സ്വാഗതം
WELCOME

News Update..

Sunday, July 20, 2014

ഡി.ജി.പിക്ക് മനുഷ്യാവകാശ കമീഷന്റെ വിമര്‍ശം Madhyamam News Feeds

ഡി.ജി.പിക്ക് മനുഷ്യാവകാശ കമീഷന്റെ വിമര്‍ശം Madhyamam News Feeds

Link to

ഡി.ജി.പിക്ക് മനുഷ്യാവകാശ കമീഷന്റെ വിമര്‍ശം

Posted: 20 Jul 2014 12:06 AM PDT

Image: 

തിരുവനന്തപുരം: ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യത്തിന് മനുഷ്യാവകാശ കമീഷന്റെ രൂക്ഷവിമര്‍ശം. മനുഷ്യാവകാശ കമ്മീഷന്‍െറ അപ്പീല്‍ അധികാരിയാകാന്‍ ഡി.ജി.പി ശ്രമിക്കരുതെന്ന്  കമീഷന്‍ അംഗം ആര്‍. നടരാജന്‍ ഉത്തരവിറക്കി. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പി ഭയക്കുകയോ മടിക്കുകയോ ആണെന്നും കമീഷന്‍ വിമര്‍ശിച്ചു.

പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ ചേര്‍ത്തല സ്വദേശി സമര്‍പ്പിച്ച ഹരജിയിലാണ് കമീഷന്‍െറ ശാസന. മര്‍ദനത്തിനിരയായ യുവാവിന്‍െറ ബന്ധുക്കള്‍ക്ക് ചേര്‍ത്തല സി.ഐ, എസ്.ഐ എന്നിവര്‍ പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ല. തുടര്‍ന്ന് ഇതിനെപ്പറ്റി ഡി.ജി.പിയോട് കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അന്വേഷണ ചുമതല കൊച്ചി റെയ്ഞ്ച് ഐ.ജിക്ക് നല്‍കിയ ഡി.ജി.പി, പ്രതികള്‍ കുറ്റക്കാരനല്ളെന്ന ഐ.ജിയുടെ റിപ്പോര്‍ട്ട് കമീഷന് സമര്‍പ്പിക്കുകയായിരുന്നു.

ഇത്തരത്തിലുള്ള നിരുത്തരവാദപരമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്ന് കമീഷന്‍ പറഞ്ഞു. കേസില്‍ തൃപ്തികരമായ മറുപടിയല്ല ഡി.ജി.പിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. കമീഷന്‍ തീര്‍പ്പു കല്‍പ്പിച്ച കേസില്‍ ഇടപെടാന്‍ ഡി.ജി.പിക്ക് അധികാരമില്ല. വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും കമീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.

പള്ളിക്കര ഗ്രാമപഞ്ചായത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമായി പ്രഖ്യാപിക്കും

Posted: 19 Jul 2014 11:35 PM PDT

കാസര്‍കോട്: പള്ളിക്കര ഗ്രാമപഞ്ചായത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ കലക്ടറേറ്റില്‍ കൃഷിമന്ത്രി കെ.പി. മോഹനന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ജില്ലയിലെ ആയുര്‍വേദ ആശുപത്രികളിലെ പഞ്ചകര്‍മ തെറപ്പിസ്റ്റിനെ പിരിച്ചുവിട്ട നടപടി പുന$പരിശോധിക്കണമെന്നും ആവശ്യപ്പെടും. ഒന്നാംഗഡു ധനസഹായം ലഭിച്ച ദുരിതബാധിതര്‍ക്ക് രണ്ടാം ഗഡു സഹായം വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. 3.7 കോടി രൂപയാണ് വിതരണം ചെയ്തത്. അജാനൂര്‍ പഞ്ചായത്തിലെ ശര്‍മിള എന്ന കുട്ടിക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പുറത്തുള്ള 128 പേരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ധനസഹായവും സൗജന്യ ചികിത്സയും നല്‍കും.
എന്‍മകജെ ഗ്രാമപഞ്ചായത്തിലെ റുബാന സഫിയ എന്ന കുട്ടിക്ക് എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച സാമ്പത്തിക സഹായവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ പരാതി വിശദമായി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി, ധനം, ആരോഗ്യം, കൃഷി, റവന്യൂ, സാമൂഹികനീതി വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ യോഗത്തിന്‍െറ തീരുമാനങ്ങള്‍ വിശദീകരിച്ചു. നബാര്‍ഡ്-ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ 37 കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 13 എണ്ണം ഉടന്‍ കൈമാറും. കയ്യൂര്‍, പെരിയ, കാറഡുക്ക, മുളിയാര്‍, ബദിയടുക്ക, കുമ്പടാജെ ബഡ്സ് സ്കൂളുകള്‍ക്കും സാങ്കേതികാനുമതി ലഭിച്ചു.
പദ്ധതിയില്‍ പൂര്‍ത്തിയായ ആശുപത്രികളും സ്കൂള്‍ കെട്ടിടങ്ങളും ആഗസ്റ്റ് 23ന് മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. കൈമാറാനുള്ള കെട്ടിടങ്ങള്‍ ജൂലൈ 31നകം വകുപ്പുകള്‍ക്ക് കൈമാറണം. പഞ്ചായത്തുതല മോണിറ്ററിങ് കമ്മിറ്റികളുടെ യോഗതീരുമാനങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ റിപ്പോര്‍ട്ട് ചെയ്തു. മോണിറ്ററിങ് കമ്മിറ്റികളുടെ നിര്‍ദേശങ്ങള്‍ മുന്‍കൂട്ടി എന്‍ഡോസള്‍ഫാന്‍ സെല്ലിനെ അറിയിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ പി.കെ. സുധീര്‍ബാബുവിന് യോഗം യാത്രയയപ്പ് നല്‍കി.
യോഗത്തില്‍ എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍ (ഉദുമ), എന്‍.എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി, ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, സബ് കലക്ടര്‍ കെ. ജീവന്‍ബാബു, മുന്‍ മന്ത്രി സി.ടി. അഹമ്മദലി, എ.വി. രാമകൃഷ്ണന്‍, പി.സി. രാജേന്ദ്രന്‍, കെ.വി. രാജീവ്കുമാര്‍, കെ.ബി. മുഹമ്മദ്കുഞ്ഞി, പപ്പന്‍ കുട്ടമത്ത്, നാരായണന്‍ പേരിയ, പി. മുരളീധരന്‍, ടി. കൃഷ്ണന്‍, എ. കുഞ്ഞിരാമന്‍ നായര്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ എ. കൃഷ്ണന്‍ (കാഞ്ഞങ്ങാട്), മുംതാസ് സമീറ (മഞ്ചേശ്വരം), ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ജെ.എസ്. സോമശേഖര (എന്‍മകജെ), എ.കെ. കുശല (ബെള്ളൂര്‍), സി.കെ. അരവിന്ദാക്ഷന്‍ (പുല്ലൂര്‍-പെരിയ), വി. ഭവാനി (മുളിയാര്‍), എം. ബാലകൃഷ്ണന്‍ (കയ്യൂര്‍-ചീമേനി), സുധാജയറാം (ബദിയഡുക്ക), പി.പി. നസീമ (അജാനൂര്‍), ഹസൈനാര്‍ (കുമ്പടാജെ), സുപ്രിയ അജിത്ത്കുമാര്‍ (പനത്തടി), കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ കെ.ബി. മുഹമ്മദ് കുഞ്ഞി, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ആര്‍.പി. പത്മകുമാര്‍, എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.

ഗതാഗതക്കുരുക്ക് അഴിക്കാന്‍ നടപടി; രണ്ട് ബദല്‍ റോഡുകള്‍

Posted: 19 Jul 2014 11:25 PM PDT

കണ്ണൂര്‍: ജില്ലയിലും കണ്ണൂര്‍ നഗരത്തിലും അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് അഴിക്കാന്‍ ശക്തമായ നടപടിക്ക് ധാരണ. കലക്ടറേറ്റില്‍ പി.കെ. ശ്രീമതി ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന എം.എല്‍.എമാര്‍, ജില്ലാ കലക്ടര്‍, എസ്.പി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗം ഇതു സംബന്ധിച്ച ഹ്രസ്വ, ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കി.
നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ രണ്ട് ബദല്‍ റോഡുകളുടെ പദ്ധതി രൂപരേഖ ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ അവതരിപ്പിച്ചു. ഈ റോഡുകള്‍ രണ്ടും പൂര്‍ണമായി നടപ്പാക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഏറെക്കുറെ പരിഹരിക്കാനാകും. പുതിയതെരു മുതല്‍ വളപട്ടണം, അഴീക്കോട്, മഞ്ചപ്പാലം, താവക്കര തുടങ്ങിയ പ്രദേശങ്ങളിലൂടെ കുറുവ ടൗണ്‍വഴി ദേശീയ പാതയോട് ചേരുന്നതാണ് ഒരു ബദല്‍ റോഡ്.
ഇതിന്‍െറ സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായിവരുന്നതായും കുറുവ പ്രദേശങ്ങളിലും മറ്റുമുള്ള ചെറിയ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വളപട്ടണത്ത് നിന്ന് പുഴാതി കക്കാട്, എഴയാവൂര്‍ വഴി മേലെ ചൊവയില്‍ എത്തുന്നതാണ് മറ്റൊരു ബദല്‍ റോഡ്. രണ്ട് ബദല്‍ റോഡുകളുടെയും സര്‍വേ പൂര്‍ത്തിയായതായും യോഗത്തില്‍ വ്യക്തമാക്കി.
പത്തു ദിവസത്തിനകം കണ്ണൂര്‍ കാല്‍ടെക്സ്-താണ, കാല്‍ടെക്സ്-പുതിയതെരു റോഡുകളിലെ ഗതാഗത കുരുക്കഴിക്കാന്‍ നടപടിയാകും. ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടയും. പൊലീസ് ഇതു സംബന്ധിച്ച് അനൗണ്‍സ്മെന്‍റ് നടത്തും. അനുസരിച്ചില്ലെങ്കില്‍ വാഹനം എടുത്തുകൊണ്ടുപോകും. നിയമനടപടിയുമുണ്ടാകും. ഗതാഗതപ്രശ്നം, റോഡുവികസനം, ബൈപ്പാസ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ജില്ലയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍പ്പെടുന്ന പ്രതിനിധി സംഘം, എം.പി, ജില്ലാ കലക്ടര്‍, ജില്ലയിലെ എം.എല്‍.എമാര്‍ എന്നിവരുള്‍പ്പെടുന്ന സംഘം മുഖ്യമന്ത്രിയെ കാണും. രണ്ടു ദിവസം കൂടുമ്പോള്‍ പ്രവൃത്തി പുരോഗതികള്‍ വിലയിരുത്തും.
ഗതാഗതക്കുരുക്ക് സങ്കീര്‍ണമായ വിഷയമാണെന്ന് പി.കെ.ശ്രീമതി ടീച്ചര്‍ എം.പി പറഞ്ഞു. വളപട്ടണം-മാഹി, കണ്ണൂര്‍ സിറ്റി റോഡ് വികസന പദ്ധതികള്‍, ഫ്ളൈ ഓവര്‍ പ്രവൃത്തികള്‍, നാഷണല്‍ ഹൈവേ വീതി കൂട്ടല്‍ എന്നിവക്ക് സംസ്ഥാനത്തിന്‍െറയും കേന്ദ്രത്തിന്‍െറയും പദ്ധതി ഏകോപനം ഉണ്ടാകണം.
ആവശ്യമായ ഭൂമി ലഭിക്കുന്നത് പ്രയാസമുളവാക്കുന്നതാണെങ്കിലും കൂട്ടായ ശ്രമം ഇതിനു വേണമെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു.
നാഷനല്‍ ഹൈവേ വീതി കൂട്ടല്‍ പൊടിക്കുണ്ട് വരെ നടന്നതായി ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു.
മാര്‍ഗതടസ്സമുണ്ടാക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകള്‍ മാറ്റുന്നത് നടക്കുന്നുണ്ട്. തലശ്ശേരി-മാഹി ബൈപ്പാസ് കെ.എസ്.ടി.പിയില്‍ പെട്ട തലശ്ശേരി-കൂട്ടുപുഴ റോഡ് പ്രവൃത്തി എന്നിവയാണ് പ്രധാനമായ പോജക്ടുകള്‍.
വിവിധ അലൈന്‍മെന്‍റ് മാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ഭൂവുടമകള്‍ക്ക് സ്വീകാര്യമായ ലാന്‍ഡ് തുക നല്‍കാനുള്ള നടപടി ഉണ്ടാക്കണമെന്ന് യോഗത്തില്‍ ആവശ്യമുണ്ടായി. മാര്‍ക്കറ്റ് വാല്യു അനുസരിച്ച് വില ലഭ്യമാക്കാനാകണം.
ജില്ലയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ വിപുലമായ യോഗം ചേരാനും ധാരണയായി.
യോഗത്തില്‍ എം.എല്‍.എമാരായ എ.പി. അബ്ദുല്ലക്കുട്ടി, അഡ്വ. സണ്ണി ജോസഫ്, കെ.കെ. നാരായണന്‍, ടി.വി. രാജേഷ്, ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, എസ്.പി ഉണ്ണിരാജന്‍, എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, എന്‍.എച്ച്-പി.ഡബ്ള്യു.ഡി ചീഫ് എന്‍ജിനീയര്‍മാര്‍, നഗരസഭാ ചെയര്‍മാന്മാര്‍ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാക് അതിര്‍ത്തിയില്‍ 2,000 ബി.എസ്.എഫുകാരെ കൂടി വിന്യസിച്ചു

Posted: 19 Jul 2014 11:16 PM PDT

Image: 

ന്യൂഡല്‍ഹി: പാകിസ്താനുമായി പങ്കിടുന്ന അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാന്‍ 2,000 ബി.എസ്.എഫ് ഭടന്‍മാരെ അധികമായി വിന്യസിച്ചു. ഭടന്‍മാര്‍ക്കുള്ള നിരീക്ഷണ സംവിധാനങ്ങള്‍, വാഹനങ്ങള്‍, മറ്റ് സംവിധാനങ്ങള്‍ എന്നിവ അതിര്‍ത്തിയിലേക്ക് എത്തിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

അപകടകരമായ അതിര്‍ത്തി ഒൗട്ട് പോസ്റ്റുകളിലാണ് കൂടുതല്‍ സേനയെ വിന്യസിക്കുന്നത്. അതിര്‍ത്തിയില്‍ കൂടുതല്‍ മേധാവിത്വം പുലര്‍ത്താനാണ് ആഭ്യന്തരമന്ത്രാലയത്തിന്‍െറ പുതിയ നീക്കം. രാത്രി പട്രോളിങ്, പുതിയ നിരീക്ഷണ പോസ്റ്റുകള്‍ എന്നിവ വഴി 24 മണിക്കൂറും അതിര്‍ത്തിയില്‍ നിരീക്ഷണമേര്‍പ്പെടുത്താനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

അതിര്‍ത്തിയില്‍ ഈ വര്‍ഷം ഇതുവരെ അഞ്ച് നുഴഞ്ഞുകയറ്റക്കാരെ വധിച്ചിട്ടുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു.

കനറാ ബാങ്കുമായുള്ള ധാരണപത്രം ഇന്ന് ഒപ്പുവെക്കും

Posted: 19 Jul 2014 11:08 PM PDT

കൊച്ചി: മെട്രോ റെയിലിന് ധനസഹായമൊരുക്കുന്ന ആഭ്യന്തര സാമ്പത്തിക സ്രോതസ്സായ കനറാ ബാങ്കുമായുള്ള ധാരണപത്രം കെ.എം.ആര്‍.എല്‍ ഞായറാഴ്ച ഒപ്പുവെക്കും. കൊച്ചി മെട്രോക്ക് 1170 കോടി രൂപയുടെ വായ്പയാണ് കനറാ ബാങ്ക് നല്‍കുന്നത്.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍െറ (കെ.എം.ആര്‍.എല്‍) ഓഫിസില്‍ ഉച്ചക്ക് 12 ന് നടക്കുന്ന ചടങ്ങില്‍ കനറാ ബാങ്ക് സി.എം.ഡി ആര്‍.കെ.
ദുബെയ,് കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്, റെയില്‍വേ മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണപത്രം ഒപ്പുവെക്കുക.
ഏഴുവര്‍ഷത്തെ മൊറട്ടോറിയം ഉള്‍പ്പെടെ 19.5 വര്‍ഷത്തേക്ക് 10.80 ശതമാനം പലിശക്കാണ് കൊച്ചി മെട്രോക്ക് കനറാ ബാങ്ക് വായ്പ അനുവദിക്കുന്നത്. 5181കോടിയുടെ ചെലവ് കണക്കാക്കുന്ന
മെട്രോ പദ്ധതിക്ക് 2170 കോടി രൂപയാണ് പുറത്തുനിന്ന് സമാഹരിക്കേണ്ടത്.
ഇതില്‍ കനറാ ബാങ്കിന് പുറമെ പണം ലഭ്യമാക്കുന്ന വിദേശ ഫണ്ടിങ് ഏജന്‍സിയായ ഫ്രഞ്ച് ഏജന്‍സി എ.എഫ്.ഡിയുമായി കൊച്ചി
മെട്രോ കഴിഞ്ഞ ഫെബ്രുവരി എട്ടിന് ധാരണപത്രം
ഒപ്പുവെച്ചിരുന്നു.

വികസനത്തിന്‍െറ പേരില്‍ പുറമ്പോക്കു സ്ഥലം കൈയേറിയെന്ന് കര്‍ഷകസംഘം

Posted: 19 Jul 2014 11:05 PM PDT

ആലപ്പുഴ: കോളജ് വികസനത്തിന്‍െറ പേരില്‍ പുറമ്പോക്കു സ്ഥലം കൈയേറി ചുറ്റുമതില്‍ നിര്‍മിച്ചതിനെതിരെ സമരരംഗത്തിറങ്ങാന്‍ കേരള കര്‍ഷകസംഘം ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓണാട്ടുകരയിലെ കോളജിന്‍െറ വികസനത്തിനെന്ന പേരില്‍ ഏക്കറുകണക്കിന് പുറമ്പോക്കു സ്ഥലമാണ് സ്വകാര്യ ട്രസ്റ്റുകാര്‍ ചുറ്റുമതില്‍ കെട്ടിയെടുത്തിരിക്കുന്നത്. കോളജ് നിര്‍മിക്കാന്‍ അഞ്ചേക്കര്‍ സ്ഥലം മാത്രം മതിയെന്നിരിക്കെ സമീപവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം മുടക്കി പൊതുവഴി ഉള്‍പ്പെടുന്ന പുറമ്പോക്ക് ഉള്‍പ്പെടെ 28 ഏക്കറോളം സ്ഥലമാണ് ഇപ്പോള്‍ ചുറ്റുമതില്‍ കെട്ടി സ്വകാര്യ ട്രസ്റ്റുകാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കുന്നവരെ ചെയര്‍മാനും സംഘവും വീട്ടില്‍ചെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദര്‍ഭവും ഇവിടെയുണ്ടായെന്നും ഭാരവാഹികള്‍ പറഞ്ഞു. കെ.എന്‍.സി ആക്ട് പ്രകാരവും കെ.എല്‍.യു ഉത്തരവ് പ്രകാരവും ഗുരുതരമായ കുറ്റങ്ങളാണ് ഇവിടെ നടത്തിയിരിക്കുന്നത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ റവന്യൂവകുപ്പ് നടപടി സ്വീകരിക്കുമെന്ന് മാസങ്ങളായി പറയുന്നുണ്ടെങ്കിലും നാളിതുവരെ ഒന്നുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാറും റവന്യൂ വകുപ്പും അടിയന്തരമായി ഇടപെട്ട് പുറമ്പോക്ക് കൈയേറ്റവും പൊതുവഴി കെട്ടിയടച്ചതിനെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 22ന് കര്‍ഷകത്തൊഴിലാളി യൂനിയന്‍െറ നേതൃത്വത്തില്‍ വില്ലേജ് ഓഫിസ് പിക്കറ്റിങ് നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ജി. വേണുഗോപാല്‍, എം. ശ്രീകുമാരന്‍ തമ്പി, എച്ച്. ബാബുജാന്‍, എ.എം. ഹാഷിര്‍, കെ.എം. വാസുദേവന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിര്‍മാണ സാമഗ്രികളുടെ ക്ഷാമം പരിഹരിക്കാന്‍ നീക്കം

Posted: 19 Jul 2014 10:51 PM PDT

കല്‍പറ്റ: കല്ല്, മണല്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ ക്ഷാമം കാരണം ജില്ലയില്‍ സര്‍ക്കാര്‍ പദ്ധതികളുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ മുടങ്ങുന്ന സാഹചര്യം പരിഹരിക്കാന്‍ ചര്‍ച്ച നടത്തുമെന്ന് ജില്ലാ വികസന സമിതി. ഇതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും പ്രത്യേക യോഗം വിളിക്കാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വികസനസമിതി യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു.
ക്വാറികളുടെ പ്രവര്‍ത്തനത്തിലും മണല്‍ വാരുന്നതിലും, അടുത്തിടെയുണ്ടായ സുപ്രീംകോടതി നിര്‍ദേശങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധി സംബന്ധിച്ച് വിവിധ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഈ പ്രശ്നങ്ങളെപ്പറ്റി പഠിക്കാനും ജിയോളജി വകുപ്പ്, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവരുടെ യോഗം വിളിച്ച് പ്രശ്നത്തിന് പ്രായോഗിക പരിഹാരമുണ്ടാക്കാനും പട്ടികവര്‍ഗ-യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മിയാണ് നിര്‍ദേശിച്ചത്. ഇതിന്‍െറ ഭാഗമായി പൊലീസ്, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍, സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹകരണത്തോടെ ഏകോപിത മാര്‍ഗരേഖയുണ്ടാക്കാനും യോഗത്തില്‍ ധാരണയായി.
പാവപ്പെട്ടവര്‍ വീടുണ്ടാക്കുന്നതിന് മണ്ണ് നീക്കംചെയ്യുന്നതു പോലുള്ള നിസ്സാരപ്രശ്നങ്ങളില്‍ നടപടി കൈക്കൊള്ളുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ വിവേചനബുദ്ധി പുലര്‍ത്തണമെന്നും നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിനും മറ്റുമായി സാധാരണക്കാര്‍ നല്‍കുന്ന അപേക്ഷകളില്‍ അനുമതി നല്‍കുന്നതിന് കാലതാമസം വരുത്തരുതെന്നും യോഗം ആവശ്യപ്പെട്ടു.കബനി നദിയിലെ കേരളത്തിനവകാശപ്പെട്ട 15 ടി.എം.സി ജലം ഉപയോഗപ്പെടുത്താനായി തദ്ദേശ സ്ഥാപനങ്ങളുടെയും പ്രാദേശിക കര്‍ഷക പ്രതിനിധികളുടെയും പ്രാതിനിധ്യത്തോടെ ചെറുകിട ജലസംഭരണ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് യോഗത്തില്‍ എം.പിയുടെ പ്രതിനിധിയായി സംസാരിച്ച ജില്ലാ പഞ്ചായത്തംഗം കെ.എല്‍. പൗലോസ് ആവശ്യപ്പെട്ടു.
അങ്കണവാടികളില്‍ പ്രാദേശിക ഭക്ഷണം ലഭ്യമാക്കാന്‍ നടപടി വേണമെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍ദേശിച്ചു. നിലവില്‍ വടക്കേ ഇന്ത്യയിലും കേരളത്തിലുമെല്ലാം ഒരുപോലുള്ള ഭക്ഷ്യധാന്യങ്ങളാണ് അങ്കണവാടികള്‍ക്ക് നല്‍കുന്നത്. പോഷകാഹാര പ്രശ്നം പരിഹരിക്കുന്നതിന് അട്ടപ്പാടി മാതൃകയില്‍ ജില്ലയില്‍ കമ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജയലക്ഷ്മി വ്യക്തമാക്കി.
കോടതി ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ മാര്‍ക്ക് മാനദണ്ഡം ഉപാധിയാക്കാതെ വിദ്യാഭ്യാസ വായ്പ അനുവദിക്കാന്‍ യോഗം ലീഡ് ബാങ്ക് മാനേജറെ ചുമതലപ്പെടുത്തി.
സുല്‍ത്താന്‍ ബത്തേരി ബൈപാസ് റോഡിന്‍െറ അലൈന്‍മെന്‍റും എസ്റ്റിമേറ്റും രണ്ട് മാസത്തിനകം തയാറാവുമെന്ന് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ യോഗത്തെ അറിയിച്ചു.
ചെതലയത്ത് കുഴല്‍ക്കിണര്‍ കുഴിച്ച സ്ഥലത്തിന് സ്വകാര്യ വ്യക്തി അവകാശമുന്നയിച്ച പ്രശ്നം പഠിക്കാന്‍ പ്രത്യേക യോഗം വിളിക്കും. ഗോത്രസാരഥി പദ്ധതിയുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ അടിയന്തര നടപടി ഉണ്ടാവും. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയാണ് യോഗത്തില്‍ ഈ വിഷയങ്ങള്‍ ഉന്നയിച്ചത്.
പനമരം പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അസ്മത്തിന്‍െറ നിര്‍ദേശം പരിഗണിച്ച് തൊഴിലുറപ്പ് പദ്ധതിക്കായി ജില്ലക്ക് അനുവദിക്കുന്ന തുക ഗണ്യമായി വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ്, വൈസ് പ്രസിഡന്‍റ് ടി. ഉഷാകുമാരി, ജില്ലാ പൊലീസ് മേധാവി പുട്ട വിമലാദിത്യ, എ.ഡി.എം എന്‍.ടി. മാത്യു, നോര്‍ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വെള്ളൂരി, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.ജി. സജീവ്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാലിക്കറ്റ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ വാക്പോര്

Posted: 19 Jul 2014 10:49 PM PDT

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റംഗങ്ങളും കൊമ്പുകോര്‍ത്തു. വി.സിയും പ്രോ വി.സിയും യോഗത്തില്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ ഭൂരിപക്ഷം സിന്‍ഡിക്കേറ്റംഗങ്ങളും എതിര്‍ത്തതാണ് ബഹളത്തിനിടയാക്കിയത്.
കോണ്‍ഗ്രസിലെ സിന്‍ഡിക്കേറ്റംഗങ്ങള്‍ പരസ്പരം എടോ പോടോ വിളിയുമുണ്ടായി. സഭ്യമല്ലാത്ത പദപ്രയോഗങ്ങള്‍ സിന്‍ഡിക്കേറ്റ് യോഗത്തിന്‍െറ നിലവാരം കെടുത്തി.
വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാം, പ്രോ വി.സി കെ. രവീന്ദ്രനാഥ്, സിന്‍ഡിക്കേറ്റംഗം കെ.എം. നസീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിഭാഗവും ഭൂരിപക്ഷം വരുന്ന സിന്‍ഡിക്കേറ്റംഗങ്ങള്‍ ഉള്‍പ്പെടുന്ന മറു പക്ഷവുമാണ് ചേരിതിരിഞ്ഞത്.
അക്കാദമിക് കാര്യങ്ങളിലെ തീര്‍പ്പിനു പകരം അജണ്ടകളുടെ ചോദ്യം ചെയ്യലാണ് യോഗത്തില്‍ പ്രധാനമായും നടന്നത്. ബഹളത്തിനിടെ പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച വി.സിക്കുനേരെ രണ്ട് സിന്‍ഡിക്കേറ്റംഗങ്ങള്‍ വാതില്‍ കൊട്ടിയടച്ചു. തൃശൂര്‍ ജില്ലയിലെ രണ്ട് കോളജ് അധ്യാപകരുടെയും സര്‍വകലാശാലാ പഠനവകുപ്പിലെ ഒരധ്യാപകന്‍െറയും ശമ്പള പുനര്‍നിര്‍ണയത്തെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. കഴിഞ്ഞ യോഗത്തിലെ മിനുട്സ് തിരുത്തിയെന്ന് ആരോപിച്ചും വാഗ്വാദമുണ്ടായി. സര്‍വകലാശാലയിലെ സി.എല്‍.ആര്‍ തൊഴിലാളികള്‍ക്ക് ലാസ്റ്റ് ഗ്രേഡ് ആയി നിയമനം നല്‍കുന്ന കാര്യം സിന്‍ഡിക്കേറ്റിന്‍െറ സ്റ്റാഫ് സ്ഥിരം സമിതിക്ക് കൂടുതല്‍ പഠിക്കാന്‍ വിടാനാണ് കഴിഞ്ഞ യോഗം തീരുമാനിച്ചത്. സ്റ്റാഫ് കമ്മിറ്റിക്ക് വിട്ട കാര്യം മിനുട്സില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇത് തിരുത്തണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
എം.എം. ഗനി അവാര്‍ഡ് നിര്‍ണയം വിവാദമായ സാഹചര്യത്തില്‍ വിഷയം ചര്‍ച്ചക്കെടുത്തില്ല. നാലു ഫാക്കല്‍റ്റികളിലായി നല്‍കുന്ന പുരസ്കാരം ഒരാളില്‍ പരിമിതപ്പെടുത്തിയതിലെ എതിര്‍പ്പ് കണക്കിലെടുത്താണ് മാറ്റിയത്. ഇംഗ്ളീഷ് പഠനവകുപ്പിലെ ഡോ. ഉമര്‍ തസ്നീമിന്‍െറ സസ്പെന്‍ഷനുമായി ബന്ധപ്പെട്ടും ഏറെ നേരം ബഹളമുണ്ടായി. സസ്പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്ന സിന്‍ഡിക്കേറ്റംഗങ്ങളുടെ ആവശ്യം വി.സി നിരാകരിച്ചു. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് സസ്പെന്‍ഡ് ചെയ്തതെന്നും സിന്‍ഡിക്കേറ്റ് ഇക്കാര്യം തള്ളുന്നതായും ഇവര്‍ പ്രഖ്യാപിച്ചു. എന്നാല്‍, വിഷയം ചാന്‍സലറായ ഗവര്‍ണര്‍ക്ക് വിടുമെന്ന് വി.സി മറുപടി പറഞ്ഞു.
പരീക്ഷാഭവനില്‍ പുതിയ സെര്‍വര്‍ വാങ്ങുന്നതിനുള്ള റീ ടെന്‍ഡര്‍ നടപടിയും അംഗങ്ങള്‍ ചോദ്യംചെയ്തു. ആദ്യം നല്‍കിയ ടെന്‍ഡര്‍ റദ്ദാക്കി വീണ്ടും ടെന്‍ഡര്‍ നല്‍കിയതിലൂടെ പത്തുലക്ഷത്തിന്‍െറ നഷ്ടം ഉണ്ടാകുമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ബഹളത്തിനൊടുവില്‍ റീടെന്‍ഡര്‍ നടപടി അംഗീകരിക്കുന്നത് മാറ്റിവെച്ചു.
വിവിധ ഡിഗ്രി പരീക്ഷാഫലം റെക്കോഡ് വേഗത്തില്‍ പുറത്തുവിട്ടതിന് പ്രയത്നിച്ച ജീവനക്കാരെ അനുമോദിക്കണമെന്ന അജണ്ട യോഗം തള്ളി. വി.സിയുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് ഫലം പുറത്തുവിട്ടതെന്ന പരാമര്‍ശമാണ് സിന്‍ഡിക്കേറ്റംഗങ്ങളെ ചൊടിപ്പിച്ചത്. രാവിലെ 10ന് തുടങ്ങിയ യോഗം അവസാനിക്കുന്നതുവരെ ബഹളം തുടര്‍ന്നു.

ഇന്ത്യ ഫലസ്തീനൊപ്പം നില്‍ക്കണമെന്ന് ഖാലിദ് മിശ്അല്‍

Posted: 19 Jul 2014 10:09 PM PDT

Image: 

ഖത്തര്‍: സ്വാതന്ത്ര പോരാട്ടത്തിന്‍െറ ദീര്‍ഘകാല ചരിത്രമുള്ള ഇന്ത്യ ഫലസ്തീനൊപ്പം നില്‍ക്കണമെന്ന് ഹമാസ് രാഷ്ട്രീയകാര്യ അധ്യക്ഷന്‍ ഖാലിദ് മിശ്അല്‍. ഫലസ്തീനില്‍ നടക്കുന്നത് അധിനിവേശത്തിനെതിരായ പോരാട്ടമാണ്. ഹമാസിന്‍െറ പ്രതിരോധം ജൂതര്‍ക്കെതിരെയല്ളെന്നും മീഡിയവണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മിശ്അല്‍ വ്യക്തമാക്കി.

ഇന്ത്യ, വിയറ്റ്നാം, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്, ലാറ്റിനമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സ്വാതന്ത്രത്തിന് വേണ്ടി നടത്തിയതിന് സമാനമായ പോരാട്ടമാണ് ഫലസ്തീന്‍ ജനതയും നടത്തുന്നത്. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ആവുന്നത്ര പ്രതിരോധം തീര്‍ക്കുകയാണ് ഹമാസിന്‍െറ ലക്ഷ്യം. ഗസ്സയില്‍ ഇസ്രയേലിന്‍െറ കടന്നാക്രമണം ഒരു തരത്തിലും ന്യായീകരിക്കാനാവില്ളെന്നും മിശ്അല്‍ പറഞ്ഞു.

ജൂത രാഷ്ട്രത്തെയോ ജൂതന്മാരെയോ അല്ല അധിനിവേശത്തെയാണ് ഫലസ്തീനികള്‍ എതിര്‍ക്കുന്നത്. അധിനിവേശം നടത്തുന്നത് ഏത് തരക്കാരായാലും ചെറുത്തു തോല്‍പിക്കുക എന്നതാണ് ലോക നീതിയെന്നും മിശ്അല്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

മന്ത്രിസഭാ പുനഃസംഘടന കോണ്‍ഗ്രസില്‍ മതി -ജോണി നെല്ലൂര്‍

Posted: 19 Jul 2014 09:47 PM PDT

Image: 

കോട്ടയം: കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ മാത്രം അഴിച്ചുപണി മതിയെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. ഘടകകക്ഷികളെ ഒഴിവാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. ചില കോണ്‍ഗ്രസ് നേതാക്കള്‍ അനാവശ്യമായി ഘടകകക്ഷികളെ പ്രകോപിപ്പിക്കുകയാണെന്നും ജോണി നെല്ലൂര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP