സ്വാഗതം
WELCOME

News Update..

Monday, July 7, 2014

അവര്‍ തീവ്രവാദികളല്ല; പോരാളികള്‍-വി.എസ് Madhyamam News Feeds

അവര്‍ തീവ്രവാദികളല്ല; പോരാളികള്‍-വി.എസ് Madhyamam News Feeds

Link to

അവര്‍ തീവ്രവാദികളല്ല; പോരാളികള്‍-വി.എസ്

Posted: 07 Jul 2014 12:02 AM PDT

Image: 

തിരുവനന്തപുരം : മലയാളി നഴ്സുമാരെ നാട്ടിലത്തെിക്കാന്‍ സഹായിച്ച ഇറാഖിലെ സുന്നി വിമതരെ തീവ്രവാദികളെന്ന് വിളിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പോരാളികളായ സൈനികരാണ് അവരെന്നും വി.എസ് വ്യക്തമാക്കി.
ഇറാഖില്‍ നിന്നും തിരിച്ചത്തെിയ നഴ്സുമാരുടെ ജോലി, കടം എഴുതിത്തള്ളുന്നത് എന്നിവ സംബന്ധിച്ചും  ചര്‍ച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച്ച യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നഴ്സുമാര്‍ക്ക് ജോലി വാഗ്ദാനം ചെയ്തവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രതിസന്ധിക്കിടയിലും മനസ്സാന്നിധ്യം കൈവിടാതിരുന്ന നഴ്സുമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
 

ശരീഅത്ത് കോടതികള്‍ക്കും ഫത്വകള്‍ക്കും നിയമ സാധുതയില്ല -സുപ്രീംകോടതി

Posted: 06 Jul 2014 11:37 PM PDT

Image: 

ന്യൂഡല്‍ഹി: രാജ്യത്തെ ശരീഅത്ത് കോടതികള്‍ക്കും ഫത് വകള്‍ക്കും നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. മൗലികാവകാശത്തെ  ഹനിക്കുന്ന ഫത് വകള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മുസ്ലിം പേഴ്സ ണല്‍ ബോര്‍ഡിന്റെ തര്‍ക്ക പരിഹാര വേദിക്കെതിരെ ഡല്‍ഹിയിലെ വിശ്വ ലോചന്‍ മദന്‍ എന്ന അഭിഭാഷകന്‍ നല്‍കിയ ഹരജിയില്‍ ആണ് കോടതിയുടെ നിര്‍ണായകമായ നിരീക്ഷണം.

ദാറുല്‍ ഖദ, ദാറുല്‍ ഇഫ്താ എന്നീ സ്ഥാപനങ്ങള്‍ സമാന്തര കോടതികള്‍ ആയി പ്രവര്‍ത്തിക്കുന്നു എന്ന് കാണിച്ചായിരുന്നു ഹരജി. രാജ്യത്തെ മുസ്ലിം പൗരന്‍മാരുടെ സാമൂഹ്യ-മത സ്വാതന്ത്ര്യത്തെ ഹനിച്ച് തീരുമാനങ്ങള്‍ എടുക്കുന്ന ശരീഅത്ത് കോടതികള്‍ അനധികൃതമാണെന്നായിരുന്നു ഹരജിക്കാരന്റെ പ്രധാന വാദം. ഖാദിമാരും മുഫ്തിമാരും പുറപ്പെടുക്കുന്ന ഫത് വകളിലൂടെ മുസ്ലിം പൗരന്‍മാരുടെ മൗലികാവകാശങ്ങളെ നിയന്ത്രിക്കാനാവില്ലെന്നും ഹരജിക്കാരന്‍ വാദിച്ചു.

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ആണ് ഈ സമാന്തര കോടതികളുടെ പ്രവര്‍ത്തനം എന്നും അവിടെയുള്ള ജനങ്ങള്‍ ഇവരുടെ വിധികളെ എതിര്‍ക്കുന്നില്ലെന്നും പറഞ്ഞ ഹരജിക്കാരന്‍ മുസ്ലിം സ്ത്രീകളുടെ വിഷയം പരാമര്‍ശിച്ചപ്പോള്‍ വിഷയത്തെ അമിതമായ നാടകീയ വല്‍ക്കരികേണ്ടതില്ലെന്ന് പറഞ്ഞ കോടതി തങ്ങള്‍ അവരുടെ രക്ഷക്കെത്തുമെന്ന് പറഞ്ഞു.

താങ്കള്‍ പറയുന്നു എല്ലാ ഫത് വകളും യുക്തി രഹിതമെന്ന്. എന്നാല്‍, അതില്‍ ചിലതെങ്കിലും നല്ലതുമാണ്. രാജ്യത്തെ ജനങ്ങള്‍ മതിയായ ബുദ്ധിയുള്ളവരാണ്. രണ്ടു പേര്‍ വിചാരിക്കുന്നു അവര്‍ക്ക് മധ്യസ്ഥം വേണമെന്ന്. അപ്പോള്‍ അവരെ ആര്‍ക്ക് തടയാന്‍ കഴിയും എന്നും കോടതി ചോദിച്ചു.

എന്നാല്‍,  ഫത് വകള്‍ മൗലികാവകാശങ്ങളെ ഹനിക്കുന്നുവെന്ന് തോന്നുന്നുവെങ്കില്‍ ആര്‍ക്കും കോടതിയെ സമീപിക്കാമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പറഞ്ഞു. വ്യക്തികളുടെ മൗലിവാകാശങ്ങള്‍ ലംഘിക്കാത്തപക്ഷം മുസ്ലിം വ്യക്തി നിയമത്തില്‍ തങ്ങള്‍ ഇടപെടില്ലെന്ന് മുന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയ കാര്യവും ബോര്‍ഡ് ചൂണ്ടിക്കാട്ടി.

ആധാര്‍ വിതരണം തുടരുമെന്ന് കേന്ദ്രം

Posted: 06 Jul 2014 11:14 PM PDT

Image: 

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാറിന്‍െറ പ്രധാന പദ്ധതിയായിരുന്ന ആധാര്‍ എന്‍.ഡി.എ സര്‍ക്കാറും തുടരുമെന്ന് റിപ്പോര്‍ട്ട്. ആധാറിലേക്ക് 100 കോടി ജനങ്ങളെ ചേര്‍ക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. പാചക വാതക സബ്സിഡി തുടര്‍ന്നും ആധാര്‍ വഴിയായിരിക്കും ലഭിക്കുക. ആധാറിനെ പാസ്പോര്‍ട്ടുമായി ബന്ധിപ്പിക്കാനും ആലോചനയുണ്ട്.

പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി, യു.ഐ.ഡി.എ.ഐ ഡറക്ടര്‍ ജനറല്‍ വിജയ് മദന്‍ എന്നിവര്‍ ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ (എന്‍.പി.ആര്‍) ആധാറുമായി ബന്ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത് ഉടന്‍ നടപ്പാകാന്‍ സാധ്യതയില്ല.

ആധാര്‍ അടക്കമുള്ള പദ്ധതികള്‍ നിര്‍ത്തലാക്കണമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് ആവശ്യമുയര്‍ന്നിരുന്നു. 70 കോടി പേരെയാണ് ഇതിനകം ആധാറില്‍ പേരുചേര്‍ത്തത്. ഇതില്‍ 65 കോടി പേര്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്.

32 രൂപ വരുമാനമുള്ളവന്‍ ഇനി സമ്പന്നന്‍!

Posted: 06 Jul 2014 10:52 PM PDT

Image: 

ന്യൂഡല്‍ഹി: ദരിദ്രന് ഇനി മുതല്‍ പുതിയ നിര്‍വചനം. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ 32 രൂപയും നഗരങ്ങളില്‍ 47 രൂപയും പ്രതിദിനം ചെലവിടാന്‍ ശേഷിയുള്ളവരെല്ലാം ദരിദ്രരല്ളെന്ന് പുതിയ റിപ്പോര്‍ട്ട്.
റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ സി രംഗരാജന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് രാജ്യത്തെ ദാരിദ്ര്യരേഖാ മാനദണ്ഡം പുനര്‍നിര്‍ണയിച്ചത്. സമിതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് കൈമാറി.
നഗരങ്ങളില്‍ 33 രൂപയും ഗ്രാമങ്ങളില്‍ 27 രൂപയും  പ്രതിദിനം ചെലവിടാന്‍ ശേഷിയുള്ളവരെ ദാരിദ്ര്യരേഖക്ക് മുകളില്‍ പെടുത്തി സുരേഷ് ടെണ്ടുല്‍ക്കര്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്ന് വലിയ മാറ്റം ഒന്നും ഇല്ലാതെയാണ് രംഗരാജന്‍ റിപ്പോര്‍ട്ടും തയ്യാറാക്കിയിട്ടുള്ളത്. വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു സുരേഷ് ടെണ്ടുല്‍ക്കര്‍ സമിതി റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ജനസംഖ്യയില്‍ 29.5 ശതമാനവും ദരിദ്രരാണെന്ന് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.അതായത് രാജ്യത്തെ പത്തില്‍ മൂന്ന് പേര്‍ പുതിയ ദാരിദ്ര്യരേഖ മാനദണ്ഡത്തില്‍ പറയുന്ന വരുമാനം തന്നെ ഇല്ലാത്തവരാണ്. 2009-10 വര്‍ഷങ്ങളില്‍ 38.2 ശതമാനമായിരുന്നു രാജ്യത്തെ ദരിദ്രരുടെ കണക്ക്. വിലക്കയറ്റം ജനങ്ങളുടെ നടുവൊടിക്കുന്ന സന്ദര്‍ഭത്തില്‍ വന്ന പുതിയ റിപ്പോര്‍ട്ടും വന്‍ വിമര്‍ശനത്തിനിടയാക്കിയേക്കും.

നിര്‍മ്മാണ വിസ്മയം തീര്‍ത്ത് നാഷണല്‍ മ്യൂസിയം 2016ല്‍ പൂര്‍ത്തിയാവും

Posted: 06 Jul 2014 10:47 PM PDT

Image: 

ദോഹ: രാജ്യത്തിന്‍െറ സാംസ്കാരിക രംഗത്തും നിര്‍മ്മാണ ചാതുരിയിലും പുതു കാല്‍വെപ്പാവുമെന്ന് പ്രതീക്ഷിക്കുന്ന ഖത്തര്‍ നാഷണല്‍ മ്യൂസിയം 2016 ല്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടില്‍ നിന്ന് അധികം അകലെയല്ലാതെ കോര്‍ണിഷിലാണ് നാഷണല്‍ മ്യൂസിയം പണിയുന്നത്. മരുഭൂമിയില്‍ വിരിയുന്ന ഒരുതരം പൂവിനെ അനുസ്മരിപ്പിക്കുന്ന അതിമനോഹരമായ  രൂപകല്‍പനയിലാണ് മ്യൂസിയമൊരുങ്ങുന്നത്. മ്യൂസിയം ഓഫ് ഇസ്്ലാമിക് ആര്‍ട്ടിനും അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടിനും (മതാഫ്) പിന്നാലെ ഖത്തറില്‍ സാംസ്കാരിക വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നതാകും നാഷണല്‍ മ്യൂസിയം. കഴിഞ്ഞ വര്‍ഷം അവസാനം ശൈഖ് അംന ബിന്‍ത് അബ്ദുല്‍ അസീസ് ബിന്‍ ജാസിം ആല്‍ഥാനി മ്യൂസിയം ഡയറക്ടറായി ചുമതലയേറ്റിരുന്നു.
കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ആര്‍ട്ട് വര്‍ക്കുകള്‍ സ്ഥാപിച്ചുതുടങ്ങും. ഇതിന് ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് മ്യൂസിയം വക്താവ് അറിയിച്ചു. കലാ സൃഷ്ടികള്‍ മ്യൂസിയത്തിനകത്താണ് സ്ഥാപിക്കുക. മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനായി ചില ആഭരണങ്ങള്‍ സംഭാവനയായി ലഭിച്ചിട്ടുണ്ട്. ശൈഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി സംഭാവന ചെയ്ത ആഭരണങ്ങളും മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. അവരുടെ മൂത്ത സഹോദരി ശൈഖ ആയിഷ ബിന്‍ത് മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനിയുടെ സ്മരണാര്‍ഥമാണ് ആഭരണങ്ങള്‍ സംഭാവന ചെയ്തത്. ഈ വര്‍ഷമാദ്യമാണ് അവര്‍ മരണമടഞ്ഞത്. ഏതാനും സ്വര്‍ണാഭരണങ്ങളും ഒരു പവിഴ നെക്ളേസുമുള്‍പ്പെടുന്ന ശൈഖ് അബ്ദുല്ല ബിന്‍ ജാസിം ആല്‍ഥാനിയുടെ ജംഗമ സ്വത്തുക്കളും മ്യൂസിയത്തിലുണ്ടാകും. നാഷണല്‍ മ്യൂസിയത്തിലേക്ക് സംഭാവനകള്‍ ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്സന്‍ ശൈഖ മയാസ ബിന്‍ത് ഹമദ് ആല്‍ഥാനി വ്യക്തമാക്കി.നിര്‍മ്മാണം നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ മാസമുണ്ടായ ചെറിയ തീപിടിത്തം മ്യൂസിയത്തിന്‍െറ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക അസ്ഥാനത്താണെന്നാണ് അധികൃതര്‍ സൂചന നല്‍കി.

ന്യൂ ജനറേഷന്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ റെഡി

Posted: 06 Jul 2014 10:24 PM PDT

കോഴിക്കോട്: മാവൂര്‍ റോഡില്‍ സജ്ജമായ ന്യൂ ജനറേഷന്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന്‍െറ അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയാകുന്നു. ഒരു മാസത്തിനകം പ്രവൃത്തികള്‍ തീരുമെന്ന് നിര്‍മാണച്ചുമതല വഹിക്കുന്ന കെ.ടി.ഡി.എഫ്.സി ചീഫ് എന്‍ജിനീയര്‍ നവകുമാര്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
ലിഫ്റ്റ്, വൈദ്യുതീകരണ പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് നില അണ്ടര്‍ ഗ്രൗണ്ടാണ് കെട്ടിടത്തിന്‍െറ സവിശേഷതകളിലൊന്ന്. അണ്ടര്‍ ഗ്രൗണ്ടുകളില്‍നിന്ന് വെള്ളമൊഴിവാക്കാന്‍ പ്രായോഗിക തടസ്സങ്ങള്‍ നേരിടുന്നുണ്ട്. കെട്ടിട സമുച്ചയത്തിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് ഇവിടെയും മുകള്‍ നിലയിലും പാര്‍ക്കിങ് സൗകര്യമുണ്ടാവും. 44 ബസുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാവുന്ന ബസ്ബേ സജ്ജമായിക്കഴിഞ്ഞു. മുകള്‍ നിലയിലെ കമേഴ്സ്യല്‍ ഏരിയയുടെ ടെന്‍ഡര്‍ നടപടികള്‍ വൈകി. രണ്ടുമാസം മുമ്പേ നടക്കേണ്ട പ്രവൃത്തികള്‍ സാങ്കേതിക കാരണങ്ങളാല്‍ വൈകിയെന്നാണ് അധികൃതര്‍ പറയുന്നത്. അഡ്വാന്‍സ് തുക ഏറ്റവും കൂടുതല്‍ നല്‍കാന്‍ തയാറാവുന്നവര്‍ക്കാണ് സ്ഥലമനുവദിക്കുക. കച്ചവടസ്ഥാപനങ്ങള്‍ക്ക് ആവശ്യാനുസരണം സ്ഥലം അളന്നു കൊടുക്കാന്‍ പാകത്തിലാണ് കമേഴ്സ്യല്‍ ഏരിയ സജ്ജമാക്കിയിരിക്കുന്നത്. 11 നിലകളിലായി മൂന്നു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമാണ് കെട്ടിടത്തിലുള്ളത്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് ഒരുക്കുക. മുകള്‍നിലയില്‍ നക്ഷത്ര ഹോട്ടലിനും മള്‍ട്ടിപ്ളക്സ് തിയറ്ററിനും സൗകര്യമുണ്ട്. ഒരുമാസം കഴിഞ്ഞാല്‍ സര്‍ക്കാറിന് കെ.എസ്.ആര്‍.ടി.സി തുറന്നുകൊടുക്കാനാവുമെന്നാണ് കെ.ടി.ഡി.എഫ്.സി അധികൃതര്‍ പറയുന്നത്. 2009ല്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് പദ്ധതിക്ക് തറക്കല്ലിട്ടത്. രണ്ടുവര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാവുമെന്നാണ് അന്ന് പ്രഖ്യാപിച്ചത്. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷനാണ് നിര്‍മാണച്ചുമതല ഏറ്റെടുത്തത്. മുതല്‍മുടക്കും കെ.ടി.ഡി.എഫ്.സിയുടേതാണ്. ആദ്യവര്‍ഷം മുതല്‍ ലാഭവിഹിതം കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുമെന്നാണ് കരാര്‍.

ഇത്തിഹാദ് റെയില്‍: ആദ്യ ഘട്ടം പ്രവര്‍ത്തന സജ്ജമാകുന്നു

Posted: 06 Jul 2014 10:04 PM PDT

Image: 

അബൂദബി: രാജ്യത്തെ പ്രഥമ റെയില്‍ പദ്ധതിയായ ഇത്തിഹാദ് റെയിലിന്‍െറ ആദ്യ ഘട്ടം പ്രവര്‍ത്തന സജ്ജമാകാന്‍ ഒരുങ്ങുന്നു. നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ത്തിയാകുകയും ചരക്കുതീവണ്ടികളുടെ പരീക്ഷണ ഓട്ടം ആരംഭിക്കുകയും ചെയ്ത ആദ്യ ഘട്ടത്തിന്‍െറ ഉദ്ഘാടനം അധികം വൈകാതെയുണ്ടാകുമെന്നാണ് സൂചന. അബൂദബി എമിറേറ്റിലെ ഷാഹ് മുതല്‍ റുവൈസ് വരെ നീളുന്ന 266 കിലോമീറ്ററിലാണ് ആദ്യ ഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഷാഹ്, ഹബ്ഷാന്‍ എന്നിവിടങ്ങളില്‍ നിന്ന് ചരക്കുതീവണ്ടികളിലായി സള്‍ഫര്‍ റുവൈസിലത്തെിക്കാനാണ് പാത ഉപയോഗിക്കുന്നത്. 2010 ല്‍ രൂപവത്കരിക്കുകയും 2011 നവംബറില്‍ ആദ്യ ഘട്ട നിര്‍മാണത്തിനുള്ള കരാര്‍ നല്‍കുകയും ചെയ്യുകയായിരുന്നു. മരുഭൂമിയെ പകുത്ത് നിര്‍മിച്ച റെയിലിന്‍െറ ആദ്യ ഘട്ടത്തിന്‍െറ നിര്‍മാണം 2013 അവസാനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഉദ്ഘാടനം ഏതാനും മാസങ്ങള്‍ കൂടി വൈകുകയായിരുന്നു.  
അഡ്നോകിന്‍െറ സഹകരണത്തോടെയായിരുന്നു 330 കോടി ദിര്‍ഹം ചെലവു വരുന്ന ആദ്യ ഘട്ടം നിര്‍മാണം നടത്തിയത്. റെയില്‍വേ ലൈനിന്‍െറ നിര്‍മാണം പൂര്‍ത്തിയാകുകയും പരീക്ഷണ ഓട്ടം ആരംഭിക്കുകയും ചെയ്തതോടെ വിവിധ സേവനങ്ങള്‍ നടപ്പാക്കുന്നതിനായുള്ള കരാറുകളും ഒപ്പിട്ടിട്ടുുണ്ട്.
 രാജ്യത്ത് ആദ്യമായി റെയില്‍വേ സര്‍വീസ് ആരംഭിക്കുന്നതിന്‍െറ ഭാഗമായി ബോധവത്കരണ പരിപാടികള്‍ നടക്കുന്നുമുണ്ട്.  റെയില്‍ ഗതാഗതത്തിന്‍െറയും ജീവജാലങ്ങളുടെയും സുരക്ഷ മുന്നില്‍ കണ്ടാണ് ഇത്തിഹാദ് റെയിലും അബൂദബി പൊലീസും പശ്ചിമ മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നത്.
റെയില്‍വേ ലൈനുകള്‍ ക്രോസ് ചെയ്യല്‍, നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അടക്കമുള്ള വിഷയങ്ങളിലാണ് ബോധവത്കരണം നടത്തുന്നത്. ഇരുനില ബസ് ഉപയോഗിച്ചാണ് ബോധവത്കരണ പരിപാടികള്‍ നടത്തുന്നത്.
ആദ്യമായി റെയില്‍വേ നിലവില്‍ വരുന്നത് മൂലം പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിന്‍െറ ഭാഗമായി രണ്ടാഴ്ചയോളം മുമ്പ് നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നേതൃത്വത്തില്‍ വര്‍ക്ഷോപ്പും നടത്തിയിരുന്നു. റെയില്‍വേ ഫെഡറല്‍ നിയമം രൂപവത്കരിക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടന്നത്.

നഴ്സുമാരുമായി പ്രത്യേക യോഗം ചേരും -മുഖ്യമന്ത്രി

Posted: 06 Jul 2014 10:00 PM PDT

Image: 

തിരുവനന്തപുരം: ഇറാഖില്‍ നിന്നത്തെിയ 45 നഴ്സുമാരുമായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നഴ്സുമാര്‍ക്ക് ജോലി വാഗ്ദാനം ചെയ്തവരേയും യോഗത്തിലേക്ക് വിളിക്കും. അവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.  കടബാധ്യത തീര്‍ക്കാന്‍ ആവശ്യമായ നടപടിയെടുക്കും. നഴ്സുമാരുടെ മനസാന്നിധ്യത്തിനാണ് ക്രെഡിറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു.

നഴ്സുമാരുടെ വിദ്യാഭ്യാസ വായ്പ എഴുതി തള്ളണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സഭയില്‍ ആവശ്യപ്പെട്ടു.

ഗസ്സയില്‍ ഇസ്രായേലിന്‍െറ കനത്ത വ്യോമാക്രമണം; 9 മരണം

Posted: 06 Jul 2014 09:44 PM PDT

Image: 

ജറൂസലം: ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ശക്തമായ വ്യോമാക്രമണം ഒമ്പത് ഫലസ്തീന്‍ പോരാളികള്‍ കൊല്ലപ്പെട്ടു. റഫയിലും ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിലും നടന്ന ആക്രമണത്തില്‍ ഏഴ് ഹമാസ് പ്രവര്‍ത്തകരും രണ്ട് ഫതഹ് പ്രവര്‍ത്തകുമാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാവിലെ പത്ത് തവണ ഇസ്രായേല്‍  വ്യോമാക്രമണം നടത്തിയിരുന്നു. എന്നാല്‍ ആളപായമുണ്ടായിരുന്നില്ല. അതേസമയം, ഫലസ്തീനില്‍ വ്യാപകമായ തോതില്‍ ആക്രമണം നടത്താന്‍ പദ്ധതിയില്ലെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം 16കാരനായ മുഹമ്മദ് അബു ഖദീറിനെ ഇസ്രായേല്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിക്കുന്ന ഫലസ്തീനികള്‍ക്കെതിരെ ശക്തമായ ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്.

ഖത്തര്‍ അമീര്‍ കുവൈത്തില്‍

Posted: 06 Jul 2014 09:10 PM PDT

Image: 

കുവൈത്ത് സിറ്റി: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ഹമദ് ആല്‍ഥാനി ഒൗദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തിലത്തെി.
ഞായറാഴ്ച വൈകീട്ട് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അമീരി ടെര്‍മിനലില്‍ ഇറങ്ങിയ ഖത്തര്‍ അമീറിനെയും പ്രതിനിധിസംഘത്തെയും കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്വബാഹിന്‍െറ നേതൃത്വത്തില്‍ സ്വീകരിച്ചു.
കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്വബാഹ്, പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ ്അല്‍ഗാനിം, നാഷണല്‍ ഗാര്‍ഡ് ഉപമേധാവി ശൈഖ് മിശ്അല്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അസ്വബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്വബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ശൈഖ് സ്വബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്വബാഹ്, അമീരി ദിവാന്‍ ഉപമന്ത്രി ശൈഖ് അലി അല്‍ജര്‍റ അസ്വബാഹ്, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഖത്തര്‍ മീഡിയ കോപറേഷന്‍ ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ താമിര്‍ ആല്‍ഥാനി, വിദേശമന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അതിയ്യ, യുവജന-കായിക മന്ത്രി സാലിഹ് ബിന്‍ ഗാനിം അല്‍അലി എന്നിവരാണ് ഖത്തര്‍ അമീറിനൊപ്പമുള്ളത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP