സ്വാഗതം
WELCOME

News Update..

Wednesday, August 20, 2014

അല്‍ഖാഇദയും ഐ.എസും ഇസ്ലാമിന്‍െറ മുഖ്യ ശത്രുക്കള്‍-സൗദി മുഫ്തി Madhyamam News Feeds

അല്‍ഖാഇദയും ഐ.എസും ഇസ്ലാമിന്‍െറ മുഖ്യ ശത്രുക്കള്‍-സൗദി മുഫ്തി Madhyamam News Feeds

Link to

അല്‍ഖാഇദയും ഐ.എസും ഇസ്ലാമിന്‍െറ മുഖ്യ ശത്രുക്കള്‍-സൗദി മുഫ്തി

Posted: 20 Aug 2014 12:17 AM PDT

Image: 

മക്ക: ഭീകരവാദത്തിന്‍െറ ആശയങ്ങളുമായി പ്രവര്‍ത്തിക്കുന്ന ഐ.എസും അല്‍ഖാഇദയും ഇസ്ലാമിന്‍െറ മുഖ്യ ശത്രുക്കള്‍ ആണെന്നും മുസ്ലിംകള്‍ തന്നെയാണ് അവരുടെ പ്രഥമ ഇരകള്‍ എന്നും സൗദി ഗ്രാന്‍റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് അല്‍ ശൈഖ്.

ഭീകരവാദത്തിന് ഇസ്ലാമില്‍ സ്ഥാനമില്ല. ഭീകരവാദ-തീവ്രവാദ ആശങ്ങള്‍ ഇസ്ലാമിന്‍േറതല്ല. ഇറാഖിന്‍െറയും സിറിയയുടെയും വലിയൊരു ഭൂഭാഗത്ത് സ്വയം ഖിലാഫത്ത് പ്രഖ്യാപിച്ചു കൊണ്ട്  ഐ.എസ് നടത്തുന്ന മൃഗീയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അപലപിച്ചു. ഇസ്ലാമിന്‍െറ മുഖം വികൃതമാക്കാനുള്ള ശ്രമങ്ങളാണ് ഇതിന്‍െറ പിന്നില്‍. മുസ്ലിംകളാണ് തീവ്രവാദത്തിന്‍െറ ഏറ്റവും ആദ്യത്തെ ഇരകള്‍. മുസ്ലിംകളെ മതത്തിന്‍െറ പേരു പറഞ്ഞ് തമ്മിലടിപ്പിക്കാനാണ് ഭീകരവാദികളുടെ നീക്കം.

സഹിഷ്ണുതയും സന്തുലിതത്വവും മുസ്ലിംകളുടെ ഇടയില്‍ വളര്‍ത്തുന്നതിനുള്ള കഠിനപരിശ്രമങ്ങള്‍ ഉണ്ടാവണം. വിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനെ വന്‍ കുറ്റമായാണ് ഇസ്ലാം കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടി ഇസ്ലാമിനെ ഉപയോഗിക്കാന്‍ തീവ്രവാദികളെ അനുവദിക്കില്ളെന്ന് സൗദിയിലെ ഇരു ഹറമുകളുടെയും പരിപാലകനും സൗദി ഭരണാധികാരിയുമായ അബ്ദുല്ല രാജാവ് കഴിഞ്ഞ ജൂണ്‍ 29ന് പ്രസ്താവിച്ചിരുന്നു.

കേരളം സമ്പൂര്‍ണ മദ്യ നിരോധത്തിലേക്ക് നീങ്ങുന്നു -സുധീരന്‍

Posted: 19 Aug 2014 11:53 PM PDT

Image: 

കൊച്ചി: സമ്പൂര്‍ണ മദ്യ നിരോധം എന്ന ലക്ഷ്യത്തിലേക്കാണ് കേരളം നീങ്ങുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. സമ്പൂര്‍ണ മദ്യ നിരോധത്തിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. അത് പ്രയോജനപ്പെടുത്തണമെന്നും സുധീരന്‍ പറഞ്ഞു. കൊച്ചിയില്‍ രാജിവ്ഗാന്ധി സദ്ഭാവനാ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നതിനാല്‍  ഇന്നത്തെ ദിവസം തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.  418 ബാറുകള്‍ പൂട്ടിയതോടെ കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തില്‍ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. കുറ്റകൃത്യങ്ങള്‍ കുറഞ്ഞു. കുടുംബങ്ങളില്‍ സമാധാനം പുലര്‍ന്നു. സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ മദ്യനിരോധം നടപ്പിലാക്കിയാല്‍ അത് ഏറ്റവും നല്ല കാര്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്ളസ്ടു: ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

Posted: 19 Aug 2014 11:46 PM PDT

Image: 

തിരുവനന്തപുരം: പുതിയ പ്ളസ്ടു സ്കൂളുകളും ബാച്ചുകളും അനുവദിച്ചത് റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്കൂളുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായം  മാത്രം പരിഗണിക്കാനാവില്ളെന്നും ജനപ്രതിനിധികളുടെ കൂടി തിരുമാനം പരിഗണിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. ഹയര്‍സെക്കന്‍ഡറി ഡയറക്ടറും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശയില്ലാതെ അനുവദിച്ച സ്കൂളുകളും ബാച്ചുകളും ഹൈക്കോടതി റദ്ദാക്കിയിരുന്നു.

പ്ളസ്ടു സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത് മാനദണ്ഡം ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം സ്കൂള്‍ മാനേജ്മെന്‍റുകള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. അതിന്‍െറ അടിസ്ഥാനത്തിലാണ് സ്കൂളുകളും ബാച്ചുകളും അനുവദിച്ചത് ഹൈക്കോടതി റദ്ദാക്കിയത്.
 

മെന മഖലയിലെ ഏറ്റവും മികച്ച തൊഴില്‍ വിപണി ഖത്തര്‍

Posted: 19 Aug 2014 11:43 PM PDT

Image: 

ദോഹ: മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും വടക്കന്‍ ആഫ്രിക്കയും ഉള്‍ക്കൊള്ളുന്ന മെന മേഖലയിലെ ഏറ്റവും ആകര്‍ഷകമായ തൊഴില്‍ വിപണി ഖത്തറാണെന്ന് റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലെ നമ്പര്‍ വണ്‍ ജോബ് വെബ്സൈറ്റായ ബെയ്ത്ത്.കോമും കണ്‍സള്‍ട്ടിങ്-ഗവേഷണ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യൂഗോവും നടത്തിയ സര്‍വേയിലാണ് ഖത്തര്‍ ഏറ്റവും മികച്ച തൊഴിലിടമാണെന്ന് വ്യക്തമായത്. സര്‍വേയില്‍ പങ്കെടുത്ത 52 ശതമാനവും മികച്ച തൊഴിലവസരവും സൗകര്യങ്ങളുമുള്ള രാജ്യമായി അഭിപ്രായപ്പെട്ടത് ഖത്തറിനെയാണ്.
സിവില്‍ എഞ്ചിനീയര്‍മാര്‍ക്കും ജൂനിയര്‍ എക്സിക്യൂട്ടീവുകള്‍ക്കും രാജ്യത്ത് വന്‍ അവസരമാണുള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഖത്തറിലെ 62 ശതമാനം തൊഴില്‍ ദാതാക്കളും അടുത്ത മൂന്ന് മാസത്തിനുളളില്‍ ചുരുങ്ങിയത് 10 തൊഴിലാളികളെയെങ്കിലും നിയമിക്കാന്‍ സാധ്യതയുണ്ട്. ഇതേ കാലയളവില്‍ നിയമനം നടത്തുമെന്ന് രാജ്യത്തെ നാലിലൊന്ന് കമ്പനികള്‍ വ്യക്തമാക്കുന്നുമുണ്ട്. ഒരു വര്‍ഷത്തിനുളളില്‍ തീര്‍ച്ചയായും പുതിയ നിയമനങ്ങള്‍ ഉണ്ടാകുമെന്ന് 66 ശതമാനം കമ്പനികളും സമ്മതിക്കുന്നു. 25 ശതമാനം കമ്പനികള്‍ ആറ് മുതല്‍ പത്ത് വരെ ജീവനക്കാരെ നിയമിക്കും. ഇവരില്‍ കൂടുതലും ജൂനിയര്‍ എക്സിക്യൂട്ടീവുമാരായിരിക്കും. അടുത്ത മൂന്ന് മാസത്തില്‍ നിയമിക്കപ്പെടുന്നവരില്‍ 18 ശതമാനം സിവില്‍ എഞ്ചിനീയര്‍മാരും 16 ശതമാനം സെക്രട്ടറിമാരും 15 ശതമാനം റിസപ്ഷനിസ്റ്റുകള്‍, ഫോര്‍മാന്‍മാര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ എന്നിവരായിരിക്കും. തൊഴില്‍ ദാതാക്കളില്‍ൃ ഭൂരിഭാഗവും സ്വകാര്യകമ്പനികളാവും. മെനയില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുളളത് ബിസിനസ് മാനേജ്മെന്‍റ് ബിരുദ-ബിരുദാനന്തര ബിരുദധാരികളെയാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. 34 ശതമാനം എഞ്ചിനീയര്‍മാര്‍ക്ക് അവസരമുളളപ്പോള്‍ ബിസിനസ് മാനേജ്മെന്‍റ് ബിരുദക്കാര്‍ക്ക് 23 ശതമാനവും കൊമേഴ്സ് ബിരുദധാരികള്‍ക്ക് 20 ശതമാനവുമാണ് തൊഴിലവസരം.
അറബിയിലും ഇംഗ്ളീഷിലും നല്ല ആശയവിനിമയ ശേഷിയും നേതൃപാടവവും സംഘാടന പാടവവുമുളളവര്‍ക്കാണ് ഖത്തറില്‍ അവസരം. ഖത്തറിലെ തൊഴില്‍ദാതാക്കള്‍ സംഘാടന പാടവവും പ്രവൃത്തി പരിചയവുമുളളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. എഞ്ചിനീയറിങ് മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്കാണ് പലപ്പോഴും പ്രാമുഖ്യം ലഭിക്കുന്നത്. നിര്‍മാണ മേഖല, ബാങ്കിങ് ആന്‍റ് ഫിനാന്‍സ്, ഓയില്‍ ആന്‍റ് ഗ്യാസ് പെട്രോകെമിക്കല്‍ എന്നിവയാണ് ഇപ്പോഴും ഖത്തറിലെ ആകര്‍ഷകമായ തൊഴില്‍ മേഖലകള്‍.
 

മസ്കത്ത്, വാദികബീര്‍ മേഖലകളിലെ ഭക്ഷ്യശാലകളില്‍ റെയ്ഡ്

Posted: 19 Aug 2014 11:28 PM PDT

Image: 

മസ്കത്ത്: മസ്കത്ത്, വാദി കബീര്‍ മേഖലകളിലെ റസ്റ്റാറന്‍റുകള്‍, കഫ്ത്തീരിയ, ബേക്കറി, ഗ്രോസറി എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ പഴകിയ സാധനങ്ങള്‍ പിടിച്ചെടുത്തു.
മുനിസിപ്പാലിറ്റി, ആരോഗ്യ വകുപ്പ് അധികൃതര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. വാദി ബിന്‍ ഖാലിദില്‍ നിന്ന് 7.5 കിലോ പഴകിയ ഇറച്ചിയും കാനിലടച്ച ഭക്ഷണ സാധനങ്ങളും പിടികൂടി.
165 പാക്കറ്റ് പാലുല്‍പ്പന്നങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതര്‍ സൗത് മബേല മേഖലയില്‍ നടത്തിയ പരിശോധനയില്‍ അനാരോഗ്യകരമായ അന്തരീക്ഷത്തില്‍ സൂക്ഷിച്ച ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. വിദേശ തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.
പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ച അധികൃതര്‍ തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
രാജ്യത്തിന്‍െറ വിവിധ ഗവര്‍ണറേറ്റുകളില്‍ ഭക്ഷണശാലകളില്‍ കര്‍ശന പരിശോധനയാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. അല്‍സീബില്‍ ലേബര്‍ ക്യാമ്പില്‍ സൂക്ഷിച്ചിരുന്ന 91 പാക്കറ്റ് പഴകിയ ചിക്കന്‍ ഉല്‍പന്നങ്ങളും 48 പാക്കറ്റ് പാലുല്‍പന്നങ്ങളുമടക്കം മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതര്‍ പിടികൂടിയത് അടുത്തിടെയാണ്. അടുത്തുള്ള റസ്റ്റാറന്‍റിലേക്കുള്ള ഭക്ഷണ സാധനങ്ങളായിരുന്നു ഇവിടെ സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ ഏഴിന് പഴകിയ ഭക്ഷണം പാകം ചെയ്തതിന് ഖാബൂറാ മുനിസിപ്പാലിറ്റിയിലെ റസ്റ്റാറന്‍റ് അധികൃതര്‍ അടപ്പിച്ചിരുന്നു. 40 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഇബ്രിയിലെ റസ്റ്റാറന്‍റ് ആഗസ്റ്റ് ആദ്യവാരം അടച്ചിരുന്നു.
റമദാനില്‍ നടത്തിയ പരിശോധനകളില്‍ ഷീനാസ് മേഖലയില്‍ നിന്നടക്കം റസ്റ്റാറന്‍റുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമായി ആയിരക്കണക്കിന് കിലോ പഴകിയ ഭക്ഷ്യവസ്തുക്കളാണ് പിടികൂടിയത്. പിടിയിലായ സ്ഥാപന ഉടമകള്‍ക്കെതിരെ പിഴ ഈടാക്കുന്നതടക്കം ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
 

ടു ജി കേസ്: കരുണാനിധിയുടെ ഭാര്യക്ക് ജാമ്യം

Posted: 19 Aug 2014 11:17 PM PDT

Image: 

ന്യൂഡല്‍ഹി: 2 ജി സ്പെക്ട്രം അഴിമതി കേസില്‍ ഡി.എം.കെ നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് ജാമ്യം. ഡല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചത്.
അതേസമയം കരുണാനിധിയുടെ മകളും ഡി.എം.കെ.എംപിയുമായ കനിമൊഴി,മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ.രാജ എന്നിവരുടെ ജാമ്യ ഹരജി  ഇന്ന് ഉച്ചകഴിഞ്ഞ് പരിഗണിക്കും. ടു ജി ഇടപാടുമായി ബന്ധപ്പെട്ട് 200 കോടിയുടെ കൈക്കൂലി കേസാണ് മൂവര്‍ക്കുമെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. മൊത്തം 19 പേരാണ് കുറ്റപത്രത്തിലുള്ളത്. ടെലികോം മന്ത്രിയായിരിക്കേ 2 ജി ലൈസന്‍സ് അനുവദിക്കുന്നതിന് എ.രാജ 200 കോടി കൈക്കൂലി വാങ്ങി എന്നാണ് കേസ്. ഇടപാടിന് പകരമായി  കനിമൊഴിക്കും ദയാലു അമ്മാളിനും പങ്കാളിത്തമുള്ള ടെലിവിഷന്‍ ചാനലിന് ധനസഹായം ലഭിച്ചെന്നും ആരോപണമുണ്ട്.

അനുമതി കൂടാതെ സ്പോണ്‍സര്‍ഷിപ്പ്: സ്ഥാപനങ്ങള്‍ക്ക് പ്രതികരിക്കാന്‍ അഞ്ചു നാള്‍

Posted: 19 Aug 2014 11:00 PM PDT

Image: 

റിയാദ്: മികച്ച തൊഴിലവസരം കണ്ടത്തെുന്നതിന് തൊഴില്‍ ചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനത്തില്‍നിന്ന് സ്പോണ്‍സര്‍ഷിപ് മാറ്റം ആവശ്യപ്പെടുന്ന തൊഴിലാളികളുടെ അപേക്ഷയില്‍ പ്രതികരണം സമര്‍പ്പിക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് അഞ്ച് പ്രവൃത്തി ദിനങ്ങള്‍ സമയം അനുവദിക്കാന്‍ നല്‍കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. സ്പോണ്‍സര്‍ഷിപ്പ് മാറ്റവുമായി ബന്ധപ്പെട്ട രേഖകള്‍ ആഭ്യന്തരമന്ത്രാലയത്തിലേക്ക് അയക്കുന്നതിന് മുമ്പ് സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ഭാഗം വ്യക്തമാക്കുന്നതിനാണ് ഈ അവസരം നല്‍കുന്നതെന്ന് തൊഴില്‍ മന്ത്രാലയം മീഡിയ സെന്‍റര്‍ മേധാവി തയ്സീര്‍ അല്‍മുഫ്രിജ് വ്യക്തമാക്കി. തൊഴില്‍ ചട്ടത്തിലെ 81ാം അനുഛേദപ്രകാരം തൊഴിലാളിക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ സ്പോണ്‍സര്‍ഷിപ് മാറ്റം സാധ്യമാവുക മൂന്ന് സന്ദര്‍ഭങ്ങളിലാണ്. നിതാഖാത്ത് പ്രകാരം സ്ഥാപനം ചുവപ്പ്, മഞ്ഞ വിഭാഗങ്ങളിലുള്‍പ്പെട്ടതിനാല്‍ തൊഴിലാളിക്ക് വര്‍ക്ക് പെര്‍മിറ്റോ ഇഖാമയോ ലഭ്യമാകാതിരിക്കുക, തൊഴിലാളി സൗദിയില്‍ എത്തിയശേഷം മൂന്നു മാസം കഴിഞ്ഞിട്ടും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാതിരിക്കുക, വര്‍ക്ക് പെര്‍മിറ്റിന്‍െറ കാലാവധി കഴിഞ്ഞിട്ടും പുതുക്കി നല്‍കാതിരിക്കുക എന്നീ സന്ദര്‍ഭങ്ങളില്‍ തൊഴിലാളിക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു സ്ഥാപനത്തിലേക്ക് സ്പോണ്‍സര്‍ഷിപ് മാറാം. നിതാഖാത്ത് മാര്‍ഗരേഖയില്‍ പറഞ്ഞ അടിസ്ഥാന നിബന്ധനകള്‍ പൂര്‍ത്തീകരിച്ച സ്ഥാപനത്തിലേക്കായിരിക്കണം മാറേണ്ടത്.പുതുതായി സൗദിയിലത്തെിയ തൊഴിലാളി ആദ്യത്തെ മൂന്ന് മാസത്തിനുള്ളില്‍ മറ്റൊരു സ്പോണ്‍സറെ കണ്ടത്തെുകയും പഴയ തൊഴിലുടമ അനുമതി നല്‍കുകയും ചെയ്താല്‍ തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട് സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിനു പ്രഥമഘട്ടം പൂര്‍ത്തിയാക്കാം. തുടര്‍നടപടികള്‍ ജവാസാത്തുമായി ബന്ധപ്പെട്ടാണ് പൂര്‍ത്തീകരിക്കേണ്ടത്. പുതുതായി വന്ന തൊഴിലാളി സൗദിയില്‍ മൂന്ന് മാസം പിന്നിട്ടിട്ടും അര്‍ഹനായ സ്പോണ്‍സറെ കണ്ടത്തൊതെ വന്നാല്‍ കരാര്‍ കമ്പനികളിലേക്കോ സ്വകാര്യ റിക്രൂട്ട്മെന്‍റ് ഓഫിസുകളിലേക്കോ സ്പോണ്‍സര്‍ഷിപ്പ് മാറാം. അതിന് സാധ്യമായില്ളെങ്കില്‍ www.wafid.com.sa എന്ന സൈറ്റില്‍ തൊഴിലാളിയുടെ വിശദ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഈ വെബ്സൈറ്റില്‍ നിന്ന് വര്‍ക്ക്പെര്‍മിറ്റ് ലഭിക്കാത്ത തൊഴിലാളികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ തൊഴിലുടമകള്‍ക്ക് ആവശ്യമുള്ള തൊഴിലാളികളെ തെരഞ്ഞെടുക്കാം. അതേസമയം പുതിയ സ്പോണ്‍സറുടെ വശം തൊഴില്‍ ലഭ്യമാകാതിരുന്നാല്‍ തൊഴിലാളിയുടെ റസിഡന്‍സ് പെര്‍മിറ്റ് (ഇഖാമ) നിയമവിരുദ്ധമായി പരിഗണിക്കുന്നതാണ്. അതിന്‍െറ പൂര്‍ണ ഉത്തരവാദിത്തം പുതിയ സ്പോണ്‍സര്‍ക്കായിരിക്കും. ഈകാലയളവില്‍ തൊഴിലാളിക്ക് വേതനം ചോദിക്കാനും നഷ്ടപരിഹാരം ആവശ്യപ്പെടാനും തൊഴില്‍ ചട്ടപ്രകാരം അവകാശമുണ്ടായിരിക്കുമെന്നും തയ്സീര്‍ അല്‍ മുഫ്രിജ് പറഞ്ഞു.
വര്‍ക്ക്പെര്‍മിറ്റിന്‍െറയോ അല്ളെങ്കില്‍ ഇഖാമയുടെയോ കാലാവധി തീരുകയും സ്പോണ്‍സര്‍ഷിപ് മാറ്റം സാധ്യമാകാതിരിക്കുകയും ചെയ്യുകയോ അല്ളെങ്കില്‍ സൗദിയില്‍ വന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും ഇഖാമ ലഭിക്കാതിരിക്കുകയോ ചെയ്താല്‍ സ്പോണ്‍സര്‍ഷിപ് മാറും മുമ്പ് തൊഴിലാളിയും തൊഴിലുടമകളും തങ്ങളുടെ അവകാശ സംരക്ഷണത്തിന് മറ്റ് നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
ചട്ടമനുസരിച്ച് മറ്റൊരു തൊഴിലുടമയിലേക്ക് മാറിയ ശേഷവും കഫാല മാറ്റ നടപടികള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതുവരെ പഴയ തൊഴിലുടമയുമായുള്ള തൊഴില്‍ കരാര്‍ റദ്ദാക്കപ്പെടുന്നതല്ല. ഇക്കാലയളവില്‍ തര്‍ക്കമുണ്ടായാല്‍ തര്‍ക്കപരിഹാര സമിതിയെ സമീപിക്കാന്‍ ഇരുവര്‍ക്കും അവകാശമുണ്ടായിരിക്കും. കഫാല മാറ്റത്തിന് അനുമതി ലഭിച്ച് നിശ്ചിത തീയതിക്കുള്ളില്‍ തൊഴിലുടമയോ തൊഴിലാളിയോ പരാതിയൊന്നും ഉന്നയിച്ചിട്ടില്ളെങ്കില്‍ പിന്നീടുണ്ടാകുന്ന പരാതികളില്‍ സമിതി തീര്‍പ്പ് കല്‍പിക്കുന്നതല്ളെന്നും തൊഴില്‍ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. പുതിയ തൊഴിലുടമ മുന്‍തൊഴിലുടമ ധാരണയിലത്തെിയിട്ടുള്ള കരാര്‍ പാലിക്കാന്‍ സന്നദ്ധനാകുന്നതാണെന്നും അതില്‍ ഒരു വിധ ലംഘനവും നടത്തില്ളെന്നും തൊഴിലാളിയെ ബോധ്യപ്പെടുത്തേണ്ടതാണ്.

ഹമദ് രാജാവ് ബി.ഡി.എഫ് ആസ്ഥാനം സന്ദര്‍ശിച്ചു

Posted: 19 Aug 2014 10:16 PM PDT

Image: 

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് ആസ്ഥാനം സന്ദര്‍ശിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയ അദ്ദേഹം രാജ്യത്തിന്‍െറ അതിര്‍ത്തികള്‍ കാക്കുന്നതിലും സുരക്ഷ നിലനിര്‍ത്തുന്നതിലും ബി.ഡി.എഫ് വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെ അപ്രകീര്‍ത്തിച്ചു. ദേശീയ ഐക്യം സ്ഥാപിക്കാനും രാജ്യത്തിന്‍െറ നേട്ടങ്ങള്‍ സംരക്ഷിക്കാനും സൈനികര്‍ നടത്തുന്ന സേവനങ്ങള്‍ മാതൃകാപരമാണ്. ബി.ഡി.എഫിന്‍െറ സ്ഥാനവും അതിന്‍െറ പ്രവര്‍ത്തനങ്ങളും രാജ്യത്തെ ഓരോ പൗരനും അഭിമാനം നല്‍കുന്നതും യശസ്സ് വര്‍ധിപ്പിക്കുന്നതുമാണ്. ആധുനിക ആയുധങ്ങള്‍ ലഭ്യമാക്കാനും അവയുടെ ഉപയോഗം പരിശീലിക്കാനും സൈന്യത്തിന് സാധിച്ചത് അഭിമാനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍െറ സംരക്ഷണത്തിനായി കൂടുതല്‍ കരുത്തോടെ മുന്നോട്ട് നീങ്ങാന്‍ ഓരോ സൈനികനും സാധ്യമാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പ്രതിരോധ കാര്യ സ്റ്റേറ്റ് മന്ത്രി ലഫ്. ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ, ചീഫ് ഓഫ് സ്റ്റാഫ് ശൈഖ് ദുഐജ്  ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ എന്നിവര്‍ ചേര്‍ന്ന് രാജാവിനെ സ്വീകരിച്ചു.

കുവൈത്ത് അമീറിനെ ഐക്യരാഷ്ട്രസഭ ആദരിക്കുന്നു

Posted: 19 Aug 2014 10:04 PM PDT

Image: 

കുവൈത്ത് സിറ്റി: ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കഷ്ടപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് സഹായമത്തെിച്ചത് മുന്‍നിര്‍ത്തി കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്വബാഹിനെ ഐക്യരാഷ്ട്രസഭ ആദരിക്കുന്നു. അമീറിന് ‘അന്താരാഷ്ട്ര മാനുഷിക നേതാവ്’ എന്നും കുവൈത്തിന് ‘അന്താരാഷ്ട്ര മാനുഷിക കേന്ദ്രം’ എന്നുമുള്ള വിശേഷണമാണ് ഇതുവഴി ലഭിക്കുക.
അടുത്തമാസം ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ അമീര്‍ ആദരം ഏറ്റുവാങ്ങുമെന്ന് കുവൈത്ത് വാര്‍ത്താവിതരണ, യുവജന കാര്യമന്ത്രി ശൈഖ് സല്‍മാന്‍ അല്‍ഹമൂദ് അസ്വബാഹ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലെ മാനുഷിക സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് അമീറിന്‍െറ നേതൃത്വത്തില്‍ കുവൈത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഐക്യരാഷ്ട്രസഭയുടെ ആദരം. ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സിറിയ, ഇസ്രായേല്‍ ആക്രമണത്തില്‍ നരകിക്കുന്ന ഗസ്സ തുടങ്ങിയവിടങ്ങളില്‍ തുടര്‍ച്ചയായ സഹായങ്ങള്‍ എത്തിക്കുന്നത് കൂടാതെ വിവിധ പദ്ധതികള്‍ വഴി ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങള്‍ക്കും കഷ്ടപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കും കുവൈത്ത് സഹായമത്തെിക്കുന്നുണ്ട്.
സിറിയക്ക് അകത്തും പുറത്തും അഭയാര്‍ഥികളായി കഴിയുന്നവരെ സഹായിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച രണ്ട് അന്താരാഷ്ട്ര ഉച്ചകോടികള്‍ക്കും ആതിഥ്യം വഹിച്ചതും കൂടുതല്‍ തുക സംഭാവന നല്‍കിയതും കുവൈത്തായിരുന്നു. ഇക്കാര്യത്തില്‍ അമീര്‍ കാണിച്ച താല്‍പര്യത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കീ മുണ്‍ അഭിനന്ദിച്ചിരുന്നു.
കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റി, കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇകണോമിക് ഡെവലപ്മെന്‍റ്, അറബ് ഫണ്ട് ഫോര്‍ ഇകണോമിക് സോഷ്യല്‍ ഡെവലപ്മെന്‍റ്, കുവൈത്ത് ഫൗണ്ടേഷന്‍ ഫോര്‍ അഡ്വാന്‍സ്മെന്‍റ് ഓഫ് സയന്‍സ് തുടങ്ങിയ സംവിധാനങ്ങളിലൂടെയും നിരവധി ജീവകാരുണ്യ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളിലുടെയുമാണ് കുവൈത്ത് മാനുഷിക സഹായ രംഗത്ത് ഉയരങ്ങള്‍ താണ്ടുന്നത്.
 

സമ്പൂര്‍ണ മദ്യ നിരോധം നടപ്പിലാക്കണം; നിലപാട് മാറ്റി ഹസന്‍

Posted: 19 Aug 2014 09:48 PM PDT

Image: 

തിരുവനന്തപുരം: അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്ന കെ.പി.സി.സി വൈസ് പ്രസിഡന്‍്റ് എം.എം ഹസന്‍ നിലപാട് മാറ്റി. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യ നിരോധം നടപ്പിലാക്കണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു. മുസ് ലിം ലീഗിനും കേരള കോണ്‍ഗ്രസിനും മദ്യ നിരോധം വേണമെന്ന നിലപാടാണ്. സമ്പൂര്‍ണ മദ്യ നിരോധത്തിന് യോജിച്ച സമയമാണിതെന്നും ഹസന്‍ വ്യക്തമാക്കി.
ബാര്‍ വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍െറ നിലപാടിനെ തള്ളിയും മുഖ്യമന്ത്രിയെ പിന്തുണച്ചും ഹസന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടേത് പ്രായോഗിക നിലപാടാണെന്നും പാര്‍ട്ടി മുഖ്യമന്ത്രിക്കൊപ്പമാണെന്നും ഹസന്‍ പറഞ്ഞിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP