്പിനിടെ ഇവരുമായി സംസാരിച്ചത്. എന്നാല്‍, ഇവിരെ പാര്‍ട്ടിയില്‍ നിലനിര്‍ത്തുന്നതില്‍ പ്രാദേശിക നേതൃത്വം പരാജയപ്പെടുകയായിരുന്നു. മുളന്തുരുത്തിയില്‍ വിഭാഗീയത മുഖ്യകാരണമല്ലെങ്കിലും വിഭാഗീയതമൂലം നിഷ്ക്രിയമായ ലോക്കല്‍ കമ്മിറ്റിയുടെ നടപടികളാണ് കൊഴിഞ്ഞുപോക്കിന് ആക്കംകൂട്ടിയത്. ഇവിടെ വഴിവെട്ടലുമായി ബന്ധപ്പെട്ട പ്രാദേശിക തര്‍ക്കത്തില്‍ പാര്‍ട്ടി നിഷ്ക്രിയമായതോടെ പാര്‍ട്ടി കുടുംബങ്ങള്‍ അടക്കം പാര്‍ട്ടി വിടുകയായിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP