സ്വാഗതം
WELCOME

News Update..

Monday, August 4, 2014

ലക്ഷ്മി മിത്തല്‍, ബ്രിട്ടീഷ് മലനിരകള്‍ വാങ്ങുന്നതിനെതിരെ പ്രതിഷേധം Madhyamam News Feeds

ലക്ഷ്മി മിത്തല്‍, ബ്രിട്ടീഷ് മലനിരകള്‍ വാങ്ങുന്നതിനെതിരെ പ്രതിഷേധം Madhyamam News Feeds

Link to

ലക്ഷ്മി മിത്തല്‍, ബ്രിട്ടീഷ് മലനിരകള്‍ വാങ്ങുന്നതിനെതിരെ പ്രതിഷേധം

Posted: 04 Aug 2014 12:27 AM PDT

Image: 

ലണ്ടന്‍: ബ്രിട്ടനിലെ പ്രശസ്തമായ ബ്ളെന്‍കാത്ര മലനിരകള്‍ വാങ്ങാനുള്ള ഇന്ത്യന്‍ ഉരുക്കു രാജാവും മിത്തല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ലക്ഷ്മി മിത്തലിന്‍െറ നീക്കത്തിനെതിരെ പ്രദേശവാസികള്‍ രംഗത്ത്. ചരിത്ര പ്രാധാന്യമുള്ള മലനിരകള്‍ വിദേശ കോടീശ്വരന്‍ വാങ്ങിയാല്‍ പ്രദേശത്തിന്‍െറ തനിമ നഷ്ടപ്പെടുമെന്നാണ് ഇവര്‍ ഉന്നയിക്കുന്ന പ്രശ്നം. വില്‍പനക്കെതിരെ ഫ്രണ്ട്സ് ഓഫ് ബ്ളെന്‍കാത്ര എന്ന പേരില്‍ സംഘടന രൂപീകരിച്ച പ്രദേശവാസികള്‍ പ്രതിഷേധ രംഗത്തുണ്ട്.

ഉടമസ്ഥനായ ലോണ്‍സ് ഡെയ്ല്‍ പ്രഭുവാണ് നികുതി കുടിശിക അയക്കാനായി മലനിര വില്‍പ്പനക്കുവെച്ചത്. നികുതി കുടിശിക ഇനത്തില്‍ ഒമ്പത് മില്യണ്‍ പൗണ്ട് (17,88,40,200.00 കോടി രൂപ) ആണ് ഡെയ് ല്‍ പ്രഭു അടക്കാനുള്ളത്. ഈ തുക ഉള്‍പ്പെടുത്തിയാണ് മിത്തല്‍ ദര്‍ഘാസ് നല്‍കിയിട്ടുള്ളതെന്ന് ഫോബ്സ് വെബ്സൈറ്റ് റിപ്പോര്‍ട്ട്് ചെയ്യുന്നു.

2,850 അടി ഉയരത്തില്‍ 2,676 ഏക്കര്‍ വിസ്തൃതിയില്‍ കംബ്രിയ ജില്ലയിലെ പിക്റ്ററെസ്കു തടാകത്തിന്‍െറ വടക്കന്‍ ഭാഗത്താണ് മലനിര സ്ഥിതി ചെയ്യുന്നത്. ഈ മലനിരകള്‍ ലഭിക്കുന്നവര്‍ക്ക് "ലോര്‍ഡ് ഓഫ് ദ് മാനര്‍ ഓഫ് ത്രില്‍കെല്‍ഡ്" എന്ന പദവിയും ലഭിക്കും. സംരക്ഷിത ദേശീയ ഉദ്യാനത്തിനുള്ളില്‍പ്പെടുന്ന മലനിരയില്‍ നിര്‍മാണത്തിന് അനുമതിയില്ല.

പ്രശസ്ത കവികളായ സാമുവല്‍, ടൈലര്‍ കോള്‍റിഡ്ജ്, എഴുത്തുകാരന്‍ ആല്‍ഫ്രണ്ട് വെയ്ന്‍ റൈറ്റിന്‍ എന്നിവരുടെ രചനകള്‍ക്ക് പ്രചോദനം നല്‍കിയ മലനിരയാണിത്. കൂടാതെ കവി വില്യം വേര്‍ഡ്സ്വര്‍ത്ത് തന്‍െറ കവിതകളില്‍ ഈ മലനിരകളെകുറിച്ച് വര്‍ണിച്ചിട്ടുമുണ്ട്. മലനിര ബ്രിട്ടീഷ് ഭരണകൂടം ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഇപ്പോഴത്തെ രീതിയില്‍തന്നെ പര്‍വതനിര നിലനിര്‍ത്തണമെന്നും പര്‍വതം സംരക്ഷിക്കാനുള്ള സമ്പത്ത് തങ്ങളുടെ പക്കലില്ളെന്നും പ്രദേശവാസിയായ മാര്‍ട്ടിന്‍ നോവല്‍സ് പറഞ്ഞു.

ലണ്ടന്‍ ആസ്ഥാനമായി ഉരുക്ക് അടക്കമുള്ള വ്യാപാരങ്ങള്‍ നടത്തുന്ന ലക്ഷ്മി മിത്തല്‍ ബ്രിട്ടണിലെ ഏറ്റവും വലിയ കോടീശ്വരനായ ഏഷ്യക്കാരനാണ്. ലണ്ടനിലെ ചെലവേറിയ രണ്ട് വസതികള്‍ സ്വന്തമായുള്ള മിത്തല്‍, പ്രീമിയര്‍ ഫുട്ബാള്‍ ക്ളബ്ബായ ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്സിലെ 33 ശതമാനം ഓഹരികളുടെ ഉടമയുമാണ്. ഫോര്‍ബ്സ് മാസിക തയാറാക്കിയ ലോക കോടീശ്വര പട്ടികയില്‍ 63ാം സ്ഥാനക്കാരനുമാണ് മിത്തല്‍.

ദേശീയപാതയിലെ ഗര്‍ത്തങ്ങള്‍ അപകട ഭീഷണിയാവുന്നു

Posted: 03 Aug 2014 11:47 PM PDT

കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ വന്‍ ഗര്‍ത്തങ്ങള്‍ അപകടഭീഷണിയാവുന്നു.
കൊണ്ടോട്ടി മേഖലയിലാണ് കൂടുതല്‍ കുഴികള്‍. രണ്ടടിയോളം താഴ്ചയിലാണ് പല കുഴികളും രൂപപ്പെട്ടിട്ടുള്ളത്.
മഴ ശക്തമായതോടെ ബൈക്കുകള്‍ കുഴിയില്‍ വീണ് അപകടം പതിവായി. ഈയാഴ്ച ഒരു ഡസന്‍ അപകടങ്ങളാണ് കുറുപ്പത്തിനും തുറക്കലിനും ഇടയിലുണ്ടായത്.
ശനിയാഴ്ച രാത്രി ഫെഡറല്‍ ബാങ്കിന് മുന്നിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ വിമാനത്താവള ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാള്‍ ഇപ്പോള്‍ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. റോഡിലെ ഗര്‍ത്തങ്ങള്‍ അടക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

റാന്നി ആശുപത്രിയില്‍ സ്പെഷ്യാലിറ്റി തസ്തികകള്‍ക്ക് നിര്‍ദേശം

Posted: 03 Aug 2014 11:40 PM PDT

റാന്നി: താലൂക്ക് ആശുപത്രിയില്‍ സ്പെഷ്യാലിറ്റി നിലവാരത്തിലുള്ള തസ്തികകള്‍ അനുവദിക്കുന്നതിന് നിര്‍ദേശം സമര്‍പ്പിച്ചു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ വിളിച്ച യോഗത്തിലെ തീരുമാനപ്രകാരം രാജു എബ്രഹാം എം.എല്‍.എയും ഡി.എം.ഒ ഡോ. ഗ്രേസി ഇത്താക്കും താലൂക്ക് ആശുപത്രിയില്‍ സംയുക്ത പരിശോധന നടത്തിയാണ് പുതിയ തസ്തികകള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.
105 കിടക്കകളോടെ സ്പെഷ്യാലിറ്റി ആശുപത്രിയായി റാന്നി ടി.എച്ച്.ക്യു ഉയര്‍ത്തിയെങ്കിലും ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും അഭാവം പ്രവര്‍ത്തനത്തെ പലപ്പോഴും സ്തംഭനത്തിലേക്ക് എത്തിച്ചിരുന്നു. പലപ്പോഴും വര്‍ക്കിങ് അറേജ്മെന്‍റില്‍ ഡോക്ടര്‍മാരെ ലഭിച്ചതുമൂലമാണ് കിടത്തി ച്ചികിത്സ മുടങ്ങാതെ നിലനിന്നത്. ഈ സാഹചര്യത്തില്‍ താലൂക്ക് ആശുപത്രിയുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ മന്ത്രിക്ക് നിവേദനം നല്‍കി. തുടര്‍ന്ന് ഉന്നതതല യോഗം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തു. താലൂക്ക് ആശുപത്രിക്കായി നിര്‍മിക്കുന്ന കെട്ടിടം പൂര്‍ത്തിയാകുന്നമുറക്ക് പുതിയ തസ്തികകള്‍ ലഭിക്കാനുള്ള നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചത്.
തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ സര്‍ജന്‍, ഓര്‍ത്തോ എന്നീ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ആഗസ്റ്റില്‍ തന്നെ ഡോക്ടര്‍മാരെ നിയമിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിരുന്നു. പുറമെ കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫിസര്‍-രണ്ട്, ത്വഗ്രോഗ വിദഗ്ധന്‍-ഒന്ന്, റെസിഡന്‍റ് മെഡിക്കല്‍ ഓഫിസര്‍-ഒന്ന്, ഒഫ്താല്‍മോളജി-ഒന്ന്, ഇ.എന്‍.ടി-ഒന്ന് എന്നിങ്ങനെ തസ്തികകള്‍ അനുവദിക്കണമെന്നാണ് പ്രധാന നിര്‍ദേശം.
ധനമന്ത്രിയുടെ മുന്നില്‍ എത്തിയ ഫയലില്‍ ഉത്തരവായാലുടന്‍ നാല് ഡോക്ടര്‍മാരുള്ള കാഷ്വല്‍റ്റി പ്രവര്‍ത്തിച്ചുതുടങ്ങും. ആറ് രോഗികള്‍ക്ക് ഒരു നഴ്സ് എന്നതാണ് നിലവിലെ അനുപാതം. ഇതനുസരിച്ച് കിടത്തിച്ചികിത്സ വിഭാഗത്തില്‍ 17, ഒ.പിയില്‍ നാല്, പുതുതായി കാഷ്വല്‍റ്റിയില്‍ നാല്, ഓപറേഷന്‍ തിയറ്ററില്‍ നാല് ഉള്‍പ്പെടെ 30 നഴ്സുമാരെയാണ് വേണ്ടത്. ഇതുകൂടാതെ റേഡിയോഗ്രാഫര്‍, മെഡിക്കല്‍ റെക്കോര്‍ഡ്സ് ലൈബ്രറേറിയന്‍ ഇ.സി.ജി ടെക്നീഷന്‍ എന്നിവര്‍ ഓരോന്നുവീതവും ഫാര്‍മസിസ്റ്റ് നാല്, ലാബ് ടെക്നീഷ്യന്‍ അഞ്ച്, നഴ്സിങ് അസിസ്റ്റന്‍റ് 10, അറ്റന്‍ഡര്‍ ഗ്രേഡ് രണ്ട്- 10, ഗ്രേഡ്-1 രണ്ട്, ഡെന്‍റല്‍ ഹൈജീനിസ്റ്റ് രണ്ട്, എല്‍.ഡി ക്ളര്‍ക്ക്, യു.ഡി ക്ളര്‍ക്ക്, ഡ്രൈവര്‍ ഓരോന്നുവീതവും അനുവദിച്ചാല്‍ മാത്രമെ പുതിയ കെട്ടിടം പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ.
കാരുണ്യ ഡയാലിസിസ് സെന്‍റര്‍, രക്തബാങ്ക് എന്നിവ റാന്നി താലൂക്ക് ആശുപത്രില്‍ അനുവദിക്കണമെന്ന് എം.എല്‍.എ മന്ത്രിക്ക് നിവേദനം നല്‍കി. സംയുക്ത പരിശോധനയില്‍ പുതിയ കെട്ടിടത്തില്‍ ഇതിന് സ്ഥലവും കണ്ടത്തെിയിട്ടുണ്ട്. എം.എല്‍.എയെകൂടാതെ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സൂസന്‍ അലക്സ്, ആശുപത്രി സൂപ്രണ്ട്, പി.എച്ച്. ഷാജു, പി.ആര്‍.ഒ ഗോപകുമാര്‍, മനോജ് തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.

ഏഴുമണിക്കൂര്‍ വെടിനിര്‍ത്തലെന്ന് ഇസ്രായേല്‍; പുതിയ തന്ത്രമെന്ന് ഹമാസ്

Posted: 03 Aug 2014 11:23 PM PDT

Image: 

ഗസ്സ സിറ്റി: യു.എന്‍ അഭയാര്‍ത്ഥി ക്യാമ്പിലടക്കം ആക്രമണം അഴിച്ചുവിട്ടതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ ഏഴ് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഗസ്സയില്‍ നിലവില്‍ സൈനിക നടപടി ഇല്ലാത്ത പ്രദേശത്ത് മാത്രമാണ് വെടിനിര്‍ത്തല്‍ ബാധകമാവുകയെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമയം 12 മണിക്കാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരിക.

അതേസമയം ഗസ്സയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. ഇത് ഇസ്രായേലിന്‍െറ തന്ത്രമാണെന്നും ഗസ്സയില്‍ നടത്തുന്ന കൂട്ടക്കൊലയില്‍ നിന്ന് ലോകത്തിന്‍െറ ശ്രദ്ധ തിരിച്ചുവിടാനാണ് പുതിയ നീക്കമെന്നും ഹമാസ് വക്താവ് സമി അബു സുഹ് രി പറഞ്ഞു. ഇസ്രായേലിന്‍െറ ആത്മാര്‍ത്ഥതയില്‍ തങ്ങള്‍ക്ക് വിശ്വാസമി െല്ലന്നും കരുതിയിരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഹ് രി അറിയിച്ചു.

കഴിഞ്ഞ ദിവസം 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ധാരണയായിരുന്നു. എന്നാല്‍ തങ്ങളുടെ സൈനികനെ ഹമാസ് തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് വെടിനിര്‍ത്തലിന്‍െറ ആദ്യ മണിക്കൂറുകളില്‍ തന്നെ ഇസ്രായേല്‍ ആക്രമണം പുനരാരംഭിക്കുകയായിരുന്നു.

അതേസമയം വെടിനിര്‍ത്തല്‍ ലംഘിച്ച് ഹമാസ് ആക്രമണം നടത്തിയാല്‍ സൈനിക നടപടി തുടരുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. ഖാന്‍ യൂനിസിലെ അബസാന്‍ അല്‍ കാബിറ, അബസാന്‍ അല്‍ സാഗിറ എന്നീ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് വീട്ടിലേക്ക് മടങ്ങാമെന്നും ഇസ്രായേല്‍ അറിയിച്ചു. എന്നാല്‍ തിരിച്ചുപോകാന്‍ ജനങ്ങള്‍ ഭയക്കുകയാണ്.

ദുരിതപ്പെരുമഴ

Posted: 03 Aug 2014 11:15 PM PDT

ചങ്ങനാശേരി: തുടര്‍ച്ചയായി പെയ്യുന്ന മഴയ്ക്ക് ഇന്നലെ ശമനം ഉണ്ടായിരുന്നെങ്കിലും കിഴക്കന്‍ വെള്ളത്തിന്‍െറ ശക്തമായ വരവോടെ നഗരത്തിന്‍െറ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ദുരിതമേറി. എ.സി റോഡിലും പറാല്‍-കുമരങ്കരി റോഡിലും മേപ്രാല്‍ റോഡിലും വെള്ളം കയറിയത് യാത്രക്കാരെ ദുരിതത്തിലാക്കി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് താലൂക്കില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 139 കുടുംബങ്ങളില്‍ നിന്നുമായി 428 അംഗങ്ങളെ ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചു.
അറുനൂറില്‍ പുതുവല്‍ ഷെല്‍ട്ടര്‍(കുടുംബങ്ങള്‍: 38, അഭയാര്‍ഥികളുടെ എണ്ണം:114), കോമങ്കേരിചിറ ഷെല്‍ട്ടര്‍(48, 152), മൂലയില്‍ പുതുവല്‍ ഷെല്‍ട്ടര്‍(48, 144), പുഴവാത് എന്‍.എസ്.എസ് യു.പി സ്കൂള്‍(05, 18) എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നിരിക്കുന്നത്. കാലവര്‍ഷക്കെടുതിയില്‍ പായിപ്പാട് പൊടിപ്പാറ ഷാഹുല്‍ ഹമീദ്, പള്ളിക്കച്ചിറ ആലുംപറമ്പ് കെ.സി. രാജപ്പന്‍ എന്നിവരുടെ വീടുകള്‍ തകര്‍ന്നു. എ.സി. കോളനി, എ.സി റോഡ് കോളനി, പൂവം കോളനി, നക്രാല്‍പുതുവല്‍, അറുന്നൂറില്‍ പുതുവല്‍, മൂലേല്‍പുതുവല്‍, കോമങ്കേരിച്ചിറ തുടങ്ങിയ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളത്തിന്‍െറ തോത് ഉയര്‍ന്നു. മേപ്രാല്‍ റോഡില്‍ ജലനിരപ്പുയര്‍ന്നതോടെ ഈ പ്രദേശത്തേക്കുള്ള ഗതാഗത സൗകര്യം നിലച്ചു.
ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ കിടങ്ങറ പെട്രോള്‍ പമ്പിനു സമീപവും പാറയ്ക്കല്‍ കലുങ്കു ഭാഗത്തും വെള്ളം ഉയര്‍ന്നിട്ടുണ്ട്. ആവണി, മനയ്ക്കച്ചിറ, കിടങ്ങറ ഒന്നാം പാലത്തിന് താഴ്വശം തുടങ്ങിയ ഭാഗങ്ങളിലും ജലനിരപ്പ് ഉയര്‍ന്നു. വെള്ളത്തിന്‍െറ തോത് ഉയര്‍ന്നാല്‍ ആലപ്പുഴ, കുട്ടനാട് മേഖലകളിലേക്കുള്ള ബസ് സര്‍വീസുകള്‍ പൂര്‍ണമായും മുടങ്ങുന്ന സ്ഥിതിയുണ്ടാകും. ജലനിരപ്പ് ഉയര്‍ന്നതോടെ ചങ്ങനാശേരിയില്‍നിന്ന് തായങ്കരി വഴി എടത്വ, മുട്ടാറു വഴി എടത്വ എന്നീ ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിലച്ചു. പറാല്‍-കുമരങ്കരി വഴി കുന്നങ്കരിയിലേക്കുള്ള ബസ് സര്‍വീസ് കുമരങ്കരി എത്തി അവസാനിപ്പിക്കുകയാണ്. വെളിയനാട് വഴി മങ്കൊമ്പ് ക്ഷേത്രം, കായല്‍പ്പുറം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ പൊട്ടുമുപ്പതു ജങ്ഷന്‍ വരെയാണ് സര്‍വീസ് നടത്തുന്നത്. തിരുവല്ല ഡിപ്പോയില്‍ നിന്ന് മേപ്രാല്‍ വഴി ചങ്ങനാശേരിക്കുള്ള ബസ് സര്‍വീസും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു.
കാലവര്‍ഷത്തില്‍ കുറിച്ചി ഹോമിയോ കോളജ് ആശുപത്രിക്ക് സമീപം തകിടിയില്‍ കല്യാണിയുടെ വീടിനോട് ചേര്‍ന്ന കിണര്‍ ഞായറാഴ്ച പുലര്‍ച്ചെ ഇടിഞ്ഞു താഴ്ന്നു. കിണര്‍ സ്ഥിതി ചെയ്തിരുന്ന ഭാഗത്ത് ഇപ്പോള്‍ കുഴിമാത്രമാണ് അവശേഷിക്കുന്നത്.
കാഞ്ഞിരപ്പള്ളി: കനത്ത മഴയില്‍ കാഞ്ഞിരപ്പള്ളി മേഖലയില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഈരാറ്റുപേട്ട റോഡില്‍ കപ്പാട്, കാളകെട്ടി, മഞ്ഞപ്പള്ളി, ആനക്കല്ല് എന്നിവിടങ്ങളില്‍ റോഡില്‍ വെള്ളം ഉയര്‍ന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. മണിമല റോഡില്‍ ചിറക്കടവ് ഐക്കരപ്പടി ഭാഗത്തും കരിമ്പുകയം റോഡിലും വെള്ളം ഉയര്‍ന്നതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഞായറാഴ്ച രാത്രി 8.30ഓടെയാണ് വെള്ളം ഉയര്‍ന്നത്.

കടല്‍ക്കൊല: നാവികരുടെ ജാമ്യബോണ്ട് പുതുക്കാന്‍ അനുമതി

Posted: 03 Aug 2014 11:07 PM PDT

Image: 

ന്യൂഡല്‍ഹി: കടല്‍ക്കൊലകേസില്‍ ഇറ്റാലിയന്‍ നാവികരുടെ ജാമ്യബോണ്ട് പുതുക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഇറ്റാലിയന്‍ സര്‍ക്കാറിന്‍്റെ അപേക്ഷയെ തുടര്‍ന്നാണ് നടപടി.
കടല്‍ക്കൊലകേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് ജാമ്യം അനുവദിക്കാന്‍ ബോണടായി ഒരു കോടി രൂപ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. ജാമ്യ ബോണ്ടിന്‍്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇറ്റലി ബോണ്ട് പുതുക്കാന്‍ അനുമതി തേടിയത്. ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ ബഞ്ചാണ് ജാമ്യ ബോണ്ട് പുതുക്കാന്‍ അനുമതി നല്‍കിയത്.
അതേസമയം കേസ് തീര്‍പ്പാക്കുന്നത് അനന്തമായി നീണ്ടു പോകുന്നതിനാല്‍ നാവികരെ വെറുതെ വിടണമെന്ന ഹരജിയും ഇറ്റലി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കേസ് പരിഗണനക്കു വരുമ്പാള്‍ നാവികര്‍ ഹാജരാകുമെന്നും ഹരജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഹരജി പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് നീട്ടി.

മന്ത്രി അബ്ദുറബ്ബിന് നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി

Posted: 03 Aug 2014 11:02 PM PDT

Image: 

കോഴിക്കോട്: പ്ളസ് ടു വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന് നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി. സംസ്ഥാന യുവജന ബോര്‍ഡ് സംഘടിപ്പിച്ച സിവില്‍ സര്‍വീസ് ശില്‍പശാലയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മന്ത്രിക്ക് നേരെ പ്രതിഷേധം ഉയര്‍ന്നത്. മന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ കരിങ്കൊടി വീശുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

പ്രതിഷേധത്തെ തുടര്‍ന്ന് ലീഗ് ഹൗസിലേക്ക് പോയ മന്ത്രി എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടി നടക്കുന്ന ചേംബര്‍ ഹാളില്‍ കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

ബാന്‍ കി മൂണിന്‍െറ പ്രസ്താവന വസ്തുത പരിശോധിക്കാതെ- അമീര്‍

Posted: 03 Aug 2014 11:02 PM PDT

Image: 

ദോഹ: ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടതിന് ഉത്തരവാദി ഹമാസാണെന്ന യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍െറ പ്രസ്താവനക്കെതിരെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. അദ്ദേഹത്തിന്‍െറ പ്രസ്താവന അമ്പരപ്പിക്കുന്നതാണെന്നും ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതിന് മുമ്പേ യു.എന്‍ കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തണമെന്നും അമീര്‍ ബാന്‍ കി മൂണിനോട് ആവശ്യപ്പെട്ടു.
ഗസ്സയിലെ സിവലിയന്‍മാരെ കൊന്നാടുക്കുന്നതും അവരുടെ വീടുകള്‍ ബോംബിട്ട് തകര്‍ക്കുന്നതും ഇസ്രായേല്‍ തുടരുമ്പോള്‍ ഐക്യരാഷ്ട്ര സഭ പുലര്‍ത്തുന്ന നിസംഗതയില്‍ അമീര്‍ നിരാശ പ്രകടിപ്പിച്ചു. ഫലസ്തീനിലെ ജനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധ കുറ്റകൃത്യങ്ങള്‍ക്കെതിരെ വ്യക്തമായ നിലപാട് ഐക്യരാഷ്ട്ര സഭ സ്വീകരിക്കണം. ദുരിതമനുഭവിക്കുന്ന ഗസ്സയിലേക്ക് സഹായങ്ങള്‍ എത്തിക്കാനുള്ള അതിര്‍ത്തികള്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ തുറന്നുകൊടുക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു.
ഇരുപക്ഷത്തിന്‍െറയും സമ്മതത്തോടെ വെള്ളിയാഴ്ച രാവിലെ നിലവില്‍ വന്ന 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് ഹമാസാണെന്ന് ബാന്‍ കി മൂണ്‍ പ്രസ്താവിച്ചിരുന്നു.
വെടിനിര്‍ത്തല്‍ ലംഘിച്ച് ഹമാസ് നടത്തിയ ആക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ ഭടന്‍മാര്‍ കൊല്ലപ്പെട്ടതായും ഒരു സൈനികനെ കസ്റ്റഡിയിലെടുത്തതായുമുള്ള ഇസ്രായേല്‍ അധികൃതരുടെ വാദത്തിന്‍െറ ചുവടുപിടിച്ചായിരുന്ന ബാന്‍ കി മൂണ്‍ പ്രസ്താവന ഇറക്കിയത്.
 

മനാമയുടെ സ്വന്തം സി.എ (കമ്യൂണിസ്റ്റ് അബ്ദുല്ല) വിടപറയുന്നു...

Posted: 03 Aug 2014 10:55 PM PDT

Image: 

മനാമ: സി. അബ്ദുല്ല എന്നാല്‍ യഥാര്‍ഥത്തില്‍ ചാത്തോത്തില്‍ അബ്ദുല്ല. പക്ഷേ, മനാമക്കാര്‍ക്ക് അദ്ദേഹം സ. അബ്ദുല്ലയാണ്. അതായത്, സഖാവ് അബ്ദുല്ല. സി.എ എന്ന് അവര്‍ ചുരുക്കപ്പേരില്‍ വിളിക്കും (കമ്യൂണിസ്റ്റ് അബ്ദുല്ല). മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണോയെന്ന് ചോദിച്ചാല്‍ അല്ളെന്നാണ് അബ്ദുല്ലയുടെ മറുപടി. കേരളത്തില്‍ മുമ്പ് സുലഭമായി കണ്ടിരുന്ന പച്ച ചെടിക്ക് കമ്യൂണിസ്റ്റ് പച്ച എന്നു പറയുന്നതുപോലെ. പക്ഷേ, ഇടതുപക്ഷത്തിനു വേണ്ടി അദ്ദേഹം വീറോടെ വാദിക്കും. അബ്ദുല്ല പാരമ്പര്യ വൈദ്യനാണോ -അല്ല. പക്ഷേ, മനാമ സൂഖിലെ പേരുകേട്ട ‘വൈദ്യ’നാണദ്ദേഹം. സൗദിയില്‍ നിന്നും ഖത്തറില്‍ നിന്നുമെല്ലാം ജനം അബ്ദുല്ലയുടെ കൈപുണ്യമുള്ള മരുന്ന് വാങ്ങാന്‍ സൂഖിലത്തെും. മനാമയില്‍ അബ്ദുല്ലയെ അറിയാത്തവര്‍ ചുരുക്കം. അങ്ങനെയൊക്കെയായ അബ്ദുല്ല 37 വര്‍ഷത്തെ പ്രവാസം മതിയാക്കി ഈമാസം 10ന് നാട്ടിലേക്ക് തിരിക്കുമ്പോള്‍ അതുള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലാണ് മനാമ സൂഖ്. കാരണം, അവരുടെ നേരംപോക്കായിരുന്നു സ. അബ്ദുല്ല. സൂഖിലെ പ്രശസ്തമായ ആയുര്‍വേദ മരുന്ന് കടയുടെ മുന്നില്‍ പാതയോരത്തിരുന്ന് മരുന്നുണ്ടാക്കുന്ന അബ്ദുല്ലയെ ശ്രദ്ധിക്കാതെയും ഒരുവാക്ക് മിണ്ടാതെയും ആരും വഴിനടന്നിരുന്നില്ല. ഇതാണെന്‍െറ സ്പോണ്‍സര്‍ എന്നു പറഞ്ഞ് അകത്തുണ്ടായിരുന്ന ഷോപ്പുടമ ബഹ്റൈനിയായ ഹുസൈനെ പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം വിലക്കി. ‘അന മൂ അര്‍ബാബ്, അന അഖൂ’ (ഞാന്‍ അബ്ദുല്ലയുടെ സ്പോണ്‍സറല്ല, സഹോദരനാണ്). ഇതായിരുന്നു അബ്ദുല്ലയും സ്പോണ്‍സറും തമ്മിലെ ബന്ധം.
’77 സെപ്തംബര്‍ 22ന് ബഹ്റൈനിലുണ്ടായിരുന്ന അളിയന്‍ മൊയ്തീന്‍ അയച്ചുകൊടുത്ത വിസയിലാണ് പയ്യോളിക്കാരന്‍ അബ്ദുല്ല ബഹ്റൈനിലത്തെുന്നത്. ആദ്യം പെപ്സി കമ്പനിയിലും പിന്നീട് ഗള്‍ഫ് എയര്‍ കാറ്ററിങ്ങിലും ഹിറ്റാച്ചിയിലുമെല്ലാം ഒരുകൈ നോക്കിയ ശേഷമാണ് 22 വര്‍ഷം മുമ്പ് സൂഖിലെ ആയുര്‍വേദ ഷോപ്പിലത്തെുന്നത്. നാട്ടിലെ മസാലക്കടയില്‍ പൊതിഞ്ഞുകൊടുത്ത പരിചയവും മരുന്ന് കഴിച്ച പരിചയവുമല്ലാതെ മരുന്ന് ഉണ്ടാക്കാനറിയാത്ത അബ്ദുല്ല അതോടെ വൈദ്യശാസ്ത്ര ലോകത്തേക്ക് കാലെടുത്തുവെച്ചു. ഹുസൈന്‍ അബ്ദുല്‍ കരീം മഖ്ലൂഖ് സ്റ്റോര്‍, അബ്ദാലി അബ്ദുല്‍കരീം മഖ്ലൂഖ്, സാദിഖ് അബ്ദുല്‍കരീം മഖ്ലൂഖ് എന്നിങ്ങനെ ബഹ്റൈനി സഹോദരന്മാര്‍ നടത്തുന്ന മൂന്ന് പ്രശസ്ത മരുന്നുകടകള്‍. ഒരുവിധം രോഗങ്ങള്‍ക്കെല്ലാമുള്ള പരമ്പരാഗത ആയുര്‍വേദ മരുന്നുകളും പ്രകൃതിദത്തമായ മൈലാഞ്ചി ഉള്‍പ്പെടെ സൗന്ദര്യ വര്‍ധക വസ്തുക്കളും ഇവിടെ വില്‍പന നടത്തുന്നു. ആദ്യം സഹായിയായി നിന്ന് മരുന്നുകളുമായുള്ള പരിചയത്തിലൂടെയാണ് മരുന്നിന്‍െറ കൂട്ട് പഠിച്ചത്. അബ്ദുല്ലയുടെ കൂട്ട് ഫലം കണ്ടതോടെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നത്തെുന്ന ടൂറിസ്റ്റുകളുമടക്കം ധാരാളം പേര്‍ മരുന്ന് വാങ്ങാനത്തെിക്കൊണ്ടിരുന്നു. ഷോപ്പിന് മുന്നില്‍ പാതയോരത്തുതന്നെ സ്റ്റൂളിലിരുന്നാണ് അബ്ദുല്ലയുടെ മരുന്ന് നിര്‍മാണം. ബഹൂര്‍, സാമ്പ്രാണി, കുന്തിരിക്കം തുടങ്ങിയ ബഹ്റൈനിലെ പരമ്പരാഗത സാധനങ്ങളെല്ലാം നിരത്തിവെച്ചത് കാണാം. അബ്ദുല്ലയുടെ കൈപുണ്യത്തില്‍ വിശ്വാസമര്‍പ്പിച്ച സ്പോണ്‍സര്‍ക്ക് പറഞ്ഞുവിടാന്‍ മനസ്സില്ല. പക്ഷേ, പ്രായം 64 ആയതോടെ ഇനി വിസ പുതുക്കാനാകാത്ത സാങ്കേതിക പ്രശ്നമുള്ളതിനാല്‍ അബ്ദുല്ലക്ക് പോവുകയേ നിര്‍വാഹമുള്ളൂ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ റിസല്‍ട്ട് വന്നപ്പോള്‍ ബാബുല്‍ ബഹ്റൈന്‍ മുതല്‍ സൂഖ് വരെ മലയാളികളുടെ കൂവല്‍ കേട്ട് അറബികള്‍ക്കും അദ്ഭുതം. വടകര മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥി തോറ്റതിന് സ. അബ്ദുല്ലയെ കൂവിത്തോല്‍പിക്കുകയാണ് അവരെന്ന് അറബികള്‍ക്കറിയില്ലല്ളോ. അന്ന് പാത്തും പതുങ്ങിയുമാണ് അബ്ദുല്ല ഷോപ്പിലത്തെിയത്. ഒരിക്കല്‍ പോലും ഇടതുപാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത അബ്ദുല്ല കടുത്ത ഇടതുചിന്താഗതി പുലര്‍ത്താന്‍ കാരണം മറ്റൊന്നുമല്ല.
അനീതിക്കെതിരെ ശബ്ദിക്കാന്‍ ഇടതുകക്ഷികള്‍ക്കല്ലാതെ കഴിയില്ളെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. കടുത്ത രാഷ്ട്രീയം പറച്ചിലിനൊപ്പം പഴയ സിനിമാ പാട്ടുകളും ഡയലോഗുകളും കാച്ചി മനാമയിലൂടെ നടക്കുന്ന അബ്ദുല്ല എല്ലാവരുടെയും താരമാണ്. 64ാം വയസ്സിലും തലയിലെ ഒരുമുടിക്ക് പോലും നര ബാധിച്ചില്ളെന്നതുപോലെ തന്നെയാണ് അദ്ദേഹത്തിന്‍െറ മനസ്സും. അബ്ദുല്ല നാട്ടിലേക്ക് തിരിച്ചാലുണ്ടാകുന്ന മൂകതയെക്കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിടുകയാണ് മനാമ സൂഖ്.

മൃഗാശുപത്രി അപകടാവസ്ഥയില്‍; ജീവനക്കാര്‍ ഭീതിയോടെ

Posted: 03 Aug 2014 10:41 PM PDT

കുമളി: കുമളി പഞ്ചായത്തിലെ മൃഗാശുപത്രി കെട്ടിടം അപകട നിലയിലായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ളെന്ന് പരാതി. വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താതിരുന്നത് മൂലം കെട്ടിടത്തിന്‍െറ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പലതും അടര്‍ന്നുവീണ് നശിച്ചു. മഴവെള്ളം കോണ്‍ക്രീറ്റിലൂടെ ഉള്ളിലേക്കിറങ്ങി കമ്പികള്‍ മുഴുവന്‍ തുരുമ്പെടുത്തതിനാല്‍ ശേഷിക്കുന്ന കോണ്‍ക്രീറ്റ് ഭാഗം എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന നിലയിലായി.ഹൈറേഞ്ചില്‍ ഏറ്റവും കൂടുതല്‍ ക്ഷീരകര്‍ഷകരുള്ള പ്രദേശമാണ് കുമളി
ടൗണിന് സമീപം സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്താണ് ഒരേക്കറോളം സ്ഥലത്ത് മൃഗാശുപത്രി കെട്ടിടം സ്ഥിതി ചെയ്യുന്നത്. ആവശ്യത്തിന് സ്ഥലസൗകര്യം ഉണ്ടായിട്ടും കെട്ടിടം പുതുക്കി പണിയാനോ കൃത്യമായി അറ്റകുറ്റപ്പണി നടത്താനോ അധികൃതര്‍ തയാറായില്ല. ഇതോടെ കെട്ടിടത്തിന്‍െറ ഷീറ്റിട്ട ഭാഗങ്ങള്‍ മുഴുവന്‍ നശിച്ച് മഴവെള്ളം വീണ് ആശുപത്രിക്കുള്ളിലാണ് കെട്ടിക്കിടക്കുന്നത്. മഴവെള്ളത്തില്‍ കുതിര്‍ന്ന് വിലയേറിയ മരുന്നുകള്‍ മുഴുവന്‍ നശിക്കുകയാണ്. ശക്തമായ മഴയത്തെുടര്‍ന്ന് ആശുപത്രിക്കെട്ടിടം ഒന്നാകെ ചോര്‍ന്നൊലിച്ചത് കഴിഞ്ഞ ദിവസം ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമായിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP