സ്വാഗതം
WELCOME

News Update..

Sunday, August 24, 2014

തോരാതെ തെക്ക് കിഴക്കന്‍ മലയോരം; തലസ്ഥാനം വെള്ളത്തില്‍ Madhyamam News Feeds

തോരാതെ തെക്ക് കിഴക്കന്‍ മലയോരം; തലസ്ഥാനം വെള്ളത്തില്‍ Madhyamam News Feeds

Link to

തോരാതെ തെക്ക് കിഴക്കന്‍ മലയോരം; തലസ്ഥാനം വെള്ളത്തില്‍

Posted: 24 Aug 2014 12:27 AM PDT

തിരുവനന്തപുരം: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ തലസ്ഥാനം വെള്ളത്തിലായി. മലയോരമേഖലകള്‍ പലതും ഒറ്റപ്പെട്ടു. താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഒരിടത്തും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നദികളുടെ ഇരുകരകളിലും താമസിക്കുന്നവര്‍ മാറിപ്പോകണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
22 വീടുകള്‍ പൂര്‍ണമായും 53 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. 25 ദുരിതാശ്വാസ ക്യാമ്പുകളിലായി 1500ലധികം പേര്‍ അഭയം തേടി. തിരുവനന്തപുരം താലൂക്കില്‍ അഞ്ചും നെടുമങ്ങാട് 17ഉം ചിറയിന്‍കീഴ് മൂന്നും ക്യാമ്പുകളാണ് തുറന്നത്. കനത്ത മഴയില്‍ വന്‍ നാശമാണ് തലസ്ഥാന ജില്ലയിലുണ്ടായത്. തലസ്ഥാന നഗരിയില്‍ കനത്ത നാശനഷ്ടമാണുണ്ടാക്കുന്നത്. മരപ്പാലത്ത് ഒരു വീട് തകര്‍ന്നു. സമീപത്തെ മൂന്നുനില കെട്ടിടത്തിന്‍െറ അസ്തിവാരം തകര്‍ന്നതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുമലയില്‍ 20ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ആവശ്യമനുസരിച്ച് കൂടുതല്‍ ദുരിതാശ്വാസകേന്ദ്രങ്ങള്‍ തുറക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
തിരുവനന്തപുരം താലൂക്കില്‍ 17 വീടുകള്‍ പൂര്‍ണമായും 32 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കാട്ടാക്കട താലൂക്കില്‍ 15 വീടുകള്‍ ഭാഗികമായി തകര്‍ന്നു. നെടുമങ്ങാട് താലൂക്കില്‍ നാല് വീടുകള്‍ പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും ചിറയിന്‍കീഴ് താലൂക്കില്‍ ഒരു വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. വര്‍ക്കല മണമ്പൂരില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. നെയ്യാറ്റിന്‍കര താലൂക്കില്‍ അടിമലത്തുറ, കരുംകുളം ഭാഗങ്ങളില്‍ കടല്‍വെള്ളം കയറി. കാഞ്ഞിരംകുളം വില്ളേജില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു.
മണക്കാട് വില്ളേജില്‍ എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വട്ടിയൂര്‍ക്കാവ് എട്ട് വീടുകള്‍ പൂര്‍ണമായും ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുമല ആറ് വീടുകള്‍ പൂര്‍ണമായും 18 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മുട്ടത്തറ മൂന്ന് വീടുകള്‍ ഭാഗികമായും ഒന്ന് പൂര്‍ണമായും തകര്‍ന്നു. ശാസ്തമംഗലം വില്ളേജില്‍ നാല് വീടുകള്‍ ഭാഗികമായും കല്ലിയൂര്‍, കവടിയാര്‍ വില്ളേജുകളില്‍ ഓരോ വീടുകള്‍ വീതം പൂര്‍ണമായും തകര്‍ന്നു.
നെടുമങ്ങാട് താലൂക്കില്‍ പുല്ലമ്പാറ വില്ളേജില്‍ രണ്ട് വീടും ഉഴമലക്കല്‍, കുരുപുഴ വില്ളേജില്‍ ഓരോ വീടുമാണ് പൂര്‍ണമായി തകര്‍ന്നത്. ഉഴമലക്കല്‍ വില്ളേജില്‍തന്നെ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. നെടുമങ്ങാട് താലൂക്കില്‍ 18 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 315 കുടുംബങ്ങളില്‍നിന്ന് ആയിരത്തോളം പേര്‍ ക്യാമ്പില്‍ കഴിയുന്നുണ്ട്.
ആറ്റിങ്ങല്‍, പുളിമാത്ത്, കൊടുവഴന്നൂര്‍ എന്നിവിടങ്ങളിലായി ദുരിതാശ്വാസ ക്യാമ്പില്‍ 35 കുടുംബങ്ങളിലെ 137 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. വര്‍ക്കല താലൂക്കില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാട്ടാക്കട താലൂക്കില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.
കാട്ടാക്കട/വെള്ളറട/കിളിമാനൂര്‍/പാലോട്: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ മലയോര ആദിവാസി മേഖലകളില്‍ കനത്ത നാശം. നെയ്യാര്‍, വാമനപുരം, കല്ലാര്‍ നദികള്‍ കരകവിഞ്ഞൊഴുകി. അഗസ്ത്യവനത്തിലെ രണ്ടിടങ്ങളിലും അമ്പൂരി തേക്കുപാറക്ക് സമീപം കൊണ്ടകെട്ടി മലയിലും ചെനയൊലിപ്പ് (ചെറിയ ഉരുള്‍ പൊട്ടല്‍) സംഭവിച്ചു. നെയ്യാര്‍, പേപ്പാറ, കല്ലാര്‍, മരുതാമല മേഖലയിലെ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. നെടുമങ്ങാട് താലൂക്കില്‍ വിതുര ജില്ലയിലാണ് ഏറ്റവുമധികം ദുരിതബാധിതര്‍.
കുറ്റിച്ചല്‍, പൂവച്ചല്‍, കള്ളിക്കാട്, കാട്ടാക്കട പഞ്ചായത്തുകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. കുറ്റിച്ചല്‍ പഞ്ചായത്തില്‍ കോട്ടൂര്‍ ചമതമൂട് ഷാനവാസ് മൗലവിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഉരുള്‍പൊട്ടല്‍ എന്ന് സംശയിക്കുന്ന നിലയില്‍ വീടിന്‍െറ അടിഭാഗത്ത് കൂടി വെള്ളം ശക്തിയായി പുറത്തേക്ക് പ്രവഹിക്കുന്നുണ്ട്. എലിമല സ്വദേശികളായ സലിം, ഷൈബത്ത് ബീവി, കോട്ടൂര്‍ സ്വദേശികളായ ഹസന്‍, ലത്തീഫ്, ശശിധരന്‍, ദാസന്‍ എന്നിവരുടെ വീടുകള്‍ വെള്ളത്തിലായി.
കാട്ടാക്കട പനയംകോട് ചിറക്കോണത്ത് വീട്ടില്‍ രാമചന്ദ്രന്‍ നായര്‍, പ്ളാവൂര്‍ പ്രീജ നിവാസില്‍ രാമചന്ദ്രന്‍ നായര്‍ എന്നിവരുടെ കൃഷിയിടങ്ങളില്‍ വെള്ളം കയറി ഓണവിപണി ലക്ഷ്യമിട്ട പച്ചക്കറികള്‍ നശിച്ചു.
പൂവച്ചല്‍ പഞ്ചായത്തിലെ ആനാകോട് ഏലായിലെ വിവിധ കൃഷികള്‍ നശിച്ചു. കള്ളിക്കാട് ആടുവള്ളി സ്വദേശി ബാബു, ഉറിയാക്കോട് സ്വദേശി തങ്കന്‍, ആമച്ചല്‍ അറവന്‍കോണം കണ്ണറവിള രവീന്ദ്രന്‍ എന്നിവരുടെ വീടുകള്‍ മരം വീണ് തകര്‍ന്നു.
നെയ്യാറിന്‍െറ തീരത്ത് മൈലക്കര, രണ്ടാംതോട്, പെരിങ്ങാംകോണം, ആണ്ടിവിളാകം, മുള്ളിലവിന്‍മൂട് പ്രദേശങ്ങള്‍ വെള്ളത്തിലായി. ഷട്ടറുകള്‍ അഞ്ച് വീതം ഉയര്‍ത്തിയെങ്കിലും റിസര്‍വോയറിലേക്ക് കനത്ത തോതില്‍ വെള്ളം ഒഴുകിയത്തെുന്നത് പരിസരവാസികളെയാകെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
പാലേക്കോണം, കാരിയോട് തുടങ്ങിയ ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കള്ളിക്കാട് ദീപാ തിയറ്റര്‍ വെള്ളത്തിനടിയിലായി. കരമനയാറ് നിറഞ്ഞുകവിഞ്ഞതോടെ പാലേക്കോണം നസ്റത്തേ് വാലി ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ വെള്ളം കയറി. അഗസ്ത്യവനം മേഖലയിലെ പൊടിയം, ആമല സെറ്റില്‍മെന്‍റുകളിലാണ് ചെനയൊലിപ്പുണ്ടായത്.
പൊടിയത്ത് മോനൂട്ടന്‍െറ പുരയിടത്തിലും ആമലയില്‍ കുഞ്ഞിരാമന്‍ കാണിയുടെ പുരയിടത്തിലുമാണ് ചെനയൊലിപ്പുണ്ടായത്. ഇവിടെ ബ്ളോക് പഞ്ചായത്തിന്‍െറ കിണര്‍ ഇടിഞ്ഞുതാണു. കര്‍ളക്കോട് ആറ് നിറഞ്ഞൊഴുകുന്നതിനാല്‍ പണി നടന്നുകൊണ്ടിരുന്ന പാലത്തിന്‍െറ കോണ്‍ക്രീറ്റ് തൂണുകള്‍ ഒലിച്ചുപോയി. മുളമൂട്, വാലിപാറ പാലങ്ങളും തകര്‍ന്നു. ജീപ്പ് പോകുന്നതിന് പണിതിരുന്ന ചപ്പാത്ത് ഒലിച്ചുപോയതോടെ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. കഴിഞ്ഞദിവസം കോട്ടൂര്‍ സ്കൂളില്‍ നിന്ന് മടങ്ങിയ 50 കുട്ടികളെ രാത്രി ഒമ്പത് വരെ എണ്ണകുന്ന് ഫോറസ്റ്റ് ഓഫിസില്‍ ഇരുത്തിയ ശേഷം വനംവകുപ്പ് ഊരുകളിലത്തെിച്ചു.
പാലോട്, വിതുര മേഖലകളില്‍ സര്‍ക്കാര്‍ ഒരുക്കിയ പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി വിവിധ വില്ളേജുകളിലെ ആയിരത്തോളം പേര്‍ അഭയാര്‍ഥികളായി. വാമനപുരം നദിയുടെ ഇരുകരകളിലെയും വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. കച്ചവടസ്ഥാപനങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം കയറി കോടികളുടെ നഷ്ടം സംഭവിച്ചു. വിതുര വില്ളേജില്‍ വിതുര യു.പി സ്കൂള്‍, മരുതാമല വെല്‍ഫെയര്‍ എല്‍.പി സ്കൂള്‍, ആനപ്പാറ ഹൈസ്കൂള്‍, കല്ലാര്‍ ടൂറിസ്റ്റ് ക്യാമ്പിങ് സെന്‍റര്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍. പഞ്ചായത്തില്‍ 66 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി ഓഫിസര്‍ റോസലിന്‍ പറഞ്ഞു. ചിറ്റാര്‍ സ്വദേശികളായ രാജന്‍,അസ്മാബീവി, മരുതാമലയിലെ മൈക്കിള്‍, അബൂബക്കര്‍, മനോഹരന്‍ എന്നിവരുടെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അമ്പതോളം വീടുകള്‍ പൂര്‍ണമായി നശിച്ചു. കല്ലാര്‍ 26 മുതല്‍ പൊന്മുടിവരെ എട്ട് സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞു.
മക്കി, ചിറ്റാര്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. വെള്ളം കരകവിഞ്ഞൊഴുകിയ ചിറ്റാര്‍ പാലത്തിന് ബലക്ഷയം സംഭവിച്ചു. പേപ്പാറ ഡാം നിറഞ്ഞുകവിഞ്ഞതിനാല്‍ കരമനയാറിന്‍െറ തീരത്ത് താമസിക്കുന്നവര്‍ക്ക് റവന്യൂവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
പാലോട് വില്ളേജില്‍ പേരക്കുഴി എല്‍.പി സ്കൂളിലും പച്ച ഡി.ബി എല്‍.പി.എസിലുമാണ് ക്യാമ്പുകള്‍ തുറന്നത്. ഇരുസ്ഥലങ്ങളിലുമായി 28 കുടുംബങ്ങള്‍ താമസിക്കുന്നു. വില്ളേജ് പരിധിയില്‍ നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
അമ്പതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നതായാണ് നിഗമനം. വടക്കേവിള, സത്രക്കുഴി, കുറുന്താളി എന്നിവിടങ്ങളിലാണ് ദുരിതബാധിതരിലേറെയും. വില്ളേജ് ഓഫിസിന് സമീപത്തെ കച്ചവടസ്ഥാപനങ്ങളും സഹകരണ ബാങ്കിന്‍െറ നീതി മെഡിക്കല്‍ സ്റ്റോറും പൂര്‍ണമായും വെള്ളത്തിനടിയിലായി.
പെരിങ്ങമ്മല യു.പി സ്കൂള്‍, തെന്നൂര്‍ ജവഹര്‍ എല്‍.പി.എസ്, ഞാറനീലി കാണി യു.പി സ്കൂള്‍, ഇടിഞ്ഞാര്‍ ട്രൈബല്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളിലാണ് പെരിങ്ങമ്മല, തെന്നൂര്‍ വില്ളേജുകളിലെ ദുരിത ബാധിതര്‍ കഴിയുന്നത്. ഇടിഞ്ഞാര്‍, മങ്കയം, അടിയോടി കോളനി, മുട്ടിക്കുന്ന്, വിട്ടിക്കാവ്, മുത്തിപ്പാറ, മൈലാടുംകുന്ന് എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. വിട്ടിക്കാവ് വെങ്കിട്ട ആദിവാസി കോളനിയിലേക്കുള്ള റോഡ് പൂര്‍ണമായും തകര്‍ന്നു. പനങ്ങോട് മിച്ചഭൂമിയിലെ നാല്‍പതോളം വീടുകള്‍ വെള്ളത്തിനടിയിലായി.
കച്ചവടസ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം നാശം സംഭവിച്ചത് പാലോട് ജങ്ഷനിലാണ്. ശനിയാഴ്ച പുലര്‍ച്ചയോടെ ജങ്ഷന്‍ പൂര്‍ണമായും വെള്ളത്തിലായി. മുണ്ടന്‍ പാലം മുതല്‍ പാലോട് എസ്.ബി.ടി വരെയും മഹാറാണി ഹോട്ടല്‍ മുതല്‍ ട്രാഫിക് ഐലന്‍ഡ് വരെയും റോഡ് വെള്ളത്തിനടിയിലായതിനാല്‍ മണിക്കൂറുകളോളം ഗതാഗതം നിര്‍ത്തിവെച്ചു.
ഭരതന്നൂര്‍ പാലോട് റോഡില്‍ ചത്തെപ്പാലത്തിനടുത്ത് രണ്ടാള്‍ പൊക്കത്തില്‍ വെള്ളമുയര്‍ന്നത് ഗതാഗതം സ്തംഭിപ്പിച്ചു. ബാന്‍റ് അക്വേറിയത്തിലെ പക്ഷികളും വളര്‍ത്തുമീനുകളും വെള്ളത്തില്‍ ഒലിച്ചുപോയി. വഴുതനപള്ളി നഴ്സറിയിലെ ലക്ഷങ്ങള്‍ വിലവരുന്ന ചെടികള്‍ ഒഴുക്കില്‍പെട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് റോഡിലെ വെള്ളം ഒഴുകിമാറിയത്. പൊന്നാംചുണ്ട്, സൂര്യകാന്തി പാലങ്ങള്‍ വെള്ളത്തിനടിയിലായി.
പെരിങ്ങമ്മല പഞ്ചായത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എ നടപടിക്രമങ്ങള്‍ വിശദീകരിച്ചു. ഓണംവരെ ക്യാമ്പിലുള്ളവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നു. ഇടിഞ്ഞാര്‍ ഹൈസ്കൂളിലെ ക്യാമ്പില്‍ മെഡിക്കല്‍ പരിശോധന നടത്തി രോഗികള്‍ക്ക് മരുന്ന് വിതരണം ചെയ്തു.
അമ്പൂരി ആദിവാസി മേഖലയിലെ കുമ്പിച്ചല്‍ ഫോറസ്റ്റ് മന്ദിരത്തിന് സമീപത്തെ കൂറ്റന്‍പാറ ചാക്കപ്പാറ കിഴക്കേവിള റോഡില്‍ പതിച്ചത് ഗതാഗത തടസ്സത്തിന് കാരണമായി.
തേക്കുപാറക്ക് സമീപം കൊണ്ടകെട്ടി മലയുടെ ഒരു ഭാഗത്ത് ഉരുള്‍പൊട്ടി ഏക്കര്‍ കണക്കിന് കൃഷി ഭൂമി ഒലിച്ചുപോയി.
അമ്പൂരി ആദിവാസി മേഖലയിലെ വിദ്യാധരന്‍ കാണിയുടെ വീട് മണ്ണിടിഞ്ഞ് വീണ് തകര്‍ന്നു. കനത്ത മഴയില്‍ രക്ഷാപ്രവര്‍ത്തനം നടത്താനാകാത്ത സ്ഥിതിയാണ്.
ദുരന്തസ്ഥലം എ.ടി. ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.
ശനിയാഴ്ച വൈകീട്ട് അഞ്ചിന് കള്ളിക്കാട് നിന്ന് ബോട്ടിലാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെിയത്. നാശമുണ്ടായ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ റവന്യൂ അധികൃതര്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്‍കി.
മഴയില്‍ വാമനപുരം നദി കരകവിഞ്ഞൊഴുകിയതോടെ കിളിമാനൂര്‍, ഭരതന്നൂര്‍, മൈലമൂട് മേഖലകളിലെ നൂറോളം വീടുകള്‍ വെള്ളത്തിനടിയിലായി. ജനവാസകേന്ദ്രങ്ങള്‍ പലതും ഒറ്റപ്പെട്ടു. മൈലമൂട്ടില്‍ കെട്ടിടത്തിന്‍െറ രണ്ടാം നിലയില്‍ അകപ്പെട്ട മൂന്നു കുടുംബത്തിലെ ഒമ്പതുപേരെ ശനിയാഴ്ച പുലര്‍ച്ചെ 1.30ഓടെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. കിളിമാനൂരിലെ പുളിമാത്ത് പഞ്ചായത്തിലും ഭരതന്നൂരിലും ദുരിതാശ്വാസകേന്ദ്രങ്ങള്‍ തുറന്നു. ഒരിടത്തും ആളപായമില്ല.
മേഖലയിലെ പത്തോളം ചുടുകട്ട കമ്പനികള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഹെക്ടര്‍കണക്കിന് കൃഷിഭൂമിയും വെള്ളത്തിലായി.
കാരേറ്റ് മേലാറ്റുമൂഴിയില്‍ കരിമ്പിന്‍തോട്ടത്തില്‍ വീട്ടില്‍ ഗോമതി അമ്മ, പ്രഭാകരന്‍ എന്നിവരുടെ വീട് പൂര്‍ണമായി വെള്ളത്തിലായി. സമീപത്തായുള്ള മുണ്ടപ്പള്ളി വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ ചായക്കട, സുദര്‍ശനന്‍െറ താബൂക്ക് ഫാക്ടറി, മണ്ണടിമൂല വീട്ടില്‍ ബാബുവിന്‍െറ മത്സ്യകൃഷി എന്നിവയും നശിച്ചു. നദി കരകവിഞ്ഞൊഴുകിയ കാരേറ്റ് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വെള്ളം കയറി. പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂര്‍, പന്തുവിള മേഖലയിലെ 15ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
വാഴേക്കട്ടയ്ക്കാലില്‍ വീട്ടില്‍ സന്തോഷ്കുമാര്‍, തേക്കുവിളവീട്ടില്‍ നളിനി, കരിക്കുളത്ത് വീട്ടില്‍ സഹദേവന്‍, വാഴേക്കട്ടയ്ക്കാലില്‍ വീട്ടില്‍ സാവിത്രി, ഉദയഗിരിയില്‍ രാജന്‍, കരിക്കുളത്തുവീട്ടില്‍ ലത, കുളത്തുംകരവീട്ടില്‍ കരുണാകരന്‍, നിഖിത ഭവനില്‍ ബാബുരാജ്, കുന്നുവിളവീട്ടില്‍ കുഞ്ഞി, അശ്വതി, രാജമ്മ, ഷീല, വനജാക്ഷി തുടങ്ങിയവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. പഞ്ചായത്തിലെ കൊടുവഴന്നൂര്‍ ഗവ. ഹൈസ്കൂള്‍, കാരേറ്റ് ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിച്ചു.
കടമ്പാട്ടുകോണം അശ്വതിഭവനില്‍ അംബികാകുമാരി, ചെങ്കിക്കുന്ന് കണ്ണയംകോട് പ്രദീപിന്‍െറ ജലജാമന്ദിരം, പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ വയ്യാറ്റിന്‍കര കുളപ്പാറയില്‍ പ്രസന്നകുമാരിയുടെ സജിത് ഭവന്‍ എന്നീ വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു.
മൈലമൂട് ജസീന മന്‍സിലില്‍ എ. സൈഫുദ്ദീന്‍െറ വീട്ടില്‍ അഞ്ച് അടിയോളം പൊക്കത്തില്‍ വെള്ളം കയറി. ഇദ്ദേഹത്തിന്‍െറ സ്റ്റേഷനറിക്കടയും ഫാസ്റ്റ് ഫുഡ് ഷോപ്പും വെള്ളം കയറി നശിച്ചു. പണയില്‍വീട്ടില്‍ ഷജില, ശശി, സലാം, ഉബൈദത്ത് എന്നിവരുടെ വീടുകളും വെള്ളം കയറി നശിച്ചു.വില്ളേജ് അധികൃതരും ജനപ്രതിനിധികളും അതത് പഞ്ചായത്തുകളിലെ ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. നാശനഷ്ടങ്ങളെക്കുറിച്ച് വിലയിരുത്തിവരുന്നതായി അധികൃതര്‍ അറിയിച്ചു.

കണ്ടെയ്നറിന്‍െറ ആക്സില്‍ ഒടിഞ്ഞു; മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

Posted: 24 Aug 2014 12:12 AM PDT

കൊടുങ്ങല്ലൂര്‍: ഗ്രാനൈറ്റ് കയറ്റിയ കണ്ടെയ്നര്‍ ലോറി ആക്സില്‍ ഒടിഞ്ഞ റോഡിന് കുറുകെ കിടന്നത് കൊടുങ്ങല്ലൂര്‍ -തൃശൂര്‍ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം താറുമാറാക്കി. കാവില്‍ക്കടവിലെ മണ്ണാന്തറ ഏജന്‍സിയിലേക്ക് ഗ്രാനൈറ്റ് കയറ്റിവന്ന കണ്ടെയ്നര്‍ ലോറിയാണ് റോഡില്‍ കുടുങ്ങിയത്. ഗോഡൗണിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്സില്‍ ഒടിഞ്ഞത്. ഇതോടെ രാവിലെ ഒമ്പതുമുതല്‍ കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്ന് കിഴക്കോട്ടും തിരിച്ചും ഒരു വാഹനവും പോകാന്‍ കഴിയാത്ത സ്ഥിതിയായി. കിലോമീറ്റുകളോളം വാഹനനിര നീണ്ടു.
ചാലക്കുടി, മാള ഭാഗത്തേക്കും ഗതാഗതം നിലച്ചു. അപ്രതീക്ഷിത ഗതാഗത സ്തംഭനം യാത്രക്കാരെയും വലച്ചു. ഉദ്യോഗസ്ഥരും തൊഴിലാളികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് യാത്രകാര്‍ ദുരിതത്തിലായി. തൃശൂര്‍, ചാലക്കുടി, മാള ഭാഗങ്ങളില്‍ നിന്നുള്ള ബസുകള്‍ നഗരത്തിലേക്ക് പ്രവേശിക്കാതെ പുല്ലൂറ്റ് പാലമിറങ്ങി ട്രസ്റ്റ് പരിസരത്തുനിന്ന് തിരിച്ചുവിട്ടതോടെ യാത്രാക്ളേശത്തിന് ചെറിയ ശമനമായി. നഗരത്തില്‍നിന്ന് ഉള്‍വഴികളിലൂടെ വാഹനങ്ങള്‍ തിരിച്ചുവിട്ടെങ്കിലും കുരുക്കിന് പരിഹാരമായില്ല. കുടുംബശ്രീക്കാരുടെ റാലി കടന്നുവന്നതോടെ പ്രശ്നം വഷളായി. ഗ്രാനൈറ്റ് ഇറക്കി കണ്ടെയ്നര്‍ മാറ്റിയ ശേഷമാണ് ഗതാഗതം പൂര്‍വസ്ഥിതിയായത്.

കല്‍ക്കരി ഇടപാടിലും കോമണ്‍വെല്‍ത്ത് കേസിലും കോണ്‍ഗ്രസ് സ്വാധീനിക്കാന്‍ ശ്രമിച്ചു -വിനോദ് റായ്

Posted: 24 Aug 2014 12:08 AM PDT

Image: 

ന്യൂഡല്‍ഹി: കല്‍ക്കരി ഖനി ഇടപാടിലും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസിലും യു.പി.എ സര്‍ക്കാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മുന്‍ സി.എ.ജി വിനോദ് റായ്. കല്‍ക്കരി, കോമണ്‍വെല്‍ത്ത് കേസുകളിലെ റിപ്പോര്‍ട്ടില്‍ ചിലരുടെ പേര് ഉള്‍പ്പെടുത്തരുതെന്നും ചിലരെ സംരക്ഷിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സന്ദര്‍ശിച്ചതായും വിനോദ് റായ് വെളിപ്പെടുത്തി. പാര്‍ലമെന്‍റില്‍ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ മീറ്റിങ്ങില്‍ കോണ്‍ഗ്രസ് എം.പി മാരുടെ പക്ഷത്തുനിന്ന് കടുത്ത സമ്മര്‍ദമുണ്ടായി. വിനോദ് റായ് രചിച്ച പുതിയ പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് വെളിപ്പെടുത്തല്‍. നോട്ട് ജസ്റ്റ് ആന്‍ അക്കൗണ്ടന്‍റ് എന്ന പേരിലുള്ള പുസ്തകം സെപ്റ്റംബര്‍ 15ന് പുറത്തിറങ്ങും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ നിരവധി ആരോപണങ്ങള്‍ പുസ്തകത്തിലുണ്ടെന്നാണ് സൂചന.
പ്രധാനമന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ മന്‍മോഹന്‍ സിങ്  പരാജയപ്പെട്ടു. ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് പ്രധാനമന്ത്രി വഴങ്ങി. അധികാരത്തില്‍ തുടരാന്‍ വേണ്ടി മാത്രം ഭരണനിര്‍വഹണം മന്‍മോഹന്‍സിങ്  ബലികഴിച്ചെന്നും  വിനോദ് റായ് ആരോപിക്കുന്നു. തെറ്റുകള്‍ കണ്ടത്തൊനുള്ളതല്ല തന്‍്റെ പുസ്തകം. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍  പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും വിനോദ് റായ് പറയുന്നു.
പ്രധാനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിങ് കഴിവുകെട്ട വ്യക്തയാണെന്ന് കുറ്റപ്പെടുത്തുന്ന പുസ്തകങ്ങള്‍ നേരത്തെയും പുറത്തിറങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു, മുന്‍ കല്‍ക്കരി സെക്രട്ടറി തുടങ്ങിയവര്‍ മന്‍മോഹന്‍ സിങ്ങിനെ കുറ്റപ്പെടുത്തി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

തോരാദുരിതം

Posted: 23 Aug 2014 11:51 PM PDT

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ എടക്കുര്‍ശ്ശിക്കടുത്ത് പുതുക്കാട് പൂഴിക്കുന്ന് മലയില്‍ മണ്ണിടിച്ചില്‍. അഞ്ച് ഏക്കറോളം പ്രദേശത്തെ കൃഷിനശിച്ചു. കരിമ്പ പഞ്ചായത്തില്‍ മാത്രം ഏകദേശം അരക്കോടിയുടെ നാശനഷ്ടം സംഭവിച്ചതായാണ് അനൗദ്യോഗിക കണക്ക്. വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് മണ്ണിടിച്ചില്‍. മണ്ണാര്‍ക്കാട് രാജേഷ്, പള്ളിവാതുക്കല്‍ കുട്ടിയച്ചന്‍ എന്നിവരടക്കം ഇരുപതില്‍പരം കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ മണ്ണും കല്ലും അടിഞ്ഞുകൂടി നശിച്ചു. തെങ്ങ്, റബര്‍, കവുങ്ങ്, വാഴ എന്നിവ കടപുഴകിവീണു.
കനത്ത മഴയില്‍ മരുതംകാട്, മൂന്നേക്കര്‍, കല്ലടിക്കോട് എന്നിവിടങ്ങളില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലും വ്യാപകനാശനഷ്ടം സംഭവിച്ചു. ചെന്തണ്ട് കുലിയംപാറ തോട് ഇടിഞ്ഞു.
കണ്ണന്‍പള്ളിയാലില്‍ യോഹന്നാന്‍െറ വീടിനടുത്തെ സ്ഥലത്തെ തോടാണ് തകര്‍ന്നത്. ഇതിനടുത്തെ കോളോത്ത്പടി സെയ്തുമുഹമ്മദിന്‍െറ വീടിന്‍െറ ചുമരും വിണ്ടുകീറി. നിരവ്-കരിമല റോഡ് ഇടിഞ്ഞ് വാഹനഗതാഗതം മുടങ്ങി. ജനവാസ മേഖല ഒറ്റപ്പെട്ടു. മുന്നംതോട് കോസ്വേയുടെ അരികുഭിത്തി തകര്‍ന്നു. ശിരുവാണി റോഡില്‍ ഇരുമ്പാമുട്ടി ഭാഗത്ത് വക്കിടിഞ്ഞു. നിരവ് റോഡ് ഇടിഞ്ഞ് പങ്കജത്തിന്‍െറ വീട്ടിലേക്ക് കല്ലും മണ്ണും ഒഴുകിയത്തെി. കരിമ്പ മേഖലയിലെ മഴവെള്ളപ്പാച്ചില്‍മൂലം ചെമ്പന്‍തിട്ട തോട് 50 മീറ്ററോളം ഇടിഞ്ഞു. ഇരുകരകളും ഇടിഞ്ഞ് വന്‍ കൃഷിനാശം ഉണ്ടായി.
തുണ്ടത്തില്‍ ജസ്റ്റിന്‍െറ തെങ്ങ്, കവുങ്ങ്, 50 നേന്ത്രവാഴ, നിലയാനിയില്‍ സോണിയുടെ തെങ്ങ്, കവുങ്ങ്, അര ഏക്കര്‍ ഇഞ്ചികൃഷി, 100 കുലച്ച ഏത്തവാഴ എന്നിവ നശിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ കൃഷി നശിച്ചതായും തോടിന്‍െറ അരികുഭിത്തി തകര്‍ന്നതോടെ അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായുമാണ് കണക്ക്. പ്രകൃതിക്ഷോഭംമൂലം നാശനഷ്ടം സംഭവിച്ച പ്രദേശങ്ങള്‍ ആര്‍.ഡി.ഒ ചന്ദ്രമോഹന്‍, തഹസില്‍ദാര്‍ ഗോപാലകൃഷ്ണന്‍, കെ.വി. വിജയദാസ് എം.എല്‍.എ, ബ്ളോക്ക് പഞ്ചായത്തംഗം ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗം പ്രിയ ടീച്ചര്‍, കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആന്‍റണി മതിപ്പുറം, വൈസ്പ്രസിഡന്‍റ് റമീജ, പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ഷൈജു എന്നിവര്‍ സന്ദര്‍ശിച്ചു.
തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ മഴക്കെടുതിക്കിരയായ പ്രദേശങ്ങള്‍ തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് പി. പ്രവീണ്‍കുമാറും ജനപ്രതിനിധികളും സന്ദര്‍ശിച്ചു.

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Posted: 23 Aug 2014 11:47 PM PDT

പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ദുരിതമാകുന്നു. ആശുപത്രി നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല.
നേരത്തെ ഉണ്ടായിരുന്ന ജീവനക്കാര്‍ പോലും ഇല്ലാതെ അക്ഷരാര്‍ഥത്തില്‍ ശ്വാസം മുട്ടുകയാണ് ആശുപത്രി.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്റ്റാഫ് പാറ്റേണ്‍ പുതുക്കണമെന്ന ആവശ്യം മാറ്റി വെച്ച് ഉള്ള തസ്തികകളിലെങ്കിലും ആളെ നിയമിക്കണമെന്ന മുറവിളിയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുയരുന്നത്. നഴ്സുമാരുടെ കുറവാണ് ഏറെ പ്രതിസന്ധിയുണ്ടാക്കുന്നത്. ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവ് ഇടക്കാലത്ത് ഉണ്ടായെങ്കിലും നഴ്സ് തസ്തികയില്‍ വര്‍ധനവുണ്ടായില്ല.
അഞ്ച് സ്റ്റാഫ് നഴ്സുമാരുടെ സേവനം പെട്ടെന്ന് ഇല്ലാതായതാണ് പ്രശ്നം രൂക്ഷമാക്കിയത്. രണ്ട് പേര്‍ ശബരിമല ഡ്യൂട്ടിക്കും ഒരാള്‍ ഹജ്ജ് ഡ്യൂട്ടിക്കും ഡെപ്യൂട്ടേഷനിലാണ്. രണ്ട് പേര്‍ മെറ്റേനിറ്റി ലീവിലും.
താല്‍കാലിക അടിസ്ഥാനത്തില്‍ നിയമിതരായ 15ഓളം നഴ്സുമാരാണ് ഒരു വര്‍ഷത്തിനുള്ളില്‍ ജോലി ഉപേക്ഷിച്ച് പോയത്. ഇവരുടെ ശമ്പളം നല്‍കുന്നത് അനിശ്ചിതമായി വൈകിയതാണ് കാരണം.
ഫാര്‍മസിയിലും ജീവനക്കാരുടെ കുറവുണ്ട്. നാല് എന്‍.ആര്‍.എച്ച്.എം ഫാര്‍മസിസ്റ്റുകളെയാണ് കഴിഞ്ഞ മാസം ഒറ്റയടിക്ക് പിരിച്ച് വിട്ടത്. ഇതിന് പകരം പി.എസ്.സി നിയമനം നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും രണ്ട് പേര്‍ മാത്രമാണ് നിയമിതരായത്.
പി.എസ്.സി മെയിന്‍ ലിസ്റ്റ് കഴിഞ്ഞതാണ് കാരണം.
താല്‍കാലിക അടിസ്ഥാനത്തില്‍ രണ്ട് പേരെ നിയമിക്കാന്‍ അനുമതി തേടി സൂപ്രണ്ട് ഡി.എം.ഒക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ഡെപ്യൂട്ടേഷനില്‍ പോയ ഡോക്ടര്‍മാര്‍ക്ക് പകരം താല്‍കാലിക അടിസ്ഥാനത്തിലെങ്കിലും നിയമനം വേണമെന്ന ആവശ്യത്തോടും അധികൃതര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. ഫിസിയാട്രീഷ്യന്‍ പോസ്റ്റില്‍ നിലവില്‍ ഡോക്ടറില്ല.
ശിശുരോഗ വിഭാഗത്തിലും ഓര്‍ത്തോയിലും ഡോക്ടര്‍മാരുടെ കുറവ് രോഗികള്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.

ആറന്മുളയില്‍ മുഖ്യമന്ത്രിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

Posted: 23 Aug 2014 11:45 PM PDT

കോഴഞ്ചേരി: ഒരിക്കല്‍ ഉദ്ഘാടനം നടത്തിയ ആറന്മുള സഹകരണ എന്‍ജിനീയറിങ് കോളജില്‍ വീണ്ടും ഉദ്ഘാടനം നടത്തുവാനത്തെിയ മുഖ്യമന്ത്രിക്കെതിരെ ആറന്മുളക്കാരുടെ പ്രതിഷേധം അരങ്ങേറി. പൈതൃക ഗ്രാമമായ ആറന്മുളയെ തകര്‍ത്ത് വിമാനത്താവളം പണിയാന്‍ ശ്രമിക്കുന്ന സ്വകാര്യ കമ്പിനിക്ക് പിന്തുണ നല്‍കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആറന്മുളയില്‍ പ്രവേശിക്കാന്‍ ധാര്‍മിക അവകാശമില്ളെന്ന മുദ്രാവാക്യം മുഴക്കി വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരാണ് തറയില്‍ ജങ്ഷനില്‍നിന്ന് വേദിയിലേക്ക് പ്രകടനമായത്തെിയത്. കനത്തമഴയെ വകവെക്കാതെ പ്രകടനമായത്തെിയവരെ കെ.ജി.എസ് ഓഫിസിനു മുന്നില്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, ആറന്മുള പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ബി. വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ പ്രതിഷേധ യോഗം നടത്തി.
ആറന്മുളയിലെ വ്യവസായ മേഖലാ പ്രഖ്യാപനം പിന്‍വലിക്കുമെന്ന് ഉറപ്പുനല്‍കിയ മുഖ്യമന്ത്രി നാളിതുവരെ വാക്കുപാലിക്കാത്തത് കെ.ജി.എസ് കമ്പിനിക്കുവേണ്ടിയാണെന്നും ഗ്രീന്‍ട്രൈബ്യൂണല്‍ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ പദ്ധതിയെ വീണ്ടും പിന്തുണക്കുന്ന മുഖ്യമന്ത്രിക്ക് ആറന്മുളയിലെ ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ളെന്നും യോഗം ഉദ്ഘാടനം ചെയ്ത ആറന്മുള പൈതൃക ഗ്രാമ കര്‍മ സമിതി പ്രസിഡന്‍റ് കെ. ഹരിദാസ് പറഞ്ഞു.
കടമ്മനിട്ട രാമകൃഷ്ണന്‍െറ അഭ്യര്‍ഥനയെ തുടര്‍ന്ന് സൗജന്യമായി ഭൂമി വിട്ടുനല്‍കിയ ആറന്മുള നിവാസികളെ പരിഹസിക്കുന്ന നിലപാടാണ് രണ്ടാമതും ഉദ്ഘാടനം സംഘടിപ്പിച്ച കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ സ്വീകരിച്ചിരിക്കുന്നത്.
സ്വന്തം നാട്ടുകാരില്‍ ആരൊക്കെയാണോ സൗജന്യമായി ഭൂമി വിട്ടുനല്‍കിയതെന്ന അറിവുകൂടിയില്ലാത്ത എം.എല്‍.എയാണ് വികസനത്തിന്‍െറ പേരില്‍ ഊറ്റം കൊള്ളുന്നത്.
ആറന്മുളക്കാര്‍ പൂര്‍ണമായും ബഹിഷ്കരിച്ച സമ്മേളനം അന്യനാട്ടുകാരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചാണ് നടത്തിയത്. സ്വീകരണത്തിന് ആറന്മുളയുടെ തനത് കലാരൂപമായ വഞ്ചിപ്പാട്ട് പാടാന്‍ പോലും വാടകക്ക് ആളിനെയെടുക്കേണ്ടി വന്ന ഗതികേടിലായിരുന്നു സംഘാടകരെന്ന് യോഗത്തില്‍ സംസാരിച്ച പൈതൃക ഗ്രാമകര്‍മ സമിതി ജന. കണ്‍വീനര്‍ പി.ആര്‍. ഷാജി അഭിപ്രായപ്പെട്ടു. പ്രകടനത്തിനും യോഗത്തിനും പി. ഇന്ദുചൂഡന്‍, കെ.പി. സോമന്‍, വി.ജി. ശ്രീകാന്ത്, അരവിന്ദന്‍ കോഴഞ്ചേരി, വി. മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മലയോര, താഴ്ന്ന പ്രദേശങ്ങള്‍ ദുരിതക്കയത്തില്‍

Posted: 23 Aug 2014 11:43 PM PDT

കോട്ടയം: കാലവര്‍ഷക്കെടുതിയത്തെുടര്‍ന്ന് ജില്ലയിലെ മലയോര പ്രദേശങ്ങള്‍ക്കുപുറമെ താഴ്ന്ന പ്രദേശങ്ങളും ദുരിതക്കയത്തിലായി.
റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ പലയിടത്തും രാത്രികാല വാഹന ഗതാഗതം തടസ്സപ്പെട്ടു. മലയോര മേഖലയില്‍ ഉരുള്‍പൊട്ടിയുണ്ടായ വെള്ളപ്പാച്ചിലില്‍ വീടുകളും കൃഷിയിടങ്ങളും നശിച്ചപ്പോള്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടാണ് ദുരിതം വിതച്ചത്.
പൂഞ്ഞാറില്‍ വെള്ളിയാഴ്ച ഉരുള്‍പൊട്ടിയ ഭീതി നിലനില്‍ക്കേ അര്‍ധരാത്രിയോടെ മുണ്ടക്കയത്ത് മുക്കുളത്ത് വീണ്ടും ഉരുള്‍പൊട്ടി. മീനച്ചിലാറില്‍ വെള്ളം ഉയര്‍ന്നതിനത്തെുടര്‍ന്ന് കോട്ടയം താലൂക്കില്‍ വിവിധ സ്ഥങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. അറുത്തൂട്ടി തോടിന്‍െറ കരയിലെ വീടുകളില്‍ വെള്ളം കയറി. ചാലുകുന്ന് സി.എന്‍.ഐ റോഡിന്‍െറ വശങ്ങളിലെ താമസക്കാരുടെ വീടുകളിലും വെള്ളം കയറി. മഴ തുടര്‍ന്നാല്‍ പ്രദേശവാസികള്‍ മാറിത്താമസിക്കേണ്ടിവരുമെന്ന ആശങ്കയിലാണ്. കുമരകം, ചെങ്ങളം, തിരുവാര്‍പ്പ് മേഖലകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കിഴക്കന്‍ വെള്ളത്തിന്‍െറ ശക്തമായ വരവാണ് താഴ്ന്ന പ്രദേശങ്ങള്‍ക്ക് ഭീഷണി. കാലവര്‍ഷത്തിന്‍െറ തുടക്കം മുതലുള്ള കെടുതികള്‍ക്കുപുറമെ മൂന്ന് ദിവസമായി തകര്‍ത്തുപെയ്ത മഴ നാശനഷ്ടങ്ങളുടെ തോത് വര്‍ധിപ്പിച്ചു. അതിശക്തമായ രാത്രിമഴയിലെ നാശത്തിന്‍െറ കണക്ക് ജില്ലാ റവന്യൂ അധികൃതര്‍ താലൂക്കുകളില്‍നിന്ന് ശേഖരിച്ചുവരികയാണ്. ചങ്ങനാശേരി താലൂക്കില്‍ താഴ്ന്ന മേഖലകളൊക്കെ വെള്ളപ്പൊക്ക ദുരിതത്തിലാണ്. കുറിച്ചിയില്‍ ദുരിതാശ്വാസക്യാമ്പ് തുറന്നു.

ജില്ലയില്‍ 84 കോടിയുടെ റോഡ് നിര്‍മാണത്തിന് അനുമതി

Posted: 23 Aug 2014 11:37 PM PDT

ഇടുക്കി: ജില്ലയില്‍ 84 കോടിയുടെ റോഡ് നിര്‍മാണത്തിന് അനുമതിയാവുകയും ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്തതായി അഡ്വ. ജോയ്സ് ജോര്‍ജ് എം.പി അറിയിച്ചു.
മണ്ഡലത്തിലെ 35 റോഡുകളാണ് പ്രധാനമന്ത്രിയുടെ ഗ്രാമീണ സഠക് യോജന പദ്ധതിയില്‍പ്പെടുത്തി നിര്‍മാണം ആരംഭിക്കുന്നത്. ഏകദേശം 100 കിലോമീറ്ററോളം വരുന്ന 35 റോഡുകളുടെ നിര്‍മാണത്തോടെ ജില്ലയുടെ റോഡ് ഗതാഗത രംഗത്ത് വമ്പിച്ച മാറ്റമുണ്ടാകുമെന്ന് ജോയ്സ് ജോര്‍ജ് എ.പി പറഞ്ഞു.
റോഡുള്‍പ്പെടുന്ന പഞ്ചായത്തും റോഡിന്‍െറ പേരും ചുവടെ ചേര്‍ക്കുന്നു തുക ബ്രാക്കറ്റില്‍:
വാഴത്തോപ്പ് പഞ്ചായത്തില്‍ ചെറുതോണി-മണിയാറന്‍കുടി (ഒരു കോടി 66 ലക്ഷം), ഇടവെട്ടി പഞ്ചായത്തില്‍ ശാസ്താംപാറ-മുരളിക്കവല (59.89 ലക്ഷം), മുട്ടം പഞ്ചായത്തില്‍ ശങ്കരിപ്പിള്ളി-പച്ചിലക്കുന്ന് (44.76 ലക്ഷം), അടിമാലി പഞ്ചായത്തില്‍ ചില്ലിത്തോട്-മുത്തിക്കാട് (രണ്ടുകോടി 22 ലക്ഷം), വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ ഓടമേട്-അശ്രാം-വാളാര്‍ഡി (ഒരു കോടി 43 ലക്ഷം), ചിന്നക്കനാല്‍ ബിയല്‍റാം-കളത്തൂപ്പാറ (ഒരു കോടി 54 ലക്ഷം), മാങ്കുളം പഞ്ചായത്തില്‍ സുകുമാരന്‍കട-താളുകണ്ടം (മൂന്നുകോടി 26 ലക്ഷം)
കുടയത്തൂര്‍ പഞ്ചായത്തില്‍ മുതിയാമല-കരിമ്പന (ഒരു കോടി 35 ലക്ഷം), ആലക്കോട് പഞ്ചായത്തില്‍ കുടയത്തൂര്‍-തലയനാട് (രണ്ടുകോടി 64 ലക്ഷം), കോടിക്കുളം പഞ്ചായത്തില്‍ കോടിക്കുളം-ചെറിയാന്‍പാറ (മൂന്നുകോടി), കഞ്ഞിക്കുഴി പഞ്ചായത്തില്‍ ചേലച്ചുവട് - പകുതിപ്പാലം (ഒരുകോടി 96 ലക്ഷം), അറക്കുളം പഞ്ചായത്തില്‍ മുത്തിയുരണ്ടയാര്‍-കോഴിമല (ഒരുകോടി 84 ലക്ഷം), അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ഇടപ്പൂക്കളം-പൂവന്തിക്കുടി (മൂന്നുകോടി), രാജാക്കാട് പഞ്ചായത്തില്‍ കള്ളിമാലി-പന്നിയാര്‍കുട്ടി (രണ്ടുകോടി 18 ലക്ഷം)
പുറപ്പുഴ പഞ്ചായത്തില്‍ മാനച്ചാല്‍-തെക്കേനിരപ്പ് (98 ലക്ഷം), മണക്കാട് പഞ്ചായത്തില്‍ മുണ്ടന്‍മല-വാഴപ്പിള്ളി (ഒരുകോടി 64 ലക്ഷം) അടിമാലി പഞ്ചായത്തില്‍ കൊരങ്ങാട്ടി-പ്ളാമല നെല്ലിത്താനം (നാലുകോടി 19 ലക്ഷം), ദേവികുളം പഞ്ചായത്തില്‍ കുണ്ടള-സാന്‍േറാസ് കോളനി (ഒരുകോടി ഏഴുലക്ഷം), ശാന്തന്‍പാറ പഞ്ചായത്തില്‍ ശാന്തന്‍പാറ-പേത്തൊട്ടി (രണ്ടുകോടി 33.5 ലക്ഷം), ശാന്തന്‍പാറ പഞ്ചായത്തില്‍ പേത്തൊട്ടി - ഡാലം (263 ലക്ഷം), കരിമണ്ണൂര്‍ പഞ്ചായത്തില്‍ പള്ളിക്കുന്ന്-കോട്ടമിഷന്‍കുന്ന് (രണ്ടുകോടി 16 ലക്ഷം)
ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ വി.സി വളവ് - വെള്ളിയാനി (മൂന്നുകോടി 68.8 ലക്ഷം), വെള്ളിയാമറ്റം പഞ്ചായത്തില്‍ മൂലേക്കാട്-മേത്തൊട്ടി (95 ലക്ഷം), വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി പഞ്ചായത്തുകളില്‍ ചെറുതോണി-പാറക്കടവ് (മൂന്നുകോടി 21 ലക്ഷം)
കാമാക്ഷി പഞ്ചായത്തില്‍ തങ്കമണി - പള്ളിമേട് (രണ്ടുകോടി 75 ലക്ഷം), കട്ടപ്പന പഞ്ചായത്തില്‍ വെള്ളായംകുടി-കൊങ്ങിണിപ്പടവ് (നാല് കോടി 97 ലക്ഷം), പാമ്പാടുംപാറ പഞ്ചായത്തില്‍ കവന്തി-അഞ്ചുമുക്ക് (രണ്ടുകോടി 26 ലക്ഷം), കട്ടപ്പന പഞ്ചായത്തില്‍ പള്ളിക്കവല-സ്കൂള്‍കവല (നാലുകോടി 12 ലക്ഷം), സേനാപതി രാജാക്കാട് പഞ്ചായത്തുകളില്‍ ഒട്ടാത്തി-എന്‍.ആര്‍ സിറ്റി (അഞ്ചുകോടി 40 ലക്ഷം)
കുമാരമംഗലം പഞ്ചായത്തില്‍ ഏഴല്ലൂര്‍-പെരുമ്പിള്ളിച്ചിറ (ഒരുകോടി 34 ലക്ഷം), മുട്ടം പഞ്ചായത്തില്‍ കാക്കൊമ്പ്-കൊല്ലംകുന്ന് (ഒരുകോടി 7.65 ലക്ഷം)
കരിങ്കുന്നം പഞ്ചായത്തില്‍ വടക്കേമുറി-ഉറവപ്പാറ (രണ്ടുകോടി 60 ലക്ഷം), വാത്തിക്കുടി പഞ്ചായത്തില്‍ രാജമുടി-17 കമ്പനി (മൂന്നുകോടി 70 ലക്ഷം), ദേവികുളം പഞ്ചായത്തില്‍ പെരടിപ്പാലം-മാങ്ങാപ്പാറ (മൂന്നുകോടി 73 ലക്ഷം).

ദുരിതബാധിതരുടെ പട്ടികയിലെ 337 പേര്‍ക്ക് ധനസഹായത്തിന്‍െറ ആദ്യ ഗഡു ഒരാഴ്ചക്കകം

Posted: 23 Aug 2014 11:34 PM PDT

കാസര്‍കോട്: കഴിഞ്ഞ വര്‍ഷത്തെ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളില്‍നിന്ന് തയാറാക്കി അംഗീകരിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍പെട്ട 337 പേര്‍ക്ക് ധനസഹായത്തിന്‍െറ ആദ്യ ഗഡു ഒരാഴ്ചക്കകം നല്‍കുമെന്ന് എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. ദുരിതബാധിത പഞ്ചായത്തുകള്‍ക്ക് അനുവദിച്ച ആംബുലന്‍സ് ലഭ്യമാക്കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിക്കുന്നതിനും തീരുമാനമായി.
എന്‍ഡോസള്‍ഫാന്‍ മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പിലാക്കാന്‍ കൃഷി മന്ത്രി കെ.പി. മോഹനന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തദ്ദേശ ഭരണാധികാരികളുടെ പരാതികള്‍ക്ക് അടിയന്തര പരിഹാരം കാണാന്‍ മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി.
മുളിയാറില്‍ ആരംഭിക്കുന്ന അത്യാധുനിക രീതിയിലുള്ള പുനരധിവാസ ഗ്രാമത്തിന്‍െറ സമഗ്ര പ്ളാന്‍ ഒക്ടോബറില്‍ ലഭിക്കും. 2015 ജനുവരിയില്‍ പുനരധിവാസ ഗ്രാമത്തിന്‍െറ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ദുരിതബാധിതരുടെ പുനരധിവാസം, ഒൗഷധസസ്യങ്ങള്‍ വളര്‍ത്തല്‍ തുടങ്ങിയ മാതൃകാ പദ്ധതികളാണ് പുനരധിവാസ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ളത്. പള്ളിക്കര ഗ്രാമപഞ്ചായത്തിനെ ദുരിതബാധിത പഞ്ചായത്തായി അംഗീകരിക്കുന്നതിന് സര്‍ക്കാറിലേക്ക് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്.
ദുരിതബാധിത മേഖലയില്‍ നടപ്പാക്കുന്ന നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് പദ്ധതികളില്‍ 84 എണ്ണം പൂര്‍ത്തീകരിച്ചു. 50 എണ്ണത്തിന്‍െറ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. റെയില്‍വേയുടെ അനുമതിക്കായി ഒരു പദ്ധതിയുണ്ട്. ഏഴ് പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. 30 പദ്ധതികള്‍ പ്രവൃത്തികളുടെ മുന്നോടിയായുള്ള നടപടികളുടെ വിവിധ ഘട്ടങ്ങളിലാണെന്ന് ഡെപ്യൂട്ടി കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരില്ലാത്ത പഞ്ചായത്തുകളില്‍ താല്‍ക്കാലിക നിയമനത്തിന് ഉത്തരവായിട്ടുണ്ട്. ഓവര്‍സിയര്‍മാരുടെയും അസിസ്റ്റന്‍റ് എന്‍ജിനീയര്‍മാരുടെയും ഒഴിവുകള്‍ നികത്തുന്നതിന് 13 പേരെ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളില്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ ബാക്കിയുള്ളവര്‍ക്കായി പഞ്ചായത്ത്തല അദാലത്ത് സംഘടിപ്പിക്കും. ദുരിതബാധിതരുടെ പട്ടികയില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നടപടി സ്വീകരിക്കും.
നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് പദ്ധതിയിലുള്‍പ്പെടുത്തിയ 59 കുടിവെള്ള പദ്ധതികളില്‍ ഉറവിട പ്രദേശത്ത് വെള്ളമില്ലാത്തതിനാല്‍ 17 പദ്ധതികള്‍ ഉപേക്ഷിക്കേണ്ട സാഹചര്യമാണ്. ഇതിനു പകരം വിവിധ പഞ്ചായത്തുകളെ സംയോജിപ്പിച്ച് കുടിവെള്ള പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച് നബാര്‍ഡുമായി ചര്‍ച്ച നടത്തും. കുടിവെള്ള പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് സെപ്റ്റംബര്‍ മൂന്നിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും. ചെറുവത്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്‍െറ നവീകരണ പ്രവൃത്തികള്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കുന്നതിന് നടപടിയെടുക്കും.
യോഗത്തില്‍ എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി, ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, ആര്‍.ഡി.ഒയുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടര്‍ പി.കെ. ഉണ്ണികൃഷ്ണന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ എ. കൃഷ്ണന്‍ (കാഞ്ഞങ്ങാട്), മീനാക്ഷി ബാലകൃഷ്ണന്‍ (പരപ്പ), ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ സി.കെ. അരവിന്ദാക്ഷന്‍ (പുല്ലൂര്‍-പെരിയ), എച്ച്. വിഘ്നേശ്വര ഭട്ട് (കള്ളാര്‍), പി.പി. നസീമ (അജാനൂര്‍), ജെ.എസ്. സോമശേഖര (എന്‍മകജെ), എ.കെ. കുശല (ബെള്ളൂര്‍), സുജാത ആര്‍. തന്ത്രി (കാറഡുക്ക), സുപ്രിയ അജിത്കുമാര്‍ (പനത്തടി), എം. ബാലകൃഷ്ണന്‍ (കയ്യൂര്‍-ചീമേനി), ബദിയഡുക്ക പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, സെല്‍ അംഗങ്ങളായ കെ.ബി. മുഹമ്മദ്കുഞ്ഞി, നാരായണന്‍ പേരിയ, കെ.വി. രാജീവ്കുമാര്‍, എ. കുഞ്ഞിരാമന്‍നായര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ സി.എ. അബ്ദുല്‍മജീദ്, ജില്ലാ സാമൂഹികനീതി ഓഫിസര്‍ ആര്‍.പി. പത്മകുമാര്‍, ജില്ലാ സപൈ്ള ഓഫിസര്‍ എന്‍. ബൃന്ദ, ഡെപ്യൂട്ടി ഡി.എം.ഒ എം.സി. വിമല്‍രാജ്, കേരള വാട്ടര്‍ അതോറിറ്റി എക്സി. എന്‍ജിനീയര്‍ എം. വത്സലന്‍, എല്‍.എസ്.ജി.ഡി എക്സി. എന്‍ജിനീയര്‍ എം.വി. ശംസുദ്ദീന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഐ.എസ്.ം) ഡോ. താരാദാസ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. രൂപ സരസ്വതി, കെ. ചന്ദ്രന്‍, ജി.കെ. സുജാത, ഇ. പത്മനാഭന്‍ എന്നിവര്‍ സംബന്ധിച്ചു. എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.പി. ബാലകൃഷ്ണന്‍നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പെയ്തൊഴിയാതെ പേമാരി

Posted: 23 Aug 2014 11:22 PM PDT

കൊച്ചി: രണ്ടു ദിവസമായി തുടരുന്ന മഴയില്‍ ജില്ലയിലെ തീരദേശത്തും മലയോര മേഖലയിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്.
കാര്‍ഷിക മേഖലകളായ മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്തെങ്കിലും നാശനഷ്ടങ്ങള്‍ സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. അതേസമയം കൊച്ചിയില്‍ മഴ തുടരുന്ന സാഹചര്യം ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍മൂലം കനത്ത ഗതാഗത തടസ്സം അനുഭവപ്പെടുന്ന നഗരത്തില്‍ മഴ കൂടിയായതോടെ ഗതാഗതം സ്തംഭിക്കുന്ന നിലയിലെത്തി. വൈറ്റില, ഇടപ്പള്ളി, എം. ജി റോഡ്, കുണ്ടന്നൂര്‍ എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു.
ഇടറോഡുകളില്‍ പലേടത്തും വെള്ളക്കെട്ടും ഉണ്ടായി. ജില്ലയിലെ പ്രധാന നദികളായ പെരിയാര്‍, മൂവാറ്റുപുഴയാര്‍ എന്നിവയില്‍ ജലനിരപ്പുയര്‍ന്നു. വെള്ളി, ശനി ദിവസങ്ങളില്‍ ജില്ലയില്‍ മഴ മൂലമുള്ള നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിച്ചു.
കൊച്ചി മെട്രോ ജോലികളെ മഴ ബാധിച്ചില്ലെന്ന് ഡി.എം.ആര്‍സി അധികൃതര്‍ പറഞ്ഞു. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടന്നു വരികയാണ്. റോഡുകളുടെ അറ്റകുറ്റപ്പണിയും മുടങ്ങിയില്ല. എന്നാല്‍ തമ്മനത്ത് പൊട്ടിയ കുടിവെള്ളപൈപ്പിന്‍െറ അറ്റകുറ്റപ്പണിക്ക് കനത്ത മഴ തടസ്സസമായെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് പൈപ്പ് പൊട്ടിയത്.
ശനിയാഴ്ച വൈകീട്ടാണ് ഇതിന്‍െറ ജോലികള്‍ പൂര്‍ത്തിയാക്കാനായത്. നഗരത്തിലെ വ്യാപാരികള്‍ക്കും കനത്ത മഴ തിരിച്ചടിയായി. സൗത്, എം. ജി റോഡ് എന്നിവിടങ്ങളിലെ വ്യാപാരികളെയാണ് വെള്ളക്കെട്ട് ഏറ്റവുമധികം ബാധിച്ചത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP