സ്വാഗതം
WELCOME

Saturday, August 16, 2014

ബി.ജെ.പി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് ആരുമില്ല Madhyamam News Feeds

ബി.ജെ.പി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് ആരുമില്ല Madhyamam News Feeds

Link to

ബി.ജെ.പി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് ആരുമില്ല

Posted: 16 Aug 2014 12:31 AM PDT

Image: 

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ ഭാരവാഹികളെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചു. 11 വൈസ് പ്രസിഡന്‍്റുമാര്‍, എട്ട് ജനറല്‍ സെക്രട്ടറിമാര്‍, നാല് ജോയിന്‍റ് ജനറല്‍ സെക്രട്ടറിമാര്‍, 14 സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്നതാണ് പുതിയ ദേശീയ കമ്മിറ്റി. കേരളത്തില്‍ നിന്ന് ആരും ദേശീയ ഭാരവാഹി പട്ടികയിലില്ല. ദേശീയ സെക്രട്ടറിയായിരുന്ന പി.കെ കൃഷ്ണദാസിനെ  ഒഴിവാക്കി.

ബണ്ഡാരു ദത്താത്രേയ,  ബി.എസ് യദ്യൂരപ്പ , സത്യപാല്‍ മാലിക്, മുഖ്താര്‍ അബ്ബാസ് നഖ്വി,പുരുഷോത്തം രുപാല , പ്രഭാത് ഝാ,രഘുവര്‍ ദാസ്  കിരണ്‍ മഹേശ്വരി, വിനയ് സഹസ്രബുദ്ധെ രേണു രവി, ദിനേശ് ശര്‍മ എന്നിവരാണ് വൈസ് പ്രസിഡന്‍്റുമാര്‍.
ജനറല്‍ സെക്രട്ടറിമാര്‍: ജഗദ് പ്രകാശ് നഡ്ഡ, രാജിവ് പ്രതാപ് റൂഡി, മുരളീധര്‍ റാവു, രാം മാധവ്, സരോജ് പാണ്ഡെ, ഭൂപേന്ദ്ര യാദവ്, രാം ശങ്കര്‍ കാര്‍ത്തികേയ, രാം ലാല്‍(സംഘടന ചുമതല)
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ അക്ബര്‍ ദേശീയ വക്താക്കളുടെ പട്ടികയില്‍ ഇടം പിടിച്ചു. പാര്‍ട്ടി വക്താക്കളായി പത്ത് പേരെ ഉള്‍പെടുത്തിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ തോല്‍വിക്ക് രാഹുലിനെ പഴിക്കേണ്ട -ആന്റണി കമ്മിറ്റി

Posted: 15 Aug 2014 11:53 PM PDT

Image: 

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെതോല്‍വിക്ക് രാഹുല്‍ ഗാന്ധിയെ പഴിക്കേണ്ടതില്ലെന്ന് എ.കെ ആന്റണി. ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയെ കുറിച്ച് പഠിക്കാന്‍ എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റിയുടേതാണ് കണ്ടെത്തല്‍. സംഘടനാ ദൗര്‍ബല്യങ്ങളും നരേന്ദ്ര മോദിയുടെ  കൃത്രിമ മാധ്യമ പ്രചാരണവുമാണ് തോല്‍വിക്ക് കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
രാഹുലിന് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഊഹങ്ങള്‍ മാത്രമാണ്. അത്തരം ഊഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ആന്റണി പറഞ്ഞു.
1977 ലെ പോലെ ദുഷ്കരമായ ഈ കാലവും കോണ്‍ഗ്രസ് മറികടക്കും. സോണിയാ ഗാന്ധിയുടെയും രാഹുലിന്‍െറയും നേതൃത്വത്തില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുകയും  ജനപിന്തുണ തിരിച്ചു പിടിച്ച് അധികാരത്തിലെത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടിന്‍െറ ഉള്ളടക്കത്തെകുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആന്റണി തയാറായില്ല.

തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍ സമാഹരിച്ചാണ് ആന്റണി കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ബാര്‍ വിഷയം: ഹൈകോടതി നിര്‍ദേശം അവഗണിക്കാനാകില്ലെന്ന് കെ ബാബു

Posted: 15 Aug 2014 11:43 PM PDT

Image: 

തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ ഹൈകോടതിയുടെ നിര്‍ദേശം അവഗണിക്കാനാകില്ളെന്ന് എക്സൈസ് മന്ത്രി കെ ബാബു. മദ്യനയത്തെക്കുറിച്ചുള്ള കൂടുതല്‍ അഭിപ്രായങ്ങള്‍ പറയേണ്ട വേദികളില്‍ പറയും. ബാറുകളില്‍ നിലവാര പരിശോധന നടത്തുന്നത് നയപരമായ തീരുമാനത്തിന് ശേഷമെന്നും ബാബു വാര്‍ത്താലേഖകരോട് പറഞ്ഞു.

ഫെഡറേഷന്‍ കപ്പ് അത് ലറ്റിക്സ്: ഒ.പി ജെയ്ഷക്ക് സ്വര്‍ണം

Posted: 15 Aug 2014 11:39 PM PDT

Image: 

ന്യൂഡല്‍ഹി: ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് മീറ്റില്‍ വനിതകളുടെ 5,000 മീറ്ററില്‍ മലയാളിതാരം ഒ.പി ജെയ്ഷക്ക് സ്വര്‍ണം. പഞ്ചാബിനുവേണ്ടിയാണ് ജെയ്ഷ മത്സരത്തിനിറങ്ങിയത്. മലയാളി താരം പ്രീജ ശ്രീധരന്‍ വെള്ളി നേടി. മഹാരാഷ്ട്രയുടെ സ്വാതിക്കാണ് വെങ്കലം.

അടുത്ത മാസം 19 മുതല്‍ ഒക്ടോബര്‍ നാലുവരെ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നത് ഫെഡറേഷന്‍ കപ്പിലെ പ്രകടനത്തിന്‍െറ അടിസ്ഥാനത്തിലാണ്. 1000ലേറെ അത്ലറ്റുകളാണ് മീറ്റില്‍ പങ്കെടുക്കുന്നത്. ഇതുവരെ നടന്നതില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ പങ്കെടുക്കുന്ന മീറ്റാണ് ഇത്തവണത്തേത്. കേരളത്തില്‍ നിന്നും 43 താരങ്ങള്‍ മീറ്റില്‍ പങ്കെടുക്കുന്നുണ്ട്.

ഐ.എസ്.ഐ.എസിനെ അമര്‍ച്ച ചെയ്യാന്‍ യു.എന്‍ നീക്കം തുടങ്ങി

Posted: 15 Aug 2014 10:30 PM PDT

Image: 

യുണൈറ്റൈഡ് നേഷന്‍സ്: ഇറാഖിലെ വിമത സായുധ  ഗ്രൂപ്പായ ഐ.എസ്.ഐ.എസിനെ (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ) അമര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സംഘടന നീക്കം തുടങ്ങി. യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. 15 അംഗ സുരക്ഷാ കൗണ്‍സില്‍ ഏകകണ്ഠമായാണ് പ്രമേയം അംഗീകരിച്ചത്.
ഐ.എസ്.ഐ.എസ് ബോധപൂര്‍വം സാധാരണ പൗരന്മാരെ  ലക്ഷ്യം വെക്കുകയാണെന്ന് സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച യു.എന്നിലെ ബ്രിട്ടീഷ് പ്രതിനിധി പറഞ്ഞു.
സംഘടനക്ക് സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നവര്‍ക്കും ആയുധങ്ങള്‍ നല്‍കുന്നവര്‍ക്കുമെതിരെ ഉപരോധം പ്രഖ്യാപിക്കും.  ഐ.എസ്.ഐ.എസ് ഔദ്യാഗിക വക്താവ് അടക്കം ആറു പേരെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തി. നേരത്തെ ഐ.എസ്.ഐ.എസ് എന്ന പേരില്‍ അറിയിപ്പെട്ട സംഘം ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്) എന്ന് പേര് മാറ്റിയിട്ടുണ്ട്. യു.എന്‍ സുരക്ഷാ കൗണ്‍സില്‍ നേരത്തെ തന്നെ ഐ.എസ്.ഐ.എസിനെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.

യുദ്ധം ചെയ്യാനല്ല സൈനിക ശക്തി വര്‍ധിപ്പിക്കുന്നത് -പ്രധാനമന്ത്രി

Posted: 15 Aug 2014 10:29 PM PDT

Image: 

മുംബൈ: യുദ്ധക്കപ്പലുകളുടെ നിര്‍മാണത്തിലൂടെ ഇന്ത്യ യുദ്ധമല്ല ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സൈനിക ശക്തി ലോകത്തെ അറിയിക്കാനാണ് പ്രതിരോധമേഖല ശക്തിപ്പെടുത്തുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും മോദി വ്യക്തമാക്കി. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കൊല്‍ക്കത്ത രാഷ്ട്രത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ച ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എന്നാല്‍, സ്വതന്ത്ര ഇന്ത്യയെ സംരക്ഷിക്കുന്നത് രാജ്യത്തിന്‍െറ സേനകളാണ്. ഐ.എന്‍.എസ് കൊല്‍ക്കത്ത ഇന്ത്യയുടെ പ്രതിരോധ ശക്തിയാണ് കാണിക്കുന്നത്. ഇത് പ്രതിരോധ രംഗത്ത് രാജ്യം കൈവരിച്ച സ്വയംപര്യാപ്തതയാണ് ചൂണ്ടിക്കാട്ടുന്നതെന്നും മോദി പറഞ്ഞു.

നാവിക സുരക്ഷ ഉറപ്പാക്കുന്നത് വഴി കടല്‍ വഴിയുള്ള വ്യാപാരത്തില്‍ കൂടുതല്‍ നേട്ടം കൈവരിക്കാന്‍ രാജ്യത്തിന് സാധിക്കും. പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഒരു ദിവസം ഇന്ത്യ കയറ്റുമതി രാജ്യമാകുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടപ്പിച്ചു.

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 21,480 രൂപ

Posted: 15 Aug 2014 10:01 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21,480 രൂപയും ഗ്രാമിന് 2,685 രൂപിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന്‍വില 21,400 രൂപയായിരുന്നു. ബുധനാഴ്ച 80 രൂപ കൂടി 21,480 രൂപയിലെത്തി.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.10 ഡോളര്‍ കുറഞ്ഞ് 1,304.40 ഡോളറിലെത്തി.

ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഫലസ്തീന്‍

Posted: 15 Aug 2014 09:57 PM PDT

Image: 

ഗസ്സ സിറ്റി: കഴിഞ്ഞ ദിവസം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ഇസ്രായേല്‍ ലംഘിച്ചുവെന്ന് ഫലസ്തീന്‍ ആഭ്യന്തര മന്ത്രാലയം. ഖാന്‍ യൂനിസ് പട്ടണത്തിന്‍െറ കിഴക്കേ ഭാഗത്താണ് ഇസ്രായേല്‍ വെള്ളിയാഴ്ച വെടിവെപ്പ് നടത്തിയതെന്ന് ഫലസ്തീന്‍ അറിയിച്ചു. എന്നാല്‍ വെടിവെപ്പില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. അതേസമയം, തങ്ങള്‍ക്ക് സംഭവത്തെക്കുറിച്ച് അറിയില്ലെന്ന്‌ ഇസ്രായേല്‍ സൈനിക വക്താവ് അറിയിച്ചു.

വ്യാഴാഴ്ചയാണ് വെടിനിര്‍ത്തല്‍ അഞ്ച് ദിവത്തേക്കുകൂടി നീട്ടാന്‍ ഇസ്രായേലും ഫലസ്തീനും ധാരണയായത്. കഴിഞ്ഞ ഒരു മാസമായി ഇസ്രായേല്‍ രൂക്ഷ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ഫലസ്തീനില്‍ വെടിനിര്‍ത്തലിന് ശേഷം സംഘര്‍ഷാവസ്ഥയില്‍ അയവുവന്നിരുന്നു. ഈജിപ്തിന്‍െറ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. ഇസ്രായേല്‍ ആക്രമണത്തില്‍ 1,945 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഒരു തായ്ലന്‍റ് സ്വദേശി ഉള്‍പ്പടെ 67 പേര്‍ ഹമാസിന്‍െറ പ്രത്യാക്രമണത്തല്‍ കൊല്ലപ്പെട്ടു. ഇതില്‍ 64 പേര്‍ സൈനികരാണ്.

ഐ.എന്‍.എസ് കൊല്‍ക്കത്ത രാഷ്ട്രത്തിന് സമര്‍പ്പിച്ചു

Posted: 15 Aug 2014 09:50 PM PDT

Image: 

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കൊല്‍ക്കത്ത രാഷ്ട്രത്തിന് സമര്‍പ്പിച്ചു. മുംബൈയിലെ മാസഗോണ്‍ ഡോക് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യുദ്ധക്കപ്പല്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ് ലി, നാവികസേന മേധാവി അഡ്മിറല്‍ ആര്‍.കെ ധോവന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നാവികസേനയുടെ ഡിസൈന്‍ ബ്യൂറോ രൂപകല്‍പന ചെയ്ത 6800 ടണ്‍ ഭാരമുള്ള യുദ്ധക്കപ്പല്‍ മാസഗോണ്‍ ഡോക് യാര്‍ഡ്സ് ലിമിറ്റഡ് ആണ് നിര്‍മ്മിച്ചത്. 2010ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പദ്ധതിയിട്ടെങ്കിലും മൂന്നുവര്‍ഷം വൈകി. 2003 സെപ്റ്റംബറില്‍ നിര്‍മാണത്തിന് തുടക്കംകുറിച്ച് കീലിട്ട കപ്പല്‍ 2006ല്‍ നീറ്റിലിറക്കി.

ഐ.എന്‍.എസ് കൊച്ചി, ഐ.എന്‍.എസ് ചെന്നൈ എന്നീ യുദ്ധക്കപ്പലുകളുടെ പിന്തുടര്‍ച്ചയായാണ് ഐ.എന്‍.എസ് കൊല്‍ക്കത്തയുടെ നിര്‍മാണം. ജൂലൈയില്‍ കാര്‍വാര്‍ തീരത്തെ പരിശോധനക്കിടെ ഐ.എന്‍.എസ് കൊല്‍ക്കത്തിയില്‍ നിന്ന് ബ്രഹ്മോസ് മിസൈല്‍ വിക്ഷേപിച്ചിരുന്നു. ഇതിനിടെ, മാസഗോണ്‍ ഡോക് യാര്‍ഡില്‍ വെച്ചുണ്ടായ തീപിടിത്തത്തെ കപ്പല്‍ അതിജീവിച്ചു. സംഭവത്തില്‍ ഒരു നാവികസേനാ ഉദ്യോഗസ്ഥന്‍ മരണപ്പെട്ടിരുന്നു.

സിക്കിമിന് സമീപം ചൈനീസ് റെയില്‍പാത പൂര്‍ത്തിയായി

Posted: 15 Aug 2014 08:42 PM PDT

Image: 

ബെയ്ജിങ്: സിക്കിമില്‍ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കടന്നുപോകുന്ന രണ്ടാമത്തെ റെയില്‍പാത ചൈന ഉദ്ഘാടനം ചെയ്തു. ഹിമാലയന്‍ പര്‍വ്വത പ്രദേശങ്ങളില്‍ സൈനിക നീക്കം ലക്ഷ്യമിട്ടാണ് ചൈനീസ് ഭരണകൂടം റെയില്‍പാത നിര്‍മിച്ചത്. ടിബറ്റിലെ രണ്ടാമത്തെ വലിയ പട്ടണവും പ്രവിശ്യാ തലസ്ഥാനവുമായ ലാസയില്‍ നിന്ന് ഷിഗാസെയിലേക്ക് 253 കിലോമീറ്റര്‍ ദൂരത്തിലാണ് പാത നിര്‍മിച്ചിട്ടുള്ളത്. 2.16 ബില്യണ്‍ ഡോളറാണ് പാതയുടെ നിര്‍മാണ ചെലവ്.

സിക്കിം കൂടാതെ നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികളിലൂടെയാണ് പാത കടന്നുപോകുന്നത്. പുതിയ പാത വന്നതോടെ ലാസ-ഷിഗാസെ യാത്ര നാല് മണിക്കൂറില്‍ നിന്ന് രണ്ട് മണിക്കൂറായി കുറയുമെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലുള്ള കിങ്ഹായി-ടിബറ്റ് റെയില്‍പാത ഷിഗാസെയിലേക്ക് നീട്ടുകയായിരുന്നു. ചൈനയില്‍ നിന്ന് ടിബറ്റിനെ ബന്ധപ്പെടാനുള്ള ലോകത്തിലെ ഏറ്റവും വലിയ റെയില്‍ മാര്‍ഗമാണിത്. 2010ലാണ് പാതയുടെ നിര്‍മാണം ആരംഭിച്ചത്.

അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന മറ്റൊരു പദ്ധതിയും ചൈനയുടെ പരിഗണനയിലുണ്ട്. ലാസയില്‍ നിന്ന് നിങ്ചിയിലേക്കാണിത്. അരുണാചല്‍ പ്രദേശ് ടിബറ്റിന്‍െറ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. 2020തോടെ ഇന്ത്യ, നേപ്പാല്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ കൂടുതല്‍ സാന്നിധ്യമറിയിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP