സ്വാഗതം
WELCOME

News Update..

Sunday, August 17, 2014

സൈനികന്‍െറ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍; ശൗര്യചക്ര സ്വീകരിക്കില്ലെന്ന് കുടുംബം Madhyamam News Feeds

സൈനികന്‍െറ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍; ശൗര്യചക്ര സ്വീകരിക്കില്ലെന്ന് കുടുംബം Madhyamam News Feeds

Link to

സൈനികന്‍െറ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍; ശൗര്യചക്ര സ്വീകരിക്കില്ലെന്ന് കുടുംബം

Posted: 17 Aug 2014 12:44 AM PDT

Image: 

പട്ന: മുങ്ങിക്കപ്പല്‍ അപകടത്തില്‍ കൊല്ലപ്പെട്ട സൈനിക ഓഫീസര്‍ക്ക് നല്‍കിയ ശൗര്യചക്ര സ്വീകരിക്കില്ലെന്ന് കുടുംബം. നാവിക സേനയിലെ ലഫ്റ്റനന്‍റ് ഓഫീസര്‍ മനോരഞ്ജന്‍കുമാറിന്‍െറ കുടുംബമാണ് സൈനികന്‍െറ മരണത്തിന്‍െറ കാരണം സര്‍ക്കാറിന്‍െറ അനാസ്ഥയാണെന്ന് ആരോപിച്ച് പുരസ്കാരം നിഷേധിക്കുന്നത്. തന്‍െറ മകനെ ഒരു പെട്ടിയിലാക്കിയതിന് ശേഷം അവര്‍ തങ്ങള്‍ക്ക് പുസ്കാരം നല്‍കുകയാണെന്ന് മനോരഞ്ജന്‍ കുമാറിന്‍െറ അമ്മ രുക്മിണിദേവി പറഞ്ഞു. ഒരു തരത്തിലുള്ള പുരസ്കാരവും തനിക്ക് വേണ്ട. വേണ്ടത് ഇപ്പോള്‍ ഞങ്ങളുടെ കൂടെയില്ലെന്നും രുക്മിണി ദേവി പറഞ്ഞു.

കപ്പലിന്‍െറ തകരാറാണ് അപകടത്തിന് കാരണമെന്ന് കേള്‍ക്കുന്നു. അങ്ങനെയാണെങ്കില്‍ എന്തിനാണ് തന്‍െറ മകനെ അവര്‍ കപ്പലിലേക്ക് അയച്ചത്. സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും രുക്മിണിദേവി പറഞ്ഞു. തങ്ങളുടെ എല്ലാ പ്രതീക്ഷയും അവനായിരുന്നു എന്ന് മനോരഞ്ജന്‍കുമാറിന്‍െറ അച്ഛനും പ്രതികരിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഐ.എന്‍.എസ് സിന്ധുരത്ന എന്ന മുങ്ങിക്കപ്പല്‍ അപകടത്തില്‍പ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 15 സഹപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിച്ചത് മനോരഞ്ജന്‍കുമാറായിരുന്നു. എന്നാല്‍ ക്യാബിന്‍ ലോക്ക് ചെയ്യപ്പെട്ടതിനാല്‍ ഇദ്ദേഹത്തിന് രക്ഷപ്പെടാന്‍ സാധിച്ചിരുന്നില്ല.

 

കറുത്ത വംശജന്‍െറ കൊല: ഫെര്‍ഗൂസനില്‍ കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധക്കാര്‍ തെരുവില്‍

Posted: 16 Aug 2014 11:28 PM PDT

Image: 

ന്യൂയോര്‍ക്: കറുത്ത വംശജന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധവും കലാപവും പടരുന്ന യു.എസിലെ ഫെര്‍ഗൂസന്‍ നഗരത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ലംഘിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. 200ഓളം പേരാണ് അര്‍ധരാത്രി തെരുവിലിറങ്ങിയത്.  'നീതിയി െല്ലങ്കില്‍ നിരോധനാജ്ഞ അംഗീകരിക്കില്ല' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് ഫെര്‍ഗൂസന്‍ നഗരത്തിലെ പ്രധാന തെരുവുകളില്‍ പ്രതിഷേധക്കാര്‍ ഇറങ്ങിയിരിക്കുന്നത്. കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് ഭരണകൂടം അറിയിച്ചു.

മിസൂറി ഗവര്‍ണര്‍ ജേ നിക്സനാണ് അടിയന്തരാവസ്ഥയും നിരോധനാജ്ഞയും പ്രഖ്യാപിച്ചത്. ലോകം തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നും ക്രമസമാധാനം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് നിക്സണ്‍ പറഞ്ഞു. പ്രാദേശിക സമയം അര്‍ധരാത്രി മുതലാണ് നിരോധനാജ്ഞ നിലവില്‍ വന്നത്.

ആഗസ്റ്റ് ഒമ്പതിനാണ് ഫെര്‍ഗൂസണില്‍ മൈക്കല്‍ ബ്രൗണ്‍ (18) എന്ന വിദ്യാര്‍ഥി പൊലീസ് വെടിയേറ്റ് മരിച്ചത്. തങ്ങളോട് വെള്ളക്കാര്‍ തുടരുന്ന വര്‍ണവിവേചനത്തിന്‍െറ തുടര്‍ച്ചയാണ് മൈക്കല്‍ ബ്രൗണിന്‍െറ കൊലപാതകമെന്ന് ആരോപിച്ച് കറുത്തവര്‍ഗക്കാര്‍ പ്രതിഷേധവുമായി രംഗത്തത്തെുകയായിരുന്നു. ഇവര്‍ കഴിഞ്ഞയാഴ്ച ആദ്യം നിരവധി കടകള്‍ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 50ലേറെ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. വിദ്യാര്‍ഥി വെടിയേറ്റു മരിച്ചത് ഒരു സ്റ്റോറില്‍നിന്ന് സിഗരറ്റുകള്‍ കൊള്ളയടിക്കുന്നതിനിടെയാണെന്ന് പൊലീസ് മേധാവികള്‍ പറഞ്ഞതാണ് വീണ്ടും കറുത്ത വംശജരെ ചൊടിപ്പിച്ചത്.

പ്രവാസ ഇന്ത്യ സ്വാതന്ത്ര്യദിനം സമുചിതമായി കൊണ്ടാടി

Posted: 16 Aug 2014 11:06 PM PDT

Image: 

റിയാദ്: പ്രവാസലോകത്തെ വിശാല ഇന്ത്യയായ സൗദിയിലെ ഇന്ത്യന്‍ സമൂഹം 68ാം സ്വാതന്ത്ര്യദിനം സമുചിതമായി കൊണ്ടാടി. വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ച തന്നെ സ്വാതന്ത്ര്യദിനമായത് ആഘോഷങ്ങളുടെ പൊലിമയും ജനപങ്കാളിത്തവും വര്‍ധിപ്പിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ഒൗദ്യോഗിക ആഘോഷപരിപാടികള്‍ നടത്തി. സൗദിയുടെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ഇന്ത്യന്‍ സംഘടനകളും സാമൂഹികപ്രവര്‍ത്തകരും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷം സംഘടിപ്പിച്ചു.
റിയാദിലെ ഇന്ത്യന്‍ എംബസിയിലും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും മുന്‍കാലങ്ങളേക്കാള്‍ വര്‍ധിച്ച ജനക്കൂട്ടമാണ് ഒൗദ്യോഗിക ആഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാനത്തെിയത്. വിവിധ തുറകളില്‍നിന്നുള്ളവരും കുടുംബിനികളും സ്കൂള്‍ വിദ്യാര്‍ഥികളുമുള്‍പ്പെടെ ആയിരത്തോളം ആളുകളത്തെിയപ്പോള്‍ റിയാദില്‍ അംബാസഡര്‍ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തിയ 250പേര്‍ക്ക് മാത്രമിരിക്കാനാവുന്ന ഓഡിറ്റോറിയം വീര്‍പ്പുമുട്ടി. രാവിലെ 8.30ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പതാകയുയര്‍ത്തല്‍ 10 മിനുട്ട് നേരത്തെയാക്കിയിരുന്നു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അംബാസഡര്‍ ഹാമിദലി റാവു ദേശീയ പതാകയുയര്‍ത്തി. തുടര്‍ന്ന് എംബസി ഓഡിറ്റോറിയത്തില്‍ അംബാസഡര്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. പുതിയ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഹേമന്ദ് എച്ച്. കൊട്ടല്‍വാര്‍, ഡിഫന്‍സ് അറ്റാഷെ കേണല്‍ ഗുരുപാല്‍ സിങ്, കോണ്‍സുലാര്‍ കോണ്‍സല്‍ ധര്‍മേന്ദ്ര ഭാര്‍ഗവ, വെല്‍ഫെയര്‍ വിങ് ഫസ്റ്റ് സെക്രട്ടറി ഐ.പി. ലാക്കറെ, പൊളിറ്റിക്കല്‍ ആന്‍റ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി സുരീന്ദര്‍ ഭഗത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ എംബസി ഉദ്യോഗസ്ഥ സംഘവും സന്നിഹിതരായിരുന്നു.
ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന പ്രൗഢമായ ആഘോഷപരിപാടിയില്‍ രാവിലെ കൃത്യം എട്ടിന് കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക് ദേശീയപതാക ഉയര്‍ത്തി. ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ ദേശീയഗാനവും ദേശഭക്തിഗീതങ്ങളും ആലപിച്ചു. ഒൗദ്യോഗിക ചുമതലയേറ്റം ആദ്യ സ്വാതന്ത്ര്യദിനാഘോഷത്തിനു നേതൃത്വം നല്‍കുന്നതിന്‍െറ സന്തോഷം അറിയിച്ച സി.ജി മുബാറക്, കോണ്‍സുലേറ്റിന്‍െറ വാതിലുകള്‍ എല്ലാ ഇന്ത്യക്കാര്‍ക്കു മുന്നിലും തുറന്നിട്ടിരിക്കുകയാണെന്നും പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നപരിഹാരത്തിന് താനും സഹപ്രവര്‍ത്തകരും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും അറിയിച്ചു. ജിദ്ദയിലെ ഇന്ത്യന്‍സമൂഹത്തിന്‍െറ സഹായസഹകരണങ്ങള്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പ്രഭാഷണം അദ്ദേഹം വായിച്ചു. ശേഷം സന്തോഷ പങ്കുവെപ്പിന്‍െറ പ്രതീകമായി കോണ്‍സല്‍ ജനറല്‍ കേക്ക് മുറിച്ചു. ഹജ്ജ് കോണ്‍സല്‍ നൂര്‍ റഹ്മാന്‍ ശൈഖിന്‍െറ നേതൃത്വത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
റിയാദില്‍ ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി, വിവിധ ജില്ല കമ്മിറ്റികള്‍, റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ), ഫോക്കസ് റിയാദ്, ഫ്രണ്ട്സ് ക്രിയേഷന്‍സ്, പ്രവാസി സാംസ്കാരിക വേദി, രിസാല സ്റ്റഡി സര്‍ക്കിള്‍, ഒ.ഐ.സി.സി സോണ്‍ കമ്മിറ്റി തുടങ്ങിയ സംഘടനകളും സെമിനാര്‍, ചര്‍ച്ച സമ്മേളനങ്ങള്‍, മറ്റ് ആഘോഷ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.

പ്രവാസം ത്രിവര്‍ണം

Posted: 16 Aug 2014 10:58 PM PDT

Image: 

ദുബൈ/അബൂദബി: ഇന്ത്യയുടെ 68ാം സ്വാതന്ത്ര ദിനം യു.എ.ഇയിലെങ്ങും പ്രവാസികള്‍ അത്യാഹ്ളാദപൂര്‍വം കൊണ്ടാടി. വിവിധ എമിറേറ്റുകളില്‍  കാലത്ത് നടന്ന ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങുകളില്‍ ചൂടു വകവെക്കാതെ മലയാളികളടക്കമുള്ള വന്‍ ജനക്കൂട്ടം പങ്കെടുത്തു. ഇന്ത്യയിലെ  വിവിധ ദേശക്കാരും ഭാഷക്കാരും ഒത്തുകൂടിയ അപൂര്‍വ സംഗമം കൂടിയായി സ്വാതന്ത്ര ദിനാഘോഷ ചടങ്ങുകള്‍. വാരാന്ത്യ അവധി ദിവസത്തില്‍ വീണു കിട്ടിയ സ്വാതന്ത്ര ദിനത്തിലെ ജന പങ്കാളിത്തം പ്രവാസികളുടെ രാജ്യസ്നേഹത്തിന്‍െറയും ദേശക്കൂറിന്‍െറയും പ്രതിഫലനമായി.
അബൂദബിയിലെ  ഇന്ത്യന്‍ എംബസിയില്‍ രാവിലെ എട്ടിന്  ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു.  ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നമൃത കുമാര്‍, കമ്യൂണിറ്റി അഫയേഴ്സ് കൗണ്‍സിലര്‍ ആനന്ദ് ബര്‍ദന്‍, മറ്റു എംബസി ഉദ്യോഗസ്ഥര്‍, അബൂദബിയിലെ സംഘടനാ പ്രതിനിധികള്‍, പൗര പ്രമുഖര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹ ത്തിലെ നാനാതുറകളിലുള്ളവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. തുടര്‍ന്ന് ദേശഭക്തി ഗാനങ്ങളും  അവതരിപ്പിച്ചു.
ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് നൂറുകണക്കിനാളുകളാണ്  ഒഴുകിയത്തെിയത്. കാലത്ത് എട്ടരക്കായിരുന്നു ആഘോഷ പരിപാടികള്‍ തുടങ്ങിയതെങ്കിലും ഏഴു മണിയോടെ തന്നെ കുടുംബസമേതം  ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു.  രണ്ട് പ്രവേശന കവാടങ്ങളിലും നീണ്ട വരിയാണ് കാണപ്പെട്ടത്. വിവിധ സന്നദ്ധ സംഘടനാ വളണ്ടിയര്‍മാര്‍ക്ക് പുറമേ ദുബൈ പോലീസും ആളുകളെ നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ടു. കടുത്ത ചൂടില്‍ വരി നിന്നവരില്‍ ചിലര്‍ തല കറങ്ങി വീണു. ഇവര്‍ക്ക് സ്ഥലത്തുണ്ടായിരുന്ന  ദുബൈ ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സംഘം പ്രാഥമിക ശുശ്രൂഷ നല്‍കി. കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പതാക ഉയര്‍ത്തി.പ്രവാസ ജീവിതത്തിലെ വിരസതയിയിലും മാതൃ രാജ്യത്തോട് കാണിക്കുന്ന അഗാധ സ്നേഹമാണ് ഈ വലിയ ജനക്കൂട്ടമെന്ന് കോണ്‍സല്‍ ജനറല്‍  പ്രസംഗത്തില്‍ പറഞ്ഞു. വിവിധ ഇന്ത്യന്‍ സംഘടനകളുടെ പ്രധിനിധികളും ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.
 ത്രിവര്‍ണം ചേര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ച് സ്ത്രീകളടക്കമുള്ളവര്‍ ചടങ്ങിനത്തെിയത് ശ്രദ്ധേയമായി. ചിലര്‍ ത്രിവര്‍ണ്ണ പതാകയുടെ ബാഡ്ജ് ധരിച്ചും പതാക കായ്യിലേന്തിയുമാണ് ചടങ്ങിനത്തെിയത് . രാഷ്ട്രപതിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. തുടര്‍ന്ന് ഇന്ത്യയുടെ സാംസ്കാരിക പൈതൃകം തുടിക്കുന്ന വിവിധ ഇനം കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി.  കലാകാരന്മാര്‍ക്കൊപ്പം പലപ്പോഴും സദസും നൃത്തമാടി.ദുബൈ രക്ത ദാന കേന്ദ്രവുമായി സഹകരിച്ച് നടത്തിയ രക്ത ദാന ക്യാമ്പില്‍ മൂന്നൂറോളം പേര്‍ പങ്കെടുത്തു.
ഷാര്‍ജ: സ്വാതന്ത്ര്യദിനത്തില്‍ വൈകിട്ട് ദുബൈ ഇന്ത്യന്‍ കോസുലേറ്റിന്‍െറ ആഭിമുഖ്യത്തില്‍ ദുബൈയിലെ ഇന്ത്യന്‍ സാമൂഹിക സംഘടനകളെയും, വടക്കന്‍ എമിറേറ്റുകളിലെ ഇന്ത്യന്‍ അസോസിയേഷനുകളെയും ഉള്‍പ്പെടുത്തി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടികള്‍ ഇന്ത്യന്‍ സ്ഥാനപതി  ടി.പി.സീതാറാം ഉദ്ഘാടനം ചെയ്തു. കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പ്രസംഗിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.ബാലകൃഷ് സ്വാഗതവും ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ഡോ.ടിജു നന്ദിയും പറഞ്ഞു.
ഷാര്‍ജ-റാക് ഇന്ത്യന്‍ അസോസിയേഷനുകള്‍,സ്മാര്‍ട്ട് ലൈഫ് എന്നിവയുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രഫ.ഡോ.ശശികാന്ത് കാര്‍ണികിനെ ഉപഹാരം നല്‍കി ചടങ്ങില്‍ ആദരിച്ചു.
കോണ്‍സുലേറ്റ് നടത്തിയ ക്രിക്കറ്റ് മത്സരത്തില്‍ ജേതാക്കളായ ദുബൈ കെ.എം.സി.സിക്കും,ഐ.ബി.പി.സിക്കുമുള്ള ട്രോഫികള്‍  ടി.പി.സീതാറാമും  അനുരാഗ് ഭൂഷണും സമ്മാനിച്ചു. ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ.മുരളീധരന്‍,ഐ.സി.ഡബ്ള്യൂ.സി. കണ്‍വീനര്‍ കെ.കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കാലത്ത് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ദിനന്‍ കെ ബര്‍ദുലൈ  ദേശീയ പതാക ഉയര്‍ത്തി രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു.
‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പങ്ക് ‘ എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍പ്രസിഡന്‍റകെ.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അഡ്വ.വൈ.എ.റഹീം മോഡറേറ്ററായിരുന്നു.വി.കെ.മുരളീധരന്‍, ഡോ.രാജന്‍ വര്‍ഗീസ്, അബ്ദുല്ല മല്ലച്ചേരി,തോമസ് മാത്തന്‍, അനില്‍ പല്ലൂര്‍,ഖാന്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ ബിജു സോമന്‍ നന്ദി പറഞ്ഞു.
40 വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന പി.സി.ദിനേശിനെ ചടങ്ങില്‍ ആദരിച്ചു.
ദൈദ് : ദൈദ് മലയാളി അസോസിയേഷന്‍ പത്താം വാര്‍ഷികവും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവും ആഘോഷിച്ചു. ദേശീയ ഗാനാലാപനത്തോടെ തുടങ്ങിയ ചടങ്ങ് സ്ഥാപക പ്രസി. ബാവ കൂട്ടായി ഉദ്ഘാടനം ചെയ്തു. ജലീല്‍ ഹാജി ചിറനെല്ലുര്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോ. ജനറല്‍ സെക്രട്ടറി അഡ്വ. വൈ.എ റഹീം മുഖ്യ പ്രഭാഷണം നടത്തി. ജഗദീഷ് കൊച്ചിക്കല്‍ സ്വാഗതം പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുസ്തഫ വില്ലൂര്‍, ജബ്ബാര്‍ കാരത്തൂര്‍, മൂസാ ഫലാജ്മുല്ല, വി.കെ അബ്ദു റഹ്മാന്‍, മൂസ അഹമദ്, സമദ്, ഷംസുദ്ദീന്‍ ചാണയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഖോര്‍ഫക്കാന്‍: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബ് ഖോര്‍ഫക്കാനില്‍  വൈസ് പ്രസിഡന്‍റ് മുരളീധരന്‍ ദേശീയ പതാക ഉയര്‍ത്തി.
അജ്മാന്‍: ഇന്ത്യന്‍ അസോസിയേഷന്‍ അജ്മാന്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ദുബൈ കോണ്‍സുലേറ്റിലെ വൈസ് കോണ്‍സുല്‍ ജനറല്‍ പി.മോഹന്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് അദ്ദേഹം രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. ഇന്ത്യന്‍ സമൂഹത്തിന്‍െറ നാനാ തുറകളില്‍പ്പെട്ടവരുള്‍പ്പെടെ വലിയ ജനക്കൂട്ടം ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന പൊതുയോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു.
കല്‍ബ: കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ളബ്ബിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ പങ്കജ് ദാദ പതാക ഉയര്‍ത്തി. ആക്ടിങ് പ്രസിഡന്‍റ് കെ.സി.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളും പൊതുജനങ്ങളും പങ്കെടുത്തു.
ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ രാവിലെ ഒമ്പതിന് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ് കോണ്‍സുല്‍ ജഗ്പാല്‍ സിങ് ദേശീയ പതാക ഉയര്‍ത്തി. പ്രസിഡന്‍റ് നിക്സണ്‍ ബേബി അധ്യക്ഷത വഹിച്ചു.
ആക്ടിങ് ജന.സെക്രട്ടറി മുഹമ്മദ് മൊഹിതീന്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് ഷാനവാസ് വേഴപ്പിള്ളി നന്ദിയും പറഞ്ഞു. കുട്ടികളൂടെ പ്രച്ഛന്ന വേഷ മത്സരവും കലാപരിപാടികളും അരങ്ങേറി.

 

ലൈംഗികാരോപണം: മകനെ ന്യായീകരിച്ച് ബീഹാര്‍ മുഖ്യമന്ത്രി

Posted: 16 Aug 2014 10:50 PM PDT

Image: 

പാട്ന: മകനെതിരായ ലൈംഗികാരോപണത്തില്‍ മകന് ന്യായീകരണവുമായി ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) നേതാവുമായ ജിതാന്‍ റാം മാഞ്ചി. ആര്‍ക്കും ഒരു പെണ്‍സുഹൃത്തുണ്ടാകാം. തന്‍െറ മകന്‍ തെറ്റു ചെയ്തതിന് തെളിവില്ല. തെറ്റായിട്ടൊന്നും സംഭവിച്ചിട്ടില്ളെന്നാണ് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതിപക്ഷമായ ബി.ജെ.പി സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും മാഞ്ചി വ്യക്തമാക്കി.വ്യാഴായ്ച ഗയയിലെ ഹോട്ടലില്‍ വെച്ച് മുഖ്യമന്ത്രിയുടെ മകനെ ബീഹാര്‍ മിലിട്ടറി പൊലിസിലെ (ബി.എം.പി) വനിതാ പൊലീസുകാരിയെടൊപ്പം കണ്ടത വിവാദമായിരുന്നു.
 

ഖത്തറില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Posted: 16 Aug 2014 10:34 PM PDT

Image: 

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സമൂഹം ഇന്ത്യയുടെ 68ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഇന്ത്യന്‍ എംബസി, സ്കൂളുകള്‍, വിവിധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ആഘോഷ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. മഅ്മൂറയിലെ വഹബ് ബിന്‍ ഉമൈര്‍ സ്ട്രീറ്റിലുള്ള ഇന്ത്യന്‍ കള്‍ചറല്‍ സെന്‍ററില്‍ രാവിലെ ഏഴ് മണിക്ക് നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ ദേശീയപതാക ഉയര്‍ത്തി. രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ സ്വാതന്ത്ര്യദിന സന്ദേശം അദ്ദേഹം വായിച്ചു.
വിവിധ സ്കൂളുകള്‍ നടത്തിയ ദേശഭക്തി ഗാനത്തോടെയാണ് പരിപാടികള്‍ അവസാനിച്ചത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യന്‍ സ്കൂളുകളിലെ പ്രതിനിധികള്‍ക്കും പുറമെ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്ന വിവിധ സംഘടനകളുടെ നേതാക്കളും പ്രതിനിധികളും ആഘോഷ ചടങ്ങില്‍ പങ്കെടുത്തു.
എംബസിയുടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ പങ്കുകൊള്ളുന്നതിന് നിരവധി പേരാണ് ഐ.സി.സിയിലത്തെിയത്. ഖത്തറിലെ അവധി ദിനമായ വെള്ളിയാഴ്ചയും സ്വാതന്ത്ര്യദിനവും ഒന്നിച്ചായത് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. സ്വാതന്ത്ര്യദിനത്തിന്‍്റെ ഭാഗമായി ഐ.സി.സി നടത്തുന്ന സാംസ്കാരിക പരിപാടി സെപ്തംബര്‍ 12ന് ഡിപ്ളോമാറ്റിക് ക്ളബില്‍ നടക്കുമെന്ന് ഐ.സി.സി ഭാരവാഹികള്‍ അറിയിച്ചു.
എം.ഇ.എസ് ഇന്ത്യന്‍ സ്കൂളിലെ കെ.ജി ഓഡിറ്റോറിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സ്കൂള്‍ ഗവേണിങ് ബോര്‍ഡ് ആക്ടിങ് പ്രസിഡന്‍റ് പി.കെ. മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. രാവിലെ എട്ടരക്ക് അദ്ദേഹം ദേശീയപതാക ഉയര്‍ത്തി. സ്കൂളിലെ ഗായക സംഘം ദേശീയഗാനവും വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനങ്ങളും ആലപിച്ചു. കഴിഞ്ഞദിവസം നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ച ജമാലുദ്ദീന്‍െറ കുടുംബത്തോടുള്ള അനുശോചനം പി.കെ. മുഹമ്മദ് ചടങ്ങില്‍ രേഖപ്പെടുത്തി. ആക്ടിങ് ജനറല്‍ സെക്രട്ടറി ഖാഷിഫ് ജലീല്‍, ഡയറക്ടര്‍മാരായ ടി.കെ.അബൂബക്കര്‍, ഹസ്മല്‍ ഇസ്മാഈല്‍, സുബൈര്‍, അനീസ് അബു, കുഞ്ഞു മുഹമ്മദ്, സിറാജ് അഹമ്മദ് ഗീതെ, ആക്ടിങ് പ്രിന്‍സിപ്പല്‍, ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. സുഫേറ അഷ്റഫ് പരിപാടിയുടെ അവതാരകയായിരുന്നു.
ശാന്തിനികേതന്‍ സ്കൂളിന്‍്റെ സ്വാതന്ത്ര്യദിനാഘോഷചടങ്ങില്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ജീവനക്കാരും സ്കൂള്‍ പ്രതിനിധികളും അടക്കം നിരവധിപേര്‍ പങ്കെടുത്തു. സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗം ഷഹനാസ് നൂറുദ്ദീന്‍ ദേശിയപതാക ഉയര്‍ത്തി. അധ്യാപകരും വിദ്യാര്‍ഥികളും എംബസി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ചടങ്ങില്‍ സംബന്ധിച്ചു.
ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ ആക്ടിങ് പ്രിന്‍സിപ്പല്‍ വിദ്യാശങ്കര്‍ പതാക ഉയര്‍ത്തി. സ്കൂളിലെ ഗായകസംഘം ദേശീയഗാനം ആലപിച്ചു. ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാന്‍മാരായ നേതാക്കളുടെ ആശയങ്ങളും തത്ത്വങ്ങളും സന്ദേശങ്ങളും ജീവിതത്തില്‍ പകര്‍ത്താന്‍ വിദ്യാര്‍ഥികള്‍ തയാറാകണമെന്ന് വിദ്യാശങ്കര്‍ സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ വ്യക്തമാക്കി.
നോബിള്‍ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ അഡ്വ. അബ്ദുല്‍ റഹീം ദേശീയപതാക ഉയര്‍ത്തി. കുഞ്ഞിമോന്‍ ഹാജി പരപ്പില്‍, ഫൈസല്‍ പരപ്പില്‍ എന്നിവര്‍ പങ്കെടുത്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രദീപ് ഫെലിക്സ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ടീച്ചര്‍മാര്‍ ദേശഭക്തിഗാനം ആലപിച്ചു. നോബിള്‍ സ്കൂളിലെ കിന്‍റര്‍ഗാര്‍ട്ടന്‍ മുതല്‍ ഗ്രേഡ് ഏഴ് വരെയുള്ള ക്ളാസുകളിലെ 900 വിദ്യാര്‍ഥികള്‍ ദേശീയപതാകയുടെ മാതൃക തീര്‍ത്തു. ത്രിവര്‍ണ പതാകകളുമായി ദേശീയപതാകയുടെ രൂപത്തില്‍ വിദ്യാര്‍ഥികള്‍ അണിനിരന്നത് ആകര്‍ഷകമായി.
 

നാടെങ്ങും സ്വാതന്ത്ര്യ ദിനാഘോഷം

Posted: 16 Aug 2014 10:18 PM PDT

Image: 

മനാമ: ഇന്ത്യയുടെ 68ാമത് സ്വാതന്ത്ര്യ ദിനം വിവിധ സംഘടനടളുടെയും കൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ സമുചിതമായി ആഘോഷിച്ചു. ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ക്ളബില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം അദ്ദേഹം വായിച്ചു. ഇന്ത്യയും ബഹ്റൈനും തമ്മിലെ പരസ്പര ബന്ധവും രാജാവിന്‍െറ ഇന്ത്യാ സന്ദര്‍ശനവും അംബാസഡര്‍ അനുസ്മരിച്ചു. എംബസി ഉദ്യോഗസ്ഥരും വിവിധ അസോസിയേഷനുകളുടെയും സംഘടനകളുടെയും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. കുട്ടികളുടെ ദേശഭക്തി ഗാന പരിപാടികളുമുണ്ടായിരുന്നു.
ഇന്ത്യന്‍ സ്കൂള്‍ റിഫ കാമ്പസില്‍ സ്കൂള്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ പതാക ഉയര്‍ത്തി. വൈസ് ചെയര്‍മാന്‍ ആര്‍. പവിത്രന്‍, സെക്രട്ടറി സാംബശിവന്‍ രമേശ്, ഒഫീഷ്യറ്റിങ് പ്രിന്‍സിപ്പല്‍ മറിയ വാള്‍ട്ടിന്‍, എക്സി. അംഗങ്ങളായ ഇ.എ. സലിം, തോമസ് എബ്രഹാം, സ്കൂള്‍ സ്റ്റാഫ്, രക്ഷിതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈകീട്ട് ഈസാടൗണ്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി രാംസിങ് മുഖ്യാതിഥിയായിരുന്നു. വിവിധ സംഘടനാ നേതാക്കളും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു. കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളുമുണ്ടായിരുന്നു.
ബഹ്റൈന്‍ മാര്‍ത്തോമ യുവജന സഖ്യത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന സമ്മേളനത്തില്‍ സമാൂഹിക പ്രവര്‍ത്തകന്‍ കെ.ടി. സലിം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. സഖ്യം അധ്യക്ഷന്‍ റവ. റഞ്ചി വര്‍ഗീസ് മല്ലപ്പള്ളി ആധ്യക്ഷത വഹിച്ചു. യോഗത്തില്‍ റവ. ജേക്കബ് വി. ജോര്‍ജ്, ജുബിന്‍ ജോണ്‍, ഫിന്നി എന്നിവര്‍ സംസാരിച്ചു. ദേശഭക്തി ഗാനാലാപനം നടന്നു. നേരത്തെ റവ. റഞ്ചി വര്‍ഗീസ് മല്ലപ്പള്ളി ദേശീയ പതാക ഉയര്‍ത്തി. ദേശീയ ഗാനാലാപനവുമുണ്ടായി.
കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്വാന്തന്ത്ര്യ ദിനാഘോഷ പരിപാടി എംബസി ഫസ്റ്റ് സെക്രട്ടറി രാംസിങ് ഉദ്ഘാടനം ചെയ്തു. മനാമ ശിഹാബ് തങ്ങള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഉസ്മാന്‍ ടിപ് ടോപ് അധ്യക്ഷത വഹിച്ചു. ടി. അന്തുമാന്‍, ബിനു കുന്നന്താനം, ബിജു ശങ്കര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.വി. സിദ്ദിഖിന്‍െറ നേതൃത്വത്തില്‍ നടന്ന കലാ പരിപാടിയില്‍ ഹനീഫയും സംഘവും അവതരിപ്പിച്ച ഗാനമേള, മജിഷ്യന്‍ രഞ്ചി സര്‍കാരിന്‍െറ മാജിക് ഷോ എന്നിവയുമുണ്ടായിരുന്നു. ഖദീജ ദേശീയ ഗാനമാലപിച്ചു.
മജിഷ്യന്‍ രഞ്ചി സര്ക്കാരിനുള്ള ഉപഹാരം സൗത്ത് സോണ്‍ കമ്മിറ്റി പ്രസിഡന്‍്റ് കെ എം സൈഫുദീന്‍ നല്കി.
ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഹമദ്ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം വിപുലമായി ആചരിച്ചു. ഹമദ് ടൗണ്‍ പ്രിയ ദര്‍ശിനിഹാളില്‍ രാവിലെ എട്ടിന് യു.കെ. അനില്‍കുമാര്‍ പതാക ഉയര്‍ത്തി.  ഉച്ചക്ക് അന്നദാനം നടത്തി. സ്മൃതി സംഗമവും സംഘടിപ്പിച്ചു. പ്രസിഡന്‍റ് അനസ് റഹിം അധ്യക്ഷത വഹിച്ചു. അഡ്വ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി പ്രസിഡന്‍റ് അജ്മല്‍,കെ.എം.സി.സി ഏരിയ പ്രസിഡന്‍റ് സകരിയ്യ എടച്ചേരി, സമസ്ത ബഹ്റൈന്‍ വൈസ് പ്രസിഡന്‍റ് സലിം ഫൈസി, ഹബീബ് കൊല്ലം, ഐ.സി.എഫ് പ്രതിനിധി മൂസ കരിമ്പില്‍, ജിജോ മോന്‍, മുസ്തഫ എടപ്പയില്‍ എന്നിവര്‍ സംസാരിച്ചു. ഈപ്പന്‍ ജോര്‍ജ് പ്രതിജ്ഞ്ഞ ചൊല്ലിക്കൊടുത്തു. അനില്‍കുമാര്‍ സ്വാഗതവും ജോണ്‍സന്‍ കൊച്ചി നന്ദി പറഞ്ഞു. സച്ചിന്‍, സാബു, ഹനീഫ, സവാദ്, നിസാം എന്നിവര്‍ നേതൃത്വം നല്‍കി.
ആഘോഷ പരിപാടികള്‍ക്ക്,സംസ്ഥാന സെക്രട്ടറി  സൈനുദീന്‍ കണ്ണൂര്‍ ,ടി.പി.മുഹമ്മദ് അലി,എ.പി.ഫൈസല്‍,അഹമ്മദ് കണ്ണൂര്‍,അന്‍വര്‍ വടകര,ഹുസൈന്‍,നവാസ്,ഫയാദ്,സജ്ജാദ്,സൂപ്പി ജീലാനി,ആബിദ് പറമ്പില്‍ ,മജീദ് അരീക്കുളം തുടങ്ങിയവര്‍ നേതൃത്വം നലകി .കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ സ്വാഗതവും സെക്രട്ടറി ഗഫൂര്‍ കൈപ്പമങ്ങലം നന്ദിയും പറഞ്ഞു.
നവകേരള കലാവേദിയുടെ ആഘോഷത്തില്‍ മുന്‍ പ്രസിഡന്‍റ് കെ. അജയകുമാര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. രക്ഷാധികാരി ടി.ബാലന്‍ പ്രസിഡന്‍റ് അശോകന്‍, വൈസ് പ്രസിഡന്‍റ് അസിസ് എഴംകുളം,സെക്രടറി ജേക്കബ് മാത്യു, ജോ. സെക്രട്ടറി രേയ്സണ്‍ വര്‍ഗീസ്, ട്രഷറര്‍ പ്രസന്നന്‍, ബഷീര്‍, ജയന്‍, സതീഷ് ചന്ദ്രന്‍, ശ്രീജിത്ത് ആവിള എന്നിവര്‍ സംസാരിച്ചു.
ബഹ്റൈന്‍ കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ (എന്‍.എസ്.എസ്) ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് പമ്പാവാസന്‍ നായര്‍ ദേശീയ പതാക ഉയര്‍ത്തി. രണ്ടു നൂറ്റാണ്ടോളം നീണ്ടുനിന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ വീരനായകരെ അദ്ദേഹം അനുസ്മരിച്ചു.  വൈസ് പ്രസിഡന്‍റ് രാജേന്ദ്രകുമാര്‍, ജന. സെക്രട്ടറി അനില്‍ കുമാര്‍, ട്രഷറര്‍ സന്തോഷ്കുമാര്‍, എക്സി. അംഗങ്ങളായ മനോജ് കുമാര്‍, സുരേഷ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രഭാത ഭക്ഷണവും മിഠായി വിതരണവുമുണ്ടായി.
ഗുദൈബിയ ഐ.സി.എഫ്, മജ്മഉതഅ്ലീമില്‍ ഖുര്‍ആന്‍ മദ്റസ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാചരണം വി.കെ. സൈതാലി ഉദ്ഘാടനം ചെയ്തു. സി.എച്ച് അശ്റഫ്, നവാസ് മുസ്ലിയാര്‍, മുഹമ്മദ് അസ്ഹര്‍ എന്നിവര്‍ സംസാരിച്ചു. മമ്മൂട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. എ.പി സിയാദ്, കെ.പി. സുബൈര്‍, ശംസുദ്ധീന്‍ സഖാഫി, അശ്റഫ് കണ്ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബഹ്റൈന്‍ ഒ ഐ സി സി യൂത്ത് വിംഗ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു .
ഒ.ഐ.സി.സി യൂത്ത് വിംഗ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നിര്‍മാണ തൊഴിലാളികള്‍ക്കു വേണ്ടി സൗജന്യ മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു. ഹഫീറയിലെ ബഹ്റൈന്‍ മോട്ടോര്‍സ് കമ്പനിയുടെലേബര്‍ ക്യാമ്പിലെ അറുനൂറോളം തൊഴിലാളികള്‍ക്കായി ഐ.എം.സി ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.  രാജു കല്ലുംപുറം ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് വിംഗ് പ്രസിഡന്‍റ് ബോബി പാറയില്‍ അധ്യക്ഷത വഹിച്ചു. വിനോദ് ഡാനിയല്‍ സ്വാഗതവും എബി തോമസ് നന്ദിയും പറഞ്ഞു.
നോര്‍ക്ക സേവനങ്ങളെക്കുറിച്ച് അനു ബി. കുറുപ്പ് വിശദീകരിച്ചു. വി.കെ. സൈദാലി, ബിനു കുന്നന്താനം, രഞ്ജിത്ത് ജോണ്‍, മനു മാത്യു കോലഞ്ചേരി, സല്‍മാനുല്‍ ഫാരിസ്, ലിജോ മാത്യുപുതുപ്പള്ളി, റോബിന്‍എബ്രഹാം, ജിന്‍സ്മാത്യു, ജസ്റ്റിന്‍ ജേക്കബ്, ജമാല്‍ കുറ്റിക്കാട്ടില്‍, കെ.ജി. ജോണ്‍, ജലീല്‍ മുല്ലപ്പള്ളി, സുനില്‍, അജിത്, അലക്സ്, ജേക്കബ്, കാദര്‍  തുടങ്ങിയവര്‍ സംസാരിച്ചു.
ക്യാമ്പില്‍ പങ്കെടുത്ത മെഡിക്കല്‍ ടീമിനുള്ള ഉപഹാരങ്ങള്‍ യൂത്ത് വിംഗ് ഭാരവാഹികളായ സൈഫില്‍, അനീഷ്, ജിന്‍സ്, ഷൈജു, അലക്സാണ്ടര്‍ തുടങ്ങിയവര്‍ സമ്മാനിച്ചു. ദേശീയ ഗാനാലാപനത്തോടെ യോഗം അവസാനിച്ചു.
ഒ.ഐ.സി.സി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിന സ്മൃതി സംഗമം നടത്തി. ദേശീയ പ്രസിഡന്‍റ് രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മുന്‍ മെമ്പര്‍ സതീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്‍റ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ലതീഷ് ഭരതന്‍, ബിനു കുനന്താനം, ഗഫൂര്‍ ഉണ്ണിക്കുളം, മുനീര്‍ കുരാന്‍, പ്രജിത്ത് അരയമ്പത്ത്, അജിത്ത്, കരുണാകരന്‍, ഡോ. കമറുദ്ദീന്‍, അസീസ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ സ്വാഗതം പറഞ്ഞു.
 

ന്യൂനപക്ഷ പ്രീണനം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിനയായെന്ന് ആന്‍്റണി സമിതി റിപ്പോര്‍ട്ട്

Posted: 16 Aug 2014 10:17 PM PDT

Image: 

തിരുവനന്തപുരം:  ലോക്സഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രീണനം വിനയായെന്ന് ആന്‍്റണി സമിതി റിപ്പോര്‍ട്ട്. ഇത് ബി.ജെ.പിക്ക് അനുകൂലമായി ഭൂരിപക്ഷ ഏകീകരണമുണ്ടാക്കി. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപവത്കരിക്കുന്നതില്‍ നേതൃത്വത്തിനു വീഴ്ച സംഭവിച്ചു. കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും തമ്മില്‍ ഏകീകരണമുണ്ടായില്ല. ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ പൂര്‍ണമായും വിശ്വസിച്ചില്ളെന്നും ആന്‍്റണി സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കെതിരെ പലയിടത്തും ഭരണവിരുദ്ധ വികാരമുണ്ടായി. കീഴ്ഘടകങ്ങള്‍ നിശ്ചലമായിരുന്നു. ബൂത്ത് തലത്തില്‍ ബിജെപിക്കായി രംഗത്തിറങ്ങിയത് ആര്‍എസ്എസാണ്. മോദിയെ മാന്ത്രികനായി ചിത്രീകരിക്കുന്നതില്‍ ആര്‍എസ്എസ് വിജയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

ദേശസ്നേഹത്തിന്‍െറ നിറവില്‍ സ്വാതന്ത്ര്യദിനം കൊണ്ടാടി

Posted: 16 Aug 2014 10:11 PM PDT

Image: 

കുവൈത്ത് സിറ്റി: മറ്റൊരു രാജ്യത്താണെങ്കിലും അവരുടെ മനസ്സ് മുഴുവന്‍ ഇന്ത്യയിലായിരുന്നു. കൊടുംചൂടില്‍ വിയര്‍ത്തുകുളിച്ചെങ്കിലും അവരുടെ മനോമുകുരങ്ങളില്‍ നിറഞ്ഞുനിന്നത് സ്വാതന്ത്ര്യത്തിന്‍െറ കുളിരായിരുന്നു.
67 സംവത്സരങ്ങള്‍ക്കുമുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്‍െറ സ്മരണ പുതുക്കാന്‍ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് വെള്ളിയാഴ്ച നേരം പുലരുമ്പോഴേക്ക് ഇന്ത്യന്‍ എംബസി അങ്കണത്തില്‍ തടിച്ചുകുടിയത്. ഒഴിവുദിവസമായതിനാല്‍ പതിവില്‍ കൂടുതല്‍ പേര്‍ ആഘോഷച്ചടങ്ങുകളില്‍ പങ്കാളികളാവാനത്തെി.
രാവിലെ എട്ടുമണിക്ക് അംബാസഡര്‍ സുനില്‍ ജെയിന്‍ എംബസിക്ക് മുന്നിലെ കൂറ്റന്‍ കൊടിമരത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതോടെയാണ് കുവൈത്തിലെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനച്ചടങ്ങ് ആരംഭിച്ചത്.
എല്ലാവരെയും ദേശസ്നേഹത്തിന്‍െറ ഉത്തുംഗതയില്‍ എത്തിച്ച ദേശീയഗാനാലപനത്തിന് ശേഷം അംബാസഡര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അയച്ച സന്ദേശം വായിച്ചു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും നാനാത്വത്തില്‍ ഏകത്വവും കാത്തുസൂക്ഷിക്കണമെന്നും മതേതരത്വം, മതസൗഹാര്‍ദം, സഹിഷ്ണുത തുടങ്ങി രാജ്യം ഇതുവരെ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും രാഷ്ട്രപതി  ഓര്‍മിപ്പിച്ചു.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യ സമര പോരാളികള്‍ രാജ്യത്തിനുവേണ്ടി നടത്തിയ ത്യാഗവും സമര്‍പ്പണവും മറക്കരുത്. സ്വാതന്ത്ര്യത്തിനുശേഷം അതിവേഗം ബഹുദൂരം വളര്‍ന്ന ഇന്ത്യ ഇന്ന് ലോകത്തെ മുന്‍നിര രാജ്യങ്ങളിലൊന്നാണ്. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ മേഖലകളിലെല്ലാം ഇന്ത്യ വന്‍ നേട്ടങ്ങളാണ് സ്വന്തമാക്കിയത് -രാഷ്ട്രപതിയുടെ സന്ദേശത്തില്‍ പറഞ്ഞു.
രാഷ്ട്രപതിയുടെ സന്ദേശം വായിച്ചശേഷം തന്‍േറതായ വാക്കുകളിലും അംബാസഡര്‍ ആശംസ അറിയിച്ചു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഊഷ്മള ബന്ധം എടുത്തുപറഞ്ഞ അദ്ദേഹം അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്വബാഹ് ഇന്ത്യയോടും കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തോടും കാണിക്കുന്ന സ്നേഹവായ്പുകള്‍ക്ക് നന്ദി പറഞ്ഞു. കുവൈത്തില്‍ ഏഴര ലക്ഷത്തിലധികമുള്ള ഇന്ത്യക്കാര്‍ ഈ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചുകൊണ്ടുമാത്രം ജീവിക്കണമെന്ന് ഓര്‍മിപ്പിച്ച സുനില്‍ ജെയിന്‍ ഇന്ത്യക്കാര്‍ക്ക് ഏതുസമയവും സഹായത്തിനായി എംബസിയുടെ വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് ദേശസ്നേഹം നിറഞ്ഞുനിന്ന കലാപരിപാടികള്‍ അരങ്ങേറി. തൃശൂര്‍ അസോസിയേഷന്‍െറയും സാരഥിയുടെയും നേതൃത്വത്തിലുള്ള ദേശഭക്തി ഗാനാലാപനവും ബാന്‍റ്മേളവും ആഘോഷത്തിന് കൊഴുപ്പുകൂട്ടി.
ചടങ്ങുകള്‍ക്കുശേഷം അംബാസഡര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയും എല്ലാവര്‍ക്കും ആശംസ കൈമാറുകയും ചെയ്തു. തേടിയത്തെിയ എല്ലാവര്‍ക്കും ഹസ്തദാനം നല്‍കിയ അദ്ദേഹം ഏറെ നേരം ജനങ്ങള്‍ക്കിടയില്‍ ചിലവഴിച്ചശേഷമാണ് മടങ്ങിയത്. എല്ലാവര്‍ക്കും പ്രാതലിനുള്ള സൗകര്യവും എംബസി അങ്കണത്തില്‍ ഒരുക്കിയിരുന്നു.
 

ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 27 ആയി

Posted: 16 Aug 2014 10:03 PM PDT

Image: 

ഡെറാഡൂണ്‍:  ഉത്തരാഖണ്ഡില്‍ രണ്ടു ദിവസമായി കനത്ത മഴയത്തെുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി.പുരി ജില്ലയിലെ യംകേശ്വറില്‍ 15 പേരാണ് മരിച്ചത്. മണ്ണിടിച്ചിലിലും വീട് തകര്‍ന്നുമാണ് അപകടം. ഡെറാഡൂണില്‍ രണ്ടുപേരും പിത്തോറാഗാഹില്‍ ഒരാളുമാണ് മരണപ്പെട്ടത്.
ഗംഗ അടക്കമുള്ള നദികളിലെ ജലനിരപ്പ് അപകടനിലയെക്കാള്‍ ഉയര്‍ന്നതാണ് മണ്ണിടിച്ചിലിനും മറ്റ് അപകടങ്ങള്‍ക്കും കാരണം. ഇതേതുടര്‍ന്ന് ചാര്‍ധാം തീര്‍ഥാടനം താല്‍കാലികമായി നിര്‍ത്തിവെച്ചു. സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവാസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.നദികളുടെ സമീപത്തെ ഗ്രാമങ്ങളില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP