സ്വാഗതം
WELCOME

News Update..

Saturday, August 30, 2014

ഗോലാന്‍ കുന്നിലെ 43 സമാധാന സൈനികര്‍ സുരക്ഷിതരെന്ന് യു.എന്‍ Madhyamam News Feeds

ഗോലാന്‍ കുന്നിലെ 43 സമാധാന സൈനികര്‍ സുരക്ഷിതരെന്ന് യു.എന്‍ Madhyamam News Feeds

Link to

ഗോലാന്‍ കുന്നിലെ 43 സമാധാന സൈനികര്‍ സുരക്ഷിതരെന്ന് യു.എന്‍

Posted: 29 Aug 2014 11:27 PM PDT

Image: 

യുഎന്‍: സിറിയയിലെ ഗോലാന്‍ കുന്നുകളില്‍ ബന്ദികളാക്കപ്പെട്ട 43 സമാധാന സൈനികര്‍ സുരക്ഷിതരെന്ന് യു.എന്‍. എന്നാല്‍, ബന്ദികള്‍ ഏത് രാജ്യത്ത് നിന്നുള്ള സൈനികരെന്ന് സ്ഥിരീകരിച്ചിട്ടില്ളെന്ന് യു.എന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് അറിയിച്ചു. സമാധാന സൈനികരെ ബന്ദിയാക്കിയ നടപടിയെ അപലപിച്ച യു.എന്‍ സുരക്ഷാസമിതി അവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സിറിയയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു.

ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന ഗോലാന്‍ കുന്നുകളില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സേനയും അല്‍നുസ്റയും തമ്മില്‍ നടന്ന സംഘട്ടനങ്ങള്‍ക്കിടെയാണ് യു.എന്‍ സമാധാന സൈനികര്‍ ബന്ദികളാക്കപ്പെട്ടത്. യു.എന്‍ സൈനികര്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് തിരിച്ചുപോകണമെന്നാണ് അല്‍നുസ്റ ഫ്രണ്ടിന്‍െറ ആവശ്യം. അതേസമയം, അല്‍റുവൈഹിന, ബുറൈഖ എന്നീ സൈനിക പോസ്റ്റുകളില്‍ കാവലുള്ള 81 ഫിലിപ്പിനോ സൈനികര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.  

സിറിയന്‍ സൈന്യത്തിനു വിലക്കുള്ള ഗോലാന്‍ കുന്നുകളിലെ ഖുനൈത്ര അതിര്‍ത്തി പ്രദേശത്താണ് യു.എന്‍ സമാധാനസേന കാവലിനുള്ളത്. ഫിലിപ്പീന്‍സ്, ഫിജി എന്നിവക്കു പുറമെ ഇന്ത്യ, അയര്‍ലന്‍ഡ്, നേപ്പാള്‍, നെതര്‍ലന്‍ഡ്സ് രാജ്യങ്ങളില്‍ നിന്നുമുള്ള 1,223 സൈനികരാണുള്ളത്.

മഴക്കെടുതി: കണക്കെടുപ്പില്‍ അപാകതയെന്ന്

Posted: 29 Aug 2014 11:22 PM PDT

ആറ്റിങ്ങല്‍: കനത്തമഴയെ തുടര്‍ന്നുള്ള നാശനഷ്ടങ്ങളുടെ കണക്കെടുപ്പില്‍ അപാകതയെന്ന് ആക്ഷേപം. ശക്തമായ മഴയിലും വാമനപുരം നദിയിലുണ്ടായ വെള്ളപ്പൊക്കത്തിലും ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം കയറുകയും വന്‍തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാല്‍, സുതാര്യവും നിഷ്പക്ഷവുമായല്ല അധികൃതര്‍ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തതെന്നാണ് പരാതി ഉയരുന്നത്.
ജനങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ പിശുക്ക് കാട്ടിയ ചില ഉദ്യോഗസ്ഥര്‍ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും അവര്‍ നേരിട്ട് ചെലവാക്കിയ തുകകള്‍ പെരുപ്പിച്ച് കാണിക്കുന്നതായും പരാതിയുണ്ട്. തീരദേശത്തെ ക്യാമ്പുകളില്‍ കുടിവെള്ളമത്തെിയില്ളെങ്കിലും കണക്കില്‍ അതും ഉള്‍പ്പെട്ടിട്ടുണ്ട്. ഭക്ഷണവിതരണ കണക്കിലും ഇത് പ്രകടമാണത്രേ.
മുന്‍ വര്‍ഷങ്ങളില്‍ കാലവര്‍ഷത്തിലും മറ്റും പെട്ട് ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കിയിരുന്നു. 1000 മുതല്‍ 5000 രൂപ വരെ ഇത്തരത്തില്‍ അടിയന്തര സഹായം നല്‍കി. ഇത്തവണ അത്തരം സഹായമൊന്നും സര്‍ക്കാറിന്‍റ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. എം.എല്‍.എമാര്‍ വകുപ്പ് മന്ത്രിയെയും ഉന്നത ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെയാണ് റവന്യൂ വകുപ്പിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന നഷ്ടക്കണക്കെടുപ്പിനെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്.
കണക്കെടുപ്പിന് ഉദ്യോഗസ്ഥര്‍ വരുന്ന വിവരം ദുരിതബാധിതരെയോ സ്ഥലത്തെ ജനപ്രതിനിധികളെയോ അറിയിക്കാറില്ല. ഇക്കാരണത്താല്‍ യഥാര്‍ഥ ദുരിതബാധിതര്‍ക്ക് അവരുടെ നഷ്ടങ്ങള്‍ അവതരിപ്പിക്കാനും കഴിയുന്നില്ല.
നഷ്ടങ്ങളുണ്ടായവര്‍ അവയുടെ രണ്ടു ഫോട്ടോ കൂടിയെടുത്ത് നല്‍കിയാലേ അപേക്ഷ സ്വീകരിക്കൂവെന്ന ഉദ്യോഗസ്ഥ നിലപാടും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ദുരിതബാധിതര്‍ക്ക് ഇരട്ടി ബാധ്യത വരുത്തുന്ന നിലപാടാണ് പല നടപടികളിലും ഉദ്യോഗസ്ഥതലത്തില്‍നിന്ന് ഉണ്ടാകുന്നതെന്ന് ദുരിതബാധിതര്‍ ആരോപിക്കുന്നു. സൗജന്യറേഷന്‍ നല്‍കുമെന്ന് പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഇതുവരെയും അതിനുള്ള നടപടി ആയിട്ടില്ല.
ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ധാന്യവിതരണം മാത്രമാണ് ദുരിതബാധിതര്‍ക്ക് സഹായകമായത്. ലക്ഷംവീട് കോളനികളില്‍ കഴിയുന്ന ഭൂരിപക്ഷം പേര്‍ക്കും പട്ടയമോ മറ്റ് രേഖകളോ ഇല്ല. താല്‍ക്കാലിക കൈവശാവകാശ രേഖകള്‍ മാത്രമാണ് ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഇത്തരക്കാരുടെ അപേക്ഷകര്‍ സ്വീകരിക്കുന്നതിനും ഉദ്യോഗസ്ഥരില്‍ പലരും വൈമനസ്യം പ്രകടിപ്പിക്കുന്നുണ്ടത്രേ.
വാമനപുരം നദിയുടെ തീരത്ത് വരുന്ന താഴ്ന്ന പ്രദേശങ്ങളാണ് കനത്തമഴയില്‍ വെള്ളത്തിനടിയിലായത്. വാമനപുരം നദിയുടെയും അഞ്ചുതെങ്ങ് കഠിനംകുളം കായലുകളുടെയും തീരത്ത് വരുന്ന ജനവാസ മേഖലകളെല്ലാം മഴയില്‍ ദുരിതത്തിലായിരുന്നു. അയ്യായിരത്തോളം വീടുകളില്‍ വെള്ളം കയറി. 10,000 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരുന്നു. വെള്ളം കയറിയ ആയിരത്തിയഞ്ഞൂറോളം വീടുകളിലെയും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, വീട്ടില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങള്‍, കുട്ടികളുടെ പാഠപുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍, രേഖകള്‍ എന്നിവയെല്ലാം ഭാഗികമായോ പൂര്‍ണമായോ നശിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് മടങ്ങിയത്തെിയവര്‍ ഇപ്പോള്‍ ചളി നിറഞ്ഞ വീടുകള്‍ വൃത്തിയാക്കുന്ന തിരക്കിലാണ്. കാറ്റിലും മഴയിലും തീരദേശത്തടക്കമുള്ള കുടിലുകളില്‍ ഭൂരിഭാഗവും പൂര്‍ണമായി നശിച്ചു. എന്നാല്‍, രേഖകളില്‍ വീട്ട് നമ്പറില്ളെന്നും മറ്റും പറഞ്ഞ് ഇവരെ വീടുകള്‍ തകര്‍ന്നവരുടെ കൂട്ടത്തില്‍നിന്ന് ഒഴിവാക്കുന്നു.
തീരപരിപാലന നിയമവും മറ്റും ചൂണ്ടിക്കാട്ടി വീട്ട് നമ്പര്‍ ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്നവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.
അതേസമയം, രാഷ്ട്രീയ സ്വാധീനത്താല്‍ ഭാഗികമായി തകര്‍ന്ന വീടുകള്‍ പൂര്‍ണമായി തകര്‍ന്നതായി രേഖപ്പെടുത്തുന്നുവെന്ന പരാതി വ്യാപകമാണ്.

മയ്യനാട് പഞ്ചായത്ത് സെക്രട്ടറിയും അംഗവും തമ്മില്‍ കൈയാങ്കളി

Posted: 29 Aug 2014 11:17 PM PDT

മയ്യനാട്: മയ്യനാട് ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവും തമ്മില്‍ കൈയാങ്കളിയും വാക്കേറ്റവും. പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ഇടപെട്ടതിനെ തുടര്‍ന്ന് സെക്രട്ടറി ഓഫിസില്‍നിന്ന് ഇറങ്ങിപ്പോയി.
പഞ്ചായത്ത് അംഗങ്ങളോട് മോശമായി പെരുമാറുന്ന സെക്രട്ടറിയെ മാറ്റിയില്ളെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി.
വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. പഞ്ചായത്ത് അംഗമായ മയ്യനാട് സുനില്‍ ഓഫിസില്‍ നില്‍ക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അസി. സെക്രട്ടറിയുടെ കസേരയില്‍ കയറിയിരുന്നു. ഇതുകണ്ട സെക്രട്ടറി ഇദ്ദേഹത്തോട് മോശമായി പെരുമാറുകയും കസേരയില്‍നിന്ന് എഴുന്നേല്‍പിക്കുകയും ചെയ്തു. തുടര്‍ന്ന് സുനില്‍ ഓഫിസിലെ തറയില്‍ കിടന്ന് പ്രതിഷേധിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തത്തെിയ ബ്ളോക് പഞ്ചായത്ത് അംഗം കെ.ബി. ഷഹാല്‍, കോണ്‍ഗ്രസ് മയ്യനാട് മണ്ഡലം പ്രസിഡന്‍റ് അഡ്വ. ഷെമീം ഉള്‍പ്പെടെയുള്ളവര്‍ സുനിലിനൊപ്പം സെക്രട്ടറിയുടെ കാബിനുള്ളിലത്തെി ചര്‍ച്ച നടത്തവെയാണ് സെക്രട്ടറിയും സുനിലും തമ്മില്‍ കൈയാങ്കളിയും വാക്കേറ്റവുമുണ്ടായത്. കുറേ ദിവസങ്ങളായി പഞ്ചായത്തില്‍ പ്രതിപക്ഷ അംഗങ്ങളും സെക്രട്ടറിയും തമ്മില്‍ ശീതസമരത്തിലായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയാണ് സെക്രട്ടറിയുടെ പെരുമാറ്റമെന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ നാസര്‍ ആരോപിച്ചു.
പഞ്ചായത്ത് പ്രസിഡന്‍റ് ഷീല കുമാരിയും വൈസ് പ്രസിഡന്‍റ് ലെസ്ലി ജോര്‍ജും സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സെക്രട്ടറി ഓഫിസില്‍നിന്ന് ഏതാനും ഉദ്യോഗസ്ഥരോടൊപ്പം പുറത്തുപോയത്.

ടൈറ്റാനിയം കേസ്: ഇബ്രാഹിംകുഞ്ഞ് രാജിവെക്കേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി

Posted: 29 Aug 2014 11:16 PM PDT

Image: 

മലപ്പുറം: ടൈറ്റാനിയം അഴിമതി കേസില്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് രാജിവെക്കേണ്ട ആവശ്യമില്ളെന്ന് മുസ് ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. കേസ് വരുമ്പോള്‍ രാജിവെക്കാനാണെങ്കില്‍ മന്ത്രിസഭയില്‍ ആരും ഉണ്ടാകില്ല. എത്ര അന്വേഷിച്ചാലും ഒന്നും കണ്ടെ ത്താനാവില്ളെന്നാണ് തന്‍െറ വിശ്വാസമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിജിലന്‍സ് അന്വേഷണത്തില്‍ തന്നെ വലിയ പിഴവാണ് സംഭവിച്ചിട്ടുള്ളത്. അല്ളെങ്കില്‍ കെ.പി.സി.സി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല എങ്ങനെ കേസില്‍ പ്രതിയാകും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ രാജിവെക്കേണ്ട സാഹചര്യമില്ളെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.

യുവതി മരിക്കാനിടയായ സംഭവം; ഡോക്ടറെ കൈയേറ്റം ചെയ്തു

Posted: 29 Aug 2014 11:12 PM PDT

ചാവക്കാട്: താലൂക്കാശുപത്രിയില്‍ പ്രസവത്തത്തെുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദി ഡോ. എസ്. ശാന്തിയാണെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കളായ സ്ത്രീകള്‍ ഡോക്ടറെ വീട്ടില്‍ കയറി ആക്രമിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ ഡോ. ശാന്തി തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചാവക്കാട് സി.ഐ സിബിച്ചന്‍ ജോസഫിന്‍െറ നേതൃത്വത്തിലത്തെിയ പൊലീസ് സംഘമാണ് സ്ത്രീകള്‍ വളഞ്ഞ് മര്‍ദിക്കുന്നതില്‍നിന്ന് ഡോക്ടറെ രക്ഷിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ശനിയാഴ്ച ഒ.പി. ബഹിഷ്കരിക്കും.കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിലാണ് ബഹിഷ്കരണം.
മണത്തല പള്ളിത്താഴം കറുപ്പംവീട്ടില്‍ നൗഷാദിന്‍െറ ഭാര്യ ഹാജറയാണ് (30) കടിഞ്ഞൂല്‍ പ്രസവത്തിന് പിറ്റേന്ന് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ സീസേറിയന്‍ നടത്തിയ ഹാജറ ബുധനാഴ്ച 9.30ഓടെ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ ചൂണ്ടലില്‍ വെച്ചാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.45ഓടെ അസുഖ ബാധിതയായി കണ്ടതിനെ തുടര്‍ന്ന് ആശുപത്രി ഫിസിഷ്യന്‍െറ നിര്‍ദേശപ്രകാരമാണ് വിദഗ്ധ ചികിത്സക്ക് മെഡിക്കല്‍ കോളജ്ആശുപത്രിയിലേക്ക് കൊണ്ടുപോയത്
ഹാജറയുടെ കരളിനും വൃക്കകള്‍ക്കും അസുഖം കണ്ടത്തെിയതായി പറയപ്പെടുന്നു. ചൂണ്ടലില്‍ വെച്ച് മരിച്ച യുവതിയെ തൃശൂര്‍ അമല മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ച് ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ഹാജറയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ 50ഓളം സ്ത്രീകളാണ് താലൂക്കാശുപത്രിയുടെ മുന്‍ഭാഗത്ത് സ്വകാര്യ പ്രാക്ടിസ് നടത്താന്‍ ഡോ. ശാന്തിയെടുത്ത വീട്ടിലത്തെിയത് ഇവരുടെ പരിശോധനാ മുറിയില്‍ കയറിയാണ് ഡോക്ടറെ വളഞ്ഞിട്ട് മര്‍ദിച്ചത്. ഒരു മണിക്കൂറിലേറെ നേരം ഡോക്ടറെ വളഞ്ഞുവെച്ച ശേഷം ചാവക്കാട് സി.ഐ എത്തിയതോടെയാണ് ഹാജറയുടെ ബന്ധുക്കളും നാട്ടുകാരും പിന്തിരിഞ്ഞത്. ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബ്ളാങ്ങാട് ബീച്ചില്‍ ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്ന പരിപാടിയുടെ ഭാഗത്തായിരുന്ന പൊലീസ് സംഘം നീണ്ട വാഹനവ്യൂഹത്തിലൂടെ സംഭവസ്ഥലത്തത്തൊന്‍ ഏറെ വൈകി. സി.ഐ എത്തി പൊലീസ് ജീപ്പില്‍ ഡോക്ടര്‍ ശാന്തിയെ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന്ഇവരുടെ ബന്ധുക്കള്‍ സ്റ്റേഷനിലത്തെിയാണ് തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവമറിഞ്ഞ് കുന്നംകുളം ഡിവൈ.എസ്.പി ടി.സി.വേണുഗോപാല്‍ ചാവക്കാട് സി.ഐ ഓഫിസിലത്തെി. തന്നെ ആക്രമിച്ചത് ചാവക്കാട് നഗരസഭാ കൗണ്‍സിലര്‍ ലൈലാ സുബൈറിന്‍െറ നേതൃത്വത്തിലുള്ളവരാണെന്ന് ഡോക്ടര്‍ ശാന്തി പൊലീസില്‍ പരാതി നല്‍കി. കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതായി സി.ഐ സിബിച്ചന്‍ ജോസഫ് അറിയിച്ചു. മരിച്ച ഹാജറയുടെ സഹോദരന്‍ സുബൈറിന്‍െറ പത്നിയാണ് കൗണ്‍സിലര്‍ ലൈല.

ഓണക്കാലത്ത് ജില്ലയില്‍ സംയുക്ത റെയ്ഡ്

Posted: 29 Aug 2014 11:02 PM PDT

പത്തനംതിട്ട: ജില്ലയില്‍ വ്യാജമദ്യ നിയന്ത്രണത്തിന്‍െറ ഭാഗമായി റെവന്യൂ, പൊലീസ്, വനം, മോട്ടോര്‍ വാഹന വകുപ്പുകളുടെ സഹകരണത്തോടെ എക്സൈസ് വകുപ്പ് വ്യാപക റെയ്ഡുകള്‍ നടത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല വ്യാജമദ്യ നിയന്ത്രണ സമിതി യോഗം തീരുമാനിച്ചു.
ഓണക്കാലത്ത് മദ്യ-മയക്കുമരുന്ന് ഉപഭോഗം നിയന്ത്രിക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തി പരിശോധന ശക്തമാക്കും.
ബോധവത്കരണ നടപടികളും സ്വീകരിക്കും. ജില്ലയില്‍ എക്സൈസ്, പൊലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത റെയ്ഡുകള്‍ നടന്ന അടൂര്‍ റേഞ്ചിലെ തെങ്ങമം, കൂടല്‍, പാടം, കോന്നി റേഞ്ചിലെ കല്ളേലി, ചിറ്റാര്‍ റേഞ്ചിലെ ആങ്ങമൂഴി, കൊച്ചുകോയിക്കല്‍, ളാഹ, മല്ലപ്പള്ളി റേഞ്ചിലെ കുന്നന്താനം, ആഞ്ഞിലിത്താനം എന്നിവിടങ്ങളില്‍നിന്ന് 2500 ലിറ്റര്‍ കോട, അഞ്ച് ലിറ്റര്‍ ചാരായം എന്നിവ കണ്ടെടുത്തു.
അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സര്‍ക്കാറിന്‍െറ പുതിയ മദ്യനയത്തിന്‍െറ ഭാഗമായി ബാറുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കിഴക്കന്‍ മലയോര മേഖലകളില്‍ റെയ്ഡുകള്‍ നടത്തും. രാത്രികാല വാഹന പരിശോധന കര്‍ശനമാക്കും.
അന്യസംസ്ഥാനത്തുനിന്ന് വരുന്ന ടൂറിസ്റ്റ് ബസുകള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവ പരിശോധിക്കും. ജില്ലയിലെ ബാര്‍ ഹോട്ടലുകള്‍, എഫ്.എല്‍-ഒന്ന് മദ്യശാലകള്‍, കള്ളുഷാപ്പുകള്‍, അരിഷ്ടക്കടകള്‍ എന്നിവയുടെ ലൈസന്‍സുകളും പെര്‍മിറ്റുകളും പരിശോധിക്കും.
താലൂക്കുതല ജനകീയ സമിതികള്‍ കൂടുതല്‍ പൊതുപ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ കൂടും. മദ്യനിരോധം ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്‍െറ ഭാഗമായി ജില്ലയിലെ പരാതി നിലനില്‍ക്കുന്ന എഫ്.എല്‍-ഒന്ന് ഷോപ്പുകള്‍ നിര്‍ത്തലാക്കുന്നതിന് ശിപാര്‍ശ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കാനും യോഗം നിര്‍ദേശിച്ചു.
എ.ഡി.എം എം. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ മാത്യൂസ് ജോണ്‍, അസി. കമീഷണര്‍ കെ. ചന്ദ്രലാല്‍, പറക്കോട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. വിജയമ്മ, കെ. ശിവദാസന്‍ നായര്‍ എം.എല്‍.എയുടെ പ്രതിനിധി എം.ബി. സത്യന്‍, സമിതി അംഗങ്ങളായ പി.കെ. ഗോപി, പി. ശ്രീകുമാര്‍, ജയചന്ദ്രനുണ്ണിത്താന്‍, കുഞ്ഞന്നാമ്മ കുഞ്ഞ്, ഫാ. ഗീവര്‍ഗീസ് ബ്ളാഹത്തേ്, രാജന്‍ പടിയറ, ബേബിക്കുട്ടി ദാനിയല്‍, ആനി ജേക്കബ്, വാളകം ജോണ്‍, രാധാമണി എന്നിവര്‍ പങ്കെടുത്തു.

ഹോട്ടലുകള്‍ അടച്ചുപൂട്ടി

Posted: 29 Aug 2014 10:58 PM PDT

കോട്ടയം: ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ ജില്ലയിലെ ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായി കണ്ടത്തെിയ മൂന്നു ഹോട്ടലുകളും ഒരു ബോര്‍മയും അടച്ചുപൂട്ടി. കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട് ഹോട്ടലുകള്‍ക്കും മണിമലയിലെ ഒരു ഹോട്ടലിനും പാമ്പാടിയിലെ ബോര്‍മക്കും എതിരെയാണ് നടപടി. കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തെ ദി പാരീസ്്, ആര്യാസ് എന്നീ ഹോട്ടലുകളാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചത്. ജില്ലയിലെ 164 ഭക്ഷണശാലകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതായും പതിനായിരം രൂപ പിഴ ഈടാക്കിയതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.എം. ഐഷാബായി അറിയിച്ചു.
വെള്ളിയാഴ്ച 65 സംഘങ്ങളായിത്തിരിഞ്ഞ് 866 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍, ജില്ലാ പ്രോഗ്രാം ഓഫിസര്‍മാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ നേതൃത്വം നല്‍കി.
88 ഹോട്ടലുകള്‍ , 33 കൂള്‍ ബാറുകള്‍, 54 കേറ്ററിങ് സെന്‍ററുകള്‍, എട്ട് സോഡ നിര്‍മാണയൂനിറ്റുകള്‍, ഏഴ് ഐസ് ഫാക്ടറികള്‍ എന്നിവക്കാണ് പൊതുജനാരോഗ്യനിയമം ലംഘിച്ചതിന് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകംചെയ്യുക, മാലിന്യം ശരിയായി സംസ്കരിക്കാതിരിക്കുക, കൊതുകിന്‍െറ ഉറവിടങ്ങള്‍ സൃഷ്ടിക്കുക, മലിനജലം പൊതുസ്ഥലത്തേക്കൊഴുക്കുക, പകര്‍ച്ചവ്യാധി പകരുന്ന സാഹചര്യം സൃഷ്ടിക്കുക, ഓടകള്‍ തടസ്സപ്പെടുത്തുക, ജലസ്രോതസ്സുകള്‍ മലിനമാക്കുക, ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുക തുടങ്ങിയ വീഴ്ചകള്‍ കണ്ടത്തെിയ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ്.
അടപ്പിച്ച ഹോട്ടലില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന അടുക്കള, മലിനജലം ഓടയിലേക്ക് ഒഴുക്കിവിടുന്നത്, അടുക്കളയിലുടെ പൂച്ചകള്‍ ഓടിനടക്കുന്നു തുടങ്ങിയവ കണ്ടത്തെി. ഹോട്ടലുകളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകള്‍ വേണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍, പൂട്ടിയ ദി പാരീസ് ഹോട്ടലില്‍ ജോലിചെയ്തിരുന്ന 12 തൊഴിലാളികളില്‍ നാലുപേര്‍ക്ക് മാത്രമാണ് ഹെല്‍ത്ത് കാര്‍ഡുകള്‍ ഉണ്ടായിരുന്നത്. സിവില്‍ സപൈ്ളസിന്‍െറയും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍െറയും ആഭിമുഖ്യത്തില്‍ കടകളിലും വെള്ളിയാഴ്ച പരിശോധന നടന്നു.

മണിമല: ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ മണിമലയിലും സമീപ പ്രദേശങ്ങളിലും ഭക്ഷണശാലകളില്‍ നടന്ന പരിശോധനയില്‍ ഹോട്ടല്‍ അടച്ചു ഫപൂട്ടി. വൃത്തിഹീനമായും മാലിന്യം പൊതു സ്ഥലത്തേക്ക് ഒഴുക്കുകയും ചെയ്ത പത്തോളം വ്യാപാരസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പഴകിയ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുകയും മാലിന്യങ്ങള്‍ സമീപത്തെ തോട്ടിലേക്ക് ഒഴുക്കുകയും ചെയ്ത മൂങ്ങാനിയിലെ ഹോട്ടലാണ് അടപ്പിച്ചത്.
ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുഹമ്മദ് അഷറഫിന്‍െറ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ടൗണിലും മൂങ്ങാനിയിലും കടകളില്‍ മിന്നല്‍ പരിശോധന നടത്തിയത്.
ടൗണിലെ ഹോട്ടലുകളിലും ബേക്കറികളിലും പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടത്തെി നശിപ്പിച്ചു. വൃത്തിഹീനമായി പ്രവര്‍ത്തിച്ച കടകള്‍ക്ക് നോട്ടീസും നല്‍കി.

ചങ്ങനാശേരി: സേഫ് കേരള 2014ന്‍െറ ഭാഗമായി നഗരസഭാ പരിധിയിലെ ഭക്ഷണ-പാനീയ നിര്‍മാണ, വിതരണ സ്ഥാപനങ്ങളില്‍ ആരോഗ്യവിഭാഗം ജില്ലാ സ്ക്വാഡിന്‍െറ മിന്നല്‍ പരിശോധന.
ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍, റസ്റ്റാറന്‍റുകള്‍, ടീ ഷോപ്പുകള്‍, കാറ്ററിങ് സെന്‍ററുകള്‍, ഐസ് ഫാക്ടറികള്‍, സോഡ യൂനിറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.
പൊതുജനാരോഗ്യത്തിന് ഹാനികരമാകത്തക്കവിധം മലിനജലം ഓടയിലൂടെ ഒഴുക്കിയ ഹോട്ടലുകളില്‍നിന്നും നിരോധിത പ്ളാസ്റ്റിക് കവറുകള്‍ ഉപയോഹിച്ച സ്ഥാപനങ്ങളില്‍നിന്നും പിഴ ഈടാക്കി.
പാചകത്തൊഴിലാളികളുടെ ശുചിത്വമില്ലായ്മ, ഹെല്‍ത്ത് കാര്‍ഡില്ലാതെ ജോലിചെയ്യുന്ന ജീവനക്കാര്‍, മാലിന്യ സംസ്കരണത്തില്‍ പോരായ്മ, പരിസരശുചിത്വം പാലിക്കാത്തവ തുടങ്ങിവ കണ്ടത്തെിയ സ്ഥാപനങ്ങളില്‍ നോട്ടീസ് നല്‍കി.
ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ.എന്‍.പ്രിയയുടെ നേതൃത്വത്തില്‍ ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ ജെ.ഡോമി, ജില്ലാ മലേറിയ ഓഫിസര്‍ സുരേഷ്, ജയിംസുകുട്ടി തോമസ്, ജയപ്രകാശ് എന്നിവരും പരിശോധനക്ക് നേതൃത്വം നല്‍കി.

മുണ്ടക്കയം: മുണ്ടക്കയത്തെ സ്വകാര്യ ഹോട്ടലുകളിലും മറ്റു വ്യാപാര സ്ഥാപനത്തിലും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. ദേശീയപാത-183ല്‍ വൈ.എം.സി.എ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ 'വഴിയോര'ത്തില്‍ നടത്തിയ റെയ്ഡില്‍ ആഴ്ചകള്‍ പഴക്കമുള്ള ഭക്ഷണങ്ങളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
ദിവസങ്ങള്‍ പഴക്കമുള്ള നൂറുകണക്കിന് ചപ്പാത്തി, മാംസം, പരിപ്പുകറി, കോഴിയിറച്ചിക്കറി, ബിരിയാണി , സാമ്പാര്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായ ഗ്രൈന്‍ഡര്‍, മാലിന്യ ഓടകള്‍ എന്നിവ കണ്ടതോടെ ശുചീകരണ നടപടിക്കായി നോട്ടീസ് നല്‍കി. പരിശോധനകളില്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.സി. ജയചന്ദ്രന്‍, ഇന്‍സ്പെക്ടര്‍ കെ. കാളിദാസ്, ജെ.എച്ച്.ഐമാരായ ആര്‍.വിജയകൃഷണന്‍, ബി.കൃഷ്ണകുമാര്‍, കെ.ജിതിന്‍, പി.എന്‍.ബിനു, എം.പി.പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.

ഇടുക്കി മുന്നോട്ട: അഞ്ച് മണ്ഡലങ്ങളിലായി നടപ്പാക്കുന്നത് 500 കോടിയുടെ വികസന പദ്ധതികള്‍

Posted: 29 Aug 2014 10:54 PM PDT

തൊടുപുഴ: പിന്നാക്ക ജില്ലയായി ഒൗദ്യോഗിക രേഖകളില്‍ ഇടംപിടിച്ച ഇടുക്കി പുതിയ കാലത്തിന്‍െറ വികസനപദ്ധതികളുമായി മുന്നോട്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മാണത്തിന്‍െറ വിവിധ ഘട്ടങ്ങളിലുള്ള കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഇടുക്കി കൂടുതല്‍ സ്മാര്‍ട്ടാകും. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, ജലവിതരണം, വിനോദസഞ്ചാരം, സ്പോര്‍ട്സ് തുടങ്ങിയ മേഖലകളില്‍ വന്‍ കുതിപ്പിന് വഴിയൊരുക്കുന്ന പദ്ധതികളാണ് പൂര്‍ത്തിയായിവരുന്നത്. തൊടുപുഴ, ഇടുക്കി, ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട് നിയോജകമണ്ഡലങ്ങളിലായി 500 കോടിയോളം രൂപയുടെ വികസന പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണ്.

തൊടുപുഴ
തൊടുപുഴ-കോതായിക്കുന്ന് ബൈപാസില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം പത്ത് ഏക്കര്‍ സ്ഥലത്ത് അത്യാധുനിക സ്റ്റേഡിയം നിര്‍മിക്കാന്‍ നടപടി ആരംഭിച്ചതായി മന്ത്രിയും സ്ഥലം എം.എല്‍.എയുമായ പി.ജെ. ജോസഫ് അറിയിച്ചു. പത്ത് കോടി രൂപ പദ്ധതിക്ക് പ്രാഥമികമായി അനുവദിച്ചിട്ടുണ്ട്. 12 കോടി ചെലവില്‍ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ നിര്‍മാണം പുരോഗമിക്കുന്നു. ആറ് കോടിയുടെ കാഞ്ഞിരമറ്റം പാലവും 4.8 കോടിയുടെ മലങ്കര പാലവും നിര്‍മാണത്തിന്‍െറ വിവിധ ഘട്ടങ്ങളിലാണ്. മലങ്കര ടൂറിസം പദ്ധതിക്ക് രണ്ടര കോടിയുടെ ഭരണാനുമതി ലഭിച്ചു. മടക്കത്താനം-നെല്ലാപ്പാറ ബൈപാസിന്‍െറ ഭാഗമായ മടക്കത്താനം പാലത്തിന് ആറ് കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 60 കോടിയുടെ ആലക്കോട് കുടിവെള്ളപദ്ധതി നവംബറില്‍ കമീഷന്‍ ചെയ്യും. 17.5 കോടി ചെലവില്‍ കരിങ്കുന്നം, മുട്ടം കുടിവെള്ള പദ്ധതികളും നടപ്പാക്കിവരുന്നു. 13.5 കോടി ചെലവില്‍ നഗരത്തില്‍ അത്യാധുനിക പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്‍െറ ആദ്യ കുപ്പിവെള്ളഫാക്ടറി മലങ്കരയില്‍ വൈകാതെ പ്രവര്‍ത്തനം തുടങ്ങും.

ഇടുക്കി
ഇടുക്കി മെഡിക്കല്‍ കോളജും ഇടുക്കി താലൂക്കും യാഥാര്‍ഥ്യമായതിന് പിന്നാലെ 40 കോടി ചെലവുവരുന്ന ബസ് ടെര്‍മിനലിന്‍െറ നിര്‍മാണം ജില്ലാ ആസ്ഥാനമായ ചെറുതോണിയില്‍ ഉടന്‍ ആരംഭിക്കുമെന്ന് റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ പറഞ്ഞു. 18 കോടിയോളം വീതം ചെലവുവരുന്ന കല്ലാര്‍കുട്ടി, കരിമ്പന്‍ പാലങ്ങളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. അയ്യപ്പന്‍ കോവിലില്‍ 14 കോടിയുടെ പാലത്തിന്‍െറ നിര്‍മാണം ഉടന്‍ ആരംഭിക്കും. കട്ടപ്പനയില്‍ അഞ്ച് കോടി ചെലവിലും ഇടുക്കിയില്‍ എട്ട് കോടി ചെലവിലും മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം നടന്നുവരുന്നു. അഞ്ച് കോടി ചെലവുവരുന്ന ഇടുക്കി വോളിബാള്‍ അക്കാദമിയുടെ നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായി. സംസ്ഥാനത്തെ ആറാമത് സിവില്‍ സര്‍വീസ് അക്കാദമി അടുത്ത അധ്യയനവര്‍ഷവും ഇടുക്കി ലോകോളജ് ചെറുതോണിയില്‍ രണ്ട് വര്‍ഷത്തിനകവും പ്രവര്‍ത്തനം ആരംഭിക്കും. ഇടുക്കിയില്‍ പത്ത് കിടക്കകളുള്ള സര്‍ക്കാര്‍ ഹോമിയോ ആശുപത്രി ആരംഭിക്കാന്‍ നടപടി പൂര്‍ത്തിയായി. കട്ടപ്പന ഗവ. കോളജില്‍ ലൈബ്രറിക്ക് മൂന്ന് കോടിയും പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് മൂന്ന് കോടിയും അനുവദിച്ചു. മൂലമറ്റം ഫയര്‍ സ്റ്റേഷന്‍, കഞ്ഞിക്കുഴി ഐ.ടി.ഐ എന്നിവയാണ് മറ്റ് പ്രധാന പദ്ധതികള്‍.

ദേവികുളം
ആരോഗ്യരംഗത്തെ വേറിട്ടൊരു പദ്ധതിക്കാണ് ദേവികുളം മണ്ഡലത്തില്‍ തുടക്കം കുറിക്കുന്നതെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. വീടുകള്‍ കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിക്കുകയും മാരകേരോഗങ്ങള്‍ ബാധിച്ചവരെ കണ്ടത്തെുകയുമാണ് ആദ്യഘട്ടം. സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ വഴി സ്ക്രീനിങ് നടത്തി കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം എന്നിവ ബാധിച്ച അര്‍ഹരായവര്‍ക്ക് സൗജന്യ ചികിത്സയും ആവശ്യമായവര്‍ക്ക് പുനരധിവാസവും ഉറപ്പാക്കുന്നതാണ് പദ്ധതി. 92 ലക്ഷം രൂപ പ്രാഥമികമായി അനുവദിച്ചിട്ടുണ്ട്. സ്കൂളുകളില്‍ ക്ളാസ് മുറി, ലബോറട്ടറി, ടോയ്ലറ്റ്, പാചകപ്പുര തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന പദ്ധതിയും തയാറായിവരുന്നു. ദേവികുളം മിനിസിവില്‍ സ്റ്റേഷന്‍െറ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. അഞ്ച് കോടി ചെലവുവരുന്ന സ്റ്റേഷന്‍െറ നിര്‍മാണം ഒരു മാസത്തിനകം തുടങ്ങും. ഇടമലക്കുടിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിക്ക് ആദ്യഘട്ടമായി പത്ത് കോടി അനുവദിച്ചു. പ്രാരംഭ നടപടി ആരംഭിച്ചു.

ഉടുമ്പഞ്ചോല
നെടുങ്കണ്ടത്ത് ആറര ഏക്കര്‍ സ്ഥലത്ത് 11.5 കോടി ചെലവില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്‍െറ പണികള്‍ നടന്നുവരികയാണെന്ന് കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. നെടുങ്കണ്ടത്ത് ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കാന്‍ പ്രാഥമിക നടപടികളും പൂര്‍ത്തിയായി. നിര്‍മാണം പൂര്‍ത്തിയായ താലൂക്ക് ആശുപത്രി കെട്ടിടത്തിന്‍െറ ഉദ്ഘാടനം ഉടന്‍ നടക്കും. രണ്ടാംഘട്ട നിര്‍മാണവും വൈകാതെ ആരംഭിക്കും. രാജാക്കാട് ഐ.ടി.ഐക്ക് നാലരകോടി അനുവദിച്ചിട്ടുണ്ട് . ടെന്‍ഡര്‍ നടപടി ഉടന്‍ ആരംഭിക്കും. നെടുങ്കണ്ടത്ത് കുടുംബകോടതിയുടെ പ്രവര്‍ത്തനവും വൈകാതെ തുടങ്ങും. ഐ.എച്ച്.ആര്‍.ഡി കോളജിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമേറ്റെടുക്കാനുള്ള ചര്‍ച്ച നടന്നുവരുന്നു.

പീരുമേട്
കോലാഹലമേട്ടില്‍ നടപ്പാക്കുന്ന ഹൈടെക് ഡെയറി ഫാമാണ് മണ്ഡലത്തിലെ പ്രധാന പദ്ധതികളിലൊന്നെന്ന് ഇ.എസ് ബിജിമോള്‍ എം.എല്‍.എ പറഞ്ഞു. നൂറുകോടി ചെലവുവരുന്ന പദ്ധതിയുടെ ആദ്യഘട്ടം അടുത്തമാസം 19ന് ഉദ്ഘാടനം ചെയ്യും. വാഗമണ്ണിനെ അന്താരാഷ്ട്ര നിലവാരമുള്ള സാഹസിക വിനോദകേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇതിന്‍െറ ഭാഗമായി അന്താരാഷ്ട്ര പരിശീലനകേന്ദ്രം ഉള്‍പ്പെടുത്തി സ്ഥാപിക്കുന്ന പാരാഗൈ്ളഡിങ് അഡ്വഞ്ചറസ് അക്കാദമിക്ക് തുടക്കമെന്ന നിലയില്‍ അഞ്ച് കോടി അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പരുന്തുംപാറ, പാഞ്ചാലിമേട് ടൂറിസം കേന്ദ്രങ്ങളിലെ പുതിയ പദ്ധതികളുടെ ഉദ്ഘാടനം അടുത്തമാസം 16ന് നടക്കും. തേക്കടിയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റര്‍ പ്ളാനാണ് തയാറാക്കുന്നത്. ആദ്യഘട്ടത്തില്‍ പത്തരക്കോടി അനുവദിച്ചു. 12.5 കോടിയുടെ അരണക്കല്‍-സത്രം റോഡിന്‍െറയും 9.5 കോടി ചെലവുവരുന്ന വണ്ടിപ്പെരിയാര്‍ പാലത്തിന്‍െറയും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി.

കാര്യങ്കോട്ട് ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്

Posted: 29 Aug 2014 10:40 PM PDT

ചെറുവത്തൂര്‍: ദേശീയപാതയില്‍ കാര്യങ്കോട് പാലത്തിന് സമീപത്തെ വെള്ളക്കെട്ടിലേക്ക് സ്വകാര്യബസ് തലകീഴായി മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. കയ്യൂര്‍-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന യമുന ബസാണ് അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് അപകടം.
അപകടത്തില്‍ പരിക്കേറ്റവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു. അപകടം 50 മീറ്റര്‍ മാറിയാണ് സംഭവിച്ചിരുന്നതെങ്കില്‍ ബസ് കാര്യങ്കോട് പുഴയിലേക്ക് മറിഞ്ഞ് വന്‍ ദുരന്തത്തിനിടയാകുമായിരുന്നു.
മടിക്കൈയിലെ കോതോട്ട് ശേഖരന്‍ (50), ബസ് ക്ളീനര്‍ കയ്യൂരിലെ ശ്യാംകുമാര്‍ (40), ചെറുവത്തൂരിലെ മാധവി (55), ജലീല്‍ (32), പ്രദീപന്‍ (40), നാരായണന്‍ നായര്‍ (68), മധുസൂദനന്‍ (40), പാടിക്കീല്‍ ജയകൃഷ്ണന്‍ (62) മയിച്ചയിലെ തമ്പായി (50), ഇ.പി. ശോഭ (29), പാലത്തേരയിലെ രാകേഷ് (18), കാടങ്കോട്ടെ ഉഷ (40), പള്ളിക്കരയിലെ റീന ഹരിദാസ് (39), വെള്ളാട്ടെ സുബില (18), കയ്യൂരിലെ ജയ (29), മുഹമ്മദ്കുഞ്ഞി, ചന്തേരയിലെ രവീന്ദ്രന്‍ (52), പുതിയകണ്ടത്തെ ഹേമലത (44), ചെറുവത്തൂര്‍ കൊവ്വലിലെ പ്രദീപ് (40), പള്ളിക്കരയിലെ എല്‍.കെ. മമ്മു (73), തിമിരിയിലെ നിസാമുദ്ദീന്‍ (27), റനീഷ (27), വെങ്ങാട്ടെ രാമചന്ദ്രന്‍ (45), മുഴക്കോത്തെ ശശിധരന്‍ (40) എന്നിവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും ബസ് ഡ്രൈവര്‍ വേണുവിനെ (34) കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും മുഴക്കോത്തെ നാരായണി (52), തന്മയ (മൂന്ന്), കൃഷ്ണന്‍ (58), ഓര്‍ക്കുളത്തെ കുഞ്ഞിമുഹമ്മദ്, രാജു (60) എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കയ്യൂരില്‍നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. കാഞ്ഞങ്ങാട്ടുനിന്ന് ചെറുവത്തൂരിലേക്ക് വരുകയായിരുന്ന മറ്റൊരു സ്വകാര്യബസ് പിറകിലിടച്ചതാണ് ബസ് മറിയാന്‍ ഇടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ബസ് തൊട്ടടുത്ത വെള്ളക്കെട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടമറിഞ്ഞ് സ്ഥലത്തത്തെിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെയും ബസിനകത്ത് കുടുങ്ങിയവരെയും ആശുപത്രിയിലത്തെിച്ചത്.

മൂന്നാറില്‍ പിടിയിലായ ജമീലിന് തീവ്രവാദബന്ധമില്ലെന്ന് എന്‍.ഐ.എ

Posted: 29 Aug 2014 10:39 PM PDT

Image: 

മൂന്നാര്‍: പാക് തീവ്രവാദികള്‍ക്ക് മൂന്നാറില്‍ താമസിക്കാന്‍ സഹായം ചെയ്തെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത  ജമീല്‍ അക്തറിന് തീവ്രവാദികളുമായി ബന്ധമില്ളെന്ന് എന്‍.ഐ.എ. ആറു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് എന്‍.ഐ.എ ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ചോദ്യം ചെയ്യലിനു ശേഷം ജമീല്‍ അക്തറിനെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചതായും മൂന്നാര്‍ പൊലീസ് അറിയിച്ചു.
ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങളായ വഖാസിനും കൂട്ടാളി തെഹ്സീന്‍ അക്തറിനും മൂന്നാറില്‍ താമസസൗകര്യം ഒരുക്കിനല്‍കിയെന്നാരോപിച്ചാണ്  ബീഹാര്‍ സ്വദേശി ജമീല്‍ അക്തറിനെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലില്‍ വഖാറിനെയും തെഹ്സീന്‍ അക്തറിനെയും അറിയില്ളെന്ന് ജമീല്‍  പറഞ്ഞു. ടൂറിസ്റ്റ് ഗൈഡ് ആവശ്യപ്പെട്ടതു പ്രകാരമാണ് മുറി എടുക്കാന്‍ സഹായിച്ചെന്നും ചോദ്യം ചെയ്യലില്‍ ജമീല്‍ വ്യക്തമാക്കി.
 മൂന്നാറില്‍ ചായക്കട നടത്തിയിരുന്ന കഴിഞ്ഞ മാര്‍ച്ചില്‍ വഖാസും തെഹ്സീനും ഡല്‍ഹി പൊലീസിന്‍െറ പിടിയിലായതോടെ കച്ചവടം ഉപേക്ഷിച്ച് ഇവിടെ നിന്നും പോയിരുന്നു. വീണ്ടും ജോലി തേടി മൂന്നാറിലത്തെിയ ജമീല്‍  മുമ്പ് താമസിച്ചിരുന്ന ‘എയിറ്റ് ലെയ്ന്‍’ കോട്ടേജില്‍ മുറിയെടുത്തു. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞ കോട്ടേജ് ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ജമീല്‍ പൊലീസ് പിടിയിലായത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP