സ്വാഗതം
WELCOME

News Update..

Monday, August 25, 2014

വാഹനാപകടങ്ങളില്‍ അഞ്ചു പേര്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക് Madhyamam News Feeds

വാഹനാപകടങ്ങളില്‍ അഞ്ചു പേര്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക് Madhyamam News Feeds

Link to

വാഹനാപകടങ്ങളില്‍ അഞ്ചു പേര്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

Posted: 25 Aug 2014 12:30 AM PDT

Image: 

മസ്കത്ത്: റൂവിയിലും ബര്‍ക്കയിലുമുണ്ടായ വാഹനാപകടങ്ങളില്‍ വിദേശിയും നാല് ഒമാനികളും  മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്.  ഞായറാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു റൂവിയിലെ അപകടം. റൂവി ഫൈ്ളഓവര്‍ ഇറങ്ങി സീബ് ഭാഗത്തേക്ക് പോവുകയായിരുന്ന ലെക്സസ് കാര്‍ ഒ.കെ സെന്‍ററിന് സമീപം നിയന്ത്രണം വിട്ട് എതിര്‍ ദിശയില്‍ നിന്ന് വന്ന സലൂണ്‍ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. രണ്ട് വാഹനത്തിലെയും ഡ്രൈവര്‍മാര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തൊട്ടുപിന്നാലെ വന്ന അഞ്ച് വാഹനങ്ങളും അപകടത്തില്‍ പെട്ടത് സ്ഥിതി രൂക്ഷമാക്കി. അപകടത്തെ തുടര്‍ന്ന് ഫൈ്ളഓവറിന് മുകളിലൂടെയുള്ള ഗതാഗതം നിര്‍ത്തി വെച്ചു. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്ക് ഏറെ നേരം കഴിഞ്ഞിട്ടാണ് അയഞ്ഞത്.
ബര്‍ഖയില്‍ കാറുകള്‍ കൂട്ടിയിടിച്ച് കത്തിയാണ് മൂന്ന് സ്വദേശികള്‍ മരിച്ചത്. കൂട്ടിയിടിച്ച കാറുകളിലൊന്ന് മരത്തിലിടിച്ച് തീപിടിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. മസ്കത്ത് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുകളാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ രണ്ടാമത്തെ വാഹനം ഏറെ ദൂരത്തേക്ക് തെറിച്ചുപോയി.
 

സ്കൂള്‍ പാഠപുസ്തകങ്ങള്‍ എത്തിയില്ല; ഓണപ്പരീക്ഷ ഇന്ന് തുടങ്ങും

Posted: 25 Aug 2014 12:13 AM PDT

തൃശൂര്‍: പാഠപുസ്തകങ്ങളില്ലാതെ കുട്ടികള്‍ ഇന്നു മുതല്‍ ഓണപ്പരീക്ഷയെഴുതാന്‍ തുടങ്ങുന്നു. വിവിധ ഉപജില്ലകളില്‍ 500 മുതല്‍ 10,000 വരെ പുസ്തകങ്ങള്‍ വരെ ഇപ്പോഴും കിട്ടാനുണ്ടെന്നാണ് വിദ്യഭ്യാസ ഉപജില്ലാ മേധാവികളുടെ കണക്ക്.
സ്കൂള്‍ തുറക്കുന്ന ജൂണ്‍ ആദ്യവാരത്തില്‍ തന്നെ പാഠപുസ്തക വിതരണം പൂര്‍ത്തിയാവുമെന്നായിരുന്നു വിദ്യഭ്യാസവകുപ്പിന്‍െറ പ്രഖ്യാപനം. പിന്നീട് ഇത് ജൂണില്‍ പൂര്‍ത്തിയാവുമെന്നായി. എന്നാല്‍ സ്കൂള്‍ തുറന്ന് മൂന്ന് മാസമത്തെുമ്പോഴും പാഠപുസ്തക വിതരണം 70 ശതമാനം മാത്രമെ ആയിട്ടുള്ളൂവെന്ന് ജില്ലാ വിദ്യഭ്യാസ ഓഫിസര്‍മാര്‍ തന്നെ വ്യക്തമാക്കുന്നു. ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ളാസുകളിലെ പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഒമ്പത് മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ളതില്‍ വില വാങ്ങുന്നുണ്ട്. എന്നിട്ടും ഇവിടെയും വിതരണം ചെയ്യാനായിട്ടില്ല. ഹയര്‍ സെക്കന്‍ഡറിയില്‍ ആദ്യ മൂന്ന് പാഠങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെ പ്രസിദ്ധീകരിച്ചുള്ള പുതിയ കീഴ് വഴക്കത്തിനും വിദ്യഭ്യാസ വകുപ്പ് ഒരുങ്ങിയിട്ടുണ്ട്. തപാല്‍ വകുപ്പ് മുഖേനയാണ് പാഠപുസ്തക വിതരണം ഒരുക്കിയത്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലേക്കായി നാലു കോടിയോളം ടെക്സ്റ്റ്് ബുക്കുകളാണ് തപാല്‍ വകുപ്പ് വിതരണം ചെയ്യേണ്ടത്. ജീവനക്കാരുടെ അപര്യാപ്തതയില്‍ വട്ടംതിരിയുന്ന തപാല്‍വകുപ്പിനെയും ബുക്ക് ഡിപ്പോയെയും സഹായിക്കാന്‍ കുടുംബശ്രീ അംഗങ്ങളും സഹകരിച്ചെങ്കിലും പാഠപുസ്തക വിതരണത്തിലെ പാകപ്പിഴ തിരുത്താനായില്ല. ഇതിനിടയില്‍ ചില സ്കൂളുകളില്‍ ആവശ്യത്തിലധികം പാഠപുസ്തകങ്ങള്‍ എത്തിച്ചതായും, തിരികെ കൊണ്ടുവരാന്‍ നടപടിയെടുക്കുന്നില്ളെന്നുമുള്ള ആക്ഷേപവുമുണ്ട്.
തിങ്കളാഴ്ച ആരംഭിച്ച് സെപ്റ്റംബര്‍ നാലിന് അവസാനിക്കുന്ന വിധത്തിലാണ് ഓണപ്പരീക്ഷ. പ്രൈമറിയില്‍ 28നാണ് പരീക്ഷ തുടങ്ങുക. അവയും നാലിന് തീരും. മുസ്ലിം സ്കൂളുകളില്‍ സെപ്റ്റംബര്‍ ആറുമുതല്‍ 13 വരെയാണ് പരീക്ഷ.
രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 27ന് തുടങ്ങി സെപ്റ്റംബര്‍ നാലിന് അവസാനിക്കും. വെള്ളിയാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ രാവിലെ 10നും ഉച്ചക്ക് രണ്ടിനുമാണ് പരീക്ഷ ആരംഭിക്കുന്നത്.വെള്ളിയാഴ്ച ഇത് 2.30ന് ആണ്.

കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ലോറി തടഞ്ഞു

Posted: 25 Aug 2014 12:01 AM PDT

കൊഴിഞ്ഞാമ്പാറ: കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് കല്ല് കടത്തിയിരുന്ന ലോറി സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ തടഞ്ഞു.
കേരള-തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നെടുമ്പാറ സ്രാമ്പി കോളനി നിവാസികളാണ് ക്വാറിയുടെ പ്രവര്‍ത്തനം തടഞ്ഞത്. കേരളത്തിലും തമിഴ്നാട്ടിലുമായി സ്ഥിതി ചെയ്യുന്ന ക്വാറിയുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വളരെയേറെ ദുരിതം വിതക്കുന്നുണ്ട്.
ഇതില്‍ പ്രതിഷേധിച്ചായിരുന്നു വാഹനം തടയല്‍. വാഹനം തടഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തത്തെി സമരക്കാരുമായി ചര്‍ച്ച നടത്തി. ക്വാറിയുടെ പ്രവര്‍ത്തനം തമിഴ്നാട് ഭാഗത്തായതിനാല്‍ ഇടപെടാന്‍ കഴിയില്ളെന്ന് പൊലീസ് അറിയിച്ചു.
എന്നാല്‍, പ്രതിഷേധം ശക്തമായതോടെ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും കലക്ടറുടെ സ്പെഷല്‍ സ്ക്വാഡും സ്ഥലത്തത്തെി ക്വാറി പരിശോധിച്ച് തമിഴ്നാട് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനമെടുക്കുമെന്നറിയിച്ചു. എന്നാല്‍, തീരുമാനമുണ്ടാകുന്നതുവരെ സമരം തുടരുമെന്ന് നാട്ടുകാര്‍ അറിയിച്ചു.
ക്വാറി പ്രവര്‍ത്തനത്തിനെതിരെ കോളനി നിവാസികള്‍ പഞ്ചായത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു കേരള അതിര്‍ത്തിയിലെ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിയത്. എന്നാല്‍, തമിഴ്നാട്ടിലെ ക്വാറി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ക്വാറിയില്‍ നിന്ന് കരിങ്കല്‍ ചീളുകള്‍ പതിച്ച് വീടുകള്‍ തകരുകയും വിള്ളല്‍ വീഴുകയും ചെയ്യുന്നത് പതിവായിരുന്നു.
ഗര്‍ഭിണികള്‍ ഉള്‍പ്പടെയുള്ളവരുടെ സൈ്വര ജീവിതം നഷ്ടപ്പെട്ടതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയത്.

പശ്ചിമഘട്ട സംരക്ഷണം: കേന്ദ്രം വ്യക്തമായ നിലപാട് അറിയിച്ചില്ല

Posted: 24 Aug 2014 11:56 PM PDT

Image: 

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിന് ഏത് റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിനെ വ്യക്തമായ നിലാപാട് അറിയിച്ചില്ല.  ബുധനാഴ്ചക്കകം പരിസ്ഥിതിമന്ത്രാലയം നിലപാട് വ്യക്തമാക്കണമെന്നും അല്ലാത്തപക്ഷം പരിസ്ഥിതി സെക്രട്ടറി നേരിട്ടു ഹാജരാകണമെന്നും ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പരാമര്‍ശിക്കാതെ കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലം ഹരിത ട്രൈബ്യൂണല്‍ തള്ളി.  വ്യക്തമായ നിലപാട് അറിയിക്കുന്നതില്‍ മന്ത്രാലയം പരാജയപ്പെട്ടെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍,കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ ഏതാണ് നടപ്പിലാക്കുന്നതെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നല്‍കിയ സമയ പരിധി ഇന്ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചത്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം ഇറക്കിയ സാഹചര്യത്തില്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇല്ലാതായോ എന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ട്രൈബ്യൂണല്‍ പരിസ്ഥിതി മന്ത്രാലയത്തോടു ചോദിച്ചിരുന്നു. അന്നും  ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ വനം പരിസ്ഥിതി മന്ത്രാലയത്തിനു കഴിഞ്ഞിരുന്നില്ല.

ഉപതെരഞ്ഞെടുപ്പ്: ബീഹാറില്‍ ലാലു-നിതീഷ് സഖ്യത്തിന് മുന്നേറ്റം

Posted: 24 Aug 2014 11:47 PM PDT

Image: 

പട്ന: നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍െറ ഫലം പുറത്തുവരുമ്പോള്‍ ബീഹാറില്‍ ലാലുപ്രസാദ് യാദവും നിതീഷ് കുമാറും നേതൃത്വം നല്‍കുന്ന സഖ്യം മുന്നിട്ടു നില്‍ക്കുന്നു. ആര്‍.ജെ.ഡി രണ്ട് സീറ്റിലും  ബി.ജെ.പി ഒരു സീറ്റിലും ഇവിടെ വിജയിച്ചു. സംസ്ഥാനത്ത് അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ 'സെമിഫൈനലാ'യാണ് ഇതിനെ രാഷ്ട്രീയവൃത്തങ്ങള്‍ കാണുന്നത്.

ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന കര്‍ണാടകയിലെ ബെല്ലാരിയിലും സികോഡി സദല്‍ഗയിലും പഞ്ചാബിലെ പട്യാലയിലും കോണ്‍ഗ്രസ് വിജയിച്ചു. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ബെല്ലാരിയില്‍ കോണ്‍ഗ്രസിന്‍െറ എന്‍.വൈ ഗോപാലകൃഷ്ണന്‍ 33, 144 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പട്യാലയില്‍ കോണ്‍ഗ്രസിന്‍െറ പ്രണീത് കൗര്‍ വിജയിച്ചു. അകാലിദള്‍ സ്ഥാനാര്‍ത്ഥിയെയാണ് തോല്‍പ്പിച്ചത്.  ഇവിടെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച പണം നഷ്ടമായി.

മധ്യപ്രദേശിലെ അഗറില്‍ ബി.ജെ.പിയുടെ ഗോപാല്‍ പാര്‍മര്‍ കോണ്‍ഗ്രസിന്‍െറ രാജ്കുമാര്‍ ഗോറിനെ 27,000 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.

‘ആരോഗ്യസ്പര്‍ശം’ പദ്ധതിക്ക് തുടക്കം

Posted: 24 Aug 2014 11:47 PM PDT

മലപ്പുറം: സംസ്ഥാനത്തെ എല്ലാ താലൂക്കാശുപത്രികളിലും ഡയാലിസിസ് സെന്‍ററുകള്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍. കാരുണ്യ ബെനവലന്‍റ് ഫണ്ടുപയോഗിച്ച് 27 ആശുപത്രികളില്‍ സെന്‍ററുകള്‍ ഉടന്‍ ആരംഭിക്കും. കിഡ്നി പേഷ്യന്‍റ്സ് വെല്‍ഫെയര്‍ സൊസൈറ്റിയും കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്നീഷ്യന്‍സ് അസോസിയേഷനും ചേര്‍ന്ന് നടത്തുന്ന 'ആരോഗ്യസ്പര്‍ശം' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു അധ്യക്ഷത വഹിച്ചു. കെ.പി.എം.ടി.എ സംസ്ഥാന സെക്രട്ടറി ഷരീഫ് പാലോളി പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി. സുധാകരന്‍, ടി. വനജ ടീച്ചര്‍, സക്കീന പുല്‍പ്പാടന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമര്‍ ഫാറൂഖ്, ജില്ലാ പഞ്ചായത്തംഗം വി. ഷൗക്കത്ത്, ഡോ. അബൂബക്കര്‍ തയ്യില്‍, കെ.പി.എം.ടി.എ സെക്രട്ടറി കെ. ബാബു, ചീഫ് കോഓഡിനേറ്റര്‍ രമേഷ് കുമാര്‍, ജില്ലാ സെക്രട്ടറി സലീം മുക്കാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു. കിഡ്നി പേഷ്യന്‍റ്സ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറക്കല്‍ സ്വാഗതവും കെ.പി.എം.ടി.എ ജില്ലാ പ്രസിഡന്‍റ് ഇബ്രാഹീം വെള്ളില നന്ദിയും പറഞ്ഞു.

തന്‍െറ വാദം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സുധീരന്‍

Posted: 24 Aug 2014 11:36 PM PDT

Image: 

തിരുവനന്തപുരം: സര്‍ക്കാറിന്‍െറ മദ്യനയം ഹൈകോടതിയെ ശ്രദ്ധയില്‍പെടുത്തുന്നതില്‍ അഡ്വക്കറ്റ് ജനറലിന് വീഴ്ച പറ്റിയെന്ന തന്‍െറ ആക്ഷേപം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ഒരു വ്യക്തിയെ അല്ല വിമര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് യാതൊരു വിവാദത്തിനും താല്പര്യമില്ളെന്നും സുധീരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.

മദ്യദുരന്തം ഒഴിവാക്കാന്‍ നടപടിയെടുത്ത സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. മദ്യനിരോധം മൂലം മദ്യദുരന്തമുണ്ടായെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഏതു കോണില്‍ നിന്നും പ്രതീക്ഷിക്കാം. അതിനാല്‍ സര്‍ക്കാര്‍ തുടര്‍ന്നും ജാഗ്രത പാലിക്കണമെന്നും സുധീരന്‍ പറഞ്ഞു.

സര്‍ക്കാര്‍ നടപ്പാക്കിയ 'ക്ളീന്‍ കാമ്പസ് സേവ് കാമ്പസ്' പോലെയുള്ള പദ്ധതികള്‍ സമൂഹത്തില്‍ നല്ല അന്തരീക്ഷമുണ്ടാക്കി. ഇത് നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സ്വീകരിച്ച നടപടികള്‍ അഭിനന്ദനാര്‍ഹമാണ്. പ്രതിപക്ഷവും മറ്റു കക്ഷികളും യു.ഡി.എഫിന്‍െറ മദ്യനയത്തോട് പോസിറ്റീവായി പ്രതികരിച്ചുവെന്നും സുധീരന്‍ വ്യക്തമാക്കി.

വീഞ്ഞിനെ കുറിച്ചുള്ള വെള്ളാപള്ളിയുടെ പ്രസ്താവന ശ്രദ്ധയില്‍പെട്ടിട്ടില്ല. പള്ളികളില്‍ വീഞ്ഞ് ഉപയോഗിക്കുന്നത് ക്രൈസ്തവ ആചാരത്തിന്‍െറയും വിശ്വാസത്തിന്‍െറയും ഭാഗമാണ്. അതിനെകുറിച്ച് സഭയാണ് തീരുമാനമെടുക്കേണ്ടത്. അതേകുറിച്ച് അഭിപ്രായം പ്രകടനം നടത്തുന്നത് ശരിയല്ല. വെളളാപള്ളി തന്നെ കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്‍െറ സന്തോഷത്തിലും പ്രയാസത്തിലും നഷ്ടത്തിലും താന്‍ കൂടെ ചേരുന്നു -സുധീരന്‍ പറഞ്ഞു.

ഡോറില്ലാതെ ജില്ലയില്‍ സ്വകാര്യ ബസുകള്‍ ചീറിപ്പായുന്നു

Posted: 24 Aug 2014 11:07 PM PDT

കോട്ടയം: അപകടത്തിലേക്ക് തുറന്നിട്ട് ഡോറില്ലാതെ ജില്ലയില്‍ സ്വകാര്യ ബസുകള്‍ ചീറിപ്പായുന്നു. ഡോറില്ലാത്ത ബസുകളില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് വിദ്യാര്‍ഥികള്‍ അടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടും ഇതിനെതിരെ പൊലീസും മേട്ടോര്‍വാഹനവകുപ്പും നടപടിയെടുക്കില്ളെന്ന ആക്ഷേപവും ശക്തമാണ്. നഗരസര്‍വീസ ്നടത്തുന്ന ബസുകള്‍ക്കൊപ്പം ഗ്രാമപ്രദേശങ്ങളിലേക്കും ഹൈറേഞ്ച് മേഖലയിലേക്കും സര്‍വീസ ്നടത്തുന്ന പല ബസുകളും ഡോറില്ലാതെയാണ് ഓടുന്നത്. വിദ്യാര്‍ഥികളും സ്ത്രീകളുംഅടക്കമുള്ളവരാണ് അപകടങ്ങളില്‍ പെടുന്നവരില്‍ അധികവും. വാതിലില്ലാത്ത സ്വകാര്യബസില്‍നിന്ന് തെറിച്ചുവീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പുത്തനങ്ങാടി വാളത്താറ്റില്‍ പി.ജി. രവിയുടെ ഭാര്യ എ.വി. സുജാതയാണ് (46) കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്. കഴിഞ്ഞ 14ന് രാവിലെ ഒമ്പതിന് തിരുവാതുക്കല്‍ ബസ്ബേയിലായിരുന്നു അപകടം. കുമരകം കോട്ടയം - തിരുവാതുക്കല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'നിധീരിക്കല്‍' ബസ് അമിത വേഗത്തില്‍ ബേയിലേക്ക് കയറുന്നതിനിടെ ഇവര്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
പ്രായം കൂടിയവരെയാണ് ഇത് ഏറെ ബാധിക്കുന്നത്. ഡോര്‍ ഇല്ലാത്ത ബസുകളില്‍ കയറുന്നതിനുമുമ്പ് ബെല്ല് അടിക്കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ബസുകള്‍ അമിതവേഗത്തില്‍ വളവുകള്‍ തിരിയുമ്പോള്‍ റോഡിലേക്ക തെറിച്ചു വീണ സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. റോഡിലെ കുഴികളില്‍ ചാടുമ്പോള്‍ പുറത്തേക്ക് തെറിച്ചു വീഴുന്നുണ്ട്. ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ പത്തോളം പേരാണ് അപകടത്തില്‍പ്പെട്ടത്. മാങ്ങാനം, കോടിമത, പള്ളിപ്പുറത്തുകാവ്, ചുങ്കം, തിരുവാതുക്കല്‍, എരുമേലി എന്നിവിടങ്ങളിലാണ് അടുത്തിടെ ഇത്തരം അപകടങ്ങള്‍ നടന്നത്. പലരും രക്ഷപ്പെടുന്നുത് ഭാഗ്യം കൊണ്ടാണ്. കോട്ടയം നഗരത്തില്‍ സര്‍വീസ ്നടത്തുന്ന പല ബസുകള്‍ക്കും ഡോറില്ളെന്നതാണ് സ്ഥിതി. പരിപ്പ്, മെഡിക്കല്‍ കോളജ്, ചിങ്ങവനം, ചങ്ങനാശ്ശേരി, എരുമേലി,കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള പല ബസുകളും ഡോറില്ലാതെയാണ് യാത്ര. വിദ്യാര്‍ഥികളടക്കം തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന ബസുകളിലാണ് ഡോറില്ലാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. അപകടങ്ങള്‍ പതിവായതോടെ ഡോര്‍ ഇല്ലാത്ത ബസുകള്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട് .ഒരോ അപകടവും കഴിയുമ്പോഴും പരിശോധിക്കുമെന്ന് പൊലീസും മോട്ടോര്‍ വാഹനവകുപ്പും ആവര്‍ത്തിക്കുന്നതല്ലാതെ നടപടിയൊന്നും ഉണ്ടാവുന്നില്ളെന്ന് പരാതിയുണ്ട്. ഇതിനൊപ്പം ബസുകളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. പരമാവധി വേഗ നിയമങ്ങള്‍ ലംഘിച്ചാണ് ബസുകളുടെ പാച്ചില്‍ . ഇതു നിരവധി അപകടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വേഗപ്പൂട്ടുമായുള്ള ബന്ധം വേര്‍പെടുത്തിയാണ് പല ബസുകളും കുതിക്കുന്നത് .ഹൈറേഞ്ച് മേഖലയിലേക്ക ്സര്‍വീസ് നടത്തുന്ന ബസുകളാണ ്മത്സരയോട്ടത്തില്‍ മുന്നില്‍. കിഴക്കന്‍ മേഖലകളിലെ വളവുകളില്‍ ചെറുവാഹനങ്ങളെ വകവെക്കാതെയാണ് പാച്ചില്‍. ഇതും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. നിയമലംഘകരെ നിയന്ത്രിക്കാന്‍ അടിയന്തരനടപടി വേണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.

ജില്ലയെ പരിധിക്ക് പുറത്താക്കി ബി.എസ്.എന്‍.എല്‍; ക്ഷമയുടെ പരിധിവിട്ട് ഉപഭോക്താക്കള്‍

Posted: 24 Aug 2014 11:01 PM PDT

കുമളി: മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ വട്ടംകറക്കി ബി.എസ്.എന്‍.എല്‍ ജില്ലയെ 'പരിധിക്ക് പുറത്താക്കുന്നു'. മൊബൈല്‍ ഫോണ്‍ രംഗത്ത് ത്രീജിയില്‍നിന്ന് ഫോര്‍ ജിയിലേക്ക് നീങ്ങുമ്പോഴും കൈയില്‍ കിട്ടിയ മൊബൈല്‍ കണക്ഷന്‍ കാഴ്ചവസ്തുവായതിന്‍െറ നിരാശയിലാണ് ജില്ലയിലെ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍.
വിനോദ സഞ്ചാര കേന്ദ്രങ്ങളായ തേക്കടി, മൂന്നാര്‍, ഇടുക്കി ഉള്‍പ്പെടെ ഒരിടത്തും മാസങ്ങളായി ബി.എസ്.എന്‍.എല്‍ മൊബൈല്‍ ഫോണിന് റേഞ്ചില്ല. ഹൈറേഞ്ചിലെ പീരുമേട് മുതല്‍ കട്ടപ്പന, നെടുങ്കണ്ടം ഉള്‍പ്പടെ കാര്‍ഷിക മേഖലകളിലും സ്ഥിതി വിഭിന്നമല്ല. ഹൈറേഞ്ചിനൊപ്പം തൊടുപുഴ ഉള്‍പ്പെടെ ലോറേഞ്ചുകളിലും ബി.എസ്.എന്‍.എല്‍ കാഴ്ച വസ്തുവായിട്ട് മാസങ്ങളായി. ടവറിന്‍െറ ചുവട്ടില്‍പോയിനിന്ന് വിളിച്ചാലും കോള്‍ കണക്ടാകാറില്ളെന്ന് ഉപഭോക്താക്കള്‍ പറയുന്നു. പലപ്പോഴും ഒരേ നമ്പറിലേക്ക് കുറഞ്ഞത് 10 തവണയെങ്കിലും 'ക്ഷമയോടെ' ശ്രമിച്ചാല്‍ മാത്രമേ സംസാരിക്കാനാകൂ. കോള്‍ കണക്ടായി കിട്ടിയാലും സെക്കന്‍ഡുകള്‍ കൊണ്ട് തനിയെ കട്ടായി പോകുന്ന 'ഓട്ടോമാറ്റിക് തട്ടിപ്പ്' സംവിധാനവും ബി.എസ്.എന്‍.എല്‍ ജില്ലയില്‍ വ്യാപകമായി പരീക്ഷിക്കുന്നുണ്ട്.
ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ടവറുകള്‍ സ്ഥാപിച്ചിട്ടുള്ളത് ബി.എസ്.എന്‍.എല്ലാണ്.
എന്നിട്ടും ഏറ്റവും കുറച്ച് മാത്രം 'കവറേജ്' നല്‍കുന്നതിന് പിന്നില്‍ സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ പച്ച പിടിക്കട്ടെയെന്ന വിശാല മനസ്സ് ചില ഉദ്യോഗസ്ഥര്‍ കാട്ടുന്നതുകൊണ്ടാണെന്ന് ആക്ഷേപമുണ്ട്.
ഉപഭോക്താക്കളുടെ ക്ഷമ പരീക്ഷിച്ച് ബി.എസ്.എന്‍.എല്‍ മാസങ്ങളായി തുടരുന്ന പരിധിക്ക് പുറത്താക്കല്‍ ജില്ലയിലെ വ്യാപാര മേഖലയെയും ടൂറിസം രംഗത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് താമസ സൗകര്യങ്ങള്‍ ബുക് ചെയ്യാനും മറ്റാവശ്യങ്ങള്‍ക്കുമായി വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ബന്ധപ്പെടാന്‍ ശ്രമിക്കുന്ന സഞ്ചാരികള്‍ ഒടുവില്‍ തോറ്റ് പിന്മാറുകയാണ്.

വലിയപറമ്പില്‍ പുള്ളിഞണ്ട് ചാകര

Posted: 24 Aug 2014 10:55 PM PDT

തൃക്കരിപ്പൂര്‍: വലിയപറമ്പ തീരത്ത് പുള്ളിഞണ്ടിന്‍െറ ചാകര. പഞ്ചായത്തിലെ വലിയപറമ്പ് കടപ്പുറത്താണ് കുറച്ചുദിവസങ്ങളായി പുള്ളി ഞണ്ടിന്‍െറ ചാകര പ്രത്യക്ഷപ്പെട്ടത്. സാധാരണയായി മത്സ്യബന്ധന ബോട്ടുകള്‍ക്കാണ് ഞണ്ടുകളെ കൂടുതലും ലഭിക്കാറുള്ളത്.
ഇത്തവണ നാട്ടുകാര്‍ തന്നെയായി ഞണ്ടുപിടിത്തക്കാര്‍. തിരയിലേക്ക് വലവീശി കരയില്‍ മറ്റേയറ്റത്തെ കയര്‍ പിടിച്ച് നീങ്ങുന്ന ആടുവല ഉപയോഗിച്ചാണ് ഞണ്ടുപിടിത്തം. രാവിലെ ആറിന് തുടങ്ങുന്ന ജോലി ഇരുട്ടും വരെ നീളും. മഴ മാറിത്തുടങ്ങുന്നതോടെയാണ് സാധാരണ പുള്ളിഞണ്ടുകള്‍ കൂടുതല്‍ ലഭിക്കാറുള്ളത്. വീശു വലയുപയോഗിച്ചും ഞണ്ട് പിടിക്കുന്നുണ്ട്. ഒരോ തവണയും 5000 രൂപയുടെ ഞണ്ടുകള്‍ ലഭിക്കുന്നതായി തൊഴിലാളികള്‍ പറയുന്നു.
വലിയ ഞണ്ടുകളെയാണ് ലഭിക്കുന്നത്. മുന്‍കാലങ്ങളില്‍ ഈ സമയത്ത് വാമീന്‍, ഏട്ട, കോലി തുടങ്ങിയവാണ് ലഭിക്കുക. കടലില്‍ പോകാന്‍ പറ്റാത്ത വറുതിയുടെ നാളുകളില്‍ തീരദേശത്തുകാരുടെ അത്താണിയാണ് ആടുവല ഉപയോഗിച്ചുള്ള മീന്‍പിടിത്തം. വലിയപറമ്പ് ഇടയിലക്കാട് പാലം യാഥാര്‍ഥ്യമായതോടെ പുള്ളിഞണ്ട് ചാകരയും ആടുവല മീന്‍പിടിത്തവും കൗതുകത്തോടെ വീക്ഷിക്കാന്‍ നിരവധിയാളുകള്‍ വലിയപറമ്പിലത്തെുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP