സ്വാഗതം
WELCOME

News Update..

Wednesday, July 9, 2014

ഇന്തോനേഷ്യയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു Madhyamam News Feeds

ഇന്തോനേഷ്യയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു Madhyamam News Feeds

Link to

ഇന്തോനേഷ്യയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

Posted: 09 Jul 2014 01:09 AM PDT

Image: 

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോക്കോ ജൊക്കോവിക്ക് മുന്‍ തൂക്കമെന്ന് എക്സിറ്റ് പോള്‍ റിപോര്‍ട്ട്. എട്ട് പോയന്‍റിനാണ് ജക്കാര്‍ത്ത ഗവര്‍ണര്‍ കൂടിയായ ജൊക്കോവി, മുന്‍ സൈനിക ജനറല്‍ പ്രബോവോ സുബിയാന്‍റോക്ക് മുന്നിട്ടു നില്‍ക്കുന്നത്.

19 കോടി വോട്ടര്‍മാരാണ് ഇന്തോനേഷ്യയില്‍ വോട്ടവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 11 ശതമാനവും കന്നി വോട്ടര്‍മാരാണ്. 30 വയസ്സില്‍ താഴെയുള്ള ഈ വോട്ടുകള്‍ രാജ്യത്തെ ജനവിധി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. 2009 തില്‍ ആണ് അവസാനമായി രാജ്യത്ത് പ്രസിഡന്‍റു തെരഞ്ഞെടുപ്പ് നടന്നത്.

മക്കയില്‍ തീര്‍ഥാടനം കഴിഞ്ഞ് തിരിച്ചത്തെിയിരിക്കുകയാണ് ജൊക്കോവിയും പത്നിയും. വളരെ ആത്മവിശ്വാസം ഉണ്ടെന്നു പറഞ്ഞ ജൊക്കോവി, ഇന്തോനേഷ്യന്‍ ജനതയെ സംബന്ധിത്തിച്ചിടത്തോളം ഇത് നല്ല ദിവസമാണെന്നും കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യ വിലക്കയറ്റം കൂടുമെന്ന് സാമ്പത്തിക സര്‍വെ

Posted: 09 Jul 2014 12:22 AM PDT

Image: 

ന്യൂഡല്‍ഹി: മഴ കുറഞ്ഞതിനാല്‍ ഭക്ഷ്യ വിലക്കയറ്റം കൂടാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികളുണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ സൂചന. നരേന്ദ്ര മോദി സര്‍ക്കാറിന്‍്റെ ആദ്യ ബജറ്റിന് മുന്നോടിയായി 2013- 14 വര്‍ഷത്തെ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയറ്റ്ലി പാര്‍ലമെന്‍്റിന്‍്റെ മേശപ്പുറത്ത് വെച്ചു.
2013-14 സാമ്പത്തിക വര്‍ഷം രാജ്യം 4.7 ശതമാനം വളര്‍ച്ച നേടിയെന്നും സാമ്പത്തിക സര്‍വെ വ്യക്തമാക്കുന്നു.
2014-15 സാമ്പത്തിക വര്‍ഷത്തില്‍ 5.4 മുതല്‍ 5.9 ശതമാനം വരെ വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്ന്  റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷം ധനക്കമ്മി 4.5 ശതമാനമാവും. ധനക്കമ്മി കുറക്കാന്‍ സബ്സിഡി സംവിധാനം പൊളിച്ചെഴുതണമെന്നൂം സര്‍വെ നിര്‍ദേശിക്കുന്നു.

പ്രതീക്ഷയുടെ പാളം തെറ്റി

Posted: 09 Jul 2014 12:22 AM PDT

പത്തനംതിട്ട: ബി.ജെ.പി സര്‍ക്കാറിന്‍െറ ആദ്യ റെയില്‍ ബജറ്റിലും ജില്ലക്ക് അവഗണനമാത്രം. ശബരി റെയില്‍പാതയുടെ അങ്കമാലി മുതല്‍ എരുമേലി വരെ ആദ്യഘട്ടം യാഥാര്‍ഥ്യമാക്കാനും പത്തനംതിട്ട വഴി തിരുവനന്തപുരം വരെ ലൈന്‍ നീട്ടാനും നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റില്‍ ഒന്നുമില്ല. ശബരിമല ഉള്‍പ്പെടുന്ന ജില്ലയായിട്ടും ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ലയുടെ നവീകരണത്തിനും പദ്ധതികള്‍ ഇല്ല. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവര്‍ നരകിക്കു കയാണ്. ഓരോ കേന്ദ്ര റെയില്‍ ബജറ്റിലും ജില്ലയെ ഭരണാധികാരികള്‍ അവഗണിക്കുകയാണ്.
ശബരിമല സീസണ്‍ കാലത്ത് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ആശ്രയിക്കുന്ന സ്റ്റേഷനാണിത്. തിരുവല്ലയെ ആദര്‍ശ് സ്റ്റേഷനാക്കി മാറ്റുമെന്ന് മുമ്പ് നടത്തിയ പ്രഖ്യാപനങ്ങള്‍ പോലും നടപ്പായില്ല. പൊട്ടിപ്പൊളിഞ്ഞ ടോയ്ലറ്റുകളില്‍ കയറാന്‍ ആളുകള്‍ക്ക് മടിയാണ്. പ്ളാറ്റ്ഫോമില്‍ മുഴുവന്‍ ഭാഗത്തും മേല്‍ക്കൂര ഇല്ലാത്തത് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. റിസര്‍വേഷന്‍ കൗണ്ടറുകളുടെ എണ്ണവും വര്‍ധിപ്പിക്കണമെന്ന് ദീര്‍ഘനാളായി ആവശ്യപ്പെടുകയാണെങ്കിലും നടപ്പായില്ല. റെയില്‍വേ സ്റ്റേഷന്‍െറ മുന്നില്‍കൂടിയുള്ള റോഡ് ഒമ്പത് മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമെന്ന് നേരത്തേ ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കിയതാണെങ്കിലും അതും നടപ്പാക്കാന്‍ കഴിഞ്ഞില്ല. എല്ലാ ട്രെയിനുകള്‍ക്കും ഇവിടെ സ്റ്റോപ്പില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നു.
ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ശബരിപാത എങ്ങുമെത്താതെ കിടക്കുകയാണ്. അങ്കമാലി മുതല്‍ എരുമേലി വരെ ആദ്യഘട്ടത്തില്‍ കാലടി വരെ ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. പിന്നീടുള്ള ഇടുക്കി, കോട്ടയം ജില്ലകളിലെ പാതയുടെ സ്ഥലമെടുപ്പ് പൂര്‍ത്തിയാകാതെകിടക്കുന്നു. 2010ലെ ബജറ്റിലാണ് ശബരി പാത എരുമേലിയില്‍നിന്ന് റാന്നി-പത്തനംതിട്ട-കോന്നി-കൂടല്‍-കലഞ്ഞൂര്‍-പത്തനാപുരം-പുനലൂര്‍-കുളത്തൂപ്പുഴ-നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്ക് നീട്ടുമെന്ന് പ്രഖ്യാപിച്ചത്.
ഇതിന്‍െറ സര്‍വേ നടപടികളും പൂര്‍ത്തിയായതാണ്. എന്നാല്‍, പാത സംബന്ധിച്ച് ഇപ്പോഴത്തെ ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ചെങ്കിലും ഒടുവില്‍ നിരാശ മാത്രമായിരുന്നു. ഇതോടൊപ്പം നേരത്തേ പ്രഖ്യാപിച്ച തകഴി-തിരുവല്ല, തിരുവല്ല-റാന്നി-പമ്പ പാതകളും പ്രഖ്യാപനത്തില്‍ ഒതുങ്ങുകയായിരുന്നു. എം.സി. റോഡിന് സമാന്തരമായി ചെങ്ങന്നൂര്‍-പന്തളം-അടൂര്‍-കൊട്ടാരക്കര-തിരുവനന്തപുരം പാതയും കടലാസില്‍തന്നെ.

ജില്ലക്ക് നിരാശയുടെ ചൂളംവിളി

Posted: 09 Jul 2014 12:06 AM PDT

കോട്ടയം: പ്രതീക്ഷയോടെ കാത്തിരുന്ന റെയില്‍വേ ബജറ്റില്‍ ജില്ലക്ക് നിരാശയുടെ ചൂളം വിളി. മുന്‍ വര്‍ഷങ്ങളില്‍ കോട്ടയത്തെത്തേടി പല പ്രഖ്യാപനങ്ങളും എത്തിയിരുന്നെങ്കിലും ഇക്കുറി കടുത്ത നിരാശയാണ് സദാനന്ദ ഗൗഡയുടെ ബജറ്റ് പ്രഖ്യാപനം സമ്മാനിച്ചത്.
മണ്ഡലകാലത്ത് ആയിരക്കണക്കിന് ഭക്തരുടെ ശബരിമലയിലേക്കുള്ള യാത്രാകവാടമായ കോട്ടയം സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അക്ഷരനഗരി. എന്നാല്‍, ഇതിനായി കാര്യമായ തുകയൊന്നും നീക്കിവെച്ചില്ല.
മുന്‍ ബി.ജെ.പി സര്‍ക്കാറിന്‍െറ കാലത്ത് പ്രഖ്യാപിച്ച ശബരി പാതയുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ജില്ലയുടെ പ്രതീക്ഷകളും ഉയര്‍ന്നിരുന്നു. എന്നാല്‍, പ്രതീക്ഷയുടെ പാളംതെറ്റി. ബജറ്റ് പ്രസംഗത്തില്‍ ശബരിപാത പരാമര്‍ശിച്ചതേയില്ല. ജില്ലയുടെ വികസനത്തിന് കുതിപ്പേകുമായിരുന്ന അങ്കമാലി-അഴുത ശബരിപാതയുടെ നിര്‍മാണത്തിന് 10 വര്‍ഷം കഴിഞ്ഞിട്ടും ജില്ലയില്‍ തുടക്കമിടാന്‍ പോലുമായില്ല. എറണാകുളം ജില്ലയില്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായിട്ടുണ്ട്.
ബംഗുളൂരുവിലേക്കടക്കം ട്രെയിനുകളും കാത്തിരുന്നെങ്കിലും പ്രതീക്ഷ പാളം തെറ്റി. നിലവില്‍ കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കലിന് ലഭിച്ച തുക മാത്രമാണ് നേട്ടം. പാത ഇരട്ടിപ്പിക്കലിന് പണത്തെക്കാള്‍ തടസ്സം സ്ഥലം ഏറ്റെടുക്കലാണെന്നിരിക്കെ, ഇത്തരം കാര്യങ്ങളില്‍ വേഗതയില്ലെങ്കില്‍ കാര്യങ്ങള്‍ പഴയപടി ഇഴഞ്ഞുനീങ്ങും. കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ ആരംഭിച്ച് 11 വര്‍ഷം കഴിഞ്ഞിട്ടും പണി പൂര്‍ത്തിയായില്ല.
കുറുപ്പന്തറ-ചിങ്ങവനം-ചെങ്ങന്നൂര്‍ സെക്ഷനുകളുടെ പണിയും എങ്ങുമെത്തിയില്ല. കുറുപ്പന്തറ-ചെങ്ങന്നൂര്‍ റൂട്ടില്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായില്ല. മുളന്തുരുത്തി-മാവേലിക്കര പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാല്‍ ക്രോസിങ്ങിനായി വണ്ടികള്‍ പിടിച്ചിടുന്നത് അവസാനിപ്പിക്കാനാകും. ഇതിനായി റെയില്‍വേയും സംസ്ഥാന സര്‍ക്കാറും സംയുക്തമായി ശ്രമിക്കണം.
ചെങ്ങന്നൂര്‍-ചിങ്ങവനം പാതക്കായി 36.67 കോടിയും കുറുപ്പന്തറ-ചിങ്ങവനം പാതക്കായി 10 കോടിയുമാണ് ബജറ്റില്‍ നീക്കിവെച്ചത്. അന്യസംസ്ഥാന തൊഴിലാളികള്‍ തമ്പടിക്കുന്ന പ്രദേശങ്ങള്‍ എന്ന നിലയില്‍ കോട്ടയം വഴി ഗുവാഹതിയിലേക്ക് ട്രെയിന്‍ വേണമെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നു.
രാത്രി ഏട്ടിന് തിരുവനന്തപുരത്തേക്ക് കോട്ടയത്തുനിന്ന് പാസഞ്ചറെന്ന ആവശ്യവും ജില്ല പ്രതീക്ഷിച്ചിരുന്നു. ഇവക്കായി ഇനിയും കാത്തിരിക്കണം. ജില്ലയിലെ ചങ്ങനാശേരി അടക്കമുള്ള സ്റ്റേഷനുകളും വികസനത്തിനായി കാതോര്‍ത്തിരുന്നു. ജില്ലയിലെ ചില സ്റ്റേഷനുകളെ ആദര്‍ശ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചെങ്കിലും ഇതിനും ഇത്തവണ അവഗണതന്നെ.

അമിത്ഷാ ബി.ജെ.പി അധ്യക്ഷന്‍

Posted: 09 Jul 2014 12:03 AM PDT

Image: 

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പുതിയ അധ്യക്ഷനായി അമിത്ഷായെ നിയമിച്ചു. ഇന്നു രാവിലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. പാര്‍ലമെന്‍ററി സമിതി ഏകകണ്ഠമായാണ് ഷായെ തെരഞ്ഞെടുത്തത്. മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാജ്നാഥ് സിങാണ് തീരുമാനം മാധ്യമങ്ങളെ  അറിയിച്ചത്. യോഗത്തില്‍ പങ്കെടുത്ത ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം വാര്‍ത്താ സമ്മേളനത്തിനത്തെിയിരുന്നു. പുതിയ പദവിയിലത്തെിയ അമിത്ഷാക്ക് പാര്‍ട്ടി നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു.

നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അമിത്ഷാ പൊതു ബജറ്റിന് ശേഷം അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. കുറഞ്ഞ കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനം കൊണ്ട് ബി.ജെ.പിയുടെ ഉന്നത പദവിയിലത്തെുന്നയാളാണ് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് നല്‍കിയ മിന്നും വിജയമാണ് ഷാക്ക് അധ്യക്ഷപദവിയിലേക്കുള്ള വഴി തുറന്നത്. പാര്‍ട്ടിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രചാരണ ചുമതല അമിത് ഷാക്കായിരുന്നു. 80 ലോക്സഭാ സീറ്റുകളില്‍ 71 സീറ്റും നേടി വന്‍ വിജയമാണ് പാര്‍ട്ടി ഇവിടെ കൊയ്തത്.സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടലടക്കം നിരവധി കേസുകളില്‍ കുറ്റാരോപിതനാണ് ഷാ.

 

ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ റോഡ് വാഹനങ്ങളുടെ ശവപ്പറമ്പ്

Posted: 08 Jul 2014 11:49 PM PDT

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.
മണല്‍ മാഫിയയില്‍നിന്നും റോഡപകടങ്ങളെ തുടര്‍ന്നും കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ വര്‍ഷങ്ങളായി തുരുമ്പെടുത്ത് റോഡില്‍ കിടക്കുകയാണ്. കഴിഞ്ഞദിവസം ഇവിടെ വീട്ടമ്മക്ക് കാറിടിച്ച് ഗുരുതര പരിക്കേറ്റിരുന്നു.
മുമ്പ് പിഴ ഈടാക്കി വാഹനങ്ങള്‍ വിട്ടുനല്‍കിയിരുന്നെങ്കിലും 2009ലെ കോടതി വിധിക്കുശേഷം വാഹനങ്ങള്‍ കണ്ടുകെട്ടുകയാണ്.
വാഹനങ്ങള്‍ ഉടന്‍ മാറ്റണമെന്ന് ഹൈകോടതി വിധിയുണ്ടെങ്കിലും എവിടേക്ക് മാറ്റണമെന്നറിയാതെ കുഴങ്ങുകയാണ് അധികൃതര്‍. നൂറിലേറെ വാഹനങ്ങളാണ് സ്റ്റേഷന് മുന്നില്‍ മോക്ഷം കാത്തുകിടക്കുന്നത്.

കുന്നോളം കൊതിച്ചിട്ടെന്താ കുന്നിക്കുരു പോലും കിട്ടിയില്ല

Posted: 08 Jul 2014 11:37 PM PDT

തൃശൂര്‍: ഏറെ കണക്കുക്കൂട്ടലുകളോടെയും പ്രതീക്ഷകളോടെയും റെയില്‍വേ ബജറ്റ് കാത്തിരുന്ന ജില്ലക്ക് അത്രതന്നെ നിരാശ സമ്മാനിച്ച ദിനമാണ് കഴിഞ്ഞത്. പുതിയ തീവണ്ടികളോ, പദ്ധതികളോ ഒന്നും തന്നെ ലഭിച്ചില്ല.
നിലവിലുള്ള തീവണ്ടികള്‍ സൂപ്പര്‍ഫാസ്റ്റാക്കുകയും പല തീവണ്ടികളുടെയും സ്റ്റോപ്പുകള്‍ പിന്‍വലിക്കുകയും ചെയ്യുന്നതോടെ യാത്രക്കാര്‍ക്ക് ഇപ്പോള്‍ ലഭ്യമയിട്ടുള്ള യാത്രാസൗകര്യം പോലും ഇല്ലാതാവുകയും ചെയ്യുകയാണ്. കേരളത്തിലെ തീവണ്ടിയാത്രക്കാര്‍, പ്രത്യേകിച്ചും ഹ്രസ്വദൂര യാത്രക്കാര്‍ വളരെ ആശങ്കയോടെയാണ് ഇതിനെ വീക്ഷിക്കുന്നത്. സംസ്ഥാനത്തെയും ജില്ലയെയും കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചതില്‍ കടുത്ത പ്രതിഷേധവുമായി വ്യക്തികളും സംഘടനകളുമെല്ലാം രംഗത്തെത്തി.
രാഷ്ട്രീയ -സാംസ്കാരിക സംഘടനകള്‍ റെയില്‍വേ സ്റ്റേഷനിലേക്കും മറ്റും മാര്‍ച്ചും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു.
പുതിയ സര്‍ക്കാറിനെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്നവരെപ്പോലും നിരാശരാക്കുന്ന ബജറ്റാണിതെന്ന് പാസഞ്ചേഴ്സ് അസോസിയേഷന്‍. ഈയിടെ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ ഷൊര്‍ണൂര്‍ -മംഗലാപുരം മേഖലയിലെങ്കിലും പുതിയ തീവണ്ടികള്‍ ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായെന്ന് തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. കൃഷ്ണകുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേരളത്തെ അവഗണിച്ചതിലും റെയില്‍വേ ശൃംഖല സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മോദി സര്‍ക്കാര്‍ കേരളത്തിന്‍െറ റെയില്‍വേ സ്വപ്നങ്ങള്‍ അട്ടിമറിച്ചതിനെക്കുറിച്ച് ബി.ജെ.പി, ആര്‍.എസ്.എസ് സംഘടനകള്‍ വിശദീകരിക്കണമെന്ന് മാര്‍ച്ചില്‍ സംസാരിച്ച നേതാക്കള്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി സി. സുമേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.വി. സജു അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. കെ.പി.സി.സി അംഗം ജോണ്‍ ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്‍റ് ജെലിന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു.
റെയില്‍വേയെ സ്വകാര്യവത്കരിക്കുന്നതിന് സുഗമ പാതയൊരുക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്‍െറ റെയില്‍വേ ബജറ്റെന്ന് പി.കെ. ബിജു എം.പി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
യു.പി.എപോലെതന്നെ ബി.ജെ.പി സര്‍ക്കാറും റെയില്‍വേയുടെ കാര്യത്തില്‍ കേരളത്തോട് അവഗണനയാണ് കാണിച്ചതെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്‍റ് ബിന്നി ഇമ്മട്ടിയും സെക്രട്ടറി ഇ.എസ്. ബിജുവും പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ധനവില വര്‍ധനക്ക് അനുസരിച്ച് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന റെയില്‍വേ ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ ജനതയോടുള്ള വെല്ലുവിളിയാണെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. മൊയ്തുണ്ണി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കൃഷ്ണമൃഗ വേട്ട: സല്‍മാന്‍ ഖാന് സുപ്രീംകോടതി നോട്ടീസ്

Posted: 08 Jul 2014 11:23 PM PDT

Image: 

ന്യൂഡല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചക്കകം മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദേശം.

കേസില്‍ ഖാനെതിരെ കുറ്റം ചുമത്തിയത് സസ്പെന്‍റ് ചെയ്ത രാജസ്ഥാന്‍ ഹൈകോടതിയുടെ വിധിയെ ചോദ്യം ചെയ്ത് രാജസ്ഥാന്‍ സര്‍ക്കാര്‍ സമര്‍പിച്ച ഹരജിയില്‍ ആണ് താരത്തിന് നോട്ടീസ് അയച്ചത്. കേസില്‍ വിചാരണ കോടതി ഖാന് അഞ്ചു വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു.

1998 ഒക്ടോബറില്‍ ‘ഹം സാത് സാത് ഹൈന്‍’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ ജോദ്പൂരിനടുത്ത് കങ്കാണി ഗ്രാമത്തില്‍ ആണ് സംഭവം. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിച്ചുപോരുന്ന രണ്ട് കൃഷ്ണ മൃഗങ്ങളെയാണ് ഖാന്‍ വെടിവെച്ചത്. ഖാനൊപ്പം മറ്റു ചില താരങ്ങളും ഉണ്ടായിരുന്നു.

മലപ്പുറത്ത് ഒന്നേകാല്‍ ലക്ഷം രൂപ ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍

Posted: 08 Jul 2014 11:21 PM PDT

മലപ്പുറം: മുണ്ടുപറമ്പ് എ.എം.യു.പി സ്കൂളിന് സമീപം റോഡരികില്‍ ഒന്നേകാല്‍ ലക്ഷത്തോളം രൂപ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ വിദ്യാര്‍ഥികളാണ് ചാക്കുകെട്ടിനിടയില്‍ പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ നോട്ടുകള്‍ കണ്ടത്. പ്രധാനാധ്യാപകന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മലപ്പുറം പൊലീസെത്തി പണം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
തുടര്‍ച്ചയായി കവര്‍ച്ചകള്‍ നടന്ന കോട്ടപ്പടിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ പരിധിയിലാണ് സംഭവമെന്നതിനാല്‍ മോഷ്ടാക്കള്‍ ഉപേക്ഷിച്ചതാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
സ്കൂള്‍ കോമ്പൗണ്ടിന് പുറത്ത് പോക്കറ്റ് റോഡിലാണ് പണം കിടന്നിരുന്നത്. കുറേ നോട്ടുകള്‍ മഴയില്‍ക്കുതിര്‍ന്ന് ഉപയോഗിക്കാന്‍ പറ്റാതായിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പൊലീസ് അധ്യാപകരോട് പണം എണ്ണിത്തിട്ടപ്പെടുത്താന്‍ ആവശ്യപ്പെട്ടു.
ആകെ 1,22,400 രൂപയാണുണ്ടായിരുന്നത്. ആയിരത്തിന്‍െറ 72ഉം 500ന്‍െറ 73ഉം 100ന്‍െറ ഏഴും നോട്ടുകളുമായി 1,09,200 രൂപക്ക് കേടുപാടില്ല. ആയിരത്തിന്‍െറ 11ഉം 500ന്‍െറ ആറും 100ന്‍െറ രണ്ടും നോട്ടുകള്‍ നനഞ്ഞ് കുതിര്‍ന്നിട്ടുണ്ട്.
ശനിയാഴ്ച രാത്രി കോട്ടപ്പടിയിലെ സ്പെന്‍സര്‍ മൊബൈല്‍കടയില്‍ നിന്ന് 1,25,000 രൂപയും 20,25,000 രൂപയുടെ വാച്ച്, മൊബൈല്‍ ഫോണ്‍, അനുബന്ധ ഉപകണങ്ങള്‍ എന്നിവയും മോഷണം പോയിരുന്നു. വെള്ളിയാഴ്ച കോട്ടപ്പടയിലെ ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണവും 19,500 രൂപയും കവര്‍ന്നിരുന്നു.

കൊച്ചി മെട്രോ: ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ ഉയര്‍ത്തി സ്ഥാപിക്കും

Posted: 08 Jul 2014 10:54 PM PDT

കാക്കനാട്: മെട്രോറെയില്‍ കടന്നുപോകുന്ന ആലുവ മുതല്‍ പേട്ട വരെയുള്ള ഭാഗത്ത് ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ ഉയര്‍ത്തും. ആലുവ മുതല്‍ മെട്രോ റെയില്‍ അവസാനിക്കുന്ന പേട്ടവരെ 21 കേന്ദ്രങ്ങളിലെ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകളാണ് മാറ്റുന്നത്. മെട്രോ റെയില്‍ കടന്നുപോകുന്ന 13 കേന്ദ്രങ്ങളില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ ഉയര്‍ത്തി സ്ഥാപിക്കാനും എട്ടിടങ്ങളില്‍ ലൈന്‍ ഭൂമിക്കടിയിലൂടെ ആക്കാനുമാണ് തീരുമാനം. ഇതിനായി ഒരു സെന്‍റ് മുതല്‍ രണ്ടുസെന്‍റ് വരെ ഈ സ്ഥലങ്ങളില്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും കലക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു. ആലുവ, കമ്പനിപ്പടി, മുട്ടം മെട്രോ വില്ലേജ്, കളമശേരി, അപ്പോളോ, പേട്ട, തൈക്കൂടം എന്നീ സ്ഥലങ്ങളിലായാണ് 21 കേന്ദ്രങ്ങളിലെ ലൈനുകള്‍ക്ക് മാറ്റം വരുത്തുന്നത്.
ഇതില്‍ ആലുവ, കമ്പനിപ്പടി എന്നിവിടങ്ങളിലെ ലൈനുകള്‍ മാറ്റുന്നത് സംബന്ധിച്ച ഡി.എല്‍.പി.സി യോഗം ചൊവ്വാഴ്ച കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കമ്പനിപ്പടിയില്‍ നിലവിലെ ടവര്‍ മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബി വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതിനാല്‍ അക്കാര്യം ഒന്നുകൂടി പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. കമ്പനിപ്പടിയില്‍ രണ്ട് കേന്ദ്രങ്ങളില്‍ ഉയര്‍ത്തും. രണ്ടെണ്ണം ഭൂമിക്കടിയിലൂടെ സ്ഥാപിക്കും. പേട്ടയില്‍ മൂന്ന് കേന്ദ്രങ്ങളിലെ ലൈന്‍ ഭൂമിക്കടിയിലൂടെ ആക്കും.അപ്പോളോ ടയേഴ്സിന് സമീപം ലൈന്‍ ഭൂമിക്കടിയിലൂടെയാക്കും. തൈക്കൂടത്തിലൂടെ കടന്നുപോകുന്ന ലൈനും ഭൂമിക്കടിയിലൂടെ ആക്കി സ്ഥാപിക്കും.
നിലവില്‍ 21 അടി ഉയരത്തിലാണ് ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ കടന്നുപോകുന്നത്. ഇത് 54 വരെ ഉയര്‍ത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
കൊച്ചി നഗരത്തില്‍ പ്രധാന കേന്ദ്രങ്ങളിലെ ഹൈടെന്‍ഷന്‍ ലൈനുകള്‍ ഭൂമിക്കടിയിലൂടെ നേരത്തേതന്നെ മാറ്റിസ്ഥാപിച്ചിട്ടുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP