സ്വാഗതം
WELCOME

News Update..

Friday, August 1, 2014

ഉരുള്‍പൊട്ടി കൃഷിനാശം; വാഹനങ്ങള്‍ തകര്‍ന്നു Madhyamam News Feeds

ഉരുള്‍പൊട്ടി കൃഷിനാശം; വാഹനങ്ങള്‍ തകര്‍ന്നു Madhyamam News Feeds

Link to

ഉരുള്‍പൊട്ടി കൃഷിനാശം; വാഹനങ്ങള്‍ തകര്‍ന്നു

Posted: 31 Jul 2014 11:55 PM PDT

ഇരിട്ടി: കനത്ത മഴയില്‍ അയ്യംകുന്ന് പഞ്ചായത്തില്‍ മുടിക്കയത്തെ പുല്ലമ്പാറ തട്ടില്‍ ഉരുള്‍പൊട്ടി മണ്ണൊലിച്ച് കൃഷിനാശമുണ്ടായി.
മംഗലം ദേവസ്യയുടെ അരയേക്കര്‍ സ്ഥലത്തെ കൃഷിയിടത്തില്‍ ഒഴുകിയത്തെിയ ചളിയും കല്ലും പാറകളും മൂടി സ്ഥലത്തെ കൃഷികള്‍ നശിച്ചു.
എടൂരില്‍ വീടിന്‍െറ പാര്‍ശ്വഭിത്തിയിടിഞ്ഞുവീണ് ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും ജീപ്പും തകരുകയും ചെയ്തു.
മണ്ണിടിഞ്ഞു ദേഹത്തുവീണ് വടക്കേകര ഷൈജന് പരിക്കേറ്റു. ഇയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഴ: നിരവധി വീടുകള്‍ തകര്‍ന്നു

Posted: 31 Jul 2014 11:39 PM PDT

പാലക്കാട്: മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. കോണ്‍ക്രീറ്റ് വീട് ഉള്‍പ്പടെ പതിനാലോളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. നഗരത്തിലെ അഴുക്കുചാലുകള്‍ കരകവിഞ്ഞ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു. തോട് കരകവിഞ്ഞ് ഒലവക്കോട് നാല് വീടുകള്‍ വെള്ളത്തിലായി. കൃഷിയിടങ്ങളും വെള്ളത്തില്‍ മുങ്ങി. വടക്കഞ്ചേരിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. മുണ്ടൂര്‍ എഴക്കാട് ഒന്നര വയസ്സുള്ള കുട്ടിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി.
മലമ്പുഴ കൊട്ടേക്കാട് ആരക്കോട് ഗോപാലന്‍െറ വീടാണ് ബുധനാഴ്ച രാത്രി തകര്‍ന്നത്. ഗ്രാമപഞ്ചായത്തില്‍ നിന്ന് ധനസഹായം ലഭിച്ച് മൂന്ന് വര്‍ഷം മുമ്പാണ് വീട് നിര്‍മിച്ചത്. വീട് തകരുന്ന ശബ്ദം കേട്ട് ഗോപാലനും ഭാര്യയും രണ്ട് മക്കളും പുറത്തേക്ക് ഓടുകയായിരുന്നു.പാലക്കാട് കെ.എസ്.ആര്‍.ടി.സിക്ക് സമീപത്തെ അബൂബക്കര്‍ റോഡിലെ കുരുക്കള്‍പാടം രാജേന്ദ്രന്‍െറ ഓടിട്ട വീടും നിലംപൊത്തി. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം. രാജേന്ദ്രന്‍െറ ഭാര്യ ലത വെള്ളമെടുക്കാന്‍ പോയ സമയത്താണ് വീട് വീണത്. രാജേന്ദ്രന്‍ പണിക്കും രണ്ട് മക്കള്‍ സ്കൂളിലേക്കും പോയിരുന്നു. ഒലവക്കോട് അബ്ദുല്‍ റഹ്മാന്‍ തുടങ്ങി നാലുപേരുടെ വീട്ടില്‍ സമീപത്തെ കനാലില്‍ നിന്നുള്ള വെള്ളം കയറി.

ജില്ലയില്‍ കനത്ത മഴ; വ്യാപക നാശം

Posted: 31 Jul 2014 11:22 PM PDT

മലപ്പുറം: ജില്ലയില്‍ കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപകനാശം. ബുധനാഴ്ച ഉച്ചയോടെ ശക്തിയായ മഴ വ്യാഴാഴ്ച രാത്രിയിലും കനത്തുപെയ്തു. 37.7 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. ഏറനാട്, പൊന്നാനി, നിലമ്പൂര്‍ താലൂക്കുകളിലായി ഒരു വീട് പൂര്‍ണമായും 10 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വ്യാഴാഴ്ച പകല്‍ വീശിയ ചുഴലിക്കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി.
മരങ്ങള്‍ വീണാണ് വീടുകള്‍ക്ക് നാശം സംഭവിച്ചത്. ഏറെ കൃഷിനാശവുമുണ്ട്. കോട്ടക്കല്‍ പുത്തൂരിനടുത്ത് സംസ്ഥാനപാതയില്‍ രാവിലെ ഒമ്പതോടെ തെങ്ങ് വീണ് രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പെരിന്തല്‍മണ്ണ, ഏറനാട് താലൂക്കുകളിലാണ് വ്യാഴാഴ്ച മഴ ഏറ്റവും ശക്തിയാര്‍ജിച്ചത്. പെരിന്തല്‍മണ്ണയില്‍ 59.5 മില്ലീമീറ്ററും ഏറനാട് 42.2 മില്ലീമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. പൊന്നാനിയില്‍ 11.4 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ചൊവ്വാഴ്ച പെരിന്തല്‍മണ്ണയില്‍ 12.83 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ഏറനാട് താലൂക്കില്‍ ഊര്‍ങ്ങാട്ടിരി വില്ളേജിലാണ് മരം വീണ് വീട് പൂര്‍ണമായും തകര്‍ന്നത്. രണ്ടരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പൊന്നാനി താലൂക്കില്‍ ആറും ഏറനാട് താലൂക്കില്‍ മൂന്നും നിലമ്പൂര്‍ താലൂക്കില്‍ ഒന്നും വീടുകള്‍ ഭാഗികമായി തകര്‍ന്നു. പൊന്നാനി വട്ടംകുളം വില്ളേജില്‍ നടുവട്ടം കമ്പനിപ്പടിയില്‍ ചുഴലിക്കാറ്റിലാണ് ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നത്. മുന്നൂറോളം റബര്‍ മരങ്ങളും അമ്പതോളം തെങ്ങുകളും നൂറോളം കവുങ്ങുകളും അഞ്ച് വൈദ്യുതി പോസ്റ്റുകളും കാറ്റില്‍ കടപുഴകി. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
താനൂര്‍: വെള്ളിയാമ്പുറത്തുണ്ടായ ചുഴലിക്കാറ്റില്‍ പനിയേക്കല്‍ സുലൈഖ, കരുവപ്പള്ളി അബൂസലാം എന്നിവരുടെ വീടിന് മുകളില്‍ മരങ്ങള്‍ വീണു. വാഴക്കാട്ടില്‍ മൊയ്തീന്‍കുട്ടിയുടെ വിറകുപുരയും തകര്‍ന്നു. സി.പി. സൈനുദ്ദീന്‍െറ കൊപ്ര സൂക്ഷിച്ചിരുന്ന കെട്ടിടം, ചക്കിങ്ങല്‍ ബാവയുടെ കടയുടെ മേല്‍ക്കൂര എന്നിവയും മരം വീണ് തകര്‍ന്നു. വെള്ളിയമ്പുറം എ.എം.എല്‍.പി സ്കൂളിന്‍െറ മോല്‍ക്കൂരയുടെ ഓട് പാറിപ്പോയി.

പി.ടി.എ റഹീമിന്‍െറ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു

Posted: 31 Jul 2014 11:12 PM PDT

Image: 

ന്യൂഡല്‍ഹി: പി.ടി.എ റഹീം എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഇരട്ടപദവിയായി കാണാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. റഹീമിനെ എം.എല്‍.എ ആയി തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് കുന്ദമംഗലം മണ്ഡലത്തില്‍ മത്സരിച്ച എതിര്‍ സ്ഥാനാര്‍ത്ഥി യു.സി.രാമന്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വഹിക്കുമ്പോള്‍ തന്നെയാണ് പി.ടി.എ റഹീം തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഇത് ചട്ടവിരുദ്ധമാണെന്നുമായിരുന്നു ഹരജിയിലെ ആരോപണം. എന്നാല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലക്ക് റഹീം ആനുകൂല്യങ്ങളൊന്നും കൈപ്പറ്റുന്നില്ലെന്നും അതിനാല്‍ റഹീമിന്‍െറ തെരഞ്ഞെടുപ്പ് അസാധുവാകില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി.  

ഹജ്ജ് കമ്മിറ്റി സര്‍ക്കാര്‍ സ്ഥാപനമാണെന്ന് തെളിയിക്കാന്‍ ഹരജിക്കാരന് കഴിഞ്ഞില്ലെന്ന് കാണിച്ച് ഹൈകോടതി യു.സി രാമന്‍െറ ഹരജി നേരത്തെ തള്ളിയിരുന്നു. റഹീമിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ച വരണാധികാരിയുടെ നടപടിയും ഹരജിക്കാരന്‍ ചോദ്യം ചെയ്തിരുന്നു.
 

ഇന്തോനേഷ്യയില്‍ ബോട്ടപകടം; 34 മരണം

Posted: 31 Jul 2014 11:09 PM PDT

Image: 

ജക്കാര്‍ത്ത: ഈദുല്‍ ഫിത്ര്‍ ആഘോഷത്തിനിടെ ഗ്രാമീണര്‍ കയറിയ ബോട്ട് മറിഞ്ഞ് ഇന്തോനേഷ്യയില്‍ 34 പേര്‍ മരിച്ചതായി സൂചന. വടക്കന്‍ സുമാത്രയിലെ ബാരോമ്പാന്‍ നദിയില്‍ വ്യാഴാഴ്ച ആണ് അപകടം. 48 ഗ്രാമീണരുമായി സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പെട്ടത്. ഇതുവരെയായി 17 മൃതദേഹങ്ങള്‍ കണ്ടത്തെി. ഏഴു മാസത്തിനും 11 വയസിനും ഇടയില്‍ ഉള്ള ആറു കുട്ടികളും മരിച്ചവരില്‍പെടുന്നു.

മൂന്നു ദിവസത്തിനിടെ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ ബോട്ടപകടം ആണിത്. ചൊവ്വാഴ്ച 70 പേര്‍ സഞ്ചരിച്ച ബോട്ട് കാപുവാസ് നദിയില്‍ മറിഞ്ഞ് 17 പേര്‍ മരിച്ചിരുന്നു. ഇന്തോനേഷ്യയില്‍ ഗതാഗതത്തിന് ബോട്ട് ആണ് സാര്‍വത്രികമായി ഉപയോഗിക്കുന്നത്. മോശം സുരക്ഷയും യാത്രക്കാരെ കൂടുതല്‍ കയറ്റുന്നതുമൂലം ബോട്ടപകടങ്ങള്‍ ഇവിടെ സാധാരണമാണ്.

കാട്ടുനായ്ക്ക ഭവനനിര്‍മാണ പദ്ധതിയില്‍ വന്‍ അഴിമതി

Posted: 31 Jul 2014 11:08 PM PDT

പുല്‍പള്ളി: കാട്ടുനായ്ക്ക പാക്കേജ് പ്രകാരം കോടികള്‍ ചെലവഴിച്ച് ജില്ലയില്‍ നടപ്പാക്കുന്ന ഭവനനിര്‍മാണ പദ്ധതിയില്‍ വന്‍ അഴിമതി. പദ്ധതി ഉദ്യോഗസ്ഥ-കരാര്‍ ലോബിക്ക് ചാകരയായി മാറുകയാണ്.
മൂന്നരലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന വീടുകള്‍ പലതിനും പണി പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കകം തന്നെ കേടുപാടുകള്‍ സംഭവിക്കുന്നുണ്ടെന്നാണ് പരാതി. പുല്‍പള്ളി വേലിയമ്പം ഇറുമുക്കി കോളനിയില്‍ പി.എം.ടി.ജി പദ്ധതിപ്രകാരം നിര്‍മിച്ച നാല് വീടുകളും മഴ ശക്തമായതോടെ ചോര്‍ന്നൊലിച്ചു തുടങ്ങി.
വീടുകള്‍ നിര്‍മാണം കഴിഞ്ഞ് ആഴ്ചകള്‍ക്കകം ചോരുന്നത് കോളനിവാസികളില്‍ ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. കോളനിയിലെ സുരേഷ്, ബൈരന്‍, രാജു, ബൈജു എന്നിവരുടെ വീടുകള്‍ എസ്റ്റിമേറ്റില്‍ പറഞ്ഞ പ്രകാരമല്ല നിര്‍മിച്ചിരിക്കുന്നതെന്നും പരാതിയുണ്ട്. അടുക്കളയിലെ ജനലുകള്‍ പുകക്കുഴലില്‍ തട്ടി തുറക്കാന്‍ കഴിയാത്ത നിലയിലാണ്. വാതിലുകള്‍ അടക്കാനും എറെ പാടുപെടണം. ടൈല്‍സിട്ടതും ഇളകിതുടങ്ങി. കക്കൂസ്, കുളിമുറി എന്നിവയുടെ ഉള്‍വശം സാധാരണ സിമന്‍റ് മാത്രമാണ് ഇട്ടിരിക്കുന്നത്.
നിര്‍മാണത്തിലെ ഇത്തരം അപാകതകള്‍ ബന്ധപ്പെട്ട അധികൃതരും ശ്രദ്ധിച്ചിട്ടില്ല. ഈ വീടുകളുടെയെല്ലാം ബില്ലും ഉദ്യോഗസ്ഥര്‍ കൈമാറി. പ്രാക്തന ഗോത്രവര്‍ഗക്കാരായ കാട്ടുനായ്ക്ക വിഭാഗക്കാര്‍ക്കായി കോടികള്‍ ചെലവഴിച്ചാണ് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്. മുമ്പ് രണ്ടരലക്ഷം രൂപയായിരുന്നു വീടിനായി നല്‍കിയിരുന്നത്.
എന്നാല്‍, ഇത് അപര്യാപ്തമാണെന്നതിനാലാണ് തുക ഉയര്‍ത്തിയത്. എന്നിട്ടും കൃത്യമായി നിര്‍മാണം നടക്കുന്നില്ല. ഈരംഗത്ത് ഉദ്യോഗസ്ഥ-കരാര്‍ ലോബി വന്‍തോതില്‍ പണം തട്ടുകയാണെന്ന ആരോപണം ശക്തമാണ്.

സ്വിസ് പൗരനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Posted: 31 Jul 2014 11:05 PM PDT

Image: 

കൊടുങ്ങല്ലൂര്‍: തിങ്കളാഴ്ച തൃപ്രയാറില്‍ നടന്ന മാവോവാദി സിനോജ് അനുസ്മരണത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ സ്വിറ്റ്സര്‍ലാന്‍ഡ് പൗരന്‍ ജൊനാഥന്‍ വാലന്‍റീന്‍ ഫെര്‍ണാണ്ടസ് ജീന്‍ ക്ളോഡിനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. വലപ്പാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. രതീഷ്കുമാര്‍ നല്‍കിയ അപേക്ഷ പരിഗണിച്ച കൊടുങ്ങല്ലൂര്‍ കോടതി രാവിലെ 11.45നാണ് ഇയാളെ ശനിയാഴ്ച വൈകുന്നേരം അഞ്ച് വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. അഭിഭാഷകന്‍െറ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന് മജിസ്ട്രേറ്റ് നിര്‍ദേശിച്ചിട്ടുണ്ട്. അഡ്വ. മുഹമ്മദ് സഗീറാണ് ജൊനാഥനു വേണ്ടി ഹാജരായത്. അഡ്വ. പി.വി. ഗിരിയും ഉണ്ടായിരുന്നു.

അതേസമയം, ജൊനാഥന്‍ നല്‍കിയ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നത് കൊടുങ്ങല്ലൂര്‍ കോടതി മാറ്റിവെച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് അഡ്വ. മുഹമ്മദ് സഗീര്‍ മുഖേന ജാമ്യാപേക്ഷ നല്‍കിയത്. ഇതില്‍ വാദം കേട്ട ശേഷമാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. അതിനു മുമ്പ് വലപ്പാട് സി.ഐ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഇന്ന് പൊലിസ് കസ്റ്റഡിയില്‍ വിട്ടത്.

തിങ്കളാഴ്ച ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് റിമാന്‍റ് ചെയ്തിരുന്ന ജൊനാഥനെ വ്യാഴാഴ്ച വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇരിങ്ങാലക്കുടയില്‍ സൗകര്യങ്ങള്‍ പോരെന്ന ജയില്‍ അധികൃതരുടെ അപേക്ഷ പരിഗണിച്ചാണ് ജയില്‍ മാറ്റിയത്.
 

പാഠപുസ്തക അച്ചടി: സര്‍വകലാശാലക്ക് 25ലക്ഷത്തിന്‍െറ നഷ്ടം

Posted: 31 Jul 2014 10:59 PM PDT

തേഞ്ഞിപ്പലം: ഡിഗ്രി പാഠപുസ്തക അച്ചടി കരാര്‍ വിദേശ പ്രസാധകര്‍ക്ക് നല്‍കിയതിലൂടെ കാലിക്കറ്റ് സര്‍വകലാശാലക്ക് 25ലക്ഷത്തിന്‍െറ വരുമാന നഷ്ടം. ഡിഗ്രി പഠനബോര്‍ഡിന്‍െറ തീരുമാനമാണ് നഷ്ടത്തിന് ഇടയാക്കിയത്.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രോ-വി.സി, ഫിനാന്‍സ് ഓഫിസര്‍, രജിസ്ട്രാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക യോഗം വിളിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാം പറഞ്ഞു. പഠനബോര്‍ഡ് അംഗങ്ങളുടെ പേരില്‍ പുസ്തകങ്ങള്‍ ഇറക്കിയതും യോഗം ചര്‍ച്ച ചെയ്യും.
ഡിഗ്രി ഇംഗ്ളീഷ് പാഠപുസ്തകങ്ങളുടെ അച്ചടിയാണ് വിദേശ പ്രസാധകര്‍ക്ക് കരാര്‍ നല്‍കിയത്. ഇടത് സിന്‍ഡിക്കേറ്റ് കാലത്തും ഇതേ രീതിയാണ് തുടര്‍ന്നത്. മാറി വന്ന പഠനബോര്‍ഡ് തെറ്റായ കീഴ്വഴക്കം പിന്തുടര്‍ന്നത് ശരിയല്ളെന്നും വി.സി പറഞ്ഞു.
ഡിഗ്രി ഇംഗ്ളീഷ്, മലയാളം പാഠപുസ്തകങ്ങള്‍ വര്‍ഷങ്ങളായി സര്‍വകലാശാലാ പ്രസിദ്ധീകരണ വിഭാഗമാണ് അച്ചടിച്ചിരുന്നത്. എഴുത്തുകാര്‍ക്ക് 10ശതമാനം റോയല്‍റ്റിയും സര്‍വകലാശാല നല്‍കി. ഈ വര്‍ഷം ഇംഗ്ളീഷിന്‍െറ മുഴുവന്‍ പുസ്തകങ്ങളുടെയും കേംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ്, സി.എസ്.ഒ.എന്‍ തുടങ്ങിയ പ്രസാധകര്‍ക്കാണ് കരാര്‍ നല്‍കിയത്.
പ്രാഥമിക കണക്ക് പ്രകാരം 25ലക്ഷത്തിന്‍െറ നഷ്ടം സര്‍വകലാശാലക്ക് ഉണ്ടായെന്നാണ് പ്രസിദ്ധീകരണ വിഭാഗം മേധാവി ഓം പ്രകാശ് നല്‍കിയ റിപ്പോര്‍ട്ട്. പുറത്തെ ഏജന്‍സികളുടെ പുസ്തകത്തിന് വില കൂടുമെന്നതിനാല്‍ രണ്ടാം സെമസ്റ്റര്‍ പാഠപുസ്തകങ്ങളുടെ അച്ചടി സര്‍വകലാശാലയില്‍ നടത്താനും ആലോചനയുണ്ട്. അതിനിടെ, പഠനബോര്‍ഡ് അംഗങ്ങളുടെ പേരില്‍ പാഠപുസ്തകമിറക്കിയതിനെ ചൊല്ലി ഇടത്-വലത് പക്ഷ അധ്യാപകര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായി. റോയല്‍റ്റി സ്വന്തമാക്കാന്‍ നടത്തിയതിലൂടെ ലക്ഷങ്ങളുടെ അഴിമതി നടന്നെന്നും ഇക്കാര്യം വിജിലന്‍സ് അന്വേഷിക്കണമെന്നും ഇടത് അധ്യാപക സംഘടനകളായ എ.കെ.ജി.സി.ടി, എ.കെ.പി.സി.ടി.എ, ആക്ട് ഭാരവാഹികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. പാഠപുസ്തക പരിഷ്കരണത്തിന് ഫാക്കല്‍റ്റിയുടെയും അക്കാദമിക് കൗണ്‍സിലിന്‍െറയും അംഗീകാരമില്ളെന്നും ഭാരവാഹികള്‍ പറഞ്ഞു.
എന്നാല്‍, ഇടതു ഭരണകാലത്തും സമാന സംഭവമുണ്ടായിട്ടുണ്ടെന്ന് ലീഗ് അധ്യാപക സംഘടന സി.കെ.സി.ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സൈനുല്‍ ആബിദ് കോട്ട പറഞ്ഞു. മുന്‍ പഠനബോര്‍ഡിലെ ചെയര്‍മാനും അംഗങ്ങളും എഡിറ്റര്‍മാരായി ഒമ്പത് പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പഠനബോര്‍ഡ് അംഗങ്ങള്‍ ഗ്രന്ഥകര്‍ത്താവാകാന്‍ പാടില്ളെന്ന് നിയമമില്ല. പുതിയ നിയമനിര്‍മാണം വന്നാല്‍ സംഘടന സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ലങ്കയിലേക്ക് സേനയെ അയച്ചത് രാജീവിന്‍െറ സ്വന്തം തീരുമാനം -നട്‌വര്‍ സിങ്

Posted: 31 Jul 2014 10:27 PM PDT

Image: 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാരിനെതിരെ പുതിയ വെളിപ്പെടുത്തലുമായി മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന നട്‌വര്‍ സിങ് രംഗത്ത്. 1987ല്‍ ശ്രീലങ്കയിലേക്ക് സമാധാനസേനയെ അയക്കാനുള്ള മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ തീരുമാനം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയാണെന്ന് നട്വര്‍ സിങ് അവകാശപ്പെടുന്നു.   

ആഭ്യന്തര യുദ്ധം അമര്‍ച്ച ചെയ്യാന്‍ ലങ്കയിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കുമ്പോള്‍ രാജീവ് ഗാന്ധിക്ക് വ്യക്തമായ ഒരു പദ്ധതി പോലും ഇല്ലായിരുന്നു. സേനയെ അയക്കാനുള്ള തീരുമാനം രാജീവിന്‍േറത് മാത്രമായിരുന്നുവെന്നും നട് വര്‍ സിങ് വെളിപ്പെടുത്തുന്നു. സമാധാനസേനയെ അയച്ച രാജീവിന് സ്വന്തം ജീവന്‍ കൊണ്ടാണ് പിന്നീട് പ്രായശ്ചിത്തം ചെയ്യേണ്ടി വന്നതെന്നും "വണ്‍ ലൈഫ് ഇസ് നോട്ട് ഇനഫ്" എന്ന ആത്മകഥയില്‍ നട് വര്‍ വിവരിക്കുന്നു. ആത്മകഥ ഇന്ന് പ്രകാശനം ചെയ്യും.

സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ മകന്‍ രാഹുല്‍ ഗാന്ധി എതിര്‍ത്തെന്ന നട് വറിന്‍െറ ആത്മകഥയിലെ വെളിപ്പെടുത്തല്‍ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനോട് പ്രതികരിച്ച സോണിയ, ആരോപണത്തിന്  താന്‍ എഴുതാന്‍ പോകുന്ന പുസ്തകത്തിലൂടെ മറുപടി പറയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ജയലളിത മോദിക്ക് പ്രണയലേഖനം എഴുതുകയാണെന്ന് ലങ്കന്‍ സേനയുടെ വെബ്സൈറ്റ്

Posted: 31 Jul 2014 10:26 PM PDT

Image: 

കൊളംബോ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ പരിഹസിച്ച് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയത്തിന്‍െറ വെബ്സൈറ്റ്. മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തുകള്‍ പ്രണയലേഖനങ്ങളാണെന്ന് വെബ്സൈറ്റ് പരിഹസിക്കുന്നു. ബോട്ടുടമകളുടെ നിര്‍ബന്ധം കാരണമാണ് ഇന്ത്യന്‍ മീന്‍പിടിത്തക്കാര്‍ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ വരുന്നത്. ഇന്ത്യന്‍ തീരത്ത് മീന്‍ ലഭിക്കാത്തതിനാലാണ് അവര്‍ ഇങ്ങനെ ചെയ്തതെന്നും ലേഖനത്തില്‍ പറയുന്നു. വെബ്സൈറ്റിന്‍െറ ഹോംപേജില്‍ തന്നെയാണ് ലേഖനവും ഫോട്ടോയും പ്രത്യക്ഷപ്പെട്ടത്.

ഈയിടെ ലങ്ക സന്ദര്‍ശിച്ച ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യ-ശ്രീലങ്ക ബന്ധത്തില്‍ തമിഴ്നാടിന് സ്ഥാനമില്ലെന്ന്‌ വ്യക്തമാക്കിയിരുന്നു. അറസ്റ്റ് ചെയ്തെങ്കിലും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചതിന് ലങ്കന്‍ പ്രസിഡന്‍റിന് സംഘം നന്ദി അറിയിച്ചിട്ടുണ്ടെന്നും വെബ്സൈറ്റ് വ്യക്തമാക്കുന്നു.

ദുശ്ശാഠ്യം അവസാനിപ്പിക്കാന്‍ ജയലളിതയെ ആരെങ്കിലും ഉപദേശിക്കണം. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യം ഇല്ലെങ്കില്‍ അവര്‍ക്ക് ജീവിക്കാനുള്ള വേറെ വഴി ജയലളിത ഉണ്ടാക്കിക്കൊടുക്കണം. നരേന്ദ്ര മോദിയെ ഓര്‍ത്തുകൊണ്ട് ജയലളിത കത്തെഴുതുകയാണെന്ന രീതിയില്‍ ഒരു ചിത്രവും ലേഖനത്തിന്‍െറ കൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം ലേഖനത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാറിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കല്ലെന്നും വെബ്സൈറ്റ് സൂചിപ്പിക്കുന്നു. വെബ്സൈറ്റില്‍ സ്വതന്ത്ര അഭിപ്രായം എഴുതുന്ന പംക്തിയിലാണ് ഈ ലേഖനം ഉള്‍പ്പെടുത്തിയത്.

എന്നാല്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജയലളിതക്കെതിരെ തിരിയാന്‍ ലേഖനം കാരണമായേക്കും.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP