സ്വാഗതം
WELCOME

News Update..

Tuesday, August 5, 2014

നോവിന്‍ പെരുമഴക്കാലം Madhyamam News Feeds

നോവിന്‍ പെരുമഴക്കാലം Madhyamam News Feeds

Link to

നോവിന്‍ പെരുമഴക്കാലം

Posted: 05 Aug 2014 12:28 AM PDT

തൊടുപുഴ: നാലുദിവസമായി തുടരുന്ന കനത്ത മഴ പലയിടത്തും നാശം വിതക്കുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ അങ്കണവാടികളടക്കം ഇടുക്കി ജില്ലയിലെ പ്ളസ് ടു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അജിത് പാട്ടീല്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പീരുമേട്ടിലാണ് കനത്ത മഴ രേഖപ്പെടുത്തിയത്-165 മില്ലിമീറ്റര്‍. മൂന്നാര്‍-86, മൈലാടും പാറ-57.02, തൊടുപുഴ-76.04 എന്നിങ്ങനെ ജില്ലയില്‍ മറ്റിടങ്ങളില്‍ മഴ രേഖപ്പെടുത്തി. അടിമാലിയില്‍ നിര്‍മാണത്തിലിരുന്ന ഇരുനിലക്കെട്ടിടം മണ്ണിടിഞ്ഞ് തകര്‍ന്നു. അടിമാലി-കല്ലാര്‍കുട്ടി റോഡില്‍ പമ്പിന് സമീപം മൂലേത്തോട്ടിയില്‍ നൗഷാദ് പുതുതായി നിര്‍മിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. തൊടുപുഴക്ക് സമീപം ഇടവെട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണെങ്കിലും വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. പീരുമേട്ടില്‍ മലവെള്ളപ്പാച്ചിലില്‍ ഓട്ടോയടക്കം ഡ്രൈവര്‍ ഒഴുകിപ്പോയെങ്കിലും ഡ്രൈവര്‍ രക്ഷപ്പെട്ടു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പലയിടത്തും വൈദ്യുതി പുന$സ്ഥാപിച്ചില്ല. പാറത്തോട് വില്ളേജിലെ പുഷ്പക്കണ്ടത്ത് വീട് പൂര്‍ണമായി തകര്‍ന്നു. നെടിയവിള പുത്തന്‍വീട് സൈമണിന്‍െറ വീടാണ് തകര്‍ന്നത്. തോട്ടം മേഖലയില്‍ കനത്ത മഴ പെയ്തത് മൂലം കൊട്ടാരക്കര-ദിണ്ഡിഗല്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ചൂരക്കുളം ജങ്ഷന്‍, നെല്ലിമല എന്നിവിടങ്ങളില്‍ റോഡിലേക്ക് വെള്ളം കയറിയാണ് തടസ്സമുണ്ടായത്. തൊടുപുഴ-മുവാറ്റുപുഴ റോഡില്‍ വെള്ളം നിറഞ്ഞതിനാല്‍ ഇതുവഴി വാഹനഗതാഗതം ദുഷ്കരമായി.
തൊടുപുഴ: മഴയില്‍ പലയിടത്തും ദിവസങ്ങളായി വൈദ്യുതിബന്ധം പുന$സ്ഥാപിക്കാത്തതും മണിക്കൂറുകള്‍ ഇടവിട്ട് വൈദ്യുതി തടസ്സപ്പെടുന്നതും ജില്ലയെ ഇരുട്ടിലാഴ്ത്തിയിട്ടുണ്ട്. ഹൈറേഞ്ച് മേഖലകളില്‍ മരം വീണും മണ്ണിടിഞ്ഞും ആയിരത്തോളം വൈദ്യുതി പോസ്റ്റുകളാണ് ഈ കാലവര്‍ഷത്തില്‍ മാത്രം ഒടിഞ്ഞുവീണത്. കട്ടപ്പനയില്‍ മാത്രം 160 പോസ്റ്റുകളാണ് ഒരു മാസത്തിനുള്ളില്‍ കാലവര്‍ഷത്തില്‍ തകര്‍ന്നത്. പോസ്റ്റുകള്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി വിവിധ ഡിവിഷനുകളിലെ നഷ്ടപരിഹാരം കണക്കാക്കിവരികയാണെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പറഞ്ഞു.ദേവികുളത്ത് വൈദ്യുതി മുടങ്ങി മൂന്നുദിവസം കഴിഞ്ഞാണ് താല്‍ക്കാലികമായി തിങ്കളാഴ്ച പുന$സ്ഥാപിച്ചത്. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞ് വീണ്ടും വിവിധ പ്രദേശങ്ങളില്‍ വൈദ്യതി തടസ്സപ്പെട്ടു. വൈദ്യുതി ലഭ്യമാകാത്തതിനത്തെുടര്‍ന്ന് താലൂക്ക് ഓഫിസ് ഉള്‍പ്പെടെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ദേവികുളത്ത് പ്രതിസന്ധിയിലായിരുന്നു. മഴയത്തെുടര്‍ന്ന് പാതയോരങ്ങളില്‍ നില്‍ക്കുന്ന പല മരങ്ങളും കടപുഴകി ലൈനുകളിലേക്ക് വീണാണ് വൈദ്യുതി മുടങ്ങുന്നത്.
ഇടുക്കി വാഴത്തോപ്പ് സെക്ഷന് കീഴില്‍ വരുന്ന തടിയമ്പാട്, കരിമ്പന്‍, ചെറുതോണി ടൗണില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ പലയിടത്തും വൈദ്യുതി പൂര്‍ണമായും ഭാഗികമായും തടസ്സപ്പെട്ടു. നേര്യമംഗലം-ഇടുക്കി പാതയില്‍ മരം വീണ് വൈദ്യുതി മുടക്കം പതിവായി. അടിമാലി ചിത്തിരപുരം ഇലക്ട്രിക്കല്‍ മേജര്‍ സെക്ഷനു കീഴില്‍ ദിവസങ്ങളായി വൈദ്യുതി വിരുന്നുകാരനാണ്. മഴ എത്തിയതോടെ മൂന്നാര്‍, നല്ലതണ്ണി, ദേവികളും, ഇരുപത് മുറി, പഴയ മൂന്നാര്‍ എന്നിവിടങ്ങളിലും പകല്‍ വൈദ്യുതിയില്ലാത്ത സ്ഥിതിയാണ്.
വട്ടവട, കോവിലൂര്‍, ചിന്നക്കനാല്‍ എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞയാഴ്ച വണ്ടിപ്പെരിയാര്‍ സബ് സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയത്തെുടര്‍ന്ന് കുമളി രണ്ടുദിവസം ഇരുട്ടിലായിരുന്നു. തകരാര്‍ പരിഹരിച്ച് വൈദ്യുതി പുന$സ്ഥാപിച്ചതിന് പിന്നാലെയാണ് കനത്ത മഴയും ആരംഭിച്ചത്. കുമളി, തേക്കടി, റോസാപ്പൂക്കണ്ടം എന്നിവിടങ്ങളിലാണ് പ്രധാനമായും വൈദ്യുതി മുടങ്ങുന്നത്. കട്ടപ്പന സബ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കട്ടപ്പന, വണ്ടന്മേട്, പുളിയന്മല എന്നിവിടങ്ങളില്‍ ദിവസവും വൈദ്യുതി ഒളിച്ചുകളിക്കുകയാണ്. തോട്ടം മേഖലകളായ മേപ്പാറ, മാലി, കടമാക്കുഴി, ആനവിലാസം എന്നിവിടങ്ങളില്‍ ദിവസങ്ങളായി വൈദ്യുതി കിട്ടാത്ത സ്ഥിതിയാണ്.
നെടുങ്കണ്ടം സെക്ഷന്‍ പരിധിയില്‍ മണിക്കൂറുകള്‍ ഇടവിട്ടാണ് വൈദ്യുതി എത്തുന്നത്. ഭൂരിഭാഗം വൈദ്യുതി ലൈനുകളും വനത്തിലൂടെ കടന്നുപോകുന്നതിനാല്‍ മരം വീണാണ് തകരാറിലാകുന്നത്. ലോറേഞ്ചില്‍ തൊടുപുഴയിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. ഞായറാഴ്ച വൈകുന്നേരത്തോടെ തകരാറിലായ വൈദ്യുതി തിങ്കളാഴ്ച വൈകുന്നേരമായിട്ടും പുന$സ്ഥാപിച്ചില്ല. ഇതിനിടെ, കനത്തമഴയും കറന്‍റില്ലാത്തതും മുതലെടുത്ത് കള്ളന്മാര്‍ വിലസുകയാണ്. ജില്ലയില്‍ പലയിടത്തും തസ്കരശല്യം രൂക്ഷമാണ്. ഒരാഴ്ചക്കിടെ തൊടുപുഴക്ക് സമീപം വണ്ണപ്പുറത്ത് രണ്ടിടത്താണ് മോഷ്ടാക്കള്‍ വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് അകത്തുകയറിയത്. അടിമാലിക്ക് സമീപം രാജാക്കാട്, രാജകുമാരി, ശാന്തന്‍പാറ മേഖലകളിലും കള്ളന്മാര്‍ അഴിഞ്ഞാടി. രണ്ടാഴ്ചക്കിടെ എട്ട് മോഷണങ്ങളാണ് രാജക്കാട്ട് നടന്നത്. ജീവനക്കാരുടെ അപര്യാപ്തത ഇല്ളെന്ന് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുമ്പോഴും ഹൈറേഞ്ച് അടക്കമുള്ള മേഖലകളില്‍ ജീനവക്കാര്‍ക്ക് ഒരേസമയം ഓടിയത്തൊന്‍ കഴിയുന്നില്ളെന്നാണ് സെക്ഷന്‍ ഓഫിസുകളുടെ മറുപടി.
ചിലയിടങ്ങളില്‍ വൈദ്യുതി സംബന്ധമായ പ്രശ്നം അറിയിക്കാന്‍ വിളിക്കുമ്പോള്‍ മോശമായ പ്രതികരണമാണ് വൈദ്യുതി ഓഫിസില്‍നിന്ന് ലഭിക്കുന്നതെന്നും ഉപഭോക്താക്കള്‍ കുറ്റപ്പെടുത്തുന്നു. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതും ടച്ചിങ് വെട്ടാത്തതുമാണ് മഴ കനത്തതോടെ വൈദ്യുതി പ്രതിസന്ധി രുക്ഷമാകാന്‍ കാരണമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

നെടുങ്കണ്ടം: കനത്ത മഴയില്‍ പാറത്തോട് വില്ളേജിലെ പുഷ്പക്കണ്ടത്ത് വീട് പൂര്‍ണമായി തകര്‍ന്നു. നെടിയവിള പുത്തന്‍വീട് സൈമണിന്‍െറ വീടാണ് തകര്‍ന്നത്. മണ്‍കട്ടയില്‍ നിര്‍മിച്ച വീടിന്‍െറ കുറെ ഭാഗം കഴിഞ്ഞയാഴ്ച ഇടിഞ്ഞുവീണിരുന്നു. ബാക്കി ഭാഗമാണ് തകര്‍ന്നത്. മൂന്ന് മുറികളും അടുക്കളയുമടങ്ങിയ വീടിന്‍െറ മുന്‍വശത്തെ ഭിത്തി മാത്രമാണ് അവശേഷിച്ചത്.ചെമ്മണ്ണാറില്‍ മരംവീണ് വിധവയുടെ വീട് പൂര്‍ണമായി തകര്‍ന്നു. കാപ്പില്‍ ഡെയ്സിയുടെ വീടാണ് തകര്‍ന്നത്. മകന്‍ എബിന് നിസാര പരിക്കേറ്റു. ഞായറാഴ്ച രാത്രി 10 ന് വീടിന് സമീപത്തെ രണ്ട് മരങ്ങളാണ് വീടിന് മുകളില്‍ വീണത്. ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടി വീണാണ് എബിന് പരിക്ക്. മറ്റുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. വീട്ടുപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഡെയ്സിയുടെ പിതാവ് അവിര, ഡെയ്സിയുടെ മക്കളായ ജോമോള്‍, എബിന്‍ എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ചെറുതോണി: മണിയാറന്‍കുടിയിലും പരിസരപ്രദേശങ്ങളിലും മഴ കനത്ത നാശം വിതച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ ഭൂമിയാംകുളം ചക്കുളത്തില്‍ ജോണിയുടെ വീടും തൊഴുത്തും അപകടനിലയിലായി. വീടിന് സമീപത്തുകൂടി പോകുന്ന മണിയാറന്‍കുടി-ഭൂമിയാംകുളം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.നാട്ടുകാര്‍ റോഡിലിറങ്ങി പല സ്ഥലത്തും മണ്ണ് നീക്കിയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. ജില്ലാ പഞ്ചായത്തിന്‍െറ ഫണ്ടുപയോഗിച്ച് കാലവര്‍ഷത്തിന് തൊട്ടുമുമ്പ് വീടിന് മുന്നിലുള്ള റോഡ് വീതി കൂട്ടിയിരുന്നു.

അടിയന്തര സഹായമത്തെിക്കണം -ജില്ലാ വികസന സമിതി

Posted: 05 Aug 2014 12:24 AM PDT

കാസര്‍കോട്: കഴിഞ്ഞദിവസങ്ങളില്‍ ജില്ലയിലുണ്ടായ കനത്ത മഴയില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം അഭ്യര്‍ഥിച്ചു. കാലവര്‍ഷത്തില്‍ ഇതുവരെ 13 പേരുടെ ജീവന്‍ നഷ്ടമായി. നെല്‍കൃഷി, തെങ്ങ്, കവുങ്ങ്, റബര്‍ ഉള്‍പ്പെടെ കാറ്റിലും മഴയിലും വ്യാപക കൃഷിനാശമുണ്ടായി. ജില്ലയുടെ മലയോരപ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും നാശം വിതച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. റോഡുകളും പാലങ്ങളും തകര്‍ന്നിട്ടുണ്ട്. ഗതാഗതം താറുമാറായതായും യോഗം വിലയിരുത്തി.
കാലവര്‍ഷത്തില്‍ ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയുന്നില്ല. നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവന്നു. ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സമാശ്വാസ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം അടിയന്തരമായി നല്‍കണം. കാലവര്‍ഷക്കെടുതിയുടെ നാശനഷ്ടങ്ങള്‍ വിലയിരുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനം നടത്തണം. കഴിഞ്ഞവര്‍ഷം കാറ്റിലും മഴയിലുമുണ്ടായ നാശനഷ്ടം കണക്കാക്കി സര്‍ക്കാര്‍ ഉറപ്പുനല്‍കിയ 11.39 കോടി രൂപ ഉടന്‍ ലഭ്യമാക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.
കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ അടിയന്തരമായി പുനര്‍നിര്‍മിക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും ഓവുചാലുകളുടെ നിര്‍മാണത്തിനും സംരക്ഷണത്തിനും പ്രത്യേകം പരിഗണന നല്‍കണം. ജില്ലയില്‍ ഇ-മണല്‍ സംവിധാനം പുന$സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കണം. എച്ച്.ഐ.വി ബാധിതര്‍ അന്യസംസ്ഥാന തൊഴിലാളികളില്‍ കൂടുന്നുവെന്ന റിപ്പോര്‍ട്ട് ഗൗരവമായി പരിഗണിച്ച് ബോധവത്കരണം നടത്തും. ആര്‍.എം.എസ്.എ വിദ്യാലയങ്ങളിലെ അധ്യാപക ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. ആര്‍.എം.എസ്.എ വിദ്യാലയങ്ങളില്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ ഭാഷാ ന്യൂനപക്ഷ മേഖലയില്‍ കന്നട അധ്യാപകരെ നിയമിക്കണം. ദേശീയപാതയില്‍ അപകട ഭീഷണി നേരിടുന്ന കാര്യങ്കോട് പാലത്തിന്‍െറ അറ്റകുറ്റപ്പണി ഉടന്‍ നടത്തണം. പുതിയ പാലം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ പട്ടികവര്‍ഗ കോളനിയിലേക്കുള്ള നാലുകുന്ന് പാലം പുനര്‍നിര്‍മിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ ഉദ്യോഗസ്ഥസംഘത്തെ അയക്കണമെന്ന് പി. കരുണാകരന്‍ എം.പി ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ വിശദമായ കണക്കുകളും വിവരങ്ങളും ശേഖരിച്ച് സമര്‍പ്പിക്കണം. സംസ്ഥാന സംഘം കേന്ദ്രസര്‍ക്കാറിന് വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പ്രകൃതിക്ഷോഭം ജില്ലയുടെ സമ്പദ്വ്യവസ്ഥയെ തകിടംമറിച്ചിരിക്കുകയാണെന്നും എം.പി പറഞ്ഞു.
സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ക്ക് ലാപ്ടോപ് ലഭ്യമാക്കാന്‍ എം.എല്‍.എ ഫണ്ട് അനുവദിക്കുമെന്ന് യോഗത്തില്‍ എം.എല്‍.എമാര്‍ അറിയിച്ചു. അച്ചാംതുരുത്തി-കോട്ടപ്പുറം പാലം പണി അടുത്തവര്‍ഷം മാര്‍ച്ച് 31നകം പൂര്‍ത്തിയാകും. നബാര്‍ഡ്-ആര്‍.ഐ.ഡി.എഫ് പദ്ധതിയിലുള്‍പ്പെടുത്തിയ ചീമേനി കുടിവെള്ള പദ്ധതിക്ക് പൊതുമരാമത്ത് റോഡിന് സമീപത്തുകൂടി പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണം. പൊയിനാച്ചി-ബന്തടുക്ക റോഡിന്‍െറ പുനരുദ്ധാരണത്തിന് 55 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെന്നും താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്ക് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും എക്സി. എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു. 161.52 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മലയോര പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഭീമനടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ പരിമിതമായ ജീവനക്കാര്‍ മാത്രമാണുള്ളതെന്നും കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പ്രമേയം അവതരിപ്പിച്ചു. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ്, കെ. കുഞ്ഞിരാമന്‍ (ഉദുമ), കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) എന്നിവര്‍ പ്രമേയത്തെ പിന്തുണച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. കുര്യാക്കോസ്, സബ്കലക്ടര്‍ കെ. ജീവന്‍ബാബു, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സന്‍ കെ. ദിവ്യ , എ.ഡി.എം എച്ച്. ദിനേശന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ അജയ്കുമാര്‍ മീനോത്ത്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
കെ.എസ്.ആര്‍.ടി.സി സര്‍വീസ് മുടക്കം
പരിഹരിക്കണം
കാസര്‍കോട്: ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളുടെ സര്‍വീസ് മുടങ്ങുന്നത് മൂലമുണ്ടാകുന്ന ഗതാഗത പ്രശ്നം പരിഹരിക്കണമെന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കാസര്‍കോട്, കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ആവശ്യത്തിന് ജീവനക്കാരും സ്പെയര്‍പാര്‍ട്സുകളും ഇല്ല. കാസര്‍കോട് ഡിപ്പോയില്‍ 105 ബസ് ആവശ്യമാണ്. എന്നാല്‍, 88 ബസുകളാണുള്ളത്.
ഇതില്‍ 15 ബസുകള്‍ കാലപ്പഴക്കമുള്ളതുമാണ്. 98 ഷെഡ്യൂളുകളാണ് നടത്തുന്നത്.
കാഞ്ഞങ്ങാട് ബസ് ഡിപ്പോയില്‍ കാലപ്പഴക്കം ചെന്ന ബസുകളാണ് കൂടുതല്‍. ഇതിനാല്‍ പല സര്‍വീസുകളും മുടങ്ങുകയാണെന് യോഗത്തില്‍ ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
കാഞ്ഞങ്ങാട് -ബംഗളൂരു റൂട്ടില്‍ അനുവദിച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നിര്‍ത്തലാക്കിയിട്ടുണ്ട്. കിഴക്കന്‍ മലയോര മേഖലകളിലേക്കുള്ള സര്‍വീസ് മുടങ്ങുന്നതും പതിവാണ്.
കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും കുറവും സര്‍വീസ് മുടങ്ങുന്നതിന് കാരണമാകുന്നതായും യോഗം വിലയിരുത്തി.

സര്‍ക്കാര്‍ ആശുപത്രികളില്‍ 83 ഡോക്ടര്‍മാര്‍ കുറവ്

Posted: 05 Aug 2014 12:19 AM PDT

കണ്ണൂര്‍: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ 83 ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനുണ്ടെന്നും ഏഴു ഡോക്ടര്‍മാര്‍ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നുണ്ടെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ ഡി.എം.ഒയുടെ റിപ്പോര്‍ട്ട്. നിലവില്‍ ഒഴിവുള്ള ഡോക്ടര്‍മാരില്‍ 53 പേര്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരാണെന്നും ഡി.എം.ഒ കെ.ജെ. റീന അറിയിച്ചു. വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് എം.എല്‍.എമാര്‍ പരാതി ഉന്നയിച്ചിരുന്നു. അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നവരെ ഒഴിവാക്കി ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കണമെന്നും എം.എല്‍.എമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പെരിങ്ങോം സി.എച്ച്.സി യില്‍ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന എം.എല്‍.എമാരുടെ കഴിഞ്ഞ യോഗത്തിലെ തീരുമാനം നടപ്പാക്കാന്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയതായും ഡി.എം.ഒ അറിയിച്ചു.
കെട്ടിക്കിടക്കുന്ന ലാന്‍ഡ് ട്രൈബ്യൂണല്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ അദാലത്ത് നടത്തുന്നത് പ്രായോഗികമല്ളെന്ന് എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ കെ.സുധീര്‍ ബാബു അറിയിച്ചു. നിലവില്‍ കൂത്തുപറമ്പ് ലാന്‍ഡ് ട്രൈബ്യൂണലിന് 9547 കേസുകള്‍ തീര്‍പ്പാക്കാനുണ്ട്. 69 വില്ളേജുകളിലെ പട്ടയങ്ങളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്.
നാല് ട്രൈബ്യൂണലുകള്‍ക്ക് ചെയ്ത് തീര്‍ക്കാവുന്നത്ര കേസുകളാണ് കൂത്തുപറമ്പില്‍ നിലവിലുള്ളതെന്നും കൂത്തുപറമ്പ് ലാന്‍ഡ് ട്രൈബ്യൂണല്‍ തഹസില്‍ദാര്‍ അറിയിച്ചു. തര്‍ക്കം ഇല്ലാത്തവയിലെങ്കിലും എത്രയും വേഗം പട്ടയം കൊടുക്കാന്‍ നടപടി വേണമെന്ന് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.
പി.ഡബ്ള്യു.ഡി ഡ്രെയിനേജ് വൃത്തിയാക്കല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകില്ളെന്ന് പി.എ.യു അസി.ഡയറക്ടര്‍ വി. സുദേശന്‍ യോഗത്തില്‍ മറുപടി നല്‍കി. ഇതിന്‍െറ സാധ്യതകള്‍ പരിശോധിക്കുന്നതിന് കഴിഞ്ഞ യോഗത്തില്‍ നിര്‍ദേശമുണ്ടായിരുന്നു. തൊഴിലുറപ്പ് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമായതിനാലാണ് ഡ്രെയിനേജ് വൃത്തിയാക്കല്‍ നടപ്പാക്കാന്‍ കഴിയാത്തത്.
കടലാക്രമണ ഭീഷണി നേരിടുന്ന മാട്ടൂല്‍, പുതിയങ്ങാടി ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ പുലിമുട്ടും കടല്‍ ഭിത്തിയും നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി കോഴിക്കോട് സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്ക് നല്‍കിയതായും അനുമതി ലഭിക്കുന്ന മുറക്ക് പ്രവൃത്തി തുടങ്ങുമെന്നും ഇറിഗേഷന്‍ വിഭാഗം എക്സി.എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു.
വളപട്ടണം കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് പരിധിയിലെ പുതിയതെരു മുതല്‍ പൊടിക്കുണ്ട് വരെയുളള ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്നതിന് ഫണ്ടിന്‍െറ കുറവ് കാരണം സാധിച്ചിട്ടില്ളെന്ന് കെ.എസ്.ഇ.ബി വിഭാഗം അറിയിച്ചു. റോഡ് സേഫ്റ്റിഫണ്ട് ലഭിക്കുന്ന മുറക്ക് തുക അനുവിദിക്കുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കി. ഗതാഗത കുരുക്കിന് പരിഹാരം കാണാനും റോഡ് സേഫ്റ്റി ഫണ്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാവുമെന്ന് കലക്ടര്‍ അറിയിച്ചു.
കോളയാട് ആലച്ചേരി അരിവാരിക്കുന്നിലെ ദുരിതമനുഭവിക്കുന്ന ആദിവാസി അമ്മയെയും കുഞ്ഞിനെയും ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഇവിടെ നാല് കുടുംബങ്ങള്‍ക്കും ഒരു റേഷന്‍ കാര്‍ഡ് മാത്രമാണുള്ളത്.
വെവ്വേറെ കാര്‍ഡ് നല്‍കാന്‍ നടപടിയെടുത്തതായും അദ്ദേഹം പറഞ്ഞു. ഐ.എ.വൈ പദ്ധതിയില്‍ നാല് കുടുംബങ്ങള്‍ക്കും വീട് ലഭിക്കാന്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തതും വെവ്വേറെ കുടുംബമാണെന്ന മറ്റു രേഖകളില്ലാത്തതും തടസ്സമാണ്. ഇവര്‍ക്ക് പരമാവധി സേവനം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും യോഗത്തില്‍ അറിയിച്ചു.
വിവിധ വകുപ്പുകളുടെ ജൂണ്‍ മാസത്തെ പദ്ധതി പുരോഗതി, എം.പി ഫണ്ട് വിനിയോഗം എന്നിവയും യോഗത്തില്‍ അവലോകനം ചെയ്തു.
അസി.കലക്ടര്‍ ഹരിത വി. കുമാര്‍, എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ കെ. സുധീര്‍ ബാബു, ജില്ലാ പ്ളാനിങ് ഓഫിസര്‍ മുഹമ്മദ് ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി.കെ. ശ്രീമതി ടിച്ചര്‍ എം.പിയുടെ പ്രതിനിധി കെ.വി. വേണുഗോപാല്‍, ടി.വി. രാജേഷ് എം.എല്‍.എയുടെ പ്രതിനിധി കെ. ദിനേശന്‍ തുടങ്ങിയവരും വിവിധ വകുപ്പുദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.

മന്‍മോഹന്‍ സിങ്ങിന് പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പുണ്ടായിരുന്നെന്ന് മകള്‍

Posted: 05 Aug 2014 12:15 AM PDT

Image: 

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കോണ്‍ഗ്രസില്‍ നിന്ന് തന്നെ എതിര്‍പ്പുണ്ടായിരുന്നെന്ന് മകള്‍ ധമന്‍ സിങ്. നാഷനല്‍ ഡെയ് ലിക്ക് നല്‍കിയ അഭിമുഖത്തിലാണ് മകള്‍ ഇക്കാര്യം പറഞ്ഞത്. അച്ഛന്‍ രാഷ്ട്രീയത്തിന് അനുയോജ്യനല്ല എന്ന് പറയുന്നത് ശരിയല്ല. എന്നാല്‍ കൗശലം കൊണ്ട് കാര്യങ്ങള്‍ നേടിയെടുക്കുന്നത് അദ്ദേഹത്തിന്് എളുപ്പമായിരുന്നില്ളെന്നും ധമന്‍ സിങ് അഭിമുഖത്തില്‍ പറഞ്ഞു.

1991ലെ ബജറ്റില്‍ നരസിംഹ റാവുവിന്‍െറ നിര്‍ദേശമാണ് മന്‍മോഹന്‍ സിങ് നടപ്പാക്കിയത്. 2009ല്‍ കോണ്‍ഗ്രസ് അധികാരത്തിലത്തെുമെന്ന് അദ്ദേഹം കരുതിയിരുന്നില്ളെന്നും ധമന്‍ സിങ്  പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് കിന്‍ഫ്ര ഓഫിസ് ഉപരോധിച്ചു

Posted: 05 Aug 2014 12:15 AM PDT

കളമശേരി: കുണ്ടും കുഴിയും നിറഞ്ഞ കിന്‍ഫ്രയുടെ അധീനതയിലുള്ള എച്ച്.എം.ടി കോളനി-മറ്റക്കാട് റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കിന്‍ഫ്ര ഓഫിസ് ഉപരോധിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് നാട്ടുകാരില്‍നിന്ന് ഏറ്റെടുത്ത ഭൂമിയിലൂടെ നാട്ടുകാര്‍ ഉപയോഗിച്ചുവരുന്ന റോഡ് വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്.
അതിനാല്‍ അടിയന്തരമായി റോഡ് നിര്‍മിച്ചുനല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.എം. നജീബ് ഉദ്ഘാടനം
ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്‍റ് ടി.എ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്‍റ് അഷ്കര്‍ പനയപ്പിള്ളി, സെക്രട്ടറി ജന്നാസ് കുമ്മഞ്ചേരി, വൈസ് പ്രസിഡന്‍റ് റഫീഖ് തെക്കന്‍, കെ.എസ്.
സുജിത്ത് കുമാര്‍, ഷിഹാബ് നീറുങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സമ്പൂര്‍ണ ശുചിത്വം: മൂന്ന് വാര്‍ഡുകളെ മാത്രം പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ തട്ടിപ്പ് –പ്രതിപക്ഷം

Posted: 05 Aug 2014 12:13 AM PDT

ആലപ്പുഴ: നഗരത്തിലെ മൂന്ന് വാര്‍ഡുകളെ മാത്രം സമ്പൂര്‍ണ ശുചിത്വ വാര്‍ഡുകളായി പ്രഖ്യാപിക്കുന്ന നടപടി രാഷ്ട്രീയ തട്ടിപ്പാണെന്ന് പ്രതിപക്ഷം. ചൊവ്വാഴ്ച വകുപ്പുമന്ത്രി പങ്കെടുത്ത് നടത്തുന്ന പരിപാടി ബഹിഷ്കരിക്കുമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ തോമസ് ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നഗരത്തിലെ 52 വാര്‍ഡുകളും മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ സമയത്ത് നഗരസഭയിലെ എല്ലാ സംവിധാനങ്ങളും സി.പി.എം കൗണ്‍സിലര്‍മാര്‍ പ്രതിനിധീകരിക്കുന്ന മൂന്ന് വാര്‍ഡുകളില്‍ മാത്രം കേന്ദ്രീകരിച്ചാണ് സമ്പൂര്‍ണ ശുചിത്വത്തിന് ശ്രമിക്കുന്നത്. ഇത് മറ്റ് വാര്‍ഡുകളോടുള്ള വഞ്ചനയും അവഗണനയുമാണ്. മികച്ച രീതിയില്‍ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത സമീപത്തെ രണ്ട് വാര്‍ഡുകളെയും അവഗണിച്ച് നടത്തുന്ന പരിപാടി തീര്‍ത്തും രാഷ്ട്രീയപ്രേരിതമാണ്.
നഗരസഭയുടെ പരിപാടികളെയെല്ലാം എം.എല്‍.എ തോമസ് ഐസക് ഹൈജാക്ക് ചെയ്യുകയാണെന്നും തോമസ് ജോസഫ് ആരോപിച്ചു. എം.എല്‍.എ ഫണ്ടില്‍നിന്ന് ഒരുരൂപ പോലും നല്‍കാതെയാണ് എം.എല്‍.എയുടെ മുതലെടുപ്പ്.
വാര്‍ഡുകളെ സമ്പൂര്‍ണ ശുചിത്വ വാര്‍ഡുകളാക്കുന്ന നടപടി കൗണ്‍സില്‍ ചര്‍ച്ചചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല.
ഇതിന് വ്യക്തമായ മാനദണ്ഡങ്ങളും സ്വീകരിച്ചിട്ടില്ല. നടപടി തീര്‍ത്തും ഏകപക്ഷീയമാണ്.
ഭരണക്കാര്‍ പരാജയപ്പെട്ടതുകൊണ്ടാണ് എം.എല്‍.എയുടെ ഇടപെടല്‍ വര്‍ധിക്കുന്നതെന്നും തോമസ് ജോസഫ് പറഞ്ഞു. നഗരസഭയുടെ എല്ലാപദ്ധതിയിലും അഴിമതിയാണ്. സര്‍വോദയപുരത്ത് എട്ടുകോടിയാണ് പാഴാക്കിയത്. പ്രശ്നം പരിഹരിക്കാന്‍ എം.എല്‍.എക്കും കഴിഞ്ഞിട്ടില്ല. എം.എല്‍.എ ഉദ്ഘാടനം ചെയ്ത ആധുനിക അറവുശാലയും വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്നു. നഗരം ചീഞ്ഞുനാറുമ്പോള്‍ എം.എല്‍.എയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ മാത്രമാണ് ചെയര്‍പേഴ്സണിന്‍െറ ശ്രദ്ധ.
വാര്‍ത്താസമ്മേളനത്തില്‍ കൗണ്‍സിലര്‍മാരായ യു.ഡി.എഫ് സെക്രട്ടറി ഇല്ലിക്കല്‍ കുഞ്ഞുമോന്‍, രാജു താന്നിക്കല്‍, ബഷീര്‍ കോയാപറമ്പില്‍, അഡ്വ. റീഗോ രാജു, വിജയലക്ഷ്മി, ഷോളി സിദ്ധകുമാര്‍ എന്നിവരും പങ്കെടുത്തു.

പാലക്കാട് റെയില്‍വേ മേല്‍പ്പാലത്തില്‍ ടോള്‍ പിരിവ് തുടങ്ങി

Posted: 05 Aug 2014 12:08 AM PDT

പാലക്കാട്: ഒരുമാസം മുമ്പ് തുറന്നുകൊടുത്ത നഗരത്തിലെ റെയില്‍വേ മേല്‍പ്പാലത്തില്‍ ടോള്‍ പിരിവ് ആരംഭിച്ചു. ടോള്‍ പിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും തിങ്കളാഴ്ചയാണ് ഇതിനായുള്ള ബൂത്ത് പ്രവര്‍ത്തനം തുടങ്ങിയത്. ടോള്‍ ബൂത്ത് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് രാവിലെ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബൂത്തിലേക്ക് മാര്‍ച്ച് നടത്തി. ബൂത്തിന്‍െറ ബോര്‍ഡ് പ്രവര്‍ത്തകര്‍ എടുത്തുമാറ്റി. ശകുന്തള ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ബൂത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ യോഗം ജില്ലാ വൈസ് പ്രസിഡന്‍റ് എം. സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ചിന് പി. ലുഖ്മാന്‍, എം.എ. വഹാബ്, കെ. സലാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ടോള്‍ പിരിവ് ഏര്‍പ്പെടുത്തിയത് നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇംഗ്ളീഷ് ചര്‍ച്ച് റോഡിലെ റെയില്‍വേ പാലം നവീകരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇപ്പോള്‍ തന്നെ പകല്‍ സമയത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. ശകുന്തള ജങ്ഷനിലെ ലെവല്‍ക്രോസ് അടച്ചതും സ്ഥിതിഗതികള്‍ രൂക്ഷമാക്കി. ഓട്ടോ, ഇരുചക്രവാഹനങ്ങള്‍ എന്നിവക്ക് ടോള്‍ ബാധകമാക്കിയിട്ടില്ല. കാര്‍, ജീപ്പ്, പിക്കപ് വാന്‍ എന്നിവക്ക് ഒരു ഭാഗത്തേക്ക് അഞ്ച് രൂപയും മടക്കയാത്ര കൂടി ചേര്‍ത്ത് ഏഴര രൂപയുമാണ് നിരക്ക്. ടെമ്പോ, മിനി ടെമ്പോ എന്നിവക്ക് യഥാക്രമം എട്ട് രൂപയും 12 രൂപയുമാണ് നിരക്ക്. ബസ്, ട്രക്ക്, ലോറി എന്നിവക്ക് ഒരു ഭാഗത്തേക്ക് 15 രൂപയും മടക്കയാത്രയും കൂടി ചേര്‍ത്ത് 22.50 രൂപയും ഈടാക്കുന്നുണ്ട്. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോള്‍ പിരിവ് നടത്തുന്നത് തികച്ചും അപ്രായോഗികമാണെന്ന് ഡി.വൈ.എഫ്.ഐ പാലക്കാട് ബ്ളോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.

കണ്ണീര്‍ പൂക്കളായി കളിക്കൂട്ടുകാര്‍

Posted: 05 Aug 2014 12:03 AM PDT

തിരൂര്‍: ആദ്യാക്ഷരം നുകര്‍ന്ന കളിമുറ്റത്ത് കളിക്കൂട്ടുകാര്‍ക്ക് ഒരുമിച്ച് അന്ത്യയാത്ര. ചെമ്പ്രയില്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ച കുട്ടികള്‍ നാടിന്‍െറ കണ്ണീര്‍പൂക്കളായി. അവര്‍ക്ക് വിട നല്‍കാന്‍ നാട് മുഴുവന്‍ ഒഴുകിയത്തെി. ഒടുവില്‍ ചെമ്പ്ര ജുമാമസ്ജിദിലെ ഖബര്‍സ്ഥാനില്‍ അടുത്തടുത്തായി മൂന്നുപേര്‍ക്കും അന്ത്യനിദ്ര.
ഈസ്റ്റ് ചെമ്പ്ര കുരിക്കള്‍പടി നടക്കാവില്‍ ഇസ്മായിലിന്‍െറ മക്കളായ മുഹമ്മദ് റഹീസുദ്ദീന്‍ (14), മുഹമ്മദ് റമീസ് (12), നടക്കാവില്‍ ജലീലിന്‍െറ മകന്‍ മുഹമ്മദ് അജ്മല്‍ (12) എന്നിവരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച രാവിലെ 11.15ഓടെയാണ് ചെമ്പ്ര എ.എം. യു.പി സ്കൂളില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചത്.
മൃതദേഹങ്ങള്‍ വഹിച്ചുള്ള ആംബുലന്‍സുകള്‍ എത്തുന്നതിന് മുമ്പുതന്നെ സ്കൂള്‍പരിസരം നിറഞ്ഞുകവിഞ്ഞു. രാവിലെ പത്ത് മുതലേ സ്ത്രീകളുള്‍പ്പെടെ സ്കൂളിലത്തെിയിരുന്നു. തിരക്ക് കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങള്‍ ആദ്യമേ ഒരുക്കിയിരുന്നു. പുരുഷന്മാര്‍ക്ക് സ്കൂളിന്‍െറ വടക്കുഭാഗത്തും സ്ത്രീകള്‍ക്ക് തെക്കുഭാഗത്തുമുള്ള കെട്ടിടങ്ങളില്‍ സൗകര്യങ്ങളൊരുക്കി. ഇവക്ക് മധ്യത്തിലുള്ള ക്ളാസ് മുറിയിലാണ് മൃതദേഹങ്ങള്‍ വെച്ചത്.
ആദ്യം സ്ത്രീകളെയാണ് മൃതദേഹങ്ങള്‍ കാണിച്ചത്. സ്ത്രീകളുടെ ദര്‍ശനം 11.45 വരെ നീണ്ടു. പിന്നെയും സ്ത്രീകള്‍ എത്തിക്കൊണ്ടിരുന്നെങ്കിലും 11.45ഓടെ പുരുഷന്മാരെ കാണിച്ചുതുടങ്ങി. ഇത് 12.30 വരെയും നീണ്ടു. പിന്നീട് വൈകിയത്തെിയ സ്ത്രീകള്‍ക്ക് അവസരം നല്‍കി. ഇതിനിടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്കൂളിലത്തെി. തുടര്‍ന്ന് ഹ്രസ്വമായ പ്രാര്‍ഥന.
12.45ഓടെ മൃതദേഹങ്ങള്‍ പള്ളിയിലേക്ക് കൊണ്ടുപോയി. മന്ത്രി പി.കെ. അബ്ദുറബ്ബ്, എം.എല്‍.എമാരായ സി. മമ്മുട്ടി, അബ്ദുറഹ്മാന്‍ രണ്ടത്താണി, ഡോ. കെ.ടി. ജലീല്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍ എന്നിവര്‍ ജില്ലാ ആശുപത്രിയിലും സ്കൂളിലുമത്തെി മേല്‍നോട്ടം വഹിച്ചു.
മൃതദേഹങ്ങള്‍ കണ്ടവരെയെല്ലാം സ്കൂള്‍ വളപ്പില്‍നിന്ന് പുറത്തേക്ക് നീക്കിക്കൊണ്ടിരുന്നതിനാല്‍ തിരക്ക് നിയന്ത്രിക്കാനായി. മൃതദേഹങ്ങള്‍ പള്ളിയിലേക്ക് കൊണ്ടുപോകാനെടുക്കുമ്പോള്‍ സ്ത്രീകളടക്കമുള്ളവര്‍ കാണാനത്തെുന്നുണ്ടായിരുന്നു.
മൃതദേഹങ്ങള്‍ പള്ളിയില്‍ എത്തുമ്പോഴും അനുഗമിച്ചവരുടെ നിര സ്കൂള്‍ പരിസരം വരെ നീണ്ടു.
ജനാസ നമസ്കാരത്തിനത്തെിയവരില്‍ വലിയൊരു വിഭാഗത്തിന് പള്ളിയുടെ പുറത്തുനിന്ന് നമസ്കരിക്കേണ്ടിവന്നു. ഞായറാഴ്ച രാത്രിവരെയും തിരിമുറിയാതെ പെയ്ത മഴ തിങ്കളാഴ്ച പകല്‍ വിട്ടുനിന്നത് അനുഗ്രഹമായി.
മൃതദേഹങ്ങള്‍ വഹിച്ചുള്ള ആംബുലന്‍സുകള്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് പുറപ്പെട്ടതുമുതല്‍ ഖബറടക്കം പൂര്‍ത്തിയാകുന്നത് വരെയും മാനം തെളിഞ്ഞു നിന്നു.
എസ്.കെ.എസ്.എസ്.എഫിന് കീഴിലുള്ള 'വിഖായ'യുടെ പ്രവര്‍ത്തകരാണ് അന്തിമ ചടങ്ങുകള്‍ക്ക് നേതൃത്വംനല്‍കിയത്.

അലമാര മറയായി; മണ്‍കൂനയില്‍നിന്ന് ഷബ്ന ജീവിതത്തിലേക്ക്

Posted: 04 Aug 2014 11:39 PM PDT

Image: 

തൊടുപുഴ: ‘ഉമ്മച്ചീ എ നിക്കൊന്നും കാണാന്‍ വയ്യാ..എന്നെ രക്ഷിക്ക്...’ നിലവിളി കേട്ട് സുഹ്റ മകള്‍ ഷബ്ന കിടന്നുറങ്ങിയ മുറിയിലത്തെുമ്പോള്‍ കണ്ട കാഴ്ച ഭീതിജനകമായിരുന്നു. മകള്‍ ഉറങ്ങിക്കിടന്ന മുറിയില്‍ ഭീമന്‍  മണ്‍കൂന. മകളുടെ ശരീരം മുഴുവന്‍ സിമന്‍റ് ഇഷ്ടികകളും മണ്ണും...മകള്‍ രക്ഷപ്പെട്ടു എന്ന സന്തോഷത്തിനിടയിലും സംഭവം വിവരിക്കുമ്പോള്‍ വന്‍ ദുരന്തം വഴിമാറിയതിന്‍െറ ഭീതി സുഹ്റയുടെ മുഖത്ത് ദൃശ്യമായിരുന്നു.
തൊടുപുഴക്ക് സമീപം ഇടവെട്ടി കല്ലുംപുറത്ത് നാസറിന്‍െറ മകള്‍ ഷബ്ന (18) ഞായറാഴ്ച  രാത്രിയുണ്ടായ അപകടത്തില്‍നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. വീടിന്‍െറ പിന്നില്‍നിന്ന മണ്‍തിട്ട ഇടിഞ്ഞ് മേല്‍ക്കൂര തകര്‍ത്ത് ഷബ്ന ഉറങ്ങിക്കിടന്ന മുറിയിലേക്ക് പതിക്കുകയായിരുന്നു. മുറി പൂര്‍ണമായി ഇല്ലാതായെങ്കിലും ജീവന്‍ തിരിച്ചുലഭിച്ച ആശ്വാസത്തിലാണ് ഷബ്നയും വീട്ടുകാരും. മൂവാറ്റുപുഴയില്‍ തട്ടുകട നടത്തുന്ന നാസര്‍ സംഭവ സമയം വീട്ടിലുണ്ടായിരുന്നില്ല. സുഹ്റയും മറ്റൊരു മകള്‍ ഷിബിനയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കനത്ത മഴയെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം മുതല്‍ പ്രദേശത്ത് വൈദ്യുതിയുണ്ടായിരുന്നില്ല. 10 മണിയോടെ സുഹ്റയും മക്കളും ഉറങ്ങാന്‍ കിടന്നു. ഷബ്ന കിടന്ന മുറിയോട് ചേര്‍ന്ന മുറിയിലായിരുന്നു ഇരുവരും. 11 ഓടെ മരം ഞെരിഞ്ഞമരുന്ന തരത്തിലുള്ള ശബ്ദം കേട്ട് സുഹ്റ കണ്ണുതുറന്നു. പിന്നെ കേള്‍ക്കുന്നത് വലിയ  ശബ്ദവും മകളുടെ നിലവിളിയുമാണ്. ഇരുട്ടില്‍ തപ്പിത്തടഞ്ഞ് അലര്‍ച്ചയോടെ പാഞ്ഞത്തെുമ്പോള്‍ മകളുടെ കിടപ്പുമുറിക്ക് പകരം ഭീമന്‍ മണ്‍തിട്ടയാണ് കാണുന്നത്. പ്രയാസപ്പെട്ട് മുറിക്കുള്ളിലേക്ക് തിങ്ങിഞെരുങ്ങിക്കയറുമ്പോള്‍ മകളുടെ കട്ടിലിന് മുകളിലായി മുറിയിലുണ്ടായിരുന്ന അലമാര ‘സുരക്ഷാ കവചമായി’ നില്‍ക്കുന്നു. മണ്ണും സിമന്‍റ് കട്ടകളും മകളുടെ ദേഹത്ത് കുന്നുകൂടിയിട്ടുണ്ട്. സുഹ്റയും സഹോദരിയും ചേര്‍ന്ന് ഷബ്നയെ വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ നാട്ടുകാര്‍ ഓടിയത്തെി. ഷബ്നയെ മണ്‍കട്ടകള്‍ക്കിടയില്‍നിന്ന് ഏറെ പരിശ്രമത്തിന് ശേഷമാണ് പുറത്തെടുത്തത്. അലമാര മുകളില്‍ മറ പോലെ നിന്നതിനാലാണ് ഷബ്നയെ സുരക്ഷിതമായി പുറത്തെടുക്കാനായത്. വീടിന്‍െറ മേല്‍ക്കൂരയും മണ്‍കട്ടകളും വീണ് തലക്ക് പരിക്കേറ്റ ഷബ്നയെ ഉടന്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചു. തലക്ക് ആറ് തുന്നലിടേണ്ടിവന്നെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഷബ്ന.

 

കൊല്ലം നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട

Posted: 04 Aug 2014 11:32 PM PDT

കൊല്ലം: ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന നാലംഗ സംഘത്തെ 18 കിലോ കഞ്ചാവുമായി ജങ്ഷന് സമീപത്തുനിന്ന് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം താമരക്കുടി അങ്കണവാടിക്കു സമീപം സി. പ്രമോജ് (43), ചേര്‍ത്തല തുറവൂര്‍ അഴീക്കല്‍ വടക്കേപാലത്തിന് സമീപം വെണ്ടിയത്ത് വീട്ടില്‍ എം. രഞ്ജിത് (24), ശക്തികുളങ്ങര കന്നിമേല്‍ ചന്തക്ക് പുറകില്‍ ക്ളാഡ് വില്ലയില്‍ എന്‍. പെട്രീഷോ (40), കൊല്ലം ഈസ്റ്റ് വടക്കുംഭാഗം ചിന്നക്കട കുളത്തില്‍ പുരയിടത്തില്‍ അഖില്‍ ഭവനില്‍ എം. അനില്‍കുമാര്‍ (53- ഉണ്ണി) എന്നിവരാണ് പിടിയിലായത്.
രഞ്ജിത്ത് ആലപ്പുഴ അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷനിലും ആലപ്പുഴ നോര്‍ത് പൊലീസ് സ്റ്റേഷനിലും ഓരോ കൊലപാതക ശ്രമത്തിലും കുത്തിയതോട് പൊലീസ് സ്റ്റേഷനില്‍ നാലു കൊലപാതകക്കേസുകളിലും പ്രതിയാണ്. പ്രമോദിനെ കൊട്ടാരക്കര പൊലീസ് 2001ല്‍ 10 കിലോ കഞ്ചാവുമായും ചാത്തന്നൂര്‍ എക്സൈസ് 2007ല്‍ 10 കിലോ കഞ്ചാവുമായും 2011ല്‍ കൊല്ലം എക്സൈസ് 20 കിലോ കഞ്ചാവുമായും 2011ല്‍ കരുനാഗപ്പള്ളി എക്സൈസ് 21.5 കിലോ കഞ്ചാവുമായും 2011ല്‍ പത്തനാപുരം പൊലീസ് മൂന്നു കിലോ കഞ്ചാവുമായും 2013ല്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ മൂന്നു കിലോ കഞ്ചാവുമായും 2014 ല്‍ കൊല്ലം എക്സൈസ് മൂന്നുകിലോ കഞ്ചാവുമായും പിടികൂടിയിരുന്നു. ഇതുകൂടാതെ വിശാഖപട്ടണത്ത് കഞ്ചാവ് കേസില്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. വിശാഖപട്ടണത്ത് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
ഉണ്ണി എന്ന അനില്‍കുമാറിന് 2000ല്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കഠിനദേഹോപദ്രവകേസിലും 2003ല്‍ കഞ്ചാവ് കേസിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ രണ്ടരമാസം മുമ്പ് തെന്മല കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്ന് കഞ്ചാവുമായി തെന്മല പൊലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. പെട്രീഷോയെ 2008 ല്‍ കടയ്ക്കല്‍ പൊലീസും 2009ല്‍ കരുനാഗപ്പള്ളി പൊലീസും എട്ടുമാസം മുമ്പ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും പിടിച്ചുപറിക്കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിശാഖപട്ടണത്തുള്ള രാമു എന്നയാള്‍ രവികാന്തം എന്ന സ്ഥലത്തുനിന്നാണ് സംഘത്തിന് കഞ്ചാവ് എത്തിക്കുന്നത്. കിലോക്ക് 2000 രൂപ നിരക്കില്‍ ലഭിക്കുന്ന കഞ്ചാവ് 10,000 രൂപ മുതല്‍ 12,000 രൂപ വരെ വിലയ്ക്ക് ചെറുകിട കച്ചവടക്കാര്‍ക്കും മറ്റും മറിച്ചുവില്‍ക്കുകയാണ് പതിവ്. വിശാഖപട്ടണത്തുനിന്ന് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ സുള്‍ഫിക്കര്‍, മനു, ഷൊര്‍ണൂര്‍ സ്വദേശി രതീഷ്, പല്ലന്‍ റോയി എന്നിവരെ മുന്‍മാസങ്ങളില്‍ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയിട്ടുണ്ട്. സംഘം ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്ന് കഞ്ചാവ് കൊല്ലത്തേക്ക് കടത്തുന്നതായി കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റക്ക് വിവരം ലഭിച്ചിരുന്നു. എ.സി.പി കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് സി.ഐ സുരേഷ് വി. നായര്‍, ഈസ്റ്റ് എസ്.ഐ എസ്. ജയകൃഷ്ണന്‍, എ.എസ്.ഐ മഹേഷ്പിള്ള, ഗ്രേഡ് എസ്.ഐ പ്രകാശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജോസ്പ്രകാശ്, അനന്‍ബാബു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സജിത്, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP