ചാരപ്പണി അംഗീകരിക്കാനാവില്ളെന്ന് ബി.ജെ.പി Madhyamam News Feeds | ![]() |
- ചാരപ്പണി അംഗീകരിക്കാനാവില്ളെന്ന് ബി.ജെ.പി
- ഫയര്‍ സ്റ്റേഷനുകള്‍ നനഞ്ഞൊലിക്കുന്നു
- അധികാര ദുര്‍വിനിയോഗം; സാര്‍ക്കോസിക്കെതിരെ അന്വേഷണം
- പൊലീസുകാര്‍ക്കെതിരായ നടപടി: രേഖകള്‍ നല്‍കാന്‍ വിവരാവകാശ കമീഷന്‍ ഉത്തരവ്
- പുന$പരിശോധനക്ക് സാധ്യത തെളിയുന്നു
- മങ്കര റെയില്‍വേ സ്റ്റേഷന്‍ നിലനിര്‍ത്തണമെന്ന ആവശ്യം ശക്തം
- ആദ്യ അലോട്ട്മെന്‍റിലുള്ളവര്‍ക്ക് ഇന്നുകൂടി പ്രവേശം നേടാം
- വാഡിയക്കെതിരെ കേസ് നല്‍കുകയല്ലാതെ മറ്റുമാര്‍ഗമില്ലായിരുന്നു -പ്രീതി സിന്‍റ
- 38 കോടിയുടെ പദ്ധതിയുമായി ശുചിത്വ മിഷന്‍
- പാറഖനന നിരോധം ഉപാധികളോടെ പിന്‍വലിച്ചു
ചാരപ്പണി അംഗീകരിക്കാനാവില്ളെന്ന് ബി.ജെ.പി Posted: 02 Jul 2014 12:25 AM PDT Image: ![]() Subtitle: യു.എസ് നയതന്ത്രജ്ഞനെ വിളിപ്പിച്ചു ന്യൂഡല്‍ഹി: അമേരിക്കയുടെ ചാരവലയത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കടുത്ത എതിര്‍പ്പുമായി ബി.ജെ.പി. ഇന്ത്യയിലെ യു.എസ് നയതന്ത്രജ്ഞനെ വിളിച്ചു വരുത്തിയ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ തങ്ങളുടെ അതൃപ്തി അറിയിച്ചു. ചാരപ്പണി എന്നാല്‍, ഇക്കാര്യത്തില്‍ വിദേശ കാര്യമന്ത്രാലയം വളിച്ചു വരുത്തിയ യു.എസ് നയതന്ത്രജ്ഞന്‍ ആരാണെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. ചാരവൃത്തി നടത്താന്‍ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിക്ക് (എന്‍.എസ്.എ) അനുമതി ലഭിച്ച, ആറ് യു.എസ് ഇതര രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും ഉണ്ടെന്ന് അമേരിക്കന്‍ ഭരണകൂട രഹസ്യങ്ങള്‍ പുറത്തുവിട്ട് ചരിത്രം സൃഷ്ടിച്ച എഡ്വേഡ് സ്നോഡന്‍്റെ പുതിയ രേഖകളിലുടെ കഴിഞ്ഞ ദിവസം വെളിപ്പെടുകയായിരുന്നു. 2010ല്‍ ആറു രാഷ്ട്രീയ പാര്‍ട്ടികളുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ആണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ബി.ജെ.പിക്കുപുറമെ ലബനാനിലെ ഹിസ്ബുല്ലയുമായി ബന്ധമുള്ള ‘അമല്‍’, കൊളംബിയയിലെ ഫാര്‍കുമായി ബന്ധമുള്ള ബൊളിവേറിയന്‍ കോണ്ടിനന്‍റല്‍ കോഓഡിനേറ്റര്‍ ഓഫ് വെനിസ്വേല, ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ്, പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി എന്നിവയുടെയും രഹസ്യങ്ങള്‍ ചോര്‍ത്താനാണ് എന്‍.എസ്.എക്ക് അനുമതി ലഭിച്ചതെന്നും സ്നോഡന്‍െറ വെളിപ്പെടുത്തല്‍ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷങ്ങളോളം അമേരിക്കന്‍ വിസ നിഷേധിക്കപ്പെട്ട നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തിലേറിയതിന്‍െറ പിന്നാലെ, മോദിക്ക് യു.എസ് സന്ദര്‍ശന ക്ഷണം ലഭിച്ച സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. അമേരിക്കയിലെ ഫോറിന്‍ ഇന്‍റലിജന്‍സ് സര്‍വൈലന്‍സ് ആക്ട് (ഫിസ) കോടതിയാണ്, സമ്പൂര്‍ണ നിരീക്ഷണത്തിനുള്ള അനുമതി നല്‍കിയിരുന്നത്. ആറു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുപുറമെ, ഇന്ത്യയടക്കം 193 വിദേശ സര്‍ക്കാറുകളെ നിരീക്ഷിക്കാനും ഫിസ കോടതി അനുമതി നല്‍കിയിരുന്നതായും സ്നോഡന്‍െറ വെളിപ്പെടുത്തലിലുണ്ട്. കാനഡ, ബ്രിട്ടന്‍, ആസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാഷ്ട്രങ്ങള്‍ ഒഴികെയുള്ളവയെല്ലാം അമേരിക്കന്‍ ചാരവലയത്തിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനുപുറമെ ലോക ബാങ്ക്, അന്താരാഷ്ട്ര നാണയനിധി, യൂറോപ്യന്‍ യൂനിയന്‍, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി എന്നി കൂട്ടായ്മകളെ നിരീക്ഷിക്കാനും അനുമതിയുണ്ടായിരുന്നു. ദേശീയ രഹസ്യാന്വേഷണ സമിതിയുടെ തലവനായ അമേരിക്കന്‍ പ്രസിഡന്‍റ് നിഷ്കര്‍ഷിക്കുന്ന വിവരങ്ങളാണ് ഇത്തരം ചാരവൃത്തിയിലൂടെ ശേഖരിക്കുക. |
ഫയര്‍ സ്റ്റേഷനുകള്‍ നനഞ്ഞൊലിക്കുന്നു Posted: 02 Jul 2014 12:23 AM PDT തൊടുപുഴ: അടിയന്തര സാഹചര്യങ്ങളില്‍ ദുരന്ത രംഗത്ത് പാഞ്ഞെത്തേണ്ട ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലയുന്നു. മൂലമറ്റം, തൊടുപുഴ എന്നീ യുനിറ്റുകളില്‍ മഴ എത്തിയാല്‍ കുട ചൂടിയിരിക്കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍. ജീവനക്കാര്‍ തന്നെ പിരിവ് എടുത്താണ് യൂനിറ്റുകളിലെ കെട്ടിടത്തിന്‍െറ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ജീവനക്കാരുടെ അഭാവവും ആധുനിക ഉപകരണങ്ങളുടെ ലഭ്യതക്കുറവും ഫയര്‍ഫോഴ്സ് യൂനിറ്റുകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. |
അധികാര ദുര്‍വിനിയോഗം; സാര്‍ക്കോസിക്കെതിരെ അന്വേഷണം Posted: 02 Jul 2014 12:18 AM PDT Image: ![]() പാരിസ് : അഴിമതിക്കേസിലും അധികാര ദുര്‍വിനിയോഗം നടത്തിയതിനും ഫ്രഞ്ച് മുന്‍ പ്രസിഡന്‍്റ് നികോളസ് സeര്‍ക്കോസിക്കെതിരെ അന്വേഷണം. 15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ സര്‍ക്കോസിയെ കോടതിയില്‍ ഹാജരാക്കി. 2007 ലെ തെരഞ്ഞെടുപ്പില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതിന് സ്വാധീനം ചെലുത്തിയെന്നാണ് കേസ്. ആദ്യമായാണ് ഫ്രാന്‍സില്‍ ഒരു മുന്‍ പ്രസിഡന്‍്റിനെ അറസ്റ്റുചെയ്യുന്നത്. |
പൊലീസുകാര്‍ക്കെതിരായ നടപടി: രേഖകള്‍ നല്‍കാന്‍ വിവരാവകാശ കമീഷന്‍ ഉത്തരവ് Posted: 02 Jul 2014 12:17 AM PDT തൃശൂര്‍: എസ്.ഐയുടെ നീക്കങ്ങള്‍ മണല്‍ മാഫിയക്ക് ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാര്‍ക്കെതിരെ സ്വീകരിച്ച ശിക്ഷാ നടപടി സംബന്ധിച്ച രേഖകള്‍ നല്‍കാന്‍ വിവരാവകാശ കമീഷന്‍ ഉത്തരവിട്ടു. ഈ മാസം 14നകം രേഖകള്‍ കമീഷന് ലഭ്യമാക്കി റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് പരാതിക്കാരന് നല്‍കാനാണ് ഉത്തരവ്. |
പുന$പരിശോധനക്ക് സാധ്യത തെളിയുന്നു Posted: 02 Jul 2014 12:15 AM PDT തൃശൂര്‍: പാട്ടുരായ്ക്കലില്‍ പൊലീസ് നടപ്പാക്കിയ ട്രാഫിക് പരിഷ്കാരം പിന്‍വലിക്കാനുള്ള സാധ്യത തെളിയുന്നു. |
മങ്കര റെയില്‍വേ സ്റ്റേഷന്‍ നിലനിര്‍ത്തണമെന്ന ആവശ്യം ശക്തം Posted: 02 Jul 2014 12:09 AM PDT മങ്കര: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന മങ്കര റെയില്‍വേ സ്റ്റേഷനെ രക്ഷിക്കാന്‍ ജനപ്രതിനിധികള്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്ന ആവശ്യം ശക്തമാകുന്നു. വരുമാനം കുറവെന്ന കാരണത്താലാണ് സ്റ്റേഷന്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായത്. നാമമാത്രമായ വരുമാനം കൊണ്ട് ഇവിടെയുള്ള ജീവനക്കാര്‍ക്കുപോലും ശമ്പളം നല്‍കാനാവില്ലെന്നാണ് റെയില്‍വേ പറയുന്നതത്രെ. രണ്ടുതവണ അടച്ചുപൂട്ടല്‍ ഭീഷണി ഉയര്‍ന്നപ്പോഴും എം.ബി. രാജേഷ് എം.പിയുടെ ഇടപെടല്‍ മൂലം താല്‍ക്കാലികമായി റെയില്‍വേ പിന്മാറി. മങ്കരയില്‍നിന്ന് രണ്ട് കിലോമീറ്ററോളം അകലെയാണ് സ്റ്റേഷന്‍. ഇവിടെ എത്തിപ്പെടണമെങ്കില്‍ ട്രെയിന്‍ യാത്രാക്കൂലിയേക്കാള്‍ മൂന്നിരട്ടി ഓട്ടോക്കൂലി നല്‍കണം. യാത്രക്കാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇവിടേക്ക് നാമമാത്രമായി രണ്ട് ബസുകള്‍ മാത്രമാണുള്ളത്. ബസുകള്‍ ആവശ്യാനുസരണം അനുവദിച്ചാല്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയേറെയാണ്. താവളം വഴി പാലക്കാട്ടേക്ക് പോകുന്ന സ്വകാര്യ ബസുകള്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ന് തിരിച്ച് പോയാല്‍ കൂടി യാത്രക്കാര്‍ക്ക് ഉപകാരമാകും. ഇവക്ക് പുറമെ സൂപ്പര്‍ എക്സ്പ്രസ് പോലുള്ള ചില ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിച്ചാല്‍ കൂടുതല്‍ യാത്രക്കാരുണ്ടാകും. ജനപ്രതിനിധികള്‍ ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി സ്റ്റേഷന്‍ നിലനിര്‍ത്താന്‍ നടപടിയുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. |
ആദ്യ അലോട്ട്മെന്‍റിലുള്ളവര്‍ക്ക് ഇന്നുകൂടി പ്രവേശം നേടാം Posted: 02 Jul 2014 12:00 AM PDT മലപ്പുറം: പ്ളസ്വണ്‍ ഏക ജാലക പ്രവേശത്തില്‍ ആദ്യ അലോട്ട്മെന്‍റില്‍ കയറിയ വിദ്യാര്‍ഥികള്‍ക്ക് ഇന്നുകൂടി സ്കൂളുകളില്‍ പ്രവേശം നേടാം. അലോട്ട്മെന്‍റ് ലഭിച്ചിട്ടും താല്‍കാലിക പ്രവേശമെങ്കിലും നേടിയില്ലെങ്കില്‍ തുടര്‍ന്നുള്ള അലോട്ട്മെന്‍റില്‍ പരിഗണിക്കാനിടയില്ല. ഒന്നാം ഓപ്ഷന്‍ ലഭിച്ചവര്‍ ഫീസ് അടവാക്കി സ്ഥിര പ്രവേശമാണ് നേടേണ്ടത്. മറ്റ് ഓപ്ഷനുകള്‍ ലഭിച്ചവര്‍ക്ക് സ്ഥിരപ്രവേശമോ താല്‍കാലിക പ്രവേശമോ നേടാവുന്നതാണ്. താല്‍കാലിക പ്രവേശം നേടുന്നവര്‍ ഫീസ് അടക്കേണ്ടതില്ല. രണ്ടാംഘട്ട അലോട്ട്മെന്‍റ് ജൂലൈ ഒമ്പതിന് ആരംഭിക്കും. |
വാഡിയക്കെതിരെ കേസ് നല്‍കുകയല്ലാതെ മറ്റുമാര്‍ഗമില്ലായിരുന്നു -പ്രീതി സിന്‍റ Posted: 01 Jul 2014 11:59 PM PDT Image: ![]() മുംബൈ: മുന്‍ കാമുകന്‍ നെസ് വാഡിയക്കെതിരെ കേസ് നല്‍കിയതിനെ കുറിച്ച് വിശദീകരണവുമായി ബോളിവുഡ് നടി പ്രീതി സിന്‍റ. ഫെയ്സ്ബുക്കിലാണ് കേസ് നല്‍കിയതിനെ വിശദികരിച്ച് നടി രംഗത്തത്തെിയത്. മറ്റൊരുമാര്‍ഗവുമില്ലാത്തതിനാലാണ് കേസ് നല്‍കിയതെന്ന് പ്രീതി സിന്‍റ പറയുന്നു. സെലിബ്രിറ്റിയാണെങ്കിലും അല്ളെങ്കിലും ക്രൂരമായ ശാരീരികമായ അതിക്രമങ്ങള്‍ ഒരിക്കലും ആരും സഹിക്കില്ല, പുരുഷനായാലും സ്ത്രീയായലും. ഒരു സ്ത്രീയായിപ്പോയീ എന്നതാണ് തനിക്ക് പറ്റിയ തെറ്റ്. ഒരിക്കല്‍ തനിക്കേറ്റവും പ്രിയപ്പെട്ടയാളായിരുന്ന ഒരാള്‍ തന്നെ നിരന്തരം അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതിനാലാണ് അയാളുമായുള്ള ബന്ധം വിച്ഛേദിച്ചത്. ആരെയും ഉപദ്രവിക്കുകയെന്നത് തന്‍െറ ലക്ഷ്യമല്ല. തന്നെ സംരക്ഷിക്കാനാണ് പരാതി നല്‍കിയതെന്നും ഫെയ്സ്ബുക്കിലൂടെ പ്രീതി സിന്‍റ ചൂണ്ടിക്കാട്ടുന്നു. പ്രമുഖ വ്യവസായിയും തന്‍െറ മുന്‍ കാമുകനുമായ നെസ് വാഡിയ അപമാനിച്ചെന്ന ആരോപിച്ചാണ് പ്രീതി സിന്‍റ കഴിഞ്ഞമാസം മുംബൈ മറൈന്‍ ഡ്രൈവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മേയ് 30ന് വാംഖഡെ സ്റ്റേഡിയത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ നടന്ന മാച്ചിനിടെ, വാഡിയ പ്രീതിയുടെ കൈ പിടിച്ചുവലിക്കുകയും അപമാനിക്കുകയും ചെയ്തെന്നായിരുന്നു പരാതി. |
38 കോടിയുടെ പദ്ധതിയുമായി ശുചിത്വ മിഷന്‍ Posted: 01 Jul 2014 11:46 PM PDT കണ്ണൂര്‍: നിര്‍മല്‍ ഭാരത് അഭിയാന്‍ പദ്ധതിക്കു കീഴില്‍ ജില്ലയില്‍ മാലിന്യ സംസ്കരണത്തിന് 38 കോടിയുടെ പ്രവര്‍ത്തന പരിപാടിയുമായി ശുചിത്വ മിഷന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യ സംസ്കരണം, ശുചിത്വ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍, പ്ളാസ്റ്റിക് ശേഖരിച്ച് സംസ്കരിക്കല്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ പദ്ധതിക്കു കീഴില്‍ നടപ്പാക്കും. |
പാറഖനന നിരോധം ഉപാധികളോടെ പിന്‍വലിച്ചു Posted: 01 Jul 2014 11:44 PM PDT കൊച്ചി: മെട്രോ നിര്‍മാണമടക്കം താളംതെറ്റിയ സാഹചര്യത്തില്‍ ജില്ലയില്‍ പുറപ്പെടുവിച്ച പാറഖനന നിരോധം ഉപാധികളോടെ കലക്ടര്‍ പിന്‍വലിച്ചു. കാലവര്‍ഷവും പ്രകൃതിക്ഷോഭവും കണക്കിലെടുത്ത് പുറപ്പെടുവിച്ച പാറഖനന നിരോധ ഉത്തരവാണ് ഉപാധികളോടെ പിന്‍വലിച്ചതായി കലക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment